16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

Post posted by VED »

Image
Image


Image


Image
Image
Last edited by VED on Mon Feb 19, 2024 1:05 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Contents

Post posted by VED »

c #

കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.
01. കുത്തനെ ഉയരത്തിലും കുത്തനെ കുഴിയിലും

02. ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ

03. മഹാത്മാക്കളും മഹാത്മാക്കളല്ലാത്തവരും

04. വൈവാഹിക ബന്ധവും ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയും

05. ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ സൃഷ്ടിക്കുന്ന

06. ഏണിപ്പടിയിലൂടെ പടരുന്ന മാനസിക രോഗാവസ്ഥ

07. സിദ്ധാന്തവും വാസ്‌തവികതയും തമ്മിലുള്ള അന്തരം

08. വിപരീത ദിശകളിൽ ഉള്ള ഇഞ്ഞി👇 - ഇങ്ങൾ👆

09. വാക്കുകളിൽ സംരക്ഷിക്കേണ്ടുന്ന വില

10. വാക്കുകളിൽ പയറ്റിത്തെളിയൽ

11. ഭാഷാകോഡുകൾ സൃഷിട്ടിക്കുന്ന

12. ഓന്റെോ മോനും ഓരുടെ മകനും

13. ആശയ വിനിമയത്തിലെ കൂടാരങ്ങൾ

14. കീഴിൽ ആളെക്കൂട്ടി ഉയരങ്ങളിലേക്ക്

15. ഉദ്യോഗസ്ഥനായാൽ ഉളവാകുന്ന ഭാവമാറ്റം

16. ഒച്ചയെ ഒച്ചകൊണ്ടുതന്നെ നിയന്ത്രിക്കേണം

17. വന്നവഴി മറക്കാനുള്ള പ്രേരണ

18. മൃഗങ്ങൾക്ക് സാങ്കേതിക വിദ്യാ വൈഭവം

19. വാക്ക് കോഡുകൾ 180° ദിശ മാറ്റി മറിച്ചിട്ടാൽ

20. പരമദരിദ്രവാസി എന്ന പ്രതിഭാസം

21. പ്രഭാവലയം എന്ന പ്രതിഭാസം

22. കൂടാരങ്ങളും കൊട്ടാരക്കെട്ടുകളും

23. ദിശാഘടകാംശം

24. നേർച്ചാദ്രവ്യം ആവുന്ന വരേണ്യവാക്ക്

25. മാനസിക ഭദ്രതക്കുറവ് വരുന്നതിനെക്കുറിച്ച്

26. മാനസിക സമ്മർദ്ദങ്ങളെവാക്ക് കോഡുകളിൽ

27. ഫ്യൂഡൽ ഭാഷകളിലെ മാനസിക പക്വത

28. പൊട്ടിത്തെറിയുടെ ഭാഷാ കോഡിങ്ങ്

29. വ്യക്തികളിൽ അല്ല തെറ്റ്

30. സമത്വം എന്ന ഭീകര ആശയം

31. ഇന്ത്യൻ മാനേജ്മെൻ്റ്

32. ഔന്നിത്യ ചമയങ്ങളുടെ ആവശ്യകത

33. വാക്കുകളുടെ അടിയിൽ പെട്ട് ഞരുങ്ങിപോകൽ

34. ഭാഷകളിലെ സാമൂഹിക ഘടന

35. മലബാറിൽ ഉദ്യോഗസ്ഥരുമായുള്ള

36. ഉദ്യോഗസ്ഥനെ പേരു വിളിക്കുന്നതിനെക്കുറിച്ച്

37. ഉദ്യോഗസ്ഥനെ പേരു വിളിക്കുന്നതിനെക്കുറിച്ച്

38. മലബാറിനെ പിടിച്ചൊട്ടിച്ചത്

39. വരിഞ്ഞുകെട്ടുന്ന ഫ്യൂഡൽ ഭാഷകൾ

40. പമ്പര വിഡ്ഢികൾക്ക് പ്രബുദ്ധത

41. ഉദ്യോഗസ്ഥ പ്രസ്ഥാന രൂപകൽപ്പനയിലേക്ക്

42. ഫ്യൂഡൽ ഭാഷകളിലൂടെയുള്ള ശൂദ്രോൽപ്പത്തി

43. ശൂദ്രനാകാനുള്ള ആവേശം

44. ശിപായി ഓഫിസർമാരെക്കുറിച്ച്

45. നമ്പൂതിരി - നായർ ഉദ്യോഗസ്ഥ സ്ഥാനങ്ങൾ

46. നമ്പൂതിരിമാരെ വരച്ചവരയിൽ നിർത്തിയവർ

47. സായുധ സേന തലതരിഞ്ഞാൽ

48. മലയെ കുത്തനെ മറിച്ചിടാൻ പറ്റില്ലതന്നെ

49. മഹാവീരന്മാരെ പോറ്റിപ്പുലർത്തേണ്ടുന്നതിനെക്കുറിച്ച്

50. മര്യാദ കുറഞ്ഞ വാക്കുകൾ ഉപയോഗിക്കാൻ അവകാശം ഉള്ളവർ




Image
Last edited by VED on Sat Oct 21, 2023 1:16 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

1 #. കുത്തനെ ഉയരത്തിലും കുത്തനെ കുഴിയിലും



ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിലെ ഭാഷകളിൽ ഒളിഞ്ഞുകിടക്കുന്ന ഒരു പ്രത്യേക തരത്തിലുള്ള സാമൂഹിക രൂപകൽപ്പനയെക്കുറിച്ചാണ് ഉപന്യസിക്കാൻ പോകുന്നത്.

ഈ കാര്യം വളരെ വ്യക്തമായി പ്രതിപാദിക്കേണ്ടിയിരിക്കുന്നു. അതു ചെയ്താലെ മാപ്പിള ലഹളയിലേക്ക് കാര്യങ്ങളെ നയിച്ച ഒരു പ്രധാന ഘടകം മനസ്സിലാക്കാൻ പറ്റുള്ളു.

മലബാറിലേയും ദക്ഷിണേഷ്യയിലേയും സാമൂഹിക വ്യവസ്ഥിതിയെ മാറ്റിമറിക്കാനുള്ള ഒരു കൽപ്പന ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർക്ക്, അവരുടെ ഡയറക്റ്റർ ബോഡിൽ നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ Telicherryൽ ജീവിച്ചിരുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ പ്രദേശത്തിൽ കഠിനമായ അനീതി നിലനിൽക്കുന്നതായി കണ്ടറിഞ്ഞിരുന്നു.

ഈ അനീതികളെ നിയമ വ്യവസ്ഥകൾ നിർമ്മിച്ചുകൊണ്ട് മാറ്റാൻ അവർ ഉദ്യമിച്ചിരുന്നു. ഇത് പരാജയത്തിൽ ചെന്നെത്തും എന്ന കാര്യം തീർച്ചയുള്ളതാണ്.

കാരണം ഇങ്ഗ്ളണ്ടിൽ അന്ന് ജനജീവിതത്തിൽ ഒരു വൻ മേന്മ നിലനിന്നിരുന്നത് അവിടെ കുറേ നിയമങ്ങൾ നിർമ്മിച്ചിട്ടുള്ളതു കൊണ്ടല്ല.

ഇങ്ഗ്ളണ്ടിലും വൻ ഭൂസ്വത്തുള്ള ഭൂജന്മികൾ ഉണ്ടായിരുന്നു. മലബാറിലും അതുതന്നെ സ്ഥിതി.

ഉദാഹരണത്തിന്, ദേവർകോവിലിന് സമീപത്തുതന്നെ ഏതാണ്ട് അഞ്ച് ചെറുകിട ഭൂജന്മികൾ ഉണ്ടായിരുന്നു. അവരിൽ ഒരു കുടുംബത്തിന് 3350 ഏക്കർ ഭൂസ്വത്ത് ഉണ്ടായിരുന്ന കാര്യം ഈ എഴുത്തുകാരന് നേരിട്ടറിവുള്ള കാര്യമാണ്.

വൻ ധനവും അനവധി കാര്യസ്തരും ഉള്ള ഈ കുടുംബത്തിന് കീഴിൽ ജീവിച്ചിരുന്ന അനവധി കുടുംബങ്ങൾ നിത്യ ദാരിദ്ര്യത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.

ഭൂജന്മികളുടെ കീഴിലുള്ള കർഷകർക്കും കീഴിൽ, വളപ്പിലെ കന്നുകാലികളെപ്പോലെ ജീവിച്ചിരുന്ന അടിമകളും ഉണ്ടായിരുന്നു.

ഇനി ഭാഷാകോഡുകളിലെ കോഡിങ്ങിനെക്കുറിച്ച് പറയാം. പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ രൂപകൽപ്പനയെ ദൃഷ്ടാന്തീകരിക്കാൻ പലവിധ ഉപമകളും ദൃഷ്ടാന്തങ്ങളും വേണ്ടിവരാം. അവയിൽ ഒന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഫ്യൂഡൽ ഭാഷകളുടെ മൊത്തമായുള്ള പൈശാചികതയെക്കുറിച്ച് നേരത്തെ പലതും പറഞ്ഞിട്ടുള്ളതാണ്. ഈ ലിങ്ക് ഒന്ന് പരിശോധിക്കുക:

മലബാറിൽ ആളുകൾ തമ്മിൽ നിലനിൽക്കുന്ന സംബോധനാ കോഡിങ്ങ് ഇങ്ങൾ👆 - ഇഞ്ഞി👇 എന്നതാണ്.

ഇങ്ങൾ വലിയ ആളും, ഇഞ്ഞി താഴ്ന്ന ആളും.

പെട്ടെന്ന് നോക്കിയാൽ, ഇങ്ഗ്ളിഷ് പട്ടാളത്തിലുള്ളതു പോലുള്ള ഒരു ഉച്ചനീചത്വ കണ്ണിയിൽ ആണ് ആളുകൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നു തോന്നാം.

എന്നാൽ ഈ രീതിയൽ അല്ല കാര്യങ്ങൾ.

ഇന്ത്യൻ പോലീസിലെ കാര്യം നോക്കാം.

1. 50 വയസ്സ് പ്രായമുള്ള എസ്സ്. ഐ. (Sub Inspector).

2. അയാൾക്ക് കീഴിൽ 45 വയസ്സ് പ്രായമുള്ള ഏ എസ്സ് ഐ. (Assistant Sub Inspector).

3. അയാൾക്ക് കീഴിൽ 40 വയസ്സ് പ്രായമുള്ള ഹെഡ് കോൺസ്റ്റബ്ൾ (Head Constable)

4. അയാൾക്ക് കീഴിൽ 24 വയസ്സു മുതൽ 35 പ്രായം വരെയുള്ള കോൺസ്റ്റബ്ൾമാർ. (Constables)

1ആം നിലവാരത്തിലുള്ള വ്യക്തി 2ആം നിലവാരത്തിലുള്ള വ്യക്തിയെ ഇഞ്ഞി👇 എന്നു സംബോധന ചെയ്യുന്നു.

2ആം നിലവാരത്തിലുള്ള വ്യക്തി 1ആം നിലവാരത്തിലുള്ള വ്യക്തിയെ ഇങ്ങൾ👆 എന്നു സംബോധന ചെയ്യുന്നു.

ബന്ധം ഈ വിധം ഇഞ്ഞി👇 - ഇങ്ങൾ👆

ഈ ഇഞ്ഞി👇 - ഇങ്ങൾ👆 വ്യക്തി ബന്ധ കോഡിങ്ങ് ഓരോ വ്യക്തി ബന്ധ പടിയിലൂടേയും താഴേക്ക് നീങ്ങുന്നു, 1തൊട്ട് 4വരെ.

എന്നുവച്ചാൽ, ഏറ്റവും അടിയിൽ പെടുന്ന വ്യക്തി, ഈ ഇഞ്ഞി👇 - ഇങ്ങൾ👆 പടികളുടെ ഏറ്റവും അടിയിൽ വരുന്ന വ്യക്തിയാണ്.

അതേ പോലെ തന്നെ ഏറ്റവും മുകളിൽ വരുന്ന വ്യക്തി, ഈ ഇഞ്ഞി👇 - ഇങ്ങൾ👆 പടികളുടെ ഏറ്റവും മുകളിൽ വരുന്ന വ്യക്തിയാണ്.

ഇങ്ഗ്ളിഷിൽ ഒട്ടും തന്നെയില്ലാത്ത ഒരു പ്രതിഭാസമാണ് ഇത്. ചില ആളുകൾ അഗാദ ഗർത്തത്തിലുള്ള കുഴിയിലും. മറ്റു ചിലർ മലമുകളിൽ തൊട്ടുനിൽക്കുന്ന മേഘങ്ങളിലും.

മനസ്സിലാക്കേണ്ടത്, ഈ ഒരു സാമൂഹിക വ്യക്തി ബന്ധ കണ്ണി എല്ലാ വ്യക്തികളിലും അതി സങ്കീർണ്ണമായ വൈകാരികവും ശാരീരികവും മറ്റുമായുള്ള പലവിധ അത്യാഗ്രഹങ്ങളും പരിമിതികളും പരാക്രമണ വിചാരങ്ങളും മത്സരബുദ്ധികളും മറ്റുള്ളവരെ തരംതാഴ്ത്താനുള്ള ആഗ്രഹങ്ങളും ഉയർത്തുന്നുണ്ട് എന്നതാണ്.

ഇതുമായി ബന്ധപ്പെട്ട് കുറച്ചുകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.

ഇന്ന് എഴുതിയ കാര്യങ്ങൾ പലവട്ടം ഈ എഴുത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ് എന്ന് വായനക്കാരന് തോന്നാം. എന്നാൽ മറ്റൊരു കാര്യം ആണ് പറയാൻ ഉദ്ദേശിക്കുന്നത്.

ഇത്രയും കാര്യം മാത്രം ഇന്ന് എഴുതുന്നു. ബാക്കി അടുത്ത എഴുത്തിൽ ആവാമെന്ന് കരുതുന്നു.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

2 #. ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ



കേരളാ പോലീസിലെ ഉച്ചനീചത്വ സംവിധാനം നോക്കുക.

A1. DGP
A2. IG
A3. DIG
A4. SP
A5. ASP

B1. SP (non-IPS)
B2. DySP
B3. CI
B4. SI

C1. SI (Promoted)
C2. ASI
C3. Head Constable / Senior Civil Police Officer
C4. Constable / Civil Police Officer

ഈ മുകളിൽ നൽകിയിട്ടുള്ള ഉച്ചനീചത്വത്തിൽ (heirarchy) ചെറിയ കൃത്യതക്കുറവുണ്ട്. എന്നാൽ ഇവിടെ പറയാൻ പോകുന്നകാര്യത്തിന് മുകളിൽ നൽകിയിട്ടുള്ള പട്ടിക ഉപകരിക്കും.

താഴെ പടിയിൽ നിന്നും തൊട്ടുമുകളിലെ പടിയിലേക്ക് മലബാറി ഭാഷയിൽ ഇങ്ങൾ👆 എന്നും, താഴെ പടയിലേക്ക് ഇഞ്ഞി👇 എന്നുമുള്ള ഒരു സംബോധനാ കോഡിങ്ങ് നിലനിൽക്കും.

അതായത്, മുകളിലേക്ക് ഓരോപടിയിലും ഒരു ഇങ്ങൾ👆 വാക്ക് കോഡ് സംബോധന.

മുകളിൽ നിന്നും താഴോട്ടേക്ക് ഇഞ്ഞി👇 - ഇങ്ങൾ👆 നിലനിൽക്കും എന്നും മനസ്സിലാക്കുക.

ഇത്രയും കാര്യം മനസ്സിലാക്കിക്കഴിഞ്ഞാൽ, ഈ ഒരു ദൃശ്യം സങ്കൽപ്പിക്കുക

30 വയസ്സുള്ള IPS കാരനായ ഒരു SPയും 27 വയസ്സുള്ള ഒരു പോലീസ് ശിപായി റാങ്കുകാരനും (Constable) ഒരു മുറിയിൽ ഇരിക്കുന്നു.

ഇവർക്കിടയിൽ ഇഞ്ഞി👇 - ഇങ്ങൾ👆 വാക്ക് കോഡിങ്ങ് നിലനിൽക്കും.

ഈ ഒരു ദൃശ്യം മാത്രം കണ്ടാൽ, ഇവർക്കിടയിൽ ആകെയുള്ളത് ഒരു ചുവടു പടിയുടെ ഉയർച്ചത്താഴ്ചയേ ഉള്ളു എന്നു തോന്നാം.

പോലീസ് ശിപായി റാങ്കുകാരന് തന്‍റെ മേധാശക്തിയാലും കുടുംബപരമായുള്ള വൻ സാമൂഹിക നിലവാരം കാഴ്ചവച്ചും, വൻ രാഷ്ട്രീയ പിടിപാടുകൾ സൂചിപ്പിച്ചും, തന്‍റെ കൂടെയിരിക്കുന്ന IPSകാരനോട് അടുത്ത ഇടപഴകാനും, സൗഹൃദം സ്ഥാപിക്കാനും ആ വ്യക്തിയെ ഇഞ്ഞി എന്ന് സംബോധന ചെയ്യാനും മറ്റും വളരെ എളുപ്പമാണ് എന്ന തോന്നൽ വരാം.

ഇഞ്ഞി എന്ന് സംബോധന ചെയ്തില്ലായെങ്കിലും, IPSകാരൻ അയാളുടെ തൊട്ടുമുകളിൽ ഉള്ള വ്യക്തിയാണ് എന്ന ചിന്താഗതി വരാം.

എന്നാൽ വാസ്തവം ഈ രീതിയിൽ അല്ല. അവർക്ക് ഇടയിൽ അവിടെ അദൃശ്യമായി വളരെ അധികം ഇഞ്ഞി👇 - ഇങ്ങൾ👆പടികളുള്ള ഒരു ഏണിപ്പടി നിലനിൽക്കുന്നുണ്ട്. ഇത് അവിടെ കാണാൻ പറ്റുന്നില്ലായെങ്കിലും, ഇത് ഒരു ഭൗതിക വാസ്തവം തന്നെയാണ്.

ഇവിടെ വെറുതെയൊന്ന് സൂചിപ്പിച്ചുവിടാനുള്ള ഒരു കാര്യം ഉണ്ട്. അതായത്, പോലീസ് ശിപായിവരെയുള്ള പോലീസ് വകുപ്പ് ജീവനക്കാർ, പൊതുജനത്തിൽപ്പെട്ട ആരേയു ഇഞ്ഞി എന്ന് സംബോധന ചെയ്യാൻ ധൈര്യപ്പെടാം. അതായത്, കേരളത്തിലെ ഏതാണ്ട് മൂന്ന് കോടിയധികം വരുന്ന സാധാരണക്കാരെ അത്രയും അവരുടെ കീഴിൽ കാണാൻ അവർക്ക് ആവും.

എന്നാൽ, പൊതുജനത്തിൽപ്പെട്ട ഓരോ വ്യക്തിക്കും, അവരുടെ നേരെ കീഴിൽ വരുന്ന ജീവനക്കാരേയോ കുടുംബബന്ധുക്കളേയോ മറ്റും മാത്രമേ ഈ വിധം ഇഞ്ഞിയായി സംബോധന ചെയ്യാനാവുള്ളു.

പോലീസ് ശിപായും ഒരു സാധരണക്കാരനും തമ്മിൽ ഭാഷാകോഡുകൾ നിർമ്മിക്കുന്ന ഒരു അതിശയകരമായ വ്യത്യാസം തന്നെയാണ് ഇത്. ഇതും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു വ്യക്തിത്വ വ്യത്യാസം ആണ്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുവൻ സാമൂഹിക രൂപകൽപ്പനയെക്കുറിച്ച് പറയാനാവുന്നതാണ്. അതിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.

എന്നാൽ ഇത്രമാത്രം പറയാം ഇവിടെ. സാധാരണക്കാരായ വ്യക്തികളും പലവിധ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണപ്പടികളിൽ പലതട്ടുകളിൽ നിൽക്കുന്നവരാണ്.

അതിനാൽത്തന്നെ ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ജനത്തിൽ പെട്ട ഒരു വ്യക്തി, ഇങ്ഗ്ളിഷ് രാജ്യത്തുള്ള ഒരു ഇങ്ഗ്ളിഷുകാരനെപ്പോലെ അല്ലതന്നെ. മലബാറിൽ ഓരോ വ്യക്തിക്കും, വ്യത്യസ്തങ്ങളായ ഇഞ്ഞി👇 - ഇങ്ങൾ👆ഏണിപ്പടികളിൽ ഓരോ ഏണിപ്പടിയിലും വ്യക്തമായതോ, അവ്യക്തമായതോ ആയ ഒരു സ്ഥാനം ഉണ്ട്.

ഇത് മറ്റുള്ളവർ തിരിച്ചറിയാൻ ബദ്ധപ്പെടും.

കാരണം, ഈ സ്ഥാനം നിർണ്ണയിച്ചുകൊണ്ടാണ് സമൂഹവും കുടുംബവും ഉദ്യോഗസ്ഥ പ്രസ്ഥാനവും മറ്റും ഈ ആളോട് ഏതുരീതിയിലാണ് പെരുമാറേണ്ടത് എന്നു നിർണ്ണയിക്കുക.

ഈ വിധ പ്രതിഭാസങ്ങൾ യാതൊന്നും തന്നെ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

ഇവിടെ സൂചിപ്പിച്ചു വിടാനുള്ള മറ്റൊരു കാര്യം ഇതാണ്

സാമൂഹിക സമത്വം സംവാദിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ ആയിരിക്കാം കമ്മ്യൂണിസവും ഇസ്ലാമും. എന്നാൽ പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ നിലനിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളെ തുടച്ചുമാറ്റാൻ ഈ പ്രത്യയശാസ്ത്രങ്ങൾക്ക് ആയിട്ടില്ല. അതിനാൽ തന്നെ സാമൂഹിക സമത്വം എന്ന ആശയം ഈ വിധ പ്രത്യസശാസ്ത്രങ്ങൾക്ക് നടപ്പിലാക്കാൻ ആവില്ലതന്നെ.

ഇനി മറ്റൊരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്ത് നിർത്താം.

ഫ്യൂഡൽ ഭാഷകളിൽ എല്ലാ വ്യക്തികളും ഏതെല്ലാമോ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ സ്ഥാനീകരിക്കപ്പെട്ടുനിൽക്കുന്ന വ്യക്തികൾ ആണ്. ഇങ്ഗ്ളിഷുകാരായ വ്യക്തികളിൽ കാണപ്പെടുന്ന വ്യക്തിത്വ സ്വഭാവ വിശേഷങ്ങൾ അതിനാൽ തന്നെ ഫ്യൂഡൽ ഭാഷക്കാരിൽ കാണപ്പെടില്ല.

പോലീസ് യൂണിഫോമിട്ടാൽ ആളുടെ പെരുമാറ്റം മാറും എന്നു പറഞ്ഞതു മാതിരിയാണ് ഫ്യൂഡൽ ഭാഷക്കാരുടെ കാര്യം.

ഫ്യൂഡൽ ഭാഷക്കാരനായ വ്യക്തികൾ അദൃശ്യമായ പലവിധ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുടെ യൂണിഫോമിട്ടു ജീവിക്കുന്നവരാണ്. ഓരോ അവസരത്തിലും ഏണിപ്പടി മാറുമ്പോഴും, ഏണിപ്പടിയിലെ സ്ഥാനം മാറുമ്പോഴും, വ്യക്തിയുടെ സ്വഭാവവും മാറും.

അവർ അറിയാതേയും അറിഞ്ഞും പലവിധ വിധേയത്വങ്ങളും ആജ്ഞാഭാവങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ് ജീവിതത്തിൽ പ്രവർത്തിക്കുന്നത്. ഇത് അവരുടെ വാക്കു പാലിക്കൻ സ്വഭാവം, സത്യസന്ധത, കൃത്യനിഷ്ട എന്നുവേണ്ട അനവധി സ്വഭാവ വിശേഷണങ്ങളെ നിരന്തരം ബാധിച്ചുകൊണ്ടിരിക്കും. ഒരേ ആളിൽ വ്യത്യസ്തവും പലപ്പോഴും വിപരീതങ്ങളുമായ സ്വഭാവങ്ങൾ കാണപ്പെടും.

ഈ പറഞ്ഞത് ഒരു സാധാരണ കാര്യമാണ്. മാനസിക രോഗാവസ്ഥയല്ലതന്നെ.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷക്കാരിൽ ഈ വിധ സ്വഭാവ വിശേഷണങ്ങൾ വന്നുചേരണമെങ്കിൽ എന്തെങ്കിലും മാനസിക രോഗാവസ്ഥതന്നെ വരേണ്ടിവരും.

പലവിധ മാനസിക രോഗാസ്ഥകളും തന്നെ പലപ്പോഴും ഭാഷാകോഡുകളുടെ പ്രവർത്തനത്താലും പ്രതിപ്രവർത്തനത്താലും ആണ് വരിക എന്നും മനസ്സിലാക്കാവുന്നതാണ്.

ഇനിയും കുറച്ചുകാര്യങ്ങൾ ഇതേ വാക്ക് പ്രവാഹത്തിൽ പറയാനുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം എന്നുകരുതുന്നു.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

3 #. മഹാത്മാക്കളും മഹാത്മാക്കളല്ലാത്തവും




സാമൂഹികമായുള്ള മറ്റൊരു കാര്യം പറയാം.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ ഓരോ പടിയും ഒരു പ്രത്യേക ഉയരത്തിൽ ഉള്ളതാണ്.

ഒരു വ്യക്തി യാതോരുവിധ സാമൂഹിക സ്ഥാനമാനങ്ങളും പ്രദർശിപ്പിക്കാതെ, ഇങ്ഗ്ളിഷിൽ ഉള്ളതു മാതിരി, ഈ ഏണപ്പടിയിലെ ഏതെങ്കിലും പടിയിലുള്ള വ്യക്തിയുമായി ആശയവിനിമയത്തിലും സൗഹൃദ സംഭാഷണത്തിലും ഏർപ്പെട്ടാൽ, മറ്റേയാൾ ഈ ആളെ വിലയിരുത്തുന്നത്, തനിക്ക് തുല്യനെന്നോ, അതുമല്ലെങ്കിൽ തന്‍റെ പടിയ്ക്ക് തൊട്ട് താഴെയുള്ള ആളെന്നോ, അതുമല്ലെങ്കിൽ തന്‍റെ പടിക്ക് തൊട്ടുമുകളിൽ ഉള്ള ആൾ എന്നോ ആയിരിക്കും.

അതായത്, വെറും ഒരു ഒറ്റ ഇഞ്ഞി👇 - ഇങ്ങൾ👆 പടിയുടെ വ്യത്യാസത്തിൽ ഉള്ള ആളെന്ന്.

സാമൂഹിക അടിത്തട്ടിലുള്ളവരുമായി യാതോരു സ്ഥാനമാന കവചും പ്രദർശിപ്പിക്കാതെ ഇടപെട്ടാൽ, അത് ഒരു വൻ നിഷേധാത്മക അനുഭവമായി മാറാം.

അതേ സമയം സാമൂഹിക ഔന്നിത്യത്തിൽ ഉള്ള പടിയിലെ ആളുമായി ഈ വിധം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടാൽ, അത് സാമൂഹികമായി ഒരു വൻ മതിപ്പുളവാകുന്ന അനുഭവമായിരിക്കും. അയാളുമായി ബന്ധപ്പെട്ടുകിടക്കുന്ന വാക്ക് കോഡുകളിൽ ഒരു വൻ മുന്നേറ്റം തന്നെ വരാം.

സാമൂഹികമായി പലവിധത്തിൽ ഔന്നിത്യമുള്ള വ്യക്തി തന്‍റെ ഔന്നിത്യ അടയാളങ്ങൾ പ്രദർശിപ്പിക്കാതെ സാമൂഹിക അടിത്തട്ടിലെ വ്യക്തികളുമായി ഇഞ്ഞി👇 - ഇങ്ങൾ👆 ഒറ്റപ്പടി ബന്ധത്തിൽ ഏർപ്പെട്ടാൽ വരാവുന്ന ഒരു പ്രശ്നമുണ്ട്.

സാമൂഹിക അടിത്തട്ടിൽ ഉള്ള വ്യക്തി വളരെ പെട്ടെന്ന് അപരനെ തന്‍റെ നിലവാരക്കാരനായി കാണും. (ഇത് പറഞ്ഞുകഴിഞ്ഞു).

അതിന് ശേഷം, ഉന്നതനായ വ്യക്തിയുടെ ഔന്നിത്യ അടയാളങ്ങൾ ഓരോന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയാൽ, ആ വ്യക്തി പെട്ടന്നു പെട്ടന്ന് ഇഞ്ഞി👇 - ഇങ്ങൾ👆 പടികളുടെ പല തട്ടുകളിലൂടെ പടിപടിയായി ഉയരുന്ന അനുഭവം മറ്റേ പക്ഷത്തിന് വരാം. ഇങ്ങിനെ സംഭവിക്കുമ്പോൾ, ആ കൂട്ടരിൽ വരാവുന്ന പലവിധ വൈകാരിക ഭാവങ്ങളിൽ ഒന്ന് അതികഠിനമായി വ്യക്തി വിദ്വേഷം ആകാം.

തന്‍റെ സ്വന്തം നിലവാരക്കാരൻ പെട്ടെന്ന് പണക്കാരനായതോ, വൻ ലോട്ടറി അടിച്ചതോ മറ്റോ ആയ വിരോധങ്ങൾ വരാം. എന്നാൽ ഈ വിധമായുള്ള ഒരു വൈകാരിക ഭാവത്തിന്‍റെ ഉറവിടം ഈ വ്യക്തികളുമായി ബന്ധപ്പെട്ട അമാനുഷിക സോഫ്ടേർ കോഡുകളിൽ ആണ് ഉള്ളത്.

ഇതിലൊന്ന്, വെറും ഇഞ്ഞി, ഓൻ, ഓള് നിലവാരത്തിൽ നിർവ്വചനപ്പെടുത്തി വച്ചിരിക്കുന്ന വ്യക്തി, പെട്ടെന്ന് അയാൾ, മൂപ്പര്, ഓര് / ഓല് തുടങ്ങിയ നിലവാരങ്ങളിലേക്ക് ഉയരുന്നതായി കാണുമ്പോൾ, വ്യക്തിബന്ധത്തിലും, ആശയവിനിമയത്തിലും ഒരുക്കിവച്ചിരിക്കുന്ന പല വാക്ക് കോഡുകളും അപര്യാപ്തമായി വരുന്ന വേദനാജനകമായ അനുഭവം കീഴിൽ പെട്ടുകിടക്കുന്ന വ്യക്തിയിൽ ആളിപ്പടരും എന്നതാണ്.

മറ്റേ വ്യക്തി തന്നിൽ നിന്നും കൈവിട്ടുപോകുന്ന ഒരു അവസ്ഥ.

ഈ വിധമായുള്ള പലവിധ മാനസിക ഭാവങ്ങളും ഇങ്ഗ്ളിഷിൽ ഇല്ലാ എന്നുള്ളതാണ് വാസ്തവം.

ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് അനവധികാര്യങ്ങൾ പറയാവുന്നതാണ്.

യാതോരു സാമൂഹിക സ്ഥാനമാനങ്ങളോ സാമ്പത്തിക ഔന്നിത്യമോ ഔദ്യോഗിക സ്ഥാനമോ ഉന്നത കുടുംബ ബന്ധമോ പ്രദർശിപ്പിക്കാതെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിയുടെ അടിയിലുള്ള ഏതെങ്കിലും പടിയിൽ നിൽക്കുന്ന വ്യക്തിയുമായി ആശയവിനിമയം നടത്തിയാൽ, ആ പടിയിൽ നിൽകുന്ന വ്യക്തിയുടെ പലവിധ സാമൂഹിക അധഃപധനങ്ങളും ഈ വ്യക്തിയിലേക്ക് പടർന്നു കയറാം.

ഓരോ പടിയിലുമുള്ള വ്യക്തിക്ക് സാമൂഹികമായും ഔദ്യോഗികമായും ആശയവിനിമയം ചെയ്യാനും ആശയങ്ങൾ പങ്കിടാനും, ബുദ്ധിവൈഭവം പ്രകടിപ്പിക്കാനും ഉള്ള ഭാഷാപരമായ പരിധി ആ പിടിയുടെ ഉയരവുമായി നേരിട്ടു ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ പടിയുടെ ഉയരം മറ്റേ ആളേയും അയാളുടെ വ്യക്തിപരമായ ആശയവിനിമയ പരിധികളെ നിഷേധാത്മകമായി ബാധിക്കാം.

ഈ കാരണത്താൽ, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണപ്പിടിയുടെ കീഴ് പടികളിൽ ജീവിക്കുന്നവരെ ഉന്നതപ്പെടുത്താനാണ് എന്നും പറഞ്ഞ് പുറപ്പെടുന്ന മിക്ക പ്രാദേശിക വ്യക്തികളും, താൻ ഉന്നതനാണ്, മഹാത്മാവാണ് എന്നെല്ലെമുള്ള സൂചനകൾ കീഴ്ജനങ്ങളിൽ മുൻകൂറായി അടിച്ചേൽപ്പിച്ചതിന് ശേഷമേ, ആ വിധ സാമൂഹിക ഉദ്യമങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുള്ളു.

ഇതിനാൽ തന്നെ, ദക്ഷിണേഷ്യയിൽ മഹാന്മാരും മഹാത്മാകളും പലദിക്കിലും ഉണ്ടായിരിക്കും. അതേ പോലെ തന്നെ ഈ കൂട്ടരെ മഹാത്മാക്കളായി നിലനിർത്തുന്ന, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ അടിയിൽ നിൽക്കുന്ന അനവധി വ്യക്തികളും നിറഞ്ഞുനിൽക്കും.

ഈ വിധമായുള്ള ഒരു മഹാത്മാക്കളുടെ പ്രളയം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്നും മനസ്സിലാക്കുക.

ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ എല്ലാ വ്യക്തികളും ഒന്നോ അതിൽ കൂടുതലോ ആയുള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ ഏതെങ്കിലും ചില പടികളുടെ മേൽവിലാസം പേറുന്നവരാണ്. 

തനിക്ക് ഇരിപ്പിടം ഉള്ള വ്യത്യസ്ത ഏണിപ്പടികളിൽ ഏതിലാണ് ഏറ്റവും ഉയരവും മൂല്യവും ലഭിക്കുന്ന ഏണിപ്പടി എന്നത് മുൻകൂറായി മനസ്സിലാക്കി, അത് എടുത്തു പറഞ്ഞും, വാക്ക് സൂചനകളിലൂടെ തോണ്ടിയെടുത്തും മറ്റും പല ആശയവിനിമയങ്ങളിലും ഒരു സ്വസ്ഥമായ സ്ഥാനം പിടിച്ചെടുക്കാൻ പലരും പലപ്പോഴും ബദ്ധപ്പെടാം. പ്രത്യേകിച്ചും, പുതിയ ഒരു വക്തിയുമായോ സാമൂഹിക സദസ്സുമായോ ബന്ധപ്പെടുമ്പോൾ.

എന്നാൽ പലപ്പോഴു, തന്‍റെ സാമൂഹിക മേൽവിലാസം പേറുന്ന പടിയുടെ ഉയർച്ചത്താഴ്ചയുടെ മേൽവിലാസം മാച്ചുകളയാനും ആപേക്ഷികമായി ഉയരത്തിലുള്ള മറ്റൊരു പടിയുടെ മേൽവിലാസം ആവഹിച്ചെടുക്കാനും അത്രകണ്ട് എളുപ്പമല്ല.

ഈ പറഞ്ഞ കാര്യങ്ങളിൽ മിക്ക കാര്യങ്ങളും വായനക്കാരന് അറിവുള്ള കാര്യം ആയിരിക്കും എന്നു തോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

4 #. വൈവാഹിക ബന്ധവും ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയും



ദക്ഷിണേഷ്യൻ സാമൂഹിക ആശയവിനിമയത്തിലും വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും തൊഴിലുടമാ - തൊഴിലാളി ബന്ധങ്ങളിലും അദൃശ്യമായി നിൽക്കുന്നതും, എന്നാൽ അതിശക്തമായ ബലത്തോടും കൂടി എല്ലാരിലും പലരീതിയിൽ ഭൗതികമായ സ്വാധീനവും ബലപ്രയോഗവും നടത്തുന്നതുമായ വാക്ക് കോഡുകളുടെ ഒരു സാന്നിദ്ധ്യം ഉണ്ട് എന്നതാണ് വാസ്തവം.

ഇതും പറഞ്ഞു കഴിഞ്ഞകാര്യം തന്നെ.

മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ ഇഞ്ഞി👇 - ഇങ്ങൾ👆 പടികൾ ഉള്ള പല ഏണിപ്പടികൾ ഉണ്ട് എന്ന കാര്യം തന്നെ ഇങ്ഗ്ളിഷ് ഭാഷയിൽ വിഭാവനം ചെയ്യാൻ ആവില്ല. ഈ വിധം ഭൗതികമായ സാന്നിദ്ധ്യമുള്ളതും എന്നാൽ സ്പർശ വേദ്യമല്ലാത്തതുമായ കാര്യങ്ങളെ എങ്ങിനെയാണ് ഭൗതിക ശാസ്ത്രങ്ങൾക്ക് മനസ്സിലാക്കാൻ ആവുക എന്നതു തന്നെ ഒരു ചോദ്യമാണ്.

ഈ ഒരു കാര്യത്തെക്കുറിച്ചും സോഫ്ട്വേർ കോഡുകളുടെ അമാനുഷികമായ ശക്തിയേക്കുറിച്ചും യാതോരു വിവരവും ഇല്ലാത്തവർ ഊർജ്ജതന്ത്രത്തിലെ Relativity, Quantum mechanics തുടങ്ങിയ സങ്കല്‍പ്പങ്ങളെക്കുറിച്ച് വൻ വിവര വിജ്ഞാനത്തോടുകൂടി വാചാലമാകുന്നത് കാണുമ്പോൾ, അതിശയം തോന്നാറുണ്ട്.

സ്ഫോട്വേറുകളുടെ സ്പർശവേദ്യമല്ലാത്ത വേദിയെ ഇന്നും ഭൗതിക ശാസ്ത്രം കണ്ടില്ലെന്ന് നടിക്കുകയോ, അതുമല്ലെങ്കിൽ അതും ഞമ്മള് തന്നെ എന്ന ഭാവം എടുക്കുകയോ ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്.

ഇഞ്ഞി👇 - ഇങ്ങൾ👆 പടികളുടെ കാര്യത്തിലേക്ക് തിരിച്ചുവരാം.

ഈ വിധമായുള്ള പടികൾ ഉള്ള ഏണിപ്പിടകളാണ് ഫ്യൂഡൽ ഭാഷകളിലെ മിക്ക വ്യക്തി ബന്ധങ്ങളും.

ഫ്യൂഡൽ ഭാഷകളിൽ വളരെ വ്യക്തമായി കാണപ്പെടുന്ന ആജ്ഞാ ശക്തിയും ശക്തിക്കുറവും പലപ്പോഴും, ഈ വിധമായുള്ള ഒരു ഏണിപ്പടിയിൽ പടികൾ തമ്മിൽ ഉള്ള കുത്തനെയുള്ള അകൽച്ചയെ ആശ്രയിച്ചിരിക്കും എന്നു തോന്നുന്നു.

തൊട്ടടുത്ത പടികളിൽ ഉള്ളവരിൽ ഉന്നതൻ നൽകുന്ന ഉത്തരവുകൾക്ക് ബലം കുറയും. അതേ സമയം താഴത്തെ ആളിൽ നിന്നും അനേകം പടികൾക്കു മുകളിൽ ഉള്ള ആൾ നൽകുന്ന ആജ്ഞക്കാണ് സ്വാഭാവികമായുള്ള ബലം കൂടുക. വെറുതെയൊന്ന് മൂളിയാൽ മതി, കരിങ്കല്ലിന്‍റെ ഭാരമുള്ള ആജ്ഞയായി അത് അനുഭവപ്പെടും.

ഇങ്ഗ്ളിഷിലും ഇങ്ങിനെ തന്നെയല്ലേയെന്ന് ചോദിച്ചാൽ, ഇങ്ഗ്ളിഷിൽ വാക്ക് കോഡുകളുടെ യാതോരു വിധ ഏണിപ്പടികളും ഇല്ലാതെ തന്നെ നിർദ്ദേശങ്ങളും അവയുടെ അനുസരണവും സുഖമമായി നടത്തപ്പെടും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഇങ്ഗ്ളിഷ് ഭാഷ പൂർണ്ണായി ഉപയോഗിക്കുന്ന ഒരു തൊഴിൽ ശാലയിൽ പലപ്പോഴും പലതട്ടുകളിൽ ഉള്ള വ്യക്തികൾ തമ്മിൽ വെറും പേരാണ് തമ്മിൽ വിളിക്കുക.

വളരെ ഉന്നത നിലവാരത്തിലുള്ള സ്ഥാനക്കാരനെ / സ്ഥാനക്കാരിയെ Mr. Mrs., Miss തുടങ്ങിയ വാക്കുകൾ പേരിന് മുന്നിൽ ഉപയോഗിച്ചും കീഴ് ജീവനക്കാർ സംബോധന ചെയ്തേക്കാം.

ഇതിനെയെല്ലാം സൗകര്യപ്പെടുത്തുന്നത്, You, He, She വാക്കുകൾക്ക് ഒരു രൂപം മാത്രമേയുള്ളവെന്നതാണ്.

ഫ്യൂഡൽ ഭാഷകളിലെ ഏണിപ്പടികളുടെ സാന്നിദ്ധ്യം വ്യക്തി ജീവിതത്തെ പലരീതിയിലും ബാധിക്കുന്നുണ്ട്.

വൈവാഹിക ബന്ധങ്ങൾ തീരുമാനിക്കുമ്പോൾ, വധുവും വരനും നിൽക്കുന്ന ഒന്നോ രണ്ടോ അതിലതികമോ ഏണിപ്പടികളിലെ സ്ഥാനം ഒരു മുഖ്യമായ ഘടകമാണ്.

ഇങ്ഗ്ളിഷ് ഭാഷയിൽ ഈ ഒരു ഘടകം ഇല്ലാ എന്നു മനസ്സിലാക്കുക.

ഭാര്യാ-ഭർത്ത് ബന്ധത്തിൽ ഭർത്താവ് ചേട്ടനോ അണ്ണനോ ഇക്കയോ ഇങ്ങളോ ആവുകയും ഭാര്യ നീയോ ഇഞ്ഞിയോ ആവുകയും ചെയ്യുന്നുണ്ട് എന്നതിനാൽ, സാമൂഹിക / സാമ്പത്തിക / തൊഴിൽ സ്ഥാന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ വരന്‍റേയും വരന്‍റെ കുടുംബക്കാരുടേയും സ്ഥാനം വധുവിന്‍റേയും വധുവിന്‍റെ കുടുംബക്കാരുടേയും സ്ഥാനത്തിനേക്കാൾ ഉയരത്തിൽ ആവുന്നതാണ് അഭികാമ്യം.

ഇവർ തമ്മിലുള്ള പടികൾ തമ്മിൽ ഒറ്റ പടി അകലമേയുള്ള വെങ്കിൽ, ഭർത്താവിന് ആജ്ഞ ശക്തി കുറയാം. അക്കാരണത്താൽ. ഭാര്യയുടെ പടിയുടെ സ്ഥാനം എത്രത്തോളും താഴ്ചയിലാണ്, അത്രത്തോളം അധികാര ശക്തി ഭർത്താവിന് സ്വാഭവികമായി ലഭിക്കാം. വളരെ അടിയിലാണ് ഭാര്യയുടെ സ്ഥാനമെങ്കിൽ, ഭാര്യയെ ഒരു അടിമയായോ, വെറും വീട്ടു വേലക്കാരിയായോ ആയി ഭർത്ത് വീട്ടുകാർ ദർശിക്കാം.

എന്നാൽ, ഭാര്യയ്ക്ക് മൂർച്ചയേറിയ വാക്കുകളാലും അനുസരണക്കേട് പ്രദർശിപ്പിച്ചും സ്വന്തം സ്ഥാനം ഉയർത്തിയെടുക്കാനാകാം.

ഇവിടെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം ഉണ്ട്. ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിലെ സ്ഥാനം ചിലപ്പോഴെല്ലാം വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നും നോക്കിയാൽ വ്യത്യസ്തമാവാം. അതായത് അത് Frame of referenceനെ ആശ്രയിച്ചിരിക്കാം.

വേറെയൊരു കാര്യം പറയാനുള്ളത്, വളരെ സങ്കീർണ്ണതയുള്ള ഒരു കാര്യമാണ് ഭാര്യ-ഭർത്ത് ബന്ധം. പ്രത്യേകിച്ചും ഫ്യൂഡൽ ഭാഷകളിൽ. അതിനാൽ തന്നെ ഈ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒതുങ്ങുന്നതാവില്ല ഈ ബന്ധം.

ഭാര്യാ-ഭർത്ത് ബന്ധവുമായി ബന്ധപ്പെട്ടുകൊണ്ട് ഭാഷാകോഡുകളുടെ വേദിയിൽ നിന്നുകൊണ്ട് കുറേ കാര്യങ്ങൾ പറയാവുന്നതാണ്. എന്നാൽ ഇപ്പോൾ അതിന് അവസരമായിട്ടില്ല.

എന്നാൽ ഇതുംകൂടി സൂചിപ്പിക്കാം.

സാമൂഹിക /ആശയവിനിമയ / തൊഴിൽ സ്ഥാന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ വ്യത്യസ്ത ഉയരങ്ങളിൽ നിൽക്കുന്ന ഭാര്യയും ഭർത്താവും സാമൂഹികമായും തൊഴിൽ സ്ഥാന ബന്ധങ്ങളിലും നീങ്ങുന്നതും ചങ്ങാത്തം വെക്കുന്നതും അവർ നിൽക്കുന്ന വാക്ക് പടികളിലെ വ്യത്യസ്ത സ്ഥാനക്കാരോടൊപ്പമാകാം.

ഇത് പലപ്പോഴും ഭാര്യയുടെ സാമൂഹിക ചനലങ്ങളേയും തൊഴിൽ പരമായുള്ള നീക്കങ്ങളേയും നിയന്ത്രിക്കാൻ ഭർത്താവിനെ നിർബന്ധിതനാക്കും.

മാത്രവുമല്ല, താൻ മറ്റുള്ളവരോട് മിണ്ടുന്നതിൽ എന്താണ് ഇത്ര പ്രശ്നം എന്ന ചോദ്യവും ഉയർന്നുവരാം.

ഈ വിധമായുള്ള കാര്യങ്ങൾ സംശയ രോഗമായി വളരെ പെട്ടെന്ന് നിർവ്വചിക്കപ്പെടാം.

ഭർത്താവിന്‍റെ സാമൂഹികവും തൊഴിൽപരവുമായ ബന്ധങ്ങളെക്കുറിച്ച്, ഭാര്യക്ക് കാര്യമായ വേവലാതി ഇതേ കാരണത്താൽ വരില്ല. കാരണം, പൊതുവായി പറഞ്ഞാൽ, ഭർത്താവ് തൊഴിൽ പരമായും സാമൂഹികമായും നീങ്ങുന്നത്, ആപേക്ഷിതമായി ഉന്നത നിലവാരങ്ങളിലൂടേ ആവാം.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് സൂചിപ്പിച്ചു മാത്രം വിടാനാവുന്ന ഒരു കാര്യം ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിലെ സ്ഥാനങ്ങൾക്ക് ഭൗതിക യാഥാർത്ഥ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന അതീന്ത്രിയ സോഫ്ട്വേർ വേദികളിൽ വ്യത്യസ്തങ്ങളായ മൂല്യങ്ങളും ബന്ധകണ്ണികളും കോഡിങ്ങും കാണും എന്നതാണ്.

ഒരു വ്യക്തി പെട്ടുപോകുന്ന പടിയിലെ മറ്റ് ആളുകടെ പലവിധ വൈകാര്യകമായതും സാമൂഹിക നിലവാരപരമായതുമായ പല അക്ക മൂല്യങ്ങളും കോഡിങ്ങും ബന്ധ കണ്ണികളും ആ വ്യക്തിയിലേക്ക് പടരാം. ഇതിനെക്കുറിച്ചൊന്നും ഇപ്പോൾ എഴുതാൻ ആവില്ല.

വൈവാഹിക ജീവിതവും ഭാഷാകോഡുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഴുതണം എന്നുണ്ട്. അതിനുള്ള അവസരം വരികയാണ് എങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ എഴുതാം എന്നു കരുതുന്നു.

ഇനി പറയാനുള്ളത്, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു വമ്പൻ ട്വിസ്റ്റിനെക്കുറിച്ചാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

5 #. ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ സൃഷ്ടിക്കുന്ന സൂക്ഷ്മ സാമൂഹിക രംഗങ്ങൾ



ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു വമ്പൻ ട്വിസ്റ്റിനെക്കുറിച്ച് എഴുതാം എന്ന് വിചാരിച്ചിരുന്നു. എന്നാൽ അതിന് മുൻപായി കുറച്ചുകാര്യങ്ങൾ കൂടി എഴുതാം എന്ന് വിചാരിക്കുന്നു.

ഈ ഏണിപ്പടിയിലെ വ്യത്യസ്ത പടികളിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും വ്യക്തമായ ഒരു അക്കമൂല്യസ്ഥാനം ഉണ്ടായിരിക്കും. ഇത് മറ്റ് പടികളിൽ ജീവിക്കുന്നവരുമായി ആപേക്ഷികമായി പോസിറ്റിവോ നെഗറ്റിവോ മൂല്യങ്ങൾ തന്നെയായി ഭവിക്കും.

ഈ കാര്യവും പണ്ടെപ്പോഴോ മറ്റേതോ ഇടത്ത് ഈ എഴുത്തിൽ പറഞ്ഞിട്ടുള്ള കാര്യം തന്നെ. പണ്ട് കാലങ്ങളിൽ ജാതീയമായി നിലനിന്നിരുന്ന അകൽച്ചയും അയിത്തവും മറ്റും ഈ ഒരു സംഗതിയുമായി വളരെ അധികം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ വിധമായുള്ള അറപ്പ് ഇങ്ഗ്ളിഷ് ജനതിയിലെ സാധാരണക്കാർക്കിടയിൽ ഇല്ലായിരുന്നു എന്നു മനസ്സിലാക്കാവുന്നതാണ്.

ആപേക്ഷികമായ +200 അക്കമൂല്യമുള്ള ഉയർന്ന പടിയിയിലെ വ്യക്തി ആപേക്ഷികമായി -200 അക്കമൂല്യമുള്ള വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ പെട്ടുപോകുമ്പോൾ, ആ ആളിൽ ഒരു നെഗറ്റിവ് അക്കമൂല്യത്തിന്‍റെ പ്രവേശനം അനുഭവപ്പെടും.

വെറും സാന്നിദ്ധ്യത്തെക്കാൾ അപകടകരമായി അനുഭവപ്പെടുക, താഴെയുള്ള ആൾ മുകളിലെ പടിയിലെ ആളോട് സമത്വ ഭാവത്തിൽ രംഗപ്രവേശനം ചെയ്യുന്നത് ആയിരിക്കും.

അടിയിലെ പടിയിലെ വ്യക്തി മുകളിലെ പടിയിലെ വ്യക്തിയെ ഭയ ഭക്തി ബഹുമാന വിധേയത്വ അടിയാളത്ത ഭാവത്തോടുകൂടിയാണ് വീക്ഷിക്കുന്നതും, അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മുണ്ടിന്‍റെ മടക്ക് അഴിക്കുക, കുനിയുക, വാക്കുകളിൽ സ്വയം തരംതാഴ്ത്തുക, മുകൾപ്പടിയിലെ വ്യക്തിയേയും അയാളുടെ ബന്ധുജനത്തേയും ഉന്നത വാക്കുകളിൽ നിർവ്വചിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ, വൻ പ്രശ്നം വരില്ല.

മാത്രവുമല്ല, തന്‍റെ സാന്നിദ്ധ്യം പരത്തുന്ന നെഗറ്റിവ് സ്വാധീനം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട്, മതിയായ അകൽച്ചയും മറ്റ് കവചങ്ങളുടെ മറവും വച്ചുകൊണ്ട് തന്‍റെ സാന്നിദ്ധ്യം പ്രസരിപ്പിക്കുന്ന നെഗറ്റിവിറ്റിയുടെ കാഠിന്യവും വിന്യാസവും പരിമിതപ്പെടുത്തിയാൽ പ്രശ്നം കഠിനമാകില്ല.

എന്നാൽ, കീഴ്സ്ഥാനക്കാരൻ ഇങ്ഗ്ളിഷിൽ ഉള്ളതുപോലുള്ള രീതിയിൽ മുകൾ പടിയിലെ വ്യക്തിയോട് സമത്വം പ്രകടിപ്പിച്ചാൽ മുകളിലെ വ്യക്തിയിൽ കാര്യമായ നെഗറ്റിവിറ്റി കയറിക്കൂടും.

ഈ നെഗറ്റിവിറ്റി നേത്രങ്ങളിൽ കൂടി വികരണം ചെയ്യുന്നതാണ്.

മുകളിലെ ആളെ സാർ എന്നു സംബോധന ചെയ്യുന്ന വ്യക്തിയുടെ നേത്ര വികരണമല്ല, മുകളിലെ ആളെ നീ എന്ന് സംബോധന ചെയ്യുന്ന വ്യക്തിയടെ നേത്ര വികരണം. രണ്ടാമത്തേതിൽ ശരീരത്തേയും മനസ്സിനേയെ ദ്രവിപ്പിക്കുന്ന കോഡുകൾ മുകളിലെ വ്യക്തിയുടെ കണ്ണുകളിലേക്ക് തുളച്ചുകയറി മസ്തിഷ്ക പ്രവർത്തനത്തേയും ശരിരമേദസ്സിനേയും അലങ്കോലപ്പെടുത്തും.

സമത്വത്തിന്‍റെ സൂചകങ്ങളായി നീ, അവൻ, അവൾ വാക്കുകളും, അവ മറ്റ് വാക്കുകളിൽ വരുത്തുന്ന വ്യതിയാനങ്ങളും ഈ കീഴ് പടിയിലെ വ്യക്തി ഉപയോഗിച്ചാൽ, മുകൾപ്പടിയിലെ വ്യക്തിയിൽ പലതരം മേദക്ഷയവും, മാനസിക അസ്വാസ്ഥവും രോഗാവസ്ഥയും മറ്റും വന്നുചേരും.

ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഈ വിധ കാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ലതന്നെ.

ഇവിടെ പ്രസ്താവിക്കാനുള്ള ഒരു കാര്യം ഉണ്ട്. കൊറോണ പടർന്നപ്പോൾ, ആ വൈറസിലെ തടുക്കാനായി ചെയ്ത ഒട്ടുമിക്ക കാര്യങ്ങളും പണ്ട് കാലങ്ങളിൽ കീഴ് ജാതിക്കാരന്‍റെ സാന്നിദ്ധ്യത്തിന്‍റെ സ്വാധീനത്തെ തടയാനായി ചെയ്തിരുന്നു. കീഴ്ജാതിക്കാരൻ ശ്വസിച്ച വായുപോലും വൻ അപടകകാരിയായി ഉന്നത ജാതിക്കാർ മനസ്സിലാക്കിയിരുന്നു.

കീഴ്ജാതിക്കാരന്‍റെ നോട്ടവും ദൃഷ്ടിപതിക്കലും മറ്റും വൻ അപകടകരമായ കാര്യങ്ങളായി കാണപ്പെട്ടിരുന്നു.

ചെങ്കണ്ണ് പടരുന്നതുമാതിരിയാണ്. ചെങ്കണ്ണുള്ളവരുടെ കണ്ണുകളിലേക്ക് നോക്കിയാൽ, അത് പടരുമെന്നുവരെ ഒരു പേടി പറഞ്ഞുകേട്ടിട്ടുണ്ട്. സാധ്യതയുള്ള കാര്യമാണ് എന്നു തോന്നുന്നു.


ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുമായി ബന്ധപ്പെട്ടുകൊണ്ടു പറയാനുള്ള മറ്റൊരുകാര്യം ഉണ്ട്.

ഓരോ പടിയിലേയും ആൾക്ക് സാമൂഹികമായും തൊഴിൽ സ്ഥാനപരമായും നിൽക്കാനുള്ള ഒരു കൃത്യമായ സ്ഥാനം ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ഒരു പ്രത്യേക പടിയിലെ വ്യക്തിയെ പിടിച്ച് മറ്റൊരു പടിയിൽ കയറ്റിവച്ചാൽ, അവിടുള്ള മറ്റ് ആളുകളിൽ പലതരം വെപ്രാളങ്ങളോ അസ്വസ്ഥങ്ങളോ വരാം.

ഓരോ വ്യക്തിയിൽ നിന്നും പലതരം വ്യക്തി ബന്ധകണ്ണികൾ മറ്റുള്ളവരിലേക്ക് പ്രസരിക്കുന്നുണ്ട്. ഇവയിൽ ചിലത് ഭവ്യതയുടേയും, മറ്റ് ചിലത് മേലാളത്തിന്‍റേയും ആവാം.

ഉദാഹരത്തിന്, ഫ്യൂഡൽ ഭാഷകളിൽ തരംതാണ വാക്കുകളിൽ നിർവ്വചിക്കപ്പെടുന്ന തൊഴിൽ ചെയ്യുന്ന ആൾ. ഈ ആൾ സമൂഹത്തിലെ മിക്ക ആളുകളേയും സ്വന്തം അടിയാളത്തം കോഡ് ചെയ്ത ആദരവിന്‍റെ കണ്ണികളിൽ ആവാം ബന്ധപ്പെടുന്നത്.

അതേ സമയം തന്നെക്കാൾ തരംതാണ തൊഴിലുകൾ ചെയ്യുന്നവരിലേക്ക് വൻ ആധിപത്യ ഭാവത്തോടുകൂടിള്ള കണ്ണികളാലാണ് ബന്ധപ്പെടുക.

ഈ വ്യക്തിയെ, അയാളുടെ മറ്റേതെങ്കിലും നൈസർഗ്ഗിക കഴിവുകളുടെ അടിസ്ഥാനത്തിൽ, പെട്ടെന്നെടുത്ത് ഒരു ഉന്നത സാമൂഹികമോ, തൊഴിൽ സ്ഥാനപരമോ ആയ സ്ഥാനത്ത് സ്ഥാപിച്ചാൽ, പലതരത്തിലുള്ള നെഗറ്റിവിറ്റി ആ സ്ഥാനത്ത് പ്രസരിക്കാം. എന്നാൽ, ഈ വ്യക്തിയിൽ കാണപ്പെടക പുതുമയാർ കഴിവുകൾ ആവാം, ഈ ആൾക്ക് ആ സ്ഥാനത്ത് ഇരിപ്പിടം ഉറച്ചതായി തോന്നിയാൽ.

ഈ വിധമായുള്ള യാതോരു കാര്യങ്ങളും ഇങ്ഗിഷിൽ ഇല്ലാ എന്നു മനസ്സിലാക്കാം.

കാരണം, ഇങ്ഗ്ളിഷിൽ You, He, She തുടങ്ങിയ വാക്കുകൾക്ക് വലിയവർ / തരംതാഴ്ന്നവർ എന്ന തരംതിരിവില്ലതന്നെ.

ഈ മുകളിൽ പറഞ്ഞകാര്യത്തിന്‍റെ ബൃഹത്തായതും വളരെ ദൂരവ്യാപകവുമായ സ്വാധീന ശക്തിയെക്കുറിച്ച് പെട്ടെന്ന് മനസ്സിലാക്കാനായി ഈ രണ്ട് വാക്യങ്ങൾ കാണുക:

ഇതൊന്ന് പിടിക്ക്.
ഇത് പിടി.

രണ്ട് വാക്യങ്ങൾക്കും ഏതാണ്ട് ഒരേ അർത്ഥമാണ് ഉള്ളത് എങ്കിലും, രണ്ടും ചൂണ്ടുന്നത് വ്യത്യസ്തങ്ങളായ നിലവാരത്തിലുള്ള You പദരൂപങ്ങളിലേക്കാണ്. ഏത് ഏണിപ്പടിയിലെ വ്യക്തിയാണ് ഇത് പറയുന്നത് എന്നതിനേയും ഏത് പടിയിലെ വ്യക്തിയേയാണ് സംബോധന ചെയ്യുന്നത് എന്നതിനേയും ആശ്രയിച്ച് വ്യത്യസ്തങ്ങളായ മാനസികവും സാമൂഹികവും ആയ സംഭവവികാസങ്ങൾ ഉണ്ടാവാം.


ഇനി ഒരു ദൃഷ്ടാന്ത ദൃശ്യം കൂടി പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്ത് ഉപസംഹരിക്കാം.

ഒരു ചെറുപ്പക്കാരി ഐഏഎസ്സ - ഐപിഎസ്സ് പരിക്ഷയ്ക്ക് പഠിക്കുന്നു. ഈ ആളുടെ ഒരു അമ്മാവൻ പോലീസ് ശിപായി റാങ്കുകാരനാണ് (Police constable). ഈ ചെറുപ്പക്കാരി പരീക്ഷ ജയിക്കുകയും ഐപിഎസ്സ് ലഭിച്ച്, സ്വന്തം സംസ്ഥാനത്ത് സേവനത്തിൽ ചേരുകയും ചെയ്യുന്നു.

ഏതാനും വർഷങ്ങൾക്ക് ശേഷം, ഏതാണ്ട് 27 വയസ്സാകുന്ന അവസരത്തിൽ SP ആയി നിയമിതയാകുന്നു.

ഒരു ദിവസം ഒരു മിന്നൽ പരിശോധന എന്ന രീതിയിൽ ഒരു പോലീസ് സ്റ്റേഷനിൽ കയറിവരുന്നു. അവിടെ പരിശോധന നടത്തുന്ന അവസരത്തിൽ സ്വന്തം അമ്മാവൻ കയറിവരുന്നു.

അയാൾക്ക് ഈ വ്യക്തിയെ സ്വന്തം മരുകളായി മാത്രമേ കാണാൻ പറ്റുന്നുള്ളു. ഐപിഎസ്സുകാരിക്കും അമ്മാവനെ അമ്മാവാ എന്ന് വിളിച്ചുകൊണ്ട് അംഗീകരിക്കേണ്ടിവരുന്നു.

അമ്മാവൻ മുരമകളുടെ സുഖ വിശേഷങ്ങൾ ചോദിക്കുന്നു. സംബോധന ചെയ്യുന്നത്, വെറും പേരും, നീ എന്നുമാണ്.

ഈ വിധമായുള്ള ഒരു രംഗം സംഭവ്യമാണോ എന്ന് അറിയില്ല. എന്നാൽ സംഭവിക്കുകയാണ് എങ്കിൽ അത് ഐപിഎസ്സുകാരിയുടെ ഔദ്യോഗിക വ്യക്തിത്വത്തിൽ കാര്യമായ വൃണം പടർത്താം.

ഈ വ്യണത്തെ തുടച്ചുനീക്കാനായി ഈ വ്യക്തി കഠിന പ്രവർത്തനം നടത്തുകയും കഠിന വ്യക്തിത്തം പ്രകടമാക്കുകയും ചെയ്തേക്കാം. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും.

ഈ മുകളിൽ ചിത്രീകരിച്ച വൃണപ്പെടുത്തുന്ന ദൃശ്യം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലായെന്നും ചിന്തിക്കാവുന്നതാണ്.

ഇന്ത്യൻ പട്ടാളത്തിലും ഇത് നടപ്പില്ലതന്നെ. എന്നാൽ കാരണം മറ്റൊന്നാണ്.


ഫ്യൂഡൽ ഭാഷകളിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുമായി ബന്ധപ്പെട്ടു അനവധി സൂക്ഷ്മ സാമൂഹിക രംഗങ്ങൾ എടുത്തു പറയാനാവുന്നതാണ്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

6 #. ഏണിപ്പടിയിലൂടെ പടരുന്ന മാനസിക രോഗാവസ്ഥ



ഓരോ വ്യത്യസ്ത ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലും താഴോട്ടേക്ക് മിനിസമുള്ള ഒരു ഒഴുക്കുണ്ട്.

വയലാർ രാമവർമ്മയും മറ്റും മലയാള സിനിമകൾക്കായി എഴുതിയ സിനിമാ പാട്ടുകൾ പോലെയാണ് താഴോട്ടേക്കുള്ള ഒഴുക്ക്. ഈ ഒഴുക്കിൽ വൻ അനുസരണത്തിന്‍റേയും വിധേയത്തത്തിന്‍റേയും ദാസ്യഭാവത്തിന്‍റേയും സൗന്ദര്യവും താളഭംഗിയും ശ്രുതിലയവും ആകാര ഭംഗിയും കാണപ്പെടാം.

ഈ ഏണിപ്പടിയുടെ വാക്ക് ദിശാകോഡുകൾ ഓരോന്നും ദിശതിരിച്ചു വച്ചാൽ ഏണിപ്പടിയിൽ ഗാനസൗന്ദര്യത്തിന് പകരം പൊട്ടിത്തെറി കാണപ്പെടാനുള്ള സാധ്യത ഏതാണ്ട് 100% ആണ്.

അതായത്, ഇഞ്ഞി👇 - ഇങ്ങൾ👆 എന്നതിന് പകരം മുകളിലേക്ക് ഇഞ്ഞിയും താഴേക്ക് ഇങ്ങളും ആയാൽ (ഇഞ്ഞി👆 - ഇങ്ങൾ👇) സാമൂഹിക രൂപകൽപ്പന ആകെ പൊട്ടിത്തെറിയിൽ എത്തും. മുകളിലോട്ടും താഴേക്ക്, 'സമത്വ സുന്ദരമായ' ഇഞ്ഞി(ഇഞ്ഞി👆👇) വന്നാൽ സാമൂഹിക രൂപകൽപ്പന തവിടുപൊടിയാകും.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ ആണ് 1850കളിൽ ദക്ഷിണ മലബാറിലെ വള്ളുവനാട്, ഏറനാട് എന്നീ താലൂക്കുകളിൽ നടന്നത്. ഈ കാര്യം നേരത്തെ വളരെ വ്യക്തമായി എഴുതിക്കഴിഞ്ഞിട്ടുള്ള കാര്യമാണ്.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിലെ താഴോട്ടേക്കുള്ള ഒഴുക്കിന്‍റെ കാര്യം പറഞ്ഞപ്പോൾ മറ്റൊരു കാര്യം മനസ്സിൽ കയറിവരുന്നുണ്ട്.

ഫ്യൂഡൽ ഭാഷകളിൽ പ്രവർത്തിക്കുന്ന ഓരോ പ്രസ്ഥാനവും ഈ വിധമായുള്ള ഒരു ഏണിപ്പടി പോലെയാണ്. ഈ ഒരു ഏണിപ്പടിയിലെ ഏതെങ്കിലും ഒരു പടിയിൽ നിന്നുകൊണ്ടേ ആ പ്രസ്ഥാനത്തിൽ നിൽക്കാനും പ്രവർത്തിക്കാനും പറ്റുള്ളു. അല്ലാതെ ഒരു വ്യക്തി ഏതൊരു പടിയിലും നിൽക്കാതെ ഒരു തരം loose bullet മാതിരി മുകളിലോട്ടും താഴെക്കും തിരിഞ്ഞും മറിഞ്ഞും ചുറ്റിനടന്നാൽ, ആ ഏണിപ്പടിയിലെ മറ്റ് വ്യക്തികളിൽ വൻ അസ്വാസ്ഥ്യം ജനിക്കും.

ഉദാഹരണത്തിന്, ഒരു സർക്കാർ വകുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു സാധാരണക്കാരനായ വ്യക്തി ആ വകുപ്പിലെ പല ഓഫിസുകുളിൽ കയറി ആരോടും വിധേയത്തം പ്രകടിപ്പിക്കാതെ തലങ്ങും വിലങ്ങുമായി നടക്കുകയും ഏതൊരു സ്ഥാനക്കാരനേയും നിങ്ങൾ എന്ന് സംബോധന ചെയ്യുകയും ചെയ്താൽ, വൻ പ്രശ്നം തന്നെ ആ സർക്കാർ വകുപ്പിൽ വരാം.

ഈ ആൾ ആ സർക്കാർ വകുപ്പിലെ ഏറ്റവും ഉയർന്ന ഓഫിസറുടെ പരിചയക്കാരനോ, ബന്ധുവോ ആണെങ്കിൽ കാര്യമായ പ്രശ്നം ഇല്ല. ഈ വിധമായുള്ള യാതോരു മേൽവിലാസവും ചൂണ്ടിക്കാണിക്കാതെ എല്ലാരോടും ഇങ്ഗ്ളിഷ് ഭാഷയിൽ സംസാരിക്കുന്ന അതേ ലാഘവത്തോടുകൂടി പെരുമാറിയാൽ വൻ പ്രശ്നം തന്നെയാണ്.

ഈ വിധമായുള്ള യാതോരു കാര്യവും ഇങ്ഗ്ളിഷിൽ ഇല്ലായെന്നും ഓർമ്മിക്കുക.

വേറൊരുകാര്യം പറയാനുള്ളത്, നേരത്തെ സൂചിപ്പിച്ച ഭാഷാകോഡുകളും മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട അതീന്ത്ര്യ സോഫ്ട്വേർ കോഡുകളുടെ വേദിയുമായി ബന്ധപ്പെടുന്ന ഇടത്തു നിന്ന് ചികഞ്ഞെടുക്കാനാവുന്ന ഒരു കാര്യമാണ്.

ഓരോ പടിയിലേയും വ്യക്തിയേയും അതീന്ത്ര്യ സോഫ്ട്വേർ കോഡുകളുടെ Virtual viewലൂടെ നോക്കിയാൽ, ആ വ്യക്തിയിൽ വളരെ വ്യക്തമായി മുകളിലേക്ക് ഒരു സ്വാഗതത്തിന്‍റേയും കീഴിലേക്ക് കുത്തിത്തറച്ച് ശിഥിലമാക്കാനായി തയ്യാറായി നിൽക്കുന്ന മൂർച്ചയുള്ള ശൂലത്തിന്‍റേയും ചിത്രങ്ങൾ കാണാൻ പറ്റിയേക്കാം.

അതുമല്ലായെങ്കിൽ, ആവിധമായുള്ള ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന മറ്റെന്തെങ്കിലും ചിന്നങ്ങൾ കണ്ടേക്കാം.

ഏറ്റവും അടിയിലുള്ള വ്യക്തികളിലെ ശൂലത്തിന് വൻ ഊക്കും മൂർച്ചയും കാണും.

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ വ്യക്തികൾക്ക് ഈ വിധമായുള്ള ഇരട്ട ഭാവം എന്ന ഒരു മാനസിക രോഗാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇത് ആ സമൂഹത്തിനെ മുഴുവനായും ഗ്രസിച്ചിരിക്കുന്ന ഒരു രോഗാവസ്ഥായണ്.

സമൂഹത്തിലെ ഈ രോഗാവസ്ഥയെ ആ സമൂഹത്തിൽ പലതരത്തിൽ തിരിച്ചറിയാവുന്നതാണ്.

കീഴ് ജാതിക്കാർ എന്ന രീതിയിൽ ആയിരുന്നു പണ്ടു കാലങ്ങളിൽ കീഴ്പടിയിൽ പെട്ടുപോയവരെ തിരിച്ചറിഞ്ഞിരുന്നത്.

ഇന്ന്, ഈ തിരിച്ചറിയൽ രീതി സാവധാനത്തിൽ മാറിവരുന്നുണ്ട്.

പുതുതായി ഉരുത്തിരിഞ്ഞുവരുന്ന തിരിച്ചറിയൽ അടയാളം സർക്കാർ ഉദ്യോഗസ്ഥരെന്ന ഉന്നതരും, സാധാരണക്കാർ എന്ന കീഴ്ജനവും എന്ന രീതിയിലാണ്. ഇത് ഏതാനും പതിറ്റാണ്ടുകൾക്കും നൂറ്റാണ്ടുകൾക്കും ശേഷം പുതിയ ജാതി വ്യവസ്ഥയായി പരിണമിക്കും. ഈ പുതിയ കീഴ്ജാതിക്കാരിൽ തന്നെ ഓരോ നിലവാരത്തിലേയും വ്യക്തികൾ താഴെ നിലവാരത്തിലുള്ളവരെ അറപ്പോടും വെറുപ്പോടും കൂടി അകൽച്ചവച്ച് വീക്ഷിക്കും.

ജാതീയമായി കീഴിൽ പെട്ടുപോയവരെ ഉയർത്താനായി ഇന്ന് ഉപയോഗിക്കുന്ന ഹ്രസ്വ മാർഗ്ഗം സർക്കാർ തൊഴിലിലും, ഉന്നതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസത്തിലും സീറ്റ് സംവരണമാണ്. ഇത് സമൂഹത്തിന്‍റെ മാനസിക രോഗാവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുക.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

7 #. സിദ്ധാന്തവും വാസ്‌തവികതയും തമ്മിലുള്ള അന്തരം


ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് ദക്ഷിണേഷ്യക്കാർ കുടിയേറിയാൽ, അവരിൽ സാന്നിദ്ധ്യം നിലനിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി വളരെ സ്വാഭാവികമായി പതുക്കെപ്പതുക്കെ മാഞ്ഞു തുടങ്ങുമായിരുന്നു, പണ്ടു കാലങ്ങളിൽ.

അവരിൽ സാവധാനത്തിൽ വരുന്ന ഭാവ വ്യത്യാസങ്ങളും, അവിടെ ജനിച്ചു വളരുന്ന അവരുടെ കുട്ടികളിൽ കാണപ്പെടുന്ന ശരീരഘടനയിലെ പോസിറ്റിവ് ആയുള്ള വ്യത്യാസങ്ങളും മറ്റും സംഭവിക്കുന്നതിൽ ഇത് ഒരു പ്രധാനപ്പെട്ട കാരണം ആയേക്കാം.

ഇന്ത്യയിൽ സാമൂഹിക പരിഷ്ക്കരണം എന്നും, കീഴ്ജനങ്ങളിൽ സാമൂഹിക ഔന്നിത്യം എന്നുമെല്ലാം കൊട്ടിഘോഷിച്ചുകൊണ്ട് നടപ്പാക്കുന്ന തട്ടിപ്പ് പരിപാടിയാണ്, സർക്കാർ തൊഴിലിലേക്കും ഉന്നതമെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസത്തിലേക്കും സീറ്റ് സംവരണം. ഇത് തട്ടിപ്പും പോരാത്തതിന് ഒരു പാഴ്വേലയും തനി തെമ്മാടിത്തവും കൂടി ആണ്. ഈ വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.

കീഴ്ജാതിക്കാരൻ വ്യക്തി പലപ്പോഴും ഏറ്റവും കുറഞ്ഞത് രണ്ട് വ്യത്യസ്ത ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുടെ അടിയിലെ പടിയിൽ നിൽക്കുന്ന വ്യക്തിയാവാം. ഒന്ന് ജാതീയമായ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി. രണ്ടാമത്തേത്, തൊഴിൽപരമായുള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി. വേറെയും കാണാം.

ഇങ്ങിനെയുള്ള വ്യക്തിയെ അയാളുടെ പല രീതികളിൽ ഉള്ള കഴിവില്ലായ്മകളുടേയും, വിവരക്കേടുകളുടേയും അധഃപ്പതിച്ചു നിൽക്കുന്ന മാസനിക ഭാവങ്ങളുടേയും അവസ്ഥ പരിഗണിച്ച് വൻ ഉദ്യോഗത്തിലേക്കും, വൻ ഉദ്യോഗത്തിലേക്കുള്ള പാതയിൽ നിൽക്കുന്ന വിദ്യാഭ്യാസ യോഗ്യതകളിലേക്കും എടുത്തുകയറ്റിയാൽ, അതിൽ സാമൂഹിക പരിഷ്ക്കരണം അല്ല നടക്കുക. മറിച്ച്, സമൂഹം വീണ്ടും പലരീതിയിൽ ദ്രവിക്കുകയാണ് ചെയ്യുക.

പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ഏറ്റവും തരംതാണതെന്ന് നിർവ്വചിക്കപ്പെടുന്ന വീട്ടു ജോലികൾ ചെയ്യുന്ന വീട്ടുവേലക്കാരനെ പിടിച്ച്, വീട്ടിലെ ഉന്നത പദവിൽ വെക്കുകയും, അയാൾക്ക് വൻ അധികാരങ്ങൾ നൽകുകയും വീട്ടിലെ അന്തേവാസികളോടൊപ്പം ഡൈനിങ്ങ് മേശക്കരികിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവകാശവും നൽകിയാലുള്ള അവസ്ഥാവിശേഷം ആലോചിക്കുക.

ഈ ആൾ അവിടുള്ള വീട്ടുടമയേയും വീട്ടമ്മയേയും ഇഞ്ഞി എന്ന് സംബോധന ചെയ്തുതുടങ്ങും.

വീട് നാറും.

വീടിന് ഏൽക്കുന്ന നാറ്റം വൻ പരിഷ്ക്കരണമായി കണക്കാനുള്ള വിവരം ഒരു അക്കാഡമിക്ക് വിവരം തന്നെയാണ്.

ഇവിടുള്ള പ്രശ്നം എന്താണ് എന്ന് ഈ അക്കാഡമിക്ക് ബുദ്ധിജീവികൾക്ക് അറിവില്ലായിരിക്കാം.

ഇങ്ഗ്ളിഷ് ഭരണത്തിനും ഈ നാടുകളിലെ യഥാർത്ഥ നെഗറ്റിവിറ്റി എന്താണ് എന്ന് അറിവില്ലായിരുന്നു എന്ന് അനുമാനിക്കാം. അതിനാൽ തന്നെ അവരുടെ ചെയ്തികളും ഈ നെഗറ്റിവിറ്റിയെ തുടച്ചമാറ്റാനായുള്ള കരുതിക്കൂട്ടിയുള്ള ചുവടുവെപ്പുകൾ ആയിരുന്നില്ല.

എന്നാൽ, അവർ ഈ നെഗറ്റിവിറ്റിയുടെ പിടിയിൽ ഒതുങ്ങാതെ മിക്കപ്പോഴും നിലനിന്നിരുന്നതുകൊണ്ട് അവരുടെ പല ചുവടുവെപ്പുകളും ഈ നെഗറ്റിവിറ്റിയെ കരുതിക്കൂട്ടിയല്ലാതെ തേച്ചുമാച്ചു കളഞ്ഞിരുന്നു.

അവരുമായി ഒരു കീഴ്ജാതിക്കാരൻ ഇങ്ഗ്ളിഷിൽ സംസാരിക്കുമ്പോൾതന്നെ, കീഴ്ജാതിക്കാരനോട് ഒട്ടിനിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി, ആ അൽപ്പനേരത്തേക്കെങ്കിലും മാഞ്ഞുനിൽക്കും. അതുമല്ലായെങ്കിൽ, ആ വ്യക്തിക്ക് കുറച്ചു നേരത്തേക്കെങ്കിലും പടികളിലൂടെ കുറച്ച് മുകളിലോട്ടു കയറിയ മാനസിക അനുഭവം ലഭിച്ചേക്കാം.

ഇങ്ഗ്ളിഷ് ഭരണം, ഈ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയെ ശരിക്കും മാച്ചുനിർത്തിയത്, അവരോടും അവരുടെ പ്രസ്ഥാനങ്ങളോടും നേരിട്ട് പലരീതിയിൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഇടപ്പെട്ടവരിൽ ആയിരുന്നിരിക്കാം.

Tellicherry പോലുള്ള ഇടങ്ങളിൽ നിലനിന്നിരുന്ന അതിഗംഭീര നിലവാരമുള്ള ഇങ്ഗ്ളിഷ് ഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും ഇത് സംഭവിച്ചിരിക്കാം.

അന്നുണ്ടായിരുന്ന വിദ്യാഭ്യാസ പ്രസ്ഥാനങ്ങളെക്കുറിച്ച് വാചാലമായി എഴുതാൻ തോന്നുന്നുണ്ട് എങ്കിലും അതിനുള്ള അവസരം അല്ല ഇത്. എന്നിരുന്നാലും, ഏതാനും വാക്യങ്ങൾ എഴുതാൻ നോക്കാം.

ഏതാണ്ട് ഒന്നാം ക്ളാസ് മുതൽ തന്നെ അതിഗംഭീര നിലവാരമുള്ളതും, എന്നാൽ അതീവ മധുരമുള്ളതുമായ ഇങ്ഗ്ളിഷ് പാഠപുസ്തകങ്ങൾ ആയിരുന്നു ഇങ്ഗ്ളിഷ് സ്കൂളുകളിൽ ഉണ്ടായിരുന്നത്. അതിന് ശേഷമുള്ള Intermediateനും Graduationനും English Classical സാഹിത്യത്തിലെ കുറേ കൃതികൾ, അവയുടെ original രൂപത്തിൽ.

ഈ വിധമായുള്ള ഒരു പാഠ്യപദ്ധതിയെക്കുറിച്ച് ഇന്നുള്ള ഏതെങ്കിലും അക്കാഡമിക്ക് ജീനിയസിന് അറിവുണ്ടോ എന്ന് അറിയില്ല.

ഈ പഠന പദ്ധതിയിൽ പഠിച്ചു വളരുന്നവരിൽ, ഇങ്ഗ്ളിഷ് ജനതയിൽ നൈസർഗ്ഗികമായി നിലനിന്നിരുന്ന ഉന്നത വ്യക്തിത്വ ഭാവത്തിന്‍റെ നിഴൽ നിറഞ്ഞുനിൽക്കും. ഈ കൂട്ടരിൽ തമ്മിൽ ജാതീയമായോ മറ്റോ ഉള്ള അറപ്പും അകൽച്ചകളും മറ്റും വളരെ തുച്ഛമായേ ഉണ്ടാവുള്ളു.

ഇതിന്‍റെ മുഖ്യമായ കാരണം, ഈ പഠനത്തിലൂടെ വളരുന്ന വ്യക്തികളുടെ മാനസിക ഭാവത്തിൽ നിന്നും ഇങ്ഗ്ളിഷ് ഭാഷ ആവുന്നിടത്തോളം ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ പല പടികളും മാച്ചു നിർത്തും എന്നതാണ്.

അങ്ങിനെ ഈ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ വളരെ നിർവ്വീര്യമായി നിൽക്കുന്ന ഈ കൂട്ടരിൽ പലരും അന്ന് ബൃട്ടിഷ്-മലബാറിലെ സർക്കാർ സേവനത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഓഫിസർമാരായി നിയമിതരായിരുന്നു. മലബാർ ജില്ലയുടെ ഡെപ്യൂട്ടി കലക്ടറും, താസിൽദാർമാരും, ജഡ്ജുമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റും ഈ കൂട്ടർ തന്നെയായിരുന്നു.

പലരും കീഴ് ജാതിക്കാർ എന്ന് പാരമ്പര്യമായി അറിയപ്പെട്ടിരുന്നവർ.

ഉദ്യോഗസ്ഥ അഴിമതി ഈ കൂട്ടിരിൽ കേട്ടറിവില്ലായിരുന്നു എന്നാണ് മനസ്സിാക്കുന്നത്.

ഈ ഇങ്ഗ്ളിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തൊട്ടടുത്തും ദൂരത്തും പ്രാദേശിക ഭൂജന്മികൾ, സർക്കാരിൽ നിന്നും വിദ്യാഭ്യാസ ഗ്രാൻ്റുകൾ കരസ്ഥമാക്കി, പ്രാദേശിക ഭാഷയിൽ ഊന്നി നിൽക്കുന്ന സ്കൂളുകൾ സ്ഥാപിച്ചിരുന്നു. ഈ വിധ സ്കൂളുകളിൽ നിന്നും പഠിച്ചുവരുന്നവർ, തിരുവിതാംകൂറിൽ നിർമ്മിച്ചെടുത്ത മലയാളം ഭാഷയിൽ പുതുതായി പൊട്ടിമുളച്ചുവന്ന പലവിധ കൃതികളും വ്യകരണ നിയമങ്ങളും കാവ്യങ്ങളും, കാവ്യങ്ങളിലെ അലങ്കാരങ്ങളും മറ്റും വിദ്യാർത്ഥികളെ പഠിപ്പിച്ചിരിക്കും.

ഈ വിദ്യാഭ്യാസം കഴിഞ്ഞുവരുന്നവരാണ്, അന്ന് സർക്കാർ സേവനത്തിലെ ശിപായി, ഗുമസ്തൻ, പ്രമോഷനിലൂടെ ചെറുകിട ഓഫിസർമാരായി നിയമിതരാവുന്നവർ തുടങ്ങിയവർ.

ഈ കൂട്ടരിൽ പ്രാദേശിക സാമൂഹിക വ്യവസ്ഥിതിയിൽ നിലനിൽക്കുന്ന എല്ലാവിധ ഉച്ചനീചത്തങ്ങളും, ഈ ഉച്ചനീചത്തങ്ങൾ മനസ്സിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ഐയിത്തങ്ങളും അറപ്പുകളും വെറുപ്പുകളും പരിഹാസങ്ങളും അസൂയകളും കൊടികുത്തി വാഴും.

ഉദ്യോഗത്തിൽ ചെറുകിട അഴിമതിയും പൊതുജനത്തിൽ പെട്ടവരെ തരംതാഴ്ത്തലും ഇവരിൽ പലരും നടത്തിപ്പോന്നിരുന്നു എന്നും മനസ്സിലാക്കുന്നു.

എന്നുവച്ചാൽ, അവർ നിൽക്കുന്ന എല്ലാ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ, അവർ ഈ വിദ്യാഭ്യാസത്തിലൂടെ കടന്നുപോകുമ്പോൾ, അവരിൽ പൂർവ്വാധികം ശക്തി പ്രാപിക്കും

ഇന്ന് ഇന്ത്യയിൽ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വിദ്യാഭ്യാസ പ്രസ്ഥാനം തന്നെയാണ് നിലനിൽക്കുന്നത്. ഇങ്ഗ്ളിഷ് ഭരണം കാഴ്ച വച്ച വിദ്യാഭ്യാസത്തെക്കുറിച്ച് അറിയുന്നവർ കണ്ടേക്കാം. എന്നാൽ ആ വിദ്യാഭ്യാസത്തെക്കിച്ച് സൂചിപ്പിക്കുന്നതുതന്നെ ഇന്നുള്ള വിദ്യാഭ്യാസ വിദഗ്ദർക്ക് ഇഷ്ടപ്പെടുന്ന കാര്യം ആയിരിക്കില്ല.

പല വിദഗ്ദർക്കും ഇത് എന്താണ് എന്ന അറിവ് കൂടി ഉണ്ടാവില്ല.

ഫ്യൂഡൽ ഭാഷയിലൂന്നി നിൽക്കുന്ന വിദ്യാഭ്യാസം ലഭിച്ചവരിൽപെട്ട, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുടെ കീഴ് സ്ഥാനത്തിൽ ഇരിക്കുന്നവരിൽ, ചിലർ കീഴ് ജാതിക്കാരാണ്. ഇവരെ പല തരത്തിലുള്ള സംവരങ്ങളിലൂടെ കടത്തിവിട്ടല്ല ഉന്നത സർക്കാർ സ്ഥാനങ്ങളിലേക്ക് നിയമിക്കേണ്ടത്.

പൊതുവിദ്യാഭ്യാസം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതു തന്നെ ഇന്നത്തെ വിദ്യാഭ്യാസ വിദഗ്ദർക്ക് അറിയില്ല എന്നു തോന്നുന്നു.

ഫ്യൂഡൽ ഭാഷാ വിദ്യാഭ്യാസത്തിൽ വൻ സാരോപദേശങ്ങളും ആകാശം മുട്ടിനിൽക്കുന്ന സാമൂഹിക പരിഷ്ക്കരണ ആശയങ്ങളും തലങ്ങും വിലങ്ങുമായി നിറഞ്ഞു നിൽക്കും.

ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ ഈ വിധമായുള്ള ഒരു കാര്യത്തിന്‍റെ ആവശ്യകത ഉണ്ടാവില്ല. കാരണം, ആ ഭാഷയിൽ ചിന്തിക്കുമ്പോഴും സംസാരിക്കമ്പോഴും, മനുഷ്യരിൽ അന്യാദൃശ്യമായ ഉന്നത മാനസിക മൂല്യങ്ങൾ നിറഞ്ഞുകയറും.

1925ൽ, Deverkovilന് അടുത്തായുള്ള കുറ്റ്യാടി ഗ്രാമത്തിൽ, പ്രാദേശികരായ മൂന്ന് ഉന്നത മാപ്പിള വ്യക്തികൾ ഒത്തുചേർന്ന് Salahul Islam Saba സ്ഥാപിച്ചു. 1927ൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ഒത്താശയോടുകൂടി, കുറ്റ്യാടി അങ്ങാടിയിൽ Madrasathul Islamiya U. P School (MIUP School) ഈ സഭ സ്ഥാപിച്ചു.

ഈ സഭയുടെ ഉദ്ദേശ ലക്ഷ്യം നോക്കുക:

QUOTE : നിരക്ഷരതയിലും, അജ്ഞതയിലും, അന്ധവിശ്വാസങ്ങളിലും, ആപാദചൂഢം നിലംപതിച്ച്, ജപവും, മന്ത്രവും, മാമൂലും ജീവിത സരണിയായി സ്വീകരിച്ചുകഴിയുകയായിരുന്ന ഒരു പ്രദേശത്തെ - സമൂഹത്തെ - സമഗ്രമായി സമുദ്ധരിക്കുകയെന്നത്. END OF QUOTE.

സിദ്ധാന്തവും (principle) വാസ്‌തവികതയും (actuality) തമ്മിൽ യാതോരു ബന്ധവും ഉണ്ടാവില്ലതന്നെ. Salahul Islam Saba സ്ഥാപിച്ച പ്രാദേശിക ഉന്നതരിൽ ഒരു കുടുംബം കുറ്റ്യാടിയിലെ ഒരു വൻ ഭൂജന്മി കുടുംബമായിരുന്നു. ഏതാനും ആയിരം ഏക്കർ ഭൂസ്വത്തുള്ള കുടുംബം.

പ്രാദേശിക ഭാഷയേയും തിരുവിതാംകൂറിൽ നിന്നും കുടിയേറിവന്ന മലയാളത്തേയും തുടച്ചുമാറ്റി ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിക്കാൻ ഈ സഭ ധൈര്യപ്പെട്ടിരുന്നവെങ്കിൽ, നിരക്ഷരതയും, അജ്ഞതയും, അന്ധവിശ്വാസവും, ജപവും, മന്ത്രവും, മാമൂലും മാറ്റാനായി പ്രത്യേകിച്ച് അദ്ധ്വാനിക്കേണ്ട ആവശ്യം ഉണ്ടാവില്ല. കാരണം, ഇവയല്ല ഈ നാട്ടിന്‍റെ മുഖ്യമായ രോഗാവസ്ഥ.

കീഴിലിരിക്കുന്ന വ്യക്തിയിൽ യാതോരു ഗുണമേന്മയും നിറയ്ക്കാതെ അയാളെ ഉയർത്തി സ്ഥാപിക്കുന്നത്, നിലത്തിരിക്കുന്ന വിഷ ജന്തുവിന് തല വൻ ഉയരത്തിൽ ഉയർത്തി, ഉയർത്തിയവരെ മുഖത്ത് തുറിച്ചു നോക്കാനുള്ള അവസരം നൽകൽ ആകും എന്ന് പണ്ട് ഈ എഴുത്തിൽ സൂചിപ്പിച്ചിരുന്നു.

ഔന്നിത്യത്തിൽ കയറി നിൽക്കാനുള്ള അവസരം നൽകിയതിനുള്ള ഉപകാരസ്മരണ അവരിൽ കാണില്ല. മറിച്ച്, കൂടുതൽ ശക്തിയോടുകൂടിയ വിരോധം ആണ് അവരിൽ വരിക. കാരണം, അവരിൽ പ്രാദേശിക ഭാഷ സൃഷ്ടിക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ പടികളുടെ പിടിവലി നിലനിൽക്കും.

ഈ വിധമായുള്ള വ്യക്തികൾക്ക് പലവിധ സംവരണങ്ങൾ കൂടി നൽകിയാൽ, ഈ വിധമായുള്ള വിരോധം തലമുറകളിലൂടെ വൻ ശക്തിയോടുകൂടി നിലനിൽക്കും.

സമൂഹിക പരിഷ്ക്കരം വരുത്തേണ്ടത്, പ്രാദേശിക ഫ്യൂഡൽ ഭാഷകളെ ഉന്മൂല നാശം വരിത്തിക്കൊണ്ടാണ്.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »

8 #. വപരീത ദിശകളിൽ ഉള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ




ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ വ്യക്തികൾക്ക് പലപ്പോഴും ഒരു വ്യക്തമായ സ്ഥാനീകരണം ഉണ്ടായിരിക്കും. ഈ സ്ഥാനീകരണം, ആ ആളുടെ ശാരീരിക വ്യക്തിത്തത്തിലും മാനസിക ഭാവത്തിലും ചിന്താധാരകളിലും വാക്കുകളിലും നോട്ടത്തിലും സ്പർശനത്തിലും മറ്റും മായാനും മായ്ക്കാനും പ്രയാസമായ രീതിയിൽ (indelible) അലിഞ്ഞു ചേർന്നു നിൽക്കും.

ഓരോ വ്യക്തിയുടേയും ഈ നിലവാരത്തെ പലപ്പോഴും തൊട്ടടുത്തുനിൽക്കുന്ന മറ്റു വ്യക്തികളുടെ മസ്തിക്ഷ്ക സോഫ്ട്വേറുകൾക്ക് (Brain software) അളക്കാനും തിരിച്ചറിയാനും ആയേക്കാം. ഈ ഒരു വെളിപ്പെടുത്തലിനെ തടയാനും മറച്ചുവെക്കാനും പലപ്പോഴും പല വ്യക്തികളും വാക്കുകളിലൂടേയും വസ്ത്രധാരണ മേന്മകളിലൂടേയും മറ്റു പലതരത്തിലുള്ള സൂചനകളിലൂടേയും ശ്രമിക്കാറുണ്ട്.

ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധമായുള്ള ഒരു കാര്യത്തിനായുള്ള പ്രേരണ ഇല്ലായെങ്കിലും ഇങ്ഗ്ളിഷ് സമൂഹങ്ങൾ മിക്കയിടത്തും പൂർണ്ണമായ ഇങ്ഗ്ലിഷ് സമൂഹങ്ങൾ അല്ലായെന്ന ഒരു ന്യൂനത നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും, വ്യക്തികൾ അവൻ, അയാൾ, അദ്ദേഹം എന്ന രീതിയിൽ പല തട്ടുകളായി വേർതിരിക്കപ്പെടാത്തതിനാൽ, ഇങ്ഗ്ളിഷിൽ ഈ വിധമായുള്ള കാര്യങ്ങൾക്ക് ആനുപാതികമായി പ്രസക്തി വളരെ കുറവായിരിക്കാം, എന്നു തോന്നുന്നു.

ഈ എഴുത്തു പരമ്പരയിലെ 16.05 അദ്ധ്യായത്തിൽ (ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ സൃഷ്ടിക്കുന്ന സൂക്ഷ്മ സാമൂഹിക രംഗങ്ങൾ), ഐപിഎസ്സുകാരിയെ ശിപായി റാങ്കുകാരനായ അമ്മാവൻ പോലീസ് സ്റ്റേഷനിൽ വച്ച് നീ എന്നു സംബോധന ചെയ്യുന്ന, സാങ്കൽപ്പിക രംഗം എഴുതിയിരുന്നു.

ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്, ഈ രണ്ട് വ്യക്തികളിൽ ഓരോ വ്യക്തിയും വ്യത്യസ്ത ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ ഉന്നത നിലവാരക്കാരനും / നിലവാരക്കാരിയും, മറ്റേയാൾ അതേ ഏണിപ്പടിയിൽ കീഴ് സ്ഥാനക്കരിയും / കീഴ്സ്ഥാക്കാരനും ആണ് എന്നതാണ്.

പൊതുവായി പറഞ്ഞാൽ ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഈ വിധത്തിൽ തമ്മിൽത്തമ്മിൽ പൊരുത്തപ്പെടാത്ത പടികൾ ഉള്ള പല ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ ഉണ്ട് എന്നതാവാം വാസ്തവം.

അധികാര സ്ഥാനം, തൊഴിൽ സ്ഥാനം എന്നല്ലാമുള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളോട് പലപ്പോഴും ഏറ്റുമുട്ടുന്നതും, മത്സരിക്കുന്നതുമായ ഒരു ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയാണ് വയസ്സ് എന്നത്. ഇന്ന് ഈ വയസ് എന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിക്ക് വൻ ഊക്കും ബലവും പരിമിതമായ ചുറ്റുപാടുകളിൽ കൈവന്നിട്ടുണ്ട്.

പണ്ട് കാലങ്ങളിൽ വയസ്സ് എന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിക്ക് എത്രമാത്രം പ്രസക്തിയുണ്ടായിരുന്നുവെന്ന് അറിയില്ല.

സാമൂഹിക സ്ഥാനം, അധികാര സ്ഥാനം എന്നെല്ലാം രീതികളിൽ മനസ്സിലാക്കപ്പെടുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിക്കാണ് അന്നും വൻ മുൻതൂക്കം, മൊത്തമായി നോക്കിയാൽ.

പണ്ട് കാലങ്ങളിൽ ഈ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയെ ജാതി വ്യവസ്ഥ എന്നാണ് അറിയപ്പെട്ടിരുന്നത് എന്നു തോന്നുന്നു.

മുകൾ ജാതിക്കാരൻ (ഉന്നത സാമൂഹിക സ്ഥാനക്കാരൻ) കീഴ് ജാതിക്കാരനെ വെറും പേരും, നീ, അവൻ / അവൾ വാക്കുകൾ ഉപയോഗിച്ചാണ് നിർവ്വചിച്ചിരുന്നത്. എന്നാൽ അന്നും, ജാതീയമായി (സാമൂഹിക സ്ഥാനപരമായി) ഒരേ നിലവാരക്കാർക്കിടയിൽ വയസ്സ് ഒരു വൻ മുൻഗണന പിടിച്ചെടുക്കന്ന ഒരു കാര്യമായിരുന്നിരിക്കം. എന്നുവച്ചാൽ, ഓരോ വ്യക്തസ്ത നിലവാരക്കാർക്കുള്ളിലും ഒരു ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി നിലനിന്നിരിക്കും.

തിരുവിതാംകൂറിലെ അടിമ ജാതിക്കാർക്കിടയിൽ ചേട്ടൻ, ചേട്ടായി തുടങ്ങിയ വാക്കുകൾ അന്നും നിലനിന്നിരുന്നുവെന്നു തോന്നുന്നു. എന്നുവച്ചാൽ, അന്ന് ഉന്നത സാമൂഹിക സ്ഥാനക്കാർ കന്നുകാലികളെപ്പോലെ കണ്ടിരുന്നവരിലും ഈ വിധമായുള്ള ഉച്ചനീചത്വ അവകാശവാദങ്ങൾ നിലനിന്നിരിക്കാം എന്നു തോന്നുന്നു.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഉയർന്നു വരുന്ന 'ബഹുമാനം തന്നില്ല' എന്ന കാര്യങ്ങൾ അവർക്കിടയിൽ വൻ അടിപിടിയിലേക്ക് നയിച്ചിരിക്കാം. ഈ വിധം തമ്മിൽ തല്ലിനിൽക്കുന്ന കന്നുകാലി സ്ഥാനക്കാർ ജനത്തിനെ സമാധാനത്തിലേക്കും മറ്റും നിയന്ത്രിച്ച് നയിച്ചത് അന്നത്തെ പ്രാദേശിക പോലീസ് പ്രസ്ഥാനമായ നായർമാരായിരുന്നിരിക്കാം.

ഇന്ന് ഈ വിധം ജനം തമ്മിൽ ഏറ്റുമുട്ടിനിൽക്കുമ്പോൾ, അവരെ വൻ ബലപ്രയോഗത്താൽ നിയന്ത്രിച്ച് സംയമനത്തിലേക്ക് നയിക്കുന്നത് ഇന്നുള്ള പോലീസുകാരാണ്.

ചില മൃഗങ്ങൾ തമ്മിൽത്തമ്മിൽ കടിപിടി നടത്തുന്നതിന് പ്രകോപനമായി വരുന്നത്, ചിലപ്പോൾ അവർക്കിടയിൽ നിലനിൽക്കുന്ന ഉച്ചനീചത്വ ഭാവങ്ങൾ തന്നെയാവാം. ഇതും ചിന്തിക്കാവുന്ന കാര്യം തന്നെയാണ്.

ഭാഷാകോഡുകളിലൂടെ വീക്ഷിച്ചുകൊണ്ട് ഇന്ത്യൻ പോലീസ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ട് പലതും എഴുതാനുണ്ട്. അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല. എന്നാൽ ഇന്ത്യൻ പട്ടാളത്തിലെ കാര്യം ഒന്ന് സൂചിപ്പിക്കാം.

ദക്ഷിണേഷ്യൻ ഭാഷകൾ ഫ്യൂഡൽ ഭാഷകൾ ആണ് എന്നും, അവയ്ക്കുള്ള വ്യത്യസ്തങ്ങളായ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ ഉണ്ടും എന്നുമുള്ള തിരിച്ചറിവോടുകൂടിത്തന്നെയാണ് ഇന്ത്യൻ പട്ടാളത്തിലെ ആശയവിനിമയ പരിശീലനം.

എന്നു വച്ചാൽ, വ്യത്യസ്ത ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ ഇന്ത്യൻ പട്ടാളത്തിൽ അനുവധീനമല്ല. മറിച്ച്, ഒറ്റ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി മാത്രമേ അതിനുള്ളിൽ പറ്റുള്ളു. പ്രത്യേകിച്ചും, Commissioned officers റാങ്കിന് താഴെ ഉള്ളവർക്കിടയിലും അവരോട് Commissioned officerമാർ ആശയവിനിമയം ചെയ്യുന്നതിലും.

(Commissioned officers ട്രെയ്നിങ്ങിന് ഇങ്ഗ്ളിഷാണ് ഉപയോഗിക്കപ്പെടുന്നത് എന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യം തന്നെയാണ്. മറ്റുള്ള സ്ഥാനക്കാർക്ക് ഹിന്ദിയിൽ ആണ് പരിശീലനം.)

എന്നു വച്ചാൽ, ആപ്പ് - തൂ എന്ന പടികൾ ഉള്ള ഒറ്റ ഏണിപ്പടി മാത്രമേ ഇന്ത്യൻ പട്ടാളം അംഗീകരിക്കുന്നുള്ളു. അമ്മാവനാണ്, അമ്മാവിയാണ്, അച്ഛനാണ്, അമ്മയാണ്, മൂത്ത സഹോദരനാണ് എന്നെല്ലാമുള്ള സ്ഥാനങ്ങൾ പട്ടാളത്തിൽ ചേർന്നുകഴിഞ്ഞാൽ, നിർവ്വീര്യമാക്കിവച്ചേക്കണം. ഐപിഎസ്സുകാരിയും അമ്മവനും തമ്മിൽ പോലീസ് സ്റ്റേഷനിൽ വച്ച് സംസാരിച്ച രംഗം ഇന്ത്യൻ പട്ടാളത്തിൽ ഭാവന ചെയ്യാൻ ആവില്ലതന്നെ. അമ്മാവന്‍റെ മുട്ട് വിറച്ചുപോകും.

ഇനി പറയാനുള്ളത്, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു വമ്പൻ ട്വിസ്റ്റിനെക്കുറിച്ചാണ്. ഇതും കൂടി എഴുതിക്കഴിഞ്ഞു മാത്രമേ, ദക്ഷിണ മലബാറിലെ രണ്ട് താലൂക്കുകളിൽ 1830കൾ മുതൽ എരിഞ്ഞുനിന്നിരുന്ന മാപ്പിള കലാപത്തിലേക്ക് എഴുത്തിനെ തിരിച്ചെത്തിക്കാൻ ആവുള്ളു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

9 #. വാക്കുകളിൽ സംരക്ഷിക്കേണ്ടുന്ന വില



ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു വമ്പൻ ട്വിസ്റ്റിനെക്കുറിച്ച് പറയാനിരുന്നതാണ്. എന്നാൽ പ്രാദേശിക ഭാഷാ സംസ്കകാരത്തിലെ മറ്റ് ചില ഭാവങ്ങൾകൂടി മനസ്സിൽ കയറിവന്നുപോയി.

അതും കൂടി എഴുതിച്ചേർക്കാം എന്നു വിചാരിക്കുന്നു. കാരണം, ഈ വിധ കാര്യങ്ങൾ എഴുതാനുള്ള ഒരു ഇടം ഈ എഴുത്തിന്‍റെ പാതയിൽ ഇനി വരാനുള്ള അവസരം കാണുന്നില്ല.

പ്രാദേശിക ഭാഷാ സംസ്കാരത്തിൽ വ്യക്തികൾക്ക് ഒരു ഔന്നിത്യമോ അതുമല്ലെങ്കിൽ ഒരു താഴ്ന്ന നിലവാരമോ മിക്ക സാമൂഹിക ബന്ധങ്ങളിലും നിലനിൽക്കും.

തികച്ചും ഒരേ സാമൂഹിക നിലവാരക്കാർ തമ്മിൽ സംസാരിക്കുന്ന അവസരത്തിൽ മാത്രം ഈ ഉയർച്ചത്താഴ്ച ഇല്ലാതിരിക്കും. അല്ലാത്ത ഏത് സംഭാഷണത്തിലും തമ്മിൽ പെരുമാറുമ്പോഴും നോട്ടത്തിലും സ്വരത്തിലും ഈ ഒരു ഉയർച്ചത്താഴ്ച ശക്തമായി നിലനിൽക്കും. എന്നാൽ ഇക്കാര്യം ആരും പ്രത്യേകമായി ശ്രദ്ധിക്കില്ല. കാരണം, ഇത് ഒരു സാധാരണ കാര്യമാണ്.

സ്കൂളിലെ വിദ്യാർത്ഥികൾ അദ്യാപകരെ കാണുമ്പോൾ അവർ മുകളിൽ ഉള്ളവർ ആണ് എന്ന ഭാവം അവരുടെ നോട്ടത്തിലും സ്വരത്തിലും നിലനിർത്തും. അദ്യാപകർ നേരെ തിരിച്ചും ഭാവിക്കും. ഇതിൽ ആരും തന്നെ യാതോരുവിധ അസ്വാഭാവികതയും ശ്രദ്ധിക്കില്ല.

വിദ്യാർത്ഥി അവനോ അവളോ ആണ് എന്നും താൻ അദ്ദേഹം അല്ലെങ്കിൽ അവർ ആണ് എന്നും ഉള്ള ഭാവം അദ്യാപകർ നിലനിർത്തിയേ പറ്റൂ. അല്ലാതെ പെരുമാറിയാൽ അവർക്ക് അവരുടെ 'വില' പോകും.

ഇതേ പോലെതന്നെയാണ് പൊതുസമൂഹത്തിലേയും ഭാവം.

സാമൂഹത്തിലും തൊഴിൽ മേഘലയിലും കുടുംബത്തിലും മറ്റ് വേദികളിലും ഈ താൻ ഒരു നിലവാരക്കാൻ മറ്റേയാൾ മറ്റൊരു നിലവാരക്കാൻ എന്ന ഭാവം പലപ്പോഴും നിർബന്ധമാണ്.

അവൻ അല്ലെങ്കിൽ അവൾ, തന്‍റെ താഴ്ന്ന ഭാവം പ്രകടിപ്പിക്കാതെ, അദ്ദേഹമാണ് താനെന്ന് സ്വയം മനസ്സിലാക്കുന്ന വ്യക്തിയോട് പെരുമാറിയാൽ, വൻ പ്രശ്നം തന്നെയാണ്. സംഭാഷണത്തിലും മറ്റ് പെരുമാറ്റങ്ങളിലും ഒരു വൻ അധികപ്രസംഗ ഭാവംതന്നെ വന്നുചേരും. സംഭാഷണവും മറ്റ് കാര്യങ്ങളും മുന്നോട്ട് പോകില്ലതന്നെ.

താൻ വെറും അവൻ അല്ലെങ്കിൽ അവൾ ആയി പരിഗണിക്കുന്ന നിലവാരക്കാൻ / നിലവാരക്കാരി, ആ ഭാവം പ്രകടിപ്പിച്ചേക്കില്ല എന്നു തോന്നിയാൽ, പല വ്യക്തികളും ആ വിധ വ്യക്തികളെ കണ്ടില്ലെന്ന് നടിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷവും ഫ്യൂഡൽ ഭാഷാ വേദികളിൽ ഉണ്ട്.

വ്യക്തിയുടെ 'വിലയാണ്' പ്രശ്നം.

ഈ തരത്തിലുള്ള ഒരു അദൃശ്യമായതും എന്നാൽ വൻ സാന്നിദ്യമുള്ളതുമായ 'വില' എന്ന കാര്യത്തിനെ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് അറിയില്ലതന്നെ.

ഇങ്ഗ്ളിഷ് സാമൂഹിക അന്തരീക്ഷത്തിൽ ഈ വിധമായുള്ള 'വില' ഉള്ള 'അദ്ദേഹം' അത് ഇല്ലാത്ത 'അവൻ'/ 'അവൾ' എന്ന ഒരു ഉയർച്ചത്താഴ്ച സാധാരണക്കാരിൽ യാതോരു വിധത്തിലും നിഴലിക്കില്ല.

എല്ലാ വ്യക്തികളിലും തമ്മിൽത്തമ്മിൽ, അവരുടെ സാമ്പത്തിക നിലവാര വ്യത്യാസമോ പ്രായവ്യത്യാസമോ പരിഗണിക്കാതെയുള്ള ഒരു നിരന്നതും നേരെയുള്ളതുമായ നോട്ടവും സ്വരവും കാണപ്പെടും.

അങ്ങിനെയല്ലാതെയുള്ള ഒരു നോട്ടവും സ്വരവും ഇങ്ഗ്ളിഷിൽ ഒരു അസാധാരണമായ കാര്യമായി തോന്നപ്പെടാം.

ഇവിടെയാണ് ഒരു അസാധാരണത്തം നിഴലിക്കുന്ന ഒരു കാര്യം ശ്രദ്ധയിൽ വരുന്നത്.

ദക്ഷിണേഷ്യയിൽ നിന്നും സാമ്പത്തികമായി വളരെ മുന്നിലുള്ള പല വ്യക്തികളും ഇങ്ഗ്ളണ്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അവർ അവിടെ എത്തിച്ചേർന്നാൽ അവിടെയുള്ള വൻ ഉദ്യോഗസ്ഥരോടൊപ്പമോ വൻ പണക്കാരോടൊപ്പമോ അല്ല ജീവിക്കുക. മറിച്ച് അവിടുള്ള സാധാരണക്കാരായ പലവിധ തൊഴിലുകാരോടും ഒപ്പമാണ് ജീവിക്കുക.

അവിടുള്ള സാധാരണ തൊഴിലുകളിൽ ആണ് അവർ പ്രവർത്തിക്കുക.

അവിടുള്ള സാധാരണ തൊഴിൽ നൈപുണ്യമുള്ളവർക്കാണ് അവിടെ സർക്കാർ തൊഴിലുകാരേക്കാൾ വരുമാനം. സർക്കാർ തൊഴിലുകാർക്ക് പ്രത്യേകമായുള്ള യാതോരുവിധ തൊഴിൽ നൈപുണ്യവും ഇല്ലാ എന്നും ഓർമ്മിക്കുക.

ഇങ്ഗ്ളിഷുകോരോടൊപ്പം ജീവിക്കുക എന്നത് ഒരു വൻ ആകർഷകത്തമുള്ളകാര്യം തന്നെയാണ്. എന്നാൽ ഈ ഇങ്ഗ്ളിഷുകാർ അവിടുള്ള സാധാരണക്കാർ മാത്രമാണ്.

ഇവിടെ ശ്രദ്ധയിൽ പെടേണ്ട കാര്യം, ദക്ഷിണേഷ്യയിലെ സാധാരണ തൊഴിലുകാരോടൊപ്പം ജീവിക്കുന്നതും, ആ വിധ തൊഴിലുകൾ ചെയ്യുന്നതും ഈ നാട്ടിലെ സാമ്പത്തികമായി മുന്നോട്ടിലുള്ളവർക്ക് ഒരു ദുഃസ്വപ്നമാണ്. എന്നാൽ ഇങ്ഗ്ളണ്ടിൽ ഈ വിധം ജീവിക്കാൻ പറ്റിയാൽ, അതു ഒരു വൻ സ്വപ്ന സായൂജ്യമായി കാണപ്പെടും.

തമ്മിൽത്തമ്മിൽ ഉയർച്ചത്താഴ്ചയോടുകൂടി വീക്ഷിക്കുന്ന സാമൂഹിക അന്തരീക്ഷവും, തമ്മിൽത്തമ്മിൽ നേരേയും പരന്നതുമായ ദൃഷ്ടിവിശേഷത്താൽ നോക്കുന്നതുമായ സാമൂഹിക അന്തരീക്ഷവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക.

എന്നാൽ ഫ്യൂഡൽ ഭാഷക്കാരുടെ അധിനിവേഷം, ഇങ്ഗ്ളണ്ടിലെ സാമൂഹികാന്തരീക്ഷത്തിൽ ഒരു വിഷാംശം കലരുന്ന സംഭവം തന്നെയാണ്. ഇങ്ഗ്ളിഷുകാരുടെ ദൃഷ്ടി വിഷേത്തിൽ ഒരു വൻ ഭാരവും, മുകളിലോട്ടുള്ള വലിവും ഒരു തരം രോഗവസ്ഥപോലെ പടർന്നുകയറും.

ഇനിയും ചിലകാര്യങ്ങൾ കൂടി പറയാൻ മനസ്സിൽ ബാക്കിനിൽക്കുന്നുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

10 #. വാക്കുകളിൽ പയറ്റിത്തെളിയൽ



ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരുടെ നേത്രങ്ങളിലൂടേയും സ്പർശനത്തിലൂടേയും വാക്കുകളിലൂടേയും സ്വരത്തിലൂടേയും മറ്റും വികരണം ചെയ്യപ്പെടുന്ന ഉയർച്ചത്താഴ്ചയുടെ കോഡുകളെക്കുറിച്ച് സൂചിപ്പിച്ചു കഴിഞ്ഞു.

ഇതും കഠിനമായതും വൻ ബലമുള്ളതും അതി സങ്കീർണ്ണമായുള്ളതുമായ ഒരു സാമൂഹികവും വ്യക്തിപരവും ആയ പ്രതിഭാസമായേക്കാം.

സാധരണ ഗതിയിൽ ഒരു ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് വ്യക്തമായ ഒരു സ്ഥാനീകരണം ആ സമൂഹത്തിൽ നിലനിൽക്കാം. പ്രത്യേകിച്ചും ചെറിയ സാമൂഹികാന്തരീക്ഷങ്ങളിൽ.

മറ്റുള്ളവരിൽ ഓരോരുത്തരും ആ വ്യക്തിയോട് ഓരോ പ്രത്യേക രീതിയിൽ ഉള്ള ഉയർച്ചത്താഴ്ചയോടു കൂടിയുള്ള നോട്ടത്താലും സ്വരത്താലും മറ്റുമാണ് പെരുമാറുക.

ഇത് ഒരു വൻ അളവുവരെ ആ വ്യക്തിയുടെ ഭാര്യയോടുള്ളതോ ഭർത്താവിനോടുള്ളതോ ആയ നോട്ടത്തേയും സ്വരത്തേയും ബാധിച്ചേക്കാം. ചിലപ്പോൾ ആ വ്യക്തിയുടെ കുട്ടികളേയും മറ്റ് കുടുംബക്കാരേയും പോലും ബാധിച്ചേക്കാം.

ഇത് യഥാർത്ഥത്തിൽ സങ്കീർണ്ണമായ ഒരു മാനസിക അനുഭവമായേക്കാം.

ഇതുമായി ബന്ധപ്പെട്ടുതന്നെ പലതും എഴുതാവുന്നതാണ്. ചെറുതായി ഒന്ന് സൂചിപ്പിക്കാം.

സാധാരണ ഗതിയിൽ ഫ്യൂഡൽ ഭാഷകളിൽ ഒരു വ്യക്തിയുടെ ഭാര്യയായി വരുന്നത് ആ വ്യക്തിയേക്കാളും താഴ്ന്ന സ്ഥാനീകരണം ഉള്ള സ്ത്രീയായിരിക്കാം. അങ്ങിനെ അല്ലാത്ത വ്യക്തി ഭാര്യയായി വന്നാൽ, ഫ്യൂഡൽ ഭാഷകളിൽ അതുതന്നെ ഒരു വ്യത്യസ്തമായ പ്രതിഭാസമാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

സ്വന്തം ഭാര്യയെ തന്‍റെ മുകളിൽ ഉള്ളവർ, സമസ്ഥാനത്തുള്ളവർ, കീഴിൽ ഉള്ളവർ തുടങ്ങിയവർ ഏത് നിലവാരത്തിലുള്ള ദൃഷ്ടിവിശേഷത്താലാണ് നോക്കുന്നത് എന്നത് ഒരു വൻ കാര്യമായേക്കാം. കീഴിലുള്ളവർക്ക് ആ സ്ത്രീയെ ഉന്നത വ്യക്തിയായും സമസ്ഥാനത്തുള്ള വ്യക്തിയായും അവരേക്കാൾ താഴ്ന്ന നിലവാരമുള്ള വ്യക്തിയായും നോക്കാം.

ഇതേ പോലുള്ള പലകാര്യങ്ങളും ഭാര്യക്ക് എത്രമാത്രം വ്യക്തി-സ്വാതന്ത്ര്യം നൽകാം എന്ന കാര്യത്തെ പലപ്പോഴും ബാധിച്ചേക്കാം. മനഃശാസ്ത്രം പോലുള്ള ശാസ്ത്രങ്ങൾ ഈ കാര്യത്തെ സംശയ രോഗമായി അവയുടെ അഗാധ പാണ്ഡിത്യത്തിൽ നിർവ്വചിച്ചേക്കാം.

ഈ വിഷയത്തിന്‍റെ സങ്കീർണ്ണതയിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ മനസ്സിലാക്കുക, ഈ വിധമായുള്ള സങ്കീർണ്ണതകളൊന്നും ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ ഇല്ലതന്നെ. എല്ലാരും എല്ലാരേയും പരന്നതും നേരെയുള്ളതുമായ നോട്ടത്താലാണ് നോക്കുന്നത്. അല്ലാതെ നോക്കാനുള്ള ഭാഷാ വാക്കുകൾ ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ല.

ഇനി ഫ്യൂഡൽ ഭാഷകളിലെ മറ്റൊരു പ്രതിഭാസത്തെ പ്രതിപാതിക്കാം.

ഇങ്ഗ്ളിഷിൽ നല്ല പെരുമാറ്റം (nice behaviour) പരുക്കൻ പെരുമാറ്റം (rude/rough behaviour) എന്ന രീതിയിൽ ഒരു വ്യക്തിയുടെ പെരുമാറ്റത്തെ തരംതിരിക്കാനാവും.

ഇതേ കാര്യം ഫ്യൂഡൽ ഭാഷകളിലും ഉണ്ട് എന്ന് മനസ്സിലാക്കുന്നു. എന്നാൽ, ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു ചുവടുവെപ്പുകൂടി ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്.

ഒരു വ്യക്തിയോടു നല്ല രീതിയിൽ പെരുമാറണം എന്ന തീരുമാനത്തെ രണ്ടു രീതിയിൽ പ്രാവർത്തികമാക്കാം. ഒന്ന് അയാളോട് സൗഹൃദത്തോടുകൂടി പെരുമാറുക. അങ്ങിനെ പെരുമാറുമ്പോൾ, പലപ്പോഴും നീ, അവൻ, അവൾ വാക്കുകൾ തന്നെയാണ് ഉപയോഗിക്കുക. അല്ലാതേയും പെരുമാറാം.

എന്നാൽ മറ്റൊരു രീതി, മറ്റെ ആളെ കരുതിക്കൂട്ടി ഉന്നത വാക്കുകളിൽ സംബോധന ചെയ്യുക, പരാമർശിക്കുക, അയാളുടെ സാന്നിദ്ധ്യത്തിൽ എഴുന്നേറ്റു നിൽക്കുക, മുണ്ടിന്‍റെ കുത്തഴിക്കുക, തല ചെറുതായി കുനിച്ചു നിൽക്കുക എന്നൊക്കെയുള്ള ഒരു പദ്ധതിയാണ് ഇത്.

ഈ രീയിൽ ഉള്ള ഒരു പെരുമാറ്റം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ല.

ഫ്യൂഡൽ ഭാഷകളിൽ ഇത് പലപ്പോഴും കാര്യസാധ്യതക്കായി അവസരവാദപരമായുള്ള ഒരു കുരുട്ട് വേലമാത്രമായേക്കാം. എന്നാൽ വൻ സാമൂഹിക ബലമുള്ളവരോടുള്ള ഈ കരുതിക്കൂട്ടിയുള്ള അടിയാളത്തം നിലനിൽക്കും. അല്ലാത്തവരോടുള്ള ഈ പെരുമാറ്റത്തിന് അധിക കാല ആയുസ്സ് ഉണ്ടായിരിക്കില്ല.

ഇത് ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാത്ത ഒരു കുരുട്ട് ബുദ്ധിപ്രയോഗം തന്നെയാണ്.

വ്യക്തികളുടെ മനസ്സിൽ കുട്ടിക്കാലം മുതൽ ഒരു വിഷം കലർത്തുന്നതുമാതിരിയുള്ള കുരുട്ടുബുദ്ധി കയറ്റിവിടുകയാണ് ഫ്യൂഡൽ ഭാഷകൾ ചെയ്യുന്നത്.

ഈ തരം വിഷം മനസ്സിൽ നിറച്ച് വച്ച്, വാക്കുകളിൽ ഉരണ്ടു കളിച്ച്, തരംകിട്ടിയാൽ മറ്റവനെ ഉരുട്ടിയിട്ട്, ചവുട്ടിമെതിച്ച്, മർമ്മത്തിൽ കുത്തി, ചൂണ്ടുവിദ്യപ്രയോഗം നടത്തി, മറ്റു ചിലപ്പോൾ വാക്കുകളിൽ തന്നെ ഉഴിച്ചിലും സുഖിപ്പിക്കലും മർമ്മ ചികിസ്തയും മറ്റും പ്രയോഗിച്ച് ജീവിക്കാൻ പഠിച്ചവരെ സമർത്ഥരെന്നും street smart ആയുള്ളവരെന്നും നിർവ്വചിക്കപ്പെട്ടേക്കാം.

എന്നാൽ ഈ വിധമായുള്ള ഒരു സാമർത്ഥ്യവും street smartnessസും അഭ്യാസ നൈപുണ്യവും ഇങ്ഗ്ളിഷ് ഭാഷക്കാരിൽ കാണില്ല.

ഫ്യൂഡൽ ഭാഷകളിൽ സാമൂഹികവും വ്യക്തിപരവും ആയി ആളുകളെ തരം താഴ്ത്തി സംബോധന ചെയ്യാനും പരമാർശിക്കാനും ആവും. ഇത് പലപ്പോഴും പലരും ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.

എന്നാൽ ഈ ഒരു പെരുമാറ്റത്തെ ഒരു പരുക്കൻ പെരുമാറ്റമായി പലപ്പോഴും വ്യാഖ്യാനിക്കപ്പെടില്ല. മറിച്ച്, ഒരു സ്വാഭാവികമായുള്ള സ്ഥാനീകരണമായി മാത്രമെ കാണപ്പെടുള്ളു. എന്നാൽ ഇത് യഥാർത്ഥത്തിൽ വ്യക്തിയെ പിടിച്ച് താഴ്ത്തിവെക്കുന്ന ഒരു പ്രതിഭാസം തന്നെയാണ്.

ഇതും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പൈശാചികത തന്നെയാണ്. എന്നുവച്ചാൽ, നിത്യ സംഭാഷണത്തിൽ ചതിയും കുരുട്ടു ബുദ്ധി പ്രയോഗവും ഇങ്ഗ്ളിഷിൽ ഇല്ല എന്നുതന്നെ.

ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തികൾ ഈ വിധമായുള്ള പലവിധ കാര്യങ്ങളുടെ മാനസിക സ്വാധീനങ്ങളെ നേരിട്ടുകൊണ്ടാണ് വളർന്നുവരുന്നത്. വളർന്നുവന്ന വ്യക്തി ഒരു നിത്യാഭ്യാസി തന്നെയായിരിക്കും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

11 #. ഭാഷാകോഡുകൾ സൃഷിട്ടിക്കുന്ന പോരാട്ടരംഗം


ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷം യഥാർത്ഥത്തിൽ നിത്യവും നിരന്തരവുമായുള്ള ഒരു പോരാട്ടരംഗം തന്നെയാണ്. എന്നാൽ ഇത് പലപ്പോഴും വളരെ സൂക്ഷ്മവും ദുർഗ്രഹവും നിഗൂഢവും വിവരിക്കാൻ പ്രയാസമുള്ളതും മറ്റുമായേക്കാം.

കീഴ്സ്ഥാനക്കാരൻ എന്തിനാണ് മുകൾസ്ഥാനത്തുള്ള വ്യക്തിയെ പാരവെക്കാനും കുത്തിമറിച്ചിടാനും ശ്രമിച്ചതെന്നോ ശ്രമിക്കുന്നതെന്നോ എന്ന കാര്യം പലപ്പോഴും വ്യക്തമായ വാക്ക് കോഡുകളിലൂടെ ചികഞ്ഞെടുത്താലെ മനസ്സിലാകുള്ളു. ഈ കാര്യം ഈ എഴുത്തിന്‍റെ ഒന്നാം വോള്യത്തിലെ 17ആം അദ്ധ്യായത്തിൽ (പീക്കിരിത്തരത്തിന്‍റെ മാനസിക കോഡുകൾ) ചർച്ച ചെയ്തിരുന്നു എന്നു തോന്നുന്നു.

ഈ ഒരു സംഗതി ദക്ഷിണേഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലേയും രാജ കുടുംബങ്ങളിലും രാജ്യങ്ങളിലും നിരന്തമായ കലഹങ്ങൾക്കും അട്ടിമറി ശ്രമങ്ങൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും നാശകൃത്യങ്ങൾക്കും കാരണമായിട്ടുണ്ട്.

രാജാവിന്‍റെ സ്വന്തം ബന്ധുജനം തന്നെ ആ രാജാവിനെ തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുക, രാജ്യത്തിലെ പല പ്രഭുക്കളും ഗ്രൂപ്പുകൾ സൃഷ്ടിച്ച് തമ്മിൽ ഏറ്റുമുട്ടുക, രാജാവിനെ മറിച്ചിടാൻ ശ്രമിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ രാജ്യങ്ങളുടെ ചരിത്രങ്ങളിൽ ഒരു നിത്യ സംഭവം തന്നെയായിരുന്നു.

ഈ ഒരു കാര്യം Travancore State Manualൽ വി. നാഗം അയ്യ വളരെ വ്യക്തമായി പറയുന്നുണ്ട്. English East India Company ഈ വിധമായുള്ള പ്രാദേശികവും രാജകുടുംബത്തിനുള്ളിൽ തന്നെയുള്ളതുമായ ശത്രുകളിൽ നിന്നും സംരക്ഷണം നൽകിയാണ് തിരുവിതാംകൂർ രാജ്യത്തിന് നിലനിൽക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തത്.

പ്രാദേശിക ഭാഷയിലുള്ള മറ്റൊരു പ്രതിഭാസമാണ്, ഒരാൾക്ക് താൽക്കാലികമായി ഒരു ഉന്നത സ്ഥാനം നൽകിയാൽ, ആ ആൾ ആ സ്ഥാനത്ത് നിന്നും ഇറങ്ങാനായി വൻ വിസമ്മതം കാണിക്കും എന്നത്. ഇത് പലപ്പോഴും ആ വ്യക്തിയുടെ സ്വന്തം ആഗ്രഹം മാത്രമാകേണം എന്നില്ല. മറിച്ച്, സ്വന്തക്കാരായ മറ്റ് വ്യക്തികൾക്ക് ഈ വ്യക്തി ഉന്നത സ്ഥാനം ഒഴിയുന്നത് സഹിക്കാൻ ആവുന്ന കാര്യം ആവില്ല.

ഉന്നത സ്ഥാനത്ത് നിൽക്കുന്ന അവസരത്തിൽ മറ്റ് പലരും ഈ വ്യക്തിയോട് ഭാഷാ വാക്ക് കോഡുകളിൽ ഉന്നത പദപ്രയോഗത്തിൽ ബന്ധം സ്ഥാപിക്കുന്നു. ഈ ബലവത്തായ സാഹചര്യം ആ വ്യക്തിയുടെ സ്വന്തക്കാരോടും മറ്റ് അടുത്തുള്ളവരോടും ഉള്ള പദപ്രയോഗങ്ങളേയും സ്വാധീനിക്കാം.

ഈ വിധമായുള്ള ഓരോ വ്യക്തിയും സ്വന്തമായുള്ള ഒരു അണിനിരതന്നെ ഈ സാഹചര്യത്തിൽ പടുത്തുയർത്തും. എന്നുവച്ചാൽ, ഈ ഓരോ വ്യക്തിയും ഒരു തരം പടനായകനോ മിലിറ്ററി ജനറലോ മറ്റോ പോലുള്ള ഒരു കമാൻഡർ പോലയായി മാറും.

കാര്യങ്ങൾ ഈ വിധം നിൽക്കുമ്പോൾ, ഉന്നത സ്ഥാനത്ത് കയറിയ പ്രധാന വ്യക്തിക്ക് സ്ഥാനം നഷ്ടപ്പെട്ടാൽ, ആ ആൾക്ക് മാത്രമല്ല ആജ്ഞാകാരൻ പദവി നഷ്ടപ്പെടുക. മറിച്ച്, ഈ വ്യക്തിയുടെ തണലിൽ വളർന്നു നിൽക്കുന്ന എല്ലാർക്കും വാക്ക് കോഡുകളിൽ വൻ ആപത്ത് സംഭവിക്കും.

മറ്റുപലരും അവരോട് സംസാരത്തിൽ നൽകിയിരുന്ന ഔന്നിത്യം പിൻവലിക്കും എന്നുമാത്രമല്ല, മറിച്ച് ഈ വ്യക്തികൾക്കു തന്നെ പലരോടും നേരത്തെ ഉപയോഗിച്ച വാക്ക് സ്വാതന്ത്ര്യം പലതും നഷ്ടപ്പെടും. എന്നുവച്ചാൽ, പിന്നീടങ്ങോട്ട് സംസാരിക്കാൻ പോലും പറ്റില്ല.

പട്ടാളമേധാവിക്ക് പട്ടാളം ഇല്ലാതായ അവസ്ഥതന്നെ.

ഉദാഹരണത്തിന്, ഇന്നുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഒന്നിലെ ഒരാൾ പെട്ടെന്ന് മന്ത്രിയാകുന്നു. ഉടനെ തന്നെ ആ ആളുടെ ചില അടുത്ത സുഹൃത്തുക്കളും ബന്ധുജനങ്ങളും വാക്ക് കോഡുകളിൽ ഔന്നിത്യത്തിലേക്ക് ഉയരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഇവരോട് വൻ അടിയാളത്തത്തോടുകൂടി പെരുമാറുന്നു. അടിയാളത്ത വാക്കുകൾ ഉപയോഗിക്കുന്നു.

ഇത് പ്രതിഫലിപ്പിച്ചുകൊണ്ട്, ഈ വ്യക്തികൾ പോലീസ് ഉദ്യോഗസ്ഥരോട് വളരെ സ്വതന്ത്രമായി പെരുമാറുന്നു, വാക്കുകളിൽ ചെറുതായി അവരെ താഴ്ത്തിവെക്കുന്നു. അത് പോലീസുകാരിൽ വൻ വാത്സല്യം വളർത്തുന്നു. അവർ അത് ഉന്നതങ്ങളിലുള്ളവർ അവരോട് കാണിക്കുന്ന അടുപ്പമായി കാണുന്നു, പറഞ്ഞുനടക്കുന്നു.

മന്ത്രിയുടെ ബന്ധജന വ്യക്തികൾക്ക് ഒരു വൻ ധന ശേഖരവും മറ്റ് സ്ഥായിയായുള്ള സ്വാധീനങ്ങളും കരസ്ഥമാക്കാനാകുന്നതിന് മുൻപ് മന്ത്രിക്ക് സ്ഥാനം നഷ്ടപ്പെടുന്നു.

ആ വ്യക്തിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഈ സംഭവത്തെ ഒരു വൻ ജീവിതാപകടമായി തന്നെ അനുഭവിക്കും. പിന്നീടങ്ങോട്ട് പണ്ട് ബന്ധപ്പെട്ടിരുന്ന പോലീസുകാരോട് സംസാരിക്കാൻ തന്നെ പ്രയാസം വന്നേക്കാം.

എന്നാൽ ഇതും മുൻകൂട്ടി കണ്ട്, അതിനും കരുതൽ നടപടി വാക്കുകളിൽ തന്നെ തയ്യാറാക്കിവെക്കാനും സാധിക്കുന്ന കാര്യം തന്നെ. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഇവിടെ മുകളിൽ വിവരിച്ച മാനസികവും വ്യക്തി ബന്ധപരവും സാമൂഹികവും ആയുള്ള യാതോരു കാര്യവും ഇങ്ഗ്ളിഷിൽ ഇല്ല എന്നുമാത്രമല്ല, മറിച്ച് ഈ കാര്യം ഒരു ഇങ്ഗ്ളിഷ് വ്യക്തിക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാനും ആവില്ല.

പഴശ്ശിരാജാവിന്‍റെ കാര്യം ഈ അവസരത്തിൽ പ്രതിപാദിക്കാം എന്നു കരുതുന്നു.

ടിപ്പു സുൽത്താൻ മലബാറുകളിൽ പടനയോട്ടം നടത്തിയപ്പോൾ, ജീവ രക്ഷാർത്ഥം തിരുവിതാംകൂറിലേക്ക് ഓടിപ്പോയ രാജാക്കളിൽ ഒന്ന് Tellicherryക്ക് അടുത്തുള്ള കോട്ടയം, കുറുബ്രടാന് രാജ്യങ്ങളിലെ രാജാവായിരുന്നു. ഈ രാജാവിന്‍റെ അസാന്നിദ്ധ്യത്തിൽ കോട്ടയം രാജ്യത്തിലെ താൽക്കാലിക ഭരണാവകാശം ആ രാജകുടംബത്തിലെ ഒരു ഇളയ അംഗത്തിനെ ഏൽപ്പിക്കപ്പെട്ടു.

ഈ അംഗം പഴശ്ശിരാജ എന്ന സ്ഥാനപ്പേര് ഏറ്റെടുത്തു, ആധിപത്യം സ്ഥാപിച്ചു. എന്നാൽ, ടിപ്പു സുൽത്താൻ മലബാറുകളിൽനിന്നും പിൻവാങ്ങിയപ്പോൾ, കോട്ടയം, കുറുബ്രടാന് രാജാവ് തിരിച്ചുവന്നു. പഴശ്ശിരാജ തനിക്ക് ലഭിച്ച സ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറായില്ല എന്നു മനസ്സിലാക്കുന്നു.

ഈ ഒരു സംഭവ വികാസത്തെ തരണം ചെയ്യായാനി കോട്ടയം, കുറുബ്രടാന് രാജാവ് പലവിധ ചതിപ്രയോഗങ്ങൾ നടത്തിയെന്നു മനസ്സിലാക്കുന്നു.

QUOTE:
and that the Kottayam cowl was likewise granted to a junior member of the family, afterwards known as the rebel Pazhassi (Pychy) Raja, the senior Raja having also taken refuge in Travancore.


QUOTE:
As after events fully proved, however, the Kottayam nephew of Kurumbranad—the famous Palassi (Pychy) Raja was not amenable to control by his uncle, and the uncle was powerless to execute his own orders in the Palassi country.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12

Post posted by VED »

12 #. ഓന്‍റെ മോനും ഓരുടെ മകനും



ദക്ഷിണ മലബാറില രണ്ടു താലൂക്കുകളിൽ ഏതാണ്ട് 1850കൾ മുതൽ എരിഞ്ഞു കത്തിത്തുടങ്ങിയ മാപ്പിള ലഹളയിലേക്ക് എഴുത്ത് വീണ്ടും നീങ്ങേണ്ടിയിരിക്കുന്നു.

എന്നാൽ, ദക്ഷിണേഷ്യൻ ഭാഷകളിൽ ഒളിഞ്ഞിരിക്കുന്ന വിധ്വംസക (subversive) കോഡുകളെക്കുറിച്ച് എഴുതിത്തുടങ്ങിപ്പോയി.

നനഞ്ഞസ്ഥിതിക്ക് കുളിച്ചുകയറാം എന്നുപറഞ്ഞതുമാതിരി, ഇത്രയും ഈ കോഡുകളെക്കുറിച്ച് എഴുതിക്കഴിഞ്ഞതിനാൽ, ഇനി മനസ്സിൽ കയറിവരുന്ന ഈ കാര്യങ്ങൾ അത്രയും എഴുതിത്തീർക്കാം എന്നു വിചാരിക്കുന്നു.

ദക്ഷിണേഷ്യയിൽ പൊതുവായുള്ള ഔപചാരിക വിദ്യാഭ്യാസം എന്ന ആശയം കൊണ്ടുവന്നത് ഇങ്ഗ്ളിഷ് ഭരണമായിരിക്കാം. അവർക്ക് ഈ വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നിരിക്കില്ല എന്നാണ് തോന്നുന്നത്.

അവരുടെ ഇടയിൽ തന്നെ വ്യത്യസ്ത വീക്ഷണകോണുകളിൽ നിൽക്കുന്നവർ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഇന്ന് ഇടതുപക്ഷക്കാർ എന്നു പറയപ്പെടാവുന്നവരും അവരുടെ ഇടയിൽ ഉണ്ടായിരുന്നു. ഈ ഇടതു പക്ഷക്കാർ ബൃട്ടിഷ്-ഇന്ത്യയിലെ ഭൂജന്മി കുടുംബക്കാരുടേയും കുട്ടിരാജാക്കളുടേയും സൗഹൃദത്തിൽ നിന്നവരായിരുന്നു.

ഇതിനാൽ തന്നെ ബൃട്ടിഷ്-ഇന്ത്യയിൽ സർക്കാർ ധനം ഉപയോഗിച്ചുകൊണ്ട് നടപ്പിൽ വന്നതും അങ്ങിനെ അല്ലാത്തതുമായ പൊതുവിദ്യാഭ്യാസം രണ്ടു വ്യത്യസ്ത തരത്തിൽ ഉള്ളവയായിരുന്നു.

ഒന്നാമാത്തേത്, ഒന്നുകിൽ ഇങ്ഗ്ളിഷ് വ്യക്തികൾ നേരിട്ട് മേൽനോട്ടം വഹിക്കുന്നവ, അല്ലെങ്കിൽ അതേ നിലവാരത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതും, എന്നാൽ പ്രാദേശിക വ്യക്തികൾ മേൽനോട്ടം വഹിക്കുന്നതുമായവ.

രണ്ടാമത്തേത്, പ്രാദേശിക ഭൂജന്മികളും മറ്റ് സാമൂഹിക ഉന്നതരും മറ്റും മേൽനോട്ടം വഹിക്കുന്നവ.

ഇവയിൽ ഒന്നാമത്തേത് ഏതാണ്ട് പൂർണ്ണമായും ഇങ്ഗ്ളിഷ് ഭാഷയിൽ പഠനവും ആശയവിനിമയവും മറ്റും ഉള്ളവ.

രണ്ടാമത്തേത്, പൂർണ്ണമായും പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ പഠനവും ആശയവിനിമവും മറ്റും ഉള്ളവ.

ആദ്യത്തേതിൽ വിദ്യാർത്ഥികളെ 'നീ', 'ഇഞ്ഞി' പോലുള്ള തരംതാഴ്ത്തുന്ന വാക്കുകളിൽ സംബോധന ചെയ്യില്ല. 'അവൻ', 'അവൾ' പോലുള്ള തരംതാഴ്ത്തുന്ന വാക്കുകളിൽ പരാമർശിക്കില്ല. സ്കൂൾ അന്തരീക്ഷത്തിനുള്ളിൽ ഏവരും ഏതാണ്ട് ഇങ്ഗ്ളണ്ടിലുള്ളതുമാതിരി, നേരേയുള്ളതും നിരപ്പായുള്ളതുമായ പാതകളിലും അന്യോന്യം നോക്കുക ചെയ്യുന്ന അന്തരീക്ഷം.

രണ്ടാമത്തേതിൽ വിദ്യാർത്ഥികളെ അനുസരണത്തിന്‍റേയും വാത്സല്യത്തിന്‍റേയും അടയാളചിന്നം നിറഞ്ഞുനിൽക്കുന്ന 'നീ', 'ഇഞ്ഞി' പോലുള്ള വാക്കുകളിൽ സംബോധന ചെയ്യുകയും അവൻ, അവൾ വാക്കുകളിൽ പരാമർശിക്കുകയും ചെയ്യുന്നു.

ഈ രണ്ട് വ്യത്യസ്ത വിദ്യാഭ്യാസ രീതികൾ രണ്ട് വ്യത്യസ്ത തരത്തിലുള്ള വ്യക്തികളെയാണ് സൃഷ്ടിക്കുക എന്നതു തീർച്ചയാണ്.

ഇവിടെ പറയേണ്ടുന്നത്, ഈ രണ്ട് കൂട്ടം വ്യക്തികളും ജീവിക്കുന്നതും നിലനിൽക്കുന്നതും, ഒരേ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ തന്നെയായിരുന്നു എന്നതാണ്.

സമൂഹം നിറച്ചും തമ്മിൽത്തമ്മിൽ അകൽച്ചവച്ചു ജീവിക്കുന്ന ജനക്കൂട്ടങ്ങളും വ്യക്തികളും ആണ്. ഈ പലവിധ കൂട്ടരെ വിദ്യാഭ്യാസം നേടി വരുന്ന രണ്ട് വ്യത്യസ്ത കൂട്ടരും വ്യത്യസ്തമായി തന്നെയാണ് വീക്ഷിക്കുക.

ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിച്ച കൂട്ടിരൽ പലതരത്തിലുള്ള സാമൂഹിക സമത്വ ആശയങ്ങളും നിറഞ്ഞുനിൽക്കുന്നതിനാൽ അവരിൽ ഉള്ള വ്യക്തിത്വം വളരെ മയമുള്ളതായിരിക്കും. എന്നാൽ ഭരണ ചക്രം ഏതാണ്ട് പൂർണ്ണമായും ഇങ്ഗ്ളിഷിൽ ആണ് എന്നതിനാൽ അവരിലെ മയമുള്ള വ്യക്തിത്വം അവർക്ക് ഒരു പ്രയാസം ആയി വരില്ല.

എന്നാൽ ഇവരിലും പ്രാദേശിക ഫ്യൂഡൽ ഭാഷ സൃഷ്ടിക്കുന്ന വെപ്രാളങ്ങളും മത്സര ബുദ്ധിയും ചെറിയ തോതിൽ നിലനിൽക്കും. അതും വാസ്തവം തന്നെ.

ഇവരിൽ പലരും സാമ്പത്തികമായി പിന്നണിയിൽ നിന്നിരുന്ന പിന്നോക്ക ജാതിക്കാരും ആയിരുന്നു എന്നും മനസ്സിലാക്കുന്നു.

അതേ സമയം പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ വിദ്യാഭ്യാസം നേടിയവരിൽ പ്രാദേശിക സമൂഹത്തിനുള്ളിലെ എല്ലാവിധ അകൽച്ചകളും അറപ്പുകളും വിധേയത്തങ്ങളും മറ്റും കാഠിന്യം കൂടിയ രീതിയിൽ നിലനിൽക്കും. അവരിൽ സാമൂഹികമായി ഉന്നത കുടുംബക്കാരും അല്ലാത്തവരും ഉണ്ടായിരുന്നു.

അവരിലെ കുറച്ചു പേർ ഉന്നത സാമൂഹിക പരിഷ്ക്കർത്താക്കളും വിപ്ളവ നേതാക്കളും മറ്റുമായി വളർന്നു വന്നു. മറ്റുള്ളവർ അവരുടെ അണികളും അനുയായികളും മറ്റുമായും നിലനിന്നു എന്നാണ് മനസ്സിക്കുന്നത്.

ഈ നേതാക്കളും അവരുടെ അണികളും തമ്മിൽ, ഗുരു ശിക്ഷ്യ ബന്ധത്തെ അനുസ്മരിക്കുന്നതു പോലുള്ള, 'അങ്ങ്' - 'നീ', 'ഇങ്ങൾ' - 'ഇഞ്ഞി' ബന്ധം ആണ് നിലനിന്നിരിക്കുക.

അതി കഠിന രക്തച്ചൊരിച്ചലിലൂടെ നാട്ടിലെ എല്ലാ വിധ ഫ്യൂഡലിസവും അടിച്ചമർത്തും എന്ന് അലറിപ്പറയുന്ന, ഉന്നത കുടുംബക്കാരനായ വിപ്ളവ നേതാവിന്‍റെ മുന്നിൽ ഇരിക്കാൻ പോലും ധൈര്യപ്പെടാത്ത അണികളെല്ലാം പ്രാദേശിക ഭാഷാ വിദ്യാഭ്യാസത്തിന്‍റെ സൃഷ്ടികൾ തന്നെയാവാനാണ് സാധ്യത.

ഉന്നത കുടുംബക്കാരനായ നേതാവിനോട് ഈ വിധമായുള്ള വിധേയത്തമാണ് വിപ്ളവത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്നു വിശ്വസിച്ചിരുന്ന അണികൾ!

ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ ആക്കാൻ ശ്രമിച്ച ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായി എന്നാണ് തോന്നുന്നത്. സാധാരണ വ്യക്തികളുടെ കുട്ടികൾക്ക് ഇന്ന് ഇത്, ഇന്ത്യയിൽ അപ്രാപ്യം തന്നെ.

ഇങ്ഗ്ളിഷ് മീഡിയം സ്കൂളുകളിലും പ്രാദേശിക ഭാഷാ മീഡിയം സ്കൂളുകളിലും, ഇന്ന് സാർവ്വത്രികമായി പടർന്നുപിടിച്ചിരിക്കുന്ന വിദ്യാഭ്യാസം, സാമൂഹിക പരിഷ്ക്കർത്താക്കളും വിപ്ളവ നേതാക്കളും അലറിയും ഒച്ചവച്ചും മുദ്രാവാക്യം വിളിപ്പിച്ചും മറ്റും വളർത്തിക്കൊണ്ടുവന്ന വിദ്യാഭ്യാസം തന്നെ.

അദ്ധ്യാപകൻ 'ഇങ്ങളും' വിദ്യാർത്ഥി 'ഇഞ്ഞിയും' ആയി നിലനിൽക്കുന്ന വിദ്യാഭ്യാസം തന്നെയാണ് ഇത്. ഇങ്ഗ്ളിഷുകാർ ഇവിടുള്ള ആളുകളെ അടിമപ്പെടുത്താൻ വേണ്ടി പദ്ധതിയിട്ടു പഠിപ്പിച്ചതാണ് ഇങ്ഗ്ളിഷ് ഭാഷ എന്ന് ഇവർക്ക് നല്ല ധാരണയാണ്. ഈ അടിമപ്പെടുത്തലിന് 'ഞങ്ങളെ കിട്ടില്ല' എന്നാണ് അവരുടെ ഭാവം.

വിദ്യാർത്ഥികളിൽ ഒരു തരം വ്യക്തിത്വ സമത്വം ഉണ്ട് എന്നു വേണമെങ്കിൽ പറയാം. കാരണം, അവരെല്ലാവരും അദ്ധ്യാപകർക്ക് 'ഇഞ്ഞി' തന്നെയാണ്. വിദ്യാർത്ഥികളിൽ ചിലരെ അദ്ധ്യാപകർ 'നിങ്ങൾ' എന്ന് സംബോധന ചെയ്യില്ല. അതും ഒരു തരം സമത്തം.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ പലതും ഈ എഴുത്തിൽ പലയിടത്തും സൂചിപ്പിച്ചു വിട്ട കാര്യങ്ങൾ തന്നെയാണ്.

വിദ്യാർത്ഥികളിലെ സമത്തത്തെക്കുറിച്ച് പറയുമ്പോൾ പറയാതെ പോകുന്നു രണ്ടു കാര്യങ്ങൾ ഉണ്ട്.

ഒന്ന്, വിദ്യാർത്ഥികൾക്കിടയിലും വയസ്സിന്‍റെ അടിസ്ഥാനത്തിൽ 'ഇങ്ങൾ - ഇഞ്ഞി' ഉച്ചനീചത്വ ബന്ധം വളർന്നു നിൽക്കും എന്നത്.

Rev. Samuel Mateer പണ്ട് കാലത്ത് നീരീക്ഷിച്ചതു പോലെ. നോക്കിയപ്പോൾ, അങ്ങ് താഴെ കുപ്പത്തൊട്ടിൽ സാമൂഹികമായി വച്ചിരിക്കുന്ന ജാതിക്കാർക്കിടയിലും ഉച്ചനീചത്വവും തമ്മിൽ അകൽച്ചയും അറപ്പും!

ഇനി രണ്ടാമത്തെ കാര്യം.

അദ്ധ്യാപകർ കുട്ടികളെ മൊത്തമായി അവൻ, അവൾ വാക്കുകളിൽ ഒതുക്കിനിർത്തി സമപ്പെടുത്തുമെങ്കിലും, അവരോട് ആ കുട്ടി ആരാണ്, ഈ കുട്ടി ആരാണ് എന്നു ചോദിച്ചാൽ, ചിലപ്പോഴെല്ലാം ഈ സമപ്പെടുത്തലിലും പാളിച്ച വരാം.

കൂലിക്കാരൻ ചാത്തുവില്ലെ? ഓന്‍റെ (അവന്‍റെ) മോനാ ഇത്. അതോ, ഡോക്ടർ രാജേഷ് ഇല്ലെ? ഓരുടെ (അദ്ദേഹത്തിന്‍റെ) മകനാണ് അത്.

ഇതൊന്നും Constitution of India അംഗീകരിക്കുന്ന കാര്യങ്ങൾ അല്ലതന്നെ.

പിന്നെ എന്തടിസ്ഥാനത്തിലാണ് നിർബന്ധ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള അവകാശം എന്ന, വാക്കുകളിൽ പരസ്പര ബന്ധമില്ലാത്ത പേരുള്ള, നിയമം നടപ്പാക്കിയത് എന്നത് ഒരു വൻ ബോധോദയത്തെ കാത്തുനിൽക്കുന്ന ചോദ്യം തന്നെയാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13

Post posted by VED »

13 #. ആശയവിനിമയത്തിലെ കൂടാരങ്ങൾ



ഇങ്ഗ്ളിഷുകാർക്കിടയിൽ പണ്ട് കാലങ്ങളിലും, ഒരു പരുധിവരെ ഇപ്പോഴും, വളരെ പരിമിതമായി കണ്ടിരുന്ന ഒരു ഭാവമാണ് സംരംഭകത്വം (entrepruenership) എന്നത് എന്നാണ് തോന്നുന്നത്.

എന്നാൽ ഇന്ത്യയിലെ കാര്യം നേരെ വിപരീതമാണ്. സ്വകാര്യ സ്ഥാപനത്തിലെ ഏതു തൊഴിലുകാരനും ആവുമെങ്കിൽ ഏത് പഴുതുപയോഗിച്ചും വ്യാപാരിയോ വ്യവസായിയോ മറ്റോ ആയിമാറണം എന്നത് ഒരു നിത്യഭിലാക്ഷമാണ്.

ആളാവണം അതായത് വലിയ ആളാവണം എന്നത് ഫ്യൂഡൽ ഭാഷാകോഡുകളിൽ ഒരു അത്യാവശ്യ കോഡിങ്ങ് തന്നെയാണ്. ഇങ്ഗ്ളിഷിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ You- You, Your - Your, Yours - Yours, He - He, His - His, Him - Him എന്ന തമ്മിൽ നേരെ നോക്കാനാവുന്നതും, ഒരേ സ്വര ഭാവത്തിൽ തമ്മിൽ സംസാരിക്കാനാവുന്നതുമായ വാക്ക് കോഡിങ്ങാണ് ഉള്ളത്.

അതേ സമയം പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ, ഉയരവും താഴ്ച്ചയും നിലനിർത്തിയും മറ്റുള്ളവരെ അക്കാര്യം അറിയിച്ചും തന്നെ വേണം നിത്യവും സാമൂഹത്തിലും തൊഴിൽ സ്ഥാനത്തും ജീവിക്കേണ്ടത്. ഇത്, ഒരു വ്യക്തിയെ മാത്രമല്ല, മറിച്ച് അയാളുടെ ബന്ധുജനത്തെപ്പോലും ബാധിക്കും.

തൊഴിലാളി നീയും, അവനും, അവളും മറ്റുമാണെങ്കിൽ, ആ വ്യക്തിയുടെ ഭാര്യയും / ഭർത്താവും, സഹോദരനും സഹോദരിയും, ചിലപ്പോൾ മാതാപിതാക്കളും ഇതേ നിലവാരക്കാർ തന്നെയാവാൻ നിർബന്ധിതരാകും.

IASസുകാരൻ സാറാണ്. അപ്പോൾ ആ ആളുടെ ഭാര്യയും അമ്മയും അമ്മാവിയും മാഡം ആണ്. അതുപോലെ.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ എഴുത്തിന്‍റെ ഒന്നാം വോള്യത്തിലെ 15ആം അദ്ധ്യായത്തിൽ ( ആത്മാഭിമാനവും മറിച്ചിടാനുള്ള വെപ്രാളവും) എഴുതിയിട്ടുണ്ട്.

ഈ വിവരവുമായി ബന്ധപ്പെട്ടുകൊണ്ട് 1985ൽ Bangaloreൽ വച്ച് ഒരു വ്യാപാരി പറഞ്ഞകാര്യം ഓർക്കുന്നു. അയാൾ പറഞ്ഞത് ഈ വിധമാണ്:

വിദ്യാഭ്യാസപരമായി യാതോരു യോഗ്യതയും ഇല്ലാത്ത ഒരു ചെറുപ്പക്കാരനെ തന്‍റെ വ്യാപാരത്തിൽ ഓഫിസ് തൊഴിലിൽ ചേർത്താൽ 'അവനെ' വളരെ ശ്രദ്ധിക്കേണ്ടിവരും. കാരണം, ആ ചെറുപ്പക്കാരൻ തന്‍റെ വ്യാപാര രഹസ്യങ്ങൾ ഏതുവിധത്തിലെങ്കിലും ചോർത്തിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും.

കിട്ടുന്നു വ്യാപാര രഹസ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് മറ്റൊരു വ്യാപാര പ്രസ്ഥാനം തുടങ്ങാനും, പോരാത്തതിന്, ആ ആവശ്യത്തിനായി ആരുടെ മുന്നിലും കുനിയാനും ദാസ്യഭാവം നടിക്കാനും 'അവൻ' മടിക്കില്ല. കാരണം, 'അവൻ' തന്‍റെ കീഴിൽ തന്നെ ഒരു പകുതി അടിമയും, അടിയാളിയും തന്നെയാണ്.

അതേ സമയം കുറച്ച് പഠിപ്പും ഇങ്ഗ്ളിഷ് പരിജ്ഞാനും ഉള്ള വ്യക്തിയെ ഇതേ തൊഴിലിൽ വച്ചാൽ, ആ വ്യക്തി പെട്ടെന്നൊന്നും മറ്റൊരു പ്രസ്ഥാനം തുടങ്ങാനുള്ള വെപ്രാളം കാണിക്കില്ല. കാരണം, ആ ആൾക്ക് കാണുന്നവരോടെല്ലാം അടിയാളത്തവും ദാസ്യഭാവവും നടിക്കാൻ പ്രയാസം തന്നെയായിരിക്കും. ഇവിടെനിന്നും കിട്ടുന്ന ചെറുകിട ബഹുമാനങ്ങൾ നഷ്ടപ്പെടുത്താൻ അയാൾ ധൈര്യപ്പെടില്ല.

ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു കാര്യം പറയാം.

ഫ്യൂഡൽ ഭാഷാ സമൂഹം ഇങ്ഗ്ളിഷ് സമൂഹത്തിൽ നിന്നും വളരെ വ്യത്യസ്തമാകുന്ന മറ്റൊരു ചിത്രം ഉണ്ട്.

ഇങ്ഗ്ളിഷ് സമൂഹത്തിൽ വ്യക്തികൾ ഒരു തരം പരന്ന പീഠഭൂമി പ്രകൃതത്തിൽ ആണ് നിൽക്കുന്നത്.

അതേ സമയം, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ കാണുന്ന ദൃശ്യം മറ്റൊന്നാണ്. കുറെ പിരമിഡുകൾ പോലെയോ മുകളിലോട്ട് കൂർത്തുനിൽക്കുന്ന കൂടാരങ്ങൾ മാതിരിയോ ഉള്ള കുറെ വ്യക്തകളുടെ കൂട്ടായ്മയാണ് ഇവിടെ. എന്നുവച്ചാൽ, ഒരു വലിയ അദ്ദേഹവും, അയാളുടെ കീഴിൽ പടിപടിയായി താഴേക്ക് നീങ്ങുന്തോറും വികസിക്കുന്ന ഒരു തരം ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി.

അതായത്, താഴെക്ക് നീങ്ങുന്തോറും ആളുകളുടെ എണ്ണം ഓരോ പടിയിലും കൂടിക്കൂടി വരും.

ഇങ്ങിനെയുള്ള കുറേ പിരമിഡുകളോ കൂടാരങ്ങളോ ആണ് ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷം.

ഇങ്ങിനെയുള്ള കൂടാരങ്ങളിലെ വ്യക്തികൾ തമ്മിൽ സംസാരിക്കുമ്പോൾ, രണ്ട് കാര്യങ്ങൾ ഓട്ടാമാറ്റിക്കായി ശ്രദ്ധിക്കും. ഒന്ന് കൂടാരങ്ങളുടെ ആപേക്ഷിക ഉയരങ്ങൾ.

ഉദാഹരണത്തിന്, ഒരു ഉന്നത വക്കിലും ആ ആളുടെ കീഴിലുള്ള വ്യക്തികളും നിൽക്കുന്ന കൂടാരവും, ഒരു സ്വകാര്യ ഡോക്ടറും ആ ആളുടെ കീഴിൽ ഉള്ള വ്യക്തികളും നിൽക്കുന്ന കൂടാരവും ഏതാണ്ട് ഒരേ സാമൂഹിക ഉയരത്തിൽ ഉള്ളതാവും.

അതേ സമയം ഇതേ വക്കീൽ നിൽക്കുന്ന കൂടാരവും, തൊട്ടടുത്തുള്ള ചെറുകിട ചായപ്പീടികയുടെ മുതലാളി നിൽക്കുന്ന കൂടാരവും തമ്മിൽ ഉയര വ്യത്യാസം നിലനിൽക്കാം.

ആദ്യത്തെ കൂടാരങ്ങളിലെ രണ്ടാം നിലവാരക്കാർക്ക് ഭാഷാ വാക്കുകളിൽ പലപ്പോഴും സമത്വത്തോടുകൂടി തമ്മിൽ സംസാരിക്കാൻ പറ്റിയേക്കാം.

രണ്ടാമത്തെ കൂടാരങ്ങളിലെ രാണ്ടാം നിലവാരക്കാർക്ക് തമ്മിൽ ഇതേ സമത്വം സാധിക്കാൻ പ്രയാസം ആയേക്കാം.

എന്നുവച്ചാൽ, വ്യത്യസ്ത കൂടാരങ്ങളിലെ വ്യക്തികൾ തമ്മിൽ സംസാരിക്കുമ്പോൾ, തങ്ങളുടെ കൂടാരങ്ങളുടെ ആപേക്ഷിക ഉയരവ്യത്യാസം നോക്കും. നോക്കുന്ന മറ്റൊന്ന്, ഓരോ വ്യക്തിയും ഏത് പടിയിലാണ് എന്നത്.

ഇതെല്ലാം ചെറിയ തോതിൽ സങ്കീർണ്ണമായ കാര്യങ്ങൾ ആണെങ്കിലും, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന മനുഷ്യ മനസ്സിന് നിമിഷനേരം കൊണ്ട് അളന്നെടുക്കാൻ ആവുന്ന കാര്യങ്ങൾ തന്നെ.

സാമൂഹിക ആശയവിനിമയത്തിൽ, ഈ വിധമായുള്ള സാങ്കൽപ്പിക കൂടരങ്ങൾ ഒരു പ്രധാന ഘടകം തന്നെയാണ്. ഒരേ ഉയരത്തിലുള്ള കൂടാരങ്ങളിലെ മുകൾ വ്യക്തികൾ തമ്മിൽ വാക്കുകളിൽ സമത്വം കണ്ടെത്താൻ പ്രയാസം ഉണ്ടാവില്ല.

ഈ വിധമായുള്ള സമത്വം ആ കൂടാരങ്ങളിലെ ഓരേ നിലവാര പടിയിലെ വ്യക്തികൾ തമ്മിൽ നിലനിർത്താൻ ആവും.

നിങ്ങൾ ആരാണ്?, എന്നത് വളരെ വ്യക്തമായി ചോദിച്ചറിയേണ്ടിവരും പലപ്പോഴും. ഈ വിവരം തുടർന്നങ്ങോട്ടുള്ള വാക്കുകളെ എല്ലാവിധത്തിലും സ്വാധീനിക്കും. വാക്കുകൾ പെരുമാറ്റത്തേയും ഭാവത്തേയും അടുപ്പത്തേയും അകൽച്ചേയും മറ്റും യാതോരു വിട്ടുവീഴ്ചയും ഇല്ലാതെ നിർവ്വചിക്കും.

ഈ ഒരു സംഗതി നിലവിൽ ഉള്ളത് ഏവർക്കും അറിവുള്ള കാര്യം തന്നെയാണ്. അതിനാൽ തന്നെ ഒരു വ്യക്തിയെ മറ്റൊരു ആളുടെ അടുത്തേക്ക് അയക്കുമ്പോൾ, ഈ വിവരം അടങ്ങിയ കോഡുകൾ വാക്കുകളിൽ ചേർത്തുതന്നെയാണ് ആ വിവരം അറിയിക്കുക.

ഇവനെ ഞാൻ നിങ്ങളുടെ അടുത്തേക്ക് അയക്കുന്നുണ്ട്.
അയാൾ നിങ്ങളെ വന്നുകാണും.
അദ്ദേഹം നിങ്ങളെ കാണാൻ വരുന്നതാണ്.

ഈ വിധമായുള്ള കോഡിങ്ങ് വളരെ ശക്തമായ കോഡിങ്ങുതന്നെയാണ്. വ്യക്തിയുടെ പലവിധ മാനസിക ഭാവങ്ങളേയും മുഖഭാവങ്ങളേയും ശരീരഘടനയേയും മറ്റും ഇവ ബാധിക്കാം. എന്നാൽ പലപ്പോഴും, ഈ വിധമായുള്ള കാര്യങ്ങൾ ഓരോ നിലവാരത്തിലുള്ള വ്യക്തിയിലും നേരത്തേതന്നെ എഴുതിച്ചേർത്തിരിക്കാം.

പലപ്പോഴും ആളെകാണുമ്പോൾ തന്നെ മറ്റുള്ളവരുടെ മനസ്സിന് ആളെ അളക്കാൻ ആവും.

ഈ വിധമായുള്ള കാര്യങ്ങൾ എല്ലാംതന്നെ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ മനസ്സിലാക്കിയെടുക്കാൻ വളരെ പ്രയാസം തന്നെയാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14

Post posted by VED »

14 #. കീഴിൽ ആളെക്കൂട്ടി ഉയരങ്ങളിലേക്ക്



ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ വ്യക്തികൾ മറ്റുള്ളവരിൽ നിന്നും ഉയരങ്ങളിൽ നിൽക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും.

സാധാരണക്കാർ (commonman)എന്ന ഒരു കൂട്ടർ തന്നെ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഉണ്ടായിരിക്കും. ഈ സാധാരണക്കാർ എന്ന പ്രതിഭാസം പലപ്പോഴും ഇന്നുള്ള സമൂഹത്തിൽ ഒരു പ്രത്യേകമായി നിർവ്വചിക്കപ്പെടുന്ന ഒരു സ്ഥാനത്ത് ഉള്ളവരല്ല. എന്നാൽ സാധാരണക്കാർ അല്ലാത്തവർ പലവിധത്തിൽ താൻ ഉയർന്ന ആളാണ് എന്ന് അനുമാനിക്കുന്നവർ ആണ്.

ഇത് ഫ്യൂഡൽ ഭാഷാ സാമൂഹിക ആശയവിനിമയത്തിൽ പലപ്പോഴും ഒരു അത്യന്താപേക്ഷിതമായ കാര്യമായിരിക്കാം.

ഡോക്ടർ, വക്കീല് തുടങ്ങിയ സ്ഥാനങ്ങളെ ഉന്നത സ്ഥാനത്ത് നിർത്തുന്ന പലവിധ സങ്കൽപ്പങ്ങളും പിന്നണികളിൽ ഉണ്ടാവാം.

ഉദാഹരണത്തിന്, ഇന്ത്യയിൽ 'കൈകളിൽ മൃഗമദ തളികയുമായി' എന്നതുപോലെ മരുന്നിൻ തളികയുമായി ഡോക്ടറുടെ പിന്നാലെ നടക്കുന്ന nurse, ഡോക്ടറെ ഉയരത്തിൽ നിർത്തുന്ന ഒരു പീഠം തന്നെയാവാം. പോരാത്തതിന്, പിന്നണിയിൽ പലവിധ ലൈസൻസുകളും അധികാരങ്ങളും മറ്റും പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ വാക്കുകളുമായി പ്രതിപ്രവർത്തിച്ച്, അവരെ വൻ ഉയരങ്ങളിൽ നിക്ഷേപിക്കുന്നു.

അതോടുകൂടി അവരെ സംബോധന ചെയ്യുന്നതിനും പരാമർശിക്കുന്നതിനും ഉന്നത പദങ്ങൾ കൂട്ടംകൂടിനിൽക്കും.

വക്കീലന്മാർക്ക് അവരുടേതായ ഗുമസ്തരും വേഷവിധാനങ്ങളും മറ്റ് ചമയങ്ങളും കോടതികളും വിധിന്യായങ്ങളും പോരാത്തതിന്, നിയമത്തെ ഉപയോഗിക്കാനുള്ള പലവിധ പഴുതുകളും ഉണ്ട് എന്നതും, അവരെ പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ സാധാരണക്കാരിൽ നിന്നും ഉയർത്തി നിർത്തുന്നു.

എല്ലാവർക്കും ആവശ്യം ഈ സാധാരണക്കാർ എന്ന നിർവ്വചനത്തിൽ നിൽക്കുന്നവരിൽ നിന്നും ഒരു ഉയർന്ന സ്ഥാനം ലഭിക്കുക എന്നതു തന്നെയാണ്.

സാധാരണക്കാരനും ഇതേ മാനസികാവസ്ഥയിൽ ഉള്ള വ്യക്തിതന്നെ.

ഇവിടെ ഏറ്റവും വ്യക്തമായി കാണുന്ന വസ്തുത സാധാരണക്കാരന് സാധാരണക്കാരനെക്കുറിച്ച് മതിപ്പില്ലാ എന്നതാണ്. ഈ മതിപ്പില്ലായ്മ വളർത്തുന്നത്, ഫ്യൂഡൽ ഭാഷയിലെ തരംതാഴ്ത്തുന്ന വാക്ക് പ്രയോഗങ്ങൾ തന്നെയാണ്. ചെറുപ്പം മുതൽ തന്നെ ആളുകളിൽ ഈ മതിപ്പില്ലായ്മയുടെ കോഡുകൾ ഭാഷാ വാക്കുകൾ തിരുകിക്കയറ്റും.

വ്യക്തികൾക്ക് ഫ്യൂഡൽ ഭാഷകളിൽ പലപ്പോഴും കൃത്യമായ ഒരു ഉയരവും താഴ്ചയും ഉണ്ട്. ഈ വിധമായുള്ള വ്യക്തികളെ അവരുടെ കീഴ്സ്ഥാനത്ത് നിന്നു പിടിച്ച് ഉയരങ്ങളിൽ സ്ഥാപിച്ചാൽ, ആ സാമൂഹിക ഇടത്ത് പലവിധ അസ്വാസ്ഥ്യവും കടുന്നു വരും എന്നുള്ളതാണ് വാസ്തവം. ഇത് നേരത്തെ പറഞ്ഞു കഴിഞ്ഞകാര്യം തന്നെയാണ്.

എന്നാൽ ഇനിപറയുന്നത് നോക്കുക.

ഏതാണ്ട് 1909 മുതൽ ബൃട്ടിഷ്-ഇന്ത്യയിൽ ഭരണം നടത്തിയിരുന്നത്, പ്രാദേശിക വ്യക്തികൾ നേതൃത്വം നൽകിയ മന്ത്രിസഭകൾ തന്നെയായിരുന്നു. എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ മേൽനോട്ടം നിലനിന്നിരുന്നു.

ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്കിടയിൽ വൻ ആശയവിനിമയ സമത്വം നിലനിന്നിരുന്നു. എന്നാൽ, ഭരണ ചക്രത്തിലെ എല്ലായിടത്തും നിലനിന്നിരുന്നത്, പ്രാദേശിക വ്യക്തികൾ തന്നെ. ഇവർക്കിടയിൽ ഇങ്ഗ്ളിഷ് മനസ്സിന് യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത ഉയർച്ചത്താഴ്ചകളും, അവ സൃഷ്ടിക്കുന്ന ആക്രന്തങ്ങളും വേവലാതികളും അത്യാഗ്രഹങ്ങളും നിലനിന്നിരുന്നു.

നാട്ടിൽ എന്തു പുരോഗമന സംഗതി നടപ്പിൽ വരുത്താനും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ തീരുമാനിച്ചാലും, അത് പ്രാദേശിക ഭാഷയിൽ തങ്ങളുടെ നിലവാരത്തെ ഏതുവിധത്തിൽ ബാധിക്കും എന്നതായിരുന്നു പ്രാദേശിക ഉദ്യോഗസ്ഥക്കൂട്ടരുടെ വെപ്രാളം.

ഇങ്ഗ്ളണ്ടിൽ ഒരു സർക്കാർ ഗുമസ്തനും ഓഫിസറും സാധാരണക്കാരൻ തന്നെ. വേതനം പോലും അവിടുള്ള ഒരു നൈപുണ്യമുള്ള ആശാരിയേക്കാൾ കുറവ്. അതേ സമയം ബൃട്ടിഷ്-ഇന്ത്യയിൽ ഒരു സാധാരണ വ്യക്തിയെ ഒരു ഉദ്യോഗസ്ഥനാക്കിയാൽ, അയാളിൽ ഇങ്ഗ്ളിഷിൽ മനസ്സിലാക്കാൻ പറ്റാത്തതരത്തിലുള്ള പലവിധ പെരുമാറ്റമാറ്റങ്ങളും ഭാവങ്ങളും വന്നുചേരുന്നു.

തന്നോട് ചെയ്യാൻ പറഞ്ഞതൊഴിൽ ജനങ്ങളിൽ നിന്നും അടിയാളത്തം പിടിച്ചുവാങ്ങാനുള്ള ഒരു പണിആയുധമായി ഇവരുടെ കൈകളിൽ മാറുന്നു. ഈ അടിയാളത്തം എന്ന സംഗതി ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാത്തതുകൊണ്ട് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ കാര്യത്തിന്‍റെ ഗൗരവം ചിലപ്പോഴെല്ലാം കാര്യമായി ഗൗനിച്ചിരിക്കില്ല.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും, പ്രാദേശിക ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാനുള്ള അവസരം വളരെ കുറവായിരുന്നു. ഏതാണ്ട് 1900 ആയപ്പോഴേക്കും ബൃട്ടിഷ്-ഇന്ത്യൻ പ്രാദേശിക അധികാരി കുടുംബങ്ങളെ ഭരണത്തിൽ നിന്നും മിക്കവാറും മാറ്റിയിരുന്നു.

അവർക്ക് പകരമായി വന്നത്, ഇങ്ഗ്ളിഷ് ഭാഷയിൽ അതിഗംഭീരമായ പ്രാവീണ്യമുള്ള വ്യക്തികൾ നിറഞ്ഞുനിൽക്കുന്ന നേരിട്ടുള്ള നിയമനത്തിലൂടെ നിയമിക്കപ്പെട്ട ഓഫിസർ പ്രസ്ഥാനം ആയിരുന്നു.

ഇവർക്ക് കീഴിൽ പ്രാദേശിക ഭാഷാ ഉദ്യോഗസ്ഥർ നിലനിന്നിരുന്നു. ഇന്ന് വില്ലെജ് ഓഫിസർ എന്നു പറയുന്നതും, അന്ന് അധികാരി എന്നു പറയപ്പെടുന്നതുമായ വളരെ താഴേക്കിടയിൽ ഉള്ള ഉദ്യോഗസ്ഥരെല്ലാം തന്നെ ഈ കൂട്ടരിൽ പെട്ടതായിരുന്നു.

ഈ വിഷയത്തിന്‍റെ പാതയിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല. എന്നാൽ ഇത്രയും പറയാം.

ഇങ്ഗ്ളിഷ് ഭരണത്തെ രണ്ട് വ്യത്യസ്ത ചുവയുള്ളതായി നിലനിർത്തിയത്, ഈ രണ്ട് വ്യത്യസ്ത ഉദ്യോഗസ്ഥ കുട്ടം ആയിരുന്നു. ഒന്ന് ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഉദ്യോഗസ്ഥരും, മറ്റേത് പ്രാദേശിക ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന കൂട്ടരും.

ഇനി പറയാൻ വന്നകാര്യം പറയാം.

ഏതാണ്ട് 1937 ആയപ്പോഴേക്കും, പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വളരെ മുന്നോട്ട് വന്നിരുന്നു. ഇവരുടെ നേതാക്കളിൽ പലരും ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യം ഉള്ളവരായിരുന്നു. എങ്കിലും സാമൂഹികവും രാഷ്ട്രീയവുമായുള്ള നേതൃത്വം നിലനിർത്താനുള്ള പഴുതുകൾ നിത്യവും തിരഞ്ഞുകൊണ്ടു നിൽക്കുന്നവർ തന്നെയായിരുന്നു ഈ കൂട്ടർ.

ഇങ്ഗ്ളിഷ് ഭരണം അവരുടെ അഗാധമായ വിഡ്ഢിത്തത്താൽ ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം കൊണ്ടുവന്നതിനാൽ, പ്രാദേശിക ഭാഷകളിലൂടെ ആളുകളെ നിത്യവും സ്വാധീനിക്കേണം എന്ന ഒരു പ്രശ്നത്തെ രാഷ്ട്രീയക്കാർക്ക് നേരിടേണ്ടിവന്നു.

ആ വിഷയത്തിലേക്കും പോകുന്നില്ല, ഇപ്പോൾ.

Madras Presidencyയിൽ 1937ൽ C. Rajagopalachariയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്നു.

ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങൾ (സർക്കാർ വകുപ്പുകൾ) എല്ലാം നിയന്ത്രിക്കുന്നത് ഈ മന്ത്രിസഭയാണ്.

എല്ലാ നിലവാരത്തിലുമുള്ള ഉദ്യോഗസ്ഥരുടേയും തൽപ്പര്യങ്ങൾ രാഷ്ട്രീയക്കാർ ശ്രദ്ധിക്കണം.

ഉദ്യോഗസ്ഥർക്ക് ആവശ്യം തങ്ങളുടെ സ്ഥാനങ്ങൾക്ക് സാധാരണക്കാരിൽ നിന്നും ഉയർച്ചയാണ്. ശമ്പളം ഉയർത്താനുള്ള പഴുതില്ല. അതിന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ അനുവദിക്കില്ല. മാത്രവുമല്ല, അതിനായുള്ള വരുമാനവും സർക്കാരിനില്ല.

പിന്നെ ചെയ്യാവുന്നത്, ഓരോ ഉദ്യോഗസ്ഥർക്കും കീഴിൽ കൂടുതൽ സ്ഥാനങ്ങൾ സൃഷ്ടിക്കുക എന്നതാണ്. തന്‍റെ കീഴിൽ കൂടുതൽ സ്ഥാനങ്ങളും കൂടുതൽ തൊഴിലുകാരും വന്നാൽ താൻ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ കൂടുതൽ കൂടുതൽ ഉയരും.

ഇതിന്‍റെ യഥാർത്ഥ പൊരുൾ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്കും കൃത്യമായി അറിവില്ലായിരുന്നു. ബൃട്ടൺ അന്ന് ഒരു വിഡ്ഢി യുദ്ധത്തിൽ പങ്കെടുത്തു നിൽക്കുന്നതും, പ്രാദേശിക ഉദ്യോഗസ്ഥർക്ക് വൻ സാധ്യതകൾ നൽകി. അവർ അഴിഞ്ഞാടി.

മെഡ്രാസ് പ്രസിഡൻയി സർക്കാർ സേവനത്തിൽ അനവധി ആളുകളെ ചേർത്തു. ഇത് ഒരു കൊള്ളയടി പ്രസ്ഥാനമായി മാറും എന്നുള്ളത് തീർച്ചയാണ്.

കാരണം, ഈ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന് വരുമാനം വേണം. ഈ ആവശ്യത്തിൽ നിന്നും വളർന്നുവന്നതാണ്, വാണിജ്യ നികുതി (sales tax / GST). അന്ന് 1 മുതൽ 2 ശതമാനം വരെയായിരുന്നു വിൽപ്പന നികുതി എന്നു മനസ്സിലാക്കുന്നു. ഇന്ന് ഇത് 18% ശതമാനവും അതിൽ കൂടുതലും ആണ്.

ഇവിടെ ഇത്രയും പറഞ്ഞുകഴിഞ്ഞതിനാൽ, കുറച്ചുകാര്യം കൂടി പറയാം എന്നു വിചാരിക്കുന്നു.

ഓരോ പ്രദേശത്തിലൂടേയും നീങ്ങുന്ന കച്ചവട സംഘങ്ങളിൽ നിന്നും വേണ്ടുന്നെതെല്ലാം പ്രാദേശിക അധികാരി കുടുംബങ്ങളുടെ കൈയാളുകൾ പിടിച്ചെടുക്കുന്ന ഒരു പരിപാടി ദക്ഷിണേഷ്യയിൽ നിലനിന്നിരുന്നു.

ഈ കൊള്ളയടി പദ്ധതിയെ ചവിടി മെതിച്ചത് ഇങ്ഗ്ളിഷ് കമ്പനീ ഭരണം തന്നെയായിരുന്നു. അവരുടെ സ്വന്തം കച്ചവട സംഘങ്ങൾക്ക് മാത്രമല്ല, മറിച്ച് ബൃട്ടിഷ്-ഇന്ത്യയിൽ അങ്ങോളമിങ്ങളം ഉണ്ടായിരുന്ന എല്ലാ കച്ചവടക്കാർക്കും ബൃട്ടിഷ്-ഇന്ത്യൻ പോലീസ് പ്രസ്ഥാനം സംരക്ഷണം നൽകി.

അതേ സമയം തിരുവിതാംകൂർ പോലുള്ള രാജ്യങ്ങളിൽ എല്ലാവിധ കരം പിരിക്കലും നടന്നുകൊണ്ടേയിരുന്നു. ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്, കരം പിരിക്കുന്നത് അധികാരി വർഗ്ഗങ്ങൾക്ക് തമ്മിൽ പങ്കിടാൻ മാത്രമാണ്.

ഇന്ന് പൊതുവേ പറഞ്ഞുകാണുന്ന ഒരു വൻ വിഡ്ഢിത്തമാണ്, സർക്കാർ പ്രസ്ഥാനങ്ങൾ നടക്കുന്നത് ജനങ്ങൾ നൽകുന്ന നികുതിപ്പണം കൊണ്ടാണ് എന്നത്. തിരുവിതാംകൂറിലെ കീഴ്ജനങ്ങൾ അവരുടെ മേലാളവർഗ്ഗങ്ങളോട് ഇതേ കാര്യം പറഞ്ഞാലുള്ള വിഡ്ഢിത്തം ആലോചിച്ചു നോക്കുക. ഇന്നും ഇതുതന്നെയാണ് നടക്കുന്നത്.

എന്നാൽ കുറച്ചുകാലത്തേക്ക് കൂടി, സർക്കാർ തൊഴിലുകൾ കുടുംബ സ്വത്തല്ലാതെ നിലനിൽക്കും. അതിന് ശേഷം, ഇതും സർക്കാർ ഉദ്യോഗസ്ഥ കുടുംബങ്ങളുടെ ഒരു പാരമ്പര്യ അവകാശമായി മാറും. അന്നാണ് നികുതി നൽകൽ എന്നതിന്‍റെ യഥാർത്ഥ അർത്ഥം ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുള്ളു. എന്നാൽ അന്ന് പൊതുജനം എന്നത് ഒരു തരം പുഴുമാതിരിയായി മാറിയിരിക്കും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »

15 #. ഉദ്യോഗസ്ഥനായാൽ ഉളവാകുന്ന ഭാവമാറ്റം



മുൻപെപ്പോഴോ ഈ എഴുത്തിൽ പറഞ്ഞിട്ടുള്ള കാര്യമാണ്.

അടിയാള ഭാവത്തോടുകൂടി ഒരാൾ ബഹുമാനിക്കുന്ന വ്യക്തിയോട് നൽകിയ വാക്കിന് വൻ മൂല്യമാണ്. പോരാത്തതിന്, ബഹുമാനിക്കപ്പെടുന്ന വ്യക്തിയുടെ കാര്യത്തിൽ സമയ കൃത്യനിഷ്ടതയും വളരെ കാര്യമായിത്തന്നെ അയാൾ പാലിക്കും.

എന്നാൽ ഏതെങ്കിലും അവസരത്തിൽ അടിയാളം ഭാവം നഷ്ടപ്പെടുകയും, ഓര് / ഓല് അഥവാ അദ്ദേഹം / അവര് ആയി നിന്നിരുന്ന വ്യക്തി, ഓൻ / ഓള് അഥവ അവൻ /അവള്, അതുമല്ലെങ്കിൽ അയാൾ ആയി മാറിയാൽ, നേരത്തെ നൽകിയ വാക്കിന് ഈ ആൾ പുല്ല് വില നൽകും.

ഇഞ്ഞി പോയാനെ / നീ പോടാ എന്ന ഭാവമാണ് പിന്നീട് കാണപ്പെടുക.

അവൻ / അവൾ ആയി രൂപാന്തരപ്പെട്ട വ്യക്തി, 'നിങ്ങൾ അന്ന് നൽകിയ വാക്ക് പാലിക്കുന്നില്ലല്ലോ?' എന്ന് ചോദിക്കാനും ധൈര്യപ്പെടില്ല. കാരണം, ഈ പരിണാമത്തിലൂടെ ആ വ്യക്തി, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ പല പടികൾക്ക് കീഴിൽ വന്നുപെട്ടിട്ടുണ്ടാവും. ആ ആളുടെ മുകളിൽ വേറെ പലരും അയാളെ നീ, ഇഞ്ഞി, എടാ / എടീ, അനെ / അളെ വാക്കുകളിൽ നിർവ്വചിച്ച് കഴിഞ്ഞിട്ടുമുണ്ടാവും.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ യാതൊന്നും ഇങ്ഗ്ളിഷ് ഭാഷയിൽ ഉള്ള പ്രതിഭാസങ്ങൾ അല്ലതന്നെ.

English East India Company ദക്ഷിണേഷ്യയിൽ അടിവച്ചടിവച്ചു മുന്നേറിയതിൽ ഈ ഒരു വാസ്തവം അദൃശ്യമായ ഒരു വൻ ബലം തന്നെ അവർക്ക് നൽകിയിരുന്നു. പ്രാദേശിക രാജകുടുംബക്കാരും കച്ചവടക്കാരും കർഷകരും ഈ ഒരു പ്രതിഭാസത്തിൽ വൻ അതിശയം തന്നെ കണ്ടെത്തിയിരുന്നു എന്നു മനസ്സിലാക്കുന്നു.

വാക്ക് നൽകപ്പെടുന്ന വ്യക്തിക്ക് എന്തു തന്നെ സംഭവിച്ചാലും, ആ ആൾ അന്നും എന്നും വെറും He, His, Him, She, Her, Hers വാക്കുകളിൽ അചഞ്ചലിതമായി നിലനിൽക്കും എന്ന കാര്യത്തിൽ ഇങ്ഗ്ളിഷുകാർക്ക് യാതോരു സംശയവും ഉണ്ടായിരുന്നില്ല. അവർ നൽകിയ വാക്ക് പാലിക്കുന്നതിൽ ഒരിക്കലും യാതോരു മനംമടുപ്പും അവർക്ക് ഇല്ലായിരുന്നു എന്നു മനസ്സിലാക്കുന്നു.

മൈസൂറുകാർ മലബാറിനെ ആക്രമിച്ചപ്പോൾ ഇങ്ഗ്ളിഷ് കമ്പനീ പട്ടാളം അക്രമകാരികളുടെ Palghat കോട്ട വളയുകയും കോട്ടയിൽ കുടിങ്ങിയവരോട് കീഴടങ്ങൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, കീഴിടങ്ങുന്നതിന് മുൻപ്, തങ്ങളെ ഉപദ്രവിക്കില്ലാ എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഉറപ്പ് അവർ ആവശ്യപ്പെട്ടിരുന്നു.

കോട്ട വളയുന്ന പ്രവർത്തിയിൽ പിന്നണിയിൽ നിന്നു സഹായിച്ചിരുന്ന നായർമാർ , മറുപക്ഷം വെടി നിർത്തിയെന്ന് മനസ്സിലാക്കിയപ്പോൾ മുന്നണിയിലേക്ക് ഇരച്ചു കയറിവന്നിരുന്നു. ഈ കൂട്ടർ കീഴടങ്ങുന്നവരെ വെട്ടിമുറിക്കും എന്നത് ഏതാണ്ട് തീർച്ചയുള്ള കാര്യമായിരുന്നു. കീഴടങ്ങുന്നവർക്ക് നൽകിയ വാക്കിന് പുല്ല് വിലയേ അവരിൽ നിന്നും പ്രതീക്ഷിക്കാൻ പറ്റുള്ളു.

ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ വാക്ക് പാലിക്കും. എന്നാൽ പ്രാദേശികർ കീഴടങ്ങിയവരെ ഇഞ്ഞി, എടാ, എന്താടാ തുടങ്ങിയ വാക്കുകളിൽ സംബോധന ചെയ്ത് വെട്ടിമുറിക്കും. ഇതാണ് ഈ നാട്ടിലെ പതിവ്. ഈ കാര്യത്തിൽ ജാതീയമായതോ വംശീയമായതോ ആയ യാതോരു വ്യത്യാസവും ഇല്ല.

ഇന്നും ഇതൊരു വാസ്തവം തന്നെയാണ്.

The chief condition of surrender was effective protection against the Nayars, who had joined Colonel Stuart and were employed in the blockade ; but on the fire of the place being silenced, crowded the trenches and batteries, anxious for sanguinary retaliation, which it required very exact arrangements to prevent.


ഈ വിധമായുള്ള വിവരങ്ങൾ ഈ എഴുത്തിൽ നേരത്തെ നൽകിയിട്ടുണ്ട്.

ഇനി പറയാൻ പോകുന്ന കാര്യം നേരത്തെ പറഞ്ഞിട്ടുള്ള കാര്യം അല്ലാ എന്നാണ് തോന്നുന്നത്.

ഇത് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഒരു കാര്യം ആണ്.

ഇങ്ഗ്ളിഷിൽ ഒരു വ്യക്തി ഉദ്യോഗസ്ഥനായാൽ, അയാൾ വെറും സർക്കാർ ഓഫിസിലെ ഒരു തൊഴിലുകാരൻ മാത്രമാണ്.

പോരാത്തതിന്, അയാൾക്ക് ജനങ്ങളെ മനംമടുപ്പിച്ച് അവരെ അടിയാളികൾ ആക്കാനുള്ള യാതോരു പ്രകോപനവും ഇങ്ഗ്ളിഷ് ഭാഷ നൽകില്ല.

ആ ആളെ അയാളുടെ പിതാവും മാതാവും സുഹൃത്തുക്കളും പൊതുജനവും സംബോധന ചെയ്യുന്നത് You എന്ന പദം ഉപയോഗിച്ചാണ്. മാത്രവുമല്ല, ഇവരെല്ലാവരും ആ ആളെ പരാമർശിക്കുന്നത്, He, His, Him, She, Her, Hers തുടങ്ങിയ പദങ്ങളിൽ തന്നെയാണ്.

എന്നുവച്ചാൽ, ആ ഉദ്യോഗസ്ഥനോട് മറ്റ് ഏത് വ്യക്തിയും ഏതാണ്ട് ഒരേ ദുരത്തിലുള്ള ബന്ധം പ്രകടിപ്പിച്ചാണ് പെരുമാറുകയും കാര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്യുക. ഏതൊരാൾക്കും ഭാഷാ വാക്കുകൾ പ്രത്യേകമായുള്ള മുൻതൂക്കം നൽകില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങളിൽ വൻ വ്യത്യാസം നിലനിൽക്കും. പിതാവ്, മാതാവ്, അമ്മാവൻ, അമ്മാവി, മറ്റ് മുതിർന്ന ബന്ധുജനം, ജേഷ്ടൻ, ജേഷ്ടത്തി, സുഹൃത്തുക്കൾ, മുതിർന്ന അയൽവാസികൾ, പഠിപ്പിച്ച അദ്ധ്യാപകർ, സാമൂഹിക അധിപന്മാർ തുടങ്ങിയവർ, ഈ ഉദ്യോഗസ്ഥനെ ഇഞ്ഞി / നീ വാക്കിൽ സംബോധന ചെയ്യും. അവൻ / അവൾ വാക്കിൽ പരാമർശിക്കും.

പ്രായത്തിൽ കുറവുള്ള ബന്ധുമിത്രാദികളും മറ്റുള്ളവരും ഈ ആളെ ചേട്ടൻ / ചേച്ചി വാക്കുകളിൽ സംബോധന ചെയ്യാം, പരാമർശിക്കാം.

ഈ വിധമായുള്ള വ്യക്തികളോട് ആ ഉദ്യോഗസ്ഥൻ വ്യക്തിപരമായുള്ള ഒരു അടുപ്പം വാക്ക് കോഡുകൾ നിലനിർത്തും. അവർക്ക് ഈ ആളുടെ മേൽ ഒരു അദൃശ്യമായ ചരടും കൽപനാ അധികാരവും മറ്റും നിലനിൽക്കും.

അതേ സമയം, പൊതുജനത്തിൽ പെട്ട ഒരു വ്യക്തി ആ ഉദ്യോഗസ്ഥനെ സമീപിക്കുമ്പോൾ, പലവിധ നിയന്ത്രണങ്ങളും സ്വയം തരംതാഴ്ത്തലുകളും നിലനിർത്തേണ്ടിവരും.

എന്നുവച്ചാൽ പലപ്പോഴും, ഉദ്യോഗസ്ഥനായ വ്യക്തി അയാളുടെ ബന്ധുമിത്രാദികളുടേയും സുഹൃത്തുക്കളുടേയും പ്രതിനിധിയും ചൊൽപ്പടിക്കാരനും തന്നെയായി പ്രവർത്തിക്കും. അങ്ങിനെ ചെയ്യില്ലാ എന്ന ഭാവം നടിച്ചാൽ, ഭാഷാ കോഡുകളിൽ ഈ വ്യക്തി ഒരു തെമ്മാടിയും ബുഹമാനിക്കാത്തവനും താന്തോന്നിയും ആയി മാറും.

ഫ്യൂഡൽ ഭാഷകൾ ഉദ്യോഗസ്ഥൻ എന്ന വ്യക്തിയിൽ ഉളവാക്കുന്ന അതിശയകരമായ ഭാവമാറ്റം തന്നെയാണ് ഇവിടെ കാണുന്നത്.

എന്നുവച്ചാൽ, ഫ്യൂഡൽ ഭാഷക്കാരനെ സർക്കാർ ജോലിയിൽ ചേർത്താൽ, അയാൾ തന്‍റെ സ്ഥാനം തന്നോട് അടുപ്പമുള്ളവർക്ക് അഴിഞ്ഞാടാനുള്ള ഒരു വേദിയായി മാറ്റും. ഇക്കാര്യം ഇന്ന് ഒരു വൻ വാസ്തവം തന്നെയാണ്.

പോലീസ് ഇൻസ്പെടർമാർ തിരുവനന്തപരുത്ത് പണ്ട് സ്വന്തം സുഹൃത്തുക്കളുടെ ഗൂണ്ടാപടയാളി പോലെ പെരുമാറിയ സംഭവങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ട്. പോലീസ് ഇൻസ്പെടകറെ നീ എന്ന് സംബോധന ചെയ്യാനുള്ള ബന്ധം ഉള്ള ആൾക്ക് ആ പോലീസ് സ്റ്റേഷൻ തന്‍റെ സ്വന്തം ആയുധശാലയാണ് എന്ന ധാരണ തന്നെ വരാം.


Image
Last edited by VED on Fri Oct 20, 2023 4:23 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16

Post posted by VED »

16 #. ഒച്ചയെ ഒച്ചകൊണ്ടുതന്നെ നിയന്ത്രിക്കേണം എന്നതു



Hiuen Tsang എന്നു പേരുള്ള ചൈനീസ് സഞ്ചാരിയും പണ്ഡിതനുമായ വ്യക്തി ഏഴാം നൂറ്റാണ്ടിൽ ദക്ഷിണേഷ്യയിൽ യാത്ര ചെയ്തപ്പോൾ കണ്ടതും അനുഭവിച്ചറിഞ്ഞതുമായി കാര്യങ്ങൾ എഴുതുന്ന കൂട്ടത്തിൽ ഈ വിധം എഴുതിയതായി കാണുന്നു.
“The people are accustomed to a life of ease and prosperity and they like to sing. However, they are weak-minded and cowardly, and they are given to deceit and treachery. In their relations with each other, there is much trickery and the little courtesy. These people are small in size and unpredictable in their movements.”


ആശയം: ആളുകൾ വളരെ ആയാസ രഹിതമായതും സമ്പൽസമൃദ്ധിയുള്ളതുമായ ജീവിതം നയിക്കുന്നു. അവർക്ക് പാട്ടുപാടാൻ ഇഷ്ടമാണ്. എന്നാൽ അവർ മനക്കട്ടിയില്ലാത്തവരും, ഭീരുക്കളും ആണ്. അവർ കരുതിക്കൂടി ചതിക്കുന്നവരും, വിശ്വാസ വഞ്ചകരും ആണ്.

അവർ തമ്മിൽത്തമ്മിൽ ഇടപിഴകുമ്പോൾ, സൂത്രപ്പണി ചെയ്യുന്നവരും വഞ്ചിക്കുന്നവരും, മരിയാദയില്ലാതെ പെരുമാറുന്നവരും ആണ്. ആളുകൾ ചെറിയ രൂപം ഉള്ളവരാണ്. ഇവർ ഏതു രീതിയിലാണ് അടുത്തതായി പെരുമാറുക എന്നത് പ്രവചിക്കാൻ പറ്റില്ല. END

മുകളിലെ ഉദ്ദരണിയിൽ സമ്പൽസമൃദ്ധിയുള്ള ജീവിതം നയിക്കുന്നു എന്നു പറയുമ്പോൾ, ഇദ്ദേഹം കണ്ട നാടുകളിലെ സമ്പത്തുള്ളവരുടെ കാര്യം ആണ് ഇദ്ദേഹം എഴുതുന്നത് എന്ന് അനുമാനിക്കാം. കാരണം, ചരിത്രം പിന്നോട്ട് പോകുമ്പോൾ, ദക്ഷിണേഷ്യയിൽ അടിമകളേയും കാർഷിക തൊഴിലും മറ്റും ചെയ്യുന്നവരേയും കണക്കിൽ കൂട്ടാത്ത ഒരു സാമൂഹിക അന്തരീക്ഷം കാണുന്നുണ്ട്.

ഇവിടെ ഇപ്പോൾ ഈ എഴുത്തിൽ പറയാൻ വന്നത്, അവർക്ക് പാട്ടുപാടൻ ഇഷ്ടമാണ് എന്ന വാക്കുകളെക്കുറിച്ചാണ്.

ഞാൻ എന്ന ഈ എഴുത്തുകാരൻ ഒന്നു രുണ്ട് കാര്യങ്ങൾ സമ്മതിക്കേണ്ടിയിരിക്കുന്നു.

ഒന്ന് ഞാൻ ചെറുപ്പകാലത്ത്, അതായത്, പത്ത് നാൽപ്പത് വർഷങ്ങൾക്ക് മുൻപ്, മുഴുകുടിയനായി ജീവിച്ചിരുന്ന ഒരു ചെറിയ കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ അതിന് ശേഷം അപൂർവ്വമായേ മദ്യം ഉപയോഗിച്ചിട്ടുള്ളു.

ഈ നാട്ടിലെ മദ്യപാന രീതി തനി വിഡ്ഢിത്തമാണ് എന്ന ബോധോധയമായിരിക്കും ഇതിനൊരു കാരണം. വേറേയും കാരണങ്ങൾ ഉണ്ട്. ഏതാനും പ്രാവശ്യം ചില ആളുകൾ മദ്യം നൽകിയത് സ്വീകരിക്കാതിരുന്നിട്ടുണ്ട്.

മദ്യം കുടിച്ചാൽ ബുദ്ധി വർദ്ധിക്കുമെന്നോ, പ്രതിഭ വിടരുമെന്നോ, ധീഷണപാടവം തെളിയുമെന്നോ തോന്നിയിട്ടില്ല. കോളെജിൽ പഠിക്കുന്ന കാലത്ത്, കൂടെ ഉണ്ടായിരുന്നവർ ചെറുകിട മയക്കുമരുന്ന് ഉപയോഗിച്ചപ്പോൾ, അത് ഉപയോഗിക്കാൻ കൂട്ടാക്കിയില്ല.

മയക്കുമരുന്ന ഉപയോഗിച്ചാൽ ഭാവന വിടരുമായിരിക്കാം. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ ഏതാണ്ട് നാൽപ്പതോളം ഗ്രന്ഥങ്ങൾ ഇങ്ഗ്ളിഷിലും, 16 ഓളം വോള്യങ്ങൾ ഉള്ള ഈ എഴുത്ത് മലയാളത്തിലും എഴുതിയതd യാതോരു മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചുകൊണ്ടല്ല.

എന്നാൽ പലപ്പോഴും എഴുതുന്ന അവസരത്തിൽ മാദക ലഹരി മനസ്സിൽ തിരുകിക്കയറ്റുന്ന ഒരു കാര്യത്തിന്‍റെ പരിസരസ്വാധീനം ഉണ്ടാവും. അത് മറ്റൊന്നുമല്ല, പഴയ മലയാളം സിനിമാ ഗാനങ്ങൾ തന്നെയാണ് അത്.

ഈ കാര്യത്തിൽ തെല്ലൊരു വിരോധാഭാസം ഉണ്ട് എന്നത് വായനക്കാരൻ ശ്രദ്ധിക്കാം. മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകൾക്ക് എതിരായി എഴുതുന്ന അവസരത്തിൽത്തന്നെ ആ വിധ ഭാഷകളിലെ സുന്ദര ഗാനങ്ങൾ ചുറ്റും നിന്ന് ആനന്ദ നൃത്തം ആടുന്നു എന്നതു തന്നെയാണ് അത്.

ഫ്യൂഡൽ ഭാഷകളിൽ അതിഗംഭീര സൗന്ദര്യമുള്ള പാട്ടുകൾ ഉണ്ട് എന്ന കാര്യം പണ്ട് Sir W. Ouseley തന്‍റെ Oriental Collections എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Many of the Hindu melodies possess the plaintive simplicity of the Scotch and Irish, and others a wild originality pleasing beyond description.


അത് എന്തുകൊണ്ടാണ് എന്ന കാര്യത്തിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ, ഒരു കാര്യം പറയാം.

അഴുക്കു നിറഞ്ഞുനിൽക്കുന്ന ഒരു തെരുവിന്‍റെ ഓരത്ത്, മനുഷ്യരിൽ നാറ്റം പടർത്തുന്നിടത്ത്, മയക്കുമരുന്ന ലഭിക്കും എന്നു പറഞ്ഞതുപോലെയാണ് ഫ്യൂഡൽ ഭാഷകളിൽ ഗാനങ്ങൾക്കുള്ള അമാനുഷിക മാദക സൗന്ദര്യം. ഈ സൗന്ദര്യം കണിച്ചുകൊണ്ട് ആ തെരുവോരത്തിലേക്ക് ആളുകളെ നയിക്കാൻ പലരും ബെദ്ധപ്പെടും. ഈ പ്രലോഭനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള മനക്കരുത്തും വിവേക ബുദ്ധിയും ആവശ്യം തന്നെ.

ഇനി പറയാൻ വന്ന കാര്യം പറയാം.

പണ്ട് കോളെജിൽ പഠിക്കന്ന കാലത്ത് ശ്രദ്ധിച്ച കാര്യം ആദ്യം പറയാം. അന്തരീക്ഷം സുഖകരമല്ല. തമ്മിൽത്തമ്മിൽ വാക്കുകൾ കൊണ്ട് കുത്തിക്കുത്തി രസം നേടുന്നവരും കൂട്ടത്തിൽ ഉണ്ട്. വേറെ കാര്യമായുള്ള സംഭഷണ വിഷയങ്ങൾ ഇല്ല. ഉണ്ടെങ്കിൽ തന്നെ അവ പെട്ടെന്ന് വൻ വാഗ്വാദത്തിൽ എത്തും. ഏവർക്കും ഞാനാണ് മുൻപൻ എന്നതു കാണിക്കാനാണ് ആർത്തി. അതും ഒരു തരം ലഹരിനൽകുന്ന കാര്യമായി അനുഭവപ്പെടും.

എന്നാൽ ചിലപ്പോഴെല്ലാം പാട്ടും കൂട്ടപ്പാട്ടും സംഘടിക്കപ്പെടും. വ്യക്തികൾ തമ്മിലുള്ള പലവിധ വിദ്വേഷങ്ങളും മത്സരബുദ്ധികളും ഉച്ചനീചത്വങ്ങളും പാട്ടിന്‍റെ പാലാഴിയിൽ മുങ്ങിനിൽക്കും.

മനസ്സിൽ മാദകനൃത്തം തന്നെ എല്ലാരിലും. എന്നാൽ പെട്ടെന്ന് പാട്ട് നിൽക്കും. എന്നുവച്ചാൽ, മാദക ലഹരിയിൽ നിന്നും മനസ്സ് മുക്തമാകും. വീണ്ടും യാഥാർത്ഥ്യ ബോധം ഏവരിലും ഉയരും, ഉണരും.

പാട്ടിന് തൊട്ട് മുൻപ് നിലനിന്നിരുന്ന കുത്തുവാക്കുകളും മത്സരബുദ്ധിയും വേവലാതികളും അസുഖകരമായ ചിന്തകളും വ്യക്തി വിരോദങ്ങളും, ജാതീയമായ അകൽച്ചകളും, രാഷ്ട്രീയ വൈരാഗ്യവും, മതപരമായ വിരോധങ്ങളും, സ്ഥാന വ്യത്യാസങ്ങളും, അവയുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങളും മറ്റും വീണ്ടും മനസ്സിലും അന്തരീക്ഷത്തിലും സന്നിഹിതരാകും.

പാട്ടിനേക്കാൾ തെല്ലൊരു ഉഷാർനൽകുന്നത് മുദ്രാവാക്യം വിളിയും കുക്കിവിളിയുമാണ്. ഈ വിധ കാര്യങ്ങൾക്ക് ഫ്യൂഡൽ ഭാഷകളിൽ വൻ മുല്യം ഉണ്ട്.

മുദ്രാവാക്യം വിളിയും മനസ്സിൽ വൻ ലഹരി കയറ്റുന്ന കാര്യം തന്നെ. പോരാത്തതിന്, ഒച്ചവെക്കാനുള്ള കഴിവും നൽകും.

നാട്ടിൽ ആകെ ഒച്ചയും ബഹളവും നിറയും. ഇതിനെ നിയന്ത്രിക്കാൻ പോന്ന പോലീസ് സംവിധാനം കടുപ്പം നിറഞ്ഞതു തന്നെയായിരിക്കും. അല്ലാതെ നിയന്ത്രണം കിട്ടില്ല എന്നും തോന്നാം.

ഒച്ചയെ ഒച്ചകൊണ്ടുതന്നെ നിയന്ത്രിക്കേണം എന്നതാവും ആപ്തവക്യം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17

Post posted by VED »

17 #. വന്നവഴി മറക്കാനുള്ള പ്രേരണ



ഫ്യൂഡൽ ഭാഷകളിൽ നന്നി (നന്ദി) എന്ന കാര്യത്തെക്കുറിച്ച് വൻ വാക്യങ്ങൾ സുലഭമായി കാണാനാകുന്നതാണ്.

വന്നവഴി മറക്കരുത്.

തലമറന്നെണ്ണതേക്കരുത്.

ഉണ്ട ചോറിന് നന്നിവേണം,

തുടങ്ങിയ പലവിധ വാക്യങ്ങളും കാണാനാകുന്നതാണ്.

ഫ്യൂഡൽ ഭാഷകളിൽ നന്നിയും നന്നിയില്ലായ്മയും ഒരു പ്രധാന മാനസിക ചിന്താവിഷയം തന്നെയാണ്.

എന്തെങ്കിലും പ്രശ്നത്തിൽ പെട്ടുപോകുമ്പോൾ, പലരുടേയും സഹായം ആവശ്യം വരും. സഹായിക്കേണ്ടവർ ആദ്യം നോക്കുന്നത് വിധേയത്വം തന്നെയാണ്. ഇതില്ലാതെ പലപ്പോഴും നേരിട്ട് പരിചയമില്ലാത്തവരുടെ സഹായം ചോദിച്ചാൽ അത് തനി തെമ്മാടിത്തവും അധികപ്രസംഗവും ആയിത്തന്നെ മനസ്സിലാക്കപ്പെടും.

അത്യാവശ്യ അവസരത്തിൽ നൽകുന്ന വിധേയത്വം ചിലപ്പോഴെല്ലാം നിലനർത്താൻ പറ്റുന്ന കാര്യം ആവില്ല. കാരണം, ചിലപ്പോൾ തന്നെക്കാൾ പലരീതിയിലും താഴേ നിലവരാക്കാരന്‍റെ ഉപകാരം നേടി സ്വന്തം നിലവാരം തിരിച്ചെടുത്താൽ, തന്നെക്കാൾ നിലവാരംകുറഞ്ഞ ഉപകാരം ചെയ്ത ആളോട് വിധേയത്വം നിലനിർത്തുന്നതിൽ വൻ പ്രയാസം തന്നെ നേരിടാം.

കാരണം, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ താഴെയുള്ള പടിയിന്മേൽ നിൽക്കുന്ന ആളോട് ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ മുകളിൽ നിൽക്കുന്ന ആൾക്ക് ഭാഷാവാക്കുകളിൽ വിധേയത്വം നിലനിർത്താൻ ആവില്ല. ഈ വിധേയത്വം നേരിട്ടുള്ള സംഭാഷണത്തിൽ മാത്രമല്ല, മറിച്ച് മൂന്നാമതായ ഒരാളോട് ആ ആളെക്കുറിച്ച് പരാമർശിക്കുമ്പോഴും ആവുന്നകാര്യം അല്ലതന്നെ.

ഇത് ഒരു തരം നന്നികേടായി നിർവ്വചിക്കപ്പെടും. എന്നാൽ ഈ വിധമല്ലാതെ കാര്യങ്ങൾ നടപ്പില്ലതന്നെ. ഇതിനാൽ തന്നെ ഉപകാരം ചെയ്ത ചെറിയ നിലവാരത്തിലുള്ള വ്യക്തികളെ ജീവതവേദികളിൽ നിന്നും ഒഴിവാക്കാനുള്ള ഒരു പ്രേരണ തന്നെ മനസ്സിൽ വരാം.

ഇങ്ഗ്ളിഷിൽ വിധേയത്വം എന്ന കാര്യം ഈ വിധത്തിൽ ഇല്ലാ എന്നുള്ളതുകൊണ്ട്, ഈ ഒരു നന്നികേടിന്‍റെ പ്രശ്നം ഉദിക്കുന്നില്ല. എന്നാൽ, ഉപകാര സ്മരണ ഇല്ല എന്ന നന്നികേട് ചില പ്രത്യേക അവസരങ്ങളിൽ സാധ്യമാണ്. എന്നാൽ അതും ഭാഷാ വാക്കുകൾ നിർമ്മിക്കുന്ന വരമ്പുകൾ നിർമ്മിക്കുന്ന ഒന്നല്ല.

ഇനി ഈ മുകളിൽ പറഞ്ഞ നന്നികേടിന്‍റെ മറ്റോരു രൂപം പറയാം.

ഇവിടെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ കീഴിൽ ഉള്ള ആളെ സഹായിച്ച് മുകളിലേക്ക് ഉയർത്തി, ഉന്നത പടിയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്.

ഈ കാര്യം ദൃഷ്ടാന്തീകരിക്കാനായി, ഒരു സിനിമാ അഭിനേതാവിനെ ഒരു ഉദാഹരണമായി എടുക്കാം.

ഈ ആൾ സിനിമകളിൽ നല്ല വേഷം അന്വേഷിച്ച് നടക്കുകയാണ്. പല സിനിമാ നിർമ്മാതാക്കളേയും സംവിധായകരേയും, അവരുടെ അനുചരരേയും നിത്യവും ചെന്ന് കണ്ട് സാറെ, ചേട്ടാ തുടങ്ങിയ വാക്കുകൾ ഉരുവിട്ടു നടക്കുന്നു.

ഈ ആൾക്ക് അഭിനയിക്കാൻ അറിയാം. കാണാൻ നല്ല മൊഞ്ചുള്ള രൂപമാണ്. അതുകൊണ്ടൊന്നും യാതോരു കാര്യവും ഇല്ല. കാരണം ഇതേ പോലുള്ള ആയിരക്കണക്കിന് ആളുകൾ ഉള്ള നാടാണ്.

നൈപുണ്യം എന്നത് പലരീതിയിൽ ഉണ്ട്. കല്ലാശാരിക്കും, ആർക്കിടെക്റ്റിനും വൃക്ഷം മുറിക്കുന്ന വ്യക്തിക്കും വീടിന് ചായം തേക്കുന്ന ആൾക്കും അവരവരുടെ തൊഴിൽ മേഘലയിൽ നൈപുണ്യം ഉണ്ട്.

സിനിമയിൽ അഭിനയിക്കുന്ന ആളുടെ നൈപുണ്യ നിസ്സാരമായ നൈപുണ്യമാണ്. എന്നാൽ ഈ നിസ്സാര നൈപുണ്യം അതിനെ പതിനായിരം മടങ്ങ് പർവ്വതീകരിക്കാൻ (magnify ചെയ്യാൻ) കഴിവുള്ള സിനിമയെന്ന മാധ്യമത്തിലൂടെ കടത്തിവിട്ടാൽ, അത് ആ നാട്ടിൽ ആകെ പടർന്നു പന്തലിക്കും.

മലയാളത്തിൽ ഒരു ചൊല്ലുണ്ട്. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാൻ ആവുള്ളു! ആ വാക്യത്തെ ഈ ദൃഷ്ടാന്തത്തിൽ ഉപയോഗിക്കുകയാണ്.

സിനിമാ നടന്‍റെ ശബ്ദം നൽകുന്നതും, രൂപവും രൂപലാവണ്യവും അണിഞ്ഞൊരുക്കുന്നതും, വസ്ത്രങ്ങളും മറ്റ് ചമയങ്ങളും ഒരുക്കുന്നതും, ഡയലോഗുകളും അതുമായി ബന്ധപ്പെട്ട ദൃശ്യവേദികളും ലൈറ്റിങ്ങും അലങ്കാരങ്ങളും ഗാനങ്ങളും ഗാനങ്ങൾക്കുള്ള ഈണവും ഒരുക്കുന്നതും, സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നവരും, ഗാനം പാടുന്നവരും, എങ്ങിനെ അഭിനയിക്കണം എന്ന് പറഞ്ഞുകൊടുക്കന്ന ആളും, ഫോട്ടാഗ്രാഫറും, എടുത്ത ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതും മറ്റും എല്ലാം മറ്റുള്ളവരാണ്.

പോരാത്തതിന്, സിനിമാ കഥ എഴുത്തുകാരന്‍റേയും, തിരക്കഥ എഴുത്തുകാരന്‍റേയെു കഴിവും പറയേണ്ടിയിരിക്കുന്നു.

നാടൻ ആകെ ചെയ്യേണ്ടത്, cameraയ്ക്ക മുന്നിൽ നിന്നുകൊണ്ട് നേരത്തെ പറഞ്ഞുകൊടുത്ത ഡയലോഗുകൾ, നിർദ്ദേശപ്രകാരം സംസാരിക്കുന്നതായോ ഗാനം പാടുന്നതായോ അഭിനിയിച്ചു കാണിക്കുക എന്നതുമാത്രം. ഇത് എളുപ്പമുള്ള പണയില്ല. ഒന്നിൽ കൂടുതൽ പ്രാവശ്യം ഒരേ രംഗം ആവർത്തിച്ച് അഭിനിയക്കേണം.

ഇതിൽ യഥാർത്ഥത്തിൽ വലിയ കാര്യമില്ലതന്നെ.

ഞാൻ ഇങ്ഗ്ളിഷിൽ പലർക്കും പലതും എഴുതിക്കൊടുക്കാറുണ്ട്. ഇവരിൽ ചിലർ എന്‍റെ എഴുതാനുള്ള കഴിവിൽ ആശ്ചര്യം പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് അറിവുള്ള കാര്യമാണ്, ഇത് ഒരു നിസ്സാര കഴിവാണ് എന്ന്.

അനവധി കെട്ടിടങ്ങൾ നിർമ്മിച്ചവരെ എനിക്കറിയാം. വാഹനങ്ങൾ നന്നാക്കുന്നവരെ അറിയാം. അവരുടേയെല്ലാം കഴിവിനോട് താരതമ്യം ചെയ്താൽ എന്‍റെ കഴിവ് നിസ്സാരം തന്നെയാണ്.

എന്നാൽ ഞാൻ എഴുതുന്ന കാര്യങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ മുന്നിൽ എത്തിക്കാൻ ആരെങ്കിലും പ്രയത്നിച്ചാൽ ഞാൻ മഹാനാകാനുള്ള സാധ്യക ഇല്ലാതില്ല. ഗാന്ധിയും മറ്റു മഹാന്മാരും ചെയ്തു വിജയിച്ച ചെപ്പടി വിദ്യയാണ് ഇത്.

സിനിമാ നടൻ അഭിനയിച്ച് എടുത്ത raw വീഡിയോകളിലേക്ക് വെൺതിളക്കമുള്ള ശബ്ദത്തേടുകൂടിയ ഡയലോഗുകൾ ഡബ്ബ് ചെയ്ത് ചേർത്ത്, ഗാനങ്ങളും ഈണവും, വേറെ ഇടത്തുനിന്നും എടുത്ത വീഡിയോ ശഖരങ്ങളും മറ്റും ചേർത്തും പതിപ്പിച്ചും, പലവിധ ചെറുകിട വീഡിയോകൾ ഒട്ടിച്ചു ചേർത്തും വേണ്ടാത്തത് മുറിച്ച് മാറ്റിയും മറ്റും ചെയ്ത്, സിനിമ ആകെ എഡിറ്റ് ചെയ്ത്, ഒരു ശരിയായ സിനിമ ആക്കുന്നത് എഡിറ്ററും അയാളോടൊപ്പം തൊഴിൽ ചെയ്യുന്ന മറ്റ് തൊഴിലാളികളും ആണ്.

ഈ പലവിധ തൊഴിലുകളും ചെയ്യുന്നവർക്ക് അവരുടേതായ തൊഴിൽ നൈപുണ്യം ഉണ്ട്. നടന് കാര്യമായ തൊഴിൽ നൈപുണ്യം ഇല്ലതന്നെ. എന്നിരുന്നാലും, ഈ നടനാണ്, ഈ കൂട്ടർക്കെല്ലാമുള്ള ചുമര്. ഈ ചുമരിന്മേൽ ചെയ്യുന്ന ചിത്രപ്പണിയാണ് മറ്റുള്ള എല്ലാരുടേയും തൊഴിലുകൾ.

ഇതുകൊണ്ടും ചിത്രം വിജിയിക്കില്ല. സിനിമാ വിതരണക്കാരാണ് സിനിമയെ ആളുകളുടെ മുന്നിൽ എത്തിക്കുന്നത്. സംസ്ഥാനത്തുള്ള സിനിമാ തീയറ്ററുകളുടെ മേൽ വൻ മേലാളത്തം നിലനിർത്തുന്നവരാണ് ഈ കൂട്ടർ. ഇവരിലൂടെ കടന്നുവേണം സിനിമ ജനങ്ങളുടെ മുന്നിലെത്താൻ.

അവർക്കും തങ്ങളോട് വിധേയത്വം ഇല്ലാത്ത ഒരു വ്യക്തിയെ പിടിച്ച് വളർത്തിയെടുക്കാൻ താൽപ്പര്യം ഉണ്ടാവില്ല.

സിനിമാ സംവിധായകരുടേയും നിർമ്മാതാക്കളുടേയും മുന്നിൽ വണങ്ങിയും മറ്റും നിൽക്കുന്ന നാടാനായി വളരാൻ ശ്രമിക്കുന്ന ആളെ അവർ പലവിധത്തിൽ വിലയിരുത്തും.സംബോധന മിക്കപ്പോഴും നീ എന്നുതന്നെയാവും. പരാമർശിക്കുന്നത് അവൻ എന്നുമാവും.

ഇവനെ പിടിച്ച് വല്ല സിനിമയിലും നല്ല വേഷം നൽകിയാൽ, മുകളിൽ പരാമർശിച്ച അനവധിപ്പേർ ഇവനെ അവരുടെ ചിത്രപ്പണിക്കായുള്ള ചുമരായി കാണും. അവർ ഇരുന്നു പണിയെടുക്കും. ഇവൻ വാനോളം ഉയരാനായി അവർ കഠിനമായി പ്രവർത്തിക്കും. ഇവന്‍റെ വളർച്ചയാണ് അവരോരോരുത്തരുടേയും വളർച്ച.

ഇവനെപ്പോലെ മറ്റുപലരും ഇതേ പോലെ ചിത്രപ്പണിക്കുള്ള ചുമരായി നിന്ന് ഇതേ വേദിയിൽ മത്സരത്തിന് ഇറങ്ങുന്നുണ്ട് പലദിക്കിലും.

സിനിമാ നിർമ്മാതാവിനും സംവിധായകർക്കും അറിയാം എല്ലാരുംകൂടെ കൂട്ട പ്രയത്നം ചെയ്ത് സിനിമ ഇറങ്ങിയാൽ ഈ ചെപ്പടി വിദ്യാക്കാരൻ നാട്ടിൽ അറിയപ്പെടും. കാരണം, ആ രീതിയിലുള്ള ഒരു മാധ്യമമാണ് സിനിമ.

പണ്ട് കാലങ്ങളിൽ പത്രവും മാസികയും ഇതേ പോലൊക്കെയായിരുന്നു. അതിന്മേലൂടെയാണ് ഗാന്ധിയും നെഹ്റുവും എല്ലാം സ്വയം നാട്ടിൽ പരസ്യപ്പെടുത്തിയത്.

എല്ലാരും കൂടി അധ്വാനിച്ചാൽ, ആകാശത്തിലേക്ക് വൻ വാണം വിട്ടമാതിരി ഇവൻ സിനിമയിലൂടെ ആകാശമേഘങ്ങളെ പോയി മുട്ടിനിൽക്കും. പിന്നെ ഇവൻ സാംസ്ക്കാരിക നായകനും മറ്റും ആകും. ആളുകൾ ഇവനെ പരാമർശിക്കുമ്പോൾ അദ്ദേഹം എന്നു പറയും. ഇവന്‍റെ പേരിന് പിന്നിൽ ചേട്ടൻ എന്ന വരേണ്യവാക്കും ഒട്ടിനിൽക്കും.

പുസ്തക പ്രസാധകരും പത്രമാസിക ഉടമസ്ഥരും മറ്റും ഇതേ പ്രശ്നം നേരിടുന്നുണ്ട്. അവരിലൂടെ വളരുന്ന വ്യക്തികൾ വൻ വ്യക്തികൾ തന്നെയാവും. വളർന്നുകഴിഞ്ഞാൽ ഫ്യൂഡൽ ഭാഷകളിൽ പ്രശ്നം തന്നെയാണ്. കാരണം അവർക്ക് അവരിലൂടെ വളർന്ന വ്യക്തിയുടെ തിളക്കം ലഭിക്കാൻ പ്രയാസം തന്നെയാണ്.

അവൻ അദ്ദേഹമായി മാറുന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലാ എന്നും ഓർക്കുക.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ താഴെയുള്ള പടിയിന്മേൽ നിൽക്കുന്ന ആളാണ് ഒറ്റയടിക്ക് ഏണിപ്പടിയുടെ മുകൾ പടിയിലേക്ക് കുതിച്ചു പൊങ്ങുന്നത്.

എന്നാൽ, സിനിമാ നിർമ്മാതാവിന് തന്‍റെ സിനിമ വാണിജ്യപരമായി വിജയിക്കേണം. അതും ആവശ്യം ഉള്ള കാര്യ തന്നെ.

സിനിമാ നിർമ്മാതാവും ചിലപ്പോൾ ചെറുകിട വ്യക്തി ആയിരിക്കും. അയാളുടെ മുന്നിലാണ് നാളത്തെ നായകൻ വന്ന് നാറെ എന്ന് പറഞ്ഞു വൻ വിധേയത്വം കാട്ടിനിന്നത്. നാളത്തെ നായകനെ നീ എന്ന് സംബോധന ചെയ്തുകൊണ്ട് അവനെ നിയന്ത്രിക്കാൻ നിർമ്മാതവിനും സംവിധായകനും ആവും.

സിനിമ വൻ വിജയം നേടുന്നു. നിർമ്മാതാവും സംവിധായകനും വളരെ സന്തേഷിക്കുന്നു. നായക നടൻ ജനപ്രീയനാകുന്നു. അയാൾ മറ്റ് പലവിധ തൊഴിലുകാരുടേയും ചുമര് മാത്രമായിരുന്നു എന്ന കാര്യ ജനം ശ്രദ്ധിക്കില്ല. കാരണം, ആ വിധ ചിത്രപ്പണി അവരാരും കണ്ടിട്ടില്ലതന്നെ.

സിനിമാ നടൻ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ താഴെയുള്ള പടിയിയിൽ നിന്നും ഒറ്റക്കുതിപ്പിൽ ഏണിപ്പിടിയുടെ മുകളിൽ എത്തിനിൽക്കുന്നു. ഈ ആൾക്ക് അനവധി ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കുന്നു. പല വൻ സിനിമാ നിർമ്മാതാക്കളും സംവിധായകരും ഈ ആളുടെ ദിവസങ്ങൾക്കായി കാത്തുനിൽക്കുന്നു. ഈ ആളെ അവർ 'സാർ' എന്ന് സംബോധന ചെയ്യുന്നു. 'അദ്ദേഹം' എന്ന വാക്ക് സർവ്വ സാധാരണമാകുന്നു.

ഈ ആൾക്ക് ആദ്യ അവസരം നൽകിയ നിർമ്മാതാവും സംവിധായകനും ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ വളരെ താഴെയുള്ള പടിയിന്മേൽ ആപേക്ഷികമായി നിൽക്കുന്ന അനുഭവം തെളിഞ്ഞുവരുന്നു.

വൻ മഹാനായ തന്നെ വളരെ താഴെയുള്ള വ്യക്തികൾ 'നീ' എന്നു സംബോധന ചെയ്യുന്നതിലും, 'അവൻ' എന്ന് പരാമർശിക്കുന്നതിലും തെല്ലൊരു പ്രയാസം മഹാ നടനും സാംസ്ക്കാരിക നേതാവും മറ്റുമായി വളർന്നു നിൽക്കുന്ന നായക നടന് അനുഭവപ്പെടും. ഭാഷ ആ രീതിയിൽ ഉള്ളതാണ്. നീ, അവൻ വാക്കുകൾ നിയന്ത്രണ വാക്കുകൾ ആണ്.

ഈ ഒരു മാനസിക അനുഭവം ഈ ആൾക്ക് ചിലപ്പോഴെല്ലാം വന്ന വഴി മറക്കാനുള്ള പ്രേരണ നൽകും. ചെറുകിടക്കാരൻ തന്നെ പലവേദികളിലും വച്ച് കൊച്ചാക്കുന്നതും നിയന്ത്രിക്കുന്നതുമായ അനുവഭവം ഒരു അപ്രീയകരമായ അനുഭവം തന്നെയായിരിക്കും.

ഇവിടെ ഏറ്റവും എളുപ്പത്തിൽ ദൃഷ്ടാന്തീകരിക്കാൻ പറ്റുന്ന ഒരു ഉദാഹരണം മാത്രമാണ് മുകളിൽ നൽകിയത്. വാസ്തവത്തിൽ പലദിക്കിലും ഇതേ പോലുള്ള നന്നിയില്ലായ്മയെ ഫ്യൂഡൽ ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18

Post posted by VED »

18 #. മൃഗങ്ങൾക്ക് സാങ്കേതിക വിദ്യാ വൈഭവം ലഭിച്ചാൽ




Image:
ഈ 👆 ചിത്രം 1961ലേതാണ്. ഈ ചിത്രത്തിൽ കാണുന്ന വെളുത്ത തൊക്കിൻ നിറമുള്ള വ്യക്തി Michael Rockefeller. ഇദ്ദേഹത്തെ ആ ഗോത്രവർഗ്ഗക്കാർ പിന്നീടൊരവസരത്തിൽ ഭക്ഷിച്ചുവെന്നാണ് മനസ്സിലാക്കപ്പെടുന്നത്. END

പല മൃഗങ്ങൾക്കും മനുഷ്യന് അസാധ്യമായ പല കഴിവുകളും ഉണ്ട് എന്നുള്ളത് വാസ്തവം തന്നെ. എന്നാൽ അവരിയിൽ മിക്കവയ്ക്കും മനുഷ്യനെപ്പോലെ എഴുന്നേറ്റ് നടക്കാനോ, കൈകൾ മനുഷ്യനെപ്പോലെ ഉപയോഗിക്കാനോ ആവില്ല. ഇത് ഒരു ഗംഭീരമായ പരാജയമായി അവരിൽ നിലനിൽക്കുന്നുണ്ട്.

എന്നാൽ മിക്ക മനുഷ്യ വികാരങ്ങളും പലമൃഗങ്ങൾക്കും ഉണ്ട്. വിശപ്പ്, ദാഹം, ലൈംഗിക താൽപ്പര്യം, പ്രയണം, കുടുംബ ജീവിതം, അസൂയ, insecurity, വേദനം, നൈരാശ്യം, ആഗ്രഹം, സാതന്ത്ര്യത്തിനായുള്ള ആഗ്രഹം, സുരക്ഷിതമായ വാസസ്ഥലം, കുട്ടികളോടുള്ള വാത്സല്യം അങ്ങിനെ പലതും.

പല മൃഗങ്ങളിലും വ്യക്തി ബന്ധങ്ങളിലും അവരുടെ സാമൂഹിക ബന്ധങ്ങളിലും വ്യക്തമായ ഉച്ചനീചത്വങ്ങളും വിധേയത്തങ്ങളും ഔന്നിത്യ ഭാവങ്ങളും ഉള്ളതായും മനസ്സിലാക്കുന്നു.

മുനഷ്യന്‍റെ കൈകളിൽ പെട്ടുപോകുന്ന മൃഗങ്ങൾക്ക് സംഭവിക്കുന്നതിൽ ഒന്ന്, പണ്ട് ദക്ഷിണേഷ്യയിലെ അടിമ ജനത്തിന് സംഭവിച്ചിരുന്ന ഏതാണ്ട് അതേ അനുഭവം തന്നെയാണ്.

അടിമ ജനത്തിനെ ചെറിയ തുണ്ട് കൃഷിഭൂമിയിൽ ജീവിതകാലമത്രയും തളച്ചിട്ടിരിക്കും. അവരെ മൃഗങ്ങളെപ്പോലെ തന്നെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ ഏറ്റവും അടിയിൽ ആണ് നിർത്തിയിരിക്കുക. (ഈ ഒരു അനുഭവം ഇങ്ഗ്ളിഷുകാരുടെ വീട്ടിലെ മൃഗങ്ങൾക്ക് ഇല്ലാ എന്നുമനസ്സിലാക്കുക.)

അവർ ജീവിത കാലമത്രയും നിസ്സാരമായ ഭക്ഷണം കഴിച്ച്, വെയിലത്ത് പണിയെടുത്ത് കറുത്തുണങ്ങിയ ശരീരവുമായി, യാതോരു ലോക പരിചയവും ഇല്ലാതെ ജീവിക്കും.

അവർക്ക് അവരുടെ മുകളിലായി കാണപ്പെടുന്ന താഴ്ന്ന ജാതിക്കാരോട് വളരെ പേടിയും, നായന്മാരെപ്പോലുള്ള മേൽനോട്ടക്കാരോടും, അവരുടെ ഉടമസ്ഥരായുള്ള ഭൂജന്മികളോടും വളരെ ഭയഭക്തി ബഹുമാനവും ഉണ്ടാവും.

ഭൂജന്മികൾ ദൈവം പോലുള്ള ഉടയതമ്പുരാൻ തന്നെയാവും. നായർമാരാണെങ്കിൽ, അവരുടെ കാണപ്പെടുന്ന തമ്പുരാന്മാരും തമ്പുരാട്ടിമാരും ആയിരിക്കും.

എന്നാൽ ഈ അർദ്ധ മൃഗങ്ങളെപ്പോലെ ജീവിക്കുന്ന ഈ അടിമകൾക്കിടയിലും തമ്മിൽത്തമ്മിൽ ഉച്ചനീചത്വവും ബഹുമാനങ്ങളും വിധേയത്തങ്ങളും ചേട്ടാൻ, ചേട്ടായി, ചേട്ടത്തി തുടങ്ങിയ സ്ഥാനങ്ങളും നിലനിന്നിരുന്നു.

പോരാത്തതിന്, ഇവരിലെ പുരുഷന്മാർക്ക്, അവരുടെ ഭാര്യമാർ എന്ന സ്ത്രീകളോട് പലതരത്തിലുമുള്ള മാനസിക അടുപ്പവും ഉണ്ടാവും. ഇത് ഇവരിൽ ഒരു വലിയ മാനസിക ചങ്ങലതന്നെയായി നിലനിൽക്കും.

എന്നാൽ തിരുവിതാംകൂറിൽ ഇവരെ ഭൂജന്മികൾ തമ്മിൽ വിൽക്കുന്ന അവസരങ്ങളിലും, തമ്മിൽ പാട്ടത്തിന് കൈമാറുന്ന അവസരത്തിലും, ഭൂജന്മികൾ ഈ കാര്യം കണക്കിലെടുക്കില്ല. ഇവരെ വീട്ടുളപ്പിലെ പശുക്കളേയും കാളകളേയും അങ്ങോട്ടും ഇങ്ങോട്ടും പല കണ്ടങ്ങളിലും കൊണ്ടുക്കെട്ടുന്നതു മാതിരി തമ്മിൽത്തമ്മിലുള്ള ബന്ധങ്ങളെ കണിക്കിലെടുക്കാതെ, യാതോരു അടുക്കം ക്രമവുമില്ലതെ വേർതിരിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്യും.

ഇവരുടെ കുട്ടികളെ വീട്ടുവളപ്പിലെ കോഴികളെപ്പോലെ എടുത്തു വിൽക്കും.

തിരുവിതാംകൂറിൽ London Missionary Societyയുടെ മിഷിനറിമാർ ഇങ്ഗ്ളണ്ടിൽ നിന്നും വന്നപ്പോൾ കണ്ട കാഴ്ചയാണ് ഇത്. ഇവരെയാണ് മനുഷ്യരായി മറ്റേണ്ട കർത്തവ്യം ഈ മിഷിനറിമാർ ചെയ്യാനേറ്റെടുത്തത്.

എന്നാൽ അപ്പോഴേക്കും മലബാറിൽ കാര്യങ്ങൾക്ക് വൻ മാറ്റം സംഭവിച്ചിരുന്നു. അടിമത്തം നിയമ വിരുദ്ധമാക്കപ്പെട്ടു.

എന്നാൽ അടിമകൾ വീട്ടുവളപ്പിലെ കന്നുകാലികലെപ്പോലെ തന്നെയായിരുന്നു. പശുവിനേയും എരുമയേയും കോഴികളേയും മറ്റും നിരത്തിലേക്ക് ഒരു നാൾ ഇറക്കിവിട്ടാലുള്ളതു പോലുള്ള ഒരു പ്രതിസന്ധി ഇങ്ഗ്ളിഷ് കമ്പനീ ഭരണം കാണേണ്ടിവന്നു.

ഇവർക്ക് ഭക്ഷണവും പാർപ്പിടവും ആരു നൽകും? അടിമകളിൽ പലരും വീണ്ടും അവരുടെ മേലാളന്മാരുടെ കീഴിൽ തന്നെ നിൽക്കാണ് ഇഷ്ടപ്പെട്ടത്. ഭക്ഷണം ലഭിക്കും. താമസിക്കാൻ കൂരയും ലഭിക്കും. ഭുജന്മിയുടെ വീട്ടിലെ വൃത്തികെട്ട പണികൾ ചെയ്ത് ജീവിക്കണം എന്നുമാത്രം.

ഇവരിൽ ചിലർക്ക് ഇസ്ലാം ഒരു വൻ രക്ഷാമാർഗ്ഗം നൽകി. എന്നാൽ അവർ ഇസ്ലാമിലേക്ക് കുറച്ചൊക്കെ അവരുടെ പ്രാകൃത ഭാവങ്ങളം കൊണ്ടുവന്നു. എന്നാൽ അവരിൽ വൻ മാറ്റം തന്നെ ഇസ്ലാം ചേർത്തു എന്നതും കാണാതിരിക്കാൻ ആവില്ല.

മറ്റുചിലർ അന്ന് ചിലയിടങ്ങളിൽ യൂറോപ്യന്മാർ തുടങ്ങിയ കാർഷിക പ്ളാന്‍റേഷനുകളിൽ മെച്ചപ്പെട്ട കാഷിക തൊഴിലുകളിൽ ചേർന്നു. ആപേക്ഷികമായി വൻ വേതനം ഈ വിധ പ്ളാന്‍റേഷനുകളിൽ നിന്നും ഇവർക്ക് ലഭിക്കും. വ്യക്തി സ്വാതന്ത്ര്യവും കൂടുതൽ ലഭിക്കും.

ഇത്, പ്രാദേശിക ഭൂജന്മികൾക്ക് ഒരു വൻ തിരിച്ചടിയായി. അവരുടെ വയലുകളിൽ വിളവെടുപ്പ് സമയത്ത് ആളില്ലാതാകും എന്ന പ്രതിസന്ധിവന്നു. ആ പ്രതിസന്ധിയ്ക്ക് വളരെ നിസ്സാരമായിത്തന്നെ ഭൂജന്മികൾ പരിഹാരം കണ്ടെത്തി.

സ്വതന്ത്രനായ അടിമ വ്യക്തിക്ക് ഭൂജന്മി സ്വന്തം കൃഷിയിടത്തിൽ കൂരനിലനിർത്താൻ അവസരം നൽകി. അവിടെ പുരുഷനും ഭാര്യയ്ക്കും ജീവിക്കാം. ഇങ്ങിനെ കുറേ കൂരകൾ. പുരുഷന്മാർ യൂറോപ്യൻ പ്ളാന്‍റേഷനുകളിൽ തൊഴിലിനു പോകുമ്പോൾ, സ്ത്രീകളും കുട്ടികളും മാത്രം ജീവിക്കുന്ന കുറേ കൂരകൾ.

പ്ളാന്‍റേഷനുകളിലേക്ക് ഈ അർദ്ധ-മനുഷ്യർക്ക് അവരുടെ സ്ത്രീകളെ കൂടെ കൊണ്ടുപോകനാവില്ല. കാരണം, മറ്റ് അർദ്ധ-മനുഷ്യ പുരുഷന്മാർ ആ സ്ത്രീകളെ കൈവെക്കാൻ ശ്രമിക്കും.

വയലിൽ വിളവെടുപ്പ് നേരത്ത് പുരുഷൻ തിരിച്ചെത്തി വിളവെടുപ്പ് പണിചെയ്യണം. പോരാത്തതിന്, കൂരയുടെ വാടകയും നൽകേണം.

പുരുഷൻ തിരിച്ചുവരുന്നത്, ആ ആൾക്ക് മനസ്സിൽ സ്വന്തം ഭാര്യയെന്ന സങ്കൽപ്പം ഉണ്ട് എന്നതുകൊണ്ടാണ്. അല്ലായെങ്കിൽ അയാൾ സ്വന്തം പെണ്ണിനേയും മക്കളേയും വിട്ട് സ്വാതന്ത്ര്യം തേടി ബൃട്ടിഷ്-ഇന്ത്യയിലെ പലയിടങ്ങളിലേക്കും കടന്നുകളയും.

ബൃട്ടിഷ്-ഇന്ത്യയിൽ സർവ്വസ്വാതന്ത്ര്യമാണ് നിയമപരമായി നിലനിന്നത്. എന്നാൽ പ്രാദേശിക വ്യക്തികൾ ഇവരെ കന്നുകാലികൾ പോലെ കാണാൻ സാധ്യതയുണ്ട് എന്ന ഒരു പ്രശ്നം കുറേകാലം നിലനിന്നു. ഇവരിൽ പലവിധ പ്രാകൃത ഭാവങ്ങളും നിഴലിച്ചുനിൽക്കും എന്നതും വാസ്തവമായിരിക്കാം.

ഈ അർദ്ധ മനുഷ്യരും അർദ്ധ മൃഗങ്ങളുമായി കാണപ്പെട്ടിരുന്ന ജീവജാലങ്ങൾ മനുഷ്യരാണ് എന്ന തിരിച്ചറിവ് ഈ ഉപഭൂഖണ്ഡത്തിൽ ആദ്യമായി ഉണ്ടായത് ഇങ്ഗ്ളിഷുകാർക്കും കൃസ്ത്യൻ മിഷിനറിമാർക്കും, മലബാറിലെ തെക്കൻ തലൂക്കുകളിൽ അറേബ്യയിൽ നിന്നും വന്ന ഇസ്ലാമിലെ ചില വ്യക്തികൾക്കും ആണ്.

അല്ലാതെ ഈ ഉപദ്വീപിലെ യാതോരു സാംസ്ക്കാരിക നേതാക്കൾക്കും വൻ ആദ്ധ്യാത്മിക വ്യക്തികൾക്കും അല്ലായിരുന്നു എന്നാണ് തോന്നുന്നത്.

ആ അർദ്ധ മനുഷ്യരെ മനുഷ്യരാക്കാൻ ഇങ്ഗ്ളിഷ് ഭരണത്തിന് പതിറ്റാണ്ടുകൾ തന്നെ വേണ്ടിവന്നുവെന്നു തോന്നുന്നു. മറ്റു പ്രാദേശിക വ്യക്തികൾക്ക് വൻ ഭീതി നൽകുന്ന കാര്യം തന്നെയാണ് ഇത്, എന്നതും പറയേണ്ടിയരിക്കുന്നും.

ബ്രാഹ്മണ പക്ഷത്തു തന്നെ തുടർന്നും നിലനിന്നവരിൽ പലവിധ താഴ്മകളും നീണ്ടുനിന്നുവെന്നു തോന്നുന്നു. ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ ഏറ്റവും അടിയിൽനിന്നും അവരിൽ പലർക്കും ഇന്നും സ്ഥാനച്ചലനം ലഭിച്ചിട്ടില്ലാ എന്നാണ് തോന്നുന്നത്.

എന്നാൽ മലബാറിൽ കൃസ്തീയരും മുഹമ്മദീയരും മറ്റുമായവരിൽ പലരും ഈ ഏണിപ്പടിയുടെ വൻ ഉയരങ്ങളിൽ ചെന്നെത്തിയിരിക്കുന്നു ഇന്ന്. മറ്റ് പല പ്രദേശങ്ങളിൽ ഇത് ഇന്നും സംഭവിച്ചിട്ടില്ലാ എന്നാണ് തോന്നുന്നത്.

Dian Fossey എന്ന അമേരിക്കൻ വനിത ഗൊറിലകളോടൊപ്പം ആഫ്രിക്കയിൽ ജീവിച്ചിരുന്നു. ഗൊറില്ലാ കുടുംബങ്ങൾക്കൊപ്പം ഇവർ ജിവിച്ചപ്പോൾ, അവർക്ക് കിട്ടിയ അനുഭവം ഈ കുടുംബങ്ങളും എല്ലാരീതിയിലും മനുഷ്യ കുടുംബങ്ങൾ പോലെ തന്നെയെന്നായിരുന്നു എന്നതാണ്.

ഗൊറില്ലാ വ്യക്തികൾ വളരെ dignified, highly social, gentle giants ആണ് എന്നും അവർക്ക് individual personalities, and strong family relationships ഉണ്ട് എന്നും അവർ കണ്ടെത്തി.

ഗൊറില്ലകളെ ഭക്ഷണത്തിനായി കൊല്ലുന്നതിനെ ഇവർ എതിർത്തു. അവരുടെ കുട്ടികളെ മൃഗശാലകളിലേക്ക് കൊണ്ടുപോകാനായി പിടിച്ചുകൊണ്ടു പോകുന്നതിനെ ഇവരും അവരുടെ കുടെയുണ്ടായിരുന്ന ആ ഗൊറില്ലാ കുട്ടികളുടെ മാതാപിതക്കളും മറ്റു ബന്ധുമിത്രാതികളും കായികമായത്തന്നെ നേരിട്ടു. 20 ഗൊറില്ലാ വ്യക്തികളെ വെടിവച്ചുകൊന്നാണ് ആ കുട്ടികളെ പിടിച്ചുകൊണ്ടുപോയത്.

ഇതുപോലുള്ള പല സംഭവങ്ങളും നടന്നു.

ആ കഥയിലേക്ക് ഇപ്പോൾ കൂടുതൽ പോകുന്നില്ല.

ഇവിടെ പറയാൻ വന്നത് മറ്റൊന്നാണ്. വാക്കുകൾക്ക് കടിഞ്ഞാൻ ഇടാനായില്ല:

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ ഓരോ പടിയിലും നിൽക്കുന്ന ജനക്കൂട്ടങ്ങൾക്കുള്ളിൽ തന്നെ പലവിധ ഉച്ചനീചത്വങ്ങളും ഉണ്ടാവും. ഉദാഹരണത്തിന്, തിരുവിതാംകൂറിലേയും മലബാറിലേയും കീഴ്ജനങ്ങൾ. ഇവരുടെ ഭാഷ ഫ്യൂഡൽ ഭാഷയായി നിലനിർത്തിക്കൊണ്ട് ഇവരെ ഉന്നതങ്ങളിലേക്ക്, കൂട്ടമായി ഉയർത്തിയാൽ, ഇവർ അവരുടെ പുതിയ സ്ഥാനത്തും അതേ ഉച്ചനീചത്വങ്ങൾ നിലനിർത്തും.

ഇവരിൽ ചിലർ ഡോക്ടർമാരും, മറ്റുചിലർ വൻ വാണിജ്യ സംരംഭകരും മറ്റുചിലർ എഞ്ചിനിയർമാരും, ചിലർ വക്കീലന്മാരും മറ്റ് ചിലർ നേർസുമാരും, ചിലർ രാഷ്ട്രീയ നേതാക്കളും, ചിലർ വാഹന ഡ്രൈവർമാരും, ചിലർ വ്യവസായികളും അങ്ങിനെ പലരും ആയി സമൂഹത്തിലെ പല നിലവാരങ്ങളിലും വന്നുചേർന്നാലും, സാമൂഹത്തിൽ മറ്റൊരു പുതിയ ഉച്ചനീചത്വതട്ട് വന്നുവെന്നേ മനസ്സിലാക്കേണ്ടതുള്ളു.

അവരുടെ പുതിയ മതം അവരെ ഒരു പ്രത്യേക കൂട്ടരായി നിലനിർത്തും

സമൂഹത്തിന് കാര്യമായ മാറ്റം വരില്ല. മറിച്ച് സമൂഹത്തിൽ കൂടുതൽ സങ്കീർണ്ണത വരുത്തും. മിഷിനറിമാരും ഇങ്ഗ്ളിഷ് ഭരണവും ഉദ്ദേശിച്ചകാര്യം അല്ല നടക്കുക.

ഇന്നുകാണുന്ന സാമൂഹിക മാറ്റം എന്നുതോന്നുന്നതും, വൻ മാനവ കഴിവ് എന്നുകാണുന്നതും മറ്റും സാങ്കേതിക വിദ്യകളും ഡിജിറ്റൽ സാങ്കേതിക വിദ്യയും മനുഷ്യന്‍റെ കൈകളിൽ വന്നു നൽകുന്ന കഴിവുകൾ മാത്രമാണ്. ഈ വിധ വൻ കഴിവുള്ള മിക്ക വ്യക്തികൾക്കും ഒരു പത്തു മീറ്റർ നീന്താനുള്ള കഴിവുപോലും ഇല്ലതന്നെ.

ഇന്ന് മൃഗങ്ങൾ എന്നു പറഞ്ഞ് വേട്ടയാടപ്പെടുന്ന വ്യക്തിൾക്ക്, ഈ വിധ സാങ്കേതിക വിദ്യകൾ നൽകാനാകുന്ന സന്ദർഭം വന്നാൽ, അവർക്കാവും ഇന്നുള്ള മിക്ക മനുഷ്യരേക്കാളും കഴിവും പ്രാപ്തിയും.

അടിമ ജനമായിരുന്ന കീഴ്ജനത്തിന് കായികമായും മാനസികമായും യഥാർത്ഥത്തിൽ ഉന്നത ജാതിക്കാരേക്കൾ കഴിവുണ്ടാവും എന്നത് വാസ്തവം തന്നെയാവാം. അവരെ കൂട്ടമായി ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ അടിയിൽ നിർത്തിയാൽ, സമൂഹത്തിൽ അവരേക്കാൾ ഉയരത്തിൽ ജീവിക്കുന്ന കൂട്ടർക്ക് പ്രശ്നം ഇല്ലതന്നെ.

എന്നാൽ അവർക്ക് വൻ സാങ്കേതിക വിദ്യകൾ പഠിപ്പിച്ചു വിട്ട്, അവരെ കയറൂരിവിട്ടാൽ, വൻ പ്രശ്നം തന്നെയാണ്. കാരണം, അവർക്ക് കഴിവുകൾ ലഭിച്ചാൽ അവർ ഇഞ്ഞി👇 - ഇങ്ങൾ👆 കോഡിങ്ങ് ഉപയോഗിച്ച് മറ്റുള്ളവരെ തമർത്തും. വൻ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് മറ്റ് മനുഷ്യരെ വേട്ടയാടും.

ഈ ഒരു ഉൾക്കാഴ്ചയുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു കാര്യം മനസ്സിൽ ഉണ്ട്. അത് പറയാൻ ഇപ്പോൾ ചില പ്രയാസങ്ങൾ ഉണ്ട്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19 #. വാക്ക് കോഡുകൾ 180° ദിശ മാറ്റി മറിച്ചിട്ടാൽ



ഇങ്ഗ്ളിഷ് ഭാഷയിൽ നിലനിൽക്കുന്ന സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളുടെ കെട്ടുറപ്പ് ഫ്യൂഡൽ ഭാഷകളിലൂടെ നിലനിൽക്കുന്ന കെട്ടുറപ്പിൽ നിന്നും നേരെ വിപരീതമായുള്ളതാണ്.

ഇങ്ഗ്ളിഷ് ഭാഷയിൽ ഏതൊരു പ്രസ്ഥാനത്തിലും വ്യക്തികൾ തമ്മിൽ ഭാഷാവാക്കുകളിൽ കാര്യമായ ഉച്ചനീചത്വം നിലനിൽക്കില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഇത് നിലനിൽക്കും. മാത്രവുമല്ല, ഇതു എത്രത്തോളം കഠിനമായി ഉണ്ടോ, അത്രത്തോളം കെട്ടുറപ്പുള്ളതായിരിക്കും ആ പ്രസ്ഥാനവും വ്യക്തി ബന്ധവും.

ഫ്യൂഡൽ ഭാഷകളിൽ ഒരു പ്രസ്ഥാനത്തിന്‍റെ ഏറ്റവും കീഴിലുള്ള വ്യക്തിയ്ക്ക് അതി കഠിനമായ നെഗറ്റിവിറ്റി മറ്റൊരു വ്യക്തിയിൽ പകരാനുള്ള കഴിവുണ്ടാവും. കാരണം, ആ ആൾ ആ പ്രസ്ഥാനം നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ ഏറ്റവും കീഴ് പടിയിൽ നിൽക്കുന്ന വ്യക്തിയാണ്.

ഈ വ്യക്തി എഴുന്നേറ്റ് നിന്ന് ആദരിക്കുകയും ആ ദൃശ്യം മറ്റുള്ളവർ കാണുകയും ചെയ്താൽ, ആ ദൃശ്യവേദിയിൽ ആദരിക്കപ്പെട്ടവ്യക്തിയിൽ വൻ വ്യക്തിത്വ പ്രഭാവം വിടർന്നുനിൽക്കും. ആ ആള് ഓര് ആണ്, അദ്ദേഹം ആണ് എന്ന് ഏവരും അറിയും.

അതേ സമയം, കീഴ്വ്യക്തി കസേരയിൽ നിന്നും എഴുന്നേൽക്കാതേയും യാതോരു അടിയാളത്ത ഭാവവം പ്രകടിപ്പിക്കാതേയും നിലകൊണ്ടാൽ, അതുതന്നെ മറ്റേ ആളുടെ മുഖത്തിട്ടടിച്ച പ്രതീത ആ ദൃശ്യവേദിയിൽ പടരും. ആ ആൾ വെറും ഓൻ, അവൻ, എടാ, എടീ &c. വ്യക്തിയായി മാറും, മറ്റുള്ളവരുടെ മനസ്സിൽ.

ഈ കാര്യങ്ങളെക്കുറിച്ചൊന്നും കൃത്യമായി ഇങ്ഗ്ളണ്ടിലെ സാധാരണക്കാരിൽ വിവരം ലഭിച്ചിരുന്നില്ല.

പോലീസ് ഐജിയുടെകുടെയിരുന്ന് ഡീജിപി ഒരു വേദിയിൽ സംസാരിച്ചാൽ, ആ ഡീജിപിക്ക് ആ വേദിയിൽ പ്രകടിപ്പിക്കാവുന്ന വ്യക്തി പ്രഭാവത്തേക്കാൾ പ്രഭാവം ലഭിക്കുക, ആ ഡീജിപിയ്ക്ക് സമീപത്ത് ഒരു പോലീസ് ശിപായി റാങ്കുകാരൻ അടിയാളത്ത ഭാവത്തിൽ നിൽക്കുന്നതാണ്. ഐജി നൽകുന്ന അടിയാളത്തത്തിന്‍റെ ആയിരം ഇരട്ടി അടിയാളത്തം ആ ശിപായിൽ നിന്നും ലഭിക്കും. ലഭിക്കണം.

ശിപായി കൂടെ വന്നിരിക്കില്ല. മാത്രവുമല്ല, ഡീജീപ്പിയുടെ വാക്കുകളെ ആ ആൾ ആ വേദിയിൽ വിചാരണ ചെയ്യില്ല.

പണ്ടുകാലങ്ങളിൽ നമ്പൂതിരിമാർക്ക് അവരുടെ അടിമ ജനത്തിനെ അറപ്പും വെറുപ്പുമായിരുന്നുവെങ്കിലും, ഇതേ അടിമകൾ നമ്പൂതിരിമാർക്ക് വൻ അടിയാളത്തവും വത്സല്യവും ആദരവും യാതോരു പരിധികളും ഇല്ലാതെ നൽകുന്നവരായിരുന്നു.

അതിനാൽ തന്നെ ഈ അടിമകളുടെ സാമൂഹിക സാന്നിദ്ധ്യം അവിടുള്ള നമ്പൂതിരി കുടുംബങ്ങൾക്ക് ഒരു വൻ ബലം തന്നെയായിരുന്നു. ഈ അടിമകൾ നമ്പൂതിരി കുടുംബക്കാരെ ഓര്, ഓല് എന്നാല്ലാതെ പരാമർശിക്കില്ല. അവർ വന്ന് കൂടെ ഇരിക്കില്ല.

എന്നാൽ, നമ്പൂതിരിമാരിലെ തന്നെയുള്ള കീഴ്സ്ഥാന നമ്പൂതിരി ജാതിക്കാരും, അമ്പലവാസി കുടുംബക്കാരും, ചിലപ്പോൾ കുറച്ചൊക്കെ സാമൂഹിക ബലവും സാമ്പത്തിക ബലവും പിടിച്ചെടുത്തിട്ടുള്ള നായർ കുടുംബക്കാരും ഇതേ വിധേയത്തം നാട്ടിലെ പ്രമാണി നമ്പൂതിര കുടുംബത്തിലെ വ്യക്തികൾക്ക് നൽകിയേക്കില്ല.

ഡീജീപിയുടെ വിട്ടുകാരോട് സാധാരണ ഗതിയിൽ പോലീസ് ശിപായിമാരുടെ കുടുംബക്കാർ നൽകുന്ന വിദേയത്ത വാക്കുകൾ ഐജിയുടെ വീട്ടുകാരും ഡീവൈഎസ്പിയുടെ വീട്ടുകാരും നൽകില്ലാ എന്നു പറയുന്നതുമാതിരിയാവാം ഇത്.

ഐപിഎസ്സുകാരെ അവൻ, അവൾ വാക്കുകളിൽ സ്വകാര്യ വേദികൾ പരാമർശിക്കുന്ന എസ് ഐമാരേയും ഡിവൈഎസ്പിമാരേയും കുറിച്ച് കേട്ടിട്ടുണ്ട്.

ഇവിടെ ശ്രദ്ധിക്കേണ്ടത്, ഏറ്റവും കീഴിൽ നിൽക്കുന്ന കൂട്ടർ മുകളിലേക്ക് വൻ വിദേയത്തം നൽകുന്നവരാണ്. അതായത് അങ്ങ്, സാർ, അങ്ങുന്ന്, ഇങ്ങൾ, ഓര്, ഓല്, അദ്ദേഹം, അവര് തുടങ്ങിയ വാക്കുകൾ ഏറ്റവും മുകൾതട്ടിലെ വ്യക്തികളോടും, അവരുടെ വീട്ടിലെ കുട്ടികളോടുപോലും ഉപയോഗിക്കാൻ തയ്യാറുള്ളവരാണ് ആ സാമൂഹിക പ്രസ്ഥാനത്തിന് ഏറ്റവും മുതൽക്കൂട്ടായുള്ളവരും ആ ഏണിപ്പടിക്ക് ഏറ്റവും ബലം നൽകുന്നവരും.

പോലീസ് വകുപ്പ് അടക്കമുള്ള സർക്കാർ വകുപ്പുകളിലെ ശിപായി റാങ്കുകാർ യാതോരു പരിധികളും ഇല്ലാതെ ഈ രീതിയിൽ അടിയാളത്തം പ്രകടിപ്പിക്കേണ്ടതാണ്. എന്നാലെ ആ പ്രസ്ഥാനങ്ങൾക്ക് വൻ ബലം ലഭിക്കുള്ളു. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വേറെ ചിലകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അത് പിന്നീടാകാം.

ഇനി പറയാനുള്ളത്, ഈ ഏണിപ്പടിയുടെ ഏത് പടിയിലുമുള്ളവർക്കും 180° എതിർകോണുകളിലുള്ള വാക്ക് കോഡൂകൾ കൈവശം ഉണ്ട് എന്നതാണ്. ഈ ഒരു കാര്യം ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഇല്ലതന്നെ എന്നും ഓർക്കുക.

വിദേയത്തത്തോടുകൂടി അങ്ങ്, സാർ, അങ്ങുന്ന്, ഇങ്ങൾ, ഓര്, ഓല്, അദ്ദേഹം, അവര് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്ന അടിമ ജനത്തിനും, സർക്കാർ ശിപായിമാർക്കും, ഇതേ വാക്കുകൾക്ക് നേരെ വിപരീതമായുള്ള നീ, ഇഞ്ഞി, ഓൻ, അവൻ, ഓള്, അവള്, എടാ, എടീ, എന്താനെ, എന്താളെ തുടങ്ങിയ വാക്കുകളും ഉപയോഗിക്കാൻ ആവും എന്നതാണ് വൻ പ്രശ്നം.

പോലീസ് ശിപായി സ്വന്തം നിലയിലോ ശിപായിമാർ കൂട്ടമായോ, അടിയാള ഭാവം പ്രകടിപ്പിക്കാതെ നീ, ഇഞ്ഞി വാക്കുകൾ ഡീജീപിയോട് ഉപയോഗിച്ചാൽ, ആ പ്രസ്ഥാനം ആടി ഉലയും. അതിൽ ശിഥിലം സംഭവിക്കും. പ്രസ്ഥാനത്തിന് ഉറപ്പില്ലാത്ത അവസ്ഥവരും.അത് താറുമാറാകും.

പോലീസ് ശിപായിമാർ കൂട്ടമായി അടിയാളിമാരായി നിൽക്കുന്നതിന് പകരം അവർ കൂട്ടമായി ആക്രമിക്കുന്ന ഭാവമായി മാറും.

ഇങ്ഗ്ളിഷ് ഭരണം Tellicherryയിൽ സ്ഥാപിതമാകുകയും, ആ ഭരണം മലബാറിൽ ലിഖിത രൂപത്തിലുള്ള നിയമങ്ങൾ കൊണ്ടുവരികയും ചെയ്തതിൽ ഈ ഒരു പ്രശ്നം ചെറുതായി നിലനിൽക്കുന്നുണ്ട്. കാരണം, ഭൂജന്മികളുടെ കീഴിൽ നിൽക്കുന്ന പല തട്ടുകാർക്കും അവരോട് ഏറ്റുമുട്ടാനുള്ള ഒരു അവസരം തന്നെയാണ് വന്നത്.

ഇത് പ്രാദേശിക ഭാഷയിൽ വളരെ കഠിനമായി പ്രതിഫലിക്കും. അതിന്‍റെ നിഴൽ എല്ലാ വാക്കുകളിലും കണ്ടു തുടങ്ങും. കാലാകാലങ്ങളായി ഓര് എന്ന് പറഞ്ഞിരുന്ന വ്യക്തികൾ അയാൾ എന്നും ഓൻ എന്നുമായി വാക്കുകൾക്ക് മാറ്റംവരുത്തും. ഇത് ആ വ്യക്തിയുടെ കുടുംബത്തിലെ ഏറ്റവും കീഴിൽ നിൽക്കുന്നവരുടെ വാക്കുകളിൽപോലും കയറിക്കൂടും.

വാക്കുകളിലൂടെ കെട്ടിപ്പടുത്തു നിൽക്കുന്നതാണ് സാമൂഹികവും വ്യക്തിപരവുമായി ബന്ധം. ഈ വിധ ബന്ധങ്ങളിൽ വ്യക്തികളെ പിടിച്ചുകുടയുന്ന അവസ്ഥയാണ് സംജാതമാകുക.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഇങ്ഗ്ളിഷ് ഭാഷയിൽ തന്നെ കാലൂന്നി നിന്നതുകൊണ്ട്, ആ ഭാഷയിലേക്ക് കടുന്നു കയറുന്ന വ്യക്തികൾ ഈ വൻ വിസ്ഫോടന സംഗതിയിൽ നിന്നും പലരീതിയിലും വിട്ടുനിന്നു.

പോരാത്തതിന്, ഭൂജന്മികൾ അവരുടെ കീഴിൽ നിൽക്കുന്നവർക്ക് സാമൂഹികമായി വളരുവാനുള്ള സൗകര്യങ്ങൾ വളരെ കരുതിക്കൂട്ടിത്തന്നെ തടഞ്ഞു നിർത്തിയിരുന്നു.

ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വരുത്തിയ കോടതികളും മറ്റും കൈവശപ്പെടുത്തിയത് നാട്ടിലെ പലവിധ വൻ കുടുംബക്കാരിലേയും വ്യക്തികൾ തന്നെ. അവർ സംഘടിതമായിത്തന്നെ നിന്നുകൊണ്ട്, സാമൂഹിക അടിത്തട്ടിൽ ഉള്ളവരെ ഇഞ്ഞി, ഓൻ, ഓള് വാക്കുകളിൽ തളച്ചിടുക തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്.

കീഴ്ജാതിക്കാരൻ വക്കീലായാൽ അയാളും ഇതേ കാര്യമാണ് ചെയ്തിരിക്കുക. കാരണം, അയാൾ ഓരും, മറ്റ് കീഴ്ജാതിക്കരെ ഓനും ആയി നിലനിർത്തിയാലെ അയാളൾക്ക് സാമൂഹിക ബലം ലഭിക്കുള്ളു.

ഈ വിധ കാര്യങ്ങളെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണ ചക്രത്തിൽ പ്രവർത്തിക്കാനായി ഇങ്ഗ്ളണ്ടിൽ നിന്നു വന്നുകൊണ്ടിരുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥർക്ക് കാര്യമായി മനസ്സിലായില്ല എന്നതു ഒരു വൻ വാസ്തവം തന്നെയാണ്. അവർക്ക് പലപ്പോഴും ലഭിക്കുന്ന പ്രാദേശിക സാമൂഹിക വിവരങ്ങൾ, ഈ പ്രാദേശിക ഉന്നത വ്യക്തികൾ കരുതിക്കൂട്ടി, അരിച്ചെടുത്തു നൽകുന്ന വിവരങ്ങൾ മാത്രമായിരുന്നു.

അതിനാൽ തന്നെ എന്തൊക്കെ ഗുണകരമായ കാര്യങ്ങൾ നടപ്പിൽ വരുത്തിയാലും ഈ നാട്ടിലെ ആളുകളിൽ അതിന്‍റെ ഒരു പ്രതിഫലനം കാണുന്നില്ലാ എന്നത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് പലപ്പോഴും ഒരു ആശ്ചര്യകരമായ കാര്യമായി തോന്നിയിരുന്നു.

അതേ സമയം Tellicherry പോലുള്ള ഇടങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷയിലേക്ക് ചാടിക്കയറിയ വ്യക്തികൾ പ്രാദേശിക സാമൂഹിക ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ പലതിൽ നിന്നും വിട്ടു നിന്നിരുന്നു. അതിനാൽ തന്നെ ഭാഷാ വാക്കുകൾ 180° മറിഞ്ഞു നിൽക്കുന്ന ഒരു അനുഭവം അവരിൽ കാര്യമായി കാണപ്പെട്ടിരിക്കില്ല.

എന്നാൽ മറ്റൊരു കാര്യവും ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ സംഭവിക്കാം.

ഏറ്റവും മുകളിലെ വ്യക്തി കീഴിൽ പെട്ടവരെ നീ, ഇഞ്ഞി, അവൻ, ഓൻ, ഓള്, അവൾ വാക്കുകളിൽ നിർവ്വചിക്കാൻ കൂട്ടാക്കാതെ ഉന്നത വാക്കുകളിൽ നിർവ്വചിച്ചു തുടങ്ങുക എന്നതാണ് അത്. അതായത്, കുറച്ച് ഇങ്ഗ്ളിഷ് ഭാഷ പഠിച്ച കഴിഞ്ഞപ്പോൾ, തരംതാഴ്ത്തുന്ന വാക്കുകൾ ഉപയോഗിക്കേണ്ട എന്ന ഭാവം.

ഇതും അപകടം ഒളിഞ്ഞിരിക്കുന്ന ഒരു വേദിയാണ്. ഏണിപ്പടി ദ്രവിച്ചു പോകും. കാരണം, ആ ഏണിപ്പടിയിൽ മുകളിൽ ഈ വിധ വാക്കുകൾക്ക് സ്ഥാനം ഇല്ല. ഈ വിധ വാക്കുകൾ മുകളിൽ വന്നാൽ, ഏണിപ്പടിയിലെ കെട്ടുകയറുകൾ അഴിഞ്ഞുപോകും.

ഈ ഒരു അപകടം ഇങ്ഗ്ളിഷ് ഭരണം നേരിടേണ്ടതായിരുന്നു. ചിലയിടെത്തെല്ലാം അവർക്ക് അതിന്‍റെ വേദനാ ജനകമായ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ അവർക്ക് അതിന്‍റെ കാതൽ മനസ്സിലായില്ല എന്നുമാത്രം.

എന്നാൽ മിക്ക സ്ഥലങ്ങളിലും അവരുടെ കീഴിൽ നിന്നിരുന്ന വ്യക്തികൾ അവരെ സായിപ്പ്, സാബ്, മേംസാപ്, മദാമ്മ, ഓര്, ഓല് തുടങ്ങിയ വാക്കുകളിൽ പ്രാദേശിക ഭാഷയിൽ നിർവ്വചിക്കുകയും, അവരെ ആ വിധം ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്ത് അവരെ ആ അപകടത്തിൽ നിന്നും സംരക്ഷിച്ചിരുന്നു.

ദക്ഷിണ മലബാറിലെ വള്ളുവനാട്, ഏറനാട് താലൂക്കുകളിൽ നമ്പൂതിരി കുടുംബക്കാരും അവരുടെ പോലീസ് ശിപായിമാരെപ്പോലുള്ള നായർമാരും 1850കളിൽ അനുഭവച്ചിത്, അവരുടെ അടിമ ജനം വാക്ക് കോഡുകൾ 180° ദിശ മാറ്റി മറിച്ചിട്ട് അവരെ നേരിടുന്ന അനുഭവമാണ്.

വാക്ക് കോഡുകൾ 180° മറിഞ്ഞാൽ മതി, സഹായ ഹസ്തമായി നിന്നവ്യക്തി ആക്രമകാരിയായി മാറും. ഈ ഒരു കാര്യത്തെക്കുറിച്ചും ഇങ്ഗ്ളിഷ് ജനതയ്ക്ക് ഇന്നും അറിവില്ലതന്നെ.

Saiyid Fazl തങ്ങൾ കീഴ്ജന മാപ്പിളമർക്ക് നൽകിയ ആഹ്വാനം, നായർമാരായ അവരുടെ മേലാളന്മാർ അവരേയും അവരുടെ സ്ത്രീ ജനങ്ങളേയും കുട്ടികളേയും ഇഞ്ഞി / ഇജ്ജ് വാക്കിൽ സംബോധന ചെയ്താൽ, അതേ വാക്കിൽ തിരിച്ചും സംബോധന ചെയ്യുക എന്നതാണ്.

വെറും വെള്ളം പോലുള്ള വാക്കല്ലേ എന്ന രീതിയിൽ കാണാൻ ഇന്നുള്ള ഇങ്ഗ്ളിഷ് രാജ്യക്കാർക്ക് ആവും. എന്നാൽ വാക്ക് കോഡിലാണ് എല്ലാം എന്നകാര്യം അവർക്ക് ഇന്നും അറിയില്ലതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20

Post posted by VED »

20 #. പരമദരിദ്രവാസി എന്ന പ്രതിഭാസം


ഇന്ത്യയിൽ ഇന്നുള്ള ദാരിദ്യത്തിന്‍റെ യഥാർത്ഥ മുഖച്ഛായ കേരളത്തിൽ ഇന്ന് അതിന്‍റെ കൃത്യമായ ഭാവത്തിൽ കാണുന്നത് കുറവായിരിക്കാം.

ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് ഒരു ഉത്തരേന്ത്യൻ പ്രദേശത്തുവച്ച് ഒരു മധ്യവർഗ്ഗ (middle-class) വ്യക്തി ആശ്ചര്യത്തോടുകൂടി പറയുന്ന ഒരു കാര്യം കേട്ടിരുന്നു

കേരളത്തിൽ എല്ലാ വീടുകളിലും ഒരാളെങ്കിലും വിദേശത്ത് തൊഴിൽ ചെയ്യുന്നുണ്ട് എന്ന്. ഇതുകൊണ്ടെന്താ കാര്യം എന്നത് പറഞ്ഞില്ലായെങ്കിലും, പറയാതെ പോയകാര്യത്തിൽ ഒരു വൻ രാഷ്ട്ര രഹസ്യം (national secret) നിലനിൽക്കുന്നുണ്ട്.

അതായത്, 1947ൽ തുടക്കം കുറിച്ച ഇന്ത്യാ രാജ്യം, രാജ്യത്തിലെ ഒരു ചെറിയ ശതമാനം ആളുകൾക്ക് വൻ സമ്പത്ത് വാരിക്കൂട്ടാൻ സൗകര്യം നൽകുന്ന ഒരു വൻ സാമ്പത്തിക ശാസ്ത്ര തട്ടിപ്പിന് തുടക്കം കുറിച്ചു. അതായത്, ഇന്ത്യൻ നാണയ വിനിമയമൂല്യം ഇടിച്ചുതാഴ്ത്തുക എന്നതായിരുന്നു ഇത്.

ഇന്ന് ഇന്ത്യയിൽ വൻ സമ്പത്തുള്ളവരിൽ ഒരു വൻ ശതമാനം പേരും ഈ ദേശീയ തട്ടിപ്പിലൂടെ വൻ സാമ്പത്തിക നിലവാരത്തിൽ എത്തിനിൽക്കുന്നവരാണ്.

ഈ എഴുതുന്ന ഞാനും, ഈ എഴുത്ത് വായിക്കുന്ന വായനക്കാരും മറ്റുമായ മലബാറിലേയും തിരുവിതാംകൂറിലേയും ആളുകളിൽ മിക്ക ആളുകളും ഈ ദേശീയ കൃത്രിമ പദ്ധതിയുടെ പലവിധ പ്രയോജനങ്ങൾ നേരിട്ടോ അല്ലാതേയോ നേടി ജീവിക്കുന്നവർ തന്നെയാവാം.

ഇക്കാര്യത്തെക്കുറിച്ചല്ല ഇവിടെ എഴുതാൻ ഉദ്ദേശിക്കുന്നത്.

പറയാൻ വന്നത്, ദാരിദ്യം എന്നത് ഫ്യൂഡൽ ഭാഷകളുടെ ഒരു നൈസർഗികമായ സ്വഭാവ വിശേഷം ആണ്, എന്നതാണ്. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഇന്ന് ദാരിദ്ര്യം ഉണ്ട്. കാരണം, ഇന്ന് അവിടങ്ങളിൽ ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞിരിക്കുന്നു.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പണ്ടുകാലത്തും സാമ്പത്തികമായി പിന്നിലുള്ളവർ ഉണ്ടായിരുന്നു. ഇവരെ Poor people എന്നുവേണമെങ്കിൽ ഇങ്ഗ്ളിഷിൽ നിർവ്വചിക്കാം.

എന്നാൽ ദാരിദ്ര്യം എന്ന പ്രതിഭാസം തികച്ചും വ്യത്യസ്തമായ ഒരു മാനസികവും സാമൂഹികവും ആയ പ്രതിഭാസം ആണ്. ഇതിന് ഇങ്ഗ്ളിഷിൽ തന്നെയുള്ള ഒരു വാക്ക് ഉപയോഗിക്കാം എന്ന് തോന്നുന്നു:

Destitution. ഈ വാക്കിന് അർത്ഥമായി നൽകപ്പെട്ട ഒരു വാക്ക് കാണുന്നു: പരമദാരിദ്ര്യം. ഇത് ഒരു പൊറുതിമുട്ടിയ അവസ്ഥയാണ്.

ഈ പരമദാരിദ്യം എന്ന പ്രതിഭാസം ഇങ്ഗ്ളണ്ടിന് പുറത്ത് യാത്ര ചെയ്തിട്ടില്ലാത്ത ഇങ്ഗ്ളിഷുകാർക്ക് വാസ്തവത്തിൽ പണ്ട് കാലങ്ങളിൽ അറിവുള്ള കാര്യം ആവില്ല. പോരാത്തതിന്, അവർ അതിനെ നേരിട്ടു കണ്ടാൽ പോലും അവർക്ക് അതിനെ മനസ്സിലാക്കാൻ ആവില്ല.

കേരളത്തിലും പരമദാരിദ്യം അനുഭവിക്കുന്നവർ ഉണ്ട്. അതു പോലെതന്നെ, സാമ്പത്തികമായി പരമദരിദ്രരല്ലാത്തവരും എന്നാൽ പരമദാരിദ്ര്യത്തിന്‍റെ മനോഭാവം അനുഭവിക്കുന്നവരും ഉണ്ട്.

അതേ സമയം, കേരളത്തിന് പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലതിലും ഒരു വൻ ശതമാനം പേർ പരമദാരിദ്ര്യത്തിൽ ജീവിക്കുന്നുണ്ട്.

ഇന്ത്യാ രാജ്യം 1947ൽ ആരംഭിച്ച സാമ്പത്തിക തട്ടിപ്പ് നയം ഇവരെ സാമ്പത്തികമായ തളർത്തിയെന്നത് ഒരു വശത്ത്. അതോടൊപ്പം തന്നെ ഫ്യൂഡൽ ഭാഷയുടെ തരംതാഴ്ത്തലും ഇവരെ ഒരു തരം എരപ്പാളികളായി മാറ്റിയിട്ടുണ്ട്. ഇവരിൽ വൻ വ്യക്തിത്വം ഉള്ളവരേയും, അതിന് കടക വിരുദ്ധമായ പാപ്പരായതും അരോചകമായതുമായ വ്യക്തിത്വം ഉള്ളവരേയും നേരിട്ടു അവിടങ്ങളിൽ കണ്ടിട്ടുണ്ട്.

ഇവർ അവരുടെ പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ ഏറ്റവും കീഴ് പടികളിൽ ജീവിക്കുന്നവരാണ്. ഇവർക്കിടയിലും അവരുടേതായ ബഹുമായ - തരംതാഴ്ത്തൽ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി വേറേയും നിലനിൽക്കുന്നുണ്ട്.

ഇവരോട് അടുത്ത് ഇടപഴകുമ്പോൾ പലതരത്തിലുമുള്ള വാക്ക് കോഡ് കവചങ്ങൾ കരുതിവച്ചിരിക്കേണം. അല്ലെങ്കിൽ അപകടമാണ്.

ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് ഒരു സാമൂഹിക വികസന (Social development) പ്രസ്ഥാനത്തിൽ (NGOയിൽ) പ്രവർത്തിക്കുന്ന MSW ബിരുദ്ധദാരിയായ ഒരു ചെറുപ്പക്കാരി പറഞ്ഞ ഒരു കാര്യം ഓർമ്മവരുന്നു.

ഇവർക്ക് അവരുടെ മേധാവിയിൽ നിന്നും വ്യക്തമായി ലഭിച്ച നിർദ്ദേശം, ഇവർ സംഘമായി ചെന്ന് ഉൾനാടൻ ഗ്രാമങ്ങളിൽ പോയി ആളുകളെ നന്നാക്കിക്കൊണ്ടിരിക്കുമ്പോൾ, ആ നാട്ടിലെ ഏതു പരമദാരിദ്ര്യ വ്യക്തിയേയും തൂ (ഇഞ്ഞി, നീ) എന്നു സംബോധന ചെയ്യേണം. ഉസ്സ് (അവൻ, അവൾ) എന്നു പരാമർശിക്കേണം.

മാത്രവുമല്ല, ഇവരുടെ സംഘത്തിലെ ആരെ പരാമർശിച്ചു സംസാരിക്കുമ്പോഴും, തമ്മിൽത്തമ്മിൽ ഉന്നതവാക്കുകൾ ആയ ഉൻ (അദ്ദേഹം, അവര്), സാർ, മാഡം, സാബ്, മേംസാബ് തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച്, വളരെ വ്യക്തമായ ആ പരമദരിദ്രരെ പറഞ്ഞ് ബോധിപ്പിക്കേണം.

ഈ വിധമയുള്ള ഒരു സാമൂഹിക വികസന ആശയത്തെക്കുറിച്ച് ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് അറിവുണ്ടാവില്ലതന്നെ.

ഇവിടെ വ്യക്തികൾ നല്ലവരെന്നോ ചീത്തയായവർ എന്നോ പറയുന്നതിൽ അർത്ഥമില്ല. ഭാഷാ കോഡുകൾ ആവിധമാണ്. ആ കോഡുകൾക്ക് വിധേയമായേ ആളുകൾക്ക് തമ്മിൽ പെരുമാറാൻ പറ്റുള്ളു. അല്ലാതെ പെരുമാറിയാൽ തടിക്കും മനസ്സിനും കേടുപാടും വേദനയും ലഭിക്കും.

ഇവിടെ പറയാൻ വന്നത് ഇതൊന്നുമായിരുന്നില്ല. പറയാൻ വന്നതു പറയാം.

പണമുള്ള ആൾ, വാക്കുകളിൽ ആരും വ്യക്തമായി പറഞ്ഞില്ലായെങ്കിലും, അദ്ദേഹം ആണ്. അവര് ആണ്.
പണമില്ലാത്ത ആൾ, വാക്കുകളിൽ വ്യക്തമായി ആരും പറഞ്ഞില്ലായെങ്കിലും, നീ ആണ്, ഇഞ്ഞി ആണ്, അവൻ / അവൾ ആണ്.

ഇതിൽ വയസ്സ് എന്ന ഘടകം, കൂടുതൽ ഉള്ളത്, താഴ്ത്തലിനെ ചെറുതായി കുറക്കും. വയസ്സ് കുറവാണ് എങ്കിൽ താഴ്ത്തലിന് ഊക്ക് കൂട്ടും. എന്നാൽ ഈ ഘടകത്തെ ഇവിടെ എടുക്കാതെയാണ് പറയാനുള്ളത് പറയാൻ പോകുന്നത്.

പണമില്ലാത്ത ആൾക്ക് വാക്കുകളിൽ തരംതാഴ്ന്ന ഭാവം മനസ്സിലും മുഖത്തും, ശരീരഘടനയിലും, വാക്കുകളിലും കണ്ണുകളിലും ചലനങ്ങളിലും പോരാത്തതിന് വസ്ത്രങ്ങളിലും പ്രതിഫലിച്ചു കാണും. ഇതിനുമപ്പുറം വ്യക്തി ബന്ധങ്ങളിലും മറ്റുള്ളവരെ പരാമർശിക്കുന്ന വാക്കുകളിലും കാണപ്പെടും.

ഇങ്ങിനെ മാനസികവും വ്യക്തിത്വപരവും സാമൂഹികവും ആയി ദ്രവിച്ചു നിൽക്കുന്ന വ്യക്തി സാമൂഹികമായി ഉയർന്ന ആളെ ചെന്നുകാണുമ്പോൾ, കാണുന്നത് ഇങ്ഗ്ളിഷ് ഭാഷയിൽ വെറും He, She എന്ന വാക്കുകളിൽ സർവ്വസാധാരണക്കാരൻ ഭാവത്തിൽ നിൽക്കുന്ന വ്യക്തിയെയല്ല.

മറിച്ച്, ആപ്പ് (അങ്ങ്), ഉൻ (അദ്ദേഹം, അവര്), സാബ്, മേംസാബ് തുടങ്ങിയ വാക്കുകളിൽ ഉന്നതങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന ആളെയാണ്.

എന്നുവച്ചാൽ, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ കൊടുംകീഴിൽ നിൽക്കുന്ന പരമദരിദ്രവാസി ചെന്നുനിൽക്കുന്നത് അതേ ഏണിപ്പടിയുടെ പർവ്വത കൊടുമുടിയിൽ വെൺമേഘങ്ങളിൽ വസിക്കുന്ന വ്യക്തിയെയാണ്. ഈ ദരിദ്രവാസിയെ കാണുന്നതുതന്നെ ഒരു വൻ നെഗറ്റിവ് രോമാഞ്ചം തന്നെ ഉന്നത വ്യക്തിയിൽ വരുത്തും. എന്നുവച്ചാൽ അറപ്പുകൊണ്ട് രോമം ഉണർന്നെഴുന്നേറ്റ് നിൽക്കുന്ന അവസ്ഥ.

പരമദരിദ്രവാസിക്ക് ഉന്നതന്‍റെ സാമീപ്യത്തിൽ വൻ വിദേയത്വം മനസ്സിൽ കയറിവരാം, മറ്റ് വിരോധങ്ങളോ മത്സരബുദ്ധിയോ ഇല്ലെങ്കിൽ.

ഇങ്ങിനെയുള്ള പരമദരിദ്രവാസി ചെയ്യുന്ന യാതോരു തൊഴിലിലും നീതിയുക്തമായ ഒരു വേതനം നൽകാൻ ഉന്നത വ്യക്തിയിൽ മാനസിക പ്രചോദനം വരില്ല. മറിച്ച്, എന്തെങ്കിലും നിസ്സാര വേതനം മാത്രം നൽകാനാണ് തോന്നൽ വരിക. കൂടുതൽ വേതനം നൽകിയാൽ ഈ അരോചക വ്യക്തി ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ പടികളിലൂടെ ഉയർന്നുവരും. അതൊന്നും ആരും താൽപ്പര്യപ്പെടുന്ന കാര്യം അല്ലതന്നെ.

ഫ്യൂഡൽ ഭാഷക്കാർ ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കയറിച്ചെന്ന് ഇതേ ഭാവം പരത്തുന്നുണ്ട്. അവർ സംഘടിതമായി നിന്നുകൊണ്ട് അവരുടെ കീഴിൽ പെട്ടുപോകുന്നവരെ അവരുടെ ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ അടിയിൽ പെടുത്താനുള്ള പ്രയത്നം മറ്റാരും അറിയാതെ നടത്തുന്നുണ്ട്.

ഇങ്ഗ്ളിഷ് ഭാഷയിൽ പണം ഉണ്ട് എന്നതും പണം ഇല്ലായെന്നതും, ഭാഷാ വാക്കുകളെ സ്വാധീനിക്കില്ല. അതിനാൽ തന്നെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയെന്ന പ്രതിഭാസം അവരിൽ ഇല്ല. അങ്ങിനെ വരുമ്പോൾ കുറേ വ്യക്തികൾ അരോചകമായ നാറുന്ന കുണ്ടിലും, കുറച്ചു പേർ കസ്തൂരി മലയിലും എന്ന പ്രതിഭാസം അവരിൽ ഇല്ലതന്നെ.

പണം ഇല്ലാത്തവർ വേതനം ലഭിക്കാനായി തൊഴിൽ ചെയ്യും എന്നേ ഉള്ളു. തൊഴിൽ ചെയ്യുന്നത് ഭാഷാ വാക്കുകളെ അമുക്കിപ്പിടിക്കില്ല.

ഇനി മറ്റൊരു കാര്യം പറയാം.

ഇന്ത്യൻ സിനിമകളിൽ കാണുന്ന കാര്യമാണ്. ദരിദ്രനായ നായകൻ. നല്ലമനുഷ്യനാണ്. കാണാൻ വൻ മൊഞ്ചുണ്ട്. കവിളിൽ തുടിപ്പുണ്ട്. കണ്ണുകളിൽ ആഢ്യത്വം തുളുമ്പുന്നുണ്ട്. വാക്കുകളിൽ ദിവ്യചേതസ്സിന്‍റെ ബ്രഹ്മതാളം തുടികൊട്ടുന്നുണ്ട്.

അയാളെ ദുഷ്ടന്മാർ ചതിക്കുന്നു. വേദനിപ്പിക്കുന്നു. അയാൾ നീതിക്കായി പൊരുതുന്നു.

ഇത്രയും ദിവ്യചേതസ്സുള്ള പാവപ്പെട്ടവനെ ദുഷ്ടന്മാർ വിഷമിപ്പിക്കുന്നത് സിനിമ കാണുന്ന ആളുകൾക്ക് സഹിക്കാൻ ആവുന്ന കാര്യമല്ല. അവരും മനസ്സിൽ അയാൾക്കുവേണ്ടി പൊരുതുന്നു.

ഈ നായകനായ പാവപ്പെട്ട കഥാപാത്രം ഒറ്റനോട്ടത്തിൽ തന്നെ ഒരു മഹാനാണ്. വാക്ക് കോഡുകളിൽ അയാൾ അദ്ദേഹം / ഓര് ആണ്. അയാളെ അങ്ങ് എന്നാണ് സത്യത്തിൽ സംബോധന ചെയ്യേണ്ടത്. ചേട്ടൻ, ഏട്ടൻ വാക്കുകൾ പ്രേക്ഷകരുടെ മനസ്സിൽ താളം കൊട്ടും.

കാരണം, അവർക്ക് അറിവുള്ള കാര്യമാണ് ഈ കഥാപാത്രം അവർക്ക് അറിവുള്ള സുപ്പർ സ്റ്റാർ ആണ് എന്ന്. അവർക്ക് അയാളെ പല സിനിമകളിൽ കണ്ടു പരിചയം ഉണ്ട്. അവർ അയാളുടെ പേരിന് പിന്നിൽ ഏട്ടൻ വാക്ക് ചേർത്താണ് പരാമർശിക്കാറ്. അയാൾക്ക് സ്വന്തമായി വൻ വിലയുള്ള കാറും കാരവാനും ഉണ്ട്.

ഇനി ആലോചിക്കുക, ഈ മഹാ നടന് പകരം, ശരിക്കും പരമ ദരിദ്രവാസിയായ ഒരു വ്യക്തി അയാളുടെ അവൻ / ഓൻ, ഇഞ്ഞി നീ, തനിരൂപത്തിൽ ഇതേ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചാൽ ഏത് സിനിമാ പ്രേക്ഷകനാണ് സിനിമ കാണാൻ വരിക.

Slumdog millionaire എന്ന ഹിന്ദി - ഇങ്ഗ്ളിഷ് മിക്സ് സിനിമയിൽ ചേരിപ്രദേശത്ത് ജീവിക്കുന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്, ബൃട്ടണിൽ ജനിച്ചു വളർന്ന ഇന്ത്യൻ വംശജനായ വ്യക്തിയാണ്.

ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന മുഖഭാവം ഉള്ള വ്യക്തിയെ, ഹിന്ദിയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ അടിയിൽ പെട്ടുകിടക്കുന്ന ചേരനിവാസിയുടെ മകനായി അവതരിപ്പിച്ചാണ്, ഈ സിനിമ ഇന്ത്യാക്കാരേയും ലോകജനതയേയും പറ്റിച്ചത്.

Gandhi എന്ന സിനിമ എടുത്ത് Richard Attenborough ലോക ജനതയെ വിഡ്ഢികൾ ആക്കിയതും ഇതേ പോലെതന്നെ. ഈ സിനിമ ഇന്ത്യയിൽ വൻ രാഷ്ട്രീയ ലാഭം തന്നെ കോൺഗ്രസ് പാർട്ടിക്ക് നൽകി. കള്ളകഥയാണ് കാണിച്ചതെങ്കിലും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

21 #. പ്രഭാവലയം എന്ന പ്രതിഭാസം



ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് മനുഷ്യമനസ്സിലും ശരീരത്തിൽ തന്നെയും ഒരു തരം വിശിഷ്ട പ്രതിഭാസം സൃഷ്ടിക്കാൻ ആവുന്നുണ്ട് എന്നു മനസ്സിലാക്കുന്നു.

ഇത് ഓരോന്നും അനുഭവിച്ചാലെ ഈ വിധമായുള്ള ഒരു മാനസികവും ഭൗതികവും ആയ കാര്യം നിലവിൽ ഉണ്ട് എന്നു മനസ്സിലാക്കാൻ ആവുള്ളു.

ഇങ്ഗ്ളിഷിൽ aura എന്ന ഒരു വാക്കുണ്ട്. ഈ വാക്കിനെ വെറും ഒരു ഭൗതികമായുള്ള കാര്യമായി ആണ് ഇങ്ഗ്ളിഷിൽ മനസ്സിലാക്കാൻ ആവുള്ളവെന്നാണ് തോന്നുന്നത്.

ദിവ്യവ്യക്തിയുടെ തലയ്ക്ക് ചുറ്റും ഒരു വൃത്താകൃതിയിലുള്ള അല്ലെങ്കിൽ ശരീരത്തിനെ പൊതിയുന്ന ഒരു പ്രഭാവലയം എന്ന രീതിയിൽ ആണ് ഇതിനെ ഇങ്ഗ്ളിഷ് വാക്കുകളുടെ 2-D പരിസര സ്വാധീനത്തിൽ മനസ്സിലാക്കാൻ ആവുള്ളു.

ഇതിനേക്കാൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിയാൽ തന്നെ അത് ഇങ്ഗ്ളിഷ് ഭാഷാ വാക്കുകളിൽ കാര്യമായ ചലനം സൃഷ്ടിക്കില്ല. എന്നാൽ ചുറ്റും ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞുനിൽക്കുന്ന ഇടത്ത്, അവർക്ക് അവരുടെ ഭാഷാ പരമായുള്ള അപര്യാപ്തത ചെറുതായെങ്കിലും മനസ്സിലാകും.

കാരണം, അവരുടെ ഭാഷാവാക്കുകൾക്ക് തലകുനിക്കാനും കാലിൽ വീഴാനും കാല് തൊട്ട് വന്ദിക്കാനും കൈകൂപ്പി നിൽക്കാനും മറ്റും പ്രേരണ നൽകാനാവില്ല. അങ്ങിനെ ചെയ്യാനുള്ള യാതോരു പാതകളും അവരുടെ ഭാഷാവക്കുകൾ കാണിച്ചുകൊടുക്കില്ല.

ദിവ്യപരിവേഷം എന്ന ഈ പ്രതിഭാസം ഫ്യൂഡൽ ഭാഷകളിൽ ഒരു പ്രത്യേക മാനസികവും ശാരീരികവും ഭൗതികവും ആയുള്ള ഒരു അനുഭവം തന്നെയാണ്.

ഇക്കാര്യം ഈ വിധം വിശദ്ധീകരിക്കാം:

എല്ലാരും ഇഞ്ഞി, നീ വാക്കുകളിലും, അവൻ, ഓൻ എന്ന വാക്കുകളിലും നിർവ്വചിച്ചിരുന്ന ഒരു വ്യക്തി ഒരു അദ്ധ്യാപകൻ ആവുന്നു. അതായത്, സാർ അല്ലെങ്കിൽ മാഷ് ആകുന്നു.

ഒരു കൂട്ടം കുട്ടികളുടെ മുന്നിൽ സാറും, മാഷും, അദ്ദേഹവും, ഓരും മറ്റുമായി രൂപാന്തരം വന്നിരിക്കുന്ന ഈ വ്യക്തിയുടെ മുന്നിൽ വെറും നീ, ഇഞ്ഞി, അവൻ, അവൾ, ഓൻ, ഓള് തുടങ്ങിയ രീതിയിൽ രൂപം പേറുന്ന കുട്ടികൾ വന്നിരിക്കുന്നു.

ഈ മാഷ് ആയ വ്യക്തിയുടെ മനസ്സിൽ തന്നെ ഒരു വൻ ദിവ്യ വ്യക്തിത്വം തറച്ചുകയറും. അത് അയാൾക്ക് വളരെ വ്യക്തമായി അനുഭവപ്പെടും.

ഈ മാനസിക പ്രഭാവലയം കുട്ടികളുടെ മാനസിക ശ്രദ്ധയിൽ വന്നുചേരും. അതായത്, ഇതിനെ detect ചെയ്യാനാവും എന്നുപറയാം. ഈ വാക്കിന് കൃത്യമായ ഒരു വാക്ക് മലയാളത്തിൽ ഇല്ല. വേണമെങ്കിൽ sense എന്ന വാക്കും ഉപയോഗിക്കാം. അതായത്, കുട്ടികൾക്ക് ഗ്രഹിച്ചെടുക്കാൻ ആവും.

ഈ പെട്ടന്നുള്ള മാനസിക മാറ്റം പലരീതിയിലും അനുഭവിക്കാവുന്നതാണ്. അനുഭവിച്ചറിയാവുന്നതാണ്.

ഉദാഹരണത്തിന്, യാതോരു തെരുവുകച്ചവട പരിചയവും ഇല്ലാത്ത ഒരു വ്യക്തി, തീവണ്ടി കമ്പാർട്ടുമെന്റിൽ കയറി എന്തെങ്കിലും കച്ചവടം ചെയ്തു നോക്കിയാൽ തന്നെ ഈ മാനസിക മാറ്റം തിരിച്ചറിയും. അനുഭവിച്ചറിയും.

യാത്രക്കാർ ആ ആളെ ഒരു vender അഥവാ വസ്‌തുവില്‌പന ചെയ്യുന്നയാള്‍ ആയി കാണും. ഇത് അയാളിൽ തന്നെ ഒരു വൻ മാനസിക അനുഭവമാണ്. അവരുടെ മുന്നിൽ ഒരു പ്രത്യേക തരിത്തിലുള്ള ഒരു വസ്തുവായി മാറുന്ന അവസ്ഥ.

ഇങ്ഗ്ളിഷിലും ഇതുമായി ബന്ധപ്പെട്ട ചില മാനസിക പരിവേഷം വരാമെങ്കിലും, അത് ഫ്യൂഡൽ ഭാഷകളിൽ ഉള്ളതുപോലെ അല്ലതന്നെ.

ഇങ്ഗ്ളണ്ടിൽ ഇന്ന് Homeless (വീടില്ലാതെ തെരുവിൽ ജീവിക്കുന്നത്) ആയുള്ള ആളുകൾ ഉണ്ട്. ഇതും ശരിക്കും പറഞ്ഞാൽ അവിടെ ഒരു പുതിയ പ്രതിഭാസം ആണ്.

ഇങ്ഗ്ളിഷിൽ ഈ ഒരു പ്രതിഭാസത്തിന് ഫ്യൂഡൽ ഭാഷകളിലെ കാഠിന്യം ഇല്ലതന്നെ.

ഫ്യൂഡൽ ഭാഷകളിൽ ചെറിയ വീട്ടിൽ താമസിക്കുക, വിലകുറഞ്ഞ വീട്ടിൽ താമസിക്കുക, ഓലപ്പുരയിൽ ജീവിക്കുക, തെരുവോരത്ത് ജീവിക്കുക, പീടികചേതിയിൽ (കടത്തിണ്ണയിൽ)കിടന്നുറങ്ങുക തുടങ്ങിയ കാര്യങ്ങൾ ഭാഷാ വാക്കുകളെ പ്രതികൂലമായി ബാധിക്കും. അത് മനസ്സിലും ശരീരത്തിലും ഭൗതിക യാഥാർത്ഥ്യത്തിലും ഒരു നിഷേധാത്മകമായ പ്രഭാവലയം സൃഷ്ടിക്കും.

മറ്റു വ്യക്തികൾ അവരോട് ഉപയോഗിക്കുന്ന വാക്ക് കോഡുകളേയും പെരുമാറ്റത്തേയും ഇത് പ്രതികൂലമായി ബാധിക്കും.

ഈ ഒരു കാര്യത്തിന്‍റെ യഥാർത്ഥ ചക്രവാളപരിധി (ambit) ഇങ്ഗ്ളിഷ് ഭരണത്തിന് അറിവില്ലായിരുന്നു.

ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ യാതോരു വ്യക്തിപരമായ പ്രഭാവലയവും സൃഷ്ടിക്കുന്നതിൽ സമയം കളയാതെ, ഈ ഉപഭൂഖണ്ഡത്തിൽ നിയമങ്ങൾ എഴുതിയുണ്ടാക്കുക, മറ്റ് സംവിധാനങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യാപൃതരായിരുന്നപ്പോൾ, പ്രാദേശിക സാമൂഹിക നേതൃത്വത്തിലേക്ക് ചാടിക്കയറാൻ തയ്യാറായി നിൽക്കുന്ന വ്യക്തികൾ സാറും, സാബും, മേംസാബും, ജീയും മറ്റുമാവാനുള്ള പുതിയ പുതിയ പാതകൾ കണ്ടെത്താനാണ് ശ്രമിച്ചുകൊണ്ടിരുന്നത്.

അച്ചടിയന്ത്രവും അതുമായി ബന്ധപ്പെട്ട പത്രമാസികകളും, ഉച്ചബാഷിണിയും അവയുമായി ബന്ധപ്പെട്ട മൈതാന പ്രസംഗങ്ങളും, ഫോട്ടോ ഗ്രാഫിയും അതു സൗകര്യപ്പെടുത്തിയ അവർ ഇങ്ഗ്ളണ്ടിൽ പോയി ഇങ്ഗ്ളിഷുകാരുമായി സംവാദം നടത്തുന്നതിന്‍റെ ചിലത്രങ്ങളും മറ്റും ഉപയോഗിച്ച്, ഉദയതാരക പരിവേഷത്തിൽ അവർ എത്തിച്ചേർന്നു കൊണ്ടിരുന്നു.

ഈ വിധ തട്ടിപ്പുകൾ നടത്തി വൻ വിജയം ലഭിച്ചവരിൽ പെടുന്ന ചിലർ ഗാന്ധി, നെഹ്റു തുടങ്ങിയവർ തന്നെ. അവർ ഈ രാജ്യത്തിലെ ജനങ്ങൾക്കായി എന്തു ഗുണകരമായ കാര്യം ചെയ്തു എന്നു ചോദിച്ചാൽ, ഈ മുകളിൽ ലിസ്റ്റ് ചെയ്ത കാര്യങ്ങൾ നിരത്തിക്കാണിക്കാൻ ആവും.

അദ്ധ്യാപകനും ആ ആളുടെ മുന്നിൽ വെറും നിസ്സാരരാണ് എന്ന മാനസിക പരിവേഷത്തിൽ ഇരിക്കുന്ന വിദ്യാർത്ഥികളും എന്ന പ്രതിഭാസം തന്നെയാണ് ഫ്യൂഡൽ ഭാഷയിൽ മൈതാനത്ത് ഉയർത്തിക്കെട്ടിയൊരുക്കിയ തടിമഞ്ചവും അതിന്മേൽ തന്നെ ഒരുക്കിവച്ചിരിക്കുന്ന ഉച്ചഭാഷിണിയും, കേൾവിക്കാരും, മാഹ ദിവ്യ നേതാവായി മാറുന്ന പ്രാസംഗകിനും.

ഈ ഒരു രംഗം ആളുകൾ കണുകയോ അതിനെക്കുറിച്ച് കേട്ടറിവ് ലഭിക്കുകയോ ചെയ്താൽ, പ്രാസംഗികനും സാധാരണ ആളുകളും തമ്മിൽ വാക്ക് കോഡുകളിൽ ഒരു വൻ വിടവ് തന്നെ സംഭവിക്കും. പ്രാസംഗികൾ സാറും ജീയും സാബും, ജനം വെറും നീ, നിങ്ങളും അവനും, അയാളും, ആയി മാറി നിൽക്കും.

ഈ വിധമായുള്ള ഒരു വർണ്ണപ്പകിട്ടുള്ള പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലായെന്നും ഓർക്കുക.

ഇതിന്‍റെ മറ്റൊരു ഉദാഹരണം നൽകാം.

ഇന്ന് Youtube വീഡിയോകളിൽ പോലീസ് ഉദ്യോഗസ്ഥരായി വിരമിച്ചവർ പലവധി കുറ്റാന്വേഷണ കഥകളും പറയുന്നുണ്ട്. പറയുന്ന കൂട്ടത്തിൽ അവർ തന്നെ പലപ്പോഴും നിയമം കൈയിലെടുത്ത കാര്യവും കുറ്റകരമായി പെരുമാറിയതും അനുവധീനമല്ലാത്ത വാക്ക് ഉപയോഗിച്ചതും കൈയാംകളി പ്രയോഗങ്ങൾ നടത്തിയതും മറ്റും , അവരുടെ ദിവ്യ തരപരിവേഷത്തിന്‍റെ മായാവലയത്തിൽ നിന്നുകൊണ്ട് പറയുന്നുണ്ട്. വെളിപ്പെടുത്തുന്നുണ്ട്.

എന്നാൽ വൻ പ്രഭുദ്ധരായ ജനം അവരുടെ മുന്നിൽ, പണ്ടു കാലങ്ങളിൽ തിരുവിതാംകൂർ രാജ്യത്തിലെ പറിയരും പൊലയരും മറ്റും അവരുടെ മേൽനോട്ടക്കാരായ നായർമാരുടെ മുന്നിൽ അകലം പാലിച്ചു നിന്നുകൊണ്ട്, വൻ വിധേയത്വത്തിൽ നിൽക്കുന്നു എന്ന പോലെയാണ് ഈ വിധ വീഡിയ്ക്ക് കീഴിൽ കമൻ്റുകൾ എഴുതുന്നത്.

സാർ എന്നേ അവർക്ക് ഈ മേലാളന്മാരെ സംബോധന ചെയ്യാൻ ആവുള്ളു. അത് ആരുടേയും വ്യക്തിപരമായുള്ള കുറ്റമല്ല. മറിച്ച് ഭാഷാവാക്കുകൾക്ക് പരിധി വലയം ഉണ്ട്.

പോലീസ് വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനെ നിങ്ങൾ എന്ന് സംബോധന ചെയ്താൽ, ഭാഷയിൽ ഭൂമികുലുങ്ങും. നീ എന്ന് സംബോധന ചെയ്താൽ, ഭാഷയിൽ വൻ പൊട്ടിത്തെറിതന്നെ സംഭവിക്കും.

(പോലീസ് വകുപ്പിൽ ഇന്നും തൊഴിൽ ചെയ്യന്ന വ്യക്തി ഔദ്യോകികാര്യങ്ങളെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും Youtube വീഡിയോ ഇടാൻ പാടില്ല.)

എന്നാൽ സിനിമാക്കാർ നടത്തുന്ന വീഡിയോകളിൽ അവതാരകനെ നീ എന്ന് സംബോധന ചെയ്യുന്ന പല കമൻ്റുകളും സുലഭമാണ് എന്നും ഓർക്കുക.

ഈ രണ്ട് സാധ്യതകളും ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. അനസഭ്യം പറഞ്ഞാൽ അത് അരോചകമാകും. എന്നാൽ പൊട്ടിത്തെറി നടക്കില്ല.

ഇനി മറ്റൊരുകാര്യം പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്തു നിർത്താം.

മനുഷ്യ മനസ്സിൽ കത്തിജ്വലിപ്പിക്കാവുന്ന ഔന്നിത്യ ഭാവം ശരിക്കും മനസ്സിലൂടേയും മനോഭാവത്തിലൂടേയും ശാരീരിക ഭാഷയിലൂടേയും വികരണം ചെയ്യാനാവും. ചെയ്യപ്പെടും. പോസിറ്റിവ് ആയുള്ളതും നെഗറ്റിവ് ആയുള്ളും.

താൻ സാർ ആണ് എന്ന ഭീകര ഭാവം തന്നെ, തന്‍റെ മുന്നിൽ വന്നു നിൽക്കുന്ന ആളിലേക്ക് കടത്തിവിടാനാകും. ഇത് യഥാർത്ഥത്തിൽ ഒരു പ്രത്യേക രീതിയിൽ ഉള്ള ശാരീരികാനുഭൂതിയായും വൈകാരികാനുഭവം ആയും അനുഭവിച്ചറിയാനാകും.

അതുമല്ല, താൻ സാർ അല്ലാ എന്ന ഭാവവും കടത്തിവിടാം. ചിലപ്പോൾ കരുതിക്കൂട്ടിയല്ലാതേയും കടന്നുകയറിയേക്കാം, മറ്റേയാളിൽ. ഇതും ഫ്യൂഡൽ ഭാഷാ വേദികളിൽ വൻ അലോസരം വരുത്തുന്ന ഒരു കാര്യമാവാം. അതായത്, നിസ്സാരനായി അളക്കൽ.

മനുഷ്യന് വേണമെങ്കിൽ തന്‍റെ ദിവ്യവ്യക്തിത്വ പ്രഭാവലയം മൃഗങ്ങളുടെ മനസ്സിലേക്ക് വരെ കടത്തിവിടാനാവും. അതു മറ്റൊരു മാനസിക പദ്ധതിയും യന്ത്ര സംവിധാനവും ആണ്. അതിന്‍റെ വികരണം ആക്രമകാരിയായ മൃഗമനസ്സിൽ കയറിയാൽ, ആ വന്യമൃഗം തലകുനിച്ച്, കാൽമുട്ടുകൾ മടക്കി തല തറയിൽ മുട്ടിച്ചേക്കും. അതും വാസ്തവം തന്നെ.

കുറച്ചു കാര്യങ്ങൾ കൂടി ഇതേ പാതയിൽ പറയേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22

Post posted by VED »

22 #. കൂടാരങ്ങളും കൊട്ടാരക്കെട്ടുകളും



കഴിഞ്ഞ എഴുത്തിൽ, ഫ്യൂഡൽ ഭാഷകളിൽ ഒരു സാധാരണ വ്യക്തി ഒരു അദ്ധ്യാപകനായി മാറിയാലുളവാകുന്ന മാനസികവും ശാരീരികവും വ്യക്തിത്വ പരവുമായ അതിഗംഭീരമാറ്റങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ, വ്യക്തി അതിശയകരമായ ഒരു നേതൃത്വ പീഠത്തിലേക്ക് കയറിയ അനുഭവമാണ്.

ഇതുമായി ബന്ധപ്പെട്ട് ആ അദ്ധ്യാപകൻ ഒരു ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ മേൽ തട്ടിൽ കയറിയിരിക്കുന്നതും, വിദ്യാർത്ഥികൾ ആ ഏണിപ്പടിയുടെ വളരെ താഴെയുള്ള പടിയിൽ വന്ന് ഇരിക്കുന്നതുമായ അദൃശ്യമായ അണിയറ രംഗം ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ തന്നെ ആവില്ല.

ഈ ഒരു ഒറ്റക്കാര്യം കൊണ്ടുതന്നെ ഇങ്ഗ്ളിഷിൽ ഉദ്ദേശിക്കുന്ന ഔപചാരിക വിദ്യാഭ്യാസം അല്ല ഫ്യൂഡൽ ഭാഷകളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഔപചാരിക വിദ്യാഭ്യാസം എന്ന് വളരെ ശക്തമായിതന്നെ പറയാവുന്നതാണ്.

രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങൾ തന്നെയാണ്. ഒന്നിനെ കാണിച്ചുകൊണ്ട് മറ്റൊന്നിന്നെ വിൽക്കുന്ന പരിപാടിയാണ് ഇന്ന് നടക്കുന്നത്. ഔപചാരികമായി നൽകപ്പെടുന്ന യോഗ്യതാ സാക്ഷിപത്രങ്ങൾക്ക് ഒരേ പേരായിരിക്കും എന്നുമാത്രം. ഈ കഠിനമായ വ്യത്യസത്തെക്കുറിച്ചും, ഈ യാഥാർത്ഥ്യത്തെക്കുറിച്ചും അറിവുള്ള വിദ്യാഭ്യാസ വിദഗ്ദർ നിലവിലുണ്ടോ എന്ന് അറിയില്ല.

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ എല്ലായിടത്തും ഉള്ള മനുഷ്യ ബന്ധങ്ങളിലും ഈ ഒരു രൂപകൽപന നിലവിൽ ഉണ്ട്. സമൂഹം മുഴുവനും അനവധി ചെറുതും വലുതുമായ മുളിലോട്ട് കൂർത്തു നിൽക്കുന്ന കൂടാരങ്ങൾ മാതിരിയാണ് എന്നു പറഞ്ഞു കഴിഞ്ഞ കാര്യം തന്നെയാണ്.

ഒരു പീടിയകയിൽ പോയാൽ കാണുന്ന അവിടുള്ള വ്യക്തി ബന്ധങ്ങൾ ഈ വിധം തന്നെയാണ്. ഒരു വീട്ടിൽ ചെന്നാൽ അവിടേയും ഇതു തന്നെ സ്ഥിതി. ഒരു വർക്ക് ഷോപ്പിൽ പോയാൽ അവിടേയും ഇതുതന്നെ. ഒരു മദ്രസയിൽ ചെന്നാൽ അവിടേയും ഇതുതന്നെ. ഒരു കൃസ്ത്യൻ കൂട്ടായ്മയിൽ ചെന്നാൽ അവിടേയും ഇതുതന്നെ. ഒരു ബ്രാഹ്മണ (ഹൈന്ദവ) സദസ്സിൽ ചെന്നാലും, ഇതുതന്നെ.

ഒരു പോലീസ് സ്റ്റേഷനിൽ ചെന്നാൽ, ഒരു വൻ പരിധിവരെ ഇതുതന്നെ സ്ഥിതി. എന്നാൽ 100 ശതമാനം ഉറപ്പുള്ളതാവില്ല, അവിടുള്ള കൂടാര രൂപകൽപ്പന.

എന്നാൽ ഇന്ത്യൻ പട്ടാളത്തിലെ ഒരു യൂണിറ്റിൽ ചെന്നാൽ, അതി കഠിനമായ ഉറപ്പുള്ള രൂപകൽപ്പന തന്നെകാണാം. ഈ കഠിനമായ ഉറപ്പ് നൽകുന്നത്, അതിശക്തമായ രീതിയിൽ ഭാഷാ വാക്ക് കോഡുകൾ ഉരുക്ക് കട്ടകൾ പോലെ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ്.

ഈ വിധ കൂടാരങ്ങൾക്കുള്ളിൽ വൻ വിധേയത്വങ്ങളും അനുസരണങ്ങളും നിലനിൽക്കും. എന്നാൽ, ഈ കുടാരങ്ങൾക്ക് തൊട്ട് പുറത്ത് ഈ വിധമായുള്ള യാതോരു വിധേയത്വങ്ങളും അനുസരണങ്ങളും പലപ്പോഴും നടപ്പില്ലതന്നെ. എന്നാൽ പലകൂടാരക്കാരും, അവരിലെ വിധേയത്വങ്ങളും അനുസരണങ്ങളും അവർക്ക് അടുത്തുള്ളവരിലും പടർത്തിയെടുക്കാൻ ശ്രമിച്ചേക്കാം. പലപ്പോഴും ഇതു വിജയിച്ചേക്കില്ല.

പകരം അടിപിടിയിലോ മറ്റ് കലഹങ്ങളിലോ കലാശിച്ചേക്കാം.

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ ഇത് ആ സമൂഹത്തിൽ ആകമാനമായി വിതറിക്കിടക്കുന്ന വിള്ളലുകളായി നിലനിൽക്കും. ഇങ്ങിനെ അല്ലാതെയായുള്ള ഫ്യൂഡൽ ഭാഷാ സമൂഹങ്ങൾ ഉണ്ടാവാം എന്നും മനസ്സിലാക്കുന്നു. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഒരു ഉച്ചനീചത്വ വിധേയത്വ - അനുസരണ കൂടാരത്തിലെ വ്യക്തി മറ്റൊരു കൂടാരത്തിലേക്ക് പോയി കയറുന്നത് ആദ്യത്തെ കുടാരത്തിൽ പലപ്പോഴും ഒരു ശക്തിക്ഷയം വരുത്താം. കാരണം, ഈ വ്യക്തി ഒരു വിധേയത്വ - അനുസരണ കണ്ണി അഴിച്ചുവച്ച് മറ്റൊരു കണ്ണി അണിയുന്ന അവസരമാണ് ഇത്.

ഇത് മറ്റേ കൂടാരത്തിന്‍റെ മുകളിൽ ഇരിക്കുന്ന വ്യക്തിയിൽ ഒരു അക്കമൂല്യം കൂട്ടുന്ന അനുഭവം തന്നെയാവും. ഒരു രാഷ്ട്രീയ നേതാവിന്‍റെ അണി ആ നേതാവിനോട് മത്സരിക്കന്ന മറ്റൊരു വ്യക്തിയുടെ പ്രസംഗവേദിയിൽ ചെന്ന് ഇരിക്കുന്നതുതന്നെ ശരിക്കും പറഞ്ഞാൽ, അദൃശ്യമായ അതീന്ത്ര്യ സോഫ്ട്വേർ വേദികളിൽ പലവിധ അഴിച്ചുപണികൾക്കും അക്കമൂല്യ മാറ്റങ്ങൾക്കും വേദിയൊരുക്കാം.

ഭാര്യ ഒരു നാൾ പെട്ടെന്ന് ഒരു സ്വകാര്യ സ്ഥാപനത്തിൽ ചേരുന്നതും ഇതേ പോലൊരു അനുഭവം വരുത്താം, ആ കുടുംബത്തിലും, ഭർത്താവിന്‍റെ വ്യക്തിത്വത്തിലും മനസ്സിലും. ഇതൊന്നും ഇങ്ഗ്ളിഷ് ഭാഷയിൽ മനസ്സിലാക്കിക്കൊടുക്കാൻ ആവുന്നകാര്യങ്ങൾ അല്ലതന്നെ.

ഫ്യൂഡൽ ഭാഷകളിൽ ഭാര്യ ഭർത്താവിന്‍റെ കീഴിൽ ഉള്ള വ്യക്തിയാണ്. ഭാഷാ വാക്കുകളിൽ ഇഞ്ഞി, നീ എന്ന പദവിൽ ഉള്ള വ്യക്തിയാണ് ഭാര്യ. അവൾ, ഓള് എന്നതാണ് ഈ സ്ഥാനീകരണം. ഭർത്താവ് ചേട്ടനും, അണ്ണും, ഇങ്ങളും, ഓരും അദ്ദേഹവും മറ്റും ആണ്.

ഭാര്യ മറ്റൊരു കൂടാരത്തിലേക്ക് താൽക്കാലികമായി കയറിച്ചെന്ന് സ്ഥാനീകരിക്കപ്പെട്ടാൽ പോലും, ഈ വാക്കുകളോട് ഒട്ടിനിൽക്കുന്ന കണ്ണികളിൽ സ്ഥാനചലനം വരികയോ, അതുമല്ലെങ്കിൽ, പുതിയ കണ്ണികൾ വന്നു ഒട്ടിച്ചേരുകയോ മറ്റോ ചെയ്യപ്പെടാം.

ഇതെല്ലാം ശരിക്കും പറഞ്ഞാൽ, അതിന്ത്ര്യ സോഫ്ട്വേർ വേദികളിലെ design viewൽ വ്യക്തികളിലും ചുറ്റുപാടുകളിലും വൻ സ്ഥാന ചലനം സൃഷ്ടിക്കുക തന്നെചെയ്യും.

ഈ വിധ കാര്യങ്ങൾ ഒന്നും തന്നെ ഇങ്ഗ്ളിഷിൽ പറഞ്ഞൊപ്പിക്കാൻ ആവില്ല.

മനുഷ്യ മനസ്സിനെക്കുറിച്ച് വൻ വിവരം ഉണ്ട് എന്ന വായാടിത്തം നടത്തുന്ന മനഃശാസ്ത്രത്തിനും ഇതൊന്നും അറിയില്ലതന്നെ.

ഇനി മറ്റൊരു കാര്യം പറയാം.

ഫ്യൂഡൽ ഭാഷകളിൽ ഏതു ദിക്കിലും വ്യക്തികൾ ഓരോ കൂടാരങ്ങൾ മാതിരിയാണ് അണിനിരക്കുക. ഇങ്ഗ്ളിഷിൽ ഉള്ളതുപോലെയല്ലതന്നെ ഇത്. ഇങ്ഗ്ളിഷിലുള്ളതുപോലെ വ്യക്തികളെ അഴിച്ചുവിട്ടാലും, അവർ തമ്മിൽ അടുത്തു പെരുമാറുമ്പോൾ വളരെ സ്വമേധയായി തന്നെ വീണ്ടും കുറേ കൂടാരങ്ങൾ തന്നെ സൃഷ്ടിക്കും.

പഴയ കാല ഇങ്ഗ്ളണ്ടിലെ ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ ഓസ്ട്രേലിയയിലേക്ക് മാറ്റി പാർപ്പിച്ചു. അങ്ങിനെ പോയവർ ഡോക്ടർമാരോ ശാസ്ത്രജ്ഞരോ ഗണിത ശാസ്ത്ര പണ്ഡിതരോ അദ്ധ്യാപകരോ മറ്റൊ ഒന്നും തന്നെ അല്ലായിരുന്നു.

വെറും സാധാരണ ഇങ്ഗ്ളിഷുകാർ. അവർ അവിടെ കെട്ടിപ്പടുത്തതാണ് Australia എന്ന രാജ്യം.

ഇതിന് പകരം അവിടേക്ക് ഭൂഖണ്ഡ യൂറോപ്യൻമാരാണ് പോയിരുന്നത് എങ്കിൽ അവർ അവിടെ ഒരു ദക്ഷിണ അമേരിക്കൻ മോഡൽ രാജ്യം കെട്ടിപ്പടുക്കുമായിരുന്നു.

മലയാളികൾ ആണ് പോയിരുന്നതെങ്കിൽ, വൻ കൊട്ടാരക്കെട്ടുകൾ പോലുള്ള വീടുകളിൽ താമിസിക്കുന്ന കുറച്ചു ആളുകളും കൂരകളിൽ താമസിക്കുന്ന മറ്റു അനേകരും ജീവിക്കുന്ന ഒരു രാഷ്ട്രം അവർ അവിടെ പടുത്തുയർത്തും.

ഇന്ന് എഴുതിയ വിഷയവുമായി ബന്ധപ്പെട്ട് വേറേയും കുറേ കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23

Post posted by VED »

23 #. ദിശാഘടകാംശം


പറയാൻ വന്നത് വ്യക്തികൾ അദ്ധ്യാപക പീഠത്തിൽ എത്തിച്ചേർന്നാൽ, ആ സാമൂഹിക വേദിയിൽ അടുത്തതായി സംഭവിക്കുന്ന കാര്യത്തെക്കുറിച്ചായിരുന്നു. എന്നാൽ കഴിഞ്ഞ എഴുത്തിൽ പാതപതറിപ്പോയി എന്നുതോന്നുന്നു.

ഇപ്പോൾ വന്നുനിൽക്കുന്നത്, വ്യക്തികൾ ഒരു വാക്ക് കൂടാരത്തിൽ നിന്നും മറ്റൊന്നിലേക്ക് നീങ്ങിയാൽ ഉളവാകുന്ന അതീന്ത്ര്യ സോഫ്ട്വേർ കോഡുകളുടെ സ്ഥാനത്തുള്ള വ്യതിയാനങ്ങളിലെ കാര്യങ്ങളിലാണ്.

ഇവിടെ എത്തിനിൽക്കുമ്പോൾ, മറ്റൊരു കാര്യം മനസ്സിൽ വന്നുനിൽക്കുന്നു. കുറേ വർഷങ്ങൾക്ക് മുൻപ് Shrouded Satanism in feudal languages എന്ന ഗ്രന്ഥത്തിൽ വിശദ്ധമായ എഴുതിച്ചേർത്ത ഒരു കാര്യം തന്നെയാണ് ഇത്.
The concept of route - chapter 10 - Shrouded Satanism in feudal languages


ഇങ്ഗ്ളിഷ് സാഹിത്യകാരനായ Somerset Maughamന്‍റെ വാക്കുകൾ ഇപ്പോൾ ഓർമ്മവരുന്നുണ്ട്

Words have weight, sound and appearance;


ആശയം : വാക്കുകൾക്ക് ഭാരവും ശബ്ദവും രൂപവും ഉണ്ട്. END

Somerset Maughamന്‍റെ വാക്കുകളിൽ വൻ അന്തസത്തയുണ്ട്.ആന്തരസത്യം ഉണ്ട്. എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ നിന്നും മനസ്സിലാക്കാൻ ആവുന്നതിനേക്കൾ കൂടുതൽ വിശേഷണങ്ങൾ ഫ്യൂഡൽ ഭാഷകളിലൂടെ വീക്ഷിച്ചാൽ വാക്കുകളിൽ കാണാൻ പറ്റും.

വാക്കുകളുടെ ഭാരവും, ശബ്ദവും, രൂപവും ഫ്യൂഡൽ ഭാഷകളിൽ വൻ വിസ്തീർണ്ണങ്ങളിലേക്ക് വലുതാവുന്നുണ്ട്.

എന്നാൽ ഇതൊന്നുമല്ലാത്ത മറ്റൊരു വിസ്തീർണ്ണം ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾക്ക് ഉണ്ട്.

അത് ദിശയെന്ന ഘടകാശം (Vector component) ആണ്.

യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷകൾ ഒരു 2-ഡി വ്യാപ്തിയിൽ ഒരു ഏണിപ്പടി സങ്കൽപ്പം അല്ല സൃഷ്ടിക്കുന്നത്.

മറിച്ച്, 3-ഡി വ്യാപ്തിയിലേക്ക് പടർന്നുകിടക്കുന്ന, ഓരോ കീഴിലോട്ടുള്ള പടിയുടെ സ്ഥാനത്തും കൂടുതൽ കൂടുതൽ പടികൾ പല ദിശയിലും ഉള്ള ഒരു ചിത്രമാണ് ഫ്യൂഡൽ ഭാഷാ വാക്കുകൾ സൃഷ്ടിക്കുന്നത്.

അങ്ങിനെ നോക്കുമ്പോൾ, വാക്കുകൾ ഉയരവും താഴ്ചയും മാത്രമല്ല സൃഷ്ടിക്കുന്നത്. മറിച്ച്, അവയുടെ Trignometric componentsസും സർഷ്ടിക്കുന്നുണ്ട്. എന്നുവച്ചാൽ, ഒരു 3-ഡി വ്യാപ്തിയിൽ പലദിശയിൽ പല സ്ഥാനങ്ങളും ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്നുണ്ട്.

ഒരാൾക്ക് കീഴിൽ മറ്റൊരാൾ വരുമ്പോൾ, ആ ആൾ നേരെ കീഴിൽ ആവണം എന്നില്ല. മറിച്ച്, അതേ താഴ്ചയിലുള്ള മറ്റൊരു വ്യക്തിയുടെ ഏതെങ്കിലും ഒരു വശത്ത്, ചെറുതായി ഉയർന്നോ താഴ്ന്നോ ആ ആൾ സ്ഥാനീകരിക്കപ്പെടാം. ഇത് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികൾക്ക് വേണെമെങ്കിൽ ഭാവന ചെയ്തെടുക്കാവുന്ന ഒരു ചിത്രം തന്നെയാണ്.

പോരാത്തതിന്, ആ വ്യക്തി മറ്റ് പല 3-ഡി സ്ഥാനങ്ങളിലുള്ള വ്യക്തികളുമായി പല കണ്ണികളാൽ ബന്ധിക്കപ്പെട്ടിരിക്കും. ആ വ്യക്തികളിൽ തന്നെ പലവിധ ഉയർച്ചത്താഴ്ചകളും വാക്ക് കോഡുകളിൽ കാണപ്പെടാം. ആ വ്യക്തികളിൽ ചിലർ സ്വന്തം സ്ഥാനത്ത് വളരെ ഉയർന്നവരോ കീഴിൽ പെട്ടവരോ അങ്ങനെ പലതും ആവാം.

ആ വ്യക്തികളിൽ ചിലർ ഈ വ്യക്തിയുടെ മേൽസ്ഥാനക്കാരനേക്കാളും ഉയർന്ന സ്ഥാനത്ത് ഉള്ളവരും ആവാം. നേരെ മറിച്ചും ആവാം. ആ വ്യക്തികളിലൂടെ വീക്ഷിച്ചാൽ, ഈ വ്യക്തി തന്‍റെ മുകൾ സ്ഥാനത്തുള്ള ആളേക്കാളും ഉയരത്തിലുമാവാം, ചിലപ്പോൾ.

എന്നാൽ പലപ്പോഴും, ഓരോ വ്യക്ത്യസ്ത രംഗങ്ങൾ വാസ്തവമെങ്കിലും, ഒരേ ഭൗതിക വേദിയിൽനിന്നും മറ്റ് വേദികൾ കാണാൻ പറ്റില്ല. എന്നിരുന്നാലും വ്യക്തികളുടെ മാനസിക ഭാവത്തിൽ ഈ ആന്ദോളനത്തിന്‍റെ സ്വാധീനം കണ്ടേക്കാം.

ഇതും വ്യക്തമായ ഒരു വാസ്തവം പിന്നണിയിൽ ഉള്ള ഒരു മാനസിക ഭാവം തന്നെയാവാം. വ്യക്തിയുടെ മാനസിക വ്യക്തിത്വം അതിനാൽ തന്നെ ഫ്യൂഡൽ ഭാഷകളിൽ ഒരു ചലനാത്മക (Dynamic) ഭാവത്തിൽ ആയിരിക്കാം.

ഇങ്ഗ്ളിഷിൽ ഈ വിധമായുള്ള ഒരു സങ്കൽപ്പം വേണമെങ്കിൽ ചെയ്യാമെങ്കിലും, ഫ്യൂഡൽ ഭാഷകളിൽ ഉള്ള ചിത്രവുമായി കാര്യമായ ബന്ധം കാണില്ല തന്നെ.

ഒരു വ്യക്തി, പെട്ടെന്നൊരു നാൾ ഒരു തൊഴിലിൽ കയറുന്നു. ഇങ്ഗ്ളിഷിൽ അയാൾക്ക് He, his, him എന്ന പദങ്ങളിൽ നിന്നും സ്ഥാനചലനം സംഭവിക്കുന്നില്ല. അയാൾ ഉന്നത പദവിയിൽ കയറിയാലും, മറ്റേതെങ്കിലും വ്യക്തിയുടെ കീഴിൽ വന്നാലും, വാക്കുകളിൽ യാതോരു ആന്ദോളനവും സംഭവിക്കില്ല.

ഇവിടെ പറയാൻ വന്നകാര്യത്തിൽ നിന്നും വാക്കുകൾ വഴുതിപ്പോയി എന്നുതോന്നുന്നു. പറയാൻ വന്നത് ഇതാണ്:

ഒരാൾ തന്‍റെ ഇരുചക്ര വാഹനത്തിൽ Calicutൽ നിന്നും Trichurലേക്കോ, Trichurൽനിന്നും Calicutലേക്കോ യാത്ര ചെയ്യുന്നു. വഴി മധ്യേ ഈ ആൾ തന്‍റെ വാഹനം നിർത്തി റോഡിനരികിൽ ഒരു മരത്തണലിൽ, കൊണ്ടപോയി നേരെ റോഡരികനെ ലക്ഷ്യവച്ച് പാർക്ക് ചെയ്യുന്നു.

ഈ വ്യക്തി തന്‍റെ വാഹത്തിന്മേൽ ഇരുന്ന് വിശ്രമിക്കുന്നത് അയാളുടെ ഒരു സഹൃത്ത് ഒരു ബസ്സിലിരുന്ന് കാണുന്നു. ഈ ആൾ യാത്ര ചെയ്യുകയാണ് എന്ന് വ്യക്തം. എന്നാൽ എങ്ങോട്ട് പോകുന്നതിനിടയിലാണ് ഇവിടെ നിർത്തിയത് എന്നത് വ്യക്തമല്ല.

എന്നാൽ യാത്രക്ക് ഒരു ദിശയുണ്ട്. ഒന്നുകിൽ 👉Calicut to 👉Trichur പോകുയാണ്. (Calicutൽ നിന്നും Trichurലേക്ക് പോകുകായാണ്).

അല്ലെങ്കിൽ 👉Trichur to 👉Calicut (Trichurൽ നിന്നും Calicutലേക്ക് പോകുകയാണ്).

ഈ പ്രപഞ്ചത്തിൽ എല്ലാ വസ്തുക്കൾക്കും ഈ വിധമായുള്ള ഒരു ദിശാ (Vector component) ഘടകം ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

ശൂന്യാകാശത്ത് വച്ച് ഒരു വസ്തുവിനെ ഫോട്ടോ എടുത്താൽ പോരാ. അത് എങ്ങോട്ടാണ് നീങ്ങുന്നത് എന്നതും വ്യക്തമായി പറയേണ്ടിയിരിക്കുന്നു.

ഇത്രയും കാര്യം ഇങ്ഗ്ളിഷിലും ഉള്ള കാര്യം തന്നെ.

ഇതേ കാര്യം തന്നെ മറ്റൊരു പ്രസിദ്ധമായ ദാര്‍ശനിക ചോദ്യത്തിനും മറുപടിയായും നൽകാം.

ഒരു ചില്ലു ഗ്ലാസിൽ പകുതിയോളം വെള്ളം ഉണ്ട്. ഈ ഗ്ളാസ് പകുതി നിറഞ്ഞാണോ ഇരിക്കുന്നത്? അതോ പകുതി ഒഴിഞ്ഞാണോ ഇരിക്കുന്നത്?

Half full or half empty?

ഈ ഫിലോസൊഫിക്കൽ ചോദ്യത്തിന് വ്യക്തമായ വിശദ്ധീകരണം Shrouded Satanism in feudal languages എന്ന ഗ്രന്ഥത്തിൽ ഈ എഴുത്തുകാരൻ നൽകിയിട്ടുണ്ട്.

ഉത്തരം ദിശയെ അടിസ്ഥാനപ്പെടുത്തിയാണ് നിർണ്ണയിക്കേണ്ടത്.

വെള്ളം നിറച്ചതാണ് എങ്കിൽ പകുതി നിറഞ്ഞ ഗ്ളാസ് ആണ് അത്.

വെള്ളം ഒഴിച്ചു കളഞ്ഞതാണ് എങ്കിൽ പകുതി ഒഴിഞ്ഞ ഗ്ലാസ് ആണ് അത്.

ഈ രീതിയിൽ എല്ലാറ്റിലും ഒരു ദിശാ ഘടകാശം ഉണ്ട്.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ മനുഷ്യനും മറ്റ് ചില കാര്യങ്ങൾക്കും ഇതിനുമപ്പുറത്തുള്ള ഒരു ദിശാഘടകാശം ഉണ്ട്.

ഒരു ചെറുപ്പക്കാരി ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു ഉയർന്ന സ്ഥാനത്ത് തൊഴിൽ ചെയ്യുന്നു. ഇവരിൽ പലവിധ ദിശാ ഘടകാശങ്ങളും കണ്ടേക്കാം.

അതിൽ ഒന്ന് ഈ വിധമാണ്:

അവർ അവിടെ Miss, Maadam, ഇങ്ങൾ തുടങ്ങിയ വാക്കുകളിൽ അവരോധിക്കപ്പെടുന്ന (അധികാരസ്ഥാനത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്ന) വ്യക്തിയാണ്. ഓര് ആണ്, അവര് ആണ്.

ഒരു ദിവസം ആ സ്ഥാപനത്തിൽ ഒരു വ്യക്തി വരുന്നു. ഈ സ്ത്രീയുമായി അവർക്ക് ബഹുമാന വാക്കുകൾ നൽകി സംസാരിക്കുന്നു. അവർ തമ്മിൽ അടുപ്പം വരുന്നു. ആ ആൾ ഈ സ്ത്രീയെ വിവാഹം കഴിക്കുന്നു.

ആദ്യം ഇങ്ങൾ എന്നു സംബോധന ചെയ്ത വ്യക്തി ഇപ്പോൾ ഈ വനിതയെ സംബോധന ചെയ്യുന്നത് നീ, ഇഞ്ഞി വാക്കിലാണ്. പരമാർശിക്കുന്നത്, ഓള്, അവൾ വാക്കിനാലാണ്.

ഈ സ്ത്രീയിൽ, ഈ ഒരു ദിശാ ഘടകം നിലനിൽക്കും. ഇങ്ങൾ 👉 എന്നതിൽ നിന്നും നീ, ഇഞ്ഞി, ഓള, അവൾ വാക്കുകളിലേക്ക്. (ഇങ്ങൾ to ഇഞ്ഞി) (മാഡം👉 to ഓള്).

ഇനി ഇതേ പോലുള്ള മറ്റൊരു സ്ത്രീയെ കാണുക. ഇവർ ഒരു സാമൂഹികമായി ഉന്നതനായ വ്യക്തിയുടെ ഭാര്യയാണ്. എന്നാൽ വീട്ടിൽ ഇരുന്ന് ഒരു മടുപ്പം വന്ന് നിൽക്കുന്ന സ്ത്രീയാണ്. പല സ്ത്രീകളും തൊഴിലിനു പോയി ആനന്ദിക്കുന്നതായി ഇവർ മനസ്സിലാക്കുന്നു.

ഇവരെ ഭർത്താവും ഭർത്താവിന്‍റെ വീട്ടുകാരും നീ, ഇഞ്ഞി, അവൾ, ഓള് വാക്കുകളിൽ നിർവ്വചിച്ചുവച്ചിരിക്കുന്നു.

ഒരു ദിവസം അവർ ഒരു സ്വകാര്യ സ്ഥാപനത്തിൽ പോകുന്നു. അവരുടെ വ്യക്തിത്വം കണ്ട് ആ സ്ഥാപനത്തിന്‍റെ ഉടമസ്ഥ ഇവർക്ക് അവിടെ ഒരു തൊഴിൽ ഓഫർ ചെയ്യുന്നു.

ആ തൊഴിൽ ഇവർ സ്വീകരിക്കുന്നു. ഭർത്താവിന് ഇത് ഇഷ്ടമല്ല. എന്നാൽ ഭർത്താവിന്‍റെ സമ്മതമില്ലായ്മ കണക്കിൽ എടുക്കാതെ ഇവർ അവിടെ തൊഴിലിൽ ചേരുന്നു.

ഇവർ ആ തൊഴിലിൽ വൻ ഉയരത്തിൽ ചേരുന്നു.

അവിടുള്ള തൊഴിലുകാർ ഇവരെ ഇങ്ങൾ, മാഡം, ഓര്, അവര് വാക്കുകളിൽ അവരോദിക്കുന്നു. (അധികാരസ്ഥാനത്തില്‍ പ്രതിഷ്ഠിക്കുന്നു).

ആദ്യം പരാമർശിച്ച സ്ത്രീയും ഈ രണ്ടാമത് പരമർശിച്ച സ്ത്രീയും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ തന്നെ. അങ്ങിനെ നോക്കിയാൽ രണ്ടു പേരും ഒരേ പോലുള്ള പാതകളിൽ നിൽക്കുന്നവരാണ്. രണ്ടു പേരും അവരവരുടെ സ്ഥാപനത്തിൽ ഇങ്ങൾ, ഓര്, അവര് സ്ഥാനത്തുള്ളവർ ആണ്.

രണ്ടു പേരും തൊഴിൽ വേദിയിൽ ഇങ്ങളും, വീട്ടിൽ ഇഞ്ഞിയും തന്നെ.

എന്നാൽ ഈ രണ്ടാമത് പരാമർശിച്ച ആളുടെ ദിശാ ഘടകാശം മറ്റൊന്നാണ്.

ഈ ആൾ നീ എന്ന സ്ഥാനത്ത് നിന്നും അവര്, ഓര് സ്ഥാത്തിലേക്ക് നീങ്ങിയ വ്യക്തിയാണ്.

അതായത്, നീ 👉 ഇങ്ങൾ

ആദ്യത്തെ ആളുടേത്

ഇങ്ങൾ👉 to നീ.

ഈ വ്യത്യസ്ത ദിശാ ഘടകങ്ങൾ ആ രണ്ട് വ്യക്തികളുടെ വ്യക്തിത്വത്തിലും മനസ്സിലും ഫ്യൂഡൽ ഭാഷാ കോഡുകൾ സൃഷ്ടിച്ചുവെക്കും. എന്നാൽ രണ്ട് പേരേയും വെറുതെ കണ്ടാൽ ഈ കാര്യം അറിയണമെന്നില്ല.

എന്നാൽ മറ്റ് ആളുകൾ ഈ വിധ കാര്യങ്ങൾ പറഞ്ഞു മറ്റുള്ളവരെ ധരിപ്പിക്കാനും സാധ്യതയുണ്ട്.

ഇവിടെ പറഞ്ഞുവന്നത്, ഈ വിധമായുള്ള ഒരു 👆👇 ദിശാ ഘടകാശം, ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്നുള്ളതാണ്. എന്നാൽ ദിശാ ഘടകാംശം എല്ലാത്തിലും ഉണ്ട് താനും.

ഇതും ഒരുതരം സോഫ്ട്വേർ കോഡിങ്ങ് തന്നെയാണ്. സോഫ്ട്വേറുകളുമായി ബന്ധപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്നവർക്ക് അറിവുള്ള കാര്യമാണ്, നിസ്സാരം എന്നു തോന്നിയേക്കാവുന്ന വാക്കുകൾക്ക് ഉള്ള ആശ്ചര്യകരമായ ശക്തിപ്രഭാവം.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24

Post posted by VED »

24 #. നേർച്ചാദ്രവ്യം ആവുന്ന വരേണ്യവാക്ക്


ഇങ്ഗ്ളിഷ് മാത്രം സംസാരിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ വ്യക്തികൾ വാക്കുകളിലെ ഉച്ചനീചത്വങ്ങൾ തുടച്ചുനീക്കാനാണ് ശ്രമിക്കുക.

എന്നാൽ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഇടങ്ങളിൽ കാര്യങ്ങൾ നേരെ മറിച്ചാണ്.

ഈ വിധ വേദികളിൽ ഓരോ വ്യക്തിയും മറ്റൊരാളുടെ ഓരോ വാക്കിലും ചേഷ്ടയിലും സ്വരത്തിലും കൃത്യമായ വിധേയത്വമോ മേധാവിത്വമോ ഉണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കും. താഴേക്കിടയിലുള്ള ആൾ വിധേയത്വവും മുകൾത്തട്ടിലുള്ള ആൾ മേധാവിത്വവും കാണിക്കേണം.

മനസ്സിൽ മുഴുവൻ ഫ്യൂഡൽ ഭാഷയുള്ള താഴെ പടിയിലുള്ള ആൾ ഇങ്ഗിളിഷ് വേദികളിൽ കയറി, മറ്റുള്ളവരെ കേറി വെറും പേരുവിളിച്ചാലും, പ്രശ്നമാണ്. കാരണം, ആ ആളുടെ താഴെ പടിയിലുള്ള സ്ഥാനീകരണം, മറ്റുള്ള ആളുകളുടെ മസ്തിക്ഷ സോഫ്ട്വേർ ഗ്രഹിച്ചെടുത്തിരിക്കും.

അതിനാൽതന്നെ വെറുതെ കയറി ഇങ്ഗ്ളിഷിൽ സംസാരിച്ചാലും പോര. മറിച്ച്, മനസ്സിലും ശരീരത്തിലും ഇഴകിച്ചേർന്നിരിക്കുന്ന ഫ്യൂഡൽ ഭാഷാ സ്വാധീനങ്ങൾ തുടച്ചുമാറ്റിയാലെ വ്യക്തി ഒരു ഇങ്ഗ്ളിഷ് ഭാഷാ വേദിയിൽ അപകടകാരിയല്ലാതാവുള്ളു.

ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടന്നുകയറിയിട്ടുള്ള അന്യദേശക്കാരിൽ ഒരു മുഖ്യ പങ്ക് ആൾക്കാരും ഈ വീക്ഷണ കോണിൽ നിന്നു നോക്കിയാൽ, അപകടകാരികൾ തന്നെയാണ്.

ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഒരു കൂട്ടം ആളുകൾ എവിടെയെങ്കിലും വച്ച് ഒന്നിച്ചു ചേർന്ന് കുറച്ചു കാലം ഒന്നിച്ചു ജീവിച്ചു തുടങ്ങിയാൽ, സാവധാനത്തിലോ, അതുമല്ലെങ്കിൽ പെട്ടെന്നോ, ഒരു പിരമിഡുമാതിരിയുള്ള അടുക്കും ചിട്ടയിലും വന്നുചേരും. ഈ അടുക്കും ചിട്ടയും ഒന്ന് ഉറച്ചാൽ, മുകളിലെ വ്യക്തി ഒരു മഹാവ്യക്തിയായി ഭവിക്കും.

താഴെയുള്ള ആളുകൾ തരംതാഴ്ന്നവരും, അവരിൽ തന്നെ ഏറ്റവും അടിയിൽ പെട്ടുപോകുന്നവർ ഒരു തരം പുഴുമാതിരിയും ആയി മാറിയേക്കാം.

എന്നാൽ, ഈ ഒരു അപകടാവസ്ഥയെ നിയന്ത്രിക്കാനായി താഴെക്കിടയിൽ പെട്ടുപോകുന്നവർ ഒച്ചവച്ചും വൻ കായിക കഴിവുകൾ പ്രകടിപ്പിച്ചും ആകെക്കൂടെ ഒരു ബഹളമയം സൃഷ്ടിച്ചും പിടിച്ചുനിൽക്കാൻ ശ്രമിച്ചേക്കാം.

ഇതുകൊണ്ടൊന്നും ഇങ്ഗ്ളിഷിലെ വ്യക്തിത്വം കൈവരില്ല.

പലപ്പോഴും, ഒന്നിന് പകരം ഒന്നിൽ കൂടുതൽ ആളുകളുടെ പിരമിഡുകൾ ആണ് സൃഷ്ടിക്കപ്പെടുക എന്നതും ഒരു വാസ്തവം ആയേക്കാം. കാരണം, ഓരോ സ്ഥാനത്തിനുമായുള്ള വൻ പിടിവലി നടക്കും. ആ വിധ ഇടങ്ങിളിൽ പിരമിഡ് പിളരും.

എന്നിരുന്നാലും, നിലനിൽക്കുന്ന ഒരു ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ പലവിധമായുള്ള നേതൃത്വ നിരകളും ഉണ്ടാവും. ഈ വിധ നേതൃത്വ നിരകൾ ഇങ്ഗ്ളിഷ് ഭാഷയിൽ ഉണ്ടാവില്ലായെങ്കിലും, അവ ഓരോന്നിനും സദൃശമായ (corresponding) മനുഷ്യകൂട്ടായ്മകൾ ഉണ്ടായേക്കാം.

ഉദാഹരണത്തിന്, ഒരു ഓട്ടോമൊബൈൽ workshop. ഇതിൽ ശക്തമായ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ പടികൾ സൃഷ്ടിക്കുന്ന ഒരു പിരമിഡ് ഉണ്ടായിരിക്കും.

ഇങ്ഗ്ളിഷ് വേദികളിലും automobile workshop ഉണ്ടാവുമെങ്കിലും, അവയിൽ ഉള്ള മനുഷ്യ ബന്ധങ്ങളിൽ ഈ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ സ്വഭാവം കാണില്ല.

ഫ്യൂഡൽ ഭാഷയിൽ സൃഷ്ടിക്കപ്പെടുന്ന ഈ മനുഷ്യ പിരമിഡുകൾക്കുള്ളിൽ വൻ ബലമുള്ള തൂണുകൾ പോലുള്ള മനുഷ്യ ബന്ധ വാക്ക് കണ്ണികൾ നിലനിൽക്കും.

ഈ വിധമായുള്ള ഒരു പിരമിഡിന് മുകളിൽ നിൽക്കുന്ന വ്യക്തിക്ക് അയാളുടെ കീഴിൽ നിൽക്കുന്നവരുടെ മേൽ കഠിനമായ അജ്ഞാ ശക്തി തന്നെയുണ്ടാവും. അതേ സമയം കീഴിൽ നിൽക്കുന്നവരിൽ മുകളിലോട്ട് വൻ വാത്സല്യവും കടപ്പാടും വളർന്നുവരും.

ഈ ഉയരത്തിന്‍റെ മധ്യഭാഗത്ത് നിൽക്കുന്നവർക്ക് അവരേക്കൾ കീഴിലുള്ളവരുടെ വിധേയത്വം ലഭിക്കുന്നത്, അവർ അവരുടെ മുകളിലുള്ളവരോട് വളരെ വ്യക്തമായി പ്രകടിപ്പിക്കുന്ന വിധേയത്വം കാണിക്കുന്നതിലൂടെയാണ്. അവർ അവരുടെ മുകളിലുള്ളവരോട് ധിക്കാരപരമായി പെരുമാറിയാൽ, അവരുടെ കീഴിൽ ഉള്ളവർ അവരോടുള്ള വിധേയത്വം പിൻവലിക്കും.

അങ്ങിനെ നോക്കിയാൽ ഈ വിധേയത്വ - മേധാവിത്വ കണ്ണിതന്നെ ഒരു തരം പരസ്‌പരാശ്രയത്വമുള്ളതും ഒട്ടിപ്പിടിച്ചു നിൽക്കുന്നതും, പോരാത്തതിന്, വ്യക്തമായ ദീശാ ഘടകാശംങ്ങൾ ഉള്ളതുമായ കാര്യങ്ങൾ ആണ്.

ഇത് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ പലപ്പോഴും Gang അഥവാ സംഘം എന്ന പ്രതിഭാസത്തിന് തുടക്കും കുറിക്കും.

ഈ ഒരു പ്രതിഭാസം ഒരേ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കൂട്ടമായി താമസിച്ചാലും സൃഷ്ടിക്കപ്പെടും. എന്നാൽ ആ കൂട്ടരിലെ തുടർന്നുള്ള തലമുറകൾ അവരുടെ പാരമ്പര്യ ഭാഷ ഉപയോഗിക്കുന്നത് കുറച്ചാൽ, ഈ Gang പ്രതിഭാസം താനേ തളരും. പ്രത്യേകിച്ചും അവർ ഇങ്ഗ്ളിഷ് ഭാഷയിലെക്ക് മനസ്സും ഭാവവും മാറ്റിയാൽ.

ഈ വിധം ഇറ്റലിയിൽനിന്നും യൂഎസ്സിൽ കടുന്നവന്നവരാണ്, അവിടെ Mafia എന്ന അധോലോക സംഘങ്ങൾ സൃഷ്ടിച്ചത്.

ഈ കൂട്ടരിലെ വളരെ വ്യക്തമായ സ്വഭാവ സവിശേഷത, ഇറ്റാലിയൻ ഭാഷിയിലെ Sicilian ഉപഭാഷ അവർ സംസാരിക്കും എന്നതായിരുന്നു. ആ ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി നിലനിന്നാലെ ഇറ്റാലിയൻ Mafiaയ്ക്ക് ആയുസ്സുള്ളു.

ഇഞ്ഞി എന്ന് സംബോധന ചെയ്യേണ്ടുന്ന ഇടത്ത് You ഉപയോഗിച്ചു തുടങ്ങിയാൽ, Gang / Mafia നേതാവിന് ബലക്ഷയം സംഭവിക്കും. അത് പുനരുജ്ജീവിപ്പിക്കാൻ എന്തുതന്നെ ചെയ്താലും, മറ്റേയാൾക്ക് പഴയ ഫ്യൂഡൽ ഭാഷ അറിയില്ലായെങ്കിൽ, ആ ഗംഭീര കളി വെറും കോമാളിത്തരമായി ഭവിക്കും.

യൂഎസ്സിലെ Italian Mafiaയുടെ കഥ പറയുന്ന Maria Puzo എഴുതിയ Godfather എന്ന നോവൽ വായിക്കുന്ന അവസരത്തിൽ ഈ വിവരം മനസ്സിൽ ഉണ്ട് എങ്കിൽ ആ കഥയിൽ പറയാതെ പോകുന്ന യാഥാർത്ഥ്യങ്ങൾ പെട്ടന്നുതന്നെ മനസ്സിൽ കയറും.

ഇന്ത്യയിൽ പലയിടത്തും ഒരു തരം Gang സംസ്ക്കാരം കണ്ടിട്ടുണ്ട്. ഇത് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വളരെ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന ഒരു പ്രതിഭാസമാണ്. പണമോ അതുപോലുള്ള മറ്റെന്തെങ്കിലുമോ കൈവശമുണ്ടെങ്കിൽ ആളുകൾ ചേട്ടാ എന്ന വരേണ്യം വാക്ക് കാണിക്കമാതിരി നൽകിക്കൊണ്ട് അണിനിരക്കും കീഴിൽ.

വരേണ്യവാക്ക് ഒരുതരം നേർച്ചാദ്രവ്യം തന്നെ.

ഇങ്ഗ്ളിഷിൽ ഇത് നടക്കില്ലതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25

Post posted by VED »

25 #. മാനസിക ഭദ്രതക്കുറവ് വരുന്നതിനെക്കുറിച്ച്


ഫ്യൂഡൽ ഭാഷകളിൽ ഓരോ വ്യക്തിക്കും എന്ത് ആസ്‌തി ഉള്ളതും വാക്ക് കോഡുകളെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യും. ഇതു തന്നെ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരുടെ മനസ്സിനെ കഠിനമായി ബാധിക്കുന്ന ഒരു കാര്യമാണ്.

ഒരു വ്യക്തിക്ക് സാമ്പത്തിക ആസ്തി, വിവരം, വിജ്ഞാനം, ഉന്നത ആളുകളുമായുള്ള ബന്ധം, അധികാരം, ശാരീരിക ഉയരം, കരുത്ത്, ധീരത, നൈപുണ്യം അങ്ങിനെ എന്തും ഉള്ളത് വാക്ക് കോഡുകളിൽ വൻ അക്കമൂല്യങ്ങൾ നിറക്കും. അവൻ എന്ന വാക്കിനെ അദ്ദേഹം, അവര് വാക്കുകളിലേക്ക് ഉന്തിനിർത്താനുള്ള കഴിവ് ഈ വിധ ആസ്തികൾക്കുണ്ട്.

ഈ വിധമായുള്ള യാതോരു ആസ്തികളും ഇങ്ഗ്ളിഷിലെ You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകളേയും അവയുടെ അനുബന്ധ വാക്കുകളേയും യാതോരു രീതിയിലും ബാധിക്കില്ല. കാരണം, ഈ വാക്കുകൾക്ക് മറ്റ് നിലവാരങ്ങളിൽ ഉള്ള വാക്കുകൾ ഇങ്ഗ്ളിഷിൽ ഇല്ല.

ഈ വിധ ആസ്തികൾ ഇങ്ഗ്ളിഷിൽ ഇല്ലാത്ത പലതരം മാനസിക പെരുമാറ്റങ്ങളിലേക്കും ഫ്യൂഡൽ ഭാഷക്കാരെ നയിക്കാറുണ്ട്. അതിൽ ഏറ്റവും വ്യക്തിമായി കാണപ്പെടുക അസൂയ എന്ന ഭാവമാണ്. അസൂയ എന്നത് പലപ്പോഴും ഒരു വ്യക്തിയിൽ വളരുന്ന അരക്ഷിതത്വം (Insecurity) എന്ന മാനസിക ഭാവമാണ്. തന്‍റെ സ്ഥാനത്തിന് ഒരു ഭദ്രതക്കുറവുണ്ട് എന്ന തോന്നൽ. വേറെ രീതിയിൽ പറഞ്ഞാൽ, തന്‍റെ സ്ഥാനത്തിന് ഉറപ്പില്ല, അല്ലെങ്കിൽ അത് സുരക്ഷിതമല്ലാ എന്ന തോന്നൽ.

ഇതിൽ എന്ത് സ്ഥാനത്തിനാണ് ഉറപ്പുകറുയന്നത് എന്നത് ആലോചിക്കാവുന്ന കാര്യമാണ്. ഫ്യൂഡൽ ഭാഷകളിൽ കൂടിനോക്കിയാൽ, അവൻ, അയാൾ, അദ്ദേഹം, നീ, നിങ്ങൾ, സാർ എന്നീ സ്ഥാനങ്ങളിൽ ആണ് കുലുക്കം അനുഭവിക്കുക.

ഈ ഒരു വിഷയത്തെ കൂടുതൽ വിശകലനത്തിന് പോകുന്നില്ല. കാരണം, അത് പലവിധ സങ്കീർണതകളിലേക്ക് ഈ എഴുത്തിനെ നയിക്കും. അതിനുള്ള സൗകര്യം ഇപ്പോൾ ഈ എഴുത്തിന്‍റെ പാതയിൽ ഇല്ല.

മുകളിൽ കൂർത്തുനിൽക്കുന്ന കൂടരങ്ങൾ മാതിരിയാണ്, ഫ്യൂഡൽ ഭാഷകളിലെ പല വ്യക്തിബന്ധങ്ങളും. ഈ കാര്യം സ്ഥിരീകരിക്കാനായി ഒരു കാര്യം ഇവിടെ പറയാം.

ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് മുൻപ്, ഈ എഴുത്തു പരമ്പര സ്ഥിരമായി വായിക്കുന്ന ഒരു പരിചയമുള്ള വ്യക്തിയോട് ഒരു കാര്യം ചോദിച്ചു. ചോദിച്ചത് ഇങ്ഗ്ളിഷിൽ ആണ്.

ഈ എഴുത്തിനെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ്. അങ്ങിനെയാണെങ്കിൽ, ഈ എഴുത്ത് എന്തുകൊണ്ട് സ്വന്തം പരിചയക്കാർക്ക് പങ്കിടുന്നില്ലാ എന്നു ഞാൻ ചോദിച്ചു. അപ്പോൾ, ആദ്യം ആ വ്യക്തി പറഞ്ഞത്, തനിക്ക് അറിയാവുന്ന വ്യക്തികൾ എല്ലാം തന്നെ ബൗദ്ധിക (intelluctual) വിഷയങ്ങളിൽ വളരെ പിന്നിലാണ് എന്നും അവർക്കാർക്കും ഈ വിധ കാര്യങ്ങൾ വായിക്കാൻ താൽപ്പര്യം ഇല്ലായെന്നും പറഞ്ഞു.

എന്നാൽ ഈ എഴുത്ത് വായിക്കുന്നവരിൽ മിക്കവരും സാധാരണക്കാരാണ് എന്നു കാണിച്ചു കൊടുത്തപ്പോൾ, ആ ആൾ വളരെ വ്യക്തമായി പറഞ്ഞത് ഈ വിധമാണ്:

ഈ എഴുത്ത് എന്‍റെ പരിചയക്കാർക്ക് നൽകിയാൽ എന്‍റെ വ്യക്തി ബന്ധങ്ങൾക്ക് കാര്യമായ ക്ഷതം ഏൽക്കും. കാരണം, എനിക്ക് ഓരോ വ്യക്തിയുമായുള്ള ബന്ധങ്ങളിൽ ഒന്നുകിൽ ഒരു ഉയർച്ചയോ അല്ലെങ്കിൽ ഒരു താഴ്ചയോ ഉണ്ട്. ഇതു രണ്ടിനേയും മാച്ചുകളയാൻ സാധ്യമാക്കുന്നതോ, അല്ലെങ്കിൽ അവയിൽ ചോദ്യചിഹ്നങ്ങൾ കടത്തിവിടുന്നതോ ആയ വിവരങ്ങൾ ആണ് ഈ എഴുത്തിൽ ഉള്ളത്. അതിനാൽ തന്നെ ഈ എഴുത്ത് ഞാൻ ആർക്കും പങ്കിടാറില്ലാ എന്ന്.

മുകളിലോട്ട് കൂർത്തു നിൽക്കുന്ന കൂടാരങ്ങൾ പോലെയാണ് മിക്ക വ്യക്തി ബന്ധകൂട്ടായ്മകളും. ഈ വിധ കൂടരങ്ങളിൽ ചിലതിൽ ഒരു വ്യക്തി മുകളിലെ കൂർത്ത മുനമ്പിലും, മറ്റചിലതിൽ ആ വ്യക്തി കീഴിലെ ഏതെങ്കിലും പടിയിലും ആയിരിക്കും.

ഓരോ പടിയിലുള്ള ഓരോ വ്യക്തിയും, താൻ കൂർത്ത മുനമ്പിൽ നിൽക്കുന്ന കൂടാര കൂട്ടായ്മകൾ സൃഷ്ടിക്കാൻ വെമ്പൽ കൊള്ളും. ഈ വിധമായുള്ള യാതോരു മാനസിക പ്രചോദനവും ഇങ്ഗ്ളിഷ് ഭാഷ വ്യക്തികളുടെ മനസ്സിൽ കയറ്റിവിടില്ലതന്നെ.

ഈ ഓരോ കൂടാര കൂട്ടായ്മകളിലും മുകളിലെ കൂർത്ത മുനമ്പിൽ ഉള്ള വ്യക്തി ഒരു പ്രത്യേകതരം മേന്മ ഭാവം നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കും. ഈ മേധ ഭാവത്തിനെ കുത്തിക്കീറുന്ന കാര്യം ആണ്, കീഴിൽ നിൽക്കുന്നവരിൽ കാണപ്പെടുന്ന വിവിധ തരം ആസ്തികൾ.

ഉദാഹരണത്തിന്, തന്‍റെ കീഴിൽ ഉള്ളവ്യക്തിക്ക് എന്തെങ്കിലും കാര്യത്തിൽ കുറച്ച് വിവരമോ, വിജ്ഞാനമോ, നൈപുണ്യമോ ഉണ്ട് എന്നു കാണപ്പെട്ടാൽ, അത് ഒരു ആപത്താണ്. കാരണം, അത് കീഴ്സ്ഥാനക്കാരനുമായി ബന്ധപ്പെട്ട വാക്ക് കോഡുകളിൽ മേധ ശക്തി നിറയ്ക്കും.

അവൻ ആയിരുന്ന വ്യക്തി ചെറുതായെങ്കിലും അയാളോ, അദ്ദേഹമോ അവരോ മറ്റോ ആയാൽ, ആ കൂടാര കൂട്ടായ്മയുടെ ആകൃതിയിൽ മാറ്റും വരും. മുകളിൽ നിൽക്കുന്ന വ്യക്തിക്ക് ചെറുതായൊരു കുലുക്കവും സ്ഥാനചലനവും അനുഭവപ്പെടും.

ഇതെല്ലാം വെറും തോന്നലാണ് എന്ന് മാനഃശസ്ത്രം പറഞ്ഞേക്കാം. പോരാത്തതിന്, അതിന് ഒരു വിഡ്ഢി സാങ്കേതിക പദപ്രയോഗവും നൽകിയേക്കാം. എന്നാൽ വാസ്തവം ഇതേനേക്കാളെല്ലാം ഗഹനം തന്നെയായിരിക്കും.

പണ്ടു മുതലെ ദക്ഷിണേഷ്യയിൽ നിലനിന്നിരുന്ന ഒരു സാമൂഹിക സത്യം ആണ്, വ്യക്തികളുടെ ശത്രു എന്നു നിർവ്വചിക്കപ്പെടുന്നവർ അവരോട് നേരിട്ട് ഏറ്റുമുട്ടുന്ന ആളുകൾ മാത്രമല്ല എന്നത്.

മറിച്ച്, അവർക്ക് കീഴിൽ പെട്ടുകിടക്കുന്നവരും ഒരു പരിധിവരെ അപകടകാരികൾ ആണ്. കീഴിൽ പെട്ടുകിടക്കുന്നവർക്ക് മുകളിലേക്ക് വളരാനുള്ള യാതോരു വിധ രക്ഷാമാർഗ്ഗങ്ങളും നൽകരുത് എന്നത് എല്ലാരിലും ഉള്ള ഒരു മനോഭാവം തന്നെയായിരുന്നു.

ഇങ്ഗ്ളിഷ് കമ്പനി Tellicherryൽ സ്ഥാപിച്ചപ്പോഴാണ് ഈ ഉപഭൂഖണ്ഡത്തിൽ ആദ്യമായി കീഴ്സ്ഥാനക്കാർക്ക് ഒരു വ്യക്തമായ രക്ഷപ്പെടാനുള്ള പാത തെളിഞ്ഞുവന്നത്.

കീഴ്സ്ഥാനക്കാരനിൽ എന്തെങ്കിലും ഉന്നത നൈപുണ്യങ്ങൾ ഉള്ളതായി കണ്ടാൽ, അതിനെ മുളയിലെ നുള്ളിക്കളുയന്നതാണ് ബുദ്ധി എന്ന് എല്ലാ ഫ്യൂഡൽ ഭാഷക്കാർക്കും അറിവുള്ളകാര്യമാണ്. ഈ വിവേകബുദ്ധി ഇല്ലാത്തവരെ വിഡ്ഢികൾ എന്നാണ്, പൊതുവായി അറിയപ്പെടുന്നത്.

ഈ വിക്ഷണ കോണിൽ നിന്നും നോക്കിയാൽ, ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥർ പമ്പരവിഡ്ഢികൾ തന്നെയായിരുന്നു.

അവരോട് വൻ വിധേയത്വം കാണിച്ചിരുന്ന ആളുകൾക്ക് ഇങ്ഗ്ളിഷ് ഭാഷ പഠിക്കാനുള്ള വൻ പാതകൾ ആണ് അവർ നൽകിയത്. അവരോടുള്ള വൻ വിധേയത്വവും ആദരവും അടിയാളത്തവും മാച്ചുകളയാനുള്ള പാതകൾ ആണ് അവർ തന്നെ പഠിപ്പിച്ചുവിട്ടത്.

ഇന്നും ഇന്ത്യയിൽ കീഴ്ജനം ഇങ്ഗ്ളിഷ് പഠിക്കുന്നതിൽ നിന്നും അവരെ മനംമടുപ്പിച്ച് വിടാനാണ് അധികാര സ്ഥാനങ്ങളിൽ ഉള്ള ഏവരും നിശബ്ദമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന മാനസിക ഭാവങ്ങൾ വളരെ സങ്കീർണങ്ങൾ ആയേക്കാം. ഒരു കാര്യം ഒരിടത്തുമാത്രമല്ല ചെന്നു തട്ടുക. മറിച്ച് അത് പലരീതികളിൽ തിരിഞ്ഞും മറിഞ്ഞു കയറിച്ചെന്ന് മറ്റൊരിടത്ത് കയറിതട്ടും.

മുകളിൽ പ്രതിപാദിച്ച മനുഷ്യകൂട്ടായ്മാ കൂടരങ്ങളിലെ പല കീഴ്സ്ഥാനങ്ങളിൽ നിൽക്കുന്ന പലവ്യക്തികളും ഒരു പ്രത്യേക കാര്യത്തിൽ സമസ്ഥാനത്ത് നിൽക്കുന്ന വ്യക്തികൾ ആയിരിക്കും. എന്നാൽ അതിലെ ഓരോരുത്തരും മറ്റ് പല കാര്യങ്ങളിലും വ്യത്യസ്ത മാനസികവും ശാരീരികവും ആയുള്ള നിലവാരക്കാർ ആയിരിക്കും.

ഇതും ഒരു പ്രശ്നമായി ഭവിക്കാം. ഒരേ നിലവരക്കാരായി അറിയപ്പെടുന്ന വ്യക്തികളിൽ ഒരാൾക്ക് ചില കാര്യങ്ങളിൽ വ്യക്തമായിത്തന്നെ വൻ ഗഹനമായ നിലവാരം ഉണ്ട് എന്ന ഹേതുക്കൾ കരുതിക്കൂട്ടിയല്ലാതെ തന്നെ പുറത്തുവന്നുകൊണ്ടിരുന്നാൽ, അയാളുടെ അതേ സ്ഥാനത്തുള്ള മറ്റ് വ്യക്തികളിൽ കഠിനമായ വിധ്വേഷം വരും.

ഇതും ഇങ്ഗിളിഷിൽ ഇല്ലാത്ത ഒരു മാനസിക ഭാവം ആണ്.

ഈ ഒരു സംഗതിയെ നേരിടാനായി അതേ സ്ഥാനത്തുള്ള മറ്റു ചലർ ഈ ആളെ പരസ്യമായി കൊച്ചാക്കാനും, അയാൾക്ക് വിവരം ഇല്ലായെന്ന് മറ്റുള്ളവർക്ക് പ്രദർശിപ്പിച്ചു കൊടുക്കാനും, പിന്നിൽ നിന്ന് കുത്താനും, ഈ ആളെക്കുറിച്ചുള്ള അപവാദ കഥകളെ പറഞ്ഞു പ്രചരിപ്പിക്കാനും, അയാൾ പൊട്ടനാണ് എന്ന് പറയാനും, കായികമായി യാതോരു കഴിവും ഇല്ലായെന്ന് കാണിച്ചുകൊടുക്കാനും മറ്റും ഒരുമ്പെടും.

ഇത് എല്ലാരിലും വൻ ആഹ്ളാദം വരുത്തുന്ന ഒരു നിത്യവിനോദം തന്നെയായിരിക്കും. മറ്റ് കാര്യമായ വിനോദങ്ങൾ ഇല്ലായെങ്കിൽ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26

Post posted by VED »

26 #. മാനസിക സമ്മർദ്ദങ്ങളെവാക്ക് കോഡുകളിൽ ഭൂപടപ്പെടുത്തിയാൽ



ഈ എഴുത്തിന്‍റെ ഈ 16ആം വോള്യം എഴുത്തിൽ ശ്രമിക്കുന്നത്, ഫ്യൂഡൽ ഭാഷകളുടെ ആശയവിനിമയ യന്ത്രസംവിധാനത്തിന്‍റെ ഉള്ളറകളിൽ ഒളിഞ്ഞുകിടക്കുന്ന വിവിധതരം വ്യക്തിബന്ധ കണ്ണികളുടെ രൂപകൽപ്പനാ ചിത്രങ്ങളെ തുറന്നൊന്ന് നോക്കാനാണ്.

ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ചിലതെങ്കിലും ഈ എഴുത്തിന്‍റെ ഒന്നാം വോള്യത്തിൽ സൂചിപ്പിച്ചെങ്കിലും വിട്ടകാര്യങ്ങൾ ആയിരിക്കാം.

16ആം വോള്യത്തിൽ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി എന്ന ഒരു ആശയം കൊണ്ടുവന്നിട്ടുണ്ട്. ഈ ഏണിപ്പടി സങ്കൽപ്പം, ഫ്യൂഡൽ ഭാഷകളുടെ പലവിധ സവിശേഷതകളേയും വിശദ്ധീകരിക്കാൻ ഉപകാരപ്പെടുന്നുണ്ട്.

ഇങ്ഗ്ളിഷ് പോലുള്ള ഭാഷകളിൽ ഒരാൾ ചെയ്യുന്ന തൊഴിൽ, അല്ലെങ്കിൽ അയാൾ എന്തെങ്കിലും ചെയ്യുന്ന കാര്യം കാണുന്നു, തുടങ്ങിയ കാര്യങ്ങൾ You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകളിൽ യാതോരു മാറ്റവും വരുത്തില്ല.

എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ ഓരോ വ്യക്തിയും താനുമായി ബന്ധപ്പെട്ടുകിടക്കുന്ന വാക്ക് കോഡുകൾക്ക് ക്ഷതം വരുത്താതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം. ഇതും സാമൂഹത്തിലും വ്യക്തിയിലും നിരന്തരമായി നിലനിൽക്കുന്ന ഒരു മാനസിക സമ്മർദ്ദമായി നിലനിൽക്കും.

പണ്ട് ഒരു പരിചയക്കാരനായ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യം ഓർമ്മവരുന്നു. അയാൾ പറഞ്ഞത്, ആളുകളോട് പെരുമാറുമ്പോൾ ശരിക്കും വെയ്റ്റ് (weight) ഇട്ട് നിൽക്കണം. അല്ലെങ്കിൽ ആളുകൾ വിലനൽകില്ല.

ഈ വിധമായുള്ള ഒരു ഭാവം ഇങ്ഗ്ളിഷ് സംസാരിക്കുന്നവരിൽ, അവർ മറ്റ് ഇങ്ഗ്ളിഷ് വ്യക്തികളോട് സംസാരിക്കുന്ന അവസരങ്ങളിൽ യാതോരു രീതിയിലും പ്രകോപിപ്പിച്ചെടുക്കാൻ ആവില്ല.

എന്നാൽ അവർ ഫ്യൂഡൽ ഭാഷക്കാരോട് ഇടപഴകി പരിചയപ്പെട്ടു തുടങ്ങിയാൽ അവരിലും ഈ ഭാവം വന്നുകൂടാതില്ല. അവർക്ക് യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത എന്തോ ഗുരുതരമായ പൈശാചികത ഈ കൂട്ടരുടെ വൻ ഊഷമളമായ സൗഹൃദ ഭാവത്തിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന തോന്നൽ അവരിൽ വന്നേക്കാം.

ഇവിടെ വെയ്റ്റ് (weight) ഇട്ട് നിൽക്കുക എന്നത്, പരുക്കനായി പെരുമാറുക, ഞെട്ടിച്ച് സംസാരിക്കുക, വിഷമിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ, ന്യായമായ ചോദ്യങ്ങൾക്ക് മുറചോദ്യം ചോദിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുക, ഒരു കാര്യം ചെയ്തുകിട്ടാൻ അനാവശ്യമായ രേഖകൾ വേണമെന്ന് ശഠിക്കുക എന്നൊക്കെയുള്ള രീതിയിൽ പെരുമാറുക എന്നതാവാം.

വ്യക്തിയെക്കൊണ്ട് സാർ, മാഡം എന്ന് പലവട്ടം വിളിപ്പിക്കാനായാൽ, വെയ്റ്റ് (weight) ഇടൽ വിജയകരമായി നടത്തിപ്പുചെയ്തു വെന്ന് മനസ്സിലാക്കാം. ഇതൊന്നും ഇങ്ഗ്ളിഷിൽ ഇല്ലായെന്ന് ഓർക്കുക.

ഇവിടെ എടുത്ത് പറയേണ്ടുന്ന കാര്യം ഇങ്ഗ്ളിഷിലെ Sir, Madam, Ma'am തുടങ്ങിയ പദങ്ങളുടെ മലയാളം ഭാഷാ രൂപങ്ങൾ അല്ലാ സാർ, മാഡാം എന്നു മനസ്സിലാക്കുക. ഇങ്ഗ്ളിഷിലെ Sir, Madam, Ma'am വാക്കുകൾ ഇങ്ഗ്ളിഷിലെ You, Your, Yours, He, His, Him, She, Her, Hers വാക്കുകളിൽ യാതോരു മാറ്റവും വരുത്തില്ല.

മലയാളത്തിൽ സാർ, മാഡം വാക്കുകൾ പലവാക്കുകളിലും വൻ മാറ്റങ്ങൾ സൃഷ്ടിക്കും.

ഒരു വ്യക്തിയെക്കുറിച്ച് എന്താണ് കേൾക്കുന്നത്, എന്താണ് അയാൾ ചെയ്യുന്നത് കാണുന്നത് എന്നതെല്ലാം ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ അയാളുടെ സ്ഥാനത്തിന് ചലനം വരുത്തും. ഇത് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഒരു വൻ കാര്യം തന്നെയാണ്.

സമൂഹത്തിൽ പലവിധത്തിലുള്ള വിള്ളലുകളും തട്ടുകളും മറ്റും സ്വമേധയാ സൃഷ്ടിക്കപ്പെടും.

ആളുകൾ ചന്തപ്പറമ്പുകളിൽ കെട്ടഴിച്ചിട്ടമാതിരി ആരോടും കയറി സംസാരിക്കാനും മറ്റും തയ്യാറാകുമെങ്കിലും ചന്തപ്പറമ്പിന്‍റെ ആൾകൂട്ടം ഇല്ലായെങ്കിൽ, സ്വന്തം കൂടാരക്കെട്ടിനുള്ളിലെ സ്ഥാനീകരണത്തിന് അനുസൃമായേ ആളുകൾ തമ്മിൽ ബന്ധപ്പെടുള്ളു.

ഇത് കേരളത്തിൽ പല വാണിജ്യ കെട്ടിടങ്ങളിലും കാണാവുന്ന ഒരു കാര്യമാണ്. ഓരോ വാണിജ്യ ഓഫിസും വൻ വൃത്തിയിലും വെടിപ്പിലും നിലനിർത്തിയിരിക്കും. എന്നാൽ തൊട്ടു പുറത്ത് പൊതുവായുള്ള വീഥിയിൽ അഴുക്കും ചവറും നിറഞ്ഞുനിൽക്കും.

ഓരോ കൂടാരക്കെട്ടിനുള്ളിലും വ്യക്തികൾ അടുക്കിവെക്കപ്പെട്ട രൂപകൽപ്പനയ്ക്ക് തൊട്ടുപുറത്തുള്ള വേദികളിൽ യാതോരു പ്രസക്തിയോ അംഗീകാരമോ കാണില്ലാ എന്നതാണ് പ്രശ്നം.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ കീഴിൽ ഉള്ള വ്യക്തിയുമായി അടുത്തിഴപഴകുമ്പോൾ, താൻ നിൽക്കുന്ന സ്വന്തം പടിയുടെ ഉയർന്ന സ്ഥാനം ഭാവത്തിലും സ്വരത്തിലും മറ്റും പ്രദർശിപ്പിച്ചിരിക്കും.

ഈ പ്രദർശനം കാര്യക്ഷമമായി നടത്തുന്നില്ലായെങ്കിൽ, മറ്റ് പല വേദികളിലും വാക്ക് കോഡുകളിൽ ക്ഷതം സംഭവിക്കും. ഇത് പിന്നീട് പല സംഭവ വികാസങ്ങളിലും, അപകടങ്ങളെ വിളിച്ചുവരുത്തും.

ഒരാളെക്കുറിച്ച് എന്തു പറയാം എന്തു പറയാൻ പാടില്ല എന്നതെല്ലാം, പല ദിക്കിലും വളരെ ഓട്ടോമെറ്റിക്കായി നിയന്ത്രിക്കുന്നത്, അയാൾ ആ പ്രദേശത്ത് അവൻ, അയാൾ, അദ്ദേഹം (ചേട്ടൻ, ചേച്ചി, സാർ, മാഡം) എന്നീ മൂന്ന് സ്ഥാനങ്ങളിൽ ഏതാണ് എന്നതിനെ ആശ്രയിച്ചിരിക്കും.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുടെ അടിയിൽ പെട്ടുകിടക്കുന്നവരോട്, പലപ്പോഴും വളരെ ശ്രദ്ധിച്ചാണ് ആ കാരണത്താൽ ആളുകൾ പെരുമാറുക.

ഇവിടെ കീഴിൽ പെട്ടു കിടക്കുന്ന വ്യക്തിയെന്നു പറയുന്നതിൽ തന്നെ ഒരു അതിസങ്കിർണ്ണമായ ഒരു സംഗതിയുണ്ട്.

ഈ കാര്യം വിശദ്ധീകരിക്കാനായി ഒരു പ്രത്യേക തൊഴിൽ മേഖല എടുക്കുക. അതിൽ മുകളിൽ നിന്ന് താഴോട്ടേക്ക് നീങ്ങുന്ന ഒരു ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുണ്ട് എന്നു മനസ്സിലാക്കുക.

ഓരോ കീഴ് പടിയും ഓരോ തൊഴിൽ സ്ഥാനം ആണ്.

ഇതാണ് വളരെ വ്യക്തമായി കാണുന്ന ചിത്രം.

എന്നാൽ ഓരോ പടിയിലും മറ്റൊരു സങ്കീർണ്ണത ഒളിഞ്ഞു കിടപ്പുണ്ട്.

ഒരു പ്രത്യേക പടിയിൽ ഒരു കൂട്ടം തൊഴിൽ നൈപുണ്യമുള്ളവർ. ഇവർ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ മദ്ധ്യ ഉയരത്തിൽ ഉള്ളവർ ആണ്. ഇവർക്ക് ആ ഏണിപ്പടിയിൽ വാക്ക് കോഡുകളിൽ ഒരു സ്ഥാനം ഉണ്ട്.

ഇവർക്ക് മുകളിൽ പല തട്ടുകളിൽ ഇങ്ങൾ വ്യക്തികൾ.

ഇവർക്ക് കീഴിൽ പല തട്ടുകളിൽ ഇഞ്ഞി വ്യക്തികൾ.

ഈ ചിത്രം സങ്കീർണ്ണം അല്ല.

എന്നാൽ ഇതേ പടിയിൽ തന്നെയും പലവിധത്തിലുള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ബന്ധങ്ങൾ കാണ്ടേക്കാം.

വയസ്സ് എന്നത് ഒരു ശക്തമായ ഏണിപ്പടിയാണ്.

അങ്ങിനെ നോക്കുമ്പോൾ, ഒരേ പടിയിലും ആളുകൾക്ക് തമ്മിൽ കഠിനമായ ഉയർച്ചത്താഴ്ച കാണും. പോരാത്തതിന്, ഈ ഒരു ചെറുകിട ഏണപ്പടി, മറ്റ് പടികളിലെ വ്യക്തികളുടെ ഭാവത്തേയും ബാധിക്കാം.

ഈ ഒരു കാര്യവും ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ വൻ വേലിക്കെട്ടുകൾ നിലനിർത്തും. പോരാത്തിന്, ഈ വിധ ഉയർച്ചത്താഴ്ചകളെ പലപ്പോഴും പലരും വകവെക്കാതെയും പെരുമാറും. ഇതും വൻ പ്രശ്നം തന്നെയാണ്. മനസ്സിനും തലക്കും അടികിട്ടിയ അനുഭവം വരെ വരാം.

ഇതൊന്നും ഇങ്ഗ്ളിഷിൽ ഇല്ലാത്ത മാനസിക പിരിമുറുക്കങ്ങൾ ആണ്.

താഴെ പടിയിലെ വ്യക്തിയുമായി അടുത്ത് ഇടപഴകുമ്പോൾ, ആ വ്യക്തി അവിടെ ഉന്നതനാണോ, കീഴ് സ്ഥാനക്കാരനാണോ, അതുമല്ലെങ്കിൽ ധിക്കാരിയാണോ എന്നെല്ലാമുള്ള പ്രശ്നങ്ങളും ഫ്യൂഡൽ ഭാഷകൾ സാമൂഹിക ആശയവിനിമയത്തിൽ വൻ വേലിക്കെട്ടുകളും അലങ്കോലങ്ങളും ഒച്ചപ്പാടുകളും നിലനിർത്തും.

ഫ്യൂഡൽ ഭാഷക്കാരിൽ മാനസിക സമ്മർദ്ദം വരുത്തുന്ന കാര്യങ്ങളിൽ ഒരു വൻ കാരണം തന്നയാണ് മുകളിൽ ചിത്രീകരിച്ചിട്ടുള്ളത്.

ഈ കാര്യത്തിന് യഥാർത്ഥത്തിൽ വളരെ വിശാലമായ സ്വാധീന ശക്തിയുണ്ട് എന്നതും വാസ്തവം തന്നെ.

പലവിധ കലഹങ്ങളേയും വിശകലനം ചെയ്യുമ്പോൾ വ്യക്തികളെ ഇഞ്ഞി👇 - ഇങ്ങൾ👆 ബന്ധങ്ങളിൽ വ്യക്തമായി സ്ഥാനീകിരിച്ചുകൊണ്ടൊരു കൂടാര ഭൂപടം വരയ്ക്കുകയും, ആ വ്യക്തികളെ വാക്ക് കോഡൂകളിലൂടെ ബന്ധിപ്പിച്ചു കാണുകയും, ആ കണ്ണികളിൽ സംഭവിക്കുന്ന ആന്ദോളനങ്ങളെ നിരീക്ഷിച്ചു നോക്കുകയും ചെയ്താൽ, വ്യക്തികളിലും സമൂഹത്തിലും ഉള്ള പല മാനസിക സമ്മർദ്ധ സ്ഥാനങ്ങളേയും കിറുകൃത്യമായി കാണാൻ ആവും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27

Post posted by VED »

27 #. ഫ്യൂഡൽ ഭാഷകളിലെ മാനസിക പക്വത



മലയാളത്തിൽ പക്വത എന്ന ഒരു പദം ഉണ്ട്. ഈ വാക്കിന് വ്യക്തിയുടെ മുതിർന്ന പ്രായവുമായി ബന്ധം ഉണ്ട് എന്നും കാണുന്നു. ഇങ്ഗ്ളിഷിൽ ഈ വാക്കിന് mature എന്ന വാക്കാണ് അർത്ഥം എന്നു തോന്നുന്നു.

എന്നാൽ ഇങ്ഗ്ളിഷിലെ mature എന്ന വാക്കും മലയാളത്തിലെ പക്വത എന്ന വാക്കും തമ്മിൽ ഒരു ബാഹ്യരേഖാചിത്രം (sketch) എന്ന രീതിയിലുള്ള ഉള്ളടക്ക ബന്ധമേയുള്ളു. അതായത് പെട്ടെന്ന് നോക്കിയാൽ മലയാളത്തിലെ ഈ വാക്ക് ഇങ്ഗ്ളിഷിലെ ആ വാക്കുമായി ബാഹ്യമായി ഒരു സാദൃശ്യം കാണാം. എന്നുമാത്രം.

ഇങ്ഗ്ളിഷ് ഭാഷാ പ്രാദേശികതയിൽ ജീവിച്ചു വളരുന്ന ഒരു ചെറുപ്രായക്കാരന് സാധാരണ ഗതിയിൽ ഒരു ഫ്യൂഡൽ ഭാഷാ പ്രാദേശികതയിൽ ജനിച്ചു വളരുന്ന ഒരു ചെറുപ്രായക്കാരനിൽ കാണാൻ പറ്റാത്ത തരത്തിളുള്ള ഒരു മാനസി പക്വതയും ദൃഢതയും നിലനിൽക്കും.

ഇന്ന് ഇത് ഇങ്ഗ്ളണ്ടിലെ പല ചെറുപ്രയാക്കാർക്കും നഷ്ടപ്പെട്ടിരിക്കാം. കാരണം, അവർ ജനിച്ചു വളരുന്നത് ഫ്യൂഡൽ ഭാഷാ മാസികാവസ്ഥയിൽ ജനിച്ചു വളരുന്ന മറ്റുകുട്ടികളോടൊപ്പം ആയിരിക്കാം. പോരാത്തതിന്, അവരുടെ teacherമാരിൽ പലരും ഫ്യൂഡൽ ഭാഷക്കാരും ആണ്.

എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഭാഷ വ്യക്തിയിൽ നിറയ്ക്കുന്ന പക്വത എന്നത് ഒരു നിരന്തരമായുള്ള ഒരു മാനസികാവസ്ഥയാണ്. ജനിച്ച അന്നുമുതൽ ആ ചെറുപ്രായക്കാരൻ You, Your, Yours, He, His, Him അല്ലെങ്കിൽ She, Her, Hers തുടങ്ങിയ വാക്കുകളിൽ സ്വന്തം വ്യക്തിത്വം അനങ്ങാപ്പാറപോലെ ഉറച്ചു നിർത്തി ജീവിച്ചു വളരുന്നവർ ആണ്.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ജനിച്ചു വളരുന്ന ചെറുപ്രായക്കാരന്‍റെ കാര്യം വ്യത്യസ്തമാണ്. ജനിച്ചു തുടങ്ങുമ്പോൾ, ആ വ്യക്തി, നീ, ഇഞ്ഞി, അവൻ, ഓൻ, അല്ലെങ്കിൽ അവള്, ഓള്, എടാ, എടീ, ഇങ്ങ് വാടാ, ഇങ്ങ് വാടീ, അത്, ഇത് വാക്കുകളിൽ വ്യക്തിത്വം ദ്രവിപ്പിച്ചു നിർത്തപ്പെടുന്ന വ്യക്തിയാണ്.

കുറച്ചുവളരുമ്പോൾ, ഈ വ്യക്തിയിൽ അനിയൻ, ചേട്ടൻ അല്ലെങ്കിൽ അനിയത്തി, ചേട്ടത്തി വ്യക്തിത്വ ആന്ദോളനങ്ങൾ വന്നുചേരും. ഒന്ന് മറ്റൊന്നിന്‍റെ നേരെ വിപരീതമായുള്ള വ്യക്തിത്വം ആണ്.

ഒന്ന് വിലകുറഞ്ഞ വ്യക്തിത്വവും, മറ്റേത് പക്വത വന്ന വ്യക്തിത്വവും. ഇവിടെ തന്നെ നിങ്ങൾ, ഇങ്ങൾ ഭാവങ്ങളും, നീ, ഇഞ്ഞി എന്ന വിപരീതങ്ങളായ ഭാവങ്ങളും മനസ്സിൽ കയറി വിളയാടാം.

വായനക്കാരൻ മറക്കാതെ ഓർക്കേണ്ടത്, ഈ വ്യക്തി വളർന്നവരുന്നത് ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ നിർമ്മിക്കുന്ന ഒരു സാമൂഹിക പിരമിഡിലൂടെയാണ് എന്നതാണ്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പലവിധ മാനസിക വേവലാതികളും മത്സരബുദ്ധികളും പരാക്രമണ പ്രേരണകളും മറ്റും മനസ്സിൽ വന്നുചേരാം.

കൗമാര പ്രായത്തിൽ ഈ വിധമായുള്ള വ്യക്തിത്വ ആന്ദോളനം കാര്യമായി തന്നെ മനസ്സിനെ അലോസരപ്പെടുത്തുകയും താൻ ചെറിയ ആളല്ല, മറിച്ച് വലിയ ആളാണ് എന്നു പ്രകടിപ്പിക്കാനുള്ള പലവിധ പ്രേരണകളേയും മനസ്സ് പിന്തുടരും.

പണ്ട് കാലങ്ങളിൽ സിഗരറ്റു വലി ആയിരുന്നു ഇതിലേക്കുള്ള ഒരു പാത. മറ്റൊന്ന് നീണ്ട് താടി വളർത്തി, ഒരു ബദ്ധിജീവി ഭാവം നടക്കിൽ ആയിരുന്നു. തലയിൽ എന്നാൽ ദിനപത്രത്തിൽ വരുന്ന വിഡ്ഢി വിവരങ്ങൾ അല്ലാതെ കാര്യമായി മറ്റൊന്നും കാണുകയും ഇല്ല.

വ്യക്തി യൗവ്വനത്തിലേക്ക് കടക്കുമ്പോൾ, ഇങ്ങൾ, നിങ്ങൾ, അയാൾ നിർവ്വചനത്തിലേക്ക് കാൽവച്ചു തുടങ്ങും. എന്നിരുന്നാലും, കുറേ വർഷക്കാലം ഇഞ്ഞി, നീ, അവൻ, ഓൻ, അവൾ, ഓള് നിർവ്വചനങ്ങളിൽ നിന്നും പൂർണ്ണമായി രക്ഷനേടില്ല.

അങ്ങിനെ നിർവ്വചിച്ചിരുന്നവർ പൂർണ്ണമായും മരിച്ചു കഴിഞ്ഞാലേ ഈ വിധ വാക്ക് നിർവ്വചനങ്ങളിൽ നിന്നും വ്യക്തി പൂർണ്ണമായും രക്ഷപ്പെട്ട് പൂർണ്ണമായ പക്വതയിൽ എത്തിച്ചേരുള്ളു.

ഇതും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചെറുപ്പത്തിൽ വെറും കോമാളിയായി കാണപ്പെട്ടിരുന്ന വ്യക്തി, പ്രായം കേറിവന്ന് ഏട്ടനായി മാറുമ്പോൾ ആദരേണ്യനായ വ്യക്തിയായി മാറുന്നു.

യഥാർത്ഥത്തിൽ വയസ്സും പക്വതയും ആയി ബന്ധം ഇല്ല. എന്നാൽ ഫ്യൂഡൽ ഭാഷകൾ ബന്ധം നിർമ്മിക്കുന്നുണ്ട്. അതുപോലെ തന്നെ വയസ്സും വിവരവും ആയും ബന്ധമില്ല.

ശൈശവാവസ്ഥയിൽ ഉള്ള വ്യക്തിയോട് സമപ്രയാക്കാരനായ പക്വതയുള്ള വ്യക്തിയായി സംബോധന ചെയ്ത് സംസാരിക്കാൻ സൗകര്യം നൽകുന്ന ഭാഷയാണ് ഇങ്ഗ്ളിഷ്. ഫ്യൂഡൽ ഭാഷകൾ അതിന് അനുവദിക്കില്ല.

ഫ്യൂഡൽ ഭാഷയിൽ ജനിച്ചു വളരുന്ന ഒരു വ്യക്തിയും ഇങ്ഗ്ളിഷ് ഭാഷയിൽ ജനിച്ചു വളരുന്ന വ്യക്തിയും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്. ഈ വ്യത്യാസം ആ വ്യക്തികളോട് അടുത്ത് ഇടപിഴകുന്നവർക്ക് മനസ്സിലാകും. അനുഭവിച്ചറിയാൻ ആവും.

ഫ്യൂഡൽ ഭാഷക്കാരനായ വ്യക്തിക്ക് അധികാരവും കഴിവും ലഭിച്ചാൽ ആദ്യം ചെയ്യുന്നത് കൈയിൽ കിട്ടിയവനേയും കിട്ടിയവളേയും വാക്കുകളിൽ തരംതാഴ്ത്തുക എന്നതു തന്നെയാവും.

ഇങ്ഗ്ളിഷ് ഭാഷയിൽ ജനിച്ച വ്യക്തിക്ക് മറ്റ് ഇങ്ഗ്ളിഷുകാരായ വ്യക്തികളെ അടുത്ത് കിട്ടുമ്പോൾ, ഈ വിധമായുള്ള ഒരു ആഗ്രഹത്തിനെ പ്രത്സാഹിപ്പിക്കുന്ന യാതൊന്നും ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ല.

എന്നാൽ ഫ്യൂഡൽ ഭാഷക്കാരെയാണ് അടുത്ത് കാണുന്നത് എങ്കിൽ, ഫ്യൂഡൽ ഭാഷക്കാരുടെ മാനസിക ഭാവം തിരിച്ചറിയാൻ പറ്റിയാൽ, അവരിൽ നിന്നും വിട്ടു നിൽക്കാനുള്ള ആഗ്രഹം മനസ്സിൽ ഉദിച്ചുവരും. ഇത് ഒരു തരം വർണ്ണവിവേചനമായി തെറ്റിദ്ധിരിക്കപ്പെടാം.

അതേ സമയം ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് ഭാഷക്കാരനോടൊപ്പം ഒട്ടിനിൽക്കാൻ വളരെ താൽപ്പര്യപ്പെടും. കാരണം, എത്ര ഒട്ടിനിന്ന് ആട്ടിപ്പായിച്ചാലും, തങ്ങളെ മാനസികമായി തരംതാഴ്ത്താനുള്ള യാതോരു വാക്ക് ആയുധവും ഇങ്ഗ്ളിഷുകാരന്‍റെ പക്കൽ ഇല്ലായെന്നതു ഒരു വൻ തിരിച്ചറിവായി തിളങ്ങിനിൽക്കും.

ഇങ്ഗ്ളിഷുകാരുടെ വർണ്ണവിവേചനത്തിന്‍റെ ഊഷ്മളമായ ആകർഷകതയും ഇതുതന്നെ.

എന്നാൽ ഭൂഖണ്ഡ യൂറോപ്യൻമാരുടെ കാര്യം വേറെയാണ്. അത് സങ്കീർണ്ണതയുള്ള കാര്യം ആണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

വ്യക്തിയെ നീ, ഇഞ്ഞി എന്നൊക്കെ വിളിക്കപ്പെടുന്ന വേദികളിൽ വ്യക്തിക്ക് പക്വത കുറയാം.

വാണിജ്യ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഓടിക്കുന്ന ഡ്രൈവർമാരുടെ കാര്യം തന്നെയെടുക്കാം.

ഇഞ്ഞി, നീ, എന്ന നിർവ്വചനത്തിൽ സാർവത്രികമായി നിൽക്കുന്ന ചെറുപ്പക്കാരൻ വാഹനം ഓടിക്കുമ്പോൾ നിശ്ചയമായും ഒരു പരിധിവരെ ഒരു വൻ മാനസിക പക്വത കുറവ് പ്രകടിപ്പിക്കാൻ സാധ്യത ഏറെയാണ്.

ഇത് പലപ്പോഴും പ്രകടിപ്പിക്കുക, വൻ സ്പീടിൽ വാഹനം ഓടിക്കുക, അനാവശ്യമായി ഹോൺ അടിക്കുക, നിരത്ത് ഉപയോഗിക്കുന്ന മറ്റുള്ളവരെ ഞട്ടിക്കുന്ന തരത്തിൽ വാഹനം ഓടിക്കുക, മറ്റ് വാഹനങ്ങളോട് മത്സരബുദ്ധി കാണിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെയാവാം.

എന്നാൽ, ഇതേ വ്യക്തിക്ക് പ്രായം കൂടിവരികയും ഈ വ്യക്തി ഇങ്ങൾ, നിങ്ങൾ, സാറ്, ചേട്ടൻ, ചേച്ചി, മാഡാം, അച്ഛൻ, അമ്മ തുടങ്ങിയ സ്ഥാനമാനങ്ങളിലേക്ക് വളരുകയും ചെയ്യുമ്പോൾ, ആ വ്യക്തിയുടെ വാഹനം ഓടിക്കലിലും ഒരു പക്വതയും മാന്യതയും പടർന്നുകയറും.

ഈ ഒരു മാനസിക പക്വത പരിണാമം ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന എല്ലാ പ്രവർത്തന വേദികളിലും കാണപ്പെടാം.

കീഴ് വാക്കുകളിൽ നിർവ്വചിക്കുപ്പെടുന്നവർ ലോകത്തെ വീക്ഷിക്കുന്നത് ഉന്നത വാക്കുകളിൽ നിർവ്വചിക്കപ്പെടുന്നവർ വീക്ഷിക്കുന്ന രീയിയുടെ നേരെ വിപരീതമായുള്ള വീക്ഷണ കോണിൽ നിന്നുമാണ്. ഇവരോട് അടുത്ത് ഇടപഴകിയാൽ അവരുടെ മാനസിക ഭാവം ചിലപ്പോൾ, അടുത്ത് ഇടപഴകുന്ന വക്തിയുടെ മനസ്സിലേക്ക് പടരാനും സാധ്യതയുണ്ട്.

ഭാഷാ വാക്കുകളിൽ നിലവരം കുറഞ്ഞ തൊഴിലുകൾ ആയി നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യുന്നവരിലും വാക്ക് കോഡുകൾ അപക്വത നിറയ്ക്കാൻ ശ്രമിക്കും. അതിന് വഴങ്ങുന്നില്ലാത്ത ആ തൊഴിലുകാരൻ ആ പണിക്ക് പറ്റില്ലാ എന്നുതന്നെ മനസ്സിലാക്കപ്പെടും.

ഇവിടെ മാനസിക പക്വതയ്ക്ക് ശ്രമിക്കുന്നത് ധിക്കാരമായാണ് കാണപ്പെടുക.

ഇങ്ഗ്ളിഷിലെ കാര്യം മലയാളത്തിൽ നടപ്പിലാക്കാൻ നോക്കരുത്. വ്യക്തി വിരോധം ആണ് വരിക.

ഇനി മറ്റൊരു കാര്യം.

പക്വതിയിൽ എത്തിച്ചേർന്നുവരുന്ന വ്യക്തിക്ക് തന്‍റെ കീഴിൽ നിൽക്കുന്ന മറ്റ് ആളുടെ പക്വതക്കുറവ് നിലനിർത്താനും ആഗ്രഹം നിലനിൽക്കാം. അതും ഒരു പ്രശ്നം തന്നെയാണ്.

ഇവിടെ വീണ്ടും എടുത്തു പറയാനുള്ളത് ഈ വിധമായുള്ള പക്വതക്കുറവും പക്വതയും ഇങ്ഗ്ളിഷ് ഭാഷയിലൂടെ വ്യക്തിയിൽ കടത്തിവിടാൻ പ്രയാസം തന്നെവായും.

ഫ്യൂഡൽ ഭാഷയിലെ മാനസിക പക്വതയ്ക്ക്, വയസ്സുമായും വിവര വിജ്ഞാനവുമായും യഥാർത്ഥത്തിൽ ബന്ധം ഇല്ല. മറിച്ച് വ്യക്തിയുടെ സ്ഥാനം ആണ് മുഖ്യമായ ഘടകം.

പണ്ട് കാലങ്ങളിൽ ഉന്നത ജാതിക്കാരിലെ ചെറുപ്രായക്കാരായ വ്യക്തികൾ (വയസ്സ് 7 &c.) കീഴ്ജാതിക്കാരിലെ പ്രായമുള്ള വ്യക്തികളെ (വയസ്സ് 60 &c.) വെറും പേരും, ഇഞ്ഞി, നീ, അവൻ, ഓൻ വാക്കുകളിലും പിടിച്ചു നിർത്തുമായിരുന്നു.

ആ ചെറുപ്രായക്കാരിൽ വൻ പക്വത നിലനിൽക്കും. അതേ സമയം മറ്റേ ആളുടെ വ്യക്തിത്വം ആ ദിക്കിൽ ദ്രവിച്ചു നിൽക്കും.

ഇതും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ്. ഇങ്ഗ്ളിഷിൽ ചെറുപ്രായക്കാർ അവരുടെ സുഹൃത്തുക്കളായ പ്രായമേറിയവരെ വെറും പേരാണ് വിളിക്കുക. എന്നാൽ വ്യക്തി ദ്രവിക്കില്ല.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യകാല പട്ടാള ഓഫിസർമാരിലും ജില്ലാകലക്ടർമാരിലും പലരും കൗമാരക്കാരായ ഇങ്ഗ്ളിഷ് വ്യക്തികൾ ആയിരുന്നു.

ഈ വിധമായുള്ള ഒരു 16 വയസ്സുകാരനായ ജില്ലാ കലക്ടർ ആണ്, താന്‍റെ ജില്ലയിൽ ഇനി ഒരു സതി നടക്കാൻ സാധ്യത വരികയാണ് എങ്കിൽ കമ്പനി ഡയറക്ടർ ബോഡിന്‍റെ നിർദ്ദേശങ്ങളെ താൻ ധിക്കരിക്കുമെന്നും, തന്‍റെ പോലീസുകാരെ വിട്ട് സതി നടത്തിപ്പുകാരെ പിടികൂടും എന്ന് ബൃട്ടിഷ് ഇന്ത്യയുടെ ആദ്യത്തെ Governor-General ആയിരുന്ന William Bentinckന് കത്ത് അയച്ചത്.

ഈ വിധമായുള്ള ധിക്കാരം ഒരു പക്വതക്കുറവാണോ അതോ വൻ പക്വതയാണോ എന്നത് ചർച്ച ചെയ്ത് കണ്ടുപിടിക്കേണ്ടുന്ന കാര്യം ആണോ എന്ന് അറിയില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28

Post posted by VED »

28 #. പൊട്ടിത്തെറിയുടെ ഭാഷാ കോഡിങ്ങ്



1982ൽ Trivandrumത്ത് നിന്നും ഗ്രാജുവേഷൻ (graduation / BSc. degree) കഴിഞ്ഞതിന് ശേഷം ഏതാണ്ട് 2002 വരെ രാജ്യത്തിന്‍റെ പല ഭാഗത്തും പല വ്യത്യസ്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അവസരത്തിൽ, സമൂഹത്തിൽ ഉള്ള പല നിലവാരക്കാരുമായും വളരെ അടുത്ത് ഇടപഴകാനും ചിലപ്പോഴെല്ലാം അവരോടൊത്ത് താമസിക്കാനും അവസരം ലഭിച്ചിരുന്നു.

ഭാഷാ കോഡുകളിൽ വൻ നിരീക്ഷണം നടത്തുന്ന വ്യക്തി എന്ന നിലയിൽ ഈ വിധ അനുഭവങ്ങൾ, ഇന്നു തിരിഞ്ഞു നോക്കുമ്പോൾ, വൻ ബുദ്ധിവൈഭവ മുതൽക്കൂട്ടായാണ് കാണുന്നത്.

പല സാമൂഹിക നിലവാരക്കാരോടൊത്ത് അടുത്ത് ഇടപഴകാനുള്ള അവസരം ഈ രാജ്യത്തുള്ള പല ആളുകൾക്കും ലഭിക്കുന്ന ഒരു അനുഭവം തന്നെയായിരിക്കാം.

എന്നാൽ സർക്കാർ തൊഴിൽ ചേരാൻ ആഗ്രഹം കുറവ്. മറ്റുള്ളവരുടെ കീഴിൽ തൊഴിൽ ചെയ്യാൻ താൽപ്പര്യക്കുറവ് എന്നത് എന്‍റെ ജീവിതത്തെ പലരീതിയിലും ഒരു വ്യത്യസ്ത പാതയിൽ പിടിച്ചു നിർത്തിയിരുന്നു. പോരാത്തതിന്, വ്യക്തികളെ ഇങ്ഗ്ളിഷിൽ കാണുന്നതു പോലെ കാണാൻ ശ്രമിച്ചതും പലവിധ അനുഭവങ്ങളിലേക്കും നയിച്ചിരുന്നു.

ഇങ്ഗ്ളിഷ് ക്ളാസിക്ക്സും അനുബന്ധമായുള്ള മറ്റ് ഗ്രന്ഥങ്ങളും മറ്റും വളരെ ചെറുപ്രായം തൊട്ട് വായിച്ചുള്ള ഒരു അനുഭവ പരിചയം, മറ്റ് പല വ്യക്തികളിൽ നിന്നും എന്‍റെ മനസ്സിനെ ഒരു വ്യത്യസ്ത പീഠത്തിൽ തന്നെ വച്ചിരുന്നു.

കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും മറ്റും, മറ്റുള്ളവരുടെ മനസ്സിൽ വരുത്തുന്ന ചിന്തകളിൽ നിന്നും ചന്താധാരകളിൽ നിന്നും മാനസിക പരിശോധനകളിൽ നിന്നും നിരൂപണങ്ങളിൽ നിന്നും വിലയിരുത്തലുകളിൽ നിന്നും വ്യത്യസ്തമായ പാതകളിലൂടെ മനസ്സിലൂടെ കടത്തിവിടുന്ന ഒരു നിത്യസ്വഭാവം ഇതിനാലായിരിക്കും എന്‍റെ വ്യക്തിത്വത്തിൽ വന്നുചേർന്നത്.

മലയാളത്തിലും മറ്റ് ദക്ഷിണേഷ്യൻ ഭാഷകളിലും വിഭാവനം ചെയ്യാനാവാത്ത തരത്തിലുള്ള ഒരു ഭൗതിക ലോകവും അതിനുള്ളിൽ തന്നെ തികച്ചും വ്യത്യസ്തമായ രീതികളും വ്യക്തിബന്ധങ്ങളും മറ്റും ഉണ്ട് എന്ന കാര്യം പ്രാദേശികരിൽ മിക്ക ആളുകൾക്കും അറിവില്ലായിരുന്നു.

ഇതേ കാര്യം എന്നാൽ ഇങ്ഗ്ളിഷുകാരിലും ഉണ്ട്. ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാനാവാത്ത ഒരു ഭൗതിക ലോകം ഈ ഉലകത്തിൽ ഉണ്ട് എന്ന കാര്യം അവർക്കും അറിവില്ലതന്നെ.

ഇങ്ഗ്ളിഷ് രീതികളിൽ മലയാളത്തിലും മറ്റ് ദക്ഷിണേഷ്യൻ ഭാഷകളിലും പെരുമാറിയാൽ, അതിനെ ഒരു തരം ബുദ്ധിഭ്രമമായോ അതുമല്ലെങ്കിൽ തനി ധിക്കാരമായോ ആയി മനസ്സിലാക്കപ്പടാം.

ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഏതാണ്ട് 1982ന് ചുറ്റുപാടിൽ നടന്ന ഒരു നിസ്സാര സംഭവം ഓർമ്മവരുന്നു.

അന്ന് മാതാവ് സർക്കാർ വകുപ്പിന്‍റെ വകുപ്പ് തലവൻ സ്ഥാനത്ത് നിന്നും വിരമിച്ചിട്ടേയുള്ളു. സഹോദരി Trivandrum Medical Collegeൽ senior house surgency പ്രാക്ടിസ് ചെയ്യുന്നു.

ഒരു ചെറിയ അസുഖവുമായി ബന്ധപ്പെട്ട് Trivandrum Medical Collegeൽ സഹോദരി കൊണ്ട് പോയി പരിശോധിപ്പിക്കുന്നു. അതുമായി ബന്ധപ്പെട്ട x-ray എടുക്കുന്നു.

സാധാരണ ഗതിയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടേയും സാമ്പത്തിക ഔന്നിത്യമുള്ളവരുടേയും വീട്ടുകാർ Trivandrum Medical Collegeൽ പോകും എന്നു തോന്നുന്നില്ല.

കന്നുകാലികളെ പോലെ വൻ വിധേയത്വത്തോടുകൂടി വൻ ആൾ നിരയിൽ നരകിച്ച് കാത്തു നിന്ന്, കാണുന്ന ഡോക്ടർമാരോട് വൻ വാത്സല്യം വളർന്നു നിൽക്കുന്നവരാണ്, Trivandrum Medical College ചികിസ്തക്ക് പോയിരുന്നത് അന്ന്.

ഇന്നത്തെക്കാര്യം അറിയില്ല. കാര്യമായി വ്യത്യാസം വന്നിരിക്കാൻ സാധ്യത കാണുന്നില്ല. കാരണം, അന്നുള്ള ഭാഷതന്നെയാണ് ഇന്നും അവിടെ.

സഹോദരിയുടെ സഹ പ്രവർത്തകരായുള്ള ചില ഡോക്ടർമാർ വീട്ടിൽ വരുന്ന അവസരത്തിൽ അവരോട് സംസാരിച്ചുള്ള പരിചയം അന്ന് എനിക്കുണ്ട്.

അങ്ങോട്ടും ഇങ്ങോട്ടും നിങ്ങൾ വാക്കാണ് ഉപയോഗിക്കപ്പെടുക.

Medical Collegeൽ തുടർ പരിശോധനയുമായി ബന്ധപ്പെട്ട് ഒന്നിൽ കൂടുതൽ തവണ പോയിരുന്നു. അപ്പോഴെല്ലാം ആൾ നിരയിൽ നിന്നുവേണം ഡോക്ടറെകാണാൻ. ആദ്യ അവസരത്തിൽ യാതോരു ക്യൂവിലും നിൽക്കാതെയാണ് ഡോക്ടറെ കണ്ടത്.

ഒരുനാൾ പരിശോധിക്കുന്ന ഡോക്ടറോട് ഒരു കാര്യം ചോദിക്കുന്നതിനിടയിൽ നിങ്ങൾ എന്നു സംബോനധ ചെയ്തതുപോയി. തലകുനിക്കാനും പറ്റിയിരുന്നില്ല.

ചെറുപ്പക്കാരനായ ഡോക്ടർക്ക് സമനിലതെറ്റി. Schizophrenia എന്ന മാനസിക രോഗം എന്ന് വിഡ്ഢി ശാസ്ത്രത്തിൽ പറയപ്പെടുന്ന മനോരോഗത്തിന്‍റെ ചില ലക്ഷണങ്ങൾ ഇത്രപെട്ടന്ന് വരുത്തൻ കെൽപ്പുള്ള ഒരു ചെറു വാക്ക് കോഡിങ്ങ് മലയാളത്തിൽ ഉണ്ട് എന്ന തിരിച്ചറിവാണ് അന്ന് കിട്ടിയത്.

അയാൾക്ക് സമനില തെറ്റി ആക്രോശിച്ചപ്പോൾ, താൻ എന്ന വാക്കാണ് ഉപയോഗിച്ചത്. തിരിച്ച് താൻ എന്ന് അയാളോട് ഉപയോഗിച്ചിരുന്നെങ്കിൽ അവിടെ വൻ ഒച്ചപ്പാട് നടക്കുമായിരുന്ന് എന്ന് ഇന്ന് മനസ്സിലാകുന്നു. വാക്കുകൾ ഇത്രമാത്രം ബലമോ?

സെക്യൂറിറ്റിക്കാർ വന്ന് പടിച്ച് വലിച്ച് മനോരോഗികളെ പിടിച്ചു പൂട്ടുന്ന മുറിയിൽ പൂട്ടിയിടുമായിരുന്നു. എന്നാൽ ,schizophreniaയുടെ ലക്ഷം കാട്ടിയത് ആ ഡോക്ടർ ആണ് എന്നത് അവിടെ ആരും ശ്രദ്ധിക്കും എന്നു തോന്നുന്നില്ല.

ഈ ഒരു കാര്യം ചില ഇങ്ഗ്ളിഷികോരുടെ പറഞ്ഞപ്പോൾ അവർക്ക് തോന്നയിത് എന്തോ വിഡ്ഢിത്തം പറഞ്ഞ് കൊടുക്കകയാണ് എന്നാണ്. വെറും ഒരു you എന്ന പദം ആൾകൂട്ടത്തിൽ പൊട്ടിത്തെറി നടത്തുമെന്നോ?

ഈ വിധം schizophrenia ട്രിഗർ ചെയ്യാൻ കെൽപ്പുള്ള ആ വാക്ക് പ്രയോഗം ഞാൻ ഉപയോഗിക്കുവാനായുള്ള കാരണങ്ങൾ പലതാണ്.

ഒന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥ പരസര സ്വാധീനം വീട്ടിൽ നിലനിന്നത് കണ്ടറിഞ്ഞിരുന്നു.

പിന്നെയുള്ളത് ഇങ്ഗ്ളിഷ് ഭാഷയിലെ അഗാത നിലവാരങ്ങളിലൂടെ സഞ്ചരിച്ചിരുന്ന അനുഭവം.

മൂന്നാമത്തേത്, ഇടക്കിടക്ക് ഉത്തര മലബാറിൽ വരുന്ന അനുഭവം. മലബാറിൽ അന്ന് ഉദ്യോഗസ്ഥരേയും അദ്ധ്യാപകരേയും ഡോക്ടർമാരേയും അച്ഛനേയും അമ്മയേയും അമ്മാവനേയും അമ്മാവിയേയും ചേട്ടനേയും ചേച്ചിയേയും സംബോധന ചെയ്യുന്നത്, നിങ്ങൾ, ഇങ്ങൾ വാക്കുകളിൽ ആണ്, അന്ന്.

എന്നാൽ ഏതാണ്ട് 1990 ആയപ്പോഴേക്കും ഉത്തരമലബാറിലും സാർ വിളി വന്നുതുടങ്ങിയിരുന്നു. മലബാറിലെ നിങ്ങൾ വാക്കിന് ചുറ്റും ഒരു വൃത്ത പരിധി വന്നുചേർന്നിരുന്നു.

ഒരിക്കൽ അടുത്തുള്ള കുഗ്രാമത്തിലെ പരിചയമില്ലാത്ത ഒരു dentistനെ അത്യാവശ്യമായി ദന്തപരിശോധനക്കായി പോയി കണ്ടു, 2002ൽ. ആ dentistനോട് ഇങ്ഗ്ളിഷിൽ സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ ആ ആൾക്ക് ഇങ്ഗ്ളിഷ് സംസാരിക്കാൻ ആവുന്നില്ല.

അതിനാൽ മലയാളത്തിൽ സംസാരിച്ചു. സംസാരത്തിനിടയിൽ നിങ്ങൾ വാക്ക് പറഞ്ഞു പോയി. Dentistൽ schizophrenia ലക്ഷണങ്ങൾ വിടർന്നുവന്നു.

ഇവിടെ എടുത്തു പറയാനുള്ളത് മുകളിൽ പരമർശിച്ച ഡോക്ടറിലും dentistലും അല്ല രോഗാവസ്ഥ. മറിച്ച് പ്രാദേശിക ഭാഷയിലാണ്.

എന്നാൽ ഈ രോഗാവസ്ഥ പടർത്തുന്ന ഭാഷമാത്രം കൈവശം വെക്കുന്നതിലും ഒരു പ്രശ്നം ഉണ്ട്. ഇവർ ഈ രോഗാവസ്ഥയുടെ virus carrierമാരായി നിലനിൽക്കും. ഈ വൈറസിനെ കടത്തിവിടാതെ ഫിൽറ്റർ ചെയ്ത് സംസാരിക്കണമെങ്കിൽ ഇങ്ഗ്ളിഷ് പരിജ്ഞാനം ആവശ്യമാണ്.

നാവിലും മനസ്സിലും ഒരു ഇങ്ഗ്ളിഷ് ഭാഷാ മാസ്ക്ക് ധരിച്ചാൽ, കുറേ പേരിൽ നിന്നും ഈ വൈറസ് കടുന്നുവരില്ല.

ഇവിടെ പറയാൻ വന്നത് ഒന്ന് രണ്ട് മറ്റ് കാര്യങ്ങൾ ആണ്.

സമൂഹത്തിലും തൊഴിൽ പ്രവർത്തന മേഖലകളിലും വ്യത്യസ്ത നിലവാരങ്ങളിൽ ജീവിക്കുന്ന മിക്ക വ്യക്തികൾക്കും ഏതാണ്ട് ഒരേ പോലുള്ള ബുദ്ധിയും ചിന്തിക്കാനുള്ള കഴിവകളും പൊതുവിവരങ്ങളും ഉണ്ട്.

അവരോരോരുത്തരോടും പലവിധ സാധാരണ കാര്യങ്ങളെക്കുറിച്ച് അവരുടെ അതേ നിലവാരക്കാരൻ എന്ന രീതിയിൽ സംസാരിച്ചാൽ ഈ കാര്യം വ്യക്തമാകും. എന്നാൽ അവർ ഓരോരുത്തരിൽ അദൃശ്യമായ രീതിൽ ഒരു നിലവാരം നിലനിൽക്കുന്നണ്ട്. ഇത് അദൃശ്യമെങ്കിലും, കണ്ടറിയാനും ഗ്രഹിച്ചെടുക്കാനും ആവുന്നകാര്യം തന്നെയാണ്. (ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ സ്ഥാനീകരണം)

അവരോരോരുത്തരുടേയും വാക്കുകളിലും ചിന്തിക്കാവുന്ന രീതികളിലും ഫ്യൂഡൽ ഭാഷാ വാക്കുകൾ ഒരു തരം ലക്ഷ്മണരേഖമാതിരിയുള്ള വൃത്ത പരിധി നിലനിർത്തിയിരിക്കും.

ഇവരിൽ വ്യക്തമായ വിധേയത്വം നിലനിർത്താനായില്ലായെങ്കിൽ ഇവർ വാക്കുകളിലും ചിന്താപാതകളിലും ഈ വൃത്ത പരിധി ഛിദ്രിക്കും, അതിനെ ഇടിച്ചു പൊളിക്കും, അത് ലംഘിക്കും. ഈ വിധമായുള്ള ഒരു വാക്ക് സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും ഒരു വൻ ധിക്കാരം തന്നെയായി ഭവിക്കും.

ആശയവിനിമയത്തിന് പകരം അക്രമവും പൊട്ടിത്തെറിയും സംഭവിക്കും. കാര്യം പറഞ്ഞാതണ് എന്നു പറഞ്ഞാൽ, താൻ കാര്യം പറയണ്ട എന്ന മുറപടി നേൽകേണ്ടിവരും.

Constitution of Indiaയിൽ Article 19(1)(a)ൽ: All citizens shall have the right to freedom of speech and expression എന്നു എഴുതിവിട്ടത് ഇന്ത്യൻ ഭാഷകളുടെ ഉള്ളറ ചിത്രത്തെക്കുറിച്ച് യാതോരു വിവര വിജ്ഞാനവും ഇല്ലാതെയാണ് എന്ന് വ്യക്തം. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

പ്രാദേശിക സമൂഹത്തിലെ ഉന്നത വ്യക്തികൾ അവരുടെ കീഴാലർക്ക് കാര്യമായ ബുദ്ധിവൈഭവം ഇല്ലായെന്ന് പലപ്പോഴും വിധിയെഴുതുമായിരുന്നു. അവന് ഇതൊന്നും മനസ്സിലാകില്ല, എന്ന ഭാവം.

എന്നാൽ ഇന്ന് സ്മാട്ട് ഫോണും ഇന്റർനെറ്റും മറ്റും കീഴാളറുടെ കൈകളിൽ എത്തിത്തുടങ്ങിയതോടുകൂടി, അവരിൽ പണ്ടില്ലായിരുന്ന ബുദ്ധവൈഭവം അല്ല വിടർന്നുവന്നത്, മറിച്ച്, അവരിൽ ഫ്യൂഡൽ ഭാഷകൾ നിലനിർത്തിയിരുന്ന ലക്ഷ്മണ രേഖയെ അവർക്ക് വാക്കുകളിലും ചിന്താ പ്രവർത്തനത്തിലും അതിരുകടക്കാനുള്ള കഴിവാണ് അവർക്ക് ലഭിച്ചത്.

എന്നാൽ ഇതല്ല വേണ്ടിയിരുന്നത്. മതിൽ പൊളിക്കൽ എന്നത് സമൂഹത്തിൽ ഒരു സമാധന അന്തരീക്ഷം അല്ല വളർത്തുക.

മതിലുകൾ ഇല്ലാത്തതും, അവ ആവശ്യമില്ലാത്തതുമായ ഒരു ഭാഷാ അന്തരീക്ഷം ആണ് വരേണ്ടിയിരുന്നത്. അതിനായി ചെയ്യേണ്ടുന്നത് ഫ്യൂഡൽ ഭാഷയെ മാറ്റി ഉന്നത നിലവാരം ഉള്ള ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിക്കൽ തന്നെയാണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

29

Post posted by VED »

29 #. വ്യക്തികളിൽ അല്ല തെറ്റ്



വീട്ടിൽ വച്ച് സഹോദരിയുടെ കൂടെ പ്രവർത്തിക്കുന്ന ചില ഡോക്ടർമാരെ നിങ്ങൾ എന്ന് 1982ൽ സംബോധന ചെയ്ത കാര്യം, കഴിഞ്ഞ എഴുത്തിൽ പറഞ്ഞിരുന്നു.

ഒരു ഡോക്ടറുടെ സഹോദരൻ എന്നതാണ് ആ ഡോക്ടർമാരോട് നിങ്ങൾ വാക്കുകളിൽ സമത്വം നിലനിർത്താനുള്ള സാഹചര്യം തന്നത് എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കുന്നു.

കാരണം, തിരുവിതാംകൂറിൽ അന്നും ഉന്നതരോട് നിങ്ങൾ എന്ന പദം ഉപയോഗിക്കുന്നത് ഒരു വൻ പോർവിളിയും പിടിച്ചു താഴ്ത്തലും ആയി ജനം കണ്ടിരുന്നു. തിരുവിതാംകൂർ രാജ്യത്തിലെ മിക്ക ഉച്ചനീചത്വങ്ങളും യാതോരു രീതിയിലും അനക്കം വരാതെ അന്നും ഇന്നും അവിടെ നിലനിൽക്കുന്നു.

ഇതേ ഞാൻ Trivandrum Medical College hospitalൽ വച്ച് പരിചയമില്ലാത്ത ഒരു ഡോക്ടറെ നിങ്ങൾ എന്ന് സംബോധന ചെയ്തപ്പോൾ, അവിടെ വാക്കുകളിൽ പൊട്ടിത്തെറിയാണ് സംഭവിച്ചത്.

ഫ്യൂഡൽ ഭാഷകൾ നിർമ്മിക്കുന്ന ഭാഷാ അന്തരീക്ഷമാണ് ഈ രണ്ട് വിപരീത ഭാവമുള്ള സംഭവങ്ങളേയും രൂപകൽപ്പന ചെയ്തതും നിയന്ത്രിച്ചതും ചരടുവലിച്ചതും. അതിനുള്ളിൽ നിന്നുകൊണ്ട് സംസാരിച്ച വ്യക്തികൾ വെറും ചരടു പാവകൾ (string puppets) മാത്രമായിരുന്നു.

ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾക്ക് വ്യക്തികളേയും അവരിലെ വൈകാരിക പെരുമാറ്റങ്ങളേയും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിക്കാനും, നിന്നിടത്ത് കല്ലുമാതിരി നിർത്താനും, കുനിപ്പിക്കാനും വിറപ്പിക്കാനും കോമാളിയാക്കാനും ദുഷ്ടനാക്കാനും പച്ചപ്പാവമാക്കുനും മറ്റും ആവും.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ വാക്കുകൾക്ക് ഈ വിധ കഴിവുകൾ ഇല്ലതന്നെ. ഇങ്ഗ്ളിഷിൽ ഈ വിധ പെരുമാറ്റങ്ങൾ വ്യക്തികളിൽ നടത്തിച്ചു കിട്ടണമെങ്കിൽ അതിനായുള്ള വ്യക്തമായ തിരക്കഥ എഴുതിച്ചേർക്കേണ്ടതായി വരും.

എന്നുവച്ചാൽ, കുനിയാനായി, You bend എന്നുതന്നെ വ്യക്തമായി പറയേണ്ടിവരും.

ഫ്യൂഡൽ ഭാഷകളിൽ ആളെ തരംതാഴ്ത്തി നീ, അവൻ, എടാ, എന്താടാ? വാക്കുകളിൽ നിർവ്വചിച്ചു നിർത്താനായാൽ, ആരും പ്രത്യേകമായി നിർദ്ദേശിക്കാതെ തന്നെ അയാൾ തലകുനിക്കും, തലകുനിച്ചിരിക്കും.

ഈ വാക്കുകളിൽ അയാളെ നിർവ്വചിച്ചു നിർത്താനായില്ലായെങ്കിൽ അയാളുടെ പെരുമാറ്റം മറ്റൊന്നായിരിക്കും.

ഇവിടേയും കാണാമറയത്ത് നിൽക്കുന്നത് ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിതന്നെയാണ്.

ആശുപത്രിയിൽ നിലനിന്നത്, ഈ ഏണിപ്പടിയുടെ കീഴ് പടികളിൽ നിൽക്കുന്ന ജനവും, വൻ ഉയരങ്ങളിൽ നിൽക്കുന്ന ഡോക്ടറും. കീഴ് പടിയിൽ കയറിനിന്നു, ആ പടിയിലുള്ള ആളുകളോട് സമനായി നിന്നു കൊണ്ട് ഡോക്ടറെ നിങ്ങൾ എന്ന് സംബോധന ചെയ്തത് യഥാർത്ഥത്തിൽ വൻ അപരാധം തന്നെയാണ്.

വീട്ടിൽ വന്ന പരിചയക്കാരായ ഡോക്ടർമാരും ഇതേ ഭാഷാ സാഹചര്യത്തിൽ ഇതോ പോലൊക്കെത്തന്നെയേ പെരുമാറുള്ളു.

എന്നുവച്ചാൽ ഒരു ഭാഷാ സാഹചര്യത്തിൽ വളരെ നല്ലവരായി പെരുമാറിയ ആൾ അതേ ഭാഷയിലെ മറ്റൊരു സാഹചര്യത്തിൽ വളരെ ദുഷ്ടനായി പെരുമാറിയേക്കാം. ഈ വിധമായുള്ള വിചിത്രങ്ങളായ പല സാഹചര്യങ്ങളും ഫ്യൂഡൽ ഭാഷകളിൽ കാണാൻ പറ്റുന്നതാണ്.

ഈ വക കാര്യങ്ങൾ ഇങ്ഗ്ളിഷിൽ വിഭവാനം ചെയ്യാനാവാത്ത കാര്യങ്ങൾ ആണ്.

ഈ കാര്യത്തിൽ നിന്നും കുറച്ചുകൂടി മുന്നോട്ട് നീങ്ങിക്കൊണ്ട് കുറച്ചു കാര്യങ്ങൾ കൂടി പറയാം.

പൊതുവേ പറഞ്ഞാൽ ഫ്യൂഡൽ ഭാഷകളിൽ വ്യത്യസ്ത തൊഴിൽ സ്ഥാനങ്ങളിൽ ഉള്ളവർ തമ്മിലും വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള തൊഴിലുകൾ ചെയ്യുന്നവർ തമ്മിലും ഇങ്ഗ്ളിഷിൽ ചെയ്യാവുന്നതുപോലെ സംസാരിക്കാനും കാര്യങ്ങൾ ചർച്ചചെയ്യാനും ആവില്ല.

ഇന്ത്യയിൽ നിന്നുകൊണ്ട് ഒരു പ്രാദേശിക ഡോക്ടർ ഒരു സാധാരണ വ്യക്തിയായ ഒരു കമ്പൂട്ടർ തൊഴിലുകാരനോട് ചില സാങ്കേതിക വിവരങ്ങൾ ചോദിച്ചുകൊണ്ട് സംസാരിക്കുമ്പോൾ, ഭാഷാ വാക്കുകൾ പല രീതിയിലുള്ള വരമ്പുകൾ വെക്കും. എന്നാൽ ഇതേ വ്യക്തികൾ നല്ലനിലവാരമുള്ള ഇങ്ഗ്ളിഷിലാണ് തമ്മിൽ സംസാരിക്കുന്നത് എങ്കിൽ ഈ വിധമായുള്ള വരമ്പുകൾ മനസ്സിലും വാക്കിലും അന്തരീക്ഷത്തിലും കയറിവരില്ല.

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് ശ്രദ്ധിച്ച ഒരു സംഭവമായിരുന്നു.

ഞാൻ എന്ന വ്യക്തിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിൽ വൻ ഇങ്ഗ്ളിഷ് സംസാര നിലവാരങ്ങളിലേക്ക് കുതിച്ചുയർന്ന ഒരു ചെറപ്പക്കാരൻ ഉണ്ട്. ഈ ആൾ കമ്പ്യൂട്ടർ ഉപയോഗത്തിൽ ഏതാണ്ട് അതേ കാലഘട്ടത്തിൽ തന്നെ നല്ല നൈപുണ്യം നേടിയിരുന്നു.

ഈ ആൾ കേരളത്തിലെ മറ്റൊരു ജില്ലയിൽ പോയി ഒരു Travel Agencyൽ ഇരിക്കുന്ന അവസരത്തിൽ തൊട്ടടുത്ത ഇരിപ്പിടത്തിൽ ഇരിക്കുകായായിരുന്ന ഒരു ഡോക്ടർക്ക് കുറച്ച് ഓൺലൈൻ പ്രവർത്തം വിശദ്ധീകരിക്കേണ്ടിവന്നു. ആ ഡോക്ടർ USലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ, ആ ആൾക്ക് കമ്പ്യൂട്ടർ ഉപയോഗം അത്രകണ്ട് പരിചയമില്ല.

വ്യക്തമായി മനസ്സിലാക്കേണ്ടത്, ഈ ചെറുപ്പക്കാരന് അന്ന് മലയാളത്തിളൂടെ നോക്കിയാൽ, അന്നത്തെ ഒരു ഡോക്ടറോട് താരതമ്യം ചെയ്യാനാവുന്ന യാതോരു തൊഴിൽ സ്ഥാനവും ഇല്ലയിരുന്നു. അന്ന് ഡോക്ടർമാരുടെ നിലവാരം ഇന്നത്തേതിലും ഉയരത്തിലായിരുന്നു എന്നാണ് തോന്നുന്നത്. വർഷ് 2010ത്തോ മറ്റോ ആണ്.

ഈ രണ്ട് പേരും തമ്മിൽ സംസാരിച്ചത് ഇങ്ഗ്ളിഷിൽ ആണ്. മാത്രവുമല്ല, എന്നെ പേരിന് മുൻപിൽ Mr. ചേർത്ത് സംബോധന ചെയ്തുള്ള പരിചയവും ഈ വ്യക്തിക്ക് ഉണ്ട്. ഇതും ഈ നാട്ടിൽ ഒട്ടുമിക്ക ആളുകൾക്കും ലഭിക്കാത്ത ഒരു മാനസിക ഔന്നിത്യ അനുഭവം തന്നെയാണ്.

ഈ വ്യക്തിയുടെ കമ്പ്യൂട്ടർ ഉപയോഗത്തിലെ വിജ്ഞാനം മാത്രമേ ആ ഡോക്ടറുമായുള്ള സംഭാഷണത്തിൽ ഒരു മൂല്യനിർവ്വഹണമായി വരികയുള്ളു. മറ്റ് യാതോരു വിധ ഉയർച്ചത്താഴ്ചയും വാക്കുകളിൽ കയറിവരില്ല.

ഈ ചെറുപ്പക്കാരൻ അടുത്ത ദിവസം എന്‍റെ കൂടെയിരുന്ന് സംസാരിക്കുന്ന അവസരത്തിൽ, ഫോൺ വന്നു. ആ ഡോക്ടർ സ്വന്തം വീട്ടിൽ കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നു കൊണ്ട് കാര്യങ്ങൾ ചോദിക്കുന്നു. ഈ ചെറുപ്പക്കാരൻ ഇങ്ഗ്ളിഷിൽ തന്നെ കാര്യങ്ങൾ വിശദ്ധീകരിക്കുന്നു.

ഈ സംഭാഷണം കഴിഞ്ഞപ്പോൾ, ഈ ചെറുപ്പക്കാരൻ കാര്യം എന്നോട് പറഞ്ഞു. പറയുന്ന അവസരത്തിൽ വൻ വ്യക്തിത്വ ഉന്മാദാവസ്ഥ ആ ആളിൽ കണ്ടിരുന്നു. ഇതിന്‍റെ വ്യക്തമായ കാരണം, ഈ ആൾ യഥാർത്ഥത്തിൽ പ്രാദേശിക ഭാഷാ അന്തരീക്ഷത്തിൽ ജീവിക്കുന്ന വ്യക്തിയാണ് എന്നതാവാം.

ഇതേ സംഭാഷണം, ഇതേ വ്യക്തിത്വ ഔന്നിത്യത്തിലൂടെ മലയാളത്തിൽ നടത്തിയിരുന്നുവെങ്കിൽ ഡോക്ടർക്ക് ചെറിയ ഒരു മാനസിക പരിങ്ങൽ വന്നേക്കാം എന്നാണ് തോന്നുന്നത്.

ഇവിടെ വ്യക്തിയുടെ വ്യക്തിത്വമോ, കമ്പ്യൂട്ടർ നൈപുണ്യമോ അല്ല സംഭാഷണത്തിൽ മിനുസ്സം നിലനിർത്തിയത്. മലയാളത്തിൽ നിങ്ങൾ എന്ന വാക്ക് തന്നെ വൻ പൊല്ലാപ്പ് വരുത്തും. വേറേയും വാക്കുകൾ അതിന് തൊട്ടടുത്തുതന്നെ നിരന്നു നിൽക്കുന്നുണ്ട്, വൻ പൊട്ടിത്തെറി തയ്യാറെടുപ്പോടുകൂടി.

ഞാൻ എന്ന വ്യക്തിക്ക് തികച്ചും 180° എതിൽ കോണുകളിൽ ഉള്ള അനുഭവങ്ങൾ ഈ വിധമായുള്ള കാര്യങ്ങളിൽ ലഭിച്ച അനുഭവം ഉണ്ട്.

പ്രശ്നം മനസ്സിൽ ഇങ്ഗ്ളിഷും, പോരാത്തതിന്, പ്രാദേശിക ഭാഷാ കോഡുകളിൽ വൻ ഔന്നിത്യം ചൂണ്ടിക്കാണിക്കാനാവുന്ന കുടുംബ ബന്ധങ്ങളും മറ്റും. എന്നാൽ യാതോരു രീതിയിലും പ്രാദേശിക ഭാഷാ കോഡുകളുടെ ഔന്നിത്യം നിലനിർത്തിക്കൊണ്ട് ജീവിക്കാൻ ഇഷ്ടപ്പെടാതിരുന്ന മനോഭാവം.

ചെറിയ ആളോട് മേലാളത്ത ഭാവവും ഉന്നതനോട് അടിയാളത്ത ഭാവവും എന്ന ambivalent മാനസികാവസ്ഥ വളരെ പ്രയാസപ്പെട്ടാണ് എനിക്ക് ശരീര ഭാഷയിലും വാക്കുകളിലും ഉപയോഗിക്കാൻ പറ്റുള്ളു. (എന്നാൽ ഈ രീതിയിൽ പെരുമാറിയ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ട് താനും).

ഇത് മലയാളത്തിൽ ഒരു വൻ പോരായ്മയായാണ് അനുഭവിച്ചത്.

കീഴിൽ ഉള്ളവരിൽ നിന്നും വിലകിട്ടില്ല. അതേ സമയം മുകളിൽ ഉള്ളവർ തനി തെമ്മാടിയായി കാണുകയും ചെയ്യും.

ഉദ്യോഗസ്ഥരെ സാർ എന്ന് സംബോധന ചെയ്യേണ്ടിവന്നത് ഒരു വാണിജ്യ പ്രസ്ഥാനം നടത്തുന്ന അവസരത്തിൽ ആണ്. എന്നിരുന്നാലും, ഈ വാക്ക് പറയുമ്പോഴും, ഈ വാക്ക് ശരീര ഭാഷയിൽ പ്രതിഫലിക്കില്ല എന്ന പോരായ്മ നിലനിന്നു.

ഒരിക്കൽ ഒരു വകുപ്പിലെ 'officer' ഈ വിധം പറഞ്ഞു: നിങ്ങൾക്ക് officerമാരോട് പെരുമാറാൻ അറിയില്ല. നിങ്ങൾ തിരിച്ച് സംസാരിക്കുന്നു.

അപ്പോൾ എന്നിൽ നിന്നും വന്ന പ്രതികരണം അതിനേക്കാൾ വിവരക്കേടായിരുന്നു:

ഞാൻ എന്‍റെ തൊഴിലാളികളോട് പോലും വളരെ മാന്യമായാണ് സംസാരിക്കാറ്.

അപ്പോൾ ആ 'officer' വൻ വ്യക്തി വിരോധത്തിൽ കാര്യം വ്യക്തമാക്കി.

'officer'മാരോട് നിങ്ങൾ പെരുമാറേണ്ടത് നിങ്ങളുടെ തൊഴിലാളികളോട് നിങ്ങൾ പെരുമാറുന്നത് പോലെയാണോ?

ഈ ഓഫിസറോട് ഇങ്ഗ്ളിഷിൽ സംസാരിക്കാനുള്ള ഒരു സാഹചര്യം അയാളിലും ആ ഓഫിസിലും കണ്ടില്ല.

എന്നാൽ, ഒരു വിദ്യാഭ്യാസ പ്രസ്ഥാനത്തിൽ ഒരു ഉന്നതനോട് മലയാളത്തിൽ സംസാരിച്ചപ്പോൾ, അയാൾ പൊട്ടിത്തെറിച്ചു. അയാൾക്കു ചുറ്റും വൻ അടിയാളത്ത ഭാവത്തിൽ ആളുകൾ സന്നിഹിതരായിരുന്നു.

അപ്പോൾ, ഇങ്ഗ്ളിഷിലേക്ക് സംസാരം ഞാൻ മാറ്റി. തുടർന്നങ്ങോട്ട്, സംസാരം വൻ സൗഹൃദത്തിലേക്ക് നീങ്ങി.

ഈ ഒരു അന്തരീക്ഷം പണ്ട് ഏതാണ്ട് 1980കൾ വരെ കേരളത്തിൽ ഉണ്ടായിരുന്നു. ഇങ്ഗ്ളിഷ് അറിയുന്നവർ ഇങ്ഗ്ളിഷ് അറിയുന്ന ഉദ്യോഗസ്ഥരോട് സംസാരിച്ച് കാര്യങ്ങൾ വൻ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് ചെയ്തെടുക്കും. ഇത് മലയാളത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ വൻ വിരോദം വരുത്തും.

ഇങ്ഗ്ളിഷ് അറിയുന്നവർക്ക് എന്താ കൊമ്പുണ്ടോ എന്നെല്ലാമുള്ള വിഡ്ഢി ചോദ്യങ്ങൾ അന്നുള്ള മലയാളം വാർത്താ പത്രങ്ങളിൽ പലരും എഴുതുമായിരുന്നു.

പിന്നങ്ങോട്ട് ഇങ്ഗ്ളിഷ് പരിജ്ഞാനം യാതൊന്നും ഇല്ലാത്തവരെ സർക്കാർ തൊഴിലിലേക്ക് കയറ്റിവിടാനായിരുന്നു ശ്രമം. അതോടെ, എല്ലാരും മലയാളത്തിൽ കുടുങ്ങി.

ഇന്ന് ഇങ്ഗ്ളിഷ് അറിയുന്ന ഉദ്യോഗസ്ഥരും, പൊതു ജനത്തൊട് ഇങ്ഗ്ളിഷിൽ സംസാരിക്കാൻ ആഗ്രഹിക്കില്ല. കാരണം, സാധാരണക്കാരൻ അവരുടെ നിലവാരത്തിലേക്കങ്ങ് ഉയരും. അത് സമ്മതിച്ചുകൊടുക്കാൻ അവർ തയ്യാറല്ല.

സാർ വിളി ലഭിക്കുന്നതിന്‍റെ സുഖം മനസ്സിൽ കയറിയാൽ പിന്നെ അത് തൊട്ടുകളിക്കാൻ ആരേയും ആരും സമ്മതിക്കില്ല.

പണ്ടൊരിക്കൽ ഒരു ദൂരത്തുള്ള സ്ഥലത്ത് വച്ച് ഒരു സംഭവത്തിൽ കുടുങ്ങിപ്പോയ കാര്യം ഓർക്കുന്നു.

ഒരു വ്യക്തി മരണവക്കിൽ കിടക്കുന്നു. ആ ആളുടെ മുറി തുറന്നത് പോലീസാണ്. കൂടെ ഞാനും കയറേണ്ടിവന്നു.

ഈ വ്യക്തിയെ സർക്കാർ ഹോസ്പിറ്റലിൽ കൊണ്ടുവന്നു. രണ്ട് മധ്യ വയസ്കരായ ഡോക്ടർമാർ പരിശോധിക്കുന്നു. അവർ വൻ മേലാള ഭാവം നിലനിർത്തിയാണ് നിൽക്കുന്നത്. അടുത്ത് നിൽക്കുന്ന ഞാൻ എന്ന വ്യക്തി യാതോരു വിവരവും ഇല്ലാത്ത ആളാണ് എന്ന് അവർക്ക് ധാരണ ലഭിച്ചിട്ടുണ്ടായിരുന്നു എന്ന് വ്യക്തം.

മരണ വക്കിൽ കിടക്കുന്ന വ്യക്തി എന്താണ് കഴിച്ചിട്ടുണ്ടാവുക എന്നത് മുറിയിൽ പോയി നോക്കട്ടെ എന്ന് ഞാൻ ചോദിക്കുന്നു. മര്യാദാ കേടായി യാതോരു വാക്കും ഞാൻ പറയുന്നില്ല.

എന്നാൽ എല്ലാരും കുനിഞ്ഞു നിൽക്കുന്ന ദൃശ്യവേദിയിൽ കുനിയാതെ നിൽക്കുന്ന യാതോരു മേൽവിലാസവും ഇല്ലാത്ത ആളെ അവർക്ക് അരോചകമായി തോന്നിയിരിക്കും എന്നത് വ്യക്തമാണ്.

ഒരു കാറെടുത്ത് മുറിയിൽ പോയി അവിടെ ഉണ്ടായിരുന്ന ചില കാര്യങ്ങൾ എടുത്തുകൊണ്ട് ഡോക്ടർമാർക്ക് കൊടുത്തപ്പോഴും അവരിൽ വൻ ഭാവമാണ് കണ്ടത്.

എന്നാൽ അവരിൽ ആയിരുന്നില്ല തെറ്റ്.

കാരണം മലയാളം പരിസാരന്തരീക്ഷത്തിൽ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ കീഴ് പടിയിൽ നിൽക്കുന്നവരിൽ നിന്നും വളരെ വ്യക്തമായി മാറിനിന്നു വേണം, ഉന്നത പടിക്കാരന്‍റെ സ്വാതന്ത്ര്യവും ശരീര ഭാഷയും എടുക്കാൻ. അല്ലാതെ വെറുതയങ്ങ് ഉന്നത ശരീര ഭാഷ കാണിച്ചാൽ, കീഴ് പടിയിൽ നിൽക്കുന്നവർക്കും സഹിക്കാൻ ആവില്ല.

എന്നാൽ ഞാൻ പ്രകടിപ്പിച്ചത് ഉന്നത വ്യക്തിയുടെ ഭാവം ആവില്ല. മറിച്ച് നിസ്സാരമായ ഇങ്ഗ്ളിഷ് പരിജ്ഞനത്തിന്‍റെ ഭാവം മാത്രമായിരുന്നിരിക്കാം. എന്നാൽ ഇങ്ഗ്ളിഷ് പരിജ്ഞാനം എന്നത് പ്രകടിപ്പിക്കണമെങ്കിലും മറ്റ് ചില കാര്യങ്ങൾ കൈവശം ഉണ്ടായിരിക്കേണ്ടതാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

സ്വന്തം കൂട്ടരിലെ വ്യക്തി ആളാവാനുള്ള ഭാവം നടിച്ചാൽ പണ്ട് കാലങ്ങളിൽ കീഴ് ജാതിക്കാർ പോലും പൊറുക്കില്ല.

ഇന്നത്തെ എഴുത്ത് ഉപസംഹരിക്കുന്നതിന് മുൻപായി ഇതും കൂടി ഒന്ന് ഓർമ്മപ്പെടുത്തുകയാണ്.

ഇങ്ഗ്ളിഷ് ഭരണ കാലത്ത് സാധരണക്കാരൻ സർക്കാർ ഓഫിസറെയാണ്, ഗുമസ്തനേയും ശിപയിയേയും അല്ല, നേരിട്ട് കാണേണ്ടത് എന്ന കീഴ് വഴക്കം ബൃട്ടിഷ്-മലബറിൽ നടപ്പിലാക്കിയ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ചങ്കുറപ്പ് സമ്മതിച്ചു കൊടുക്കേണ്ടുന്ന ഒന്നു തന്നെ.

എന്നാൽ അന്ന് ഭരണ യന്ത്രം ഇങ്ഗ്ളിഷിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് എന്നതും ഓർക്കേണ്ടുന്ന കാര്യം ആണ്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

30

Post posted by VED »

30 #. സമത്വം എന്ന ഭീകര ആശയം



ഇന്ന് സമത്വം എന്ന ആശയത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം എന്നു വിചാരിക്കുന്നു.

ഇങ്ഗ്ളിഷുകാർക്ക് ഇടയിൽ സമത്വം എന്ന വാക്കിന് കാര്യമായ ഒരു ചർച്ചാ പ്രസക്തി പണ്ട് കാലങ്ങളിൽ കണ്ടിരുന്നില്ലാ എന്നാണ് തോന്നുന്നത്. എന്നാൽ, ഇങ്ഗ്ളണ്ടിൽ സാമൂഹികാന്തരീക്ഷത്തിൽ സമത്വം നിലനിന്നിരുന്നുമില്ല.

അവിടെ രാജാവും റാണിയും രാജകുടുംബക്കാരും, പ്രഭുക്കളും അവരുടെ കുടുംബക്കാരും, വൻ മുതലാളിമാരും, ചെറുകിട തൊഴിലുടമകളും സാധരണ പൗരന്മാരായ ഉന്നതരെന്ന് ഇന്ത്യൻ ഭാഷകളിൽ നിർവ്വചിക്കപ്പെടാവുന്ന ആളുകളും, കടൽ വാഹനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും, കടൽ വാഹനങ്ങളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളും, സാധാരണക്കാരായ തൊഴിലാളികളും ഇന്ത്യൻ ഭാഷകളിൽ നാറുന്ന പണിചെയ്യുന്നവർ എന്ന് പറയാവുന്ന തൊഴിലുകൾ ചെയ്യുന്നവരും മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടു പാരമ്പര്യമായി പ്രവർത്തിച്ചിരുന്നവരും മറ്റും ഉണ്ടായിരുന്നു.

പോരാത്തതിന്, സർക്കാർ ഉന്നത ഉദ്യോഗസ്ഥരും, സർക്കാർ ഗുമസ്തരും ഇന്ത്യൻ ഭാഷകളിൽ ശിപായി എന്ന് പറയാവുന്നവരും, പട്ടാള ഓഫിസർമാരും, സാധാരണ നിലവാരത്തിലുള്ള പട്ടാളക്കാരും, പോലീസ് വകുപ്പിലെ പലനിലവാരങ്ങളിൽ ഉള്ള ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്.

ഇന്നത്തെ ഇങ്ഗ്ളണ്ടിലെ കാര്യം കുറച്ച് സങ്കീർണമാണ്. അതിനാൽ അത് ഇപ്പോൾ ചർച്ചക്ക് എടുക്കുന്നില്ല. എന്നാൽ 1947ന് മുൻപ് ഉള്ള ഇങ്ഗ്ളണ്ടിലെ സാമൂഹിക നിലവാരത്തെ മനസ്സിൽ സങ്കൽപ്പിച്ചാണ് ഈ എഴുത്ത് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അന്ന് അവിടെ ദക്ഷിണേഷ്യക്കാരും മറ്റ് ഫ്യൂഡൽ ഭാഷക്കാരും വളരെ തുച്ഛമായേ ഉണ്ടായിരുന്നുള്ളു.

ബൃട്ടണിലെ ഐറിഷ്, സ്കോട്ടിഷ്, വെൽഷ് ജനതയേയും ഈ ഭാവനയിൽ എടുക്കുന്നില്ല. വെറും ഇങ്ഗ്ളിഷുകാരുടെ കാര്യം മാത്രമാണ് എടുക്കുന്നത്.

ഇങ്ഗ്ളണ്ടിൽ പലതര നിലവാരങ്ങളിൽ ഉള്ള ജനങ്ങൾ ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്. ഇവരെല്ലാവരും സമന്മാരാണ് എന്ന ധാരണ പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇന്നും ഉണ്ട് എന്നും തോന്നുന്നില്ല.

എന്നിട്ടും ഇങ്ഗ്ളണ്ടിൽ വ്യക്തികൾ തമ്മിലുള്ള സമത്വത്തിനും സാമൂഹിക സമത്വത്തിനും തൊഴിൽ മേധാവി - തൊഴിലാളി സമത്വത്തിനും ആയി ആരും തന്നെ വിപ്ലവ കൊടി അവിടെ ഉയർത്തിയതായി കാണുന്നില്ല. കാൾ മാക്സ് (Karl Marx) ഇങ്ഗ്ളണ്ടിൽ ഇരുന്നാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എഴുതിയത് എങ്കിലും, ആധുനിക ലോകത്തിലെ ആദ്യത്തെ വ്യാവസായിക വിപ്ളവം നടന്ന ഇങ്ഗ്ളണ്ടിൽ യാതോരുവിധ തൊഴിലാളി വിപ്ളവവും വന്നുകണ്ടില്ല.

ഇന്ന് വിക്കീപീഡിയയിൽ ചില പമ്പരവിഡ്ഢികൾ ആയുള്ള പണ്ഡിതർ, ഇങ്ഗ്ളണ്ടിലെ പാവപ്പെട്ടവരുടെ കഠിനമായ ജീവിതാനുഭവങ്ങൾ ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിൽ രേഖപ്പെടുത്തിയതായി കാണാൻ പറ്റും എന്നെല്ലാം എഴുതിക്കാണുന്നുണ്ട്.

എന്നാൽ, ഇങ്ഗ്ളിഷ് ക്ളാസിക്സിൽ ചിലതെല്ലാം നേരിട്ടു വായിച്ചിട്ടുള്ള എനിക്ക് മനസ്സിലാക്കാൻ പറ്റിയത്, ഇങ്ഗ്ളണ്ടിലെ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകൾ ഇന്ത്യയിൽ പാവപ്പെട്ടവർക്ക് പഞ്ച നക്ഷത്ര ജീവിതാനുഭവം ആയിരിക്കും എന്നതാണ്.

ആര് ആരെ സംബോധന ചെയ്യുമ്പോഴും ഒരേ ഒരു You, Your, Yours, He, His, Him, She, Her, Hers പദങ്ങൾ ഉപയോഗിക്കും എന്നത് സത്യത്തിൽ ഒരു മാസ്മരിക ഭാഷാ അനുഭവം തന്നെയാണ്.

ഈ വിധ വാക്കുകൾക്ക് യാതോരു വിധ ചനലവും രൂപമാറ്റവും സംഭവിക്കില്ലാ എന്നത് ഈ ഭാഷയിലെ മറ്റ് അനേകം വാക്കുകളെ അതേ പോലതന്നെ ഉരുക്ക് ശിൽപം പോലെ നിലനിർത്തും. വ്യക്തിക്കും വ്യക്തിയുടെ മനസ്സിലും യാതോരു വിധ അനക്കവും സാധാരണ സംഭാഷണ വാക്കുകൾക്ക് വരുത്താൻ ആവില്ല.

ഫ്യൂഡൽ ഭാഷകളിൽ നിന്നും നോക്കിയാൽ, ഇത് തികച്ചും അസാധ്യമായ ഒരു സോഫ്ട്വേർ കോഡിങ്ങാണ്.

ഇങ്ഗ്ളിഷ് ഭാഷയുടെ പാരമ്പര്യ ഉടമസ്ഥർ അവിടുള്ള സാധാരണക്കാരാണ്. അവർ Anglo-saxons എന്ന വംശീയതയിൽ പെട്ടവരാണ്.

ഇങ്ഗ്ളണ്ടിലെ രാജവംശം ഇന്ന് ജർമനി എന്നു പറയപ്പെടുന്ന ഇടങ്ങളിൽ നിന്നുമുള്ള രക്തബന്ധപാതയിൽ ഉള്ളവരാണ്. അതേ പോലെതന്നെ ഇങ്ഗ്ളണ്ടിലെ പ്രഭു വംശങ്ങൾ ഭൂഖണ്ഡ യൂറോപ്യൻ രക്തബന്ധ പാതയിൽ ഉള്ളവർ ആണ്.

ഈ രണ്ട് കൂട്ടരും ചരിത്ര സംഭവങ്ങളിലൂടെ ഇങ്ഗ്ളണ്ടിലെ സാധാരണക്കാരെ അവർക്ക് കീഴിൽ പെടുത്തിയെങ്കിലും, ഇങ്ഗ്ളിഷ് ഭാഷയിൽ നിലനിന്നിരുന്ന അവിടുള്ള സാധാരണ ജനം അവരുടെ ഭാഷയിലൂടെ രണ്ട് കൂട്ടരേയും ഇങ്ഗ്ളിഷ് പദപ്രയോഗങ്ങൾക്ക് വിധേയമാക്കി രൂപകൽപ്പന ചെയ്തെടുത്തു.

എന്നുവച്ചാൽ രാജാവും റാണിയും രാജകുടുംബക്കാരും, പ്രഭുക്കളും, പ്രഭുകുടുംബക്കാരും എല്ലാം തന്നെ വെറും You, Your, Yours, He, His, Him, She, Her, Hers പദങ്ങളിൽ ഒതുങ്ങിനിൽക്കും.

ഈ രണ്ട് മേലാള കൂട്ടർക്കും ഇങ്ഗ്ളിഷുകാരുടെ കൂടെയുള്ള ജീവിതാനുഭവം ഒരു വൻ മാനസിക ഔന്നിത്യ അനുഭവമായിത്തന്നെയാണ് സംഭവിച്ചത്.

ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ബൃട്ടിഷ്-ഇന്ത്യയിൽ വന്നപ്പോൾ, ഈ ഉപഭൂഖണ്ഡത്തിലെ ജനം അവരെ പ്രാദേശിക ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ ഉന്നത പടികളിൽ കയറ്റിവച്ച്, അവരെ സാബ്, മേംസാബ്, ആപ്പ്, ഉൻ, ഇങ്ങൾ, ഓര്, അദ്ദേഹം, അവര്, സായിപ്പ്, മദാമ്മ തുടങ്ങിയ പദങ്ങളിൽ അലങ്കരിച്ചു.

അതേ സമയം മുകൾ പടിയിൽ ഉള്ള പ്രാദേശികർ കീഴ്പടിയിലെ വ്യക്തികളെ തൂ, ഉസ്, ഇഞ്ഞി, നീ, ഓൻ, ഓള്, അവൻ, അവള് തുടങ്ങിയ പദങ്ങളിൽ പിടിച്ചിട്ട്, മുഖത്തും മനസ്സിലും ചളിതേച്ചു വച്ചു.

ഇങ്ഗ്ളിഷ് സാധാരണക്കാരും ദക്ഷിണേഷയിലെ ജനങ്ങളും തമ്മിലുള്ള മാനസിക വ്യത്യാസം ഈ മുകളിൽ പറഞ്ഞകാര്യത്തിൽ നിന്നും വളരെ വ്യക്തമാണ് എന്നാണ് തോന്നുന്നത്.

ഇങ്ഗ്ളണ്ടിൽ നിന്നും വെറും 22 കിലോമീറ്റർ ദുരത്ത് കടലിനപ്പുറം ഉള്ള രാജ്യമാണ് ഫ്രാൻസ്. അത് ഒരു ഫ്യൂഡൽ ഭാഷാ രാജ്യമാണ്. അവിടെയാണ് ഫ്രഞ്ച് വിപ്ളവം നടന്നത്. അന്നാണ് അവിടെ liberté, égalité, fraternité (liberty, equality, fraternity) (സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം) എന്ന വിശ്വ പ്രസിദ്ധമായ മുദ്രവാക്യം ഉയർന്നത്.

ചില അക്കാഡമിക്ക് വിവരദോഷികൾ ഇക്കാര്യം ചൂണ്ടിക്കാണിച്ച്, ഇങ്ഗ്ളണ്ടിന്‍റെ ദാർശനിക പാപ്പരത്വവും ഫ്രഞ്ചുകാരുടെ താത്വിക പരമായുള്ള ആഴവും ഔന്നിത്യവും കണ്ടെത്തിയേക്കാം. എന്നാൽ വാസ്തവം വിചിത്രമാണ്. ഇങ്ഗ്ഷിൽ ഭാഷയിൽ ഈ വിശ്വ പ്രസിദ്ധ മുദ്രാവാക്യത്തിന് പ്രസക്തിയില്ലതന്നെ.

കൊളോണിയൽ പ്രവർത്തനത്തിൽ ഏർപ്പെട്ട, ഫ്രഞ്ചുകാർ അടക്കമുള്ള എല്ല ഭൂഖണ്ഡ യൂറോപ്യൻ രാജ്യക്കാരും, പോയെടുത്തെല്ലാം തമ്മിൽ തല്ലിത്തന്നെയാണ് പ്രവർത്തിച്ചത്. അവർ സ്ഥാപിച്ച രാജ്യങ്ങളിൽ ഒന്നുപോലും ഒരു ഗുണമേന്മയുള്ള രാജ്യമല്ലതന്നെ.

ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ സ്ഥാപിച്ചത് പോർച്ചുഗീസുകാരും, സ്പാനിഷുകാരും ആണ് എന്നു മനസ്സിലാക്കുന്നു. ഇന്ന് ആ രാജ്യക്കാരിൽ പലരും യൂഎസ്സിലേക്ക് കടക്കാനായി നിത്യ പ്രർത്ഥനയിൽ ആണ്.

ഇങ്ഗ്ളണ്ടിലെ ചെറുകിട കുറ്റവാളികളേയും മറ്റും നാടുകടത്തായിട്ടാണ് ആദ്യകാലങ്ങളിൽ ഓസ്ട്രേലിയ എന്ന ഭൂഖണ്ഡത്തെ ഇങ്ഗ്ളണ്ട് ഉപയോഗിച്ചത്. ഈ വിധമായുള്ള പഠിപ്പും വൻ വിവരവിജ്ഞാനവും ഇല്ലാത്ത ഇങ്ഗ്ളിഷുകാരണ് ഓസ്ട്രേലിയ എന്ന മാസ്മരിക രാജ്യത്തെ പടുത്തുയർത്തിയത്.

ഇതിനോടൊപ്പം മനസ്സിലാക്കുക, ദക്ഷിണേഷ്യയിലെ കുറേ ആളുകൾ ആണ് അവിടേക്ക് പണ്ട് കാലങ്ങളിൽ പോയിരുന്നതെങ്കിൽ അവർ ഇന്നുള്ള ഇന്ത്യയിലെ എല്ലാവിധ സാമൂഹിക അധഃപധനങ്ങളും നിറച്ചുകയറ്റിയ തുണ്ടുതുണ്ടായ അനവധി രാജ്യങ്ങൾ അവിടെ കെട്ടിപടുക്കുമായിരുന്നു.

ഇന്ത്യൻ ഭാഷകളിൽ സമത്വം എന്നത് ഒരു ഒഴിവാക്കാൻ പറ്റാത്ത കരടു പൊടിയാണ്. സമത്വം എന്നത് ദാർശനികമായി ചർച്ചചെയ്യാനും അതും പറഞ്ഞ് വൻ വിപ്ള ഗാനങ്ങളും ഗാഥകളും രചിക്കാനും പാടാനും ജൈത്രയാത്രയും തെരുവോര ജാഥകൾ നടത്താനും മറ്റും വളരെ രസമുള്ള കാര്യം തന്നെയാണ്.

എന്നാൽ ഈ സമത്വം എന്നത് സഹിക്കാൻ പറ്റാത്ത ഒരു കാര്യംതന്നെയാണ്. എന്തു സംസാരിക്കുമ്പോഴും, ഈ കാരണത്താൽ, മറ്റേ ആൾ ചെറിയവൻ ആണ് എന്നോ അതുമല്ലെങ്കിൽ മറ്റേയാൾ തന്നെക്കാൾ വലിയ ആളാണെന്നോ വ്യക്തമായി തന്നെ വാക്കുളിൽ പറഞ്ഞേ പറ്റു. ഇത് രണ്ടും ചെയ്യാതെ ആരെക്കുറിച്ചും ചർച്ചചെയ്യാനാകില്ല.

ചെറുകിട സിനിമാ സംവിധായകൻ ഉന്നതനായ മഹാനടനെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഓരോ വാക്കിലും സ്വന്തം അധമത്വവും മറ്റേ ആളുടെ മഹത്വവും നിശ്ചയമായും നറിച്ചിരിക്കണം. സമത്വം എന്ന ആശയം വൻ അപകടം തന്നെ ചെയ്യും. മാത്രവുമള്ള പണ്ടെപ്പോഴെങ്കിലും മഹാനടനോട് സംസാരിച്ചപ്പോൾ, അന്ന് നീ എന്ന് പറഞ്ഞിരുന്നെങ്കിൽ പോലും, ഇന്ന് സാർ എന്ന വാക്ക് കരുതിക്കൂട്ടിയെങ്കിലും ചേർത്തുതന്നെ അന്നത്തെ വാക്കുകളെ ഉദ്ദരിക്കണം.

അല്ലാതെ ചരിത്രത്തിൽ കാപട്യം വേണ്ടാഎന്നും വച്ച് അന്ന് ഉപയോഗിച്ച നീ, ഇഞ്ഞി വാക്കുകൾ ഇന്നത്തെ പരാമർശത്തിൽ ഉപയോഗിച്ചാൽ, മഹാനടൻ മാപ്പ് തരില്ല. സംവിധായകൻ കുത്തുപാളയെടുത്തേക്കും.

ഇത് മഹാനടനിലെ മാനസിക പിടിപ്പ് കേടല്ല, മറിച്ച് ഭാഷയിൽ നിലനിൽക്കുന്ന വേലിക്കെട്ടാണ്. കൊട്ടാരക്കെട്ടിലേക്ക് ചൂണ്ടുന്ന വാക്കുകൾക്ക് രാജകീയതയും തെരുവോര കൂരയിലേക്ക് ചൂണ്ടുന്ന വാക്കുകൾകളോട് നിർബന്ധമായും ചളിക്കട്ട ഒട്ടിച്ചിട്ടുമുണ്ടങ്കിലേ പറഞ്ഞവാക്കുകളിൽ ഊക്കും മഹത്വവും പുരണ്ടുനിൽക്കുള്ളു.

ഫ്യൂഡൽ ഭാഷകളിൽ ജനകീയ കമ്യൂണിസ്റ്റ് വിപ്ളവം എന്നതിന് വൻ കാവ്യത്മക സൗന്ദര്യം കൈവരിക്കണമെങ്കിൽ കീഴ് പടിയിൽ നി്ന്നുകൊണ്ട് മുകളിലേക്ക് നോക്കി മുഷ്ടിചുരുട്ടി മുദ്രാവാക്യവും വിപ്ളവഗാനവും പാടാനാവണം. അല്ലാതെ, പരന്ന നിരപ്പള്ള പീഠത്തിന്മേൽ തൊഴിലാളിയും തൊഴിലുടമയും നിന്നാൽ, രക്തത്തിന് തീകൊളുത്താനാവുന്ന വിപ്ളവ വീര്യം വിരിമാറിൽ ആളിപ്പടരില്ല.

താഴെ നൽകിയിട്ടുള്ള👇 വീഡിയോ ക്ളിപ്പ് നോക്കുക.

ഇവിടെ സമത്വം എന്നത് അതി ഭയങ്കരമായ ഒരു സംഗതി ആവുന്നത്, എന്തു കൊണ്ടാണ് എന്നത് മനസ്സിലാക്കാൻ വൻ അക്കാഡമിക്ക് ഗവേഷണത്തിന്‍റെ ആവശ്യകതയില്ലതന്നെ.

പറയുന്ന ആളും പരാമർശിക്കപ്പെടുന്ന ആളും ഒരേ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ വ്യത്യസ്ത പടികളിൽ ഉള്ളവർ ആണ് എന്നതാവും പ്രശ്നം.

ചെറുകിട സംവിധായകൻ മഹാനടനെ സമനായി കണ്ടുകൊണ്ട് അവൻ വാക്ക് ഉപയോഗിച്ചാൽ, അതിൽ തരംതാഴ്ത്തൽ ഇല്ല എന്നു പറയാം. കാരണം, മഹാനടനും തിരിച്ച് 'അവൻ' വാക്ക് ഉപയോഗിക്കാം.

'അയാൾ' വാക്ക് ഉപയോഗിച്ചാലും, അതു തന്നെ സ്ഥിതി.

എന്നാൽ ഈ വിധമല്ല, ഭാഷാ കോഡിങ്ങ്. മുകളിലെ പടിയിലെ വ്യക്തിയെ പിടിച്ച് തന്നോടൊപ്പം താഴെ പടിയിൽ കയറ്റിവച്ചാൽ, മഹാനടന്‍റെ വാക്ക് കോഡുകളിൽ സുരക്ഷിതമായി വച്ചിരുന്ന വ്യക്തിത്വം ആ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ എല്ലാ പടികളിലും ഭൂമികുലുക്കം മാതരി ഒന്ന് ആടി ഉലയും.

എവിടെയൊക്കെയാണ് മഹാനടനായ ചെറുപ്പക്കാരൻ തരംതാഴ്ത്തപ്പെടുക എന്നത്, ഓരോ ഇടത്തും പോയി നോക്കിയാലെ കൃത്യമായി പറയാൻ ആവുള്ളു. ഇതുതന്നെ ഒരു വൻ ഗവേഷണത്തിനുള്ള വലുപ്പം ഉള്ള കാര്യമാണ്. ആർക്കെങ്കിലും ഡോക്റേറ്റ് കിട്ടാൻ ഒരു ഗവേഷണ വിഷയം വേണം ഉണ്ട് എങ്കിൽ ഇതൊന്ന് നോക്കാവുന്ന കാര്യം തന്നെയാണ്.

ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധ കാര്യങ്ങൾ ഇല്ലതന്നെ. എന്നാൽ മറ്റ് ഭാഷക്കാർ അവരേയും എങ്ങിനെയെങ്കിലും തങ്ങളുടെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ കയറ്റിവെക്കാൻ നിരന്തരം ശ്രമിച്ചേക്കാം. ഇതിന് ഇങ്ഗ്ളിഷുകാർ വഴങ്ങുന്നില്ലായെങ്കിൽ, അവരെ racist എന്ന് മുദ്രകുത്തി ഫ്യൂഡൽ ഭാഷക്കാർ പല്ലിളിക്കും.

ഭൂഖണ്ഡ യുറോപ്യന്മാർക്ക് ഇങ്ഗ്ളിഷുകാരോട് ഉണ്ടായിരുന്ന പാരമ്പര്യ മതിപ്പിനും വെറുപ്പിനും കാരണം ഇതുതന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

31

Post posted by VED »

31 #. ഇന്ത്യൻ മാനേജ്മെൻ്റ്


1990കളിൽ ഇന്ത്യയിലേക്ക് BPO (Business Process Offshore) എന്ന പ്രതിഭാസം കടന്നുവന്നു. ഇതിനെ സൗകര്യപ്പെടുത്തിയത് ഇൻ്റർനെറ്റ് എന്ന മായജാലം ആണ്. അതിന് മുൻപ് ഇങ്ഗ്ളണ്ടും യൂഎസ്സും മറ്റും ഒട്ടുമിക്ക ഇന്ത്യാക്കാർക്കും ഇന്ന് ചൊവ്വാ ഗ്രഹം എന്നു പറയുന്നതു പോലുള്ള വൻ വിദൂരങ്ങളിൽ ആയിരുന്നു.

തുടർന്ന് സോഫ്ട്വേർ വിദ്യകൾ ഇന്ത്യയിലെ ആളുകളെ പഠിപ്പിക്കാൻ ഇങ്ഗ്ളണ്ടിലേയും യൂഎസ്സിലേയും സോഫ്ട്വേർ കമ്പനികൾ ശക്തമായി പ്രവർത്തിച്ചു. അതോടുകൂടി, ഈ വിധ അഭൗമ സാങ്കേതിക വിദ്യകളും ഇന്ത്യാക്കാരിലെ കൈനൈപുണ്യത്തിലേക്ക് കടന്നുവന്നു.

ഇതിനെ തുടർന്ന് പല ഇന്ത്യൻ സംരംഭകരും ഈ വിധ കാര്യങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങുകയും അവ ഇങ്ഗ്ളണ്ടിലും യൂഎസ്സിലും സ്ഥാപിക്കുകയും ചെയ്തു തുടങ്ങി. ഇനിയങ്ങോട്ട് ഇന്ത്യൻ തൊഴിലുടമകൾക്ക് കീഴിൽ ഇങ്ഗ്ളിഷ് ജനത തൊഴിൽ ചെയ്യേണ്ടുന്ന കാലം ആണ് എന്ന് ഇങ്ഗ്ളണ്ടിലുണ്ടായിരുന്ന ഇന്ത്യൻ കൾചറൽ സൊസൈറ്റി (ഈ സംഘടനയുടെ പേര് ഓർമ്മയില്ല) പ്രഖ്യാപിച്ചു.

ഇന്ത്യൻ തൊഴിലുടമകളുടെ കീഴിൽ എന്തു രീതിയിൽ ആണ് ഇങ്ഗ്ളിഷ് തൊഴിലാളികൾ പെരുമാറേണ്ടത് എന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു മാർഗ്ഗ നിർദ്ദേശം തന്നെ ആ സംഘടന പ്രസിദ്ധീകിരിച്ചു എന്നാണ് ഓർമ്മ.

തൊഴിലുടമയുടെ മുന്നിൽ കുനിയണം, കൈകൂപ്പി വണങ്ങണം എന്നെല്ലാമുള്ള നിർദ്ദേശങ്ങൾ അതിൽ ഉണ്ടായിരുന്നു. ഈ സംഗതി പ്രസിദ്ധികരിച്ചത് 2000ന് ശേഷം ആണ് എന്നാണ് ഓർമ്മ.

അക്കാലങ്ങളിൽ ഇന്ത്യൻ മാനേജ്മെൻ്റിനെക്കുറിച്ച് (Indian management) വാചാലമായി സംസാരിക്കുന്ന ലേഖന പ്രവാഹം തന്നെ കണ്ടിരുന്നു. എന്നാൽ എന്താണ് ഇന്ത്യൻ മാനേജ്മെൻ്റിന്‍റെ കാതൽ എന്ന കാര്യം മാത്രം ആരും കൃത്യമായി എടുത്തുപറഞ്ഞതായി കണ്ടില്ല.

കൃത്യമായ ഇങ്ഗ്ളിഷ് സംസാരിക്കുന്ന തൊഴിലുടമയും തൊഴിലാളിയും. ഇതിൽ തൊഴിലാളി കൈകൂപ്പി വണങ്ങണമെന്നും മറ്റും എഴുതി കൊടുത്താലും അത് ഒരു തരം കോമാളിത്തരമായി അഭിനയിച്ചു കാണിക്കാനെ ആവുള്ളു.

ഇന്ത്യൻ മാനേജ്മെൻ്റ് എന്നു പറയുന്നത്, ഇന്ത്യൻ ഭാഷകളിൽ ഉള്ള കോഡിങ്ങാണ്.

ഈ വിധ ഭാഷകളിൽ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്താൽ, കുനിയണം, എഴുനേൽക്കണം, മുണ്ടിന്‍റെ കുത്തഴിക്കണം എന്നെല്ലാം തുടങ്ങി പലവിധ കാര്യങ്ങളും പ്രത്യേകമായുള്ള പരിശീലനമില്ലതെ വൻ ഗൗവരത്തോടുകൂടി വ്യക്തി നടത്തും. അതിൽ കോമാളിത്തരം ആരും കാണില്ല.

കൃത്യമായ ഇന്ത്യൻ മാനേജ്മെൻ്റ് പ്രകാരം:

1. മുകൾ സ്ഥാനക്കാരനെ സാർ, മാഡം, ആപ്പ്, അങ്ങ്, അങ്ങുന്ന്, ഇങ്ങൾ, സാബ്, മേംസാബ് തുടങ്ങിയ വാക്കുകളിൽ സംബോധന ചെയ്യണം.

2. മുകൾസ്ഥാനക്കാരനെ പരാമർശിക്കുമ്പോഴും സംബോധന ചെയ്യുമ്പോഴും, അയാളുടെ പേരിന് പിന്നിൽ മഹത്വം സൂചിപ്പിക്കുന്ന ഒരു വാക്ക് ചേർക്കണം. ചേട്ടൻ, ചേച്ചി, ഏട്ടൻ, ഏച്ചി, ചേട്ടായി, സാബ്, മേംസാബ്, ജീ, ബായ്,സ്വാമി, തങ്ങൾ, മാഷ്, സാർ, മൗലവി, അച്ഛൻ, അമ്മ, പിതാവ്, അണ്ണൻ, ഇക്ക തുടങ്ങിയ പല പദങ്ങളും പല ഭാഷകളിൽ ഉണ്ട്. അദ്ദേഹം, ഓര്, ഓല്, അവര്, ഉൻ, ഇൻ അങ്ങിനെ പല പദങ്ങളും വേറേയും ഉണ്ട്.

3. കീഴ്സ്ഥാനക്കാരനെ തൂ, നീ, ഇഞ്ഞി, വെറും പേര് തുടങ്ങിയ പദപ്രയോഗങ്ങളിൽ സംബോധന ചെയ്യണം.

4. കീഴ്സ്ഥാനക്കാരനെ പരാമർശിക്കുമ്പോൾ ഉപയോഗിക്കേണ്ടുന്ന ഉസ്, അവൻ, അവള്, ഓൻ, ഓള്, വെറും പേര് തുടങ്ങിയ പല പദപ്രയോഗങ്ങളും ഉണ്ട്.

5. കീഴ് സ്ഥാനക്കാർ തമ്മിൽ യാതോരു ബഹുമാനവും ആദരവും നൽകാതെ തമ്മിൽ സംസാരിക്കണം. തമ്മിൽ പരാമർശിക്കണം.

ഈ വിധ വാക്ക് പ്രയോഗങ്ങൾ വളരെ കൃത്യമായി ഉപയോഗിച്ചുകൊണ്ട് വ്യക്തികളെ ക്രമീകരിച്ചു നിർത്തുന്നതാണ് ഇന്ത്യൻ മാനേജ്മെൻ്റ് എന്നു പറയുന്നത്. ഇത് തമിഴ് നാട്ടിലും കർണ്ണാടകയിലെ ഉൾപ്രദേശങ്ങളിലും വടക്കൻ ഇന്ത്യയിലെ വ്യാവസായിക മേഘലയിലും വളരെ കൃത്യമായി നടത്തപ്പെടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.

ഏറ്റവും കീഴിൽ പെട്ടുകിടക്കുന്ന വ്യക്തി തനി ചളിതന്നെയായിരിക്കും. എന്നാൽ ഇതും പൂർണ്ണമായ ഒരു സത്യമല്ല. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഈ ഭാഷാ പരമായുള്ള പരിസര സ്വാധീനം മാറ്റാതെ, ഈ വിധ ഇടങ്ങളിലെ സാമൂഹികാന്തരീക്ഷത്തിൽ യാതോരു മാറ്റവും വരുത്താൻ ആവില്ല. തൊഴിലാളികളും തൊഴിൽ മേധാവികളും ഒരേ പോലെ ഈ കോഡിങ്ങിൽ പെട്ടുകിടക്കുന്നവരാണ്. തൊഴിൽ മേധാവികൾ ദുഷ്ടരാണ് എന്ന ചിന്താഗതിയിൽ ഈ കാരണത്താൽ സത്യമില്ലതന്നെ.

1989ന് ചുറ്റുപാടിൽ അന്നത്തെ ഉത്തർ പ്രദേശിൽ Telco വ്യവസായത്തിൽ രാജൻ നായർ എന്ന വ്യക്തി വിപ്ളവ കൊടി ഉയർത്തിയ സംഭവം ഓർമ്മവരുന്നു. മുഖത്ത് പൗഡർ ഇടുന്നതുപോലുള്ള ഒരു മുഖച്ഛായ വൃത്തിയാക്കൽ മാത്രമേ ഈ വിധ പദ്ധതികൊണ്ടെല്ലാം നടക്കുകയുള്ളു.

മഹത്തായ ഇന്ത്യൻ മാനേജ്മെൻ്റിനെക്കുറിച്ച് സംസാരിക്കുന്ന അവസരത്തിൽ മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ വ്യക്തമായി പറഞ്ഞാൽ, ഇത് ഒരു ദുഷ്ടത നിറഞ്ഞ മനുഷ്യ നിർവ്വഹണ സംവിധാനം തന്നെയാണ് എന്ന് മനസ്സിലാക്കപ്പെടും. അതിനാൽ തന്നെ ആ കാര്യം പറയാതെ മറ്റ് കാര്യങ്ങൾ പറഞ്ഞാണ് പലരും ഇന്ത്യൻ മാനേജ്മെൻ്റിന്‍റെ അസുലഭ സാധ്യതകളെക്കുറിച്ച് വാചാലമാകാറ്.

ഈ അസുലഭ സാധ്യതകളുടെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകുന്നില്ല. എഴുത്തിന്‍റെ ഒഴുക്കിലേക്ക് തിരിച്ചു പോകുകയാണ്.

ഈ വിധമായുള്ള, ഇന്ത്യൻ മാനേജ്മെൻ്റിലെ വ്യക്തികളെ ഘടനപ്പെടുത്തിവെക്കൽ മുകളിൽ സൂചിപ്പിച്ചതു പോലെ വളരെ ലളിതമായ ഒരു അടുക്കിവെക്കൽ അല്ല. ഈ മുകളിൽ പരാമർശിച്ച ഉന്നതർ എന്നവരും കീഴിൽ നിൽക്കുന്നവർ എന്നവരും യഥാർത്ഥത്തിൽ ഒരു വൻ സങ്കീർണ്ണത നിറഞ്ഞുനിൽക്കുന്ന ഒരു കാര്യം തന്നെയാണ്.

ജപ്പാനിലെ ഫ്യൂഡൽ ഭാഷയെക്കുറിച്ച് ചെറിയ തോതിൽ മനസ്സിലാക്കിയത്, അവിടെ ഒരൊറ്റ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ സാന്നിദ്ധ്യം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ്. ഇന്ത്യൻ പട്ടാളത്തിലേത് പോലെ.

എന്നാൽ ദക്ഷിണേഷ്യയിലെ കാര്യം തികച്ചും വ്യത്യസ്തമാണ്.

ഇവിടെ പലവിധ ജനവംശങ്ങൾ ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നും വന്നടിഞ്ഞിരുന്നു. ഇത് സാമൂഹിക ആശയവിനിമയത്തിൽ വൻ കലർപ്പും ആശയക്കുഴപ്പങ്ങളും വരുത്തിക്കാണും.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയെ വയസ്സ് എന്ന കാര്യം പുനർ ഘടന ചെയ്തിരുന്നു. എന്നുവച്ചാൽ, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ ഏതു പടിയിലും വയസ്സ് എന്ന കാര്യം അവിടെതന്നെ വീണ്ടും ഒരു ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി നിർമ്മിച്ചിരിക്കും.

കാലാകാലങ്ങളായി ഒരു സാമൂഹിക ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയും, അതിനുള്ളിൽത്തന്നെ ഓരോ പടിക്കുള്ളിലും വയസ്സുമായി ബന്ധപ്പെട്ട മറ്റൊരു ചെറുകിട ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയും. ഇതായിരുന്നു ദക്ഷിണേഷ്യൻ സാമൂഹികാന്തരീക്ഷത്തിന്‍റെ മുഖ്യമായ രൂപഘടന.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവ് ഈ സാമൂഹിക ഘടനയിൽ ഒരു വൻ വൈറസ് ആണ് കടത്തിവിട്ടത്.

പ്രാദേശിക ഭാഷയിലെ ഉരുക്കുതുണ്ടുമാതിരിയുള്ള ഈ സാമൂഹിക ഏണിപ്പടിയിൽ ആകെ കോലാഹലവും തകിടംമറിക്കലും സംഭവിച്ചു. ഓരോ പടിയിലേയും വ്യക്തികളെ പിടിച്ച്, പ്രാദേശിക ഭാഷാ കോഡിങ്ങിനെ വകവെക്കാതെ, ഏതെല്ലാമോ പടികളിലേക്ക്, ചിട്ടുകളിയിലെ playing cardsനെ കശക്കുന്നതു മാതിരി കൂട്ടിക്കുഴച്ചുവിട്ടു.

ഈ വിധമായുള്ള ഒരു സാമൂഹിക shuffling നടത്തുന്നതോടൊപ്പം, പ്രാദേശിക ഫ്യൂഡൽ ഭാഷകളെ English East India Company നിരോധിക്കുക കൂടി ചെയ്തിരുന്നുവെങ്കിൽ, ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വന്ന പലവിധ സാമൂഹിക വേദനകളും വരാതെ നോക്കാമായിരുന്നു.

ഇതെങ്ങിനെ ഇങ്ഗ്ളിഷ് കമ്പനിക്ക് ചെയ്യാൻ പറ്റും എന്ന സംശയം വായനക്കാരനിൽ വരുന്നുണ്ട് എങ്കിൽ, ഓർക്കുക, നൂറ്റാണ്ടുകൾക്കുമപ്പുറം തൊട്ട് നിലനിന്നിരുന്ന അടിമത്തം നിരോധിക്കാൻ ഈ കമ്പനിക്ക് ആയിരുന്നു.

നൂറ്റാണ്ടുകൾ നിലനിന്നിരുന്ന സ്ത്രീകളെ ജീവനോടുകൂടി കത്തിക്കുന്ന രസികൻ ആചാരപദ്ധതി ഈ കമ്പനിക്ക് നിരോധിക്കൻ പറ്റിയിരുന്നു.

പോരാത്തതിന്, ഇതേ പോലെ തന്നെ നൂറ്റാണ്ടുകൾ വടക്കൻ പ്രദേശങ്ങളിലെ വ്യാപര തെരുവോരങ്ങളിൽ വൻ ഉള്‍ക്കിടിലവും പേടി സ്വപ്നവുമായി നിലനിന്നിരുന്ന Thugeeകളെ അടിച്ചമർത്താനും ഈ കമ്പനീ ഭരണത്തിന് ആയിരുന്നു.

ഇതൊക്കെ അസാധ്യമായ കാര്യങ്ങൾ തന്നെയായിരുന്നു. എന്നാൽ പ്രാദേശിക ഭാഷയിലാണ് എല്ലാവിധ പൈശാചികതയും ഒളിഞ്ഞുകിടക്കുന്നത് എന്ന കാര്യം യാതോരു രീതിയിലും കമ്പനി ഉദ്യോഗസ്ഥരിൽ കയറിവന്നില്ല.

പകരം, അവരിൽ വന്ന വൻ വിവരം ഈ ഉപഭൂഖണ്ഡത്തിലെ വിദൂര ബ്രാഹ്മണ ഭവനങ്ങളിൽ വൻ പഴക്കമുള്ള സംസ്കൃത കൃതികൾ ഉണ്ട് എന്നും അവയെല്ലാം പുറത്തുകൊണ്ടുവന്ന് എല്ലാർക്കും വായിക്കാനും പഠിക്കാനും സൗകര്യപ്പെടുത്തണം എന്നുമായിരുന്നു.

പ്രാദേശിക ഭാഷയിലെ ഗാനങ്ങൾക്ക് വിണ്ണിലെ വെൺചന്ദ്രലേഖയുടെ സൗന്ദര്യം ഉണ്ട് എന്ന കണ്ടുപിടുത്തമാണ് അവരിൽ വന്ന മറ്റൊരു വിവരം. എന്നാൽ ഈ സൗന്ദര്യം യഥാർത്ഥത്തിൽ വിഷത്തെ പൊതിഞ്ഞുനിൽക്കുന്ന തേൻതുള്ളിമാത്രമാണ് എന്ന വിവരം അവർക്ക് കിട്ടിയില്ല. ഇന്നും ഈ വിവരം അവരിൽ വന്നിട്ടില്ലാ എന്നാണ് തോന്നുന്നത്.

പ്രാദേശിക തുണ്ടു ഭാഷകളിലേക്ക് സംസ്കൃത വാക്കുകളും പദപ്രോയഗങ്ങളും അവ്യയങ്ങളും, ഉപസർഗ്ഗങ്ങളും, പദരൂപഭേദങ്ങളും (Sanskrit particles, prefixes and inflexions - quoting Tobias Zacharias 1907), പുരാണങ്ങളും വേദസാഹിത്യവും മറ്റും തിരുകി നിറച്ചപ്പോൾ, ഓരോ പ്രദേശത്തിലേയും ജനക്കൂട്ടങ്ങൾക്ക് അവരുടെ പാരമ്പര്യ വംശീയത തന്നെ മറന്നുപോയി.

ആവിധ കാര്യങ്ങൾ സാമൂഹീക ചിന്തകളിൽ നിന്നും മാഞ്ഞു പോയി. എല്ലാരും ഹൈന്ദവ പാരമ്പര്യത്തിന്‍റെ പിന്മുറക്കാരായത് ഈ വിധമാണ്.

ഇന്ന് എഴുതാൻ വന്നത് മറ്റൊരു കാര്യമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ വാക്കുകൾ നീണ്ടുപോയിരിക്കുന്നു. അതിനാൽ പറയാൻ വന്ന കാര്യം അടുത്ത എഴുത്തിൽ ആവാമെന്ന് കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

32

Post posted by VED »

32 #. ഔന്നിത്യ ചമയങ്ങളുടെ ആവശ്യകത



പ്രാദേശിക ഫ്യൂഡൽ ഭാഷയിലൂടെയുള്ള മനുഷ്യ നിർവ്വഹണത്തെക്കുറിച്ചാണ് (managing men and women) എഴുതിക്കൊണ്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പറയുമ്പോൾ ഒന്നിൽ കൂടുതൽ കാര്യങ്ങളിലേക്ക് പോകേണ്ടിവരും. എഴുത്ത് ഇപ്പോൾ തുടങ്ങുമ്പോൾ മനസ്സിൽ വ്യക്തമായ ഒരു പാത തയ്യാറാക്കി വച്ചിട്ടില്ല. എന്നാൽ എഴുതിത്തുടങ്ങി നോക്കട്ടെ, എന്തെല്ലാം കാര്യങ്ങൾ ഈ പാതയിലേക്ക് ഒഴുകിവരുമെന്ന്.

ഇങ്ഗ്ളണ്ടിലും രാജകുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് വൻ ആഡംബര ചമയങ്ങളും വസ്ത്രവിധാനങ്ങളും കിരീടവും കൊട്ടാരവും സിംഹസനവും രാജകീയ നാമങ്ങളും സ്ഥാനങ്ങളും സ്ഥാനമാനങ്ങളും മറ്റും നിലനിന്നിരുന്നു. ഇതല്ലൊം നിലനിർത്തിയും പ്രദർശിപ്പിച്ചും തന്നെയാണ് അവിടേയും രാജവംശത്തിന്‍റെ പ്രാഗൽഭ്യം ജന മനസ്സുകളിൽ നിറച്ചിരുന്നത്.

എന്നാൽ ഓർക്കേണ്ടത്, അവിടെയുള്ള രാജവംശവും പ്രഭുകുടുംബങ്ങളും യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് പാരമ്പര്യത്തിൽ പെട്ടവർ അല്ല എന്നതാണ്. അവിടേയും ജനങ്ങൾ രാജകുടുംബക്കാരുടേയും പ്രഭുകുടുംബക്കാരുടേയും സാമൂഹിക മുൻഗണന അംഗീകരിച്ചു തന്നെയാണ് ജീവിച്ചിരുന്നത്.

ഇങ്ഗ്ളണ്ടിൽ നിലനിന്ന ഈ വിരോധാഭാസകരമായ യാഥാത്ഥ്യം എനിക്ക് വളരെ കാലങ്ങൾക്ക് ശേഷമാണ് മനസ്സിൽ തട്ടിയത്.

അതിന് മുൻപ്, ഇങ്ഗ്ളണ്ടിന്‍റെ പല അന്താരാഷ്‌ട്രീയ നയങ്ങളിലെ പാളിച്ചകളും സ്വതഃവിരുദ്ധതയും (self-contradictoriness) എന്തുകൊണ്ടാണ് എന്നത് ഒരു ആശയക്കുഴപ്പം നൽകിയ കാര്യമായിരുന്നു.

ഈ വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

എന്നിരുന്നാലും, ഇത്രയും പറയാം.

ഇങ്ഗ്ളിഷുകാർ കുറേ നൂറ്റാണ്ടകളായി ഭൂഖണ്ഡ യൂറോപ്യൻ വംശീയതയിലുള്ള രാജകുടുംബക്കാരോടും പ്രഭുകുടുംബക്കാരോടും, പോരാത്തതിന്, മറ്റ് തരത്തിലുള്ള ഫ്യൂഡൽ ഭാഷക്കാരായ ഐറിഷുകാരോടും, സ്കോട്ടിഷുകാരോടും, വെൽഷുകാരോടും ചേർന്നാണ് ജീവിച്ചിരുന്നത്.

എന്നാൽ ഇങ്ഗ്ളിഷുകാരെ ഫ്യൂഡൽ ഭാഷക്കാരിൽ നിന്നും മാറ്റിനിർത്തിയ ഒരു ഭാഷാ പരമായുള്ള കാര്യം, അവരിലെ സാധാരണ ജനത്തിനെ തരംതാഴ്തി നിർത്തണം എന്ന് നിർബന്ധിക്കുന്ന വാക്ക് കോഡുകൾ അവരുടെ ഭാഷയിൽ ഇല്ലായന്നുള്ളതായിരുന്നു.

ഈ ഒരു കാര്യമാണ് ഇങ്ഗ്ളിഷുകാരിലെ സാധാരണ ജനത്തിനെ ദക്ഷിണേഷ്യയിലെ ജനത്തിൽ നിന്നും വ്യത്യസ്തരായി നിലനിർത്തിയത്.

ദക്ഷിണേഷ്യയിലെ സധാരണക്കാരായ ആളുകൾ അധികാരം ഉള്ളവർക്ക് വൻ അടിയാളത്തം നൽകും. എന്നാൽ തമ്മിൽ തരംതാഴ്ത്തും.

എന്നിരുന്നാലും, ഇങ്ഗ്ളണ്ടിന്‍റെ അന്താരാഷ്ട്രീയമായുള്ള നിലപാടുകളും നയങ്ങളും നൂറ്റാണ്ടുകളായി ഇങ്ഗ്ളിഷ് പാരമ്പര്യത്തിൽ അല്ലാത്ത ആളുകൾ ആണ് കൈകാര്യം ചെയ്തിരുന്നത്.

ഈ പറഞ്ഞത്, യഥാർത്ഥത്തിൽ ഒരു വൻ നിരീക്ഷണം ആണ്.

ദക്ഷിണേഷ്യയിൽ ഇന്ത്യയെന്ന രാജ്യം സ്ഥാപിച്ചത് English East India Company ആണ്. ഈ കമ്പനിയുടെ ഉടമസ്ഥരും അതിൽ തൊഴിൽ ചെയ്തവരിൽ മിക്കവരും സാധാരണക്കാരായ ഇങ്ഗ്ളിഷുകാർ ആയിരുന്നു എന്നാണ് തോന്നുന്നത്.

എന്നിരുന്നാലും, ദക്ഷിണേഷ്യയിൽ ഇങ്ഗ്ളണ്ടിലുള്ളതിനേക്കാൾ വളരെ വ്യാപ്തിയുള്ളതും വൻ ആഴവും ഉയരവും ഉള്ള എന്തോ ഒരു സാമൂഹിക വിധേയത്വ കോഡിങ്ങ് ഉണ്ട് എന്ന മനസ്സിലാക്കൽ ഇങ്ഗ്ളിഷ് കമ്പനിയുടെ ഉടമസ്ഥരിൽ വന്നുചേർന്നിരുന്നു.

അതിനാൽ തന്നെ ഈ കമ്പനിയുടെ ഇന്ത്യൻ പ്രവർത്തന വേദിയുടെ ഏറ്റവും മുകൾത്തട്ടിൽ മിക്കപ്പോഴും ഇങ്ഗ്ളണ്ടിലെ ഒരു പ്രഭുസ്ഥാനക്കാരനെ തന്നെയാണ് നിയമിച്ചിരുന്നത്. ഇതിന് വളരെ വ്യക്തമായ ഒഴിവായി നിന്നിരുന്നത് Robert Clive ആയിരുന്നു. ഇതിന്‍റെ കാരണം, Robert Clive ആണ് ദക്ഷിണേഷ്യയിൽ ഇന്ത്യാ രാജ്യം സ്ഥാപിച്ചത് എന്നതായിരുന്നു.

ഇദ്ദേഹത്തിന് പിന്നീട് Lord പദവി ഇങ്ഗ്ളിഷ് രാജവംശം നൽകിയെന്നും മനസ്സിലാക്കുന്നു.

1858ൽ ആണ് ബൃട്ടിഷ് ഭരണം ദക്ഷിണേഷ്യയിൽ ചിലയിടങ്ങളിൽ തുടങ്ങിയത്. അതിന് മുൻപ് നിലനിന്നിരുന്നത് ഇങ്ഗ്ളിഷ് കമ്പനീ ഭരണമാണ്.

ഫ്യൂഡൽ ഭാഷകളും ഉച്ചനീചത്വ സമ്പ്രദായങ്ങളും നിലനിൽക്കുന്ന ഇടങ്ങളിൽ സാമൂഹികമായും രാഷ്ട്രീയമായും കാര്യങ്ങൾ നടക്കണമെങ്കിൽ, അധികാരികൾ എന്ന ഒരു കൂട്ടർ നിർബന്ധമാണ്. ഇവിടെ അധികാരികൾ എന്ന വാക്ക് മലയാളം വാക്കാണ്. ഇത് ഇങ്ഗ്ളിഷ് വാക്കായ authorities / authorityയുടെ മലയാളം തർജ്ജമ തന്നെ.

എന്നാലും, ഒന്നിന്‍റെ കൃത്യമായ തർജ്ജമയല്ല മറ്റേത്.

ഈ കാര്യത്തിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഇങ്ഗ്ളിഷ് കമ്പനി ദക്ഷിണേഷ്യയിലെ ചെറുകിട രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്ന അവസരത്തിൽ ഇങ്ഗ്ളിഷ് കമ്പനിയെ ആ രാജ്യങ്ങളിലെ ഉന്നതർ, ഇങ്ഗ്ളിഷിൽ Honourable Company എന്ന് നിരന്തരം വിശേഷിപ്പിച്ചിരുന്നതായി കാണുന്നു.

ഇത് പ്രാദേശിക ഭാഷയിലെ 'ബഹുമാനപ്പെട്ട' എന്ന വാക്കായിരിക്കാം.

എന്നിരുന്നാലും ഇവിടെ ഇടയിൽ കയറി പറയേണ്ടുന്ന കാര്യം, ഇങ്ഗ്ളിഷിലെ Honourable എന്ന വാക്ക് കൊണ്ട് കൃത്യമായി ഉദ്ദേശിക്കുന്നത് മലയാളത്തിലെ'ബഹുമാനിക്കപ്പെട്ട' എന്ന അർത്ഥമല്ല എന്നതാണ്.

എന്നാൽ ഈ വിധമായേ ഈ വാക്കിനെ ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകളിൽ മനസ്സിലാക്കാൻ പറ്റുള്ളു. കാരണം, ഇങ്ഗ്ളിഷിലെ Honourable എന്ന സങ്കൽപ്പം പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ കണ്ടെത്താൻ പ്രയാസം തന്നെയാണ്.

ഈ കാര്യത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.

ഇന്ന് ഇന്ത്യൻ കോടതി വ്യവസ്ഥയിൽ Justiceമാരുടെ പേര് പരാമർശിക്കുന്ന അവസരത്തിൽ Hon'ble (ഉദ്ദേശിക്കുന്നത് : Honourable) എന്ന് പേരിന് മുന്നിൽ ചേർക്കുക എന്ന കീഴ്വഴക്കം ഉണ്ട്. ഇതും ഒരു അർത്ഥമറിയാതുള്ള എഴുതിച്ചേർക്കൽ ആണ് എന്നാണ് തോന്നുന്നത്.

ഇതിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനീ ഭരണം പ്രാദേശിക അധികാരി കുടുംബങ്ങളെ സ്ഥാനഭ്രഷ്ടാരാക്കാൻ ത്യയ്യാറായിരുന്നില്ല. എന്നാലും സാമൂഹികമായി വൻ മാറ്റങ്ങൾ വരുത്താനുള്ള ഉത്സാഹം അവരിലെ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ ഉണ്ടായിരുന്നു.

എന്നിരുന്നാലും, അവരിലെ വ്യക്തികൾ കുറച്ചു കാലം ദക്ഷിണേഷ്യയിൽ താമസിച്ചു കഴിഞ്ഞാൽ അവർക്ക് വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റിയ കാര്യം ഇവിടെ എന്ത് കാര്യം നടപ്പിൽ വരുത്തണമെങ്കിലും, കമ്പനി ഉദ്യോഗസ്ഥന് അധികാരി പദവി സ്വമേധയാ വന്നുചേരണം എന്നതാണ്.

ഈ അധികാരി പദവി യഥാർത്ഥത്തിൽ വാക്കുകളിൽ ആണ് രൂപപ്പെടുന്നത്. ഈ വിധം വാക്കുകൾ രൂപപ്പട്ടാൽ, ആ വ്യക്തി അറിയാതെ തന്നെ പ്രാദേശിക ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ മുകൾത്തട്ടിൽ സ്ഥാപിക്കപ്പെടും.

ഇവിടെയുള്ള യന്ത്ര സംവിധാനം ഈ വിധമാണ്:

അദ്ദേഹം നൽകുന്ന നിർദ്ദേശം പാലിക്കപ്പെടും.

അയാൾ നൽകുന്ന നിർദ്ദേശം ചെറിയ ഒരു നീരനസത്തോടുകൂടിയാണ് സ്വീകരിക്കപ്പെടുക. അയാൾക്ക് നിർദ്ദേശം നൽകാനുള്ള അവകാശം ഉണ്ടോ എന്ന് ഒരു സന്ദേഹവും മനസ്സിൽകയറും.

അതേ സമയം അവൻ ആണ് നിർദ്ദേശം നൽകുന്നത് എങ്കിൽ അത് വൻ ഒച്ചപ്പാടിലേക്ക് തന്നെ കാര്യങ്ങളെ നീക്കും.

ഇങ്ഗ്ളിഷിൽ ഈ ഒരു കാര്യം ഇല്ലതന്നെ.

ഇങ്ഗ്ളണ്ടിലെ റാണി ഒരു നിർദ്ദേശം നൽകുന്നു. അത് നൽകുന്നത് She ആണ്. റാണി Her ആണ്. എന്നിരുന്നാലും, റാണിയെന്ന പദവി നിലനിൽക്കുന്നുണ്ട്. അത് മറക്കുന്നില്ല.

ആ പദവിയുടെ ഔന്നിത്യം നിലനിർത്തുന്നതിൽ ചെറിയ ഒരു പാളിച്ച വന്നാലും, She, Her പദങ്ങളിൽ ഇടിവു വരില്ല.

എന്നാൽ ഇതേ റാണി English East India Companyൽ നിന്നും ഇന്ത്യയെ തട്ടിയെടുത്തപ്പോൾ, അവരെ ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിക്കപ്പെടേണ്ട ആവശ്യം വന്നു. കാരണം, വെറും ഒരു റാണിയുടെ കീഴിൽ അണിനിരക്കാൻ ദക്ഷിണേഷ്യയിലെ രാജകുടുംബക്കാർക്ക് ആവില്ല.

മനസ്സിലാക്കേണ്ടത്, കാലാകാലങ്ങളായി ദക്ഷിണേഷ്യയിലെ പല രാജ്യങ്ങളിലും രാജകുടുംബക്കാരും മറ്റ് വരേണ്യരായ വ്യക്തികളും മറ്റും അവരുടെ ഔന്നിത്യം ജനങ്ങൾക്ക് മുന്നിൽ നിലനിർത്താനായി പലതും ചെയ്യുകയും കൈവശം വെക്കുകയും ചെയ്തിരുന്നു.

രാജചിഹ്നങ്ങളും, ചമയങ്ങളും, മെയ്യാഭരണങ്ങളും, ആനയും അമ്പാരിയും, പകൽവിളക്കുകളും, പഞ്ചവട്ടവും, പഞ്ചവർണ്ണക്കുടയും, പഞ്ചവാദ്യങ്ങളും, പന്തൽവിതാനങ്ങളും, പരവതാനിയും, പല്ലക്കും അങ്ങിനെ പലതും അവർ കൈവശംവെക്കുകയും സാധാരണക്കാർക്ക് അനുവദിക്കാതിരിക്കുകയും, ചിലതെല്ലാം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതൊക്കെ അവർക്കുണ്ടായിരുന്നെങ്കിലും, അവരാരും തന്നെ സാധാരണക്കാരായ ജനത്തിനെ ഉന്നതപ്പെടുത്തക എന്ന ചിന്ത മനസ്സിൽ വച്ചതായി കാണുന്നില്ല.

ഇന്നും ഇതുതന്നെ സ്ഥിതി. ഐഏഎസ്സുകാരന്‍റേയും ഐഏഎസ്സുകാരിയുടേയും വൻ ഔന്നത്യം പ്രദർശിപ്പിക്കുന്ന ചിഹ്നങ്ങളും ചമയങ്ങലും കാറും കുടയും മറ്റും കണ്ടാൽ, ജനം വൻ ആരാധനാ ഭാവത്തിൽ എത്തിച്ചേരും.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം, ഇതിനുമപ്പുറത്ത് നിന്നാണ് അവരിലെ സ്വന്തം കാര്യക്ഷതമതയെ മൂല്യനിർവ്വഹണം നടത്തിയത്.

യഥാർത്ഥത്തിൽ ഒരു വില്ലെജ് ഓഫിസിൽ ഒരു വ്യക്തി കയറിച്ചെന്ന് ഒരു സാക്ഷ്യപത്രത്തിന് ചോദിച്ചാൽ, അത് എത്രയും വേഗത്തിൽ നൽകപ്പെടുന്നതിലാണ് ആ ജില്ലയിലെ കലക്ടറുടെ കാര്യക്ഷമത കാണേണ്ടത്. എന്നാൽ ആ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കാനോ അതിന് മൂല്യംനൽകാനോ ഉള്ള പ്രചോദനം പ്രാദേശിക ഭാഷകൾ നൽകുന്നില്ല.

ഇനി ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പറയേണ്ടുന്നത്, ഫ്യൂഡൽ ഭാഷകളിൽ ഏതുവിധത്തിലാണ് ഔദ്യോഗിക വ്യക്തി ബന്ധം നിലനിർത്തേണ്ടത് എന്ന കാര്യമാണ്. അത് അടുത്ത എഴുത്തിൽ ആവാം എന്നുകരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

33

Post posted by VED »

33 #. വാക്കുകളുടെ അടിയിൽ പെട്ട് ഞരുങ്ങിപോകൽ


പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ, വ്യക്തികൾ ഏറ്റവും അനുസരണം നൽകുന്നത്, അവരെ വിജയകരമായി വളരെ താഴ്ത്തിവെക്കാൻ കഴിഞ്ഞാലാണ്. ഇതും ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ തികച്ചും ഭാവനചെയ്യാനാവാത്ത ഒരു കാര്യം തന്നെയാണ്.

വായനക്കാരന് കാണാൻ പറ്റിയിട്ടുള്ള ഒരു കാര്യം തന്നെയാവാം ഇത്. ഒരു സ്വകാര്യ ഡോക്ടറർ. കീഴിൽ നിയമിച്ചിരിക്കുക സാമൂഹികമായും വ്യക്തിത്വപരമായും വളരെ തരംതാഴ്ന്ന വ്യക്തിത്വമുള്ള ആളെയാവാം. ഇങ്ങിനെ താരംതാണ വ്യക്തിത്വം എന്നത് തന്നെ ഭാഷാ വാക്കുകൾ സൃഷ്ടിച്ചെടുക്കുന്ന ഒരു കാര്യം ആയിരിക്കും.

എന്നാൽ ഈ ഒരു കാര്യം ആ ആളെ അറിയിച്ചാൽ അയാൾക്ക് വൻ വിരോധം വരും. സ്വന്തം യജമാനനോട് വൻ വിധേയത്വവും ബഹുമാനവും മനസ്സിൽ തുടിച്ചു കയറും.

ആ ഡോക്ടറുടെ വ്യക്തിത്വവുമായി താരത്മ്യം ചെയ്യുമ്പോൾ, കീഴിൽ ഉള്ള കൂട്ടർ മറ്റൊരു കീഴ്നിലവാരത്തിൽ ഉള്ളവർ തന്നെ. ഈ കൂട്ടരെ ഡോക്ടർ ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക. ഇങ്ങിനെ സംബോധന ചെയ്യപ്പെടുന്ന കീഴ്ജീവനക്കാരൻ വളരെ അനുസരണവും ആദരവും മറ്റും യാതോരു കരുതിക്കൂട്ടലും ഇല്ലാതെ ഡോക്ടർക്ക് നൽകും.

എന്നാൽ ഇതേ വ്യക്തി ഡോക്ടറുടെ മുന്നിലേക്ക് വരുന്ന രോഗികളിൽ പെട്ടവരെ ശരിക്കും ഒന്ന് തരംതിരിച്ചെടുക്കും. തനിക്ക് ഇഞ്ഞി എന്നു സംബോധന ചെയ്യാനാവുന്ന ആളുകളെയെല്ലാം ഈ വാക്കിൽ തന്നെയാണ് സംബോധന ചെയ്യുക. ചെറുപ്രായക്കാർ ആവണമെന്നില്ല, ചിലപ്പോൾ 20തും 25ഞ്ചും വയസ്സുള്ള ചെറപ്പുക്കാരെ വരെ ഇഞ്ഞി എന്ന് സംബോധന ചെയ്യും.

പലപ്പോഴും ഈ വിധം സംബോധന ചെയ്യേണ്ടുന്ന കാര്യം ഉണ്ടാവില്ല. എന്നിരുന്നാലും, കരുതക്കൂട്ടി വെറുതെ എന്തെങ്കിലും ഒന്ന് ചോദിച്ച്, ഈ ഇഞ്ഞി വാക്ക് പ്രയോഗക്കും. ഇതും ഒരു അനുസരണപ്പെടുത്തലും തരംതാഴ്ത്തലും തന്നെയാണ്. അല്ലാതെ ആ ചോദ്യത്തിന് മറ്റ് യാതോരു ഉപയോഗവും ഉണ്ടാവില്ല.

എന്നാൽ ഈ വിധം പെരുമാറുമ്പോൾ, ഈ വ്യക്തിക്ക് സാമൂഹികമായി ഒരു ഔന്നിത്യം വന്നുചേരും. ഇത് ഒരു തരം അധികാരമായും കാണപ്പെടും.

അതേ സമയം ഡോക്ടർക്കും വൻ സാമൂഹിക ആദരവ് ലഭിക്കുക, ആ ആളുടെ കീഴിൽ വളരെ തരംതാഴ്ന്നവർ ഉണ്ടെങ്കിൽ ആണ്. അല്ലാതെ ഡോക്ടറോട് വ്യക്തിത്വപരമായും നൈപുണ്യപരമായും കിടപിടിക്കാൻ കഴിവുള്ളവരെ കീഴിൽ വച്ചാൽ, രോഗികളുടെ മാനസിക ദൃഷ്ടികേന്ദ്രം അവരിലേക്ക് നീങ്ങിപ്പോയേക്കാം.

ഇവരിൽ ആരാണ് 'അദ്ദേഹം', അരാണ് 'അയാൾ' എന്ന പ്രശ്നം വളരെ പെട്ടന്ന് അവിടെ സൃഷ്ടിക്കപ്പെടും.

ഫ്യൂഡൽ ഭാഷകളിൽ ഔന്നിത്യത്തിനായുള്ള ഒരു മത്സരമാണ് എവിടേയും. അതിനാൽ തന്നെ തന്നോട് ഔന്നത്യത്തിൽ മത്സരിക്കാൻ കഴിവുള്ള ആരേയും കീഴിൽ വെക്കാൻ പറ്റില്ല.

കീഴ് ജീവനക്കാർ സ്ത്രീകൾ ആകുമ്പോഴും, വളരെ കീഴിൽ പെട്ട ജാതിക്കാർ ആവുമ്പോഴും, ഈ വിധ പെരുമാറ്റങ്ങളും അവയുടെ സാധ്യതയും അവയുടെ ഊക്കും വളരെ വർദ്ധിക്കും. കാരണം, ഈ കൂട്ടരിൽ പലരും ഭാഷാ കോഡുകളിൽ സാമൂഹികമായും മറ്റും വളരെ പരിമിതികളിൽ പെട്ടുകിടക്കുന്നവർ ആണ്.

ഇവർ ആളെ ഇഞ്ഞി എന്ന് സംബോധന ചെയ്താൽ തരംതാഴ്ത്തലിന്‍റെ ഊക്ക് ഒരു വൻ ഊക്കായി മാറും.

ഈ വിധമായുള്ള കീഴ് ജീവനക്കാരോട് ഈ ഇഞ്ഞി, നീ പോലുള്ള വാക്കുകൾ ഉപയോഗിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അവരുടെ അധികാര പരിധിയിൽ കൈകടത്തലായി അവർ മനസ്സിലാക്കും. വൻ വിരോധം തന്നെ അവരുടെ മനസ്സിൽ കയറാം.

ഇങ്ഗ്ളിഷിലെ politeness, courtesy തുടങ്ങിയ വാക്കുകൾക്ക് യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷകളിൽ യാതോരു പ്രസക്തിയോ സാന്നിദ്ധ്യമോ ഇല്ലതന്നെ. മാന്യമായി പെരുമാറുന്ന ആളെ തമർത്തുക എന്നതു തന്നെയാണ് ഈ വിധ ഭാഷകൾ മനുഷ്യ മനസ്സിന് നൽകുന്ന ഉത്തേജനം.

തരംതാഴ്ത്താൻ തരംകിട്ടിയാൽ അത് ഉപയോഗിച്ചിരിക്കണം. അതാണ് വൻ കഴിവായി കാണപ്പെടുക. ഈ വിധ അവസരം ഉപയോഗിക്കാൻ തയ്യാറല്ലാത്തവരെ കഴിവില്ലാത്തവർ എന്നും പൊതുവായി കാണപ്പെടും. നേതൃത്വ പാഠവം ഇല്ലാത്ത ആളെന്ന് മൃദ്രകുത്തും.

നേതൃത്വ പാഠവം എന്നത് ഫ്യൂഡൽ ഭാഷകളിൽ ഒരു വൻ മേൽവിലാസം തന്നെയാണ്.

ഓര് എന്ന വ്യക്തിക്ക് നേതൃത്വ പാഠവം തനിയെ വരും. എന്നാൽ ഓൻ എന്ന വ്യക്തി നേതൃത്വ പാഠവം കാണിക്കാനായുള്ള പഴുതുകൾ നോക്കിക്കൊണ്ടേയിരിക്കും.

ഇങ്ഗിളിഷിൽ യാതോരു രീതിയിലും കണ്ടെത്താൻ പറ്റാത്ത മനുഷ്യ കഴിവുകളും പ്രവണതകളും ആണ് ഇവ.

ഡോക്ടർമാരുടേയും വക്കിലന്മാരുടേയും മറ്റും കീഴിൽ പ്രവർത്തിക്കുന്നവരിൽ മിക്കവരും മുകളിൽ സൂചിപ്പിച്ച തരക്കാരാണ്.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഡോക്ടറുടെ assistant ആയുള്ള വ്യക്തിയും വക്കിലിന്‍റെ ഗുമസ്തനായുള്ള വ്യക്തിയും മറ്റും വൻ ഗുണമേന്മയുള്ള വ്യക്തിയും വളരെ polite ആയി പെരുമാറുന്ന ആളും മറ്റുമാണ്.

ഇവിടെ ഡോക്ടർമാരുടേയും മറ്റും കീഴ് ജീവനക്കാരുടെ കാര്യമാണ് എടുത്തു പറഞ്ഞത്. എന്നാൽ ഡോക്ടർമാരുടേയും വക്കിലന്മാരുടേയും കാര്യവും ഏതാണ്ട് ഇതുതന്നെ.

Calicut Medical Collegeൽ പഠിച്ച ഒരു MBBS വിദ്യാർത്ഥി പറഞ്ഞകാര്യം ഇവിടെ ചേർക്കാം. ഈ ആൾ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നതിൽ നല്ല നൈപുണ്യമുള്ള വ്യക്തിയാണ്.

മെഡിക്കൽ കോളെജിൽ പഠിപ്പിക്കുന്ന പ്രൊഫസർമാരും, മറ്റ് അദ്യാപകരും അവിടുള്ള മെഡിക്കൽ വിദ്യാർത്ഥികളെ മലയാളത്തിൽ നീ എന്നാണ് സംബോധന ചെയ്യുക. അവൻ, അവൾ വാക്കുകളും ഉപയോഗിക്കും. ഈ വാക്കുകളുടെ പിടുത്തം ഇല്ലാതെ പഠിപ്പിക്കാൻ അവർ തയ്യാറാവില്ല.

അപ്പോൾ ഈ വിധം പഠിച്ചു വരുന്ന പുതിയ ഡോക്ടർമാരോ? അവർ അവരുടെ കൈകളിൽ പെട്ടു പോകുന്ന സാമ്പത്തികമായി ശക്തിക്കുറവുള്ള വ്യക്തികളിന്മേൽ ഈ വിധ വാക്കുകളോ അതുമല്ലെങ്കിൽ അവയുടെ വക ഭേദങ്ങളോ പതിപ്പിക്കും. എന്നാലെ അവരിൽ അവരുടെ അദ്യാപകർ നിറച്ചു ചേർത്ത അധമ ഭാവത്തിൽ നിന്നും അവർക്ക് മോചനം ലഭിക്കുള്ളു.

polite എന്ന വാക്കിന്‍റെ മലയാളം തർജ്ജമയായി നൽകപ്പെട്ടു കാണുന്ന വാക്കുകൾ നോക്കുക :

സഭ്യമായ, വിനീതമായ, യോഗ്യമായ, മര്യാദയുള്ള തുടങ്ങിയ വാക്കുകൾ.

എന്നാൽ ഈ വാക്കുകൾ വായിച്ചാലൊന്നും ഇങ്ഗ്ളിഷിൽ ഈ വാക്ക് സൂചിപ്പിക്കുന്ന കാര്യം, ഇങ്ഗ്ളിഷ് ഭാഷയിൽ നൈപുണ്യം ഇല്ലാത്ത ഒരു ആൾക്ക്, കൃത്യമായ മനസ്സിലാക്കാൻ ആവില്ല. കാരണം, ഈ വാക്ക് ഇങ്ഗ്ളിഷിലെ മറ്റ് വാക്കുകളുടെ ഇടയിൽ നിൽക്കുന്ന ഒരു വാക്കാണ്.

ഇങ്ഗ്ളിഷിലെ മറ്റ് വാക്കുകളെ മലയാളം ഭാഷയിൽ മനസ്സിലാക്കിയെടുക്കാൻ ആവില്ല. അതിന് ശ്രമിച്ചാൽ, മലയാളത്തിലെ ഒരു ചിന്താവിശേഷം മാത്രമാണ് മനസ്സിൽ വരിക.

എന്നാൽ കാര്യങ്ങൾ ഇവിടേയും സങ്കീർണ്ണം തന്നെയാണ്. മലയാളത്തിൽ ഇന്ന വയസ്സ് എന്ന കാര്യം ഒരു മുഖ്യമായ കാര്യം തന്നെയാണ്. വയസ്സ് കൂടുതൽ ഉള്ളവരെ ചേട്ടൻ, ചേച്ചി, അണ്ണൻ, അക്ക, ഇക്ക, തുടങ്ങിയ വാക്കുകൾ അവരുടെ പേരിന് പിന്നിൽ ചേർത്താണ് സംബോധന ചെയ്യേണ്ടത്.

എന്നാൽ ഇങ്ങിനെ ചെയ്താൽ, അതും അപകടം തന്നെയാണ്.

ഇങ്ഗ്ളിഷിൽ ഉള്ള ഒരു ആപ്‌തവാക്യം ഈ വിധമാണ്: Give respect and take respect.

ബഹുമാനം നൽകൂ, ബഹുമാനം തിരിച്ചു സ്വീകരിക്കൂ.

ഇങ്ഗ്ളിഷിലെ ബഹുമാനവും ഫ്യൂഡൽ ഭാഷകളിലെ ബഹുമാനവും തമ്മിൽ കാര്യമായ ബന്ധം ഇല്ല. അക്കാര്യത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

മലയാളത്തിൽ ബഹുമാനം നൽകി, ബഹുമാനം തിരിച്ച് സ്വീകരിക്കാനായി തലമുന്നോട്ട് നീക്കി നിന്നാൽ, തലയിൽ വാക്കുകൾ കൊണ്ടുള്ള ചുറ്റിക പ്രയോഗം ആയിരിക്കും കിട്ടുക.

ഇക്കാരണത്താൽ എന്തെങ്കിലും ഒരു മേധാവിത്വ സ്വഭാവമുള്ള കാര്യം കൈവശം വന്ന് മറ്റൊരാൾ മുന്നിൽ വന്ന് നിൽകേണ്ടി വന്നാൽ, ഈ ചുറ്റിക പ്രയോഗം ഉപയോഗിക്കപ്പെടും.

എന്നാൽ മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ പ്രായവും ഉന്നത തൊഴിൽ സ്ഥാനവും സാമൂഹിക ഔന്നിത്യവും മറ്റും വ്യക്തമായി കാണപ്പെടുന്ന ദൃശ്യവേദിയിൽ ഇഞ്ഞി, നീ വാക്കുകൾ പ്രയോഗിക്കാൻ പറ്റില്ല. എന്നാൽ അതിന് പകരം വെറും പേര് വിളിക്കുക എന്ന വൻ ഉത്സാഹം നൽകുന്ന കാര്യത്തിലേക്കാണ് ഈ വ്യക്തികൾ നീങ്ങുക.

ഇതും യഥാർത്ഥത്തിൽ ഒരു വൻ അലോസരം നൽകുന്ന കാര്യം തന്നെയാണ്. ഡോക്ടറുടെ സഹായി, വക്കീലിന്‍റെ ഗുമസ്തൻ, Bankലെ ഗുമസ്തൻ, Medical labലെ ജീവനക്കാരൻ / ജീവനക്കാരി തുടങ്ങി പലരും ഈ വെറും പേര് വിളി യാതോരു ലക്കും ലഗാനും ഇല്ലാതെ ഉപയോഗിക്കും.

(കൊറിയർ ഡിലവറിക്കാർ ഇത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് ചില കാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.)

ഇത് ഒരു പരിധിവരെ അവർക്കും ഒരു സംരക്ഷണ കവചം ആണ്. അവരെ അവരുടെ മേലുദ്ധ്യോഗസ്ഥർ തരംതാഴ്ത്തി നിർത്തുന്ന മാനസിക അനുഭവത്തിൽ നിന്നും കരകേറാനും അങ്ങിനെ ജീവിത സായൂജ്യം നേടാനും സൗകര്യം നൽകുന്ന ഒരു കാര്യമാണ് ഇത്.

എന്നാൽ മലയാളം ഭാഷയാണ് ഉപയോഗിക്കുന്നത്. ഇങ്ഗ്ളിഷ് അല്ല.

ഇങ്ഗ്ളിഷിൽ, ഔപചാരികമായി വ്യക്തികളെ സംബോധന ചെയ്യുമ്പോൾ, Mr., Mrs, Miss തുടങ്ങിയവാക്കുകൾ പേരിന് മുന്നിൽ ഉപയോഗിക്കും. ഇങ്ങിനെ ഉപയോഗിച്ചാൽ, ആ വാക്കുകൾ ഉപയോഗിക്കുന്ന വ്യക്തിക്ക് യാതോരുവിധ തരംതാഴ്ത്തലും സംഭവിക്കുന്നില്ല.

സംബോധന മലയാളത്തിൽ ആവുമ്പോൾ, പേരിന് പിന്നിൽ ചേട്ടൻ, ഏട്ടൻ, ചേച്ചി, ഏച്ചി, ഇക്ക, തുടങ്ങിയ പദങ്ങൾ ഉപയോഗിക്കേണ്ടുന്നതാണ്.

അതാണ് മലയാള ഭാഷയുടെ കൃത്യമായ കീഴ്വഴക്കം. എന്നാൽ, ബഹുമാനിച്ചാൽ അത് വിധേയത്വമായി കാണിക്കുന്ന ഭാഷയാണ് മലയാളം. ചേട്ടാ, ചേച്ചി എന്നെല്ലാം ചേർത്ത് പേരുവിളിച്ചാൽ, വിളിക്കപ്പെട്ട ആൾക്ക്, തിരിച്ച് ഇഞ്ഞി, നീ വാക്കുകൾ ഉപയോഗിക്കാൻ മലയാളം ഭാഷ പ്രേരണ നൽകും.

അതിനാൽ തന്നെ അതിന് പലരും മുതിരില്ല.

ഈ ഒരു കാര്യം സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ടുകൊണ്ട് കാര്യമായി തന്നെ പഠിക്കേണ്ടുന്ന ഒരു വിഷയമാണ്.

ഭരണ ഭാഷയും വിദ്യാഭ്യാസത്തിന്‍റെ ഭാഷയും മലയാളം ആക്കാനായി ശുപർശ ചെയ്ത വിഡ്ഢി പണ്ഡിത കമ്മിറ്റി യഥാർത്ഥത്തിൽ ഭാഷാ പരമായുള്ള യാതോരു കാര്യവും പഠിക്കാതെ, ഈ വിധമായുള്ള നൂറുകണിക്കിന് കാര്യങ്ങളെ മൂടി വെച്ചാണ്, ഈ വിധമായുള്ള ഒരു വിഡ്ഢി Report സർക്കാരിന് 2011ലോ മറ്റോ സമർപ്പിച്ചത്.

ഡോക്ടർ (PhD) ബിരുദ്ധം കൈവശമുള്ള പമ്പരവിഡ്ഢികൾ ആണ് ഈ റിപ്പോട്ട് എഴുതിത് എന്ന് ആ റിപ്പോട്ട് വായിച്ചപ്പോൾ മനസ്സിലായിരുന്നു.

Writ petition against compulsory Malayalam study എന്ന് ഓൺ ലൈൻ തിരഞ്ഞാൽ ഇതിനെതിരായി കേരളാ ഹൈകോടതിയിൽ നൽകപ്പെട്ട ഒരു റിറ്റ് ഹരജിയുടെ വിശദാംശങ്ങൾ കാണാനാവുന്നതാണ്.

ഇങ്ഗ്ളിഷിലെ പദങ്ങൾക്ക് മലയാളം വാക്കുകൾ നിർമ്മിച്ചെടുത്തിട്ടുണ്ട് എന്നതു കൊണ്ടൊന്നും ഈ വിധമായുള്ള ഒരു ഭാഷാ മാറ്റം നടത്താനായുള്ള ശുപാർശ ചെയ്യാൻ പാടില്ലായിരുന്നു.

ഇങ്ഗ്ളിഷ് ഭാഷ മാറ്റി മലയാളം ഭാഷ കൊണ്ടുവരുമ്പോൾ, സാമൂഹികമായും ഭരണപരമായും ഒരു ഭൂമികുലുക്കം തന്നെയാണ് സംഭവിക്കുന്നത്.

പല വ്യക്തികളും ഫ്യൂഡൽ ഭാഷാ വാക്കുകളുടെ അടിയിൽ പെട്ട് ഞെരിങ്ങിപ്പോകും. എന്നാൽ പലരും പണ്ടേ തന്നെ ഈ വിധം ഞരിങ്ങിത്തന്നെയാണ് ഇവിടെ ജീവിക്കുന്നത് എന്നതിനാൽ, അവരാരും ഈ കാര്യം പ്രത്യേകമായി അറിയില്ല.

അവർക്ക് വൻ ഉല്ലാസം നൽകുന്ന കാര്യം തങ്ങൾ ഈ വിധം ഞരിങ്ങി ജീവിക്കുമ്പോൾ, കുറച്ചു പേർ ഇങ്ഗ്ളിഷ് ഭാഷ ഉപയോഗിച്ച് ഈ ഞരുങ്ങലിൽ പെടാതെ സ്വതന്ത്രമായി ജീവിക്കുന്നത്, ഇതോടെ നിർത്താനാവും എന്നതാണ്. അവർ ഭാരമുള്ള വാക്കുകൾക്ക് അടിൽ ഞെരുങ്ങിക്കിടന്ന് കൈയടിക്കും.

ഇതിന് പരകം ഇങ്ഗ്ളിഷ ഭാഷ പഠിച്ച്, ഞരുങ്ങലിൽ പെടാതെ ജീവിക്കണം എന്ന ആഗ്രഹം ഇവരിൽ വരാനുള്ള യാതോരു പഴുതും ഇല്ലതന്നെ. കാരണം, ആ വിധം ചിന്തിക്കാനുള്ള ഒരു സാവകാശം മലയാളം ഭാഷ നൽകില്ല.

മണിമുത്തു കോർക്കുന്നതുമാതിരി മാസ്മര ഈണവും ബ്രഹ്മ താളവും മാദക ഭംഗിയുള്ള പദങ്ങളും കോർത്തുതീർത്ത പാട്ടുകൾ കേൾപ്പിച്ച് ആളുകളെ മോഹാലസ്യത്തിൽ മയക്കിക്കിടത്തും, മലയാളം.

ഗുജറാത്തിൽ ഭൂമികുലുക്കം 2000ന് ചുറ്റുപാടിൽ നടന്നിരുന്നു. അനവധി വൻ നിലകളുള്ള കെട്ടിടങ്ങൾ വീണു. ആളുകൾ അവയ്ക്കുള്ളിൽ ദിവസങ്ങളോളം ഞരുങ്ങിക്കിടന്നു. അതിന് ശേഷം, സർക്കാർ വുകപ്പുകൾ Bull dozerകൾ കൊണ്ടുവന്ന ആ കെട്ടിടങ്ങൾ നിരത്തിയെടുത്തു.

ആ കെട്ടിടങ്ങൾക്ക് ഉള്ളിൽ ജീവനുള്ള ആളുകൾ കണ്ടേക്കാം എന്നല്ലാമുള്ള ചിന്തകൾ ആരിലും കണ്ടില്ല എന്നാണ് തോന്നുന്നത്. എല്ലാവർക്കും സ്വന്തം ബഹുമാനം നിലനിർത്തണം എന്നതാണ് ഏറ്റവും ഉന്നതമായ ചിന്ത്.

അന്ന് ഡെൽഹിയിൽ ഒത്തുചേർന്ന അവിടുള്ള IASകാരും ഇതേ മനോഭാവത്തിൽ തന്നെയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അന്ന് ഞാൻ ഡെൽഹിയിൽ ഉണ്ടായിരുന്നു. ഇങ്ഗ്ളിഷ് പ്രത്രങ്ങളിൽ ഈ അരാജക മാനസികാവസ്ഥയെക്കുറിച്ചുള്ള സൂചനകൾ കണ്ടിരുന്നു.

പ്രാദേശിക ഭാഷാ പത്രങ്ങളിൽ ഇത് പ്രതിഫലിക്കാൻ സാധ്യത കുറവാണ്. കാരണം, ഇങ്ഗ്ളിഷിൽ വെറും He എന്ന വാക്കിൽ ഒതുങ്ങി നിൽക്കുന്ന സർക്കാർ ശമ്പളക്കാരൻ, പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ അദ്ദേഹം എന്ന ഉന്നത ഉദ്യോഗസ്ഥനായി മാറിയിരിക്കും.

ഇതേ പോലുള്ള ഒരു കാര്യമാണ് ഭരണ ഭാഷയും വിദ്യാഭ്യാസത്തിന്‍റെ ഭാഷയും മലയാളം ആക്കണം എന്നു ശുപാർശ ചെയ്ത എമ്പോക്കികളുടേയും കാര്യം. വൻ കമ്മിഷൻ ലഭിക്കും എന്ന ചിന്തകൾ വായിൽ വെള്ളം നിറച്ചിരിക്കാം.

വാക്കുകളുടെ അടിയിൽ പെട്ട് ഞെരിങ്ങിപ്പോകാൻ പോകുന്ന ആളുകൾക്ക് എന്ത് സംഭവിച്ചാൽ എന്ത്? സ്വന്തം മക്കളെ കഴിയുമെങ്കിൽ ഇങ്ഗ്ളണ്ടിലേക്കോ യൂഎസ്സിലേക്കോ കടത്തിവിടണം. ഇവിടെ ഭൂകമ്പം തുരുതുരെ നടക്കട്ടെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

34

Post posted by VED »

34 #. ഭാഷകളിലെ സാമൂഹിക ഘടന



ഓരോ ഭാഷയും ഓരോ വ്യത്യസ്തരീതിയിലുള്ള സാമൂഹികവും ഭരണയന്ത്രപരവും മറ്റുമായ സംവിധാനങ്ങൾ ആണ് സൃഷ്ടിക്കുക.

ഇങ്ഗ്ളിഷ് ഭാഷയുടെ കാര്യത്തിലും ഇത് ശരിയാണ്.

എന്നാൽ ഭൂഖണ്ഡ യൂറോപ്യന്മാർ അവരുടെ പാര്യമ്പര്യത്തിൽ ഉള്ള രാജവംശവും, പ്രഭു കുടുംബങ്ങളേയും ഇങ്ഗ്ളണ്ടിൽ സ്ഥാപിച്ചിരുന്നതിനാൽ, ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ഇവരെ കൂടെ ഉൾക്കൊള്ളേണ്ടുന്ന രീതിയിൽ ചെറിയതോതിൽ അവിടേയും ഇവിടേയും ഒക്കെയായി ചില വാക്കുകൾ പുതുതായി മെനഞ്ഞെടുക്കേണ്ടതായി വന്നിട്ടുണ്ട്.

എന്നാൽ ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്, ഇങ്ഗ്ളണ്ടിലെ രാജവംശ പ്രസ്ഥാനവും പ്രഭുകുടുംബ പ്രസ്ഥാനവും ഇങ്ഗ്ളിഷ് ഭാഷ സ്വമേധയാ രൂപകൽപ്പന ചെയ്തെടുത്ത കാര്യങ്ങൾ അല്ലായെന്നുള്ളതാണ്.

ഇങ്ഗ്ളിഷ് ഭാഷയ്ക്ക് സ്വതന്ത്രമായി ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാനുള്ള അവസരം നൽകപ്പെട്ടാൽ, അത് ഇങ്ഗ്ളണ്ടിൽ ഇന്നുള്ള രാജവംശവും പ്രഭു കുടുംബങ്ങളും ഉള്ള ഒരു സാമൂഹികാന്തരീക്ഷം അല്ല സൃഷ്ടിക്കുക. ഈ വിഷയത്തിന്‍റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകാൻ ആവില്ല.

ദക്ഷിണേഷ്യയിലെ പ്രാദേശിക ഭാഷകളിൽ പലതും വളരെ നിസ്സാര വലുപ്പമുള്ളവയായിരുന്നു എന്നുതോന്നുന്നു. എന്നാൽ തമിഴ് താരതമ്യേനെ വൻ വലുപ്പും ഉള്ള ഒന്നാണ്. ഈ ഭാഷ വൻ ഫ്യൂഡൽ (ഉച്ചനീചത്വ) ചുവ ഉള്ളതാണ് എന്നു മനസ്സിലാക്കുന്നു.

ദക്ഷിണേഷ്യയുടെ വടക്കാൻ ഭാഗങ്ങളിൽ നിലനിന്നിരുന്ന ഭാഷകൾ എന്നു പറയപ്പെടുന്ന Pali, മഗധി, അർദ്ധ മഗധി, പ്രാകൃത് തുടങ്ങിയ ഭാഷകൾക്ക് ഫ്യൂഡൽ ചുവയുണ്ടായിരുന്നുവോ എന്ന് അറിയില്ല. ഇവയെല്ലാം പോരാതെ ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ അനവധി മറ്റ് ചെറുകിട ഭാഷകളും നിലനിന്നരുന്നു.

മലബറിലെ പ്രാചീണ ഭാഷയും തനി ഫ്യൂഡൽ ചവുയുള്ള ഒന്നായിരുന്നുവെന്ന് മനസ്സിലാക്കുന്നു. എന്നാൽ ഈ ഭാഷയിൽ തമിഴിന്‍റേയും സംസ്കൃത്തിന്‍റേയും സ്വാധീനം ഒട്ടും തന്നെയില്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ ഭാഷയും വളരെ ചെറിയ ഒരു ഭാഷയായിരുന്നിരിക്കാം. ഇതേ എവിടേനിന്നുമാണ് മലബാറിൽ വന്നത് എന്നതും ചിന്തിക്കാവുന്ന ഒരു കാര്യം തന്നെയാണ്.

ദക്ഷിണേഷ്യൻ ഭാഷകളിൽ സംസ്കൃവാക്കുകളും വാക്യപ്രയോഗങ്ങളും നൂറ്റാണ്ടുകളിലൂടെ ചേർത്തുവിട്ടപ്പോൾ, സംസ്കൃതത്തിൽ ഉള്ള കഠിനമായ ഉച്ചനീചത്വവും, ഉച്ചനീചത്വം വിഭാവനം ചെയ്യുന്ന സൗന്ദര്യവും ഈ ഭാഷകളിലും കടന്നുവന്നു.

ഇതെല്ലാം നേരത്തെ ഈ എഴുത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ്.

കഠിനമായ ഉച്ചനീചത്വ ഭാവങ്ങൾ ഉള്ള ഈ ഭാഷകൾ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷം തിരുവിതാംകൂർ രാജ്യത്തിൽ നിലനിന്നിരുന്നതു പോലുള്ള ഒന്നായിരിക്കും. എന്നാൽ ആ ഓരോ പ്രദേശത്തിലെ സമൂഹത്തിലും നിലനിൽക്കുന്ന പലവിധ വംശീയരുടേയും സാന്നിദ്ധ്യവും മറ്റും ഈ സാമൂഹിക ഘടനയെ സ്വാധീനിക്കും.

ഉദാഹരണത്തിന്, ഏതെങ്കിലും ഒരു പ്രദേശത്തിൽ യെമനിൽ നിന്നും വന്ന്, വൻ സാമൂഹികാന്തസ്സോടുകൂടി കുടുയേറിത്താമസിക്കുന്ന അറബിക്കുടുംബങ്ങൾ ഉണ്ട് എങ്കിൽ, അവരുടെ വ്യത്യസ്തമായ സാമൂഹികവും ആശയവിനിമയ പരവുമായുള്ള കാര്യങ്ങളെകൂടി ചിലപ്പോൾ പ്രാദേശിക ഭാഷ ഉൾക്കൊള്ളേണ്ടതായി വരും.

അവരെ ഏതു വിധത്തിലാണ് പരാമർശിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ. മാത്രവുമല്ല, അവർ മറ്റ് പ്രാദേശിക വംശീയരോട് എത് വാക്ക് ഉപയോഗിക്കേണം എന്നെല്ലാം.

എന്നാൽ ഇവർക്ക് കാര്യമായ സാമൂഹിക അന്തസ്സും ബലവും ഇല്ലായെങ്കിൽ ഇവരെ പ്രാദേശിക ഭാഷ തമർത്തിക്കളയും. അതും ഒരു വാസ്തവം തന്നെ.

ഈ മുകളിൽ പറഞ്ഞ ഓരോ കാര്യങ്ങളെക്കുറിച്ചും പലതും പറയാനാവുന്നതാണ്. അതിലേക്കൊന്നും ഇപ്പോൾ ഈ എഴുത്തിനെ തിരിച്ചുവിടാൻ ആവില്ല.

ഈ എഴുത്തിന്‍റെ ഏതോ ഒരു Volത്തിൽ, 'മൗലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്' (About the concept of a fundamental script) എന്ന ഒരു അദ്ധ്യായം ഉണ്ട്. അതും ഒന്ന് നോക്കാവുന്നതാണ്.

പറഞ്ഞുവന്നത്, തിരുവിതാംകൂറിൽ സൃഷ്ടിക്കപ്പെട്ട ഇന്നത്തെ മലയാളം ഭാഷ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷത്തെക്കുറിച്ചാണ്. ഈ ഭാഷയ്ക്ക് തിരുവിതാംകൂറിന്‍റെ തമിഴ് ഭാഷാ പാരമ്പര്യവുമായും കാര്യമായ ബന്ധമുണ്ടായേക്കാം.

മലബാറുകളിൽ മലയാളം എന്ന അതേ പേരിൽ അന്ന് നിലനിന്നിരുന്ന പാരമ്പര്യ ഭാഷയും തികച്ചും ഫ്യൂഡൽ ചുവയുള്ളതുതന്നെ.

എന്നാൽ മലബാറുകളിൽ ഇങ്ഗ്ളിഷ് ഭരണം സാവധാനത്തിൽ ശക്തി പ്രാപിച്ചുവരികയും, ഏതാണ്ട് 1900 ആയപ്പോഴേക്കും തികച്ചും ഉന്നത നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് ഭാവം നിറഞ്ഞുനിൽക്കുന്ന ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം നിലനിർത്തുകയും ചെയ്തത്, മലബാറിലെ സാമൂഹിക ആശയവിനിമയത്തിൽ വലിയ തോതിലുള്ള മറ്റങ്ങൾ ചില ചെറിയ ഇടങ്ങളിൽ സൃഷ്ടിച്ചുരുന്നു.

എന്നാൽ മലബാറിലും മിക്ക സ്ഥലങ്ങളിലും പ്രാദേശിക ഭൂജന്മി കുടുംബക്കാരുടെ താന്തോന്നിത്യം തന്നെയാണ് നിലനിന്നിരുന്നത്.

തിരുവിതാംകൂറിലെ മലയാളത്തിന് മലബാറിലെ പാര്യമ്പര്യ ഭാഷയുടെ പലവിധ സ്വാധീനങ്ങളും കാണുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് മനസ്സിലാക്കപ്പെട്ട കാര്യങ്ങൾ പിന്നീട് പറയാൻ നോക്കാം.

ഈ രണ്ട് ഭാഷകളും സമൂഹത്തെ ഒരു പ്രത്യേക രീതിയിൽ ആണ് രൂപകൽപ്പന ചെയ്യുന്നത്.

ഏറ്റവും മുകളിൽ ഒരു വൻ വരേണ്യരായ ആൾക്കുട്ടം. ഇവരിൽ തന്നെ പലവിധ ഉയർച്ചത്താഴ്ചയുള്ള കൂട്ടർ വരുന്നത്, വ്യത്യസ്ത വംശീയർ ഈ നിലവരത്തിലേക്ക് കടന്നു കയറിയതു കൊണ്ടാവാം.

ഇന്നത്തെ IAS / IPS നിലവാരത്തെ പോലതന്നെ.

1. നേരിട്ട് പരീക്ഷ എഴുതി IAS / IPS നേടിയവർ.
2. സംസ്ഥാന കേഡറിൽ ചെറുകിട സ്ഥാനങ്ങളിൽ നിന്നും വളർന്നുവന്ന് IAS / IPS നേടിയവർ.
3. സംസ്ഥാന കേഡറിൽ ഉന്നത നിലവാരങ്ങളിൽ ചേർന്ന് ഉദ്യോഗ കയറ്റം കിട്ടി IAS / IPS ആയവർ .

4. പോരാത്തതിന്, സംവരണ വിഭാഗക്കാർ ആയുള്ള നേരിട്ടു IAS / IPS നേടിയവർ കാണും.

5. സംവരണത്തിലൂടെ സംസ്ഥാന കേഡറിൽ ചെറുകിട സ്ഥാനങ്ങളി ചേർന്ന്, അവിടെ നിന്നും വളർന്നുവന്ന് IAS / IPS നേടിയവർ
6.സംവരണത്തിലൂടെ സംസ്ഥാന കേഡറിൽ ഉന്നത നിലവാരങ്ങളിൽ ചേർന്ന് ഉദ്യോഗ കയറ്റം കിട്ടി IAS / IPS ആയവർ കാണും.

പുറമേ നിന്നും നോക്കിയാൽ, ഇവരേയെല്ലാം IAS / IPS എന്ന ഒറ്റ മേൽ വിലാസത്തിൽ കാണപ്പെടുമെങ്കിലും, IAS / IPSന് ഉള്ളിൽ ഇവരിലെ വർണ്ണ വ്യത്യാസം വ്യക്തമായി മനസ്സിലാക്കപ്പെടും.

ഉന്നത വരേണ്യരായ, ബ്രാഹ്മണ കുടുംബക്കാർക്കും രാജകുടുംബക്കാർക്കും കീഴിലായി അവരുടെ തൊഴിലുകാരായ അമ്പലവാസികൾ വരും.

ബ്രാഹ്മണരും അമ്പലവാസികളും തമ്മിൽ മലബാറിൽ ഇങ്ങൾ - ഇഞ്ഞി വാക്ക് കോഡിങ്ങ് നിലനിന്നിരിക്കാം.

തിരുവിതാംകൂറിൽ എന്തായിരുന്നിരിക്കാം വാക്ക് കോഡുകൾ എന്നത് കൃത്യമായി അറിയില്ല. എന്നാൽ ഇതുപോലുള്ള അതേ ഉച്ചനീചത്വ കോഡിങ്ങ് നിലനിന്നിരിക്കും.

ഈ വിധമായുള്ള വാക്ക് കോഡിങ്ങ് ആണ് വാസ്തവത്തിൽ ദക്ഷിണേഷ്യൻ ചരിത്ര പഠനത്തിൽ ഏറ്റവും വ്യക്തമായി രേഖപ്പെടുത്തേണ്ടത്. എന്നാൽ അത് ആരെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല.

പകരം കുറെ രാജാക്കളുടേയും യുദ്ധങ്ങളുടേയും പേരും കണക്കും ആയരിക്കാം ചരിത്ര പഠനങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇവ രണ്ടിനും കാര്യമായ പ്രസക്തിയില്ലാ എന്നുള്ളതാണ് വാസ്തവം.

ഈ അമ്മലവാസി തൊഴിലുകാർക്ക് കീഴിൽ ആദ്യകാലങ്ങളിൽ ശൂദ്രരെ ബ്രാഹ്മണരുടെ കാലാൾ പടയാളികൾമാതിരിയും പാറാവുകാരായും പൊതുവായുള്ള തൊഴിലാളി വർഗ്ഗങ്ങളുടെ മേൽ നോട്ടക്കാരായും നിയമിച്ചു തുടങ്ങിയിരിക്കാം. ഇവർ ഒരു തരം കീഴ് ജനവംശങ്ങൾ തന്നെ.

എന്നാൽ, ബ്രാഹ്മണരുടെ ആജ്ഞ നിർവ്വഹണകരും നടത്തിപ്പുകാരും എന്ന ഭാവം അവരിൽ വരുന്നത് ഭാഷാ കോഡുകളിൽ വ്യാപകമായ തിരിമറികൾ നടത്തും. അവർക്ക് കീഴിൽ പെടുന്ന ആരേയും ഇഞ്ഞി എന്ന് സംബോധന ചെയ്യാൻ ആവും. പോരാത്തതിന്, അവർ സംഘടിതരും ആയുധ ധാരികളും ആയിരിക്കും.

ഇന്ന് പൊതു നിയമം എന്നു പറയുന്ന ഒരു കാര്യം അന്നില്ല എന്നും ഓർക്കുക. പൊതു നിയമം എന്ന കാര്യം ഈ നാട്ടിൽ കൊണ്ടുവന്നത് ഇങ്ഗ്ളിഷ് കമ്പനിയായിരിക്കാം.

ഈ വിധ കാര്യങ്ങളുടെ സൂചനകൾ ചരിത്ര എഴുത്തുകളിൽ കാണുന്നുണ്ട്. ആഴത്തിൽ ഉള്ള പഠനം നടത്തിയിട്ടില്ല. എന്നാൽ തികച്ചും സംഭാവ്യമായ കാര്യം തന്നെയാണ്.

ഈ ശൂദ്രരെ ബ്രാഹ്മണ കുടുംബക്കാരും അമ്പലവാസി കുടുംബക്കാരും ഇഞ്ഞി അഥവാ നീ എന്നുതന്നെയാവും സംബോധന ചെയ്തിരിക്കുക.

ഈ ശൂദ്രർ അവർക്ക് മുകളിൽ ഉള്ളവരെ ഇങ്ങൾ വാക്കിൽ മലബാറിൽ സംബോധന ചെയ്തിരിക്കാം. തിരുവിതാംകൂറിൽ അങ്ങ് എന്ന വരണ്യവാക്ക് കാണുന്നുണ്ട്. വേറേയും വാക്കുകൾ കണ്ടേക്കാം.

ലോകത്തിന്‍റെ ഏത് ദിക്കിൽ നിന്നും മലബാറിൽ കുടിയേറിവന്ന ഏത് വംശീയരും, പ്രാദേശിക ഭാഷ പഠിച്ചു കഴിഞ്ഞാൽ, ഈ ശൂദ്രരുടെ ഇഞ്ഞി വാക്കിലൂടെ തമർത്തപ്പെടും.

അതോടെ അളെ, അനെ, എടാ, എടീ, ഓൻ, ഓള്, അവൻ, അവൾ, വെറും പേര് തുടങ്ങിയ പലതും കൂടി അവരെ തമർത്തും എന്നുമാത്രമല്ല, അവരെ തമ്മിൽ തെറ്റിക്കുകയും ചെയ്യും.

ഈ ശൂദ്രർക്ക് കീഴിൽ അനവധി ജനങ്ങളും ജനവംശങ്ങളും ജീവിക്കും. ഇവരോരോരുത്തരേയും തമ്മിൽ തെറ്റിച്ചു നിർത്താൻ പ്രാദേശിക ഫ്യൂഡൽ ഭാഷകൾക്ക് ആവും.

പോരാത്തതിന്, വ്യത്യസ്ത സാമൂഹിക തട്ടിലുമുള്ള ജനവംശങ്ങൾ തമ്മിൽ വൻ മത്സരബുദ്ധി ആദ്യകാലങ്ങളിൽ നിലനിൽക്കും. അതിന് ശേഷം സാവധാനത്തിൽ ഓരോ വംശവും അവർക്ക് കിട്ടിയ നിലവാരത്തിനുള്ളിൽ ഒതുങ്ങി നിൽക്കും. അവരിലെ വ്യക്തികൾ തമ്മിൽത്തമ്മിൽ മത്സരിച്ചും പിന്നിൽ നിന്നു കുത്തിയും വഞ്ചിച്ചും ഒറ്റിക്കൊടുത്തും ജീവിക്കും.

ഉന്നതരുടെ പ്രീതി സമ്പാതിക്കുക എന്നത് ഫ്യൂഡൽ ഭാഷ മനസ്സിൽ കയറ്റിവിടുന്ന ഒരു അത്യാഗഹം ആണ്.

ഇതാണ് പ്രാദേശിക ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന സാമൂഹിക ഘടന. ഈ ഭാഷ സംസാരിക്കുന്ന ജനം എവിടെ പോയാലും ഇതേ സാമൂഹികന്തരീക്ഷം തന്നെയാണ് സൃഷ്ടിക്കുക.

ഇന്ന് പറയാൻ വന്ന കാര്യത്തിൽ എഴുത്ത് എത്തിയിട്ടില്ല. അത് അടുത്ത എഴുത്തിൽ ആവാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

35

Post posted by VED »

35 #. മലബാറിൽ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം




ഇന്നത്തെ കേരളം എന്ന സംസ്ഥാനം യഥാർത്ഥത്തിൽ രണ്ട് വ്യത്യസ്ത ചരിത്ര പാരമ്പര്യങ്ങളുടെ കൂട്ടിക്കുഴച്ചു നിൽക്കുന്ന ഒരു പ്രദേശം ആണ്.

ഒന്ന് ബൃട്ടിഷ്-മലബാറും, മറ്റേത് Travancore രാജ്യവും. ഇവ രണ്ടിനും ഇടയിൽ Cochin രാജ്യം ഉണ്ടായിരുന്നുവെങ്കിലും, അതിനെ തിരുവിതാംകൂറിന്‍റെ ഏതാണ്ട് അതേ ഉദ്യോഗസ്ഥ, സാമൂഹിക സംസ്ക്കാരത്തിന്‍റെ ഒരു നിഴലായിത്തന്നെ ഈ എഴുത്തിൽ ഇവിടെ എടുക്കുകയാണ്.

Cochin രാജ്യം ഒരു ചെറിയ പ്രദേശം ആയിരുന്നു. British-Indiaയുടെ താക്കീതുകൾ ഇല്ലായിരുന്നു വെങ്കിൽ ഏതു നിമിഷവും തിരുവിതാംകൂറിന് ആ രാജ്യത്തിനെ പിടികൂടാൻ ആവുമായിരുന്നു.

British-Cochin എന്ന ഒരു പ്രദേശവും അന്ന് ഈ രാജ്യത്തിന്‍റെ അരികിൽ ഉണ്ടായിരുന്നു.

ബൃട്ടിഷ്-മലബാറിലെ ആളുകളും തിരുവിതാംകൂറിലെ ആളുകളും തമ്മിൽ തികച്ചും വ്യത്യസ്തരായിരുന്നു.

എന്നിരുന്നാലും, മലബാറിലെ ഉന്നത ജാതി കുടുംബക്കാരിൽ ചിലരെ തിരുവിതാംകൂറിലേക്ക് ക്ഷണിക്കുകയും, അവിടെ കൊട്ടാരക്കെട്ടുകൾ നൽകി താമസിപ്പിക്കുകയും, അവരിലെ പുരുഷന്മാരെക്കൊണ്ട് തിരുവിതാംകൂർ രാജകുടുംബക്കാരിലേയും മറ്റും സ്ത്രീകളിൽ കുട്ടികൾ ജനിപ്പിക്കുകയും മറ്റുമായ ഒരു സംസ്കാക്കരം നിലനിന്നിരുന്നു വെന്നു തോന്നുന്നു.

അതു പോലെതന്നെ മലബാറിലെ നായർമാരേയും മറ്റും തിരുവിതാംകൂറിലേക്ക് താമസിപ്പിച്ച് അവിടേയും ഇവരുടെ രക്തബന്ധ പാത കലർത്തിവിടാനുള്ള ഒരു വിജയകരമായ ശ്രമം നടന്നിരുന്നുവെന്നും തോന്നുന്നു.

പറയാൻ വന്നത് ഇതൊന്നുമല്ല.

ബൃട്ടിഷ്-മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം, ഇങ്ഗ്ളിഷ് അറിയുന്ന പ്രാദേശിക ജനങ്ങളുമായി You - You ആശയവിനിമയ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു.

ഈ വിധമായുള്ള ഒരു കാര്യത്തിന്‍റെ ഹേതു Mrs. CPSന്‍റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ പറ്റിയിരുന്നു. കോളെജിൽ പഠിക്കുന്ന കാലത്ത് (1930-40കൾ), മിക്ക വിദ്യാർത്ഥികളും തമ്മിൽ ഇങ്ഗ്ളിഷിലാണ് സംസാരിക്കുക.

അവർ അവരുടെ അദ്ധ്യാപകരെ പരാമർശിച്ചിരുന്നത്, അവരുടെ പേരിന് മുന്നിൽ Mr. പദങ്ങൾ ചേർത്തുകൊണ്ടാണ്.

എന്നാൽ തിരുവിതാംകൂർ ഭാഷയായ മലയാളം പഠിപ്പിച്ചിരുന്ന ഒര മലയാളം അദ്ധ്യാപകൻ ഉണ്ടായിരുന്നു. ആ ആളെ മാത്രം പേരിന് പിന്നിൽ മാഷ് എന്ന പദം ചേർത്ത് പരാമർശിക്കുമായിരുന്നു. ഈ ആളുടെ കാര്യം പറയുന്ന അവസരത്തിൽ ഈ വിദ്യാർത്ഥികളിൽ നിലനിന്നിരുന്നു egalitarian (സാമൂഹിക സമത്വ) ആശയങ്ങളിൽ പാളിച്ചവരും എന്നർത്ഥം.

സമൂഹത്തിൽ മലബാറി ഭാഷയും തിരുവിതാംകൂറിൽ നിന്നും കുടിയേറിവന്ന മലയാളവും കർന്നുകൊണ്ടുള്ള ഒരു ഭാഷയാണ് നിലനിന്നത്. അതിനാൽ തന്നെ അദ്ധ്യാപകരെ Sir എന്നാണ് സംബോധന ചെയ്തിരുന്നത്. അല്ലാതെ അവരുടെ പേരിന് മുന്നിൽ Mr. ചേർത്തുകൊണ്ടല്ല അവരെ പരാമർശിക്കുക.

പ്രാദേശിക ഭാഷയുടെ ഭാരം ഇതിൽ കാണാൻ ആവും. അദ്യാപകരും പ്രാദേശിക ഭാഷക്കാർതന്നെ. അല്ലാതെ ഇങ്ഗ്ളിഷുകാർ അല്ല.

പ്രാദേശിക സംസാക്കാരത്തിൽ ഉന്നതനായി ഇങ്ങളും താഴ്ന്നവനായി ഇഞ്ഞിയും നിലനിന്നിരുന്നു. അതായത് ഓരും ഓനും.

എന്നാൽ, ഉന്നതർ തമ്മിൽ നിങ്ങൾ വാക്കാണ് നിലനിന്നത്. അതായത് ഓര് - ഓര്, അയാൾ - അയാൾ, ഓര് - അയാൾ. ഇത് കുറച്ചുകൂടി സങ്കീർണ്ണമായ ഒരു ഇടമാണ്. അതിലേക്ക് പോകുന്നില്ല.

സ്ത്രീകളുടെ കാര്യത്തിൽ കുറച്ചുകൂടി സങ്കീർണത ഉണ്ടായിരുന്നു. അതിലേക്കും ഇപ്പോൾ പോകുന്നില്ല.

അനവധി ജാതിക്കാരും അവരിലെ ഉയർച്ചത്താഴ്ചകളും വേറേയും നിലനിന്നിരുന്നു.

ജനങ്ങൾ ഉദ്യോഗസ്ഥരെ നിങ്ങൾ എന്നാണ് സംബോധന ചെയ്യാറ്. ഉദ്യോഗസ്ഥർ അവരെ നിങ്ങൾ എന്നും സംബോധന ചെയ്യും.

എന്നാൽ സാമൂഹികമായി പിന്നോക്കമായ വ്യക്തി ഉദ്യോഗസ്ഥരെ ഇങ്ങൾ എന്നാണ് സംബോധന ചെയ്യുക. അവരെ ഉദ്യോഗസ്ഥർ ഇഞ്ഞി എന്നും സംബോധന ചെയ്തിരിക്കാം.

പിന്നോക്കക്കാരായ ആളുകൾ ഉദ്യോഗസ്ഥരുടെ മുന്നിൽ ഇരിക്കില്ല. അവർക്ക് ഇരിപ്പിടം ഉദ്യോഗസ്ഥർ നൽകിയാൽ തന്നെ അവരതിന് തയ്യാറാകില്ല. കാരണം, ഭാഷാ കോഡുകളിൽ അത് അധികപ്രസംഗം / മര്യാദവിട്ട പെരുമാറ്റം (impertinence) ആയി മനസ്സിലാക്കപ്പെടും.

ചിലപ്പോഴെല്ലാം വസ്തു സംബന്ധമായ സംശയങ്ങൾ ചോദിക്കാനായി പിന്നോക്കരായുള്ള ആളുകൾ Mrs. CPSനെ വീട്ടിൽ വന്നുകാണുമ്പോൾ, അവർ നിലത്താണ് ഇരിക്കുക. അവർ ഓച്ചാനിച്ചാണ് നിൽക്കുക.

നേരെ നിൽക്കാൻ പറഞ്ഞാൽ തന്നെ അവർക്ക് അത് ആവില്ല. ഉദ്യോഗസ്ഥനെ ഇഞ്ഞി എന്ന് സബോധന ചെയ്യാൻ പറഞ്ഞതു പോലെയാണ് അവർക്ക് അത് അനുഭവപ്പെടുക.

ഇത് 1960കളിലെ കാര്യമാണ്. ഇവരെ ഇങ്ഗിളിഷൂകാർ അധമപ്പെടുത്തിയത് കൊണ്ടല്ല അവർ ഇങ്ങിനെ ചെയ്യുന്നത്. മറിച്ച്, അവരുടെ സാമൂഹിക മേലാളന്മാർ അവർക്ക് നൽകിയ social education (സാമൂഹിക വിദ്യാഭ്യാസം) ഈ വിധമാണ്.

ഇവരെ Mrs. CPS ഇഞ്ഞി എന്ന് സംബോധന ചെയ്തതായി കണ്ട അനുഭവം ഇല്ല. എന്നാൽ ഇക്കൂട്ടരെ അവരുടെ പേര് പറഞ്ഞാണ് സംബോധന ചെയ്യുക.

എന്നാൽ പ്രാദേശിക ഭാഷയിലൂടെ ഉദ്യോഗത്തിൽ കയറിയ ചെറുകിട ഉദ്യോഗസ്ഥർ ഇവരെ ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക.

അങ്ങിനെ നോക്കുമ്പോൾ, ബൃട്ടിഷ്-മലബാറിൽ ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിൽ നിലനിന്നിരുന്ന ആശയവിനിമയ സംമ്പ്രധായം നാല് വ്യത്യസ്ത വ്യക്തി ബന്ധകോഡുകൾ ഉള്ളതായിരുന്നുവെന്നു തോന്നുന്നു.

ഒന്ന്, ഇങ്ഗ്ളിഷ് ഉദ്യോസ്ഥരും നല്ല നിലവാരം ഉള്ള ഇങ്ഗ്ളിഷ് അറിയുന്ന സാധാരണക്കാരും തമ്മിൽ.

ഇതിൽ ഇങ്ഗ്ളിഷിലെ മിക്കവാറും മിക്ക മികച്ച വ്യക്തിത്വ സമത്വ (egalitarian) വാക്ക് കോഡുകളും ഉപയോഗിച്ചിരിക്കാം.

എന്നാൽ ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷ് ഉദ്യോഗസ്ഥർ ജില്ലയിൽ നിസ്സാര എണ്ണം മാത്രമേ ഉണ്ടാവുള്ളു.

ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷുകാരായിരിക്കും. Forest departmentലെ ഉന്നത ഉദ്യോഗസ്ഥനും ഈ കൂട്ടരിൽ പെട്ട ആളായിരിക്കും. ജില്ലയിലെ British-Indian Railwayലെ ഉന്നത ഉദ്യോഗസ്ഥരും അതായിരിക്കാം. അത്രതന്നെ.

രണ്ട്, ഇങ്ഗ്ളിഷ് അറിയുന്ന പ്രാദേശിക ഉദ്യോഗസ്ഥരും ഇങ്ഗ്ളിഷ് അറിയുന്ന പ്രാദേശിക ജനതയും തമ്മിൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഉള്ള സംഭാഷണം. ഉദ്യോഗസ്ഥരെ അവരുടെ പേരിന് മുന്നിൽ Mr. എന്നു ചേർത്ത് സംബോധന ചെയ്തിരിക്കാം. തിരിച്ചും ആ വിധമായിരിക്കും സംബോധന, വ്യക്തി സാമൂഹികമായി ഉന്നതാനാണ് എങ്കിൽ.

ഒരു ചെറിയ ശതമാനം പേർ മാത്രമായിരിക്കും ഈ രീതിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കുക. Tellicherry പോലുള്ള ഇടങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ വളരെ പ്രചാരത്തിൽ ആയിരുന്നുവെങ്കിലും, ഇങ്ഗ്ളിഷ് അറിയാത്തവർ തന്നെയായിരിക്കും വളരെ അധികം പേരും.

മുന്നാമത്, ഉദ്യോഗസ്ഥരെ നിങ്ങൾ എന്ന് സംബോധന ചെയ്യുന്ന സാമൂഹികമായി അടിത്തറയുള്ള ആളുകൾ. അങ്ങോട്ടും ഇങ്ങോട്ടും നിങ്ങൾ വാക്ക് തന്നെ. ഓര്, അയാൾ വാക്കുകൾ ഉപോയിക്കപ്പെടും.

നാലമത്തേത്, ഉദ്യോഗസ്ഥരെ ഇങ്ങൾ എന്ന് സംബോധന ചെയ്യുന്നവരും, ഉദ്യോഗസ്ഥർ തിരിച്ച് ഇഞ്ഞ് എന്ന് സംബോധന ചെയ്യുന്നവരുമായ, സാമൂഹികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവർ.

ഈ വിധം വിധേയത്വം ഉദ്യോഗസ്ഥർക്ക് നൽകുന്ന വ്യക്തികൾ, അവരുടെ സാമൂഹിക മേലളന്മാർക്കും ഇതേ വിധേയത്വം നൽകുകയും സ്വയം അധമരാണ് എന്ന് മനസ്സിൽ നിലനിർത്തുകയും ചെയ്തിരിക്കും.

ഇതൊന്നും ഇങ്ഗ്ളിഷ് ഭരണം മലബാറിൽ പഠിപ്പിച്ചെടുത്ത കാര്യങ്ങൾ അല്ലതന്നെ.

ഇവിടെ പറയേണ്ടുന്നത്, ദക്ഷിണ മലബാറിലെ വള്ളുവനാടിലേയും ഏറനാടിലേയും കീഴ്ജന മാപ്പിളമാർ, യഥാർത്ഥത്തിൽ നാലാമത്തെ കൂട്ടർ ആയിരുന്നിരിക്കാം. എന്നാൽ അവരിൽ ഇസ്ലാം വൻ മാനസിക ഔന്നിത്യത്തിന്‍റെ നിഴലുകൾ പടർത്തിയിരിക്കും. ഇത് യഥാർത്ഥത്തിൽ ഒരു വൻ social engineering പദ്ധതിയാണ്.

വെറുതെ ഒരു ഇങ്ങൾ മാറ്റി ഇഞ്ഞി എന്ന് നായർ മേലളനെ സംബോധന ചെയ്താലൊന്നും സാമൂഹിക പുരോഗതി വരില്ല. മറിച്ച് വൻ പൊട്ടിത്തെറിയാണ് സംഭവിക്കുക.

ഇങ്ഗ്ളിഷിലുള്ളതു പോലെയോ അന്നത്തെ യെമനികൾ ആയവരുടെ അറബി ഭാഷയിലുള്ളതു പോലെയോ മലബാറി ഭാഷയിൽ സമൂഹത്തെ വിഭാവനം ചെയ്യാൻ ആവില്ലതന്നെ. സാമൂഹിക ആശയവിനിമയത്തിൽ മാറ്റം വരുത്തേണ്ടത്, Malware (ക്ഷുദ്രവെയർ) ആയുള്ള ആശയവിനിമയ സോഫ്ട്വേറിനെ തുരത്തിക്കൊണ്ടാണ്.

എന്നുവച്ചാൽ ദുഷ്ട ഭാഷകളെ ചവിട്ടിപ്പുറത്താക്കിക്കൊണ്ടാണ് ഇതു ചെയ്യേണ്ടത്.

അല്ലാതെ വീട്ടിലും ആരാധനാലയങ്ങളിലും കയറി കൈയ്യേറ്റവും അക്രമവും നടത്തിയാലൊന്നും, സമൂഹത്തിനുള്ളിൽ കാഞ്ചിവലി കാത്തുനിൽക്കുന്ന പൊട്ടിത്തെറി കോഡുകളെ മാറ്റാനാകില്ല.

ഇനി തിരുവിതാംകൂറിലെ കാര്യം നോക്കേണ്ടിയിരിക്കുന്നു.

അതിന് ശേഷം, കേരളം എന്ന സംസ്ഥാനത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിനുള്ളിൽ ഇന്ന് നിലനിൽക്കുന്ന ആശയവിനിമയ സമ്പ്രദായത്തെക്കുറിച്ച് ചില കാര്യങ്ങൾ പറയാൻ നോക്കാം.


Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

36

Post posted by VED »

36 #. ഉദ്യോഗസ്ഥനെ പേരു വിളിക്കുന്നതിനെക്കുറിച്ച്


ഫ്യൂഡൽ ഭാഷകളിൽ ആര് ആരോട് സംസാരിക്കുമ്പോഴും, പിന്നണിയിൽ You എന്ന വാക്ക് ഇങ്ങൾ - ഇഞ്ഞി വകഭേദത്തിൽ കിടന്ന് ആടാൻ തയ്യാറായി നിൽക്കുന്ന വാസ്തവം നിലനിൽക്കും.

അതേ പോലെതന്നെ പിന്നണിയിൽ He / She വാക്കുകളും His / Her വാക്കുകളും His / Hers വാക്കുകളും തെന്നിമാറാനായി തയ്യാറായി നിൽക്കും എന്ന അവബോധം ആ സംസാരിക്കുന്ന ആളുകളിൽ നിലനിൽക്കും.

ഈ വാക്കുകളിലെ മാറ്റം മറ്റ് അനവധി വാക്കുകളേയും വ്യക്തി ബന്ധ ചരടുകളേയും മാറ്റിമറിക്കും.

ഈ അസ്ഥിരതയെ ഇല്ലാതാക്കി, വ്യക്തമായ ഉറപ്പിച്ചുള്ള നിലവാരത്തിൽ നിലനിർത്താനായി ആളുകൾ മാനസികമായും കായികമായും പ്രവർത്തിച്ചുകൊണ്ടേയിരിക്കും.

ഈ ഒരു മാനസികാവസ്ഥയും ഇങ്ഗ്ളിഷ് ഭാഷ മനുഷ്യരിൽ സൃഷ്ടിക്കില്ല.

ഒരാൾക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ മറ്റൊരാൾ എന്തെങ്കിലും മറ്റൊരു കാര്യം ചെയ്യണമെന്നുണ്ടെങ്കിൽ, രാണ്ടാമത്തെ ആളിൽ അത് ഒരു അധികാരമായി മാറും. ഭാഷ ആ വിധമാണ്.

ബൊംബെയ്ക്ക് അടുത്തുള്ള ഒരു സെയ്ൽ ടാക്സ് ചെക്ക് പോസ്റ്റിൽ, റോഡിന് കുറുകെ വച്ചിരിക്കുന്ന മുളവടി മാറ്റാനുള്ള തൊഴിൽ ചെയ്യേണ്ടുന്ന സെയ്ൽസ് ടാക്സ വകുപ്പിലെ ശിപായിയെ സാർ / സാബ് എന്ന് സംബോധന ചെയ്യുന്ന ലോറി ഡ്രൈവർമാരെ കണ്ടിട്ടുണ്ട്.

ഇതിലൊന്നും വ്യക്തികളെ കുറ്റം പറയാൻ ആവില്ല.

ആ ശിപായിയെ പേരു വിളിച്ചു സംസാരിച്ചാൽ, ലോറി ഡ്രൈവർക്ക് ചിലപ്പോൾ അവിടം വിട്ടും പോകാൻ പറ്റാതെ വന്നേക്കാം.

ലോറി ഡ്രൈവർ പേരുവിളിച്ചത് തന്നെ, തന്‍റെ തൊഴിലിൽ തടസം വരുത്തിയതാണ് എന്ന ആരോപണവും വരാം. ലോറി ഡ്രൈവർ നീ എന്നോ മറ്റോ ഉപയോഗിച്ചാൽ, ലോറി ഡ്രൈവർ അക്രമാസക്തമായി പെരുമാറിയെന്ന ആരോപണവും വന്നേക്കാം.

ഇവിടെ ലോറി ഡ്രൈവർ നല്ല ആളെന്നും ശിപായി മോശക്കാരൻ എന്നും വിധിയെഴുതാൻ ആവില്ല. രണ്ടു പേരും അവരവരുടെ കൈവശം ലഭിക്കുന്ന പ്രവർത്തന വേദിയിൽ ഇതേ പോലൊക്കെത്തന്നെയാണ് പെരുമാറുക.

മലബാറിയിലും മലയാളത്തിലും ഉദ്യോഗസ്ഥനെ എങ്ങിനെ പേരുവിളിക്കും എന്ന ഒരു ചോദ്യം പ്രാദേശിക മനസ്സുകളിൽ നിന്നിട്ടുണ്ട്.

ഇതും ഇങ്ഗ്ളിഷ് ഭരണം തിരുകി കയറ്റിയ കാര്യം അല്ലതന്നെ.

യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ മാനസികാവസ്ഥയിൽ സർക്കാർ ജീവനക്കാരൻ ആ രാജ്യത്തിലെ ഒരു ചെറുകിട തൊഴിലുകാരൻ മാത്രമാണ്. വേതനം മറ്റ് തൊഴിലാളികളിൽ നിന്നും കാര്യമായ വ്യത്യാസം ഇല്ല.

ഈ കാരണത്താൽ, പൊതുജനത്തിൽ പെട്ട ആളുകൾക്ക് സർക്കാർ സേവനത്തോട് കാര്യമായ താൽപ്പര്യവും ബൃട്ടിഷ്-മലബാറിൽ ഇല്ലായിരുന്നു.

സർക്കാർ ഓഫിസുകളിൽ മിക്ക തൊഴിലുകാരും പ്രാദേശിക ഭാഷയിൽ തന്നെയാണ് സംസാരിച്ചിരുന്നത്. അതിനാൽ തന്നെ പ്രാദേശിക ഭാഷയുടെ കീഴ്വഴക്കങ്ങളേയും നിബന്ധനകളേയും വകവെക്കാതിരിക്കാൻ ആവില്ല.

മലബാറിൽ ഏത് ഓഫിസിലേയും ഉന്നത ഉദ്യോഗസ്ഥനെ പേരിന് പിന്നിൽ ആ ആളുടെ ഉദ്യോഗ സ്ഥാനം ചേർക്കുന്ന പതിവാണ് വളർന്നുവന്നത്.

ഇത് പ്രാദേശിക ഭാഷയിൽ മിക്ക സ്വകാര്യ തൊഴിൽ മേഘലകളിലും നിലനിന്നിരിക്കാം.

ഇങ്ഗ്ളിഷ് ഭാഷയിൽ ഊന്നിനിൽക്കുന്ന സർക്കാർ ഓഫിസർ ആളുകളെ തരം താഴ്ത്തില്ലായെങ്കിലും, മറ്റ് എല്ലാ ഉദ്യോഗസ്ഥരും സാമൂഹികമായി ബലം കുറഞ്ഞ ആരേയും ഇഞ്ഞി എന്നുതന്നെയാണ് സംബോധന ചെയ്യുക. അയാളുടെ ഭാര്യയേയും ഇഞ്ഞി എന്നുതന്നെയാണ് സംബോധന ചെയ്യുക. ഓള് എന്നാണ് പരാമർശിക്കുക.

അധികാരി എന്ന സ്ഥാനം പേറുന്ന ആളുകൾ വളരെ കഠിനമായിത്തന്നെയാണ് ഈ വിധ പദങ്ങൾ ഉപയോഗിക്കുക. അധികാരി എന്നത്, ഇന്നത്തെ Village officer ആണ്.

പണ്ട്, അതായത്, ഏതാണ്ട് 1977ൽലോ മറ്റോ ഒരു വില്ലെജ് ഓഫിസിൽ വച്ച്, കാഴ്ചയിൽ വ്യക്തിത്വം ഉള്ള കർഷകനും അയാളുടെ ഭാര്യയും അധികാരിയുടെ മുന്നിൽ നിൽകുന്ന ഒരു രംഗം കാണുകയുണ്ടായി. അധികാരി ആ കർഷകനോട് പറയുകയാണ്:

ഇന്‍റെ ഓൾടെ പേരന്താ? ഓളോട് ഇങ്ങ് ഈടെ നിക്കാൻ പറ. ഞാനൊന്ന് ഓൾടെ മീടോന്ന് കാണട്ടെ. END

വ്യക്തിത്വം മോശമല്ലാത്ത ആ സ്ത്രീ അങ്ങ് ദ്രവിച്ചതുപോലെയായി, തലകുനിച്ച് മുന്നിൽ വന്നു നിന്നു. ശരീരത്തിന് ആകെ ഒരു വെറയൽ. വലതു കൈ മുഖം മറയ്ക്കുന്നതു മാതിരി അറിയാതെ ഉയർന്നു നിൽക്കുന്നു. കണ്ണുകൾ ഒരു വശത്തേക്ക് നോക്കി നിൽക്കുന്നു.

ഇത്രപെട്ടന്ന് ഒരു വ്യക്തിയിൽ വെറയൽ വരുത്താൻ ആവും എന്ന കാര്യം അധികാരിക്ക് നല്ല നിശ്ചയമാണ്.

ഈ വിധമായുള്ള അധികാരം ഇങ്ഗ്ളിഷ് ഭരണം നൽകിയതല്ല. മറിച്ച് പ്രാദേശിക ഭാഷയിൽ സ്വമേധയാ കാണപ്പെടുന്ന കാര്യം തന്നെയാണ് ഇത്.

Madras പ്രസിഡൻസിലെ Malabar ജില്ലയുടെ തലസ്ഥാനം Calicut ആണ്. അവിടെ ഉള്ള ഏകനായ ഇങ്ഗ്ളിഷുകാരനായ / ബൃട്ടിഷുകാരനായ ജില്ലാ കലക്ടർക്ക് ഈ സാമൂഹിക ദുഷ്ടതയെ മറ്റാനാകില്ല.

ഈ കാര്യങ്ങളെ മാറ്റാനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയാൽ സർക്കാർ സംവിധാനം താറുമാറായി കോമാളിത്തരം ആയിമാറും എന്നല്ലാതെ, യാതോരു മാറ്റവും ഇവിടെ വരില്ല.

കാരണം, നാട്ടുകാരിൽ എല്ലാരും ഇതേ ഭാഷാ കോഡുകളോട് സഹകരിക്കുന്നവരും, അവയുടെ ഉപയോഗത്തിൽ പങ്കെടുക്കുന്നവരും (collaborators) ആയിരുന്നു.

ഇന്നും ഇതൊരു വാസ്തവം തന്നെയാണ്.

ഇന്ന് പോലീസ് പെരുമാറ്റത്തേയും സർക്കാർ ഉദ്യോഗസ്ഥ പെരുമാറ്റത്തേയും കഠിനമായി വിമർശിച്ചുകൊണ്ടുള്ള കമൻ്റുകൾ ഓൺലൈൻ വേദികളിൽ സുലഭമാണ്.

ഈ വിധ കമൻ്റുകൾ / എഴുത്തുകൾ എഴുതുന്നവരും, സർക്കാർ സേവനത്തിൽ ചേർന്നാൽ ഇതേ പോലയേ പെരുമാറുള്ളു.

ഇങ്ഗ്ളിഷ് ഭാഷയിലെ സൗകുമാര്യതയിൽ സർക്കാർ ജീവനക്കാരും നാട്ടുകാരും തമ്മിൽ ആശയവിനിമയം ചെയ്യണമെന്നുണ്ടെങ്കിൽ, പൊതുജനം ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യം നേടിയിരിക്കേണം.

പൊതുജനത്തിൽ പെട്ടവരാണ് ഉദ്യോസ്ഥരാകുന്നത്. അപ്പോൾ ഉദ്യോഗസ്ഥരിലും ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവിണ്യം താനേ വരും.

ഈ വിധമായുള്ള ഒരു വമ്പൻമാറ്റും നടപ്പിൽ വരുത്താൻ കാര്യമായ പ്രയാസം ഇല്ലതന്നെ. നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് പഠനത്തിന് സർക്കാർ നിലവരത്തിൽ തീരുമാനം എടുത്താൽ മതി.

പൊതുവിദ്യാഭ്യാസം എന്നതുതന്നെ നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് പഠനത്തിൽ ഒതുക്കി നിർത്താവുന്നതാണ്.

ഇന്നുള്ള പത്തും, പതിനഞ്ചും അതിലധികവും വർഷം വരുന്ന വിദ്യഭ്യാസം എന്നതു മിക്കവർക്കും യാതോരു ഉപകാരവും നൽകാത്ത ഒരു കാര്യമാണ് എന്ന് ഓർക്കാവുന്നതാണ്. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

നല്ല നിലവാരമുള്ള ഇങഗ്ളിഷ് എന്താണ് എന്ന് അറിയുന്നവർ ഇന്ന് വിദ്യാഭ്യാസ വിദഗ്ദരിൽ കാണാൻ ആവുമോ എന്നറിയില്ല. കാരണം, കഴിഞ്ഞ ഏതാണ്ട് ഏഴ് - എട്ട് പതിറ്റാണ്ടുകൾക്കുള്ളിൽ ഉന്നത ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് ഭാഷാ കാര്യങ്ങൾ വിദ്യാഭ്യാസത്തിൽ നിന്നും തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട്.

ഇങ്ഗ്ളിഷ് ഭാഷയെ ജനങ്ങളുടെ മനസ്സിൽ നിന്നും തുടച്ചു മാറ്റണം എന്നതിന് വൻ താൽപ്പര്യം ഉള്ള ഒരു കൂട്ടർ കേരളപ്പിറവിയുടെ തുടക്കത്തിൽ തന്നെ മലബാറിലും തിരുവിതാംകൂറിലും ഉണ്ടായിരന്നു. ഇവർ സ്വയം ഈ നാട്ടിലെ സാംസ്ക്കാരിക നേതാക്കൾ എന്ന മേൽവിലാസം കൈവശപ്പെടുത്തിയിരിക്കുന്ന ആളുകൾ ആണ്.

ഇവർ ഔപചാരികമായി സംഘടിതരല്ലെങ്കിലും, മാനസിക ഭാവത്തിലും വ്യക്തിതാൽപ്പര്യത്തിലും സംഘടിതർ തന്നയാവാം.

1957ൽ Calicut ജില്ല സ്ഥാപിച്ചപ്പോൾ, ആ ജില്ലക്ക് പേര് കോഴിക്കോട് എന്ന് ഇങ്ഗ്ളിഷിലും ആക്കിയത് ഈ കൂട്ടർ ആവാം. അവരുടെ രാജ്യസ്നേഹം അപാരം തന്നെ. ഈ കാര്യം അവർ അന്ന് വാനോളം വിളിച്ചു പറഞ്ഞിരുന്നു.

ഞാൻ 2011ൽ മലയാളം ഭാഷയെ വിദ്യാഭ്യാസത്തിലും ഭരണത്തിലും നിർബന്ധമാക്കരുത് എന്ന ആവശ്യവുമായി കേരളാ ഹൈകോടതിയിൽ ഒരു റിറ്റ് ഹരജി നൽകിയിരുന്നു. ഈ ഹരജിയെ ഒരു കോമാളിത്തരമാക്കി മറ്റാനായി പിന്നണിയിൽ പല കളികളും നടന്നിരുന്നു.

എന്നിരുന്നാലും, ഈ ഹരജിയിന്മേൽ Chief Justice വാദം കേൾക്കുകയും, ഒടുവിൽ ഹരജി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇങ്ഗ്ളിഷ് ഒരു egalitarian language (സാമൂഹിക സമത്വ ഭാഷ) ആണ് എന്ന് Chief Justice ഔപചാരികമായി കോടതിയിൽ വച്ച് പ്രസ്താവിക്കുകയും ഇതോടൊപ്പം ചെയ്തു.

ഈ ഒരു വാർത്ത കേരളത്തിലെ യാതോരു വർത്താ പത്രങ്ങളും ചർച്ചക്ക് എടുത്തില്ല. ഇതിന്‍റെ ഒരു സൂചന പോലും പത്രങ്ങളിൽ വരരുത് എന്ന നിർദ്ദേശം തന്നെ കേരത്തിലെ സാംസ്ക്കാരിക നേതക്കളിൽ നിന്നും എല്ലാ പത്രങ്ങൾക്കും ലഭിച്ചിരുന്നു എന്ന്, ഒരു വാർത്താ പത്രവുമായി നല്ല ബന്ധമുള്ള ഒരു വ്യക്തി എന്നോട് പറയുകയും ചെയ്തിരുന്നു.

ആളുകൾക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ നല്ല പ്രാവീണ്യം വന്നാൽ, മലയാളം വാർത്താ പത്രങ്ങൾക്കും മാസികകൾക്കും വൻ തിരിച്ചടിയാകും. അന്നും, ഒരു പരിധിവരെ ഇന്നും, ഇങ്ഗ്ളിഷിൽ വായിച്ച കാര്യങ്ങൾ തർജ്ജമ ചെയ്ത് വൻ ബുദ്ധിവൈഭവം പ്രകടിപ്പിക്കന്നവരാണ് പല പത്രമാസികക്കാരും.

ഈ കാര്യം ഏതാണ്ട് 2000ൽ , കോട്ടയത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു വൻ പത്രത്തിൽ ഉന്നത സ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തി യാതോരു മറയും ഇല്ലാതെ എന്നോട് പറയുകയുണ്ടായി.

ആ ആൾ പറഞ്ഞത്, ഈ പ്രകാരം ആണ്:

മലയാളം എന്നത് ഞങ്ങളുടെ വിപണി ആണ്. ആളുകൾ ഇങ്ഗ്ളിഷ് പഠിച്ചാൽ, ഞങ്ങൾക്ക് Market നഷ്ടപ്പെടും. അതിനാൽ ഞങ്ങൾ ജനങ്ങളോട് ഇങ്ഗ്ളിഷ് പഠിക്കരുത് എന്നു പറഞ്ഞുകൊടുക്കും. ഏതൊരു പ്രബുദ്ധ മലയാളിയും ഞങ്ങളുടെ വാക്കുകളിൽ വീണുപോകും! അതുകൊണ്ടല്ലേ മലയാളികൾ പ്രബുദ്ധരാണ് എന്ന് സ്വയം അഭിമാനിക്കുന്നത്?
END

ജനം ഇങ്ഗ്ളിഷിൽ പ്രബുദ്ധരായാൽ, കഥകഴിയുന്ന മറ്റൊരു കൂട്ടരാണ്, മലയാളം സിനിമാക്കാർ. അവരിലും പലരും പണ്ട് കാലങ്ങലിൽ ഇങ്ഗ്ളിഷ് സിനിമകൾ രാത്രി രണ്ടാം ഷോ കണ്ട് വൻ ആശയപ്പെരുപ്പം മനസ്സിൽ കയറ്റിയവർ ആണ് എന്നും ഒരു തോന്നൽ.

ഇങ്ഗ്ളുകാർ നമ്മുടെ പ്രീയപ്പെട്ട അടിമ ജനത്തിനെ ചവിട്ടിയതും ചെരുപ്പ് നക്കിച്ചതും മറ്റുമായ കഥകൾ തിരുവിതാംകൂർ രാജ്യ പാരമ്പര്യമുള്ള സിനിമാ നിർമ്മാതാക്കൾ തിരക്കഥയിൽ അവിടേയും ഇവിടേയും തിരുകിച്ചേർത്ത്, ഉല്ലസിക്കും. സിനിമ നിർ്മ്മിക്കും.

എന്നാൽ, തിരുവിതാംകൂറുകാർക്ക് ബൃട്ടിഷ്-ഇന്ത്യയിലെ കാര്യങ്ങൾ ഈ വിധമായിരുന്നുവെന്ന് എന്താണ് ഇത്ര തിട്ടം എന്ന് ആരും ചോദിച്ചുകാണുന്നില്ല.

കള്ളക്കഥകൾ സിനിമയാക്കി പ്രദർശിപ്പിച്ചാൽ, മാസ്മരിക ലാഭമാണ് കൈയിൽ വരിക. കാരണം, കള്ളക്കഥകൾ മനസ്സിലും ശരീരത്തിലും വൻ രോമാഞ്ചം കയറ്റിവിടും.

ഇന്ന് എഴുത്ത് കാര്യമായി വഴിതെറ്റിപ്പോയി എന്നുതോന്നുന്നു.

ഇന്ന് പറയാൻ വന്നത്, തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലെ ആശയവിനിമയ കീഴ്വഴക്കത്തെക്കുറിച്ചായിരുന്നു. ആ പാതയിലേക്ക് എഴുത്ത് നീങ്ങുന്ന അവസരത്തിൽ ചെറുതായി കാടുകേറിപ്പോയി എന്നുതോന്നുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

37

Post posted by VED »

37 #. ഉദ്യോഗസ്ഥനെ പേരു വിളിക്കുന്നതിനെക്കുറിച്ച്



മലബാറിയിലും മലയാളത്തിലും നിലനിൽക്കുന്ന, വ്യക്തിയുടെ പേരിന് പിന്നിൽ ഒരു ബഹുമാന സൂചകമായ വാക്ക് വേണം എന്നത്, ഹിന്ദിയിലും മറ്റ് ദക്ഷിണേഷ്യൻ ഭാഷകളിലും നിർബന്ധമാണ് എങ്കിലും, ഹിന്ദിയിൽ കാര്യങ്ങൾ കുറച്ചൂകൂടി ലളിതമാണ് .

തിരുവിതാംകൂറിൽ ഉദ്യോഗസ്ഥൻ സാറും, പൊതുജനത്തിൽ പെട്ട വ്യക്തി നിങ്ങളും ആണ്. എന്നാൽ സ്കൂൾ അദ്യാപകൻ 'സാറും', സ്കൂൾ വിദ്യാർത്ഥി, 'നീയും' അല്ലെങ്കിൽ 'താനും' ആണ്. എന്നുവച്ചാൽ സ്കൂൾ വിദ്യാർത്ഥി ഒരു പടികൂടുതൽ താഴ്ചയിലുള്ള ആളാണ്.

എന്നാൽ 1980കളിൽ കോളെജിൽ ചേർന്നപ്പോൾ കണ്ടത്, ചില അദ്യാപകർ വിദ്യാർത്ഥികളെ 'നിങ്ങൾ' എന്നോ അതുമല്ലെങ്കിൽ 'താൻ' എന്നോ ആണ് സംബോധന ചെയ്യുക എന്നതാണ്. 'നീ' എന്ന വാക്കിൽ എന്തോ ഒരു സാത്താനികമായുള്ള താഴ്ചയോ തരംതാഴ്ത്തലോ ഉണ്ട് എന്ന ഒരു തോന്നൽ. എന്നാൽ മലബാറിൽ പഠിപ്പിച്ച് പരിചയമുള്ള 'സാറന്മാർ' പൊതുവേ നീ വാക്കാണ് ഉപയോഗിച്ചത്.

പ്രീഡിഗ്രിക്ക് പഠിക്കന്ന കാലത്തും പല സഹപാഠികളും 'താൻ' വാക്കാണ് തമ്മിൽ ഉപയോഗിച്ചത് എന്നും ഓർമ്മവരുന്നു. സ്കൂളിലും ഇതുതന്നെയായിരുന്നു അനുഭവം.

എന്നാൽ വടക്കേ മലബാറിൽ സർവ്വത്ര 'ഇഞ്ഞി' അല്ലെങ്കിൽ 'നീ' തന്നെ, എന്നായിരുന്നുവെന്ന് തോന്നുന്നു. കാസർകോഡെല്ലാം എന്തായിരുന്നുവെന്ന് കൃത്യമായി അറിയില്ല. തെക്കേ മലബാറിൽ 'ഇജ്ജ്' ആണ് എന്നു തോന്നുന്നു. കൃത്യമായി അറിയില്ല.

ഇവിടെ വ്യക്തമായി കാണേണ്ടുന്ന വ്യത്യാസം, മലബാറിൽ തരംതാഴ്തൽ അന്ന് കഠിനമായിരുന്നു. ഇന്നും.

എന്നാൽ സാമൂഹികമായി അടിത്തറയുള്ള ആളും സർക്കാർ ഉദ്യോഗസ്ഥനും ഏതാണ്ട് ഒരേ നിലവാരക്കാർ തന്നെ. ഇത് ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സ്വാധീനം ആയിരിക്കാം.

എന്നാൽ തിരുവിതാംകൂറിൽ പഠിപ്പിന് പോകുന്ന വ്യക്തിയെ അത്ര കണ്ട് അന്ന് തരംതാഴ്ത്തില്ല. എന്നാൽ ഉൾനാടുകളിൽ ആളുടെ കുടുംബ നിലവാരം ഇതിൽ സ്വാധീനം നടത്തും എന്നതും തീർച്ചയാണ്.

ഉദ്യോഗസ്ഥരും സാമൂഹികമായി അടിത്തറയുള്ള ആളും തമ്മിൽ ഉയർച്ചത്താഴ്ച നിലനിന്നിരുന്നു. അതായത്, 'സാർ' എന്ന ഉദ്യോഗസ്ഥനും 'നിങ്ങൾ' എന്ന സാമൂഹികമായി അടിത്തറയുള്ള ആളും.

സാമൂഹികമായി അടിത്തറയില്ലാത്ത ആൾ അവിടേയും ഉദ്യോഗസ്ഥന്‍റെ മുന്നിൽ നീ തന്നെ. മറ്റുള്ളവരും ഈ ആളെ 'നീ' എന്നുതന്നെയാവും സംബോധന ചെയ്യുക.

തിരുവിതാംകൂറിൽ, 'നിങ്ങൾ' എന്ന വാക്ക് ഒരു തരംതാഴ്ത്തൽ വാക്കായി തന്നെയാണ് മനസ്സിലാക്കിയിരുന്നത്. എന്നാൽ, ഇതും ഒരു സങ്കീർണ്ണമായുള്ള ചിത്രമാണ്.

സുഹൃത്തുക്കൾ തമ്മിൽ നീയെന്നും 'താൻ' എന്നും ഉപയോഗിക്കും. എന്നാൽ അധികം അടുപ്പമില്ലാത്ത സമന്മാരായുള്ളവർ 'നിങ്ങൾ' എന്ന് തമ്മിൽ ഉപയോഗിക്കും. സാമൂഹികമായി തരംതാണ വ്യക്തി 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, അത് തരംതാഴ്ത്തലായി കാണപ്പെടും.

മലബാറിൽ 'സാർ' എന്ന പദം ആർക്കും ഏതാണ്ട് 1980കൾ വരെ അറിവില്ലായിരുന്നു എന്നാണ് തോന്നുന്നത്. മാഷിനെ 'നിങ്ങൾ' എന്നും 'ഇങ്ങൾ' എന്നും ആണ് സംബോധന ചെയ്യുക. ഉദ്യോഗസ്ഥനേയും അതുപോലെ തന്നെ.

എന്നുവച്ചാൽ, മലബാറിൽ 'നിങ്ങൾ' വാക്ക് ഒരു ബഹുമാന വാക്കായിരുന്നു.

ഈ 'സാർ' എന്ന വാക്ക് മലയാളത്തിൽ (തിരുവിതാംകൂർ ഭാഷ) എവിടെ നിന്നുമാണ് വന്നത് എന്നത് അറിയില്ല. ഇത് ഇങ്ഗ്ളിഷിലെ 'Sir' എന്ന പദമാണ് എന്ന് പലരും മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.

എന്നാൽ ഇതു ശരിയാണ് എങ്കിൽ ബൃട്ടിഷ്-മലബാറിൽ ഈ പദം നിലവിൽ ഉണ്ടായിരിക്കേണം. എന്നാൽ അത് സംഭവിച്ചിട്ടില്ല.

സാർ എന്ന പദം പേർഷ്യൻ പദമാണ് എന്ന് Native Life in Travancoreൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. തലവൻ എന്നാണ് അർത്ഥം പോലും.

സർക്കാർ എന്ന പദം പേർഷ്യൻ ഭാഷയിൽ നിന്നുമാണ് വന്നത് പോലും.

QUOTE :
Sirkar Pers. Sar, head;
kar, business The native Government. END OF QUOTE

'സാർ' എന്ന പദം ഹിന്ദിയിൽ ഇല്ലായെന്ന് തോന്നുന്നു. എന്നാൽ ഹിന്ദിയിൽ സാബ്, മേംസാബ് തുടങ്ങിയ പദങ്ങൾ ഉണ്ട്.

ഇങ്ഗ്ളിഷിലെ 'Sir' എന്ന പദമായും 'സാർ' എന്ന വാക്കിനെ ഉപയോഗിക്കാമെങ്കിലും, 'സാർ' എന്ന പദത്തിന്‍റെ അർത്ഥവ്യാപ്തി, ഇങ്ഗ്ളിഷിലെ 'Sir' എന്ന വാക്കിന്‍റെ പതിന്മടങ്ങാണ്. സാർ എന്ന വാക്കിന്‍റെ ഉപയോഗ പരിധിയിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ഇങ്ഗ്ളിഷിലെ Sir എന്ന അർത്ഥത്തിൽ വരുന്നുള്ളു.

സാർ എന്ന പദം മലയാളത്തിലെ പല പദരൂപങ്ങളേയും ബാധിക്കും. Sir എന്ന പദം ഇങ്ഗ്ളിഷിലെ മറ്റ് പദരൂപങ്ങളെ ബാധിക്കില്ലാ എന്നു മനസ്സിലാക്കുക.

ബൃട്ടിഷ്-മലബാറിൽ സാർ പോലുള്ള പദങ്ങൾക്ക് കാര്യമായ ആയുസ്സ് ഉണ്ടാവില്ലാ എന്ന തോന്നലും സർക്കാരുദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നവരിലും, വൻ വാണിജ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടവരിലും വന്നുകാണും. കാരണം, എല്ലായിടത്തും ഇങ്ഗ്ളിഷ് ഭാഷയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന സാഹചര്യമാണ് പടരുന്നത്.

മാത്രവുമല്ല, തിരുവിതാംകൂർ രാജ്യത്തിൽ നിലനിന്നിരുന്ന സാധാരണ വ്യക്തികൾ മാന്യമായി വസ്ത്രം ധരിക്കരുത്, ആഭരണം ഇടരുത് എന്നല്ലാമുള്ള നിയമപരമായുള്ള എല്ലാ താക്കീതുകളും ബൃട്ടിഷ്-മലബാറിൽ അപ്രത്യക്ഷമായിരുന്നു.

എന്നാൽ ബൃട്ടിഷ്-മലബാറിലെ ജനം യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണ മേൽവിലാസത്തിൽ ജീവിക്കുന്നവരാണ്. തിരുവിതാംകൂറിലെ ജനം അവിടുള്ള രാജകുടുംബത്തിന് കീഴിൽ ജീവിക്കുന്നവരാണ്.

രണ്ടും ഗുണമേന്മയിൽ വൻ വ്യത്യാസത്തിൽ ഉള്ള കാര്യങ്ങൾ ആണ്. ആദ്യത്തേത് ഒരു മാസ്മരിക മേൽവിലാസവും, രണ്ടാമത്തേത് കരിനിഴൽ പിടിപെട്ട മേൽവിലാസവും.

ഇന്ന് ഒരാൾ പഴയകാല ഇങ്ഗ്ളണ്ടിൽ ടാക്സി ഡ്രൈവർ ആണ് എന്നും മറ്റൊരാൾ ഇന്നുള്ള ഇന്ത്യയിൽ ടാക്സി ഡ്രൈവർ ആണ് എന്നും പറയുന്നതുപോലുള്ള വ്യത്യാസം.

രണ്ട് ജീവിതാനുഭവങ്ങളും തമ്മിൽ വ്യത്യസ്തങ്ങൾ ആണ്. രണ്ടാമത്തേതിൽ നിന്നും ഒന്നാമത്തേതിലേക്ക് ചാടിക്കയറാനുള്ള നിത്യാഭിലാഷം പലരിലും കാണും.

ഇങ്ഗ്ളണ്ടിലെ Manchesterലെ തുണിമില്ലുകളിൽ നിന്നും വൻ വിലക്കുറവിൽ ഉഗ്രനിലവാരമുള്ള തുണിയുൽപ്പന്നങ്ങൾ ബൃട്ടിഷ് ഇന്ത്യയിലേക്ക് ഒഴുകിവന്നപ്പോൾ, Tellicherry പോലുള്ള പലയിടങ്ങളിലും കീഴ്ജന വ്യക്തികൾ ഉൾപ്പെടെ പലരും വൻ പരിഷ്ക്കാരത്തിലേക്ക് നീങ്ങിയെന്നുള്ളത് ഒരു വാസ്തവം ആണ്.

ഇതിനും ഇങ്ഗ്ളിഷ് ഭാഷയ്ക്കും എതിരായി പല ഉന്നത കുടുംബക്കാരും സാമൂഹിക പരിഷ്ക്കർത്താക്കളും അണിനിരന്നിരുന്നു എന്നതും വാസ്തവം തന്നെ.

ബൃട്ടിഷ്-ഇന്ത്യയിലെ നെയ്ത്തു തൊഴിലാളികൾ ഇതോടുകൂടി പട്ടിണിയിൽ ആയിപ്പോയി എന്നും പറഞ്ഞ് ഈ സാമൂഹിക വമ്പന്മാർ മുതലക്കണീർ പൊഴിച്ചുപോലും. അവരുടെ പാടപ്പറമ്പിലെ അടിമയുടെ കഷ്ടപ്പാട് നൂറ്റാണ്ടുകളോളം യാതോരു വ്യസനവും ഇല്ലാതെ നോക്കിക്കണ്ട് രസിച്ചവരാണ് ഈ കൂട്ടർ എന്നകാര്യം മറക്കാനാവുന്നതല്ല.

1947ൽ അന്നത്തെ ബൃട്ടണിലെ ഇടതു പക്ഷ പാർട്ടിക്കാരനായ പ്രധാന മന്ത്രി ബൃട്ടിഷ്-ഇന്ത്യയെ തന്‍റെ Londonലെ പരിചരക്കാരായ നെഹ്റുവിനും ജിന്നക്കും മുറിച്ച് കൊടുത്തപ്പോൾ, പെട്ടെന്ന് ബൃട്ടിഷ് മലബാറും മെഡ്രാസ് പ്രസിഡൻസിയും വടക്കൻ ഇന്ത്യൻ ഹിന്ദി സാമ്രാജ്യത്തിന്‍റെ കീഴിൽ വന്നുപെട്ടു.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് അനവധി കാര്യങ്ങൾ പറയാനുണ്ട്. അതിലേക്കൊക്കെ ഇപ്പോൾ പോകൻ പറ്റില്ല.

1947തൊട്ട് മലബാറിന് വിചിത്രമായ ഒരു അനുഭവമാണ് വന്നത്.

മലബാറിന്‍റെ ഇങ്ഗ്ളിഷ് മുഖാവരണം തുടച്ചുമാറ്റാൻ ഒരു കൂട്ടർ. മറ്റൊരു കൂട്ടർ മലബാറിലെ ഭാഷയെ തുരത്തി, തിരുവിതാംകൂറിലെ ഭാഷയായ മലയാളത്തെ പ്രചരിപ്പിക്കാനുള്ള ഉത്സാഹം. ഓർമ്മിക്കുക, അക്കാലങ്ങളിൽ പഴയ മലയാളം സിനിമാപാട്ടുകളും, വയലാറും മറ്റും നിലവിൽ ഇല്ലായിരുന്നു എന്നും ഓർക്കുക.

മലബാർ തിരുവിതാംകൂറുകാർക്ക് വൻ ആസ്വാദ്യമായ ഒരു പ്രദേശമായിരുന്നുവെന്നതാണ് വാസ്തവം. അക്കാര്യം അടുത്ത എഴുത്തിൽ വിശദ്ധീകരിക്കാം.

മെഡ്രാസ് പ്രസിഡൻസീ സർക്കാർ സേവനത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് പിന്നീട് പറയാൻ നോക്കാം. മെഡ്രാസ് പ്രസിഡൻസി മാറി, മെഡ്രാസ് സംസ്ഥാനം വന്നു. തുടർന്ന് ആ സംസ്ഥാനത്തെ വെട്ടിമുറിച്ച് ഏതാനും പുതിയ സംസ്ഥാനങ്ങൾ വന്നു.

തിരുവിതാംകൂർ രാജ്യത്തിൽ സർക്കാർ ജീവനക്കാർക്ക്, മലബാറിലെ പോലെ തന്നെ ചെറിയ മാസ ശമ്പളം തന്നെയാണ് നിലനിന്നിരുന്നത്. എന്നാൽ, ആ ഉദ്യോഗം ലഭിക്കുന്നവർ ആവുന്നതു പോലെ കൈക്കൂലി വാങ്ങിക്കും എന്ന തിരിച്ചറിവോടുകൂടി തന്നെയാണ് ശമ്പളം ഈ വിധം നിലനിർത്തിയത്.

രാജകുടംബത്തിന് ഈ അഴിമതി പ്രതിഭാസത്തിൽ കാര്യത്തിൽ കാര്യമായ പരിഭവം ഇല്ലായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. കാരണം, ഉദ്യോഗസ്ഥർക്ക് ചെറിയ ശമ്പളം മാത്രം നൽകിയാൽ മതിയാകും.

ഉദ്യോഗം നൽകുന്നത് രാജകുടുംബത്തിന് പ്രീതിയുള്ളവർക്കാണ്. കൊള്ളയടിക്കുള്ള ഒരു ലൈസൻസ്ആണ് അന്ന് പല സർക്കാർ തൊഴിലുകളും. രാജകുടുംബത്തിന് കൂറുകാണിക്കണം, എന്നുമാത്രം.

ഈ കാര്യം Native Life in Travancoreലോ മറ്റോ വ്യക്തമായി രേഖപ്പെടുത്തിയത് കണ്ടിട്ടുണ്ട്.

അതിനാൽ തന്നെ തിരുവിതാംകൂർ രാജ്യത്തിൽ ചെറിയ ശമ്പളക്കാരും അതേ സമയം വൻ വരുമാനക്കാരുമായ സർക്കാർ ഉദ്യോഗസ്ഥരാണ് നിലനിന്നത്.

ഈ ഉദ്യോഗസ്ഥർക്ക് ശമ്പളം കൂട്ടിക്കൊടുത്താൽ അഴിമതി നിൽക്കും എന്ന ഒരു വിഡ്ഢി ആശയവും അതേ ഗ്രന്ഥത്തിൽ എഴുതിക്കണ്ടു.

ബൃട്ടിഷ്-ഇന്ത്യയുടെ ദക്ഷിണ ഭാഗങ്ങൾ നെഹ്റുവിന്‍റെ സാമ്രാജ്യം ആക്കി മാറ്റപ്പെട്ടപ്പോൾ, എല്ലായിടത്തും ഇങ്ഗ്ളിഷ് ഭരണ സംവിധനങ്ങളെ തുടച്ചുമാറ്റാനുള്ള ഉദ്യമമാണ നടന്നത്. തൊട്ടടുത്തുള്ള എല്ലാ രാജ്യങ്ങളേയും നെഹ്റുവിന്‍റെ സാമ്രാജ്യത്തിലേക്ക് ചേർക്കാനായി ഓരോ രാജ്യത്തിലും രാജ്യദ്രോഹികൾ ഉണ്ടായിരുന്നു.

ഓരോ രാജ്യവും നെഹ്റുവിന്‍റെ സാമ്രാജ്യത്തിൽ ഏറ്റെടുക്കപ്പെടുമ്പോൾ, ഈ കൂട്ടരാണ് പിന്നീടങ്ങോട്ട്, ആ പ്രദേശത്തിലെ വൻ പുള്ളികൾ ആയി മാറിയത്. സ്വന്തം രാജാവിനേയും രാജ്യത്തേയും ഒറ്റുകൊടുത്തവർ, സ്വാതന്ത്ര്യസമര പടയാളികളും നേതാക്കളും മറ്റുമായി ഔപചാരിക ചരിത്ര എഴുത്തുകളിൽ സ്ഥാനം പിടിച്ചു.

മലബാറിന് തൊട്ടടുത്തുള്ള തിരുവിതാംകൂർ രാജ്യം നെഹ്റുവിന്‍റെ ഇന്ത്യയിൽ അലിഞ്ഞു ചേർന്നത്, മലബാറിലെ ഇങ്ഗ്ളിഷ് സംവിധാനങ്ങൾക്ക് വൻ ഭീഷണതന്നെയായി മാറിയിരുന്നു. എന്നാൽ, ഈ വിധം കാര്യങ്ങൾ മനസ്സിലാക്കാൻ അന്ന് ആർക്കെങ്കിലും ആയിരുന്നുവോ എന്ന് അറിയില്ല.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

38

Post posted by VED »

38 #. മലബാറിനെ പിടിച്ചൊട്ടിച്ചത്



1956 നവംബർ 1ന് കേരള സംസ്ഥാനം സ്ഥാപിതമായതോടുകൂടി, മലബറിന്‍റെ നിലവാരം കുത്തനെ ഇടിഞ്ഞു.

ആ പുതിയ സംസ്ഥാനത്തിന്‍റെ തലസ്ഥാനം Trivandrumത്താണ്. അവിടെനിന്നും നോക്കിയാൽ, മലബാർ എന്നത് ദുനിയാവിന്‍റെ അറ്റത്തുള്ള ഒരു ഓണംകേറാമൂല. അവിടെയുള്ളവർക്ക് മലയാളം പോലും ശരിക്കും സംസാരിക്കാൻ ആവില്ല.

നിയമസഭയും സർക്കാർ വകുപ്പുകളുടെ കേന്ദ്ര സ്ഥാനങ്ങളും PSCയും പട്ടാള ബറ്റാലിയനും അങ്ങിനെ പലതും അവിടെയാണ്. പോരാത്തതിന്, ഓരോ പതിറ്റാണ്ട് കഴിയുന്തോറും അവിടങ്ങളിൽ കണ്ണാടിമിനുസമുള്ള ഹൈവേ റോഡുകളും മറ്റും.

മാത്രവുമല്ല, കേരളമൊട്ടുക്കുമുള്ള സർക്കാർ തൊഴിലുകൾ മുഴുവനും തിരുവിതാംകൂർകാർ കരസ്ഥമാക്കുന്നു. സർക്കാർ വകുപ്പിൽ ഗുമസ്ഥനായി ചേർന്നു കഴിഞ്ഞാൽ, പിന്നെയുള്ള ബദ്ധപ്പാട്, തിരുവിതാംകൂറിലേക്ക് സ്ഥലമാറ്റം വാങ്ങിക്കണം എന്നതാണ്.

മലബാറിൽ സർക്കാർ ഓഫിസുകളിൽ സേവനം ചെയ്യാൻ പലർക്കും താൽപ്പര്യം ഇല്ല. കാരണം, തൊഴിൽ ചെയ്യേണ്ടുന്നവരിൽ പലരും തിരുവിതാംകൂർകാരാണ്. അതോടുകൂടി, ജില്ലാ അടിസ്ഥാനത്തിൽ സർക്കാർ ഗുമസ്ഥരെ തിരഞ്ഞെടുക്കാൻ PSC പദ്ധതിയിട്ടു. തിരിഞ്ഞു കളിച്ചു നിൽക്കുന്നവർക്ക് സാർ പദവിയിലേക്ക് കുതിച്ചു ചാടാനുള്ള പാതയാണ് സർക്കാർ തൊഴിൽ എന്ന അറിവ് മലബാറുകാർക്ക് അന്ന് ലഭിച്ചിരുന്നില്ല.

തിരുവിതാംകൂർകാരിൽ പലരും മലബാറിലെ ബന്ധുജനത്തിന്‍റെ മേൽവിലാസം അപേക്ഷാ ഫോമിൽ നൽകി, ജില്ലാ സംവരണത്തിലൂടെ മലബാർ സർക്കാർ ഓഫിസുകളിൽ തൊഴിലിൽ ചേർന്നു. മലബാറിൽ നിന്നും PSC പരീക്ഷക്കിരിക്കാൻ ആളുകൾ കുറവായിരുന്നു, എന്നു തോന്നുന്നു.

വാസ്തവം പറഞ്ഞാൽ പലർക്കും, കേരളാ PSCയെക്കുറിച്ചു അറിവ് വളരെ കുറവായിരുന്നു.

മാത്രവുമല്ല, അന്ന് തിരുവിതാംകൂറിൽ വളരെ വ്യക്തമായി അറിയപ്പെട്ടിരുന്ന കാര്യം Sub Inspector of Police, Forest Range Officer പോലുള്ള പല ഉദ്യോഗങ്ങൾക്കും ഒരു നിശ്ചിത വൻ സംഖ്യ PSC അംഗങ്ങൾക്ക് നൽകണം എന്നതായിരുന്നു.

PSC അംഗങ്ങളിൽ ഒരു പ്രത്യേക ശതമാനം ആളുകൾ സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ആയിരുന്നു. ഓരോ പാർട്ടിക്കും ഇത്ര എണ്ണം സീറ്റുകൾ സ്വകാര്യമായി സംവരണം ചെയ്തിരിക്കും എന്നാണ് പറയപ്പെട്ടിരുന്നത്.

പകൽ വെളിച്ചം പോലെ Trivandrumത്ത് ചർച്ച ചെയ്യപ്പെട്ടിരുന്ന ഈ കാര്യം മലബാറിൽ അന്ന് ആരും വിശ്വസിച്ചിരുന്നില്ല. 1980കളിൽ ഈ കാര്യം ഒരു മലബാറുകാരനോട് പറഞ്ഞപ്പോൾ, ഇതെല്ലാം തനി കള്ളക്കഥയാണ് എന്നും ഇങ്ങിനെയൊക്കെ നടക്കുമെങ്കിൽ അത് .......... പത്രത്തിൽ വരും എന്നും പറഞ്ഞു.

പോരാത്തതിന്, തിരുവിതാംകൂറിൽ എല്ലാ സർക്കാർ വകയിലുള്ള തിരഞ്ഞെടുക്കപ്പെടലിലും പിന്നണിയിൽ പലതും നടക്കും. ഉന്നത സാർ ചോദിക്കുന്ന കാര്യങ്ങൾ ചെയ്യാൻ വൻ സന്നദ്ധത കാണിക്കുന്ന ചെറുകിട സാറന്മാർ പലവകുപ്പുകളിലും ഉണ്ടായിരുന്നു.

തിരുവിതാംകൂറിൽ നിന്നും വന്ന് മലബാറിൽ സർക്കാർ സേവനത്തിൽ ചേരുന്നവർക്ക്, മലബാറിൽ ആളുകൾ സർക്കാർ ഓഫിസുകളിൽ വന്ന് ഉദ്യോഗസ്ഥരെ നിങ്ങൾ എന്ന് സംബോധന ചെയ്യുന്നത് സഹിക്കാൻ പറ്റാത്ത ഒരു കാര്യം തന്നെയായിരുന്നു. പലരും ഇക്കാരണത്താൽ മലബാർ ഓഫിസുകളിൽ ഒരു മുൾ മുനയിൽ ഇരിക്കുന്നതു പോലുള്ള അവസ്ഥയിലായിരുന്നു.

അതേ സമയം സാധാരണക്കാരായ തിരുവിതാംകൂറുകാർക്ക്, മലബാറിൽ ആളുകൾ, സാമൂഹിക സ്ഥാനങ്ങൾ ഇല്ലാത്ത ആളുകളെ കാര്യമായ പരിചയമില്ലെങ്കിൽ കൂടി ഇഞ്ഞി, നീ പോലുള്ള പദങ്ങൾ ഉപയോഗിച്ച് സംബോധന ചെയ്യുന്നതും അസഹ്യമായ ഒരു കാര്യമായി അനുഭവപ്പെട്ടിരുന്നു.

അന്നൊന്നും മലബാറിൽ സർക്കാർ സേവനത്തിൽ അഴിമതി തുടങ്ങിയിട്ടില്ലായിരുന്നു. ഇങ്ഗ്ളിഷ് ഭാഷയിലൂടെ Madras State Civil Serviceൽ ചേർന്ന് കേരളാ പിറവിയോടുകൂടി കേരളാ കേഡറിലേക്ക് മാറ്റപ്പെട്ട്, മലബാറിൽ തൊഴിൽചെയ്തു തുടങ്ങിയ ഉദ്യോഗസ്ഥർ അന്ന് മലബാറിലെ മിക്ക സർക്കാർ വകുപ്പുകളിലും ഉന്നത ഉദ്യോഗസ്ഥർ ആയിരുന്നു.

MBBS, Engineering പ്രവേശനത്തിന് Malabar Merit, എന്നും പോരാത്തതിന്, Thiyya Merit പോലുള്ള മറ്റു ചില മെറിറ്റുകളും നിലനിന്നിരുന്നു, കേരളത്തിൽ.

മലബാറുകാർ തനിപൊട്ടന്മാരാണ് എന്ന ഒരു സംസാരം ഒരു പരിധിവരെ തിരുവിതാംകൂറിൽ നിലനിന്നിരുന്നു. എന്നാൽ ഇതിന് നേരെ വിപരീതമായ ഒരു സംസാരവും നിലനിന്നിരുന്നു.

ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യമുള്ള യുവ പ്രായക്കാരായ ഓഫിസർമാർ, തിരുവിതാംകൂറിൽ, സർക്കാർ സേവനത്തിൽ ഒരു അപരിചിതമായ അനുഭവമായിരുന്നു. അവിടെ ഉന്നത ഉദ്യോഗസ്ഥൻ എന്നത് ഗുമസ്ഥൻ ഉദ്യോഗ കയറ്റും നേടി ഓഫിസർ ആകുന്നവർ ആയിരുന്നു, അന്ന്. (IAS, IPSകാരുടെ കാര്യമല്ല പറഞ്ഞത്).

കേരളാ പിറവിയോടുകൂടി, യുദ്ധകാലാടിസ്ഥാനത്തിൽ തിരുവിതാംകൂറിൽ റെയ്ൽവേ പാത കെട്ടിയിരുന്നെങ്കിലും, ഏതാണ്ട് 1990കൾവരെ മലബാറിലിൽ നിന്നും തിരുവിതാംകൂറിലേക്കും, തിരവിതാംകൂറിൽ നിന്നും മലബാറിലേക്കും യാത്ര വൻ ബദ്ധപ്പാടു തന്നെയായിരുന്നു.

അങ്ങോട്ടും ഇങ്ങോട്ടും ഉള്ള തീവണ്ടി യാത്ര Mattancherry Terminusൽ ചെന്ന് നിൽക്കും. പിന്നെ മറ്റൊരു തീവണ്ടി എഞ്ചിൻ തീവണ്ടിയുടെ പിന്നിൽ വന്നു ചേർന്ന് പിന്നിലോട്ട് വലിച്ച് യാത്ര അങ്ങേയറ്റത്തേക്ക് തുടരും. ഏതാണ്ട് ഒരു മണിക്കൂർ നേരം Mattancherry Terminus തീവണ്ടി എഞ്ചിനിനായി കാത്തുനിൽകേണ്ടിവരും. തീവണ്ടിക്കുള്ളിൽ ഇരിക്കുന്നവർ ചൂടിൽ വെന്തു നിൽക്കും.

പോരാത്തതിന്, തിരുവിതാംകൂറിൽ റെയ്ൽവേ പാത രൂപകൽപ്പന ചെയ്യന്ന അവസരത്തിൽ കോട്ടയത്തുള്ള ഒരു ഉഗ്ര ഗ്രൂപ്പ് ചില സ്വാധീനം നടത്തി, റെയ്ൽവേ പാത, കോട്ടയത്തിലൂടെ വളച്ചുവിട്ടതും, Trivandrumത്തെക്കൂള്ള ദൂരം വളരെ അങ്ങ് കൂട്ടി.

കേരളാ പിറവി കഴിഞ്ഞ് ഏതാനും പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോഴേക്കും യാതോരു വിധ വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത ഒരു വൻ ജനക്കൂട്ടം ഉള്ള പ്രദേശം ആയി മാറി മലബാർ. അതേ സമയം തിരുവിതാംകൂറിൽ BAയും MAയും BSc.യും MSc.യും എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന ഒരു അവസ്ഥ. പോരാത്തതിന്, double MAയും ചിലയിടത്ത് triple MAയും.

എന്നാൽ ഇവരിൽ പലർക്കും ഇങ്ഗ്ളിഷിൽ ഒരു നാലു വാചകം ഉച്ചാരണത്തെറ്റുകൂടാതെ പറയാൻ ആവില്ല. വൻ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ കാര്യമാണ് പറഞ്ഞത്. സത്യം പറഞ്ഞാൽ, തിരുവിതാംകൂറിൽ മിക്ക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിച്ചു വിടുന്നത്, അന്ന് തനി പൊട്ട ഇങ്ഗ്ളിഷായിരുന്നു.

ബൃട്ടിഷ്-മലബാറിൽ ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള വിദ്യാഭ്യാസ യോഗ്യതകൾ, കോഴിക്കോട് കടലോരത്ത് അക്കാലങ്ങളിൽ വറവു ചട്ടിയിൽ ഇരുമ്പു കരണ്ടികൊണ്ട് അടിച്ച് ഒച്ചയുണ്ടാക്കി കടലവിൽക്കുന്നതുമാതിരിയാണ്, അന്ന് തിരുവിതാംകൂറിൽ വാരിവിതറുകയാണ്.

എല്ലാമുക്കിലും മൂലയിലും Parallel collegeകളും Tutorial collegeകളും. അത് തന്നെ ഒരു വ്യവസായ മേഘല. പഠിച്ചവർതന്നെ പഠിപ്പിക്കുന്ന വ്യവസായം.

മലബാറിൽ നിന്നും തിരുവിതാംകൂറിൽ വരുന്നവരിൽ പലരും, തനി പൊട്ടൻമാരാണ് എന്നത് വളരെ വ്യക്തമായിരുന്നു.

മലബാറുകാർ മലബാറികളും മദ്രാസികളും ആയിരുന്നു അന്ന്. തിരുവിതാംകൂറുകാരെ മലബാറിൽ തിരുവിതാംകൂർകാരെന്നും സ്റ്റെയ്റ്റുകാർ എന്നും അറിയപ്പെട്ടിരുന്നു.

ഇതോടുകൂടി, തിരുവിതാംകൂറിൽ പടർന്നുപിടിച്ച ഒരു ചിന്ത തന്നെയുണ്ടായിരുന്നു. തിരുവിതാംകൂറിനോട് ചേർന്നപ്പോൾ ആണ് മലബാറിൽ എന്തെങ്കിലും ഒരു വിദ്യാഭ്യാസവും സാംസ്കാരിക മികവും ലഭിച്ചത് എന്ന്.

Trivandrumത്ത് നിന്നും മലബാറിലുള്ള കുടുംബക്കാരെ കാണാൻ പോയ ഒരു കീഴ്ജന ക്രിസ്ത്യൻ ആൾ തിരിച്ചു വന്നു പറഞ്ഞത്, മലബാർ എന്നത് വൻ കാടാണ് എന്നും താൻ താമസിച്ചത് ഒരു വൻ കാടിനോട് അടുത്തുള്ള പ്രദേശത്ത് ആണ് എന്നുമാണ്. ഈ വിധമായുള്ള ഒരു ചിന്താഗതിയും തിരുവിതാംകൂറിൽ ചിലയിടത്ത് നിലനിന്നിരുന്നു.

ഈ ആൾ എന്താണ് ഈ പറയുന്നത് എന്ന് കേട്ടുനിന്ന ഞാൻ ആലോചിച്ചുപോയിരുന്നു.

മലബാറിൽ തീയർ എന്ന ഒരു ജനതയുണ്ട് എന്ന കാര്യം ചിലർക്ക് അറിവുണ്ടായിരുന്നു. മലബാറിൽ നിന്നും സ്ഥലമാറ്റത്താൽ തിരുവിതാംകൂറിൽ വന്ന ഉന്നത ഉദ്യോഗസ്ഥരിൽ ഈ കൂട്ടരും ഉണ്ടായിരുന്നു. ഇവരെ കണ്ട് ചിലർക്ക് ഈ തീയർ എന്നത് മലബാറിലെ ഒരു ഉന്നത ജനം ആണ് എന്ന് തോന്നൽ വന്നകാര്യം ചില സംസാരങ്ങളിൽ നിന്നും കേട്ടിരുന്നു.

അതേ സമയം തീയർ എന്നത് ഈഴവരുടെ മറ്റൊരു പേരാണ് എന്ന ഒരു വാദം പ്രാദേശിക ഈഴവർ ഉന്നയിക്കുന്നതും, അത് അല്ലായെന്നുള്ള പ്രതിവാദവും കേട്ടിരുന്നു. എന്നാൽ ഈഴവർ ഇക്കാര്യത്തിൽ യാതോരു വിധത്തിലും വിട്ടുകൊടുക്കില്ല. കാരണം, ഉഗ്രൻ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യവും സാമാന്യം നല്ല വെളുത്ത നിറവും ഉള്ള ആ തീയരുടെ മേൽവിലാസം വിട്ടുകൊടുക്കാൻ ഈഴവർ തയ്യാറല്ലതന്നെ.

എന്നാൽ, മലബാറിൽ വന്ന് ചില പ്രദേശങ്ങളിൽ തീയരെ കണ്ടപ്പോൾ, ഈ വിധമായുള്ള യാതോരു വ്യക്തിത്വ മികവും തീയരിൽ കണ്ടില്ലാ എന്ന അഭിപ്രായവും കേട്ടിരുന്നു.

സർക്കാർ തലത്തിൽ അടിമുടി അഴിമതിയാണ് തിരുവതാംകൂറിൽ. മലബാറിൽ നിന്നും കയറിവന്ന് യാതോരു കൈക്കൂലിയും വാങ്ങിക്കാത്ത ഉന്നത ഉദ്യോഗസ്ഥരെ കണ്ട്, അവർക്ക് തനി ഭ്രാന്താണ് എന്ന അഭിപ്രായമാണ് തിരുവിതാംകൂറിലെ പ്രാദേശിക ഉദ്യോഗസ്ഥരിൽ വന്നത്.

കൈക്കൂലി വാങ്ങിക്കാത്ത ഉദ്യോഗസ്ഥൻ / ഉദ്യോഗസ്ഥ എന്നത് ഒരു അത്ഭുത പ്രതിഭാസം തന്നെയായി പലരും ചർച്ചചെയ്യുന്നതും, ആകസ്മികമായി കേട്ട അനുഭവവും എനിക്കുണ്ട്.

തിരുവിതാംകൂറിലെ പോലീസ് പെരുമറ്റം Native Life in Travancoreൽ Rev. Samuel Mateer രേഖപ്പെടുത്തിയതുമാതിരി തന്നെയായാണ് 1980കളിലും നിലനിന്നത്. സാധാരണ വ്യക്തികളെ പിടിച്ചുകൊണ്ടുപോയി വെറുതെയിട്ട് അടിക്കും, ചവിട്ടും. പുലഭ്യം പറയും.

പുലഭ്യം എന്നു പറഞ്ഞാൽ ഏതുമാതിരി പുലഭ്യം! അച്ഛന്‍റെ ....യും അമ്മുയുടെ ....റും, തള്ള....യും, പ..യും ..രും, ..ക്കലും അങ്ങിനെ പലതും ആ സാഹിത്യവിഭാഗത്തിൽ പെടും.

എന്നാൽ സമൂഹത്തിലും ഈ വിധമായുള്ള ഒരു പരുക്കൻ സംസ്ക്കാരം നിലനിന്നിരുന്നു എന്നു തോന്നുന്നു. അങ്ങിനെ നോക്കുമ്പോൾ, പോലീസിൽ പ്രതിഫലിച്ചത്, പ്രാദേശിക സംസ്ക്കാരം മാത്രമാകാം.

1980കളിൽ Trivandrumത്ത് പേരൂർക്കടയിൽ ഒരാളെ വെറുതെ പിടിച്ച് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി.

ഇൻസ്പെക്ടർ സ്വകാര്യമായി വെളിപ്പെടുത്തിയത് ഈ വിധമാണ്:

ഞാൻ ഒരു ചവിട്ടിട്ടുകൊടുത്തു. അവനങ്ങ് ചാവുമെന്ന് ആരറിഞ്ഞ്?

കസ്റ്റഡി മരണങ്ങൾ പലതും നടന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്.

പോലീസ് ശിപായി റാങ്കുകാരുടെ മേൽ, ഈ കാര്യത്തിൽ ഇൻസ്പെക്ടർക്കും കാര്യമായ നിയന്ത്രണാധികാരം ഇല്ല. അടിക്കാനുള്ള അവകാശം തടയാൻ യാതോരു മേലുദ്ധ്യോഗസ്ഥനും തയ്യാറാവില്ല.

ഈ വിധമായുള്ള ഒരു പ്രദേശത്തിലേക്കാണ് മലബാറിനെ പിടിച്ചു ചേർത്തത്.

എഴുത്ത് ചെറുതായി ചരിത്രത്തിലേക്ക് കടന്നു പോയി എന്നുതോന്നുന്നു. പറയാൻ നോക്കുന്നത് ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ ആണ്.

എന്നാൽ കുറച്ചുകൂടി കാര്യങ്ങൾ ഈ പാതയിൽ വെളിപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ലക്ഷ്യം ഭാഷയുടെ ഉള്ളറ തന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

39

Post posted by VED »

39 #. വരിഞ്ഞുകെട്ടുന്ന ഫ്യൂഡൽ ഭാഷകൾ



ഈ എഴുത്ത് ഇപ്പോൾ നീങ്ങുന്നത് ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ എന്ന വിഷയത്തിലൂടെയാണ്. എന്നാൽ ഇപ്പോൾ ചെറുതായി ഈ എഴുത്ത് ചരിത്രത്തിലേക്ക് കടന്നുകയറിയെന്ന് തോന്നുന്നു. അത് എങ്ങിനെ സംഭവിച്ചുവെന്ന് അറിയില്ല.

തിരുവിതാംകൂർ രാജ്യത്തേയും ബൃട്ടിഷ്-മലബാറിനേയും തികച്ചും വ്യത്യസ്ത സ്ഥലങ്ങളായി കാണുകയും അവ തമ്മിലുള്ള വ്യത്യാസത്തേയും എണ്ണമിട്ട് എഴുതാനുമാണ് ഇപ്പോൾ നോക്കുന്നത്. താഴെ പട്ടികപ്പെടുത്തുന്ന ഓരോകാര്യത്തിന്‍റേയും വിശദ്ധീകരണത്തിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല. കാരണം, അങ്ങിനെ ചെയ്താൽ ഓരോന്നും ഓരോ വൻ എഴുത്തുപാതകളിലേക്ക് ഈ എഴുത്തിനെ നയിച്ചേക്കാം.

തിരുവിതാംകൂർ പ്രദേശം ഒരു തമിഴ് ഭാഷാ പ്രദേശമായിരുന്നുവെന്ന് തോന്നുന്നു.

മലബാർ പ്രദേശം യാതോരു തമിഴ് പാരമ്പര്യവുമില്ലാത്ത പ്രദേശം ആയിരുന്നു.

ഈ രണ്ട് പ്രദേശങ്ങളിലും വളരെ വ്യത്യസ്ത വംശീയരായ ജനങ്ങൾ ആണ് ജീവിച്ചിരുന്നത്.

എന്നാൽ രണ്ട് പ്രദേശങ്ങളിലും നമ്പൂതിരിമോടേയോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും ബ്രാഹ്മണരുടേയോ സാമൂഹിക ഔന്നിത്യം നിലനിന്നിരിക്കാം.

ഈ നമ്പൂതി മേൽക്കോയ്മ രണ്ട് പ്രദേശങ്ങളിലും ഒരേ പോലുള്ള കീഴ്തട്ടുകൾ സമൂഹിത്തിൽ സൃഷ്ടിച്ചിരിക്കാം. എന്നുവച്ചാൽ, ഓരോ പ്രദേശത്തിലും അമ്പലവാസികൾ, നായർമാർ, അവർക്ക് കീഴിൽ ഓരോ തട്ടുകൾ. എന്നാൽ, ഈ കീഴ്തട്ടുകളിൽ ഉള്ള ജനവംശങ്ങൾ അതാത് പ്രദേശത്തിലെ പ്രാദേശിക ജനവംശങ്ങൾ ആയിരിക്കും.

രണ്ട് പ്രദേശങ്ങളിലും ഭൂഗോളത്തിന്‍റെ പലദിക്കുകളിൽ നിന്നും പല വംശീയരും വന്നടിഞ്ഞിട്ടുണ്ട്. ഈ വരുന്നവർ ഈ നാടുകളിലെ ഭാഷാ പരമായുള്ള കോഡിങ്ങ് അറിയാത്തവർ ആയിരിക്കാം. അങ്ങിനെയുള്ളവർ കാലക്രമേണെ ഓരോ നാട്ടിലും ഉള്ള സാമൂഹിക തട്ടുകളിലെ കീഴ്തട്ടുകളിൽ പെട്ടുപോകും.

എന്നാൽ തിരുവിതാംകൂർ പ്രദേശത്തിൽ യഹൂദരും സുറിയാനി ക്രസ്ത്യാനികളും ഈ നാടുകളിലെ ഭാഷാപരമായുള്ള ആപത്ത് മുൻകൂറായി മനസ്സിലാക്കി, വന്നപാടെ വളരെ മേധാശക്തി പ്രദർശിപ്പിച്ച്, പ്രാദേശിക രാജാവിൽ നിന്നും നായർ മേൽനോട്ടക്കാരുടെ അതേ സാമൂഹിക അന്തസ്സ് പിടിച്ചുവാങ്ങി, അത് ലിഖിത രൂപത്തിൽ ആക്കി രാജാവിനെക്കൊണ്ട് സമ്മതിപ്പിച്ചു.

എന്നാൽ ഈ വിധം മേധാശക്തി പ്രദർശിപ്പിക്കാൻ പറ്റാതെ പോയ ചിലരെ പുലയർ നിലവാരത്തിലേക്കും മറ്റും പിടിച്ചുനിർത്തി, അവരെക്കൊണ്ട് അറപ്പുറവാക്കുന്ന തൊഴിൽ ചെയ്യിച്ചുവെന്നു തോന്നുന്നു.

Rev. Samuel Mateer എഴുതിയ Native Life in Travancoreൽ Alleppyൽ (ആലപ്പുഴയിൽ) ഉള്ള Cunnar Pulayarsമാരെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നുണ്ട്.

Cunnar Pulayars
They speak in a dialect peculiar to themselves, and which cannot be well understood even by natives of Alleppy. ................
They are perfectly ignorant as to how they came to their present settlement..
They number about 150 souls in the neighbourhood above referred to, and about the same number twelve miles off.


ആശയം: Cunnar Pulayaന്മാർ: അവർ തമ്മിൽ ഒരു പ്രത്യേകതരം ഉപഭാഷയാണ് സംസാരിക്കുന്നത്. ആലപ്പുഴയിൽ ജീവിക്കുന്ന മറ്റ് ആളുകൾക്ക് പോലും ഈ ഭാഷ മനസ്സിലാകില്ല. ഈ പുലയർമാർക്ക് അവർ ഈ പ്രദേശത്ത് ഏതുവിധത്തിലാണ് എത്തിച്ചേർന്നത് എന്നകാര്യം അറിയില്ല. അവർ 150പേർ ഒരിടത്തും, ഏതാണ്ട് 12 മൈൽ അപ്പുറത്തും 150 പേരും ഉണ്ട്. END

Alleppy കടലോരത്ത് ഏതോ വിധത്തിൽ എത്തിച്ചേർന്ന ഏതോ കൂട്ടരെ പിടിച്ച്, അവിടുള്ള പുലയർ ഗണത്തിൽ പെടുത്തി, നൂറ്റാണ്ടുകളോളം കൃഷിയിടത്തിലെ കന്നുകാലികളെ പോലെ തളച്ചിട്ടുവളർത്തിയാൽ, അവരിൽ ഉള്ള ലോക വിജ്ഞാനം ഇന്ന് വിട്ടിൽ വളർത്തുന്ന കോഴികളുടെ നിലവാരത്തിൽ നിലനിൽക്കും.

ഇതേ പോലുള്ള മറ്റൊരു കൂട്ടരെക്കുറിച്ചു ഇപ്പോൾ ഇവിടെ പറയാം.

അത് മലഅരയന്മാരാണ്. ശബരിമലയിലെ അയ്യപ്പക്ഷേത്രം ഇവരുടേതാണ് എന്നാണ്, Native Live in Travancore രേഖപ്പെടുത്തിക്കാണുന്നത്. അവരുടെ ദിവ്യവ്യക്തിത്വമായ അയ്യപ്പൻ, ഹൈന്ദവ ദേവന്മാരേക്കാൾ ദിവ്യശക്തിയുള്ള ദേവൻ ആണ് എന്നുവരെ അവരിൽ അന്ന് വിശ്വാസം ഉണ്ടായിരുന്നു.

ഈ കൂട്ടരും ഇവരുടെ ക്ഷേത്രവും ഏതുവിധത്തിലാണ് ബ്രാഹ്മണ ദേവന്മാർക്ക് കീഴിൽ വന്നുപെട്ടത് എന്ന കാര്യം കൃത്യമായി മനസ്സിലാകുന്നില്ല. ചരിത്രത്തിൽ പലതും നടക്കും. പിന്നീട് അവ പരിശോധിച്ചാൽ, കാര്യങ്ങൾ പലതും വ്യക്തമാകില്ല.

ഈ മലഅരയന്മാർ വൻ ഔന്നിത്യഭാവം ഉള്ളവർ ആയിരുന്നുവെന്നും, അവർ കീഴ്ജനങ്ങളിൽ നിന്നും വിട്ടുനിന്നും, തിരുവിതാംകൂറിലെ ഉന്നത ജാതിക്കാരുടെ മേധാവിത്വത്തിന് കീഴടങ്ങാതെ ഉയരമുള്ള മലകളിൽ പോയി താമസിക്കുന്നവരും ആയിരുന്നു. കാരണം, ഉന്നതരുടെ കൈകളിൽ പെട്ടാൽ, അവരെ നീ, അവൻ, അവൾ, എടാ, എടീ വാക്കുകളിൽ തളച്ചിട്ട്, അവരേയും പുലയരിലോ പറയരിലോ പെടുത്തി, അഴുക്ക് തൊഴിൽ ചെയ്യാനായി തളച്ചിടും.

ഫ്യൂഡൽ ഭാഷക്കാരുടെ കൈകളിൽ പെട്ടാൽ, പെട്ടതു തന്നെ. ഫ്യൂഡൽ ഭാഷക്കാരുടെ ഇടയിൽ പോയി നിന്ന് അവരുടെ ഭാഷയും പഠിച്ച്, അവരുടെ ഭാഷയിൽ നിലവാരം കുറഞ്ഞ തൊഴിൽ ചെയ്യുന്നത്, പെരമ്പാമ്പിനെ തോളിൽ കയറ്റി നിർത്തുന്നതുപോലെയാണ്. അതങ്ങ് ദേഹത്ത് ചുറ്റി അങ്ങ് അമുക്കും. വൻ ആൾബലം ഉണ്ടെങ്കിൽ ഈ വരിഞ്ഞ് കെട്ടലിൽ നിന്നും രക്ഷപ്പെടാം. അത്രതന്നെ.

ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ പുതിയ ഒരു ജനവംശം വന്നുപെട്ടാൽ, അവർക്ക് കുറച്ച് കാര്യവിവരം ഉണ്ട് എങ്കിൽ ആ നാട്ടിലെ ഉന്നത സാമൂഹിക സ്ഥാനത്തിൽ നിൽക്കുന്ന ഏതെങ്കിലും ആളുകളുടെ ജാതിയമോ വംശീയമോ ആയ മേൽവിലാസം കരുതിക്കൂട്ടി അവർ കരസ്ഥമാക്കണം.

ഡെൽഹിയിലെ സെക്രട്ടറിയേറ്റിൽ കയറിച്ചെല്ലുന്ന കേരളാ സംസ്ഥാന കേഡറിലെ ഉദ്യോഗസ്ഥൻ അവിടെ ചെന്ന് താൻ, കേരളത്തിലെ IAS, Deputy Commissioner,Sub Inspector, Constable, Peon അങ്ങിനെ ഏതു തിരിച്ചറിയൽ വിവരമാണ് നൽകുന്നത്, എന്നതിനെ അനുസരിച്ചായിരിക്കും, ആ സ്ഥലത്തുള്ള ഉച്ചനീചത്വത്തിൽ വന്നുപെടുക.

ഉത്തര മലബാറിൽ യവന (Greece) രക്തപാത കലർന്നിട്ടുണ്ട് എന്ന ഒരു തോന്നൽ. ഈ കാര്യം മരുക്കത്തായ തീയരിൽ പണ്ട് ഒരു അവകാശ വാദമായി കണ്ടിരുന്നു. എന്നാൽ അന്ന് അത് അത്രകണ്ട് വിശ്വസിച്ചിരുന്നില്ല. കാരണം, തീയരിൽ പലരിലും കഠിനമായ കറുത്ത നിറം ഉള്ള വ്യക്തികളെ കണ്ടിരുന്നു.

എന്നാൽ Malabar Manualൽ ജൊണക്ക / ചൊണക്ക മാപ്പിള എന്ന ഒരു പ്രയോഗം കണ്ടു. അത് യവന രക്തപാതയിൽ ഉള്ള മാപ്പിളമാർ ആണ് എന്ന ഒരു ഒറ്റപ്പെട്ട രഖേപ്പെടുത്തൽ കാണുകയുണ്ടായി. ഇത് ശരിയായിരിക്കാം എന്ന ഒരു തോന്നൽ പെട്ടന്നുവന്നു. കാരണം, Cannanore പ്രദേശത്ത്, വെട്ടിത്തിളങ്ങുന്ന ത്വക്കിൻ നിറമുള്ള ഇസ്ലാം വ്യക്തികളെ കണ്ടതായി ഓർമ്മവന്നു.

ഇതുമായി ബന്ധപ്പെട്ട് Mrs. CPSമായി സംസാരിച്ചപ്പോൾ, Tellicherryയിൽ തന്നെ വൻ വെളുപ്പുനിറവും വൻ ഉയരവുമുള്ള ഇസ്ലാം കൂട്ടുകുടംബങ്ങൾ ഉണ്ടായിരുന്നത് കണ്ടകാര്യം Mrs. CPS പറഞ്ഞു. ഇക്കൂട്ടർ മറ്റ് പ്രാദേശിക മാപ്പിളമാരിൽ നിന്നും വിട്ടുനിന്നിരുന്നു.

ഇത്രയും കേട്ടപ്പോൾ, വടക്കേ മലബാറിലെ തീയരിലും ഇതേ പോലുള്ള വെട്ടിത്തിളങ്ങുന്ന ത്വക്കിൻ നിറമുള്ളവരെ എന്‍റെ ചെറുപ്പത്തിൽ കണ്ടകാര്യം ഓർമ്മവന്നു. പിന്നീട്, Cannanore പ്രദേശത്തും ഈ വിധമായുള്ള തീയർ കുടുംബങ്ങളെ കണ്ടിരുന്നു. എന്നാൽ, ഏതാണ്ട് 1990കളിൽ ഈ കുടുംബങ്ങളിലെ വ്യക്തികളിൽ പലരും കറുത്ത ത്വക്കിൻ നിറമുള്ള തീയർ വ്യക്തികളെ വിവാഹം കഴിച്ച്, മിസ്രിത രക്തപാതയിൽ ചേരുന്ന കാര്യവും കണ്ടിരുന്നു.

പോരാത്തതിന്, Mrs. CPSന്‍റെ മാതാവ് നല്ല വെളുത്ത നിറം ഉള്ള വ്യക്തിയായിരുന്നു. ഇവരുടെ ഒൻപത് മക്കളിൽ ഒരു ആദ്യത്തെ മകളും മറ്റ് രണ്ട് പുത്രന്മാരും വെട്ടിത്തിളങ്ങുന്ന ത്വക്കിൻ നിറമുള്ളവർ ആയിരുന്നു. മറ്റ് കുട്ടികളിൽ ഈ ത്വക്കിൻ തിളക്കം കണ്ടില്ല.

എന്നുച്ചാൽ, ഈ വ്യക്തിയിൽ ഏതെല്ലാമോ ജനവംശ രക്തബന്ധ പാത നിലനിരുന്നുവെന്ന് അർത്ഥം.

വെട്ടിത്തിളങ്ങുന്ന ത്വക്കിൻ നിറമുള്ള മകൾ വിവാഹം കഴിച്ചത്, നല്ല കറുപ്പ് നിറമുള്ള വ്യക്തിയെയാണ്.

വെട്ടിത്തിളങ്ങുന്ന ത്വക്കിൻ നിറമുള്ള രണ്ട് ആൺ രണ്ടുപേരും വിവാഹം കഴിച്ചത്, വെളുത്ത ത്വക്കിൻ നിറമില്ലാത്തവരെയാണ്. എല്ലാം സാമ്പത്തിക ഉന്നത ബന്ധങ്ങൾ കരസ്ഥമാക്കാനാണ്.

ഫ്യൂഡൽ ഭാഷകളിൽ വൻ തിളക്കം നൽകുന്ന ഒരു കാര്യമാണ് സാമ്പത്തിക ബലം.

ഈ തീയരിൽ ചിലർ കാർഷിക തൊഴിൽ ഏർപ്പെട്ട്, ഭാഷാ കോഡുകളിൽ തമർത്തപ്പെട്ടുപോയി എന്നു തോന്നുന്നു. മറ്റുള്ളവർ ഭൂസ്വത്ത് കരസ്ഥമാക്കി ഉന്നതരായി, ഭാഷാ കോഡുകളിൽ തമർത്തപ്പെടാതെ ജീവിച്ചു. അങ്ങിനെ വടക്കെ മലബാറിലെ തീയരിൽ തന്നെ ഒരു വേർതിരിവും അറപ്പും അകൽച്ചയും ഭാഷാകോഡുകൾ നിർമ്മിച്ചിരിക്കാം.

എന്നിരുന്നാലും, ഈ ജനവംശീയരെക്കുറിച്ച് Malabar Manualൽ വൻ മതിപ്പുള്ള വാചകങ്ങൾ ആണ് ഉള്ളത്. ഇവരുടെ സ്ത്രീകൾക്ക് യൂറോപ്യൻ നിറം ഉണ്ട് എന്നുപോലും എഴിതിക്കണ്ടു. ഈ സ്ത്രീകൾ അന്ന് അർദ്ധ നഗ്നരായി സമൂഹത്തിൽ ജീവിച്ചത്, ഇന്ന് വിഭാവനം ചെയ്യാൻ പറ്റാത്ത കാര്യംതന്നെയാണ്.

നൽകിയിട്ടുള്ള ചിത്രം നോക്കുക.

ഇവിടെ ഇത്രയും കാര്യം പറഞ്ഞത്, ദക്ഷണി മലബറിൽ തീയർ എന്ന പേരിൽ മറ്റൊരു ജനംവംശീയർ ഉണ്ടായിരുന്നു എന്നതിനെ മനസ്സിലാക്കാനാണ്. ഇവർ ചിലപ്പോൾ, മദ്ധ്യേഷ്യൻ പ്രദേശങ്ങളിൽ നിന്നും കുടിയേറിയവർ ആയിരുന്നിരിക്കാം.

ഈ കൂട്ടർ ദക്ഷിണ മലബാറിലെ കടലോരത്ത് വന്നപ്പോൾ, അവർക്ക് നായർ നിലവാരം ലഭിച്ചിരിക്കില്ല. അപ്പോൾ, അവർക്ക് പിടികൂടിയെ നിലവാരം തീയർ എന്നതായിരിക്കാം. ആ മേൽവിലാസം ആ നാടിലെ നായർമാർക്ക് പ്രശ്നം ആയിരിക്കില്ല. കാരണം, ആ മേൽവിലാസം അവരുടെ മേൽ വിലസത്തോട് മൽസരിക്കില്ല.

എന്നാൽ ഈ വിവരം വടക്കേ മലബാറിലെ തീയരുടെ അറിവിൽ വന്നപ്പോൾ, അവർ ദക്ഷിണ മലബാറിലെ തീയരുടെ മേൽ ഏതെല്ലാമോ തരം വിലക്കുകൾ വച്ചിരിക്കാം.

ദക്ഷിണ മലബാറിലെ തീയർ കുടുംബക്കാരുമായി ഉത്തര മലബാറിലെ തീയർ വൈവാഹിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല എന്ന നിലപാട് തന്നെ നിലനിന്നു. കാരണം, ദക്ഷിണ മലബാറിലെ തീയരെ ഉത്തര മലബാറിലെ തീയർ അവരുടെ വംശീയരോ അതേ സാമൂഹിക സ്ഥാനക്കാരോ ആയി അംഗീകരിച്ചില്ല എന്നതു തന്നെ.

ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സാമൂഹിക ഘടനയിലിൽ ലഭ്യമായിരിക്കുന്ന ഒരു സാമൂഹിക സ്ഥാനത്ത് ചേരാനോ കയറിപ്പറ്റാനോ മാത്രമേ ആവുള്ളു, പുതിയ ഒരു ജനവംശത്തിന് ആവുള്ളു.

അല്ലെങ്കിൽ Cannanore / Tellicherry പ്രദേശത്ത് ജീവിച്ചിരുന്ന യവന / ജൊണക്ക മാപ്പിളമാരെപ്പോലെ സമൂഹത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിന്ന് ജീവിക്കണം. അതിനും വൻ സാമൂഹിക ബലം ആവശ്യമാണ്. കാരണം, സാമൂഹിക അടുക്കുംചിട്ടക്കും പിടികൊടുക്കാതെ നിൽക്കാൻ പോയാൽ, Alleppyൽ Cunnar Pulayars സൃഷ്ടിക്കപ്പെട്ടതുപോലുള്ള ഒരു സംഭവം വടക്കേമലബാറിലും സംഭവിക്കുമായിരുന്നിരിക്കാം.

Image
Last edited by VED on Fri Oct 20, 2023 9:09 pm, edited 1 time in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

40

Post posted by VED »

40 #. പമ്പര വിഡ്ഢികൾക്ക് പ്രബുദ്ധത വന്നുവെന്ന അവകാശവാദം


ബൃട്ടിഷ് - മലബാറിൽ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യത്തിലൂടെ സർക്കാർ സേവനത്തിലെ ഉന്നത പദവികളിൽ ചേർന്ന വ്യക്തികളിൽ ഉദ്യോഗസ്ഥ അഴിമതിയെക്കുറിച്ച് വ്യക്തമായി നിലനിന്നിരുന്ന കാഴ്ചപ്പാട്, തിരുവിതാംകൂർ രാജ്യത്തിലേയും, അതിന് ശേഷം വന്ന തിരുകൊച്ചി സംസ്ഥാനത്തിലേയും, അതിനും പിന്നീട് വന്ന തെക്കൻ കേരള ജില്ലകളിലേയും ഉദ്യോഗസ്ഥരിൽ ഉണ്ടായിരുന്ന കാഴ്ചപ്പാടിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു.

ദക്ഷിണേഷ്യയുടെ പല ഭാഗങ്ങളിലും കൊള്ളയടി എന്നത് ഒരു മാന്യമായ ജീവിതചര്യയായി നടത്തിപ്പോന്ന പല ജനവംശങ്ങളും നിലനിന്നിരുന്നു. അവയിൽ പല വംശങ്ങളുടേയും ഈ ജീവിതവൃത്തി നിർത്തലാക്കിയത് English East India Company ഭരണമായിരുന്നു.

എന്നിരുന്നലും പലദിക്കിലും ഈ വിധ ജനവംശങ്ങൾ അവരുടെ പാരമ്പര്യ സംസ്കാരത്തെ ഈ അടിച്ചമർത്തിൽ നിലച്ചുപോകാതെ നിലനിർത്തിയിരുന്നു.

1990കളുടെ അന്ത്യവർഷങ്ങളിൽ ഒന്നിൽ ഞാൻ ഡെൽഹിയിൽ ജീവിച്ചിരുന്നപ്പോൾ അന്ന് മനസ്സിലാക്കിയത്, ഡെൽഹിക്ക് പുറത്തായുള്ള ചില ഗ്രാമങ്ങളിലെ ജനങ്ങൾ വൻ സാമ്പത്തിക ഐശ്വര്യത്തോടുകൂടിയാണ് ജീവിക്കുന്നത് എന്നതാണ്. എന്നാൽ ഇവർക്ക് വ്യക്തമായ ഒരു ധന സമ്പാദ്യമാർഗ്ഗം ഇല്ലായിരുന്നു. ഇവരുടെ പ്രധാന പദ്ധതി ഡെൽഹിക്കു പുറത്തായുള്ള ചില റോഡുകളിൽ രാത്രികാലങ്ങളിലും മറ്റും അതുവഴി വരുന്ന ഒറ്റപ്പെട്ട വാഹനങ്ങളെ നിർത്തി കൊള്ളയടിക്കുക എന്നതായിരുന്നു പോലും.

ഈ കൊള്ള നടത്തുന്ന ആളുകൾ മാന്യമായ കുടുംബ ജീവിതവും മറ്റും നടത്തുന്നവരാണ്. ദൈവവിശ്വാസവും ഉണ്ടാവും.

ഇവരുടെ ഇടിയിൽ ജീവിക്കുന്ന ആർക്കും, തങ്ങൾ ചെയ്യുന്ന കൊള്ള എന്നത് ഒരു തെറ്റായ കാര്യം ആണ് എന്നു തോന്നില്ല.

അതു പോലെ തന്നെ ഞാൻ മറ്റൊരു സംസ്ഥാനത്ത് വച്ച്, ലൈംഗിക തൊഴിൽ ഏർപ്പെടുന്ന കുറെ ചെറുപ്പക്കാരികൾ ജീവിക്കുന്ന ഒരു വൻ കെട്ടിടത്തിൽ പോയ കാര്യം ഓർമ്മിക്കുന്നു.

അവരുടെ ഇടയിൽ ചെന്നുനിന്നപ്പോൾ, അവരും എല്ലാരിതിയിലും പ്രാദേശികരായുള്ള മറ്റ് സ്ത്രീകളെ പോലതന്നെ. ഇവരുടെ ഇടയിൽ ജീവിക്കുന്ന സ്തീകളിൽ എന്നാൽ തങ്ങൾ ചെയ്യുന്ന തൊഴിൽ ഒരു തെറ്റായ തൊഴിലാണ് എന്ന ഭാവം മാത്രം കണ്ടില്ല.

ഒരു വ്യക്തിയെ അവരുടെ മുന്നിൽ കുനിപ്പിച്ച് നിർത്തി, പലതും ചെയ്യിച്ച്, ഒരു വൻ തുക അയളിൽ നിന്നും ഈടാക്കാൻ പറ്റിയാൽ, അത് വൻ മിതപ്പും സന്തോഷവും ലഭിക്കുന്ന കാര്യം തന്നെ ഈ ആളുകൾക്ക് എന്ന തോന്നലാണ് വന്നത്.

(ഇതുമായി ബന്ധപ്പെട്ട് മറ്റ് ചിലകാര്യങ്ങൾ പറയാവുന്നതാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.)

തിരുവതാംകൂറിലെ ഉദ്യോഗസ്ഥരിലും ഏതാണ്ട് ഇതേ ഭാവമാണ് കണ്ടത്. സർക്കാർ ഓഫിസുകളിൽ വരുന്ന സാധാരണ വ്യക്തിയെ ശരിക്കും ഒന്ന് ഉഴലിച്ച്, കുനിഞ്ഞ് നിന്ന് സാർ എന്ന് വിളിപ്പിച്ച്, പൈസ തട്ടിയെടുക്കാൻ കഴിഞ്ഞാൽ, ഈ ഉദ്യോഗസ്ഥരായ പുരുഷന്മാരിലും സ്ത്രീകളിലും വൻ ചാരിതാർത്ഥ്യമാണ് വരിക. ജീവിത സാഫല്യവും ദൈവാദീനവും ഇവർ ഇതിൽ കണ്ടെത്തും.

ഇതിന് പകരം അവരോട് അവർ ചെയ്തത്, ഒരു തട്ടിപ്പും കൊള്ളയടിയും ആണ് പറഞ്ഞാൽ ആ പറഞ്ഞത് തനി ഭ്രാന്താണ് എന്ന രീതിയിലാണ് അവർ മനസ്സിലാക്കുക.

ഇതിൽ ഭാഷാപരമായി നിലനിൽക്കുന്ന ഒരു കാര്യം കൂടിയുണ്ട്. ഇവർ ശരിക്കും ഒരു കൊള്ളക്കാരന്‍റേയോ അഭിസാരികയുടേയോ ഭാവത്തിലല്ല ഈ വിധം കൈക്കൂലി വാങ്ങിക്കുന്നത്. കൈക്കൂലി എന്നത് ഈ വിധമാണ് എന്ന തെറ്റിദ്ധാരണ ബൃട്ടിഷ്-മലബാറിലെ ഇങ്ഗ്ളിഷ് ഭാഷാ പശ്ചാത്തലം ഉള്ള ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണ മാത്രമാണ്.

ദക്ഷിണേഷ്യൻ ഭാഷകളിൽ കാണിക്ക, അർച്ചണം, കാഴ്ചാദ്രവ്യം എന്നെല്ലാം രീതിയിൽ മനസ്സിലാക്കപ്പെടുന്ന ഒരു സമ്പ്രദായം ഉണ്ട്. വലിയർക്ക് നൽകുന്ന ഒരു പാരിതോഷികം. ഈ ഒരു കാര്യത്തെക്കുറിച്ച്, ഇങ്ഗ്ളണ്ടിൽ അക്കാലങ്ങളിൽ കാര്യമായ വിവരം ഇല്ലായിരുന്നു എന്നു മനസ്സിലാക്കുന്നു.

ഇത് വൻ പ്രശ്നങ്ങളിലേക്ക് Robert Cliveനെ നിയിച്ചിരുന്നു. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

നീ എന്ന വ്യക്തി അങ്ങ് എന്ന വ്യക്തിയുടെ മുന്നിൽ വന്ന്, കുനിഞ്ഞു നിന്ന് നൽകുന്ന ഒരു കാഴ്ചാ വസ്തുവാണ് ഇത്. ഇങ്ഗ്ളിഷിൽ വേണമെങ്കിൽ ഇതിനെ homage എന്നു പറയാം എന്നുതോന്നുന്നു.

വലിയവർക്ക് വലിയ കാഴ്ചാ ദ്രവ്യം നൽകേണം. ഇത് താഴ്ന്ന വ്യക്തിയ്ക്ക് വലിയ ആളോടുള്ള മതിപ്പിന്‍റെ ഒരു അളവായി കാണപ്പെടും.

യാതോരു കാണിക്കയും നൽകാതെ കാര്യസാധ്യത്തിന് സർക്കാർ ഓഫിസിൽ കയറിവരുന്ന സാധാരണക്കാരൻ ഒരു കള്ളനാണ് എന്ന തിരിച്ചറിവാണ് ഉദ്യോഗസ്ഥരിൽ വരിക. പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥൻ എന്നത് ഭക്തവൽസലനായ ദിവ്യവ്യക്തിയാണ്.

വ്യക്തമായ കാണിക്കയും പൂജാദ്രവ്യവും വഴിപാടും മറ്റും വൻ ഭക്തിയോടുകൂടി സമർപ്പിച്ച്, ആരാധനാ ഭാവത്തിൽ നിൽക്കുന്ന സാധാരണക്കാരന് ഉദ്യോഗസ്ഥൻ / ഉദ്യോഗസ്ഥ ആവുന്നതെല്ലാം നൽകും.

ഇത് യഥാർത്ഥത്തിൽ തിരുവിതാംകൂർ പ്രദേശത്തിലും രണ്ട് മലബാറുകളിലും, പ്രാദേശിക ഫ്യൂഡൽ ഭാഷ കാലാകാലങ്ങളായി നിലനിർത്തിയ ഒരു ആചാരം തന്നെയായിരുന്നു. ദക്ഷിണേഷ്യയിൽ മുഴുവൻ പ്രദേശത്തിലും ഇതു തന്നെയായിരുന്നിരിക്കാം വാസ്തവം.

ബൃട്ടിഷ്-മലബാറിലെ ഇങ്ഗ്ളിഷ് പ്രാവീണ്യത്താൽ വൻ ഉദ്യോഗത്തിൽ ചേർന്ന വ്യക്തികൾക്ക് ഈ വിധമായുള്ള ഒരു കാണിക്കയുടെ കാര്യം അറിയല്ലായെന്നുമാത്രമല്ല, അത് അത്രകണ്ട് സുഖിക്കുന്ന ഒരു കാര്യവും അല്ലതന്നെ.

കാരണം, ഇങ്ഗ്ളിഷ് ഭാഷയിൽ, മറ്റൊരു വ്യക്തി തന്‍റെ മുന്നിൽ കുനിഞ്ഞ് നിൽക്കുക, സാർ, സാർ എന്ന് വിളിച്ച് യാചിക്കുക, തുടങ്ങിയ കാര്യങ്ങൾ ഒരു മാനസിക താളം തെറ്റിയ പെരുമാറ്റവും, വെറങ്ങലിച്ച വ്യക്തിത്വഭാവവും ആയി മാത്രമേ കാണാൻ ആവുള്ളു.

ഇവർക്ക് മുകളിൽ നിൽക്കുന്നത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരാണ്. ആ കൂട്ടരുടെ മാനസിക ഭാവങ്ങളും പെരുമാറ്റ രീതികളും ഭാഷാ പരമായുള്ള ശൈലികളും വസ്ത്രധാരണ രീതികളും സത്യസന്ധതയും കാര്യക്ഷമതയും, കൃത്യനിഷ്ടയും വാക്കുപാലിക്കണം എന്ന ഭാവവും, സാമൂഹിക സ്വമത്വ രീതികളും മറ്റും ഒപ്പിയെടുക്കുന്നതിൽ ആണ് ഈ ഉദ്യോഗസ്ഥർ ജീവിത സാഫല്യവും ജീവിത വിജയവും കണ്ടിരുന്നത്.

സർക്കാർ ഓഫിസിൽ കയറി വരുന്ന വ്യക്തിയിൽ നിന്നും പൈസ പറഞ്ഞു വാങ്ങിക്കുന്നത്, ഒരു കളവായിത്തന്നെയാണ് ഇക്കൂട്ടർ കണ്ടത്.

ബസ്സിൽ യാത്ര ചെയ്യുന്നവർ അവരുടെ മുന്നിൽ നിൽക്കുന്നവരുടെ പാൻ്റിൻ്റെ പിന്നിലെ കീശയിൽ നിന്നും പൈസ കൈയിട്ടു വാരിയെടുക്കില്ല എന്നു പറഞ്ഞതു മാതിരിയാണ് കാര്യങ്ങൾ. ഇങ്ങിനെ ആരെങ്കിലും ചെയ്യുന്നുണ്ട് എങ്കിൽ അയാൾ പോക്കറ്റടിക്കാരൻ ആണ്.

തസ്കര വംശീയരായുള്ളവർ ആണ് ബസ്സിൽ കയറിയത് എന്നു ചിന്തിക്കുക. മുന്നിൽ നിൽക്കുന്ന ആളുടെ പോക്കറ്റിൽ പണം ഇരിക്കുന്നത് അവർ കാണുന്നു. എങ്കിൽ, അവർ ആ പണം തട്ടിയെടുക്കാൻ ബദ്ധപ്പെടും. അതിൽ വിജയിച്ചാൽ, അവരിൽ വൻ ആത്മമതിപ്പാണ് വരിക.

ഇതേ പോലെതന്നെയായിരുന്നു അന്ന് തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗസ്ഥരും.

എനിക്ക് ഏതാണ്ട് മൂന്ന് വയസ്സോ മറ്റോ ഉള്ളപ്പോൾ, തിരുവിതാംകൂറിൽ നിന്നും ഒരു സർക്കാർ ഗുമസ്തൻ സ്ഥലമാറ്റത്താൽ Mrs. CPSന്‍റെ ഓഫിസിൽ ചേർന്നു. ഈ ആൾ നല്ല മനുഷ്യനാണ്. നല്ല പെരുമാറ്റം. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ആളിൽ വൻ വിരോധവും മറ്റും വളർന്നുവെന്ന് തോന്നുന്നു. കൈക്കൂലി വാങ്ങിക്കുന്ന യാതോരു സംവിധാനവും ഇല്ലായെന്നത്, മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ കഴിവുകേടും മാനസിക പാപ്പരത്തവും ആയി ഈ ആൾ പറഞ്ഞുപോലും.

സാധാരണക്കാർ നേരിട്ട് ഓഫിസിലെ പ്രധാന ഉദ്യാഗസ്ഥനെ നേരിട്ട് കണ്ട് അപേക്ഷകൾ നൽകണം എന്നതു കൂടികേട്ടപ്പോൾ, ഇത് എന്ത് നാടാണ് എന്ന രീതിയിൽ ഈ ആളിൽ മാനസിക അങ്കലാപ്പ് വന്നുവെന്ന് തോന്നുന്നു.

തിരുവിതാംകൂറിൽ ഈ വിധം ഓഫിസിലെ മുഖ്യ ഉദ്യോഗസ്ഥനെ സാധരാണക്കാർ നേരിട്ട് കാണാനുള്ള അവസരം നൽകിയാൽ, പലരും കിട്ടിയ അവസരം പാഴാക്കില്ല. സാറെ എന്ന് വിളിച്ചുകൊണ്ട് തന്നെ നിയമവും വകുപ്പും ഒന്ന് പഠിപ്പിച്ചുവിടും, എന്നാതാണ് പേടി.

1956ൽ മലബാറിനെ തിരുവിതാംകൂറിനോട് ചേർത്തപ്പോൾ, മലബാറിലെ ഉന്നത ഉദ്യോഗസ്ഥർ ചെന്ന് കയറിയത് കൊള്ളയടി ഗ്രാമക്കാരുടെ കൂട്ടത്തിൽ ആയിപ്പോയി എന്ന് മലബാർ ഉദ്യോഗസ്ഥർക്ക് തോന്നിക്കാണും.

എന്നാൽ തിരുവിതാംകൂർ ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്, മറ്റൊന്നായിരുന്നിരിക്കാം.

മലബാറിൽ യാതോരു കാണിക്കയും ലഭിക്കാതേയും യാതോരു ഭക്തരുമില്ലാതേയും വെറും തരിശ്ശായ സർക്കാർ തൊഴിലും ചെയ്ത് മനസ്സു ദ്രവിച്ചു നിൽക്കുന്ന, ഇങ്ഗ്ളിഷുകാരുടെ ചവിട്ടും കുത്തും ലഭിച്ച്, അവരുടെ ഭാഷയും പഠിച്ച, അങ്ങിനെ അടിമത്തത്തിൽ ജീവിക്കുന്ന വ്യക്തികൾ.

തിരുവിതാംകൂറിലേക്ക് വന്നപ്പോഴാണ് ഈ പമ്പര വിഡ്ഢികൾക്ക് കാര്യവിവരവും, വകതിരിവും വിവേക ബുദ്ധിയും ജ്ഞാനോദയവും പ്രബുദ്ധതയും കൈവന്നത്.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

41

Post posted by VED »

41 #. ദ്യോഗസ്ഥ പ്രസ്ഥാനങ്ങളിലെ രൂപകൽപ്പനയിലേക്ക്



മലബാറിലും തിരുവിതാംകൂർ രാജ്യത്തിലും, പോരാത്തതിന്, ദക്ഷിണേഷ്യയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും സാമൂഹികാന്തരീക്ഷത്തിലും കഠിനമായ ഉച്ചനീചത്വം ഭാഷകളിൽ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്.

ഈ ഒരു രീതിയിൽ നോക്കിയാൽ, തിരുവിതാംകൂർ രാജ്യത്തിലും ബൃട്ടിഷ്-മലബാറിലും, പ്രാദേശിക സാമൂഹിക ഉച്ചനീചത്വങ്ങളിലും ഉദ്യോഗസ്ഥരുടെ അധികാരത്തിലും, അവയോട് സാധാരണ ജനം വിധേയത്വം കാണിക്കുന്നതിലും പലരീതിയിൽ ഉള്ള സാമ്യതകൾ ഉണ്ടാവും.

എന്നാൽ തിരുവിതാംകൂറിൽ പ്രാദേശിക ഭാഷയിൽ പ്രവർത്തിക്കുന്നതും ജീവിക്കുന്നതുമായ ഒരു രാജകുടുബത്തിന്‍റെ കീഴ്ജീവനക്കാരാണ് അവിടുള്ള സർക്കാർ ഉദ്യോഗസ്ഥർ. ഈ ഉദ്യോഗസ്ഥരിൽ ബ്രാഹ്മണരും, അമ്പലവാസികളും നായർമാരും കണ്ടേക്കാം.

ഇതിൽ കീഴിലുളള ജാതിക്കാരിൽ ഈഴവർക്ക്, സർക്കാർ ഓഫിസുകളലെ, പ്രാദേശിക ഭാഷയിൽ ഹീന തൊഴിലുകൾ (menial jobs) എന്ന് നിർവ്വചിക്കപ്പെടുന്നവ, ചെയ്യാം. ബ്രാഹ്മണ അമ്പലങ്ങളിൽ ഇതേ കാര്യം അവർക്ക് ചെയ്യാൻ പറ്റില്ല. കാരണം, അവിടേക്ക് പ്രവേശനം ഇല്ല.

പാരമ്പര്യമായി ഉത്തര മലബാറിൽ ജാതീയമായി മരുമക്കത്തായ തീയർക്ക് കാര്യമായ ദുരം-ഐയ്ത്തം നിലനിന്നിരുന്നില്ല എന്നത് ശരിയാരിക്കാമെങ്കിലും, മലബാറുകളിൽ മൊത്തമായിത്തന്നെ സാമൂഹികാന്തരീക്ഷത്തിൽ പലതരത്തിലും ഉള്ള ഐത്തദൂരങ്ങളും അറപ്പുകളും അകൽച്ചയും നിന്നിരുന്നു. ഇതെല്ലാം നേരത്ത സൂചിപ്പിച്ച കാര്യങ്ങൾ തന്നെയാണ്.

തിരുവിതാംകൂർ രാജ്യവുമായി താരതമ്യം ചെയ്യുമ്പോൾ, ബൃട്ടിഷ്-മലബാറിലെ വ്യക്തമായ വ്യത്യാസം, ബൃട്ടിഷ്-മലബാറിൽ ഏറ്റവും മുകളിൽ നിൽക്കുന്നത് ആദ്യകാലങ്ങളിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും, പിന്നീട് ബൃട്ടിഷ് ഭരണവും ആയിരുന്നു എന്നതാണ്.

ഇക്കാരണത്താൽ, ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികന്തരീക്ഷത്തിനും ഇങ്ഗ്ളിഷിലെ വ്യക്തിത്വത്തിനും അനുസൃതമായുള്ള ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം ആണ് സാവധാനത്തിൽ ബൃട്ടിഷ്-മലബാറിൽ വളർന്നു വന്നുകൊണ്ടിരുന്നത്.

എന്നാൽ ഇത് അത്രകണ്ട് പെട്ടന്ന് വളർത്തിയെടുക്കാൻ പറ്റുന്ന ഒരു കാര്യം അല്ലതന്നെ.

കാരണം, ബൃട്ടിഷ്-മലബാറിൽ ഏതാണ്ട് 99.9 ശതാമനം ആളുകളും പ്രാദേശിക ഭാഷയിൽ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ആയിരിക്കും.

അതിനാൽ തന്നെ അവർക്കുതന്നെ അരോചകമായ വാക്യ പ്രയോഗങ്ങളും, പ്രാദേശിക ഭാഷ പ്രകോപിപ്പിക്കുന്ന ദുഷ്ട ചിന്തകളും മറ്റുമായും അവർ സഹകരിക്കുക തന്നെ ചെയ്യും.

എന്നാൽ പ്രാദേശിക ഭാഷ സ്വാഭാവികമായി സൃഷ്ടിച്ചെടുക്കുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം ബൃട്ടിഷ്-മലബാറിൽ വളരില്ല. ഇത് വളരെ പ്രസക്തമായ ഒരു കാര്യമാണ്.

ഇങ്ങിനെ പറയുമ്പോൾ, പ്രാദേശിക ഭാഷ സ്വാഭാവികമായി വളർത്തിയെടുക്കുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം ഏതുവിധത്തിലുള്ളതായിരിക്കും എന്ന കാര്യ പറയേണ്ടിയരിക്കുന്നു.

ഇന്ന് മലബാറിൽ കാണുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം ബൃട്ടിഷ്-മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം അല്ലതന്നെ. ബൃട്ടിഷ്-മലബറിനെ തിരു-കൊച്ചി സംസ്ഥാനത്തോട് കൂട്ടിച്ചേർത്ത്, അവിടുള്ള ഉദ്യോഗസ്ഥ പ്രസ്ഥാന കീഴ്വഴക്കങ്ങൾ മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലേക്ക് ഇഴുകിച്ചേർന്ന് വളർന്നുവന്നതാണ്, മലബാറിലെ ഇന്നുള്ള ഉദ്യോഗസ്ഥ പ്രസ്ഥാനം.

ഇങ്ങിനെ സംഭവിച്ചപ്പോഴുണ്ടായ അതികഠിനമായ മറ്റങ്ങളെക്കുറിച്ച് പിന്നീട് പറയാം എന്നു വിചാരിക്കുന്നു. എഴുത്ത് തുടരട്ടെ.

പ്രാദേശിക ഫ്യൂഡൽ ഭാഷ സൃഷ്ടിച്ചെടുക്കുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം ചിത്രീകരിക്കാം.

തിരുവികാംകൂറിൽ രാജകുടംബം എന്ന കൂട്ടരും, പോരാത്തതിന് ബ്രാഹ്മണ കുടുംബക്കാർ എന്ന കൂട്ടരും ഉന്നതങ്ങളിൽ നിലനിന്നിരുന്നു. ഈ രണ്ട് കൂട്ടരും തമ്മിൽ പലരീതിയിൽ സഹകരിച്ചിരിക്കും. തമ്മിൽ സാമൂഹിക പിന്തുണ അന്യോന്യം നൽകിയിരിക്കും.

ഈ വിധമായള്ള പിന്തുണ എന്നത്, വ്യക്തമായും വാക്കുകളിൽ പരസ്യമായും പരോക്ഷമായു നൽകുന്ന പിന്തുണ തന്നെയാണ്. വാക്കുകളിൽ പിന്തുണ നൽകാതിരിന്നാൽ, സാമൂഹികമായുള്ള ആക്രമണം തന്നെയാണ്. ഇത് സൈനികാക്രമണം പോലുള്ള ഒരു കാര്യംതന്നെയാണ്.

ഇക്കാര്യം ഇങ്ഗ്ളിഷിൽ മനസ്സിലാകില്ല.

ബ്രഹ്മണർക്ക് അവരുടെ അമ്പലങ്ങളിലെ വൃത്തിയാക്കൽ തൊഴിലുകളും പൂജയുമായി ബന്ധപ്പെട്ട തൊഴിലുകളും ചെയ്യാനുള്ള ഒരു കൂട്ടരെ ആവശ്യമാണ്. അത് അമ്പലവാസികൾ തന്നെ.

ഈ അമ്പലവാസികളേയും ഉദ്യോഗസ്ഥരായി കാണേണം എന്നില്ല. എന്നിരുന്നാലും, ഉദ്യോഗസ്ഥരിലെ ഉന്നത സ്ഥാനങ്ങളിൽ നമ്പൂതിരിമാരുടേയും ചിലപ്പോഴെല്ലാം അമ്പലവാസികളുടേയും കുടുംബങ്ങൾ തന്നെയായിരിക്കും.

ഇവർക്കെല്ലാം കീഴിൽ വരുന്നവരാണ് അന്നത്തെ നായർമാർ.

ശരിക്കും പറഞ്ഞാൽ, ഈ നായർമാരാണ്, ഉദ്യോഗസ്ഥരിലെ ഏറ്റവും കീഴിൽ വരുന്നവർ.

ഈ ചിത്രം ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ നിന്നും വ്യത്യസ്തമാകുന്നത്, ഇങ്ഗ്ളിഷിൽ, എല്ലാ നിലാവാരത്തിലുള്ള ഉദ്യോഗസ്ഥരും സാധാരണ പൗരന്മാർക്ക് കീഴിൽ വരുന്നവരോ അതുമല്ലെങ്കിൽ അവർക്ക് തുല്യരോ ആയി വരുന്നവർ ആണ് എന്നതാണ്.

ഇവിടെ ഇങ്ഗ്ളിഷ് ഭാഷ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷത്തിനെക്കുറിച്ചാണ് പറഞ്ഞത്. ഇങ്ഗ്ളണ്ടിലെ രാഷ്ട്രീയാന്ത്രരീക്ഷത്തെക്കുറിച്ചല്ല.

ബൃട്ടിഷ്-മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വിഭാവനം ചെയ്യുന്നത്, ഇങ്ഗ്ളിഷ് ഭാഷ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥപ്രസ്ഥാനം ആണ്.

എന്നാൽ പ്രാദേശിക ഫ്യൂഡൽ ഭാഷ വിഭാവനം ചെയ്യുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം, ഉദ്യോഗസ്ഥരിലെ ഏറ്റുവും കീഴിൽ ഉള്ളവരുടെ കീഴിൽ പലതട്ടുകളായി അടുക്കിവെക്കപ്പെടുന്ന സാധാരണ ജനം എന്നചിത്രം ആണ്.

എന്നുവച്ചാൽ, നായർമാർക്ക് കീഴിൽ പല തുട്ടുകളിൽ സാധാരണക്കാർ.

ബൃട്ടിഷ്-മലബാറിൽ തമ്മിൽ പൊരുത്തപ്പെടാത്ത, ഈ രണ്ട് ഉദ്യോഗസ്ഥ രൂപകൽപ്പനകൾ തമ്മിൽ ഒരു ഏറ്റുമുട്ടൽ ആണ് സംഭവിച്ചത്. എന്നാൽ സാവധാനത്തിൽ, ഇങ്ഗ്ളിഷ് ഭാഷ രൂപകൽപ്പന ചെയ്യുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം അടിവച്ചടിവച്ചു മുന്നേറിക്കൊണ്ടിരുന്നു.

ഏതാണ്ട് 1900 കഴിഞ്ഞപ്പോഴേക്കും, പലസ്ഥലങ്ങളിൽ നിന്നും പ്രാദേശിക അധികാരി കുടുംബക്കാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ നിന്നും ഒഴിച്ചുമാറ്റപ്പെട്ടിരുന്നു എന്നാണ് തോന്നുന്നത്.

പകരം, ഉന്നത ഉദ്യോഗങ്ങളിലേക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യമുള്ള പ്രാദേശിക വ്യക്തികൾ തൊഴിൽ ചെയ്യുക എന്ന കീഴ്വഴക്കത്തിന് ശക്തി പ്രാപിച്ചു.

ഈ ഒരു പുതിയ ഉദ്യോസ്ഥ പ്രസ്ഥാനത്തിന് കാര്യമായ സാമൂഹിക പിന്തുണ ലഭിക്കണമെങ്കിൽ, ജനങ്ങളിൽ മിക്കവർക്കും നല്ലനിലവാരമുള്ള ഇങ്ഗ്ളിഷ് ഭാഷ അറിഞ്ഞിരിക്കേണം. അങ്ങിനെ ജനം ഇങ്ഗ്ളിഷ് സംസാരിച്ചു തുടങ്ങിയാൽ, ഇവിടുള്ള എല്ലാതരം സാമൂഹിക പ്രശ്നങ്ങളും സാവധാനത്തിൽ മാഞ്ഞു തുടങ്ങും.

ഈ വിധമായുള്ള ഒരു കാര്യം സംഭവിക്കരുത് എന്നത്, പ്രാദേശിക ഉന്നത കുടുംബക്കരുടേയും ഭൂജന്മികുടുംബക്കാരുടേയും നിശബ്ദമായ ഉദ്ദേശലക്ഷ്യം തന്നെയായിരുന്നു.

എന്നാൽ തിരുവിതാംകൂറിൽ, ഇങ്ഗ്ളിഷ് ഭാഷയിൽ ഊന്നി നിൽക്കുന്ന ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം നിലനിന്നില്ലതന്നെ. അവിടെ, അന്നുള്ള നായർമാർക്ക് അടിയിൽ വരുന്ന ഒരു വൻ കീഴ്ജനം തന്നെ നിലനിന്നു.

ഈ ഒരു രൂപ കൽപ്പന തന്നെയാണ് ഇന്നത്തെ ഇന്ത്യൻ ഉദ്യോഗസ്ഥ പ്രസ്ഥാനം. ഈ കാര്യത്തിന്‍റെ ഉള്ളറകളിലേക്ക് അടുത്ത എഴുത്തിൽ പോകാം എന്നു കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

42

Post posted by VED »

42 #. ഫ്യൂഡൽ ഭാഷകളിലൂടെയുള്ള ശൂദ്രോൽപ്പത്തി



ഈ എഴുത്ത് ഒന്ന് രണ്ട് ദിവസം വൈകിയത് മനഃപൂർവ്വം തന്നെയാണ്.

Cochinലെ വിഷവായു പ്രശ്നവുമായും ഏതാനും ചില വാഹനാപകടങ്ങളുമായും ബന്ധപ്പെട്ടുകൊണ്ട് ചില യൂട്യൂബ് കമൻ്റുകൾ എഴുതിയതിൻ്റെ പകർപ്പും മറ്റും അയച്ചതിനാലാണ് ഈ എഴുത്ത് വൈകിച്ചത്. Information overload എന്നത് ഒഴിവാക്കാനാണ് ഇങ്ങിനെ ചെയ്തത്.

ഇന്ന് പറയാൻ പോകുന്നത്, തിരുവിതാംകൂറിൽ ഫ്യൂഡൽ ഭാഷ രൂപകൽപ്പന ചെയ്ത ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൻ്റെ കാര്യമാണ്. ഈ പറയാൻ പോകുന്ന കാര്യം രണ്ട് മലബാറുൾക്കും പോരാത്തതിന് ദക്ഷിണേഷ്യയിലെ ഒട്ടുമിക്ക പ്രദേശങ്ങൾക്കും വ്യത്യസ്ത തോതുകളിൽ ബാധകമായിരിക്കാം.

എന്നാൽ ഓരോ പ്രദേശത്തിലും വന്നുപെട്ട വ്യത്യസ്തരായ ജനവംശീയരുടെ പാരമ്പര്യ ഭാഷകളുടെ വ്യത്യസ്ത തരത്തിലുള്ള സ്വാധീനവും, അതാതു പ്രദേശത്തിലെ വ്യത്യസ്ത ചരിത്ര സംഭവങ്ങളുടെ സ്വാധീനവും ഈ കാര്യങ്ങളിൽ വന്നുചേർന്നിട്ടുണ്ടാവാം.

ഉന്നത അധികാരി കുടുംബക്കാർ തിരുവിതാംകൂറിൽ രാജകുടുംബക്കാരും നമ്പൂതിരി കുടുംബക്കാരും ആയിരുന്നിരിക്കാം പണ്ടുകാലങ്ങളിൽ. ഇത് എത്രമാത്രം ശരിയാണ് എന്ന് അറിയില്ല. കാരണം, തിരുവിതാംകൂർ പ്രദേശം ഒരു തമിഴ് പ്രദേശം ആയിരുന്നുവെന്ന് ഒരു തോന്നൽ.

എന്നാൽ മുകൾ തട്ടിലെ കുടുംബക്കാരുടെ മേൽനോട്ടക്കാരായി അന്ന് നിയമിച്ചത് ശൂദ്രരേയാണ് എന്നു തോന്നുന്നു. ഈ ശൂദ്രർ എന്ന പേര് തന്നെ ഒരു പ്രത്യേക ജനവംശത്തിൻ്റേതാണോ എന്ന് ഉറപ്പിച്ച് പറയാൻ ആവില്ല. വീട്ടിലെ വേലക്കാരൻ എന്ന് ഇന്ന് പറയുന്നതു പോലെയാകാം.

പല ധനവാന്മാരായ ആളുകളുടെ വീടുകളിൽ ഉള്ള വേലക്കാർ, പുറത്ത് നിന്നും വരുന്ന താഴേക്കിടയിലുള്ള ആളുകളോട്, ഏതാണ്ട് വൻ മേലാളത്ത ഭാവത്തിൽ തന്നെയാണ് പെരുമാറുക. നീ, അവൻ, അവൾ വാക്കുകൾ ഉപയോഗിക്കും. പുറത്ത് നിന്നും വന്നുനിൽക്കുന്ന കീഴ്ജനങ്ങൾ ഈ വേലക്കാരുടെ മുന്നിൽ കുനിഞ്ഞുനിൽക്കും.

ഇന്ന് ഇത് പല വൻ വ്യാപാര വ്യവസായ ശാലകളിലും കാണാൻ പറ്റുന്ന ഒരു കാര്യമാണ്. അവിടുള്ള പാറാവുകാർ പുറത്ത് നിന്നും കയറിവരുന്ന ആളുകളെ ഒന്ന് ശരിക്കും മ്യല്യനിർവ്വഹണം നടത്തിയിതിന് ശേഷം, അദ്ദേഹം ആണ്, അവൻ ആണ് എന്ന് തരംതിരിച്ചു തന്നെയാണ് അവരോട് പെരുമാറുക.

മലബാറിലെ കാര്യം ഇപ്പോൾ എടുക്കുന്നില്ല. കാരണം, സങ്കീർണ്ണത ഏറും.

ശൂദ്രർ എന്നത് ആര്യവംശങ്ങളിലെ ഏറ്റവും കീഴിൽ വരുന്ന ജാതിക്കാരാണ് എന്ന ഒരു വിവരം തിരുവിതാംകൂറിലും നിലനിന്നിരുന്നു എന്നു തോന്നുന്നു. ഇതിനാൽ തന്നെ ഈ ശൂദ്രൻ എന്ന വാക്ക് ശൂദ്രരിൽ തന്നെ പലരും ഉപയോഗിച്ച വാക്കായിരുന്നു. ആര്യന്മാർ വൻ വംശീയരായിരുന്നു എന്ന ഒരു ധാരണ നമ്പൂതിരിമാരുടെ വാക്കുകളിൽ നിഴലിച്ചുനിന്നിരിക്കാം.

ആ ആര്യന്മാരിലെ ഒരു കൂട്ടരാണ് തങ്ങൾ എന്ന അറിവ് ഈ ശൂദ്രരിൽ വൻ മനോവീര്യം വളർത്തിയിരിക്കാം. എന്നാൽ, വാസ്തവത്തിൽ ഈ ശൂദ്രർ എന്നത് ഒരേ ഒരു ജനംവംശീയർ ആയിരുന്നുവെന്ന് ഉറപ്പിച്ചു പറയാൻ ആവും എന്നും തോന്നുന്നില്ല. കാരണം, ഓരോ ദിവസവും ഓരോ സാമൂഹിക അനുഭവമാണ്. പണ്ടത്തെ കാര്യം ആരും അധികം ചിന്തിക്കില്ല, അറിയില്ല.

മറിച്ച് ഓരോ വ്യക്തിയും ജനവംശവും അവരുടെ വരും ദിനങ്ങളെ മേന്മകൂട്ടാനാണ് ശ്രമിക്കുക.

ഇത് ഇന്നും ഒരു വാസ്തവം തന്നെയാണ. ഉദാഹരണത്തിന്, മലബാറിലെ മാപ്പിളമാരിൽ ഒരു പ്രത്യേക വിഭാഗം ഏതാണ്ട് ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്ക് മുൻപ്, ദക്ഷിണ മലബാറിലെ അടിമ ജനവംശ രക്തബന്ധപാതയിൽ ഉള്ളവർ ആയിരുന്നുവെന്ന് ഇന്ന് അവരിൽ തന്നെയുള്ള ആളുകൾക്ക് അറിവുണ്ടാവില്ല.

അതേ പോലെ തന്നെ തിരവിതംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയ കീഴ്ജന കൃസ്തീയരും അവരുടെ പാരമ്പര്യ പൈതൃകത്തിലെ പല കാര്യങ്ങളും വരും തലമുറയിൽ നിന്നും മറച്ചുവെക്കാനാണ് ശ്രമിക്കുക. Native Life in Travancore പോലുള്ള ഗ്രന്ഥങ്ങൾ ഇവർക്ക് അതീവ നീരസംനൽകുന്ന കാര്യങ്ങൾ ആവാം.

ഈ മുകളിൽ സൂചിപ്പിച്ച രണ്ട് കൂട്ടരും പുതുമയാർന്ന പാരമ്പര്യ ചരിത്രങ്ങൾ ആവഹിച്ചെടുക്കുകയാണ് ചെയ്യുക.

ഇത് എല്ലാ ജനവംശീയരിലും കാണപ്പെടുന്ന ഒരു കാര്യം തന്നെയാണ്. ഉദാഹരണത്തിന്, തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കടന്ന ഈഴവർ, തീയർ എന്ന ജാതിപ്പേരാണ് ഉപയോഗിക്കുക.

തീയരിൽ യഥാർത്ഥത്തിൽ രണ്ട് വ്യത്യസ്ത കൂട്ടർ ഉള്ള കാര്യം ഇവർക്ക് ബാധകമല്ല. രണ്ട് കൂട്ടരും തങ്ങൾ തന്നെയാണ് എന്ന രീതിയിൽ ആണ് ഇവർ പെരുമാറുക. നിങ്ങൾ തീയർ അല്ല, മറിച്ച് ഈഴവരാണ് എന്ന് പറഞ്ഞാൽ, ഇവരിൽ പലരുടേയും മുഖത്ത് വൻ രുചിക്കേട് പ്രത്യക്ഷപ്പെടും.

അങ്ങിനെ നോക്കുമ്പോൾ, ഈ ശൂദ്രരും തിരുവിതാംകൂറിലെ പലദേശങ്ങളിലും ഉണ്ടായിരുന്ന ഒരു കീഴ്ജനം തന്നെയായിരുന്നിരിക്കാം. ഇവരെ മേൽനോട്ടക്കാരായി നിയമിക്കുന്നത് നമ്പൂതിരിമാരാണ്.

നമ്പൂതിരിമാർ തങ്ങൾ ബ്രാഹ്മണരാണ് എന്ന് അവകാശപ്പെടുന്നു. അങ്ങിനെ വരുമ്പോൾ അവരുടെ കീഴിൽ ഉള്ള അവരോടൊപ്പം നിൽക്കുന്ന ആളുകൾ സ്വാഭാവികമായും ശൂദ്രർ എന്ന ലേബൽ കരസ്ഥമാക്കും.

IPSകാരുടെ ഏറ്റവും കീഴിൽ വരുന്നവർ പോലീസ് ശിപായിമാരാണ് എന്നതുപോലെ.

തിരുവിതാംകൂറിലെ ശൂദ്രരെ ബൃട്ടിഷ് ഇന്ത്യയിലെ പോലീസ് ശിപായി, പട്ടാള ശിപായി, കോൽകാർ, പ്യൂൺ, constable തുടങ്ങിയ ഉദ്യോഗസ്ഥരുമായി താരതമ്യം ചെയ്യാവുന്നതാണ്.

ഈ ശൂദ്രർ വർഗ്ഗത്തിലേക്ക്, നൂറ്റാണ്ടുകളിലൂടെ പല ജനവംശങ്ങളും കയറിക്കൂടിയിരിക്കാം. ഇവർ നമ്പൂതിരിമാരുടെ പണിക്കാർ മാതിരിയുള്ള ആളുകൾ ആണ് എങ്കിലും അവർ ഈ ദേശങ്ങളിൽ കയറിവരുന്ന പല ജനവംശങ്ങളുടേയും മുകളിൽ ആണ് നിൽക്കുക. ഈ ഒരു കാര്യം ഇങ്ഗ്ളിഷിൽ പറഞ്ഞാലും, ഇങ്ഗ്ളിഷ് വ്യക്തികൾക്ക് മനസ്സിലാകില്ല.

ഏത് വൻ വംശീയരും തിരുവിതാംകൂറിൽ കുടിയേറിയാലും അവരെ പ്രാദേശിക ഭാഷ പഠിപ്പിക്കാൻ പ്രാദേശിക സമൂഹം ബദ്ധപ്പെടും. ഇത് വിജയകരമായി നടത്തിക്കിട്ടിയാൽ, അവരെ നീ, അവൻ, അവൾ, എടാ, എടീ, എന്താടാ, എന്താടി, പെണ്ണ് തുടങ്ങിയ വക്കുകളിൽ നിർവ്വചിക്കും. ഇങ്ങിനെ ചെയ്യാനായാൽ, പുതിയ ജനവംശീയരുടെ നിലവാരം കുത്തനെ താഴേക്ക് നീങ്ങും.

പിന്നെ അവരുടെ ബദ്ധപ്പാട്, താഴെക്കിടയിൽ നിൽക്കുന്ന ഏതെങ്കിലും ഒരു നിലവാരക്കാരെ തരംതാഴ്ത്തി, അവരുടെ മുകളിൽ കയറിനിൽക്കുക എന്നതാണ്. അങ്ങിനെ ചെയ്യാനായാൽ, അവർ ആ നിലവാരത്തിൽ നിന്നും താഴോട്ട് പോകില്ല.

ഇതിന് ആയില്ലായെങ്കിലും, അല്ലെങ്കിൽ അതിന് ശ്രമിച്ചില്ലായെങ്കിലും, അവരുടെ വീഴ്ച അങ്ങ് സാമൂഹിക അടിത്തട്ടിലേക്ക് ആയിപ്പോകും. ഇവരാണ് പിന്നീട്, പറിയൻ, പൊലയൻ, ചെറുമൻ തുടങ്ങിയ നിലവാരങ്ങളിൽ പെട്ടുപോയത്. എന്നുവച്ചാൽ, ഈ കുട്ടരിലും പല വ്യത്യസ്ത ജനവംശീയർ ഉണ്ടാവാം.

വാക്ക് കോഡുകൾ ആണ് ഇവരെ താഴെതട്ടിൽ തളച്ചിടുന്നത്. അനേകം സാമൂഹിക തട്ടുകൾ മുകളിൽ നിന്നും വാക്ക് കോഡുകളിലൂടെ തമർത്തിയാൽ, ഈ കൂട്ടരിലെ ജനിച്ചു വളരുന്ന കുട്ടികളുടെ മുഖത്തും ശരീരിത്തിലും ആ അമർത്തലുകൾ കാണപ്പെടും.

പോരാത്തതിന്, ഇവർക്ക് വളരെ കുറച്ച് ഭക്ഷണവും യാതോരു വൃത്തിയില്ലാത്ത താമസ സൗകര്യവും നൽകിയാൽ ഇവരുടെ ഓരോ തലമുറയും നാറുന്ന പുഴുമാതിരിയായിപ്പോകും.

ഇങ്ങിനെ പെട്ടുപോകുന്ന യാതോരു ജനവംശത്തിനോടും, ആർക്കുതന്നെ യാതോരു സഹതാപവും ഉണ്ടാവില്ല. കാരണം, പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ മറ്റുള്ളവനെ തമർത്തണം എന്ന നിശബ്ദ ഉപദേശതന്നെയാണ് നിൽക്കുന്നത്.

ഇങ്ങിനെ ഓരോ ജനംവംശവും ശൂദ്രരുടെ കീഴിൽ പെട്ടുപോകുമ്പോൾ, ശൂദ്രരിൽ കൂടുതൽ കൂടുതൽ മേലാളത്ത ഭാവവും അധികാരവും മറ്റും സ്വാഭാവികമായി കൈവരും.

കീഴിൽ പെട്ടുപോകുന്ന ജനവംശങ്ങൾക്ക് ഈ ശൂദ്രർ, തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും ആയിമാറും. ഇവർക്ക് കീഴിൽ പെട്ടുപോകുന്ന ജനവംശങ്ങളെ ഇവർ അവൻ, അവൾ, നീ, വാക്കുകളിൽ തമർത്തും.

ഈ രീതിയിൽ തമർത്തുന്നതിനോട് കീഴ്ഡനത്തിൽ പെട്ട ആളുകൾ കൂട്ടേത്തോടുകൂടി സഹകരിക്കും. അവരിൽ ഒരളെ നീ എന്ന് സംബോധന ചെയ്യമ്പോൾ, അയാൾ അയാൾക്ക് കീഴിൽ പെട്ട ആളുകളെ നീ എന്ന് സംബോധന ചെയ്തുകൊണ്ട് മാനസികാഹ്ളാദത്തിൽ എത്തും.

ഇതിനെതിരായി ആരെങ്കിലും പ്രതികരിച്ചാൽ, ശൂദ്രർ അയാളെ തമർത്തും. കരാണം, അവർ നീ എന്ന് വിളിക്കുന്ന വ്യക്തിക്ക് വൻ പിന്തുണ ഈ കാര്യത്തിൽ അവർ നൽകും. ഈ രീതിയിൽ ആണ് സാമൂഹിക വിധേയത്വ കണ്ണികളും അച്ചടക്ക കണ്ണികളും അനുസരണ കണ്ണികളും സൃഷ്ടിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യുക.

ഇന്ന് ഡോക്ടമർമാരെ പലയിടുത്തും വച്ച്, രോഗികളുടെ ആളുകൾ ആക്രമിക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ ഈ ഒരു സംഗതിയുടെ ഒരു ഹേതുവുണ്ട്. അത് പിന്നീട് വിശദ്ധീകരിക്കാം.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

43

Post posted by VED »

43 #. ശൂദ്രനാകാനുള്ള ആവേശം



തിരുവിതാംകൂർ പ്രദേശത്തിലെ കാര്യമാണ് പറയാൻ നോക്കുന്നത്. അവിടുള്ള ഭാഷ തമിഴിയിരുന്നിരിക്കാം.

തമിഴ് എന്നത് അതികഠിനമായ ഫ്യൂഡൽ സ്വഭാവമുള്ള ഭാഷതന്നെ. അങ്ങോട്ട് മാന്യമായി സംസാരിച്ചാൽ, ഇങ്ങോട്ട് തരംതാഴ്ത്തുകയും അവഹേളിക്കുയും ചെയ്യാൻ പ്രകോപനം മനസ്സിൽ കയറ്റിവിടുന്ന ഭാഷയാണ് തമിഴ്.

ഉന്നതനെ അളവറ്റം ബഹുമാനിക്കുക, തന്നെ തരംതാഴ്താൻ അയൾക്ക് സൗകര്യം നൽകുക, അയാളുടെ കാലിൽ വീണ് വന്ദിക്കുക തുടങ്ങിയ പ്രവർത്തന ചെയ്തികളാണ് വിജയത്തിലേക്കും സാമൂഹിക ഔന്നിത്യത്തിലേക്കും, മറ്റു പലരുടേയും മുകളിൽ സ്ഥാനീകിരിക്കപ്പെടാനുള്ളതിലേക്കും ഉള്ള പാത.

ഇങ്ഗ്ളിഷിൽ യാതോരു രീതിയിലും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു മാനസികവും സാമഹികവും വൈവാഹികവും കുടുംബപരവും തൊഴിൽ സ്ഥാനപരവും മറ്റുമായ ഒരു അവസ്ഥയാണ്, ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ത്തപ്പെടുക എന്നത്.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി എന്ന പ്രതിഭാസം തന്നെ ഇങ്ഗ്ളിഷിൽ ഇല്ല. പടിപടിയായി ഈ ഏണപ്പടിയിൽ താഴേക്ക് പോകുമ്പോൾ, വ്യക്തിയുടെ ആശയവിനിമയ ശക്തിയും മറ്റ് പല ശക്തികളും കുറഞ്ഞുതുടങ്ങും. വ്യക്തി വൻ ആരോഗ്യവാനാണ്, വലുപ്പമുള്ള പേശികൾ കൈകളിലും കാലുകളിലും ഇരുവശങ്ങളിലും പൊന്തിനിൽക്കുന്നുണ്ട് എന്നെല്ലാം എടുത്തു പറഞ്ഞതുകൊണ്ടൊന്നും കാര്യമായ ഉപയോഗം ലഭിക്കില്ല. ഒച്ചവച്ചതുകൊണ്ടും കാര്യമായ മാറ്റം സംഭവിക്കില്ല.

ഇനി തുടരുകയാണ്.

ശൂദ്ര മേൽനോട്ടക്കാർ സാവധാനത്തിൽ സമൂഹത്തിൽ സംഘടിച്ചു ചേർന്നു നിന്നു തുടങ്ങും. അവരുടെ ഇടയിൽ തന്നെയും വ്യക്തമായ ഉന്നതൻ - കീഴ്സ്ഥാനക്കാരൻ എന്ന അടുക്കും ചിട്ടയും വന്നുചേരും.

എന്നാൽ, അവരേക്കാൾ കീഴിൽ പെട്ടുപോയ ജനവംശങ്ങൾ അവർക്ക് വിധേയത്വം നൽകുന്നത്, ശൂദ്രർ അവരുടെ മുകളിൽ ഉള്ള നമ്പൂതിരിമാർക്ക് വിധേയത്വം നൽകുന്നത് കാണുന്നതിൽ നിന്നുമാണ്.

പുറം നാടുകളിൽ നിന്നും വന്ന് തിരുവിതാംകൂറിൽ സാമൂഹികമായി അടിയിൽ പെട്ടുപോയ ജനവംശങ്ങൾക്ക് അവരുടെ യഥാർത്ഥ വംശീയ പൈതൃകം ഏതാനും തലമുറകളിലൂടെ മറവിയിലേക്ക് മാഞ്ഞുപോയിരിക്കും. പിന്നെ അവർക്ക് ആകെ അറിവുള്ളത് അവർ ശൂദ്രർക്ക് കീഴിൽ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ ഏതോ ഒരു പടിയിൽ ഉള്ള സ്ഥാനക്കാരാണ് എന്നതു മാത്രമായിരിക്കും.

എന്നാൽ എല്ലാരിലും ഈ ശുദ്ര സ്ഥാനത്തിലേക്ക് കയറിപ്പറ്റാനുള്ള തൽപ്പര്യം വളരെ അധികമായി നിലനിൽക്കും. ഇന്ന് സർക്കാർ വകുപ്പുകളിൽ ഒരു ശിപായി റാങ്കുകാരനായി കയറിപ്പറ്റാനുള്ള അഭിനിവേശം പോലെ.

ഓൻ, ഇഞ്ഞി തുടങ്ങിയ സ്ഥാനക്കാരൻ ഒറ്റയടിക്ക് സാറ്, മാഡം, ഓര്, ഓല്, അദ്ദേഹം, അവര് വാക്ക് നിർവ്വചനങ്ങളിലേക്ക് മാറിമറിയും. ഇത് ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ പറ്റുന്ന ഒരു കാര്യം അല്ലതന്നെ.

ഇങ്ങിനെ ഒരു സ്ഥാനമാറ്റം വാക്കുകളിൽ വന്നുചേർന്നാൽ, അനവധി പരുഷന്മാരും സ്ത്രീകളും ആരാധനയോടുകൂടിയ മിഴികളാൽ ആ ആളെ നോക്കും. അയാളുടെ വാക്കുകൾക്കും, സ്വരത്തിനും, സ്പർശനത്തിനും മറ്റും വൻ ദിവ്യത്വം തന്നെ വന്നുചേരാം. അയാളെ മനസ്സിൽ സങ്കൽപ്പിക്കുന്നതു തന്നെ ഒരു വൻ പോസിറ്റിവ് ഊർജ്ജം മനസ്സിലും ശരീരത്തിലും കടത്തിവിടാം.

വെറങ്ങലിച്ചു നിന്നിരുന്ന ആൾ ഒറ്റയടിക്ക് ദിവ്യത്വത്തിലേക്ക് ഉരുണ്ടുകയറും. സ്ത്രീകളിൽ ചിലർ കൺകളിൽ പ്രണയ ദാഹത്തോടുകുടി, വിക്ഷിച്ചും തുടങ്ങിയേക്കാം.

യഥാർത്ഥത്തിൽ ശൂദ്രർ എന്നത് ഒരു കീഴ്ജനം തന്നെയായിരുന്നിരിക്കാം. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഒരു അധികാര സ്ഥാനം ലഭിച്ചാൽ, അത് വാക്കുകളിൽ വൻ മാറ്റം വരുത്തും. പുതിയ പലവാക്കുകളും വ്യക്തിത്വത്തിൽ ഒട്ടിച്ചേരും. ഇത് സംസാര ഭാഷയിലെ എല്ലാ വാക്കുകളേയും ബാധിക്കും. ഈ ഒരു കാര്യം എല്ലാരുടെ മനസ്സിലും വൻ മാറ്റങ്ങൾ വരുത്തും.

നമ്പൂതിരിമാർ, ഇന്ന് IAS, IPSസുകർ മുകളിൽ നിന്നും വീക്ഷിക്കുന്നത് മാതിരി താഴേക്ക് നോക്കിനിൽക്കും. അവർക്ക് ഏറ്റവും നിർബന്ധമായിട്ടുള്ളത്, അവരുടെ കീഴിൽ ഉള്ളവരുടെ അനുസരണമാണ്. ഇത് ഇല്ലാതായാൽ അവർ നിർവ്വീര്യരായി മാറും.

അതേ സമയം ശൂദ്രർക്ക് കീഴിൽ ഉള്ള ജനവംശങ്ങൾക്ക് ശൂദ്രരുടെ സാന്നിദ്ധ്യം ആവശ്യമാണ്. കാരണം, ഫ്യൂഡൽ ഭാഷ അവരിൽ തന്നെ പലവിധ വിദ്വേഷങ്ങളും മത്സരബുദ്ധികളും വേവലാതികളും വളർത്തിയിരിക്കും.

അവർക്ക് കാണപ്പെട്ട ദൈവമായി നിൽക്കുന്നത്, അവർക്ക് ഏറ്റവും പരിചയമുള്ള ശൂദ്രവ്യക്തിയായിരിക്കും.

ഈ ശൂദ്രവ്യക്തി, ആ കീഴിൽ പെട്ടുകിടക്കുന്നവരുടെ നിത്യജീവിതത്തിൽ ആവശ്യം വരുന്ന സംരക്ഷണം ഉറപ്പുവരുത്തും.

പോരാത്തതിന്, ആ ആളുകളുടെ കീഴിൽ നിൽക്കുന്ന ജനവംശങ്ങൾ സാമൂഹിക അടുക്കും ചിട്ടയും മറിച്ചിടില്ലാ എന്നും ഉറപ്പുവരുത്തും. എന്നുവച്ചാൽ, ജാതി വ്യവസ്ഥയെ സംരക്ഷിക്കും എന്നർത്ഥം.

ശൂദ്രൻ എന്ന സ്ഥാനത്തിലേക്ക് കടന്നുകിട്ടാൻ ഏവരും ആഗ്രഹിക്കും. ഇന്ന് പോലീസ് കോൺസ്റ്റബ്ൾ ആവാൻ എത്ര കൈക്കൂലിയും കൊടുക്കാൻ തയ്യാറായുള്ള ഒരു വൻ കൂട്ടം ജനം തന്നെ ഉണ്ടാവും എന്നാണ് തോന്നുന്നത്. ഏതാണ്ട് അതു പോലെതന്നെ.

അക്കാലങ്ങളിൽ നമ്പതിരിമാർക്ക് കൈക്കൂലി നൽകി ശുദ്ര സ്ഥാനത്ത് എത്തിച്ചേരാൻ ആവില്ല എന്നാണ് തോന്നുന്നത്. കാരണം, എല്ലാവിധ സാമ്പത്തിക ശ്രോതസ്സുകളും നമ്പൂതിരിമാരുടെ കൈകളിൽ ആയിരിക്കും. ആ നമ്പൂതിരിമാരിൽ തന്നെ പലവിധ മാനസികവും കുടുംബപരവും സാമൂഹികമായുള്ള വേവലാതികളും പരിമിതികളും വേലിക്കെട്ടുകളും നിലനിന്നിരിക്കാം.

അവർക്കും ഭാഷാപരമായുള്ള പേടികൾ നിലനിൽക്കും. അവരുടെ കൈകളിലും പാരമ്പര്യങ്ങളിലും വേദകാല ആര്യന്മാരുടെ രക്തബന്ധ പാതയാണ് നിലനിൽക്കുന്നത് എന്നത് അവർ വളരെ വ്യക്തമായി കാണിച്ചുനിർത്തണം. ഇതിന് സൗകര്യം നൽകുന്നതിനു വേണ്ടിയുള്ള വേദകാല സാഹിത്യവും മറ്റും അവർ ഹൃദ്യമാക്കിയിരിക്കും.

ഇതാണ് ഭാഷാ പരമായുള്ള ഔന്നിത്യം അവർക്ക് ഉറപ്പ് നൽകുന്നത്.

മലബാറിലെ മാപ്പിളമാരിൽ അറേബ്യൻ രക്തബന്ധ പാതയിൽ ഉള്ള കുടുംബക്കാർ ചില ആദ്ധ്യാത്മികമായി ബന്ധമുള്ള ചില അവകാശവാദങ്ങൾ നിലനിർത്തുന്നുണ്ട്. ഇത് അവർക്ക് ഒരു പരിധിവരെ വാക്ക് കോഡുകളിൽ സംരക്ഷണം നൽകിയിരുന്നു. ഏതാണ്ട് ഇതേ പോലെതന്നൊയായിരുന്നിരിക്കാം, നമ്പൂതിരിമാരുടെ ആര്യവംശ ബന്ധവും.

ഇന്ന് ഈ വിധ വേദ സാഹിത്യവും മറ്റും കൊണ്ട് അവരിൽ മിക്കവർക്കും കാര്യമായ യാതോരു ഉപയോഗവും ഇല്ലാ എന്നതിനാൽ അവരിൽ പലരും ഈ വിധ കാര്യങ്ങൾ പഠിക്കാൻ മെനക്കെടില്ല. അവരും ഇന്ന് സർക്കാർ തൊഴിലിനോ, അതുമല്ലെങ്കിൽ അമേരിക്കയിലേക്ക് രക്ഷപ്പെടാനോ ആണ് ശ്രമിക്കുക.

എന്നാൽ പഴയ കാല കീഴ്ജാതിക്കാരുടെ ഇന്നുള്ള തലമുറക്കാർ വേദകാല സാഹിത്യം പഠിക്കാൻ ഉത്സാഹം കാണിക്കും. കാരണം, അവരെ സംബന്ധിച്ചെടുത്തോളം, ഇത് അവരടുടെ പാരമ്പര്യത്തിൽ ഉള്ള ആശ്ചര്യകരമായ ഒരു കാര്യമാണ് എന്ന് അവർക്ക് പലരോടും പറഞ്ഞ് ഫലിപ്പിക്കാൻ ആയേക്കാം എന്നതാണ് വിശ്വാസം.

നമ്പീതിരിമരും പ്രാദേശിക ഫ്യൂഡൽ ഭാഷ നൽകുന്ന വെപ്രാളങ്ങൾ അനുഭവിക്കുന്നവർ തന്നെയായിരുന്നു എന്നാണ് തോന്നുന്നത്. അവർ അവരുടെ ഇല്ലങ്ങളിലും അതുമല്ലെങ്കിൽ അഗ്രഹാരം ഗ്രാമങ്ങളിലും ഒതുങ്ങിനിൽക്കും. ഇന്ന് IAS, IPSകാർ പലയിടത്തും ഒതുങ്ങിനിൽക്കുന്നതു മാതിരി.

നമ്പൂതിരിമാർ അവരുടെ സ്ത്രീജനങ്ങളെ കീഴ് ജനങ്ങളുടെ ദൃഷ്ടിയിൽ നിന്നുവരെ മാറ്റിനിർത്താൻ ശ്രമിച്ചിരുന്നു എന്നാണ് കാണുന്നത്. മുഹമ്മദീയർ അവരുടെ സ്ത്രീകളെ മറ്റുള്ളവരിൽ നിന്നും ഒളിപ്പിച്ചുനിർത്താൻ ശ്രമിച്ച അതേപോലുള്ള ശ്രമങ്ങൾ നമ്പീതിരിമാരും നടത്തിയിരുന്നു പോലും, തിരുവിതാംകൂറിൽ.

തിരുവിതാംകൂറില നമ്പൂതിരിമാരുടെ സ്ത്രീകളുടെ കാര്യം മറ്റൊരു പ്രദേശത്തിലെ ബ്രഹ്മണ വ്യക്തി രേഖപ്പെടുത്തിയത് കാണുക. ഇത് ഉദ്ദരിക്കുന്നത് Native life in Travancoreൽ നിന്നുമാണ്.


“The women are guarded with more than Moslem jealousy : even brothers and sisters are separated at an early age.

When the Nambdri lady goes to worship the village god or visit a neighbour, a Nair maid, who accompanies her, commands the retirement of all the males on the road, while the lady moves all shrouded in cloth, with a mighty umbrella, which protects her from the gaze of profane eyes.


ആശയം: മുഹമ്മദീയർ അവരുടെ സ്ത്രീകളെ പാറാവു ചെയ്യുന്നതിനേക്കാളും ശക്തമായാണ് നമ്പൂതിരിമാർ അവരുടെ സ്ത്രീകളെ പാറാവു ചെയ്യുക.

ഒരു നമ്പൂതിരി വനിത ഗ്രാമ ദേവതയെ തൊഴാൻ പോകുമ്പോഴും, അല്ലെങ്കിൽ ഒരു അയൽ വീടിൽ വിരുന്നിന്ന് പോകുമ്പോഴും, ഒരു നായർ സ്ത്രീ അവരുടെ കൂടെ പോകും. ഈ നായർ സ്ത്രീ, നിരത്തിൽ നിൽക്കുന്ന എല്ലാ ആണുങ്ങളോടും തെരുവിൽ നിന്നും മാറിപ്പോകാൻ കൽപ്പിക്കും.

അതിന് ശേഷം, ഈ നമ്പൂതിരി വനിത, ശരീരം മുഴുവൻ ഒരു തുണിയിൽ മറച്ചുകൊണ്ടും, ഒരു വലിയ ഓലക്കുട പിടിച്ചുകൊണ്ടും, മറ്റുള്ളവരുടെ അശുദ്ധ അശ്ലീല നോട്ടത്തിൽ നിന്നും അങ്ങിനെ സംരക്ഷണം നേടിക്കൊണ്ടും മുന്നോട്ട് നടക്കും END

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

44

Post posted by VED »

44 #. ശിപായി ഓഫിസർമാരെക്കുറിച്ച്




ബൃട്ടിഷ്-മലബാറിൽ ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ചിരുന്ന സർക്കാർ ഉദ്യോഗസ്ഥ സമ്പ്രധായം ഇങ്ഗ്ളണ്ടിലുള്ള സർക്കാർ ഉദ്യോഗസ്ഥ സമ്പ്രധായത്തിനോട് സാമ്യമുള്ളതായിരുന്നിരിക്കാം.

എന്നാൽ ദക്ഷിണേഷ്യയിൽ ഫ്യൂഡൽ ഭാഷകളാണ് ആളുകൾ സംസാരിക്കുന്നത് എന്ന ഒരു ഒറ്റ കാരണത്താൽ, ഇങ്ഗ്ളണ്ടിലേതുപോലുള്ള ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം ഇവിടെ സൃഷ്ടിച്ചെടുക്കാൻ ആവില്ല.

കാരണം, സാധാരണക്കാർക്കിടയിൽ തന്നെ വൻ ഉച്ചനീചത്വം നിലനിൽക്കുന്നുണ്ട്. ഇവരിൽ കീഴിൽ പെട്ട വ്യക്തി ഉദ്യോഗസ്ഥനെ ഇങ്ങൾ എന്ന് സംബോധന ചെയ്താൽ, ഉദ്യോഗസ്ഥൻ ന്യായമായും ഈ വ്യക്തിയെ ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക.

പിന്നെങ്ങിനെയാണ്, ഇങ്ഗ്ളണ്ടിലുള്ളതു പോലുള്ള ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം ഇവിടങ്ങളിൽ സൃഷ്ടിച്ചെടുക്കുക.

ശൂദ്യ വ്യക്തികൾ ഇന്നുള്ള പോലീസ് ശിപായി റാങ്കുകാരോട് സമമായിരുന്നിരിക്കാം. എന്നുവച്ചാൽ അവർക്ക് കീഴിൽ പെട്ടുകിടക്കുന്ന അനേകം കീഴ്ഡനത്തിനെ അവർക്ക് ശരിക്കും തമർത്തിവെക്കാം. അതേ സമയം കീഴ്ജനം അവരോട് വൻ ആദരവും കൂറും കാണിക്കും. അവരുടെ സ്നേഹം സമ്പാധിക്കാനായി കീഴ്ജനം പ്രയത്നിക്കും.

ഈ വിധം ശൂദ്രർക്ക് വൻ സാമൂഹിക ആദരവ് കിട്ടുന്നത്, നമ്പൂതിരിമാർക്കും, അവരുടെ കീഴിൽ ഉള്ള അമ്പലവാസികൾക്കും ചെറിയ തോതിൽ മനഃപ്രയാസം വരുത്തുന്ന കാര്യം തന്നെയാണ്. എന്നാൽ, സമൂഹം എന്നത് ഒരു വൻ യന്ത്രസംവിധാനം തന്നെയാണ്. ആർക്കും ഏകപക്ഷീയമായി വൻ മാറ്റങ്ങൾ ആ യന്ത്രത്തിന്‍റെ പ്രവർത്തന രീതികളിൽ വരുത്താൻ ആവില്ല.

അതേ സമയം ശൂദ്രരിൽ തന്നെ പലവിധ മത്സരങ്ങളും പിന്നണികളിൽ നടക്കും. കാരണം, അവരിലും വലിയവരും ചെറിയവരും എന്ന നിലവാരം കാലക്രമേണ വന്നുതുടങ്ങും.

ശൂദ്രർക്ക് ആദ്യകാലങ്ങളിൽ വളരെ ചെറിയ വേതനം ആയിരുക്കും നൽകപ്പെട്ടിരുന്നത്. എന്നാൽ അത് അവർക്ക് ഒരു പരിമിതിയായി നിൽക്കില്ല.

കാരണം, പ്രാദേശിക ഭാഷയിൽ, നീ, അവൻ, അവൾ, എടാ, എടീ വാക്കുകൾ ഉപോഗിക്കാൻ ആയാൽ, എന്തും കീഴ്ജനത്തിൽ നിന്നും പിടിച്ചുപറിച്ചെടുക്കാൻ ആവും.

കീഴ്നജനത്തിന് ഇതിനെതിരായി സംഘടിക്കാനും ആവില്ല. കാരണം, ഭാഷാ വാക്കകുൾ അവരെ തമ്മിൽ തെറ്റിച്ചു നിർത്തും.

ശൂദ്രർക്ക് നമ്പൂതിരിമാർ നൽകിയ സ്ഥാനം വളരെ വിലപ്പെട്ട ഒന്നാണ്. ഇത് അവരിൽ ആർക്കെങ്കിലും നഷ്ടപ്പട്ടാൽ, അവർ സാമൂഹികമായി അമർന്നുപോകും. ഇന്ന് ഒരു പോലീസ് ശിപായി റാങ്കുകാരന്, തൊഴിൽ സ്ഥാനം നഷ്ടപ്പെട്ടാലത്തെ അവസ്ഥയെക്കാൾ ഭയാനകമായ അനുഭവമാണ് ഇത്.

വലിയ ഉപകാരം എന്ന പ്രതിഭാസം തന്നെ ഫ്യഡൽ ഭാഷകളിൽ ഉള്ള ഒരു വൻ പ്രതിഭാസം തന്നെയാണ്. ഈ വിധമായുള്ള ഒരു പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

ഇങ്ഗ്ളിഷിൽ ഒരാൾക്ക് നല്ല ഒരു തൊഴിൽ നൽകിയാൽ, അതിനപ്പുറമായുള്ള യാതോരു വ്യക്തിത്വ വികസനവും ആ ആളിലും ആ ആളുടെ കുടുംബക്കാരിലും വരില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ആ ആളുമായും ആ ആളുടെ കുടുംബക്കാരുമായും ബന്ധപ്പെട്ട അനവധി വാക്ക് കോഡുകളിൽ സ്ഫോനാത്മകമായ വികാസമോ അതുമല്ലെങ്കിൽ വിഘടനമോ സംഭവിക്കും, ചില തൊഴിലുകൾ ലഭിച്ചാൽ.

ഈ വിധമായുള്ള ഒരു വിഭവം വാഗ്ദാനം നൽകപ്പെട്ടാൽ ആളും ആ ആളുടെ കുടുംബവും എന്തും പ്രത്യുപകാരമായി നൽകാൻ തന്നെ തയ്യാറാകും.

ശൂദ്ര കുടുംബങ്ങളും നമ്പൂതിരി കുടുംബങ്ങളും തമ്മിൽ സംബന്ധനം എന്ന പേരിൽ അറിയപ്പെട്ടിരുന്ന വൈവാഹിക സമ്പ്രധായം ഈ വിധമാണോ രചിക്കപ്പെട്ടത് എന്നത് കൃത്യമായി പറയാനുള്ള വിവരം ഇല്ല. എന്നാൽ ഈ വിധമായുള്ള ഒരു മാനസിക ഭാവം ഫ്യൂഡൽ ഭാഷകൾ മനുഷ്യരിൽ രചിക്കും എന്നാണ് തോന്നുന്നത്.

വെറും ഒരു നല്ല ജോലി അല്ല ശൂദ്രർക്ക് ലഭിക്കുന്നത്. മറിച്ച്, സാമൂഹിക അധികാരങ്ങൾ ആണ്. ഈ സ്ഥാനം കിട്ടാതെ പോകുന്നവർ സമൂഹത്തിൽ പുഴുമാതിരി ജീവിക്കേണ്ടിവരും.

ഈ മുകളിൽ പറഞ്ഞ കാര്യത്തിൽ ഒരു ചെറിയ തോതിലുള്ള പൊരുത്തക്കേടോ, അതുമല്ലെങ്കിൽ യുക്തിഭംഗമോ കാണുന്നുണ്ട്.

നമ്പൂതിരിമാർ അവർക്ക് ലൈംഗിക ആവശ്യം തോന്നുമ്പോഴെല്ലാം ശൂദ്ര സ്ത്രീകളെ പ്രാപിക്കുകയല്ല ചെയ്തിരുന്നത് എന്നാണ് മനസ്സിലാക്കുന്നത്.

പ്രായത്തിൽ ഏറ്റവും മൂത്ത നമ്പൂതിരിക്ക് സ്വന്തം സമൂഹത്തിൽ നിന്നും വിവാഹം കഴിക്കാം. അനിയൻ നമ്പൂതിരിമാർക്ക് ശൂദ്ര ഭവനങ്ങളിൽ നിന്നും സംബന്ധം ആവാം. ഈ വിധമായുള്ള ബന്ധങ്ങളിൽ മിക്കതിനും അധിക കാലം ആയുസ് ഉണ്ടാവില്ലായിരുന്നു എന്നത് ഒരു പ്രശ്നമോ, സമാധാനമോ ആയിരുന്നിരിക്കാം.

ആ കാര്യത്തിലേക്ക് പോകുന്നില്ല. ഈ കാര്യം നേരത്തെ ഈ എഴുത്തിൽ വിവരിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.

മറ്റൊരു കാര്യം പറയാനുള്ളത് ഫ്യൂഡൽ ഭാഷകളിൽ, ഉന്നതനോട് സ്ത്രീകളിൽ വൻ ആദരവും വിധേയത്വം സ്വമേധയാ വന്നചേരാനുള്ള വാക്ക്കോഡുകൾ ഉണ്ട് എന്നതാണ്. ഉന്നതൽ അവരെ ലൈംഗികമായി സമീപിച്ചാൽ അതിൽ വൻ സായൂജ്യം തന്നെ ചില സ്ത്രീ മനസ്സുകളിൽ വരാം. ഇതിൻ്റെ വക ഭേദങ്ങൾ പുരുഷന്മാരിലും വരാം എന്നും തോന്നുന്നു.

സംബന്ധം എന്ന വിചിത്രമായ നമ്പൂതിരി ബന്ധം ശൂദ്രരിൽ ഒരു പ്രത്യേകതരം തലമുറയെ വാർത്തെടത്തിട്ടുണ്ടാവാം. പിതാവില്ലാത്ത കുട്ടികൾ. എന്നാൽ ഇത് ആ കുട്ടികളിൽ ഏതെങ്കിലും രീതിയിൽ ഒരു പിശകായോ പരിമിതിയായോ അപര്യാപ്തതയായോ, ന്യൂന്യതയായോ പോരായ്മയായോ ആദ്യകാലങ്ങളിൽ നിലിനിന്നിരുന്നുവെന്ന് തോന്നുന്നില്ല. അവരുടെ അമ്മാവന്മാർ അവരുടെ പിതാവിൻ്റെ സ്ഥാനത്ത് നിൽക്കും.

ഇതോടുകൂടി, സ്ത്രീ സന്തതികളിലൂടെ മുന്നോട്ട നീങ്ങുന്ന ഒരു കുടുംബ സമ്പ്രദായം തന്നെ വളർന്നുവന്നു, ഈ ശൂദ്രരിൽ. അതായത്, മരുമക്കത്തായ സമ്പ്രദായം.

കുട്ടികളിൽ ഉള്ളത് ബ്രാഹ്മണ രക്തമാണ് എന്ന തിരിച്ചറവ് സമൂഹത്തിൽ വൻ മതിപ്പ് തന്നെ ഈ ശൂദ്ര കുടുംബങ്ങൾക്ക് നൽകിയിരിക്കാം.

ഇത് അവരിൽ വൻ മാനസിക വളർച്ചതന്നെ വരുത്തിയിരിക്കാം.

ഇവർക്ക് പിന്നീടങ്ങോട്ട് അവരുടെ പേരിന് പിന്നിൽ നായകൻ അല്ലെങ്കിൽ നായൻ (ഏകവചനം) നായർ (ബഹുവചനം) എന്ന വാക്ക് ചേർന്നു തുടങ്ങിയിരിക്കാം. ഇത് ഒരു വൻ മാറ്റവും മുന്നേറ്റവും തന്നെയാണ്.

ഇന്ന് പോലീസ് ശിപായി റാങ്കുകർക്ക് Civil police officer എന്ന പുതിയ സ്ഥാന നാമം നൽകിയതു പോലുള്ള ഒരു കാര്യം ആണ് ഇത്. ഇതോടുകൂടി ഇവർ ശിപായിമാരല്ലാത്തവരായി മാറും. ഇനിയങ്ങോട്ട്, ഇവർ പലവിധ നിലവാരം കുറഞ്ഞ തൊഴിലുകളും ചെയ്യാൻ ബാധ്യസ്ഥരല്ലാ എന്ന നിലപാടെടുക്കും.

പൊതുവായി പറഞ്ഞാൽ, സർക്കാർ സേവനത്തിൽ ചേരുന്ന പല ശിപായി റാങ്കുകാർക്കും ചെറുകിട തൊഴിലുകൾ ചെയ്യാൻ ആവുന്ന കാര്യം അല്ലതന്നെ. അവരെ വലിയവാരായി വാക്ക് കോഡുകളിൽ നിർവ്വചിക്കപ്പെടുന്ന ഇടങ്ങളിൽ അവരോട് ഒരു ഗ്ളാസ് വെള്ളം കൊണ്ടുവരാൻ പറയാൻ പോലും അവരുടെ മേലുദ്ധയോഗസ്ഥർക്ക് ആവില്ല. കാരണം, ശിപായിമാർ ഗ്രെയ്ഡ് 4 ഓഫിസർമാരാണ് എന്ന തിരിച്ചറിവ് അവരിലും കയറിവരും.

പ്രശ്നക്കാരൻ പ്രാദേശിക ഫ്യൂഡൽ ഭാഷതന്നെയാണ്.

എന്നാൽ പോലീസിൽ, ശിപായി റാങ്കുകാരൻ ഒരു ഓഫിസർ അല്ലാ എന്നത് വ്യക്തം തന്നയായിരുന്നു. പലപ്പോഴും പല വനപ്രദേശങ്ങളിലും ഉള്ള പോലീസ് ഉദ്യമങ്ങളിൽ ശിപായിമാരാണ് ഓഫിസർമാരുടെ ഉപയോഗത്തിനായുള്ള വെള്ളം കൊണ്ടുവരുവാനും മറ്റും ആയുള്ള തൊഴിലുകൾ ചെയ്യേണ്ടുന്നവർ.

ഇനിയങ്ങോട്ട് ഇതിനായി പുതിയ ഒരു ശിപായി ഉദ്യോഗസ്ഥരെ പോലീസിൽ നിയമിക്കേണ്ടതായി വരും. എന്നാൽ അവരും സർക്കാർ ഉദ്യോഗസ്ഥരാണ് എന്ന പ്രശ്നം വീണ്ടും പൊന്തിവരും.

ഫ്യൂഡൽ ഭാഷകളിൽ ചില അവസരങ്ങളിൽ ഒരു ഗ്ലാസ് വെള്ളത്തിന് ഒരു പാറക്കല്ലിൻ്റെ ഭാരം തന്നെ കയറിവരും.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

45

Post posted by VED »

45 #. നമ്പൂതിരി - നായർ ഉദ്യോഗസഥ സ്ഥാനങ്ങൾ



ഇന്ത്യൻ ഫ്യൂഡൽ ഭാഷകൾക്ക് പൊതുവായുള്ള ഒരു പ്രത്യേക തരം കോഡിങ്ങുണ്ട് എന്നാണ് തോന്നുന്നത്. എല്ലാ ഭാഷകളിലും അത് കൃത്യമായ രീതിയിൽ ഒരേ പോലെയല്ലാ എങ്കിലും, വിശാലമായി നോക്കുമ്പോൾ, ദക്ഷിണേഷ്യൻ ഭാഷകൾക്ക് മൊത്തമായി ഒരേ തരത്തിലുള്ള ഉച്ചനീചത്വമാണ് ഉള്ളത്.

എന്നുവച്ചാൽ ഈ ഭാഷകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകിയാൽ, അവ എല്ലാം തന്നെ ഒരു പ്രത്യേക രീതിയിലുള്ള സാമൂഹികാന്തരീക്ഷമാണ് കാലക്രമേണെ സൃഷ്ടിക്കുക.

എന്നാൽ ദക്ഷിണേഷ്യൻ ചരിത്രത്തിൽ പലവിധ വ്യത്യസ്ത ഭാഷക്കാരുടേയും വരവും കടന്നുകയറ്റവും നടന്നിട്ടുണ്ട്. ഇവരുടേയെല്ലാം സ്വാധീനവും സമ്മർദ്ദവും ദക്ഷിണേഷ്യൻ സാമൂഹികാന്തരീക്ഷത്തിൽ വന്നു പതിച്ചിട്ടുണ്ട്.

എന്നാൽ ഈ ഉപഭൂഖണ്ഡത്തിൽ കയറിവന്ന മിക്ക ജനവംശങ്ങളും അതാതു പ്രദേശത്തുള്ള പ്രാദേശിക ഭാഷ പഠിച്ചെടുക്കുക ചെയ്തുവെന്നാണ് തോന്നുന്നത്. അങ്ങിനെ വരുമ്പോൾ ഇവരെല്ലാവരും ഈ പ്രദേശത്തിലെ സാമൂഹികാന്തിരീക്ഷത്തിൽ അലിഞ്ഞു ചേർന്ന്, ഇവിടെയുള്ള ഉച്ചനീചത്വങ്ങൾ സ്വീകരിക്കുകയും അവയോട് പൊരുത്തപ്പെടുകയും ചെയ്തിട്ടുണ്ട് എന്നു കാണുന്നു.

എന്നാൽ ഇങ്ഗ്ളിഷുകാർ മാത്രം വളരെ വ്യക്തമായി തന്നെ ഈ പ്രദേശത്തിലെ ഭാഷാ അന്തരീക്ഷത്തിൽ നിന്നും വിട്ടു നിന്നുവെന്നാണ് തോന്നുന്നത്. എന്നാൽ ചില ബൃട്ടിഷുകാർ ഇതിന് വിപരീതമായി നിന്നുവെന്നും തോന്നുന്നു. ഇവർ പ്രാദേശിക സാമൂഹിക ഉന്നതന്മാരുടെ സൃഹൃത്തുക്കൾ ആയി ബൃട്ടിഷ്-ഇന്ത്യയിൽ ജീവിക്കുകയും ഇങ്ഗ്ളിഷ് ഭരണത്തിന് തന്നെ ഒരു അപരാധവും, ശത്രുക്കളും ആയി ഭവിച്ചുവെന്നാണ് തോന്നുന്നത്.

ഇവിടെ ഇന്ന് പറയാൻ വന്നത് മറ്റൊരു കാര്യം ആണ്.

ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം വന്നത്, ഈ പ്രദേശങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഇവിടുള്ള ഫ്യൂഡൽ ഭാഷകളെ വകവെക്കാതെയുള്ള ഒരു ഭരണ സംവിധനവും, അത് സൃഷ്ടിച്ചെടുത്ത അനവധി മറ്റുകാര്യങ്ങളും വളർന്നുവരുവാനുള്ള അവസരം നൽകുകയും ആണ് ചെയ്തത്.

ഈ ഇങ്ഗ്ളിഷ് ഭാഷാ ഭരണത്തിൻ്റെ സാന്നിദ്ധ്യം ഈ പ്രദേശങ്ങളിൽ കാലാകാലമായി പാറക്കെട്ടു പോലെ ഉറച്ചുനിന്നിരുന്ന സാമൂഹിക രൂപകൽപ്പനയെ അടിമുടി വിറപ്പിക്കുകയും, പലയിടത്തും, അതിനെ മറിച്ചിടുകയും തമർത്തുകയും ചെയ്തു.

പൊതുവായി പറഞ്ഞാൽ, ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന സാമൂഹികാന്തിരീക്ഷത്തിൽ, നമ്പൂതിരിമാർ എന്നതു പോലുള്ള ഒരു നിലവാരക്കാർ നിർബന്ധമായും സൃഷ്ടിക്കപ്പെടും. അവർക്ക് കീഴിൽ നായർമാർ എന്നതു പോലുള്ള ഒരു നിലവാരക്കാർ നിലവിൽ വരും.

മലബാറിലും തിരുവതാംകൂറിലും ഈ രണ്ട് കൂട്ടരും നമ്പൂതിരിമാർ എന്നും നായർമാർ എന്നും അറിയപ്പെട്ടിരുന്നു. ദക്ഷിണേഷ്യയിലെ മറ്റ് പ്രദേശങ്ങളിൽ ഈ രണ്ട് കൂട്ടർക്കും പ്രാദേശികമായുള്ള മറ്റു പേരുകൾ കാണും എന്നുമാത്രം.

ഈ ഒരു സാമൂഹിക രൂപകൽപ്പനയുടെ ചെറിയ തോതിൽ ഉള്ള ഒരു രൂപ കൽപ്പന ഈ പ്രദേശങ്ങളിലെ പല അധികാര കൂട്ടായ്മയകളിലും കാണപ്പെടും.

സർക്കാർ സിവിൽ വകുപ്പുകളിൽ, പോലീസ് വകുപ്പിൽ, ഡോക്ടറും അനുയായികളും എന്ന കൂട്ടരിൽ, വക്കീലും വക്കീൽ ഗുമസ്തരും എന്ന കൂട്ടിരിൽ, RTO ഉദ്യോഗസ്ഥരും അവരുടെ കൂടെ നിൽക്കുന്ന ഡ്രൈവിങ്ങ് സ്കൂൾ ജീവനക്കാരും കൂടിയുള്ള കൂട്ടായ്മ എന്ന കൂട്ടരിൽ, എന്നിങ്ങിനെ പലതിലും ഈ ഒരു മുകൾത്തട്ട്, അതിനോട് ഒട്ടിനിൽക്കുന്ന കീഴ്തട്ട് എന്ന രൂപകൽപനാ കൂട്ടായ്മ നിർബന്ധമായും ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കും.

ഈ കൂട്ടായ്മയ്ക്ക് കീഴിൽ ആണ് മറ്റ് സാധാരണ ജനങ്ങൾ സ്ഥാനീകരിക്കപ്പെടുക.

എന്നാൽ ഒരു കാര്യം ഓർക്കേണ്ടത്, ഇന്ന് ഇന്ത്യയിൽ കാണുന്ന മിക്ക പ്രസ്ഥാനങ്ങളും ഇങ്ഗ്ളിഷ് ഭരണം തുടക്കം കുറിച്ചവയാണ് എന്നതാണ്. (തിരുവിതാംകൂർ രാജ്യം പോലുള്ള ഇടങ്ങളിൽ പല സർക്കാർ പ്രസ്ഥാനങ്ങളും ബൃട്ടിഷ്-ഇന്ത്യയിലെ കാര്യങ്ങളെ പകർത്തിയെടുത്ത് സൃഷ്ടിച്ചവയാണ്). അതിനാൽ തന്നെ അവർ അന്ന് സ്ഥാപിച്ച സംഘടനാ രൂപകൽപ്പനയുടെ ഫ്രെയ്ം പൂർണ്ണമായി ഇല്ലാതാകാൻ കുറച്ച് സമയം എടുക്കും.

ഈ മുകളിൽ പറഞ്ഞ കൂട്ടായ്മകളിലെ വ്യക്തികളെ പോലുള്ളവരുടെ ഒരു കൂട്ടായ്മ അല്ല ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷം സൃഷ്ടിക്കുക. അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഇന്ന് കേരളത്തിൽ പോലീസ് വകുപ്പ് അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥ പ്രസ്ഥാനം മുഴുവനും സാവധാനത്തിൽ നമ്പൂതിരി - നായർ എന്ന രൂപകൽപ്പനയിലേക്ക് വീണ്ടും നീങ്ങിക്കൊണ്ടിരിക്കുകയാണ്.

തിരുവിതാംകൂർ രാജ്യത്തിൽ ഇതിന് കാര്യമായ ഒരു വിള്ളൽ വരാതെ തന്നെ ഏതാണ്ട് 1947വരെ ഇത് നിലനിന്നിരുന്നു. എന്നാൽ, 1947ന് ശേഷം, ഈ രൂപകൽപ്പനയിലേക്ക് കീഴ്ജാതിക്കാരും കയറിക്കൂടി എന്നുമാത്രം.

ഈഴവരും മറ്റ് കീഴ്ജനങ്ങളും നമ്പൂതിരിമാരുടേയും നായർമാരുടേയും സ്ഥാനങ്ങളിലേക്ക് കയറിയെങ്കിലും, സംഘടനാ രൂപം അതേ പോലെ നിലനിന്നു. പുതിയ നമ്പൂതിരി സ്ഥാനക്കാരും പുതിയ നായർ സ്ഥാനക്കാരും. ഈ പുതിയ കൂട്ടരിൽ കീഴ്ജീതിക്കാരും ഉൾപ്പെട്ടു തുടങ്ങിയെന്നുമാത്രം.

പണ്ട് നായർ മേലാളന്മാർ ആളുകളെ പിടിച്ച് അടിച്ച് കാലും കൈയ്യും ഒടിക്കുന്നതു മാതിരി തന്നെ പുതിയ ഈഴവ'നായർസ്ഥാനക്കാർ' പോലീസ് ഉദ്യോഗസ്ഥാരായാൽ ചെയ്യും. എന്നുവച്ചാൽ വംശീയർ മാറിയെങ്കിലും അതേ ഫ്യൂഡൽ ഭാഷ ആളുകളെ അതേ പോലുള്ള ഭാവത്തിലാക്കി ഓരോ സ്ഥാനങ്ങളിലും നിലനിർത്തി തുടർന്നുപോന്നു.

ബൃട്ടിഷ്-മലബാറിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. എന്നാൽ, 1956റോടുകൂടി, ബൃട്ടിഷ്-മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം നിലംപരിശായി, നാമാവിശേഷമായി. തിരുവിതാംകൂർ സംവിധാനങ്ങൾ മലബാറിലെ എല്ലാം എറ്റെടുത്തു.

പണ്ട് ഒരു സിനിമയിൽ ഒരു കഥാപത്രം പറയുന്ന ഒരു വാക്യം ഓർമ്മരുന്നു:

നാറാത്തവൻ നാറിയാൽ പരമനാറിയാകും.

ഏതാണ്ട് ഇതേ പോലുള്ള ഒരു അവസ്ഥാവിശേഷത്തിലേക്കാണ് മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനവും മറ്റും ചെന്നുപെട്ടത്.

മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളെ മുകളിൽ നിന്നും പിടിച്ചു പൊക്കിനിന്നിരുന്ന ബൃട്ടിഷ്-ഇന്ത്യൻ ഭരണം പെട്ടൊന്നൊരു നാൾ അപ്രത്യക്ഷപ്പെടുകയാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പലതും പറയാൻ ഉണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ശരിക്കും പറഞ്ഞാൽ, നായാർമാർക്ക് സാമൂഹികമായി വാക്കുകളിൽ ഔന്നിത്യം വന്നത്, നമ്പൂതിരിമാർക്കും അമ്പലവാസികൾക്കും ഒരു പരിധിവരെ ഒരു വിഷമാവസ്ഥയായിരുന്നിരിക്കാം.

നമ്പൂതിരിമാർക്ക് പുറത്ത് ഇറങ്ങി നടക്കണമെങ്കിൽ ഇന്നത്തെ IAS, IPS കാരുടെ അവസ്ഥാവിശേഷം ആണ് പ്രാദേശിക ഭാഷ നിലനിർത്തുക. അതായത്, ഒരു നായർ വ്യക്തിയുടേയോ വ്യക്തികളുടേയോ അകമ്പടി നിർബന്ധമാണ്.

ഇത് ഇല്ലാതെ തെരുവിലും അങ്ങാടിയിലും നാട്ടു ചന്തയിലും മറ്റും സ്വതന്ത്രമായി ചുറ്റിനടക്കാൻ ആവില്ല.

ഓരോ തലമുറ മുന്നേറുമ്പോഴും, നായർമാരിൽ ചിലർ വൻ സമ്പാദ്യവും സാമൂഹിക ആദരവും സമാഹിരിച്ചുകൂട്ടിയിരിക്കും. ഇന്ന് പോലീസ് ശിപായിമാരും, അവരുടെ തൊട്ടുമുകളിൽ ഉള്ള കൂട്ടരും ചെയ്യുന്നത് പോലെ.

നായർ കുടുംബക്കാർ ഒരിക്കൽ അറന്നൂറു കൂട്ടർ എന്ന രീതിയിൽ സംഘടിച്ചു. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കാര്യമായ വിവരം എനിക്കില്ല. എന്നാൽ മനസ്സിലാക്കുന്നത്, ഓരോ നായർ തറയിൽ നിന്നും നാലു നായർ കുടുബക്കാർ എന്ന രീതിയിൽ ആണ് ഈ സംഘടിക്കൽ. അതായത് 150 കുടുംബക്കാർ ഒരു അറന്നൂറിൽ.

ഇവർ അവരുടെ ഉത്തരവാദിത്വമായി പ്രഖ്യാപിച്ചത്, ജാതിയമായ ഘടനയെ സംരക്ഷിക്കും എന്നതായിരുന്നു. എന്നുവച്ചാൽ, ഓരോ ജാതിക്കാരനും മറ്റ് ജാതിയിലേക്ക് പ്രവേശനം ഇല്ല. എന്നു വച്ചാൽ ഓരോ കുടംബവും ചെയ്യാൻ നിർബന്ധിക്കപ്പെട്ട തൊഴിൽ മുന്നോട്ടുള്ള ഓരോ തലമുറയും ചെയ്യണം. നായർ സ്ഥാനം നായർ കുടുംബക്കാർക്ക് മാത്രം.

ഇന്ന് പോലീസുകാരായി നിയമിക്കുക പോലീസുകാരുടെ മക്കൾ എന്നതു പോലെ വന്നാലുള്ളതുമാതിരി. അതുമല്ലെങ്കിൽ പോലീസുകാരുടെ കുടുംബം പാരമ്പര്യമായി പോലീസുകാരായി തുടരും എന്നതുപോലെ.

പോരാത്തിന്, ഈ അറന്നൂറ് എന്ന കൂട്ടങ്ങളിൽ അംഗങ്ങൾ ആയി പങ്കെടുക്കുന്നത് കാരണവന്മാരാണ്. ഇവരിൽ ചില നാട്ടിലെ മുഖ്യസ്ഥരും, ചില നാട്ടിലെ മദ്ധ്യസ്ഥരും, മറ്റ് ചില നാട്ടിലെ പ്രമാണികളും പെടും.

ഇവരുടെ കീഴ് ജനമായി പെട്ടുപോയവർ പെട്ടുപോയതുതന്നെ. കാരണം, ഇന്നുള്ള ഉദ്യോഗസ്ഥ പ്രസ്ഥാനം പോലെ ഈ നായർ കൂട്ടായ്മയും ശക്തി പ്രാപിച്ചു.

ഇങ്ങിനെയുള്ള ഒരു സംഘടനാ ബലം, ഇന്നുള്ള NGO സംഘടനകളേയും പോലീസ് സംഘടകളേയും പോലെ തന്നെയായി മാറിയെന്നു പറഞ്ഞാൽ മതിയലോ. ഈ സംഘടനളുടെ നേതാക്കൾ നാമ്പൂതിരിമാർക്കും രാജകുടുംബക്കാർക്കും താക്കിതും, ഉപദേശവും, നിർദ്ദേശവും നൽകിത്തുടങ്ങി. സംരക്ഷണവും പണ്ടത്തെപ്പോലെ തുടർന്നും നൽകിയിരിക്കാം.

എന്നുവച്ചാൽ, നമ്പൂതിരിമാർക്കും രാജകുടുംബക്കാർക്കും ഈ സംഘടനാ നേതാക്കളെ വകവെക്കാതെ ഏകപക്ഷീയമായി യാതോരു തീരുമാനവും എടുക്കാൻ പറ്റില്ല. അവർക്ക് താൽപ്പര്യമുള്ളവരെ ശ്രൂദ്രർ അഥവാ നായർമാരായി നിയമിക്കാൻ പറ്റില്ല.

ഇത്, ദക്ഷിണേഷ്യയിൽ വളർന്നുവന്ന വമ്പൻ ജനാധിപത്യ പാരമ്പര്യമായിരുന്നു എന്നുവരെ കൊട്ടിഘോഷിക്കുന്ന അമിത വിവരമുള്ള ഇന്ത്യൻ അക്കാഡമിക്ക് വിദ്ധ്വാന്മാർ വരെ നിലവിൽ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

പറഞ്ഞുവന്നത്, ഇങ്ഗ്ളിഷ് ഭരണം അപ്രത്യക്ഷമായതോടുകൂടി, വീണ്ടും പഴയ കാല പ്രസ്ഥാനങ്ങൾ തിരിച്ചുവരികയാണ് എന്നതാണ്. എന്നാൽ ഇതിൽ ഉള്ള വിചിത്രമായ കാര്യം ആരും തന്നെ ഈ വൻ മാറ്റും അറിയുന്നല്ലാ എന്നുള്ളതാണ്. കാരണം, ഓരോ തലമുറയും കണ്ടു പരിചയിക്കുന്നത്, അവർ ജനിച്ചനാൾ മുതൽ കാണുന്ന കാര്യം മാത്രമാണ്.

ഇങ്ഗ്ളിഷ് ഭരണ കാലത്ത് ജനിച്ച വ്യക്തി കാണുന്നത്, ഒരു വമ്പൻ രാജ്യം ഇങ്ഗ്ളിഷുകാർ പിടികൂടിയതായതാണ്. അവർ കേൾക്കുന്നതും അതു തന്നെ.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

46

Post posted by VED »

46 #. നമ്പൂതിരിമാരെ വരച്ചവരയിൽ നിർത്തിയവർ



ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്, ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകൾ സ്വാഭാവികമായി സൃഷിക്കുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൻ്റെ അടിസ്ഥാന രൂപത്തെക്കുറിച്ചാണ്.

ഉന്നത നിലവാരത്തിലുള്ളവർ ആദ്യം അവരുടെ ഏറ്റവും കീഴിൽ നിൽക്കുന്നവരിൽ ചിലരെ തിരഞ്ഞെടുത്ത്, ആദ്യം ശൂദ്രർ എന്ന പദവി അവർക്ക് നൽകുന്നു.

ഈ ശൂദ്ര നിലവാരക്കാർ സാവധാനത്തിൽ ഭാഷാ വാക്കുകളിൽ അവരുടെ കീഴിൽ പല ജനവംശങ്ങളേയും തമർത്തി നിർത്തുന്നു.

അതിന് ശേഷം, അവർ ഭാഷാ വാക്കുകളിലെ ചില വര്യേണ്യ സ്ഥാനങ്ങൾ കരസ്ഥമാക്കുന്നു.

കുറച്ച് നൂറ്റാണ്ടുകൾ പിന്നിടുമ്പോഴേക്കും, അവരിൽ പലർക്കും വൻ സാമ്പത്തിക നിലവാരവും സാമൂഹിക പ്രതാപവും കൈവരുന്നു.

അതോടുകൂടി അവർ സംഘടനാ ബലത്തിലേക്ക് നീങ്ങുന്നു. പിന്നങ്ങോട്ട്, അവരുടെ നേതാക്കൾക്ക് അവരുടെ മുകളിലുള്ള നമ്പൂതിരി സ്ഥാനക്കാരോട് നേർക്കുനേർ നോക്കി സംസാരിക്കാനും, കാര്യങ്ങൾ ചർച്ചചെയ്യാനും, അവരുടെ അവകാശങ്ങളും അധികാരങ്ങളും വ്യക്തമാക്കാനും മറ്റും ആവും എന്ന നിലവാരം ഒരു ഭൗതിക യാഥാർത്ഥ്യം ആകുന്നു.

ഈ മുകളിൽ നൽകിയ പട്ടികപ്പെടുത്തലിൽ പറയാതെ പോയ ഒരു കാര്യം ഉണ്ട്. ഈ ശൂദ്ര വ്യക്തികൾ അവരുടെ സ്ത്രീ ജനങ്ങളിൽ ബ്രാഹ്മണ സന്തതികൾ സൃഷ്ടിച്ചെടുത്തുവെന്ന വാസ്തവം.

ഇത് ഏത് ഭർത്താവാണ് സമ്മതിക്കുക എന്ന ചോദ്യം മനസ്സിൽ കയറിവരാം.

എന്നാൽ ഇങ്ങിനെയുള്ള ഒരു ചോദ്യത്തിന് അന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ കാര്യമായ പ്രസക്തിയില്ലതന്നെ.

ഒന്നുകൂടി ആലോചിക്കക. ഏത് പിതവാണ്, അച്ഛനാണ്, വാപ്പയാണ്, സ്വന്തം മകനോടും മകളോടും യാതോരു മമത കാണിക്കാതേയും ബന്ധം പരാമർശിക്കാതേയും, ആ സന്തതികൾക്ക് അടുത്ത പ്രദേശത്ത് തന്നെ ജീവിക്കുക?

ഏത് മാതാവാണ്, സ്വന്തം കുട്ടികളുടെ പിതാക്കന്മാർ പല ഉന്നത വ്യക്തകൾ ആണ് എന്നതിൽ അഭിമാനം കൊള്ളുക?

ഏത് പുരുഷാനാണ് സ്വന്തം മക്കളോടുള്ള മമതയേക്കാൽ മമത സ്വന്തം സഹോദരിയുടെ കുട്ടികളോട് കാണിക്കുകയും തോന്നുകയും ചെയ്യുക?

അക്കാലത്തെ തിരുവിതാംകൂറിലെ ശൂദ്ര വ്യക്തികൾ, യഥാർത്ഥത്തിൽ ശുദ്രവ്യക്തികൾ ആയിരുന്നിരിക്കില്ല. അവരെ ശൂദ്രരായി നമ്പൂതിരിമാർ നിയമിച്ചതാവാം. ഈ സ്ഥാനമാണ് അവർക്ക് ഭാഷാ കോഡുകൾ പ്രകാരം ഏറ്റവും മുഖ്യമായിട്ടുള്ളത്.

സ്വന്തം സഹോദരിയുടെ മക്കൾ, തൻ്റെ സ്വന്തം രക്തബന്ധം പേറുന്നവരാണ് എന്ന ഉത്തമബോധ്യം ആ കുടുംബത്തിൽ ഉള്ള എല്ലാരിലും ഉണ്ടാവും. എന്നാൽ, സ്വന്തം ഭാര്യയിൽ ജനിക്കുന്ന കുട്ടികളുടെ കാര്യത്തിൽ ആവിധമായുള്ള യാതോരു ഉറപ്പും അക്കാലങ്ങളിലെ ശുദ്ര പുരുഷന്മാരിൽ കാണില്ല. അതിൽ അവരാർക്കും കാര്യമായ പരിഭവവും കാണില്ല. അതാണ് നാട്ടുനടപ്പ്.

സമൂഹത്തിൽ വേണ്ടുന്നത്, അധികാരമാണ്.

ആള് സുമുഖനാണ്, സത്യസന്ധനാണ്, മാന്യനാണ്, മക്കളോട് സ്നേഹമുള്ള ആളാണ്, ഭാര്യയോട് വൻ സ്നേഹം ഉള്ള ആളാണ്, വളരെ കാര്യങ്ങൾ അറിവുള്ള വ്യക്തിയാണ് തുടങ്ങിയ കാര്യങ്ങൾക്ക് യാതോരു പ്രസക്തിയും സാമൂഹിക ആശയ വിനിമയത്തിൽ കാണില്ല.

അധികാരമുള്ള വ്യക്തി, അദ്ദേഹമാണ്, തമ്പ്രാനാണ്, തമ്പുരാട്ടിയാണ്.

അധികാരമില്ലാത്ത വ്യക്തി, അവനാണ്, അവളാണ്, വെറും നീയാണ്.എടാ, എടീ എന്ന് സംബോധന ചെയ്യപ്പെടാൻ പോകുന്ന ആളാണ്.

ഈ ശൂദ്രവ്യക്തികളിൽ ഓരോ തലമുറ മുന്നോട്ട് നീങ്ങുമ്പോഴും, അവരിൽ ബ്രാഹ്മണ രക്തത്തിൻ്റെ തോത് കൂടിക്കൂടി വന്നിരിക്കും. അതും അവരിൽ വൻ മഹത്വം കോരിച്ചോരിയും ഭാഷാവാക്കുകൾ.

ഇതോടുകൂടി, ഈ ശൂദ്ര വ്യക്തികൾ നായർമാരായി മാറുന്നു. എന്നാൽ വാസ്തവത്തിൽ ഇവർ ശ്രൂദ്രർ പോലുമായിരുന്നിരിക്കില്ല. മറിച്ച്, ഇവർ വ്യാജ ശൂദ്രർ മാത്രമായിരുന്നിരിക്കാം.

ഇത് ഒരു പ്രശ്നമായിരുന്നിരിക്കാം, അന്നത്തെ നായർമാർക്ക്. കാരണം, ഏത് കീഴ്ജന വ്യക്തിക്കും നമ്പൂതിരി വ്യക്തികൾക്ക് പലവിധ സൗകര്യങ്ങൾ നൽകിക്കൊണ്ട് ഇതേ ശൂദ്ര സ്ഥാനത്തിലേക്ക് കയറിക്കൂടാം.

ഇത് സ്ഥാപിതരായ നായർമാർക്ക് ഒരു പരിധിവരെ ഒരു ഭീഷണിയായി നിലനിന്നിരുന്ന ഒരു സാമൂഹിക യാഥാർത്ഥ്യമായിരുന്നിരിക്കാം. ഇന്ന് പോലീസുകാർക്ക് ഉള്ള ഒരു ഭീഷണിയാണ് ഇത് എന്ന് പറഞ്ഞതുപോലെയാണ് ഇത്.

ഇന്ന് ഏതൊരു വ്യക്തിക്കും പോലീസിലെ ഏത് നിലവാരത്തിലേക്കും, മത്സര പരീക്ഷ എഴുതി കയറാം എന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. ഒരാളെ പോലീസുകാർ പിടിച്ച് അടിക്കുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ആ അടികൊണ്ട വ്യക്തി ഉന്നത പോലീസ് ഉദ്യോഗസ്ഥനായി പോലീസ് വകുപ്പിൽ ചേരുന്നു.

നായർമാർ സംഘടിച്ച്, ഇത് നിർത്തലാക്കുന്നു. അവർ ഇതിന് അന്ന് നൽകിയ ഒഴികഴിവ്, ജാതി വ്യവസ്ഥയെ സംരക്ഷിക്കുക എന്നത് അവരുടെ കർത്തവ്യമാണ് എന്നതായിരുന്നു.

ഈ സംഘടിച്ചു നിൽക്കുന്ന നായർമാരുട നേതാക്കൾക്ക് നമ്പൂതിരിമാരെ ഒരു പരിധിവരെ വരച്ചവരയിൽ നിർത്താനാവും. ഇന്ന് IPSകാരെ പോലീസ് സംഘടനാ നേതാക്കൾക്ക് നിയന്ത്രിക്കാനാവും എന്നു പറഞ്ഞതുപോലെയാണ് ഇത്.

എന്നാൽ ഇതിനേക്കാൾ ഉപരിയായി, പോലീസ് വകുപ്പിന് മൊത്തമായി സർക്കാരിനെ വരച്ചവരിയിൽ നിർത്താനാവും എന്നു പറയുന്നതാണ് കൂടുതൽ കൃത്യമായ കാര്യം. ഇത് ഇന്ന് പലർക്കും അത്രകണ്ട് മനസ്സിലാകുന്ന ഒരു കാര്യം അല്ലതന്നെ.

നായർമാർ ഒരു നാൾ പണിമുടക്കിയെന്ന് കരുതുക.

അതോടുകൂടി, കീഴ്ജനം കയറൂരി വിട്ടുതുമാതിരി പെരുമാറും. അവർ കൂട്ടമായി നമ്പൂതിരി ഇല്ലങ്ങളിലും മറ്റും കയറി, അവിടുള്ള സ്ത്രീകളിൽ കീഴ്ജന സന്തതികൾ വിജയകരമായി സൃഷ്ടിച്ചെടുക്കും. ബ്രാഹ്മണ ക്ഷേത്രങ്ങൾ അവർ അലങ്കോലപ്പെടുത്തും. നമ്പൂതിരിമാരുടെ വീടുകളിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന സമ്പത്തുക്കൾ അവർ കൈവശപ്പെടുത്തും. ചിലപ്പോൾ അതിലും കഠിനമായ കാര്യങ്ങൾ അവർ ചെയ്യും.

ടിപ്പു സുൽത്താൻ, മലബാറിൽ ആക്രമണം നടത്തിയപ്പോൾ, നായർമാർ ജീവൻ രക്ഷിക്കാനായി ഓടിക്കളഞ്ഞപ്പോൾ, അഴിഞ്ഞാടിയത് ഈ കീഴ്ജനമാണ്. എന്നാൽ ഈ ഒരു വാസ്തവും നായർമാരുടെ സാന്നിദ്ധ്യത്തിൻ്റെ പ്രസക്തി നമ്പൂതിരിമാർക്ക് അറിവായി നിലനിൽക്കും.

ഏതാണ്ട് 1930കളിൽ ബൃട്ടിഷ്-മലബാറിലും മറ്റ് ബൃട്ടിഷ്-ഇന്ത്യൻ പ്രദേശങ്ങളിലും ബ്രാഹ്മണ ക്ഷേത്രങ്ങളും മറ്റും കീഴ്ജനവംശീയർ കൈയേറിയപ്പോൾ, മലബാറിലും മറ്റ് ബൃട്ടിഷ്-ഇന്ത്യൻ പ്രദേശങ്ങളിലും നായർമാരും അവരുടെ അതേ സ്ഥാനത്തിലുള്ള മറ്റുള്ളവരും നമ്പൂതിരിമാരോട് കൂറുകാണിച്ചു നിന്നില്ല എന്നത് ഒരു സത്യമാണ്. കാരണം, ഈ വിധ പ്രദേശങ്ങളിൽ നമ്പൂതിരിമാരുടെ സ്ഥാനത്ത് ഇങ്ഗ്ളിഷ് ഭരണമാണ് അന്ന് നിലനിന്നിരുന്നത്.

എന്നാൽ തിരുവിതാംകൂർ രാജ്യത്ത് നായർമാർ ബ്രാഹ്മണ പ്രസ്ഥാനങ്ങളെ സംരക്ഷിച്ചു നിന്നുവെന്ന് തോന്നുന്നു. കൃത്യമായി അറിയില്ല.

പഴയ കാലത്തെ കാര്യം ഈ വിധമായിരുന്നിരിക്കാം:

നമ്പൂതിരിമാർ നായർമാരുടെ മേലാളന്മാരായി നിലനിൽക്കും. എന്നാൽ നായർമാരുടെ നേതാക്കൾ നമ്പൂതിരിമാർക്ക് തക്കതായ നിർദ്ദേശങ്ങളും ഉപദേശങ്ങളും താക്കീതുകളും നൽകും.

ഇക്കാര്യം ദൃഷ്ടാന്തീകരിക്കാൻ ഉതകുന്ന ഒരു സംഭവം ഏതാണ്ട് 1982ന് ചുറ്റുപാടിൽ Trivandrumത്ത് നടന്നു. അത് അടുത്ത എഴുത്തിൽ ചേർക്കാം, എന്നു കരുതുന്നു.

Image
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

47

Post posted by VED »

47 #. സായുധ സേന തലതരിഞ്ഞാൽ



പറായൻ പോകുന്നത്, നായർമാർ മൊത്തം സംഘടിച്ചുനിന്നുകൊണ്ട് കുറച്ചുനാൾ പണിമുടക്കിയാൽ, നമ്പൂതിരിമാർക്കും (ഹിന്ദുക്കൾക്കും) അവരോടൊപ്പം നിൽക്കുന്ന അമ്പലവാസികൾക്കും എന്തു സംഭവിക്കും എന്നതിനെക്കുറിച്ചാണ്.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി നമ്പൂതിരിമാരോടുള്ള അവരുടെ പാരമ്പര്യമായുള്ള കൂറ് നായർമാർ പിൻവലിച്ചിരുന്നു. പോരാത്തതിന്, അവർക്ക് വ്യക്തമായ നേതൃത്വ നിരയും നഷ്ടപ്പെട്ടിരുന്നു.കാരണം, 29ഓളം രാജ്യങ്ങൾ ഒന്നിപ്പിക്കപ്പെടുകയും, അവിടെയെല്ലാം ഇങ്ഗ്ളിഷ് ഭരണം ലിഖിതരൂപത്തിലുള്ള നിയമം നടപ്പിലാക്കാനായി പോലീസ് പ്രസ്ഥാനം കൊണ്ടുവരികയും ചെയ്തു.

അതിനാൽ, തന്നെ കീഴ്ജന മാപ്പിളമാർ വള്ളുവനാടിലും ഏറനാടിലും അഴിഞ്ഞാടിയപ്പോൾ, നായർമാർ നിഷ്ക്രയരായിപ്പോയി. അവർ അന്ന് പണിമുടക്കിയതല്ല പ്രശ്നം.

ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, നായർമാർക്ക് ഓരോ രാജ്യത്തിലും സംഘടനാ ബലം ഉണ്ടായിരുന്നു. അവർ പിന്തുണ പിൻവലിച്ചാൽ, നമ്പൂതിരി ഇല്ലങ്ങൾ അലങ്കോലപ്പെടും.

കൃത്യമായി ഓർമ്മയില്ല. 1982ലോ മറ്റോ സംഭവിച്ച കാര്യമാണ്.

യാതോരു മുന്നറിയിപ്പും ഇല്ലാതെ പോലീസ് പ്രസ്ഥാനം Trivandrum നഗരത്തിൽ ഒരു നാൾ അപ്രത്യക്ഷമായി.

ഈ സംഭവത്തെക്കുറിച്ച് സിനിമാ കഥകളുരുവിടുന്ന ഒരു Youtube ചാനലിൽ പരാമർശിക്കുന്നത് കാണുകയുണ്ടായി. ഈ സംഭവത്തെ, Trivandrumത്ത്, ഏതാനും ദിവസങ്ങൾ നീണ്ടുനിന്ന ഒരു വർഗ്ഗീയ കലാപമായി ആണ് ആ ചാനലിൽ പറഞ്ഞുകേട്ടത്. സംഭവം ചരിത്രാമാകുമ്പോൾ, യാതോരു അടിസ്ഥാനവുമില്ലാത്ത ഒരു കഥയാണ് ഓർമ്മിയിൽ തങ്ങിനിൽക്കുക എന്നതിൻ്റെ ഒരു ഉദാഹരണമാണ് ഇത്.

ഞാൻ അന്ന് Trivandrumത്ത്, ഉണ്ട്. സംഭവങ്ങൾ മുഴുവനും നേരിട്ടു കണ്ടില്ലായെങ്കിലും സംഭവത്തിൻ്റെ ചില ഭാഗങ്ങൾ നേരിട്ടു കണ്ടിരുന്നു.

ഈ സംഭവത്തിന് ഒരു വർഗ്ഗീയ പിന്നാമ്പുറം ഉണ്ടായിരുന്നുവെന്നത് വാസ്തവം തന്നെയാവാം.

തൊട്ടുമുന്നിലെ വർഷം, Alleppeyൽ, പ്രവാചകനായ മുഹമ്മദിൻ്റെ ജന്മദിനാഘോഷ ജാഥ നടക്കുന്നു. ആ ജാഥക്കുള്ളിലേക്ക് പോലീസ് വാഹനം കയറുന്നു എന്നു തോന്നുന്നു. എന്തോ വാക്ക് തർക്കം സംഭവിക്കുന്നു. പോലീസും ജാഥക്കാരും തമ്മിൽ ഏറ്റുമുട്ടുന്നു. പോലീസ് വാഹനം തീവെക്കപ്പെടുന്നു. ഒരു പോലീസുകാരൻ, വാഹന ഡ്രൈവർ ആണ് എന്നു തോന്നുന്നു, മരിക്കുന്നു.

Travancoreലെ മുഹമ്മദിയരെ പൊതുവായി മേത്തന്മാർ എന്നാണ് വിശേഷിപ്പിക്കുക എന്നു തോന്നുന്നു. അവരിൽ തന്നെ വ്യത്യസ്ത ജനവംശീയർ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. കീഴ്ജനങ്ങൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തവരും അനേകർ കാണും എന്നുതോന്നുന്നു. എന്നിരുന്നാലും ഈ ജനങ്ങളെക്കുറിച്ച് കാര്യമായ വിവരം എനിക്കില്ല. എന്നാൽ അവർ മലബാറിലെ മാപ്പിളമാരിൽ നിന്നും വ്യത്യസ്തരാണ്, ഒരു പരിധിവരെ.

തിരുവിതാംകൂറിൽ മാപ്പിള എന്നാൽ സുറിയനി ക്രസ്തീരയരാണ് എന്നാണ് മനസ്സിലാക്കുന്നത്.

വാക്കുകളിൽ ആണ് പ്രകോപനവും മിക്ക ഹിംസാപരമായുള്ള കാര്യങ്ങളുടേയും തുടക്കവും.

അക്കാലങ്ങളിൽ മലബാറിലെ കാര്യങ്ങൾ തിരുവിതാംകൂറിലും തിരുവിതാംകൂറിലെ കാര്യങ്ങൾ മലബാറിലും വളരെ കുറച്ചുമാത്രമേ അറിവു പടരുള്ളു. ആകെയുള്ളത് മൂന്ന് റേഡിയോ സ്റ്റേഷനുകൾ. അവ ഓരോന്നും ആ വിധ റേഡിയോ സ്റ്റേഷനുകൾക്ക് ചുറ്റും മാത്രമേ വ്യക്തമായി കേൾക്കാൻ പറ്റുള്ള.

പിന്നെയുള്ളത്, കോട്ടയത്തും കോഴിക്കോടും കേന്ദ്രീകരിച്ചള്ള രണ്ട് പ്രധാനപ്പെട്ട മലയാളം പത്രങ്ങൾ. പിന്നെ ഓരോ പ്രദേശത്തും മാത്രം ഒതുങ്ങിനിൽക്കുന്ന കുറേ ചെറുകിട പത്രങ്ങൾ.

ഇങ്ഗ്ളിഷ് പത്രങ്ങൾക്ക് വായനക്കാർ വളരെ കുറവ്. എന്നാൽ അവ പ്രാദേശിക ഭാഷാ പത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത നിലവാരക്കാർ.

Alleppeyൽ പോലീസുകാരൻ കൊല്ലപ്പെട്ടിരിക്കുന്നു. പ്രതികളെയോ അല്ലെങ്കിൽ അവർക്ക് തോന്നുന്നവരേയോ പോലീസ് പിടിച്ചു, ഒന്ന് പെരുമാറിക്കാണും. ഭരണത്തിൽ മുസ്ലീം കക്ഷിയും പങ്കാളിയാണ്. പ്രതികളെ സംരക്ഷിച്ചെന്നോ മറ്റോ ആരോപണം വന്നിരിക്കാം.

തിരുവിതാംകൂറിൽ പോലീസ് വകുപ്പിൽ വൻ പ്രതിഷേധം വളർന്നുവെന്ന് തോന്നുന്നു.

അന്ന് പോലീസ് വകുപ്പ് ജീവനക്കാരുടെ സംഘടനയില്ലായിരുന്നുവെന്നാണ് തോന്നുന്നത്. എന്നിട്ടും പോലീസ് പ്രസ്ഥാനം രഹസ്യമായി ഗൂഡോലോചന നടത്തി, പദ്ധതി തയ്യാറാക്കി, അവരോട് അനുസരണം ഉള്ള വിധ്വംസക പ്രവർത്തകരേയും അട്ടിമറിക്കാരേയും ഗുണ്ടകളേയും കൊള്ളയടിക്കാരേയും പദ്ധതിയിൽ ചേർത്ത്, തയ്യാറായി.

Alleppey സംഭവം നടന്ന് ഒരു വർഷം തികയുന്ന ദിനത്തിലാണ് എന്ന് തോന്നുന്നു, Trivandrum നഗരത്തിൽ നിന്നും പോലീസ് അപ്രത്യക്ഷമായി.

രാവിലെ കാണുന്നത്, തലേ രാത്രിയിൽ മുഹമ്മദീയരുടെ എല്ലാ വിധ വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു എന്നാണ്. ഏതാനും ദിവസങ്ങൾക്ക് ശേഷം നഗരം സമാധാനത്തിലേക്ക് നീങ്ങിയപ്പോൾ, മുഖ്യമന്ത്രിയുടെ ചുമലിൽ പിടിച്ചുകൊണ്ട് വിലപിക്കുന്ന ഒരു സ്വർണ്ണക്കട ഉടമയുടെ ചിത്രം വെട്ടിത്തിളങ്ങുന്ന വ്യക്തതയോടുകൂടി പത്രത്തിൽ വന്നതാണ്. കടയുടെ പേര് Karim's എന്നാണ് എന്ന് ഒരു വളരെ വ്യക്തത കുറഞ്ഞ ഒർമ്മ.

ആദ്യം ഒന്നു രണ്ട് രാത്രികൾ ഇസ്ലാമിക വ്യാപാരങ്ങൾ മാത്രം കൊള്ളയടിക്കപ്പെട്ടു. പിന്നെ അങ്ങോട്ട് കൊള്ളയിടക്ക് വർഗ്ഗീയ സ്വഭാവം നഷ്ടപ്പെട്ടു. കാര്യങ്ങൾക്ക് വൻ സാമൂഹിക പരിഷ്കരണമാണ് സംഭവിച്ചത്. അതായിത് കൊള്ളയടി Communal എന്നതിൽ നിന്നും Secular ആയി മാറി.

ഇതിൽ ഒരു ദിവസം തമ്പാനൂരിലൂടെ നടക്കമ്പോൾ, കണ്ടത്, ഷട്ടറുകൾ പൊളിച്ചു, കൊള്ളയടിക്കപ്പെട്ട കടകൾ ആണ്. ഏതാനുചില ചെറുകിട തെരുവോര കടകൾ പ്രവർത്തിക്കുന്നുണ്ട്.

അതിൽ ഒന്ന് Cassetteകളും Cassette Playerറുകളും വിൽക്കുന്ന ഒരു കടയാണ്. തൊട്ടുമുന്നിൽ കണ്ട കാര്യമാണ്. കുറേ പേർ ഇരച്ചു കറയുന്നു. ഉച്ചത്തിൽ തനി അസഭ്യം വിളിച്ചു പറഞ്ഞാണ് അവർ കയറന്നത്. കടയിലുള്ളരുടെ മുഖത്തിട്ടടിക്കുന്നു. അലമാരകൾ തല്ലിത്തകർക്കുന്നു. കിട്ടുന്നതെല്ലാം എടുത്തുകൊണ്ട് അവർ ഓടിപ്പോകുന്നു.

ഇത് ഏതാണ്ട് മൂന്നോ നാലോ ദിവസം കഴിഞ്ഞു നടന്നകാര്യമാണ്.

ഓലക്കൂരകളിൽ ആളുകൾ ജീവിക്കുന്ന ചിലയിടങ്ങിളിൽ രാത്രികാലത്ത്, തീവെപ്പ് നടന്നുവെന്ന് കേട്ടിരുന്നു. ഇതും വർഗ്ഗീയ അടിസ്ഥാനത്തിലാണ് നടന്നത് പോലും. കേട്ടറിവാണ്. ശരിയാണോ എന്ന് അറിയില്ല. ചാക്കുതുണിയിൽ പൂഴി നിറച്ച്, വടിയുടെ അറ്റത്ത് തൂക്കി, അത് മണ്ണെണ്ണയിൽ മുക്കി തീകൊടുത്ത് ഓലക്കൂരകളിലേക്ക് രാത്രികാലത്ത് എറിഞ്ഞു പോലും.

ചില വീടുകളിൽ കയറി സ്ത്രീ ജനങ്ങളെ തൊട്ടുകളിച്ചു വെന്നെല്ലാം കഥകൾ പരന്നിരുന്നു. ആര് ആരേയാണ് കയറി ആക്രമിച്ചത് എന്നത് അറിയില്ല. കേട്ടത് ശരിയോണ് എല്ലയോ എന്നും അറിയില്ല. എന്നാൽ സംഭവങ്ങൾക്ക് പിന്നിൽ നിന്നും ചുക്കാൻ പിടിച്ചത്, പോലീസ് വകുപ്പിലെ ആളുകൾ തന്നെ.

റേഡിയോ വാർത്തവന്നു. പട്ടാള നിയമം Trivandrumത്ത് പാസാക്കപ്പെട്ടിരിക്കുന്നു. ഏതാനും കിലോ മീറ്റർ അകലത്തിലുള്ള Pangode പട്ടാള കേന്ദ്രത്തിൽ നിന്നും പിറ്റേന്ന് പട്ടാള വാഹന വ്യൂഹം വളരെ സാവധാനത്തിൽ Trivandrum തെരുവീലൂടെ നീങ്ങുന്നു. ഓരോ വാഹനത്തിലും തൊക്കുകൾ ഘടിപ്പിച്ചുവച്ചിരിക്കുന്നു. മുഖത്ത് യാതോരു ഭാവവും ഇല്ലത്ത പട്ടാളക്കാർ തൊക്കുകൾക്ക് പിന്നിൽ.

പട്ടാളക്കാർക്ക് ഒരു സുഖകരമായ നഗരം ചുറ്റൽ അനുഭവമായിരുന്നിരിക്കാം. നിത്യവും പട്ടാള ക്യാമ്പിൽ ഇരുന്നും, പരേഡ് ചെയ്തും മുഴിഞ്ഞിരിക്കുന്ന മന