2. ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ

Post Reply
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

2. ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽ

Post posted by VED »

Image
Image


Image


Image
Image
Last edited by VED on Mon Feb 19, 2024 12:59 pm, edited 4 times in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

Contents

Post posted by VED »

c #


കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.

1. പക്ഷപാതപരമായ ഒരു നിയമം

2. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം

3. അക്രമാസക്തമായ പ്രകോപനത്തിന്‍റെ കോഡുകൾ

4. അസഭ്യത്തിന്‍റെ ദിശാഘടകാംശം

5. ധൈര്യം കാണിക്കലിലൂടുള്ള ആത്മമൂല്യ വർദ്ധനവ്

6. ധൈര്യമല്ലാത്ത ധൈര്യം

7. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം

8. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ

9. സമത്വത്തിന്‍റെ മൂന്ന് നിലവാരങ്ങൾ

10. വാക്ക്കോഡുകളാൽ പിടിച്ചു താഴ്ത്തി സമത്വപ്പെടുത്തുന്നത്

11. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്

12. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം

13. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ

14. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയ്ലിൽ

15. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത

16. ഉള്ളുതുറക്കുന്നതിലെ ആപത്ത്

17. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം

18. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ

19. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?

20. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത

21. സൗകര്യങ്ങൾ നൽകിയാലുള്ള വിന

22. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടംമറിക്കപ്പെടുന്നതെങ്ങിനെ

23. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?

24. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ

25. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത

26. തോൽക്കുന്നതിനും ഒരു നിലവാരമുണ്ട്

27. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം

28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം

29. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൗന്ദര്യം

30. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും

31. വാക്കുകളുടെ ബാഹുല്യം

32. ഭാഷയും മുഖഭാവവും

33. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത

34. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്

35. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ

36. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ

37. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ

38. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ

39. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ

40. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ

41. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്

42. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്

43. നാറുന്ന നിവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു

44. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ

45. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്

46. ബിലാത്തിയുമായൊരു ബന്ധത്തിന്‍റെ മെച്ചം

47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ

48. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും

49. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാകോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു

50. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ

51. എഴുത്തിനെക്കുറിച്ച്

Image
Last edited by VED on Mon Oct 23, 2023 9:56 am, edited 14 times in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

1 #. പക്ഷപാതപരമായ ഒരു നിയമം

ഫ്യൂഡൽ ഭാഷകൾ സമൂഹത്തിൽ കാര്യമായ അരക്ഷിതാവാസ്ഥയും പൌരന്മാരുടെ മനസിൽ അരക്ഷിതത്വവും വരുത്തും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാവർക്കും 'താഴ്ന്നവൻ' എന്ന് വിശേഷിക്കപ്പെടുന്നവന്‍റെ ബഹുമാനക്കുറവ് വൻ ഭീകരാവസ്ഥതന്നെയാണ്.

സർക്കാർ തൊഴിലാളികളെ 'നിങ്ങൾ' എന്ന് സംബോധനചെയ്ത്, അതും വളരെ ഉയർന്നവരെ, പരിചയമുള്ള ഒരു രാഷ്ട്രീയക്കാരൻ ഇപ്പോഴും മറ്റൊരു കേസിൽ അകപ്പെട്ട് മറ്റൊരു സംസ്ഥാനത്ത് ജയിൽവാസം അനുഭവിക്കുന്നുണ്ട്. വർഷം പത്ത് പതിമൂന്നായി എന്നാണ് തോന്നുന്നത്. ഈ ആൾക്ക് ഈ ദുരന്തം സംഭവിക്കും എന്ന് ഈ എഴുത്തുകാരന് ഈ സംഭവ വികാസം നടക്കുന്നതിന് മുൻപേ ബോധോദയുമുണ്ടായിട്ടുണ്ട്.

ഇതിന് യാതോരു അതീന്ത്ര്യവിദ്യാ ജ്ഞാനവും ആവശ്യമില്ലായിരുന്നു. സമൂഹത്തിലെ ഫ്യൂഡൽ ഭാഷയിലെ കോഡുകൾക്ക് വിരുദ്ധമായി നിലകൊണ്ടാൽ, വരാവുന്ന ദുരന്തങ്ങളാണ് ഈ മാതിരിയുള്ള കാര്യങ്ങൾ.

ഇന്ന് ദേശീയ ബാങ്കുകളിൽ സർവ്വത്ര കാണുന്ന ഒരു ബോഡാണ് താഴെ നൽകുന്നത്.

Misbehave with the bank staff

Misbehaving / abusing / assaulting a bank employee comes under Indian penal code (IPC) section 332 and 352 which may attract 2-3 years of IMPRISONMENT and is a NON-BAILABLE CRIME. If any person found performing any of the above activities he/she will be punished which may extend to 3 years or with fine or with both.


തർജ്ജമയുടെ തുടക്കം....

ബാങ്ക് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയാൽ

ഒരു ബാങ്ക് ജീവനക്കാരനോട് അപമര്യാദയായി പെരുമാറുക/ അസഭ്യവാക്ക് ഉപയോഗിക്കുക /അയാളെ ദേഹോപദ്രവം ചെയ്യുക എന്നിവ ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) 332, 352 എന്നീ വകുപ്പുകൾ പ്രകാരം, ജാമ്യമില്ലാത്ത കുറ്റവും, 2 വർഷം തടവ് ശിക്ഷയ്ക്ക് അർഹതയുള്ളതുമാണ്. ഇത്യാദി രീതിയിൽ ആരെങ്കിലും പെരുമാറിയാൽ, അയാളെ 3 വർഷം വരെ നീളുന്നരീതിയിൽ ശിക്ഷിക്കുന്നതും, അല്ലെങ്കിൽ ഫൈൻ ചുമത്തുന്നതും, അതുമല്ലെങ്കിൽ, അവ രണ്ടും നൽകുന്നതുമാണ്.

.....തർജ്ജമയുടെ അന്ത്യം

ഈ നിയമം യഥാർത്ഥത്തിൽ പ്രതിഫലിക്കുന്നത്, ബാങ്ക് ജീവനക്കാർക്ക് ജനങ്ങളോട് ഇടപഴകാനുള്ള ഭയത്തെയാണ്. ജനം അവരെ അടിക്കും ഇടിക്കും എന്നതല്ല ഭയം. ഇങ്ങിനെ ആരെങ്കിലും ആരെയെങ്കിലും ചെയ്താൽ, അതിനെ ശിക്ഷിക്കാനുള്ള നിയമങ്ങൾ വെറെയുണ്ട്.

ഈ മുകളിൽ നൽകിയിട്ടുള്ള നിയമത്തിലെ കഠിനമായ പരാജയം, ഇതു പോലൊരു നിയമം, തിരിച്ചും സൃഷ്ടിക്കപ്പെട്ടിട്ടില്ലാ എന്നുള്ളതാണ്. അതായത്, ഏതെങ്കിലും ബാങ്ക് ജീവനക്കാരൻ ഈ രാജ്യത്തിലെ ഏതെങ്കിലും പൌരനോട് അപമര്യാദയായി പെരുമാറുകയോ, അസഭ്യവാക്ക് ഉപയോഗിക്കുകയോ, അയാളെ ദേഹോപദ്രപം ചെയ്യുകയോ ചെയ്താൽ തിരിച്ചും ഇതേ വിധത്തിലുള്ള ശിക്ഷയ്ക്ക് വിധേയനായിരിക്കും എന്നുള്ളത്.

മറ്റൊരു പ്രശ്നം 'അസഭ്യവാക്ക്' എന്ന പ്രയോഗത്തെ കൃത്യമായി നിർവ്വചിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ളതാണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അടുത്ത എഴുത്തിൽ നൽകാം.

ഇതിനെല്ലാം ബദലായി ബാങ്ക് ജീവനക്കാർ ഈ രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരാണ് എന്ന ഒരു മറുപടിനൽകിയേക്കാം. ഇതിൽ കാര്യമായ കഴമ്പില്ലാ എന്നുള്ളതാണ് വാസ്തവം.

സർക്കാർ ഓഫിസ് തൊഴിലാളികൾക്ക് പക്ഷപാതപരമായുള്ള, ഈ വിധമുള്ള അനവധി അറിയപ്പെടാത്ത നിയമങ്ങൾ ലിഖിത രൂപത്തിൽ ഇന്ന് നിലവിലുണ്ട് എന്നുള്ളതാണ് വാസ്തവം.

എന്നാൽ ഈ നിയമങ്ങളെക്കുറിച്ച് എന്തെങ്കിലും സംസാരിക്കുമ്പോൾ, ഉടനെയുള്ള പ്രതികരണം, ഇവയെല്ലാം ബൃട്ടിഷുകാർ എഴുതിയ 'ഇന്ത്യൻ പീനൽ കോഡി'ലുള്ളതാണ് എന്നാണ് മറുപടി കിട്ടുക.

എന്നാൽ ആ 'ഇന്ത്യൻ പീനൽകോഡ്', ഇന്ന് പാക്കിസ്ഥാൻ, ബങ്ഗാളാദേശ്, ഇന്ത്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതും, എന്നാൽ ഈ ഉപദ്വീപിന്‍റെവെറും പകുതിയോളം മാത്രം വരുന്ന ബൃട്ടിഷ് ഇന്ത്യയിലെ പീനൽകോഡാണ്. അത് ഇന്നുള്ള പാക്കിസ്ഥാന്‍റെയോ, ബങ്ഗാളാദേശിന്‍റെയോ, ഇന്ത്യയുടേയോ പീനൽകോഡല്ല.

ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളെ യാതോരുവിധത്തിലും ഈ മൂന്ന് രാജ്യങ്ങളിലേയും ഭരണ സംവിധാനങ്ങളോട് സാമ്യപ്പെടുത്താൻ ആവില്ലതന്നെ.

Image
Last edited by VED on Mon Oct 23, 2023 11:46 am, edited 3 times in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

2 #. സർക്കാർ തൊഴിലാളികളുടെ ഒരു അധികാരം

വ്യത്യസ്ത രീതികളിൽ പ്രതികരിക്കാനാവുന്ന വാക്ക് കോഡുകൾ ഉള്ള ഭാഷാ അന്തരീക്ഷത്തിൽ, പൊതുജനം സർക്കാർ ഓഫിസ് തൊഴിലാളികളോട് നിശ്ചിതരീതിയിൽ മാത്രമേ പെരുമാറാവൂ എന്ന് ഉറപ്പ് വരുത്താനാണ്, സർക്കാർ ഓഫിസ് തൊഴിലാളികൾ പലവിധ ചട്ടങ്ങളും നിയമങ്ങളും വിഷമിപ്പിക്കലുകളും നിരത്തിവെക്കുന്നത്.

കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ ഈ ഒരു പ്രശ്നം ലവലേശം ഇല്ലാ എന്ന് ഓർക്കുക.

പൊതുജനത്തിൽപ്പെട്ട ആൾക്ക് ഭയപ്പെടാനൊന്നുമില്ലെങ്കിൽ, അയാൾ 'സാർ' എന്നതിന് പകരം 'നിങ്ങൾ' എന്ന് ഉപയോഗിക്കും. വേണമെങ്കിൽ 'നീ' എന്നും ഉപയോഗിക്കും. 'അദ്ദേഹം' എന്നോ 'സാർ' എന്നോ 'അവര്' എന്നോ പരാമർശവാക്കായി ഉപയോഗിക്കുന്നതിന് പകരം 'അവൻ' എന്നും 'അവൾ' എന്നും ഉപയോഗിക്കും.

എന്നാൽ ഏതെങ്കിലും രീതിയിൽ ഭയപ്പെടുത്താനോ പ്രയാസപ്പെടുത്താനോ സർക്കാർ തൊഴിലാളിക്ക് ആവുമെങ്കിൽ, പൊതുജനത്തിപ്പെട്ട ആൾ ബഹുമാന പദങ്ങൾ മാത്രമേ ഉപയോഗിക്കുള്ളു.

ഇതാണ് കാതലായ പ്രശ്നവും സാമൂഹിക പെരുമാറ്റ സ്വഭാവത്തിന്‍റെ വിശദീകരണവും.

എന്നാൽ, അതേ അവസരത്തിൽ, പൊതുജനത്തിന് തിരിച്ച് സർക്കാർ ഓഫിസ് തൊഴിലാളികളെ ഭയപ്പെടുത്താൻ കാര്യമായി ഒന്നുംതന്നെ കൈവശമില്ലാ എന്നുള്ളതാണ് മറ്റൊരു യാഥാർത്ഥ്യം. എന്നുവച്ചാൽ, സർക്കാർ തൊഴിലാളിക്ക് പൊതുജനത്തിൽപ്പെട്ട ആളെ, അയാളുടെ സാമൂഹിക പദവി, വരുമാനം, സാമ്പത്തികനിലവാരം, മറ്റ് അതുപോലുള്ള കാര്യങ്ങൾ നോക്കി, ആവുമെങ്കിൽ തരംതാഴ്ത്തിയും അലോസരപ്പെടുത്തിയും സംസാരിക്കാം.

പൊതുവേ പറഞ്ഞാൽ മിക്ക സർക്കാർ ഓഫിസ് തൊഴിലാളികളും സാധാരണ പൌരനെക്കുറിച്ച് പരാമർശിക്കുമ്പോൾ 'അവൻ', 'അവൾ' എന്നാണ് ഉപയോഗിക്കാറ്.

ഇത് ഭരണഘടനാ പരമായി അംഗീകരിക്കാൻപറ്റുന്ന കാര്യമാണ് എന്ന് തോന്നുന്നില്ല.വ്യത്യസ്ത രീതികളിൽ പ്രതികരിക്കാനാവുന്ന വാക്ക് കോഡുകൾ ഉള്ള ഭാഷാ അന്തരീക്ഷത്തിൽ, പൊതുജനം സർക്കാർ ഓഫിസ് തൊഴിലാളികളോട് നിശ്ചിതരീതിയിൽ മാത്രമേ പെരുമാറാവൂ എന്ന് ഉറപ്പ് വരുത്താനാണ്, സർക്കാർ ഓഫിസ് തൊഴിലാളികൾ പലവിധ ചട്ടങ്ങളും നിയമങ്ങളും വിഷമിപ്പിക്കലുകളും നിരത്തിവെക്കുന്നത്.

കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ ഈ ഒരു പ്രശ്നം ലവലേശം ഇല്ലാ എന്ന് ഓർക്കുക.

പൊതുജനത്തിൽപ്പെട്ട ആൾക്ക് ഭയപ്പെടാനൊന്നുമില്ലെങ്കിൽ, അയാൾ 'സാർ' എന്നതിന് പകരം 'നിങ്ങൾ' എന്ന് ഉപയോഗിക്കും. വേണമെങ്കിൽ 'നീ' എന്നും ഉപയോഗിക്കും. 'അദ്ദേഹം' എന്നോ 'സാർ' എന്നോ 'അവര്' എന്നോ പരാമർശവാക്കായി ഉപയോഗിക്കുന്നതിന് പകരം 'അവൻ' എന്നും 'അവൾ' എന്നും ഉപയോഗിക്കും.

എന്നാൽ ഏതെങ്കിലും രീതിയിൽ ഭയപ്പെടുത്താനോ പ്രയാസപ്പെടുത്താനോ സർക്കാർ തൊഴിലാളിക്ക് ആവുമെങ്കിൽ, പൊതുജനത്തിപ്പെട്ട ആൾ ബഹുമാന പദങ്ങൾ മാത്രമേ ഉപയോഗിക്കുള്ളു.

ഇതാണ് കാതലായ പ്രശ്നവും സാമൂഹിക പെരുമാറ്റ സ്വഭാവത്തിന്‍റെ വിശദീകരണവും.

എന്നാൽ, അതേ അവസരത്തിൽ, പൊതുജനത്തിന് തിരിച്ച് സർക്കാർ ഓഫിസ് തൊഴിലാളികളെ ഭയപ്പെടുത്താൻ കാര്യമായി ഒന്നുംതന്നെ കൈവശമില്ലാ എന്നുള്ളതാണ് മറ്റൊരു യാഥാർത്ഥ്യം. എന്നുവച്ചാൽ, സർക്കാർ തൊഴിലാളിക്ക് പൊതുജനത്തിൽപ്പെട്ട ആളെ, അയാളുടെ സാമൂഹിക പദവി, വരുമാനം, സാമ്പത്തികനിലവാരം, മറ്റ് അതുപോലുള്ള കാര്യങ്ങൾ നോക്കി, ആവുമെങ്കിൽ തരംതാഴ്ത്തിയും അലോസരപ്പെടുത്തിയും സംസാരിക്കാം.

പൊതുവേ പറഞ്ഞാൽ മിക്ക സർക്കാർ ഓഫിസ് തൊഴിലാളികളും സാധാരണ പൌരനെക്കുറിച്ച് പരാമർശിക്കുമ്പോൾ 'അവൻ', 'അവൾ' എന്നാണ് ഉപയോഗിക്കാറ്.

ഇത് ഭരണഘടനാ പരമായി അംഗീകരിക്കാൻപറ്റുന്ന കാര്യമാണ് എന്ന് തോന്നുന്നില്ല.വ്യത്യസ്ത രീതികളിൽ പ്രതികരിക്കാനാവുന്ന വാക്ക് കോഡുകൾ ഉള്ള ഭാഷാ അന്തരീക്ഷത്തിൽ, പൊതുജനം സർക്കാർ ഓഫിസ് തൊഴിലാളികളോട് നിശ്ചിതരീതിയിൽ മാത്രമേ പെരുമാറാവൂ എന്ന് ഉറപ്പ് വരുത്താനാണ്, സർക്കാർ ഓഫിസ് തൊഴിലാളികൾ പലവിധ ചട്ടങ്ങളും നിയമങ്ങളും വിഷമിപ്പിക്കലുകളും നിരത്തിവെക്കുന്നത്.

കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ ഈ ഒരു പ്രശ്നം ലവലേശം ഇല്ലാ എന്ന് ഓർക്കുക.

പൊതുജനത്തിൽപ്പെട്ട ആൾക്ക് ഭയപ്പെടാനൊന്നുമില്ലെങ്കിൽ, അയാൾ 'സാർ' എന്നതിന് പകരം 'നിങ്ങൾ' എന്ന് ഉപയോഗിക്കും. വേണമെങ്കിൽ 'നീ' എന്നും ഉപയോഗിക്കും. 'അദ്ദേഹം' എന്നോ 'സാർ' എന്നോ 'അവര്' എന്നോ പരാമർശവാക്കായി ഉപയോഗിക്കുന്നതിന് പകരം 'അവൻ' എന്നും 'അവൾ' എന്നും ഉപയോഗിക്കും.

എന്നാൽ ഏതെങ്കിലും രീതിയിൽ ഭയപ്പെടുത്താനോ പ്രയാസപ്പെടുത്താനോ സർക്കാർ തൊഴിലാളിക്ക് ആവുമെങ്കിൽ, പൊതുജനത്തിപ്പെട്ട ആൾ ബഹുമാന പദങ്ങൾ മാത്രമേ ഉപയോഗിക്കുള്ളു.

ഇതാണ് കാതലായ പ്രശ്നവും സാമൂഹിക പെരുമാറ്റ സ്വഭാവത്തിന്‍റെ വിശദീകരണവും.

എന്നാൽ, അതേ അവസരത്തിൽ, പൊതുജനത്തിന് തിരിച്ച് സർക്കാർ ഓഫിസ് തൊഴിലാളികളെ ഭയപ്പെടുത്താൻ കാര്യമായി ഒന്നുംതന്നെ കൈവശമില്ലാ എന്നുള്ളതാണ് മറ്റൊരു യാഥാർത്ഥ്യം. എന്നുവച്ചാൽ, സർക്കാർ തൊഴിലാളിക്ക് പൊതുജനത്തിൽപ്പെട്ട ആളെ, അയാളുടെ സാമൂഹിക പദവി, വരുമാനം, സാമ്പത്തികനിലവാരം, മറ്റ് അതുപോലുള്ള കാര്യങ്ങൾ നോക്കി, ആവുമെങ്കിൽ തരംതാഴ്ത്തിയും അലോസരപ്പെടുത്തിയും സംസാരിക്കാം.

പൊതുവേ പറഞ്ഞാൽ മിക്ക സർക്കാർ ഓഫിസ് തൊഴിലാളികളും സാധാരണ പൌരനെക്കുറിച്ച് പരാമർശിക്കുമ്പോൾ 'അവൻ', 'അവൾ' എന്നാണ് ഉപയോഗിക്കാറ്.

ഇത് ഭരണഘടനാ പരമായി അംഗീകരിക്കാൻപറ്റുന്ന കാര്യമാണ് എന്ന് തോന്നുന്നില്ല.

Image
Last edited by VED on Mon Oct 23, 2023 9:57 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

3 #. അക്രമാസക്തമായ പ്രകോപനത്തിന്‍റെ കോഡുകൾ

ഭാഷാകോഡുകളിൽ വിധേയത്വം കാണിക്കണം എന്ന് പ്രതീക്ഷിക്കപ്പെടുന്ന വിഭാഗം ബഹുമാനം തടഞ്ഞുവച്ചുകൊണ്ട് സംസാരിച്ചാൽ ഉള്ള പ്രശ്നം ഗുരുതരമാണ്.

ഉദാഹരണത്തിന്, ഭാര്യ ഭർത്താവിനോട് 'നീ പോടാ' എന്ന് പറഞ്ഞാൽ, പല ഭർത്താക്കന്മാരും അക്രമാസക്തരാകാം. ഇങ്ങിനെ ഗുരുതരമായി പ്രതികരിച്ചവർക്ക് മാനസിക രോഗമാണ് എന്ന് പറയുന്നതിൽ അർത്ഥമുണ്ട് എന്ന് തോന്നുന്നില്ല. ഭർത്താവ് ഭാര്യയോട് 'നീ പോടീ' എന്ന് പറഞ്ഞാൽ, ഭാര്യക്ക് പ്രശ്നമില്ലാ എന്നതുമായി അല്ല ഈ അക്രമാസക്തമായ പെരുമാറ്റത്തെ താരതമ്യപ്പെടുത്തേണ്ടത്.

മറിച്ച്, ഭർത്താവ് അക്രമാസക്തമായ അതേ അന്തരീക്ഷത്തിന് തുല്യമായ മറ്റ് ഏതെങ്കിലും അന്തരീക്ഷം ആലോചിക്കാം. ഉദാഹരണത്തിന്, ഒരു പോലീസ് ഇൻസ്പെക്ടറോട് ലോറി ക്ളീനർ 'നീ പോടാ' എന്ന് പറയുന്നു. ഇൻസ്പെക്ടർക്ക് മനോനില നിലനർത്താൻ കഴിവുണ്ടെങ്കിൽ, ആ ആൾക്ക് മറ്റ് എന്തെങ്കിലും മാനസിക തകരാറ് ഉണ്ടാവനാണ് സാധ്യത.

ഇത് പോലെതന്നെയാണ്, സ്ക്കൂൾ അദ്ധ്യപകനോട് 'നീ പോടാ' എന്ന് വിദ്യർത്ഥി പറഞ്ഞാലും.

ഈ വിധ സന്ദർഭങ്ങളിൽ പ്രവർത്തിക്കുന്ന യാഥാർത്ഥ്യത്തിന്‍റെ കോഡുകളെക്കുറിച്ച് (Codes of reality) ഈ എഴുത്തുകാരന് പലതും പറയാനാവുന്നതാണ്. എന്നാൽ അതിന് അനുയോജ്യമായ അവരസമല്ല ഇത്.

ഈ വക കാര്യങ്ങളെക്കുറിച്ച് മനശ്ശാസ്ത്രത്തിനോ, സൈക്യാട്രിക്കോ കാര്യമായ എന്തെങ്കിലും വിവരം ഉണ്ട് എന്നത് തന്നെ സംശയമാണ്.

ഭാഷാ കോഡുകൾക്ക് സമൂഹത്തിൽ പലതരത്തിലുള്ള അക്രമസ്വഭാവങ്ങളും കൊണ്ടുവരുവാൻ ആവുന്നതാണ്. ഈ കഴിവ് ഇങ്ഗ്ളിഷ് അടക്കമുള്ള മിക്ക ഭാഷകളിലേയും കോഡുകൾക്ക് ഉണ്ട്. എന്നാൽ, ഫ്യൂഡൽ ഭാഷകൾക്ക് ഇതിനുള്ള കഴിവ് അതീവ ശക്തമാണ്.

ഗുരുതരമായ പ്രകോപന കോഡുകൾ ഉള്ള ഭാഷകളെ ഭരണത്തിന്‍റെയും, ഭരണഘടനയുടേയും, വിദ്യാഭ്യാസത്തിന്റേയും ഭാഷയാക്കുന്നത് അതീവ വിഡ്ഢിത്തവും അപകടവും ആണ്.

ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ഈ വിധമുള്ള കോഡുകൾ വിരളമാണ്. അതിനാൽത്തന്നെയാണ് യൂഎസ്ഏയിൽ പൊതുജനത്തിന് തോക്കുകൾ കൈവശം വെക്കാനുള്ള അവകാശം ആദ്യകാലം മുതൽ ലഭിച്ചത്. എന്നാൽ, കഴിഞ്ഞ മുപ്പത് വർഷക്കാലം അവിടെ ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവരുടെ വരവോടെ, പൊതുജനത്തിന്‍റെ കൈയിൽ തോക്ക് ഉള്ളത് അതീവ അപകടകരമായ കാര്യമായിത്തീർന്നിട്ടുണ്ട്.

ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ പ്രശാന്ത അന്തരീക്ഷത്തിൽ, ഫ്യൂഡൽ ഭാഷാ സംസാരം നിറയുമ്പോൾ, സൗമ്യസ്വഭാവക്കാർ അക്രമാസക്തരാകാനുള്ള സാധ്യത വളരേ കൂടുതലാണ്.

ഈ കാര്യം ഈ എഴുത്തുകാരന്‍റെ ഏറ്റവും പഴയ ഗ്രന്ഥമായ March of the Evil Empires: English versus the feudal languages എന്ന ഗ്രന്ഥത്തിൽ പ്രവചിച്ചിരുന്നു. ഈ പ്രവചനം കാരണം, ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ കമ്പ്യൂട്ടർ മേഖലയിൽ പ്രവർത്തിക്കുന്ന പല ഫ്യൂഡൽ ഭാഷക്കാരും ഈ എഴുത്തുകാരന് ഇന്റർനെറ്റിൽ പല വേദികളിലും ഒരു ശക്തമായ ഭ്രഷ്ട് നിലനിർത്തിയിട്ടുണ്ട്. ഏതാണ്ട് 15 വർഷത്തോളം.

Image
Last edited by VED on Mon Oct 23, 2023 9:57 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

4 #. അസഭ്യത്തിന്‍റെ ദിശാഘടകാംശം

ഫ്യൂഡൽ ഭാഷകളിൽ, അസഭ്യത്തിനും ഒരു ദിശാ ഘടകാംശം (vector component) ഉണ്ട്.

ഉദാഹരണത്തിന്, 'നീ പോടാ' എന്ന വാക്യം നോക്കാം. ഇതിൽ അസഭ്യ ചുവയുള്ള വാക്കുകൾ ഇല്ലായെന്ന് പറയാവുന്നതാണ്.

എന്നാൽ ഈ വാക്യം 'നീ' എന്ന സംബോധനാ രൂപത്തിലേ, കാര്യക്ഷമതയുള്ളതാകുള്ളു. 'പോടാ' എന്ന വാക്യം 'നിങ്ങൾ', 'സാർ' എന്ന വാക്കുകളോട് ചേർത്താൽ, ആകെ നർമ്മരസമുള്ളതായി മാറുകയും അപ്രായോഗികവും ആവും. 'നിങ്ങൾ പോടാ' എന്നും 'സാറ് പോടാ' എന്നതും.

എന്നാൽ, 'നീ പോടാ' എന്നുള്ളത് 'നിങ്ങൾ പോകണം', 'സാറ് പോയാട്ടെ' എന്നൊക്കയാക്കി ഉപയോഗിക്കാം. എന്നാൽ ഇവയ്ക്ക് 'നീ പോടാ' എന്ന പ്രയോഗത്തിന്‍റെ അക്രമാസക്തത കൈവരിക്കാനാകില്ല.

മലബാറി ഭാഷയിലെ ഏറ്റവും വലിയ അസഭ്യവാക്കുകളിൽ ഒന്നായി കരുതപ്പെടുന്ന 'നായിന്‍റെ മോനെ' എന്ന പ്രയോഗവും (മലയാളത്തിൽ ഇത് വലിയൊരു അസഭ്യമല്ലതന്നെ), മലായളത്തിലെ അതികഠിമായിട്ടുള്ള 'മൈരെ, പൂറിമോനെ, പണ്ടച്ചിമോളെ, തായോളിമോനെ, അമ്മയെ പോയി പണ്ണെടാ, തായോളിമോനെ' തുടങ്ങിയ അസഭ്യങ്ങൾ 'നീ' എന്നതിനോട് കൂടിയെ ഉപയോഗിക്കാൻ പറ്റുള്ളു.

'നീ പോടാ നായിന്‍റെ മോനെ', എന്നല്ലാതെ 'സാറെ പോടാ നായിന്‍റെ മോനെ' എന്ന് അസഭ്യം പറഞ്ഞാൽ, വാകരണപ്പിശകിൽ അസഭ്യം ആകെ പാളിപ്പോകും. അസഭ്യം പരിഹാസ്യമായി മാറും.

കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ നിന്നും നോക്കുമ്പോൾ, അസഭ്യവാക്കുകളുടെ ദിശാ ബോധം ഒരു വിചിത്രമായ കാര്യമായി തോന്നാം. കലർപ്പില്ലാത്ത ഇങ്ഗ്ളിഷിലെ അസഭ്യവാക്കുകൾ, ശരിക്കും നോക്കിയൽ വലിയ അസഭ്യവാക്കുകൾ അല്ലതന്നെ. മാനസികമായി വലിയ അറപ്പൊന്നും വരുത്താനുള്ള കെൽപ്പുള്ളവയല്ല അവ.

എന്നാൽ അവയ്ക്ക് ദിശാ ഘടാകാംശം ഇല്ലതന്നെ. ആരോടും ഉപയോഗിക്കാം.

അന്യഭാഷക്കാർ ഇന്ന് ഇങ്ഗ്ളിഷിൽ അനവധി കഠിനമായ അസഭ്യവചനങ്ങൾ ചേർത്തിട്ടുണ്ട്. ഇങ്ഗ്ളിഷ് ഭാഷയുടെ പരന്ന പ്രകൃതം കാരണം, ഇവയും ആരോടും ഉപയോഗിച്ചുകാണുന്നു. വാക്കുകൾ വലിയാൾ, ചെറിയാൾ എന്നരീതിയിൽ വാക്യരചനയിൽ തടസ്സം നിൽക്കുന്നില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ അസഭ്യവാക്കുകൾ സമൂഹത്തിലെ താഴ്ന്നവർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. പോലീസ് സ്റ്റേഷനിലും, തൊഴിൽസ്ഥലത്തും, മറ്റ് പലവേദികളിലും അസഭ്യപ്രയോഗം താഴെക്കിടയിലുള്ളവരോട് പ്രയോഗിച്ചാൽ, കാര്യമായ ഒരു തെമ്മാടിത്തമായി ആരും ചിന്തിക്കില്ലതന്നെ. ഏറ്റവും കൂടിയാൽ, ഇവ കേൾക്കുന്ന മറ്റുള്ളവർ ഒന്ന് ചിരിക്കും. ഇവയുടെ പ്രഹരം അനുഭവിക്കുന്നവരും, തലചൊറിഞ്ഞ് ഇളിബ്യരായി ഒന്ന് ചിരിക്കും. അത്രതന്നെ.

സാമൂഹികമായി ഈ വക അസഭ്യങ്ങൾ തികച്ചും അരുതാത്തവയാകുന്നത്, ഇവ താഴെക്കിടയിലുള്ളവർ മുകലിലുള്ളവരോട് ഉപയോഗിക്കുമ്പോൾ മാത്രമാണ്.

ഈ പറഞ്ഞതിലും മറ്റൊരു കാര്യം ഉണ്ട്. തിരുവിതാംകൂർ പോലീസ് സ്റ്റേഷനുകളിൽ പണ്ട് കാലങ്ങളിൽ (ഇപ്പോഴെങ്ങിനെയാണ് എന്ന് അറിയില്ല) സാധാരണ പൗരന്മാർ എന്തെങ്കിലും ചില്ലറ പ്രശ്നങ്ങളിൽ പിടിക്കപ്പെട്ട് കയറിച്ചെന്നാൽ, 'പൂറീമോനെ', 'മൈരെ', 'തോയോളിമോനെ' തുടങ്ങിയ, മനുഷ്യന്‍റെ ആത്മാവിനെവരെ കീറിമുറിക്കുന്ന, അസഭ്യവാക്കുകളുടെ ഒരു പ്രവാഹം തന്നെ ഒഴുകിവരും.

സാധാരണ പൗരൻ സർക്കാർ ജോലിയിൽ നിൽക്കുന്നവരുടെ കീഴിൽ ആണ് എന്നത് തെളിയിക്കാനായി ഉപോയഗിക്കപ്പെടുന്ന ഒരു സാമൂഹിക കോഡായാണ് ഈ അസഭ്യപ്രയോഗം.

ഇതിലൊന്നും ആരും, യാതോരു വിപ്ളവ വായാടികളും, യാതോരു തെറ്റും കാണുന്നില്ല എന്നുള്ളത്, അവർക്കൊന്നും കലർപ്പില്ലാത്ത ഇങ്ഗ്ളിഷുമായി യാതോരു ബന്ധവും ഇല്ലാ എന്നുള്ളതിന്‍റെ തെളിവ് മാത്രമാണ്.

ഈ രാജ്യത്തിലെ ഭാഷകളിൽ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രമേ സമത്വാധിഷ്ടിത സാമൂഹിക ആശയവിനിമയത്തെ അനുകൂലിക്കുന്നുള്ളു എന്ന വിവരം അറിയാത്ത വിപ്ളവകാരികൾക്ക് യഥാർത്ഥത്തിൽ എന്തിനെക്കുറിച്ചെങ്കിലും കാര്യമായി വിവരമുണ്ടോ?

Image
Last edited by VED on Mon Oct 23, 2023 9:57 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

5 #. ധൈര്യം കാണിക്കലിലൂടെയുള്ള ആത്മമൂല്യ വർദ്ധനവ്

ഫ്യൂഡൽ ഭാഷകളിൽ ധൈര്യം കാണിക്കൽ ഒരു പ്രധാന ആവശ്യമാണ്. ധൈര്യം, ഉഷാറ്, പരുക്കൻ പെരുമാറ്റം, ഞെട്ടിച്ച് സംസാരിക്കാനുള്ള പാടവം, അപമാര്യാദയായി സംസാരിക്കാനുള്ള കഴിവ്, കുത്തിക്കുത്തി ചോദ്യം ചോദിച്ച് മറ്റെയാൾക്ക് പ്രയാസം വരുത്താനുള്ള നൈപുണ്യം, മറ്റ് ഇത്യാദി കഴിവുകൾ വാക്ക് കോഡുകളെ സ്വാധീനിക്കും എന്ന് ഏവരും മനസ്സിലാക്കുന്നു.

എന്നാൽ ഈ വക സ്വഭാവ നൈപുണ്യങ്ങൾ പ്രകടിപ്പിച്ച് കാണിക്കേണ്ടി വരിക, പലപ്പോഴും സാമൂഹികമായി ഒന്ന് പടവെട്ടി പൊന്തിവരാനുള്ള ഒരു ആയുധം ആയേക്കാം.

സാമൂഹികമായോ, തൊഴിൽ പദവിപരമായോ ഉയരങ്ങളിൽ എത്തിപ്പെട്ടാൽ, ഈ വക കോപ്രാട്ടിത്തരങ്ങളുടെ ആവശ്യം വല്ലാതെയുണ്ടാവില്ല. കാരണം, സാമൂഹിക അല്ലെങ്കിൽ തൊഴിൽ സ്ഥാനങ്ങളുടെ ഘടനാ ബലം മുകൾപ്പരപ്പിലുള്ളവരുടെ മിതമായുള്ള വാക്കുകൾക്ക് അത്ഭുതകരമായ ശക്തി നൽകും. എന്നാൽ, പടവെട്ടി മുകളിലേക്ക് വന്ന ആളിൽ പലപ്പോഴും ഈ പടവെട്ടിയുള്ള സ്വഭാവം വളർന്നുകഴിഞ്ഞാലും നിലനിന്നേക്കാം.

ഇതുമായി ബന്ധപ്പെട്ട് വെറെ ചിലകാര്യങ്ങൾ പറയാവുന്നതാണ്. അത് പിന്നീട് പറയാം, പിന്നീട് എവിടെയെങ്കിലും പ്രതിപാദ്യവിഷയമായി ഈ കാര്യം വരികയാണെങ്കിൽ.

ഈ വീക്ഷണകോണിൽ നിന്നും നോക്കിയാൽ, പ്രാദേശികമായി ഇങ്ഗ്ളിഷ് സംസാരിക്കുന്ന ജനത, വെറും സ്ത്രൈണ സ്വഭാവക്കാരും, മൃദല സ്വരമുള്ളവരും ആണ് എന്ന ഒരു തോന്നൽ വന്നേക്കാം. ഒരു പരിധിവരെ ഇത് ശരിയാകാം. കാരണം, ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ച തുടങ്ങുന്നതിന് മുൻപായി ഇങ്ഗ്ളിഷ് കച്ചവട സംരഭങ്ങളെക്കുറിച്ച് ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിലും ചൈനാ പ്രദേശങ്ങളിലും ഇങ്ങിനെ ഒരു ധാരണ ഉണ്ടായിരിന്നു എന്ന സൂചന ചരിത്രത്തിൽ കാണുന്നു.

എന്തിനും മാന്യമായി അനുവാധം ചോദിക്കുക (May I?), ആരോടും നന്നി (നന്ദി) പറയുക (Thank You) (വേലക്കാരോടുപോലും), ആരോടും ക്ഷമാപണം അറിയിക്കുക (Sorry) (വേലക്കാരോടുപോലും), ആരോടും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പുക്കുക (applogise), Good morning, Good evening, തുടങ്ങിയ വാക്കുകൾ ഉച്ചരിക്കുക തുടങ്ങിയകാര്യങ്ങൾ ഒരു ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ വെറും പരഹാസ്യമായ കഴിവ് കേടായാണ് മനസ്സിലാക്കപ്പെടുക.

ഫ്യൂഡൽ ഭാഷകളിൽ നന്നി (നന്ദി) രേഖപ്പെടുത്തുന്നത് താഴെയുള്ള ആൾ മുകളിലെ ആളോടാണ്. ഇത് പോലെ തന്നെയാണ് ക്ഷമാപണവും, ഖേദം പ്രകടിപ്പിക്കലും മറ്റും. യാതോരു യജമാന സ്ഥാത്തുള്ള ആളും തന്‍റെ പണിക്കാരനോട് ഈ വിധ വാക്കുകൾ ഉപയോഗിക്കില്ലതന്നെ. അങ്ങിനെ വല്ലതും ചെയ്താൽ, ആ യജമാനന് എന്തോ മാനസിക കഴിവ് കേടുണ്ട് എന്നാണ് പണിക്കാർ മനസ്സിലാക്കുക.

മെഡ്രാസിന് (ചെന്നൈ) അടുത്തായുള്ള ആർക്കോട്ട് എന്ന സ്ഥലത്തെ ഇങ്ഗ്ളിഷ് കച്ചവട കേന്ദ്രത്തെ, ഫ്രഞ്ചുകാരും സ്വദേശീയ രാജാവും ഒന്നുചേർന്ന് ആക്രമിക്കാൻ ഒരുമ്പെട്ടതിന് ധൈര്യം നൽകിയത് ഇങ്ഗ്ളിഷുകാരുടെ പൊതുവായുള്ള ഈ സ്ത്രൈണ സ്വഭാവം ആണ്.

ഇന്നുള്ള ഇങ്ഗ്ളണ്ട് പഴയ ഇങ്ഗ്ളണ്ടിൽ നിന്നും വളരെ മാറിപ്പോയിരിക്കാം. കാരണം, ഇന്ന് അനവധി ഫ്യൂഡൽ ഭാഷക്കാർ അവിടേക്ക് കടന്ന് കൂടി സമൂഹത്തിൽ കാര്യമായ വിഘടനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച്, ഇങ്ഗ്ളിഷുകാർക്ക് കാര്യമായ അറിവ് ലഭിച്ചിട്ടില്ലാ എന്നതാണ് സത്യം.

എന്നിരുന്നാലും, ഇങ്ഗ്ളിഷുകാരുടെ ഒരു പ്രത്യേക ധൈര്യത്തെക്കുറിച്ച് ഇവിടെ പ്രതിപാദിക്കാം. അടുത്ത എഴുത്തിൽ.

Image
Last edited by VED on Mon Oct 23, 2023 9:58 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

6 #. ധൈര്യമല്ലാത്ത ധൈര്യം

ഇങ്ഗ്ളിഷുകാരിൽ ഒരു പ്രത്യേകതരം ധൈര്യം കാണാവുന്നതാണ്. എന്നാൽ ഇത് ഒരു ധൈര്യത്തിന്‍റെ ഉദാഹരണം ആയി ചിത്രീകരിക്കപ്പെട്ടാൽ ഇങ്ഗ്ളിഷുകാർ പൊട്ടിച്ചിരിക്കും എന്നാണ് തോന്നുന്നത്.

കാരണം, ഇത് ഒരു ധൈര്യത്തിന്‍റെ ഉദാഹരണമേ ആല്ല, അവരെ സംബന്ധിച്ചെടുത്തോളം.

ഈ ധൈര്യത്തിന്‍റെ ഒരു ചിത്രീകരണമാണ് താഴെ:

ഇങ്ഗ്ളണ്ടിലുള്ള ഒരു ഇങ്ഗ്ളിഷ് പൗരൻ ഒരു പ്രശ്നം നേരിടുന്നു. ഇതിന് പരിഹാരം കണ്ടെത്താൻ പോലീസിന്‍റെ സഹായം ആവശ്യമാണ്. ഈ ആൾ പോലീസ് സ്റ്റേഷയിൽ പോകുന്നു. തന്‍റെ പ്രശ്ന പരിഹാരം കണ്ടെത്താൻ സഹായിക്കാനാകുന്ന പോലീസ് വകുപ്പ് ജീവനക്കാരനെ ഈ ആൾ സമീപിക്കുന്നു. ആ ജീവനക്കാരന് മുന്നിൽ പ്രത്യേകമായ യാതോരു അനുവാദവുമില്ലാതെ തന്നെ കസേലയിൽ ഇരിക്കുന്നു. പോലീസ് വകുപ്പ് ഉദ്യോഗസ്ഥന്‍റെ പേരിന് മുന്നിൽ ഒരു Mr.റോ Mrs.ഓ ചേർത്ത്കൊണ്ട്, ആ ആളെ സംബോധന ചെയ്യുന്നു.

പോലീസ് ഉദ്യോഗസ്ഥൻ ഈ വന്ന ആളെ അതേ പോലെ പേരിനാലോ, പേരിന് മുന്നിൽ Mr.റോ Mrs.ഓ ചേർത്ത് കൊണ്ട് സംബോധന ചെയ്യുന്നു. ഇടക്ക് Sir എന്നും സംബോധന ചെയ്യുന്നു. ആഗതൻ പോലീസ് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഇതേ പോലെ, Mr.റോ Mrs.ഓ പേരിന് മുന്നിൽ ചേർത്ത് കൊണ്ട് പരാമർശിക്കുന്നു.

ആഗതൻ കസേലയിൽ ഇരിക്കുന്നത് തന്നെ യോതോരു വിധേയത്വ ഭാവത്തോടും കൂടിയല്ല. മറിച്ച് മുന്നിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ അതേ മാനസിക അന്തസ്സോടുകൂടിത്തന്നെയാണ് ഇരിക്കുന്നത്. ആഗതൻ തൊഴിൽ പരമായി ഒരു ടാക്സി ഡ്രൈവറോ, അല്ലെങ്കിൽ ലോഡിങ്ങ് തൊഴിലാളിയോ ആണ്.

ഈ ഒരു രംഗത്തിലെ മനുഷ്യവ്യക്തിത്വത്തെ യാതോരു വിധത്തിലും പാക്കിസ്ഥാനിലേയോ, ഇന്ത്യയിലേയോ ബങ്ഗ്ളാദേശിലേയോ ഉള്ള ഒരു സാമൂഹിക അന്തരീക്ഷത്തിലേക്ക് പകർപ്പെടുത്ത് അവിടങ്ങളിലുള്ള പൗരന്മാരുടെ മനസ്സിലും വ്യക്തിത്വത്തിലും തിരുകിക്കയറ്റാൻ ആവില്ലതന്നെ.

കാരണം, ഈ രീതിയിൽ യാതോരുവിധേയത്വമോ, അധമത്വമോ, ഭയപ്പാടോ, ആത്മനിന്ദയോ ഇല്ലാതെ പൗരന്മാർ ഒരു പോലീസ് സ്റ്റേഷനിൽ പോയി സർക്കാർ സേവനം ആവശ്യപ്പെടാനുള്ള ധൈര്യം കാണിച്ചാൽ അത് ധൈര്യമായല്ല കണക്കാക്കപ്പെടുക. മറിച്ച് തനി തെമ്മാടിത്തവും, അധികപ്രസംഗവും, താന്തോനിത്തവും ആയിട്ടാണ് ഏവരും കാണുകയും വിലയിരുത്തുകയും ചെയ്യുക.

വലിയ ബന്ധങ്ങളില്ലാത്തതോ, അല്ലെങ്കിൽ ഔദ്യോഗകമായി വലിയ പദവിയില്ലാത്തതോ ആയ ഒരാൾ ഇങ്ങിനെ പെരുമാറിയാൽ, അയാൾക്ക് ബുദ്ധി ഭ്രമമുണ്ട് എന്നാണ് ന്യായമായും കരുതപ്പെടുക. പോലീസുകാർ ഇങ്ങിനെയുള്ള വ്യക്തിത്വങ്ങൾ ഉള്ള ആളെ ഒന്ന് ശരിക്കും പരുമാറി, അയാളിലുള്ള ഈ ബുദ്ധിഭ്രമം അവിടുന്ന് തന്നെ ചികിത്സിച്ചെടുക്കാൻ ഒരുമ്പെടും.

അതേ സമയം ഇത് ഒരു വൻ ധൈര്യമായി ഇങ്ഗ്ളിഷുകാരോട് സൂചിപ്പിച്ചാൽ, ഇതിലെന്ത് ധൈര്യം ഇരിക്കുന്നു എന്ന് അവർക്ക് വിസ്മയം തോന്നാനുള്ള വകയുണ്ട്.

ഇവിടെ ഈ വൻ മനുഷ്യ വ്യക്തിത്വ വ്യത്യാസം സൃഷ്ടിക്കുന്നത് ഭാഷാ കോഡുകളാണ്. മനുഷ്യരെ പലതട്ടുകളായി തരംതിരിച്ച്, അവരിൽ പലർക്കും ആത്മനിന്ദ മനസ്സിൽകയറ്റിവിടുന്ന ഭാഷകളാണ് ഫ്യൂഡൽ ഭാഷകൾ.

ഇതുമായി ബന്ധപ്പെട്ട് രണ്ട കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. ഒന്ന് കേരളത്തിലെ ഒരു ഐപിഎസ് ഓഫിസർ പണ്ട് ഇങ്ഗ്ളണ്ടിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചും മറ്റൊന്ന്, ഇങ്ഗ്ളിഷുകാരുടെ ഈ പെരുമാറ്റ സമ്പ്രദായം ഇന്ത്യൻ പോലീസുകാരോടോ, ഉദ്യോഗസ്ഥരോടോ കാണിച്ചാൽ എന്ത് സംഭവിക്കും എന്നും. ഉദാഹരണ സഹിതം.

Image
Last edited by VED on Mon Oct 23, 2023 9:58 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

7 #. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം

ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ ഓർമ്മക്കുറിപ്പുകൾ ഒരു മാസികയിൽ വന്നതിന്‍റെ ഒരു പേജ് വളരെ യാദൃച്ഛികമായി ഒരിക്കൽ വായിക്കുകയുണ്ടായി. ഈ ഉദ്യോഗസ്ഥൻ ജയറാം പടിക്കൽ ഐ.പി.എസ്. ആണ് എന്നാണ് ഓർമ്മ.

താഴെകൊടുക്കുന്ന ഈ കഥ ആ പംക്തിയിൽ വായിച്ചതായുള്ള ഓർമ്മിയിൽനിന്നുമാണ് എഴുതുന്നത്. ഇതുമായി ബന്ധപ്പെട്ട യാതോരു രേഖകളും ഇപ്പോൾ കൈയിൽ ഇല്ലതന്നെ. എന്നാൽ ഓർമ്മ ശരിയാണ് എന്നാണ് തോന്നുന്നത്. ഈ സംഭവം നടന്നത് ഏതാണ്ട് പത്ത് നാൽപ്പത് വർഷങ്ങൾക്ക് മുൻപാകാനാണ് സാധ്യത.

ബൃട്ടന്‍റെ തലസ്ഥാന നഗരമായ ലണ്ടണിലെ പോലീസ് ഡിപ്പാർട്ട്മെന്റാണ് സ്ക്കോട്ട്ലന്റ് യാർഡ് (Scotland Yard). വളരെ യുവ പ്രായത്തിൽ ഐപിഎസ് ലഭിച്ച ജയറാം പടിക്കലിന് ഒരു ഹ്രസ്വ പരിശീലനത്തിനായി സ്ക്കോട്ട്ലന്റ് യാർഡിലേക്ക് പോകാൻ അവസരം ലഭിച്ചു.

ഈ പരിശീലന കാലയളവിൽ ഒരു ദിനം ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷനിൽ ജയറാം പടിക്കൽ ഇരിക്കുകയായിരുന്നു.

അപ്പോൾ അവിടേക്ക് ഒരു വനിത കയറിവന്നു. എന്നിട്ട്, പടിക്കലിന് അടുത്തായി ഇരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ മുൻപിൽ വന്ന് ഇരുന്നു. എന്നിട്ട് കാര്യം പറഞ്ഞു.

തന്‍റെ പൂച്ചയെ രാവിലെ മുതൽ കാണാനില്ല. ഈ പരാതി കേട്ടപ്പോൾ ജനറാം പടിക്കലിന് ആകെ ആശ്ചര്യം. പൂച്ചയെ കാണാനില്ല എന്ന് വന്ന് പരാതി പറയേണ്ടുന്ന ഇടമാണോ ലണ്ടനിലെ പോലീസ് സ്റ്റേഷൻ?

ഈ വിവരദോഷിയായ സ്ത്രീയെ പോലീസ് ഉദ്യോഗസ്ഥൻ ഞെട്ടിച്ച് തിരിച്ചയക്കും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ പടിക്കലിനെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങിയത്.

പോലീസ് ഉദ്യോഗസ്ഥൻ ഉടനെ തന്നെ ആ സ്ത്രീയിൽ നിന്നും പുച്ചയുടെ പേരും, ശരീര ലക്ഷണങ്ങളും, പതിവായി അത് പോകാറുള്ള പ്രദേശവും ചോദിച്ച് മനസ്സിലാക്കി.

എന്നിട്ട് ആ പ്രദേശത്ത് റോന്ത് ചുറ്റുന്ന പോലീസ് കോൺസ്റ്റബ്ൾമാർക്ക് (Beat Constables) വയർലെസ്സായി ഈ വിവരം പങ്കിടുന്നു. വന്ന വനിതയോട് സ്റ്റേഷനിൽ വിരുന്നുകാർക്കായുള്ള മുറിയിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു.

കുറച്ച് കഴിഞ്ഞപ്പോൾ, നൽകിയ ലക്ഷണം ഒത്ത ഒരു പൂച്ചയെ ഒരു ബീറ്റ് കോൺസ്റ്റബ്ൾ കണ്ടെത്തിയതായി വിവരം ലഭിച്ചു. ഒരു കെട്ടിട നിർമ്മാണ ഇടത്ത് ഉയരത്തിൽ എന്തിലോ കുടുങ്ങിയിരിക്കുന്നു. ഉടനെ തന്നെ ഫയർ ഫോസിലേക്ക് ഈ വിവരം ഫോൺമുഖാന്തിരം അറിയിക്കുകയും, ചെയ്തു.

കുറച്ചു കഴിഞ്ഞപ്പോൾ, ഫയർഫോസിന്‍റെ വാഹനം പോലീസ്റ്റേഷന് മുന്നിലായി വന്നു നിൽക്കുന്നു. ഒരു ഫയർ ഫോസ് ഉദ്യോഗസ്ഥൻ പൂച്ചയെ ഒരു ചെറിയ ബാസ്ക്കറ്റിൽ കൊണ്ടുവന്ന്, കാത്ത് നിൽക്കുന്ന സ്ത്രീക്ക് നൽകുന്നു.

ഈ സംഭവത്തിന് സാക്ഷിയായി നിന്ന ജയറാം പടിക്കൽ നോക്കുമ്പോൾ ഇങ്ങിനെ ഒരു കാര്യം പോലീസും ഫയർഫോസും ചേർന്ന് നടത്തിയതിൽ ആ സ്ത്രീക്ക് അതിരു കടന്ന ആശ്ചര്യം ഒന്നും കണ്ടില്ല. ഇങ്ങിനെയുള്ള ഒരു സേവനം തികച്ചും ഒരു സാധാരണ സേവനമായാണ് ആ സ്റ്റേഷനിൽ കണ്ട വികാരം.

ഇന്ത്യയിൽ നിന്നും ഇങ്ഗ്ളണ്ടിൽ പോയ ഐപിഎസ് ഓഫിസർ-ട്രെയ്നിക്ക് ആകെ ആശ്ചര്യം. ഇങ്ങിനെ ഒരു ആവശ്യവുമായി ഒരു ഇന്ത്യക്കാരി ഒരു ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ ഉളവാകുന്ന വികാരം എന്തായിരിക്കും എന്ന ചിന്തയായിരുന്നു ഈ ഉദ്യോഗസ്ഥന്.

മാന്യമായ ഭാഷാ കോഡുകളുള്ള ഒരു രാജ്യത്തിലെ പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന യതോരു പോലീസ് പരിശീലനവും, ഫ്യൂഡൽ ഭാഷാ കോഡുകളുള്ള ഒരു രാജ്യത്തിൽ ഉപയോഗിക്കാൻ ആവുന്നതല്ല. കാരണം മനുഷ്യർ തമ്മിൽ വ്യത്യസ്തമായ ബന്ധമാണ് ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്നത്.

ഇന്നത്തെ ഇങ്ഗ്ളണ്ട് എത്രമാത്രം മാറിപ്പോയിട്ടുണ്ട് എന്നും അറിയില്ല. ലണ്ടനിൽ 60%ത്തിൽ കൂടുതൽ പേർ പുറത്ത് നിന്നും കയറിവന്ന മറ്റ് ഭാഷക്കാരാണ്, ഇന്ന്.

ഇവിടെ സൂചിപ്പിക്കപ്പെട്ട ജയറാം പടിക്കൽ എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പിന്നീട് 1977 കാലഘട്ടത്തിൽ രാജൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു. അന്ന് പത്രങ്ങളിൽ വന്ന വാർത്തകളിൽ, മനുഷ്യനെ ഉലക്ക ഉപയോഗിച്ച് ഉരുട്ടുന്ന വിദ്യ പഠിക്കാനാണ് ജയറാം പടിക്കൽ ഇങ്ഗ്ളണ്ടിലെ സ്ക്കോട്ട്ലന്റ് യാർഡിൽ പോയത് എന്ന് വരെ പത്രക്കാർ യാതോരു ഉളുപ്പുമില്ലാതെ എഴുതിയിരുന്നു എന്നും ഓർമ്മവരുന്നു.

Image
Last edited by VED on Mon Oct 23, 2023 9:58 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »

8 #. ബൃട്ടിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ

ഇന്ത്യക്കാർ ഇത്യാദി അന്തസ്സോടുകൂടിയുള്ള പെരുമാറ്റം ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ പ്രകടപ്പിച്ചാൽ, ഒട്ടുമിക്കവർക്കും അപകടമാണ് എന്ന് നേരത്തെ സൂചിപ്പിച്ചുകഴിഞ്ഞകാര്യമാണ്.

എന്നാൽ ഇത്യാദി പെരുമാറ്റ അന്തസ്സ് ഇങ്ഗളിഷുകാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ പ്രകടിപ്പിച്ചാൽ എന്ത് സംഭവിക്കും എന്നുള്ളതാണ് അടുത്ത വിഷയം.

ഇങ്ഗ്ളിഷുകാരോട് കുറച്ച് കാലം മുൻപ് വരെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കിടയിലും മറ്റും കാര്യമായ മതിപ്പുണ്ടായിരുന്നു. സ്വന്തം മക്കളെ എങ്ങനെയെങ്കിലും ഇങ്ഗ്ളണ്ടിൽ കുടിയേറിപ്പാർപ്പിക്കാനുള്ള ഉത്സാഹം പല ഉദ്യോഗസ്ഥരിലും രാഷ്ട്രീയ നേതാക്കളിലും ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. ഇത് ആയില്ലെങ്കിൽ പിന്നെയുള്ള സ്ഥലം അമേരിക്കയാണ്. വിപ്ളവനേതാക്കളായി അറിയപ്പെടുന്നവർവരെ ഇത് ചെയ്തിട്ടുണ്ട് എന്നാണ് കാണുന്നത്.

1990ഓടുകൂടിയാണ്, ഇങ്ഗ്ളണ്ടിലേക്കും അമേരിക്കയിലേക്കും മറ്റ് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്കും ലോകമെംമ്പാടുനിന്നും ആളുകൾ ഒരു വേലിയേറ്റം കണക്കെ ഇടിച്ചുകയറാൻ തുടങ്ങിയത്.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ വിഡ്ഢികളായ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പലതരം വിദഗ്ദ്ധരും, ഈ വേലിയേറ്റത്തിൽ എന്തോ മാനവക ഏകത്വവും മനുഷ്യ സമത്വവും ദർശ്ശിച്ചുകൊണ്ടിരുന്നു.

എന്നാൽ ഇങ്ങിനെ ഇടിച്ചുകയറുന്ന ആളുകളുടെ പ്രാദേശിക ഭാഷകളിൽ ഇങ്ങിനെയുള്ള മാനുഷിക ഏകത്വവും സമത്വസിദ്ധാന്തങ്ങളും ലവലേശം ഇല്ലാ എന്ന കാര്യം അവർക്ക് ഒട്ടും അറിയില്ലായിരുന്നു. മാത്രവുമല്ല, ഈ കാര്യം ആരും തന്നെ വിവരിച്ചുകൊടുക്കാനും ഇല്ലായിരുന്നു. ഇതിനെല്ലാം പുറമെ, ആരെങ്കിലും ഇങ്ങിനെ ഒരു അപകടപരമായ പ്രശ്നം ഉണ്ട് എന്ന് പറയാൻ മെനക്കെട്ടാൽ, അത് എന്തോ വിഡ്ഢിത്തമാണ് എന്ന് ശാഠ്യം പിടിക്കുക മാത്രമാണ് ഇക്കൂട്ടർ ചെയ്തത്.

Image
Last edited by VED on Mon Oct 23, 2023 9:58 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

9 #. സമത്വത്തിന്‍റെ മൂന്ന് നിലവാരങ്ങൾ

പാരമ്പര്യമായി ഇങ്ഗ്ളിഷ് സംസാരിക്കുന്ന ജനം പാരമ്പര്യമായി ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ആളുകളുമായി സമത്വത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന സങ്കീർണ്ണതയെക്കുറിച്ച്, ഇങ്ഗ്ളിഷ് പക്ഷത്തിന് യാതോരു അറിവും ഇല്ല. ഇതിന്‍റെ പ്രത്യാഘാതങ്ങൾ വ്യാപകവും കഠിനവും ആയേക്കാം.

ഫ്യൂഡൽ ഭാഷകളിൽ സമത്വം എന്ന സങ്കൽപം ഏറ്റവും കുറഞ്ഞ് മൂന്ന് നിലവാരത്തിലുള്ളതാണ്. എന്നാൽ കുറച്ചുകൂടി വ്യാപകമായി പറഞ്ഞാൽ, മൂന്നിനേക്കാളും അധികം നിലവാരത്തിൽ വളരെ സങ്കീർണ്ണമായ കാര്യമാണ് ഈ ഭാഷകളിൽ മനുഷ്യ സമത്വം എന്നുള്ളത്.

ഇക്കാര്യം ചെറുതായി ഒന്ന് സൂചിപ്പിക്കാം.

ഒരാൾക്ക് മറ്റൊരാളുമായി മൂന്ന് നിലവാരത്തിൽ വാക്ക് കോഡുകളാൽ സമത്വം സ്ഥാപിക്കാവുന്നതാണ്. അങ്ങോട്ടും ഇങ്ങോട്ടും 'നീ' എന്ന് വളിച്ച് സംസാരിക്കുന്നതാണ് ഏറ്റവും ശക്തമായതും, ഏറ്റവും താഴത്തെത്തുന്നതുമായ സമത്വം.

ഇതിന് മുകളിലാണ് 'നിങ്ങൾ-നിങ്ങൾ' എന്ന രീതിയിലുള്ള സമത്വം. ഈ സമത്വത്തിന് അന്യോന്യം ഉള്ള സ്വതന്ത്ര്യം കുറവുള്ളതും, ചെറുതായി ബലം കുറഞ്ഞതുമായ സമത്വമാണ്.

ഇതിന് മുകളിൽ ഉള്ളതാണ് 'സാർ' - 'സാർ' എന്ന് അന്യോന്യം ഉള്ള സമത്വം.

ഇതിലെന്തിരിക്കുന്നു എന്ന് തോന്നാമെങ്കിലും, വളരെ ശക്തമായ സാമൂഹിക ബന്ധകോഡുകളും, വ്യാഖ്യാനങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ വക സങ്കീർണമായുള്ള സമത്വ സങ്കൽപ്പം.

Image
Last edited by VED on Mon Oct 23, 2023 9:59 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

10 #. വാക്ക്കോഡുകളാൽ പിടിച്ചു താഴ്ത്തി സമത്വപ്പെടുത്തുന്നത്

ഉദാഹരണത്തിന്, ഇന്നത്തെ ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ വളരെ ഉയരത്തിൽ ആയിക്കാണുന്ന തൊഴിൽ കാരനാണ് 'ഡോക്ടർ'. ആപേക്ഷികമായി, 'ടാക്സി ഡ്രൈവർ' വളരെ താഴെയാണ്.

ഈ രണ്ട് തൊഴിലിലും പെട്ട രണ്ടു പേർ തമ്മിൽ സമത്വം ഫൂഡൽ ഭാഷകൾ ഒരുക്കുന്ന രണ്ട് ചിത്രീകരണം നൽകാം. (ഇങ്ങിനെയൊരു പ്രശ്നം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്ന് ഓർക്കുക).

പ്രായം കൂടുതലുള്ള ഡ്രൈവറെ ഡോക്ടർ 'നിങ്ങൾ' എന്ന് സംബോധനചെയ്യുന്നു.

ഡ്രൈവർ ഡോക്ടറെ, 'ഡോക്ടർ' എന്ന് സംബോധന ചെയ്യുന്നു. അല്ലെങ്കിൽ 'നിങ്ങൾ' എന്ന് സംബോധന ചെയ്യുന്നു.

രണ്ട് പേരും അന്യോന്യം ബഹുമാനിക്കുന്ന ഒരു സമത്വമാണ് ഇത്. ഇത് ഡോക്ടറ്ക്ക് സൗകര്യപ്രദമായ സമത്വമാണ്. കാരണം, ഇത് വെറും ഔപചാരികമായ സമത്വമാണ് എന്ന് പലദിക്കിലും മനസ്സിലാക്കും. ഡോക്ടർ ഡ്രൈവറെ സാമൂഹികമായി പൊക്കിവെച്ച് സമത്വം കൃത്രിമമായോ, അല്ലാതെയോ സൃഷ്ടിക്കുന്നു.

അതേ സമയം ഡ്രൈവർക്ക് കൂടുതൽ നല്ലത് മറ്റൊരു സമത്വമാണ്. ഡോക്ടർ, അയാളെ 'നീ' എന്ന് സംബോധന ചെയ്യുന്നു. അയാൾ ഡോക്ടറെയും തിരിച്ച് 'നീ' എന്ന് സംബോധന ചെയ്യുന്നു. ഇത് അതി ഗംഭീരമായ സാമൂഹിക അർത്ഥമുള്ള ഒരു സമത്വമാണ്. ഡോക്ടറെ പിടിച്ച് താഴോട്ട് കൊണ്ട് വന്ന് സാമൂഹികമായി സമത്വം പ്രഖ്യാപിക്കലാണ് ഇത്.

ഇതിനെല്ലാം പകരം, ഇതിലേതെങ്കിലും പക്ഷം താഴ്ത്തിപ്പറയുകയും, മറ്റേ പക്ഷം ഉയർത്തി നിർത്തി സംബോധചെയ്യുകയും ചെയ്താൽ സാമൂഹികമായി മറ്റ് പലതരം അർത്ഥങ്ങളും ബലപ്രയോഗങ്ങളും വരും. അവർ തമ്മിലും, ചുറ്റുമുള്ളവരിലും.

വാക്ക് കോഡുകളിലൂടെ വ്യക്തികളെയും വ്യക്തിത്വത്തേയും തിരിക്കാനും പിരിക്കാനും, ഉരുട്ടാനും, കമഴ്ത്തിയടിക്കാനും, വായമൂടിക്കാനും, മറ്റും മറ്റും കഴിവുള്ളവയാണ് ഫ്യൂഡൽ ഭാഷകൾ.

ഇവിടെ പ്രശ്നം ഫ്യൂഡൽ ഭാഷകൾ എന്ന സംഗതി ലോകത്തിൽ ഉണ്ട് എന്നും, അവയിൽ നൂറകണക്കിന് അതി സൂക്ഷ്മവും സങ്കീർണ്ണവുമായ മനുഷ്യ ബന്ധത്തിന്‍റെയും ബന്ധനത്തിന്റേയും കോഡുകൾ ഉണ്ട് എന്നും ഉള്ള കാര്യം ഒട്ടുംതന്നെ അറിയാതെ, ഫ്യൂഡൽ ഭാഷക്കാരോട് സമത്വം സ്ഥാപിക്കുന്ന ഇങ്ഗ്ളിഷുകാർക്ക് കാര്യമായ പലതും നഷ്ടമാവും.

കാരണം, ഫ്യൂഡൽ ഭാഷകളിൽ ഓരോ ആളും ആരോടാണ് സമനായിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് മറ്റുള്ളവർ അവരെ വിലയിരുത്തുന്നതും, അവർക്ക് അനുവദിക്കുന്ന സാമൂഹിക സ്വാതന്ത്ര്യങ്ങളും.

സാമൂഹികമായി തരം താഴ്ത്തിക്കാണുന്നവന്‍റെ സുഹൃത്തിനേയും ഈ സാമൂഹികമായ തരംതാഴ്ത്തലുകൾ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യും.

ഇനിയാണ് ഇന്നുള്ള ഇങ്ഗ്ളണ്ടിൽ നിന്നും ഇങ്ഗ്ളിഷ് പൗരന്മാർ ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ വന്ന് അവരുടെ സ്വതസിദ്ധമായ അന്തസ്സോടുകൂടെയുള്ള പെരുമാറ്റം പ്രകടിപ്പിച്ചാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത്.

Image
Last edited by VED on Mon Oct 23, 2023 9:59 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

11 #. സമത്വത്തിലൂടെ തരംതാഴ്ത്തപ്പെടുന്നത്

ഈ ഉപഭൂഖണ്ടത്തിന്‍റെ ഏതാണ്ട് പകുതി ഭാഗത്തോളം പ്രദേശത്തിൽ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന കാലത്ത് തന്നെ, ഇങ്ഗ്ളിഷുകാരും പ്രാദേശിക ജനങ്ങളും തന്മിലുള്ള ഭാഷാപരമായ സമത്വം ഒരു അലിഖിതമായ പ്രശ്നമായി നിലനിന്നിരുന്നു. ഇതിനെക്കുറിച്ച് മുഴുവനായും ഇവിടെ ഇപ്പോൾ പ്രതിപാദിക്കാൻ ആവില്ല.

ഈ ഉപഭൂഖണ്ടത്തിലെ കുബേരകുടുംബക്കാരിൽ പലരും ഇങ്ഗ്ളണ്ടിലും മറ്റും പല ആവശ്യങ്ങൾക്കായി മാറിത്താമസിച്ചിരുന്നു, അന്ന്. അവർ അവിടെ പരിശീലിച്ച സംസാര രീതി തികച്ചും പുതുമയാർന്നതായിരിന്നു.

ബൃട്ടിഷ്-ഇന്ത്യയിൽ ഭരണകർത്താക്കളായ വ്യക്തികളെ അവിടെ വച്ച് വെറുംപേരിനാലോ, അതുമല്ലെങ്കിൽ അവരുടെ പേരിന് മുന്നിലായി Mr. എന്ന് ചേർത്തുകൊണ്ടോ അവരെ സംബോധന ചെയ്യാം, പരാമർശിക്കാം. You എന്ന വാക്ക് കൊണ്ട് സംബോധനചെയ്യാം. He, She തുടങ്ങിയ വാക്കുകൾ കൊണ്ട് പരാമർശിക്കാം.

അതേ സമയം, ബൃട്ടിഷ്-ഇന്ത്യയിൽ ഇവർ ഭാഷാ കോഡുകളുടെ മുകൾപ്പരപ്പിലാണ് നിലനിന്നിരുന്നത്.

ഗാന്ധി, നെഹ്റു തുടങ്ങി പലരും ഇങ്ഗ്ളിഷ് സംസാര രീതിയുടെ സുഖം ഇങ്ഗ്ളണ്ടിൽ പഠിക്കുന്ന കാലത്ത് അനുഭവിച്ചവരാണ്.

ഇങ്ങിനെയുള്ളവരിൽ ഗാന്ധി ഉൾപ്പെടെ പലരും, യഥാർത്ഥത്തിൽ ബൃട്ടിഷ് ഇന്ത്യയിലെ പൗരന്മാരായിരുന്നു എന്ന് തോന്നുന്നില്ല. മറിച്ച് ബൃട്ടിഷ്-ഇന്ത്യയോട് തൊട്ട് കിടക്കുന്ന സ്വതന്ത്ര രാജ്യങ്ങളിലെ പൗരന്മാരായിരിന്നു. ഗാന്ധി പഠിച്ചത് ലണ്ടനിലെ University Collegeൽ ആണ്. പിതാവ് പോർബന്ധർ രാജ്യത്തിലെ പ്രധാനമന്ത്രിയായിരുന്നു.

നെഹ്റു പഠിച്ചത് Trinity College, Cambridgeൽ ആണ്.

ഇവർ ഇങ്ഗ്ളിഷുകാരെപ്പറ്റി പരാമർശിക്കുമ്പോൾ, ഹിന്ദിയിലേയും മറ്റും ബഹുമാന പദങ്ങൾ ഉപയോഗിച്ചിരുന്നോ എന്നത് സംശയമാണ്. ('ഉൻ' എന്നത് 'അദ്ദേഹം' എന്നും, 'ഉസ്സ്' എന്നത് 'അവൻ' എന്നും ഉള്ളതിൽ). കാരണം, ഇവർ ഇങ്ഗ്ളണ്ടിൽ തന്നെ ധനികരാരിയുന്നു. ഇവർ കറൻസിയായി (രൂപ) കൊണ്ടുവന്ന ബൃട്ടിഷ്-ഇന്ത്യൻ രൂപയ്ക്ക് അന്ന് ഒന്നിന് 7 ഡോളർ എക്സ്ചെയ്ഞ്ച് മൂല്യം ഉണ്ടായിരുന്നു.

ഇവർ ഉപദ്വീപിലെ ധനികരായതിനാൽ, ഇവരുടെ തരംതാഴ്ത്തിയുള്ള സംഭാഷണ വാക്ക്-കോഡ് ഇങ്ഗ്ളിഷുകാരെ കാര്യമായി ബാധിച്ചില്ലാ എന്ന് വിശ്വസിക്കാം.

മാത്രവുമല്ല, വളരെ ലളിതമായി പെരുമാറിയിരുന്ന ഇങ്ഗ്ളുഷുകാർക്ക്, മറുപുറത്തുള്ളവരുടെ ഭാഷാകോഡുകളിൽ നിർവ്വചിക്കപ്പെടാത്ത എന്തെങ്കിലും പൈശാചികതയുണ്ട് എന്ന കാര്യവും അറിവില്ലായിരുന്നു.

പാക്കിസ്ഥാനും, ഇന്ത്യയും രൂപീകൃതമായതിന് ശേഷം, ഈ രാജ്യങ്ങളിൽനിന്നും ആദ്യകാലങ്ങളിൽ ഇങ്ഗ്ളണ്ടിലേക്ക് പഠനത്തിനും മറ്റും കടന്നവരിൽ ഒരു വൻ ഭൂരിപക്ഷം ഇവിടങ്ങളിലുള്ള കുബേര കുടുംബാംഗങ്ങളും ആയിരുന്നു. ഇവരും തരംതാഴ്ത്തി ഇങ്ഗ്ളിഷുകാരെ പരാമർശ്ശിക്കുന്നത് അവരെ കാര്യമായി ബാധിക്കില്ല. കാരണം, ഇവരും ഈ രാജ്യങ്ങളിലെ സാമൂഹിക ഉയരങ്ങളിൽ ഉള്ളവരായിരുന്നു.

എന്നാൽ 1990ന് ശേഷം, ഈ രാജ്യങ്ങളിൽനിന്നും, ബങ്ഗാളാദേശിൽനിന്നും ഇങ്ഗ്ളണ്ടിലേക്ക് നീങ്ങിയവരിൽ ഒരു വൻ ഭൂരിപക്ഷംപേരും ഇങ്ഗ്ളിഷ് ഭാഷപോലും പുതുതായി പഠിച്ചവരോ, അല്ലെങ്കിൽ തീരെ അറിയാത്തവരോ ആയ പലതരം തൊഴിലുകാരും ഉൾപ്പെട്ടിരുന്നു. ഇവരെ പൊതുവെ 'ചീപ്പ് ലെയ്ബർ' (cheap labour) എന്ന രീതിയിലാണ് വിശേഷിക്കപ്പെട്ടിരുന്നത്.

ഇക്കൂട്ടരിൽ പലരും സ്വന്തം രാജ്യത്തിലെ ഉദ്യോഗസ്ഥർ മഹിമയില്ലാത്ത തൊഴിലുകൾ ചെയ്യുന്നവരായാണ് കണ്ടത്. എന്ന് വച്ചാൽ ഇവരെ പരാമർശിക്കുമ്പോൾ, പ്രാദേശിക ഉദ്യോഗസ്ഥന്മാർ വാക്ക്-കോഡുകളിലെ തരംതാണവാക്കുകളാണ് ഉപയോഗിക്കുക. എന്നാൽ ഇക്കൂട്ടർ തിരിച്ച് അയക്കുന്ന ബൃട്ടിഷ് പൗണ്ടിന് അതിഗംഭീരമായ എക്സ്ചെയ്ഞ്ച് മൂല്യം നൽകിയത് കൊണ്ട് ഇവരും അമിത ധനകരായിമാറിയിരുന്നു, അവരുടെ പ്രാദേശിക രാജ്യങ്ങളിൽ.

ഇവർ ഇങ്ഗ്ളിഷുകാരോട് സമത്വം പ്രഖ്യാപിച്ചത്, ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിലെ രാജ്യങ്ങളിൽ ഇങ്ഗ്ളിഷുകാർക്ക് സാമൂഹികമായ തരംതാഴ്ത്തൽ ആണ് സൗകര്യപ്പെടുത്തിയത്.

കാരണം, തങ്ങൾ തരംതാഴ്ന്നവരായി വാക്ക്കോഡുകളിൽ നിർവ്വചിക്കുന്നവർ സമന്മാരായി He, His, Him, She, Her, Hers തുടങ്ങിയ വാക്ക്-കോഡുകളുടെ താഴ്ന്ന രൂപങ്ങളായ 'അവൻ', 'അവൾ' തുടങ്ങിയ രീതിയിൽ നിർവ്വചിക്കുന്നവരെ, പ്രാദേശിക ഉദ്യോഗസ്ഥർക്ക് ബഹുമാനിക്കാൻ പ്രയാസം തന്നെ ആയിത്തുടങ്ങി.

ഇതുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് സംഭവ വികാസങ്ങളെക്കുറിച്ച് അടുത്ത എഴുത്തിൽ വിശദീകരിച്ച് എഴുതാം.

Image
Last edited by VED on Mon Oct 23, 2023 9:59 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

12

Post posted by VED »

12 #. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം

തിരുവിതാംകൂർ രാജ്യത്തിലെ രാജാവായിരുന്ന മാർത്താണ്ഡവർമ്മ, ഈ കൊച്ച് രാജ്യത്തിന് തൊട്ടുകിടക്കുന്ന പല ചെറുകിട രാജ്യങ്ങളായ കൊല്ലം, ചെൻകോട്ട, വള്ളിയൂർ, കൊട്ടാരക്കര, പത്മനാഭപുരം, നെടുമങ്ങാട്, കായംകുളം, അമ്പലപ്പുഴ, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ തുടങ്ങി പല പ്രദേശങ്ങളെയും തിരുവിതാംകൂറിന് കീഴിൽ വരുത്തി.

ഇതിന് ശേഷം, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് കടുത്ത കൂറ് പ്രഖ്യാപിക്കുകയും, ആ കമ്പനിക്ക് സർവ്വവിധ സഹകരണവും വാക്കാലും, പ്രവർത്തിയാലും നൽകി.

മാത്രവുമല്ല, തിരുവിതാംകൂറിനെ, ഈ കമ്പനിയുടെ സംരക്ഷണത്തിന് ചുവട്ടിൽ നിർത്തുകയും ചെയ്തു.

തുടർന്നുള്ള തിരുവിതാംകൂർ രാജാക്കളും റാണിമാരും ഇതേ നയംതന്നെ കുറച്ചും, കൂട്ടിയും തുടർന്നു.

തൊട്ടടുത്തുള്ള ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിലുള്ള മെഡ്രാസ് പ്രസിഡൻസി പ്രദേശങ്ങളിലുള്ള എല്ലാവിധ ഭരണസംവിധാനങ്ങളുടേയും ഒരു പകർപ്പ് തിരുവിതാംകൂറിലും സാവധാനം ഓരോന്നായി സൃഷ്ടിച്ചു.

ലിഖിത നിയമങ്ങൾ, കോടതി, ഭരണയന്ത്രം, നികുതി പിരിക്കൽ, പോലീസ് തുടങ്ങി പലതും തിരുവിതാംകൂറിലും വന്നു. എന്നാൽ ഇവയെല്ലാംതന്നെ കടുത്ത അഴിമതിയുടെയും, അധികാര ദുർവ്വിനിയോഗത്തിന്‍റേിയും പര്യായങ്ങളായിരുന്നു.

അന്നത്തെ അവസ്ഥയെക്കുറിച്ച്, അന്ന് Calcutta Review എന്ന പത്രത്തിൽ വന്ന വിവരണം നോക്കുക:

The courts of justice were so many seats of corruption and perversion of justice. Dacoits and marauders of the worst stamp scoured the country by hundreds; but these wore less feared by the people than the so-called Police. In short, Travancore was the veriest den of misrule, lawlessness, and callous tyranny of the worst description.


തർജ്ജമ:
നിയമ കോടതികൾ അഴിമതിയുടേയും അധർമ്മങ്ങളുടേയും കേന്ദ്രങ്ങളാണ്. കൊള്ളക്കാരും പിടിച്ചുപറിക്കാരും നാടുനീളം അഴിഞ്ഞാടുന്നു. എന്നാൽ ഇവരെക്കാൾ ജനങ്ങൾക്ക് ഭയം പോലീസ് എന്ന് പറയപ്പെടുന്നവരെയാണ്. ചുരുക്കിപ്പറഞ്ഞാൽ, ഏറ്റവും ഗുരുതരമായ നിയമരാഹിത്യത്തിന്‍റെവയും, ദുർഭരണത്തിന്‍റെnയും, നിഷ്ഠൂരഭരണത്തിന്‍റെിയും വാസസ്ഥലമാണ് തിരുവിതാംകൂർ: തർജ്ജമയുടെ അന്ത്യം

ഇങ്ങിനെ ഇരിക്കെയാണ്, 1866ൽ തിരുവിതാംകൂറിൽ ഉള്ള John Liddelഎന്നുപേരുള്ള, കമേർഷ്യൽ ഏജന്റായ ഒരു ബൃട്ടിഷ് പൗരന് എതിരായി സർക്കാരിൽനിന്നും പണാപഹരണം നടത്തിയെന്ന ആരോപണം പ്രാദേശിക ഉദ്യോഗസ്ഥർ നടത്തിയത്. കേസ് നടത്തി രണ്ട് വർഷം തടവ് ശിക്ഷയും നൽകി.

ഇത് കാര്യമായ ഒരു പ്രശ്നമായി ഉയർന്നു. ബൃട്ടിഷ് പൗരന്മാരെ തിരുവിതാംകൂർ കോടതികൾക്ക് വിചാരണ ചെയ്യാനാവില്ല എന്ന നിലപാട് മെഡ്രാസ് പ്രസിഡൻസിയിലെ ഇങ്ഗ്ളിഷ് ഭരണകൂടം എടുത്തു.

ഇതിന് കാരണം, തിരുവിതാംകൂറിലെ പോലീസിനെ ഒരു ഇങ്ഗ്ളിഷ് വീക്ഷണകോണിൽ നിന്നും നോക്കിയാൽ പോലീസായി പരിഗണിക്കാനാവില്ല. കാരണം, അവരുടെ പെരുമാറ്റ രീതികളും, ചോദ്യചെയ്യൽ മുറകളും, അന്വേഷണ സമ്പ്രദായങ്ങളും, തികച്ചും, പ്രാകൃതവും, കൈയിൽകിട്ടിയവരെ കായികമായും മാനസികമായും ഉപദ്രവിക്കുകയും, അസഭ്യംപറയലും മറ്റുമായിരുന്നു എന്ന് മറ്റ് ചില രേഖകൾ തെളിവ് നൽകുന്നുണ്ട്.

ഈ വസ്തുത തിരുവിതാകൂർ സർക്കാർ നിഷേധിച്ചില്ലെങ്കിലും, തിരുവിതാകൂർ രാജ്യത്തിനുള്ളിലുള്ള എല്ലാവരും തിരുവിതാകൂർ പോലീസിന്‍റെയ അധികാരപരിധിയിൽ ആണ് എന്ന നിലപാട് തിരുവിതാംകൂർ രാജ്യം എടുത്തു. ഇതുമായി ബന്ധപ്പെട്ട എഴുത്ത് ഇടപാടുകളിൽ, തിരുവിതാംകൂർ രാജ്യം ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമല്ലെന്നും സ്വതന്ത്ര രാജ്യമാണെന്നും തിരുവിതാംകൂർ സർക്കാർ രേഖപ്പെടുത്തുന്നുണ്ട്. തിരുവിതാകൂർ രാജ്യത്തിന് മേലുള്ള മേൽക്കോയ്മ ബൃട്ടിഷ് രാജാവിന് നൽകിയിട്ടില്ല എന്നും വാദിച്ചു.

ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത്, മറ്റ് ചില അമിത വിദ്യാഭ്യാസ യോഗ്യതയുള്ള ബൃട്ടിഷുകാരുടെ വിഡ്ഢിത്തപരമായ നിലപാടാണ്. അവരിൽ പലരും പൊളിട്ടിക്കൽ സയൻസിലെ വൻകിട പുസ്തകങ്ങളും വായിച്ച്, പലതും ഉദ്ദരിച്ച് കൊണ്ട് തിരുവിതാംകൂറിന്‍റെ് വാദത്തിന് പിന്തുണ നൽകി.

നിയമവശം നോക്കി മെഡ്രാസിലെ എഡ്വക്കറ്റ് ജെൻ-റൽ, തിരുവിതാംകൂറിന്‍റൊ അവകാശം ശരിവച്ചു.

എന്നാൽ, 1874 വൈസ് റോയി ഇതിന് സമ്മതം മൂളിയില്ല.

തിരുവിതാംകൂറിലെ പൊതുജനത്തെ അവിടുള്ള പോലീസിന് അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും മറ്റും ഉള്ള അധികാരം ബൃട്ടിഷ് പൗരന്മാരിൽ നടപ്പാക്കാൻ ആവില്ല എന്നതിനോട് തിരുവിതാംകൂർ ഉദ്യോഗസ്ഥർക്ക് യോജിക്കാനായില്ല. അവർ അതിനായി പലവിധ ന്യായങ്ങലും രേഖാപ്രകാരം മുന്നോട്ട് വച്ചു.

ഈ പ്രശ്നത്തിന്‍റെ് നിയമവശം അല്ല മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണം നോക്കിയത്. മറിച്ച്, ബൃട്ടിഷ് പൗരന്മാരെ തിരുവിതാംകൂർ പോലീസ് തൊടാൻ പാടില്ല എന്ന നിലപാടാണ്. രണ്ട് പക്ഷവും മനുഷ്യർ തന്നെയാണെങ്കിലും, മറ്റെന്തോ വ്യത്യാസം ഇവർ തമ്മിൽ ഉണ്ട് എന്നത് വ്യക്തമായിരുന്നു. ഈ വ്യത്യാസം ഭാഷാ കോഡുകളിൽ ആണ് തുടങ്ങുന്നത് എന്ന് രണ്ട് കൂട്ടരും അറിഞ്ഞില്ലാ എന്നാണ് കാണുന്നത്.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ V. Nagam Aiya എഴുതിയ TRAVANCORE STATE MANUALൽ കാണാവുന്നതാണ്.

എന്നാൽ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യം ഈ രേഖപ്പെടുത്തലിൽ അവശേഷിക്കുന്നുണ്ട്. തിരുവിതാകൂർ ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമല്ലായിരുന്നു എന്നത്. ഈ വിവരം അന്നുള്ള ബൃട്ടണിൽ പോലും മിക്കവർക്കും അറിവില്ലായിരുന്നു. ഈ അറിവില്ലായ്മ 1947ൽ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളത്തെ ജിഹ്നയ്ക്കും നെഹ്റുവിനും വീതിച്ച് കൊടുത്തപ്പോൾ, ഉപദ്വീപിലെ സ്വതന്ത്ര നാട്ടുരാജ്യങ്ങളുടെ കഥകഴിച്ചു.

Image
Last edited by VED on Mon Oct 23, 2023 10:01 am, edited 3 times in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

13

Post posted by VED »

13 #. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ കവചമില്ലാതെ ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾ അകപ്പെട്ടുപോയാൽ

ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മുന്നിൽ പ്രാദേശികമായി ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ വന്നുപെട്ടാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഈ എഴുത്തുകാരന്‍റെക ഏതെല്ലാമോ എഴുത്തുകളിൽ വ്യക്തമായോ അവ്യക്തമായോ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ മുപ്പതോളം പുസ്തകങ്ങൾ എഴുതിയിട്ടുള്ളതിനാൽ, ഇത് ഏതെല്ലാം എഴുത്തുകളിലാണ് ഉള്ളത് എന്ന് ഓർമ്മവരുന്നില്ല.

എന്നാൽ, എന്ത് സംഭവിക്കും എന്നത് പ്രവചിക്കാൻ വലിയ പ്രയാസം ഇല്ലതന്നെ. ഇങ്ഗളിഷ് വംശജരെ തരംതാഴ്ത്തി നിവ്വചിക്കപ്പെടാൻ കളം ഒരുക്കുന്ന ഒരു വൻ കൂട്ടം ആളുകൾ തന്നെ ഇന്ന് പുറത്ത് നിന്നും വന്ന് ഇങ്ഗ്ളണ്ടിൽ പാർപ്പുറപ്പിച്ചിട്ടുണ്ട്. ഇവർ വാക്ക്-കോഡുകളിലൂടെ ഇങ്ഗ്ളിഷ് വ്യക്തിത്വത്തെയും പാരമ്പര്യങ്ങളേയും വികലപ്പെടുത്തുന്ന കാര്യം മറുപക്ഷത്തുള്ളവർക്ക് യാതോരു ധാരണയും ഇല്ലാ എന്നുള്ളത് ഗംഭീരമായ ഒരു സംഗതിതന്നെയാണ്.

ഇതിനെക്കുറിച്ച്, ഏതാനും വർഷങ്ങൾക്ക് മുമ്പ്, ലണ്ടനിൽ എംബിഎ പഠിക്കാൻ പോയ ഒരു മലയാളി യുവാവിനോട് ചോദിച്ചപ്പോൾ, അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, 'അവരെ തറയാക്കിത്തനെയാണ് പുറത്തുള്ളവർ സംസാരിക്കുന്നത്' എന്ന്. ഇത് ഇങ്ഗ്ളിഷ് ജനതയിൽ, പ്രത്യേകിച്ചും, അവിടുള്ള സ്ത്രീജനങ്ങളിൽ decadance/depravity (വഷളത്തം, ധാർമ്മിക അധപ്പതനം) എന്ന പ്രതിഭാസത്തിന് തുടക്കമിടുന്നുണ്ട്. എന്നാൽ, ഇക്കാര്യം അവർ അറിയുന്നില്ല എന്നു മാത്രം. അവർക്ക് യാതോരു രീതിയിലും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയാണ്. കാരണം പ്രതികരിക്കുന്നത്, വർണ്ണവിവേചനം എന്ന വീഡ്ഢി സംഗതിയായി ചൂണ്ടിക്കാണിക്കപ്പെടും.

ഇങ്ങിനെയുള്ള ആധുനികതയിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന ബൃട്ടിഷുകാരിൽ പെട്ട ഒരു ചെറിയ സംഘം ആളുകൾ, ഇന്ത്യൻ കടൽത്തീരത്ത് ഏതാണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു ചെറിയ കപ്പലിൽ (Yatcht) വന്നടുത്തു. കപ്പലിന് ഒരു ചെറിയ കേട് പാട് തീർക്കാനുണ്ടായിരുന്നു.

സ്വാഭാവികമായി ഇന്ത്യ തീരദേശ സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിച്ചു.

തുടർന്നങ്ങോട്ട് നടന്ന സംഭവ വികാസങ്ങൾ, ഫ്യൂഡൽ കോഡുകളുള്ള ഭാഷകളും പരന്ന കോഡുകൾ ഉള്ള ഭാഷകളും തമ്മിലുള്ള ഒരു പ്രതിപ്രവർത്തനമായിരുന്നു.

ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ പഠിച്ച് വളർന്ന ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ പോലീസ് സ്റ്റേഷനുകളിൽ പോയാലും ഇതിന് സമമായ സംഭവിവകാസങ്ങളാണ് ഉരുത്തിരിയുക.

ആരെയും കുറ്റം പറയാൻ ആവില്ലതന്നെ.

വ്യക്തികളല്ല പ്രവർത്തികുകയും, പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നത്. മറിച്ച് ഭാഷാ സോഫ്ട്വേറിലെ കോഡുകളാണ് കാര്യങ്ങൾക്ക് തുടക്കമിടുന്നതും, അവയെ മുന്നോട്ട് നീക്കുന്നതും. ഇതിൽ അകപ്പെട്ട് പോകുന്ന മനുഷ്യർ ഭാഷാ കോഡുകൾ സൃഷ്ടിക്കുന്ന വികാരങ്ങൾക്കും, വൈകാരിക തീവ്രതയ്ക്കും അനുസൃതമായി പെരുമാറുന്നു. അവ സൃഷ്ടിക്കുന്ന വിരോധങ്ങളും, വെപ്രാളങ്ങളും മനസ്സിൽ കയറ്റുന്നു.

സംഭവ വികാസങ്ങൾ അടുത്ത എഴുത്തിൽ വിവരിക്കാം.

Image
Last edited by VED on Mon Oct 23, 2023 10:02 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

14

Post posted by VED »

14 #. ബൃട്ടിഷ് നാവികർ ഇന്ത്യൻ ജെയിലിൽ

ഏതൊരു തർക്കവുമായി ബന്ധപ്പെട്ട് അധികാരികളോട് ബന്ധപ്പെടുമ്പൾ, അധികാരികളിലെ വ്യക്തികളെ 'സാർ', 'ചേട്ടൻ', 'ചേച്ചി', 'അമ്മ', 'മാഡം'/'മേഢം' തുടങ്ങിയ വാക്കുകളാൽ സംബോധനചെയ്യുകയും, അവർക്ക് വ്യക്തമായ വിധേയത്വവും, അടിയാളത്തവും പ്രകടിപ്പിക്കുന്ന പക്ഷത്തെയാണ്, അധികാരികളിൽ പെട്ടവർക്ക് ഇഷ്ടമാകുക. ഇതിന് പകരം, 'നിങ്ങൾ' എന്ന് സംബോധന ചെയ്യുന്ന പക്ഷത്തിന്‍റൊ കഥ കഴിഞ്ഞത് തന്നെ.

ഇങ്ങിനെ ഒരു പ്രശ്നം നീതി നിർവ്വഹണത്തിലും, നിയമം നടപ്പാക്കലിലും ഉണ്ട് എന്ന ധ്വനി പോലും, ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്നുള്ളതാണ് പ്രശ്നം.

Anti-piracy (കടലൽകൊള്ളക്കാരെ തടയുന്ന) പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു US കമ്പനിയാണ് AdvanFort. ഇവർ ഈ മേഖലയിൽ അറിയപ്പെടുന്ന ഒരു കമ്പനിയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇവരുടെ ഒരു സായുധ കടൽ വാഹനം തമിഴ് നാട് തീരത്തിനടുത്ത് വച്ച് എന്തോ പ്രശ്നം നേരിടുകയും, കടുത്ത കൊടുങ്കാറ്റിനെ നേരിടുന്നതിനിടയിൽ തീരത്തേക്ക് വരികയും ചെയ്തു.

ഈ വാഹനം പ്രവർത്തിച്ചുകൊണ്ടിരുന്നത് "pirates' alley" (കടൽകൊള്ളക്കാരുടെ ഉപവീധി) എന്ന് അറിയപ്പെടുന്ന ചെങ്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള പ്രദേശത്തിലായിരുന്നു.

വ്യക്തിത്വം കൈവിടാതെ സംസാരിക്കാനുള്ള ഇങ്ഗ്ളിഷിലുള്ള ആശയവിനിമയ മനോഗതി പരിചയമുള്ള, ഈ വാഹനത്തിലെ ബൃട്ടിഷ് പൗരന്മാർ ഇന്ത്യൻ പോലീസ് ഉദ്യോഗസ്ഥരോട് അതേ രീതിയിൽ സംസാരിച്ചാൽ കാര്യം വളരെ ഗൗരവം ആയിമാറും. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ ഏത് ഉദ്യോഗസ്ഥ നിലവാരത്തെയും അവിടുള്ള പൊതുജനത്തിന് ഒരു ആവശ്യം വന്നാൽ, യാതോരു വിധേയത്വ ഭാവവും ഇല്ലാതെ തന്നെ സമീപിക്കാം എന്നുള്ളതാണ് ആ ഭാഷാ അന്തരീക്ഷത്തിന്‍റെെ മൂല്യം.

ഇവർ യാതോരു സമ്മതവും ഇല്ലാതെ ഇന്ത്യൻ തീരത്ത് വന്നത് ആദ്യത്തെ പ്രശ്നം. രണ്ടാമത്തെ പ്രശ്നം, ഇവരുടെ വാഹനത്തിൽ ആയുധങ്ങൾ ഉണ്ട് എന്നുള്ളത്.

പണ്ട് മലബാറ് ഇങ്ഗ്ളിഷ് ഭരണ പാരമ്പര്യത്തിൽ നിന്നും വളർന്നു വന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഓഫിസർമാരുള്ള കാലത്ത്, ഈ എഴുത്തുകാരൻ നേരിട്ട് കണ്ടിട്ടുള്ള ഒരു വസ്തുതയാണ്, ഈ ഓഫിസർമാർ എന്ത് നിയമലംഘന പ്രശ്നത്തേയും കൈകാര്യം ചെയ്യുമ്പോൾ, ആ നിയമത്തിന്‍റെയ Spirit അഥവാ ആന്തരികോദ്ദേശം നോക്കും എന്നുള്ളത്. എന്ന് വച്ചാൽ, നിയമത്തിന്‍റെ് വെറും വാക്യാർത്ഥത്തിന് അതീതമായി എന്ത് കാര്യത്തെയാണ് നിയമ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നത്.

എന്നാൽ ഈ എഴുത്തുകാരൻ പിന്നീട് തിരുവിതാംകൂറിൽ താമസിക്കുന്ന കാലത്ത്, ഇങ്ഗ്ളിഷുമായി കാര്യമായി ബന്ധമില്ലാത്ത 'ഓഫിസർ'മാരുടെ പ്രവർത്തന രീതി അടുത്ത് നിന്ന് വീക്ഷിക്കുവാൻ സൗകര്യപ്പെട്ടിരുന്നു. ഈ കൂട്ടർക്ക് നിയമത്തിന്‍റെവ 'സ്പിരിറ്റ്' അഥവാ ആന്തരികോദ്ദേശം എന്നൊരു കാര്യത്തെക്കുറിച്ച് യാതോരു അറിവും ഇല്ലാ എന്നാണ് തോന്നിയത്.

മറിച്ച്, പൊതുജനത്തെ പൊതുവായി ഇക്കൂട്ടർ 'അവൻ', 'ലവൻ', 'അവൾ', 'ലവള്' എന്നല്ലാമാണ് പരാമർശിച്ച് പറയാറുള്ളത്. എന്നുവച്ചാൽ തരം താഴ്ത്തിത്തന്നെ. ഇങ്ങിനെ തരംതാഴ്ത്തപ്പെടുന്നവർ നിയമവും, വകുപ്പും, നീതിയും ന്യായവും മറ്റും നിന്ന് വാദിച്ചാൽ, അവരുടെ കഥ കഴിഞ്ഞത് തന്നെ. കാരണം, തരംതാഴ്ത്തിവെക്കപ്പെടുന്ന ആൾ ഇങ്ങിനെ പെരുമാറിയാൽ, അത് അധികപ്രസംഗം തന്നെയാണ്, ഫ്യൂഡൽ ഭാഷകളിൽ.

ഏതാണ്ട് 1990ന് തൊട്ടായി, ഒരു ഇന്ത്യൻ ദേശീയ പോലീസ് വകുപ്പിൽ 'ഓഫിസറാ'യി തൊഴിൽ ചെയ്യുന്ന, ഈ എഴുത്തുകാരന്‍റെപ ഒരു മുൻ സഹപാഠി ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം പറയുകയുണ്ടായി. തിരുവനന്തപുരം എയ്ർപ്പാട്ടിൽ വച്ച്, വിമാനത്തിൽ വന്നിറങ്ങിയ കാസർഗോട്ടുകാരായ ഏതാനുംപേരെ സ്വർണ്ണം കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ അവരുടെ ഓഫിസിൽ കൊണ്ട് പോയി. അവരിൽ യാതോരു സ്വർണ്ണവും കണ്ടെത്തിയില്ല. എന്നാൽ, അവർ ഉദ്യോഗസ്ഥരെ 'നിങ്ങൾ' എന്ന് സംബോധന ചെയ്തു.

പ്രശ്നം ഗുരുതരമായി. അവരിൽ ഒരാളുടെ കോളിറിൽ പിടിച്ച്, അയാളെ പോക്കി, എന്താടാ പൂറീമോനെ എന്ന് ആക്രോശിച്ച് കൊണ്ട് ഒരു ഉദ്യോഗസ്ഥൻ, മുഖത്ത് അടിക്കാൻ ഒരുമ്പോട്ടു. അന്നേരം, മറ്റൊരു ഉദ്യോഗസ്ഥൻ അത് തടഞ്ഞ് കൊണ്ട് പറഞ്ഞ്, മലബാറിൽ ഇങ്ങിനെയാണ് സംഭാഷണം, എന്ന്. അടി ഒഴിവായി. ഉദ്യോഗസ്ഥന് മനസ്സംയമനം തിരിച്ച് കിട്ടാൻ കുറച്ച് സമയം എടുത്തു.

ഇത് തന്നെയാണ് ബൃട്ടിഷ് നാവികർക്കും സംഭവിച്ചത്.

ജിയിലിലാക്കപ്പെട്ട അവരെ ഹൈക്കോടതി വെറുതെ വിട്ടെങ്കിലും, അവർക്ക് തിരിച്ച് പോകാനുള്ള കടലാസുകൾ മനപ്പൂർവ്വം വൈകിപ്പിച്ച്, അധികാരിപക്ഷം സുപ്രീംകോടതിയിൽ എപ്പീൽ (Appeal) സമർപ്പിച്ചു.

ഒടുവിൽ അഞ്ച് വർഷം തടവ് ഇവർക്ക് ലഭിച്ചു.

എന്നാൽ ഭാഷാ കോഡുകളിലൂടെ നോക്കിയാൽ, ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന മനോവീര്യത്തോടുകൂടി ഏതെങ്കിലും സ്ക്കൂൾ വിദ്യാർത്ഥി അയാളുടെ അദ്ധ്യാപകനോടോ, അദ്ധ്യാപികയോടോ സംസാരിച്ചാൽതന്നെ ഗുരുതരമായ പ്രശ്നമാകും.

സാറമ്മാരെ സോപ്പിട്ടും, തലചൊറിഞ്ഞും, തലകുനിച്ചും, ഇളിഭ്യച്ചിരി ചിരിച്ചും, മറ്റും വിധേയത്വം നൽകി കാര്യസാധ്യം നേടിയെടുക്കുകയെന്ന പരിശീലനം അദ്ധ്യാപനത്തിന്‍റെി പിടിപ്പ് കേടല്ല, മറിച്ച് ഫ്യൂഡൽ ഭാഷാ കോഡുകളുടെ പ്രവർത്തന രീതിയാണ്.

ഇതുമായി ബന്ധപ്പെട്ട് പറയാനുള്ള മറ്റൊരു കാര്യം ഇന്ന് ഇന്ത്യയിലെ വിവിധ പോലീസ് വിഭാഗങ്ങളിൽപ്പെട്ട പലർക്കും ആരെയും പിടിച്ചകത്താക്കാനുള്ള പല അധികാരങ്ങളും നൽകപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ വക നിയമങ്ങൾ കൈകാര്യം ചെയ്യുന്നവർ നിയമത്തിന്‍റെന സ്പിരിറ്റ് മനസ്സിലാക്കാനും, Judicious (കാര്യബോധത്തോടുകൂടി)ആയും തീരുമാനങ്ങൾ എടുക്കാനും കെൽപ്പുണ്ടോ എന്നുള്ളതും പ്രശ്നമായേക്കാം.

ഇതിന് പകരം അവൻ/അവൾ ബഹുമാനിച്ചില്ലാ എന്നതാണ് ഏറ്റവും വലുതായി മനസ്സിൽ പുകയുന്ന വികാരം എങ്കിൽ, ഈ ആളുടെ കൈയിൽപ്പെട്ട ആളുടെ അധോഗതി തന്നെ.

അക്കാലത്ത് ടെലിഗ്രാഫ് പത്രത്തിൽ വന്ന ഒരു ചിത്രം ഈ ലിങ്കിൽ കാണാവുന്നതാണ്.

ഈ എഴുത്തുകാരൻതന്നെ ഈ സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് കാലും മുൻപ് എഴുതിയ British sailors in Indian stinking jails! നോക്കുക.

ഈ സംഭവത്തിന് വളരെ അടുത്തായി കാണുന്ന മറ്റൊരു സംഭവവും ഓർമ്മയിൽ വരുന്നു. ISRO Spy case.


Image
Last edited by VED on Mon Oct 23, 2023 10:02 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »

15 #. സ്പർശ്യവേദ്യമല്ലാത്ത പൈശാചികത

ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകൾ സംജാതമാക്കുന്ന ഏതാനും സാമൂഹികവും വ്യക്തിപരവും ആയ മനോഭാവങ്ങൾ സൂചിപ്പിക്കാം. എല്ലാ ഭാഷകൾക്കും അതിന്‍റെനതായ ഇത്യാദി കാര്യങ്ങൾ ഉണ്ട്. മറ്റ് ഇടങ്ങളിലെ ഫ്യൂഡൽ ഭാഷകൾ ഉളവാക്കുന്ന മനോഭാവങ്ങൾ എന്തായിരിക്കും എന്ന് തീർത്ത് പറയണമെങ്കിൽ, ആ ഭാഷകളിലെ വാക്ക് കോഡുകൾ പരിശോധിക്കേണ്ടിവരും.

ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷാ കോഡുകൾ പ്രകാരം, ആളുകൾക്ക് അന്ന്യർ നന്നാകുന്നത് വളരെ വേദനയുണ്ടാക്കുന്ന കാര്യമായിരിക്കും. കാരണം, താരതമ്യമായി വ്യക്തികളെ നിർവ്വചിക്കുന്ന കോഡുകൾ, മറ്റെയാൾ ഉയരുമ്പോൾ, ഈ ആൾ താഴും എന്ന രീതിയിലാണ് വാക്യങ്ങളെ മെനയുക.

കീഴിൽ വരുന്ന ആൾക്ക് എന്തെങ്കിലും ഉയർച്ച വന്നാൽ, മുകളിൽ ഇരിക്കുന്ന ആളെ മറിച്ചിടുന്ന രീതിയിലാണ് വാക്ക് കോഡുകൾ.

കൈക്കൂലി, അഴിമതി തുടങ്ങിയ കാര്യങ്ങൾക്ക് ഭാഷാകോഡുകൾ പ്രേരണ നൽകും.

ഒരാളെ സഹായിച്ചാൽ, അയാൾ പല രീതിയിലും വിധേയത്വം വാക്ക് കോഡുകളിൽ എങ്കിലും തുടർന്നുള്ള കാലത്ത് പ്രകിടപ്പിക്കേണം. ഇത് ചെയ്യാത്ത ആൾ നന്നി (നന്ദി) ഇല്ലാത്ത ആളായി വ്യാഖ്യാനിക്കപ്പെടും. നന്നി (നന്ദി) എന്നുള്ളത് ഒരു ഊരാക്കുടക്കും കടിഞ്ഞാണും ആയി വാക്ക് കോഡുകൾ മാറ്റിയേക്കാം.

ഇതിന്‍റെയ നേരെ മറിച്ചുള്ള കാര്യം, സഹായിച്ച ആളോട് പലപ്പോഴും നന്നികേട് (നന്ദികോട്), സഹായം ലഭിച്ച ആൾ പ്രകടിപ്പിക്കുന്നതായി അനുഭവപ്പെടും. ഇത് പലപ്പോഴും വാക്ക് കോഡുകൾ മെനയുന്ന കടിഞ്ഞാണിനെ ഒഴിവാക്കാനാണ് ചെയ്യുന്നത്.

സമഹൂത്തിൽ എത്രമാത്രം സമ്പത്തുണ്ടെങ്കിലും, സമൂഹത്തിൽ ഏണിപോലുള്ള ഒരു ഉച്ചനീചത്വം നിലനിൽക്കും.

പലപ്പോഴും, സാമൂഹിക അധികാരങ്ങൾ കൈവശമുള്ളവരും, മറ്റൊരു വലിയ വിഭാഗം ആളുകൾ അവർക്ക് കീഴെയായി, തമ്മിൽതമ്മിൽ പാരവച്ചും, അവർക്ക് കീഴിൽവരുന്നവരെ അമർത്തിയും മറ്റും ഉള്ള ഒരു സമൂഹം നിലനിൽക്കും.

പല തൊഴിലുകളും സാമൂഹിക കാഴ്ചപ്പാടിൽ വിലകുറഞ്ഞതായി കാണപ്പെടും. ഇത് നിത്യം ഉപയോഗിക്കപ്പെടുന്ന സംസാരത്തിൽ നിഴലിക്കും.

അച്ചടക്കം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഭയപ്പെടുത്തുന്ന ആജ്ഞയുടെ നിഴലായി കാണപ്പെടും. ഉദാഹരണത്തിന്, ക്യൂവിൽ നിൽക്കുക എന്നുള്ളത് ഒരു അടിച്ചേൽപ്പിക്കപ്പെടുന്ന അച്ചടക്കത്തിന്‍റെഒ ഭാഗമായിരിക്കും. എന്നാൽ ഇങ്ഗ്ളിഷിൽ, ആളുകൾ മുൻഗണനാപ്രകാരം വരിയായി നിൽക്കുന്നത്, ഭാഷാ കോഡുകളിൽ മുന്നിലേ ആളെ മറിച്ചിടാനുള്ള പ്രേരണ ഇല്ലാത്തത് കൊണ്ടാണ്. ഇങ്ങിനെ മുന്നിലെ ആളെ മറിച്ചിട്ട് മുന്നിൽ കയറുന്നത്, ഫ്യൂഡൽ ഭാഷകളിൽ മൂല്യം ലഭിക്കുന്ന പ്രവർത്തിയാണ്. ഇതുമായി ബന്ധപ്പെട്ട് വേറെ ചിലകാര്യങ്ങളും പറയാനുണ്ട്. പിന്നീട് ആവാം അത്.

കളവ്, ചതി, സമയ കൃത്യതപാലിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ, ബഹുമാനമില്ലാത്തവരോട് കാണിക്കാനുള്ള പ്രേരണ ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്.

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ, ഭൗതിക ചുറ്റുപാടുകൾ വൃത്തി ഹീനമാണെങ്കിലും, ഭാഷാ പരമായി ഒരു വ്യക്തിക്ക് ബഹുമാനം ലഭിക്കുന്ന ഇടമാണെങ്കിൽ, ആ ആൾക്ക് അവിടം വളരെ സുന്ദരമായി അനുഭവപ്പെടും. ഈ അനുഭവം ഫ്യൂഡൽ ഭാഷകളിൽ വളരെ പർവ്വതീകരിക്കപ്പെട്ടതായിരിക്കും (magnified).

Image
Last edited by VED on Mon Oct 23, 2023 10:02 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

16

Post posted by VED »

16 #. ഉള്ളുതുറക്കുന്നതിലെ ആപത്ത്

ദക്ഷിണേഷ്യൻ ഉപഭൂഖണ്ട ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന മറ്റൊരു മാനസിക പ്രതിഭാസമാണ് 'വെയ്റ്റിട്ട്' (weightഇട്ട്) നിൽക്കുക എന്നുള്ളത്. ഇത് പലപ്പോഴും ഇവിടുള്ള ഉദ്യോഗസ്ഥർ കാഴ്ചവെക്കുന്ന ഒരു മുഖഭാവവും, പെരുമാറ്റരീതിയും ആണ്. മറ്റ് പലരും ഇത് പ്രകടിപ്പിക്കാറുണ്ട്.

ഇങ്ങിനെ ചെയ്തില്ലെങ്കിൽ വ്യക്തിത്വം തരംതാണതായ് മറ്റുള്ളവർ ഗ്രഹിച്ചെടുക്കും എന്നുള്ളതാണ് ഭയം. ഇത് ശരിയുമാണ്. ലളിതമായി പെരുമാറുന്ന ആൾ, 'അദ്ദേഹത്തിൽ' നിന്നും 'അയാളും', 'അയാളിൽ' നിന്നും 'അവനും' ആകും. ഈ അറിവിന്‍റെ' അടിസ്ഥാനത്തിൽ, സമൂഹത്തിൽ ആകമാനമായി പരുക്കൻ പെരുമാറ്റമാണ് മൂല്യമേറിയത് എന്ന വിശ്വാസം പരക്കെ പടർന്ന് പിടിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം, വ്യക്തികൾ അവരുടെ ബലഹീനതകളും, ഭയങ്ങളും, വിഷമങ്ങളും, വിഷമാവസ്ഥകളും, വേവലാതികളും, ജീവിത പരാജയങ്ങളും മറ്റും, മറ്റുള്ളവരോട് പങ്കിട്ട് മനസ്സമാധാനം നേടുക എന്നുള്ളതിലെ അപകടമാണ്. പലപ്പോഴും, ഔപചാരികമായി ബഹുമാനിക്കുന്നവർ, മേൽസ്ഥാനത്തിലുള്ളവരുടെ ഇദ്യാതി ഉള്ള് തുറക്കൽ കാത്തിരിക്കുന്നവരാണ്. ശക്തമായ ഔപചാരിക സ്ഥാനമില്ലാതെ, സാമൂഹികമായോ, തൊഴിൽസ്ഥാനപരമായോ ഭാഷാകോഡുകളിൽ താഴ്ന്നവരോട് ഉള്ള്തുറന്ന് കാര്യങ്ങൾ പങ്കിടുന്നത് ഭാഷാ കോഡുകൾ പ്രകാരം അപകടകരമാണ്.

കാരണം, സമൂഹം ഇങ്ഗ്ളിഷിലല്ല പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇങ്ഗ്ളിഷിലുള്ളതുപോലുള്ള ലളിതമായ പെരുമാറ്റങ്ങൾ അപകടം ചെയ്യും.

നേരിട്ടോ, അല്ലാതെയോ, ഭാഷാകോഡുകളിൽ താഴ്ന്നവരോട് ഉള്ള് തുറന്നാൽ, ഉടൻതന്നെയോ, അല്ലെങ്കിൽ അധികം കാലതാമസമില്ലാതെയോ മറ്റേ ആൾ, ഈ ഉള്ളുതുറന്ന ആളെ, 'അദ്ദേഹത്തിൽ' നിന്നും 'അയാളും', 'അയാളിൽ'നിന്നും 'അവനും' ആക്കും. 'സാറിൽ' നിന്നും, 'നിങ്ങളും', 'നിങ്ങളിൽ' നിന്നും 'നീ'യും വരെ ആക്കാം. ഇത് നേരിട്ട് ചെയ്യുന്നില്ലെങ്കിൽ മറ്റിടങ്ങളിൽ ഇത് ചെയ്യും.

ഇതിലുള്ള വ്യാപകമായ നീചത്വം ഇതാണ്: വ്യക്തികൾ പ്രശ്നങ്ങളിൽപ്പെട്ട് വിഷമിച്ച്, സാമൂഹിക വ്യക്തിത്വം നിലനിർത്താൻ ഉഴലുമ്പോൾ പലപ്പോഴും, ചുറ്റുമുള്ളവർ നേരെ വിപരീതമായി വാക്ക് കോഡുകളെ കമഴ്ത്തിമറിക്കുകയാണ് ചെയ്യുക. ഇതിനായുള്ള ഒരു അവസരമായാണ്, മറ്റേ ആളിന്‍റെു വിഷമാവസ്ഥയെ അവർ മനസ്സിലാക്കുക.

വാക്ക് കോഡുകൾ താഴുമ്പോൾ, പരാമർശിക്കപ്പെടുന്ന കാര്യങ്ങളുടെ മൂല്യം കുറയും. എന്തും പറയാം എന്ന നിലവരും.

ഇതിനാൽത്തന്നെ സാമൂഹികമായോ, തൊഴിൽസ്ഥാനപരമായോ വളരെ കീഴിൽപ്പെട്ടവരോടൊപ്പം, ചീട്ട്കളി (Playing Cards), മദ്യപാനം എന്നിവ കാര്യമായ ആപത്താണ്. പലപ്പോഴും, ബഹുമാനം നൽകണം എന്ന ഏടാകൂടം എങ്ങിനെയങ്കിലും ഒഴിവാക്കിക്കിട്ടാൻ ഉപയോഗിക്കുന്ന ഹീന തന്ത്രങ്ങളാണ് ഇവയിലേക്കുള്ള ക്ഷണം.

Image
Last edited by VED on Mon Oct 23, 2023 10:02 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

17

Post posted by VED »

17 #. കീഴെയുള്ളവരെ ഇങ്ഗ്ളിഷ് പഠിക്കുന്നതിൽനിന്നും നിരുത്സാഹപ്പെടുത്തേണം

സാമൂഹികമായും വ്യക്തിപരമായും കീഴെയുള്ള ആളുകൾക്ക് ഉയരാൻ ശക്തമായി സഹായിക്കുന്ന ഒരു സോഫ്ട്വേറാണ് ഇങ്ഗ്ളിഷ് എന്നതിനാൽ, ഈ ഭാഷ കീഴിൽ വരുന്നവർ പഠിക്കുന്നത്, അവർക്ക് മുകളിൽ വരുന്നവർ എല്ലാ ചതിപ്രയോഗവും ഉപയോഗിച്ച് തടസ്സപ്പെടുത്തും.

ഏതാണ്ട് 15 വർഷം മുൻപ് മാങ്ഗ്ളൂറിലെ ഒരു ഭവനത്തിൽ ഉള്ള ഒരു അന്തരീക്ഷം ആ വീട്ടുകാരുടെ ഒരു പരിചയക്കാരൻ പറയുകയുണ്ടായി. ആ വീട്ടിൽ ചെന്ന് Calling bell അടിച്ചാൽ, വാതിൽ തുറക്കുന്നത് നല്ല തറവാടിത്തം തോന്നിക്കുന്ന ഒരു യുവതിയാണ്. നന്നായി ഇങ്ഗ്ളിഷ് സംസാരിക്കും. വീട്ടുകാരിയാണ് എന്ന് തോന്നും. എന്നാൽ, ചെറുപ്രായത്തിൽ വീട്ടുവേലക്കാരിയായി വന്ന ഒരു പണിക്കാരത്തി പെൺകുട്ടിയാണ് ഈ ആൾ.

വീട്ടിലെ അന്തേവാസികൾ ഇങ്ഗ്ളിഷ് സംസാരിക്കുന്നത് കേട്ട്, ഈ ആൾ സാവധാനം ഇങ്ഗ്ളിഷ് സ്വായത്തമാക്കി. പിന്നങ്ങോട്ട്, താഴെയാര്, മുകളിൽ ആര് എന്ന് വാക്ക് കോഡുകളിൽ നിശ്ചയിക്കാൻ ആവാത്ത അവസ്ഥവരികയും, സാവധാനം ഈ വിട്ടിലെ ഒരു അന്തേവാസിയാകുകയും ചെയ്തു.

ഇതേ അവസ്ഥയാണ് യൂഎസ്സിൽ അടിമകളായി പോയ കാപ്പിരികൾക്കും ലഭിച്ച സൗകര്യം.

എന്നാൽ, ഈ ഒരു അവസ്ഥ സംജാതമാകും എന്ന് മനസ്സിലാക്കിയ, വീട്ടിൽ ഇങ്ഗ്ളിഷ് മാത്രം സംസാരിക്കുന്ന, ഇന്ത്യക്കാരുടെ വീടുകളിൽ, പണിക്കാരികളും, പണിക്കാരന്മാരും ഇങ്ഗ്ളിഷ് പരിശീലിക്കുന്നത്, ആ വീട്ടുകാർ തടയുന്നത്, ഈ എഴുത്തകാരൻ നേരിട്ട് കണ്ടിട്ടുള്ളതാണ്.

ഫ്യൂഡൽ ഭാഷകളുടെ പലവിധ പ്രവർത്തന രീതികളെക്കുറിച്ച്, ഈ എഴുത്തുകാരന്‍റെ ഒരു പഴയ പുസ്തകമായ March of the Evil Empire: English versus the feudal languages (1989) എന്ന ഗ്രന്ഥത്തിൽ കാര്യമായി പ്രതിപാദിച്ചിട്ടുണ്ട്.

ദക്ഷിണേഷ്യൻ ചരിത്രഗതിയെ ഈ ഭാഷാ കോഡുകൾ കാര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ഒരു ചിത്രീകരണം നൽകാം. അടുത്ത എഴുത്തിൽ.

Image
[/size][/align]
Last edited by VED on Mon Oct 23, 2023 10:03 am, edited 2 times in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

18

Post posted by VED »

18 #. ഭാഷാപരമായി ഉളവാകുന്ന ജാതിവ്യവസ്ഥ

മലയാളം മാത്രം സംസാരിക്കുന്നതും, സാമാന്യമായി നോക്കിയാൽ, ഒരേ സാമൂഹികവും, സാമ്പത്തികവും നിലവാരമുള്ള കുറേ പേർ ഒരു ഒറ്റപ്പെട്ട ഇടത്ത്, മറ്റ് ലോകരുമായി ബന്ധമില്ലാതെ ജീവിക്കാൻ ഇടവന്നു എന്ന് കരുതുക.

ഏതാണ്ട് 200 വർഷങ്ങൾക്ക് ശേഷം, ഇവരുടെ സാമൂഹികാന്തരീക്ഷം ചെന്ന് നോക്കിയാൽ, കാണുന്നത് ഇപ്രകാരം ആയിരിക്കും:

പഴയകാല ബ്രാഹ്മണർക്കോ, അല്ലെങ്കിൽ ഇന്നുള്ള ഐഏഎസ് / ഐപിഎസ് കാർക്കോ തുല്യരായ കുറേ സ്ഥാനങ്ങളിലുള്ള ആളുകൾ. (ഐപിഎസ്സിൽ ഉള്ള നിലവരങ്ങൾ ഡിജിപി, ഐജി., എസ്.പി, എഎസ്പി.)

ഇവർക്ക് കീഴെയായി അമ്പലവാസികൾക്കും, നായന്മാർക്കും ഇടയിലുള്ള കുറെ നിലവാരങ്ങൾ. (ഇന്നത്തെ പോലീസിലെ ഡിവൈഎസ്.പി, ഇൻസ്പെക്ടർ, ഏഎസ്ഐ, ഹെഡ് കോൺസ്റ്റബ്ൾ, കോൺസ്റ്റബ്ൾ തുടങ്ങിയവർ).

ഇങ്ങിനെ പലവിധ അധികാരങ്ങളുള്ള കുറേ സ്ഥാനങ്ങൾ. ഇവർക്ക് ഏറ്റവും കീഴിലായുള്ള നായർമാർക്ക് (കോൺസ്റ്റബ്ൾമാർക്ക്) തുല്ല്യരായവർക്ക് കീഴെയായി ഒരു വലിയ ജനക്കൂട്ടം.

ഈ ജനക്കൂട്ടം, നായർമാർക്ക് എല്ലാവിധ ബഹുമാനങ്ങളും വിധേയത്വവും കടപ്പാടുകളും നൽകുന്നു. നായന്മാർക്ക് തുല്യരായവർ അവരുടെ സാമൂഹിക പദവി നിലനിർത്താനായി, അവരുടെ മുകൾത്തട്ടിലുള്ളവർക്ക് പലവിധ വിധേയത്വങ്ങളും നൽകുന്നു.

കീഴിൽ വരുന്ന വൻ ജനക്കൂട്ടം, പലതട്ടുകളായി നിലനിൽക്കുന്നു. തമ്മിൽത്തമ്മിൽ ഉച്ചനീചത്വങ്ങൾ നിലനിർത്തി, ഈ നിലകളിൽപ്പെട്ട ഓരോ നിലയിലുള്ളവരും, അവർക്ക് കീഴിലുള്ളവരെ പലവിധത്തിൽ അമർത്തുന്നു. കീഴെയുള്ളവർ ഏതെങ്കിലും രീതിയിൽ ഉയരാനുള്ള സാധ്യതകണ്ടാൽ, അത് ശക്തമായിത്തന്നെ തടയുന്നു.

ഇങ്ങിനെയൊരു സാമൂഹികാന്തരീക്ഷം സംജാതമാകാൻ, വേദങ്ങളും, പുരാണങ്ങളും, സ്മൃതികളും, വേദാന്തങ്ങളും, ചാതുർവർണ്ണ്യവും മറ്റും ആവശ്യമില്ലതന്നെ. വെറും മലയാളം ഭാഷമാത്രം മതി.

ഇങ്ങിനെയുള്ള അടുക്കും ചിട്ടയും ഉള്ള ഒരു സമൂഹത്തിൽ, കലർപ്പില്ലാത്ത ഇങ്ഗ്ളിഷുമായി ഒരു കൂട്ടർ കയറിവന്നാൽ, സമൂഹം തലകുത്തനെ മറിയും. നൂറ്റാണ്ടുകളോളം ഭാഷാകോഡുകളുടെ അടിയിൽ പെട്ട് ഞെരിങ്ങിയിരുന്നവർ പൊന്തിവരും.

ഇതാണ് ഈ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് കോളോണിയൽ വാഴ്ച കൊണ്ടുവന്നത്.

എന്നാൽ, ഈ ഉപഭൂഖണ്ടത്തിലെ ആളുകളെ അടിമപ്പെടുത്താനാണ് ഇവിടെ ഇങ്ഗ്ളിഷ് പ്രചരിപ്പിച്ചത്, എന്നും, അത് പൊതുജനങ്ങൾ പഠിക്കരുത് എന്നും സാമൂഹിക മുകൾത്തട്ടിൽ ഉള്ളവർ പറയും. പറഞ്ഞില്ലെങ്കിലാണ് അത്ഭുതം.

Image
Last edited by VED on Mon Oct 23, 2023 10:04 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19 #. അറബിക്കടലിൽ എന്താണ് എറിയേണ്ടത്?

സാമൂഹികമായി താഴെക്കിടയിലുള്ളവർ ഇങ്ഗ്ളിഷ് പഠിക്കുന്നത് ഭയത്തോടുകൂടിയാണ് മുകൾത്തട്ടിൽ ഉള്ളവർ വീക്ഷിക്കുന്നത്. ഇത്യാദി കാര്യങ്ങൾ ഈ എഴുത്തുകാരനോട് പലരും വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ സാമൂഹികമായ 'ബഹുമാനം' നഷ്ടപ്പെടും എന്നുള്ളതാണ് ഭയം. എന്നാൽ ഈ രീതിയിലല്ല കാര്യങ്ങൾ പരസ്യമായി പറയുക.

വിദേശ ഭാഷയാണ്, അത് പഠിക്കുന്നത് അടിമച്ചങ്ങല അണിയലാണ്, അതിനെ അറബിക്കടലിൽ എറിയേണം എന്നെല്ലാം. എന്നാൽ ഈ കാര്യത്തിൽ ആരും തന്നെ വേവലാതിപ്പെടേണ്ട കാര്യമില്ലതന്നെ.

കാരണം, സാമൂഹികമായും സാമ്പത്തികമായും പിന്നോട്ട് നിൽക്കുന്നവർക്ക് നിലവാരമുള്ള ഇങ്ഗ്ളിഷ് പഠിപ്പിക്കാൻ ആർക്കും വലിയതാൽപ്പര്യമില്ലാ എന്നുള്ളതാണ് വാസ്തവം. പിന്നെ എന്ത് അറബിക്കടലും മറ്റും?

നിർബന്ധമായി വരികയാണെങ്കിൽ പ്രാദേശിക ഭാഷകളിലെ ഫ്യൂഡലിസം പൂർണ്ണമായും തിരുകിക്കയറ്റിയുള്ള ഇങ്ഗ്ളിഷ് പഠിപ്പിക്കാം എന്നുമാത്രം. എന്നു വച്ചാൽ ഒരു തരം കൃത്രിമ ഇങ്ഗ്ളിഷ്.

എന്നാൽ താഴെക്കിടയില്ലുള്ളവർ ഇങ്ഗ്ളിഷ് പഠിച്ചാൽ, സാമൂഹികമായി മുകൾത്തട്ടിൽ ഉള്ളവർക്കും നല്ലതാണ്. ഇത് എന്ത് കൊണ്ടാണ് എന്നത് ഇവിടെ വിവരിക്കുന്നില്ല.

ഇത്രമാത്രം പറയാം.

സാമൂഹികമായി പിന്നിൽ നിൽക്കുന്നവർക്ക്, ആരെയും വാക്കുകൾ കൊണ്ട് പ്രഹരിക്കാനും, കുത്തിനോവിക്കാനും ഉതകുന്ന കാര്യമായ ഒരു ആയുധം തന്നെയാണ് ഫ്യൂഡൽ ഭാഷകളിലെ വാക്ക്-കോഡുകൾ.

ഇതിന് പകരം, മിതസ്വഭാവമുള്ള ഇങ്ഗ്ളിഷ് പ്രചരിപ്പിച്ചാൽ സമൂഹീകമായ പല വിധ പോസിറ്റിവ് സംഗതികളും സമൂഹത്തിലും വ്യക്തികളുടെ മനസ്സിലും വന്നുനിറയും. ഇതാണ് വാസ്തവം.

ആസ്തികാണിക്കുന്നവൻ, ഒച്ചകൂട്ടുന്നവൻ, ബലംകാണിക്കുന്നവൻ, പിടിപാട് കാണിക്കുന്നവൻ, വലിയ വീടുള്ളവൻ, തുടങ്ങിയവർക്ക് വാക്ക് കോഡുകളിലെ മെച്ചപ്പെട്ട വാക്കുകളും, ഇത് ചെയ്യാത്തവർക്ക് (ഇല്ലാത്തവർക്ക്) നേരെമറിച്ചും എന്ന മാനസികാവസ്ഥ കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പ്രചരിച്ചാൽ മാറും.

1955ൽ Nirad C Chaudhari ഇങ്ഗ്ളണ്ടിലേക്ക് യാത്ര ചെയ്തിരുന്നു. അവിടെ ചെന്നപ്പോൾ, ഇങ്ഗ്ളണ്ടിലെ തെരുവുകളിലെ ശാന്തതയും നിശബ്ദതയും മറ്റും കണ്ട് ആശ്ചര്യപ്പെട്ടുപോയി. ഈ അനുഭവം The Eternal Silence of These Infinite Crowds എന്ന പേരിൽ Chaudhari ഒരു ലേഖനമായി എഴുതിയിരുന്നു.

ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രത്യേകമായുള്ള കോഡുകൾ ഇങ്ഗ്ളിഷ് ഭാഷയിലെ പരന്ന സ്വഭാവമുള്ള വാക്ക് കോഡുകളാണ്.

ഒച്ചവെക്കുന്നതിലും, അട്ടഹാസങ്ങൾ മുഴക്കുന്നതിലും മറ്റും യതോരുമൂല്യവും ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലതന്നെ. മറിച്ച്, ഫ്യൂഡൽ ഭാഷക്കാർക്ക് സ്വപ്നം കാണാൻപോലും, ആകാതുള്ള പലവിധ അതീവ മയമുള്ളതും, അതേ സമയം വളരെ ശക്തമായ മനുഷ്യ ആശയവിനിമയം സാധിപ്പിക്കുന്നതുമായ കോഡുകളാണ് ഇങ്ഗ്ളിഷിൽ ഉള്ളത്.

Image
Last edited by VED on Mon Oct 23, 2023 10:04 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

20

Post posted by VED »

20 #. നിർവ്വചിക്കപ്പെടനാവാത്ത പൈശാചികത

ഇത്യാദി സംഗതികളെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് യാതോരു വിവരവും ഇല്ലാ എന്നുള്ളതാണ് വാസ്തവം. ഇങ്ങിനെയൊരു ലോകം തന്നെയുണ്ട് എന്ന് അവർക്ക് സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല എന്ന് ഈ എഴുത്തുകാരൻ ഏതാണ്ട് 15 വർഷത്തിൽ കൂടുതൽ കാലം അവരിൽ പലരുമായി ഓൺലൈനായി ചർച്ചചെയ്തതിൽ നിന്നും മനസിലാക്കുന്നു.

എന്നാൽ ഈ ഉപദ്വീപിൽ ചിലയിടങ്ങളിൽ ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണം നിലനിന്നിരുന്ന കാലത്ത്, ഇവിടുള്ള സാമൂഹികാന്തരീക്ഷത്തിൽ എന്തോ വ്യത്യാസം ഉണ്ട് എന്ന് പല ഇങ്ഗ്ളിഷുകാർക്കും തോന്നിയിരുന്നു. എന്നാൽ ഇത് എന്താണ് എന്ന് അവർക്ക് തീർത്ത് പറയാനുള്ള വിവരം ലഭിച്ചില്ല. ഈ ഉപദ്വീപിലെ പല സ്ഥലങ്ങളും ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിലായി ഒന്നിപ്പിച്ച് ഒരു രാജ്യം തന്നെ സൃഷ്ടിക്കാൻ ആദ്യ ചുവട് വച്ച Robert Cliveന് പോലും ഈ കാര്യം സ്വന്തം നാടായ ഇങ്ഗ്ളണ്ടിൽ, ശ്രമിച്ചെങ്കിലും, മനസ്സിലാക്കിക്കൊടുക്കാനായില്ല.

Rudyard Kipling എന്ന ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യകാരന്‍റെ, വാക്കുകൾ ഇവിടെ ഉദ്ദരിക്കാവുന്നതാണ്: OH, East is East, and West is West, and never the twain shall meet.

Kiplingന്‍റെt വാക്കുകളിലും അറിവില്ലായ്മ നിഴലിക്കുന്നുണ്ട്. Englandനെ Westമായി കൂട്ടിക്കലർത്തുന്നത് തന്നെ തനി വിഢ്ഢിമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും മനസ്സിൽ ഉദിക്കുന്നുണ്ട്. എന്നാൽ അവ ഇവിടെ കുറിച്ചിടുന്നില്ല.

ഈ പ്രശ്നം ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ച ഈ ഉപഭൂഖണ്ടത്തിന്‍റെ് ഏതാണ്ട് പകുതിയിൽകുറവ് സ്ഥലങ്ങളിൽ നിലനിന്നിരുന്ന കാലത്തും ഉണ്ടായിരുന്നു.

ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിൽ സാമൂഹിക ഘടനയും വ്യക്തിബന്ധങ്ങളും മറ്റും ഇങ്ഗ്ളണ്ടിലുള്ളതിൽനിന്നും തികച്ചും വ്യത്യസ്തമാണ് എന്ന് ഈ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഇങ്ഗ്ളണ്ടിൽ പോയി പറഞ്ഞെങ്കിലും, അത് അവിടെയുള്ളവർക്ക് യാതോരു രീതിയിലും മനസ്സിലായില്ല എന്നാണ് കാണുന്നത്. എന്നാൽ ഈ പറഞ്ഞ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്കും, ഇവിടുള്ള ഫ്യൂഡൽ ഭാഷാ കോഡുകളെക്കുറിച്ച് കാര്യമായി മനസ്സിലായിരുന്നു എന്നും തോന്നുന്നില്ല. കാരണം, ഈ ഒരു കാര്യം അവർ എഴുതിയ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ച് കാണുന്നില്ല.

ചിത്രീകരണം:
ഏതാണ്ട് 30 വർഷം മുൻപുള്ള സാങ്കേതിക നിലവാരമുള്ള ഒരു സമൂഹത്തിൽ, ഇന്നെത്തെ സാങ്കേതിക വളർച്ചയുള്ള ഒരു സ്ഥലത്ത് നിന്നും ഒരാൾ കയറി ചെല്ലുന്നു. അയാൾ അവരോട് സ്മാർട്ട്ഫോണിനെക്കുറിച്ചും, Appനെക്കുറിച്ചും, Telegramനെക്കുറിച്ചും Whatsappനെക്കുറിച്ചും, മറ്റും പറയുന്നു. ഇതൊക്കെ ആര് സമ്മതിച്ചുകൊടുക്കാൻ? അങ്ങെ നാട്ടിൽ ആളുകൾക്ക് തീപ്പെട്ടിപോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വിദൂരങ്ങളിൽ ഉള്ളവരുമായി സംസാരിക്കാം. അവരുടെവീഡിയോ കാണാം എന്നെല്ലാം പറഞ്ഞാൽ, ഈ നാട്ടുകാർക്ക് എങ്ങിനെ മനസ്സിലാകാനാണ്?

പ്രേതത്തെ കണ്ടത് പോലെയാണ്. ഒരാൾ പ്രേതത്തെ കണുന്നു. ഈ കാര്യം ഈ ആൾ പ്രേതത്തെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആളോട് പറയുന്നു. അയാൾ വിശ്വസിക്കുമോ?

ഇതേ അവസ്ഥയായിരുന്നു കൊളോണിയൽ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന ഇങ്ഗ്ളിഷ് പൗരന്മാരുടെ ഗതിയും. അവർ ഈ പ്രദേശങ്ങളിൽ ആളുകൾ തമ്മിൽ ഇങ്ങിനെന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് ഇങ്ഗ്ളണ്ടിൽ ചെന്ന് പറഞ്ഞപ്പോൾ, അവർക്ക് ലഭിച്ചത് പുച്ഛവും, കളിയാക്കലും, അതിനപ്പുറവും ആയിരുന്നു.

Image
Last edited by VED on Mon Oct 23, 2023 10:04 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

21 #. സൗകര്യങ്ങൾ നൽകിയാലുള്ള വിന

ഈ അറിവല്ലായ്മ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കാര്യമായ ദൂരവ്യാപകമായ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.

ദക്ഷിണ ഏഷ്യൻ ഉപഭൂഖണ്ടത്തിൽ, നല്ലൊരു ശതമാനം ആളുകൾക്കും വ്യക്തിപരമായതോ, ബുദ്ധിപരമായതോ ആയ കഴിവ് കേടില്ല എന്നുള്ളാതാണ് വാസ്തവം. നേരെ മറിച്ച്, പലർക്കും അതി ഗംഭീര കഴിവുകൾ ഉണ്ട്.

ഉദാഹരണത്തിന് പണ്ട് കാലങ്ങളിൽ ഇവിടുണ്ടായിരുന്ന പാരമ്പര്യ ആശാരിമാർ. ഇവർ യാതോരു എഞ്ചിനിയറിങ്ങ് കോളജിലും പോകാതെ തന്നെ, മണിമാളികകൾ കെട്ടുമായിരുന്നു. ഇവർക്ക് അവരുടെ തൊഴിൽ മേഖലയിൽ നല്ല നൈപുണ്യം ഉണ്ടായിരുന്നെങ്കിലും, സാമൂഹികമായി പലതരം തടസ്സങ്ങളും ആശയവിനിമയത്തിൽ ഉണ്ടായിരുന്നു. ജാതിയിൽ താഴെയായിരുന്നു.

(നിർബന്ധ ഔപചാരിക വിദ്യാഭ്യാസം ഈ നൈപുണ്യം ഈ നാട്ടിൽ നിന്നും തുടച്ചുമാറ്റിയിട്ടുണ്ട്. പാരമ്പര്യ ആശാരിമാരുടെ സന്തതികളുടെ ഈ പാരമ്പര്യ നൈപുണ്യം തുടച്ച് മാറ്റി, ഇതുമാതിരിയുളള നൈപുണ്യങ്ങൾ യാതൊന്നും ഇല്ലാത്തവരുടെ നിലവാരത്തിലേക്ക് ഇന്ന് നിർബന്ധ വിദ്യാഭ്യാസം കൊണ്ടെത്തിച്ചിട്ടുണ്ട്. അവർക്ക് അവരുടെ പാരമ്പര്യ തൊഴിലിലെ മഹിമ ഉയർത്തിക്കാണിക്കുന്ന വാക്ക് കോഡുകൾ അല്ല ഫ്യൂഡൽ ഭാഷകളിൽ ഉള്ളത്).

ഇവർക്ക് തങ്ങളുടെ വീട്ടിൽകയറി ഇരിക്കാനും കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാനും, തങ്ങളെ പേരിനാൽ തന്നെ വിളിക്കാനും മറ്റും അവസരം ബ്രാഹ്മണരും മറ്റ് ഉയർന്ന ആളുകളും നൽകിയാൽ, ഇവർ സമൂഹികമായി ഉയർന്നജാതിക്കാരെ മറികടക്കും എന്നുള്ളത് തീർച്ചയാണ്.

ഉദാഹരണത്തിന്, കോൺസ്റ്റബ്ളിന് ഈ സൗകര്യങ്ങൾ ഐപിഎസ് കാർ നൽകിയാൽ, കോൺസ്റ്റബ്ൾ മാർ ഐപിഎസ്സുകാരെ കമഴ്ത്തിയടിക്കും എന്നുള്ളതാണ് വാസ്തവം. അതിനുള്ള പ്രചോദനം ഭാഷയിൽ ഉണ്ട്.

ഇതേ പോലെ തന്നെയാണ് വീട്ടുവേലക്കാർക്ക് വീട്ടുകാർ ധരിക്കുന്ന അതേ നിലവാരത്തിലുള്ള ഉടുപ്പ് ഉടുക്കാൻ നൽകുകയും, അവരോടൊപ്പം ഡൈനിങ്ങ് മേശിയിലിരുന്ന ഭക്ഷണം കഴിക്കാനും, വീട്ട് ഉടമയെയും ഭാര്യയേയും പേരുവിളിക്കാനും മറ്റും സൗകര്യം നൽകിയാൽ, വീട്ടുകാര്യങ്ങളിൽ അവരുടെ പലതരം കൈകടത്തലും വന്നുചേരും. വീട്ടുടമയുടെ പലവിധ സാമൂഹിക വേദിയിലും ഈ വീട്ടുവേലക്കാർ കടന്നു ചെല്ലും.

ഇതൊക്കെ ഈ ഉപദ്വീപിലെ ഏതൊരാൾക്കും വ്യക്തമായോ അല്ലെങ്കിൽ അവ്യക്തമായോ അറിവുള്ള കാര്യങ്ങളാണ്. ഇങ്ങിനെയൊരു സംഭവ വികാസം വന്നു ചേരാനുള്ള അവസരം യാതോരു സ്വദേശിയും ഇവിടെ ചെയ്യാൻ അനുവദിക്കില്ലതന്നെ.


Image
Last edited by VED on Mon Oct 23, 2023 10:05 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

22

Post posted by VED »

22 #. ഇങ്ഗ്ളിഷ് സമൂഹങ്ങൾ തകിടം മറിക്കപ്പെടുന്നതെങ്ങിനെ

എന്നാൽ, പൊതുവെ പറഞ്ഞാൽ, ഇങ്ഗ്ളിഷുകാർക്ക് ഈ വക കാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ല. ഇങ്ങിനെ ലോകത്തിൽ പലദിക്കിലും ഉള്ള ജനക്കൂട്ടങ്ങളിൽ തരംതാഴ്ത്തിവെക്കപ്പെടുന്നവർക്ക്, ഇങ്ഗ്ളിഷ് പ്രദേശങ്ങളിൽ വന്നുപെട്ടാൽ, ഈ വക സൗകര്യങ്ങൾ സ്വമേധയാ ലഭിക്കും. മാത്രവുമല്ല, അവർക്ക് പലവിധ അവകാശങ്ങളും നൽകും.

ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ നിന്നും വരുന്നവർക്കാണെങ്കിൽ, ഈ വക അവകാശങ്ങൾ ലഭിച്ചില്ലെങ്കിൽകൂടി, മുകളിൽ പറഞ്ഞ ആശയവിനിമയ സൗകര്യങ്ങൾ ലഭിച്ചാൽ തന്നെ, ഇന്ത്യയിൽ പ്യൂൺ ഐഏഎസ് ഓഫിസർ ആയ പോലെയാണ്. ആരേയും കേറി പേരുവിളിക്കാം, ആരോടും സംസാരിക്കാം, ആരെയും You എന്ന് സംബോധന ചെയ്യാം, ആരേയും Heഎന്നോ അല്ലെങ്കിൽ She എന്നോ പരാമർശിച്ച് സംസാരിക്കാം.

ഏത് പോലീസ് സ്റ്റേഷനിലും കയറിച്ചെന്ന് അവിടുള്ള ഓഫിസർമാരെവരെ പേരിനോട് Mr./Mrs.ചേർത്ത് സംബോധന ചെയ്യാം. ഇരുന്ന് തന്നെ കാര്യങ്ങൾ ചർച്ചചെയ്യാം.

നേരത്തെ സൂചിപ്പിച്ചത് പോലെ, ഈ പുറത്ത് നിന്നും വരുന്നവർ വ്യക്തിപരമായ കഴിവില്ലാത്തവരല്ല. മറിച്ച്, അതി കഠിനമായ സാമൂഹികാന്തരീക്ഷത്തിൽ നരകയാതന അനുഭവിച്ച്, എല്ലാതരം തന്ത്രങ്ങളും ഉപയോഗിച്ച് പടപൊരുതി തഴക്കം ചെന്നവരാണ്. അവർക്ക് ഇത്രമാത്രം സൗകര്യങ്ങളും അവകാശങ്ങളും ആരോടും മല്ലിടാനും ആർക്കുമെതിരെ കേസുകൊടുക്കുവാനും സൗകര്യം ലഭിച്ചാൽ, അവർ സമൂഹത്തെ തകിടം മറിക്കും.


Image
Last edited by VED on Mon Oct 23, 2023 10:05 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

23

Post posted by VED »

23 #. അവകാശം പ്രസ്താവിച്ചാൽ, എന്തുസംഭവിക്കും?

ആഫ്രിക്കയിൽ നിന്നും പല എത്ലറ്റുകൾ (Athletes) ഇങ്ങിനെ അമേരിക്കയിൽ വന്നിട്ടുണ്ട്. ഇവരെ കായികമായി തോൽപ്പിക്കാൻ പ്രയാസമാണ്. കാരണം, ഇവർ ആഫ്രിക്കൻ പ്രദേശങ്ങളിലെ പരുക്കൻ സമൂഹങ്ങളിൽ കായികമായി മുൻപന്തിയിൽ ഉള്ളവരാണ്.

അമേരിക്കയിൽ കയറിയാൽ, ഇവർക്ക് ലഭിക്കുന്ന അവകാശങ്ങൾക്ക് പരിധികളില്ല.

ചിത്രീകരണം:
ഒരു ക്ളാർക്കിന് ഐഏഎസ് ഓഫിസർ മാരോടൊപ്പം താമസിക്കാൻ അവസരം ലഭിച്ചു. ഏതാനും കാലത്തിന് ശേഷം, അയാൾ ഐഏഎസ്സുകാരെ പേരുവിളിച്ചും, 'നീ' എന്ന് വിളിച്ചും, 'അവൻ', 'അവൾ' എന്നെല്ലാം പരാമർശിച്ചും സംസാരിക്കാനുള്ള ബന്ധം സ്ഥാപിക്കുന്നു. ഇയാളുടെ കൂടെ ജോലിചെയ്തിരുന്ന മറ്റ് ക്ളാർക്കുമാർക്കൊന്നും ഇല്ലാത്ത സാമൂഹിക ഉന്നമനം ഇയാൾക്ക് ലഭിക്കുന്നു.

എന്നാൽ, ഐഏഎസ്സുകാരുടെ പലവേദികളിലും ഇയാൾക്ക് പ്രവേശനം ലഭിക്കുന്നില്ല. അത് ഒരു വൻപരാതി തന്നെയായി മാറുന്നു. എന്താ ഒരു തരം വർണ്ണവിവേചനം?
:ചിത്രീകരണത്തിന്‍റെന അന്ത്യം

ഇത്യാദി ചിന്തകളും അനുഭവങ്ങളും മറ്റും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ മാത്രമേ നടക്കുള്ളു. ഇന്ത്യയിൽ ഈ വക അവകാശവാദങ്ങളുമായി ഏതെങ്കിലും വീട്ടു ജോലിക്കാരനോ, മറ്റ് താരതമ്യേനെ താഴ്ന്ന സ്ഥാനക്കാരും അവകാശം പ്രസ്താവിച്ചാൽ, വീട്ട് ഉടമയോ, അല്ലെങ്കിൽ ഉയർന്ന ഓഫിസറോ ആയിരിക്കില്ല പ്രതികരിക്കാൻ എത്തുക. മറ്റ് വല്ല, ഈ അവകാശവാദക്കാരേക്കാൾ താഴ്ന്ന സ്ഥാനക്കാർ വന്ന് 'ഇറങ്ങെടാ', അല്ലെങ്കിൽ 'ഇറങ്ങെടി' എന്ന് പ്രതികരിക്കും. പിന്നുള്ള യുദ്ധം അവരേക്കാൾ തരം താണവരോടായിരിക്കും. ഇതാണ്, ഈ ഉപദ്വീപിലെ സാമൂഹിക യാഥാർത്ഥ്യം.

1981-82 കാലത്ത് (ശരിക്കും വർഷം ഓർമ്മയില്ല) ഒരു സർക്കാർ ക്ളാർക്കുമാരുടെ സമരം ഉണ്ടായിരുന്നു. സംഭവം തിരവനന്തപുരത്താണ്. ഐഏഎസ് ഓഫിസറോട് സമരം ചെയ്തുകൊണ്ടിരിക്കുന്ന ക്ളാർക്കുമാരുടെ കുട്ടിനേതാവ് 'ഇത് തന്‍റെഈ സ്വകാര്യ സ്വത്താണോ?' എന്ന് ചോദിച്ചു. ഐഏഎസ് ഓഫിസർ ഇതിന് പ്രതികരണം നൽകിയില്ല.


Image
Last edited by VED on Mon Oct 23, 2023 10:05 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

24

Post posted by VED »

24 #. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ

'അവൻ'മാരോട് 'അദ്ദേഹ'ങ്ങൾ മത്സരിക്കാൻ നോക്കാറില്ല. കാരണം, 'അദ്ദേഹം' 'അവനെ' തോൽപ്പിച്ചിട്ട് കാര്യമില്ല. എന്നാൽ 'അദ്ദേഹത്തെ' 'അവൻ' തോൽപ്പിച്ചാൽ, ഒരു ഐതിഹാസിക സംഭവമായി മാറും, അവന്‍റെ' ചുറ്റുപാടിൽ.

ഈ 'അവൻ', 'അദ്ദേഹം' വ്യത്യാസം ഇങ്ഗ്ളിഷിൽ ഇല്ലാത്തത് കൊണ്ട്, ഇങ്ഗ്ളണ്ടിൽ താമസിക്കുന്ന ഇങ്ഗ്ളിഷുകാർക്ക് കണ്ട 'അവന്മാ'രോടൊക്കെ പലതരം പന്തയങ്ങളിലും പങ്കെടുക്കുന്നതിലെ അപകടം മനസിലാകുന്നില്ല.

ഏതാണ്ട് 25വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഒരു വടക്കൻ ജില്ലയിൽ പോയപ്പോൾ ഒരു പ്രത്യേക കായികാഭ്യാസിയെ പൊതുവായി പരിചയപ്പെടുത്തുന്ന രീതി ശ്രദ്ധയിൽപെട്ടു.

'അറിയില്ലെ, രജനീഷിനെ (പേര് മറ്റിയാണ് നൽകുന്നത്)?, എസ്.പിയെ അടിച്ച രജനീഷിനെ?'

പട്ടണത്തിലെ അന്നത്തെ ഒരു മുഖ്യ ഹോട്ടലിലെ ബാറിൽ ഇരുന്ന് പോലീസ് എസ്.പിയും സുഹൃത്തുക്കളും ഭക്ഷണം കഴിക്കുന്നു. എസ് പി. സിവിൽ വേഷത്തിലാണ്. അതിനാൽതന്നെ ഇത് എസ്. പി. ആണ് എന്ന് മറ്റൊരാൾക്ക് അറിയൻ സാധ്യതയില്ല.

അടത്ത മേശയിൽ ഇരുന്ന് ഈ രജനീഷും സുഹൃത്തുക്കളും ഭക്ഷണം കഴിക്കുന്നു. രജനീഷ് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ആളാണ്. ആ കൂട്ടത്തിൽനിന്നും എന്തോ വിനോദകരമായ പെരുമാറ്റത്തിനിടയിൽ ഒരു എല്ല് തെറിച്ച് എസ്.പി.യും സുഹൃത്തുക്കളുടേയും മേശപ്പുറത്ത് പ്ളെയ്റ്റിൽ വന്ന് വീഴുന്നു.

എസ്.പി എന്തോ പറഞ്ഞു. അത്, രജനീഷിന് ഇഷ്ടപ്പെട്ടില്ല. കാരണം, അയാൾ ഒരു കൂട്ടം അനുയായികളുടെ നേതാവായി ഇരിക്കുന്ന അവസരമാണ്. അയാൾ തിരിച്ച് സംസാരിച്ചു. വാക്കുകൾ കർക്കശമായി. എസ്.പി.ക്ക് ഭീരുത്വത്തിന്‍റൊ ആവശ്യമില്ല. എസ്. പിയുടെ വാക്കുകൾ രജനീഷിന് പിടിച്ചില്ല.

തന്‍റൊ തടിമിടുക്ക് കണ്ടാൽ ആരുംതന്നെ ഇങ്ങിനെ സംസാരിക്കാൻ തയ്യാറാവില്ല എന്ന് തോന്നിയതോ മറ്റോ. അയാൾ എഴുന്നേറ്റ് ചെന്ന് എസ്. പിയുടെ മുഖത്ത് ആഞ്ഞൊരടി.

പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. എന്നാൽ പട്ടണത്തിൽ ഇത് ഒരു ഐതിഹാസിക കഥയായി. 'എസ്. പി. അടിച്ച രജനീഷിനെ അറിയില്ലേ?'

എസ്. പി, രജനീഷിനെ അടിച്ചാൽ അതിൽ യാതോരു ഐതിഹാസികതയും ഇല്ലതന്നെ.

മുകളിൽ നൽകിയ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ പറയാനുണ്ട്. പുരാണങ്ങളിലേക്കും പോകേണ്ടിവരും.


Image
Last edited by VED on Mon Oct 23, 2023 10:05 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

25

Post posted by VED »

25 #. തട്ടിപ്പിലൂടെയുള്ള ഒരു ഐതിഹാസികത

1980കൾക്ക് ചുറ്റ്പാടുള്ള ഒരു വർഷം. തിരുവനന്തപുരത്ത് പഠിക്കുന്ന കാലം ആണ് എന്ന് തോന്നുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ഇങ്ഗ്ളണ്ടിനെ തോൽപ്പിക്കുന്നു. ഇന്ത്യൻ സമയം രാത്രിയാണ് സംഭവം. നഗരത്തിന്‍റെഅ വിവിധ ഭാഗങ്ങളിൽനിന്നും പടക്കവും ആകാശത്തേക്ക് പായുന്ന വാണങ്ങളും. പിറ്റേന്ന് ഒരു ദേശീയ ദിനത്തിന്‍റെങ പ്രതീതി.

അതേ സമയം, ബങ്ളാദേശ്, പാക്കിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ഇങ്ഗ്ളണ്ട് ക്രിക്കറ്റിൽ തോൽപ്പിച്ചാൽ, അത് ഒരു വൻ സംഭവമായി ബൃട്ടണിൽ ആഘോഷിക്കപ്പെടാറില്ലാ എന്നാണ് തോന്നുന്നത്.

എന്നാൽ പൊതുവെ പറഞ്ഞാൽ, ഇങ്ഗ്ളിഷ് ഭാഷാപരമായി ചിന്തിക്കുന്നവരിൽ കണ്ടിട്ടുള്ള ഒരു പ്രത്യേകത, വിജയത്തിനേക്കാൾ അവർക്ക് താൽപ്പര്യം കാര്യങ്ങൾ തത്വദീക്ഷിതയോടും ക്രമപരമായും നടത്താനായി എന്നുള്ള മനോഗതിയാണ്. (ഒഴിവുകൾ ചൂണ്ടിക്കാണിക്കാൻ പറ്റുമെങ്കിലും.)

ഈ ചിന്താഗതിയെ ഫ്യൂഡൽ ഭാഷകളിൽ നിന്നുകൊണ്ട് മനസ്സിലാക്കാൻ തന്നെ പ്രയാസമാണ്. ഉദാഹരണത്തിന്, നിരത്തിൽ വാഹനം ഓടിക്കുമ്പോൾ, ട്രാഫിക്ക് നിയമങ്ങളെ കാറ്റിൽപ്പറത്തിയും, കഴിയുമെങ്കിൽ ഇടത് വശത്തകൂടി മറികടന്നും, മറ്റ് ആളുകളെ അലോസരപ്പെടുത്തിയും, മുന്നിൽക്കടക്കുക എന്നതിലുള്ള ആനന്ദം ഒരു ഭാഗത്ത്.

അതേ സമയം, വാഹന ഗതാഗത നിയമങ്ങൾ പാലിച്ചും, യാതോരു കാരണവശാലും ഇടത് വശത്ത്കൂടി മറികടക്കാതെയും, വാഹന ഗതാഗതം മന്ദഗതിയിൽ നീങ്ങുമ്പോൾ തൊട്ടുമുന്നിൽ ഉള്ള വാഹനത്തിന് പിന്നിൽ ക്രമമായി പിന്തുടർന്നും, മുന്നിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് യാതോരു തടസ്സവും സൃഷ്ടിക്കാതെയും വാഹനം ഓടിക്കുന്നതിലും ഒരു ഗംഭീരമായ ആനന്ദം ലഭിക്കാനുണ്ട്. എന്നാൽ ഈ ആനന്ദത്തെക്കുറിച്ച് ഫ്യൂഡൽ ഭാഷകളിൽ നിർവ്വചിക്കാനും മനസ്സിലാക്കിക്കാനും പ്രയാസമാണ്.

പ്രസിദ്ധ Football താരമായ Maradona 1986ലെ FIFA World Cupൽ ഇങ്ഗ്ളണ്ടിന് നേരെ രണ്ടാമത് ഒരു ഗോൾ അടിച്ചതുമായി ബന്ധപ്പെട്ട്, ഇങ്ഗ്ളിഷ് ടീമിനെക്കുറിച്ച് ഇങ്ങിനെ പറഞ്ഞിരുന്നു:

"I don't think I could have done it against any other team because they all used to knock you down; they are probably the noblest in the world".


തർജ്ജമ: "മറ്റേതൊരു ടീമിനോടും, ഇത് എനിക്ക് ഇത് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല. കാരണം, അവർ ഏവരും മറ്റെവരെ ഉന്തി നിലത്തിടുമായിരുന്നു. ലോകത്തിലെ ഏറ്റവും കുലീനതയുളളവർ ഇവരായിരിക്കാം (ഇങ്ഗ്ളിഷ് ടീം)."

കാരണം, മറ്റ് ഏതൊരു ടീമും, അതിക്രമിച്ചു അപകടകരമാം വിധം മുന്നേറുന്ന എതിർപക്ഷക്കാരെ ഫൌൾചെയ്ത് നിലത്ത് ഉന്തിയിടുമായിരുന്നു.

Maradona ഇങ്ങിനെ അന്ന് പറഞ്ഞത് തന്നെ തികച്ചും അത്ഭുതകരമായ ഒരു കാര്യമാകാം. കാരണം, ഫോക്ക്ലണ്ട് (Falkland) യുദ്ധത്തിൽ, ബൃട്ടൺ ആർജന്റീനയെ തോൽപ്പിച്ച്, ഫോക്ക്ലണ്ട് ദ്വീപിനെ അതിക്രമിച്ചു കയറിയ ആർജന്റീനിയക്കാരിൽനിന്നും മോചിപ്പിച്ച കാലഘട്ടമായിരുന്നു അത്.

എന്നാൽ ഈ കളിയിൽ, ഏതാണ്ട് 4 മിനിറ്റ് തൊട്ട് മുൻപെ Maradona നേടിയ ആദ്യത്തെ ഗോൾതന്നെ ഗുരുതരമായ തട്ടിപ്പിനാലാണ് ലഭിച്ചത്. തലക്ക് മുകളിൽ വന്ന ബോളിനെ കൈകൊണ്ട് തട്ടി ഗോളടിക്കുകയായിരുന്നു.

ഇങ്ഗ്ളിഷ് ടീമിന്‍റെ. പ്രതിഷേധത്തെ റഫറി കണക്കിലെടുത്തില്ല. കാരണം, Maradonaയുടെ പക്ഷത്തിന്‍റെപ ആഘോഷത്തിമിർപ്പ് അംഗീകരിച്ചുകൊണ്ട് ഇത് ശരിയായ ഒരു ഗോളാണ് എന്ന് റഫറി വിധിച്ചു.

പിന്നീട് Maradona ഇത് ദൈവത്തിന്റ കൈകളാണ് ബോളിനെ ഗോളിൽ തട്ടിയിട്ടത് എന്ന തമാശാരീതിയിൽ ഈ സംഭവത്തെ ന്യായീകരിച്ചു. (Maradona's Hands of god goal). ഇങ്ഗ്ളണ്ട് ആർജന്റീനയെ യുദ്ധത്തിൽ തോൽപ്പിച്ചതിനുള്ള ശിക്ഷയാണ് എന്ന്.

എന്നാൽ ഗുരുതരമായ അന്യായം നടന്നിട്ടും നീതിയുക്തമായ യാതോരു നടപടിയും റഫറിയിൽനിന്നും ലഭിക്കാതിരുന്ന അവസ്ഥയിൽ ഇങ്ഗ്ളണ്ട് കളി തുടർന്നത് തന്നെ വൻ വിഢ്ഡിത്തമായിരുന്നു.

കാരണം ഫ്യൂഡൽ സാമൂഹികാന്തരീക്ഷത്തിൽ, പല ഔപചാരിക നടപടിക്രമങ്ങൾക്കും പിന്നണിയിൽ പലതും നടക്കും എന്നുള്ളതാണ് വാസ്തവം. നേരേവാ, നേരേ പോ, എന്ന ഇങ്ഗ്ളിഷ് മനോഭാവത്തിന്, ഈ അന്തരീക്ഷത്തിൽ കാര്യമായ പ്രസക്തിയില്ല എന്നുള്ളതാണ് വാസ്തവം.

ഇതു കൊണ്ടൊന്നും ആർജന്റീന ഒരു രാഷ്ട്രമെന്ന നിലയിൽ രക്ഷപ്പെട്ടിട്ടില്ല എന്നുള്ളതും ഒരു വാസ്തവം ആയി നിലനിൽക്കുന്നു.


Image
Last edited by VED on Mon Oct 23, 2023 10:06 am, edited 2 times in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

26

Post posted by VED »

26 #. തോൽക്കുന്നതിനും ഒരു നിലവാരമുണ്ട്

വടക്കേ മലബാറിന്‍റെു പഴമയിൽ ഉള്ള വടക്കൻ പാട്ടുകളെ അടിസ്ഥാനപ്പെടുത്തി, കുറേ വർഷങ്ങൾക്ക് മുമ്പ്, തികച്ചും കൽപ്പിതകഥയായി നിർമ്മിച്ച ഒരു സിനിമയുണ്ട്. ആ സിനിമയിൽ, ചന്തു എന്ന കഥാ പാത്രത്തിന്റ മനോവേദന ഇതാണ്. കളരി കുരിക്കളായ തന്‍റെത പിതാവ് മലയനോട് അഭ്യാസ പ്രകടനത്തിൽ തോറ്റു. പ്രശ്നം തോറ്റതല്ല, മറിച്ച് അത് മലയനോടാണ് എന്നതാണ്. സാമൂഹികമായി ഉന്നതിയിൽ ഉള്ള വല്ലവരോടെ, ബൃട്ടിഷുകാരോടോ, എന്തിന് ഉപഖണ്ട യൂറോപ്പിലെ ആരോടെങ്കിലുമോ ആയിരുന്നെങ്കിൽ, പുറത്ത് പറയുന്നതിൽ പ്രശ്നമില്ല. മറിച്ച്, തോറ്റത് മലയനോടാണ്.

ഫ്യൂഡൽ ഭാഷകളിലെ കോഡുകളിലൂടെ നോക്കിയാൽ, തോറ്റത്, 'അവനോടാണ്'. 'അദ്ദേഹത്തോടോ', ‘ഓലോടോ' (മലബാറി), 'ഓരോടോ' (മലബാറി) അല്ല.

ഈ ഉപഭൂഖണ്ടത്തിന്റ വടക്കൻ ദേശങ്ങളിൽ അരങ്ങേറിയതായി വിശ്വസിക്കപ്പെടുന്ന രാമായണത്തിലും, മഹാഭാരതത്തിലും ഫ്യൂഡൽ ഭാഷാ കോഡുകളുടെ വിളയാട്ടം നിത്യസത്യമായി പലയിടത്തും കാണാവുന്നതാണ്. ഇങ്ങിനെ നോക്കിയാൽ, ഈ പുരാണങ്ങൾ സാമൂഹിക ശാസ്ത്രവിജ്ഞാനത്തിന്‍റെന ശക്തമായ ഉറവിടങ്ങളാണ്.

മഹാഭാരതത്തിൽ നിന്ന്:
പാഞ്ചാലിയുടെ മൂത്തമകനാണ് കർണ്ണൻ. എന്നാൽ, മാതാവ് കർണ്ണനെ ജനന സമയത്ത് തന്നെ ത്യജിക്കുന്നു. പിന്നീട് കർണ്ണൻ വളരുന്നത് താഴ്ന്ന തൊഴിൽകാരന്‍റെ് വളർത്ത് മകനായിട്ടാണ്.

കർണ്ണൻ പിന്നീട് പരശുരാമന്‍റെ. ശിഷ്യത്വംവരിക്കുകയും, ആയോധനകലയിൽ ലോകൈക നിലവാരത്തിൽ അഗ്രഗണ്യനാവുകയും ചെയ്തു.

പാഞ്ചാലിയുടെ മറ്റ് അഞ്ച് മക്കളും, അവരുടെ വകയിൽ സഹോദരങ്ങളായ കൗരവരും ദ്രോണാചാര്യരുടെ കീഴിൽ ആയോധന കലകളിൽ അതീവ നൈപുണ്യം നേടുകയും ചെയ്തു.

ഇവരുടെ ആയോധന കലയിലുള്ള നൈപുണ്യം ഒരു പൊതു പരിപാടിയിൽവച്ച്, ദ്രോണാചാര്യർ പ്രദർശിപ്പിക്കുന്നു. അർജ്ജുനന്‍റെആ അമ്പെയ്ത്തിലുള്ള നൈപുണ്യം കണ്ട് ജനം ഞെട്ടി. തികച്ചും അതീന്ത്രീയ വിജ്ഞാനം ഉൾക്കൊള്ളുന്ന മാതിരിയായിരുന്നു അർജ്ജുനന്‍റൊ നൈപുണ്യം.

യാതോരു ക്ഷണവും ഇല്ലാതെ കർണ്ണൻ ഈ പ്രദർശനവേദിയിലേക്ക് കയറി വരുന്നു. തന്‍റെ അമ്പെയ്ത്തിലും മറ്റ് ആയുധകലകളിലും ഉള്ള നൈപുണ്യം പദർശിപ്പിക്കുന്നു.

ദേവാവതാരമായ പരശുരാമനാണ് കർണ്ണന്‍റെ. ഗുരു. ദിവ്യായുധ പരിശീലനമാണ് കർണ്ണന് ലഭിച്ചത്. കർണ്ണന്‍റെ നൈപുണ്യം അതിഗംഭീരം. കർണ്ണൻ അർജ്ജുനനെ പരസ്യമായി ഒരു ആയോധന കലാ മത്സരത്തിന് വെല്ല് വിളിക്കുന്നു

ഇത് ഗുരുതരമായ പ്രശ്നമാണ്. കർണ്ണന് അർജ്ജുനനുമായി മത്സരിക്കാൻ താൽപ്പര്യം ഉണ്ട്. എന്നാൽ രാജകുമാരനായ അർജ്ജുനൻ ആരോടാണ് മത്സരിക്കേണ്ടത്?

'അവന്' 'അദ്ദേഹത്തോട്' പരസ്യമായി മത്സരിക്കാൻ താൽപ്പര്യമാണ്. എന്നാൽ 'അദ്ദേഹത്തിന്' 'അവനോട്' മത്സരിക്കുന്നതിൽ എന്ത് നേട്ടം? ജയിച്ചാൽ, അത് കൊണ്ട് വലിയ കാര്യമില്ല. തോറ്റാലോ, മലയനോട് തോറ്റ ചന്തുവിന്‍റെഅ പിതാവിന്‍റെ' കാര്യത്തേക്കാൾ അബദ്ധമാകും നിലവാരം.

അവിടെ സന്നിഹിതനായിരുന്ന കൃപാചാര്യർ, കർണ്ണന്‍റെ‍ ഉത്സാഹത്തെ ശരിക്കുംതന്നെ തണുപ്പിച്ചു. 'നീ ആരാണ്?' 'നിന്‍റെത കുലമേതാണ്?' 'നീ ഏത് രാജവശംത്തിൽ നിന്നുമാണ്?'

ഭാഷാകോഡുകളോട് പിണഞ്ഞുകിടക്കുന്ന ധർമ്മനീതികൾ പ്രകാരം, രാജരക്തമോ, അതിന് തുല്യമായ സാമുഹിക മഹിമയോ ഉള്ള വ്യക്തിത്വത്തിനെ രാജകുമാരനുമായി മത്സരിക്കാനാവുള്ളു.

കീഴ്ജാതിക്കാരനായ വളർത്തച്ചനും, ജനങ്ങളും 'നീ'യെന്ന് സംബോധന ചെയ്യുന്നവൻ, ജനം 'അങ്ങ്', 'താങ്കൾ', 'സാർ' 'ഇങ്ങൾ' (മലബാറി) എന്നെല്ലാം സംബോധന ചെയ്യുന്ന ആളുമായി ഒരു മത്സരം അനുവദിക്കുന്നത് അഭികാമ്യമല്ല. ഇങ്ഗ്ളിഷിൽ ആരെയും 'You' എന്ന് സംബോധന ചെയ്യുകയും, 'He/She' എന്ന് പരാമർശിക്കുകയും ചെയ്യുന്നത് കൊണ്ട്, ഈ മുകളിൽ നൽകിയ കഥ ഇങ്ഗ്ളിഷുകാർക്ക് എത്രത്തോളം മനസ്സിലാകും എന്നത് ചിന്തിക്കാവുന്നതേയുള്ളു.

ഇങ്ഗ്ളിഷ് ധർമ്മ ശാത്രങ്ങൾക്കും, മനശാസ്ത്രങ്ങൾക്കും മറ്റ് സാമൂഹിക ശാസ്ത്രങ്ങൾക്കും ഈ വക കാര്യങ്ങളെക്കുറിച്ച് വെറും തുച്ഛമായ വിവരമേ ഉള്ളു എന്നുള്ളതാണ് വാസ്തവം.

വെറും ഒരു 'ചെക്കൻ' / 'ചെറുക്കൻ' ആയ ഒരുത്തൻ വന്ന് രാജകുമാരനോട് മത്സരിക്കാൻ ധൈര്യം കാട്ടിയത്, ധിക്കാരപരമായ തെമ്മാടിത്തം (കുരുത്തക്കേട്: മലബാറി) തന്നെയാണ്. ഭീമൻ കർണ്ണനെ തെരുവ് നായ എന്ന രീതിയിൽ പരാമർശിക്കുന്നു.

സാമൂഹികമായി നാറിപ്പോയ, അമാനുഷിക കഴിവുകളുള്ള കർണ്ണനെ രക്ഷിക്കാൻ കൗരവ രാജകുമാരനായ ദുര്യോദനൻ മുന്നോട്ട് വരുന്നു. കർണ്ണനെ ജനമധ്യത്തിൽ വച്ച് അംഗരാജ്യത്തിന്‍റെ് രാജാവായി അഭിഷേകം ചെയ്യുന്നു.

ഭാഷാ കോഡുകളിൽ അതിശക്തമായ മലക്കം മറിച്ചിൽ സംഭവിക്കുന്ന ചെയ്തിയാണ് ഇത്. ദുര്യോദനന്‍റെത ധൈര്യം അതിഗംഭീരം തന്നെ.

'മഹാ പർവ്വതങ്ങളുടേയും, മഹാനദികളുടേയും, മഹാന്മാരുടേയും, രാജാക്കളുടേയും ഉത്ഭവസ്ഥാനത്തിനും, കുലത്തിനും പ്രസക്തിയില്ലാ എന്നല്ലെ ധർമ്മനീതികൾ അനുശാസിക്കുന്നത്?', എന്ന് ദുര്യോദനൻ ഗുരുവിനോട് ചോദിക്കുന്നു.

ഭാഷാ കോഡുകളുടെ പിന്നിൽ നിന്ന് നിഗൂഡമായി പ്രവർത്തിക്കുന്ന അതീന്ത്രിയ കോഡുകളിൽ കർണ്ണന് സ്ഥാനമാറ്റം സംഭവിച്ചിരിക്കുന്നു. അർജ്ജുനനുമായി മത്സരിക്കാം.

Image
Last edited by VED on Mon Oct 23, 2023 10:06 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

27

Post posted by VED »

27 #. വാക്കുകൾ വിക്രിയങ്ങൾ കാട്ടുന്നതെങ്ങിനെയെല്ലാം

ദേവവതാരങ്ങളുടെ ജീവീതം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതാണ് എന്നാണ് സൂചന ലഭിക്കുന്നത്. പരശുരാമനും ശ്രീരാമനും ദൃഷ്ടാന്തങ്ങളാണ്. ഇവരുടെ ജന്മോദ്ധേശങ്ങളിൽ പല നിഗൂഡ സങ്കീർണ്ണതകളും കണ്ടേക്കാം.

രാമായണ കഥയിലും ഫ്യൂഡൽ വാക്ക് കോഡുകളുടെ അഴിഞ്ഞാട്ടം കാണാവുന്നതാണ് എന്നാണ് തോന്നുന്നത്. രാമായണം എന്ന ഇതിഹാസം നേരിട്ട് വായിച്ചിട്ടില്ലാത്തത് കൊണ്ട്, താഴെ നൽകിയിരിക്കുന്നത് പൊതുവായി പറയപ്പെടുന്ന കഥയിൽ നിന്നുമാണ്. സംസ്കൃതത്തിലുള്ള ഇതിഹാസത്തിൽനിന്നുമല്ല.

രാമൻ വിവാഹം കഴിക്കുന്നത് ജനക രാജാവിന്‍റെ പുത്രിയെയാണ്. മത്സരം ജയിച്ചാണ് സീതയെ ലഭിക്കുന്നത്. എന്നാൽ, സീത യഥാർത്ഥത്തിൽ ജനക രാജാവിന്റ സ്വന്തം പുത്രിയല്ലതന്നെ. ഈ വിവരം രാമന് നേരത്തെ അറിവുണ്ടായിരുന്നോ എന്ന് അറിയില്ല.

മാത്രവുമല്ല, ഇത്ര കഷ്ടപ്പെട്ട് വിദൂരത്തിൽനിന്നും ഒരു പത്നിയെ കണ്ടെത്തേണ്ടിവന്നതെന്ത് കൊണ്ടാണ് എന്നും അറിയില്ല.

എന്നാൽ രാജകുമാരി എന്ന രീതിയിൽ വിവാഹം കഴിച്ച് കൊണ്ടുവരുന്നത്, രാജാവിന് ഉഴുതുവച്ച വയലിൽനിന്നും ലഭിച്ച കൈക്കുഞ്ഞ് വളർന്നുവന്ന ആളാണ്.

ഫ്യൂഡൽ ഭാഷാകോഡുകളിൽ ഇത് ശക്തിയേറിയ ഒരു വിവരമാണ്. പ്രശ്നം രാമന്‍റെഇ കുടുംബത്തിലെ വേലക്കാരാണ്. അവർക്ക് ഭാഷാകോഡുകളിൽ, പൈതൃകത്താൽ രാജകുമാരി അല്ലാത്ത ആളെ ബഹുമാനിക്കാൻ പ്രയാസം നേരിടും. ഇക്കാര്യം മനസ്സിലാക്കാൻ പ്രയാസമില്ലതന്നെ.

പണക്കാരനായ ഒരാൾ പാവപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം ചെയ്താൽ, ഇതിൽ ഏറ്റവും പ്രയാസം കൊള്ളുന്നത് ആ ആളിന്‍റൊ വീട്ടിലെ പണിക്കാരികളാണ്. അവർ, ഈ പെൺകുട്ടിയെ പരാമർശിക്കുമ്പോൾ പരോക്ഷമായെങ്കിലും ബഹുമാനമില്ലാത്ത വാക്കുകൾ ഉപയോഗിക്കും. 'അവർ', എന്നോ 'ചേച്ചി'യെന്നോ, പറയുന്നതിന് പകരം, 'അവൾ' എന്ന പദമാണ് അവർക്ക് ഉപയോഗിക്കാൻ താൽപ്പര്യം വരിക.

താഴെക്കിടയിലുള്ളവരുടെ ബഹുമാനം ഫ്യൂഡൽ ഭാഷകളിൽ വളരെ ശക്തിയേറിയ ഒരു ഘടകമാണ്.

ഇതുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ടെങ്കിലും, അതിലേക്ക് കടക്കുന്നില്ല.

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ, താഴ്ന്ന സ്ഥാനക്കാരെ, മുകൾപ്പരപ്പിലുള്ളവരുടെ ഇടയിൽ ഇടപഴകാൻ അമിത സ്വാതന്ത്ര്യം നൽകിയാൽ പ്രശ്നമാണ്. മുകൾപ്പരപ്പിൽ ഒരേ നിരപ്പിൽ നിലനിൽക്കുന്നവരെ, വാക്ക് കോഡുകളാൽ, ഇവർ പലതട്ടിലാക്കും. സംബോധനാ വാക്കിലും, പരാമർശവാക്കിലും, ആളുകളെ പലദിക്കിലേക്ക് തെറിപ്പിക്കും. ഉദാഹരണത്തിന്, ചിലരെ 'സാർ', എന്നും, ചിലരെ 'നിങ്ങൾ' എന്നും, ചിലരെ 'താൻ' എന്നും, 'ചിലരെ' നീയെന്നും ഇക്കൂട്ടർ തരം തിരിച്ച് സംബോധന ചെയ്യും.

അത് പോലെ തന്നെ, 'He' എന്ന വാക്കിന്‍റെ. അർത്ഥത്തിൽ, ചിലരെ 'സാറ്', ചിലരെ 'അയാൾ' ചിലരെ 'അവൻ' എന്നൊക്കെ പല നിലവാരത്തിൽ ആക്കും ഇവർ. ഇക്കൂട്ടർ മുകൾനിരപ്പിലെ ആളുകളെ വയസ്, കുടുംബ നിലവാരം, ഉദ്യോഗ നിലവാരം, സാമ്പത്തിക നിലവരം, ഭാര്യയുടെ കുടുംബനിലവാരം എന്നിങ്ങിനെ പലതും ഈ വിക്രയത്തിനായി ഉപയോഗപ്പെടുത്തും.

ചുരിക്കിപ്പറഞ്ഞാൽ, മുകൾപ്പരപ്പിലുള്ള ആളുകളുടെ ഇടയിലേക്ക് ഒരു ആപ്പ് (wedge) അടിച്ച് കയറ്റുന്ന അനുഭവമായിരിക്കും ഇവരുടെ സ്വതന്ത്രമായ വിളയാട്ടത്തിന്‍റെഅ ഫലം.

ഇത് തന്നെയാണ് രാമന്‍റെി കുടുംബത്തിലും സംഭവിച്ചത്. വേലക്കാരി സീതയെ കപട രാജകുമാരിയായിത്തന്നെയാണ് കാണുന്നത്. അതേ സമയം വേലക്കാരി ദശരഥ രാജാവിന്‍റൊ മൂന്നാം പത്നിയായ കൈകേയിയോട് അടുത്ത് ഇടപഴകുന്ന ആളാണ്.

ഈ വേലക്കാരിക്ക് സീതയെ റാണിയായിക്കാണുവാൻ പ്രയാസം തന്നെയായിരുന്നു എന്ന് കാണുന്നു.

ഇവിടുന്നു തുടങ്ങുന്ന ശ്രീരാമന്‍റെ. ജീവിത കദനകഥ.

ഈ പ്രശ്നം ശ്രീരാമന്‍റെീ തുടർന്നുള്ള ജീവിതത്തെ പലരീതിയിലും ബാധിക്കുന്നുണ്ട്. അത് ഇവിടെ കുറിച്ചിടുന്നില്ല. താൽപ്പര്യമുള്ളവർക്ക് Shrouded Satanism in feudal languages എന്ന ഗ്രന്ഥത്തിലെ പതിനൊന്നാം അദ്ധ്യായം നോക്കാം.

പൊതുവേ പറഞ്ഞാൽ, ഈ കാരണത്താൽതന്നെ ഈ ഉപഭൂഖണ്ടത്തിൽ, ആളുകൾ തങ്ങളെക്കാൾ സാമൂഹികമായോ, തൊഴിൽസ്ഥാനപരമായോ താഴെ ഉള്ളവരെ ചെറുതായോ, അതുമല്ലെങ്കിൽ കാര്യമായിത്തന്നെയോ, അകറ്റിനിർത്തും. അത് തന്നെയാണ് അഭികാമ്യം എന്ന് ഭാഷാ കോഡുകളും അനുശാസിക്കുന്നു. കാരണം, ഓരോ വ്യക്തിയും, ഫ്യൂഡൽ ഭാഷാകോഡുകളിൽ മറ്റുപലരുമായി അതീവ സങ്കീർണ്ണതയുള്ള ബന്ധകോഡുകളാലാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഒരാളുമായുള്ള അടുപ്പം ഇന്നത്തെക്കാലത്ത്, ഏതെല്ലാം ദിക്കിലേക്കാണ് ഒരു വ്യക്തിയെ ബന്ധപ്പെടുത്തുന്നത് എന്ന് കൃത്യമായോ കൃത്യതയില്ലാതെയോ പറയാൻ എളുപ്പമല്ല.


Image
Last edited by VED on Mon Oct 23, 2023 10:08 am, edited 2 times in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

28

Post posted by VED »

28 #. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം

തിരുവിതാംകൂർ ചരിത്രത്തിൽനിന്നും രസകരമായ ഒരു സംഭവം ഇവിടെ കുറിച്ചിടാം. എന്നാൽ ഇവിടെ പറയാനുള്ളത്, ഇതു പോലുള്ള ആയിരക്കണക്കിന് സംഭവങ്ങൾ ഈ ഉപഭൂഖണ്ടത്തിൽ തലങ്ങുംവിലങ്ങുമായും, സമൂഹത്തിലെ നൂറുകണക്കിന് ജാതികളുടെ ഇടയിലും സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്.

സമൂഹത്തെ ആകമാനം ഗ്രസിച്ചിരിക്കുന്നത് ഫ്യൂഡൽ ഭാഷാകോഡുകളാണ്. ഇവയുടെ കൽപ്പനകൾക്കനുസൃതമായേ വ്യക്തികൾക്ക് പ്രവർത്തിക്കാനും ചിന്തിക്കാനും ആവുള്ളു. സ്വതന്ത്രമായി മനുഷ്യന് ചിന്തിക്കാനും പ്രവർത്തിക്കാനും ആവും എന്നെല്ലാം പറയുന്നതിൽ കാര്യമായ പിഴവുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പിന്നീട് എഴുതാം.

മാർത്താണ്ഡവർമ്മ കായംകുളവുമായി ഏറ്റ് മുട്ടിയപ്പോൾ, കായംകുളത്തിന് സഹായം നൽകിയവാരായിരുന്നു തെക്കംകൂറിലേയും (ചങ്ങനാശേരി) വടക്കംകൂറിലേയും (കോട്ടയം, ഏറ്റുമാനൂർ) മാഡംബിമാർ. ഇക്കാരണത്താൽ, തിരുവിതാംകൂർ ദളവ ഇവർക്ക് നേരെ തിരിഞ്ഞു.

മാഡംബിമാർ ഭൂപ്രഭുക്കളും, ജന്മിമാരും ആയിരുന്നു. ഇവരുടെ കീഴിൽ ഒച്ചപ്പാടും ബഹളക്കാരുമായ ഒരു സംഘം നായർമാരായി സൈനികരും ഉണ്ടായിരുന്നു. തിരുവിതാംകൂറിന്‍റെൈ പക്ഷത്തിൽ ഡി ലിനോയ് എന്ന് പേരുള്ള ഡച്ചുകാരനനായ പട്ടാള മേധാവി അച്ചടക്കമുള്ളതും, ആധുനിക സൈനിക പരേഡ് സമ്പ്രദായങ്ങളുടെ ചെറിയതോതിലുള്ള പരിശീലനം ലഭിച്ച പട്ടാളം ആയിരുന്നു ഉണ്ടായിരുന്നത്. മാത്രവുമല്ല, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള അടുത്ത ബന്ധം കാരണം, സംവിധാനങ്ങൾ വളരെ കാര്യക്ഷമവുമായിരുന്നു.

തിരുവിതാംകൂറിലെ ചെറിയ കൂട്ടം സൈന്യം തങ്ങളെ ആക്രമിക്കും എന്ന് കണ്ടപ്പോൾ, മാടംബിമാർ വെപ്രാളപ്പെട്ടു. എന്നാൽ ഈ പ്രശ്നത്തെ പ്രാദേശിക സമൂഹത്തിലെ ചില പെരുമാറ്റ കോഡുകൾ ഉപയോഗിച്ചുകൊണ്ട് തുരങ്കം വെക്കാം എന്ന് അവർ മനസ്സിലാക്കി. വിദേശത്ത് നിന്നും ബ്രാഹ്മണരായ യുവാക്കളെ കൊണ്ട് വന്ന്, അവരുടെ നായർ പടയാളികളുടെ മുന്നിൽ, അവർ നിരത്തി.

തിരുവിതാംകൂർ ദളവ, പട്ടാളത്തോട് ഇവർക്ക് നേരെ വെടി ഉയർത്തുവാൻ ആജ്ഞാപിച്ചു. എന്നാൽ, മുന്നിൽ യാതോര സങ്കോചവും ഇല്ലാതെ നിൽക്കുന്ന ബ്രാഹ്മണരെ കണ്ടപ്പോൾ, തിരുവിതാംകൂർ പട്ടാളം അന്ധാളിച്ചു. ബ്രഹ്മഹത്യ (ബ്രാഹ്മണരെ കൊല്ലുന്നത്) ഹൈന്ദവ ധർമ്മശാസ്ത്രങ്ങൾ പ്രകാരം കഠിനമായ പാപമാണ്. ഇത് ചെയ്തുകൊണ്ട് തിരിച്ച് വീട്ടിൽ പോയാൽ, വീട്ടിലും, സമൂഹത്തിലും തിരിച്ച് കയറാനാകില്ല. തിരുവിതാംകൂർ പട്ടാളം വെടിവെക്കാൻ തയ്യാറായില്ല. അവർ അനങ്ങിയില്ല.

തിരുവിതാംകൂർ ദളവ പ്രശ്നപരിഹാരത്തിന്, സമൂഹിത്തിലെ ഇതേ കോഡുകൾ തിരിച്ച് ഉപയോഗിക്കാൻ തീരുമാനിച്ചു.

കടലോരത്ത് നിന്നും മുക്കുവരെ തിരുവിതാംകൂർ പട്ടാളത്തിന് മന്നിൽ ദളവ നിരത്തി. താഴ്ന്ന ജാതിക്കാരായ മുക്കുവരുടെ അസഭ്യപ്രയോഗവും അട്ടഹാസങ്ങളും, എന്തിന് അവരുടെ സ്പർശനവും ഏൽക്കുക എന്നുള്ളത് ബ്രാഹ്മണ യുവാക്കൾക്ക് നാറുന്ന അഴുക്ക് തൊടുന്നതിന് തുല്ല്യമായ അനുഭവമാണ്. അവർ ജീവനും കൊണ്ട് ഓടി. മരണത്തെ ഭയപ്പെട്ടല്ല. മറിച്ച്, മരണത്തേക്കാൾ ഭയാനകമായ ഒരു അനുഭവത്തെ ഭയപ്പെട്ട്.

ബ്രാഹ്മണ കവചം നഷ്ടപ്പെട്ട മാടംബിമാരുടെ നായർ സൈനികർക്കും പിടിച്ച് നിൽക്കാനായില്ല. കാരണം, അവരുടെ അസഭ്യപ്രയോഗവും തരംതാഴ്ത്തിയുള്ള വാക്ക് പ്രയോഗവും മുക്കുവർക്ക് പ്രശ്നമല്ല. എന്നാൽ മുക്കുവരുടെ അസഭ്യപ്രയോഗം പോയിട്ട്, വെറും നീ, എടാ, എന്താടാ, അവൻ തുടങ്ങിയ പ്രയോഗങ്ങൾ അനുഭവിച്ചാൽ നായന്മാർ നാറിയത് തന്നെ.

ഒരു കൂട്ടം ഐഏഎസ്സുകാരെ കുറെ സാധാരണക്കാരുമായുള്ള കശപിശയിൽ, സാധാരണക്കാരുടെ ഇത്യാദി വാക്കുകൾ കേട്ടാൽ നിന്ന് പൊരുതാൻ തയ്യാറുള്ള ഐഏഎസ്സ്കാർ ഒരു നിശ്ചിത ശതമാനത്തിൽ കൂടുതൽ പേർ ഉണ്ടാവില്ല. കാരണം, കശപിശയിൽ അവരാണ് വാക്ക് കോഡുകളാൽ നാറുക.

മുകളിൽ നിൽകിയ വിധമുള്ള ചരിത്ര സംഭവങ്ങളെ അപഗ്രഥനം ചെയ്യുമ്പോൾ, ഈ പ്രദേശത്തിലെ ഫ്യൂഡൽ ഭാഷാ കോഡുകളെക്കുറിച്ചും, അസഭ്യവാക്ക് പ്രയോഗങ്ങളെക്കുറിച്ചും, വാക്ക് കോഡുകൾക്കും സാമൂഹിക നിലവാരങ്ങളിൽ അന്തർലീനമായിരിക്കുന്ന ദിശാ ഘടകാംശത്തെക്കുറിച്ചും (Vector Component) അറിവില്ലാ എങ്കിൽ, ദുരുദ്ധേശത്തോടുകൂടി കുരുട്ടു ബുദ്ധി ഉപയോഗിച്ച് എഴുതുന്ന കറെ കഥകളുടെ തരിശായ വിവരണമായി മാറും ചരിത്ര പഠനം. ഇതാണ് ഇന്നത്തെ ഔപചാരിക ലിഖിത ചരിത്രങ്ങളുടെ യഥാർത്ഥ നിലവാരം.


Image
Last edited by VED on Mon Oct 23, 2023 10:07 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

29

Post posted by VED »

29 #. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൗന്ദര്യം

ദക്ഷിണേഷ്യൻ ചരിത്രം എഴുതുന്നതിന് മുൻപായുള്ള ഈ അവതരിക ഉപസംഹരിക്കാൻ ഒരുങ്ങുകയാണ്.

ഫ്യൂഡൽ ഭാഷകളെക്കുറിച്ച് അനവധി കാര്യങ്ങൾ പറയാനുണ്ട്. അവ അവസരം ലഭിക്കുകയാണെങ്കിൽ എഴുതാം.

ഇനി പറയാനുള്ളത് ഫ്യൂഡൽ ഭാഷകളുടെ സൗന്ദര്യത്തെക്കുറിച്ചാണ്. ഈ വസ്തുത ഇങ്ഗ്ളിഷുകാർക്കും അവ്യക്തമായി ഒരു സൂചനപോലെ അറിയാം എന്ന് തോന്നുന്നു. കാരണം, ഫ്രഞ്ച് ഭാഷ അതീവ സുന്ദരമാണ് എന്ന് ഇങ്ഗ്ളിഷുകാർക്ക് ഇടയിൽ ഒരു തോന്നൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. തീർച്ചയില്ല.

വാസ്തവമാണ്, ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു മാസ്മര സൗന്ദര്യം ഫ്യൂഡൽ ഭാഷകൾക്ക് ഉണ്ട്. അത് എന്താണ് എന്ന് വിശദീകരിക്കാൻ ശ്രമിക്കാം. ശ്രമം വിജയിക്കുമോ എന്ന് അറിയില്ല.

ഏതാണ്ട് 1974ന് ചുറ്റുപാടിൽ എറണാകുളത്ത് ഒരു ഉൾപ്രദേശത്ത് പഠിക്കുന്ന കാലം. ക്ളാസിലെ ഒരു വിദ്ധ്യാർത്ഥി പറഞ്ഞ കാര്യം. ശരിയാണോ എന്ന് അറിയില്ല, എന്നാൽ എട്ടാം തരത്തിൽ പഠിക്കുന്ന ഉൾനാടൻ ആളായത് കൊണ്ട് കഥ കൽപിതമല്ലായെന്നാണ് തോന്നുന്നത്.

അയാളുടെ വീട്ടിനടുത്ത് ഒരു നാടകം നടക്കാൻ പോകുന്നു. നാട്ടിലെ ഒരു സാമാന്യം നല്ല തടിമിടുക്കുള്ള ചെറുപ്പക്കാരൻ പോലീസ് ഇൻസ്പെക്ടറായി അഭിനയിക്കുന്നു. ഇൻസ്പെക്ടറുടെ യൂണിഫോം ഇട്ട്കൊണ്ട് റോഡിലൂടെ നടന്ന് വരുമ്പോൾ ഒരു ലോറി വരുന്നത് കണ്ടു. വെറുതെയൊന്ന് കൈകാട്ടി. ലോറി ഡ്രൈവർ വാഹനം നിർത്തി, കപട ഇൻസ്പെക്ടറുടെ മുന്നിൽ വന്ന് കുനിഞ്ഞുനിന്നു. കപട ഇൻസ്പെക്ടർ അഭിനയം വിട്ടില്ല. യൂണിഫോമിട്ടതിന്‍റെന സുഖം ഒന്ന് വേറെ തന്നെ. സാധാരണക്കാർക്ക് കിട്ടാത്ത ഒരു ഉന്മാദാവസ്ഥ.

ഇങ്ഗ്ളിഷിൽ ഇല്ലാത്ത പലവിധ മാനസിക ഭാവങ്ങളും ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ഫ്യൂഡൽ ഭാഷാ കോഡുകൾ നൽകുന്ന ബഹുമാനത്തിന്റ അലൌകികമായ സുഖം യതോരു രീതിയിലും കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ രചിക്കാനാവില്ല. ചേട്ടാ, മാഷെ, സാറെ, ചേച്ചി തുടങ്ങിയ രീതിയിലുള്ള സംബോധനകൾ ഏറ്റുവാങ്ങുമ്പോൾ ലഭിക്കുന്ന സുഖവും, വാത്സല്യവും എങ്ങിനെയാണ് ഇങ്ഗ്ളിഷിലെ നിരപ്പുള്ള വാക്ക് കോഡുകളിൽ പകർപ്പെടുക്കാനാവുക?

ആഗതനെ കാണുമ്പോൾ, മറ്റെയാൾ ബഹുമാന സൂചകമായി ഒന്ന് എഴുന്നേറ്റാൽ, ഇത് കാണുന്നമറ്റുള്ളവരിൽ ഉളവാകുന്ന മതിപ്പും, ആഗതന് തന്നെ വ്യക്തമായി അറിവ് ലഭിക്കുന്ന സാമൂഹിക പദവിയും ഇങ്ഗ്ളിഷിൽ പറഞ്ഞ് മനസിലാക്കിക്കുക എളുപ്പമല്ല. അത് പോലെതന്നെ, ഇതേ ആൾ കയറിവരുമ്പോൾ, മറ്റേയാൾ എഴുന്നേൽക്കാതിരുന്നാലുള്ള, മുഖത്തടിച്ചത് മാതിരിയുള്ള അനുഭവവും പറഞ്ഞറിയിക്കാൻ വളരെ പ്രയാസമാണ്.

ഓർക്കേണ്ടത്, ഈ വാക്ക് കോഡുകൾ, ഒരു യന്ത്രചാലക ചക്രം (flywheel) മാതിരിയുള്ള ഒരു കാര്യമാണ്. ഇവ ഓരോന്നും മറ്റ് കുറേ വാക്ക് കോഡുകളോടും കോർത്തിണക്കിയാണ് ഇരിക്കുന്നത്. ഒന്നിച്ചാണ് തിരിയുക. തിരിയുമ്പോൾ, ശക്തമായ മാറ്റങ്ങൾ മനുഷ്യനിലും, സമൂഹത്തിലും വരുത്തിത്തീർക്കും.

ഒരു സാധാരണക്കാരൻ ഒരു ഐപിഎസ് ഓഫിസറുടെ യൂണിഫോമിട്ട് കൊണ്ട് കുറച്ച് നേരം നാട്ടിൽ ഒന്ന് വിലസിയാൽ അയാൾക്ക് ലഭിക്കുന്ന സുഖം ഒന്ന് ആലോചിച്ചുനോക്കൂ.

യൂണിഫോം അഴിച്ച്, മുണ്ടും ബനിയനും ഇടുമ്പോഴേക്കും മാഞ്ഞു പോകുന്ന അൽപ്പായുസുള്ള മാസ്മരിക സുഖം മാത്രമാണ് ഇത്.

ഇത് പോലെ തന്നെയാണ് ഫ്യൂഡൽ ഭാഷകളിലെ സൗന്ദര്യവും.

Image
Last edited by VED on Mon Oct 23, 2023 10:09 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

30

Post posted by VED »

30 #. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും ആവുന്ന അന്തരീക്ഷം

'പുഷ്പ പാദുകം അഴിച്ച് വച്ച് നഗ്ന പാദയായി കയറിവരുന്ന ചക്രവർത്തിനിയും', 'കുസുമതാലവുമായി വരവേൽക്കുന്ന സാലഭംജികകളും', 'മാനത്തെ നവരത്ന വ്യാപാരതെരുവുകളും', 'ഗന്ധർവ്വനഗരങ്ങളും അവ അലങ്കരിക്കാൻ പോകുന്ന ഇന്ദുകലയും', 'പർവ്വനന്ദിനി, പശുക്കളെ മേക്കാനിറങ്ങുന്ന പവിഴപ്പാടങ്ങളും', 'കളഭത്തിൽ മുങ്ങിവരും വൈശാഗരജനിയും', 'മനുഷ്യമോചന രണവീധിയിൽ നിന്നും ഉയരുന്ന ശബ്ദവും', 'മത്സരകളരിയിൽ ജയിച്ചുവരുന്ന ഭവാനും', 'ദേവകൾ എത്തുമ്പോൾ പുഷ്പവൃഷ്ടിയിൽ കുളിക്കുന്നതും', 'മണ്ണോട് മണ്ണായ മോഹഭംഗങ്ങളും, അവയെ ചെന്ന് തൊഴുന്ന യുഗശ്മശാനങ്ങളും', 'ഒന്നാംകുന്നിൽ തിരിപിടിക്കാൻ വന്ന അടിയാട്ടിയും' മറ്റും മറ്റും, ബ്രഹ്മതാളങ്ങളുടെ അകമ്പടിയോടും, മാസ്മരിക ഈണങ്ങൾക്കൊപ്പവും സാധാരണക്കാരനെ ഒരു പരബ്രഹ്മലോകത്തിലേക്ക് ക്ഷണികനേരത്തേക്ക് മാത്രം വിളിച്ച് കൊണ്ട് പോകാനുള്ള കഴിവ് ഫ്യൂഡൽ ഭാഷകൾക്ക് ഉണ്ട്%.

%(വയലാർ രാമവർമ്മ, ശ്രീകുമാരൻ തമ്പി, പി. ഭാസ്ക്കരൻ എന്നിവരും മറ്റും എഴുതിയ പഴയ മലയാളം സിനിമാഗാനങ്ങളിൽ നിന്നും എടുത്ത വാക്യപ്രയോഗങ്ങളാണ് മുകളിൽ നൽകിയിട്ടുള്ളത്.)

എന്നാൽ ഐപിഎസ് യൂണിഫോം പൊടുന്നനെ അഴിച്ച് വെക്കേണ്ടിവരുന്നത് പോലെ തന്നെ പെട്ടന്ന് തന്നെ തിരിച്ച് സാധാരണക്കാരന്‍റെോ തരംതാണ നിലയിലേക്ക് വീഴേണ്ടിയും വരും, ഈ ദേവലോക സഞ്ചാരിക്ക്.

കാരണം, സാധാരണക്കാരന്‍റെ നിത്യ ജീവിതം ഈ നിലവാരങ്ങളിൽ ഒന്നും തന്നെയല്ല.

മദ്യലഹരിയിലും മയക്ക് മരുന്നിന്‍റെ ലഹരിയിലും മനസിനെ മഥിക്കുന്ന പലതും ഉണ്ട്. എന്നാൽ ഈ ഉന്മാദാവസ്ഥയെ കാട്ടി, ഇതാണ് അത്യുഗ്രൻ ജീവിതം എന്ന് പറയുന്നത് പോലെയാണ് ഫ്യൂഡൽ ഭാഷകൾക്കുള്ള സൗന്ദര്യവും.

മയക്ക് മരുന്ന് ഒരുക്കുന്ന ഗന്ധർവ്വലോകത്തിൽ തന്നെ ജീവിക്കാൻ ആകുമെങ്കിൽ പ്രശ്നമില്ല. 'സ്വപ്നഹാരം അണിഞ്ഞെത്തുന്ന മദനചന്ദ്രികയിൽ' അവിടെ മയങ്ങിയും അല്ലാതെയും ജീവിക്കാം. എന്നാൽ അത് സാധ്യമല്ലല്ലോ!

(പിക്ക്പോക്കറ്റ് എന്ന സിനിമയിൽ പാപ്പനംകോഡ് ലക്ഷ്മണൻ എഴുതിയ ഗാനത്തിന്‍റെ ആദ്യവരി).

എന്നാൽ മലയാളികൾക്ക് വയലാറിന്‍റെ വാക്യപ്രയോഗങ്ങൾ രചിക്കുന്ന സ്വപ്ന ലോകത്തിൽ ജീവിക്കാനാകില്ല. കാരണം, അങ്ങിനെയൊരു ലോകം ഇല്ലതന്നെ.

ഫ്യൂഡൽ ഭാഷകളിൽ സാധാരണക്കാരൻ ജീവിക്കുന്നത്, തരംതാഴ്ത്തപ്പെടുന്നതും, തമ്മിൽ തരംതാഴ്ത്തിയും, പാരവച്ചും, പിന്നിൽനിന്ന് കുത്തിയും, തമ്മിൽ ജീവന്മരണ പോരാട്ടം പോലുള്ള മത്സരങ്ങളിൽ പങ്കെടുത്തും ജീവിക്കുന്ന ഒരു അന്തരീക്ഷത്തിലാണ്.

മാത്രവുമല്ല, ചെറുതായൊന്ന് തലകുനിച്ചാൽ തലയിൽ കയറാനായി ഉത്സുക്തരും ആവും ആളുകൾ. വിട്ടുവീഴ്ചയേയും മഹാമനസ്കതയേയും വിവരക്കേടും, കഴിവില്ലായ്മയും ആയി കാണുന്ന സാമൂഹികാന്തരീക്ഷം

Image
Last edited by VED on Mon Oct 23, 2023 10:09 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

31

Post posted by VED »

31 #. വാക്കുകളുടെ ബാഹുല്യം

ഫ്യൂഡൽ ഭാഷകളുടെ മേന്മയായി ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്ന ഒരു വാദഗദിയാണ്, മാനസിക വികാരങ്ങളെയും, മനുഷ്യഗുണ നിലവാരങ്ങളെയും മറ്റും നിർവ്വചിക്കാൻ ഫ്യൂഡൽ ഭാഷകളിലുള്ള വാക്കുകളുടെ 'ബാഹുല്യം'.

എന്നാൽ യഥാർത്ഥത്തിൽ ഇത് തന്നെയാണ് ഈ ഭാഷകളുടെ പൈശാചികതയും. മനുഷ്യ വ്യക്തിത്വത്തേയും, മാനസിക വികാരങ്ങളേയും സങ്കീർണ്ണമായി കോർത്തിണക്കി, ഞെരിച്ച് പിരിച്ച് വ്യക്തികളെ പല ഞെരുങ്ങിയ മാനസികാവസ്ഥകളിൽ തളച്ചിടാൻ ഈ വാക വാക്കുകൾക്ക് ആവും.

അതോടൊപ്പം തന്നെ കുറച്ച് പേരെ, ഒരു തരം 'കല്ലിൽ കൊത്തിവച്ച കവിതപോലെ'%, ഭൗതിക ദിവ്യത്വത്തിലേക്ക് ഉയർത്തുകയും ചെയ്യും. ഇവരുടെ 'തിരുമെയ് നിറയെ തിരുവാഭരണങ്ങൾ ചാർത്തുന്നതിൽ'%% സായൂജ്യം നേടുന്നതായി, മറ്റുള്ളവരെ ഇതേ വാക്ക് കോഡുകൾ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും.

(%'സീതാദേവി സ്വയംവരെ ചെയ്തോരു' എന്ന ഗാനത്തിൽ നിന്നും). (%%'രാജശിൽപി നീയെനിക്കോരു പൂജാവിഗ്രഹം തരുമോ' എന്ന ഗാനത്തിൽനിന്നും).

പൊതുവായിപ്പറഞ്ഞാൽ, ഫ്യൂഡൽ ഭാഷാ പദപ്രയോഗങ്ങളിലെ സൗന്ദര്യം ആസ്വദിക്കാൻ ഇങ്ഗ്ളിഷ് പോലുള്ള പരന്ന ഭാഷകളിൽ വളർന്നവർക്ക് ചെറുതായൊന്ന് പരിശ്രമിക്കേണ്ടിവരും.

ചെന്നായിക്കളുടെ ഓലിയിടൽ കുറച്ച് നേരം ശ്രദ്ധിച്ച് കേട്ടിരുന്നാൽ, അവയിൽ എന്തോ മാസ്മരിക സൗന്ദര്യം ഉണ്ട് എന്ന് മനസ്സിലാക്കാനായേക്കാം. എന്നാൽ, ഇതിലുള്ള പൂർണ്ണമായ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ, ആ വ്യക്തി ചെറുതായെങ്കിലും ചെന്നായ്ക്കളുടെ മാനസികാവസ്ഥയിലേക്ക് നീങ്ങേണ്ടിവന്നേക്കാം.


Image
Last edited by VED on Mon Oct 23, 2023 10:09 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

32

Post posted by VED »

32 #. ഭാഷയും മുഖഭാവവും

ഇതേ പോലെ തന്നെയാണ് ഫ്യൂഡൽ ഭാഷയിലെ ഗാനാലാപനങ്ങളുടേയും സ്ഥിതി എന്നൊരു തോന്നൽ. വ്യക്തികളുടെ ശരീര ഭാഷ തികച്ചും വ്യത്യസ്തമായേക്കാം. ഉദാഹരണത്തിന്, 'കാട്' എന്ന സിനിമയിൽ വിജയശ്രീ അഭിനയിക്കുന്ന ഗാനം: 'എൻ ചുണ്ടിൽ രാഗമന്ദാരം....'

അതി മനോഹരമായ ഒരു ഗാനവും ചിത്രീകരണവും ആണ് ഇത്. എന്നാൽ, ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ, വ്യക്തിയുടെ ശരീരഭാഷ ഒരു സ്ത്രീയെന്ന നിലയിൽ ഇങ്ഗ്ളിഷിൽ ചിന്തക്കുന്ന ഒരു സ്ത്രീയുടേതിൽനിന്നും തികച്ചും വ്യത്യസ്തമായിരിക്കും.

'ആ മാറിൽ വീഴും ഞാൻ, പൂങ്കുലപോലെ, പൂങ്കുലപോലെ' എന്ന വരികളിൽ വിജയശ്രീ അഭിനയിക്കുന്ന ശാരീരിക വർണ്ണന, ഇങ്ഗ്ളിഷ് വ്യക്തി ബന്ധങ്ങളിൽ ഉണ്ടോ എന്ന് അറിയില്ല. അതേ സമയം, മലയാള വ്യക്തി ബന്ധങ്ങളിലും യഥാർത്ഥത്തിൽ ഇങ്ങിനെയൊരു വ്യക്തി ബന്ധ മാനസികാവസ്ഥ ഉണ്ട് എന്നും തോന്നുന്നില്ല. എന്നാൽ, മലയാളത്തിൽ, വാക്കുകൾക്ക് ചിറക് വിരിക്കാനുള്ള സ്ഥലവ്യാപ്തി അങ്ങ് ഗന്ധർവ്വലോകം വരെ ഉണ്ട് എന്നുള്ളത് കൊണ്ട്, എന്ത് എഴുതിയാലും, ആസ്വാദ്യക്കുറവുള്ളതായും അസ്വാഭാവികമായും തോന്നില്ല.

ഇതേ കഴിവ് ഇങ്ഗ്ളിഷിനും ഉണ്ട് എന്ന് അരെങ്കിലും പറഞ്ഞാൽ, ഇതിനുള്ള ഉത്തരം, ഫ്യൂഡൽ ഭാഷകളിൽ മനുഷ്യവ്യക്തിത്വവും, സംവിധാനങ്ങളുടെ വ്യക്തിത്വവും നിസ്സാരവാക്ക് കോഡുകളിലൂടെ അമാനുഷികവും, അതുമല്ലെങ്കിൽ അതി നിസ്സാരവും ആക്കാനാകും എന്നുള്ള കഴിവ് ഇങ്ഗ്ളിഷിൽ ഇല്ലേയില്ല എന്നുള്ളതാണ്.

ഭാഷ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, വ്യക്തിയുടെ മാനസികാവസ്ഥ ആ ഭാഷക്കാരുടേതിലേക്ക് നീങ്ങും എന്നു പറയുന്നത് ഇങ്ഗ്ളിഷിനും ബാധകമാണ്. ഇങ്ഗ്ളിഷ് ഭാഷ കേൾക്കുകയും മനസിലാക്കുകയും ചെയ്യുമ്പോൾ, വ്യക്തിയിൽ മാനസികമായ മാറ്റങ്ങൾവരും എന്നുള്ളത് വാസ്തവമാണ്. എന്നാൽ ഇത് എങ്ങിനെയായിരിക്കും എന്നും ഇതിന്‍റെവ ദിശ എങ്ങോട്ടായിരിക്കും എന്നും ഉള്ളത്, ആ വ്യക്തിയിൽ ഉള്ള ഫ്യൂഡൽ ഭാഷയുടേയും കേൾക്കുന്ന ഇങ്ഗ്ളിഷിന്‍റെവയും ശക്തിയേയും ദിശാ ഘടകാംശത്തേയും ആശ്രയിച്ചിരിക്കും. ഫലമായി വരുന്നത് ഇവ രണ്ടിന്‍റേംയും ത്രിമാനഗണിത ഘടകാംശം (Trigonometric component) ആയിരിക്കും.

തമിഴ് നന്നായി സംസാരിച്ചു ജനിച്ച് വളരുന്ന ആൾക്ക് തമിഴന്‍റെT മുഖഭാവവും, ഹിന്ദി സംസാരിച്ച് വളരുന്ന ആൾക്ക് ഹിന്ദിക്കാരന്‍റെt മുഖഭാവവും മറ്റും ഉണ്ടാവും എന്ന് പൊതുവായി പറയാമെങ്കിലും, ഫ്യൂഡൽ ഭാഷകളിൽ യഥാർത്ഥത്തിൽ ഇങ്ങിനെമാത്രമല്ല മുഖഭാവത്തേയും ശരീരപ്രകൃതിയേയും ഭാഷാകോഡുകൾ രൂപകൽപ്പനചെയ്യുന്നത്.

ഫ്യൂഡൽ ഭാഷകളിൽ, ആ വ്യക്തി ഭാഷാ കോഡുകളിൽ ഏത് നിലവാരത്തിൽ ജനിച്ച് വളർന്നതാണ് എന്നതും, ഏത് തരക്കാരുടെ വാക്ക്-കോഡുകളുടെ ചുറ്റിക പ്രഹരവും ഉളിപ്രയോഗവും അതുമല്ലെങ്കിൽ താലോലവും മറ്റും അനുഭവിച്ചിട്ടുണ്ട് എന്നും, ഏതെല്ലാം രീതിയിലുള്ള ചുരുട്ടലുകളും, വലിവുകളും ഉന്തലുകളും അനുഭവച്ചിട്ടുണ്ട് എന്നും ശാരീരിക ആകൃതിയേയും മുഖഭാവത്തേയും സ്വാധീനിക്കും. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പിന്നീട് പറയാം.

Edgar Thurston എഴുതിയ Castes & Tribes of Southern India (Vol 1) എന്ന ഗ്രന്ഥത്തിനോട് അനുബന്ധിച്ച് ഈ എഴുത്തുകാരൻ ഒരു കമന്ററി എഴുതിയിട്ടുള്ളതിൽ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. തൽപ്പര്യമുള്ളവർക്ക് വായിക്കാം.


Image
Last edited by VED on Mon Oct 23, 2023 10:10 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

33

Post posted by VED »

33 #. ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്ന പൈശാചികത

ഇനി പറയാനുള്ളത്, പാരമ്പര്യമായോ, അതുമല്ലെങ്കിൽ കുടുംബപരമായോ ഇങ്ഗ്ളിഷ് ഭാഷയുമായി ചിരകാല ബന്ധമുള്ള ഈ ഉപദ്വീപിലെ ജനങ്ങളും, പുതുതായി കൗമാരത്തിലോ, അതിന് ശേഷമോ ഇങ്ഗ്ളിഷ് ഭാഷയുമായി ബന്ധം സ്ഥാപിക്കുന്നവരും തമ്മിലുള്ള ഒരു സ്ഥായിയായുള്ള വ്യത്യാസത്തെക്കുറിച്ചാണ്.

ഫ്യൂഡൽ ഭാഷകളിൽ ജനിച്ച് വളർന്ന് വരുന്നവർ പൊടുന്നനെ ഇങ്ഗ്ളിഷ് പഠിച്ചാൽ, അവരിൽ അതിരുകടന്ന സ്വാതന്ത്ര്യബോധം വന്നുകാണപ്പെടുന്നതായി കാണപ്പെടാം. ചെറിയ സ്വാതന്ത്ര്യങ്ങൾ അമിത സ്വാതന്ത്ര്യമായി ഉപയോഗിക്കാനുള്ള ഒരു ആത്മധൈര്യം വന്നപോലെ തോന്നും. പ്രാദേശിക ഭാഷയിൽ ലാഘവ ഭാവത്തിൽ പരാമർശിക്കാനും, പോയി സംസാരിക്കാനും, ചോദിക്കാനും, ഇടപഴകാനും ധൈര്യപ്പെടാത്ത ഇടത്ത് കറിയ ഇടപെടാനും, ഇത്യാദി കാര്യങ്ങൾ ചെയ്യാനും വലിയ പ്രയാസം ഇല്ലാ എന്നുള്ള ഒരു തോന്നൽ വരും.

എന്നാൽ വാസ്തവം നേരെ മറിച്ചാണ്. കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-English) പലതരം കീഴ്വഴക്കങ്ങളും, വാക്ക്-കോഡുകളും അന്യരുടെ അനാവശ്യ ഇടപെടലിനെ നിയന്ത്രിക്കുന്നുണ്ട്. എന്നാൽ പുതുതായി ഇങ്ഗ്ളിഷിലേക്ക് കയറിവരുന്നവരിൽ ചിലർക്കെങ്കിലും ഇക്കാര്യത്തെക്കുറിച്ച് കാര്യമായ വിവരം ഇല്ല എന്നാണ് തോന്നുന്നത്.

ഇതിന് ഏറ്റവും ചെറിയ ഉദാഹരണം അന്യരുടെ പേര് ചോദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യമാണ്. What is your name? എന്നല്ലാ, അനുവദനീയമായ കീഴ്വഴക്കം. മറിച്ച്, May I know your name, please? എന്നതാണ് ഉത്തമം. ഇതേ രീതിയിൽ പല കാര്യങ്ങൾക്കും ഒരു മിതത്വം കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-English) ഉണ്ട്. ഇത് പ്രത്യേകിച്ചം സ്ത്രീകളെക്കുറിച്ചുള്ള സംഭാഷണവും പരാമർശവും ആവുമ്പോൾ കാര്യമായി ഉള്ളകാര്യമാണ്.

എന്നാൽ, ഇന്ന് പല ദേശങ്ങളിലും, ഇങ്ഗ്ളണ്ടിലടക്കം, ഇങ്ഗ്ളിഷുമായി പാരമ്പര്യമായി പുലബന്ധമില്ലാത്തവർ ഇങ്ഗ്ളിഷിനെ കൈയടക്കിവച്ച്, ആ ഭാഷയെ വികൃതമാക്കിക്കൊണ്ടിരിക്കുന്നു. ഇത് ഇങ്ഗ്ളിഷ് ഭാഷാ പ്രചരണത്തിൽ ഉള്ള ഒരു നിഷേധാത്മകതയായി പലരും കാണുന്നുണ്ട്.

ഔപചാരികമായി മാത്രം ബന്ധമുള്ളവരെ Mr., Mrs. അല്ലെങ്കിൽ Miss. തുടങ്ങിയ വാക്കുകൾ പേരിന് മുന്നിലായി വച്ചാണ് കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ സംബോധന ചെയ്യേണ്ടത്. അത് പോലെ തന്നെ, മറ്റൊരാളുടെ ഭാര്യയെ, വ്യക്തിപരമായി സൗഹൃദമില്ലെങ്കിൽ Mrs. പേരിന് മുന്നിൽ വച്ചാണ് സംബോധന ചെയ്യേണ്ടത്. വ്യക്തിപരമായി നേരിട്ട് സൗഹൃദമില്ലാത്ത ചെറുപ്രായക്കാരായ പെൺകുട്ടികളെ സംബോധന ചെയ്യുമ്പോൾ Miss. എന്ന പദം പേരിന് മുന്നിൽ വെക്കേണ്ടതാണ്.

സമൂഹത്തിൽ പല ഔപചാരിക പദവികൾ അലങ്കരിക്കുന്നവരുണ്ട്. ഉദാഹരണത്തിന് രാജാവ്, റാണി, പ്രഭുക്കൾ, തൊഴിൽ ഉടമകൾ തുടങ്ങിയവർ. ഇവരെ പരാമർശിക്കുമ്പോഴും, ഇവരെ സംബോധന ചെയ്യുമ്പോഴും, ഇവർ തിരിച്ച് ഇതെല്ലാം ചെയ്യുമ്പോഴും, പൊതുവായുള്ള You, He, She തുടങ്ങിയ പദങ്ങൾ തന്നെയാണ് അങ്ങോട്ടും ഇങ്ങോട്ടും ഉപയോഗിക്കുന്നത്.

ഇങ്ഗ്ളണ്ടിലേക്ക് പുറത്ത് നിന്നും വരുന്നവർക്ക്, ഈ സൗകര്യം കാണുമ്പോൾ, പലപ്പോഴും, ഇങ്ങിനെ ഔപചാരിക പദവിയിലുള്ളവരെക്കുറിച്ച് മതിപ്പില്ലാത്ത ഭാവമാണ് മനസ്സിൽ ഉദിക്കുക. പലപ്പോഴും, ഇവർ He, She തുടങ്ങിയ വാക്കുകൾ, അവരുടെ സ്വന്തം പ്രാദേശിക ഭാഷകളിലെ തരംതാഴ്ന്ന വാക്ക്-കോഡിനോടാണ് ബന്ധപ്പെടുത്തുക.

ഉദാഹരണത്തിന് ഇങ്ഗ്ളണ്ടിലെ രാജകുമാരിയെപ്പറ്റി She is coming here tomorrow എന്ന വാക്യം അവരുടെ മനസ്സിൽ 'അവൾ ഇവിടെ നാളെ വരുന്നുണ്ട്' എന്ന രീതിയിലാണ് മനസ്സിൽ പതിക്കുക. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവവികാസം അടുത്ത എഴുത്തിൽ നൽകാം.

രാജകുമാരിയെത്തന്നെ ഇങ്ങിനെ തരംതാഴ്ത്താൻ ആകുമ്പോൾ, മറ്റ് സ്ത്രീകളുടെ കാര്യം പറയാനില്ലതന്നെ.

ഇങ്ങിനെയുള്ള വാക്ക്-കോഡിലൂടെയുള്ള തരംതാഴ്ത്തലിലെ ഭയാനകമായ സാമൂഹിക ഇടിച്ചിലിനെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് കാര്യമായ വിവരമില്ലെങ്കിലും, പൊതുവായിപ്പറഞ്ഞാൽ, സമൂഹത്തിൽ കാര്യമായ പൈശാചികത പടരുന്നുണ്ട് എന്ന് അവരിൽ പലർക്കും അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇതിന്‍റെ, കാരണത്തെക്കുറിച്ച് അവർക്ക് യാതോരു എത്തും പിടിയും ഇല്ലാ എന്നുള്ളതാണ് വാസ്തവം.

Image
Last edited by VED on Mon Oct 23, 2023 10:10 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

34

Post posted by VED »

34 #. പേനത്തുമ്പിലൂടെ മറ്റുള്ളവരെ തരംതാഴ്ത്തുന്ന കഴിവ്

കഴിഞ്ഞ കുറിപ്പിൽ സൂചിപ്പിച്ച സംഭവവികാസം ഇവിടെ കുറിച്ചിടുകയാണ്. ബൃട്ടിഷ് കീരീടാവകാശിയായ പ്രിൻസ് ചാൾസിന്‍റൊ മുൻ പത്നിയായിരുന്ന ഡയന രാജകുമാരി (Princess Diana) ഒരു അപകടത്തിൽ പെട്ട് അന്തരിക്കുന്നു.


Image
Princess Diana
Photo owner: Auguel
This image is licensed under the Creative Commons Attribution-Share Alike 4.0 International license.

വ്യക്തിപരമായി പറയുകയാണെങ്കിൽ, ഈ സംഭവം ഒരു വൻ തലവേദനതന്നെ ഒഴിവായ പ്രതീതിയായിരുന്നു. കാരണം, ഇംഗ്ളിഷ് സംസ്ക്കാരത്തിലേക്ക് ഇരച്ച് കയറിവന്നുകൊണ്ടിരിക്കുന്ന പലതരം നിഷേധകരമായ കാര്യങ്ങളും ശരിക്കും തന്നെ ഈ വ്യക്തിയെ ഗ്രസിച്ചിരുന്നു. എന്നിരുന്നാലും, ഇങ്ഗ്ളിഷ് പാരമ്പര്യത്തിൽ ജനിച്ച് വളർന്നതിന്‍റെങ ശാരീരികവും മാനസികവും ആയ വ്യക്തിത്വം ഇവരിൽ നിഴലിച്ചിരുന്നു.

പുറം ഭാഷക്കാരോട് അടുത്തിടപഴകുമ്പോൾ, സംഭവിക്കുന്ന വ്യക്തിത്വധ്വംസനത്തെക്കുറിച്ച് യാതോരു അറിവും ഇവർക്കില്ലായിരുന്നു എന്ന് പെരുമാറ്റത്തിലും, മറ്റും വ്യക്തമായിരുന്നു.

പുറം ഭാഷക്കാരുടെ നിഷേധാത്മകമായ കഴിവ് ഭാഷാകോഡുകളിൽ പലപ്പോഴും കാണാവുന്നതാണ്.

ഇവരുടെ മരണം ഒരു വൻ വാർത്താ സംഭവമായിരുന്നു. എല്ലാ പത്രക്കാരും അവർക്ക് ആവുന്ന വിവരവും വിവരക്കേടും വച്ച് വൻ ലേഖനങ്ങളും ഉപദേശങ്ങളും നൽകിക്കൊണ്ടിരുന്നു. മലയാളത്തിലും ഇത് സംഭവിച്ചിരുന്നു.

മലയാളത്തിൽ ചില ലേഖനങ്ങൾ വായിച്ചപ്പോൾ, ഇവരെ പരാമർശിക്കുന്നത് 'അവൾ' എന്നും, ഇവർക്ക് വ്യക്തിപരമായി പല ഉപദേശങ്ങളും നൽകുന്ന വാക്കുകളിൽ 'നീ' എന്ന് സംബോധന ചെയ്തും കണ്ടിരുന്നു, അന്ന്.

എന്നാൽ ഇങ്ങിനെയുള്ള തരംതാഴ്ത്തുന്ന എഴുത്തുകൾ വായിച്ചാൽ പലപ്പോഴും ഈ എഴുത്തുകാരുടെ നിലവരക്കുറവാണ് പ്രതിഫലിച്ച് കാണുക.

ഈ വിഷയം ഈ എഴുത്തുകാരൻ, March of the Evil Empires: English versus the feudal languages എന്ന പുസ്തകത്തിൽ ഒരു ഇടത്ത് പ്രതിപാദിച്ചിരുന്നു. പ്രതിപാദ്യത്തിൽ ഇങ്ങിനെ എന്തോ സൂചിപ്പിച്ചാതായി ഓർമ്മവരുന്നു:

QUOTE: "പത്രമാപീസുകളിൽ, അവരുടെ പത്രമുടമകളുടേയും, മേലുദ്യോഗസ്ഥരുടേയും കീഴിൽ പലതരം വാക്ക് കോഡുകളിലൂടെയുള്ള തരംതാഴ്ത്തലുകളിലും പെട്ട് ഉഴലുന്നവരാണ് ഇവർ. മാത്രമുമല്ല കേരളത്തിലെ ഏതെങ്കിലും ചെറുകിടെ സർക്കാർ ഓഫിസിൽ പോയി ഒരു എളിയ ഉദ്യോഗസ്ഥനെപ്പോലും 'നിങ്ങൾ' എന്ന് പോലും സംബോധന ചെയ്യാനുള്ള മാനസിക കെൽപ്പുള്ളവരും അല്ല ഇവർ. ഇങ്ങിനെയുള്ള ആളാണ് ബൃട്ടിഷ് രാജകുമാരിയെ 'നീ' എന്ന് സംബോധന ചെയ്യുന്നത്". END OF QUOTE

ഈ ഗ്രന്ഥത്തിന്‍റെമ കരട് രൂപം മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിലെ ആദരേണ്യസ്ഥാനം വഹിക്കുന്ന ഒരു വ്യക്തി വായിച്ചതിന് ശേഷം, പത്രക്കാരെക്കുറിച്ച് മുകളിൽ സൂചിപ്പിച്ച കാര്യം 100 ശതമാനവും ശരിയാണ് എന്ന് പറയുകയുണ്ടായി.

പോരാത്തതിന് മറ്റൊരു പത്രപ്രവർത്തകൻ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

ആ ആൾ പറഞ്ഞത് ഇപ്രകാരമാണ്:

QUOTE: സ്ഥാപനത്തിനുള്ളിൽ പത്രമുടമകൾ ഞങ്ങളെ ഒരു തരം 'വാടാ, പോടാ' എന്ന രീതിയിലാണ് കാണുന്നത്. എന്നാൽ, ഈ പത്രത്തിലെ പത്രപ്രവർത്തകരാണ് എന്ന് പറഞ്ഞാൽ, പുറലോകത്ത് ഞങ്ങൾക്ക് വൻ ബഹുമാനമാണ് ലഭിക്കുന്നത്. അതിനാൽ തന്നെ, ഈ തൊഴിൽ വിട്ട് പോകാനും ആകില്ല. END OF QUOTE

മുകളിൽ പറഞ്ഞ സംഭാഷണങ്ങൾ ഏതാണ്ട് 15 വർഷത്തിന് മുൻപ് സംഭവിച്ച കാര്യങ്ങളാണ്. ഇപ്പോഴത്തെ കാര്യം എങ്ങിനെയാണ് എന്ന് അറിയില്ല.

Image
Last edited by VED on Mon Oct 23, 2023 10:10 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

35

Post posted by VED »

35 #. ചെറിയൊരു സ്വാതന്ത്ര്യം അമിത സ്വാതന്ത്ര്യമാകുന്നതെങ്ങിനെ

മുകളിൽ നൽകിയ സംഭവ വിവരണംവിട്ട്, തിരിച്ച് പോകാം. പ്രശ്നം മനുഷ്യർ തമ്മിലുള്ള സമത്വം എന്നത് ആണ്. ഇതിന്‍റെ് ഉള്ളറകൾ ഇങ്ഗ്ളിഷുകാർക്ക് ഒട്ടും തന്നെ അറിവില്ലതന്നെ.

ഒരു ഇങ്ഗ്ളിഷ് പരിശീലകൻ എന്ന അനുഭവത്തിന്‍റെത വെളിച്ചത്തിൽ ഈ കാര്യം കുറച്ച് കൂടി വ്യക്തമായി പറയാവുന്നതാണ്. പേരിന് മുന്നിൽ ഒരു Mr. ചേർത്തുകൊണ്ടാണ്, ഇങ്ഗ്ളിഷ് പരിശീലിക്കാനായി വരുന്നവർ ഈ എഴുത്തുകാരനെ സംബോധന ചെയ്യാറ്. 'Sir', 'സാർ തുടങ്ങിയ വാക്കുകൾ നിഷിധമാണ്. മാത്രവുമല്ല, (പരീശിലനത്തിന് വരുന്നവർ മലയാളം സംഭാഷണം നടത്തുന്നത് പ്രോത്സാഹിക്കുന്നില്ലെങ്കിലും) മലയാളത്തിൽ സംബോധന ചെയ്യുമ്പോൾ, 'നിങ്ങൾ' എന്ന പദമാണ് ഉപയോഗിക്കാൻ താൽപ്പര്യപ്പെടുക. ഭാഷാകോഡുകൾ പ്രകാരം പലതരം പ്രശ്നങ്ങൾ ഉള്ള ഒരു സംഗതിയാണ് ഇത്. എന്നാൽ പരിശീലനത്തിന് ഇങ്ഗ്ളിഷ് ഭാഷാ കോഡുകളോട് താദാത്മ്യം വരുത്താൻ മറ്റ് മാർഗ്ഗമില്ലതന്നെ.

സാമൂഹികമായി ഉയർന്ന വേദികളിൽ നിന്നും വരുന്നവരാണെങ്കിൽ, പലപ്പോഴും ഇത് അവരിൽ ഗൗരവമേറിയ മാനസിക വ്യതിചലനം വരുത്താറില്ല. എന്നാൽ, സാമൂഹികമായോ വ്യക്തിപരമായോ പലവിധ ഞെരുക്കങ്ങളിൽ നിന്നും വരുന്നവർക്ക് ഇത് അതി ഗംഭീരമായ മാനസിക സ്വാതന്ത്ര്യമാണ് നൽകുക. ഇത് അവരിൽ മാനസികമായി ഒരു കെട്ടുകൾ അഴിച്ചിട്ട അനുഭൂതി സൃഷ്ടിക്കും.

ഇങ്ങിനെയുളളവരിൽ ചിലരിൽ കണ്ടുവരാറുള്ള ഒരു പ്രതിഭാസം, പൊടുന്നനെയുള്ള ഒരു സമത്വ ചിന്താഗതിയാണ്. അവരോട് ഒരു പരിശീലകൻ എന്ന നിലയിൽ വ്യക്തിപരമായ കാര്യങ്ങൾ എന്തെല്ലാം ചോദിച്ചിട്ടുണ്ടോ, ആ രീതിയിലുള്ള പലതും തിരിച്ച് ചോദിക്കാനും, പരിധിക്കപ്പുറത്ത് മനസ്സ് കടത്താനും ഒരു സ്വാതന്ത്ര്യം അവർ കാണിക്കും. ഇതിൽ കാര്യമായ ഒരു അബദ്ധമുണ്ട്.

ഈ ചിത്രീകരണം നോക്കുക:

സാമൂഹികമായി വളരെ പിന്നിൽ നിൽക്കുന്ന ഒരാൾ അയാളുടെ വീട്ടിലെ ഒരു മുഖ്യമായ ചടങ്ങിലേക്ക് ആ നാട്ടിൽ സാമൂഹികമായി ഉയർന്ന ഒരു വ്യക്തിയെ പോയി ക്ഷണിക്കുന്നു. സമയക്കുറവ് പറഞ്ഞ് ഒഴിവാകാൻ സാമൂഹിക മഹിമയുള്ള ആൾ ശ്രമിക്കുന്നു. എന്നാൽ, "അങ്ങ് വരികയാണെങ്കിൽ എനിക്ക് സാമൂഹികമായി ആദരവ് ഏറുന്ന കാര്യമാണ്", എന്ന ആഗതന്‍റെി കഠിനമായ യാചനാപരമായ അഭ്യർത്ഥനമാനിച്ചും, നിബർന്ധത്തിന് വഴങ്ങിയും, ഈ വ്യക്തി ആഗതന്‍റെമ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്നു.

എന്നാൽ സാമൂഹിക മഹിമയുള്ള ഈ വ്യക്തി അയാളുടെ വീട്ടിൽ ഒരു മുഖ്യമായ ചടങ്ങ് വന്നപ്പോൾ, മറ്റേ ആളെ ക്ഷണിക്കുന്നില്ല. ഇതിൽ ആദ്യത്തെ ആൾക്ക് കഠിനമായ വിരോധവും നീരസവും. 'എന്‍റെെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്തില്ലെ? പിന്നെന്ത് കൊണ്ട് അദ്ദേഹത്തിന്‍റെറ വിട്ടിലെ ചടങ്ങിൽ എന്നെ ക്ഷണിച്ചില്ല?'

തന്‍റെത ക്ഷണം സ്വീകരിച്ച സ്ഥിതിക്ക്, ഈ കാര്യത്തിൽ തങ്ങൾ രണ്ടുപേരും ഒരു സമത്വത്തിൽ എത്തിയിട്ടുണ്ട് എന്ന വാദഗതി അയാളിൽനിന്നും വരും. എന്നാൽ കാര്യങ്ങൾക്ക് കൂടുതലായുള്ള വിശദീകരണം ഉണ്ട്. ഈ ഒരു കാര്യംകൊണ്ട് മാത്രം രണ്ട് പേരും തുല്യരാകുന്നില്ല. ആദ്യത്തെ സംഗതിയിൽ, ഈ ആൾക്ക് മറ്റേ ആളുടെ വരവിൽ സാമൂഹിക മഹിമ ലഭിക്കുന്നു. രണ്ടാമത്തെ സംഭവത്തിലും, ഈ ആളെ ക്ഷണിച്ചിരുന്നെങ്കിൽ, ഈ ആൾക്ക് സാമൂഹിക മഹിമ വീണ്ടും ലഭിക്കും. എന്നാൽ, ആദ്യത്തേതിലും, രണ്ടാമത്തേതിലും, സാമൂഹിക ഉന്നതിയിലുള്ള ആൾക്ക് യാതോരുവിധ തത്തുല്ല്യമായ അനുഭവവും ലഭിക്കില്ല.

Image
Last edited by VED on Mon Oct 23, 2023 10:10 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

36

Post posted by VED »

36 #. അടിമത്തത്തിലൂടെ മാനസിക ഒന്നിത്യത്തിൽ എത്തിയവർ

താഴയുള്ള ചിത്രം: യൂഎസ്ഏയിലെ കറുത്തവർഗ്ഗ അടിമ കുടുംബം.-

Image
Image source

ഈ ഒരു പ്രശ്നം യൂഎസ്ഏയിലെ പല ജനവിഭാഗങ്ങളെക്കുറിച്ചും പറയാനാവുന്നതാണ്.

ആദ്യം അവിടെയുള്ള കാപ്പിരിവർഗ്ഗക്കാരെക്കുറിച്ച് പറയാം. അടിമകളായി കൊണ്ട് വന്ന ഇവർക്ക് ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവരിൽ നിന്നും ലഭിച്ചത് ലോകത്തിൽ (തിരുവിതാംകൂറിലേയും, മലബാറിലേയും അടിമകൾ അടക്കം) യാതോരു അടിമകൾക്കോ കൂലിക്കാർക്കോ ലഭിച്ചിട്ടുള്ള അനുഭവമല്ല. യജമാനന്മരെ പേരിന് മുന്നിൽ Mr., Mrs. Miss. &c. ചേർത്ത് വിളിക്കാം. യജമാനന്മാരുടെ അതേ പോലുള്ള വസ്ത്രങ്ങൾ ധരിക്കാം. കസേരയിൽ ഇരിക്കാം. യജമാനനോ, അയാളുടെ നിലയിലുള്ള മറ്റാരെങ്കിലുമോ വന്നാൽ എഴുന്നേറ്റ്, തലകുനിച്ച് ബഹുമാനിക്കേണ്ട ആവശ്യമില്ല. കുടുംബപരമായി ജീവിക്കാം.

അയാൾക്കും ഭാര്യയ്ക്കും മക്കൾക്കും 'നീ' എന്ന സംബോധനാ വാക്കും, 'അവൾ', 'അവൻ' എന്ന രീതിയിലുള്ള പരാമർശങ്ങളും ലഭിക്കില്ല. അവരോട് പറയുന്ന അതെ, You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയവാക്കുകൾ അവരുടെ യജമാനനെക്കുറിച്ചും, അയാളുടെ കുടുംബക്കാരെക്കുറിച്ചും പറയാം.

-തിരുവിതാംകൂറിലുണ്ടായിരുന്ന അടിമത്ത സമ്പ്രദായത്തെക്കുറിച്ച്. അറിയാനായി Native Life in Travancoreലെ Slavery എന്ന അദ്ധ്യായം വായിക്കുക. ഇതിൽ കാണുന്ന വിവരങ്ങൾ, കള്ള വിവരങ്ങൾ നൽകുന്ന പാഠപുസ്തകങ്ങളിലും, മാധ്യമങ്ങളിലും കണ്ടേക്കില്ല.

Image

ചിത്രം: തിരുവിതാംകൂറിലെ ചൊവ്വൻ കുടുംബം circa 1890.-

ഈ വിധമുള്ള സ്വാതന്ത്ര്യം ഇന്ത്യയിലേയോ പാക്കിസ്ഥാനിലേയോ (sepoy) പട്ടാളക്കാർ അവരുടെ ഓഫിസർമാരോടോ, അവരുടെ കുടുംബക്കാരോടോ പ്രകടിപ്പിച്ചാൽ, അവരെ മർദ്ദിച്ച് മരണത്തിന് തൊട്ടടുത്തുവരെ എത്തിക്കും, ഓഫിസർമാർ, എന്ന് മനസ്സിലാക്കിയാൽ, ഈ കാപ്പിരികൾക്ക് ലഭിച്ച മാനസിക ഉന്നമന പരീശീലനത്തിന്‍റെ, ശക്തിമനസ്സിലാക്കാനാകും.

അതേ സമയം, ഇങ്ഗ്ളിഷ് പക്ഷത്തിൽ നിന്നും ലോകത്തിൽ എവിടെയും ലഭിച്ചത് പെട്ടന്ന് നിർവ്വചിക്കാനാവാത്ത പലതരം അതിഗംഭീര ഗുണമേന്മയുള്ള കാര്യങ്ങളാണ്. ഏറ്റവും ചെറുതായി കാണാവുന്നതായ English nursery rhymes, English fairytales, English classical writings തുടങ്ങിവയും, ഇങ്ഗ്ളിഷിലെ Thank you, May I, Sorry, I apologise, Good morning തുടങ്ങിയ വാക്കുകളും. ഇവയ്ക്ക് ദിശാ ഘടകാംശം ഇല്ലാ എന്നുള്ളതാണ് ഇവയുടെ മഹിമ.

മാത്രവുമല്ല, സ്വന്തം അധമത്വം വിളിച്ചറിയിക്കുന്ന വസ്ത്രങ്ങളോ, ബഹുമാനിക്കേണ്ടവർവരുമ്പോൾ (സ്ത്രീകൾ) മാറിടം തുറന്ന് കാണിക്കേണ്ടതോ, (പുരുഷന്മാർ) മുണ്ടിന്‍റെന മടികുത്ത് അഴിച്ച് ബഹുമാനം കാണിക്കേണ്ടതോ ആയ വസ്ത്രവിധാനങ്ങളല്ല ഇങ്ഗ്ളിഷ് ഭാഷക്കാർ പ്രചരിപ്പിച്ചത്.

QUOTE from 'Native life in Travancore by REV. Samuel Mateer:
Another serious evil arising out of the idea of caste pollution is that the covering of the bosom with clothing is forbidden, in order to the easy recognition and avoidance of the lower castes by their masters. This rule of going uncovered above the waist as a mark of respect to superiors is carried through all grades of society, except the Brahmans. The highest subject uncovers in the presence of the Sovereign, and His Highness also before his god Patmanabhan. This was also the form of salutation even from females to any respectable person.


ഈ നിസ്സാരം എന്ന് തോന്നിക്കാവുന്ന കാര്യങ്ങൾ മാത്രം മതി സാമൂഹികമായി തമ്മിൽതമ്മിൽ വെറുപ്പോടും, വെറിയോടും വീക്ഷിക്കുന്ന ഒരു സമൂഹത്തെ അതിഗംഭീര സമൂഹിക സമത്വത്തിലേക്കും, ഗുണമേന്മയിലേക്കും നയിക്കാൻ.
....................................................................
Note: പൊതുവെ പാഠപുസ്തകങ്ങളിൽ കറുത്തവർഗ്ഗ അടിമത്വവുമായി ഇങ്ഗ്ളിഷുകാരെയാണ് ബന്ധപ്പെടുത്തിക്കാണുന്നത്. ഇതിൽ കാര്യമായ തെറ്റും കരുതിക്കൂട്ടിയുള്ള നുണയും ഉണ്ട്. ഇതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.

Image
Last edited by VED on Mon Oct 23, 2023 10:16 am, edited 3 times in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

37

Post posted by VED »

37 #. യൂഎസ്സഏയിലെ അടിമത്ത ചിത്രങ്ങൾ

കഴിഞ്ഞ എഴുത്തിൽ വന്ന കാപ്പിരി അടിമകളുടെ ചിത്രത്തെ സംബന്ധിച്ച് ഇങ്ങിനെ ഒരു പ്രതികരണം ഒരു ഗ്രൂപ്പിൽ വന്നു:
അക്കാലത്ത് കോട്ടും സൂട്ടും ഇട്ട അടിമകളോ??🙄😳


പലർക്കും പ്രക്ഷേപണമായി നൽകുന്ന ഒരു എഴുത്തായതിനാൽ സാധാരണ ഗതിയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കാറില്ല. കാരണം, സമയക്കുറവും, എഴുത്തിന്‍റെe ഏകാഗ്രമായ ദൃഷ്ടികേന്ദ്രത്തെ ഇത് ബാധിച്ചേക്കും എന്നതും.

എന്നാൽ ഒരു ഒറ്റപ്പെട്ട സംഭവം എന്നരീതിയിൽ, ഈ പ്രതികരണത്തിന് ഉത്തരം നൽകുകയാണ്.

ഈ തരം ചിത്രങ്ങൾക്ക് യൂഎസ്ഏയിൽ നിന്നുമുള്ള പ്രതികരണം നേര തിരിച്ചാണ്. ആഫ്രിക്കയിൽനിന്നും വന്നവർ 2000 വർഷത്തിന് മുകളിൽ ദൈർഘ്യമുള്ള ഗംഭീര പാരമ്പര്യങ്ങൾ ഉള്ള അതി മഹത്തായ സംസ്ക്കാരത്തിൽനിന്നും വന്നവരാണ് ഇവരെന്ന രീതിയിലാണ് ഇന്ന് പല ആഫ്രിക്കൻ രാജ്യങ്ങളും സ്ക്കൂൾ പാഠപുസ്തകങ്ങളിൽ അവരുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. അവിടങ്ങളിൽ ചില ജനക്കൂട്ടങ്ങളിൽ നരഭോജനം (cannibalism) ഒരു ആഹാര സംസ്ക്കാരമായിരുന്നു എന്ന് സൂചിപ്പിക്കുന്നത് വരെ തെമ്മാടിത്തവും നിന്ദഭാഷണവും (hate speech) ആണ് എന്ന രീതിയിലാണ് ചരിത്രപഠനം മുന്നേറുന്നത്.

എന്നാൽ, ആഫ്രിക്കൻ പ്രദേശങ്ങളിൽനിന്നും കൊണ്ടുവന്നിരുന്ന അടിമകളുടെ യഥാർത്ഥ ചിത്രം ഈ എഴുത്തിലെ 11 അദ്ധ്യായത്തിൽ നൽകിതു പോലെയാണ്. ഈ ചിത്രം ഇവിടെ വീണ്ടും നൽകുകയാണ് (ചിത്രം A). വസ്ത്രധാരണം മിക്കവാറും നാണംമറയ്ക്കാനുള്ള ഒരു ചെറിയമറ മാത്രം.

Image


ഇവർ യൂഎസ്സിൽ അടിമകളായി ജീവിച്ചിരുന്നതിന്‍റെ ചിത്രങ്ങൾ കാണുക:

Image
1. Slaves Waiting for Sale - Richmond, Virginia

Image
2. James Hopkinson's Plantation. Planting sweet potatoes. African American men and women hoe and plow the earth while others cut piles of sweet potatoes for planting. One man sits in a horse-drawn cart.

Image
3. 1861: "Slaves for sale, a scene in New Orleans."

Image
4. Timothy H. O'Sullivan (American - Slaves, J. J. Smith's Plantation, South Carolina

Image
5. ഒളിച്ചോടി രക്ഷപ്പെട്ട അടിമകൾ

Image
6. ഇനി മറ്റൊരു ചിത്രം നൽകാം. ഇത് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചിത്രം എന്ന് വിശേഷിക്കപ്പെടുന്ന Gone with the wind എന്ന ചിത്രത്തിൽനിന്നുമാണ്.

ഈ സിനിമയിൽ അടിമകളെ, ഇങ്ഗ്ളിഷ് സംസാരിക്കുന്ന അവരുടെ യാജമാനന്മാരുടെ അതേ വ്യക്തിത്തത്തോടുകൂടി ചിത്രീകരിക്കാത്തതിലും മറ്റും യൂഎസ്ഏയിലെ കാപ്പിരി സംഘടനകളും സാംസ്ക്കാരികവേദികളും ഈ സിനിമയെ വിമർശിച്ചിട്ടുണ്ട്.

അടിമത്തം എന്ന സമ്പ്രദായത്തെക്കുറിച്ച് പിന്നീട് എഴുതാം എന്ന് കരുതിയതാണ്. എന്നാൽ, ഇവിടെ ഇത് പ്രതിപാദ്യമായതിനാൽ അടുത്ത എഴുത്തിൽ കുറച്ച് കാര്യങ്ങൾ എഴുതാം.

അതിന് ശേഷം, എഴുത്തിന്‍റെന ഒഴുക്കിലേക്ക് തിരിച്ച് പോകാം. എന്നാൽ ഇത്രയും കൂടി ഇവിടെത്തന്നെ പറയാം: ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിലെ കീഴ്ജാതിക്കാരും മറ്റ് സാമൂഹികമായി കീഴെവന്നവരും അനുഭവിച്ചിരുന്ന 'നീ', 'ഇഞ്ഞി', 'അവൻ', 'ഓൻ', 'അവൾ', 'ഓള്', 'എടാ', 'എടീ', 'എന്താടാ', 'എന്താടീ', 'എന്താനേ', 'എന്താളെ', 'അവറ്റകൾ', 'ഐറ്റിങ്ങൾ' തുടങ്ങിയ അസഭ്യമല്ലാത്തതും, എന്നാൽ, മനുഷ്യാത്മാവിനെവരെ മലിനപ്പെടുത്തുന്നതുമായ വാക്കുകളുടെ പ്രഹരം ഈ അടിമകൾക്ക് ലഭിച്ചിരുന്നില്ല എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

ഈ കാര്യത്തെക്കുറിച്ച് കുറച്ച് കൂടി പറയാം. അടുത്ത എഴുത്തിൽ.

Image
Last edited by VED on Mon Oct 23, 2023 10:17 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

38

Post posted by VED »

38 #. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ

അടിമത്തത്തെക്കുറിച്ച് പാഠപുസ്തകങ്ങളിൽ സൂചിപ്പിക്കപ്പെടുമ്പോൾ, തൊടുന്നനെ പ്രസ്താവിക്കുന്നത് യൂഎസ്എയിലെ ദക്ഷിണ പ്രദേശങ്ങളിൽ നടപ്പിലായിരുന്ന കാപ്പിരികളുടെ അടിമത്തമാണ്. എന്നാൽ വാസ്തവത്തിൽ ലോകത്തിൽ ഏറ്റവും നിസ്സാരമായ അടിമത്തവും ഇതായിരുന്നു.

ലോകത്തിലെ മിക്ക പ്രദേശങ്ങളിലും അടിമത്തം എന്നത് ഒരു സാധാരണ സാമൂഹിക സംഭവമായിരുന്നു. ഇങ്ഗ്ളണ്ടിൽ മാത്രം ഇത് ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. തീർച്ചയില്ല. പഴയകാല ഇങ്ഗ്ളിഷ് ചരിത്രങ്ങളും പുസ്തകങ്ങളും വായിക്കുമ്പോൾ, ഈ ചെറിയ പ്രദേശത്ത് ഇങ്ങിനെ ഒരു ജനക്കൂട്ടം ഉള്ളതായി സൂചിപ്പിക്കപ്പെടുന്നില്ല. മാത്രവുമല്ല, രണ്ടാം ലോക മഹായുദ്ധം കഴിയുന്നതോടുകൂടിയാണ് പുറത്തുള്ള ആളുകൾ ഇങ്ഗ്ളണ്ടിലേക്ക് അമിതമായി കടന്നുവരുന്നത്.

മാത്രവുമല്ല, ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ, അടിമകളും പണിക്കാരും മറ്റും സാമൂഹികമായി വലിയ അധമത്വം അനുഭവിക്കില്ല. കാരണം ഇങ്ഗ്ളിഷ് ഭാഷ അങ്ങിനെയുള്ളതാണ്. അവർ പെട്ടെന്ന് തന്നെ മറ്റുള്ളവരെ പോലെയാകും.

മുകളിൽ നൽകിയിട്ടുള്ള ചിത്രം പഴയകാല (1860കൾ) തലശ്ശേരിയിലെ തീയ്യ പണിക്കാരത്തി സ്ത്രീകളാണ്. ഇവർ അടിമകളല്ല. മറിച്ച് തൊഴിലാളികളാണ്. തീയ്യന്മാരിൽ ഭൂഉടമകളും മറ്റും ഉണ്ടായിരുന്നെങ്കിലും, സാമുഹീകമായി ഭാഷാകോഡുകളിൽ അടിത്തട്ടിൽ പെട്ടുപോയ തൊഴിലാളികളായ തീയ്യരും ഉണ്ടായിരുന്നു.

വളരെ പ്രത്യക്ഷമായിത്തന്നെ കാണാവുന്ന കാര്യമാണ്, ഈ സ്ത്രീകൾക്ക് അമേരിക്കയിലെ നീഗ്രോ അടിമകൾക്ക് ലഭിച്ച വ്യക്തിത്വ വളർച്ച ലഭിച്ചില്ലായെന്നത്. ഇത് അവരുടെ അർദ്ധ നഗ്ന വസ്ത്രധാരണത്താലല്ല സംഭവിച്ചത്. കാരണം, ഇവരേക്കാൾ ഉയർന്ന ജാതിക്കാരായ നായർമാരിലും വസ്ത്രധാരണത്തിൽ വലിയ വ്യത്യാസം ഇല്ലായിരുന്നു. അവർ ബ്രാഹ്മണരുടെ മുന്നിൽ മാറ് മറയ്ക്കാതിരിക്കുന്നത് ബഹുമാനസൂചകമായിട്ടായിരുന്നു.

Image
Picture: Castes and Tribes of Southern India) by Edgar Thurston

ഈ തീയ്യ പണിക്കാരികളെ അവരുടെ തന്നെ ജാതീയമായി താണ നിലയിലുള്ള കുടുംബക്കാരും, സാമുദായിക നേതാക്കളും തൊട്ട് മുകളിലുള്ള നായർമാരും (കുട്ടികൾ അടക്കം), അവരുടെ തൊഴിൽമേധാവികളും 'ഇഞ്ഞി', 'എടി', 'അളെ', 'എന്താളെ', 'ഐറ്റിങ്ങൾ', വെറും പേര് തുടങ്ങിയ വാക്കുകളാലാണ് നിർവ്വചിക്കപ്പെട്ടത്. ഈ വാക്ക് കോഡുകളുടെ പ്രഹരം ആണ് ഇവരുടെ അധമത്വത്തിന് കാരണം. പേരുകൾ തന്നെ ബ്രാഹ്മണമതത്തിൽ നിന്നുമുള്ളതായിരുന്നില്ല. ഉദാ. നാണി, ചിരുത, ചീരു, പിറുക്ക്, മാത &c.

മാത്രവുമല്ല, സാമൂഹികമായി ഉയർന്നവരുടെ ഗൃഹങ്ങളിൽ പോയാൽ, നിലത്തിരിക്കുക, ബഹുമാന സൂചകമായി കുനിയുക തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു.

ഈ ഉപദ്വീപിൽ ഏതാണ്ട് 1890കൾ കാലഘട്ടത്തിൽ സാമൂഹികമായി കീഴിൽപെട്ടവരുടെ ഒരു ചിത്രം താഴെകൊടുക്കുന്നു. ഈ ആളുകളും രേഖാ പ്രകാരം അടിമകൾ അല്ല.

Image

അടിമത്തം മോശമായ അവസ്ഥയാണ്. എന്നാൽ, അതിനേക്കാൾ മോശമായ അവസ്ഥ അനുഭവിക്കേണ്ടിവരിക എന്നതാണ് കൂടുതൽ വേദനാജനകം. ഇതുമായി ബന്ധപ്പെട്ട് കുറച്ച് കൂടി പറയാനുണ്ട്. ചില സംഭവങ്ങൾ അടക്കം.

Image
Last edited by VED on Mon Oct 23, 2023 10:17 am, edited 2 times in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

39

Post posted by VED »

39 #. ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലെങ്കിൽ

അതേ സമയം യൂഎസ്സിൽ എത്തിയ കാപ്പിര അടിമകൾക്ക് ലഭിച്ചത് വാക്ക് കോഡുകളുടേയും വസ്ത്രധാരണത്തിന്‍റെകയും ഔന്നിത്യമാണ്. English nursery rhymes, English fairytale തുടങ്ങിയവയുടെ മാസ്മരിക പ്രഭാവവും അവരിലേക്ക് ലയിച്ചു. എന്നിട്ടും അവരിൽ മിക്കവർക്കും ആ കാര്യത്തെക്കുറിച്ച് യോതോരു ബോധമോ, നന്നിയോ (നന്ദിയോ) ഇല്ലതന്നെ. മറിച്ച് അമിതമായ വിരോധവും, നെറികേടും, മറ്റുമാണ് ഉള്ളത്.

ഈ എഴുത്തുകാരൻ പണ്ട് കേരളത്തിന് പുറത്ത് വച്ച് ഒരു മലായാളി വ്യവസായ പ്രമുഖനുമായി പരിചയമുണ്ടായിരുന്നു. അന്ന് അയാൾ ഏതാണ്ട് 30 വയസ്സിൽകൂടുതൾ കാണും പ്രായം. ഈ ആളുടെ വ്യവസായത്തിൽ ജോലിചെയ്യുന്ന ഒന്ന് രണ്ട് തൊഴിൽ സൂപ്പർവൈസർമാരെയും (മലയാളികൾ) ചെറുതായി കണ്ട് പരിചയമുണ്ടായിരുന്നു അന്ന്. അവരുടെ സാമുഹിക നിലവാരത്തിൽ അവർക്ക് 'ചേട്ടൻ', എന്ന തീരിയിൽ ബഹുമാനം ലഭിച്ചിരുന്നവരായിരുന്നു. ഇവരുടെ പ്രായം ഏതാണ്ട് 40 വയസ്സിന് മുകളിൽ വരും.

ഒരിക്കൽ വ്യവസായ പ്രമുഖന്‍റെ വീട്ടിൽ ആ ആളോടൊപ്പം ഇരുന്ന് സംസാരിക്കുന്ന അവസരത്തിൽ ഒരു സൂപ്പർവൈസർ അവിടെ വന്നു. ചെറുപ്പക്കാരനായ വ്യവസായ പ്രമുഖൻ അയാളെ മുറ്റത്ത് നിർത്തി, വീട്ടിന്‍റെസ കോലായിൽ നിന്ന് കൊണ്ട് 'നീ' എന്ന് സംബോധന ചെയ്ത് കൊണ്ട് പല നിർദ്ദേശങ്ങളും കൊടുത്തു. വ്യക്തമായും പ്രായം അധികമുള്ള സൂപ്പർവൈസറെ ഇങ്ങിനെ തരംതാഴ്ത്തി സംസാരിക്കുന്നത് കണ്ടപ്പൊൾ ചെറിയൊരു മനപ്രയാസം തോന്നി.

ഇക്കാര്യത്തെക്കുറിച്ച്, ആ വ്യവസായ പ്രമുഖനോട് പിന്നീട് സൂചിപ്പിച്ചപ്പോൾ, അയാൾ പറഞ്ഞത് ഇപ്രകാരമാണ് :

'ഇവനെയൊക്കെ നിലക്ക് നിർത്തിയാൽ പ്രശ്നമില്ല. വീട്ടിൽ കയറി ഇരിക്കാനും മറ്റും പറഞ്ഞാൽ, പിന്നെ ഇവനെയൊക്കെ നിയന്ത്രിക്കാനാവില്ല. പരാതിയാവും, വിരോധമാവും, ചോദ്യംചെയ്യലാകും, അത് പറ്റില്ല, ഇത് പറ്റില്ല എന്നെല്ലാം ആവും. ഇരുത്തേണ്ടിടത്ത് ഇരുത്തിയാൽ, യാതോരു പ്രശ്നവുമില്ല.'

ഇതിന്‍റെത അപ്പുറത്തും പ്രശ്നം ഉണ്ട്. ചെറുപ്പക്കാരനായ തൊഴിലുടമയോട്, പ്രായം കൂടുതലുള്ള തൊഴിലാളി, അടുത്ത് ഇടപഴകിയാൽ, പ്രായമെന്ന ബഹുമാന പ്രശ്നം കടന്നുവരും. ഇതും പ്രശ്നമാണ്. ദിശാ ഘടകാംശം ആന്തോലനം ചെയ്തേക്കും.

ഇതാണ് യൂഎസ്സിൽ കാപ്പിരി അടിമകൾ എന്ന് അവകാശപ്പെടുന്നവരുമായി ബന്ധപ്പെട്ട് സംഭവിച്ചത്. ഇങ്ഗ്ളിഷിൽ ആരേയും ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള വാക്ക് കോഡുകൾ ഇല്ലതന്നെ.

യൂഎസ്സിലെ വടക്കൻ പ്രദേശങ്ങളിലെ ആളുകൾക്ക്, മനുഷ്യരെ അടിമകളായി വെക്കുന്നു എന്നത് ചിന്തിക്കാൻ കൂടി പ്രയാസമുള്ള കാര്യമായിരുന്നു. യൂഎസ് എന്ന രാജ്യം പിറന്ന് വെറും 75 വർഷത്തിനുള്ളിൽ ഒരു വൻ യുദ്ധംതന്നെ നടത്തി അവർ കാപ്പിരികളെ മോചിപ്പിച്ച്, യൂഎസ്സിൽ പൗരത്വം നൽകി.

മനസ്സിലാക്കാൻ പറ്റാത്ത ഭാഷാ കോഡുകളുള്ളവരെ ഇങ്ഗ്ളിഷിലേക്ക് ലയിപ്പിക്കുന്നത് ഒരു തരം വിഢിത്തമായാണ് കാണാൻപറ്റുക. കാരണം, യാതോരു രാജ്യവും ഇങ്ങിനെ സ്വന്തം പൗരത്വം അന്യർക്ക് ഈ പ്രകാരം നൽകില്ല. അവരുടെ നാട്ടിലേക്ക് പോകാൻ അനുവാദവും സഹായവും നൽകുകയാണ് ചെയ്യുക. കുറെ പണവും നൽകും. എന്നാൽ, സ്വന്തം സ്ഥലത്ത് അന്യർക്ക് സർവ്വാവകാശവും നൽകുക എന്നുള്ളത് വരും തലമുറയോട് ചെയ്യുന്ന അപരാദം തന്നെയാണ്.

എന്നാൽ, ഒരു ഇങ്ഗ്ളിഷ് പ്രദേശത്ത് കുറച്ച് കാലം ജീവിക്കാൻ കഴിഞ്ഞാൽ പിന്നെ ചവുട്ടിപ്പുറത്താക്കിയാൽ പോലും ആരും തിരിച്ച് പോകില്ല എന്നുള്ളതാണ് വാസ്തവം.

അടിമത്തെക്കുറിച്ച് കുറച്ചുകൂടി ചരിത്രസംഭവങ്ങൾ പറയാനുണ്ട്.

Image
Last edited by VED on Mon Oct 23, 2023 10:17 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

40

Post posted by VED »

40 #. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ

ഈ ഉപദ്വീപിലെ പാരമ്പര്യ അടിമത്തത്തെക്കുറിച്ച് വളരെയധികം പറയാനുണ്ട്. താൽപ്പര്യമുള്ളവർക്ക്, തിരുവിതാംകൂറിലെ പാരമ്പര്യ അടിമത്തത്തെക്കുറിച്ച് ഉള്ള വ്യക്തമായ രേഖകൾ REV. SAMUEL MATEER എഴുതിയ NATIVE LIFE IN TRAVANCOREൽ നിന്നും വായിക്കാവുന്നതാണ് (Chapter : Slavery). എന്നാൽ ഈ ഗ്രന്ഥത്തിൽപ്പോലും ഭാഷാപരമായുള്ള തട്ട്തട്ടായുള്ള മാനസികവും സാമൂഹികവും ആയുള്ള അടിമത്തത്തെക്കുറിച്ച് ഒരു സൂചനപോലുമില്ല.

ഇവിടെ അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല. മറിച്ച് ഒരു ചരിത്ര സംഭവം വിവരിച്ച്കൊണ്ട് ഈ വിഷയവും, ഈ എഴുത്തിന്‍റെ ഒഴുക്കിന്‍റെ ദിശവിട്ടുള്ള പ്രയാണവും അവസാനിപ്പിക്കുകയാണ്.

തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മയും എട്ടുവീട്ടിൽപ്പിള്ളമാരെന്ന പ്രാദേശിക ഭൂജന്മിപ്രഭുക്കന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് പലർക്കും അറിവുള്ളകാര്യമായിരിക്കാം. ഈ സംഭവ വികാസങ്ങളിൽ ഏറ്റവും നിർണ്ണായകമായി വന്നത്, മുൻരാജാവിന്‍റെി രണ്ട് പുത്രന്മാർ മാർത്താണ്ഡവർമ്മയെ കാണാൻവന്ന അവസരത്തിൽ ഉണ്ടായ പ്രശ്നമാണ്. ഇത് അവിടെ കലാശിച്ചത് ആ രണ്ടുപേരുടേയും മരണത്തിലാണ്. ഈ സംഭവത്തിൽ പ്രാദേശിക ഭാഷയിൽ ഉണ്ടായിരുന്ന കടുത്ത ഫ്യൂഡൽ കോഡുകൾക്ക് കാര്യമായ പങ്കുണ്ട്. ഈ കാര്യം പിന്നീട് ചരിത്രസംഭവങ്ങൾ എഴുതുന്ന ദിക്കിൽ പരാമർശിക്കാം.

ഈ സംഭവത്തിന് ശേഷം മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരെയും അവരുടെ കുടുംബങ്ങളിലെ സ്ത്രീകളെയും, പിള്ളമാർക്ക് കൂട്ട് നിന്നിരുന്ന പോറ്റിമാരെയും, പട്ടാളത്തെ വിട്ട് പിടികൂടി. പിള്ളമാരെ ചങ്ങലയിൽകെട്ടിയാണ് നാഗർകോവിലിൽ ഉണ്ടായിരുന്ന രാജാവിന്‍റെെ മുന്നിൽകൊണ്ടുവന്നത്.

ഇവർ സാധാരണ ജനം അല്ല, മറിച്ച് ഭൂപ്രഭുക്കളായിരുന്നു. വാക്ക് കോഡുകളിൽ ബഹുമാനം നൽകപ്പെടേണ്ടവരാണ്. ചങ്ങലയിൽ കെട്ടിയിട്ട് നിലത്തിട്ടാൽ വാക്ക് കോഡുകളിൽ, പട്ടാളക്കാർ എങ്ങിനെയാണ് ബഹുമാനം നൽകുക എന്ന് അറിയില്ല.

പോറ്റിമാരെ നാടുകടത്തി. പിള്ളമാരെ വധശിക്ഷയ്ക്ക് വിധിച്ചു.

എന്നാൽ അവരുടെ സ്ത്രീകൾക്കും അവരുടെ പെൺമക്കൾക്കും ലഭിച്ചതാണ് ഏറ്റവും ഭീകരമായ ശിക്ഷ. അവരെ വധ ശിക്ഷയ്ക്ക് വിധിച്ചില്ല. പകരം, കടലോരങ്ങളിലെ മുക്കുവർക്ക് അടിമകളായി വിറ്റു.

ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ ഈ ശിക്ഷയുടെ ക്രൌര്യം മനസ്സിലാകില്ല. കാരണം, അവരെ കൊല്ലുന്നില്ല, അടിക്കുന്നുമില്ല, മറ്റ് രീതിയിൽ പീഡിപ്പിക്കുന്നുമില്ല. ഇവരെ വാങ്ങിക്കുന്ന മുക്കുവർ ഇവരെ ചങ്ങലയിൽ ബന്ധിപ്പിക്കില്ല.

എന്നാൽ ഫ്യൂഡൽ ഭാഷാകോഡുകളിൽ നിന്ന് നോക്കിയാൽ, ഭൂപ്രഭുക്കളായ ഇവർ (മാർത്താണ്ഡവർമ്മുയുടെ കുടുംബത്തിന് തുല്യമായ പദവിയുള്ളവർ), അവരേക്കാൾ സാമൂഹികമായി വളരെ താഴെയുള്ള ജനക്കൂട്ടങ്ങളുടെ കീഴിലേക്കാണ് നീങ്ങുന്നത്. അവരുടെ 'നീ', 'എടീ', 'അവൾ', 'പെണ്ണ്', വെറും പേര് വിളി തുടങ്ങിയ വാക്കുകളുടെ പ്രഹരത്തിലേക്ക്. എന്നാൽ ഇത് ഒരു പ്രഹരമായും കരുതാൻ ആവില്ലതന്നെ. കാരണം, ഈ വക വാക്കുകൾ മുക്കുവർ അവരുടെ സ്വന്തം സ്ത്രീകളോട് യാതോരു മര്യാദക്കുറവും ഉദ്ദേശിക്കാതെ തന്നെ ഉപയോഗിക്കുന്ന വാക്കുകളാണ്.

ഈ വാക വാക്കുകൾ അടിമകളായി വിൽക്കപ്പെട്ട വനിതകൾക്ക് ചങ്ങലകളെക്കാൾ ശക്തമായ ബന്ധനമാണ് നൽകുക. ഈ കാര്യം ഇങ്ഗ്ളിഷിൽ പറഞ്ഞ് മനസ്സിലാക്കിക്കാൻ പ്രയാസമാണ്. കാരണം, 'എടീ, ലച്മീ, നീ ആ പാത്രം ഇങ്ങെട്ക്ക്' (Lakshmi, you bring that vessel here) എന്ന വാക്യത്തിൽ കാര്യമായ ഒരു അടിമത്തം കാണാനാകില്ല. എന്നാൽ ഐഏഎസ്സുകാരന്‍റെ ഭാര്യയോട് ഓഫിസ് അടിച്ചുവാരുന്ന ആളിന്‍റെസ ഭാര്യ ഇങ്ങിനെ പറയുന്നത് ഒന്ന് ആലോചിച്ച് നോക്കൂ.

ഫ്യൂഡൽ ഭാഷകളിലെ പൈശാചികത ഇങ്ഗ്ളിഷിൽ മനസ്സിലാക്കിക്കാൻ, ഇങ്ഗ്ളിഷിൽ വാക്കുകളില്ലതന്നെ.


Image
Last edited by VED on Mon Oct 23, 2023 10:18 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

41

Post posted by VED »

41 #. കൂടുതൽ സ്വീകാര്യമായ അടിമത്തം ഏത്



ഇവിടെയാണ്, അടിമത്തത്തെ ആപേക്ഷികമായി താരതമ്യം ചെയ്യുമ്പോഴുള്ള ചില വാസ്തവങ്ങൾ ചിന്തിക്കാവുന്നത്. ഇങ്ഗ്ളണ്ടിൽ അടിമത്വം ഇല്ലായിരുന്നു. എന്നിരുന്നാലും, ഏതെങ്കിലും ഇങ്ഗ്ളിഷ് ആളുകൾക്ക് അടിമകളായി വിൽക്കപ്പെടണമോ, അതോ കടലോരങ്ങളിലെ മുക്കുവർക്ക് വിൽക്കപ്പെടണമോ എന്ന് തിരഞ്ഞെടുക്കാൻ അവസരം ഈ വനിതകൾക്ക് നൽകിയിരുന്നെങ്കിൽ, ഈ വനിതകൾ ഏത് തിരഞ്ഞെടുക്കും എന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.

ഇങ്ഗ്ളിഷ് പക്ഷത്തേക്ക് നീങ്ങുന്ന അടിമകൾ, നല്ല നിലവാരമുള്ള വസ്ത്രങ്ങൾ ധരിക്കുകയും, കസേരയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയും, ഇങ്ഗ്ളിഷ് സംസാരിക്കുകയും, അവരുടെ യജമാന ജനം അവരെ സംബോധനയും, പരാമർശിക്കലും ചെയ്യുന്ന അതേ വാക്കുകളാൽ തിരിച്ചും അത് ചെയ്യുകയും, മറ്റും ചെയ്യും. ഫ്യൂഡൽ ഭാഷകളിൽ ഒട്ടും തന്നെ ഇല്ലാത്ത Good morning, Thank you, Please, I beg your pardon, excuse me, I am sorry, May I?, Can I? തുടങ്ങിയ ഉൽകൃഷ്ടമായ പദപ്രയോഗങ്ങൾ കേട്ടും ഉപയോഗിച്ചും മാനസികമായി ഉയരും. എന്നാൽ, ഇവർക്ക് ഇങ്ഗ്ളിഷുകാർ ആകാൻ ആകില്ല.

അതേ സമയം മുക്കുവരുടെ അടിമകളായി പോകുന്ന ഈ പ്രഭുവനിതകൾക്ക്, മുക്കുവരുടെ തരംതാഴ്ത്തുന്ന വാക്കുകൾ ഏൽക്കേണ്ടിവരികയും, അവർതിരിച്ച് ബഹുമാനമുള്ള വാക്കുകൾ നൽകേണ്ടിയും വരും. പണ്ട് അവർ തരംതാഴ്ത്തി പരാമർശിച്ച അതേ ആളുകൾ ഇന്ന് അവരെ 'എടി', 'എന്താടി', 'നീ', തുടങ്ങിയവാക്കുകളാൽ സംബോധനചെയ്യും. വെറും പേര് വിളിക്കും. അത് പ്രാദേശിക ഭാഷയിൽ ഒരു പിടിച്ച് താഴ്ത്തലും, പിടിച്ച് കുലുക്കലും തന്നെയാണ്.

വസ്ത്രധാരണത്തിൽ, മുക്കുവ സമുദായത്തിന് ലഭിച്ചിട്ടുള്ള എല്ലാവിധ പരിധികളും പരിമിതികളും ഇവരുടെ മേലും മുക്കുവർ സ്ഥാപിക്കും. പരുക്കൻ വാക്കുകളോടൊപ്പം, അവയെ കാര്യക്ഷമമാക്കാൻ പലപ്പോഴും പരുക്കൻ സ്വരവും വരും. ഇതും താങ്ങേണ്ടിവരും.

ഇവർക്ക് ഉണ്ടാവുന്ന മക്കൾ മുക്കുവരുടെ സാമുദായിക നിലവരത്തിന്‍റെ് നിലയിൽ പെടും. ഇവർ മുക്കുവർ ആകും. പ്രഭുകുടുംബാംഗങ്ങൾ ആവില്ല.

ഈ ഭയാനകമായ വിധി അനുഭവിച്ച ഈ കൂട്ടത്തിലെ ഏതെങ്കിലും ഒരു പ്രഭു-വനിതയെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കുക. ഐഎഎസ്സുകാരന്‍റെയ ഭാര്യയ്ക്ക് ഓഫിസ് അടിച്ചുവരാൻവരുന്ന ആളിന്‍റെ- വീട്ടിലെ വേലക്കാരിയാകാൻ ഉള്ള വിധിവന്നാലുള്ളതിനേക്കാൽ ഭയാനകമായിക്കും ഇത്. (കാരണം, ഇന്ന് സർക്കാർ ഉദ്യോഗസ്ഥനും സാധാരണ ജനവും തമ്മിലുള്ളത് പോലുള്ള അതേ ഉച്ചനീചത്വം ജാതിയെന്ന രീതിൽ അന്ന് സമൂഹത്തിൽ നിലനിന്നുരുന്നു.) എന്നാൽ, ഈ അനുഭവത്തിന്‍റെി പൂർണ്ണമായ ഭയാനകത ഇങ്ഗ്ളിഷിൽ നിന്നും ചിന്തിച്ചാൽ മനസ്സിലാകാൻ ആവില്ല.

ഈ വക കാര്യങ്ങളെക്കുറിച്ച് ഇന്ന് യൂഎസ്സിൽ വിലസുന്ന കാപ്പിരികൾക്ക് യതോരുവിവരവും ഇല്ല. അവർക്ക് ശരിക്കും ലഭിച്ചിട്ടുള്ള അത്യുജ്വലമായ ജീവിതാനുഭവത്തെക്കുറിച്ച് യാതോരു ബോധവും ഇല്ലതന്നെ. യഥാർത്ഥത്തിൽ ലോകത്തിൽ ഏറ്റവും നല്ലനിലയിൽ ജീവിക്കുന്ന കാപ്പിരി ജനക്കൂട്ടം യൂഎസ്സിൽ ഉള്ള കാപ്പിരികളാണ്. എന്നിട്ടും, ഏറ്റവും കൂടുതൽ പരാതികളും പ്രക്ഷോഭങ്ങളും ഇവർക്കാണ്.

അതേ സമയം, ഭൂഖണ്ട യൂറോപ്പിൽ നിന്നും യൂഎസ്സിലേക്ക് വന്ന് അവിടെ ജീവിക്കുന്ന വെള്ളക്കാർക്കും ഇതേ പ്രശ്നം ബാധകമാണ്. അവരും അറിയുന്നില്ല, അവരും ഇങ്ഗ്ളിഷിന്‍റെക ദിവ്യമായ നിഴലിലാണ് ജീവിക്കുന്നത് എന്ന്. ഭൂഖണ്ട യൂറോപ്പിൽ നിന്ന് വളരെ അസൂയയോടും, മറ്റും കാലാകാലങ്ങളായി വീക്ഷിച്ചിരുന്ന ഇങ്ഗ്ളണ്ടിന്‍റെ ഭാഷാപരമായ മിക്ക സൗകര്യങ്ങളും ഇന്ന് യൂഎസ്സിലും ലഭിക്കുന്നുണ്ട്. എന്നാൽ ഈ പുറത്ത് നിന്നും വന്നവർക്ക് അതിനോട് മതിപ്പില്ലതന്നെ. കാരണം, വലിയ ചിലവൊന്നുമില്ലാതെയാണ് ഇതിന്‍റെ. ഗുണം ഇവർക്ക് ലഭിക്കുന്നത്.

...............ഇനി ഈ എഴുത്തിന്‍റെ ഒഴിക്കിലേക്ക് തിരിച്ച് പോകുകയാണ്.

Image
Last edited by VED on Mon Oct 23, 2023 10:18 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

42

Post posted by VED »

42 #. ഇങ്ഗ്ളിഷിൽ എന്താണ് ദിവ്യമായിട്ടുള്ളത്


90-ആം അദ്ധ്യായത്തിൽ നിന്നും തുടരുകയാണ്........

English nursery rhymes, English fairytales, English Classical writings എന്നിവയിൽ എന്താണ് ഇത്രമാത്രം ഗുണമേന്മയുള്ളത് എന്ന ചോദ്യം ന്യായമായും ഉദിക്കാം. കാരണം, ഈ വക കാര്യങ്ങളിലെ കഥയും ഉള്ളടക്കവും മറ്റ് ഭാഷകളിൽ രചിക്കാവുന്നതല്ലെ എന്ന ചോദ്യമാണ് മനസ്സിൽ ഉദിക്കുക.

ഈ എഴുത്തകാരന്, പണ്ഡിതനല്ലെങ്കിലും, മലയാളം ഭാഷ മോശമില്ലാത്ത രീതിയിൽ അറിയാം. മലയാളം എഴുത്തുകളിലെ ഗാംഭീര്യം ഇങ്ഗ്ളിഷിൽ ഇല്ലാ എന്നുവരെ ചിന്തിക്കാവുന്നതാണ്. കാരണം, മലയാളം പ്രതിനിധീകരിക്കുന്ന സമൂഹിക ജീവിതം അതി സങ്കീർണ്ണമാണ്.

കോട്ടയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള, ചിലയിടത്ത് ആഴവും ചിലയിടത്ത് തികച്ചും ബലിശവുമായ അപക്വ ചിന്തകളും ഉള്ള ഒരു നോവലിന് ബുക്കർ പ്രൈസ് (Booker Prize) ലഭിച്ചു എന്നുള്ളത് തന്നെ ഇങ്ഗ്ളണ്ടിൽ നിന്നും വീക്ഷിച്ചാൽ ഈ സാമൂഹികാന്തരീക്ഷം എത്രത്തോളം കഠിനവും സങ്കീർണവും ആണ് എന്ന് കാണാവുന്നതാണ്. ഈ നോവൽ ഒരു മലയാളം ഭാഷ അതേ പോലെ ഇങ്ഗ്ളിഷിലേക്ക് തർജ്ജമചെയ്തത് പോലെയാണ് എഴുതിയിട്ടുള്ളത് എന്ന് ഒരു തോന്നൽ ലഭിച്ചിരുന്നു. എന്നാൽ, മലയാളത്തിൽ ഉളവാകുന്ന അതിഗംഭീരമായ മാനസിക വിഭ്രാന്തിയുടെ ഹേതുക്കൾ ഈ നോവലിൽ ഇങ്ഗ്ളിഷിൽ എത്തിയില്ല എന്നുള്ളതാണ് വാസ്തവം. എന്നിട്ടുപോലും സമ്മാനം ലഭിച്ചു!

പോലീസ് ഉദ്യോഗസ്ഥൻ മുഖ്യകഥാപാത്രങ്ങളിൽ ഒരാളും സാമൂഹികമായി ഉയർന്ന കുടുംബത്തിലെ അംഗവുമായ വനിതയെ പോലീസ് സ്റ്റേഷനിൽ വച്ച് തരംതാഴ്ത്തിയും അപമാനിച്ചും സംസാരിക്കുന്നതിലെ, 'നീ', 'എടി', 'എന്താടി' '.....മോളെ' തുടങ്ങിയ പ്രയോഗങ്ങൾ ഇങ്ഗ്ളിഷിൽ എത്തിയില്ല എന്നുള്ളതാണ് ഇതിന് കാരണം. ഇങ്ങിനെയെല്ലാമുള്ള സംഗതികൾ ഉള്ള കാര്യം വരെ സൂചനയായിപ്പോലും ഈ നോവലിൽ ഇല്ലാ എന്നാണ് ഓർമ്മ.

ഈ രീതിയിൽ നോക്കിയാൽ, ഇത്രയ്ക്കും ഘനഗാംഭീര്യമുള്ള സാഹിത്യ കൃതികൾ ഇങ്ഗ്ളിഷിൽ ഇല്ലാ എന്നുവരെ വേണമെങ്കിൽ പറയാവുന്നതാണ്. ഇങ്ഗ്ളിഷ് സാഹിത്യത്തിലെ മിക്ക കഥകളും മറ്റ് ഭാഷകളിലേക്ക് തർജ്ജമ ചെയ്താൽ, അവയിൽ കാര്യമായ എന്തെങ്കിലും ഉള്ളതായി അനുഭവപ്പെടില്ല.

ഇതിലെ വാസ്തവം, ഇങ്ഗ്ളിഷുകാരുടെ മിക്ക തൊഴിലുകളും മലയാളത്തിൽനിന്നും നോക്കിയാൽ തരംതാണവയാണ്. ആരുണ്ട് അവിടെ ഒരു ഐഏഎസ്സുകാരൻ, അല്ലെങ്കിൽ ഒരു എസ്സ് ഐ, അതുമല്ലെങ്കിൽ ഒരു സർക്കാർ ക്ളാർക്ക്, അല്ലെങ്കിൽ ഒരു സർക്കാർ പ്യൂൺ? അയാൾ ഒരു ഡോക്ടറോ, വക്കീലോ, തൊഴിലുടമയോ, ബിസിനസ് മാനേജറോ അല്ല. 'അവൻ' വെറും ഒരു ലോറി ഡ്രൈവർ, അല്ലെങ്കിൽ വെറും ഒരു കൂലിക്കാരൻ.

എന്നാൽ ഇങ്ഗ്ളിഷിൽ ഈ ആളുകളെല്ലാം ഒരേ വാക്ക് കോഡുകളിലാണ് നിർവ്വചിക്കപ്പെടുന്നത്. അതാണ് വ്യത്യാസം.

Image
Last edited by VED on Mon Oct 23, 2023 10:18 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

43

Post posted by VED »

43 #. നാറുന്ന നിർവ്വചനം എങ്ങിനെ ഇങ്ഗ്ളിഷ് വാക്യത്തിൽ ഒളിപ്പിക്കുന്നു



യൂഎസ്ഏയിലെ കാപ്പിരികൾ രണ്ടുതരക്കാരാണ്. ഒന്ന്, പണ്ട് കാലങ്ങളിൽ അടിമകളായി വന്ന്, അവിടെ നിന്നും അതിഗംഭീരമായ ഇങ്ഗ്ളിഷ് സംവിധാനങ്ങളിൽ പരിശീലനം ലഭിച്ചവർ. രണ്ടാമത്, ഈ അടുത്തകാലങ്ങളിൽ ആഫ്രിക്കയിൽനിന്നും കയറിക്കൂടിയവർ. ഇവർക്ക് ഇങ്ഗ്ളിഷുമായി പലരീതിയിലുള്ള അനുവഭപരിചയമാണ് ഉള്ളത്. പലർക്കും ഇത് വളരെ കുറവ് മാത്രമേ ഉണ്ടായിരിക്കുള്ളു, യൂഎസ്ഏയിൽ കയറുന്നത് വരെ.

ഇതിന് സമാന്തരമായ പ്രശ്നം ഭൂഖണ്ട യൂറോപ്പിൽ നിന്നും വന്ന വെള്ളക്കാരും ഇങ്ഗ്ളിഷുകാരും തമ്മിൽ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും, ഫ്രഞ്ചുകാരും, ജർമൻകാരും, സ്പെയ്നുകാരും മറ്റുമായി. ഇവർ പാരമ്പര്യമായി ഇങ്ഗ്ളണ്ടിനോട് പലരീതിയിൽ മത്സരിച്ചും പടവെട്ടിയും പരാജയപ്പെട്ടവരാണ്. എന്നാൽ യൂഎസ്ഏയിൽ തൊലിയുടെ നിറം വെളുത്തതായത് കൊണ്ടും, തൊലിക്ക് മറ്റ് നിറമുള്ള കാപ്പിരികളും, ഏഷ്യക്കാരും, മറ്റും ഉള്ളത് കൊണ്ടും ഇവരും ഇങ്ഗ്ളിഷ് പാരമ്പര്യക്കാരും തമ്മിലുള്ള വ്യത്യാസം പെട്ടന്ന് ശ്രദ്ധിക്കപ്പെടില്ല. എന്നാൽ, വാസ്തവത്തിൽ ഈ രണ്ടു പക്ഷവും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്.

ഭൂഖണ്ട യൂറോപ്പുകർ ഇങ്ഗ്ളിഷുകാരെയും ഇങ്ഗ്ളണ്ടിനേയു താഴ്ത്തിപ്പറയുകയും മറ്റും ചെയ്യുമെങ്കിലും, ഇങ്ളിഷുകാരോട് ഒട്ടിത്തന്നെയാണ് ഇവർ നിലനിൽക്കാൻ ആഗ്രഹിക്കുക. കാരണം, ഇങ്ഗ്ളിഷുകാരെ വിട്ട് സ്വതന്ത്രമായി നിന്നാൽ, ഇവരും കാപ്പിരികളും, ഏഷ്യക്കാരും തമ്മിൽ, നേരത്തെ സൂചിപ്പിച്ച ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളുടെ കാര്യത്തിൽ വ്യത്യാസം കുറയും.

ഇവിടെല്ലാം ഉള്ള പ്രശ്നവും ഇങ്ഗ്ളിഷുകാർക്ക് ഒട്ടുംതന്നെ അറിയാത്തതുമായ കാര്യം, വ്യക്തികൾ ഫ്യൂഡൽ ഭാഷകളിൽ ഒരേ നിലവാരമുള്ള മനുഷ്യർ അല്ല എന്നുള്ളതാണ്. ഫ്യൂഡൽ ഭാഷകളിൽ 'അവൻ' എന്ന് നിർവ്വചിക്കപ്പെടുന്ന വ്യക്തി, 'അദ്ദേഹം' എന്ന് നിർവ്വചിക്കപ്പെടുന്ന വ്യക്തിയുമായി കാര്യമായ വ്യത്യാസം ഉള്ള ആളാണ്. ഇവർ രണ്ട് കൂട്ടരുടേയും വാക്കുകളും, പരിഹാസ വാക്കുകളും, മതിപ്പുളവാക്കുന്ന വാക്കുകളും വ്യക്തിപരമായ അടുപ്പവും, ബന്ധവും, നേത്രങ്ങൾ കോണ്ടുള്ള നോട്ടവും, ഉച്ചത്തിലുള്ള ചിരിയും, ഇവർ മനസ്സിൽ ചിന്തിക്കുന്നതും മറ്റും മറ്റുവ്യക്തികളിൽ രണ്ട് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഫ്യൂഡൽ ഭാഷകളിൽ ഉളവാക്കുക.

ഈ രണ്ട് കൂട്ടരും (അവൻ & അദ്ദേഹം) ഇങ്ഗ്ളിഷിലേക്ക് കടന്ന് വന്ന് ഒരു സമൂഹത്തിലെ മാന്യനെക്കുറിച്ച് Where is he now? എന്നോ Where is she now? എന്നോ ചോദിച്ചാൽ, ശരിക്കും പറഞ്ഞാൽ രണ്ട് വ്യത്യസ്ത സാമൂഹിക അനുഭവമായിരിക്കും.

സാമൂഹിക മഹിമയുള്ള ആളും സാമൂഹിക നിലവാരമില്ലാത്ത ആളും ഈ വാക്കുകൾ 'അവൻ എവിടെയാണ് ഇപ്പോൾ?' എന്നോ 'അവൾ എവിടെയാണ് ഇപ്പോൾ?' എന്ന് മനസ്സിൽ പ്രോസസ് ചെയ്ത് കൊണ്ടാണ് ഈ വാക്കുകൾ ഇങ്ഗ്ളിഷിൽ ഉപയോഗിക്കുന്നത് എന്ന് കരുതുക. ആദ്യത്തെ ആൾ ഐഏഎസ്സുകാരൻ. രണ്ടാമത്തെ ആൾ ലോറി ലോഡ് ചെയ്യുന്ന ആൾ. പറയുന്നത് മറ്റൊരു ഐഏഎസ്സുകരനെക്കുറിച്ച്.

ആദ്യത്തെ ആളുടെ സംഭാഷണം, ഒരു പ്രത്യേക രീതിയിലുള്ള സമത്വത്തെ പ്രതിനിധീകരിക്കുന്നു. രണ്ടാമത്തെ ആളുടെ അതേ സംഭാഷണം, പരാമർശിക്കപ്പെടുന്ന ആളെ സാമൂഹികമായി നാറ്റുന്ന വാക്കുകളാണ്. എന്നാൽ ഈ സാമൂഹിക നാറ്റൽ, ഇങ്ഗ്ളിഷ് ഭാഷാകോഡുകൾ ആവരണം ചെയ്ത് മറ്റുള്ളവരിൽനിന്നും ഒളിപ്പിക്കുന്നു എന്നുമാത്രം. എന്നാൽ, നാറുന്ന വസ്തു പൊതിക്കുള്ളിൽ ഉണ്ട്.

ഇതാണ് ഇന്നുള്ള ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ സംജാതമായിക്കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥ.

Image
Last edited by VED on Mon Oct 23, 2023 10:18 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

44

Post posted by VED »

44 #. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ



ഈ എഴുത്തുകാരന് ഈ ഉപഭൂഖണ്ടത്തിലെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും, കൃസ്ത്യൻ കഥകളിലും, ഇസ്ളാമിക കഥകളിലും ചെറുതായുള്ള അറിവ് ഉണ്ട്. മാത്രവുമല്ല, ശാസ്ത്രം, ഗണിതം, ചരിത്രം, രാഷ്ട്രതന്ത്രം തുടങ്ങി മറ്റ് പലകാര്യങ്ങളിലും ചെറുതും വലുതുമായ കാര്യങ്ങൾ ചെറിയ രീതിയിലെങ്കിലും അറിയാം. ഇവയോടെല്ലാം താരതമ്യം ചെയ്യുമ്പോൾ, കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പാരമ്പര്യങ്ങൾക്കും, സാഹിത്യത്തിനും, സാമൂഹിക ആശയവിനിമയത്തിനും കുടുംബ ബന്ധങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യങ്ങൾക്കും മറ്റും ഒരു ഗുണമേന്മയുള്ള വ്യത്യാസം ഉണ്ട് എന്ന് ഉറപ്പിച്ച് പറയാനുള്ള വിവരം ഉണ്ട് എന്നാണ് പറയാൻ തോന്നുന്നത്.

മാത്രവുമല്ല, ഇവയെല്ലാത്തിനും ഒരു കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പരിവേഷം വന്നുചേർന്നാൽ, അവയ്ക്ക് കാര്യമായ ഗുണമേന്മ വന്നുചേരും എന്നും ഒരു തോന്നൽ.

ഇനി പറഞ്ഞ് തീർക്കാനുള്ള ഒരു ചെറിയ കാര്യം കൂടിയുണ്ട്.

ഈ അവതാരികയിൽ ഇങ്ഗ്ളിഷ് എന്ന ഭാഷയെക്കുറിച്ച് നിരന്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇങ്ഗ്ളിഷ് എന്നുള്ളതും, അത് പ്രതിനിധാനം ചെയ്യുന്നതുമായ സംസ്ക്കാരത്തെക്കുറിച്ച് ഏതാനും കാര്യങ്ങൾ പറയാനുണ്ട്.

ഭൂഖണ്ട യൂറോപ്പിന് തികച്ചും പുറത്തായുള്ള ദ്വീപായ ബൃട്ടണിലെ ഇങ്ഗ്ളണ്ട് (England) എന്ന് പേരുള്ള പ്രദേശത്തിലെ പ്രാദേശിക ഭാഷയാണ് ഇങ്ഗളിഷ്. ബൃട്ടണിൽ പാരമ്പര്യമായി മൂന്ന് മറ്റ് ഭാഷകൾ ഉണ്ട്. ഐറിഷുകാരുടെ ഐറിഷ് (Irish) ഭാഷയും, സ്ക്കോട്ലന്റ്റ്കാരുടെ ഗാലിക്ക് (Gaelic) ഭാഷയും, വെൽഷ്കാരുടെ വെൽഷും (Welsh). ഇവ മൂന്നും സെൽട്ടിക്ക് (Celtic) ഭാഷകളാണ്.

ഈ എഴുത്തുകാരന്‍റെ പൊതുവായുള്ള നിഗമനം ഇവ മൂന്നിനും ഫ്യൂഡൽ ഭാഷാ സ്വഭാവങ്ങൾ ഉണ്ട് എന്നതാണ്. ഈ നിരീക്ഷണത്തിനുള്ള കാരണം ഇവിടെ ഇപ്പോൾ കുറിച്ചിടുന്നില്ല.

കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന സാമൂഹിക ശക്തിയും സാമൂഹിക മഹിമയും അതിഗംഭീരമാണ്. താരതമ്യേനെ ചെറിയ ദ്വീപായ ബൃട്ടണിനെ ഭൂഖണ്ട യൂറോപ്പിലെ വൻ രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ പലരും പലരീതിയിൽ കീഴ്പ്പെടുത്താൻ നോക്കിയിട്ടുണ്ടെങ്കിലും, ഈ ഭാഷ കലർപ്പില്ലാതെ നിലനിർത്തിയിരുന്നത് കൊണ്ട്, ഈ ശ്രമങ്ങളൊക്കെ, അവിടെയും, ലോകത്തെമ്പാടും പരാജയപ്പെടുകയാണ് ചെയ്തത്.

എന്നാൽ, ഇന്ന് ഇങ്ഗ്ളിഷ് എന്ന പേരിൽ പല ദേശക്കാരും പല രീതിയിൽ ഈ ഭാഷ പഠിക്കുന്നുണ്ട്. മാത്രവുമല്ല, യുഎസ്ഏയിൽ പുറത്ത് നിന്നും ഇങ്ഗ്ളിഷ് അറിയാത്തവർവരെ വന്ന് ഇങ്ഗ്ളിഷ് സംസാരിക്കുന്നുണ്ട്. ഇവരെല്ലാംകൂടി, കലർപ്പില്ലാത്ത ഇങ്ഗ്ളിഷിനെ ഞെക്കിപ്പിരിച്ച് അവരവരുടെ സാമൂഹിക കീഴ്വഴക്കങ്ങൾക്ക് അനുസൃതമായി ഘടനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയിൽത്തന്നെ ഇങ്ഗ്ളിഷ് ഉപയോഗിക്കുന്നവരെ രണ്ട് കൂട്ടമായി തരംതിരിക്കാവുന്നതാണ്. ഒന്ന്, കലർപ്പില്ലാത്ത ഇങ്ഗ്ളണ്ടിലെ സാമൂഹീക ആശയവിനിമയ അന്തരീക്ഷത്തിന് അനുസൃതമായും, ആ ഭാഷയെ വികലപ്പെടുത്താതെയും ഉപയോഗിക്കുന്നവർ. ഇക്കൂട്ടരിൽ മിക്കവരും (അല്ലാത്തവരും ഉണ്ട്) ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യവുമായി കാര്യമായി ബന്ധമുള്ളവരാണ്. മുൻകാല ഇങ്ഗ്ളണ്ടിനോട് മാനസികാടുപ്പം ഉള്ളവരാണ് ഇക്കൂട്ടരിൽ പലരും. ഈ പക്ഷം താരതമ്യേനെ അംഗംസംഖ്യയിൽ വളരെ കുറവാണ്.

രണ്ടാമത്തെക്കൂട്ടർ, ഇങ്ഗ്ളിഷിനെ വെറും ഒരു സാമൂഹിക പദവിയായും, സാമൂഹിക ഉന്നമന ആയുധമായും, തൊഴിൽ വേദിയിൽ ഉപയോഗിക്കാവുന്ന ഒരു പണിയായുധമായും ആണ് കാണുന്നത്. ഇവരിൽ ചിലരെല്ലാം (എല്ലാവരും അല്ല), പ്രാദേശിക ഭാഷയിലൂടെ പഠിച്ച് വളർന്ന് വന്ന്, പിന്നീട് ഇങ്ഗ്ളിഷ് പ്രാവീണ്യം നേടിയവരാണ്. ഇവർക്ക് ഇങ്ഗ്ളിഷ് ഭാഷയോട് പ്രത്യേകമായ കടപ്പാടോ, കൂറോ ഇല്ലതന്നെ. ഈ ഭാഷയ്ക്ക് എന്ത് സംഭവിച്ചാലും വലിയ മനപ്രയാസം ഇവർക്കില്ലതന്നെ. ഇവരിൽ പലരും അവരുടെ പാരമ്പര്യ ഭാഷയിലെ അസഭ്യവാക്കുകൾ വളരെ ലാഘവത്തോടുകൂടി ഉപയോഗിക്കാൻ സഹായിക്കുന്ന ഒരു സൗകര്യമായിട്ടാണ് ഇങ്ഗ്ളിഷിനെ കാണുന്നത്.

എന്നാൽ കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ ഈ വക പദപ്രയോഗങ്ങൾ ഒരു തരം 'ഹറാം' തന്നെയായിരുന്നു.

ഇസ്ളാം വിശ്വാസികൾ മക്കത്തിനെ കാണുന്നത് പോലെയാണ് ആദ്യ പക്ഷം കലർപ്പില്ലാത്ത ഇങ്ഗ്ളണ്ടിനെ കാണുന്നത്. അതേ സമയം രണ്ടാം കൂട്ടർക്ക് ഇങ്ഗ്ളണ്ട് (എന്നുള്ളത് ഇടിച്ച് താഴ്ത്തിപ്പറയാനും, ഇടിച്ച്കയറി വിക്രിയങ്ങൾ കാട്ടാനും ഉള്ള ഒരു സൗകര്യപ്രദമായ വേദിയാണ്.

Image
Last edited by VED on Mon Oct 23, 2023 10:19 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

45

Post posted by VED »

45 #. ഫ്യൂഡൽ ഭാഷകളിലെ സാമൂഹീക പരിവർത്തകരുടെ ഉള്ളിലിരിപ്പ്



ഈ അവതാരികയുടെ അന്ത്യത്തിൽ എത്തിനിൽക്കുന്ന അവരസരത്തിൽ ഫ്യൂഡൽ ഭാഷകളെക്കുറിച്ചുള്ള പലതരം ചിന്തകൾ, ഈ അവതാരികയിൽ ഇടംതേടിനടക്കുന്നതായി മനസ്സിലാക്കുന്നു. എന്നാൽ, അവയെ എല്ലാംതന്നെ ഈ ഇടത്തിലേക്ക് കയറാൻ അനുവദിച്ചാൽ, ഈ അവതാരിക അനന്തമായി മുന്നോട്ട് നീങ്ങും.

ഫ്യൂഡൽ ഭാഷകളെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങൾ എങ്ങിനെയാണ് കൈകാര്യം ചെയ്തത് എന്നത് കൂടി പരിശോധിച്ച്, ഈ അവതാരികയുടെ അറ്റം കണ്ടെത്തുകയാണ്.

ജനങ്ങളെ നന്നാക്കുക എന്ന ഉദ്യമം പൊതുവായിത്തന്നെ ഫ്യൂഡൽ ഭാഷകളിൽ ഒരു ചെറിയ കാപട്യത്തോട് കൂടിയാണ് നിലകൊള്ളുന്നത്. ആരേയും നന്നാക്കാൻ ഉദ്യമിക്കുന്ന ഏതൊരാളും, നന്നാക്കപ്പെടുന്നവരിൽ നിന്നും ചെറുതായൊന്ന് ഉയർന്നോ വിട്ടോ നിൽക്കുന്നതാണ് ഫ്യൂഡൽ ഭാഷകളിൽ അഭികാമ്യം.

ഇങ്ങിനെ ചെയ്തില്ലെങ്കിൽ, താഴെനിന്ന് ഉയർന്നുവരുന്നവർ, അവരെ ഉയർത്തിയവരെ കടത്തിവെട്ടുകയും, ഉയർത്തിയവരുടെ സ്വന്തമായുള്ള പ്രദേശങ്ങൾ കൈയടക്കുയും, അവരുടെ തരംതാണ പെരുമാറ്റരീതികൾ ഉയർത്തിയവരുടെയും അവരുടെ സ്വന്തക്കാരുടേയും മേൽ സ്ഥാപിക്കുകയും ചെയ്യും.

ഈ വിവരം ഫ്യൂഡൽ ഭാഷക്കാർക്ക് നന്നായി അറിവുള്ളതിനാൽ, അവർ സ്വന്തം ബഹുമാനവും, ഉയർത്തപ്പെടുന്നവരുടെ അടിയാളത്തവും ഉറപ്പ് വരുത്തിയതിന് ശേഷമേ ഈ പ്രകാരമുള്ള പരോപകാരത്തിന് ഉദ്യമിക്കുള്ളു. ഉദാഹരണത്തിന്, സ്വന്തം പേരിന് പിന്നിൽ എന്തെങ്കിലും ബഹുമാന വാചകമായ ജീ, ചേട്ടൻ, ഭായി, സ്വാമി (പേരിന് മുന്നിലും), സ്വാമികൾ, ഗുരു (പേരിന് മുന്നിലും), അച്ചൻ, ഇക്ക, അണ്ണൻ, മാഷ്, സാറ്, മാഡം, അമ്മ, മാതാവ്, ദേവി, തിരുമേനി, മഹാത്മ (പേരിന് മുന്നിൽ) തുടങ്ങിയ പദപ്രയോഗങ്ങൾ ആദ്യം തന്നെ പൊതുജന മനസ്സിൽ സ്ഥാപിക്കും.

അതോടൊപ്പം തന്നെ, ഇവർ നന്നാക്കുന്നവരെ 'നീ', 'തൂ', 'അവൻ', 'അവൾ', 'മോൻ', 'മോള്', 'കുട്ടി', വെറും പേര് തുടങ്ങിയ രീതിയിൽ സ്ഥാപിക്കും.

"ഞാൻ ദിവ്യൻ, നീ അടിയാളൻ" എന്ന സാമൂഹിക കോഡ് ഈ വിധ ബന്ധങ്ങളിൽ നിലനിൽക്കും.

പൊതുവായിപ്പറഞ്ഞാൽ, ഇങ്ഗ്ളിഷുകാർ ഇത്യാദി പരോപകാര പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ഈ ഒരു ആവശ്യകതയെക്കുറിച്ച് സാധാരണഗതിയിൽ ബോധവാന്മാരല്ല. എന്നിരുന്നാലും, കൊളോണിയൽ കാലഘട്ടത്തിൽ, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ജീവിക്കുന്ന അവസരങ്ങളിൽ, ഇവരുടെ കീഴിൽ തൊഴിൽ ചെയ്തിരുന്ന പ്രാദേശിക ജീവനക്കാർ ഇത്യാദികാര്യങ്ങൾ ഉറപ്പ് വരുത്തിയിരുന്നു.

ഉദാഹരണത്തിന്, ഹിന്ദിയിൽ 'സാബ്' എന്നും 'മേംസാബ്' എന്നുമുള്ള പ്രാദേശിക ബഹുമാന സൂചകവാക്കുകൾ ഇവർക്ക് നൽകപ്പെടാൻ ഇക്കൂട്ടർ മെനക്കെട്ടിരുന്നു. ഇത് ഭാഷാകോഡുകളിലെ ഒരു ആവശ്യകതായണ്. മലയാളത്തിൽ 'സായിപ്പ്', 'മദാമ', 'മദാമക്കുട്ടി' എന്ന പ്രയോഗങ്ങൾ ഈ രീതിയിൽ ഉപയോഗപ്പെട്ടിരുന്നു എന്നു തോന്നുന്നു. മലബാറിയിൽ എന്തായിരുന്നു വാക്കുകൾ എന്ന് അറിയില്ല. ചിലപ്പോൾ മലയാളത്തിലും, മലബാറിയിലും ഒരേ പദങ്ങളായിരിക്കും, ഇപ്രകരം ഉപയോഗിക്കപ്പെട്ടിരുന്നത്. മലബാറും മെഡ്രാസും ആയിരുന്നു കൂടുതൽ അടുപ്പം എന്നതിനാൽ, തമിഴിലെ പദങ്ങളും മലബാറിൽ ഉപയോഗിച്ചിട്ടുണ്ടാവാം.

മാത്രവുമല്ല, ഫ്യൂഡൽ ഭാഷക്കാരിൽ നിന്നും വിട്ടുനിൽക്കാനായുള്ള ഒരു ഇടത്തിനായി ഇങ്ഗ്ളിഷുകാർ പലപ്പോഴും അന്യപ്രവേശനമില്ലാത്ത (exclusive) ഇടങ്ങൾ സ്ഥാപിച്ചിരുന്നു. ഉദാഹരണത്തിന്, അവർക്ക് മാത്രമായുള്ള ക്ളബ്ബുകൾ, കടലോരങ്ങൾ (Beaches) തുടങ്ങിയ സ്ഥലങ്ങൾ. ഇത് പലപ്പോഴും മറ്റ് തൊക്കിന് വെള്ള നിറമുള്ളവരുമായി അവർ പങ്കിടേണ്ടിവന്നിട്ടുണ്ട്. ഈ കാരണത്താൽ പലപ്പോഴും ഇവ വർണ്ണവിവേചനത്തിന്‍റെ പ്രതീകങ്ങളായി സുചിപ്പിക്കപ്പെട്ടിട്ടുണ്ട്. കാരണം, പല ഭൂഖണ്ട യൂറോപ്യൻ വംശജരുടെ ഭാഷകളിലും ഫ്യൂഡൽ കോഡുകൾ ഉണ്ട് എന്നാണ് തോന്നുന്നത്. എന്നാൽ ഇക്കൂട്ടർ ഇങ്ഗ്ളിഷുകാരോട് ഒട്ടിയാണ് നിൽക്കാൻ താൽപ്പര്യപ്പെടുക.

എന്നാൽ, ഗാഡമായി ചിന്തിച്ചാൽ, അന്യപ്രവേശനമില്ലാത്ത (exclusive) ഇടങ്ങളിൽ വലിയ ഒരു പ്രശ്നം കാണേണ്ടതില്ല. ഈ ഉപദ്വീപിൽത്തന്നെ പലവിധ ജാതിക്കാരും തൊഴിലുകാരും, സാമൂഹികാധിപന്മാരും, സർക്കാർ ഉദ്യോഗസ്ഥരും മറ്റും അവർക്ക് മാത്രമായുള്ള ക്ളബ്ബുകളും, പലരീതിയിൽ വിവേചനം ചെയ്ത് ആളുടെ തരംതിരിച്ച്, തിരഞ്ഞെടുത്ത് അംഗത്വം നൽകുന്ന വേദികൾ ഉണ്ട്. ഇവയിലേക്കൊന്നും മറ്റാർക്കും ഇടിച്ച് കയറാൻ വലിയതാൽപ്പര്യം ഇല്ലതന്നെ. കാരണം, മറ്റുള്ളവർ ഇങ്ങിനെ സ്വാഗതമില്ലാതെ കയറിച്ചെന്നാൽ, അവിടുള്ള ചെറുകിട തൊഴിലുകാരുടെവരെ തരംതാണ വാക്കുകൾ ശ്രവിക്കേണ്ടിവരും.

എന്നാൽ ഇങ്ഗ്ളിഷുകാരുടെ പ്രദേശങ്ങളിൽ കയറിച്ചെന്നാൽ, അവർകാണിച്ചേക്കാവുന്ന വർണ്ണവിവേചനമോ, മറ്റേതെങ്കിലും വിവേചനമോ, അവിടങ്ങളിലേക്ക് പ്രവേശിക്കാനുള്ള ക്രാന്തിയെ ഇല്ലാതാക്കില്ല. മറിച്ച് അതിനെ അധികരിപ്പിക്കുകയാണ് ചെയ്യുക.

അതേ സമയം, ഫ്യൂഡൽ ഭാഷക്കാരുടെ ഇത്യാദി ഇടങ്ങളിൽ ഏതെങ്കിലും ആൾ ഇടിച്ച് കയറിച്ചെന്നാൽ, ബഹുമാനം നൽകാതെ, അവിടുത്തെ ഏതെങ്കിലും പണിക്കാരൻ ഒന്ന് സംബോധന ചെയ്താൽ, അവിടുന്ന ജീവനുംകൊണ്ട് ഓടി മറയാനുള്ള പ്രേരണ വരും. ഈ സംബോധന മറ്റാരെങ്കിലും കേട്ടോ, കണ്ടോ എന്നതും മനസ്സിനെ വിഷമിപ്പിക്കും.

നൂറ് കണക്കിന് കടലോരങ്ങൾ വേറെയുണ്ടെങ്കിലും, ഇങ്ഗ്ളിഷുകാർ അവർക്ക് സ്വന്തമായി വെച്ചിട്ടുള്ള കടലോരങ്ങളിൽ പ്രവേശനമില്ല എന്നുള്ളത് ഒരു വലിയ മനോവേദനയായി പ്രഖ്യാപിക്കപ്പെടും. എന്നാൽ വാസ്തവത്തിൽ, പണം ഉള്ളവൻ, ഇല്ലാത്തവൻ എന്ന വൻ വിവേചനത്താൽ എത്രയോ വേദികളിലേക്ക് ഒരു വൻകൂട്ടം ജനങ്ങൾക്ക് പ്രവേശനം ഇല്ലാ എന്നുള്ളത് ആരും തന്നെ ശ്രദ്ധിക്കുന്നില്ലതന്നെ.

പണ്ട് കാലങ്ങളിൽ ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ബ്രാഹ്മണരല്ലാത്തവർക്കും മറ്റും പ്രവേശനം അനുവദിച്ചിരുന്നില്ല. വാസ്തവം പറയുകയാണെങ്കിൽ, മറ്റ് ജനക്കൂട്ടങ്ങൾക്ക് സ്വന്തമായുള്ള ദേവീ ദേവന്മാരും ആരാധനാ ഇടങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും, അവർക്ക് ബ്രാഹ്മണ ക്ഷേത്രങ്ങളിൽ പ്രവേശനം ഇല്ലാ എന്നുള്ളതാണ് പ്രശ്നമായിക്കണ്ടത്. സ്വന്തം ആരാധനായലങ്ങൾക്ക് ഗുണമേന്മയുടെ മുതൽക്കൂട്ട് നൽകാൻ ആവാത്തതാവാം ഇതിനുപിന്നിലെ ചേതോവികാരം.

ഈ മനോവികാരവും ഫ്യൂഡൽ ഭാഷകൾ തരംതാഴ്ത്തുന്നവരിൽ അധമ ഭാവം കയറ്റിവിടുന്നതിന്‍റെ ഉദാഹരണം ആവാം.

Image
Last edited by VED on Mon Oct 23, 2023 10:19 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

46

Post posted by VED »

46 #. ബിലാത്തിയുമായൊരു ബന്ധത്തിന്‍റെ മെച്ചം


വെറും പേര് അപകടകരമായ അവസ്ഥയാണ്. ഉദാഹരണത്തിന് 'ബാലൻ' എന്ന പേരിന്‍റെ. പിന്നിൽ ഏട്ടൻ, അമ്മാവൻ, സാർ, മാഷ് തുടങ്ങിയ പദപ്രയോഗങ്ങൾ ഒരു മതിൽക്കെട്ടായി ഇല്ലായെങ്കിൽ, ആ ആളുടെ ബഹുമാനവും, വ്യക്തിത്വവും പൊതുജന മനസ്സിൽ, ഉരുണ്ട് നിലംപതിക്കും. നേരെ 'അവൻ', 'നീ', 'എടാ', 'എന്താടാ' തുടങ്ങിയവ വാക്കുകൾ വിഹരിക്കുന്ന അഗാധ ഗർത്തത്തിലേക്ക് ആ ആൾ ഉരുണ്ട് വീഴാൻ സാധ്യത ഏറും. ഈ അത്യന്താപേക്ഷിതമായ സുരക്ഷാ കവചത്തെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് യാതോരു അറിവും ഇല്ലാ എന്നുള്ളത് തന്നെ അവരുടെ ശുദ്ധ മനസ്സിന്‍റെി വിവരക്കേടാണ്.

ഇവിടെ പ്രതിപാദിക്കാൻ പോകുന്നത്. മതങ്ങളും ആത്മീയ നേതാക്കളും ഈ കാര്യങ്ങളെ എങ്ങിനെയാണ് നേരിട്ടത് എന്നതാണ്. വേഷ വിധാനങ്ങളിലും, വാസസ്ഥലത്തിനും ഒരു ഗാംഭീര്യം ഉള്ളത്, പിടിച്ചുവാങ്ങേണ്ടുന്ന ബഹുമാന വാക്ക് കോഡുകൾക്ക് ഊക്ക് നൽകും. ചിലർ കുടുംബപരമായ ബന്ധങ്ങൾ ഉപയോഗിക്കും.

ഇങ്ഗ്ളിഷ് കൊളോണിയൽ കാലഘട്ടത്തിൽ ഈ ഉപദ്വീപിലെ പല ആദ്ധ്യാത്മിക പ്രസ്ഥാന നേതാക്കുളും ഇങ്ഗ്ളണ്ടിൽ ജീവിച്ചിട്ടുണ്ട് എന്ന ഒരു കാര്യം സ്ഥാപിക്കും. (ഭൂഖണ്ട യൂറോപ്പിലാണ് ജീവിച്ചതെങ്കിലും ഇങ്ഗ്ളണ്ടിലാണ് എന്ന പ്രതീതി നാട്ടിൽ ജനിക്കും. പലർക്കും ഇങ്ഗ്ളണ്ടും ഭൂഖണ്ട യൂറോപ്പും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട് എന്ന അറിവില്ലായിരുന്നു.)

അമേറിക്കയിൽ പോയിട്ടുണ്ട് എന്ന പ്രശസ്തി നേടിയാലും ഇതുപോലുള്ള അവസ്ഥതന്നെ.

പലരും ഇങ്ഗ്ളണ്ടിലോ അമേരിക്കയിലോ പോയി, അവിടുള്ള വെളുത്ത വർഗ്ഗക്കാരിൽപെട്ട ഏതെങ്കിലും സ്ത്രീകളെ തങ്ങളുടെ പദ്ധതിയുമായി ബന്ധപ്പെടുത്തും. ഈ വിവരവും ഈ ഉപഭൂഖണ്ടത്തിൽ, കരുതിക്കൂട്ടിയല്ലാ എന്ന ഭാവത്തിൽ, സ്വന്തം പേരിനോടൊപ്പം പ്രചരിപ്പുക്കും. പലപ്പോഴും ഈ വിധ അടുപ്പം, വെറും ഔപചാരികമാണെങ്കിൽപ്പോലും, ഫോട്ടോവിലൂടെയും ശബ്ദരേഖകളിലൂടെയും നാട്ടുകാരുടെ ശ്രദ്ധയിൽ വരുത്തും. ചിലർ സ്വന്തം പത്രവും മാസികളും പ്രസിദ്ധീകരിച്ച് ഉയരങ്ങളിലും, ബിലാത്തിയിലും ഉള്ള തങ്ങളുടെ ബന്ധങ്ങളെ നിത്യവും പൊതുജനത്തെ അറിയിച്ചുകൊണ്ടിരിക്കും.

സിലോൺ, ബർമ, മറ്റ് ഏഷ്യൻ പ്രദേശങ്ങൾ, ആഫ്രിക്കൻ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലും ആളുകൾ ഈ ഉപഭൂഖണ്ടത്തിൽ നിന്നും പോയിട്ടുണ്ടെങ്കിലും, മുകളിൽപ്പറഞ്ഞ കാര്യങ്ങൾ ഇക്കൂട്ടർക്ക് ലഭിച്ചിരുന്നില്ല. ഈ ഉപഭൂഖണ്ടത്തിലെ ധനികർക്ക് മാത്രമേ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും, യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും പോയി ഈ വിധം പ്രശസ്തി സാധാരണ ഗതിയിൽ പ്രാപ്യമായിരുന്നുള്ളു.

ഇവിടെ ഓർമ്മിക്കേണ്ടത്, 1917ൽ ബൃട്ടിഷ്-ഇന്ത്യൻ രൂപയുടെ മൂല്യ 5 മുതൽ 7 യൂഎസ്സ് ഡോളറായിരുന്നു. ഈ പാതയിലൂടെ കണക്ക് കൂട്ടിയാൽ, അന്നത്തെ 100 ബൃട്ടിഷ്-ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നതെ ഏതാണ്ട് 47000 രൂപയ്ക്ക് അടത്ത് വരും. 700 ഡോളിറിന് ഇന്ന് ഏതാണ്ട് ആ മൂല്യം ഉണ്ട്. ഈ ഉപഭൂഖണ്ടത്തിലെ ധനികർ ഇങ്ഗ്ളണ്ടിൽ പോയാൽ, അവിടെ അമിത ധനികരായി മാറുന്നു.

ഇങ്ഗ്ളണ്ടിൽ ജീവിച്ചിട്ടുള്ള ആൾ, ബൃട്ടിഷ്-ഇന്ത്യയിൽ ഭരണം നടത്തുന്ന ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരെ പേര് വിളിച്ച്കൊണ്ട് അവരോട് സംസാരിക്കാൻ കെൽപ്പുള്ള ആളാണ്. അത് തന്നെ പൊതുജന മനസ്സിൽ, ഇവർക്ക് ബഹുമാനം നൽകണം എന്ന പ്രതീതി ജനിപ്പിക്കും. ആദരിക്കപ്പെടുന്ന ആളുടെ വാക്കുകൾക്ക് വിലയുണ്ട്. അതില്ലാത്ത ആളുടെ വാക്കുകൾക്ക് ദിവ്യത്വം കുറയും.

ഈ മുകളിൽ സൂചിപ്പിച്ചവരിൽ ഒരു വ്യത്യസ്തനായി നിലകൊള്ളുന്നത് രാജാറാം മോഹൻ റോയ് (Raja Ram Mohan Roy) മാത്രമാണ് എന്നാണ് തോന്നുന്നത്. ഇങ്ഗ്ളണ്ടിലേക്ക് കുതിച്ച് ഓടി എത്തിയത്, അതിഗംഭീരമായ ഒരു സാമൂഹിക വിപത്തിനെ നിർത്താനായിട്ടാണ് : സതി. സ്ത്രീകളെ ജീവനോട് കൂടി കത്തിക്കുന്നത് നിർത്തലാക്കാൻ പാടില്ല എന്നുള്ള ആവശ്യവുമായി ഇങ്ഗ്ളണ്ടിലേക്ക് പോയ പ്രാദേശിക ദൌത്യസംഘത്തിന്‍റെ വാദഗതികൾക്ക് എതിരായും ഈ ഉപഭൂഖണ്ടത്തിൽ സാമൂഹിക അഭിപ്രായം ഉണ്ട് എന്ന് ബൃട്ടിഷ് പാർലമെന്റിനെ ഇദ്ദേഹമാണ് അറിയിച്ചത്.

'സതി' എന്ന ഭീകര ആചാരാനുഷ്ഠാനത്തെ ഉടൻ അടിച്ചമർത്തണമെന്ന് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്, ഇതോടെ ബൃട്ടിഷ് പാർലമെന്റ് കൽപന നൽകി. ഈ ഉപഭൂഖണ്ടത്തിലെ പ്രാദേശിക ആചാരങ്ങളിൽ ഇടപെടില്ലാ എന്ന നയമാണ് കമ്പനി അതുവരെ എടുത്തിരുന്നത്.

Image
Last edited by VED on Mon Oct 23, 2023 10:19 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

47

Post posted by VED »

47 #. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ

പൊതുവായിപ്പറഞ്ഞാൽ, ദൈവത്തെ 'നീ' എന്നാണ് സംബോധന ചെയ്ത് കാണുന്നത്. അതിൽ ദൈവത്തിന് പരാതിയില്ലാ എന്ന് അനുമാനിക്കാം. കാരണം, ഈ വിധ വാക്ക് കോഡുകൾ ദൈവത്തെ ബാധിക്കില്ലാ എന്ന് തോന്നുന്നു. സമുദ്രത്തെ ചാട്ടവാറ് കൊണ്ട് പ്രഹരിച്ചാൽ, സമുദ്രത്തിന് അത് ഏശില്ലാ എന്നത് പോലെ.

അതേ സമയം 'അങ്ങ്' എന്ന വാക്കും ഉപയോഗിച്ച് കാണുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയില്ല. മുത്തപ്പൻ വെള്ളാട്ടത്തെ ആരും 'നീ' എന്ന് സംബോധന ചെയ്ത് കണ്ടില്ല. ഇങ്ങിനെ ചെയ്യാറുണ്ടോ എന്ന് അറിയില്ല.

ഇങ്ഗ്ളിഷിൽ ദൈവത്തെ പരാമർശിക്കുമ്പോൾ He, Him എന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ H വലിയക്ഷരത്തിലാണ് എഴുതുക. ഈ കാര്യം ഇങ്ഗ്ളിഷ് ഭാഷയിൽ വന്നത് ഏത് സ്വാധീനത്തിൽ നിന്നും ആണ് എന്ന് അറിയില്ല.

ബ്രാഹ്മണമത (ഹൈന്ദവ മത) ദൈവങ്ങളെ 'നീ' എന്ന് തന്നെയാണ് പ്രാർത്ഥനയിൽ സംബോധന ചെയ്യാറ് എന്നാണ് അറിയുന്നത്. യഥാർത്ഥത്തിൽ ഈ 'നീ' എന്ന സംബോധന ആത്മ മിത്രത്തോടുള്ള സംബോധന പോലെയാണ്. മാനസിക അടുപ്പത്തിന്‍റെയും സ്നേഹ ബന്ധത്തിന്‍റേോയും പ്രതീകാത്മകതയാകാം. എന്നാൽ ഈവിധമുള്ള സംബോധന മനുഷ്യർ തമ്മിലുള്ള പ്രണയങ്ങളിൽ ദിശാഘടകാംശം നിയന്ത്രിക്കാനിടയുണ്ട്.

സംസ്കൃതത്തിന് കാര്യമായ ഫ്യൂഡൽ (ഉച്ചനീചത്വ) ചുവയുണ്ട് എന്നതിനാൽ, ഹൈന്ദവ ആദ്ധ്യാത്മിക നേതാക്കളും ദിവ്യവ്യക്തികളും ഇതിന് അനുസൃതമായാണ് ഗുരു-ശിക്ഷ്യബന്ധം വിളർത്തിയത് എന്ന് തോന്നുന്നു.

ആരാധനാ മൂർത്തികളുടെ പേരിന് മുന്നിലായി 'ശ്രീ' എന്ന പദം പലപ്പോഴും ഉപയോഗിച്ച് കാണുന്നുണ്ട്.

കൃസ്ത്യൻ മതം യഥാർത്ഥത്തിൽ ഒരു പടിഞ്ഞാറൻ ഏഷ്യൻ മതമായതിനാൽ, ഈ ഫ്യൂഡൽ ഭാഷകളുടെ സ്വാധീനമുണ്ടായിരുന്നില്ലെ എന്നൊരു സന്ദേഹം. വിശുദ്ധ ബൈബിൾ (പഴയ നിയമം Old Testament) ഹീബ്രുവിലാണ് എഴുതപ്പെട്ടത് എന്നാണ് തോന്നുന്നത്.

യഹൂദന്മാരുടെ മതവിശ്വാസങ്ങളുമായി ബൈബിൾ പഴയനിയമത്തിന് കാര്യമായ ബന്ധമുണ്ട് എന്ന്തോന്നുന്നു. യഹൂദരുടെ പാരമ്പര്യ ഭാഷയായ ഹീബ്രുവിന് ഫ്യൂഡൽ പരിവേഷമാണോ, അതോ പരന്ന കോഡുകളാണോ ഉള്ളത് എന്ന് അറിയില്ല. എന്നാൽ, അവരുടെ ഭാഷാ കോഡുകൾ അവരുടെ ചരിത്രത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.

യഹൂദരുടെ ലോകൈകമായിട്ടുള്ള അനുഭവത്തെ വിലയിരുത്തണമെങ്കിൽ അവരുടെ പാരമ്പര്യ ഭാഷയിലെ കോഡുകൾ കൂടി പരിശോധിക്കേണ്ടതാണ് എന്നാണ് തോന്നുന്നത്. പാലസ്ത്തീൻ പ്രദേശം യഹൂദന്മാർ കൈയ്യേറി ഇസ്റായേൽ എന്ന രാജ്യം ഉണ്ടാക്കുന്നതിന് മുൻപ്, യഹൂദരെ ഏറ്റവും കൂടുതൽ വെറുപ്പോട് കൂടി വീക്ഷിച്ചിരുന്നത് യൂറോപ്പിലെ ജനതയായിരുന്നു. ഇതിന്‍റെ കാരണം അറിയില്ല. ഭാഷാ കോഡുകൾ പരിശോധിച്ചാൽ, കാരണം മിക്കവാറും വ്യക്തമായി ദൃഷ്ടിക്കാൻ കഴിഞ്ഞേക്കാം.

ഈ എഴുത്തുകാരൻ വളരെ ചെറുപ്പകാലത്ത്, ഇങ്ഗ്ളിഷ് ക്രിസ്ത്യാനിറ്റിയുടെ ചുറ്റുപാടുകൾ ചെറുതായി അനുഭവിച്ചറിഞ്ഞിരുന്നു. ഇത് ആങ്ഗ്ളോ-ഇന്ത്യൻ ക്രിസ്ത്യാനികളുടെ സാമീപ്യത്തിൽനിന്നുമാണ്. ഇന്ന് ഇങ്ങിനെ ഒരു സാമൂഹിക പ്രസ്ഥാനം തന്നെ ഈ നാട്ടിൽ നിന്നും തുടച്ച് മാറ്റപ്പെട്ടിട്ടുണ്ട്.

കൃസ്ത്യാനികൾ ലോകത്തിന്‍റെ പലദിക്കിലും ഉണ്ട്. ഇങ്ഗ്ളിഷ് രാജ്യങ്ങളിൽ അല്ലാതെ മറ്റെവിടെയെങ്കിലും ഇങ്ഗ്ളിഷ് ക്രിസ്ത്യാനിറ്റി നിലവിൽ ഉണ്ടോ എന്ന് അറിയില്ല. അനുഭവം വച്ച് പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷകളിൽ പ്രവർത്തിക്കുന്ന ക്രിസ്ത്തീയ മതവും ഇങ്ഗ്ളിഷിൽ പ്രവർത്തിക്കുന്ന ക്രിസ്ത്തീയ മതവും തമ്മിൽ മാനസിക ഭാവത്തിൽ വലിയ ബന്ധം ഇല്ലാ എന്നാണ് തോന്നുന്നത്.

മലയാളത്തിൽ യേശുവിനെ 'അവൻ' എന്നാണ് ആദ്ധ്യാത്മിക വേദികളിൽ പരാമർശിക്കുന്നത് എന്നാണ് തോന്നുന്നത്. എന്നാൽ, പൊതുവേദികളിൽ ഈ ഒരു വാക്ക് പ്രയോഗം അനുചിതമായേക്കാം. യേശുവിനോട് പ്രാർത്ഥിക്കുമ്പോഴും, 'നീ' എന്നാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു.

'നിങ്ങൾ' എന്ന പ്രയോഗം അതീവ അരോചകമാകും. എന്നാൽ 'അങ്ങ്' എന്ന പ്രയോഗത്തിൽ പ്രശ്നമില്ലാ എന്ന് തോന്നുന്നു.



Image
Last edited by VED on Mon Oct 23, 2023 10:19 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

48

Post posted by VED »

48 #. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും



ഇസ്ലാം മതസ്തരുടെ വിശുദ്ധ ഖുറ്ആൻ അറബി ഭാഷയിലാണ് എന്ന് കാണുന്നു. അറബി ഭാഷയ്ക്ക് ഫ്യൂഡലിസം (ഉച്ചനീച്ത്വ കോഡുകൾ) കുറവാണ് എന്നാണ് പൊതുവായി ലഭിച്ച വിവരം. എന്നാൽ, അറബികളിൽ കാര്യമായ സാമൂഹിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കാണുന്നു. ഇത് പ്രവാചകനായ മുഹമ്മദിന്‍റെ ജീവിതം വായിക്കുമ്പോൾ കാണുന്നുണ്ട്.

അറബി ഭാഷയിൽ സാമൂഹിക ആശയവിനിമയത്തിൽ പിശകായിട്ടുള്ളത് എന്താണ് എന്ന് അറിയില്ല. എന്നാൽ ഭാഷാ കോഡുകൾ പരിശോധിച്ചാൽ പിശകുണ്ടെങ്കിൽ അത് കണ്ടെത്താനായേക്കാം. എന്നാൽ, ചുറ്റുമുള്ള ഫ്യൂഡൽ ഭാഷക്കാരുടെ സ്വാധീനം സംസാര-അറബിയിൽ നിഴലിക്കുന്നുണ്ടാവാം. ഫ്യൂഡൽ ഭാഷക്കാർ ചുറ്റും ഉള്ളപ്പോൾ, അവരുടെ ഇടയിലെ സാമൂഹിക ഉച്ചനീചത്വങ്ങളെ ഉൾക്കൊള്ളാൻ ഭാഷയിലെ വാക്ക്-കോഡുകളിൽ മാറ്റം സംഭവിക്കും.

ഇത് ഇങ്ഗ്ളിഷിലും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

പ്രവാചകനായ മുഹമ്മദിന്‍റെ ജീവചിരിത്രം ഒരു മലയാളി എഴുത്തുകാരൻ ഇങ്ഗ്ളിഷിൽ എഴുതിയതിൽ, ഇങ്ഗ്ളിഷ് വാക്യങ്ങളുടെ ഗുണമേന്മ വരുത്താനായി ഈ എഴുത്തുകാരൻ പ്രവർത്തിച്ചിട്ടുണ്ട്. അന്നാണ് പ്രവാചകനെക്കുറിച്ച് കാര്യമായ വിവരം ലഭിച്ചത്.

ഈ അവസരത്തിലാണ്, പല രീതിയിലും ഉച്ചനീചത്വ കോഡുകളോട് താദാത്മ്യത്തിലാവാൻ പ്രവാചകൻ താൽപ്പര്യം കാണിക്കാത്ത കാര്യം ശ്രദ്ധയിൽ വന്നത്. ഇത് തികച്ചും ഒരു ആശ്ചര്യകരമായ കാര്യമായിട്ടാണ് തോന്നിയത്.

താൻ കയറി വരുമ്പോൾ, വലിയ ആൾ വരുന്നു എന്ന ഭാവത്തിൽ അടിയാളത്തം സൂചിപ്പിക്കുന്ന രീതിയിൽ എഴുന്നേൽക്കരുത് എന്ന് പ്രവാചകന്‍റെ തന്നെയുള്ള താക്കീത് ഉണ്ടായിരുന്നു എന്ന് കാണുന്നു. ഈ കാര്യം വാസ്തവത്തിൽ ഇങ്ഗ്ളിഷ് ഭാഷാ ചട്ടങ്ങൾക്ക് താദാത്മ്യത്തിൽ ഉള്ള കാര്യമാണ്. ഇങ്ഗ്ളിഷിലെ സമത്വാധിഷ്ഠിത കോഡുകളോട് ഇങ്ങിനെ വ്യക്തമായി താദാത്മ്യം തോന്നിക്കുമാറ്, മറ്റാരും ഇങ്ങിനെയൊരു പ്രമാണം പ്രഖ്യാപിച്ചതായി അറിവില്ല.

ഈ താക്കീത്, പ്രവാചകന്‍റെ സ്വന്തം അനുയായികൾക്ക് തന്നെ, അവരുടെ സ്വന്തം കാര്യത്തിൽ പ്രാവർത്തികമാക്കാൻ ആയിരുന്നുവോ എന്ന് അറിയില്ല. ഉദാഹരണത്തിന്, പ്രവാചകന്‍റെ വളരെ അടുത്ത അനുയായിയായ അബുബക്കർ സിദ്ദിക്ക് ഇത് തന്‍റെ, അനുയായികളോട് അനുവർത്തിക്കാൻ പറഞ്ഞിരുന്നോ എന്ന് അറിയില്ല.

ഫ്യൂഡൽ വാക്ക്-കോഡുകളുടെ പ്രശ്നത്തെക്കുറിച്ച് ഇസ്ളാം മതത്തിന് വിവരം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പ്രവാചകന്‍റെ പേരായ മുഹമ്മദ് എന്നത് തനിയായി ഉച്ചരിക്കാൻ പാടില്ല എന്നൊരു പ്രമാണം ഉണ്ട് എന്ന് അറിയുന്നു. ഇങ്ങിനെ ഒരു നിയമത്തിന് പിന്നിൽ പ്രവർത്തിച്ചത് എന്താണ് എന്ന് അറിയില്ല. എന്നിരുന്നാലും, ഫ്യൂഡൽ ഭാഷകളുടെ കോഡുകളെക്കുറിച്ചുള്ള ധാരണയാണോ ഇത് എന്നതിനെക്കുറുച്ചും അറിയില്ല. ആ നിയമം ഖുറ്ആനിൽ നിന്നുമാണോ, അതോ ഹദീസിൽ നിന്നുമാണോ എന്നും അറിയില്ല.

എന്നാൽ, ഇസ്ലാം ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിൽ പടർന്നപ്പോൾ, ഈ പ്രദേശങ്ങളിലെ ഫ്യൂഡൽ ഭാഷാ കോഡുകളുടെ പ്രഹരത്തെ നേരിടാൻ ചെറുതായെങ്കിലും ഒരു ശ്രമം നടന്നിട്ടുണ്ട് എന്ന് തോന്നുന്നു. ഇക്കാര്യത്തിൽ ക്രിസ്തീയ മതം ഈ ഉപഭൂഖണ്ടത്തിൽ ഭാഷാപരമായി എടുത്ത നിലപാടിൽനിന്നും വ്യത്യസ്തമായാണ് ഇസ്ലാം എടുത്ത നിലപാട് എന്ന് തോന്നുന്നു. ക്രിസ്ത്തീയർ വാക്ക് കോഡുകളുടെ ഏറ്റവും താഴത്തനിലയിലേക്ക് നീങ്ങി, 'അവൻ', 'നീ', തുടങ്ങിയ വാക്കുകളുടെ ആത്മബന്ധത്തിന്‍റെ നിലവാരങ്ങളാണ് ഉപയോഗപ്പെടുത്തിയത് എന്ന് തോന്നുന്നു.

അതേ സമയം ഇസ്ലാം പലയിടത്തും ഈ ഉപഭൂഖണ്ടത്തിലെ വാക്ക് കോഡുകളുടെ അള്ളിപ്പിടുത്തത്തിൽനിന്നും വിട്ടുനിൽക്കാനും, മതപരമായ ദിവ്യവ്യക്തിത്ത്വങ്ങളെ ഈ ഭാഷാകോഡുകളുടെ നിഷേധാത്മകമായ പിടിയിൽ വിട്ടുകൊടുക്കാതെയും നിലകൊണ്ടു എന്ന് തോന്നുന്നു.

പ്രവാചകനെ പരാമർശിക്കുമ്പോൾ, 'അദ്ദേഹം' എന്ന പദമാണ് ഉപയോഗിക്കുന്നത് എന്നാണ് തോന്നുന്നത്. പ്രവചകനെ ഏത് വാക്കിനാലാണ് സംബോധന ചെയ്യുന്നത് എന്ന് അറിയില്ല. എന്നാൽ, പ്രവാചകനോട് ദൈവത്തിനോടുള്ള പ്രാർത്ഥനയിൽ മദ്ധ്യസ്ഥം വഹിക്കാൻ ആവശ്യപ്പെടാറില്ല എന്നാണ് തോന്നുന്നത്. യേശുവിന്‍റെ, കാര്യത്തിൽ, അങ്ങിനെയല്ല.

പ്രവാചകനെ 'നബി തിരുമേനി' എന്ന് മലയാളത്തിൽ എവിടെയോ എഴുതിയത് കണ്ടതായി ഓർക്കുന്നു. ഈ 'തിരുമേനി' എന്ന പദപ്രയോഗം, മൗലികമായ ഇസ്ലാമിൽ ഉള്ളതാണോ എന്ന് ഒരു സംശയം. കാരണം, പ്രവാചകൻ ഇങ്ങിനെയൊരു നിലപാട് എടുത്തിരുന്നു എന്നു തോന്നുന്നില്ല.

പ്രവാചകനായ മുഹമ്മദുമായി നേരിട്ട് കുടുംബ ബന്ധമുള്ളവർ എന്ന് അറിയപ്പെടുന്ന തങ്ങൾമാരെയും, അവരുടെ കുട്ടികളെയും 'നീ' എന്നോ, 'ഇഞ്ഞി' എന്നോ സംബോധന ചെയ്യരുത് എന്നൊരു ചട്ടംതന്നെ സുന്നി ഇസ്ലാമുകരുടെ ഇടയിൽ ഉണ്ട് എന്ന് അറിയുന്നു. ഈ ഒരു പ്രശ്നം അറബിയിൽ ഉണ്ടായിരുന്നതാണോ എന്ന് അറിയില്ല. എന്നാൽ, തോന്നുന്നത്, ഉപഭൂഖണ്ടത്തിലെ ഭാഷകളുടെ ക്രൌര്യത്തിൽനിന്നും മതപരമായി ഔന്നിത്യത്തിൽ നിലകൊള്ളുന്ന വ്യക്തികളെയെങ്കിലും മാറ്റിനിർത്താനുള്ള ശ്രമമാകാം ഇത് എന്ന് തോന്നുന്നു. ഇതിനെക്കുറിച്ചും കാര്യമായ വിവരം ഈ എഴുത്തുകാരന് ഇല്ല.

പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമേ പറയാനുള്ളു. അമിതമായ പ്രകോപനങ്ങൾക്കിടിയിലും അമിതമായ ആത്മസംയമനവും, മറ്റ് ജീവജാലങ്ങളോട് അനുകമ്പയും ഉള്ളതായാണ് കാണുന്നത്. മാത്രവുമല്ല, മനസ്സിൽ പകവച്ചില്ല എന്നു കാണുന്നു. പോരാത്തതിന് തന്നോട് കടുത്ത അപരാധം ചെയ്തവരോടും മാപ്പ് നൽകുന്നതും കാണുന്നു.

എന്നിട്ടും, ഇന്ന് ഇസ്ളാമിന് ലോകൈകമായിട്ടുള്ള നിർവ്വചനം പലദിക്കിലും ഇതിന് നേരെ വിപരീതമാണ്. ഇങ്ങിനെയൊരു സംഭവവികാസത്തിൽ, പലർക്കും ഉത്തരവാദിത്വം ഉണ്ട് എന്നത് ശരിയായിരിക്കാം. വ്യത്യസ്ത ഇസ്ലാം മതസ്തരുടെ പ്രാദേശിക ഭാഷാ സംസ്ക്കാരത്തിന് ഇതിലൊരു പങ്ക് ഉണ്ടാവാം. കാരണം, പ്രവാചകനായ മുഹമ്മദിന്‍റെ ഏറ്റവും നിസ്സാരമായി കാണാവുന്ന, താൻ കടന്നുവരുമ്പോൾ ബഹുമാന സൂചകമായി എഴുന്നേൽക്കേണ്ട എന്ന പ്രമാണം ഫ്യൂഡൽ ഭാഷകളിൽ നടപ്പില്ലതന്നെ.

വ്യക്തിപരമായതും, സാമൂഹികമായതും, മതപരമായതുമായ പ്രകോപനങ്ങളുടെ ഉറവിടം പലപ്പോഴും ഭാഷാകോഡുകളിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രകോപനങ്ങളുടെ ഉറവിടത്തെ അന്വേഷിച്ച്, മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ, യഥാർത്ഥ പ്രകോപനങ്ങളെ കണ്ടെത്താനാവില്ല, എന്നാണ് തോന്നുന്നത്. ഈ ഉപഭൂഖണ്ടത്തിലെ വർഗ്ഗീയ കലാപങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രകോപനം നൽകിയത് ഭാഷാകോഡുകൾതന്നെയാണ്. തെക്കേ മലബാറിലെ മാപ്പിള ലഹളയുടെ പ്രകോപനങ്ങളിൽ പോലും, ഇത് കാര്യമായി പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.

മറ്റ് ചിലകാര്യങ്ങളും പറയാനുണ്ട്. പിന്നീട് ആകാം.

ലോകത്തിന് മുഴുവനായും ഒരു ഭാഷ, ദൈവം നടപ്പിൽവരുത്തും എന്ന സങ്കൽപം പല ആദ്ധ്യാത്മിക സംസക്കാരങ്ങളും സൂചിപ്പിച്ചുകാണുന്നുണ്ട്. ആ ഭാഷ ഉച്ചനീചത്വ കോഡുകളുള്ളതാവുമോ, അതോ നിരപ്പുള്ള കോഡുകൾ ഉളളതായിരിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.


Image
Last edited by VED on Mon Oct 23, 2023 10:20 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

49

Post posted by VED »

49 #. പ്രത്യയശാസ്ത്രങ്ങൾ ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് മുന്നിൽ പരാജയപ്പെടുന്നു



പ്രവാചകനായ മുഹമ്മദ് ദൃഷ്ടാന്തീകരിച്ച ഇസ്ലാമും ഫ്യൂഡൽ ഭാഷകളിൽ അനുഭവസിദ്ധമായ ഇസ്ലാമും തമ്മിലുള്ള അന്തരത്തെ ചിത്രീകരിക്കുന്ന ഒരു സംഭവവിവരണം ഇവിടെ നൽകാം.

ഈ കഥ ഈ എഴുത്തുകാരനോട് പറഞ്ഞത് ഒരു മുസ്ലീം വ്യക്തിതന്നെയാണ്. ഇതിലെ മുഖ്യ കഥാപാത്രത്തോട് അതീവ ആരാധ്യമനോഭാവത്തോട് കൂടിയാണ് ആ ആൾ ഈ കഥ പറഞ്ഞത്.

കോഴിക്കോട് പട്ടണത്തിൽ നിന്നും ഏതാണ്ട് 85 കിലോമീറ്റർ കിഴക്ക് ഉള്ള ഒരു ചെറിയ ഗ്രാമമായിരുന്നു കുറ്റ്യാടി എന്ന പ്രദേശം. കഥയുടെ കാലഘട്ടം ഏതാണ്ട് 60കൾ ആണ് എന്ന് തോന്നുന്നു. ഇന്ന് കുറ്റ്യാടിയും കോഴിക്കോടും തമ്മിൽ ഏതാണ്ട് 50 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളു.

കുറ്റ്യാടിക്കടുത്ത് ഒരു മുസ്ലിം ഭൂജന്മിയുണ്ടായിരുന്നു. ആ ആളുടെ പേരിന് പിന്നിൽ സാഹിബ് എന്ന സ്ഥനാനാമവും ഉണ്ടായിരുന്നു. ഈ സ്ഥാനനാമം എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് അറിയില്ല.

നിർത്താതെ തേങ്ങ പറിക്കാനും മാത്രം ഭൂസ്വത്ത് ഉള്ള അതിഗംഭീര സമ്പത്തുള്ളവ്യക്തിയായിരുന്നു ഈ ആൾ. ഒരു പ്രാദേശിക രാജാവിന്‍റെ സാമൂഹിക അധികാരം ഈ വ്യക്തിയിൽ സാധാരണക്കാർ കണ്ടിരുന്നു. ഇവിടെ ചെറുതായൊന്ന് സൂചിപ്പിക്കാനുള്ളത്, ഈ വ്യക്തിയുടെ അമിത സമ്പത്ത് മറ്റ് ജനങ്ങളുടെ സാമൂഹിക ഉന്നമനത്തിൽ കലാശിക്കില്ല എന്നുള്ളതാണ്. ഇത് ഈ ഉപഭൂഖണ്ടതിന്‍റെ സ്വഭാവം.

കുറ്റ്യാടി അങ്ങാടി വെറും ഏതാനും ചെറിയ പീടികൾ ഉള്ള, ചുറ്റും വയലുകൾ ഉള്ള ഒരു പ്രദേശം. ഒരു നാൾ ഈ സാഹിബ് അങ്ങാടിയിൽ വന്നു.

പീടികകളിൽ ഇരിക്കുന്ന ആളുകൾ എല്ലാവരും, തലയിലെ കെട്ടഴിച്ച് വിധേയ ഭാവത്തിൽ എഴുന്നേറ്റ് നിന്നു. എന്നാൽ ഒരു പീടികയിൽ പുതുതായി ആ പ്രദേശത്ത് വന്നിരുന്ന ഒരു മുസ്ലിം വ്യക്തി ഇരിക്കുന്നുണ്ടായിരുന്നു. ഈ വ്യക്തി എഴുന്നേറ്റില്ല. ഈ വ്യക്തിയുടെ ഭാവം തികച്ചും മൗലികമായ ഇസ്ലാം പ്രകാരം ആയിരുന്നു എന്ന് തോന്നുന്നു. മറ്റൊരു വ്യക്തിയോട് വിധേയത്വം കാണിക്കേണ്ടുന്ന കാര്യമില്ലതന്നെ. രണ്ട് പേരും ഇസ്ലാം.

വിധേയത്വവും ബഹുമാനവും ഫ്യൂഡൽ ഭാഷാ സമൂഹത്തിലേ ഏറ്റവും ബലവത്തായ അടയാളങ്ങളാണ്. ഇത് പ്രതീക്ഷിക്കപ്പെടും. നൽകപ്പെടും. വളരെ അപൂർവ്വമായി ഇവ നിഷേധിക്കപ്പെടുന്ന അവസരങ്ങൾ വളരെ കൃത്യമായി മനസ്സിൽ അടയാളപ്പെടുത്തും.

സാഹിബ് ഒറ്റനോട്ടത്തിൽ വിധേയത്വം നൽകാത്ത ഈ ആളെ ശ്രദ്ധിച്ചു. ആ ആളുടെ അടുത്തേക്ക് പോയി വിശേഷങ്ങൾ ചോദിച്ചു.

ആളുകൾ ഞെട്ടി. നാട്ടിലെ സർവ്വശക്തനായ വ്യക്തിയോട് ഈ പുതിയ ആൾ യാതോരു വിധേയത്വവും പ്രകടിപ്പിക്കാതെ പെരുമാറുന്നു. സംസാരിക്കുന്നു.

ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ. ഈ വ്യക്തി സാഹിബിന്‍റെ കൂടെ കാറിൽ യാത്ര ചെയ്യുന്നു. സാഹിബിന്‍റെ വീട്ടിൽ പോയി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു.

പിന്നെ അതിലും ഗംഭീര വാർത്ത. സാഹിബും ഈ വ്യക്തിയും കൂറുകൂടി കച്ചവടം തുടങ്ങിയിരിക്കുന്നു. കല്ലായിയിൽ മരത്തടി വ്യാപാരം. സാഹിബ് കാര്യമായി പണം ഇറക്കിയിട്ടുണ്ട്. ഈ ആൾ അയാളുടെ സർവ്വസ്വത്തും മുതൽമുടക്കിയിട്ടുണ്ട്. ഈ ആൾ ഇപ്പോൾ നാട്ടിലെ പ്രമാണിയെപ്പോലെയാണ്.

പിന്നെ വന്നത് പൊട്ടിത്തെറി പോലുള്ള വാർത്തയാണ്. കുത്തി ഒഴുകിവന്ന മഴവെള്ളത്തിൽ, കല്ലായിപ്പുഴയിൽ സൂക്ഷിച്ചുവച്ചിരുന്ന മരത്തടി മൊത്തം ഒഴുകിപ്പോയി. സാഹിബിന് നഷ്ടമായത് സമ്പത്തിന്‍റെ നിസ്സാരമായ ഒരു വിഹിതം. മറ്റേ ആളുടെ സ്വത്തിൽ സർവ്വതും വെള്ളത്തിൽ ഒലിച്ചുപോയി.

ഈ കഥ പറഞ്ഞ വ്യക്തി, കഥ അവസാനിപ്പിച്ചത് ഇപ്രകാരമാണ്: പിന്നുള്ള ദിവസങ്ങളിൽ അങ്ങാടിയിൽ സാഹിബ് വരുമ്പോൾ ആദ്യം എഴുന്നേൽക്കുന്നത് ഈ ആളായിരിക്കും. അയാൾ പൂർണ്ണമായും സാഹിബ്ബിന്‍റെ ദാസ്യനും ആശ്രിതനും ആയി മാറിയിട്ടുണ്ടായിരുന്നു.

ഇവിടെ പറയാനുള്ളത്, ബഹുമാനവും വിധേയത്വവും പ്രതീക്ഷിക്കപ്പെടുന്നിടത്ത് ലഭിച്ചില്ലെങ്കിൽ, മനുഷ്യ മനസ്സിൽ വിഷം കയറും എന്നുള്ളത്, ഫ്യൂഡൽ ഭാഷാ കോഡുകളുടെ പ്രവർത്തനത്താലാണ്. സമത്വവാദം (egalitarianism) പ്രോത്സാഹിപ്പിക്കുന്ന യാതോരു തത്വസംഹിതയ്ക്കും മതത്തിനും ഈ ഭാഷാ കോഡുകളുടെ ബലത്തെ നിയന്ത്രിക്കാനോ തടയാനോ ആകില്ലതന്നെ. വേദാന്തങ്ങളും ധർമ്മതീതികളും, സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും മറ്റും ഇവയുടെ മുന്നിൽ തികച്ചും അർത്ഥശൂന്യവും നിഷ്പ്രഭവും ആവുന്നു.



Image
Last edited by VED on Mon Oct 23, 2023 10:20 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

50

Post posted by VED »

50 #. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ


ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം എഴുതുന്നതിന് മുൻപായി ഉള്ള അവതാരിക ഇവിടെ ഉപസംഹരിക്കുകയാണ്. ഈ അവതാരികയിൽ ഈ ഉപഭൂഖണ്ടത്തിനെ ആകമാനമായി ആവരണം ചെയ്യുന്നതും ഗ്രസിക്കുന്നതുമായ ഫ്യൂഡൽ ഭാഷകളുടെ സ്വഭാവ വിശേഷണങ്ങൾ ചിത്രീകരിക്കുകയാണ് ചെയ്തത്.

ചരിത്രത്തിന്‍റെ അനുഭാവ്യ ചിത്രീകരണം നൽകുന്നതിന് ഇത്രയും വിശാലമായി, കേവലം നിസ്സാരമായ, ഭാഷയെന്ന ഘടകത്തിന് ഇത്രമാത്രം പ്രാധാന്യം എന്തിന് നൽകിയെന്നൊരു ചോദ്യം മനസ്സിലുദിക്കുന്നുവെങ്കിൽ, പറയാനുള്ളത്, ചരിത്രത്തെ മാത്രമല്ല മറ്റ് പലതിനേയും ഭാഷാ കോഡുകളിലൂടെ വിശകലനം ചെയ്യേണ്ടതാണ് എന്നാണ്.

സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, മനശ്ശാസ്ത്രം, രാഷ്ട്ര തന്ത്ര ശാസ്ത്രം, വൈവാഹിക ജീവിതം, തൊഴിൽ മേഖല, വിദ്യാഭ്യാസ മേഖല, ഭരണയന്ത്രം, പോലീസ് പെരുമാറ്റം, സോഷ്യൽ എൻജിനീയറിങ്ങ് (Social Engineering) തുടങ്ങി മറ്റെല്ലാ വിഷയങ്ങളിലും ഈ ഭാഷാ കോഡുകളെക്കുറിച്ചുള്ള വ്യക്തമായ വിവരം കാര്യമായതും, സൂക്ഷ്മമായതുമായ അറിവ് നൽകും. കാരണം, ഇങ്ഗ്ളിഷിൽ കാണുന്നത് പോലെയല്ല കാര്യങ്ങൾ. വ്യക്തികളും എല്ലാവിധ കാര്യങ്ങളിലും ഫ്യൂഡൽ ഭാഷാ കോഡുകൾ, അവയിൽ കോഡ്ചെയ്യപ്പെട്ടിട്ടുള്ള പ്രവർത്തനരീതികൾക്കനുസൃതമായി കാര്യങ്ങളെ സ്വാധീനിക്കും.

എന്നാൽ, ഈ വിഷയത്തെക്കുറിച്ച് ഒരു കാര്യം കൂടി പറയാനുണ്ട്. 'ജീവൻ' എന്ന പ്രതിഭാസത്തെയും, മനസ്സിനെയും (Brain software) മസ്ത്തിഷ്കത്തെയും, ഭൗതിക യാഥാർത്ഥ്യത്തേയും (Codes of reality) മറ്റും രൂപകൽപ്പന ചെയ്യുന്നതും, നിർവ്വഹണം ചെയ്യുന്നതുമായ അമാനുഷ സോഫ്ട്വേറുകളുമായി ഭാഷാകോഡുകൾക്ക് ബന്ധമുണ്ട്. ഈ വിഷയത്തെക്കുറിച്ച് പിന്നീട് ആവുമെങ്കിൽ പ്രതിപാദിക്കാം.

ഹോമിയോപ്പതിയെന്ന രോഗചികിത്സാ സമ്പ്രദായത്തിന്‍റെ പിന്നണിയിൽ പ്രവർത്തിക്കുന്ന യന്ത്ര സംവിധാനത്തെക്കുറിച്ചും ഇതിനോടൊപ്പം വിശകലനം ചെയ്യാനായേക്കാം.

ഭാഷാ കോഡുകൾ എന്ന വിശാലമായ വിഷയത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെയാണ് ഇന്ന് ഇന്ത്യയിൽ പല നിയമങ്ങളും നടപ്പിൽവരുത്തുന്നത്. കേവലം തരിശായ ഏതെങ്കിലും ഒരു ഔപചാരിക വിദ്യാഭ്യാസ ബിരുദത്തിന്‍റെ പിൻബലത്തോടു കൂടിയാണ് പലരും ഇതിന് മുൻകൈ എടുക്കുന്നത്.

ഇങ്ഗ്ളിഷ് ഭരണകാലത്ത്, ബൃട്ടിഷ്-ഇന്ത്യയിലെ (ഇവിടുണ്ടായിരുന്ന സ്വതന്ത്ര രാഷ്ട്രങ്ങളിലെ അല്ല) ജനക്കൂട്ടങ്ങളിലെ വിവിധ വ്യത്യസ്ത ഘടകങ്ങളുടെ സാമൂഹിക പെരുമാറ്റങ്ങളെയും താൽപ്പര്യങ്ങളെയും കണക്കിൽ എടുത്ത്, വളരെ ശ്രദ്ധയോടും, സൂക്ഷ്മമായും, ക്രമേണയും മറ്റുമായി നടപ്പിൽ വരുത്തിയ നിയമങ്ങളിൽ, ഇന്ന് ഗഹനമായുള്ള യാതോരു ശ്രദ്ധയും ഇല്ലാതെ, ദുരവ്യാപകമായ സാമൂഹിക സ്വാധിനം ചെലുത്തുന്ന മാറ്റങ്ങൾ യാതോരു ലക്കും ലഗാനും ഇല്ലാതെ വരുത്തുന്നുണ്ട്.

എല്ലാറ്റിനും ഏകമായ ഒരു സിവിൽകോഡ് എന്ന ആശയംതന്നെ വിപത്തുകൾ നിറഞ്ഞതാണ്. കാരണം, ഇങ്ങിനെയുള്ള ഒരു നിയമം, വ്യത്യസ്ത മാനസിക അനുഭവങ്ങൾ നേരിടുന്ന ജനക്കൂട്ടങ്ങളുടെ വിചാര ധാരയെ കണക്കിലെടുക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. എല്ലാവർക്കും ഒരുതരം ഒറ്റമൂലിയെന്ന രീതിയിൽ സർവ്വതിനേയും ബാധിക്കുന്ന, കുറുക്ക് വിദ്യാ പ്രയോഗമാണ് ഇന്ന് മിക്ക നിയമനിർമ്മാണവും.

വിദ്യാഭ്യാസം, ശൈശവ വിവാഹം, ചെറുപ്രായക്കാർക്ക് തൊഴിൽ ചെയ്യാനുള്ള അവകാശം, കുടുംബ ബന്ധങ്ങൾ, തൊഴിൽ ബന്ധങ്ങൾ എന്നിവയിലെല്ലാം വ്യത്യസ്ത ജീവിതാനുഭവങ്ങൾക്ക് ജനങ്ങളും, വ്യക്തികളും അനുഭവസ്ഥരാണ്. എല്ലാവരുടേയും മേൽ ഏകമായ ഒരു നിയമം നടപ്പിൽ വരുത്തുന്നതിന് മുൻപായി, ഈ വ്യത്യസ്ത വ്യക്തികൾ നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങൾ അറിഞ്ഞിരിക്കേണം, എന്നാണ് തോന്നുന്നത്.


Image
Last edited by VED on Mon Oct 23, 2023 10:20 am, edited 1 time in total.
VED
Posts: 4698
Joined: Wed Aug 23, 2023 7:32 am
Contact:

51

Post posted by VED »

51 #. ഈ എഴുത്തിനെക്കുറിച്ച്



ഫ്യൂഡൽ ഭാഷകൾ മനുഷ്യ ജീവിതത്തിന്‍റെ ഓരോ ഘടകങ്ങളെയും എങ്ങിനെ സ്വാധീനിക്കും എന്ന് വിവരിച്ചും, അവയ്ക്ക് യുക്തമായ ചിത്രീകരണങ്ങൾ നൽകിയും എഴുതുകയാണെങ്കിൽ, അത് മഹാഭാരതം എന്ന ഗ്രന്ഥത്തിനേക്കാളും വലിയ ഗ്രന്ഥമായിരിക്കും.

ഭാഷാ കോഡുകളെക്കുറിച്ച് പലതും പറയാനുണ്ട്. സൗകര്യപ്പെടുമെങ്കിൽ അത് പിന്നീട് ചെയ്യുന്നതായിരിക്കും.

ഈ ചരിത്രം എഴുത്തിന്‍റെ അവതാരികാ അദ്ധ്യായം ഇവിടെ അവസാനിക്കുകയാണ്. അടുത്ത അദ്ധ്യായം തുടങ്ങാനുദ്ദേശിക്കുന്നു. അടുത്ത ചുവട് എവിടെ വെക്കണം എന്ന് തീരുമാനിക്കാനായി ഇവിടെ ഉപസംഹരിക്കുന്നു.

അച്ചടി രൂപത്തിലും ഡിജിറ്റൽ പുസ്തകരൂപത്തിലും ഇറക്കുന്ന ഈ പുസ്തകം മിക്കവാറും എല്ലാ രീതിയിലും നിത്യപ്രക്ഷേപണമായി അയച്ച അതെ വാക്ക്യങ്ങളാണ്. എന്നാൽ, പ്രക്ഷേപണത്തിൽ ചെറിയ രീതിയിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ള അസഭ്യവാക്കുകൾ, അവയുടെ പൂർണ്ണരൂപത്തിലാണ് ഈ അച്ചടിച്ച ഗ്രന്ഥത്തിലും ഡിജിറ്റൽ ഗ്രന്ഥത്തിലും നൽകിയിട്ടുള്ളത്.

ഇതിന്‍റെ കാരണം, ചരിത്രപരമായി, സൂക്ഷ്മതയും സ്പഷ്ടതയും നിലനിർത്താനാണ്.

ഇതുമായി ബന്ധപ്പെട്ട ഒരു അനുഭവം ഈ എഴുത്തുകാരന് ഉണ്ടായിട്ടുണ്ട്. കുറച്ച് കാലം മുൻപ്, കൊടുങ്ങല്ലൂർ ഭരണിയെക്കുറിച്ച് ഗഹനമായ ഒരു ലേഖനം എഴുതാൻ ഒരുമ്പെട്ടപ്പോൾ കണ്ടത്, ഈ വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് നൂറ്റാണ്ട്കൾക്ക് മുൻപ് ചൊല്ലാറുള്ള അസഭ്യവചനങ്ങൾ എവിടെയും രേഖപ്പെടുത്തിക്കാണുന്നില്ലാ എന്നതാണ്. ആകെ ലഭ്യമായതിൽ മിക്കവയും ഏതാണ്ട് കഴിഞ്ഞ ഒരു 100 വർഷങ്ങൾക്കുള്ളിൽ ഉപയോഗത്തിൽ വന്നവയാണ്. ഈ ആഘോഷങ്ങൾ ചരിത്രകാലഘട്ടങ്ങളിൽ ഏത് ഭാഷയിലാണ് നടത്തപ്പെട്ടത് എന്നുപോലും കൃത്യമായി അറിയാൻ പറ്റിയില്ല.

മലയാളവും, മലബാറിയും ഭാഷകൾ സംസാരിച്ച ആളുകൾ ഉപയോഗിച്ച അസഭ്യവാക്കുകൾ, അവരുടെ സാമൂഹിക ചരിത്രവുമായി കാര്യമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.

ഉദാഹരണത്തിന്, തിരുവിതാംകൂറിൽ, 1800കളിൽ ശൂദ്രരും താഴ്ന്ന ജാതിക്കാരും തമ്മിൽ തെരുവു യുദ്ധങ്ങൾ നടന്നിരുന്നു. ഇതിന്‍റെ സാമൂഹികമായ കാരണം, ഇങ്ഗ്ളണ്ടിൽനിന്നും വന്ന ക്രിസ്ത്യൻ മിഷിനറിമാരുടെ സ്വാധീനത്തിൽ കീഴ്ജാതിക്കാർ പലരും സാമൂഹികവും വിജ്ഞാനപരമായും ഉയർന്നു. വാസ്ത്രധാരണത്തിൽ അവർക്ക് ഉണ്ടായ പരിമിതികൾക്ക് അപ്പുറമുള്ള വസ്ത്രധാരണത്തിന് ശ്രമിച്ചു.

ഇങ്ങിനെ തെരുവീധികളിലൂടെ അനുവദിക്കപ്പെട്ട നിലവാരത്തിന് അതീതമായി വസ്ത്രധാരണം നടത്തിയ കീഴ്ജാതിക്കാരും, അവരെ എതിർത്ത ശൂദ്രരും തമ്മിൽ ഏറ്റുമുട്ടി.

ഈ വക ഏറ്റുമുട്ടലുകളുടെ ക്രൌര്യം മനസ്സിലാക്കണമെങ്കിൽ, അവർ തമ്മിൽ ഉപയോഗിച്ച അസഭ്യവാക്കുകളെപ്പറ്റി ഒരു വിവരം ഉണ്ടായിരിക്കേണം.

ഇതുമായി ബന്ധപ്പെട്ട് വളരെ വ്യക്തമായി കാണാവുന്ന ഒരു ചിത്രീകരണം ഉണ്ട്. 1946ന് ചുറ്റുപാടിൽ പുന്നപ്രയിലും വയലാറിലും സംഘടിച്ച കീഴ്ജാതിക്കാരും പോലീസും തമ്മിൽ സംഘർഷം നിലവിൽവന്നു. ഇതിനെ പറഞ്ഞുതീർക്കാനായി അവിടെക്ക് പോയ തിരുവിതാംകൂർ രാജ്യത്തിലെ പോലീസ് ഇൻസ്പക്ടറെ കീഴ്ജാതിക്കാർ അടിച്ചുകൊന്നു. ഈ സംഭവവികാസം തന്നെ ലണ്ടൻ മിഷിനറി സൊസൈറ്റിയിലെ മിഷിനറിമാർ വർഷങ്ങൾക്ക് മുൻപ് സമൂഹത്തിൽ വരുത്തിവച്ച വിപ്ളവാത്മകമായ മാറ്റിമറിക്കലുകളുടെ അനന്തര ഫലമായി കാണാവുന്നതാണ്.

ഈ സംഭവവുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലിനെ പുന്നപ്രവയലാർ എന്ന പേരിൽ സിനിമായാക്കിയപ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു ചിത്രീകരണമാണ് പുറത്ത് വന്നത്. പ്രേംനസീറും ഷീലയും ഈ വിപ്ളവപക്ഷത്തെ പ്രതിനിധീകരിച്ചപ്പോൾ, തികച്ചും സ്ത്രൈണ സ്വഭാവവും, വളരെ മയമുള്ള ജനതയേയും മറ്റുമാണ് കാണപ്പെട്ടത്. എന്നാൽ, വാസ്തവം തികച്ചും പരുക്കൻ തന്നെയാകാനാണ് സാധ്യത.

‘വസന്തപുഷ്പാഭരണം ചാർത്തിയ വയലേലകളിൽ’നിന്നും മറ്റുമായിരിക്കില്ല പ്രചോദനം. മറിച്ച് രണ്ടുപക്ഷത്തേയും ഇളക്കിമറിച്ചിട്ടുണ്ടാവുക തികച്ചും പരുക്കനായ അസഭ്യവാക്ക് പ്രയോഗമായിരിക്കും.

പുന്നപ്രവയലാർ എന്ന സിനിമയിലെ സഖാക്കളെ മുന്നോട്ട് എന്ന ഗാനം കാണുക.



Image
Image description
Post Reply