19

Post Reply
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

👉

Previous page




Image


1. ആരാണ് മനുഷ്യർ, ആരാണ് കാട്ടാളർ

2. കറുപ്പ് യുദ്ധങ്ങളുടെ പിന്നാമ്പുറം

3. കുറപ്പ് കച്ചവടത്തിൻ്റെ വ്യാപകമായ പശ്ചാത്തലം

4. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഒരു വൻ വിപണി

5. വാക്കുകളിലൂടെ പടരുന്ന വിഷം

6. Oriental cunning

7. Anglophilaയും മറ്റും

8. അതിരുകളില്ലാത്ത വിഡ്ഢിത്തം

9. നായകൾ കൂട്ടമായി ഇങ്ഗ്ളിഷ് സംസാരിച്ചു തുടങ്ങിയാൽ

10. മൃഗങ്ങളിൽ മനുഷ്യ ഭാവം

11. മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിലെ അതിർത്തിരേഖ

12. പൂർണ്ണ മനുഷ്യഭാവം

13. ഇങ്ഗ്ളിഷ് തൊഴിൽ ശാലകൾ

14. കവലകളിലെ ട്രാഫിക്ക് നിർവ്വഹണം

15. മരണക്കിണർ അഭ്യാസം

16. യുക്തിവാദികളും അതീതവാദികളും

17. ഈശ്വരീയ ഗുണങ്ങൾ

18. മനസ്സെന്ന അതീന്ദ്യ കുംഭം

19. കൂടോത്ര മന്ത്രങ്ങളുടെ കലവറ

20. അന്ധവിശ്വാസങ്ങൾ

21. വരവ്, ദൃഷ്ടിദോഷം അങ്ങിനെ പലതും

22. Medium എന്ന പ്രതിഭാസം

23. സാങ്കേതിക വിദ്യയുടെ വളർച്ച

24. കാരണങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണം എന്ന ദുരവസ്ഥ

25. മായക്കുതിരപ്പുറത്ത്

26. ഫ്യൂഡൽ ഭാഷകൾ ഒഴുകുന്നിടത്ത്

27. Platform

28. platformൻ്റെ ആകൃതി

29. എതിർ ദിശകളിലേക്ക് വിരൽ ചൂണ്ടുന്ന management വ്യക്തി ബന്ധ ശ്രേണികൾ

30. എമ്പോക്കികളുടെ നിർബന്ധിക്കൽ

31. ഔപചാരിക വിദ്യാഭ്യാസം

32. Psychology എന്ന അക്കാഡമിക്ക് വിഷയം

33. മനഃശാസ്ത്രം

34. വൈദഗ്ധ്യത്തിൻ്റെ പരിമിതി

35. മനസ്സിന്‍റെ മേഖല

36. അകത്തും പുറത്തും

37. മനസ്സിൻ്റെ കാര്യം പറഞ്ഞു തുടങ്ങുകയാണ്

38. 3-D മേഖലകൾ തമ്മിൽ പ്രവർത്തിക്കുന്ന മനസ്സെന്ന പ്രതിഭാസം

39. മനസ്സിൻ്റെ പിന്നണിയിൽ

40. തോളത്തു കയറി വിലസുന്ന കാര്യം

41. യാഥർത്ഥ്യത്തിൻ്റെ മൗലിക രൂപം എന്തെന്ന് അറിയാത്ത ശാസ്ത്രം
Last edited by VED on Mon Jun 30, 2025 6:36 pm, edited 13 times in total.
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

1. ആരാണ് മനുഷ്യർ, ആരാണ് കാട്ടാളർ

Post posted by VED »

Image


പഴയ കാല ചൈനയിലേക്ക് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, കച്ചവട ശ്രമങ്ങൾക്കായി 1600കളിൽ പോയതിനെ ഇന്നുള്ള ഇങ്ഗ്ളിഷ് ജനത, വൻ ഫ്യൂഡൽ സാമൂഹിക സമ്പ്രദായം നിലനിൽക്കുന്ന ഒരു ഉറുമ്പിൻ കോളനിയിലേക്ക് അധുനിക സാങ്കേതിക കഴിവുകളോടുകൂടി കയറിച്ചെന്നതു പോലെയാണ് എന്ന് പറയാവുന്നതാണ്.

ഇങ്ഗ്ളണ്ടിലെ സാധാരണ ജനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തരായ ഒരു ജീവജാലങ്ങൾ തന്നെയായിരുന്നു ചൈനയിലെ അധിപ വർഗ്ഗങ്ങളും സാധാരണ ജനതയും.

ഈ വിധമായുള്ള ജീവജാലങ്ങളുടെ സാമൂഹിക ജീവതവുമായി ഇങ്ഗ്ളിഷുകാർ അടുത്ത് ഇടപഴകിയപ്പോൾ, English East India Companyക്ക് ലഭിച്ച അനുഭവം, ദക്ഷിണേഷ്യയിൽ അവർക്ക് ലഭിച്ചതു പോലെതന്നെ വളരെ പുതുമയാർന്നതു തന്നെയാവാം.

എന്നുവച്ചാൽ, ചൈനയുടെ പൗരാണികതയിൽ എന്തെല്ലാമോ വൻ ചരിത്രസംഭവങ്ങളും ഇതിസാഹങ്ങളും വൻ വാസ്തുവിദ്യാ നിർമ്മിതികളും (architectural creations) മറ്റും ഉണ്ട് എന്ന മനസ്സിലാക്കൽ.

ദക്ഷിണേഷ്യയിൽ ഉള്ളതുപോലെ ഇവയെല്ലാം യഥാർത്ഥത്തിൽ വിരൽ ചൂണ്ടുന്നത് എണ്ണമറ്റ അടിമ ജീവജാലങ്ങൾ അനേകം നൂറ്റാണ്ടുകളോളം യാതോരു മേൽവിലാസവുമില്ലാതെ അടിമപ്പണിചെയ്ത് ജീവിച്ചു മരിച്ചു വെന്നുമാത്രം.

ദക്ഷിണേഷ്യയിലും ചൈനയിലും പുരാണ കാലത്ത് വൻ ഗോപുരങ്ങളും ശിൽപ്പങ്ങളും കൊട്ടാരക്കെട്ടുകളും ഉദ്യാനങ്ങളും സുഖവാസ കേന്ദ്രങ്ങളും മറ്റും ഉണ്ടായിരുന്നതിൻ്റെ രേഖകൾ കണ്ടെത്താനായിട്ടുണ്ട്. പോരാത്തതിന്, ചൈനയിലും വൻ സാഹിത്യ സൃഷ്ടികൾ കണ്ടെത്താനായിട്ടുണ്ട് എന്നും തോന്നുന്നു.

എന്നാൽ, സംസ്കത സാഹിത്യ പൗരാണികതയിലേയും ചൈനയിലെ പൗരാണികതയിലേയും സാഹിത്യ സൃഷ്ടികൾ യാതോരു വിധ അച്ചടിച്ച പുസ്തകങ്ങളിലോ ഡിജിറ്റൽ സാങ്കേതിക ഉപകരണങ്ങളിലോ സൂക്ഷിച്ചുവച്ചതായി കണ്ടാത്താനായിട്ടില്ലാ എന്നാണ് തോന്നുന്നത്. ഇത് എന്തിലേക്കാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് വ്യക്തമായി പറയാൻ ആവില്ല.

എന്നാൽ, അവയെ വല്ല സാങ്കേതിക വേദികളിലും സൂക്ഷിച്ചുവച്ചിട്ടുണ്ട് എങ്കിൽ ഈ പ്രദേശങ്ങളിൽ അന്നു ജീവിച്ചിരുന്ന മനുഷ്യരുമായി ഇന്ന് ഈ പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് കാര്യമായ ബന്ധം യാതൊന്നും ഇല്ലാ എന്നാണ് മനസ്സിലാക്കേണ്ടത്.

ചൈനയിലെ സാധാരണ വ്യക്തികൾ ഉദ്യോഗസ്ഥരുടെ മുന്നിൽ വരുമ്പോൾ, അവർ നിലത്ത് മുട്ടുകത്തിയിരുന്ന്, തല നിലത്ത് മുട്ടിക്കും. ഈ വിധമായുള്ള ഒരു മാനസിക ഭാവം ഏതുവിധത്തിലാണ് ആ സമൂഹങ്ങളിൽ നിലനിർത്തുന്നത് എന്ന കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷ് വ്യക്തികൾക്ക് മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്.

ഉറുമ്പിൻ കൂട്ടങ്ങളിലും ഒരു വൻ കൂട്ടം വ്യക്തികൾ ശരിക്കും അടിമപ്പണിതന്നെയാണ് അവരുടെ ജീവിതകാലമത്രയും ചെയ്യുന്നത്. ഈ വിധമായി അവരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കാനും, അതിൽ അവർക്ക് വൻ നിർവൃതി നേടാനും, യഥാർത്ഥത്തിൽ അവരുടെ ആശയ വിനിമയ സമ്പ്രധായത്തിൽ കാര്യമായ കോഡിങ്ങ് ഉണ്ടാവും.

ഉദാഹരണത്തിന്, ഇന്നുള്ള ഇന്ത്യയിലെ സമൂഹത്തിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ ഏറ്റവും അടിയിൽ നിൽക്കുന്ന വ്യക്തി, ഏറ്റവും മുകളിൽ നിൽക്കുന്ന വ്യക്തിയുടെ മുന്നിൽ നിൽക്കുമ്പോൾ, അയാളുടെ ശരീരത്തിലും വാക്കുകളിലും മറ്റും സ്വമേധയാ ഒരു കുനിയലും വെറങ്ങലിപ്പും വന്നുചേരും.

എന്നാൽ, പ്രാദേശിക ഭാഷയിലെ കോഡിങ്ങിനെക്കുറിച്ച് യാതോരു അറിവും ഇല്ലാത്ത ഒരു ഇങ്ഗ്ളിഷുകാരന്, ഈ വിധമായുള്ള ഒരു വ്യക്തിത്വ മേദക്ഷയത്തിൻ്റെ കാരണം മനസ്സിലാകില്ല.

ഇതേ പോലെതന്നെയാണ് ഇങ്ഗ്ളിഷുകാർക്ക് ചൈനയെ മനസ്സിലാക്കാൻ പറ്റിയതും മനസ്സിലാക്കാൻ പറ്റാതേയും പോയത്.

ഉറുമ്പിൻ രാജ്യങ്ങളിലും അവരിലെ അടിമപ്പണിക്കാർ കെട്ടിപ്പടുത്ത കൊട്ടാരക്കെട്ടുകളും അന്തപ്പുരങ്ങളും കോട്ടകളും ഗോപുരങ്ങളും ഉദ്യാനങ്ങളും സുഖവാസ കേന്ദ്രങ്ങളും മറ്റും ഉണ്ടാവാം എന്നും ചിന്തിക്കുക.

ദക്ഷിണേഷ്യയിലെ ആധുനിക ഭാഷകളിൽ പലതിനേയും സൃഷ്ടിച്ചതിലും വളർത്തിക്കൊണ്ടുവന്നതിലും English കമ്പനിയിലെ ഉദ്യോഗസ്ഥർക്ക് കാര്യമായ പങ്കുണ്ടായിരുന്നുവെന്ന് മനസ്സിലാക്കുന്നു. എന്നാൽ ചൈയിലെ ഭാഷയുടെ കാര്യത്തിൽ ഈ വിധമായുള്ള ഒരു കാര്യം നടന്നിരിക്കുമോ എന്ന് അറിയില്ല. ഇല്ലായിരിക്കാനാണ് സാധ്യത.

ചൈനീസ് ഭാഷ ഇന്നും പ്രായ പൂർത്തിയായ ഒരു വിദേശ വ്യക്തിക്ക് പഠിച്ചെടുക്കാൻ പ്രയാസം തന്നെയായിരിക്കാം. മൃഗങ്ങളുടെ ഭാഷ പഠിച്ചെടുക്കുന്നതിനേക്കാളും എളുപ്പമാരിക്കാം, എന്നുമാത്രം.

ചൈനീസ് സാമൂഹിക അധിപന്‍മാരും ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരെ തുടക്കും മുതൽ തന്നെ barbarians അഥവാ കിരാതർ, പ്രാകൃതർ, മ്ലേച്ചന്മാർ എന്ന രീതിയിൽ ആണ് കണ്ടതും നിർവ്വചിച്ചതും പരാമർശിച്ചതും.

ഈ ഒരു കാര്യം വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതാണ്.

ഇങ്ഗ്ളിഷുകാരുടെ സാധാരണ പെരുമാറ്റങ്ങൾ ഇന്നും ചൈനയിൽ മാത്രമല്ല മറിച്ച് ഇന്ത്യയിൽ പോലും തനി തെമ്മാടിത്തരമായിത്തന്നെയാണ് പ്രാദേശിക ഭാഷാ സമൂഹത്തിൽ മനസ്സിലാക്കപ്പെടുക.

ഇങ്ഗ്ളിഷ് സംസാരിക്കുന്ന ചില വ്യക്തികൾ ഇന്ത്യയിലേയും ചൈനയിലേയും പ്രാദേശിക ഭാഷാ സമൂഹത്തിൽ കയറി ഇങ്ഗ്ളിഷ് രീതികളിൽ പെരുമാറിയാൽ, ഒരു വന്യ മൃഗത്തിനെ വെട്ടിക്കൊല്ലുന്നതുപോലെ അവരെ പ്രാദേശിക അധിപന്മാർ വെട്ടി നുറുക്കിക്കളയും, മറ്റ് നിയമപരമായുള്ള എന്തെങ്കിലും സംരക്ഷണം ഇവർക്ക് ഇല്ലായെങ്കിൽ.

കാരണം, ഇവരുടെ ഏതൊരു പെരുമാറ്റവും സംസാര രീതിയും പ്രാദേശിക ഫ്യൂഡൽ ഭാഷാ സാമൂഹിക ആശയവിനിമയത്തിന് അംഗീകരിക്കാനോ സഹിക്കാനോ പറ്റുന്നവയല്ല. അതിനാൽ തന്നെ ഇങ്ഗ്ളിഷ് ജനത, ഈ വിധ സാമൂഹിക വീക്ഷണ കോണിൽ നിന്നും നോക്കിയാൽ, തനി പ്രാകൃതരും വന്യമൃഗ സ്വഭാവമുള്ളവരും ആണ്.

ചൈനക്കാർ മറ്റ് ജീവജാലങ്ങളെ അതിക്രൂരമായണ് കൊന്നുതിന്നത്. പോരാത്തതിന്, ഇന്ന് മനുഷ്യർ എന്ന് നിർവ്വചിക്കപ്പെടുന്ന ജീവജാലങ്ങളെ ചൈനയിൽ ആളുകൾ കൊന്നുതിന്നുമായിരുന്നു. ഇരുപതാം നൂറ്റാണ്ടുവരെ ഈ വിധമായുള്ള ഒരു ആഹാര രീതി ചൈനയിൽ നിലനിന്നിരുന്നു.

എന്നാൽ, ഇങ്ഗ്ളിഷുകാരുടെ സ്വാധീനത്താൽ ഇതും 1600കൾ മുതൽ കുറഞ്ഞുവന്നിരിക്കാം.

പതിറ്റാണ്ടുകൾക്ക് മുൻപ്, ഒരു വ്യാപാര ലൈസൻസിനായി ഒരു സർക്കാർ വകുപ്പുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ, അവിടുള്ള ഗുമസ്തരെ നിങ്ങൾ എന്ന് സംബോധന ചെയ്തതിനാൽ, എന്നെ മാസങ്ങളോളം സർക്കാർ ഗുമസ്തർ നടത്തിച്ചു.

അവസാനം, ഇടതുപക്ഷ പാർട്ടിയിലെ ഒരു നേതാവ് എന്നെ ആ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയിൽ കൊണ്ട് പോയി എനിക്ക് വേണ്ടുന്ന സഹായം നൽകേണം എന്ന് നിർദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഞാൻ പറഞ്ഞകാര്യത്തിൻ്റെ പൊരുൾ അന്വേഷിക്കാനായി ആ ഓഫിസിലെ ഒരു പ്രധാന വ്യക്തി ആ സർക്കാർ ഓഫിസിലേക്ക് എൻ്റെ മുന്നിൽ വച്ച് ഫോൺ ചെയ്തു.

ആ ആൾ കുറച്ച് സംസാരിച്ചതിന് ശേഷം ഫോൺ വച്ച്, എന്നോട് കാര്യങ്ങൾ പറഞ്ഞത് ഈ വിധമാണ്:

നിങ്ങൾ ചില കാര്യങ്ങൾ മനസ്സിലാക്കേണം. ഇവിടെ ഉദ്യോഗസ്ഥർക്ക് പലവിധ പരിഗണനകളും ആളുകൾ നൽകേണം. അവരോട് വേണ്ട വിധത്തിൽ വിധേയത്തം കാണിച്ചാലെ അവർ എന്തെങ്കിലും ചെയ്തുതരുള്ളു. END.

ആരേയും കുറ്റപ്പെടുത്താനാവില്ല. കാരണം, വ്യക്തികൾ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും ഒരു സാമൂഹിക യന്ത്ര സംവിധാനത്തിനുള്ളിലാണ്. അതിൻ്റെ പ്രവർത്തന രീതിയോട് രമ്യതയിൽ മാത്രമേ ഓരോ വ്യക്തിക്കും പ്രവർത്തിക്കാനും പെരുമാറാനും ആകുള്ളു.

അതിനാൽ തന്നെ ആ സർക്കാർ ഗുമസ്തരെ കുറ്റം പറയാൻ ആവില്ല.

ഇവിടെ ഈ കാര്യം പറഞ്ഞത്, ചൈനയിലെ കാര്യം ഇതിനേക്കാൾ നൂറിരട്ടി കാഠിന്യം നിറഞ്ഞതായിരുന്നു എന്ന് പറയാൻ മാത്രമാണ്.

ഔപചാരിക നയതന്ത്ര ഉദ്ദേശത്തോടുകൂടി ബൃട്ടിഷ് അംബാസഡർ ചൈനീസ് രാജാവിനെ സന്ദർശിച്ച കാര്യം വായിച്ചത് ഒരു നേരിയ ഓർമ്മായി മനസ്സിൽ ഉണ്ട്.

ചൈനീസ് രാജാവിനെ കാണാൻ വരുന്ന വിദേശിയ സംഘങ്ങളെ വെറും സന്ദേശ വാഹകരും കപ്പം കൊണ്ടുവരുന്നവരും ആയാണ് ചൈനീസ് രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥർ പരിഗണിക്കുള്ളു.

ഈ വരുന്നവർ രാജാവിന് മുന്നിൽ മുട്ടുകുത്തി നിന്ന് ഒൻപത് പ്രാവശ്യം നിലത്ത് നെറ്റിമുട്ടിക്കേണം (kowtow).

ബൃട്ടിഷ് സംഘത്തിലെ ആരും തന്നെ ഇതിന് തയ്യാറായില്ല. ഇത് ഒരു വൻ അപരാധം തന്നെയായിരുന്നു. തലപോകാതിരുന്നത് മറ്റെന്തോ സ്വാധീനത്തിൻ്റെ സംരക്ഷണത്തിനാലാണ്. അതോ വന്നത് വെറും വന്യമൃഗങ്ങൾ ആണ് എന്ന തിരിച്ചറിവും ആവാം.

ഇവിടെ മനസ്സിലാക്കേണ്ടത്, ചൈനയിലെ അധിപന്മാരാണ് യഥാർത്ഥ മനുഷ്യർ. ഇങ്ഗ്ളിഷുകാർ കാട്ടാളന്മാരാണ്.

ഈ ഒരു മനസ്സിലാക്കൽ ആണ് പിന്നീട് Opium war അഥവാ കറുപ്പ് യുദ്ധത്തിൽ ചെന്നവസാനിച്ചത്. ഈ സംഭവ വികാസം അടുത്ത എഴുത്തിൽ പ്രതിപാദിക്കാം, എന്നു വിചാരിക്കുന്നു.

Image
Last edited by VED on Thu Jun 26, 2025 5:08 pm, edited 6 times in total.
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

2. കറുപ്പ് യുദ്ധങ്ങളുടെ പിന്നാമ്പുറം

Post posted by VED »

Image

ഇങ്ഗ്ളിഷുകാരും, ദക്ഷിണേഷ്യക്കാരും, ചൈനാക്കാരും, ആഫ്രിക്കക്കാരും മറ്റും മറ്റും Zoology അഥവാ ജന്തുശാസ്ത്രത്തിൽ ഉൾപ്പെടുന്നുണ്ട്. എന്നുവച്ചാൽ, ഈ കൂട്ടരെല്ലാം തന്നെ മൃഗങ്ങൾ എന്ന നിർവ്വചനത്തിൽ വരുന്നവരാണ്.

എന്നാൽ, ഇങ്ഗ്ളിഷുകാർ മറ്റ് പ്രദേശങ്ങളിൽ പോയി ഈ വിധ കൂട്ടരെയെല്ലാം കാണുമ്പോൾ, അവരും തങ്ങളെപ്പോലുള്ളവർ ആണ് എന്ന ധാരണ അവരിൽ വന്നിരുന്നു എന്നു തോന്നുന്നു.

എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ ഈ വിധമായുള്ള ഒരു മാനസിക ഭാവം മറ്റ് പല ജനക്കൂട്ടങ്ങളിലും ഇല്ലയായിരുന്നുവെന്നും ഇല്ലായെന്നും ഉള്ളതാണ് വാസ്തവം.

ദക്ഷിണേഷ്യയിൽ തന്നെ പണ്ട് കാലങ്ങളിൽ താഴെതട്ടിലുള്ള ജാതിക്കാർ പൂർണ്ണ മനുഷ്യഭാവത്തിൽ നിന്നും പടിപടിയായി മനുഷ്യ ഗുണം കുറഞ്ഞുള്ളവരാണ് എന്ന വിവരവും ഭാവവും മിക്കവരിലും നിലവിൽ ഉണ്ടായിരുന്നു.

ഈ ജീവജാലക്കൂട്ടങ്ങളിലെ ആശയവിനിമയത്തിലുള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി തന്നെ ഇതിന് വ്യക്തമായ സാക്ഷ്യം വഹിക്കുന്നുണ്ട്.

അതായത്, ഓരോ പടിതാഴെത്തട്ടിലും ഉള്ളവർ ഒരു പടി താഴെയുള്ള Sub-human ആണ് എന്ന വിവരം.

ഈ Sub-human എന്ന വാക്കിൻ്റ മലയാളം അർത്ഥം തികച്ചും മനുഷ്യനല്ലാത്ത, മനുഷ്യത്വഗുണങ്ങൾ കുറവായ, മനുഷ്യനേക്കാൾ താണ, എന്നെല്ലാമാണ്.

ഈ ഒരു കോഡിങ്ങ് ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്.

ഉദാഹരണത്തിന്, അരിക്കൊമ്പൻ എന്ന രാജകീയ സ്ഥാനീകരണം സ്വന്തക്കാരിൽ ഉണ്ടായിരുന്ന ആ ആനയെ രക്ഷിക്കാൻ എന്ന ഭാവത്തിൽ തെരുവീഥികളിൽ ഘോര ജാഥകൾ നടത്തിയവരും, അദ്ദേഹത്തെ പരാമർശിക്കാൻ ഉപയോഗിച്ച വാക്ക് അവൻ എന്നതാണ്. ഊഷരമായ സംബോധനകളിൽ ഉപയോഗിച്ച വാക്ക് നീ എന്നുതാണ്.

എന്നുവച്ചാൽ രക്ഷിക്കാനെന്ന ഭാവത്തിൽ ഇറങ്ങിത്തിരിച്ചവർ, അദ്ദേഹത്തെ അടിച്ചു തമർത്തുക തന്നെയാണ് ചെയ്തത്.

ഈ ഒരു തങ്ങളേക്കാൾ തരംതാണവർ എന്ന ഒരു ബോധോദയം ഇങ്ഗ്ളിഷ് ഭാഷയിലും ഇല്ല, ഇങ്ഗ്ളിഷുകാരിലും ഇല്ല.

എന്നിരുന്നാല്ലാം, ഇങ്ഗ്ളിഷുകാരല്ലാത്ത, മനുഷ്യരെന്ന് ഇന്ന് നിർവ്വചിക്കപ്പെടുന്ന ജീവജാലങ്ങളുമായി അടുത്ത് ഇടപഴകുമ്പോൾ, അവരിൽ എന്തൊക്കെയോ അസഹ്യമായ വ്യത്യാസം ഇങ്ഗ്ളിഷുകാർ അനുഭവിച്ചറിഞ്ഞിരുന്നു എന്നതാണ് വാസ്തവം.

ഈ ഒരു Sub-human സങ്കൽപ്പം ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിലും കുടുംബ ബന്ധങ്ങളിലും ഉദ്യോഗസ്ഥ-പൊതജന ഇടപാടുകളിലും മറ്റും കാര്യമായ പ്രശ്നം ഇന്ന് സൃഷ്ടിക്കുന്നുണ്ട്. കാരണം, എല്ലായിടത്തും ഇങ്ഗ്ളിഷ് ഭാഷയുടെ ആശയവിനിമയ ആശയങ്ങൾ ബുദ്ധിഹീനമായ രീതകളിൽ കടന്നുകയറുന്നുണ്ട്.

ഇങ്ഗ്ളിഷ് ഭാഷയില്ലാത്തിടത്ത്, ഇങ്ഗ്ളിഷ് ഭാഷാ ആശങ്ങൾ കടത്തി വിട്ടാൽ, ഗുരുതരമായ സ്ഫോടനങ്ങൾ ആണ് സൃഷ്ടിക്കപ്പെടുക.

ഇത്രയും കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞതിനാൽ, ഇനി ചൈനാ ചരിത്രത്തിൽ കൊട്ടിഘോഷിക്കപ്പെടുന്ന Opium war അഥവാ കുറപ്പ് യുദ്ധം എന്ന കാര്യത്തെ ചെറുതായി ഒന്ന് വിവരിച്ചുവിടാം.

ഈ കാര്യം ഇന്ന് എഴുതുന്നത്, യാതോരു ചരിത്ര ഗ്രന്ഥത്തേയും ഇന്ന് വായിക്കാതേയും പരാമർശിക്കാതേയും ആണ്. 1985ൽ Civil Service പരീക്ഷിക്ക് പഠിക്കുന്ന കാലത്ത് വായിച്ച ഒരു ചരിത്ര ഗ്രന്ഥത്തിൽ ഇതുമായി ബന്ധപ്പെട്ട വളരെ വ്യത്യസ്തവും വാസ്തവം നിറഞ്ഞതുമായ ഒരു വിവരണം കാണുകയുണ്ടായി.

എന്നാൽ, ഈ സംഭവ വിവരണം ഞാൻ എൻ്റെ പത്താം ക്ളാസ് പ്രായത്തിലോ മറ്റോ വായിച്ച Glimpses of the world historyയിലും കണ്ടിരുന്നു എന്നു തോന്നുന്നു.

1839ന് ചുറ്റുപാടിൽ നടന്ന ഒരു സംഭവമാണ് കുറുപ്പ് യുദ്ധങ്ങൾ. ഇവ തുടർച്ചയായി നടന്ന രണ്ട് യുദ്ധങ്ങൾ ആണ് എന്നാണ് മനസ്സിലാക്കുന്നത്. 1839-1843.

എനിക്ക് പരിചയമുള്ളതും, ചിലപ്പോഴെല്ലാം IAS, IPS വ്യക്തികളുമായി ഇടപഴകുന്നതുമായ, Bombay corporate ലോകത്തിൽ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്നതുമായ ഒരു വ്യക്തി എന്നോട് ഒരിക്കൽ ഈ വിധമായുള്ള ഒരു കാര്യം പറഞ്ഞിരുന്നു.

അതായത്, ഒരു യുവാവായ IAS ഉദ്യോഗസ്ഥനോട് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിൻ്റെ ഗുണങ്ങൾ പറഞ്ഞുകൊടുക്കുന്ന അവസരത്തിൽ, ആ IAS ഉദ്യോഗസ്ഥൻ പറഞ്ഞുപോലും, ചൈനയിൽ Opium അഥവാ കറുപ്പ് വിറ്റ്, ആ നാട്ടുകാരെ നശിപ്പിക്കാനും അടിമപ്പെടുത്തുവാനും ശ്രമിച്ചവർ ആണ് English East India Company എന്ന്.

ഈ പറഞ്ഞവിവരം Civil Service പരിക്ഷയിൽ എഴുതിയാൽ വൻ മാർക്ക് ലഭിക്കുമായിരിക്കാം.

എന്നാൽ ഈ വിധ പരീക്ഷകളിൽ എഴുതിച്ചേർക്കാൻ ചിലപ്പോൾ സമയം ലഭിക്കാതെ പോകുന്ന ചില വിവരങ്ങൾ ഇവിടെ പറയാം.

ഒന്നാമത്, Opium എന്നത് പണ്ട് കാലങ്ങളിൽ നിയമസമ്മതമായ (legal) കച്ചവട സാമാനം (commodity) തന്നെയായിരുന്നു.

ഏഷ്യൻ രാജ്യങ്ങളിൽ. സമൂഹത്തിലെ ഉന്നതരും സാമ്പത്തികമായി ഉയർന്നവരും ഇത് ഉപയോഗിച്ചിരുന്നുവെന്ന് തോന്നുന്നു. മുഗൾ രാജാക്കളും അവരുടെ പ്രഭു കുടുംബാംഗങ്ങളും ഇവ ഉപയോഗിച്ചിരിക്കാം.

ഇത് നല്ല ഒരു സ്വഭാവമാണോ അല്ലയോ എന്നതിനെക്കുറിച്ച് എനിക്ക് judgemental ആവാൻ ആവില്ല. ഞാൻ ആരേയും ഇത് ഉപയോഗിക്കാൻ പ്രോസ്താഹിപ്പിക്കില്ല എന്നുമാത്രം.

Travancore രാജ്യത്തിൽ പോലും കറുപ്പ് ഉപയോഗം വളരെ പ്രചാരത്തിലുണ്ടായിരുന്നു.

ഇനി, തിരുവിതാംകൂറിലെ കറുപ്പ് ഉപയോഗത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ കാണുക.

എന്നാൽ മലബാറിലും കറുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് തോന്നുന്നു.

Badagaraയ്ക്ക് അടുത്തുള്ള കോട്ടക്കലിലെ മരക്കാർ കുടുംബത്തിലെ ഒരു അംഗത്തിനെക്കുറിച്ചുള്ള ഒരു പരാമർശത്തിൽ ഈ വിധമായുള്ള ഒരു വാക്യം കാണുന്നു, Malabar Manualലിൽ:

QUOTEs from Malabar Manual:

1. On 15th March, one Kunhi Ahamad, a nephew of the pirate chief of Kottakal, who was generally known as “Cota Marcar,” was captured with a boat’s crew of his men by the English boats employed in stopping the exportation of pepper from Cannanore to Calicut.

It did not appear that he was piratically engaged at the time, so he resented the treatment and taking opium, ran amuck.

2.Maheയിലൂടെ Frenchകാരുടെ ഒത്താശയോടുകൂടി നടത്തപ്പെട്ട കള്ളക്കടത്തിനെ തടയാനായി, Maheക്ക് ചുറ്റും സ്ഥാപിച്ച Check postകളെക്കുറിച്ച് പറയുന്നതും കാണുക:

for guarding the frontier against the smuggling of dutiable goods, such as liquor, arms, ammunition, and military stores, opium and salt.


QUOTEs from Travancore State Manual :

1. Treaty between the Dutch East India Company and the Queen of Quilon:

‘I. No body shall import, sell or exchange amison (opium) into these countries, except the Dutch East-India company,

2. Between the Madras Presidency (English rule) and Travancore kingdom - 1863:

The concessions in return were — (1) The admission of Travancore produce into British Indian ports free of all duty, excepting for opium, salt, wines and spirits,

3. Rama Varma - (Visakham Tirunal) - 1883:

A Royal Proclamation was also issued on the 26th May 1883................................... the abolition of the import duty on opium

4. SIR RAMA VARMA-(Mulam Tirunal)

The Stamp law was amended in 1063 M.E. (1887-1888): .................... Regulations VI, VII and VIII of 1063 provided for the better administration of the Opium and Salt monopolies


QUOTEs from Castes and tribes of Southern India :

1. Bairagi.—The Bairagis are a class of religious mendicants, who roam about all over India, and are for the most part recruited from North Indian castes. ............................................... They generally carry with them one or two brass vessels for cooking purposes, a salagrama stone and a conch-shell for worship, and a chillum (pipe) for smoking ganja (Indian hemp) or opium.

2. Bukka.—Described, in the Madras Census Report, 1901, as a “sub-caste of Balija. They are sellers of saffron (turmeric), red powder, combs, etc., and are supposed to have been originally Komatis." They are described by the Rev. J. Cain as travelling about selling turmeric, opium, and other goods.


QUOTEs from Native life in Travancore:

1. തിരുവിതാംകൂറിലെ ഈഴവർ എന്ന കൂട്ടരിലെ വാളന്മാരെക്കുറിച്ച് പറയുന്ന ഇടത്ത്, ഈ വിധമായുള്ള ഒരു പരാമർശം കാണുന്നുണ്ട്:

Those who live at Tannirmugham Customs Station have to be ready at a moment’s call to examine boats passing, in order to detect opium or other smuggling.

2. തിരുവിതാംകൂർ രാജ്യത്തിലെ മുഹമ്മദീയരെക്കുറിച്ച് പറയുന്ന ഇടത്ത്, ഈ വിധമായുള്ള ഒരു കാര്യം കാണുന്നുണ്ട്:

Of Wahabis there are but a few, chiefly men from Sind, very zealous against the use of tobacco, opium, &c., but attending the usual mosques.


3. തിരുവിതാംകൂറിലെ മറ്റ് ചില മുഹമ്മദീയരെക്കുറിച്ച് ഇങ്ങിനെയും കാണുന്നു:

Though forbidden to sell arrack or opium, some do this secretly.


4. തിരുവിതാംകൂർ രാജ്യത്തിലെ പ്രാദേശികരായ സുറിയാനി ക്രീസ്ത്യാനികളെക്കുറിച്ച് ഈ വിധവും കാണുന്നു:

Immorality, it appears, is not inconsiderable in amount; opium eating, intemperance, and quarrelling not uncommon.


5. Bartolomeo speaks of a well-meant attempt of the King of Travancore in 1787 to prohibit the use of cocoanut brandy under pain of the confiscation of property; the smoking of ganja hemp and use of opium were at the same time forbidden. This measure could not, however, have been long maintained or effective, when so large a proportion of the people used these drugs, or were dependent on the profits of their manufacture and sale.

1787ൽ കറുപ്പ് ഉൾപ്പെടെയുള്ള ലഹരി ഉൽപ്പന്നങ്ങൾ നിരോധിക്കാൻ ചെറിയ രാജ്യമായ തിരുവിതാംകൂറിലെ ഒരു രാജാവ് ശ്രമിച്ച കാര്യമാണ് ഇവിടെ കാണുന്നത്. ആളുകളിൽ ഒരു വൻ ശതമാനം പേരും ഇത് ഉപയോഗിക്കുകയോ, വിൽപ്പന ചെയ്ത് വൻ ലാഭം കൊയ്യുകയോ ചെയ്തിരുന്നതിനാൽ, ഈ നിരോധനത്തിന് യാതോരു പ്രാബല്യവും ലഭിച്ചില്ല പോലും.


6. The Abkari and Opium contracts are determined by competition, and are usually taken, the former by Ilavars and the latter by Syrians.

കള്ള് വിൽപ്പനാ അധികാരം ഈഴവരും, കറുപ്പ് വൽപ്പനാ അധികാരം സുറിയാനി ക്രിസ്തീയരും ലേലങ്ങളിൽ കരസ്ഥമാക്കും പോലും.


7. The better ranks, too, are addicted to the use of soporifics (particularly opium ), a vice by no means uncommon even amongst the Christians (Syrians),


കറുപ്പ് യുദ്ധത്തിൻ്റെ പിന്നാമ്പുറം ആണ് മുകളിൽ നൽകപ്പെട്ടത്. ഇനി, ആ യുദ്ധ രംഗത്തിലേക്ക് നീങ്ങാം. അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.



Image
Last edited by VED on Thu Jun 26, 2025 5:11 pm, edited 1 time in total.
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

3. കുറപ്പ് കച്ചവടത്തിൻ്റെ വ്യാപകമായ പശ്ചാത്തലം

Post posted by VED »

Image


ഞാൻ ഇങ്ഗ്ളിഷ് ഭാഷയേയും ഇങ്ഗ്ളിഷ് സാമൂഹിക അന്തരീക്ഷങ്ങളേയും പ്രകീർത്തിച്ചുകൊണ്ട് എഴുതുമ്പോഴും സംസാരിക്കുമ്പോഴും, വെളുത്ത വർഗ്ഗക്കാരേയും യൂറോപ്യൻ വംശജരേയും മറ്റുമാണ് പ്രകീർത്തിക്കുന്നത് എന്ന രീതിയിൽ ഉള്ള പ്രതികരണങ്ങൾ കാണാനിടയായിട്ടുണ്ട്.

എൻ്റെ വാദഗതികളെ തനി വിഡ്ഢിത്തമാക്കാനായി ചില വ്യക്തികൾ ഫ്രഞ്ചുകാരുടേയും മറ്റും കാര്യങ്ങൾ എടുത്ത് ഉദ്ദരിക്കാറുണ്ട്.

പ്രാദേശിക ഇന്ത്യൻ ഭാഷാ വിദ്യാഭ്യാസത്തിൽ നിന്നും ഈ വിധമായുള്ള ഒരു ധാരണതന്നെ വരാവുന്നതാണ്. വെളുത്ത വർഗ്ഗക്കാരെല്ലാം സായിപ്പും മാദാമ്മയും ആണ് എന്ന ഭാവം.

ഇത്, സാധാരണ ഗതിയിൽ ഒരു ഇങ്ഗ്ളിഷ് ഭാഷാ പശ്ചാത്തലം മനസ്സിൽ ഉള്ള വ്യക്തിയിൽ വരില്ലതന്നെ.

എന്നാൽ, എൻ്റെ ചെറുപ്പകാലം മുതൽ തന്നെ എനിക്ക് വളരെ വ്യക്തമായി തോന്നിയ കാര്യമാണ് ഇങ്ഗ്ളിഷ് സാമൂഹിക അന്തരീക്ഷവും ഭൂകണ്ഡ യൂറോപ്പിലെ പല രാജ്യങ്ങളിലേയും സാമൂഹിക അന്തരീക്ഷവും തമ്മിൽ വളരെ പ്രഭലമായ വ്യത്യാസങ്ങൾ ഉണ്ട് എന്ന കാര്യം.

ഏതാണ്ട് ആറാം ക്ളാസ് പ്രായത്തിലോ മറ്റോ Charles Dickens എഴുതിയ A tale of two cities എന്ന നോവലിൻ്റെ abridged (സംക്ഷിപ്ത) രൂപം വായിച്ചിട്ടുണ്ടായിരുന്നു.

ഈ നോവിലെ two cities, ഇങ്ഗ്ളണ്ടിലെ Londonനും, ഫ്രാൻസിലെ Parisസും ആയിരുന്നു. ഈ ചെറിയ ഗ്രന്ഥത്തിലെ കഥ, ഫ്രഞ്ച് വിപ്ളവത്തിനെ പശ്ചാത്തലം ആക്കിക്കൊണ്ടുള്ള ഒരു സളരമായ കഥയായിരുന്നു.

എന്നാൽ, പിന്നീട് Mrs. CPSൻ്റെ സ്കൂൾ, കോളജ് വിദ്യാഭ്യാസത്തിലെ പാഠപുസ്തകങ്ങളിൽ ഈ നോവലിൻ്റെ പൂർണ്ണരൂപം കാണുകയുണ്ടായി. ഇത് ഒരു വളരെ നീളംകൂടിയ ഒരു ഗ്രന്ഥം തന്നെയായിരുന്നു. കഥ തന്നെ വളരെ സങ്കീർണ്ണവും.

ഈ ഗ്രന്ഥത്തിൽനിന്നും എനിക്ക് വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റിയത്, ഫ്രഞ്ചുകാരുടെ സാമൂഹികാന്തരീക്ഷത്തിൽ ഇന്ത്യൻ പ്രാദേശിക ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിനോട് വളരെ അടുപ്പം തോന്നിക്കാവുന്ന പലവിധ മാനസിക ഭാവങ്ങളും ഉണ്ട് എന്ന കാര്യമാണ്.

അന്നെനിക്ക് ഏതാണ്ട് പതിനഞ്ച് വയസ്സുകാണും.

ഇനി ചൈനാകാര്യത്തിലേക്ക് തിരിച്ചു പോകാം.

Opium അഥവാ കറുപ്പ് പല ഏഷ്യൻ രാജ്യങ്ങളിലും സാമൂഹികാന്തരീക്ഷത്തിൻ്റെ ഭാഗം തന്നെയായിരുന്നു. ഇതിൻ്റെ വിൽപ്പനയിൽ നിന്നും ലഭിക്കുന്ന വിൽപ്പന നികുതി ഈടാക്കുന്ന ഒരു ഏർപ്പാട് തന്നെ പല രാജ്യങ്ങളിലും നിലനിന്നിരുന്നു. Travancore രാജ്യത്തിലും ഇത് ഉണ്ടായിരുന്നു.

ഇന്ത്യൻ സർക്കാരിന് കറുപ്പ് വിൽപ്പനയിൽ നിന്നും ലഭിക്കുന്ന നികുതി ഒരു വൻ സാമ്പത്തിക ബലം തന്നെ നൽകിയിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ഇത് ലഹരി ഉൽപ്പന്നങ്ങളുടെ മേൽ ഉണ്ടായിരുന്ന excise dutyയുടെ ഭാഗമായിരുന്നിരിക്കാം.

എന്നാൽ, കറുപ്പ് ഉപയോഗത്തെ പ്രോസ്താഹിപ്പിക്കാൻ ഇങ്ഗ്ളിഷ് ഭരണത്തിന് ആവില്ല എന്ന അവസ്ഥതന്നെ വന്നിരിക്കാം. കാരണം, 1878ൽ ഇന്ത്യൻ സർക്കാർ കറുപ്പ് ഉൽപ്പാദനത്തേയും, വിൽപ്പനേയും, ഉപയോഗത്തേയും നിരോധിച്ചു.

കറുപ്പ് ഉപയോഗം ദക്ഷിണേഷ്യയിൽ നൂറ്റാണ്ടുകൾക്ക് മുൻപേ ഉണ്ടായിരുന്ന ഒരു സാമൂഹിക ചര്യയായിരുന്നു. ഇന്ത്യയിൽ കറുപ്പ് ഉപയോഗം പല വിധ ആദ്ധ്യാത്മിക കാര്യങ്ങളിലും ഉണ്ടായിരുന്നു.

ദക്ഷിണേഷ്യയുടെ പൗരാണികതയിൽ കറുപ്പിനെ ഒരു വിശുദ്ധ വസ്തുവായി കണ്ടിരുന്നു എന്നു തോന്നുന്നു. പല വിധ ആദ്ധ്യാത്മികവും യോഗാത്മകദർശകും ആയ അനുഭവങ്ങൾ നേടാനായി കറുപ്പ് ഉപയോഗിച്ചിരുന്നുവെന്നും തോന്നുന്നു.

ശിവനും ഗണപതിക്കും നൽകുന്ന വഴിപാടുകളിലും നേർച്ചകളിലും കറുപ്പ് ഉൾപ്പെട്ടിരുന്നു പോലും.

കുണ്ടലിനി ഉണർത്താനും ആദ്ധ്യാത്മിക മുക്തി നേടാനും ആയുള്ള താന്ത്രിക വിദ്യയിൽ കറുപ്പ് ഉപയോഗിച്ചിരുന്നു എന്നും പറയപ്പെടുന്നു.

ദക്ഷിണേഷ്യയിൽ ആയുർവ്വേദം എന്ന പേരിൽ അറിയപ്പെടുന്ന herbal cure പ്രസ്ഥാനത്തിൽ കറുപ്പിനെ വേദന നിവാരിണിയായും മനസ്സിൽ മയക്കം വരുത്താനും ഉപയോഗിച്ചിരുന്നു. പോരാത്തതിന്, അതിനെ ചില ഔഷധ നിർമ്മാണത്തിൽ ഉപയോഗിച്ചതായി വായിച്ചതായും ഓർക്കുന്നു.

പോരാത്തതിന്, ദേവലോക വൈദികാചാര്യനായ ധന്വന്തരി സമുദ്രത്തിൽ നിന്നും ജനിച്ചതു തന്നെ കൈയിൽ ഒരു കുമ്പം കറുപ്പുമായാണ് എന്ന വിവരവും കാണുന്നുണ്ട്.

ഇന്ത്യൻ സർക്കാർ കറുപ്പിനെ നിരോധിച്ചതോടുകൂടി, ഇന്ത്യയിലെ (ബൃട്ടിഷ്-ഇന്ത്യയിലെ) പല ഇടങ്ങളിലും വൻ പ്രതിഷേധങ്ങൾ തന്നെ ഉയർന്നുവന്നു. കറുപ്പ് ഉപയോഗിക്കുന്ന ആളുകളും കറുപ്പ് വ്യാപാരികളും പല ഹരജികളും സർക്കാരിന് നൽകി, ഈ നിരോധനാജ്ഞ പിൻവലിക്കാനായി.

പാരമ്പര്യ വൈദ്യത്തിൽ ഉപയോഗിച്ചുരുന്ന ഒരു പ്രധാന ഘടകമായ കറുപ്പ് കിട്ടാതെ വന്നത്, ഈ വൈദ്യത്തെ പ്രതികൂലമായി ബാധിച്ചു.

കറുപ്പ് ചെടി (Opium poppies) കർഷകരും അവരുടെ കാർഷിക തൊഴിലാളികളും വൻ സാമ്പത്തിക തകർച്ച നേരിട്ടു.

രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കറുപ്പ് കള്ളക്കടത്തും കരിഞ്ചന്താ വിൽപ്പനും പടർന്നു പിടിച്ചു.

ബ്രാഹ്മണ മതത്തേയും (ഹിന്ദുമതത്തേയും) അതിൻ്റെ സനാതന പൈതൃകത്തേയും തുടച്ചുമാറ്റാനുള്ള വിദ്യയാണ് കറുപ്പ് നിരോധനം എന്ന ചിന്ത തന്നെ പല സാമൂഹിക നേതാക്കളും ഉറക്കെ ചിന്തിച്ചു തുടങ്ങിയിരിക്കാം.

ഇന്ത്യയിൽ കറുപ്പൽപ്പാദനം നിരോധിച്ചതോടുകൂടി, ഇന്ത്യയുടെ തൊട്ടടുത്തുള്ള പല രാജ്യങ്ങളിലും കറുപ്പ് ഉൽപ്പാദനം വാനോളം ഉയർന്നു.

ഉദാഹരണത്തിന്, തിരുവിതാംകൂറിൽ കറുപ്പ് ഉൽപ്പാദനം ഒരു സ്വണ ഖനി ആകസ്മികമായി കൈയിൽ വന്നുവീണതു പോലുള്ള ഒരു അനുഭവമായി മാറി. അവിടെ നിന്നും കള്ളക്കടത്തായി കറുപ്പ് ഇന്ത്യയിലേക്ക് പ്രവഹിച്ചു.

Travancore രാജ്യത്ത് കറുപ്പ് വ്യാപാരികൾ വന്ന് തമ്പടിച്ചുതുടങ്ങി. Cochin രാജ്യത്തിലും ഇതു തന്നെ സംഭവിച്ചിരിക്കാം.

ഇത് തന്നെ ദക്ഷിണേഷ്യയുടെ വടക്കാൻ ഭാഗത്തും മറ്റുമുള്ള രാജ്യങ്ങളിലും സംഭവിച്ചു.

ഇന്ത്യൻ സർക്കാർ ഈ വിധ രാജ്യങ്ങളിൽ നിന്നും കറുപ്പ് ഇന്ത്യയിലേക്ക് കള്ളക്കടത്തായി കൊണ്ടുവരുന്നതിനെ തടയാൻ വളരെ പ്രയാസപ്പെട്ടു. ഈ വിധ രാജ്യങ്ങളോട് കറുപ്പ് ഉൽപ്പാദനം നിരോധിക്കാൻ ഇന്ത്യൻ സർക്കാർ നിരന്തരമായുള്ള സമ്മർദ്ദം നടത്തിക്കൊണ്ടിരുന്നു.

എന്നാൽ, അപ്രതീക്ഷിതമായി കൈയിൽ വന്നുവീണ് സ്വർണ്ണ ഖനിയെ ത്യജിക്കാൻ ഈ വിധ രാജ്യങ്ങൾ തയ്യാറായില്ല.

എന്നിരുന്നാലും, വളരെ ശക്തമായ താക്കീതും മറ്റും ഇന്ത്യൻ സർക്കാർ നൽകിയതിനെ തുടർന്ന്, ഓരോ രാജ്യക്കാരും കറുപ്പിനെ അവരുടെ രാജ്യങ്ങളിൽ നിരോധിച്ചു തുടങ്ങി.

1908ൽ Travancore രാജ്യത്ത് കറുപ്പ് ഉൽപ്പാദനവും കച്ചവടവും നിരോധിക്കപ്പെട്ടു. Cochin രാജ്യത്തിലും ഇത് നടത്തപ്പെട്ടു. രാജസ്ഥാനിലും മറ്റും ഉള്ള മറ്റ് സ്വതന്ത്ര രാജ്യങ്ങളിലും ഇതു തന്നെ സംഭവിച്ചു.

ഇന്ത്യൻ സർക്കാരിൻ്റെ ഈ വിധമായുള്ള പ്രവർത്തനങ്ങൾ സാമൂഹിക അധിപന്മാരിൽ ചിലരിൽ വൻ വെറുപ്പു തന്നെ വളർത്തി.

ഇങ്ഗ്ളിഷ് ഭരണം അവരുടെ അധികാര പരിധിക്ക് അപ്പുറത്തു കടന്നുള്ള പ്രവർത്തനം നടത്തുകയാണ് എന്ന പ്രചരണം തന്നെ പലവിധ സാമൂഹിക സദസ്സുകളിലും ചർച്ചാവിഷയമായി.

എന്നാൽ എപ്പോഴും മനസ്സിൽ വെക്കേണ്ടുന്ന കാര്യം ഇന്ത്യൻ സർക്കാരിന് കറുപ്പിനെ നിരോധിച്ചത് വൻ സാമ്പത്തിക ഇടിച്ചലാണ് നൽകിയത് എന്ന കാര്യമാണ്.

വാണിജ്യ നികുതി (Sales tax) എന്ന കൊള്ളയടി പരിപാടി ഇന്ത്യയിൽ ഇല്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനുണ്ട്. അത് പിന്നീടാകാം.

ഇനി പറായനുള്ളത് ചൈനയിലെ കറുപ്പ് കച്ചവടത്തെക്കുറിച്ചും, കറുപ്പ് യുദ്ധങ്ങളെക്കുറിച്ചുമാണ്.

ഇന്നത്തെ എഴുത്ത് ഈ കാര്യങ്ങൾ എഴുതാനുള്ള പശ്ചാത്തലം കുറച്ചുകൂടി വ്യാപിപ്പിക്കുകയും ദൃഢതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അടുത്ത എഴുത്തിൽ കറുപ്പ് യുദ്ധങ്ങളിലേക്ക് നീങ്ങാം എന്നു വിചാരിക്കുന്നു.




Image
Last edited by VED on Thu Jun 26, 2025 5:19 pm, edited 1 time in total.
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

4. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഒരു വൻ വിപണി

Post posted by VED »

Image


വായനക്കാരിൽ ചിലർ എന്താണ് കറുപ്പ് എന്ന് അറിവില്ലാത്തവരായേക്കാം.

അവർക്കായി ഈ വിശദീകരണം നൽകുകയാണ്.

കറുപ്പ് അഥവാ Opium എന്നത് കഞ്ചാവു പോലുള്ള ഒരു വസ്തുവാണ്. കഞ്ചാവ് അഥവാ Ganja എന്നതിനെ കറുപ്പുമായി താരതമ്യം ചെയ്യുന്നിടത്ത് ഈ വിധം എഴുതിക്കാണുന്നുണ്ട്:

Opium has been used for centuries as a pain reliever, sleep aid, and recreational drug.

Ganja is used for recreational, medicinal, and spiritual purposes.

രണ്ടും ഇന്ന് മയക്ക് മരുന്ന് എന്ന നിർവ്വചനത്തിൽ വരുന്ന വസ്ത്തുക്കൾ തന്നെ. ഇവയിലെ എന്തോ ഒരു ഘടകം തലച്ചോറിൽ പ്രവർത്തിക്കുന്ന brain softwareൽ കാര്യമായ എന്തോ കടന്നുകയറ്റമോ മറ്റോ ചെയ്യുന്നുണ്ടാവാം.

കഞ്ചാവ് ആദ്ധ്യാത്മിക കാര്യങ്ങൾക്കും ഉപയോഗിക്കാറുണ്ട് പോലും. സാധ്യമായുള്ള കാര്യം തന്നെയാണ്.

ഞാൻ മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടില്ല. എന്നാലും, ഇവ brainsoftwareൽ ഏതുവിധത്തിലുള്ള പ്രവർത്തനമാണ് നടത്തുന്നത് എന്ന കാര്യം ഏതെങ്കിലും രീതിയിൽ എന്നെങ്കിലും അനുഭവിച്ചിറിയാൻ താൽപ്പര്യമില്ലാതില്ല. ഈ താൽപ്പര്യം എൻ്റെ പൊതുവായുള്ള നിരീക്ഷണ പരീക്ഷണ പ്രവർത്തനവുമായി ബന്ധപ്പെടുത്തിയാണ് ഇവിടെ പ്രസ്താവിച്ചത്.

എന്നാൽ തൽക്കാലും, recreational ആവിശ്യത്തിനായി ഈ വിധ മയക്കുമരുന്നുകൾ തൊടാൻ എനിക്ക് താൽപ്പര്യം ഇല്ല എന്നുള്ളതാണ് വാസ്തവം. കാരണം, ഇവയൊന്നും ഉപയോഗിക്കാതെ തന്നെ മനസ്സ് എപ്പോഴും വൻ പ്രവർത്തനത്തിലാണ്.

ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയിൽ ആണ് കഴിഞ്ഞ 20ൽ കൂടുതൽ വർഷക്കാലം മനസ്സ് പ്രവർത്തിക്കുന്നത്. മയക്ക് മരുന്നിനും ലഹരി പദാർത്ഥങ്ങൾക്കും ഈ വിധമായുള്ള മാനസിക പ്രവർത്തനം സൃഷ്ടിക്കാനാവും എന്നുതോന്നുന്നില്ല.

ചൈനയിൽ പ്രാചീന കാലം മുതൽ തന്നെ കറുപ്പ് ഔഷധ നിർമ്മാണത്തിനും, സുഖവിശ്രമത്തിനും (recreational activity) മറ്റുമായി അവിടുള്ള ധനികർ ഉപയോഗിച്ചിരുന്നുവെന്ന് കാണുന്നു. പോരാത്തതിന്, ആദ്ധ്യാത്മിക കാര്യങ്ങളിലും ഇത് ഉപയോഗിച്ചിരുന്നു പോലും.

ഇത്രയും കാര്യം ഇവിടെ എഴുതിയത്, ഒരു കാര്യം വ്യക്തമാക്കാനാണ്.

ഇന്ത്യയിൽ നിന്നും കറുപ്പ് വാങ്ങിച്ച് ചൈനയിൽ വിറ്റ് English East India Company വൻ ലാഭം കൊയ്തുവെന്ന് തട്ടിവിടുന്നവരാണ് ഔപചാരിക വിദ്യാഭ്യാസ യോഗ്യതകൾ പലതും നിരത്തിക്കാണിക്കുന്ന അക്കാഡമിക്ക് വിദ്വാന്മാർ.

ഈ വിധ ആളുകളുടെ വാക്കുകൾ കേട്ടാൽ മനസ്സിൽ വരുന്ന അറിവ്, ചൈനക്കാരെ കറുപ്പ് ഉപയോഗം പഠിപ്പിച്ചുവിട്ടത് English East India Company ആണ് എന്നതാവും. ഇത് തനി വിഡ്ഢിത്തം തന്നെയാണ്.

ചൈനയിൽ കാലാകാലങ്ങളായി കറുപ്പ് സാമൂഹിക ഉന്നതർ ഉപയോഗിച്ചിരുന്നു, പലവിധ ആവശ്യങ്ങൾക്കുമായി. ഇത് വിദേശങ്ങളിനിന്നും ഇറക്കുമതി ചെയ്ത് പ്രാദേശിക കച്ചവട കേന്ദ്രങ്ങളിൽ എത്തിക്കുന്ന ചൈനാക്കാരായ കച്ചവടക്കാരും ഉണ്ടായിരുന്നു.

English East India Company പലവിധ കച്ചവട വസ്ത്തുക്കളും കപ്പലുകളിൽ കൊണ്ടുവന്ന് വിൽക്കുന്നതിനോടൊപ്പം കറുപ്പും വിറ്റിട്ടുണ്ടാവണം.

എന്നാൽ, ചൈനയിൽ പ്രവർത്തിക്കുന്ന മറ്റ് കച്ചവടക്കാരിൽ നിന്നും ഇങ്ഗ്ളിഷ് കമ്പനിയുടെ ഇങ്ഗ്ളിഷ് ജീവനക്കാർക്ക് ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

അതിൽ ഒന്ന് ഈ വ്യക്തികൾ ഇങ്ഗ്ളിഷ് കമ്പനിയുടെ ജീവനക്കാർ മാത്രമാണ് എന്നതാണ്. അവർ അല്ല മുതൽ ഉടമകൾ.

അവർക്ക് മുകളിൽ ഇങ്ഗ്ളിഷ് കമ്പനിയുടെ ഡയറക്ടർ ബോഡ് Londonൽ പ്രവർത്തിക്കുന്നുണ്ട്. പോരാത്തതിന്, അവർക്കിടയിൽ തന്നെ പല ഉദ്യോഗസ്ഥ സ്ഥാനങ്ങളും ഉണ്ട്.

ചൈനാക്കാരായ കച്ചവടക്കാർ മുതൽ ഉടമകളാണ്. അവർക്ക് കീഴിൽ പല തട്ടുകളിൽ ഒതുക്കി നിർത്തപ്പെട്ടിട്ടുള്ള മുകളിലോട്ട് വൻ ദാസ്യഭാവം നടിക്കുകയും താഴേക്ക് വൻ കർക്കശഭാവം കാണിക്കുന്നവരുമായ ജീവനക്കാർ ഉണ്ട്.

കാര്യങ്ങൾ ഈ രീതിയിൽ നിൽക്കുമ്പോൾ തന്നെ, ഇങ്ഗ്ളിഷ് കമ്പനിയുടെ ജീവനക്കാർക്കിടയിൽ കാര്യമായ വിധേയത്ത ഭാവമോ പാദസേവാ ഭാവമോ മറ്റോ ആയ യാതോരു ഭാവവും കാണപ്പെടില്ല. കാരണം, ആ വിധ ഭാവങ്ങളെ സൃഷ്ടിക്കാൻ ഇങ്ഗ്ളിഷ് ഭാഷക്ക് ആവില്ല.

ചൈനക്കാരായ കച്ചവടക്കാർ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരുമായി വളരെ അടുത്ത് ഇടപെട്ടിരുന്നു. ചൈനീസ് ഭാഷയിൽ നിന്നും നോക്കിയാൽ, അവർ മറ്റൊരു കച്ചവട പ്രസ്ഥാനത്തിലെ വെറും കൂലിപ്പണിക്കാരോടാണ് സഹകരിക്കുന്നത് എന്ന രീതിയിൽ നിർവ്വചിക്കപ്പെട്ടേക്കാം.

കാരണം, ഫ്യൂഡൽ ഭാഷകളിൽ മുതലാളിയുടെ പണിക്കാരൻ അവൻ ആണ്. അദ്ദേഹം എന്ന സ്ഥാനം മുതലാളിക്കാണ്.

അവനും, അദ്ദേഹവും അല്ലാതെ വ്യക്തിളെ ചൈനീസ് ഭാഷയ്ക്ക് ഉൾക്കൊള്ളാൻ പ്രയാസം തന്നെയായിരിക്കും.

എന്നാൽ അനുഭവജ്ഞാനം വച്ചു നോക്കുമ്പോൾ, ചൈനീസ് കച്ചവടക്കാരേക്കാൾ ഉന്നത വ്യക്തിത്വം നിലനിർത്തുന്നത് ഇങ്ഗ്ളിഷ് കമ്പനിയിലെ ഇങ്ഗ്ളിഷ് ജീവനക്കാരായിരിക്കും.

ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു പ്രശ്നം തന്നെയായിരുന്നു. അവർ അവരുടെ ഭാഷയിലെ ഏറ്റവും തരംതാണ നീ, അവൻ, എടാ, എന്താടാ വാക്കുകളിൽ സംബോധന ചെയ്യുകയും പരാമർശിക്കുകയും തരംതാഴ്ത്തി വെക്കുകയും ചെയ്യുന്നവരാണ് ചൈനീസ് കച്ചവടക്കാർ.

ചൈനീസ് കച്ചവടക്കാർ സാർ, സാബ്, അങ്ങുന്ന് തുടങ്ങിയതു പോലുള്ള പദങ്ങളുടെ ചൈനീസ് ഭാഷയിലെ തത്തുല്യമായ പദങ്ങളാൽ നിർബന്ധമായും ഓരോ പ്രദേശത്തിലേയും ഏറ്റവും താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരേയും അവരുടെ മുകളിൽ ഉള്ളവരേയും സംബോധന ചെയ്യുകയും, പരാമർശിക്കുകയും ഉയർത്തി നിർത്തുകയും വേണ്ടിവരും.

അവർ സർക്കാർ ഉദ്യോഗസ്ഥരുടെ മുന്നിൽ ചെന്നാൽ, നിലത്ത് കുമ്പിട്ടിരുന്ന് തല നിലത്ത് കുത്തി വിധേയത്തം പ്രകടിപ്പിക്കേണം.

ഇങ്ഗ്ളിഷുകാർ ഇതിനൊന്നും നിന്നില്ല എന്നത് ഒരു വൻ സാമൂഹിക പ്രശ്നം തന്നെയായിരുന്നു. എന്നുവച്ചാൽ, സമൂഹത്തിനെ രൂപകൽപ്പന ചെയ്ത് ഘടനപ്പെടുത്തി നിൽക്കുന്ന ആശയവിനിമയത്തിലും മറ്റും വൻ വിള്ളലുകൾ ആണ് ഇങ്ഗ്ളിഷുകാരുടെ സാന്നിദ്ധ്യം സൃഷ്ടിച്ചത്.

ഇതേ പോലുള്ള ഒരു സംഭവം Travancore രാജ്യത്തിലും നടന്നിരുന്നു.

Malabar Manualൽ നിന്നുമുള്ള ഉദ്ദരണി ഓർക്കുക:

QUOTE: the presence of the English in Travancore was gradually leading to a revolution in that State. END OF QUOTE.

ഇത് 1697ലെ കാര്യമാണ്. Travancoreലെ അർദ്ധമൃഗ അടിമ വ്യക്തികൾ ഇങ്ഗ്ളിഷുകാരുടെ വ്യക്തിത്വം കണുന്നതു തന്നെ തിരുവിതാംകൂറിലെ മേൽനോട്ട അവകാശമുള്ള അന്നത്തെ നായർമാർക്ക് വൻ പ്രശ്നം തന്നെയായിരുന്നു. അവർ Anjengo (അഞ്ചുതെങ്ങ്)ലെ ഇങ്ഗ്ളിഷ് കച്ചവട കേന്ദ്രം ആക്രമിച്ച് ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്യാൻ ശ്രമിച്ചിരുന്നു.

ഏതാണ്ട് ഇതേ പോലുള്ള വിരോധ വികാരം ചൈനീസ് ഉദ്യോഗസ്ഥരിൽ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് എതിരായി വളർന്നുവന്നിരുന്നു.

ഇനി എഴുതാൻ പോകുന്നത്, പണ്ട് ചരിത്ര ഗ്രന്ഥത്തിൽ വായിച്ച കാര്യത്തിൻ്റെ ഓർമ്മയിൽ നിന്നുമാണ്. അതിനാൽ തന്നെ ആരുടേയും പേരും സംഭവങ്ങളുടെ തീയതികളും കൃത്യമായ സംഭവവും ഇവിടെ എഴുതാൻ പറ്റില്ല. എന്നിരുന്നാലും, എഴുതുന്നത് സംഭാവ്യമായ കാര്യം തന്നെയായിരിക്കും.

ചൈനാ രാജ്യത്തിലെ കച്ചവടക്കാർ പല കച്ചവട സാമാനങ്ങളും വിദേശ കച്ചവടക്കാരിൽ നിന്നും വാങ്ങിച്ചുകൊണ്ട്, ചൈനയിലെ ഉൾപ്രദേശങ്ങളിലും മറ്റും കൊണ്ടുപോയി വിൽക്കും.

അവരുടെ കൈവശം ഉള്ള ചരക്കുകൾക്ക് വൻ വിപണി സൃഷ്ടിക്കാൻ അവർ ശ്രമിക്കും.

ഇങ്ഗ്ളിഷ് കമ്പനിക്ക് ഇവർ നൽകുന്ന ഓഡറുകളിൽ കറുപ്പും ഉണ്ടാവും. ഇങ്ഗ്ളിഷ് കമ്പനി പലതും ഇന്ത്യയിലെ ഉൽപ്പാദകരിൽ നിന്നും വാങ്ങിച്ച്, കടലിലൂടെ കൊണ്ടുപോയി അവ ചൈനയിലെ കച്ചവടക്കാർക്ക് വിൽക്കും.

ഇത് ഇന്ത്യയിലെ പല വിധ ഉൽപ്പാദകർക്കും വൻ സാമ്പത്തിക ലാഭം സൃഷ്ടിച്ചിരിക്കും.

ഈ വിധ ചരുക്കുകളിൽ കറുപ്പും ഉണ്ടാവും. ചൈനയെന്ന വൻ വിപണി ഇന്ത്യയിലെ കറുപ്പിനായി ഈ വിധം തുറക്കപ്പെട്ടപ്പോൾ, കറുപ്പ് കർഷകർക്ക് വൻ സാധ്യതകളായിരിക്കാം തുറന്നുവന്നത്.

കറുപ്പ് ഉൽപ്പാദനം ഇന്ത്യയിലെ കർഷകർക്ക് ഒരു സ്വർണ്ണ ഖനി കിട്ടിയതുപോലെ അനുഭവപ്പെട്ടിരിക്കാം.

ചൈനീസ് കച്ചവടക്കാർ ചൈനയിലെ ഒരു ജില്ലയിൽ കറുപ്പ് സുലഭമാക്കിയിരിക്കാം. ഇത് ഒരു വസ്തുത.

ഇനി കറുപ്പ് യുദ്ധത്തിലേക്ക് നീങ്ങാം. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.






Image
Last edited by VED on Thu Jun 26, 2025 5:23 pm, edited 1 time in total.
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

5. വാക്കുകളിലൂടെ പടരുന്ന വിഷം

Post posted by VED »

Image


കഴഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞതാണ്, ചൈനയിലെ ഒരു പ്രവിശ്യയിൽ കറുപ്പ് ഉപയോഗം വളരെ വർദ്ധിച്ചു വന്നിരിക്കാം എന്ന്.

ഉദ്യോഗസ്ഥ പ്രസ്ഥാനം ഇങ്ഗ്ളിഷ് കച്ചവട സംഘത്തെ ഒന്ന് തമർത്താൻ ആഗ്രഹിച്ചു നിൽക്കുന്ന അവസരം. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ചൈനയിൽ യാതോരു വിധ സർക്കാർ ഛായയും ഇല്ല. വെറും കച്ചടക്കാർ.

എന്നാൽ, ചൈനയിലെ ആ പ്രവിശ്യയിലെ ഒരു തുറമുഖത്ത് ബൃട്ടിഷ് സർക്കാരിൻ്റെ ഒരു ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ഈ ഓഫിസ്, ബൃട്ടണിൽ നിന്നും വരുന്ന കച്ചവട ചരക്കുകളുടേയും കപ്പലുകളുടേയും മേൽ ഒരു ഔപചാരിക മേൽനോട്ടം വഹിച്ചിട്ടുണ്ടാവാം.

ആ തുറമുഖത്ത്, warehouseകളും മറ്റും ഈ ഓഫിസ് നടത്തുന്നുണ്ട്.

സർക്കാർ ഉദ്യോഗസ്ഥർ ഇങ്ഗ്ളിഷ് കമ്പനിയെ അടിച്ചു തമർത്താൻ ഒരു അവസരം കാത്തു നിൽക്കുന്ന നാളുകൾ.

ആ പ്രവിശ്യയിലെ ഗവർണർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ആ പ്രവിശ്യയിലെ എല്ലാ കറുപ്പ് വിൽപ്പനക്കാരും അവരുടെ കൈവശമുള്ള കറുപ്പ് സർക്കാരിൽ സമർപ്പിക്കേണം. അവയെ സർക്കാർ മേൽനോട്ടത്തിൽ കത്തിച്ചുകളയും. യാതോരു നഷ്ടപരിഹാരവും നൽകില്ല.

ഇങ്ങിനെ ഒരു ഉത്തരവ് ലഭിച്ച ചൈനീസ് കച്ചവടക്കാർ വൻ കൂർമ്മ ബുദ്ധി പ്രകടിപ്പിച്ചു. അവർ ഓരോരുത്തരായി അവരുടെ കൈവശമുള്ള കറുപ്പ് ബൃട്ടിഷ് സർക്കാർ warehouseകളിൽ വന്ന് സൂക്ഷിച്ചു വെക്കാനായി നൽകി.

ആ തുറമുഖത്ത് പ്രവർത്തിച്ചിരുന്ന Superintendent പദവിയിലുള്ള ബൃട്ടിഷ് ഉദ്യോഗസ്ഥൻ ഓരോ ചൈനീസ് വ്യാപാരിക്കും കറുപ്പ് സൂക്ഷിച്ചുവെക്കാനായി നൽകിയതിന് സീലും കൈയൊപ്പും അടങ്ങുന്ന റസീറ്റ് (receipt) നൽകി.

ഇതോടുകൂടി, ഒരു വൻ കൂട്ടം കറുപ്പ് ബൃട്ടിഷ് സർക്കാർ സംരക്ഷണത്തിലായി മാറി.

ഈ വിവരം ചൈനീസ് സർക്കാർ പക്ഷത്തിന് പറഞ്ഞുകൊടുക്കാനും ആളുകൾ ഉണ്ടായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ സംഘടിതമായി വന്ന് warehouseകളിൽ കയറി, കറുപ്പ് പുറത്തെടുത്ത് പരസ്യമായി കത്തിച്ചുകളഞ്ഞു.

ഇങ്ങിനെ ചെയ്യാൻ ആയത്, അവർ ഒരു ധാർമ്മിക വിജയമായി കണ്ടിരിക്കാം. കാരണം, ചെയ്തത് ഒരു നല്ല കാര്യമാണ് എന്ന് ഇന്ന് പറയാനായേക്കാം.

ഈ അതിക്രമ വിവരം അറിഞ്ഞ ബൃട്ടിഷ് ഉദ്യോഗസ്ഥനായ Superintendent ഈ വിധമായുള്ള ഒരു അതിക്രമിച്ചുകടക്കലിനെ ചോദ്യം ചെയ്തുകൊണ്ട് ഗവർണർക്ക് എഴുതി. പോരാത്തതിന്, കത്തിച്ചു കളഞ്ഞ കറുപ്പിൻ്റെ വില നൽകണമെന്നും ആവശ്യപ്പെട്ടു.

ഈ രീതിയിൽ വളരെ ഊഷരമായ വാക്കുകളിൽ ഈ സംഭവ വിവരണം നൽകിയാൽ, ചൈനാ ഉദ്യോഗസ്ഥർക്ക് ഹാൽ ഏതുവിധത്തിലാണ് ഇളകിയത് എന്നു മനസ്സിലാവില്ല.

ചൈനീസ് ഭാഷ നിർബന്ധിക്കുന്ന വിധേയത്വവും ദാസ്യഭാവവും ഇങ്ഗ്ളിഷിലെ കത്ത് ചൈനീസ് ഭാഷയിലേക്ക് തർജ്ജമ ചെയ്ത വ്യക്തി ആ കത്തിൽ കരുതിക്കൂടി കയറ്റിയിട്ടുണ്ടാവില്ല. ഇങ്ങിനെ ചെയ്താൽ, പിന്നെ കത്തിൽ കാണുക ധിക്കാരം മാത്രമാണ്.

കേരളത്തിൽ ഒരു സാധാരണക്കാരൻ വിലേജ് ഓഫിസർക്ക്, നിങ്ങൾ എനിക്ക് ആ കടലാസ് തരണം എന്ന് എഴുതിയാൽ തന്നെ ഇന്നും വിലേജ് ഓഫിസിലെ ജീവനക്കാർക്ക് മനസ്സിൻ്റെ സമനില തെറ്റാം. ചൈനയിലെ കാര്യം പ്രത്യേകമായി പറയേണ്ടതില്ല.

ഇനി പറായൻ പോകുന്നത് വളരെ കൃത്യമായ വിവരം അല്ല. മനസ്സിൽ നിൽക്കുന്ന ഓർമ്മ വളരെ നേരിയതാണ്.

ചൈനീസ് ഗവർണർ പട്ടാളത്തെ അയച്ച് ഇങ്ഗ്ളിഷ് കമ്പനിയുടെ കച്ചവട കേന്ദ്രങ്ങളേയും ബൃട്ടിഷ് സർക്കാർ ഓഫിസുകളേയും കൈയേറാൻ ശ്രമിച്ചു. കുറച്ച് ചില ഏറ്റുമുട്ടലുകൾ നടന്നുവെന്ന് തോന്നുന്നു.

ഇങ്ഗ്ളിഷ് പക്ഷം അവരുടെ കപ്പലുകളിൽ കയറി. തുറമുഖത്തുള്ള അവരുടെ വസ്ത്തുക്കൾ പട്ടാളക്കാർ കൈവശപ്പെടുത്തി.

ഇങ്ഗ്ളിഷ് കപ്പലുകൾ പീരങ്കിയും മറ്റ് ആയുധങ്ങളുമായി, അടുത്ത ദിവസം ആണ് എന്ന് തോന്നുന്നു, തിരിച്ചുവന്നു. ഒരു ഏറ്റുമുട്ടൽ നടന്നു. ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ഒടുവിൽ ചൈനീസ് പട്ടാളം തോൽവി സമ്മതിച്ചു. അഥവാ തോറ്റോടി.

ആ പ്രവിശ്യയിലെ ഗവർണർ ശരിക്കും ഞെട്ടുകയും ആശ്ചര്യപ്പെടുകയും ചെയ്തുവെന്നു തോന്നുന്നു. സർവ്വ സന്നാഹങ്ങളുമായി നിലയുറപ്പിച്ച തൻ്റെ പട്ടാളത്തെ യാതോരു യുദ്ധ പരിചയവുമില്ലാത്ത ഇങ്ഗ്ളിഷ് കച്ചവട കപ്പലുകൾ തുരത്തിയെന്നത്.

ഈ ഒന്നാം കറുപ്പ് യുദ്ധത്തിനെക്കുറിച്ച്, ഔപചാരിക ചരിത്ര ഗ്രന്ഥങ്ങളിൽ എഴുതുക, യുദ്ധവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ മാത്രമായിരിക്കാം.

എന്നാൽ ഇങ്ഗ്ളിഷ് കച്ചവട സംഘത്തോട് ചൈനയിലെ ഉദ്യോഗസ്ഥർക്കുള്ള നീരസത്തിൻ്റെ കാരണം ഭാഷാ കോഡുകളിൽ ആണ് ഒളിഞ്ഞുകിടക്കുന്നത് എന്ന കാര്യം ഇന്നുള്ള ചരിത്ര എഴുത്തുകളിൽ എഴുതാൻ സാധിച്ചേക്കില്ല.

മാത്രവുമല്ല, ലോകമെമ്പാടും ഇതേ പോലെ തന്നെ നിസ്സാര ആൾബലവും വളരെ തുച്ഛമായ ആയുധ ശക്തിയും ഉള്ള ഇങ്ഗ്ളിഷ് പക്ഷം എന്തുകൊണ്ടാണ് ഏതുവിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങളിലും വിജയിച്ചുവന്നിരുന്നത് എന്നത് ചരിത്രത്തിലൂടെ പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസം തന്നെയാണ്.

ഈ അവസരത്തിൽ English East India Companyയുടെ പട്ടാളത്തെക്കുറിച്ച് ഒന്ന് പറയേണ്ടിയിരിക്കുന്നു.

ഇത് വളരെ ആഴമേറിയ ഒരു പാതയാണ്. Madras പ്രദേശത്തിലെ Arcotൽ വച്ച് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും കമ്പനിയിലെ ചെറുപ്പക്കാരനായ Robert Clive എന്ന ഉദ്യോഗസ്ഥനെക്കുറിച്ചും പറയേണ്ടിവരും. അതിലേക്കൊന്നും ഇപ്പോൾ പോകാൻ പറ്റില്ല.

ഇന്ന് ബൃട്ടിഷ് പട്ടാളം അതിഗംഭീരമായ military paradeകളും യുദ്ധ ആയുധങ്ങളുടെ പ്രദർശനവും കാഴ്ചവെക്കാറുണ്ട്. എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ ഇതിനെ വെല്ലുന്ന തരത്തിലുള്ള അച്ചടക്കമുള്ള പട്ടാള പെരേഡുകളും യൂദ്ധ വിമാനങ്ങളുടെ പറക്കുന്ന നിരകളും മറ്റും പല രാജ്യങ്ങൾക്കും കാഴ്ചവെക്കാനാവും.

ഇന്ത്യക്ക് പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള പട്ടാള paradeകൾ നടത്തിക്കാണിക്കാൻ പറ്റും. ഇന്ത്യൻ പട്ടാളത്തിൻ്റെ മിനുക്കവും സംവിധാനങ്ങളും കണ്ടാൽ അത് ഇന്ത്യയിൽ ഉള്ളത് അല്ലായെന്ന തോന്നൽ തന്നെ വരാം.

എന്നാൽ ഇതുകൊണ്ടൊന്നും, രാജ്യം നേരിടുന്ന യാതോരു പ്രതിസന്ധിയേയും യാതോരു രാജ്യത്തിനും വിജയകരമായി നേരിടാൻ ആവില്ല. ബൃട്ടണ് പോലും.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളക്കാർ എന്നത് വളരെ നിസ്സാര വേതനം ലഭിച്ച പ്രാദേശികർ ആയിരുന്നു. അവരിൽ ജ്വലിച്ചു നിന്ന വികാരം, ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുക എന്നതു തന്നെയാണ്. ഇന്നും ലോകമെമ്പാടുമുള്ള ആളുകൾ ഇങ്ഗ്ളണ്ടിലേക്ക് ഇരച്ചുകയറുന്നതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന ചേതോവികാരവും ഇതുതന്നെ.

മാത്രവുമല്ല, തമ്മിൽ ആശയവിനിമയം എന്നത് ഒരുതരം സ്ഫോടകവസ്ത്തു അല്ലാത്ത ഒരു കൂട്ടർ ഇങ്ഗ്ളിഷുകാരാണ്.

ഇന്ത്യയിലെ പല ഭാഷകളും വളരെ കൃത്യമായി നേരത്തെ നിശ്ചയിക്കപ്പെട്ട വാക്ക് കോഡുകളിൽ നിന്നും നിസ്സാരമായി ഒന്ന് വ്യതിചലിച്ചാൽ, യുദ്ധരംഗത്തു പോലും മനുഷ്യരിൽ വൻ മാനസിക വിഭ്രാന്തിതന്നെ പൊട്ടിപ്പുറപ്പെടും.

ഇങ്ഗ്ളിഷ് പട്ടാളക്കാരിൽ പണ്ട് കണ്ടിരുന്ന ഒരു പത്യേകത, അവർ തോൽവി നേരിടുമ്പോഴും, അവരിലെ അച്ചടക്കവും പട്ടാള ചിട്ടയോടുള്ള കൂറും, മേലുദ്യാഗസ്ഥനോടുള്ള അനുസരണവും അലങ്കോലപ്പെടില്ല എന്നതായിരുന്നു.

അതേ സമയം ഇന്ത്യാ രാജ്യം നിലംപതിക്കും എന്ന തോന്നൽ പട്ടാളക്കാരിൽ കയറിവന്നാൽ ആശയവിനിമയത്തിൽ ഉടൻ തന്നെ പൊട്ടിത്തെറി വളരെ നിസ്സാര വാക്കുകളിൽ കേട്ടുതുടങ്ങും.

മുതലാളി പൊട്ടിപ്പാളീസായി, തൊഴിലാളി പണക്കാരനായ അനുഭവം തന്നെ പട്ടാളത്തിൽ കയറിവരും.

വിറച്ചു നിൽക്കുന്ന പട്ടാള ഓഫിസറുടെ തൂ എന്ന സംബോധന, സാധാ പട്ടാളക്കാരൻ (sepoy - ശിപായി) അനുസരിക്കില്ല. നീ പോടാ എന്ന ഭാവം തന്നെ ശിപായി റാങ്കുകാരനിൽ കയറിവരും.

ഇതും ഇങ്ഗ്ളിഷ് പട്ടാളത്തിൽ സൃഷ്ടിച്ചെടുക്കാൻ പറ്റാത്ത ഒരു വൈകാരികാവസ്ഥയാണ്.

പലപ്പോഴും ഇങ്ഗ്ളിഷ് പക്ഷത്തോടു ഏറ്റുമുട്ടിനിന്നിരുന്ന ഏതിർ പക്ഷങ്ങളിൽ തമ്മിലടിയും പാരവെപ്പും, പിന്നിൽ നിന്നും കുത്തും, ആശയവിനിമയത്തിലുള്ള തടസ്സങ്ങളും മറ്റും തന്നെയാണ് അവരെ തോൽപ്പിച്ചത്.

അതേ സമയം തോൽവിയുടെ മുൾമുനയിൽ നിൽക്കുന്ന ഇങ്ഗ്ളിഷ് പക്ഷത്തിൽ ഈ വിധമായുള്ള വികാരങ്ങൾ അവരുടെ ഭാഷാ വാക്കുകൾ സൃഷ്ടിക്കില്ല.

1972ൽ Bangladeshൻ്റെ പിറവിയിലേക്ക് നയിച്ച യുദ്ധത്തിൽ പാക്കിസ്ഥാനി പട്ടാളത്തെ Bangladeshൽ നയിച്ച Lt-General A.A.K. Niazi പറഞ്ഞവാക്കുകൾ ഇവിടെ പ്രസ്താവ്യമാണ്.

ഇദ്ദേഹം പറഞ്ഞത്, തന്നെ തോൽപ്പിച്ചത് ഇന്ത്യൻ പട്ടാളം അല്ലായെന്നാണ്. മറിച്ച്, പാക്കിസ്ഥാൻ പട്ടാള headquartersൽ തനിക്കെതിരായി petty intrigues and deliberate sabotage യുദ്ധ സമയത്ത് നടന്നുകൊണ്ടിരുന്നുവെന്നാണ്.

അതായത്, വിജയശ്രീലാളിതനായി തിരിച്ചുവരുന്ന Lt-General A.A.K. Niazi ഒരു വൻ അപകടകാരി തന്നെയാകും എന്ന് ഇദ്ദേഹത്തിൻ്റെ അതേ പദവിയിൽ ഉള്ള മറ്റ് പട്ടാള ഓഫിസർമാർ നിരന്തരം ചിന്തിച്ചിരിക്കും.

അതേ സമയം ഇന്ത്യൻ പട്ടാളത്തിലും ഇതേ പ്രശ്നം ഉണ്ടാവേണ്ടതല്ലെയെന്ന ചോദ്യം വരാം. ഇതിനുള്ള ഉത്തരം പറയാനായി വളരെ സങ്കീർണ്ണമായ പല വിവരങ്ങളിലേക്കും ഈ എഴുത്ത് പാതവിട്ടോടേണ്ടിവരും.

എന്നാൽ ഹ്രസ്വമായി പറഞ്ഞാൽ, ഇന്ത്യൻ ഉദ്യോഗസ്ഥർ വളരെ കരുതിക്കൂട്ടി സൃഷ്ടിച്ചെടുത്ത ഒരു യുദ്ധ രംഗമായിരുന്നു അന്നത്തേത്. പാക്കിസ്ഥാന് പലവിധ ദുർബലതകളും ഭൂമിശാസ്ത്രപരമായി ഈ യുദ്ധത്തിൽ നിലനിന്നിരുന്നു.

അവർ ഇന്ത്യയുമായൊരു യുദ്ധം മുന്നിൽ കണ്ടിരുന്നില്ല. കെണിയിൽ വീണ കാര്യം പിന്നീടാണ് മനസ്സിലായത് എന്നു തോന്നുന്നു.

ആ വിഷയം ഇപ്പോൾ വിടാം.

ഈ, ആശയവിനിമയത്തിലൂടെ പടരുന്ന വിഷം എന്ന പ്രശ്നം എല്ലാ ഫ്യുഡൽ ഭാഷാ സാമൂഹികാന്തരീക്ഷങ്ങളിലും നിലനിൽക്കും.

എന്നാൽ, ജനങ്ങളെ വെറും പാദസേവകരായ അടിമകളായി തമർത്തിവെക്കാനായാൽ, ജപ്പാനിനുണ്ട് എന്നു പറയപ്പെടുന്ന സാമൂഹിക അനുസരണവും മറ്റും ആ സമൂഹത്തിന് പ്രകടിപ്പിക്കാനായേക്കാം.

ഇനി എഴുത്തിൻ്റെ പാതയിലേക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു. ആരാണ് യഥാർത്ഥ മനുഷ്യർ എന്നതായിരുന്നു ചിന്താവിഷയം.

അടുത്ത എഴുത്തിൽ.



Image



Image
Last edited by VED on Thu Jun 26, 2025 5:27 pm, edited 1 time in total.
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

6. Oriental cunning

Post posted by VED »

Image


1997ൽ ബൃട്ടൺ Hong Kongനെ ചൈനയ്ക്ക് വിട്ടുകൊടുക്കുന്നതു വരെ ചൈനയെന്നത് യൂറോപ്പിനും, ഒരു പരിധിവരെ ദക്ഷിണേഷ്യക്കും മറ്റും ഏതാണ്ടൊക്കെ അജ്ഞാതമായ ഒരു പ്രദേശം തന്നെയായിരുന്നു.

പണ്ട് കാലങ്ങളിൽ യൂറോപ്പിലെ ആളുകൾക്ക് സമുദ്രത്തിൻ്റെ അങ്ങേയറ്റത്ത് എന്താണ് ഉള്ളത് എന്നതിനെക്കുറിച്ച് കാര്യമായ ധാരണയില്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാമെന്ന് തോന്നുന്നു.

എന്നാൽ 'പണ്ട്' എന്ന വാക്കിന് ചില പ്രശ്നങ്ങൾ ഉണ്ട്. പണ്ട് എന്ന വാക്ക് ഇപ്പോൾ ഉപയോഗിക്കുന്നത്, കുറേ നൂറ്റാണ്ടുകൾക്ക് മുൻപ് എന്ന അർത്ഥത്തിലാണ്. അതിനുമപ്പുറത്തും പണ്ട് എന്ന കാലം അനന്തമായി പിന്നോട്ട് നീങ്ങുന്നുണ്ട്.

ഇന്ന് ബഹിരാകാശത്തിൻ്റെ അതിരുകൾ നോക്കിക്കാണുന്നതു പോലെയാണ് അക്കാലങ്ങളിൽ കടലിനെ യൂറോപ്പിലെ ആളുകൾ പണ്ട് കാലങ്ങളിൽ നോക്കാറ്. ശൂന്യാകാശത്തുകൂടെ വിദൂരങ്ങളിലേക്ക് പോയാൽ, അങ്ങ് അകലങ്ങളിൽ മറ്റ് മനുഷ്യവാസ സ്ഥലങ്ങൾ കാണുമെന്ന് യാതോരു ഉറുപ്പുമില്ലതന്നെ. അതുപോലെ.

1271 - 1295 കാലഘട്ടത്തിൽ മൂന്ന് Venetian കച്ചവടക്കാർ ചൈനാ പ്രദേശത്ത് ഏതെല്ലാമോ വിധത്തിൽ എത്തിച്ചേർന്നു.

അവർ തങ്ങളെ പോലെ മനുഷ്യരാണ് എന്ന് തിരിച്ചറിഞ്ഞ കൂട്ടരെ കാണുകയും അവരുടെ രാജാവായ (മഹാരാജാവായ) Kublai Khanൻ്റെ അടുത്തെത്തുകയും ചെയ്തു. അവരിൽ ചെറുപ്പക്കാരനായ Marco Poloന് ആ രാജാവ് തൻ്റെ കീഴിൽ ഉയർന്ന ഉദ്യോഗ സ്ഥാനം നൽകി പോലും.

Marco Polo പിന്നീട് യൂറോപ്പിലേക്ക് തിരിച്ചുവന്നപ്പോഴാണ് ഈ വിധമായുള്ള ഒരു ചൈനാ പ്രദേശത്തെക്കുറിച്ച് യൂറോപ്പിലെ സാധാരണക്കാർ അറിയുന്നത്.

Marco Polo സുഖമമായി ചൈനീസ് ഭാഷ സംസാരിച്ചിരുന്നുവെന്നതിന് യാതോരു തെളിവും കാണുന്നില്ല. എന്നിരുന്നാലും, ചൈനാക്കാരുടെ കൂടെ കുറേ വർഷക്കാലം ജീവിച്ചിരുന്നതിലാൽ കുറച്ചൊക്കെ ചൈനീസ് ഭാഷയും മറ്റും പഠിച്ചിരിക്കാം.

എന്നിരുന്നാലും പലപ്പോഴും ഒരു തർജ്ജമക്കാരൻ്റെ സഹായം Marco Poloന് ആവശ്യം വന്നിരുന്നുവെന്നു തോന്നുന്നു.

ഒരു മനുഷ്യൻ വല്ല മൃഗങ്ങളുടെ കൂട്ടത്തിൽ വർഷങ്ങളോളം ജീവിക്കുകയാണ് എങ്കിൽ, ആ മൃഗങ്ങളുടെ ആശവിനിമയം ചെറുതായെങ്കിലും ആ ആൾക്ക് മനസ്സിലായിത്തുടങ്ങാം, എന്നും മനസ്സിലാക്കാവുന്നതാണ്.

ചൈനയിൽ ഉള്ളത് തങ്ങളെ പോലുള്ള മനുഷ്യർ ആണ് എന്ന് യൂറോപ്പിലെ ആളുകൾ അനുമാനിച്ചിരിക്കാം.

അതേ പോലെ തന്നെ Marco Poloവും കൂട്ടരും തങ്ങളെ പോലുള്ള മനുഷ്യർ ആണ് എന്ന് ചൈനാക്കാരും ചിന്തിച്ചിരിക്കാം.

എന്നിരുന്നാലും, രണ്ടു കൂട്ടർക്കും യഥാർത്ഥത്തിൽ അന്യോന്യം പൂർണ്ണമായി മനസ്സിലാക്കാൻ പ്രയാസം തന്നെയായിരിക്കാം.

യഥാർത്ഥത്തിൽ ഇന്നും പല മൃഗങ്ങളുമായി മനുഷ്യന് ആശയവിനിമയം ഒരു ചെറിയതോതിൽ ചെയ്യാനാകും. അതിനുപ്പുറത്തേക്ക് ആവില്ല.

മൃഗങ്ങൾക്ക് മനുഷ്യനെപ്പോലെ കൈയും കാലുകളും ഉപയോഗിക്കാൻ പറ്റില്ല എന്നത് ഒരു വൻ തടസ്സമായി നിലനിൽക്കും.

എന്നാൽ വാസ്തവം അതിനേക്കാൾ അകലത്തിലാണ്. ഇന്നും മലയാളികളുടെ മനസ്സിലിരിപ്പ് ഒരു ഇങ്ഗ്ളിഷുകാരന് മനസ്സിലാക്കാൻ പറ്റില്ല എന്ന കാര്യം ഓർക്കുക.

എന്നാൽ, ആശയവിനിമയത്തിലുള്ള തടസ്സം മാറ്റിയാൽ, മൃഗങ്ങളും മനുഷ്യരും തമ്മിലുളള അന്തരം വളരെ ചുരുങ്ങിപ്പോകും.

കാരണം, മനുഷ്യർക്കുള്ള മിക്ക വൈകാരിക ഭാവങ്ങളും പല മൃഗങ്ങളിലും ഉണ്ട്. പോരാത്തിന്, ആനകൾ പോലുള്ള മൃഗങ്ങളിൽ കുടുംബ ബന്ധങ്ങളും വൈവാഹിക ബന്ധങ്ങളും കുട്ടികളോടുള്ള വാത്സല്യവും മറ്റും ഉണ്ട്.

തിരിവിതാംകൂറിലെ അടിമ ജനത്തിന് ഇതിൽ പലതും വ്യക്തമായ രീതിയിൽ ഇല്ലായിരുന്നുവെന്ന കാര്യം ഓർക്കുക.

മലയാളികൾ ഇങ്ഗ്ളിഷിൽ സംസാരിക്കുമ്പോൾ, ഇങ്ഗ്ളിഷുകാരിൽ മലയാളികൾ അവരേപ്പോലുള്ളവർ ആണ് എന്ന ധാരണയും തെറ്റിധാരണയും വരാം.

എന്നാൽ, എൻ്റെ ഈ എഴുത്ത് പരമ്പരയിൽ വളരെ വ്യക്തമായി വിവരിച്ചിട്ടുള്ള ഫ്യൂഡൽ ഭാഷക്കാരുടെ പല നിഗൂഢ മാനസിക ഭാവങ്ങളും ഇങ്ഗ്ളിഷുകാർക്ക് ഭാവന ചെയ്യാൻ പോലും പറ്റാത്തവയാണ് എന്ന കാര്യം തിരിച്ചറിയുക.

Oriental ജനത അഥവാ Orientലെ ആളുകൾ വളരെ കുരുട്ടു ബുദ്ധിക്കാരാണ് എന്ന രീതിയിൽ ഉള്ള എഴുത്തുകൾ പണ്ടെവിടെയോ വായിച്ചതായി ഓർക്കുന്നു. Orient എന്നത് ഏഷ്യൻ പ്രദേശങ്ങൾ ആണ്.

Oriental cunning എന്ന വാക്യപ്രയോഗം തന്നെ പണ്ട് കാലങ്ങളിൽ നിലവിൽ ഉണ്ടായിരുന്നു. അതായത്, ഏഷ്യക്കാരുടെ കൗശലം, കാപട്യം, ചതിക്കാനുള്ള ഉത്സാഹം, വഞ്ചന സ്വാഭവം, സൂത്രശാലിത്തം എന്നതൊക്കെ.

എന്നാൽ ഈ പറഞ്ഞ കാര്യങ്ങൾ മിക്ക ഫ്യൂഡൽ ഭാഷാ വേദികളിലും ഉണ്ട് എന്നാണ് തോന്നുന്നത്. അതിനാൽ തന്നെ ഈ വിധമായുള്ള ഒരു കാര്യം ഏഷ്യക്കാരുടെ മാത്രം കുത്തകയാണ് എന്നു തോന്നുന്നില്ല.

ഈ ഒരു കാര്യത്തെക്കുറിച്ച് ഇവിടെ പറഞ്ഞത്, 1989ൽ ചൈനയിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ചൈനയക്ക് അന്നുവരെ കാര്യമായ ലോക വിവരം ഇല്ലായിരുന്നുവെന്നാണ് തോന്നുന്നത്. സാങ്കേതിക വിദ്യാ വിവരത്തിലും വളരെ പിന്നിലായിരുന്നു ആ രാജ്യം.

എന്നിരുന്നാലും, അവിടുള്ള കരകൗശല തൊഴിലുകാർ പലവിധ നൈപുണ്യങ്ങൾ ഉള്ളവരായിരുന്നു എന്നാണ് തോന്നുന്നത്.

പല മൃഗങ്ങൾക്കും അതിശയിപ്പിക്കുന്ന തരത്തിലുള്ള നൈപുണ്യങ്ങൾ ഉണ്ട് എന്ന കാര്യവും ഇവിടെ ഇപ്പോൾ ഓർക്കാവുന്നതാണ്.

വീണത് വിദ്യയാക്കാം എന്നുതു പോലെ, കമ്മ്യൂണിസ്റ്റ് ചൈനയിലെ സർക്കാർ അന്ന് ജനങ്ങളുടെ വസ്ത്ര ധാരണത്തിൽ പോലും വൻ നിയന്ത്രണം വച്ചിരുന്നു. സ്ത്രീകളും പുരഷന്മാരും അടക്കം എല്ലാരും ഒരേ ഒരു തരത്തിലുള്ള ഒരേ നിറങ്ങളിൽ ഉള്ള വസ്ത്രം മാത്രം ധരിക്കണം.

Mao blue, Grey, Green എന്നീ നിറങ്ങളിൽ ഉള്ള വാസ്ത്രങ്ങൾ മാത്രമേ അനുവദിച്ചിരുന്നുള്ളു. simple, baggy, and practical outfit.

റഷ്യയിൽ നിന്നുമാണ് ആദ്യ കാലങ്ങളിൽ കമ്മ്യൂണിസ്റ്റ് ചൈനക്ക് സാങ്കേതിക ഉപകരണങ്ങളും സാങ്കേതിക വിവരങ്ങളും നൈപുണ്യങ്ങളും ലഭിച്ചത് എന്നു തോന്നുന്നു.

എന്നാൽ, ഇങ്ഗ്ളിഷ് ലോകത്തിൽ അതിശയിപ്പിക്കുന്ന തരത്തിലുള്ള പലതും ഉണ്ട് എന്ന വിവരം ചൈനീസ് സർക്കാരിന് ലഭിച്ചിരുന്നു.

Hong Kong എന്ന പ്രദേശം അന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിലായിരുന്നുവെന്ന് ഓർക്കുക. ലോകത്തിലെ ഏറ്റവും മികച്ച പ്രദേശങ്ങളിൽ ഒന്നായിരുന്നു അന്ന് Hong Kong.

ഈ പ്രദേശവുമായി ചൈനയിലെ ചില ആളുകൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നിരന്തര സമ്പർഗ്ഗത്തിന് അവസരം ലഭിച്ചിരുന്നിരിക്കാം. കാരണം, ചൈനയോടു ഒട്ടിനിൽക്കുന്ന പ്രദേശമാണ് Hong Kong.

Hong Kong എന്നത് അന്ന് ചൈനക്കാർക്ക് ഒരു വിസ്മയ ലോകം തന്നെ ആയിരുന്നിരിക്കാം. അവിടുള്ള ആളുകൾ ധരിക്കുന്ന വൈവിദ്യമാർന്ന വസ്ത്രങ്ങൾ തന്നെ അശ്ചര്യകരമായിരുന്നിരിക്കാം, ചൈനാക്കാർക്ക്.

ഇതേ പോലുള്ള ഒരു അങ്കലാപ്പിൽ ആയിരുന്നു പണ്ട് Japanനും. വൻ ഫ്യൂഡൽ ഭാഷാ സമൂഹം. യാതോരുവിധ ആധുനിക സാങ്കേതിക വിദ്യകളും കൈവശം ഇല്ല.

ഇങ്ഗ്ളിഷ് ലോകത്തിൽ നിന്നും സാങ്കേതിക വിദ്യകളും നൈപുണ്യങ്ങളും ഉന്നത സാങ്കേതിക നിലവാരത്തിലുള്ള ഉപകരണങ്ങളും എങ്ങിനെയെങ്കിലും തട്ടിയെടുക്കാൻ Japanനിലെ ഭരണ വംശക്കാർ തീരുമാനിച്ചിരുന്നു.

അങ്ങിനെയാണ് അവരുടെ രാജ്യത്തെ അവർ മുന്നോട്ട് നീക്കിയത്. എന്നിരുന്നാലും, Japan പഴയകാല ഇങ്ഗ്ളണ്ടുപോലെ ആവില്ല എന്നത് മറ്റൊരു കാര്യം.

ഏതാണ്ട് ഇതേ പോലുളള ഒരു തീരുമാനം ചൈനീസ് സർക്കാരും വളരെ രഹസ്യമായി എടുത്തിരുന്നിരിക്കാം.

ഇതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം എന്നു വിചാരിക്കുന്നു.




Image
Last edited by VED on Fri Jun 27, 2025 8:37 am, edited 1 time in total.
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

7. Anglophilaയും മറ്റും

Post posted by VED »

Image


ഇങ്ഗ്ളിഷുകാരുടെ managementൽ നടക്കുന്ന ഭരണ സംവിധാനങ്ങൾ ലോകത്തിലെ പല ഇടങ്ങളിലും പടർന്നുപിടിച്ചപ്പോൾ, ആ ഇടങ്ങളിലെല്ലാം അവിടങ്ങളിലെ സാമൂഹിക ബോധത്തിൽ കാര്യമായ മാറ്റം സംഭവിച്ചു തുടങ്ങി.

എല്ലായിടത്തും പല ആളുകളിലും ഇങ്ഗ്ളിഷ് ആളുകളെ വസ്ത്രധാരണത്തിലും അറിവിൻ്റെ കാര്യത്തിലും അനുകരിക്കാനുള്ള ഒരു പ്രവണത പടർന്നുപിടിച്ചു.

അതോടൊപ്പം തന്നെ ഈ വക ജനക്കൂട്ടങ്ങളിലെ പല കൂട്ടരും അവരെക്കാൾ താഴെയുള്ള ജനങ്ങൾക്ക് ഇങ്ഗ്ളിഷ് ഭാഷയുടെ സ്വാധീനം ലഭിക്കരുത് എന്ന രീതിയിൽ സാമൂഹികമായി പലവിധ മുൻകരുതലുകളും ചെയ്തു തുടങ്ങി.

യൂറോപ്പിലെ ഫ്രാൻസ്, ജർമനി, സ്പെയിൻ, തുടങ്ങിയ പല രാജ്യങ്ങളും ഇങ്ഗ്ളണ്ടുമായി ചരിത്രപരമായി മത്സരിച്ചിരുന്നുവെങ്കിലും, ഇതിനെല്ലാം പിന്നിൽ യാതോരു കരുതിക്കൂട്ടലും ഇല്ലാതെ നടന്ന ഒരു കാര്യം, അവരാരും വ്യക്തമായി അറിയാതെ തന്നെ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിനോടുള്ള ഭൗതിക അടുപ്പം അവരിൽ പോസിറ്റിവ് ആയ പല മാറ്റങ്ങളും വരുത്തിയിരുന്നു എന്നതായിരുന്നു.

ഫ്രാൻസിലെ ചില സാമൂഹിക പരിഷ്കർത്താക്കൾ ഇങ്ഗ്ളണ്ടിനെ ആരാധിക്കുന്നവർ തന്നെയായിരുന്നു. അതായത്, Anglophiles. ഉദാഹരണത്തിന്, Voltaire

Voltaireനെക്കുറിച്ച്, Meta AI പറയുന്നത് കാണുക:

QUOTE:

Voltaire was an Anglophile. He had a deep admiration for English culture, politics, and philosophy. During his exile in England (1726-1729), he developed a strong appreciation for:

1. English literature (Shakespeare, Milton)
2. English politics (constitutional monarchy, parliamentary system)
3. English philosophy (Locke, Newton)
4. English tolerance and religious freedom

Voltaire saw England as a model for France, advocating for similar reforms in his native country. He wrote about English culture and politics in his "Letters Concerning the English Nation" (1733), which praised English values like:

1. Liberty
2. Tolerance
3. Reason
4. Moderation

Voltaire's Anglophilia influenced his own writing and thinking, shaping his views on:

1. Religious tolerance
2. Freedom of speech
3. Constitutional government
4. Scientific progress

His admiration for England and its values had a lasting impact on French thought and culture, contributing to the Enlightenment's emphasis on reason, tolerance, and individual rights. END

Adolf Hitlerറുടെ പ്രമുഖമായ സാഹിത്യ രചനയായ Mein Kampfൽ പലയിടത്തും ഇങ്ഗ്ളണ്ടിനെ സ്തുതിക്കുന്ന വാക്യങ്ങൾ കാണാൻ പറ്റും.

എന്നാൽ എന്താണ് ഇങ്ഗ്ളണ്ടിൽ വളരെ വ്യത്യസ്തമായി ഉള്ളത് എന്ന കാര്യം ആരും തന്നെ കൃത്യമായി പറഞ്ഞുകാണുന്നില്ല.

USA എന്ന രാജ്യം പടുത്തുയർത്തിയത് അനവധി പ്രാദേശിക ഇങ്ഗ്ളിഷ് കുടിയേറ്റ പ്രദേശങ്ങളുടെ (native-English settlements) മേൽ ആണ്. എന്നാൽ, അവിടേക്ക് ഇരച്ചുകയറിയത് ഭൂഖണ്ഡ യൂറോപ്യൻമാരും ബൃട്ടണിലെ തന്നെ ഐറിഷുകാരും ആണ്.

ഇവരെല്ലാംകൂടി ഒരു ഉജ്വല ഇങ്ഗ്ളിഷ് സാമൂഹിക പീഠത്തിന്മേൽ കയറിക്കൂടുകയാണ് ചെയ്തത്.

ഇന്നത്തെ ലോകത്തിൽ കാണപ്പെടുന്ന എല്ലാ ശാസ്ത്ര സാങ്കേതിക വളർച്ചയുടേയും പിന്നിൽ നിൽക്കുന്നത് ലോകമെമ്പാടും പടർന്നുകിടക്കുന്ന ഇങ്ഗ്ളിഷ് ഭാഷാ സ്വാധീനം തന്നെയാണ്. എന്നാൽ, എല്ലാ കണ്ടുപിടുത്തങ്ങളും മറ്റും ഇങ്ഗ്ളിഷുകാരല്ല ഇന്നു ചെയ്യുന്നത്, എന്നതും പ്രസ്താവ്യമാണ്.

ഇങ്ഗ്ളിഷുകാരെപ്പോലെ ആവുക എന്ന ചിന്ത പലരിലും പ്രത്യക്ഷത്തിലോ അതുമല്ലെങ്കിൽ പരോക്ഷമായോ നിലനിന്നിരിക്കാം. എന്നാൽ അതിന് പലരും കണ്ടത്തിയ മാർഗ്ഗം ഇങ്ഗ്ളിഷുകാരുടെ വസ്ത്രധാരണവും അവരുടെ കൈവശമുള്ള ശാസ്ത്ര സാങ്കേതിക വിവരങ്ങളും കൈവശപ്പെടുത്തുക എന്നതിലൂടെയായിരുന്നു.

അതോടൊപ്പം തന്നെ ഇങ്ഗ്ളിഷ് രാജ്യങ്ങളിലെ ആളുകളിൽ കണ്ടിരുന്ന ഒരു വിചാരം, ലോകത്തിൽ കാണപ്പെടുന്ന പലവിധ പ്രശ്നങ്ങളേയും തുടച്ചുമാറ്റാനാവുക, അവരിലേക്ക് തങ്ങളുടെ കൈവശമുള്ള വിവരങ്ങളും ധനവും നൽകിക്കൊണ്ടാണ് എന്നതായിരുന്നു.

മറ്റ് രാജ്യങ്ങളിലേക്ക് ജനാധിപത്യം കടത്തിവിട്ടാൽ, ആ വിധ രാജ്യങ്ങൾ ഇങ്ഗ്ളണ്ടു പോലെയായി മാറും എന്ന ശുദ്ധ വിഡ്ഢിത്തവും ഇതിൽ പെടുമായിരുന്നു.

എന്നാൽ ഫ്യൂഡൽ ഭാഷാ രാഷ്ട്രങ്ങളിലെ ജനം അടിമുടി കുരുട്ടു ബുദ്ധിക്കാരാണ് എന്ന വിവരം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഇല്ലായിരുന്നു.

ഈ മുകളിൽ എഴുതിയ കാര്യങ്ങൾ ഈ എഴുത്ത് പരമ്പരയിൽ പലപ്പോഴായി നേരത്തെ സൂചിപ്പിച്ചതോ പരാമർശിച്ചതോ ആയ കാര്യങ്ങൾ തന്നെയാണ്.

ചൈനയിലെ ഭരണ വേദികളിലും അവിടങ്ങളിലെ സാമൂഹിക അധിപന്മാരും പലവട്ടം ചർച്ചചെയ്ത കാര്യം തന്നെയായിരിക്കാം, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ സാങ്കേതിക വിദ്യകൾ കൈവശപ്പെടുത്തണം എന്ന കാര്യം. ഇത് അത്ര എളുപ്പമായിരുന്ന ഒരു കാര്യം ആയിരുന്നില്ല.

തങ്ങളുടെ കീഴിൽ അടിമകളെപ്പോലുള്ള അനേക പതിനായിരങ്ങൾ ഉണ്ട്. തങ്ങളുടെ കൈവശം കണക്കില്ലാത്ത പണവും ഉണ്ട്. എന്തും ചെയ്തെടുക്കാൻ ആവും. ഇതാവും ചൈനയിലെ ഉന്നതരുടെ നിലവാരം.

യൂഎസ്സിലെ വിഡ്ഢി അക്കാഡമിക്ക് വിദ്വാന്മാർ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിരന്തരം വേവലാതിപ്പെട്ടിരുന്നു. എന്നാൽ പലപ്പോഴും അവർ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ചൈനയിൽ മൃഗങ്ങളെപ്പോലും നിത്യവും കഠിനമായ രീതികളിൽ ആണ് പിഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നത് എന്ന കാര്യം.

ചൈനാകാരും തങ്ങളെപ്പോലെ മനുഷ്യരാണ് എന്ന ചിന്തയാണ് യൂഎസ്സിലെ വിദ്വാന്മാരിൽ ഉണ്ടായിരുന്നത്.

ഇവിടെ ചെറുതായി ഒന്ന് പാതവിട്ടോടി പറയാവുന്ന ഒരു കാര്യം, മനഷ്യരെന്ന് ഇന്ന് കരുതപ്പെടുന്നവർ എല്ലാം തമ്മിൽ ആശയവിനിമയം സാധ്യമായത് പലപ്പോഴും ഒരു പൊതുവായുള്ള ഭാഷ തമ്മിൽ പഠിച്ചെടുത്തത് കൊണ്ടാണ് എന്നതാണ്.

വ്യത്യസ്ത മനുഷ്യക്കൂട്ടങ്ങൾക്ക് തമ്മിൽ മനസ്സിലാക്കാൻ പറ്റില്ലായെങ്കിലും തമ്മിൽ ആശയവിനിമയം ആവില്ലായെങ്കിലും, ഈ വിധ ജീവജാലങ്ങൾ വ്യത്യസ്ത മൃഗങ്ങൾ തന്നെയായി നിലനിൽക്കും.

ഇന്ന് ഔപചാരിക വിദ്യാഭ്യാസവും സിനിമകളും ടിവിയും ഇൻ്റർനെറ്റും തർജ്ജമ സംവിധാനങ്ങളും മറ്റും വ്യത്യസ്ത ഭാഷകളെ വളരെ പെട്ടന്ന് മറ്റ് ആൾക്കൂട്ടങ്ങൾക്ക് മനസ്സിലാക്കാനും ഉൾക്കൊള്ളാനും സൗകര്യപ്പെടുത്തിയിട്ടുണ്ട്, എന്ന് പൊള്ളയായ രീതിയിൽ അവകാശപ്പെടനാവുന്നതാണ്.

ഇവയൊന്നുമില്ലായെങ്കിൽ, English East India Companyയുടെ ഇങ്ഗ്ളിഷ് ജീവനക്കാർ മലബാറിൽ വന്ന് പതിറ്റാണ്ടുകളോളം മലബാറിലെ പ്രാദേശികരുടെ ഇടയിൽ, തമ്മിൽ ആശയവിനിമയം ആവാത്ത വ്യത്യസ്ത മൃഗങ്ങൾ എന്ന രീതിയിൽ ജീവിച്ചതുപോലെ തന്നെയായിരിക്കും ഇന്നത്തെ ലോകത്തിൻ്റെ അവസ്ഥ.

ഇനി ചൈന രാജ്യം നടത്തിയ ഒരു വൻ കുരുട്ടുവിദ്യ പ്രയോഗത്തെക്കുറിച്ച് ഉപന്യസിക്കാം. അത് അടുത്ത എഴുത്തിലാവാം എന്നും കരുതുന്നു.




Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

8. അതിരുകളില്ലാത്ത വിഡ്ഢിത്തം

Post posted by VED »

Image




ചൈനയിൽ കമ്മ്യൂണിസമാണ്. ജനാധിപത്യം ഇല്ല. അവിടെ ആളുകൾ വളരെ കഷ്ടതയനുഭവിക്കുന്നു.

ഈ രീതിയിൽ ആണ് യൂഎസ്സിൽ അക്കാഡമിക്ക് വിദ്വാന്‍മാരും മറ്റ് വൻ ബുദ്ധിജീവികളും നിലവിളിച്ചുകൊണ്ടിരുന്നത്.

യഥാർത്ഥത്തിൽ, സൈദ്ധാന്തികപരമായി വിഭാവനം ചെയ്യപ്പെട്ടിരുന്ന കൈമ്മ്യൂണിസത്തിൻ്റെ യാതൊന്നും തന്നെ ചൈനയിൽ ഇല്ലായിരുന്നുവെന്നാണ് എനിക്ക് മനസ്സിലാക്കാൻ പറ്റിയത്.

ചൈനയെന്നത് അതി കഠിനമായ ഉച്ചനീചത്വ, ജന്മി-അടിമ വാക്ക് കോഡുകൾ ഉള്ള ഒരു ഭാഷയുടെ കൈകളിൽ പെട്ടുകിടക്കുന്ന പലവിധ ജനതകൾ ഉള്ള ഒരു രാജ്യമായിരുന്നു. എന്നാൽ ഈ വിവരത്തിൻ്റെ ഒരു അംശം പോലും യൂഎസ്സിലെ വിവരവിജ്ഞാനികൾക്ക് അറിയില്ലായിരുന്നു, അന്ന്.

ഇന്നും ഇതുതന്നെ സ്ഥിതി.

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ പൊട്ടന്മാർ നിലവിളിച്ചുകൊണ്ടിരുന്നത്, ചൈനയിലെ ജനങ്ങളുടെ ദുരിതാവസ്ഥയെക്കുറിച്ചാണ്.

അതേ സമയം ചൈനയിലെ ഉന്നതർക്ക് വേണ്ടത് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളുടെ സാങ്കേതിക വിജ്ഞാനങ്ങളും ഉപകരണങ്ങളും ആണ്.

1980കളിൽ ചൈനയിൽ ചെറിയതോതിലുള്ള സാമൂഹിക സ്വാതന്ത്ര്യങ്ങൾ വിദ്യാഭ്യാസത്തിലും വസ്ത്രധാരണത്തിലും മറ്റും വന്നിരുന്നു.

ചൈനയിൽ 1989ൽ ജനാധിപത്യത്തിനായി കോളജുകളിൽ പഠിക്കുന്ന ചെറുപ്പക്കാർ വൻ പ്രക്ഷോഭം നടത്തി. തൊഴിലാളികൾ അവരുടേതായ ആവശ്യങ്ങളുമായി പലയിടത്തും പ്രക്ഷോഭങ്ങൾ നടത്തി.

ഇതെല്ലാം സംഭവിക്കാനായി അദൃശ്യമായി പല ഉന്നത വേദികളിലും വൻ പദ്ധതിയിടൽ നടന്നിരിക്കും. പുഴുക്കളെപ്പോലെ കാണപ്പെട്ടിരുന്ന ജനം അദൃശ്യ ചരടുവലികളിൽ ആടുന്ന പാവകൾ മാത്രം.

ഈ വിധ പ്രക്ഷോഭങ്ങളുടെ ചില ദൃശ്യങ്ങൾ ചൈനീസ് സർക്കാർ പുറംലോകത്തിന് കാണാനും സൗകര്യം ചെയ്തുകൊടുത്തു.

Tiananmen Square എന്ന സ്ഥലത്ത് പ്രക്ഷോഭകരെ യാതോരു അനുകമ്പയുമില്ലാതെ പോലീസ് ലാത്തിച്ചാർജ്ജ് ചെയ്യുന്ന രംഗങ്ങൾ അന്ന് പുതുതായി വന്നുതുടങ്ങിയ Live TV broadcastലൂടെ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ ജനങ്ങൾ കണ്ട് തരിച്ചിരുന്നുപോയി.

ഇതിന് ശേഷം, അവിടെ വെടിവെപ്പും നടന്നുവെന്നാണ് അറിയുന്നത്. അനേകം പേർ മരിച്ചു.

ഇങ്ങിനെയൊരു കാര്യം കേൾക്കുമ്പോൾ, വളരെ വ്യക്തമായി മനസ്സിലാക്കേണ്ടത്, ചൈനീസ് സർക്കാർ ഉദ്യോഗസ്ഥതലത്തിൽ വളരെ കരുതിക്കൂട്ടിയുള്ള പദ്ധതിയിടൽ നടന്നിരിക്കും എന്നതാണ്.

ചൈനയിൽ ഈ പ്രക്ഷോഭത്തിന് മുൻനിരയിൽ നിന്നിരുന്ന ചെറുപ്പക്കാർക്ക് യൂഎസ്സിലേക്ക് കടക്കാനുള്ള സൗകര്യം യൂഎസ്സ് സർക്കാർ ചെയ്തുകൊടുത്തു.

ഇതിനുള്ള സൗകര്യം ചൈനീസ് സർക്കാരും ചെയ്തിരിക്കും എന്നകാര്യം ആണ് മനസ്സിലാക്കേണ്ടത്. ഇങ്ഗ്ളിഷിൽ മനസ്സിലാക്കുന്നത് പോലെയല്ല കാര്യങ്ങൾ.

ഉദാഹരണത്തിന്, ഇന്ന് Googleൻ്റ തലപ്പത്ത് ഇരിക്കുന്ന തമിഴ് നാട്ടുകാരനെ ഇന്ന് ആ ആളുടെ തമിഴ് നാട്ടിലെ പഴയ കാല ആദ്ധ്യാപകർക്കും മറ്റ് മേലുദ്ധ്യോഗസ്ഥർക്കും തമിഴിൽ നീ എന്ന് സംബോധന ചെയ്യാനാവും. അവരോടു വാക്കുകളിൽ വൻ വിധേയത്തം ആ ആൾ തിരിച്ചു നൽകേണ്ടിയും വരും.

ഇതേ പോലുള്ള കഠിന ബലം ഉള്ള ചൈനീസ് ഭാഷയിലെ കണ്ണികളിൽ ബന്ധിപ്പിക്കപ്പെട്ടവരെയാണ് യൂഎസ്സ് സർക്കാർ അവരുടെ കോളജുകളിലേക്ക് രക്ഷപ്പെടുത്തിക്കൊണ്ടുവന്നത്.

അവർക്ക് അന്നത്തെ യൂഎസ്സിലെ ഏറ്റവും മുന്തിയ സാങ്കേതിക പഠന വേദികളിൽ കയറിച്ചെല്ലാനും അവിടങ്ങളിൽ ഇരുന്ന് പഠിക്കാനും വൻ സൗകര്യമാണ് യൂഎസ്സ് സർക്കാർ സൗകര്യപ്പെടുത്തിയത്.

ചൈയിലേക്ക് ഈ വിധം കടന്നവരുടെ മേൽ ചൈനീസ് ഭാഷയിൽ ചൈനയിലെ ഉന്നതർക്ക് നിയന്ത്രണവും വാത്സല്യവും മറ്റും നിലനിൽക്കും. ഇത് ഇങ്ഗ്ളിഷിൽ മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമാണ്.

അതേ പോലെതന്നെ ഇവർക്ക് ചൈനയിലെ മറ്റ് ഉന്നതരുമായും പണക്കാരുമായും സ്വന്തം സുഹൃത്തുക്കളുമായും മറ്റും വൻ ബന്ധം നിലനിൽക്കും.

ഈ കൂട്ടർ പഠനത്തിന് ശേഷം, യൂഎസ്സിലെ പല ഉന്നത സാങ്കേതിക വിദ്യാ വ്യവസായങ്ങളിലും ജീവനക്കാരായി ചേർന്നു.

ഇവർ വൻ രഹസ്യകാര്യപരിപാടിയുമായി ആണ് കയറിവന്നിരിക്കുന്നത് എന്ന വിവരം ലോകമെന്തെന്നറിയാത്ത പച്ചപ്പരമാർത്ഥികളായ യൂഎസ്സിലെ വ്യാവസായികൾ മനസ്സിലാക്കിയില്ല.

പോരാത്തതിന്, യൂഎസ്സ് സർക്കാർ ഈ കൂട്ടർക്ക് യൂഎസ്സ് പൗരത്വം നൽകുകയും ചെയ്തു.

യൂഎസ്സിൽ ഒരു ഷോപ്പിൽ Accouting software കസ്റ്റമൈസ് ചെയ്തുകൊടുക്കാൻ അന്ന് 2000 USD ആണ് എങ്കിൽ അത് ഇൻ്റർനെറ്റിലൂടെ ചൈനയിൽ ഇരുന്ന് ചെയ്യിപ്പിക്കാൻ പത്തോ ഇരുപതോ USD മതിയാകും.

യൂഎസ്സിൽ കടന്ന് പടർന്നു പിടിച്ച ചൈനീസ് യുവാക്കൾ യൂഎസ്സിലെ സാങ്കേതിക വിദ്യകൾ ഓരോന്നായി ചൈയിലേക്ക് കടത്തിവിട്ടു.

ഒരു ഉദാഹരണം:

May 2001: Beginning in January 2000, Hai Lin, Kai Xu, and Yong-Qing Cheng formed a joint venture with the Datang Telecom Technology Company of Beijing to steal trade secrets from Lucent Technologies.

യൂഎസ്സിലെ വൻ വിവരമുള്ള Economics professorമാരും മറ്റ് വൻകിട അക്കാഡമിക്ക് ജീനിയസുകളും അവരുടെ വിഡ്ഢി തത്ത്വശാസ്ത്രങ്ങൾ അവിടുള്ള പ്രാദേശിക വിദ്യാർത്ഥികളെ പഠിപ്പിച്ച് അവരെ മോഹാലസ്യത്തിൽ പിടിച്ചുനിർത്തിയെന്ന് തോന്നുന്നു.

ചൈനയുടെ സാസ്ക്കാരിക മഹിമയും മറ്റും ക്ളാസ് മുറികളിൽ പാഠപുസ്തകങ്ങളിൽ ചേർത്ത് പഠിപ്പിച്ചിരിക്കും.

വരും കാലങ്ങളിൽ ഉറുമ്പുകളുമായി മനുഷ്യർ സാമൂഹിക ബന്ധം സ്ഥാപിക്കുന്ന അവസരത്തിൽ അവരുടെ സംസ്ക്കാരങ്ങളിലെ പലവിധ ഉജ്ജ്വല വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളു എന്നത് ഇപ്പോൾ ഓർക്കാവുന്ന കാര്യം ആണ്.

അന്ന് ചൈനയിൽ ഉണ്ടായിരുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യയും വ്യാവസാഹിക അടിസ്ഥാന സൗകര്യങ്ങളും (infrastructure) ഇന്നത്തെ നിലവാരത്തിൽ നിന്നും നോക്കിയാൽ ഏതാണ്ട് പൂജ്യം എന്ന നിലവാരത്തിലായിരുന്നു.

ഞാൻ പണ്ട് ചില വ്യാപാരങ്ങൾ ചെയ്തിരുന്ന കാലത്ത് അനുഭവിച്ചറിഞ്ഞിരുന്ന ഒരു കാര്യം, തലയ്ക്ക് വെളിവുള്ള യാതോരു വ്യാപാരിയും തന്നോട് മത്സരിക്കാൻ സാധ്യതയുള്ള മറ്റാരേയും സ്വന്തം വ്യാപര ബന്ധങ്ങളിലേക്ക് കടന്നുചെല്ലാനുള്ള യാതോരു സൗകര്യവും നൽകില്ലായെന്നതാണ്.

എന്നാൽ യൂഎസ്സിലും പിന്നീട് ബൃട്ടണിലും ആർക്കും കയറി വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കാം എന്ന നിലവാരം ആണ് തുറന്നുവന്നത്.

ഇങ്ങിനെ സംഭവിക്കുന്നത് തങ്ങളുടെ ഇടതുപക്ഷ സൈദ്ധാന്തികയുടെ ഉജ്ജ്വല വിജയമായി അവിടങ്ങളിലുള്ള ഇടതുപക്ഷക്കാർ കൊട്ടിഘോഷിച്ചു.

ചൈനയിലേയും മറ്റ് പിന്നോക്ക് രാജ്യങ്ങളിലേയും ആളുകളുടെ കഷ്ടപ്പാടുകൾ കേട്ടറിഞ്ഞ് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ ജനം നിത്യവും വ്യസനിച്ചുകൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അന്ന് വായിക്കാൻ എനിക്ക് സാഹചര്യം ലഭിച്ചിരുന്നു.

പിന്നോക്ക രാജ്യങ്ങളിലെ സാധാരണ ജനം കഷ്ടതയനുഭവിക്കുന്നതിനുള്ള കാരണം അവിടങ്ങളിൽ ഉള്ള സാമൂഹിക ഘടനയിൽ ആണ് കണ്ടത്തേണ്ടത്.

അവിടങ്ങളിൽ ഉള്ള വൻകിട മുതലാളിമാർക്ക് വൻ ലാഭം നേടാനുള്ള സൗകര്യം നൽകിയാൽ, പുഴുക്കളെപ്പോലെ വച്ചിരിക്കുന്ന താഴെക്കിടയിലുള്ള ആളുകളെ പണിയെടുപ്പിച്ച് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് ആ മുതലാളിമാർ പടർന്നുകയറുകയാണ് ചെയ്യുക.

ചൈനയിലെ പുഴുക്കളെപ്പോലുള്ള ആളുകൾ അതേ നിലവാരത്തിൽ നിലനിൽക്കും. എന്നാൽ അവരെ പുറം ലോകത്തിന് കാണാനുള്ള സൗകര്യം ഇല്ലാതാകും.

ചൈനീസ് നാണ്യത്തിൻ്റെ മൂല്യം ഇടിച്ചുതാഴ്ത്തിയിരുന്നുവെന്നും ഓർക്കുക.

ഇവിടെ സംഭവിച്ചത് എന്താണ് എന്ന് കുറച്ചുകൂടി വ്യാപകവും ഉരങ്ങളിൽനിന്നും ഉള്ള ദൃഷ്ടികോണിൽ നിന്നും ഒന്ന് നോക്കാം.

വ്യത്യസ്ത മൃഗങ്ങൾ ആയി കണേണ്ടുന്നവരാണ് ഇങ്ഗ്ളിഷുകാരും മറ്റ് ജനങ്ങളും.

എല്ലാരും ഇന്ന് ഇങ്ഗ്ളിഷുകാരുടെ വംശ രൂപത്തിലേക്കും ശരീരപ്രകൃതത്തിലേക്കും വസ്ത്രധാരണത്തിലേക്കും വിദ്യാഭ്യാസ രീതകളിലേക്കും മറ്റ് പ്രസ്ഥാനങ്ങളിലേക്ക് പരിണമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മനുഷ്യനും ഉറുമ്പും തമ്മിൽ ഉള്ളതു പോലുള്ള അത്ര വ്യത്യാസം ചൈനക്കാരുമായി ഇങ്ഗ്ളിഷുകാർക്ക് ഇല്ലായിരുന്നുവെന്നത് വാസ്തവം. പോരാത്തതിന് ഇങ്ഗ്ളിഷ് ഭരണത്തിൻ്റേയും മറ്റും സ്വാധീനങ്ങൾ കഴിഞ്ഞ നൂറ്റാണ്ടുളിൽ ചൈനയിലും പടർന്നിരുന്നു.

എന്നിരുന്നാലും, വളരെ പ്രാകൃതമായ പല കൂട്ടം ജീവജാലങ്ങൾ മനുഷ്യരൂപത്തിൽ ജീവിക്കുന്ന ഒരു ഇടമായിരുന്നു ചൈന.

അതേ സമയം പല രീതികളിൽ വളരെ ഉന്നത നിലവാരം കൈവരിച്ച ഏതാനും ചില ജീവജാല കൂട്ടങ്ങൾ മനുഷ്യരൂപത്തിൽ ജീവിക്കുന്ന ഒരു ഇടമായിരുന്നു ബൃട്ടൺ. ഈ കൂട്ടരും പല വിധ മൃഗങ്ങൾ തന്നെ.

ഈ ഉന്നത നിലവാരത്തിലുള്ള മൃഗങ്ങളുടെ കൈവശം ഉള്ള എല്ലാ കഴിവുകളും ഇന്ന് ചൈനയിലെ പല കൂട്ടം ജീവജാലങ്ങൾ എന്ന മൃഗങ്ങളുടെ കൈവശമാണ്.

ഇതിന് വൻ വാതിൽ തുറന്നുകൊടുത്തത് താന്തോന്നിയായ യൂഎസ്സ് തന്നെയാണ്.

ഇത് ഒരു വൻ സംഭവ വികാസം തന്നെയാണ്. ഇതിൻ്റെ വ്യാപകമായ അനിഷ്ടഫലങ്ങൾ എന്തെല്ലാമായിരിക്കും എന്ന് ഇന്ന് കൃത്യമായി പറയാൻ ആവില്ല.

ഇവിടെ ചൈനയെ ഒരു ഉദാഹരണമായാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതേ സംഗതി തന്നെയാണ് ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും ഭൂഖണ്ഡ യൂറോപ്പിലും ദക്ഷിണ അമേരിക്കയിലും നടന്നത്.

ഇനി മൃഗങ്ങൾ തമ്മിൽ സാങ്കേതിക വിജ്ഞാനങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നു വിചാരിക്കുന്നു.





Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

9. നായകൾ കൂട്ടമായി ഇങ്ഗ്ളിഷ് സംസാരിച്ചു തുടങ്ങിയാൽ

Post posted by VED »

Image





യഥാർത്ഥത്തിൽ ഏതാണ്ട് 1900വരെയെങ്കിലും, ഭുഖണ്ഡ യൂറോപ്പിലെ സ്പെയ്ൻ, ഫ്രാൻസ്, ഇറ്റലിപോലുള്ള രാജ്യങ്ങളും ആ രാജ്യങ്ങളിലെ ജനങ്ങളും ഇങ്ഗ്ളണ്ടുമായും, ഇങ്ഗ്ളിഷുകാരും ആയും വ്യത്യസ്തർ തന്നെയായിരുന്നു.

ശരിക്കും പറഞ്ഞാൽ ഏതാണ്ട് 1947ഴ് വരെ ഇങ്ഗ്ളണ്ടുമായി നിരന്തരമായ ശത്രുതതന്നെ ഭൂഖണ്ഡ യൂറോപ്പിലെ പല വൻകിട രാജ്യങ്ങൾക്കും ഉണ്ടായിരുന്നു.

എന്നാൽ ഇങ്ഗ്ളണ്ട് എന്നത് ഭൂഖണ്ഡ യൂറോപ്പ്യൻ രാജകുടുംബക്കാർക്കും പ്രഭുകുടുംബക്കാർക്കും കീഴിൽ പെട്ടുകിടക്കുന്ന ഒരു ഇടംതന്നെയായിരുന്നു.

ഏതാണ്ട് ഇതേ അവസ്ഥതന്നെയാണ് അമേരിക്കൻ ഭൂഖണ്ഡത്തിലെ യൂഎസ്സ് എന്ന പ്രദേശത്തും നിലനിന്നിരുന്നത്. അതായത് ഭൂഖണ്ഡ യൂറോപ്യൻ വംശജരുടെ ആധിപത്യം.

എന്നാൽ എല്ലാരും ഇങ്ഗ്ളിഷ് ഭാഷ ഉപയോഗിച്ചിരുന്നത് കൊണ്ട്, ഈ ഒരു അധീനത ഒരു അടിയാളത്തമായി ഇങ്ഗ്ളിഷുകാരിൻ പരിണമിച്ചില്ല എന്നുമാത്രം.

പ്രാദേശിക ഭാഷയായി ഈ രാജ്യങ്ങളിൽ വളർന്നുവന്നത് വല്ല ഫ്യൂഡൽ ഭാഷയും ആയിരുന്നുവെങ്കിൽ, കാര്യങ്ങൾക്ക് വൻ വ്യത്യാസം തന്നെ ഉണ്ടായേക്കുമായിരുന്നു.

Republic of Ireland എന്നത് ബൃട്ടണിൽ നിന്നും സ്വതന്ത്രമാക്കപ്പെട്ട് 1949ൽ സ്ഥാപിതമായ രാജ്യമാണ്. ഈ രാജ്യത്തിലെ ആൾക്കാരുടെ പ്രാദേശിക ഭാഷ ഐറിഷ് ആണ്.

ഈ ഭാഷ ഏതാണ്ട് മലയാളം പോലുള്ള വിഷത്തിൽ മധുരം കലർത്തിയതു പോലുളള ഒരു ഭാഷയാണ് എന്നാണ് തോന്നുന്നത്. വൻ മാദക സൗന്ദര്യമുള്ള പാട്ടുകൾ ഈ ഭാഷയിൽ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

ഐറിഷ് പാരമ്പര്യങ്ങളെ പാലൂട്ടി വളർത്താനായിട്ടാണ്, ഈ രാജ്യം സ്ഥാപിക്കപ്പെട്ടത്. എന്നാൽ ഈ രാജ്യത്തിലെ വളരെ കുറച്ചുപേർ മാത്രമേ ഐറിഷ് ഭാഷ സംസാരിക്കുന്നുള്ളു. അവരിൽ മിക്കവരും അവരുടെ ശത്രു രാജ്യമായി അവർ കാണുന്ന ഇങ്ഗ്ളണ്ടിലെ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്.

സർക്കാർ പ്രവർത്തനവും ഇങ്ഗ്ളിഷ് ഭാഷയിലാണ് എന്നാണ് മനസ്സിലാക്കുന്നത്.

ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം നടന്നിരുന്ന കാലത്ത്, ഭൂഖണ്ഡ യൂറോപ്യന്മാരേയും ഇങ്ഗ്ളിഷുകാരേയും, Europeans എന്ന പൊതുവായുള്ള നിർവ്വചനത്തിൽ ആണ് പലപ്പോഴും രേഖപ്പെടുത്തിക്കാണുന്നത്. വൻ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ടുന്ന ഈ പിശക് ഇങ്ഗ്ളിഷ് ഭരണം നടന്ന ലോകത്തിൻ്റെ പലയിടത്തും സംഭവിച്ചിരിക്കാം.

ഭൂഖണ്ഡ യൂറോപ്യന്മാർ, ആഫ്രിക്കയിലും ഏഷ്യയിലും വച്ച് ഇങ്ഗ്ളിഷുകാരുമായി ഇങ്ഗ്ളിഷിൽ ആശയവിനിമയം ചെയ്യുന്ന അവസരത്തിൽ, ഭൂഖണ്ഡ യൂറോപ്യന്മാരും തങ്ങളും തമ്മിൽ കാര്യമായ യാതോരു വ്യത്യാസവും ഇല്ലായെന്ന തോന്നൽ വളരെ പെട്ടെന്നുതന്നെ ഇങ്ഗ്ളിഷുകാരിൽ വരാം.

എന്നാൽ, ഇത് ഒരു തെറ്റിദ്ധാരണ തന്നെയായിരുന്നു. കാരണം, ദക്ഷിണേഷ്യയിൽ വച്ച് ഭൂഖണ്ഡ യൂറോപ്യന്മാരെ അടുത്തറിഞ്ഞിരുന്ന ഇങ്ഗ്ളിഷ് വ്യക്തികളിൽ മിക്കവരും ഭൂഖണ്ഡ യൂറോപ്പിൽ പോയി താമസിച്ചു പരിചയമുള്ളവർ അല്ലായിരുന്നു എന്നാണ് തോന്നുന്നത്.

തങ്ങളെ പോലെ വെളുത്ത തൊക്കിൻ നിറവും ഇങ്ഗ്ളിഷിൽ സംസാരിക്കുന്നവരുമായ ഭൂഖണ്ഡ യൂറോപ്യന്മാരും തങ്ങളും ഒരേ കൂട്ടരാണ് എന്നും ദക്ഷിണ്യഷ്യക്കാർ തികച്ചും വ്യത്യസ്തർ ആണ് എന്നുമുള്ള ഒരു തോന്നൽ ദക്ഷിണേഷ്യയിൽ താമസിക്കുന്ന ഇങ്ഗ്ളിഷുകാരിൽ പടർന്നിരുന്നു എന്നു തോന്നുന്നു.

ഭൂഖണ്ഡ യൂറോപ്പിലെ രാജ്യക്കാർക്ക് ഇങ്ഗ്ളണ്ട് തൊട്ടടുത്തുണ്ടായിരുന്നു എന്ന ഒരു സ്വാധീനം നൂറ്റാണ്ടുകളിലൂടെ അവർക്ക് ലഭിച്ചിരുന്നു എന്നതും മറക്കാനാവില്ല.

പോരാത്തതിന്, യൂഎസ്സിലേക്ക് കടന്ന ഭൂഖണ്ഡ യൂറോപ്യന്മാർ സാവധാനത്തിൽ ഇങ്ഗ്ളിഷ് ഭാഷക്കാരും ആയി.

ഇതിനാൽ തന്നെയാവാം വെളുത്ത വർഗ്ഗക്കാർ എല്ലാരും ഒരേ പോലുള്ള സംസ്ക്കാരമുള്ള പാശ്ചാത്യർ ആണ് എന്ന തോന്നൽ വളർന്നുവന്നത്.

അതിൽ നിന്നും വളർന്നുവന്നതാകാം, പാശ്ചാത്യർ, പാശ്ചാത്യ ശാസ്ത്രം, പാശ്ചാത്യ സംസ്ക്കാരം, പാശ്ചാത്യ വസ്ത്രധാരണം, പാശ്ചാത്യ വിദ്യാഭ്യാസം, പാശ്ചാത്യ കൊളോണിയലിസം തുടങ്ങിയ സാങ്കേതിക പദ പ്രയോഗങ്ങൾ.

എന്നാൽ വാസ്തവത്തിൽ ഈ പാശ്ചാത്യം എന്ന പദപ്രയോഗം ഒരു വിഡ്ഢി സാങ്കേതിക പദപ്രയോഗം തന്നെയാണ്. ഭൂഖണ്ഡ യൂറോപ്പിലെ പല രാജ്യക്കാരുടേയും സംസ്ക്കാരത്തിൽ നിന്നും ഇങ്ഗ്ളിഷുകാരുടെ സംസ്ക്കാരം വളരെ വ്യത്യസ്തമായിരുന്നു.

എന്നാൽ 1947ന് ശേഷം എല്ലാം കുഴഞ്ഞു മറിഞ്ഞു പോയി.

ഏഷ്യക്കാരും ദക്ഷണേഷ്യക്കാരും കറുത്തവർഗ്ഗക്കാരും മറ്റും യൂറോപ്പിലും ബൃട്ടണിലും നിറഞ്ഞു തുടങ്ങിയപ്പോൾ, തങ്ങളെല്ലാം ഒരേ കൂട്ടരായ വെള്ളക്കാരാണ് എന്ന ഒരു ബോധോദയം ചരിത്രത്തിൽ ആദ്യമായി ഭൂഖണ്ഡ യൂറോപ്പിലേയും ബൃട്ടണിലേയും പാരമ്പര്യ ജനങ്ങളുടെ മനസ്സിലും ചിന്തകളിലും, ഒരു പ്രതിരോധ ഭാവമായി പടർന്നുകയറി.

എഴുത്ത് ചെറുതായൊന്ന് പാതവിട്ട് കടിഞ്ഞാണില്ലാതെ ഓടി നീങ്ങിയെന്ന് തോന്നുന്നു.

പറഞ്ഞു വന്നത് ഭാഷ മാറിയാൽ ജീവജാലത്തിൻ്റെ തിരിച്ചറിയൽ അടയാളവും മാറാം എന്നതാണ്.

ഇന്ന് മനുഷ്യൻ എന്ന് തിരിച്ചറിയപ്പെടുന്ന വ്യക്തി വന്യപ്രദേശങ്ങളിൽ പാരമ്പ്യര്യമായി ജീവിക്കുന്ന നായകളുടെ ഭാഷ പഠിക്കുകയും ആ ഭാഷയിൽ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്താൽ, ആൾക്ക് മനുഷ്യനോട് ചില രൂപ സാദൃശ്യം ഉണ്ടാകുമെങ്കിലും, ആ ആൾ കുരച്ചാണ് സംസാരിക്കുക എന്നു തന്നെ മനസ്സിലാക്കേണ്ടതാണ്.

ആ ഭാഷ സംസാരിക്കുന്ന വ്യക്തികളിൽ ആ നായകൾ തമ്മിൽ പ്രകടിപ്പിക്കുന്ന ആക്രമണ സ്വഭാവം കാണപ്പെടാം.

മലയാളം സംസാരിക്കുന്ന സാധാരണക്കാരൻ തിരുവിതാംകൂറിലെ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് പോലീസ് ശിപായി റാങ്കുകാരനെ നീ എന്നോ നിങ്ങൾ എന്നോ സംബോധന ചെയ്താൽ, ആ പോലീസുകാരനിൽ വൻ ആക്രമണ ഭാവം പ്രകോപിക്കപ്പെടും.

ഇതിൻ്റെ കാരണം ആ രംഗം അടുത്ത് നിന്ന് കാണുന്ന ഒരു ഇങ്ഗ്ളിഷുകാരന് മനസ്സിലാകില്ല.

ഈ ഒരു ഭാവ മാറ്റത്തെ അവിടെ ഉപയോഗിച്ച വാക്കുകൾ ഇങ്ഗ്ളിഷിലേക്ക് തർജ്ജമചെയ്തുകൊണ്ട്, ഇങ്ഗ്ളിഷിലേക്ക് ആശയം പകരാനും ആവില്ല.

ഇതേ പോലെതന്നെയാണ് നായകളുടെ ഭാഷയിൽ തമ്മിൽ സംസാരിക്കുന്ന ഒരു കൂട്ടം ആളുകളുടേയും കാര്യം.

ഇങ്ഗ്ളിഷും ഇന്ത്യൻ ഭാഷകളും യഥാർത്ഥത്തിൽ രണ്ട് വ്യത്യസ്ത ജീവജാല ലോകങ്ങൾ തന്നെയാണ്.

ചെറുതായി ഒന്ന് ആലോചിക്കുക. ഇന്നുള്ള പുതിയ ഇന്ത്യയിലെ സാധാരണക്കാരുടെ ആശയവിനിമയത്തിൽ നിന്നും ഇങ്ഗ്ളിഷിനെ പൂർണ്ണമായി തുടച്ചുമാറ്റിയാലുള്ള സ്ഥിതി. ഈ സാധാരണക്കാർക്ക് പിന്നെ അറിയുന്ന ലോകം തികച്ചും മറ്റൊന്നായിരിക്കും.

മറക്കാതിരിക്കുക, ഒരു നിസ്സര സർക്കർ ഉദ്യോഗസ്ഥനെ പോലും നിങ്ങൾ എന്ന് സംബോധന ചെയ്യാനുള്ള കഴിവ് മാച്ചു കളയുന്ന ഭാഷമാത്രമാണ് ഇവിടെ പിന്നെ ഉണ്ടാവുക.

ഉന്നത മനുഷ്യൻ സമൂഹത്തിലും ഭരണത്തിലും മുകളിൽ നിൽക്കും. താഴോട്ടേക്ക് മനുഷ്യ ഗുണങ്ങളും മനുഷ്യാവകാശങ്ങളും ഉൽകൃഷ്ട പെരുമാറ്റങ്ങളും മനുഷ്യ ചിന്തകളും പടിപടിയായി കുറഞ്ഞുകുറഞ്ഞു വന്നുനിൽക്കുന്ന മനുഷ്യനും - മൃഗത്തിനും ഇടയിൽ ഉള്ള പലവിധ ജീവജാലങ്ങളുടെ ഒരു കൂട്ടമായി ഈ രാഷ്ട്രത്തിലെ ജനം മാറും.

പോലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും തിരുവിതാംകൂർ രാജ്യത്തിലെ നായർമാരെ പോലെയായി പൂർണ്ണമായി കാണപ്പെടും.

ഏറ്റവും അടിയിൽ അർദ്ധമൃഗങ്ങളായി കാണപ്പെടുന്ന കീഴ്ജാതിക്കാരും.

ഈ ഒരു രാജ്യത്തിൽ പിൽക്കാലങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ പടർന്നുകയറിയാൽ, ഏറ്റവും കീഴിൽ പെട്ടുകിടക്കുന്ന അർദ്ധമൃഗമായി കാണപ്പെട്ട വ്യക്തികൾക്ക് വരെ ഉന്നത സാങ്കേതിക വിദ്യകളും ഉന്നതരുടെ സാഹിത്യങ്ങളും ചിന്തകളും കൈവശപ്പെടുത്താൻ സൗകര്യം ലഭിച്ചു തുടങ്ങും.

ഒന്ന് കൂടി ചിന്തിക്കുക. മുകളിൽ പരാമർശിച്ച വന്യ നായ കൂട്ടങ്ങൾ ഇങ്ഗ്ളിഷ് സംസാരിച്ചു തുടങ്ങിയാലുള്ള അവസ്ഥ.

ഇന്നത്തെ എഴുത്ത്, എഴുതാൻ ഉദ്ദേശിച്ചിരുന്ന ഇടത്ത് എത്തിയിട്ടില്ല.

അടുത്ത എഴുത്തിൽ ആ ഇടത്ത് എത്തിച്ചേരാൻ ആവും എന്നു കരുതുന്നു.




Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

10. മൃഗങ്ങളിൽ മനുഷ്യ ഭാവം

Post posted by VED »

Image



എഴുത്തിൻ്റെ പാതയിൽ വിട്ടുപോയ ചില miscellaneous കാര്യങ്ങൾ എഴുതുകയാണ് ഇന്ന്. അവ പറഞ്ഞു കഴിഞ്ഞാൽ എഴുത്തിൻ്റെ ഇങ്ങേ വക്കിൽ നിന്നും അടുത്ത എഴുത്തിൽ തുടരാം എന്നു വിചാരിക്കുന്നു.

ഫ്യൂഡൽ ഭാഷാ പ്രദേശങ്ങൾ യഥാർത്ഥത്തിൽ ഇങ്ഗ്ളിഷിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മൃഗീയമായ ലോകം തന്നെയാണ്.

ഭാഷാ വാക്കുകളിൽ താഴെപെട്ടു പോകുന്ന വ്യക്തികളെ ജന്തുക്കൾ ആയി കാണാനുള്ള പ്രവണത ഈ തരം ഭാഷകളിൽ സ്വാഭാവികം മാത്രമാണ്.

ഇത് ചില വ്യക്തികൾ വളരെ കൃത്യമായി അനുഭവിച്ചറിഞ്ഞ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.

ചില പ്രത്യേക മോശമായ ജീവിതാവസരത്തിൽ തന്നെപ്പോലുള്ളവരുടെ കീഴിൽ പെട്ടുപോയി, നീ, എടാ വാക്കുകളുടെ നിർവ്വചനത്തിൽ പെട്ടുപോകുക. അതേ സമയം ഇവർക്ക് തിരിച്ച് ഈ വാക്കുകൾ ഉപയോഗിക്കാൻ പറ്റാത്ത ജീവിതാവസ്ഥ.

താഴെ പെട്ടു പോകുന്ന വ്യക്തിയുടെ മനസ്സിലും ശരീരത്തിലും ഒരു വൻ തേയ്മാനം സംഭവിക്കുകയും, അഴുക്ക് നിറഞ്ഞതുമായ അനുഭവം.

എന്നാൽ, താഴെ നിലവാരത്തിൽ ജീവിച്ചു പരിചയമുള്ള ആളുകൾക്ക് ഈ ഒരു അനുഭവം ഒരു സ്വാഭാവികാനുഭവം മാത്രമാകും. അവർക്ക് യാതോരു വിധ തേയ്മാനവും കൂടതലായി അനുഭവപ്പെടില്ല.

ഈ ഒരു പ്രതിഭാസവും ഇങ്ഗ്ളിഷിൽ ഇല്ല.

The REV. SAMUEL MATEER’s എഴുതിയ Native life in Travancoreൽ ഒരു കാര്യം പറയുന്നുണ്ട്.

ഷാണരേയും ഈഴവരേയും. London Missionary Societyയിലെ മിഷിനറിമാർ. അവരുടെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കും. എന്നാൽ പിന്നെ കാണുന്നത്, ഈ മോചിപ്പിക്കപ്പെട്ട വ്യക്തികൾ അവർ നേരത്തെ അനുഭവിച്ചിരുന്ന അതേ ദുരനുഭവം മറ്റ് കീഴ് ജാതിക്കാരുടെ മേൽ ഉപയോഗിച്ച്, അവരെ തമർത്തുന്നു എന്നത്.

QUOTE: ‘Yet Ilavars and Chogans were, and still are in most parts, similarly driven out of the way by Brahmans. Missionaries have pleaded the cause of all classes alike, and to a large extent succeeded in procuring the emancipation of Shanars and Ilavars from such bonds, but as soon as one caste has somewhat risen from their degradation they inflict similar indignities upon their inferiors,.......’ END

Bushmen വ്യക്തികളെ കൊന്ന് തിരിച്ചുവന്ന ആഫ്രിക്കയിലെ പ്രാദേശിക കാട്ടാളന്മാർ, കൊലചെയ്യപ്പെടുന്ന അവസരത്തിൽ Bushmen വ്യക്തികൾ നിലവിളിച്ചതും അവരിൽ വളർന്ന ഉഗ്രഭയവും, അവർ ദയക്കായി യാചിച്ചതുമായ രംഗങ്ങൾ മറ്റുള്ളവർക്ക് അഭിനയിച്ചു കാണിക്കുമായിരുന്നു പോലും.

ഈ രംഗങ്ങൾ അവിടെ കൂടിയിരുന്ന പുരുഷന്മാരും സ്ത്രീകളും അവരുടെ ആളുകൾ ജീവിക്കുന്ന ഇടങ്ങളിൽ പോയി വൻ സന്തോഷത്തോടുകൂടി മിമിക്രി ചെയ്തുകാണിക്കും.

QUOTE:
On returning from the slaughter, all the circumstances attending it were related at a pitso, or general meeting, after which men and women dispersed over the town, imitating the screams of those persons who had been killed, repeating their expressions of terror, and representing their actions when begging for their lives.

The Lithako women displayed on this occasion a more cruel disposition than even the men. They imitated, with much apparent pleasure, the screams of the Bushmen when put to death by the Bachoana.
END

മറ്റൊരു കാര്യം ആഫ്രിക്കയിൽ കഴിഞ്ഞ നൂറ്റാണ്ടുകളിൽ കാണപ്പെട്ടത്, ഇങ്ഗ്ളിഷ് മിഷനിമാരുടെ സ്വാധീനത്തിൽ ഇങ്ഗ്ളിഷ് വസ്ത്രധാരണവും ഉന്നത പെരുമാറ്റങ്ങളും മറ്റും പഠിച്ച് തിരിച്ചു പോയ യൂവാക്കളും യുവതികളും വളരെ പെട്ടന്ന് തന്നെ തിരിച്ച് അവരുടെ പ്രാകൃത വേഷത്തിലേക്കും, അവരുടെ സ്വന്തം സമുദായത്തിലെ ഉന്നതരോടുള്ള വിധയത്തത്തിലേക്കും തിരിച്ചു പോകുന്ന കാഴ്ചയായിരുന്നു.

ഇതിൻ്റെ യഥാർത്ഥകാരണം, ഇങ്ഗ്ളിഷുകാർക്ക് മനസ്സിലായില്ലായിരുന്നു. എന്നാൽ സംഭവിക്കുന്നത്, ഈ വ്യക്തികൾ അവരുടെ പ്രാദേശിക ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിലേക്ക് തിരിച്ചു പോകുമ്പോൾ, ആ വിധ ഭാഷകൾ നൽകുന്ന നിർദ്ദേശങ്ങളും വിലക്കുകളും പ്രകോപനങ്ങളും മത്സര ഭാവങ്ങളും വിധേയത്തങ്ങളും ആധിപത്യ ഭാവങ്ങളും മറ്റും അനുസരിച്ച് ഇവർ ജീവിക്കേണ്ടിവരും എന്നതാണ്.

അതേ സമയം ഇതേ കൂട്ടർ ഏതെങ്കിലും ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ ജീവിച്ചു തുടങ്ങിയാൽ ഭാഷാ പരമായുള്ള ഈ ഒരു തിരിച്ചു വരവ് സംഭവിക്കില്ല.

ഭാഷ എന്ന പ്രതിഭാസത്തെ ഈ ഇടത്ത് പ്രതിപാദിക്കുന്നതിന് ഒരു കാരണം ഉണ്ട്. ഭാഷയെന്ന സോഫ്ട്വേർ ആണ്, വ്യക്തിയുടെ മനസ്സിലും ശരീരത്തിലും പ്രവർത്തിക്കുന്ന അദൃശ്യ നിയന്ത്രണ യന്ത്രം. ഈ സോഫ്ട്വർ മാറുന്നതിന് അനുസൃതമായി ജീവജാലത്തിൻ്റെ വ്യക്തിത്വത്തിലും മാറ്റം സംഭവിക്കും.

തങ്ങളേക്കാൾ കീഴിൽ ഉള്ള ജീവജാലങ്ങളിൽ പെട്ട ചിലതിനെ ഇണക്കാൻ മനുഷ്യന് പറ്റും. അവ വന്യ മൃഗമായും വന്യ ജീവിയായും കാണപ്പെടില്ല.

ഇണക്കാൻ പറ്റാത്തവ വന്യ ജീവജാലം തന്നെയായി നിലനിന്നേക്കാം. അവയ്ക്ക് ആക്രമിക്കാനുള്ള കഴിവുണ്ട് എങ്കിൽ അവയെ മനുഷ്യർ കൊന്നുകളയുമായിരുന്നു.

ഇതുതന്നെയാണ് Bushmenമാർക്കും സംഭവിച്ചത്.

QUOTE: After that, continued the Toovenaar, they hunted the Bushmen and shot them that there might be peace in the land, for the wild beasts and the Bushmen were alike, they could not be tamed. END

എന്നിരുന്നാലും, ഇണക്കിയെടുക്കപ്പെട്ട Bushmen മാരും മറ്റ് ആഫ്രിക്കയിലെ കാട്ടാളക്കൂട്ടരുടെ കീഴിൽ ഉണ്ടായിരന്നു. അവർ ഈ ഇണക്കിയെടുക്കപ്പെട്ട Bushmenമാരെ ഉപയോഗിച്ച് ഇണക്കിയെടുക്കപ്പെടാത്ത Bushmenമാരെ കണ്ടുപിടിക്കുകയും അങ്ങിനെ അവരെ കൂട്ടക്കൊല ചെയ്യുകയും ചെയ്യുമായിരുന്നു.

ഇന്ന് ദക്ഷിണേഷ്യയിൽ കുംകി ആനകളെ (ചെവിയിൽ വൻ വേദന നൽകാൻ പറ്റുന്ന സൂത്രം - Ear halters -തിരികിക്കയറ്റി അടിമപ്പെടുത്തപ്പെട്ട ആനകളെ) ഉപയോഗിച്ച് കാട്ടാനകളെ പിടികൂടാനോ ഉപദ്രവിക്കാനോ ഉപയോഗിക്കുന്നതുപോലെ.

നൂറ്റാണ്ടുകൾക്ക് മുൻപ് Cape Comerinൽ (കന്യാകുമാരിയിൽ) Marco Polo വന്നപ്പോൾ, അവിടെ കാണപ്പെട്ട കുരങ്ങകളെക്കുറിച്ച് പറയുന്നുണ്ട്. അവയെ കണ്ടാൽ മനുഷ്യരാണ് എന്ന് തോന്നിപ്പോകും പോലും.

QUOTE: This is a very wild country, and there are beasts of all kinds there, especially monkeys of such peculiar fashion, that you would take them for men! END

ഈ വിധ കുരങ്ങുകൾ ഇന്ന് ഈ പ്രദേശത്ത് ഇല്ലാ എന്നാണ് മനസ്സിലാക്കുന്നത്. അതോ അവിടെ അന്ന് കാണപ്പെട്ട മനുഷ്യരിൽ ചിലരെ മനുഷ്യക്കുരങ്ങകളായി തോന്നിക്കാണുമോ, എന്തോ!

ഇനി മനുഷ്യരും മൃഗങ്ങളും തമ്മിൽ ഉള്ള ഒരു വൻ വരമ്പിനെക്കുറിച്ച് പറയാം.

അത്, മനുഷ്യർ എന്ന് ഇന്ന് കരുതപ്പെടന്നരും ഇന്ന് മൃഗങ്ങൾ എന്ന് കരുതപ്പെടുന്നവരും തമ്മിൽ ലൈഗികമായി ബന്ധപ്പെട്ടുകൊണ്ട് പ്രത്യുൽപാദനം നടത്താൻ ആവില്ല എന്നത് ഒരു വൻ കടമ്പയായി നിലനിൽക്കുന്നുണ്ട് എന്നതാണ്.

എന്നാൽ ഓർക്കേണ്ടത്, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വൈവാഹിക ബന്ധങ്ങളിൽ ചില പ്രത്യേകതരം വരമ്പുകൾ മനുഷ്യക്കിടയിൽ തന്നെ നിലനിന്നിരുന്നു.

ഉന്നത സ്ഥാനത്തുള്ള പുരുഷൻ ആപേക്ഷികമായി താഴെ നിലവാരത്തിലുള്ള സ്ത്രീയെ വിവാഹം കഴിക്കുന്നതാണ് ഉത്തമം. ഈ സാമൂഹിക നിയമത്തിന് വിരുദ്ധമായി വിവഹാം കഴിച്ചാൽ പലപ്പോഴും വൻ പ്രശ്നങ്ങൾ വന്നുപേടാം.

ഇത് ഇന്നും പലയിടങ്ങളിലും നിലവിലുള്ള ഒരു വരമ്പും താക്കീതും തന്നെയാണ്. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ കാര്യം വേറെയാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ദക്ഷിണേഷ്യയിൽ അനുലോമം എന്നും പ്രതിലോമം എന്നും ഉള്ള രണ്ട് വൈവാഹിക സ്ഥിതികൾ നിലവിൽ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് നേരത്തെ എഴുതിക്കഴിഞ്ഞതാണ്.

എന്നാൽ നായർമാർക്ക് കീഴിൽ വരുന്ന താഴ്ന്ന ജാതിക്കാരുമായുള്ള വൈവാഹിക ബന്ധം നിഷിദ്ധം തന്നെയായിരുന്നു. എന്നാൽ സാമൂഹിക വരമ്പുകൾക്ക് അപ്പുറത്തേക്ക് ലൈംഗീകാകർഷണം നിലനിൽക്കാതിരിക്കില്ല.

കീഴ്ജാതിക്കാരായ പുലയർ ഉന്നത ജാതിക്കാരായ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന ഒരു ഏർപ്പാടു തന്നെ തിരുവിതാംകൂറിലും മറ്റും നിലനിന്നിരുന്നു.

ഈ വിധം ലൈംഗികമായി ബന്ധപ്പെട്ടാൽ, സ്ത്രീകൾ ഗർബ്ബം ധരിക്കാതിരിക്കില്ല.

മൃഗങ്ങൾ എന്ന് നിർവ്വചിക്കപ്പെടുന്ന ജീവജാലങ്ങളുമായി മനുഷ്യർ എന്ന് നിർവ്വചിക്കപ്പെടുന്നവർ ലൈംഗികമായി ബന്ധപ്പെട്ടാൽ, ഗർബ്ബധാരണം നടക്കില്ല എന്നാണ് കാണുന്നത്.

ഇന്ന് ദക്ഷിണേഷ്യയിൽ വൈവാഹിക ബന്ധങ്ങളിലെ സാമൂഹിക വരുമ്പുകൾ പൊട്ടിത്തുടങ്ങിയത് ഇങ്ഗ്ളിഷ് ഭാഷയുടെ അദൃശ്യ സ്വാധീനം ഇവിടങ്ങളിൽ പടർന്നു പിടിച്ചപ്പോഴാണ്.

ഈഴവനായ ഡോക്ടർ നായർ വ്യക്തിയായ മറ്റൊരു ഡോക്ടറെ വിവാഹം കഴിച്ച കാര്യം ആശ്ചര്യത്തോടുകൂടി 1977ലോ മറ്റൊ ഒരാൾ പറയുന്നത് കേട്ടിട്ടുണ്ട്.

ആഫ്രിക്കൻ വംശജരായ കറുത്ത വർഗ്ഗക്കാരൻ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വച്ച് വെളുത്ത വർഗ്ഗക്കാരിയെ വിവാഹം കഴിച്ചു വെന്നത് ഇന്ന് ഒരു വാർത്തയല്ല. ഇവിടെ കറുത്ത വ്യക്തി ഇങ്ഗ്ളിഷ് സാമൂഹിക അന്തരീക്ഷത്തിൽ സ്ഥാപിതനാണ്.

ആഫ്രിക്കയിൽ ഒരു ഇങ്ഗ്ളിഷുകാരി അവിടുള്ള ഒരു കുറത്ത വർഗ്ഗക്കാരനെ വിവാഹം കഴിച്ചാൽ അവിടുള്ള ഭാഷാ പരമായുള്ള സാമൂഹിക അന്തരീക്ഷത്തിൽ അടിമപ്പെടുകയാണ് ചെയ്യുക.

രണ്ടും രണ്ട് വ്യത്യസ്ത മാനസിക അനുഭവങ്ങൾ ആണ്

ഇതേ പോലെതന്നെയാണ് മൃഗങ്ങളുമായുള്ള ബന്ധത്തിൻ്റെയും കാര്യം. മൃഗങ്ങളുമായി ആശയവിനിമയത്തിലുള്ള തടസ്സം മാറിക്കിട്ടിയാൽ എന്തെല്ലാം സംഭവിക്കും എന്ന് തീർത്തു പറയാൻ ആവില്ല.

Human-animal chimerism എന്ന കാര്യത്തെക്കുറിച്ച് വായനക്കാരൻ കേട്ടിരിക്കുമോ എന്ന് അറിയില്ല. മനുഷ്യരുടെ DNA മൃഗങ്ങളുടെ ജനിതക കോഡുകളിൽ കലർത്തി പല ജീവജാലങ്ങളേയും വളർത്തിയെടുക്കുന്ന ഒരു പദ്ധതിയാണ് ഇത്.

ഇത് തുടങ്ങിയിട്ട് കുറേ വർഷങ്ങൾ ആയി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഓൺലൈൻ വേദികളിൽ ലഭ്യമാണ്.

ഇവിടെ പറയാനുള്ള ഒരു കാര്യം ഉണ്ട്. മലബാറിൽ ജീവിക്കുകയും മലബാറി ഭാഷ സംസാരിക്കുകയും ചെയ്യുന്ന ഒരു കീഴ് ജാതിക്കാരി-സ്ത്രീയിൽ ഇങ്ഗ്ളിഷുകാരൻ്റെ മകൻ ജനിച്ചാൽ, ആ കുട്ടിയിൽ വെള്ള വർഗ്ഗക്കാരൻ്റെ ശരീര ലക്ഷണങ്ങൾ കണപ്പെടാം.

എന്നാൽ, ആ കുട്ടി വളർന്നുവരുന്നത് മലബാറിലെ കീഴ് ജാതിക്കാരുടെ സാമൂഹികാന്തരീക്ഷത്തിൽ ആണ് എങ്കിൽ ആ വ്യക്തിയിൽ യാതോരു വിധ ഇങ്ഗ്ളിഷ് മാനസിക ഭാവവും കണ്ടേക്കില്ല എന്നാണ് തോന്നുന്നത്.

അതേ സമയം മലബാറിലെ ഒരു കീഴ്ജാതിക്കാരിയുടെ മകൻ ഇങ്ഗ്ളണ്ടിൽ ജനിക്കുകയും അവിടെ വളരുകയും ചെയ്താൽ, ആ ആളിൽ ഇങ്ഗ്ളിഷ് സാമൂകാന്തരീക്ഷത്തിൻ്റെ പലവിധ അടയാളങ്ങൾ കാണപ്പെടും.

ഈ രീതിൽ നോക്കിയാൽ മൃഗങ്ങളിൽ ഇങ്ഗ്ളിഷ് മാനസികാന്തരീക്ഷം വളർത്തിയെടുക്കാനുള്ള ഒരു മാർഗ്ഗം, മൃഗങ്ങൾക്ക് ഇങ്ഗ്ളിഷ് സംസാരിക്കാനുള്ള vocal cordകൾ genetic engineeringലൂടെ ചെയ്തെടുക്കുക എന്നതാണ്.

അല്ലാതുള്ള genetic engineering, മൃഗങ്ങളിൽ മനുഷ്യ ശരീര ലക്ഷണങ്ങൾ കയറ്റിവിടുകമാത്രമാണ് ചെയ്യുക. മലബാറിലെ കീഴ്ജാതിക്കാരിക്ക് ഇങ്ഗ്ളിഷുകാരൻ്റെ മകൻ ജനിക്കുന്നതുപോലെ.

മൃഗങ്ങൾക്ക് ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കാനായി vocal cordകൾ സൃഷ്ടിച്ചുകൊടുത്താൽ, ഫ്യൂഡൽ ഭാഷക്കാർ അവരുടെ സർപ്പവിഷം തുളുമ്പുന്ന ഭാഷകൾ തിരുകിക്കയറ്റാൻ വൻ ശ്രമം തുടങ്ങും എന്ന ഒരു പ്രശ്നം കാലേകൂട്ടി കാണേണ്ടതാണ്.





Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

11. മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിലെ അതിർത്തിരേഖ

Post posted by VED »

Image



മൃഗങ്ങൾക്ക്, ഇന്നുള്ള മനുഷ്യർക്ക്, ചെയ്യാനാവുന്ന പലതും ചെയ്യാനാവില്ല. അതേ പോലെ തന്നെ, മൃഗങ്ങൾക്ക് ചെയ്യാനാവുന്ന പലതും മനുഷ്യർ എന്ന് ഇന്ന് നിർവ്വചിക്കപ്പെടുന്നവർക്കും ചെയ്യാനാവില്ല.

ഉറുമ്പുകൾക്കും എലികൾക്കും കമ്പ്യൂട്ടറും സ്മാട്ട്ഫോണും ഉപയോഗിക്കാൻ പറ്റില്ല. അവർക്ക് കാറുകളും സൈക്കിളും ഓടിക്കാൻ ആവില്ല.

പല മൃഗങ്ങൾക്കും ഇടയിൽ അവരുടേതായ സാഹിത്യങ്ങളും സംഗീത സദസ്സുകളും കണ്ടേക്കാം.

എന്നാൽ, മനുഷ്യർ ഇന്ന് രചിച്ചെടുത്തിട്ടുള്ള പുസ്തകങ്ങൾ വായിക്കാൻ അവർക്ക് ആവില്ല. മനുഷ്യരുടെ ഗാന സദസ്സുകളിൽ വന്നിരുന്ന് അവ ആസ്വദിക്കാൻ അവർക്ക് ആവില്ല.

ചെറുതായി ഒന്ന് വിട്ട് ചിന്തിച്ചു നോക്കുക.

ഇതേ അവസ്ഥ തന്നെയായിരുന്നു, ഇന്ന് മനുഷ്യർ എന്ന് നിർവ്വചിക്കപ്പെടുന്നവരുടേയും കാര്യം, ഏതാനും നൂറ്റാണ്ടുകൾക്കും പതിറ്റാണ്ടുകൾക്കും വർഷങ്ങൾക്കും മുൻപ്.

ദക്ഷിണേഷ്യൻ പാരമ്പര്യത്തിൽ പൊതുവായി നോക്കിയാൽ അദൃശ്യമായ ഒരു സംസ്കൃത സാഹിത്യ സമ്പത്ത് ബ്രാഹ്മണ ഇല്ലങ്ങളിൽ സംഭരിച്ചു വിച്ചിരുന്നു. ഇവയെ പിടികൂടി പുറത്തു വിട്ടത് ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്.

ആ ചെയ്തത് ഒരു ദുഷ്ടതന്നെയായിരുന്നു എന്ന് ഇന്ന് തോന്നാവുന്ന കാര്യം തന്നെയാണ്. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

പറഞ്ഞുവന്നത്, ഈ സംസ്കൃത സാഹിത്യ സമ്പത്ത് ഇന്ന് പൂർണ്ണ മനുഷ്യർ എന്ന് കരുതപ്പെടുന്ന, അന്ന് ബ്രാഹ്മണരുടെ കീഴിൽ പല തട്ടുകളിൽ ജീവിച്ചിരുന്ന പല നിലവാരത്തിലുള്ള sub-human ജാതിക്കാരായ, വ്യക്തികൾക്ക് കാണാനോ, കേൾക്കാനോ, വായിക്കാനോ, ഉപയോഗിക്കാനോ ആവില്ലായിരുന്നു.

ഈ രീതിയിൽ നോക്കിയാൽ, ആ sub-human വ്യക്തികൾക്ക് അന്നുള്ള മാനസിക നിലവാരം, നേരത്തെ പറഞ്ഞ മൃഗങ്ങളുടെ നിലവാരം തന്നെയാണ്, സംസ്കൃത സാഹിത്യ സമ്പത്തിൻ്റെ കാര്യത്തിൽ.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്, sub-human നിലവാരത്തിലുള്ള പല വ്യക്തികളേയും പർണ്ണ മനുഷ്യ രൂപത്തിലും മാനസിക നിലവാരത്തിലും എത്തിച്ചത്.

എന്നാൽ വാസ്തവം പറയുകയാണ് എങ്കിൽ, ഈ തുറന്നു വിടപ്പെട്ട സംസ്കൃത സാഹിത്യ സമ്പത്ത് ഈ പുതുതായി പൂർണ്ണ മനുഷ്യരായി മാറിയ ജനക്കൂട്ടങ്ങൾക്ക് വലിയ ഒരു കാര്യമായി തോന്നിയിരുന്നുവെന്ന് തോന്നുന്നില്ല.

അവർക്ക് ലഭിച്ച പുതിയ സാമൂഹിക സ്വാതന്ത്ര്യം അവർ ഉപയോഗിച്ചത് ബ്രാഹ്മണ ക്ഷേത്രങ്ങൾ പിടികൂടാനും, സർക്കാർ അധികാര സ്ഥാനങ്ങളിലേക്ക് കയറാനും മറ്റുമാണ്.

പണ്ട് കാലങ്ങളിൽ ഈ സംസ്കൃത സമ്പത്ത് സാമൂഹിക ഔന്നിത്യത്തിൻ്റെ മുഖമുദ്രയായിരുന്നുവെങ്കിലും, ഇങ്ഗ്ളിഷ് ഭരണ കാലത്ത് ഈ സമ്പത്തിന് സർക്കാരിലെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള വാതിൽ തുറന്നു കൊടുക്കാനായില്ല.

പിന്നെ എന്ത് സമ്പത്താണ് ഈ സമ്പത്ത് എന്ന ചിന്ത തന്നെ പുതിയ മനുഷ്യര്യൽ വന്നിരിക്കാം.

ഏതാനും ചില ഇങ്ഗ്ളിഷുകാരുടെ സാന്നിദ്ധ്യം ദക്ഷിണേഷ്യയിൽ ഇത്രമാത്രം സാമൂഹിക മാറ്റും വരുത്തിയിരുന്നു എന്നത് വാസ്തമാണ് എങ്കിൽ, മനസ്സിലാക്കേണ്ടത് ലോകത്തിലെ പലയിടത്തും ഇതേ പോലെ തന്നെ വെറും ചെറിയ ആൾ എണ്ണമുള്ള ഇങ്ഗ്ളിഷുകാരുടെ വരവ് അതാത് പ്രദേശങ്ങളിൽ ആകമാനമായുള്ള വൻ മാറ്റങ്ങൾ വരുത്തിയെന്നതാണ്.

അവിടെങ്ങളിൽ എല്ലാം തന്നെ പല നിലവാരത്തിലുള്ള അർദ്ധ മനുഷ്യരായ ജീവജാലങ്ങളായി കാലാകാലങ്ങളായി ജീവിച്ചിരുന്ന വ്യക്തികൾ പൂർണ്ണ മനുഷ്യ ഭാവത്തിലേക്ക് കടന്നു.

കാട്ടിലും നാട്ടിലും കന്നുകാലികളോടും വന്യമൃഗങ്ങളോടും സഹകരിച്ചും മത്സരിച്ചും ജീവിച്ചിരുന്ന പല ജീവജാലങ്ങളും പൂർണ്ണ മനുഷ്യരായി മാറിയെങ്കിലും, അവരുടെ കൂടെ ജീവിച്ചിരുന്ന പല മൃഗങ്ങളും മൃഗങ്ങൾ തന്നെയായി നിലനിന്നു പോന്നു.

ഏതെല്ലാം മൃഗങ്ങൾക്ക് മനുഷ്യരെന്ന് നിർവ്വചിക്കപ്പെടുന്നവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് സന്താനോൽപ്പത്തി നടത്താനാവും, അവരെല്ലാം മനുഷ്യ ഗണത്തിലേക്ക് കയറി. ഇതിന് പറ്റാത്ത മൃഗങ്ങൾ മൃഗങ്ങളായി നിലനിന്നു പോന്നു. ഇതായിരുന്നു, ഇതാണ് മനുഷ്യരും മൃഗങ്ങളും തമ്മിൽ ഏറ്റവും ഒടുവിൽ വന്നു ചേർന്ന വേർതിരിവിൻ്റെ വരമ്പ്.

ഈ പുതുതായി പുരോഗമിച്ച ജനക്കൂട്ടങ്ങളുടെ സംഭാഷണ സംവിധാനങ്ങൾ ഇങ്ഗ്ളിഷ് വ്യക്തികൾക്ക് മനസ്സിലാക്കാൻ പതിറ്റാണ്ടുകൾ തന്നെ വേണ്ടിവന്നിരുന്നു.

കാരണം, ഇങ്ഗ്ളിഷുകാരുടെ ആശയവിനിമയ സംവിധാനങ്ങളിൽ നിന്നും പല പുതിയ മനുഷ്യരുടേയും ജനക്കൂട്ടങ്ങളുടേയും ആശയവിനിമയ സംവിധാനങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു.

ഈ വ്യത്യാസം വെറും ഊഷരമായ ഒരു തർജ്ജമ കൊണ്ട് മാച്ചുകളയാൻ ആവുന്നവയായിരുന്നില്ല.

എന്നിരുന്നാലും, അതാത് പ്രദേശങ്ങളിൽ വന്നുചേർന്ന ഇങ്ഗ്ളിഷ് വ്യക്തികൾ ഈ ജനക്കൂട്ടങ്ങളെ തങ്ങളെപ്പോലുള്ള മനുഷ്യരായി കണ്ട് അവരുമായി സഹകരിച്ച് അവരുടെ ഭാഷകൾ വളർത്താനും അവർക്ക് മനുഷ്യരീതിയിൽ ഉളള വസ്ത്രങ്ങൾ ഉടുക്കാനും കെട്ടുറപ്പുള്ള വിവാഹ ജീവിതം നയിക്കാനും കുടുംബ ബന്ധങ്ങൾ കെട്ടിപ്പടുത്താനും കാണിച്ചു കൊടുത്തു.

കെട്ടുറപ്പുള്ള കുടുംബ ജീവതം പഴയ കാല ഉന്നത സാമൂഹിക വ്യക്തികൾക്ക് ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടാനാവുമെങ്കിലും, അത് അത്രമാത്രം ശരിയായിരിക്കില്ല.

മലബാറിലെ നമ്പൂതിരി കുടുംബത്തിലെ ഏറ്റവും മൂത്ത പുത്രന് മാത്രമേ വിവാഹം കഴിക്കാൻ പാടുണ്ടായിരുന്നുള്ളു. മറ്റ് ആൺ മക്കൾ നായർ വീടുകളിൽ ചെന്ന് താത്ക്കാലിക വൈവാഹിക ബന്ധം വച്ചു പുലർത്തേണ്ടതായിരുന്നു.

നമ്പൂതിരി വനിതകൾ അവരുടെ ഇല്ലങ്ങളിലും അഗ്രഹാരങ്ങളിലും ജീവിതമാസകലം പുറത്തുപോകാതെ ജീവിക്കുമായിരുന്നു.

ചില ജാതിക്കാർക്ക് നമ്പൂതിരിമാർക്ക് തങ്ങളുടെ സ്ത്രീകളെ താൽക്കാലികമായി നൽകുന്നതിൽ വൻ സായൂജ്യം ലഭിക്കുമായിരുന്നു. ചില വീടുകളിൽ ബഹുബർതൃത്വം (polyandry) നിലനിന്നിരുന്നു.

ചില കൂട്ടരിൽ മരുമക്കത്തായം. ചിലരിൽ മക്കത്തായം. രണ്ടും കൂട്ടകുടുംബ വ്യവസ്ഥയിൽ. കാരണവർ തീരുമാനിക്കും, എല്ലാം.

ഇതേ പോലുള്ള പലതും.

ഇസ്ലാം ഈ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല. അത് മറ്റൊരു വിഷയമാണ്. വളരെ സങ്കീർണ്ണമാണ്.

ബൃട്ടണിലെ കാര്യത്തിലും പലവിധ പരാധീനതകൾ ഉണ്ടായിരുന്നു. അവിടുത്തെ രാജകുടുംബവും പ്രഭുകുടുംബക്കാരും ഇങ്ഗ്ളിഷുകാരല്ല.

ഇങ്ഗ്ളിഷ് ഭരണം ലോകമെമ്പാടും വളർത്തിയെടുത്തത്, ബൃട്ടണിലെ ഇങ്ഗ്ളിഷുകാരാണ്. അതും അവിടുള്ള സാധാരണക്കാർ.

എന്നാൽ ഇങ്ഗ്ളണ്ടിൽ രാജകുടുംബക്കാരും പ്രഭുകുടുംബക്കാരും സാധാരണക്കാരും തമ്മിൽ ഇടപഴകിയത് ഇങ്ഗ്ളിഷിൽ ആണ് എന്നത് ഒരു വൻ കാര്യം തന്നെയായിരുന്നു.

എന്നിരുന്നാലും, രാജകുടുംബക്കാരുടേയും പ്രഭുകുടുംബക്കാരുടേയും സ്വകാര്യ താൽപ്പര്യങ്ങൾ ഇങ്ഗ്ളണ്ടിൻ്റെ പൊതു താൽപ്പര്യങ്ങളുമായി പലപ്പോഴും രമ്യതയിൽ ആയിരുന്നില്ല.

ലോകമെമ്പാടും ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങൾ സ്ഥാപിതമായതുകൊണ്ട് ഇങ്ഗ്ളണ്ടിലെ സാധാരണ ജനങ്ങളിൽ കാര്യമായ സാമ്പത്തിക പുരോഗതി ഉണ്ടായില്ല എന്നതാണ് വാസ്തവം. അവർ പഴയതുപോലെ നിത്യവും തൊഴിൽ ചെയ്തുകൊണ്ടു തന്നെയാണ് ജീവിച്ചത്. ഈ വിഷയത്തിലേക്കും ഇപ്പോൾ പോകുന്നില്ല.

ഇനി ഞാൻ എന്ന ജീവജാലത്തിൽ മനുഷ്യഭാവങ്ങൾ ഏതെല്ലാം രീതിയിൽ ആണ് വന്നത് എന്ന കാര്യത്തിലേക്ക് നീങ്ങാം.

മാത്രവുമല്ല, മനുഷ്യ ഭാവം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്, എന്നതും കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്. മനുഷ്യത്വം എന്ന വാക്കുകമായി ഇതിന് കാര്യമായ ബന്ധം ഇല്ല. രണ്ടു രണ്ട് വ്യത്യസ്ത കാര്യങ്ങൾ ആണ്.

മനുഷ്യത്വം എന്നത് പൊതുവായി പറഞ്ഞാൽ മനുഷ്യനിൽ സാധാരണ ഗതിയിൽ ഇല്ലാത്ത ഒരു പെരുമാറ്റം ആണ്. എന്നാൽ ഇത് പ്രകടമാകുമ്പോൾ, ആ ആളിൽ മനുഷ്യത്വം ഉണ്ട് എന്ന് മനസ്സിലാക്കപ്പെടും.

ഇതെല്ലാം അടുത്ത എഴുത്തിലേക്ക് മാറ്റാം എന്നു വിചാരിക്കുന്നു.




Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

12. പൂർണ്ണ മനുഷ്യഭാവം

Post posted by VED »

Image



ബ്രാഹ്മണർ പണ്ട് കാലങ്ങളിൽ സംസ്കൃത സമ്പത്ത് പുറത്താർക്കും കൊടുക്കാതെ അമുക്കിവച്ചത് പോലെ തന്നെയാണ് ഇന്ന് ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭാഷ കൈവശപ്പെടുത്തിയ ആളുകൾ അവരേക്കാൾ താഴെയുള്ളർക്ക് അത് പറയാനോ, കേൾക്കാനോ വായിക്കാനോ പഠിച്ചെടുക്കാനോ സൗകര്യമോ ഉപദേശമോ നൽക്കാതെ അവരെ നിലനിർത്തുന്നത്.

വീട്ടിലെ പണിക്കാരത്തി ഇങ്ഗ്ളിഷ് കേട്ടുപഠിക്കുന്നതും, പിന്നീട് ഇങ്ഗ്ളിഷിൽ സംസാരിക്കുന്നതും വളരെ നീരസത്തോടു കൂടിത്തന്നെയാണ് പല വീട്ടുകാരും വീക്ഷിക്കുക.

Bangaloreൽ പണ്ട് കാലത്ത് താമസിച്ചിരുന്ന എൻ്റെ കുടുംബ ബന്ധത്തിലുള്ള ഒരു വീട്ടിലെ പണിക്കാരി ഇങ്ഗ്ളിഷ് സംസാരിച്ചു തുടങ്ങാൻ ശ്രമിച്ചപ്പോൾ, നീ ഇങ്ഗ്ളിഷ് പറയണ്ട്, നീ കന്നഡ മാത്രം പറഞ്ഞാൽ മതി എന്ന് വീട്ടുകാരി പറയുന്നത് ഞാൻ നേരിട്ടു കേട്ടകാര്യം തന്നെയാണ്.

എന്നുവച്ചാൽ, ബ്രാഹ്മണരിൽ ഉണ്ട് എന്ന് അവകാശപ്പെടുന്ന ആ ദുഷ്ടത യഥാർത്ഥത്തിൽ ഇന്ത്യയിലെ എല്ലാരിലും ഉണ്ട് എന്നതാണ് വാസ്തവം.

ബ്രാഹ്മണനല്ലാത്ത ആളുകളിലും ഇതേ പോലുള്ള കുശുമ്പും മറ്റും അവരുടെ അതേ നിലവാരത്തിലുള്ളവരോട് കാണപ്പെടും.

അതേ പോലെ തന്നെ, ഇന്ന് ജനങ്ങൾ എല്ലാം പൂർണ്ണ മനുഷ്യരായി മാറിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്നതിലും കാര്യമായ അബദ്ധം ഉണ്ട്.

Mrs. CPSന് Rikki എന്നു പേരുള്ള ഒരു നായ ഉണ്ടായിരുന്നു. Rikkiയോട് ഞാനും എൻ്റെ കുടുംബത്തിലുള്ളവരും ഇങ്ഗ്ളിഷിലാണ് സംസാരിക്കുക. അതിനാൽ തന്നെ തരംതാഴ്ത്തുന്ന വാക്കുകൾ ആയ നീ, അവൻ, എടാ തുടങ്ങിയ വാക്കുകൾ Rikkiക്ക് ഞങ്ങളിൽ നിന്നും അനുഭവപ്പെട്ടിരുന്നില്ല.

എന്നാൽ Mrs. CPSൻ്റെ വീട്ടിൽ വരുന്ന മറ്റെല്ലാരും ഈ വാക്കുകൾ തന്നെയാണ് Rikkiയോട് ഉപയോഗിക്കുക.

നീയെന്താടാ വാലാട്ടുന്നത്? ഇവിടെ ഇരിക്കെടാ. അങ്ങിനെയുള്ള വാക്കുകൾ.

Rikki മരണപ്പെട്ടു കഴിഞ്ഞ് കുറച്ചു കാലം കഴിഞ്ഞപ്പോൾ, Rikkiയെവിടെയുണ്ട് എന്ന് ഒരാൾ ചോദിച്ചപ്പോൾ, Rikki മരിച്ചുപോയി എന്ന എൻ്റെ ഉത്തരം കേട്ട ആൾക്ക് ഒരു അസ്വാഭാവികത അനുഭവപ്പെട്ടതായി തോന്നി.

നായ മരിക്കില്ലല്ലോ, ചാവുകയല്ലെ ചെയ്യുക? എന്ന ചിന്ത.

ഈ കാര്യം ഇവിടെ പറഞ്ഞത് ഇന്നത്തെ ഇന്ത്യൻ പൗരന്മാരിലും ഇതേ പോലുള്ള sub-human സ്വഭാവഗുണങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്.

ഉദാഹരണത്തിന്, ഒരു പ്രദേശത്തിലെ ഒരു മുതലാളിയും അയാളുടെ പണിക്കാരനും ഒരു പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലുന്നു.

അവിടുള്ള പോലീസ് ശിപായി റാങ്കുകാരനെ ഇവർ രണ്ടു പേരും സാർ എന്ന് സംബോധന ചെയ്യുന്നു. പോലീസുകാരൻ തിരിച്ച് ഇവരിലെ മുതലാളിയെ നിങ്ങൾ എന്നും, പണിക്കാരനെ നീ എന്നും സംബോധന ചെയ്യുന്നു.

മറ്റ് പോലീസുകാരോട്, മുതലാളിയെ അയാൾ എന്നും പണിക്കാരനെ അവൻ എന്നും പരാമർശിക്കുന്നു.

ഈ ചെറിയ ദൃശ്യവേദിയിൽ പോലീസ് ശിപായിമാരാണ് പൂർണ്ണ മനുഷ്യർ.

മുതലാളിയും പണിക്കാരനും രണ്ട് വ്യത്യസ്ത virtual ഉയരങ്ങളിൽ നിൽക്കുന്ന sub-human വ്യക്തികൾ ആണ്.

എന്നാൽ അതേ ദൃശ്യവേദിയിൽ, പോലീസുകാരെ നീ എന്ന് സംബോധന ചെയ്യുന്ന ഒരു ഉയർന്ന ഉദ്യോഗസ്ഥൻ കയറിവന്നാൽ, അതോടെ അയാളാകും പൂർണ്ണ മനുഷ്യൻ. പോലീസുകാരും sub-human നിലവാരത്തിലേക്ക് താഴും.

ഇന്ന് പൂർണ്ണ മനുഷ്യർ എന്ന നിലവാരത്തിൽ നിൽക്കുന്നത് ഇങ്ഗ്ളിഷ് മാത്രം അറിയുന്ന, ഇങ്ഗ്ളിഷുമാത്രം സംസാരിക്കുന്ന ആളുകൾ ഉള്ള ഒരു നാട്ടിലെ സാധരണക്കാരാണ്.

എന്നാൽ ഈ വിധം ഒരു ആൾകൂട്ടം ഇന്ന് ലോകത്തിൽ എവിടെയെങ്കിലും ഉണ്ട് എന്ന് തോന്നുന്നില്ല.

എന്നാൽ ഹിന്ദിക്കാരിലേയോ തഴിമ് സംസാരിക്കുന്നവരിലേയോ ഇറ്റാലിയിൽ ഭാഷ സംസാരിക്കുന്നവരിലേയോ ചൈനീസ് ഭാഷ സംസാരിക്കുന്നവരിലേയോ ഉന്നതരാണ് പർണ്ണ മനുഷ്യർ എന്ന് തോന്നുന്നരീതിയിലേക്ക് ലോക അഭിപ്രായം മാറിയാൽ കാര്യങ്ങൾ വേറെയാകും.

ഈ വിധ ഭാഷകളിൽ sub-human സങ്കൽപ്പം ഉണ്ട്.

ഈ വിധ ഭാഷകളിൽ പൂർണ്ണ മനുഷ്യഭാവം ലഭിക്കണമെങ്കിൽ ആ ഭാഷകളിലെ ഉന്നത സ്ഥാനത്തേക്ക് വ്യക്തി വളരണം. അല്ലായെങ്കിൽ പൂർണ്ണ മനുഷ്യഭാവം ലഭിക്കില്ല.

സാധരണക്കാരന് പുർണ്ണ മനുഷ്യ ഭാവം എന്നത് ഒരു ആനുപാതിക ഘടകാംശമായ കാര്യമായിരിക്കും, ഫ്യൂഡൽ ഭാഷകളിൽ.

2002ൽ ഞാൻ Deverkovilൽ വന്നുപെട്ടുപോയി. ജീവിതകാലമത്രയും വളരെ നീരസത്തോടുകൂടി വീക്ഷിച്ച ഒരു ഇടമായിരുന്നു ഈ പ്രദേശം.

Mrs. CPSൽ നിന്നും അകന്ന് നിൽക്കേണം എന്ന തീക്ഷണമായ ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നതിനാൽ, Mrs. CPSൻ്റെ വീട്ടുവളപ്പിന് തൊട്ടടുത്തായി നിലനിന്നിരുന്ന പഴയ, പൊട്ടിപ്പൊളിഞ്ഞു നിൽക്കുന്ന വീട്ടിലാണ് താമസിച്ചത്.

ഈ ഒരു ജീവിതം പലവിധ സാമൂഹിക നിരീക്ഷണങ്ങളും മനസ്സിൽ കയറ്റിവിട്ടിട്ടുണ്ട്. അവ ചിലപ്പോൾ ഈ എഴുത്തിൽ ചേർത്തേക്കാം അവസരം വരുകയാണ് എങ്കിൽ.

ഈ വീട്ടിൽ ജീവിച്ചു തുടങ്ങിയപ്പോഴാണ്, ഇന്ന് ആദ്ധ്യാത്മിക അനുഭവം എന്നെല്ലാം രീതിയിൽ പലരും പറയുന്ന പല അനുഭവങ്ങളോട് കടപിടിക്കാവുന്നതോ അതുമല്ലെങ്കിൽ അവയെ കവച്ചുവെക്കുന്നതോ ആയ ഒരു പ്രത്യേക മാനസിക അനുഭവം ലഭിച്ചു തുടങ്ങിയത്.

അത് ഉറുമ്പുകൾ മനുഷ്യലോകത്ത് കടന്ന് മനുഷ്യരുടെ പലവിധ പ്രവർത്തികളിൽ പങ്കെടുക്കുകയും Bank account തുറക്കുകയും മനുഷ്യരോട് സംസാരിക്കുകയും മറ്റും ചെയ്യുന്നതുപോലുള്ള ഒരു അനുഭവം തന്നെയായിരുന്നു.

ഇതുമായി ബന്ധപ്പെട വിവരങ്ങൾ അടുത്ത എഴുത്തിൽ നൽകാം എന്നു കരുതുന്നു.




Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

13. ഇങ്ഗ്ളിഷ് തൊഴിൽ ശാലകൾ

Post posted by VED »

Image



എന്നും വളരെ തിരക്കാണ്.

ഈ അടുത്ത ഏതാനും ആഴ്ചകൾ ആയി, ഒരു ഇങ്ഗ്ളിഷ് വേദിയിൽ ഭാഷാ പരമായ കാര്യങ്ങൾ എഴുതിത്തുടങ്ങി. അതോടെ ഈ എഴുത്ത് എഴുതാനായി വച്ചിരുന്ന ചെറിയ നേരവും ഇല്ലാതായി.

ഈ അവസ്ഥ കുറച്ചു കാലംകൂടി നീണ്ടുനിന്നേക്കാം.

എന്നാൽ, ഈ അടുത്ത ദിവസങ്ങളിൽ ആയി EY India എന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരി മരണപ്പെട്ടതുമായി ബന്ധപ്പെട്ടുകൊണ്ട് വൻ വിവാദങ്ങൾ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ചില കാര്യങ്ങൾ എഴുതാം എന്നു വിചാരിക്കുന്നു.

150 രാജ്യങ്ങളിലായി 700ഓളം ഓഫിസുകൾ ഉള്ള കമ്പനിയാണ് Ernst & Young Global Limited എന്നറിയുന്നു. ഇന്ത്യയിൽ ഈ കമ്പനിക്ക് ഏതാണ്ട് 100000 ജീവനക്കാരുണ്ട് പോലും.

Assurance, Consulting, Strategy and Transactions, and Tax എന്ന കാര്യങ്ങളിൽ ആണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നുകാണുന്നു.

Ernst & Young Global Limited is a multinational professional services partnership, making it owned by its member firms and partners rather than a single entity - എന്നും കാണുന്നു.

ഈ കമ്പനിയെക്കുറിച്ച് എനിക്ക് കാര്യമായി യാതൊന്നും അറിയില്ല. എന്നാൽ ഈ കമ്പനിയിൽ ഇങ്ഗ്ളിഷ് ഭാഷ ഉപോയിഗപ്പെടുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

സാധരണ ഗതിയിൽ ഇങ്ഗ്ളിഷ് ഭാഷ ജീവനക്കാർ തമ്മിൽ ഉപയോഗിക്കുന്ന വ്യാപാര പ്രസ്ഥാനങ്ങളിൽ തൊഴിൽ അന്തരീക്ഷം വളരെ ആകർഷകമായിരിക്കും.

എന്നാൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്ന അവസരത്തിൽ ഈ കാര്യത്തിൽ കൃത്യമായ ശ്രദ്ധ കേന്ദ്രീകരിച്ചില്ലായെങ്കിൽ, ഇന്ത്യൻ ഭാഷകൾ ജീവനക്കാർക്കിടയിൽ വന്നുപെടാം.

ഉന്നത നിലവാരത്തിലുള്ള ഇങ്ഗ്ളിഷിൽ നിലനിൽക്കുന്ന കമ്പനികളിൽ സാധാരണയായി ഭാഷാ പരമായുള്ള ഉച്ചനീചത്തം ഉണ്ടാവില്ല.

അതായത്, ജീവനക്കാർ തമ്മിൽ വെറും പേരാണ് തമ്മിൽ സംബോധനക്കായി ഉപയോഗിക്കുക. You എന്നതാവാം നീ, നിങ്ങൾ, സാർ തുടങ്ങിയ വാക്കുകൾക്ക് പകരമായി അന്യോന്യം ഉപയോഗിക്കുക. എല്ലാരും ഒരേ He, She വാക്കുകളിൽ പരാമർശിക്കപ്പെടും.

എന്നാൽ, ജീവനക്കാരിൽ ആരെങ്കിലും പ്രാദേശിക ഭാഷാ മനോഭാവം വച്ചുപുലർത്തുന്നുണ്ട് എങ്കിൽ പ്രശ്നം വരാം. അവർ പലപ്പോഴും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു മത്സര ഭാവം വച്ചുപുലർത്തും.

EY Indiaയുടെ പല ഉപഭോക്താക്കളും പ്രാദേശിക ഭാഷക്കാരായ വൻകിട കച്ചവട പ്രസ്ഥാനങ്ങൾ ആവാം. ഇവരുമായി ഇടപഴകുമ്പോഴും പ്രാദേശിക ഭാഷാ പെരുമാറ്റങ്ങളുടെ പലവിധ നിർബന്ധ ബുദ്ധികളും കടന്നുവരാം.

തൊഴിൽ സുമഖതയുടെ കാര്യം പറയുമ്പോൾ, EY പ്രവർത്തിക്കുന്ന മേഖല എക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട ഒന്നാണ് എന്ന് തോന്നുന്നു. പലർക്കും ഇത് മനംമടുപ്പിക്കുന്ന ഒരു തൊഴിലാണ്. എന്നാൽ മറ്റ് ചിലർക്ക് ഇത് വളരെ താൽപ്പര്യം നൽകുന്ന ഒന്നാണ് ഇത്.

ചിലർക്ക് ഇങ്ഗ്ളിഷ് സംഭാഷണം നടത്തുന്ന തൊഴിലാണ് താൽപ്പര്യം. ചിലർക്ക് അത് ഇഷ്ടമല്ല. അതേ പോലെതന്നെ ചിലർക്ക്, Backoffice തൊഴിലുകൾ ആണ് തൽപ്പര്യം. മറ്റ് ചിലർക്ക് അത് ഇഷ്ടമല്ല.

കേരളീയായ വനിത എന്തുകൊണ്ടാണ് മരണപ്പെട്ടത് എന്നത് അറിയില്ല. കഠിനമായ തൊഴിൽ ഭാരം എന്നത് കൊണ്ട് വ്യക്തി മരിക്കാം എന്നത് ചിലപ്പോഴെല്ലാം സാധ്യമാണ്. എന്നാൽ ഇതിൽ തന്നെ ചില കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.

വീട്ടുവേലക്കാരൻ ചെയ്യുന്ന തൊഴിൽ കഠിനമായ തൊഴിൽ ആണ് എന്നു തോന്നുന്നില്ല. എന്നാൽ സാമൂഹികമായി ഔന്നിത്യത്തിൽ ഉള്ള ഒരു വ്യക്തിക്ക് ഈ തൊഴിൽ ചെയ്യേണ്ടിവന്നാൽ, മാനസികമായി ആള് തകരും. മരണം വരെ സംഭവിക്കാം.

ഖനികളിലും മറ്റും പണ്ട് കഠിനമായി ആളുകൾ അദ്ധ്വാനിക്കുന്നത് കണ്ടിട്ടുണ്ട്. ആ തൊഴിലിൻ്റെ കഠിന ഭാരത്താൽ ചിലപ്പോഴെല്ലാം ചിലർ മരിച്ചിരിക്കാം. എന്നാൽ, ഇത് സാധാരണ ഗതിയിൽ സാധ്യതയുള്ള കാര്യം അല്ല.

ഇനി EYയുടെ കാര്യം വിടുകയാണ്. കാരണം, ഈ കമ്പനിയെക്കുറിച്ച് എനിക്ക് യാതൊന്നും കൂടുതലായി അറിയില്ല.

പറയാൻ പോകുന്നത്, അമേരിക്ക, ബൃട്ടൺ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ Off-shore ഓഫിസുകൾ ഇന്ത്യയിൽ ഉള്ളതിനെക്കുറിച്ചതാണ്.

ഈ വിധ കമ്പനികളിൽ തൊഴിൽ ചെയ്യുന്നവരുടെ കാര്യം പറയുകയാണ്. ഇതിൽ ചിലത് ചെറിയ തോതിൽ എൻ്റെ ഭാവനയിൽ നിന്നുമാണ് പറയുന്നത്. കുറച്ചൊക്കെ നേരിട്ട് അറിവുള്ള കാര്യങ്ങളും.

ഉന്നത നിലവാരമുള്ള കമ്പനികളിൽ തികച്ചും ഉന്നത നിലവാരമുള്ള ഇങ്ഗ്ളിഷ് അന്തരീക്ഷമാണ് ഉള്ളത്. ഉന്നത സ്ഥാനക്കാരനും കീഴ്സ്ഥാനക്കാരനും, തമ്മിൽ വെറും പേര് തന്നെയാണ് സംബോധനക്കായി ഉപയോഗിക്കുക.

പലപ്പോഴും ഈ വിധ കമ്പികളിൽ തൊഴിൽ ചെയ്യുന്ന വ്യക്തികളിൽ വളരെ മൃദുലമായ പെരുമാറ്റമാണ് കാണപ്പെടുക. മാഡം, സാർ എന്ന രീതയിൽ ഉള്ള ഭീകര വ്യക്തത്വം ആരിലും കാണില്ല. നീ, അവൻ, അവൾ എന്ന ഉഗ്രരൂപ വ്യക്തിത്തവും കാണില്ല.

ഈ വിധ ജീവനക്കാർ ഇന്ത്യൻ ഭാഷാ അന്തരീക്ഷങ്ങളിൽ വന്നുപെട്ടാൽ, അവരെ വളരെ നിസ്സാരരായി മറ്റുള്ളവർ മനസ്സിലാക്കിയേക്കാം.

ഇതു പോലുള്ള ഒരു കമ്പനിയിൽ തൊഴിൽ ചെയ്യുന്ന വ്യക്തിയെ ഒരു സ്വകാര്യ മെഡിക്കൽ കോളെജിൽ വച്ച് മോനെ, എന്നും നീയെന്നും സംബോധന ചെയ്യുന്നതായി ഞാൻ കണ്ടിട്ടുണ്ട്.

എന്നാൽ ആ വ്യക്തിക്ക് മലയാളം അറിയില്ലായിരുന്നു. അതിനാൽ തന്നെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭീകര വാക്കുകളുടെ പ്രഹരം ആ ആൾക്ക് ലഭിച്ചില്ലാ എന്നാണ് കണ്ടത്.

വീട്ടിലും മറ്റ് ചുറ്റുപാടുകളിലും ഇങ്ഗ്ളിഷ് അന്തരീക്ഷം ഇല്ലാത്ത വ്യക്തികൾ ഈ വിധ കമ്പനികളിൽ തൊഴിൽ ചെയ്താൽ, അവരും അവരുടെ മനസ്സും യഥാർത്ഥത്തിൽ രണ്ട് തികച്ചും എതിർകൊണുകളിൽ ഉള്ള ലോകങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും നിത്യേനെ ചലിക്കുന്ന അനുഭവം അവർ അനുഭവിക്കും. ഇതും പലർക്കും ചെറുപ്പം മുതൽ ഉള്ള അനുഭവമായിരിക്കാം.

എന്നാൽ, ഉന്നത ഇഗ്ങ്ളിഷ് തൊഴിൽ അന്തരീക്ഷത്തിൽ ചേർന്നു കഴിഞ്ഞാൽ, ഈ മാനസികമായ ചാഞ്ചാട്ടം ചിലപ്പോഴെല്ലാം പ്രശ്നം വരുത്തിയേക്കാം.

കാരണം, തൊഴിൽ മേഖലയിൽ ഉന്നത നിലവരത്തിലുള്ള വ്യക്തിത്തം നിലനിർത്തുന്ന വ്യക്തി, വീട്ടിൽ എത്തുമ്പോൾ, വീട്ടുവേലക്കാരിയും വേലക്കാരനും, അയൽവാസിയും, നിസ്സാര നിലവാരക്കാരിയായ അമ്മാവിയും അമ്മാവൻ്റെ മകളും മകനും, അടുത്തുള്ള സ്കൂളിലെ അദ്ധ്യാപകനും മറ്റും മോനെ, മോളെ, നീ, അവൻ, അവൾ വാക്കുകളിൽ നിത്യവും പിടിച്ചു താഴ്ത്തുന്നത്, വൻ ഭീകര മാനസിക പ്രഹരം തന്നെ നൽകിയേക്കാം.

മറ്റൊരു കാര്യം പറയാവുന്നത്, ഈ വിധ ഇങ്ഗ്ളിഷ് കമ്പനികളിൽ മറ്റൊരു വിഭാഗം തൊഴിലുകാർ ഉണ്ട്. അത് Security ജീവനക്കാരും അതുപോലുള്ള മറ്റ് ജീവനക്കാരും ആണ്.

ഇവർ പ്രാദേശിക ഭാഷയിലാണ് പ്രവർത്തിക്കുക. ഇവർക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ ചെറിയ തോതിലുള്ള പരിജ്ഞാനം മാത്രമേ ഉണ്ടാവുള്ളു.

ഇവർക്കിടയിൽ സാർ, മാഡം, സാബ്, മേംസാബ്, തൂ, നീ, അവൻ, അവൾ, ചേട്ടൻ, ചേച്ചി, എടാ, എടീ തുടങ്ങിയ വാക്കുകൾ ഉണ്ടാവും.

ഇവരും അവർ ചെയ്യേണ്ടുന്ന തൊഴിലിൽ കാര്യമായ കാര്യക്ഷമത ഉള്ളവർ ആയിരിക്കും. ഇവരിൽ പലരും സർക്കാർ തൊഴിൽ ലഭിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കും.

സർക്കാർ തൊഴിൽ മേഖലയിൽ കാണപ്പെടുന്ന തൊഴിൽ അന്തരീക്ഷം ഈ ആളുകളുടെ പെരുമാറ്റ രീതി തന്നെയാണ്.

ഇങ്ഗ്ളിഷ് കമ്പനികളിൽ ഉന്നത നിലവാരത്തിൽ തൊഴിൽ ചെയ്തിരുന്ന ചിലർ UPSC, PSC തുടങ്ങിയ പരീക്ഷകൾ എഴുതി ജയിച്ച്, സർക്കാർ ഓഫിസുകളിൽ ചേർന്നപ്പോൽ മനസ്സിലായത്, അവർ വന്നുപെട്ടത്, അവരുടെ പഴയ തൊഴിൽ മേഖലയിൽ ഉള്ള Security ജീവനക്കാരുടെ തൊഴിൽ അന്തരീക്ഷത്തിലാണ് എന്നതാണ്.

എന്നാൽ യഥാർത്ഥത്തിൽ വൻ ശമ്പളവും മറ്റ് മാസ്മരിക സൗകര്യങ്ങൾ നൽകുന്നതാണ് സർക്കാർ തൊഴിലുകൾ. എന്നിട്ടും, ഈ വിധം ചേർന്ന വ്യക്തികൾ അവർക്ക് ലഭിച്ച സർക്കാർ തൊഴിൽ ഉപേക്ഷിച്ച്, വീണ്ടും താരതമ്യേനെ വേതനം കുറഞ്ഞ ഇങ്ഗ്ളിഷ് കമ്പികളിലേക്ക് ചേർന്ന കാര്യവും കേട്ടറിവുണ്ട്.

മറ്റൊരുകാര്യം പറയാനുള്ളത്, സർക്കാർ ഉദ്യോഗസ്ഥർ ഈ വിധ കമ്പനികളിൽ കയറി ഇറങ്ങി, ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാരോട് പ്രാദേശിക ഭാഷയിൽ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയാൽ, പല വിധ പ്രശ്നങ്ങളും വന്നുപെടാം. കാരണം, സാർ, മാഡം, സാബ്, മേംസാബ്, തൂ, നീ, അവൻ, അവൾ, ചേട്ടൻ, ചേച്ചി, എടാ, എടീ ഭാഷാ അന്തരീക്ഷത്തിലുള്ളവർ ആണ് ചോദ്യങ്ങൾ ചോദിക്കുന്നത്.

ഇവരെ സാർ എന്നും മേംസാബ് എന്നും വിശേഷിപ്പിക്കുന്നില്ലായെങ്കിൽ ഇവരിൽ വൻ പ്രതികാര ദാഹം തന്നെ വളർന്നുവരാം.



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

14. കവലകളിലെ ട്രാഫിക്ക് നിർവ്വഹണം

Post posted by VED »

Image



കുറേ കാലമായി എഴുതേണം എന്നു വിചാരിച്ച ഒരു കാര്യമാണ്.

ഇത് ഉൾനാടൻ പ്രദേശങ്ങളിലെ നിരത്ത് കലവലകളിലെ (Road junctionനിലെ) ട്രാഫിക്ക് നിർവ്വഹണവുമായി (Traffic management) ബന്ധപ്പെട്ട ഒരു കാര്യമാണ്.

ഈ തൊഴിൽ ഉത്തരവാദിത്തം നിർവ്വഹിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരും, Traffic Wardenമാരും, Traffic Volunteerമാരുമാണ്. പെട്ടെന്ന് നോക്കിയാൽ, ഇവരെല്ലാവരും ഒരേ പോലുള്ളത് എന്നു തോന്നിക്കുന്ന യൂണിഫോമാണ് ധരിക്കുക.

ഇവർ ചെയ്യുന്ന തൊഴിൽ വളരെ ഉന്നത ഉത്തരവാദിത്തം ഉള്ളതു തന്നെ. എന്നാൽ നിത്യവും ഈ തൊഴിൽ ഒരേ നിരത്ത് കവലയിൽ ചെയ്യുമ്പോൾ, ഒരു പരിധിവരെ മനംമടുപ്പുവരാം.

എന്നിരുന്നാലും, ചിലയിടങ്ങളിൽ വച്ച് ഈ തൊഴിൽ ചെയ്യുന്നവർക്ക് വ്യക്തമായ ട്രാഫിക്ക് നിർവ്വഹണ പരിശീലനം ലഭിച്ചിട്ടില്ലാ എന്ന ഒരു തോന്നൽ പലപ്പോഴും വന്നിട്ടുണ്ട്.

ഈ പറയുന്നത് ആരേയും കുറ്റപ്പെടുത്തിക്കൊണ്ടല്ല. മറിച്ച്, മുകൾസ്ഥാനങ്ങളിൽ ഉള്ളവർക്ക് , ട്രാഫിക്ക് ഉദ്യോഗസ്ഥർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകേണ്ട, ഉത്തരവാദിത്തം ഉണ്ട് എന്ന് പറയാനാണ്. പ്രത്യേകിച്ചും Traffic Wardenമാർക്കും, Traffic Volunteerമാർക്കും.

ട്രാഫിക്ക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥൻ, ഒരു ദിശയിൽ നിന്നും കവലയിലേക്ക് കയറിവരുന്ന വാഹനത്തിന്, കവലയിലേക്ക് കടക്കാനായി നിർദ്ദേശം നൽകുമ്പോൾ, മറ്റ് ദിശകളിൽ നിന്നും വരുന്ന വാഹനങ്ങളെ നിർത്തിയിരിക്കേണം.

അതു ചെയ്യാതെ യാതൊരു വാഹനത്തിനും കവലയിലേക്ക് കടക്കാനും, കടന്നുപോകാനും നിർദ്ദേശം നൽകരുത്.

ഈ വിധമായുള്ള ഒരു നിർദ്ദേശം ചില ഇരുചക്രവാനഹങ്ങളും ചില വാണിജ്യവാഹനങ്ങളും സ്വകാര്യ കാറകളും ഓടിക്കുന്നവരും ഗൗനിക്കാറില്ലാ എന്നും കാണുന്നുണ്ട്.

കവലകളിലേക്ക് വാഹനങ്ങൾ നിരനിരയായി വരുമ്പോൾ ഇരു ചക്രവാനങ്ങളും നിരനിരയായി തന്നെ വരേണ്ടതാണ്. വളരെ അപുർവ്വമായി ചില ഇരുചക്രവാനങ്ങൾ നിരനിരയായി മുന്നേോട്ട് വരുന്നതും കണ്ടിട്ടുണ്ട്.

എന്നാൽ പലപ്പോഴും, മുന്നിലെ വാഹനത്തിൻ്റെ വലതുവശത്തും ഇടതുവശത്തമായി ഇരുചക്രവാഹനങ്ങളും ചിലപ്പോഴെല്ലാം ഓട്ടോ റിക്ഷകളും, ചിലപ്പോൾ സ്വകാര്യ കാറുകളും നിരതെറ്റി മുന്നോട്ട് നീങ്ങുന്നത് കാണാം. ഇത് കവലയിൽ ഒരു തരം Traffice clogging സംഭവിപ്പിക്കും.

ഞാൻ ഓടിക്കുന്ന ഇരുചക്രവാഹനം നിരനിരയായി ഓടിച്ചു മുന്നിലെ കാറിൻ്റെ പിന്നിൽ നിലയുറപ്പിച്ച് മുന്നോട്ട് നീങ്ങി കവലയിൽ എത്തിയപ്പോൾ, ട്രാഫിക്ക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന് ഇത് ഒരു തെറ്റായ വാഹനം ഓടിക്കലായി തോന്നിയ അവസരം ഉണ്ടായിട്ടുണ്ട്.

കാരണം, മുന്നിലെ കാറിൻ്റെ ഇരുവശത്തുമായി ഇരുചക്ര വാഹനങ്ങൾ യാതോരു ട്രാഫിക്ക് നിയന്ത്രണവും പാലിക്കാതെ മുന്നോട്ട് പോകുന്നതാണ് പൊതുവായ കീഴ്വഴക്കം.

ഇതിന് വിപരീതമായി കാറുകൾക്കിടയിൽ ഒരു ഇരുചക്രവാഹനത്തെ കണ്ടപ്പോൾ, അത് എവിടേയും കണ്ടിട്ടില്ലാത്തതും കേട്ടറിവില്ലാത്തതുമായ വാഹനം ഓടിക്കൽ രീതിയായി ഉദ്യോസ്ഥന് തോന്നിയെന്ന് തോന്നുന്നു.

ഇരുചക്രവാഹനം ഓടിക്കുന്ന മറ്റൊരിക്കൽ തെരുവുകവലയിൽ എത്തിയപ്പോൾ, എല്ലാ വാഹനങ്ങളും നിർത്താനുള്ള നിർദ്ദേശം ഉദ്യോഗസ്ഥൻ നൽകി. ഞാൻ വാഹനം നിർത്തി. എന്നാൽ, മറ്റ് ഇരുചക്രവാഹനങ്ങൾ യാതോരു നിയന്ത്രണവും പാലിക്കാതെ മുന്നോട്ട് പോയി. ഇത് കണ്ടതായി ഉദ്യോഗസ്ഥൻ പെരുമാറിയില്ല.

കുറച്ചു കഴിഞ്ഞ്, ട്രാഫിക്ക് ഉദ്യോഗസ്ഥൻ നോക്കിയപ്പോൾ ഒരു ഇരുചക്രവാഹനം തെരുവിൽ നിർത്തിയിരിക്കുന്നു. ഇത് എന്താണ് എന്ന രീതിയിൽ ആണ് ആ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. വാഹന ഗാതഗതത്തെ തടസ്സപ്പെടുത്താനായി ഒരു ഇരുചക്രവാഹനം തെരുവിന് നടുക്കായി നിർത്തിയിരിക്കുന്നു.

മറ്റൊരു കാര്യം ശ്രദ്ധയിൽ വന്നത്, ട്രാഫിക്ക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്ക് തമ്മിൽ യാതോരു coordinationനും (ഏകീകരിച്ചുള്ള പ്രവർത്തനം) കാണാറില്ലാ എന്നുള്ളതാണ്.

കവലയുടെ പല ഇടത്തായി, പലപ്പോഴും തെരുവിന് അരികിലായി, നിൽക്കുന്ന ഉദ്യോഗസ്ഥർ ഓരോരുത്തരും മറ്റുള്ള ഉദ്യോഗസ്ഥർ വാഹനങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങളെ പരിഗണിക്കാതെയാണ് സ്വന്തം നിർദ്ദേശങ്ങൾ നൽകുന്നത് എന്നു തോന്നുന്നു.

വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ടുകൊണ്ട് അവർക്കിടയിൽ പൊതുവായുള്ള ഒരു നയം ഇല്ലായെന്നാണ് മനസ്സിലാകുന്നത്.

മലയാളത്തിൽ വയസ്സ് എന്നുള്ളത് ഒരു വൻ പ്രാധാന്യമുള്ള കാര്യമാണ്. വയസ്സും തൊഴിൽ സ്ഥാനവും ഏതാണ്ട് ഒരേ നിലവാരത്തിൽ ഉള്ളവർക്കാണ്, തമ്മിൽ ചർച്ചചെയ്ത് പൊതുവായുള്ള ഒരു നയം എടുക്കാൻ പറ്റുള്ളു. അല്ലായെങ്കിൽ അവർക്ക് മുകളിൽ ഉള്ള ഒരു ഉദ്യോഗസ്ഥൻ്റെ സാന്നിദ്ധ്യം ആവശ്യമാണ്.

വേറെ പറയാനുള്ള ഒരു കാര്യവും ഉണ്ട്. തെരുവു കവലയിലേക്ക് കാർ ഓടിച്ചുവരുന്ന അവസരത്തിൽ, ജംഗ്ഷനിൻ്റെ അങ്ങേപ്പുറത്ത് വാഹനങ്ങൾ കൂട്ടമായി നിറഞ്ഞ് നിന്നും വാഹന ഗാതഗതം തടസ്സപ്പെട്ടു നിൽക്കുന്ന അവസരത്തിൽ, സ്വന്തം വാഹനം ഓടിച്ച് ജംഗ്ഷൻ്റെ നടക്ക് നിന്നാൽ, വലതുവശത്തും ഇടതുവശത്തും നിന്നും വരുന്ന വാഹന ഗതാഗതം തടസ്സപ്പെടും.

ഇങ്ങിനെ വരുന്ന അവസരത്തിൽ, സ്വന്തം വാഹനം ജംഗ്ഷൻ്റെ നടുവിലേക്ക് കടത്തിവിടാതെ നിർത്തുന്നതാണ് ഉത്തമം. എന്നാൽ ഇങ്ങിനെ ചെയ്യുമ്പോൾ, പിന്നിൽ നിന്നും വാഹനം ഓടിക്കുന്നവരിൽ ചിലർ നിരന്തരമായി ഹോൺ അടിച്ചുകൊണ്ട് മനസ്സിൽ വെപ്രാളം സൃഷ്ടിക്കാൻ നോക്കും.

അവരുടെ വെപ്രാളം കണ്ടാൽ അവർ വല്ല ആസന്ന പ്രസവവുമായി ബന്ധപ്പെട്ട് വാഹനം ഓടിക്കുകയാണ് എന്ന് തോന്നു.

അതോടൊപ്പം തന്നെ തെരുവിൻ്റെ അരികിൽ നിൽക്കുന്ന് ട്രാഫിക്ക് ഉദ്യോഗസ്ഥന് കലിവരുന്ന അനുഭവവും ഉണ്ടായിട്ടുണ്ട്.

ട്രാഫിക്ക് നിയന്ത്രണം എന്നത് മൊത്തമായ ഒരു വീക്ഷണം ഇല്ലാതെ വാഹനങ്ങളോട് കാണുന്ന traffic gapലേക്ക് ഉഗ്രവേഗത്തിൽ കടന്നുവരാൻ നിർദ്ദേശം നൽകൽ അല്ല എന്നാണ തോന്നുന്നത്.

ട്രാഫിക്ക് ഉദ്യോഗസ്ഥർ കവലകളിൽ നിരത്തിൻ്റെ നടുക്ക് നിന്നുതന്നെ വേണം വാഹനങ്ങളെ നിയന്തിക്കാൻ. അവരുടെ അവിടുള്ള സാന്നിദ്ധ്യം കവലയിലേക്ക് കടന്നു വരന്ന വാഹനങ്ങൾക്ക് വേഗത കുറക്കാനുള്ള പ്രചോദനം നൽകും.

പോരാത്തതിന്, വാഹനങ്ങൾ ഓടിക്കുന്നവരിൽ, മാനസിക പക്വത കുറഞ്ഞവർ, അനാവശ്യമായി ഹോണടിച്ച്, മുന്നിലുള്ള വാഹനങ്ങളെ അലോസരപ്പെടുത്തുന്നതും ഇവരുടെ സാന്നിദ്ധ്യം നിരുത്സാഹപ്പെടുത്തും.

ഓരോ വാഹനവും മുന്നിലുള്ള വാഹനത്തിൽ നിന്നും ഏറ്റവും കുറഞ്ഞത് മൂന്നടിയെങ്കിലും പിന്നിലായിരിക്കേണം, കവലകളിൽ.

Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

15. മരണക്കിണർ അഭ്യാസം

Post posted by VED »

Image



സെപ്റ്റംബർ 29 2024ന് ആണ് അവസാനത്തെ അദ്ധ്യായം എഴുതി അയച്ചത്. അഞ്ചു മാസക്കാലത്തിനധികം ഇടവേളക്ക് ശേഷം എഴുത്ത് തുടരുകായാണ്. മനസ്സിൽ നിറഞ്ഞുനിന്നിരുന്ന കാര്യങ്ങളിൽ യാതോരു കുറവും വന്നുകാണുന്നില്ല.

2002ൽ ഞാൻ Deverkovilലിൽ വന്നുപെട്ടുപോയി. ഇത് എന്നെ സംബന്ധിച്ചെടുത്തോളം ഒരു വൻ മാനസിക വീഴ്ച തന്നെയായിരുന്നു. കിണറിൻ്റെ അരിക് ഉള്ളിലേക്ക് പൊട്ടിവീഴുന്നതോടൊപ്പം കിണറിനുള്ളിലേക്ക് വീഴുന്ന അതേ അനുഭവം എന്നു വേണമെങ്കിൽ പറയാം. എവിടെ പിടിച്ചിട്ടും പിടികിട്ടുന്നില്ല. ആരുടെ കൈകൾ പിടിച്ചാലും, അവരും താഴേക്ക് തന്നെ വലിച്ചു താഴ്ത്തുന്ന പ്രതീതി.

Deverkovilലിൽ ഇതിന് മുൻപും ജീവിച്ചിട്ടുണ്ട്, പലപ്പോഴും. എന്നാൽ പലപ്പോഴും ഇരുചക്രവാഹനവും നാലുചക്ര വാഹനവും കൈവശം ഉണ്ടാവും. വിദൂരങ്ങളായ പല ദിക്കുകളിലും നിരന്തരം ഓടിച്ചുകൊണ്ട് ജീവതം മുന്നോട്ടുപോയിക്കൊണ്ടിരുന്ന അനുഭവം.

മലയാളത്തിൽ മരണക്കിണർ എന്നും ഇങ്ഗ്ളിഷിൽ Motordrome എന്നും Wall of deathഎന്നും Well of death എന്നും പറയുന്ന ഒരു സർക്കസ് അഭ്യാസമുണ്ട്. വായനക്കാരന് ഇത് കണ്ടറിവുള്ള ഒരു അഭ്യാസം ആയിരിക്കും.

Deverkovilലിൽ താമസിക്കുന്ന കാലത്ത് കൈവശം ഇരുചക്രവാഹനും മറ്റും ഉണ്ടായിരുന്നപ്പോൾ, ജീവിതം ഏതാണ്ട് ഈ മരണക്കിണർ അഭ്യാസം പോലെ തന്നെയായിരുന്നു.

ഒരു വൻ സാമൂഹിക കുഴിയിൽ നിന്നും ഈ വാഹനങ്ങളിൽ ഏതെങ്കിലും ഒന്നിൽ അതിവേഗത്തിൽ പറന്ന് പുറത്തു കടക്കും.

എന്നാൽ 2002ൽ Deverkovilലിൽ വന്നു വീണപ്പോൾ, കൈവശം യാതോരു വാഹനവും ഇല്ല. പൈസയും ഇല്ല. കുടുംബ ബന്ധങ്ങളിൽ വൻ പൊട്ടിത്തെറിയും പിളർപ്പും മറ്റും.

അന്നത്തെ സാമൂഹികാന്തരീക്ഷത്തെ ഇന്ന് പറഞ്ഞറിയിക്കാൻ പ്രയാസം തന്നെയാണ്. ജനങ്ങളിൽ ഏവർക്കും വൻ വിവരം ഉണ്ട് എന്നത് ശരിതന്നെ. എന്നാൽ, പത്തും പതിനഞ്ചും കിലോമീറ്റർ ദൂരങ്ങൾ തന്നെ ദൂരങ്ങൾ ആണ്.

കമ്പ്യൂട്ടർ, ഇറ്റർനെറ്റ് എന്നിവയെക്കുറിച്ച് സാധാരണക്കാരായ ആളുകൾക്ക് യാതോരു വിവരവും ഇല്ല. സ്മാട്ട്ഫോൺ പ്രചരിച്ചു തുടങ്ങിയത് 2011ന്നോടുകൂടിയാണ് എന്നാണ് തോന്നുന്നത്. അതോടുകൂടി, ഇങ്ഗ്ളിഷ് പരിജ്ഞാനിമില്ലാത്ത ആളുകൾക്ക് പൊട്ടെന്നു തന്നെ വൻ വിവരം വന്ന പ്രതീതി.

2002ൽ ഞാൻ ഒരു second-hand computer വാങ്ങിച്ചു. വീട്ടിൽ Internetറ്റുമായി ബന്ധം സ്ഥാപിച്ചു. ഇത് ഒരു വൻ അതീന്ദ്ര്യ അനുഭവം തന്നെയായിരുന്നു.

ഒറ്റയടിക്ക് ലോകത്തിലെ പല ദിക്കുകളുമായി നേരിട്ട് ബന്ധം തന്നെ ലഭിച്ചു. ഇങ്ഗ്ളണ്ടിലെ ഒരു വെബ് ഫോറത്തിൽ നിത്യവും ഇങ്ഗ്ളിഷുകാരോടും മറ്റ് ബൃട്ടിഷുകാരോടും നേരിട്ട് സംഭാഷണങ്ങളിലും സംവാധങ്ങളിലും പങ്കെടുത്തു. എൻ്റെ കൈവശം വൻ ഇങ്ഗ്ളിഷ് വാക്യസമ്പത്ത് ഉള്ളത് ഉപകാരപ്പെട്ടു.

എന്നാൽ എൻ്റെ കൈവശമുള്ള കമ്പ്യൂട്ടർ ഏതു നിമിഷവും കണ്ണടക്കും എന്ന നിത്യ ഭീഷണി നൽകിത്തന്നെയാണ് പ്രവർത്തിച്ചത്. എന്നാൽ കണ്ണടച്ചില്ല.

അന്ന് ഇങ്ഗ്ളണ്ടിൽ ദക്ഷിണേഷ്യക്കാർ അത്രകണ്ട് ഇല്ലായിരുന്നു. ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്.

ഡാറ്റാ ചാർജ്ജ് പകൽ വളരെ അധികമായിരുന്നു. എന്നാൽ രാത്രിയിൽ അതിൻ്റെ നാലിൽ ഒന്ന് മാത്രം.

അതോടുകൂടി നിത്യവും രാത്രിയിൽ പ്രവർത്തിക്കും. പകൽ ഉറങ്ങും. ഇത് ശരീരത്തേയും മനസ്സിനേയും ഒരു വൻ തലതിരിഞ്ഞ അനുഭവത്തിലേക്ക് എത്തിച്ചു. പകൽ സമയത്ത് നേരെ നിൽക്കാനും നടക്കാനും പറ്റാത്ത അവസ്ഥ തന്നെ വന്നു.

വിധിയും വിധിനിയോഗവും എന്നെ Deverkovilലിൽ എത്തിച്ചത് വളരെ കരുതിക്കൂട്ടിയുള്ള പദ്ധിയിടലിലൂടെയാണ് എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. കാരണം, Deverkovilലിൽ വന്ന് പെട്ടതോടുകൂടിയാണ്, ഞാൻ അനവധി ഗ്രന്ഥങ്ങൾ എഴുതിയത്.

ഇതിനെ തുടർന്ന് പിന്നീട് വന്ന അനുഭവവും വൻ ആശ്ചര്യകരമായിക്കാണേണ്ടതു തന്നെയാവാം. Facebookൽ എൻ്റെ അംഗത്വം ബ്ളോക്ക് ചെയ്തപ്പെട്ടു. Wikipediaയും അതു തന്നെചെയ്തു.

ഞാൻ വെബ് സൈറ്റ് നിർമ്മിക്കാൻ പഠിച്ചെടുത്തു. അതോടുകൂടി victoriainstitutions.com എന്ന എൻ്റെ വെബ് സൈറ്റ് പുനരുദ്ധരിപ്പിച്ചു. പോരാത്തതിന്, മറ്റ് രണ്ടോ മൂന്നോ വെബ് ഫോറം സൈറ്റുകളും നടത്തി.

ഇവയിലെല്ലാം, വരുമാനം വരാനുള്ള affiliate marketing പദ്ധതികളും നടപ്പാക്കി. തുടർന്ന് അനുഭവപ്പെട്ടത്, affiliate marketing കമ്പനികൾ ഓരോന്നായി എൻ്റെ അംഗത്വം മരവിപ്പിച്ചു, യാതോരു മുന്നറിയിപ്പോ അറിയിപ്പോ നൽകാതെ.

വിക്കീപ്പീഡിയയിൽ ഞാൻ എന്ത് എഴുതിയാലും ആരെല്ലാമോ വന്ന് ആക്രമിക്കും. അതിൽ കയറി ശുദ്ധ അനാവശ്യങ്ങളും അസഭ്യങ്ങളും എഴുതിച്ചേർക്കും. താഴെ👇 നൽകിയ ചിത്രം നോക്കുക.

ഇവ ഞാനാണ് എഴുതുന്നത് എന്ന രീതിയിൽ പലരും പ്രതികരിക്കുക തന്നെ ചെയ്തു. പലപ്പോഴും ഇതിനെ തടയാൻ എനിക്ക് ആവില്ലായിരുന്നു. കാരണം ഇൻ്റർനെറ്റ് സ്പീഡ് ഒച്ച് നീങ്ങുന്നത് മാതിരിയായിരുന്നു. ഒരു പേജ് തുറക്കാൻ പലപ്പോഴും അഞ്ചു മുതൽ പത്തു മിനിറ്റുവരെ സമയം എടുക്കും.

അന്നാണ് എനിക്ക് ആദ്യമായി മനസ്സിലായത്, ദക്ഷിണേഷ്യയിലെ പലരും പലവിധ ആശയങ്ങളും വിവരങ്ങളും പുറത്തു വരുന്നത് തടയാനായി ഒരു രഹസ്യ network നടത്തിപ്പോരുന്നുണ്ട് എന്ന കാര്യം.

ഇന്ന് പൊതുവായി അറിയപ്പെടുന്ന കാര്യങ്ങൾ പൊതു അറിവായി നിലനിൽക്കേണം. ഈ അറിവുകൾക്ക് മുകളിലായി അവയെ നിയന്ത്രിച്ചുകൊണ്ട് ഒരു ചെറിയ കൂട്ടം ആളുകൾ നിലനിൽക്കുന്നുണ്ട്. അവർക്ക് ഈ സ്ഥിതിവിശേഷം വളരെ സുഖകരവും സൗകര്യപ്രദവും ആണ്.

അവരും സാമൂഹികവും രാഷ്ട്രീയവും ആശയപരവും മറ്റുമായ വേലിയറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കും അധീനരും വിധേയരും ആണ്. അവർക്ക് പ്രതികൂലമായ മാറ്റങ്ങൾ വരുന്നത് അവർ കരുതിക്കൂട്ടത്തന്നെ തടയും.

ഏതാണ്ട് 2004, 10000 രൂപ മുതൽ മുടക്കി, ഒരു Online Payment Gateway അംഗത്വം ഞാൻ വാങ്ങിച്ചു. അന്ന് ഇന്ന് അറിയപ്പെടുന്ന വമ്പൻ ഓൺലൈൻ മാർക്കറ്റിങ്ങ് കമ്പനികൾ ഇന്ത്യയിലെ മിക്ക ആളുകളുടേയും ഭാവനയിലും സ്വപ്നത്തിലും പകൽ കിനാവിലും ഉദിച്ചുവന്നിരുന്നിട്ടില്ലായിരുന്നു.

ഓൺലൈൻ മാർക്കറ്റിങ്ങിൻ്റെ അപാര സാധ്യതകൾ എനിക്ക് അറിവുണ്ടായിരുന്നു. എന്നാൽ ചുറ്റും പലവിധ മതിൽ കെട്ടുകൾ തന്നെ.

ഇനി പറയാനുള്ളത് ഞാൻ അവസാനം എഴുതിയ അദ്ധ്യായത്തിൽ (19.12) പറഞ്ഞ കാര്യങ്ങൾ ആണ്. അതായത്, ആദ്യമായി അതീന്ദ്ര്യമെന്ന് തോന്നാവുന്നതും, ആദ്ധ്യത്മികമെന്ന് പറയാവുന്നതും, മറ്റുമായ അനുഭവങ്ങൾ.

അവയിൽ ചിലത് ഞാൻ 1992ൽ അനുഭവിച്ചതായി തോന്നുന്നുണ്ട് എങ്കിലും, 2002 ശേഷമാണ്, അവയെക്കുറിച്ച് കൂടുതലായുള്ള ഒരു ഉള്ളറിവ് ലഭിച്ചുതുടങ്ങിയത്. നേരിട്ടുള്ള അനുഭവത്തിലൂടെ.

അക്കാര്യം അടുത്ത എഴുത്തിൽ പറയാമെന്ന് തോന്നുന്നു.

Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

16. യുക്തിവാദികളും അതീതവാദികളും

Post posted by VED »

Image



അതീന്ദ്ര്യം എന്ന കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ, ഇതിന് രണ്ട് വശങ്ങൾ ഉണ്ടായിരുന്നു.

ഒന്ന് ശരിക്കും ആദ്ധ്യാത്മികം എന്ന് നിർവ്വചിക്കാവുന്നവ.

രണ്ടാമത്തേത്, പുതുതായി ഉരുത്തിരിഞ്ഞു വന്നുകൊണ്ടിരുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യ അനുഭവപ്പെടുത്തിയത്. ഏതാണ്ട് 1998 മുതലാണ് ഇത് ഞാൻ അനുഭവിച്ചറിഞ്ഞു തുടങ്ങിയത്.

ഇത് അന്ന് അനുഭവിച്ചറിഞ്ഞു തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ വന്ന ചിന്ത, ആദ്യത്തേതും രണ്ടാമത്തേതും തമ്മിൽ എന്തെല്ലാമോ വിധത്തിൽ സാമ്യതയും ഇഴുകിച്ചേരലും ഇല്ലേയെന്നതായിരുന്നു.

1992ൽ ആണ് Cannanore Railway Stationനോട് തൊട്ടുകിടക്കുന്ന Railway Muthappan ക്ഷേത്രത്തിൽ ആദ്യമായി ഒരു വൻ ആദ്ധ്യാത്മികമെന്ന് അന്ന് തോന്നിയിരുന്ന ചില അനുഭവങ്ങൾ ഉണ്ടായത്. അതിൽ ഒന്ന് അതി ഗംഭീരം തന്നെയായിരുന്നു.

ഏതാനും ദിവസങ്ങൾക്കകം നടക്കാൻ പോകുന്ന ഒരു അതി സങ്കീർണ്ണമായ സംഭവ പരമ്പരയെക്കുറിച്ച് യാതോരു സന്ദേഹവും ഇല്ലാത്ത വാക്കുകളിൽ മുത്തപ്പൻ എന്ന ഷാമനിസ്റ്റിക്ക് പ്രതിഭാസം എന്നോട് പറയുകയുണ്ടായി.

ഇതിന് മുൻപും പലതും പറയുകയുണ്ടായിട്ടുണ്ട്. അവയിലെല്ലാം വൻ കൃത്യത ഞാൻ അനുഭവപ്പെട്ടിരുന്നു.

ഈ ഷാമനിസ്റ്റിക്ക് പ്രതിഭാസം എന്തോ Software appൽ നോക്കിക്കൊണ്ട് ഭൂതകാലം, സംസാരകാലം, ഭാവികാലം എന്നിവ കണ്ടുകൊണ്ടാണ് ഈ വിധം പറയുന്നത് എന്ന ഒരു തോന്നൽ പിൽക്കാലങ്ങളിൽ വന്നിരുന്നു. എന്നാൽ ഇന്ന് തോന്നുന്നത്, എന്തോ വൻ അതീന്ദ്യ AI പ്രതിഭാസമാണ് ഞാൻ അനുഭവപ്പെട്ടത് എന്നതാണ്.

സാങ്കേതിക വിദ്യ ഇനിയും മുന്നോട്ട് നീങ്ങുമ്പോൾ, പുതിയ അനുമാനങ്ങൾ വേറേയും വരാൻ സാധ്യതയുണ്ട്.

1980കളിൽ ഞാൻ Quilonൽ പഠിക്കുന്ന കാലത്ത്, യുക്തിവാദി സംഘടനയിൽ പ്രവർത്തിച്ചിരുന്നു. അന്ന് ദൈവം ഇല്ലായെന്ന് തെളിയിക്കാനായി പലരും വ്യാപൃതരായാണ് കണ്ടത്. മുദ്രാവാക്യം വിളിച്ച് തെരുവിൻ ജാഥ തന്നെ നടത്തിയിരുന്നു.

അവർ ശാസ്ത്ര സത്യങ്ങളേയും ശാസ്ത്ര കണ്ടുപിടുത്തങ്ങളേയും ആണ് ധ്യാനിച്ചിരുന്നത്. ശാസ്ത്രത്തിന് അതീതമായി ഈ പ്രപഞ്ചത്തിൽ യാതൊന്നും ഇല്ലായെന്ന അറിവ് അവർക്കുണ്ടായിരുന്നു.

അവർക്ക് നേരിട്ട് കണ്ടറിവോ, അനുഭവിച്ചുള്ള അറിവോ ഉള്ള കാര്യങ്ങൾ മാത്രമേ, അവർ വിശ്വസിക്കുള്ളു. മനുഷ്യ യുക്തിക്ക് നിരക്കാത്ത യാതൊന്നും അവർ അംഗീകരിക്കില്ല.

ഞാനും അവരോടൊപ്പം ചേർന്നിരുന്നു. എന്നാൽ എൻ്റെ വരവ് മറ്റ് പല വിവര നിലവാരങ്ങളിൽ നിന്നുമായിരുന്നു. അവരും ഞാനും തമ്മിൽ അന്നുതന്നെ അനുഭവ ജ്ഞാനത്തിൻ്റെ കാര്യത്തിൽ ഒരു വൻ മതിൽ കെട്ടുതന്നെ ഉണ്ടായിരുന്നു.

ഞാൻ Enid Blyton എന്ന ഇങ്ഗ്ളിഷ് ലോകത്തിൽ അതി പ്രസിദ്ധയായ കുട്ടികൾക്കായുള്ള സാഹിത്യകാരിയുടെ പല പുസ്തകങ്ങളും വായിച്ചിട്ടുണ്ടായിരുന്നു പോരാത്തതിന്, English Classics എന്ന പൊതുനാമത്തിൽ നിർവ്വചിക്കപ്പെടുന്ന ഒരു സാഹിത്യ പ്രസ്ഥാനത്തെക്കുറിച്ച് എനിക്ക് വൻ ധാരണയും അനുഭവ പരിചയവും ഉണ്ടായിരുന്നു.

ഇതൊന്നും തന്നെ എൻ്റെ കൂടെ പ്രവർത്തിച്ചിരുന്ന യുക്തിവാദികൾ കേട്ടിട്ടുപോലുമില്ലായിരുന്നു. അവർക്ക് അറിവില്ലാത്ത ഒരു കാര്യമാണ് ഈ English Classics. ഇതിൻ്റെ അസ്തിത്തത്തെ അവർ നിഷേധിച്ചേനെ.

എന്നാൽ, ഇത് പൊതുവായുള്ള ഒരു വാസ്തവമായിരിക്കില്ല. കാരണം, ഇങ്ഗ്ളിഷ് ഭാഷയിൽ Rationalist Associationൽ പ്രവർത്തിച്ചിരുന്ന പലരും ദേശീയ തലത്തിൽ അന്ന് ഉണ്ടായിരുന്നു.

പോരാത്തതിന്, ഇടമറുക് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തി കോട്ടയത്തുള്ള ഒരു വൻ മലയാള പത്രം ഇറക്കിയ പ്രസിദ്ധമായ Yearbook ഇങ്ഗ്ളിഷിൽ നിർമ്മിക്കുന്നതിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിയാണ് എന്നു തോന്നുന്നു. ഇദ്ദേഹത്തിൻ്റെ പേരും യുക്തിവാദി പ്രവർത്തകനായി കേട്ടിരുന്നു.

ദൈവത്തിൻ്റെ അസ്തിത്വത്തെ നിഷേധിക്കുന്നതിൽ ഉള്ള പ്രശ്നം, എന്താണ് ദൈവം എന്നതിനെക്കുറിച്ച് ആർക്കും കാര്യമായ വിവരം ഇല്ലായിരുന്നു എന്നതാണ്. ഒട്ടും തന്നെ മനസ്സിലാക്കാൻ പറ്റാത്തതും അറിവ് ഇല്ലാത്തതുമായ ഒരു കാര്യത്തിൻ്റെ അസ്തിത്വത്തെയാണ് നിഷേധിക്കേണ്ടിവരുന്നത്.

ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ, അന്ന് ആരെങ്കിലും ഒന്ന് സൂചിപ്പിച്ചിരുന്നെങ്കിൽ, നിഷേധിക്കാൻ പലതും തന്നെ കണ്ടേനെ.

ഉദാഹരണത്തിന്, Telegram, Whatsapp, Google, email, Internet, Digital technology, laptop, Smartphone, SIM card, Video calling തുടങ്ങി പലതും അന്ന് Quilonൽ പ്രവർത്തിച്ചിരുന്ന യുക്തിവാദികൾക്ക് ഭാവന ചെയ്യാൻ പോലും പറ്റാത്ത കാര്യങ്ങൾ തന്നെയായിരുന്നു.

ഇവയ്ക്കെല്ലാം അതീതമായി നിലകൊള്ളുന്ന ദൈവം എന്ന ആശയത്തെ എങ്ങിനെയാണ് ആ ആളുകൾക്ക് ഭാവന ചെയ്യാൻ ആവുക എന്ന ചോദ്യം ഉദിക്കേണ്ടതാണ്. എന്നാൽ ഇതിനും വ്യക്തമായ ഒരു ഉത്തരം ഉണ്ട് താനും.

യുക്തിവാദികൾ അസ്തിത്തം നിഷേധിക്കുന്നത് അന്നും ഇന്നും ആദ്ധ്യാത്മികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈശ്വരനെയാണ്. അതായത്, ഹൈന്ദവം എന്ന് പറയപ്പെടുന്ന രണ്ട് വ്യത്യസ്ത ആദ്ധ്യാത്മിക മതങ്ങളിലെ ദൈവങ്ങളുടെ അസ്തിത്വത്തേയും കഴിവിനേയും.

അതേ പോലതന്നെ കൃസ്തീയ മതത്തിലേയും ഇസ്ലാം മതത്തിലേയും ആദ്ധ്യാത്മിക അവകാശ വാദങ്ങളെ.

പോരാത്തതിന്, ഷാമനിസ്റ്റിക്ക് പ്രതിഭാസങ്ങൾ വെറും തട്ടിപ്പാണ് എന്ന്. അതിനുമുപരിയായി, മന്ത്രം, തന്ത്രം തുടങ്ങിയ, യാതോരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങളേയും യുക്തിവാദികൾ നിഷേധിക്കുന്നു.

ഈശ്വരനില്ലെങ്കിൽ പിശാചും ഇല്ല. പേത്രം, യക്ഷി, പ്രേതബാത തുടങ്ങിയ കാര്യങ്ങളും മറ്റും മനസ്സിൻ്റെ വെറും തോന്നലുകൾ ആണ് എന്നും യുക്തിവാദികൾ ആണയിട്ടു പറയും. മനഃശാസ്ത്രത്തെ വാനോളം പുകഴ്ത്താനും ഇവരിൽ പലരിലും വൻ ആവേശം കണ്ടിരുന്നു.

എന്നാൽ പൊതുവായി പറഞ്ഞാൽ, എന്താണ് ജീവൻ, മനസ്സ്, തലച്ചോറിൻ്റെ പ്രവർത്തനം നടത്തുന്ന യന്ത്ര സംവിധാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്, യാതോരു അറിവും ആരിലും കണ്ടില്ല.

ഈ വിധമായുള്ള ഒരു അറിവ് ലഭിക്കാനുള്ള യാതോരു കാര്യവും അന്ന് പൊതുജന വേദികളിൽ കേട്ടറിവില്ലായിരുന്നു. ഡോക്ടർമാർക്കും പൊതുജനത്തിൻ്റെ വിവരം മാത്രമേ ഈ വിധ കാര്യങ്ങളിൽ കാണുള്ളു, അന്നും, ഇന്നും.

യുക്തിവാദികളുടെ കാര്യം ഈ വിധമാണ് എങ്കിൽ ഈശ്വര വിശ്വാസികളിൽ നിലനിന്നിരുന്ന അറിവും ചിന്തകളും, യുക്തിവാദികളുടെ അവകാശവാദങ്ങൾക്ക് നേരെ എതിരായുള്ള ഒരു പ്രതലത്തിലായിരുന്നുവെന്ന് തോന്നുന്നു.

ഈശ്വരൻ ഇതാണ്, ഈ പേരുകളിൽ അറിയപ്പെടുന്ന വ്യക്തിത്വം ആണ്, അല്ലെങ്കിൽ വ്യക്തിത്വങ്ങൾ ആണ്. ഈശ്വരന് അതീന്ദ്ര്യ ശക്തിയുണ്ട്. മനുഷ്യന് അസാധ്യമായ ഈ കാര്യവും ആ കാര്യവും ഈശ്വരന് ചെയ്യാൻ ആവും, അങ്ങിനെ പലതും.

ശ്രദ്ധിക്കുക, മനുഷ്യന് ചെയ്യാനാവാത്ത പലതും ഈശ്വരന് ചെയ്യാൻ ആവും. അത് എങ്ങിനെയാണ് ആവുക എന്ന ചോദ്യം ഉദിക്കുന്നില്ല. കാരണം, അങ്ങിനെ ആവുന്ന വ്യക്തിത്വമാണ് ഈശ്വരൻ.

ഈശ്വരൻ ഭൂമിയിൽ അവതാരങ്ങളായി അവതരിച്ചിട്ടുണ്ട്, മൂന്ന് വ്യക്തിത്തങ്ങൾ ആണ് ഈശ്വരൻ എന്ന പ്രതിഭാസം, അങ്ങിനെ ഒരു വിഭാഗം.

ഈശ്വരൻ ഏകനാണ് എന്ന് മറ്റൊരു കൂട്ടർ. ഈശ്വരൻ്റെ മകനെ യഹൂദർ കൂട്ടം ചേർന്ന് ക്രൂശിച്ചു കൊന്നുകളയാൻ ശ്രമിച്ചുവെന്ന് മൂന്നാമതൊരു കൂട്ടർ.

അനന്തതയിൽ മുങ്ങിനിൽക്കുന്ന ഭൗതിക പ്രപഞ്ചം സൃഷ്ടിച്ച ഈശ്വരൻ ഈ വിധം ഭൂമിയിൽ വന്ന് എന്തെല്ലാമാണ് കാണിക്കുന്നത്? ഇതെല്ലാം ശുദ്ധ വിഡ്ഢിത്തമല്ലെ എന്ന് യുക്തിവാദികൾ.



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

17. ഈശ്വരീയ ഗുണങ്ങൾ

Post posted by VED »

Image



ഈശ്വരന് അസ്തിത്വം ഉണ്ട് എന്നോ ഇല്ലാ എന്നോ ചർച്ചക്ക് എടുക്കാൻ ആവില്ല. കാരണം, എന്താണ് ഈശ്വരൻ അഥവാ ദൈവം അഥവാ സർവ്വശക്തനായ സൃഷ്ടാവ് എന്നതിനെക്കുറിച്ച് യാതോരു അറിവും എനിക്കില്ല.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് എന്തെങ്കിലും പറയുന്നതിന് മുൻപായി, പൊതുവായി പറയപ്പെടുന്നതോ വിശ്വസിക്കപ്പെടുന്നതോ ആയ ചില കാര്യങ്ങൾ പറയാം

ഈശ്വരൻ സർവ്വശക്തനാണ്. അതായത് Omnipotent ആണ്.

ഈശ്വരൻ സർ്വജ്ഞാനിയാണ്. അതായത് Omniscient ആണ്.

ഈശ്വരൻ, പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അറിയുന്നു. അതായത്, Omniperceptive ആണ്.

ഈശ്വരന് എല്ലായിടത്തും എപ്പോഴും തൽസമയം സാന്നിധ്യം ഉണ്ട്. അതായത്, Omnipresent ആണ്.

ഈശ്വരന് എല്ലാം കാണാൻപറ്റും. അതായത്, Omnivident ആണ്.

ഈശ്വരന് എല്ലാം കേൾക്കാൻ പറ്റും. അതായത്, Omniaudient ആണ്.

ഈശ്വരന് എല്ലാം വായിക്കാനും മനസ്സിലാക്കാനും പറ്റും. അതായത്, Omnilegent ആണ്.

ഈശ്വരന് എന്തും ഏതും സൃഷ്ടിക്കാൻ ആവും. അതായത്, Omnific ആണ്.

ഈശ്വരന് ഏത് രോഗത്തേയും ചികിൽസിച്ചു ഭേദപ്പെടുത്താൻ കഴിയും. അതായത്, Omnimedical അഥവാ Omnihealing കഴിവുണ്ട്.

ഈശ്വരന് എവിടേയും, എല്ലായിടുത്തും യാത്രചെയ്യനോ, പോകാനോ ആവും. അതായത്, Omnivolant ആണ്.

ഈശ്വരന് ഏത് രൂപവും, എല്ലാ രൂപവും ഉണ്ട്, അഥവാ, ഏത് രൂപത്തിലും പ്രത്യക്ഷപ്പെടാം, അവതരിക്കാം. അതായത്, Omniform ആണ്.

ഈശ്വരന് എന്തും, ഏതുമായ പ്രവർത്തനവും സാധ്യമാണ്. അതിനായുള്ള പ്രാപ്തിയും, കഴിവും, പ്രഭാവശക്തിയും ഉണ്ട്. അതായത്, Omniactive ആണ്.

ഈശ്വരന് എല്ലാ ഭാഷകളും സംസാരിക്കാൻ ആവും. അതായത്, Omnilingual ആണ്.

ഈശ്വരന് എന്തും ഏതും തൽക്ഷണം നടത്താനും നടപ്പിലാക്കാനും ആവും. അതായത്, Instantaneity എന്ന കഴിവുണ്ട്.

ഈ കഴിവുകൾക്കെല്ലാം ഉപരിയായി, ഈശ്വരൻ ആദിയും അന്തവും ഇല്ലാത്ത പ്രതിഭാസമാണ്. അതായത്, സയമം എന്ന ഭൗതിക വേലിക്കെട്ടുകൾക്ക് അധീതനായി എന്നുമെന്നും നിലകൊള്ളന്ന വ്യക്തിത്വം ആണ്. അതായത്, Eternal ആണ്.

അതേ പോലെതന്നെ ഈശ്വരൻ പരിധികൾ ഇല്ലാത്തതും അതിരുകൾ ഇല്ലാത്തതുമായ വ്യക്തിത്വം അഥവാ പ്രതിഭാസം ആണ്. അതായത്, Infinite ആണ്.

പോരാത്തതിന്, ഈശ്വരൻ ഒരിക്കലും മാറ്റം സംഭവിക്കാത്ത പ്രതിഭാസം ആണ്. എന്നും അചഞ്ചലവും ശാശ്വതവം ആയ വ്യക്തിത്വം ആണ്. എന്നുവച്ചാൽ, Immutable ആണ്.

ഇത്രയൊക്കെ പറയാമെങ്കിലും, വേറേയും ചില ഗുണങ്ങളും പറയേണ്ടതായിട്ടുണ്ട്.

അതിലൊന്ന്, ദൈവദണ്ഡശക്തി അഥവാ, ദൈവിക ശിക്ഷ നൽകാനുള്ള കെൽപ്പാണ്. അതായത്, ഈശ്വരന് Divine retributive power ഉണ്ട്.

ഇതിൻ്റെ ഒരു രൂപം, നാട്ടിൽ മഹാമാരിയും (epidemic) മറ്റ് വിപത്തുകളും അഴിച്ചുവിടാൻ ആവും. അതായത്, Divine scourge തുറന്നുവിടാനാകും.

അതോടൊപ്പം തന്നെ പ്രാർത്ഥന കേൾക്കാനും, ആ പ്രാർത്ഥനകൾക്ക് പരിഹാരം നൽകാനും ഈശ്വരനൻ ആവും. അതായത്, Answer prayer.

മാത്രവുമല്ല, ഈശ്വരാനുഗ്രഹം, ദൈവകൃപ എന്നെല്ലാമുള്ള കാര്യങ്ങളും കൂടിയുണ്ട്. അതായത്, Divine blessing, Divine favour എന്നങ്ങിനെ.

ഇത്രയും കാര്യങ്ങൾ ആണ് ആലോചിച്ച് ഈശ്വരൻ്റെ ഗുണങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചും പൊതുവായി പറയപ്പെട്ടു കാണപ്പെടുന്നതായി ഓർമ്മയിൽ ഉള്ളത്.

എന്നാൽ, ഇതിൽ നിന്നൊന്നും തന്നെ ഈശ്വരനെക്കുറിച്ച് കാര്യമായി യാതോരു വിവരവും എനിക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാവും വാസ്തവം.

ഇതിനും അപ്പുറത്തുള്ള ചില കാഴ്ചപ്പാടുകൾ ആവശ്യം ഉണ്ട് എന്നു തോന്നുന്നു.

കാരണം, മുകളിൽ പറഞ്ഞ കാര്യങ്ങളിൽ തിളങ്ങിനിൽക്കുന്ന കാര്യം, മനുഷ്യന് നിർവ്വചിക്കാൻ ആവാത്ത ഒരു പ്രതിഭാസം ആണ് ഈശ്വരൻ എന്നതാവാം. അതായത്, Beyond description.



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

18. മനസ്സെന്ന അതീന്ദ്യ കുംഭം

Post posted by VED »

Image



ആദ്ധ്യാത്മികതയെക്കുറിച്ച് പറയുമ്പോൾ, അതിനെ ഇന്ത്യൻ ഭരണഘടനയുമായി ഒന്ന് താരതമ്യം ചെയ്യാം എന്നു തോന്നുന്നു.

ഇന്ത്യൻ ഭരണഘടനയിൽ പലവിധ ആശ്ചര്യകരമായ മനുഷ്യാവകാശങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും ലിഖിതപ്പെടുത്തിവച്ചിട്ടുണ്ട് എന്നു തോന്നുന്നു.

ജനങ്ങൾ ആണ് ഈ രാജ്യത്തെ ഭരിക്കുന്നതെന്നും, അവരാണ് ഇവിടെ ആദരിക്കപ്പെടേണ്ടത് എന്നും, സർക്കാർ ഉദ്യോഗസ്ഥർ വെറും ജനസേവകരായ പണിക്കാർ മാത്രമാണ് എന്നും വരെ തോന്നാം, ഇന്ത്യൻ ഭരണഘടന വായിച്ചാൽ, എന്നു തോന്നുന്നു.

എന്നാൽ, ഈ രാജ്യത്തിലെ ഏതൊരു സർക്കാർ ഓഫിസിലും, പോസീസ് സ്റ്റേഷനിലും, പൊതുജനവും സർക്കാർ തൊഴിലാളികളും തമ്മിൽ ഉള്ള ബന്ധം ഭരണഘടയിൽ പറഞ്ഞിരിക്കുന്നതിന് കടക വിരുദം തന്നെയായിരിക്കും. വ്യക്തമായി പറഞ്ഞാൽ, ഓരോ സർക്കാർ ഓഫിസിലേയും നടപടിക്രമങ്ങൾ ആ ഓഫിസ് മുറിക്ക് അകത്ത് നിശ്ചയിക്കപ്പെട്ടരീതിയിൽ തന്നെയായിരിക്കും.

എന്നാൽ, ബാഹ്യമായും പൊതുവായും നോക്കിയാൽ, നടപടിക്രമങ്ങൾ എല്ലാം തന്നെ ദേശീയമായി അംഗീകരിക്കപ്പെട്ട നിയമ ചട്ടങ്ങൾക്കും ഭരണഘടനാ നിയമാവലിക്കും അനുസൃതമായിരിക്കും, എന്നും തോന്നാം.

ഇന്ത്യയിലെ ആദ്ധ്യാത്മികതയുടെ കാര്യവും ഏതാണ്ട് ഇതേ പോലെതന്നെയാവാം. അതായത്, ഓരോ മതത്തിലേയും ആദ്ധ്യാത്മികതയിൽ വളരെ വിശാലവും ലോകൈകവും എല്ലാരേയും ഉൾക്കൊള്ളുന്നതും, വൻ സഹിഷ്ണുത നിറഞ്ഞതുമായ ആശയങ്ങളും ദൈവവിചാരങ്ങളും മറ്റും കാണപ്പെടാം.

എന്നാൽ, ഈ വിധ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലെ ഓരോ ചെറിയതും വലുതുമായ ആരാധനാ കേന്ദ്രങ്ങളിൽ കാണപ്പെടുന്നതും അനുഭവപ്പെടുന്നതുമായ ആദ്ധ്യാത്മിക വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പെരുമാറ്റ രീതികളും മറ്റും ആ ആദ്ധ്യാത്മിക പ്രസ്ഥാനത്തിൻ്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തം തന്നെയായിരിക്കും എന്നാണ് തോന്നുന്നത്.

കഴിഞ്ഞ അദ്ധ്യായത്തിൽ ഈശ്വരൻ്റെ പൊതുവായുള്ള പലവിധ സവിശേഷതകളും സ്വഭാവഗുണങ്ങളും സ്വഭാവവൈചിത്ര്യങ്ങളും പട്ടികപ്പെടുത്തിയത് ഓർമ്മിക്കുക. അവയിൽ പറയുന്ന രീതിയിൽ അല്ല വിശ്വാസികൾ ഈശ്വരനെ സങ്കൽപ്പിക്കുകയും ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുക.

ഹൈന്ദവ മതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബ്രാഹ്മണ മതത്തിൽ യഥാർത്ഥത്തിൽ രണ്ട് വ്യത്യസ്ത മതങ്ങൾ ഉണ്ട്. അതിൽ ആദ്യത്തേതിൽ ഇന്ദ്ര, വരുണ, മിത്ര, അഗ്നി തുടങ്ങിയ ദേവന്മാരാണ് ഉള്ളത്. ഈ മതവുമായി ബന്ധപ്പെട്ടതാണ് വേദങ്ങളും, ഉപനിഷത്തുകളും സൂക്തങ്ങളും മറ്റും എന്നു തോന്നുന്നു.

Vedic യജ്ഞങ്ങളിലും ഹോമങ്ങളിലും മറ്റും ഈ വിധ ദിവ്യാത്മാക്കളെ ആവഹിക്കുകയും, അവരോട് പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് എന്നു തോന്നുന്നു.

എന്നാൽ വേദകാലഘട്ടത്തിന് ശേഷം, ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷം പടർന്നു പന്തലിച്ച രണ്ടാമത്തെ ഹൈന്ദവ മതത്തിൽ, ത്രിമൂർത്തികളും അവരുടെ പലവിധ അവതാരങ്ങളും മറ്റുമാണ് ആദ്ധ്യാത്മിക വ്യക്തിത്വങ്ങൾ.

ഈ രണ്ട് വ്യത്യസ്ത ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും പൊതുവായി കാണപ്പെടുന്ന വളരെ വ്യക്തമായ കാര്യം, ഇവ രണ്ടും ഇന്നു നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് സംസ്കൃത പാരമ്പര്യങ്ങളിലൂടെയാണ് എന്നതാണ്.

അത് എന്തുകൊണ്ടാണ് എന്നതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഈശ്വരൻ സർവ്വശക്തനാണ്, സർവ്വജ്ഞാനിയാണ്, പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ഈശ്വരന് എല്ലാം കാണാൻപറ്റും എന്നൊക്കെയുള്ള പലവിധ നിർവ്വചനങ്ങൾക്കും വിധേയമായുള്ള വ്യക്തിത്വങ്ങൾ ആവില്ല ഹൈന്ദവ ആദ്ധ്യാത്മികതയിലെ രണ്ട് വ്യത്യസ്ത മതങ്ങളിലേയും ഓരോ ചെറുതും വലുതമായ ആരാധനാലയങ്ങളിലെ വ്യവസ്ഥിതി.

പകരം മനുഷ്യനെപ്പോലെയുള്ള ദിവ്യാത്മാക്കളുടെ ഇതിവൃത്തങ്ങൾ ആണ് വിശ്വാസിയുടെ മനസ്സിൽ. പലപ്പോഴും ഈ വിധമായുള്ള ആരാധനാ മുർത്തികൾ ദുഷ്ടരെ നിഗ്രഹിക്കുന്ന വീരശൂര വ്യക്തിത്വങ്ങൾ തന്നെയാവും.

അങ്ങിനെ നോക്കുമ്പോൾ, വിശ്വാസികളുടെ ആരാധനാ സമ്പ്രദായങ്ങൾ അവരുടെ തന്നെ വിശാലമായ ആദ്ധ്യാത്മിക പ്രസ്ഥാനത്തിന് വിരുദമാണ് എന്നു തോന്നാം. അതായത്, അവർ ചെയ്യുന്നത് വിഡ്ഢിത്തം ആണ് എന്ന്.

എന്നാൽ, ഇവിടെ പറയാനുള്ളത് വിശാലമായ ആദ്ധ്യാത്മികതയിൽ പ്രസ്തവിക്കുന്ന ഈശ്വര സങ്കൽപ്പം ശരിയാണ് എങ്കിൽ പോലും, വിശ്വാസിയുടെ മനസ്സിൽ തൊളിഞ്ഞു നിൽക്കുന്ന ഈശ്വര വ്യക്തിയുടെ മുഖത്തിനോട്, ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നതും വിഡ്ഢിത്തമാകണമെന്നില്ല എന്നതാണ്.

യുക്തിവാദിക്ക് ചോദിക്കാം, ഇതെന്ത് വിഡ്ഢിത്തമാണ് പറയുന്നത്? മനസ്സിൽ കൃഷ്ണൻ്റെ ചിത്രം വരച്ചുകൊണ്ട് മനസ്സിൽ പ്രാർത്ഥന ഉരുവിട്ടാൽ എന്ത് പ്രയോജനമാണ് ഉണ്ടാവുക? ശാസ്ത്രീയമായി നോക്കിയാൽ തനി വിഡ്ഢിത്തമല്ലേ ഈ വിധമായുള്ള ചെയ്തികൾ?

1980കളിൽ ഒരു യുക്തിവാദിയെ ഒരു QRCode കാണിച്ചുകൊണ്ട്, ആരെങ്കിലും പറയുകയാണ്, ഇതിലൂടെ ആളുകൾക്ക് പണം അയക്കാം, സാധനങ്ങൾ വാങ്ങിക്കാം, Amazonൽ നിന്നും വന്ന സാധനം തിരിച്ചയക്കുമ്പോൾ കൊറിയറ്കാരന് ഉൽപ്പന്നത്തിൻ്റെ ചിത്രം കാണാം, ഒളിച്ചുവച്ചിരിക്കുന്ന സന്ദേശങ്ങൾ വായിക്കാം, ഒരു പ്രത്യേക വെബ്സൈറ്റിലേക്ക് പോകാം, അങ്ങിനെ പലതും ചെയ്യാമെന്ന്.

യുക്തിവാദിക്ക് ചിരിച്ച്ചിരിച്ച് മണ്ണ്കപ്പാനെ ആവുള്ളു. ഈ പറഞ്ഞത് എന്തെങ്കിലും അയാൾക്ക് അനുഭവ ജ്ഞാനമുണ്ടാവാൻ സാധ്യതയില്ല.

പണം എന്നത് അന്ന് ഗാന്ധിത്തലയുള്ള അച്ചടിച്ച കടലാസാണ്. ഈ കടലാസും QRCodeഡും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്?

ഇന്ന് പണം എന്നതിനെക്കുറിച്ചുള്ള ധാരണ തന്നെ മാറിയിട്ടുണ്ട്.

ഇവിടെ പറഞ്ഞുവന്നത്, വിശാലമായ ആദ്ധ്യാത്മിക ചിന്തകളും വിശ്വാസിയുടെ മനസ്സിലെ ഈശ്വര ചിന്തകളും തമ്മിൽ കാര്യമായ ബന്ധം കണ്ടേക്കില്ലായെങ്കിലും, രണ്ടും തെറ്റാകണമെന്നില്ല എന്നതാണ്.

ദേശദേവതയെ പ്രകോപിപ്പിച്ചാൽ, ദേവത ഉഗ്രമൂർത്തിയായി മാറുംപോലും. ആധിയും വ്യാധിയും നാട്ടിൽ പടർത്തും.

രോഗത്തേയും രോഗാണുക്കളേയും സോഫ്ട്വേർ പ്രവർത്തനമായി കാണാൻ പറ്റിയാൽ ഇതിൽ വലിയ ഒരു ആശ്ചര്യ ചിന്ത ആവശ്യമില്ല.

ആധുനിക ഔഷധങ്ങൾക്ക് പലവിധ രോഗങ്ങളേയും തടയാനും ചികിസ്തിക്കാനും പറ്റും എന്നുമാത്രം.

എന്നിരുന്നാലും, പ്രപഞ്ചരഹസ്യത്തിൽ നിറഞ്ഞുനിൽക്കുന്ന സർവ്വശക്തൻ എന്ന സങ്കൽപ്പം ഈവിധ ചിന്തകളിലൊന്നിലും ഒതുങ്ങിനിൽക്കുന്നില്ലാ എന്നാണ് തോന്നേണ്ടത്.

കൃസ്തീയ മതത്തിലെ Christആയി വിജയകരമായി വന്നത് Jesus എന്ന വ്യക്തിത്വം ആണ്.

ഇവിടെ ആദ്യം തന്നെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം മലയാളം ബൈബിളിൽ Jesusനെ 'അവൻ' എന്നവാക്കു കൊണ്ടാണ് പരാമർശിക്കുന്നത് എന്ന് തോന്നുന്നു എന്നാണ്.

ഇവിടെ ഈ എഴുത്തിൽ 'അവൻ' എന്ന് Jesusനെ പരാമർശിച്ചാൽ, അത് വിശ്വാസികൾ ഏതു വിധത്തിൽ എടുക്കും എന്ന് അറിയില്ല. അതിനാൽതന്നെ ഈ വിഷമ വാക്കിനെ ഒഴിവാക്കിയാണ് Jesusനെ ഇവിടെ പരാമർശിക്കുന്നത്.

Jesus ജലത്തിന് മുകളിൽ നടക്കുന്നുണ്ട്, രോഗികളെ രോഗുവിമുക്തരാക്കുന്നുണ്ട്, മരിച്ചുകിടക്കുന്ന വ്യക്തിയെ ജീവിപ്പിക്കുന്നുണ്ട്. ഈ Jesusനെ യഹൂദർ കൂട്ടം ചേർന്ന് ആരോപണ വിധേയനാക്കി കുരിശിൽ തറയ്കുന്നുണ്ട്.

Jesus മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു വരുന്നുമുണ്ട്.

ഈ കഥയിലും പലവിധ അവിശ്വസനീയമായ ഘടകങ്ങൾ കണ്ടേക്കാം.

എന്നിരുന്നാലും, Jesusനോട് പ്രാർത്ഥിക്കുന്നതിലും സർവ്വശക്തനോട് തങ്ങൾക്കായി മധ്യസ്ഥം നിൽക്കാൻ ആവശ്യപ്പെടുന്നതിലും, യാതോരു പ്രയോജനവും ഇല്ലാ എന്ന് പറയാനാവുമോ എന്ന് അറിയില്ല. കാരണം, മനുഷ്യമനസ്സ് എന്നതിനെക്കുറിച്ച് പലതും അറിവാകാനിരിക്കുന്നതേയുള്ളു.

ഇസ്ലാമിക ആദ്ധ്യാത്മികതയിലും വിശാലമായ ആശയങ്ങളും പ്രാദേശിക പെരുമാറ്റ രീതികളും തമ്മിൽ പൊരുത്തക്കേടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പണ്ട് ഒരു ഇസ്ലാം വിശ്വാസിയുമായി സംസാരിച്ചപ്പോൾ, ആ ആൾ കുറച്ച് ആലോചിച്ചുകൊണ്ട് പറഞ്ഞത്, ഇവിടെയുള്ളത് മലയാളം ഇസ്ലാം ആണ് എന്നാണ്. ഈ വിഷയത്തിലേക്ക് കടക്കുന്നില്ല.

ഇസ്ലാമിക വിശ്വാസത്തിന്, esoteric എന്നും exoteric എന്നും ഉള്ള രണ്ട് വ്യത്യസ്ത ഭാവങ്ങൾ തന്നെയുണ്ട് എന്നു കാണുന്നു.

Esoteric എന്ന വാക്കിൻ്റെ അർത്ഥം അന്തർമുഖമായ, അന്തരാർത്ഥമായ, ആത്മികമായ, ഗൂഢമായ എന്നൊക്കെയാണ് എന്ന് മനസ്സിലാക്കുന്നു.

Exoteric എന്ന വാക്കിൻ്റെ അർത്ഥം ബാഹ്യമായ, ബഹിരാർത്ഥമായ, ലൗകികമായ ആണ് എന്നും കാണുന്നു.

ഈ വിഷയത്തിൻ്റേയും ആഴങ്ങളിലേക്ക് പോകാൻ പറ്റില്ല.

പറഞ്ഞുവന്നത്, മനുഷ്യമനസ്സ് അനുഭവിച്ചറിയുന്ന ഭൗതിക പ്രപഞ്ചത്തിൻ്റെ ഉള്ളറ രഹസ്യങ്ങൾ മനസ്സിലാക്കാനായി ആദ്ധ്യാത്മികതയ്ക്കോ ശാസ്ത്രത്തിനോ ആവില്ല എന്നതാവാം എന്നാണ്.

എനിക്ക് തോന്നുന്നത്, മനസ്സ് എന്ന അതീന്ദ്ര്യ കുംഭത്തിൽ ആവും എല്ലാം കോഡീകരിക്കപ്പെട്ടു നിൽക്കുന്നത് എന്നാണ്.

ഈ കുംഭത്തിനെയൊന്ന് തൊട്ടുഴിഞ്ഞു നോക്കാം. അടുത്ത എഴുത്തിൽ.


Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

19. കൂടോത്ര മന്ത്രങ്ങളുടെ കലവറ

Post posted by VED »

Image



ഇവിടെ പറായൻ പോകുന്നകാര്യം ഒരു യാഥാർത്ഥ്യം ആവില്ല. എന്നിരുന്നാലും ചിന്തിക്കാൻ ഒരു വേദിയൊരുക്കിയേക്കാം.

മനുഷ്യമനസ്സുമായി ബന്ധപ്പെട്ട ഒരു ചെറിയ കാര്യം പറയാം.

ഒരു മനുഷ്യൻ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നു. അയാൾ മാത്രമേ ലോകത്തിൽ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നുള്ളു എന്നു കരുതുക. ഇൻ്റർനെറ്റിൽ ഉള്ള പലകാര്യങ്ങളും അയാൾക്ക് കാണാനും അനുഭവിച്ചിറിയാനും അവയോട് ഇടപഴകാനും പ്രതിപ്രവർത്തിക്കാനും അയാൾക്ക് ആവും.

എന്നാൽ ഇൻ്റർനെറ്റ് എന്നത് ആ ആളുടെ സൃഷ്ടിയല്ല. എന്നിരുന്നാലും, ഇൻ്റെർനെറ്റ് എന്നത് എന്താണ് എന്ന് അയാൾ ഇൻ്റർനെറ്റിൽ പോയി പരിചയപ്പെടുന്ന ഘടകങ്ങൾ ഏതെല്ലാം ആണ് എന്നതിനെ അനുസരിച്ചായിരിക്കും, അയാളുടെ തലച്ചോറ് മനസ്സിലാക്കുക.

ഇതേ ഇൻ്റർനെറ്റിലേക്ക് വേറേയും ആളുകൾ കയറിവരുമ്പോൾ, അവരിൽ പലരുമായി അയാൾക്ക് നേരിട്ടും അല്ലാതേയും പരിചപ്പെടാനും സംവാദത്തിൽ ഏർപ്പെടാനും, പലവിധ കൂട്ടായ്മകളിൽ ഒത്തുചേരുനും പലവിധ പദ്ധതികളിൽ പങ്കെടുക്കാനും ആവും.

ഈ Userമാരുടെ സാന്നിദ്ധ്യമാണ് ഇൻ്റർനെറ്റിനെ നിലനിർത്തുന്നത് എന്നു പറയുന്നതിൽ ഒരു പരിധിക്കപ്പുറം കൃത്യതയുണ്ടാവില്ല.

കാരണം, ഇൻ്റർനെറ്റ് എന്നത് മറ്റാരോ സൃഷ്ടിച്ച വേദിയാണ്.

ഇനി ആ കാര്യം വിടാം. കാരണം, ഈ പാത ഞാൻ ഉദ്ദേശിച്ച ഇടത്ത് ചെന്നെത്തുന്നതായി തോന്നുന്നില്ല.

ഈ ഭൗതിക ലോകത്തെ മനസ്സിലാക്കുന്നതും, തിരിച്ചറിയുന്നതും അനുഭവിച്ചറിയുന്നതും, കാണുന്നതും, കേൾക്കുന്നതും, മറ്റും ചെയ്യുന്നത് മനസ്സാണ്, അതായത് തലയിൽ ഉള്ള മസ്തിഷ്കം.

ഈ മസ്തിഷ്കം പ്രവർത്തിക്കുന്നത് ഒരു അതീന്ദ്ര്യ സോഫ്ടവേറിൻ്റെ പ്രവർത്തനത്താലാണ്, എന്ന് ഇന്നുള്ള സാങ്കേതിക വിദ്യാ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പറയാം.

വരും കാലങ്ങളിൽ സോഫ്ട്വേറിനും അതീതമായുള്ള എന്തെങ്കിലും കണ്ടുപിടിക്കപ്പെടുകയാണ് എങ്കിൽ ഈ പ്രസ്ഥാവന മാറ്റി ആ പുതിയ കണ്ടുപിടുത്തത്തിലേക്ക് അതിനെ നീക്കേണ്ടി വന്നേക്കാം.

നാം കാണുന്ന നിറങ്ങളും ദൂരങ്ങളും ഉയരങ്ങളും, മതിലുകളും വീടുകളും, നിരത്തുകളും മറ്റം, പോരാത്തതിന് അനുഭവിച്ചറിയുന്ന ഉയരങ്ങളും താഴ്ചകളും, വികാരങ്ങളും വേദനകളും സന്തോഷങ്ങളും, ഉന്തുന്ന ബലവും വലിക്കുന്ന ബലവും മറ്റുമെല്ലാം നമ്മിൽ അറിവായി വരുന്നത് തലച്ചോറിലെ ആ അതീന്ദ്ര്യ സോഫ്ടവേറിൻ്റെ പ്രവർത്തനത്താലാണ്.

തെങ്ങിൻ്റെ മുകളിൽ കയറി നിന്നുകൊണ്ട്, താഴേക്ക് കാണുന്ന താഴ്ച വെറും മനസ്സിൻ്റെ ഒരു തോന്നലല്ല. മറിച്ച്, ഭൗതിക യാഥാർത്ഥ്യത്തിൽ താഴെക്ക് ഉള്ള താഴ്ച എത്രയാണ് എന്ന് തിരിച്ചറിയാനുള്ള കഴിവ് തലച്ചോറിലെ അതീന്ദ്ര്യ സോഫ്ടേവറിനുണ്ട്.

അതായത്, ഭൗതിക യാഥാർത്ഥ്യത്തിൽ വസ്ത്തുക്കൾ തമ്മിൽ ഉള്ള ദൂരങ്ങൾ, വ്യക്തമായ അക്കങ്ങളിൽ ഭൗതിക യാഥാർത്ഥ്യത്തെ രൂപകൽപ്പന ചെയ്ത അതീന്ദ്ര്യ സോഫ്ട്വേറിൽ കുറിച്ചുവച്ചിട്ടണ്ട്. ആ അക്കമൂല്യത്തെ തലച്ചോറിലെ സോഫ്ടവേറിന് തിരിച്ചറിയാനും ചിലപ്പോൾ കൃത്യമായി വായിക്കാനും ആയേക്കാം.

ഇവിടെ പറഞ്ഞുവന്നത്, ഭൗതിക യാഥാർത്ഥ്യത്തെ സൃഷ്ടിക്കുകയോ നിലനിർത്തുകയോ ചെയ്യുന്ന ഒരു അതീന്ദ്ര്യ സോഫ്ടവേർ സംവിധാനം നിലവിലുണ്ട്, എന്നതാണ്.

അതിനെ കാണാനും അനുഭവിച്ചറിയാനും അതിനോട് പ്രതിപ്രവർത്തിക്കാനും, അതിനുള്ളിൽ ലിഖിതപ്പെടുത്തിവച്ചിട്ടുള്ള അക്കങ്ങളേയും വാക്കുകളേയും വായിക്കാൻ പറ്റുന്ന ഒരു അതീന്ദ്ര്യ സോഫ്ടേവർ സംവിധാനം തലച്ചോറിലും ഉണ്ട്, മനുഷ്യൻ്റേയും മറ്റ് പല ജീവജാലങ്ങളുടേയും.

ഇതിനും പുറമേ ഭാഷയെന്ന സംവിധാനത്തേയും സൃഷ്ടിക്കുകയും നിലനിർത്തുകയും നടത്തിപ്പുചെയ്യുകയും ചെയ്യുന്നതും മറ്റൊരു അതീന്ദ്ര്യ സോഫ്ടവേർ സംവിധാനം തന്നെയാകാം.

ഇവിടെയാണ്, ഭാഷാ വാക്കുകൾക്ക് അതീന്ദ്ര്യ കഴിവുകൾ കാണിക്കാൻ പറ്റുന്ന പാത തെളിഞ്ഞുവരുന്നത്.

ഇങ്ഗ്ളിഷ് പോലുള്ള planar സ്വഭാവമുള്ള ഭാഷകൾക്ക് ഈ പറഞ്ഞതിൻ്റെ ആഴവും അതിർവരമ്പുകളും മനസ്സിലാക്കാൻ പറ്റില്ല.

എന്നാൽ സംസ്കൃതം, തമിഴ്, മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിലെ സാധാരണ വാക്കുകളൾക്കും, വാക്യപ്രയോഗങ്ങൾക്കും യഥാർത്ഥത്തിൽ കൂടോത്ര ശക്തിതന്നെ ഈ ഒരു പാത ഒരുക്കിത്തരുന്നുണ്ട്.

അതി പുരാണ കാലഘട്ടത്തിൽ ആരെല്ലാമോ എഴുതിയ അഥർവ്വവേദം കൂടോത്ര മന്ത്രങ്ങളുടെ ഒരു കലവറാണ് എന്ന് പറയുന്നതു കേട്ടിട്ടുണ്ട്.

സാമൂഹികാന്തരീക്ഷത്തേയും സാമൂഹിക ഘടനയേയും വ്യക്തി ബന്ധങ്ങളേയും കഠിനമായ കണ്ണികളാൽ കുടുക്കിനിർത്താനും, പോരാത്തതിന്, അതിനുള്ളിൽ കുടുങ്ങി നിൽക്കുന്ന വ്യക്തികളെ പടിച്ച് വലിക്കാനും ഉയർത്താനും, താഴ്ത്താനും, കുലുക്കാനും മറ്റും ഈ വിധ ഭാഷകളിലെ സാധാരണ വാക്കുകൾക്ക് ആവും.

ഒരു ചെറിയ വാക്കിനെ മാറ്റി മറ്റൊന്ന് തിരുകിച്ചേർത്താൽ, നൂറുകണക്കിന് മറ്റ് വാക്കുകളിൽ സ്ഥാനമാറ്റവും കുലുക്കവും ചെറുതിരയും അലയടിയും (ripples) സൃഷ്ടിക്കാൻ ആവും.

ഇതെല്ലാം ഭൗതികമായി അദൃശ്യമായും അഗോചരമായും ആണ് വ്യക്തികളെ അലോസരപ്പെടുത്തുകയും സ്വാധീനിക്കുകയും, അവരിൽ വൈകാരിക വിക്ഷോഭങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക.

വ്യക്തിയുടെ സ്വഭാവത്തെ രൂപകൽപ്പന ചെയ്യുകയും ശാന്ത ഭാവത്തെ പ്രകോപിപ്പിക്കുകയും ചെയ്യും.

വ്യക്തിയുടെ മനസ്സല്ല യഥാർത്ഥത്തിൽ മാറിയത്.

മറിച്ച് വ്യക്തി അയാളുടെ അതീന്ദ്ര്യ സ്ഥാനീകരണത്തിൽ, താഴ്ത്തപ്പെടുകയോ, വലിച്ചു മറ്റപ്പെടുകയോ ചെയ്യപ്പെട്ടിരിക്കാം. മറ്റു വ്യക്തികളുമായി ആ വ്യക്തി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന കണ്ണികളിൽ നിലനിന്നിരുന്ന ദിശാകോഡോകളിൽ മാറ്റം സംഭവിച്ചിരിക്കാം.

ഈ വിധ കാര്യങ്ങൾ അറിയാത്ത ഭൗതിക ശാസ്ത്രങ്ങൾ കുരുടനെപ്പോലെ ഇരുട്ടിൽ കിടന്നു തപ്പും എന്നുമാത്രം.

ഭൗതിക യാഥാർത്ഥ്യത്തിൻ്റേയും, മസ്തിഷ്ക പ്രവർത്തനത്തിൻ്റേയും ഭാഷയുടേയും പിന്നിൽ നിൽക്കുന്ന അതീന്ദ്ര്യ സോഫ്ടേറുകൾ വ്യത്യസ്തങ്ങൾ ആവാം. അതുമല്ലായെങ്കിൽ അവയെല്ലാംതന്നെ ഒരേ സോഫ്ടേവേർ സംവിധാനത്തിൻ്റെ വ്യത്യസ്ത ഘടകങ്ങൾ ആവാം.

അതും അല്ലായെങ്കിൽ, അതീന്ദ്ര്യ സോഫ്ടവേർ എന്ന സങ്കൽപ്പത്തിനും അതീതമായുള്ള മറ്റേതോ അതീന്ദ്ര്യ സംവിധാത്തിൻ്റെ ഭാഗങ്ങളും ആവാം, ഇവ.



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

20. അന്ധവിശ്വാസങ്ങൾ

Post posted by VED »

Image



ചെറുപ്പകാലത്ത് യുക്തിവാദിയായിരുന്നപ്പോൾ, കാര്യമായ ലോക പരിചയമില്ലാതിരുന്ന കാലത്ത്, യാതോരു വിധ അന്തവിശ്വസങ്ങളുമായി കാര്യമായ അനുഭവ പരിചയമില്ലായെങ്കിലും, അവയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ സഹജസഞ്ചാരിയായിരുന്നു ഞാൻ.

പിന്നീട് യവ്വനകാലത്ത്, ജീവിത്തിൽ കാര്യമായ തിരിച്ചടിയും നിലനിൽപ്പിൻ്റെ പ്രശ്നങ്ങളും മറ്റും വന്നുകൊണ്ടിരുന്നപ്പോഴാണ്, മന്ത്രവാദം, താന്ത്രിക വിദ്യ, രക്ഷാസൂത്രത്തകിട്, ഏലസ്സ്, യന്ത്രം, ജോതിഷം, പൂജ, ഹോമം, തങ്ങൾമാരും അവരുടെ മന്ത്രങ്ങളും തകിടുകളും, മറ്റുമായി ചെറിയ തോതിലോ, അതുമല്ലെങ്കിൽ കാര്യമായ രീതിയിലോ ബന്ധപ്പെട്ടത്.

പോരാത്തതിന്, യവ്വനകാലത്ത് സംഖ്യാ ശാസ്ത്രം (numerology) വായിച്ചിട്ടുണ്ടായിരുന്നു. വാസ്തു വിദ്യയിൽ കഴമ്പുണ്ട് എന്ന് അനുഭവം. സാമുദ്രിക കാര്യങ്ങൾ ചെറുതായി നോക്കിയിട്ടുണ്ട്.

ഒരിക്കൽ ഒരു കഠിനമായ കുടുക്കിൽ നിന്നും ഊരാൻ പറ്റാത്ത അവസരത്തിൽ മലപ്പുറം ജില്ലയിലുള്ള ഒരു ചെറുപ്പക്കാരൻ തങ്ങളിൽ നിന്നും തകിടും സമാഹരിച്ചിരുന്നു.

ഈ വിധമായുള്ള പ്രയത്നങ്ങളിൽ വരുന്ന പ്രശ്നം, ഈ വിധ കാര്യത്താലാണ് പ്രശ്ന പരിഹാരം വന്നത് എന്നത് കൃത്യമായി പറയാൻ ആവില്ല എന്നതാണ്.

ഹോമിയോപ്പതി മരുന്നു കഴിക്കുന്നതു പോലെയാണ്. രോഗ ശമനം വന്നാൽ അത് ഹോമിയോപ്പതി കൊണ്ടാണ് എന്ന ഒരു തോന്നൽ വന്നേക്കില്ല. കാരണം, ശരീരവും പലവിധ രോഗങ്ങളേയു സ്വന്തമായി ചികിത്സിക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ട്.

ആദ്യ കാലങ്ങളിൽ യന്ത്രം കണ്ടപ്പോൾ യാതോരു അർത്ഥവും കണ്ടെത്താൻ പറ്റാത്ത എന്തോ ഒരു ചിത്രമോ അടയാളമോ ആണ് അത് എന്നാണ് തോന്നിയത്. എന്നാൽ വളരെ കാലങ്ങൾക്ക് ശേഷം മനസ്സിൽ കയറിവന്ന ചിന്ത ഇത് വല്ല അതീന്ദ്ര്യ സോഫ്ട്വോർ അടയാളമായിരിക്കുമോ എന്നതാണ്.

അന്ധവിശ്വാസങ്ങൾ ആയാണ് മുകളിൽ രേഖപ്പെടുത്തിയ പലതും അറിയപ്പെടുന്നത്. ഞാൻ ഇവയുമായി ബന്ധപ്പെടുന്ന അവസരങ്ങളിൽ ഈ വിധ അന്ധവിശ്വാസങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കാറുണ്ടായിരുന്നു.

ചില ആദ്ധ്യാത്മിക വിദ്യകൾ വെറും തട്ടിപ്പാണ് എന്നും തോന്നിയിട്ടുണ്ട്.

മലയാളം പോലുള്ള ഭാഷകളിൽ വ്യക്തികൾക്ക് ഭാവിയും സമൂഹത്തിലെ നിലനിൽപ്പും വൻ ഭീതി നൽകുന്ന കാര്യങ്ങൾ ആണ്.

അതായത്, താൻ നിലനിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ നിന്നും ചെറുതായി താഴേക്ക് സ്ഥാനച്ചലനം സംഭവിക്കുകയോ, അതുമല്ലെങ്കിൽ താഴെ ഇരിക്കുന്ന ആൾ താൻ ഇരിക്കുന്ന ഏതെങ്കിലും ഏണിപ്പയിൽ മുകളിലേക്ക് വരികയോ ചെയ്യുന്നത് ഒരു മഹാ ദുഃസ്വപ്നമായി നിലനൽക്കും വ്യക്തിയുടെ മനസ്സിൽ.

ഈ വിധ സാമൂഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന വ്യക്തികളിൽ പലർക്കും അതീന്ദ്ര്യ ദിവ്യസങ്കേതങ്ങളിൽ നിന്നും ഒരു സഹായ സസ്തം ആവശ്യം തന്നെയാണ്. കൈപിടിച്ചു ഉയർത്തണം. താഴേക്ക് വീഴാതിരിക്കാൻ കൈപിടിച്ച് ഉറപ്പ് നൽകേണം.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ ലോകത്ത്, ആദ്ധ്യാത്മിക വിശ്വാസം ഉണ്ട് എങ്കിലും, ഫ്യൂഡൽ ഭാഷാ ലോകത്തുള്ള സാമൂഹിക വെപ്രാളം ഉണ്ടാവില്ല.

ഫ്യൂഡൽ ഭാഷാ ലോകത്ത് വിശ്വാസികൾ അവരുടെ ഭൗതിക ലോകത്തിൽ ഉള്ള യജമാനന്മാരെ കാണുന്നതു പോലെ തന്നെയാണ് ദൈവത്തെ കാണുന്നത്. കാര്യ പ്രാപ്തിക്കു വേണ്ടി അവർ വണങ്ങുകയും കാലുപിടിക്കുകയും ചെയ്യുന്നതു പോലെ പെരുമാറിയേക്കാം. ഇതിൻ്റെ പ്രയോജനവും ഉണ്ടായേക്കാം.

ഈശ്വരൻ ഭക്തവൽസലൻ ആവുന്നു.

ഈ വിധമായുള്ള ഒരു ആരാധനാ രീതി ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്നവർക്കിടയിൽ സാധാരണ ഗതിയിൽ ഇല്ലാ എന്നാണ് തോന്നുന്നത്.

ഇതേ പോലുള്ള ഒരു പ്രതിഭാസമാണ്, ആളുകളെ വൻകൂട്ടമായി ദൈവത്തിന് മുന്നിൽ കുനിഞ്ഞു നിർത്തുകയെന്നത്. ഇതും ഇങ്ഗ്ളിഷ് ഭാഷക്കാർക്കിടയിൽ ഇല്ലാത്ത ഒരു പെരുമാറ്റമാണ് എന്നു തോന്നുന്നു. എന്നാൽ അക്കാര്യം എനിക്ക് തീർച്ചയില്ല.

ഫ്യൂഡൽ ഭാഷകളിൽ അണികളുടെ എണ്ണം ആളുകൾക്ക് വൻ നേതൃത്വ ഭാവവും പ്രഭാവവും നൽകും. എന്നാൽ, ഇതേ പോലുള്ള ഒരു പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലായെന്നാണ് തോന്നുന്നത്.

എന്നാൽ മനുഷ്യൻ ഈശ്വരന് മുന്നിൽ അണിയെന്ന രൂപത്തിൽ കൂട്ടമായി തലകുനിച്ചു നിന്നാൽ ഈശ്വരന് എന്താണ് പ്രയോജനം എന്ന കാര്യം ചിന്തിക്കാമോ എന്ന് അറിയില്ല.

മനുഷ്യമനസ്സ് എന്നത് ഒരു അതിഗംഭീര സോഫ്ട്വേർ പ്രവർത്തന വേദിയാണ് എന്ന് മനസ്സിലാക്കുക. വേണമെങ്കിൽ മസ്തിഷ്കത്തെ ഒരു super computer ആയി നിർവ്വചിക്കാനായേക്കാം.

ഈ വിധമായുള്ള കമ്പ്യൂട്ടർ മനസ്സുകൾ കൂട്ടമായി ഒരു ദേവതയേയോ, ദേശദേവതയേയോ, ഷാമനിസ്റ്റിക്ക് പ്രതിഭാസത്തേയോ, ഹൈന്ദവ ആരാധനാ മൂർത്തിയേയോ, യേശുവിനേയോ, വൻ വിധേയത്ത ഭാവത്തിൽ മുന്നിൽ കൂട്ടം ചേർന്നു നിന്നാൽ, ആ ദിവ്യവ്യക്തിത്വത്തിന് എന്തെങ്കിലും ഗുണകരമായ കാര്യം ലഭിക്കുമോ?

ഈ പറഞ്ഞ ദിവ്യ വ്യക്തിത്വങ്ങൾ എല്ലാംതന്നെ എന്തോ അതീന്ദ്ര്യ സോഫ്ട്വേർ പ്രതിഭാസങ്ങളുടെ നിഴലുകളാണ് എന്നുവരെ തോന്നിപ്പോകാറുണ്ട്.

ഇസ്ലാമിക ആരാധനാ സമ്പ്രധായത്തിലും വിശ്വാസികൾ കൂട്ടം ചേർന്ന് മനസ്സ് ഏകാഗ്രമായി നിലയുറപ്പിച്ച് ഈശ്വരന് സമർപ്പിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. ഇത് ഇസ്ലാമിൻ്റെ esoteric ഭാവമാണോ, അതോ exoteric ഭാവമാണോ എന്ന് അറിയില്ല.

എന്തിനാണ് വ്യത്യസ്ത ദിവ്യപ്രതിഭാസങ്ങൾ വിശ്വാസികൾക്കായി മത്സരിക്കുന്നത് എന്നതും ഒരു ചോദ്യമായി അവശേഷിക്കേണ്ടതാണ്.

എന്നാൽ ഇവിടെയെല്ലാം തന്നെ വ്യക്തമായി കാണേണ്ടുന്ന കാര്യം, ഈ ദിവവ്യക്തിത്വങ്ങളും അവയോട് പ്രാർത്ഥിക്കുന്ന പ്രതിഭാസവും, നേരത്തെ ഈശ്വരന് നൽകിയ വിശാലമായ നിർവ്വചനത്തിൽ നിന്നും വ്യത്യസ്തമാണ് എന്നതാണ്.

ആ ഈശ്വര പ്രതിഭാസം ശരിയായിരിക്കാം.

അതേ സമയം ഈ ദിവ്യ വ്യക്തിത്വ പ്രതിഭാസവും ശരിയായിരിക്കാം.

ചിലപ്പോൾ, ഇവ രണ്ടും തമ്മിൽ എന്തൊക്കെയോ ചില ബന്ധങ്ങളും, പൊതു ഇടങ്ങളും മറ്റും കണ്ടേക്കാം.

പ്രപഞ്ച സൃഷ്ടിയുമായി ഈ രണ്ട് പ്രതിഭാസങ്ങൾക്ക് എന്താണ് ബന്ധം എന്നും കൃത്യമായി പറയാൻ ആവില്ല. എന്നാൽ പ്രപഞ്ച സൃഷ്ടിയും ഒരു അതീന്ദ്ര്യ സോഫ്ട്വർ പ്രതിഭാസം പോലുള്ള എന്തോ ആണ് എന്നതും തീർച്ചയാണ്.




Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

21. വരവ്, ദൃഷ്ടിദോഷം അങ്ങിനെ പലതും

Post posted by VED »

Image



Civil Service പരീക്ഷയുടെ കാര്യത്തിലേക്ക് എഴുത്ത് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്, ആദ്ധ്യാത്മികതയിലേക്ക് എത്തിച്ചേർന്നത്. ഏതായാലും ഈ വിഷയം തീർത്തിട്ട് എഴുത്തിൻ്റെ ഒഴുക്കിലേക്ക് തിരിച്ചുവരാം.

ഹൈന്ദവ (ബ്രാഹ്മണ) ക്ഷേത്ര സംവിധാനങ്ങളും ദക്ഷിണേഷ്യയിലെ ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മികതയും ഇന്ന് പരസ്പരം തമ്മിൽ ഇടകലർന്നാണ് പലദേശങ്ങളിലും നിൽക്കുന്നത് എന്നു തോന്നുന്നു.

ഷാമനിസ്റ്റിക്ക് ആരാധനാ പ്രസ്ഥാനങ്ങൾ പാരമ്പര്യമായി ബ്രാഹ്മണ ആരാധാ പ്രസ്ഥാനത്തിന് പുറത്തായിരുന്നു എന്നു തോന്നുന്നു. ഹൈന്ദവരോട് (ബ്രാഹ്മണരോട്) അടുത്ത് നിൽക്കുന്ന നായർമാർക്കും അവരുടേതായ ഷാമനിസ്റ്റിക്ക് ആരാധനാ പ്രസ്ഥാനങ്ങൾ ഉണ്ടായിരന്നുവെന്ന് തോന്നുന്നു.

എന്നാൽ, പൊതുവേ പറഞ്ഞാൽ, ഹൈന്ദവരോട് (ബ്രാഹ്മണരോട്) അടുത്ത് നിൽക്കുന്ന അമ്പലവാസികളും നായർമാരും, അവരേക്കാൾ താഴെ ഉള്ള ജനക്കൂട്ടങ്ങളുടെ ആരാധനാ പ്രസ്ഥാനങ്ങളെ അവഗണിക്കുമായിരുന്നു.

എന്നിരുന്നാലും,സ്വന്തം ജീവിതത്തിൽ കഠിനമായ എന്തെങ്കിലും വരികയാണ് എങ്കിൽ, ഇവർ കീഴ്ജന ഷാമനിസ്റ്റിക്ക് ദിവ്യത്മാക്കളെ സമീപിക്കാറുണ്ട് എന്ന് Edgar Thurston രേഖപ്പെടുത്തിക്കാണുന്നുണ്ട്.

ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വടക്കെ മലബാറിലെ ഒരു നമ്പ്യാർ വ്യക്തി എന്നോട് പറയുകയുണ്ടായി, ആ ആളുടെ ചെറുപ്പകാലത്ത്, ആ ആളുടെ വീട്ടുകാർ വടക്കെ മലബാറിലെ തീയരുടെ ഷാമനിസ്റ്റിക്ക് പ്രതിഭാസമായ മുത്തപ്പൻ്റെ അടുത്ത് പോകില്ലാ എന്ന്.

ശ്രദ്ധിക്കുക, വടക്കേ മലബാറിലെ മരുമക്കത്തായ തീയർ ദൂരം അയിത്തം ഇല്ലാത്തവരായിരുന്നു. എന്നിട്ടും.

ഇവിടെ പറയാൻ വന്നത് മറ്റൊരു കാര്യമാണ്.

ബ്രാഹ്മണ ക്ഷേത്രങ്ങളിലും ഷാമാനിസ്റ്റിക്ക് ആരാധനാ പ്രസ്ഥാനങ്ങളിലും പൊതുവായി കാണുന്ന ഒരു കാര്യമാണ്, ശ്രീകോവിൽ, ഗർഭഗൃഹം എന്നെല്ലാം വാക്കുകളിൽ പരാമർശിക്കപ്പെടുന്ന മുറി.

ഈ മുറിയിൽ ആണ് ദൈവ വിഗ്രഹത്തെ പ്രതിഷ്ഠിക്കുക.

വളരെ സൂക്ഷ്മമായി വിഗ്രഹത്തെ തിരഞ്ഞെടുത്ത്, അഭിഷേകം ചെയ്ത്, പഞ്ചാമൃതത്തിൽ കുളിപ്പിച്ച്, പ്രാണ പ്രതിഷ്ഠ ചെയ്ത് ആ വിഗ്രഹത്തിൽ ദിവ്യത്മാവിനെ ആവഹിച്ചെടുത്ത്, ദിവ്യോർജ്ജവും, ദിവ്യചൈതന്യവും ആ വിഗ്രഹത്തിൽ ചേർക്കുന്നു.

ദിവ്യാത്മാവും വിഗ്രഹവും തമ്മിൽ ശക്തമായ ബന്ധം നിലനിർത്താനായുള്ള മന്ത്രങ്ങൾ ഉരുവിടുന്നു. അതിന് ശേഷം പൂക്കളും പഴങ്ങളും സാമ്പ്രാണിപ്പുകയും സമർപ്പിച്ചുകൊണ്ട് വിഗ്രഹത്തെ ആരാധിക്കുന്നു. ഇത്രയും ചെയ്തുകഴിഞ്ഞാലാണ്, വിഗ്രഹത്തെ ശ്രീകോവിലിൽ ആരാധനയ്ക്കായി വെക്കുന്നത്.

ഇത് ബ്രാഹ്മണ ക്ഷേത്രങ്ങളുടെ കാര്യമാണ്. ഷാമനിസ്റ്റിക്ക് ആരാധന ഈ വിധം ആണോ എന്ന് അറിയില്ല.

ഇവിടെ ഈ കാര്യം ഇത്രയും വ്യക്തമായി പറഞ്ഞത് ഈ വിധമായുള്ള ഒരു ആരാധനാ മൂർത്തീ പ്രതിഷ്ഠ എന്ന കാര്യം കൃസ്ത്യൻ, മുസ്ലീം പള്ളികളിൽ ഇല്ലാ എന്ന ഒരു തോന്നൽ മനസ്സിൽ ഉള്ളത് കൊണ്ടാണ്.

ബ്രാമണ ക്ഷേത്രങ്ങളിലും ഷാമനിസ്റ്റിക്ക് ആരാധനാ വേദികളിലും ശ്രീകോലിൽ ഉണ്ട്. അതിൽ ഒരു ദിവ്യാത്മവിനെ ആവഹിച്ചുവച്ചിട്ടുണ്ട്.

ക്രിസ്ത്യൻ മതത്തിൽ സാധാരണ ഗതിയിൽ യേശു കൃസ്തുവിൻ്റെ ആത്മാവ് വിഗ്രഹത്തിലും ചിത്രത്തിലും കുടികൊള്ളുന്നുണ്ട് എന്ന വിശ്വസം ഇല്ല. ഇങ്ങിനെ ഒരു കാര്യം ചെയ്തെടുക്കാനുള്ള യാതോരു പ്രതിഷ്ഠാ കർമ്മവും പള്ളി പണിയുന്നതിൽ ഇല്ലായെന്നാണ് തോന്നുന്നത്.

എന്നാൽ, കുർബാന എന്ന ഒരു കാര്യം ഇവരിൽ ഉണ്ട്. ഇതിൻ്റെ വിവരണത്തിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ ഇതിന് വിഗ്രഹത്തിൽ ദിവ്യാത്മാവിനെ കുടികൊള്ളിക്കലുമായി യാതോരു ബന്ധവും ഇല്ല.

ഇസ്ലാമിക പള്ളിയിലെ കാര്യം മറ്റൊരു ഭാവമാണ് എന്നു മനസ്സിലാക്കുന്നു. യാതോരു വിഗ്രഹത്തിലും, ചിത്രത്തിലും, പോരാത്തതിന് പള്ളിയിൽ പോലും ദിവ്യാത്മാവിനെ കുടികൊള്ളിക്കുന്നണ്ട് എന്ന വിശ്വാസം ഈ മതത്തിൽ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്.

പള്ളി വിശുദ്ധ സ്ഥലം തന്നെ. എന്നാൽ പള്ളിയിൽ മാത്രമായി ഈശ്വരൻ ഇരിപ്പില്ല. പള്ളിയെന്നത് ഈശ്വരനോട് പ്രാർത്ഥിക്കാനുള്ള വെടിപ്പുള്ള ഒരു ഇടം മാത്രമാണ് പോലും.

ഈ ഈശ്വര സങ്കൽപ്പം (الله) നേരത്തെ ഈ എഴുത്തിൽ പറഞ്ഞിരുന്ന വിശാലമായ ഈശ്വര സങ്കൽപ്പത്തിനോട് അടുത്തതാണ് എന്നാണ് തോന്നുന്നത്.

എന്നിരുന്നാലും, ചില ഇസ്ലാമിക സമുധായങ്ങളിൽ ഷാമനിസ്റ്റിക്ക് സമ്പ്രധായങ്ങൾ ഉള്ളതായി കേട്ടിരുന്നു. അതിലേക്കും ഇപ്പോൾ പോകുന്നില്ല. എന്നാൽ നേരത്തെ ഈകാര്യം ഈ എഴുത്തിൽ വിവരിച്ചിരുന്നുവെന്ന് തോന്നുന്നു.

ഇനിയാണ് പറയാൻ വന്ന കാര്യത്തിലേക്ക് നീങ്ങുന്നത്.

ഹൈന്ദവ (ബ്രാഹ്മണ) ക്ഷേത്രങ്ങളിലും ഷാമനിസ്റ്റിക്ക് ക്ഷേത്രങ്ങളിലും ദിവ്യമൂർത്തിയുണ്ട്.

ഈ അസ്തിത്വം ശരിയാണ് എങ്കിൽ, ക്രിസ്ത്യൻ, മുസ്ലീം പള്ളികളിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ് ഇവയിൽ ഉള്ളത്.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപാണ് Cannanoreൽ വച്ച് വരവ് എന്ന പേരിൽ ഉള്ള ഒരു പ്രതിഭാസത്തെക്കുറിച്ച് കേട്ടറിഞ്ഞത്.

ഷാമനിസ്റ്റിക്ക് ക്ഷേത്രങ്ങളുടെ ചില ദിശകളിൽ ഉള്ള വീടുകൾക്കും, കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും എന്തോ ചില നിഷേധാത്മക അനുഭവങ്ങൾ വന്നുപെടും പോലും.

ചില വീടുകളിൽ താമസിക്കുന്നവരിൽ ചിലർ തമ്മിൽ ഏറ്റുമുട്ടിനിൽകും. കലഹിക്കും. മാനസിക പ്രശ്നങ്ങൾ കാണിക്കും എന്നൊക്കെ.

മാനസിക പ്രശ്നം എന്നുവച്ചാൽ, രണ്ട് കുടുംബാംഗങ്ങൾ തമ്മിൽ നിരന്തരം ഏറ്റുമുട്ടിയാൽ, കൈയ്യൂക്കും ആൾബലവും പണവും ഉള്ള വ്യക്തി മറ്റേ വ്യക്തിയെ ആളുകളെ വിളിച്ചുവരുത്തി പിടികൂടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ തളിച്ചിട്ട്, മരന്നും ചിലപ്പോൾ ഷോക്ക് ചികിസ്സയും നടത്തിവിടും.

വാനയക്കാർക്ക് ഈ വിധമായുള്ള പ്രശ്നങ്ങൾ ഉള്ള വീടുകൾ അറിവുണ്ടെങ്കിൽ, അവ വല്ല ഷാമനിസ്റ്റിക്ക് ആരാധനാ കേന്ദ്രത്തിൻ്റെ വരവ് ദിശയിൽ ആണോ ഉള്ളത് എന്ന് നോക്കാവുന്നതാണ്.

മനോരാഗം വരുത്താൻ വേറേയും പലകാരണങ്ങൾ ഉണ്ടാവാം. ഫ്യൂഡൽ ഭാഷതന്നെ ഒരു പ്രധാന കാരണം ആവാം. അതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.

ഷാമനിസ്റ്റിക്ക് അമ്പലങ്ങളിൽ നിന്നും വരവ് ഉള്ള ദിശകളിൽ വ്യാപാര സ്ഥാപനങ്ങൾ നശിച്ചുപോകും പോലും.

വരവ് അഥവാ ദൃഷ്ടി ദോഷം എന്നത് ഏത് ദിശയിലാണ് എന്ന് എനിക്ക് വ്യക്തമായി അറിയില്ല. SouthWest അഥവാ തെക്ക്-പടിഞ്ഞാറ് ദിശയാണ് എന്ന് കേൾക്കുന്നു. അതായത്, അമ്പലത്തിൻ്റെ തെക്ക്-പടിഞ്ഞാറ് ദിശ.

Cannanore പ്രദേശത്ത് വളരെ പ്രാധാന്യത്തോടുകൂടി പരാമർശിക്കാറുള്ളത് ഗുളികൻ എന്ന ദിവ്യാത്മാവിനെക്കുറിച്ചാണ്. ഗുളികൻ്റെ വരവ്, അഥവാ പാത, വീഥി, അതുമല്ലെങ്കിൽ ദൃഷ്ടിയുള്ള ഇടങ്ങൾക്ക് പ്രശ്നമാണ് പോലും.

ഈ വിധമായുള്ള ഒരു വീട്ടിൽ വാടകയ്ക്ക് വന്ന ഭാര്യയും ഭർത്താവും, അവർക്ക് ആ വീട്ടിൽ താമസം തുടങ്ങിയതു മുതൽ ശരീരത്തിന് അകാരണമായ തളർച്ചയും മരവിപ്പും വന്നതായി എന്നോട് 1990കളിൽ ഒരു ദിവസം പറഞ്ഞ കാര്യം ഓർമ്മവരുന്നു.

എന്നാൽ പൊതുവായി പറഞ്ഞാൽ മുത്തപ്പൻ ക്ഷേത്രവുമായി ബന്ധപ്പെട്ടുകൊണ്ട് ഈ വിധമായുള്ള ഒരു കാര്യം ഞാൻ കേട്ടിട്ടില്ല.

വരവ് എന്ന പ്രതിഭാസം ഷാമനിസ്റ്റിക്ക് ആരാധനയുമായാണ് ബന്ധപ്പെട്ട് പറയപ്പെടാറുളളത്. ഗുളികൻ, കുട്ടിച്ചാത്തൻ, കാളി, ഭഗവതി, വടക്കെ മലബാറിലെ തെയ്യം ആരാധനാ മൂർത്തികൾ തുടങ്ങിയവയുമായി ഇത് പരാമർശിക്കപ്പെടാറുണ്ട്.

തിരുവിതാംകൂറിൽ, വടക്കേ മലബാറിലെ തെയ്യും ദൈവങ്ങൾ ഇല്ലാ എന്നാണ് തോന്നുന്നത്. എന്നാൽ ഭഗവതി, കാളി, എന്നിവ ഉണ്ട് എന്ന് മനസ്സിലാക്കുന്നു.

കുട്ടിച്ചാത്തൻ ആരാധന മലബാറിലെ പാരമ്പര്യത്തിൽ ആണ് ഉള്ളത് എന്നു തോന്നുന്നു.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് എനിക്ക് ചില അനുഭവങ്ങൾ ഉണ്ട്. അവയെ വ്യക്തമായി ഇവിടെ ചിത്രീകരിക്കാൻ താൽപ്പര്യം തോന്നുന്നില്ല.

എന്നാൽ ചില ഷാമനിസ്റ്റിക്ക് ക്ഷേത്രങ്ങളുമായി ബന്ധപ്പെട് ഒരു പ്രത്യേക ദിശയിൽ ഉള്ള വീടിന് വൻ പ്രശ്നങ്ങൾ നിരന്തരമായി വന്നത് ഞാൻ കേട്ടറിഞ്ഞിട്ടുമുണ്ട്, കണ്ടിട്ടുമുണ്ട്.

ചില വ്യക്തികൾ ഇതേപോലെ തന്നെ മനസ്സ് താറുമാറായതായും കണ്ടിട്ടു.

പോരാത്തതിന്, ഒരിക്കൽ ഒരു ചെറുപ്പക്കാൻ തൻ്റെ മൂത്ത സഹോദരന് ഇടക്കിടക്ക് മാനസിക വിഭ്രാന്തിവരുന്നതായി എന്നോട് പറഞ്ഞു. ഞാൻ വെറുതേയൊന്നു ചോദിച്ചുപോയി, വീടിന് തൊട്ടായി വല്ല അമ്പലവും ഉണ്ടോ എന്ന്. ഉണ്ട് എന്ന് ആൾ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, ഒരു വീട്ടിലെ ചില വ്യക്തികളെ മാത്രമേ ഈ വിധമായുള്ള ഒരു പ്രശ്നം ബാധിക്കുള്ളു എന്നതായിരുന്നു. ഇതുമായും കൂടുതൽ കാര്യങ്ങൾ പറയാൻ പറ്റില്ല.

എന്നാൽ, ഇതിനെല്ലാം പ്രതിവിധികൾ ഉണ്ട് എന്നുതോന്നുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ Software codes of mantra എന്ന എൻ്റെ ഒരു പഴയ ഗ്രന്ഥത്തിൽ ഞാൻ കൂടുതലായി പ്രതിപാദിച്ചിട്ടുണ്ട്.



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

22. Medium എന്ന പ്രതിഭാസം

Post posted by VED »

Image



ഏതാണ്ട് 2004 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ഞാൻ കിഴക്കൻ പേരാമ്പ്ര മലയോര പ്രദേശത്ത്, അന്ന് അവിടങ്ങളിൽ പ്രസിദ്ധനായ ഒരു medium വ്യക്തിയെ പരിചയപ്പെട്ടിരുന്നു.

Medium എന്ന വാക്കിന് മലയാളത്തിൽ കൃത്യമായ ഒരു പദം കണ്ടെത്താൻ ആയില്ല. എന്നാൽ, ആകാശവാണി എന്ന വാക്ക് കാണുന്നുണ്ട്.

Medium എന്ന വാക്കിന് കാണപ്പെടുന്ന അർത്ഥം ഈ വിധമാണ്: a person who receives spiritual messages or instructions through auditory means, such as hearing voices or sounds that are not audible to others.

ആശയം: മറ്റാർക്കും കേൾക്കാൻ പറ്റാത്ത തരത്തിലുള്ള ശബ്ദരേഖാ സന്ദേശങ്ങളിലൂടെ ആത്മീയ സന്ദേശങ്ങളും നിർദ്ദേശങ്ങളും ലഭിക്കുന്ന വ്യക്തി എന്ന്.

ഈ വ്യക്തി മനസ്സിലൂടെ ചോദ്യങ്ങൾ ചോദിക്കുകയും, അതിനുള്ള ഉത്തരം ആ വ്യക്തിയുടെ മനസ്സിലേക്കോ ചെവിയിലേക്കോ വരികയാണ് ചെയ്യുക എന്നാണ് മനസ്സിലാക്കിയത്.

കേൾക്കുന്ന ഉത്തരങ്ങൾ ചിലപ്പോൾ കൃത്യമായി കേൾക്കാതിരുന്നാൽ ചെറിയതോതിലുള്ള തെറ്റുകൾ ഇദ്ദേഹത്തിന് വരികയും ചെയ്യുമായിരുന്നു.

ഈ വ്യക്തി എന്നെ കണ്ടെത്താനായി ഒന്നിൽ കൂടുതൽ ആളുകളോട് എൻ്റെ പേര് പറയുകയുണ്ടായി എന്ന് മനസ്സിലാക്കുന്നു. എന്നാൽ ഇദ്ദേഹം കേട്ട എൻ്റെ പേരിൽ ഒരു വള്ളി കൂടുതൽ വന്നതായി കണ്ടിരുന്നു.

എന്നിരുന്നാലും, എന്നെ കണ്ടെത്തിയെന്ന് പറയാവുന്നതാണ്.

ഈ വ്യക്തി പലരുടേയും പഴയ കാലവും സംസാരകാലവും ഏതാണ്ട് വളരെ കൃത്യമായി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവരുടെ ജീവിതത്തിലെ വരാനിരിക്കുന്ന കാര്യവും പറയുന്നത് കേട്ടിട്ടുണ്ട്.

എന്നാൽ ഒരു പ്രത്യേക സംഭവത്തിന് ശേഷം, ഇദ്ദേഹം കേട്ടുപറയുന്ന കാര്യങ്ങളിൽ കൃത്യതക്കുറവ് വന്നുതുടങ്ങിയെന്ന് തോന്നുന്നു.

അക്കാലങ്ങളിൽ Alexa, Siri, Google Assistant, Google Map ശബ്ദ സന്ദേശങ്ങളിലൂടെ പോകേണ്ടുന്ന വഴി പറഞ്ഞുതരുന്ന സംവിധാനം തുടങ്ങിയ കാര്യങ്ങൾ സാധാരണ മനുഷ്യന് ഭാവന ചെയ്യാവുന്നതിലും അതീതമായിരുന്നു. ഇന്ന് ഇവ ചെറിയ കുട്ടികൾക്ക് പോലും യാതോരു ആശ്ചര്യവും ഉള്ള കാര്യങ്ങളായി കാണുന്നില്ല.

എന്നാൽ അന്ന് ഈ medium വ്യക്തി ചെയ്തിരുന്നത് ഏതാണ്ട് ഈ വിധമായുള്ള എന്തോ അതീന്ദ്ര്യ സാങ്കേതിക വിദ്യകളിലൂടെ ശബ്ദ സന്ദേശങ്ങൾ കേട്ട്, മറ്റുള്ളവർക്ക് ആ കാര്യങ്ങൾ പറഞ്ഞുകൊടുക്കുക എന്നതായിരുന്നു എന്ന് മനസ്സിലാക്കുന്നു.

ഇതെങ്ങിനെ സാധിക്കും എന്നത് ഒരു ചോദ്യമായി നിൽക്കേണ്ടുന്നത് തന്നെയാണ്.

എന്നാൽ, Alexa, Siri, Google Assistant, Google Map തുടങ്ങിയവ ഇതേ പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ആർക്കും യാതോരു അത്ഭുതവും തോന്നാത്തത് എന്ത് കൊണ്ടാണ്? ഈ വിധമായുള്ള സംവിധാനങ്ങൾക്ക് പിന്നിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നുണ്ട് എന്ന അറിവുള്ളതുകൊണ്ടാണ് ആശ്ചര്യം തോന്നാത്തത്.

അതേ സമയം ഈ medium വ്യക്തിയുടെ കാര്യത്തിൽ ആർക്കും യാതോരു സാങ്കേതിക വിദ്യയും പ്രവർത്തിക്കുന്നതായി അറിവില്ല. അവിടെയാണ് പ്രശ്നം.

ആത്മീയമായ ഒരു സാങ്കേതിക വിദ്യ പിന്നണിയിൽ ഉണ്ട് എന്ന് പറഞ്ഞാൽ, പലരും അത് ശുദ്ധ വിഡ്ഢിത്തമാണ് എന്നു പറയും.

അതേ സമയം ആത്മീയതയിൽ വിശ്വാസമുള്ളവർക്ക് ഇത് ശരിയാണ് എന്ന് വിശ്വസിക്കാൻ യാതോരു സാങ്കേതിക വിദ്യയുടേയും പിൻബലം ആവശ്യവുമില്ലായിരിക്കാം.

ഞാൻ ഈ medium വ്യക്തിയെ കണ്ടെത്തുകയല്ലാ ചെയ്തത്, മറിച്ച് ഈ വ്യക്തി എന്നെ ചിലരിലൂടെ കണ്ടെത്തുകയാണ് ചെയ്തത്. അതിൻ്റെ കാരണം പലതുമായിരിക്കാം. എന്നെ കണ്ടെത്താൻ ഇദ്ദേഹത്തിന് ശബ്ദ സന്ദേശത്തിലൂടെ എന്തെങ്കിലും നിർദ്ദേശം ലഭിച്ചിരിക്കാനും സാധ്യതയുണ്ട്.

എന്നാൽ ഈ വ്യക്തിയെ പിന്നീട് കുറേ കാലങ്ങൾക്ക് ശേഷം ഏതാനും ആഴ്ചകൾ സ്ഥിരമായി കാണുന്ന ഒരു അവസരം വന്നിരുന്നു. അത് ജീവിതം പലരീതിയിലും തവിടുപൊടിയായി നിന്നിരുന്ന കാലത്താണ്.

അന്നാണ് ഈ വ്യക്തി എന്നോട് ഒരു പ്രത്യേകതരം അദ്ധ്യാത്മിക ചര്യ ഏതാനും ദിവസവും നിരന്തരമായി ചെയ്യാൻ പറഞ്ഞത്. അതും, വീട്ടിൽ ആരും ഇല്ലാത്തപ്പോഴും വളരെ സ്വകാര്യമായും.

ഈ വ്യക്തി ഒരു കാര്യം കൂടി പറഞ്ഞു. അവസാനത്തെ ദിവസം പേടിച്ചുപോകരുത്, എന്ന്.

ജീവിതത്തിൽ പലതും ജ്ഞാനമായി വന്നത് അനുഭവജ്ഞാനത്തിലൂടെയാണ്. അതുപോലൊരുകാര്യം ഇതും.

ആത്മീയ ചര്യയുടെ അവസാന ദിവസം, മനസ്സും ശരീരവും ഏതാണ്ട്, 30 മിനിറ്റോളം മറ്റേതോ അതീന്ദ്ര്യ കേന്ദത്തിൻ്റെ നിയന്ത്രണത്തിൽ തന്നെയായി നിന്നു. ശരീരത്തിലെ പേശികളെ വരെ അതീന്ദ്ര്യമായി നിയന്ത്രിക്കപ്പെടുന്ന അനുഭവം.

സാധാരണ ഗതിയിൽ പേടിച്ചുപോകേണ്ടുന്ന ഒരു അനുഭവം തന്നെയായിരുന്നിരിക്കാം ഇത്. എന്നാൽ മുന്നറിയിപ്പുള്ളതുകൊണ്ടും, വേറെയെന്ത് ചെയ്യാനാണ് എന്ന ഭാവം മനസ്സിലുള്ളതുകൊണ്ടും ഈ അനുഭവത്തെ അനുഭവിച്ചറിയുക തന്നെ ചെയ്തു.

മനസ്സിൻ്റെ സോഫ്ട്വേറിൽ കാര്യമായി എന്തോ സ്നാനിങ്ങ് മറ്റേതോ അതീന്ദ്ര്യ കേന്ദ്രത്തിൽ നിന്നും നടത്തിയെന്നാണ് മനസ്സിലാക്കുന്നത്. അതോടൊപ്പം തന്നെ മസ്തിഷ്ക സോഫ്ട്വേറിൽ പുതുതായി എന്തെങ്കിലും install ചെയ്തിരിക്കാനും സാധ്യതയില്ലാതില്ല.

1999ലോ മറ്റോ ആണ് എന്നു തോന്നുന്നു, ഒരു കമ്പ്യൂട്ടർ പ്രവർത്തന വേദിയിൽ രാത്രിയിൽ കയറിച്ചെന്നപ്പോൾ, രണ്ടു പേർ ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഒരു കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നു. അന്നുള്ള വലിയ പെട്ടിപോലുള്ള കമ്പ്യൂട്ടർ മോണിട്ടറിൽ നിരന്തരമായി എന്തൊക്കെയോ മിന്നിമറിയുന്നു.

കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്ന ഒരു വ്യക്തി എന്നോട് തൊല്ലൊരു ആശ്ചര്യത്തോടുകൂടി പറഞ്ഞു, കണ്ടില്ലേ അമേരിക്കയിൽ ഇരുന്നുകൊണ്ട് ഈ കമ്പ്യൂട്ടറിൽ വൈറസ് സ്കാനിങ്ങ് നടത്തുകയാണ്. വിശ്വസിക്കാനാവുമോ?

എന്നുവച്ചാൽ, ഏതാനും ആയിരം കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്നു കൊണ്ട് ആരോ ഇവിടുള്ള കമ്പ്യൂട്ടറിൻ്റെ തലച്ചോറിൽ കയറി അതിനെ സ്കാൻ ചെയ്യുന്നു. യഥാർത്ഥത്തിൽ അന്ന് അറിയപ്പെട്ടിരുന്ന ഒരു Virus scan കമ്പനിയുടെ Server ആണ് ഇത് ഓട്ടോമാറ്റിക്കായി ചെയ്തത്.

ഞാൻ അനുഭവിച്ച അതീന്ദ്ര്യ കേന്ദ്രത്തിൽ നിന്നുമുള്ള മനസ്സിലെ സ്കാനിങ്ങ് ഏതാണ്ട് ഇതേ അനുഭവം തന്നെയായിരുന്നു.

മനുഷ്യമനസ്സിന് മറ്റ് മനുഷ്യമനസ്സുകളുമായി ബന്ധം സ്ഥാപിക്കാനാവും എന്ന് എനിക്ക് ഉത്തമബോധ്യം ഉണ്ട്. എന്നാൽ ഇതിനായി ചെയ്യേണ്ടുന്ന പ്രകൃയ എന്താണ് എന്ന് വ്യക്തമായി എനിക്ക് അറിയില്ല.

ചില പരീക്ഷണങ്ങൾ നടത്തിയതിൽ നിന്നും മറ്റൊരു വ്യക്തിയെ സ്പർശിച്ചതായി വരെ മറ്റേ വ്യക്തിയെ അനുഭവപ്പെടുത്താഠൻ ആയിട്ടുണ്ട്. ആ വ്യക്തിയ്ക്ക് ചില വൈകാരിക അനുഭവങ്ങൾ വരെ പങ്കിടാൻ കഴിഞ്ഞിരുന്നു. മറ്റേ വ്യക്തിക്ക് ഇത് തടയാനാവുന്നില്ലാ എന്നും അനുഭവപ്പെട്ടിരുന്നു.

ഇതിന് വ്യക്തമായ ചില കോഡിങ്ങ് പ്രവർത്തനം ആവശ്യം തന്നെയാണ്. ഈ ഒരു സാങ്കേതിക വിദ്യ കാര്യക്ഷമമായി ഉപയോഗിക്കാൻ പറ്റിയാൽ, മറ്റൊരു വ്യക്തിയുടെ ജീവിതത്തിൽ കടന്നു കയറാൻ വരെ ആവും എന്നു തോന്നുന്നു. വ്യക്തികളെ ആക്രമിക്കാനും മറ്റും പറ്റിയേക്കാം.

എന്നാൽ ഇതിനായുള്ള തരത്തിലുള്ള സാങ്കേതിക പരിജ്ഞാനം എനിക്കില്ല. എന്നാൽ സാങ്കേതികത എവിടെയോ നിലവിൽ ഉണ്ട് എന്നത് വ്യക്തമാണ്.

ചില ഷാമനിസ്റ്റിക്ക് ദിവ്യത്മാക്കളുടെ വരവ് / ദൃഷ്ടി എന്ന കാര്യത്തിൽ വാസ്തവികതയുണ്ട് എങ്കിൽ, ഈ വിധമായുള്ള അതീന്ദ്ര്യ പ്രവർത്തിനത്തിന് പിന്നിലും എന്തെല്ലാമോ നിലവിൽ ഉണ്ട് എന്നത് വാസ്തവം ആയേക്കാം.

ഇവിടെ ഞാൻ പറഞ്ഞുവന്നതിൽ മൂന്ന് വ്യത്യസ്ത കാര്യങ്ങൾ ഉണ്ട് എന്നു തോന്നുന്നു.

ഒന്ന്, ഭൗതിക പ്രപഞ്ചത്തിന് പിന്നണിയൽ നിൽക്കുന്നതും, അതിനെ സൃഷ്ടിച്ചതുമായ ഒരു അതീന്ദ്ര്യ കേന്ദ്രം അഥവാ അതീന്ദ്ര സോഫ്ടേർ സംവിധാനവും, അതിനെ നിയന്ത്രിക്കുന്ന മറ്റാരോ.

രണ്ട്, വിശാലമായ രീതിയിൽ നിർവ്വചിക്കപ്പെടുന്ന ഈശ്വരൻ. അതായത് സർവ്വ വ്യാപിയും, സർവ്വവും കാണുന്നതും കേൾക്കുന്നതും മറ്റുമായ, എല്ലാരും വിശാലമായി ദൈവം എന്ന രീതിയിൽ കാണുകയും മനസ്സുകൊണ്ട് ചിലപ്പോൾ പ്രാർത്ഥിക്കുന്നതുമായ ഒരു കേന്ദ്രം അഥവാ പ്രസ്ഥാനം അഥവാ ദൈവം.

പിന്നെയുള്ളത്, ദേവതാ, ദേശദേവതാ, ബ്രാഹ്മണ ക്ഷേത്രങ്ങളിലെ മനുഷ്യരൂപത്തിലുള്ള ദൈവാവതാരങ്ങൾ, ഷാമാനിസ്റ്റിക്ക് ദിവ്യ വ്യക്തിത്വങ്ങൾ എന്നിവ.

ഇവ മൂന്നും വാസ്തവങ്ങൾ ആയേക്കാം. അതുമല്ലായെങ്കിൽ, ഇവയിൽ ചിലത് ഒന്ന് മറ്റൊന്നിൻ്റെ രൂപമായിരിക്കാം.

അതുമല്ലായെങ്കിൽ, ഇവയിൽ മൂന്നും വെറും അന്ധവിശ്വാസം ആയിരിക്കാം.

ഇവയിൽ ചിലത് ശരിയും മറ്റുള്ളവ അന്ധവിശ്വാസവും ആവാം. അതും സാധ്യമാണ്.

ഇത്രയും പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക്, എനിക്ക് പറയാനുള്ളതുകൂടി പറഞ്ഞ് എഴുത്തിൻ്റെ പാതയിലേക്ക് തുടരാം. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.




Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

23. സാങ്കേതിക വിദ്യയുടെ വളർച്ച

Post posted by VED »

Image



2002ഓട് കൂടിയാണ് ഞാൻ നിരന്തരമായി കമ്പ്യൂട്ടറും ഇൻ്റർനെറ്റും ഉപയോഗിച്ചു തുടങ്ങിയത്. സാമൂഹികമായി ഒരു വൻ കുഴിയിൽ വന്ന പ്രതീതി മനസ്സിൽ വരേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല.

കാരണം ഇൻ്റർനെറ്റ് എന്ന മായാജാലം ദൂര പരിധിയേയും സമയപരിധിയേയും കാര്യമായിത്തന്നെ മാച്ചുകളഞ്ഞതായി അനുഭവപ്പെട്ടു.

എന്നാൽ, ഏതാണ്ട് 1999ൽ, എനിക്ക് പരിചയമുണ്ടായിരുന്ന ചെറുപ്പക്കാരനായ ഒരു വൻ വ്യവസായി തൻ്റെ വീട്ടിലുള്ള കമ്പ്യൂട്ടറിനെ ഇൻ്റർനെറ്റുമായി ബന്ധിപ്പിച്ച അനുഭവം എന്നോട് പറയുകയുണ്ടായി.

അമേരിക്കയിലെ Boeing വിമാനക്കമ്പനിയുടെ വെബ്സൈറ്റിൽ പോയി എന്നും, അവരുടെ വ്യവസായ ശാല സന്ദർശിച്ചുവെന്നും, അവിടെ നിരത്തിവെച്ചിരിക്കുന്ന പലവിധ വിമാനങ്ങളെ കണ്ടുവെന്നും വൻ ആശ്ചര്യത്തോടുകൂടി എന്നോട് പറഞ്ഞു.

ഇവിടെ ശ്രദ്ധിക്കേണ്ടത്, അന്ന് ഇങ്ഗ്ളണ്ടും അമേരിക്കയും മറ്റും വളരെ ദൂരങ്ങളിൽ ഉള്ള പ്രദേശങ്ങൾ ആയിരുന്നുവെന്നതാണ്. അവിടുള്ള ആളുകളെക്കുറിച്ചും മറ്റും ഇന്ത്യയിലെ 99.9% ആളുകൾക്കും യാതോരു ധാരണയും ഉണ്ടായിരുന്നില്ല. ഇന്ന് ചൊവ്വയിലേക്ക് പോകുന്നു എന്നു പറയുന്നതിനേക്കാൾ ദൂരത്തായിരുന്നു ഈ വിധ രാജ്യങ്ങൾ.

ഞാൻ ഇൻ്റർനെറ്റ് ഉപയോഗിച്ചു തുടങ്ങിയപ്പോൾ, എനിക്കും വൻ ദൂരങ്ങളും ആ വിധ ദൂരങ്ങളിൽ ജീവിക്കുന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന ആളുകളേയും വളരെ അടുത്ത് നിന്ന് കാണാനും പരിചയപ്പെടാനും ആയി.

അന്ന് ഇന്ത്യയിലെ പൊതുജനവും, ഇന്ത്യൻ ഭാഷകളും ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം നിലനിൽക്കുന്ന അധിക്ഷേപ ഭാവങ്ങളും ഒച്ചപ്പാടുകളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും മറ്റും ഒന്നും തന്നെ ഇൻ്റർനെറ്റിൽ ഇല്ല.

Google സ്ഥാപിക്കപ്പെടുന്നത് 1998ൽ ആണ് എന്നു തോന്നുന്നു.

എന്നാൽ അതിശയിപ്പിക്കുന്ന തരത്തിലുള്ള സ്റ്റോറെജ് സൗകര്യം നൽകിക്കൊണ്ട് (1GB) പരീക്ഷണാടിസ്ഥാനത്തിൽ Gmail വന്നത് 2004ൽ ആണ് എന്നും തോന്നുന്നു.

ഇതോടുകൂടി, നിസ്സാര സ്റ്റോറെജ് സൗകര്യം നൽകിയിരുന്ന (2Mbയോമറ്റോ) Yahoomail ഇടിഞ്ഞുതുടങ്ങി.

ഞാൻ നൽകിയ ശാപം Yahooവിനെ ബാധിച്ചതാണോ എന്നും അറിയില്ല.

2006ൽ Youtubeനെ Google ഏറ്റെടുത്തു.

അക്കാലങ്ങളിൽ Software, IT തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ ഇങ്ഗ്ളിഷ് രാഷ്ട്ര പൗരന്മാരായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

വൻകിട സോഫ്ടേർ കമ്പനികൾ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും മറ്റും ആളുകളെ അമേരിക്കയിലേക്ക് വരുത്തി, അവർക്ക് Software codingങ്ങും മറ്റും അവരുടെ അന്നുള്ള Software developerമാരെക്കൊണ്ട് പഠിപ്പിച്ചുകൊണ്ടിരുന്നു.

കുറച്ച് കാലത്തിന് ശേഷം, ഈ വിധകാര്യങ്ങൾ പഠിപ്പിച്ച ട്രെയ്നർമാർക്ക് തൊഴിൽ നഷ്ടമായിത്തുടങ്ങി. തൊഴിലുകൾ മുഴുവനും ഇന്ത്യക്കാർക്കും, ചൈനക്കാർക്കും മറ്റും കിട്ടിത്തുടങ്ങി.

പോരാത്തതിന്, ഇന്ത്യയിൽ എല്ലാ സോഫ്ട്വേറുകളും Windows operating systemവും യാതോരു വിലയും നൽകാതെ pirated copyകൾ ആയി ഉപയോഗിക്കാനും അമേരിക്കൻ കമ്പനികൾ കരുതിക്കൂട്ടി സൗകര്യം നൽകി. അതായത് ഏതാനും billion dollar സഹായം ഇന്ത്യക്ക് ലഭിച്ചു എന്നർത്ഥം.

ഇന്ത്യാക്കാരുടെ ബുദ്ധി വൈഭവം വളരെയെന്ന് ലോകം അറിഞ്ഞുതുടങ്ങി. എന്നാൽ, സോഫ്ടവേർ കോഡിങ്ങ് ആറു വയസ്സുള്ള കുട്ടികൾക്ക് പഠിക്കാനും ചെയ്യാനും ആവും എന്ന അറിവും വന്നു.

ഇന്നിപ്പോൾ, Ai കടുന്നുവന്നിട്ടുണ്ട്. അതിന് മനുഷ്യ മനസ്സും മനുഷ്യൻ്റെ സഹായവും കാര്യമായി വേണ്ടാ എന്നാണ് തോന്നുന്നത്.

ഇന്ത്യയിൽ സ്വന്തം നാട്ടിലെ ഒരു സർക്കാർ ശിപായിയെപ്പോലും നിങ്ങൾ എന്ന് സംബോധന ചെയ്യാൻ പറ്റാത്ത മനോഭാവമുള്ളതും, ഇങ്ഗ്ളിഷ് ഭാഷയിൽ വളരെ പരിമിതമായ പരിജ്ഞാനമുള്ളവരുമായ വ്യക്തികൾ അമേരിക്കയിൽ എത്തിയപ്പോൾ കാണുന്നത്, അവർക്ക് ആരേയും പേര് വിളിച്ച് സംബോധന ചെയ്യാം എന്നതായിരുന്നു.

ഇങ്ഗ്ളിഷ് ഭാഷയുടെ മായാജാലം എന്നല്ലാതെ എന്തു പറയാൻ?

അന്ന് അമേരിക്കയിൽ കുറച്ചു ദിവസത്തേക്ക് പോയ ഒരു വ്യക്തി എന്നോട് പറഞ്ഞു, അമേരിക്കയിൽ സാറ് വിളിയില്ലാ എന്ന കാര്യം അവിടെ പോയപ്പോഴാണ് താൻ അറിഞ്ഞത് എന്ന്.

ഇന്ന് സോഫ്ട്വേർ സാങ്കേതിക വിദ്യയെന്ന് പറയുമ്പോൾ, ആ പദപ്രയോഗത്തെ ഡിജിറ്റൽ സാങ്കേതിക വിദ്യതന്നെയാണ് എന്നു തോന്നിയേക്കാം.

എന്നാൽ, 1940 - 50 കാലഘട്ടത്തിലും കമ്പ്യൂട്ടർ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങൾ ഉണ്ടായിരുന്നു. അന്ന് അവ പ്രവർത്തിച്ചിരുന്നത് vaccum tubeകളെ ഡാറ്റ പ്രോസസ്സ് ചെയ്യാൻ ഉപയോഗിച്ചുകൊണ്ടാണ്.

1950തോടുകൂടി Transistorകൾ വന്നുതുടങ്ങി. Transistorകളുടെ വരവോടുകൂടി കമ്പ്യൂട്ടറുകൾ വിസ്മയിപ്പിക്കുന്ന വേഗതയിൽ പ്രവർത്തിച്ചു തുടങ്ങി. റോഡിയോയിൻ്റെ വലപ്പും വളരെ ചെറുതായി മാറി.

1960കളോടുകൂടി Electronics and integrated circuits (ICകൾ), ട്രാൻസ്റ്ററുകളെ മാറ്റിത്തുടങ്ങി. കമ്പ്യൂട്ടറുളുടെ വേഗത വീണ്ടും കുതിച്ചുയർന്നു.

1970കളോടുകൂടിയാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ പടർന്നുപിടിച്ചത്. Binary codeഡും digital signal processingങ്ങും ഇതോടുകൂടി കമ്പ്യൂട്ടർ പ്രവർത്തനത്തിൽ കയറി.

1990കളുടെ അന്ത്യ കാലങ്ങളിൽ Smartphoneകൾ വിപണിയിൽ വന്നിരുന്നു. എന്നാൽ അവ കമ്പ്യൂട്ടർ സാങ്കേതിക വിദ്യതന്നെയാണ് ഉപയോഗിച്ചത്.

2007ൽ iPhone വന്നത് സ്മാർട്ട്ഫോൺ എന്ന സങ്കൽപ്പത്തെ മാറ്റിമറിച്ചു. തുടർന്ന് Android എന്ന mobile operating system വന്നു. അതോടുകൂടി, മനുഷ്യ മനസ്സിൻ്റെ കഴിവും പരിധികളും മറ്റും അപാരതയിലേക്ക് നീങ്ങിത്തുടങ്ങി.

ഇന്ത്യയിലെ സാധാരണക്കാർ ഇൻ്റർനെറ്റിലേക്ക് ഓടിക്കയറിത്തുടങ്ങി. ഇന്ത്യൻ ഭാഷകളും കയറി.

മൃഗങ്ങൾക്ക് യാതോരു സാങ്കേതിക വിദ്യ ലഭിച്ചില്ലാ എന്നും ഓർക്കുക


ഞാൻ എഴുതാൻ ഉദ്ദേശിച്ച പാതയിൽ നിന്നും എഴുത്ത് വഴുതിപ്പോകുന്നു എന്നു തോന്നുന്നു. തിരിച്ച് Deverkovilലിലേക്ക് തന്നെ വരാം.




Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

24. കാരണങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണം എന്ന ദുരവസ്ഥ

Post posted by VED »

Image



കഴിഞ്ഞ എഴുത്തിൽ, ദക്ഷിണ മലബാറിലെ ഒരു വ്യവസായി അമേരിക്കയിലെ Boeing കമ്പനിയുടെ വ്യവസായ ശാല ഇൻ്റർനെറ്റിലൂടെ സന്ദർശിച്ച കാര്യം വളരെ ആശ്ചര്യത്തോടുകൂടി എന്നോട് പറഞ്ഞകാര്യം ഓർക്കുക.

ഇന്ന് ഈ വിധമായുള്ള ഒരു കാര്യം ചന്ദ്രൻ രണ്ടായി പിളർന്ന കാഴ്ച പ്രവാചകനായ മുഹമ്മദ്ദ് ആളുകൾക്ക് കാണിച്ചുകൊടുത്ത കാര്യം പോലെ വിഡ്ഢിത്തമാണ് എന്ന് ഇൻ്റർനെറ്റിനെക്കുറിച്ച് അറിയാത്തവർക്ക് തോന്നിയേക്കാം.

ചന്ദ്രൻ രണ്ടായി മുറിയാൻ യാതോരു സാധ്യതയും ഇല്ലായെന്ന് ഭൗതിക ശാസ്ത്ര പണ്ഡിതർക്ക് അറിവുള്ള കാര്യം തന്നെയാണ്. എന്നാൽ, ഭൗതികശാസ്ത്രത്തിന് അതീതമാണ് സോഫ്ട്വേർ സാങ്കേതിക വിദ്യയെന്ന ഒരു കാര്യം കൂടി ഉണ്ട്. പോരാത്തതിന്, അതീന്ദ്ര്യ സോഫ്ട്വേർ എന്നത്, അതിനും ഉപരിയായുള്ള ഒരു കാര്യം തന്നെയാണ് ഇന്നും.

പ്രവാചകൻ ആദ്ധ്യാത്മികമായി ഭൂമിക്ക് അതീതമായ പ്രദേശങ്ങളിൽ യാത്രചെയ്തിരുന്നു പോലും. ഇതും, ഭൗതിക ശാസ്ത്രത്തിന് അംഗീകരിച്ചുകൊടുക്കാൻ പറ്റുന്ന കാര്യം അല്ല.

ഈ വിഷയം വിടുകയാണ്. അതിൻ്റെ പിന്നാലെ പോയാൽ, എഴുത്ത് അതിൻ്റെ പാതയിൽ നിന്നും വീണ്ടും വഴുത്തിപ്പോകും.

ബോയിങ്ങിൻ്റെ തൊഴിൽ ശാലയിൽ ഇരിക്കുന്ന വിമാനങ്ങളെ നേരിട്ടു കണ്ടു എന്ന രീതിയിൽ ആണ് അന്ന് ആ വ്യവസായി എന്നോട് പറഞ്ഞത്. അന്ന് വിദൂരത്തുള്ള ചിത്രങ്ങൾ കാണുക എന്നതുതന്നെ പാരമ്പര്യമായി ദിവ്യത്മാക്കൾക്ക് മാത്രം ആവുന്ന കാര്യം തന്നെയായിരുന്നു.

അന്ന് ഫോട്ടോ ഗ്രാഫിയന്നത്, ഇന്ന് നോക്കുമ്പോൾ, വളരെ പ്രയാസപ്പെട്ട് ചെയ്തെടുക്കേണ്ടുന്ന ഒരു കാര്യം ആയിരുന്നു. എടുത്ത ഫോട്ടോയിൻ്റെ പകർപ്പ് അച്ചടിച്ചത്തു കാണാനെ പറ്റുള്ളു. അതും പത്രങ്ങളിലും മാസികകളിലും, ഒന്നോ രണ്ടോ ചിത്രങ്ങൾ.

ഇന്ന് കാര്യം പൂർണ്ണമായി മാറിയിട്ടുണ്ടു. ഡിജിറ്റൽ ഫോട്ടോഗ്രാഫിയെന്നത് ശരിക്കും പറഞ്ഞാൽ പണ്ട് ഈശ്വര കഴിവിന് അടുത്തുള്ള കാര്യം തന്നെയായിരുന്നു.

Edgar Thurston ആണ് Omens and superstions of Southern India എന്ന ഗ്രന്ഥം എഴുതിയത്. പ്രസിദ്ധികരിച്ചത് 1912ൽ.

ഈ ഗ്രന്ഥത്തിൽ അനവധി വിശ്വാസങ്ങളെക്കുറിച്ചും, അന്ധവിശ്വാസങ്ങളെക്കുറിച്ചും, യന്ത്രങ്ങളെക്കുറിച്ചും, മറ്റും വിശദമായി എഴുതിക്കാണുന്നുണ്ട്.

എന്നാൽ ഇന്ന് പലകാര്യങ്ങളും അന്ധവിശ്വാസങ്ങൾ അല്ലാതായിട്ടുണ്ട്. ഉദാഹരണത്തിന്, അപ്പുറത്തുള്ളത് ഇപ്പുറത്ത് നിന്നും കാണാം, വിദൂരത്ത് നിന്നും വീട്ടിൽ നടക്കുന്നത് കാണാം, കേൾക്കാം. വീട്ടിൽ ഇരുന്നുകൊണ്ട് പറയുന്ന കാര്യങ്ങൾ ദൈവം കേൾക്കുന്നത് പോലെ Googleനും കേൾക്കാം. അങ്ങിനെ പലതും.

ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ്, സോഫ്ട്വറിന് പഠിച്ചുകൊണ്ടിരുന്ന ഒരു Mechanical engineering ബിരുദധാരി, ഭാവി പ്രവചിക്കാൻ ആകുന്നതിനെക്കുറിച്ച് ഞാനുമായി സംസാരിക്കുന്നതിന് ഇടയിൽ പറഞ്ഞു, theoritically ((സിദ്ധാന്തികമായി) പറയുകയാണ് എങ്കിൽ, ലോകത്തിലെ എല്ലാകാര്യങ്ങളേയും അവയുടെ പ്രവർത്തനത്തേയും കണക്കിലെടുത്തുകൊണ്ട്, നമുക്ക് സംഭവിക്കാൻ പോകുന്ന കാര്യം പ്രപചിക്കാൻ ആവും. എന്നാൽ പ്രാവർത്തികമായി പറഞ്ഞാൽ അത് അസാധ്യമായ കാര്യം തന്നെയാണ്. നടക്കില്ല.

പറഞ്ഞത് ശരിയായിരിക്കാം. എന്നാൽ, അന്നുള്ള സാങ്കേതിക കഴിവകൾ അല്ല ഇന്ന് ഉള്ള സോഫ്ട്വേർ പദ്ധതികൾക്കുള്ളത്.

മൊബൈൽ ടവുറുകൾക്ക് ഒരു ഫോണിൻ്റെ സാന്നിദ്ധ്യത്തെ ലോകത്തിൽ ഏത് പ്രദേശത്ത് നിന്നും കണ്ടെത്താൻ ആവും. അതുതന്നെ മനുഷ്യന് ചിന്തിക്കാനോ ഭാവനചെയ്യാനോ പറ്റാത്ത കാര്യം തന്നെയാണ്.

അതേ പോലെ തന്നെയാണ് Google Searchഉം.

പണ്ട് ഒരു വ്യക്തി ഒരു ലാപ്ടോപ് വാങ്ങിച്ചു. അതിൽ വലിയ ഒരു MS Word ഫൈൽ തുറന്നിരുന്നു. ആ വലിയ ഫൈലിലെ ഒരു പ്രത്യേക വാക്കിനെ Cntrl + f ഉപയോഗിച്ചുകൊണ്ട് ഞൊടിയിടകൊണ്ട് കണ്ടെത്താൻ ആവും എന്ന് ഞാൻ കാണിച്ചുകൊടുത്ത്. കമ്പ്യൂട്ടറിൻ്റെ ഈ കഴിവ് തന്നെ ആ ആൾക്ക് അന്ന് വിശ്വസിക്കാൻ ആവുന്നതിലും അധികം ആയിരുന്നു.

ഇന്നുള്ള Aiയുടെ കഴിവ് ഇതിനേക്കാളും പതിനായിരത്തിലും അധികം ഇരട്ടിയാണ്.

ഞാൻ Deverkovilലിൽ 2002 കാലഘട്ടത്തിൽ ജീവിക്കുന്ന അവസരത്തിൽതന്നെ, എൻ്റെ മാനസിക അസ്ഥിത്വം സാധാരണ ജനങ്ങൾക്ക് അന്ന് മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ളതായിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട സാമൂഹികന്തരീക്ഷം ഇവിടെ പ്രതിപാധിക്കുന്നില്ല. എന്നാൽ, ഞാൻ നിത്യവും രാത്രിയിൽ ലോകത്തിലെ, അതും മിക്കവാറും ഇങ്ഗ്ളിണ്ടിലെ പലവിധ ചർച്ചാവേദികളിലും സന്നിഹദനായിരുന്നു എന്ന കാര്യം ആരോടെങ്കിലും പറഞ്ഞാൽ, എന്തോ ഒരു മാനസിക വിഭ്രാന്തിയുടെ അടയാളമായി മാത്രമെ പലർക്കും അത് മനസ്സിലാകുള്ളു. പലരും മനഃശാസ്ത്ര സാങ്കേതിക പദങ്ങൾ കൈവശമുള്ളവർ ആണ്.

ഏതൊരാളും അവരോട് പെരുമാറുന്നതിൽ എന്ത് അപാകതകണ്ടാലും അതിനെ നിർവ്വചിക്കാനും, രോഗമായി തിരിച്ചറിയാനും പറ്റുന്ന തരത്തിലുള്ള തക്കതായ മനഃശാസ്ത്രം സാങ്കേതിക പദപ്രയോഗങ്ങൾ ഉള്ളവർതന്നെയാണ് അന്നും ഇന്നും പ്രബുദ്ധരായ മലയാളികൾ.

ഇന്നത്തെപ്പോലെ അല്ല എന്നാൽ 2002 കാലഘട്ടം. കമ്പ്യൂട്ടറും ഇൻ്റർനെറ്റും എന്താണ് എന്ന് Deverkovilന് ചുറ്റുമുള്ള സാധരക്കാരിൽ മിക്കവർക്കും അറിയില്ല.

Nationalised Bankകളിലെ ഗുമസ്തർക്കും ഇതിനെക്കുറിച്ച് അന്ന് അറിവില്ല. എന്തിന്, ATM / Debit Card എന്താണ് എന്നും അവർക്ക് അറിവ് കണ്ടില്ല. മാത്രവുമല്ല, ഇവ വെബ് സൈറ്റുകളിൽ ഉപയോഗിക്കാനാവും എന്ന കാര്യവും അറിവില്ല.

ഏതാണ്ട് 2012 നോമറ്റോ SBIയുടെ ഒരു ശാഖയിലൂടെ Cochinലെ Webserver കമ്പനിക്ക് പണം അയച്ചപ്പോൾ, അത് തൽക്ഷണം Cochin ശാഖയിൽ എത്തിയെന്ന കാര്യം ഒരു മഹാത്ഭുതം കാണിച്ചുതന്ന രീതിയിൽ എന്നെ പഠിപ്പിച്ചുവിട്ട Bank Clerkക്കും ഉണ്ടായിരുന്നു.

ഇങ്ങിനെ പഠിപ്പിച്ചുവിട്ടതിൽ ഉള്ള പ്രശ്നം, എനിക്ക് 2004ൽ തന്നെ വിലകൊടുത്ത് വാങ്ങിച്ച Payment Gateway ഉണ്ടായിരുന്നു എന്നതാണ്. 2004 കഴിഞ്ഞ്, 2012 വരെ തൊട്ടടുത്തുള്ള Bankകളിലെ ജീവനക്കാർക്ക് ഈ വിധ കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

വ്യക്തിജീവിതത്തിലെ പലവിധ നൂലാമാലകളെ പരാമർശിക്കാതെ പറയാനുള്ള കാര്യം, എൻ്റെ മനസ്സിലെ കാര്യങ്ങളും തൊട്ടടുത്തായുള്ള ജനങ്ങളുടെ മനസ്സിലെ കാര്യങ്ങളും തമ്മിൽ കാര്യമായ ദൂരം തന്നെയുണ്ടായിരുന്നു എന്നതാണ്. സാധാരണ ആളുകൾക്കും മലയാളം പത്രങ്ങളിലൂടേയും, പാഠപുസ്തകങ്ങളിലൂടേയും സിനിമകളിലൂടേയും പ്രസംഗങ്ങളിലൂടേയും പണ്ഡിതരുടെ വാക്കുകളിലൂടേയും മറ്റും പലവിധ വിവരങ്ങൾ ഉണ്ട്.

പോരാത്തതിന്, മനഃശാസ്ത്രത്തിലെ സാങ്കേതിക പദങ്ങളായ Subconsious mind (ഉപബോധമനസ്സ്), Schizophrenia (മനോവിഭ്രാന്തി), Neurosis (മനോവ്യാധി, Paranoia (അസാധാരണ ഭയം), Psychosis (മനോവിഭ്രമം) തുടങ്ങിയ കാര്യങ്ങൾ പ്രബുദ്ധനായ മലയാളിക്ക് വളരെ പരിചയമുള്ള സാങ്കേതിക പദങ്ങൾ ആണ്.

അന്ന് ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഗൾഫിൽ തൊഴിൽചെയ്തു നാട്ടിൽ വന്നവരിൽ, നാട്ടിലെ ആളുകളുടെ മനസ്സിൽ ഉള്ള കാര്യങ്ങൾക്ക് അതീതമായ ഭാവനകൾ ഉണ്ടായിരുന്നു എന്നതാണ്. എന്നാൽ, Deverkovilന് ചുറ്റും അന്ന് ഉണ്ടായിരുന്ന, പുറംലോകം കണ്ടിട്ടില്ലാത്ത ആളുകൾക്ക് വൻ വിവരവും താത്വികജ്ഞാനവും ഉണ്ട് എന്ന ഭാവംതന്നെയായിരുന്നു.

എനിക്ക് Paranoiaയും Neurosisഉം Psychosisഉം, വേണമെങ്കിൽ Schizophreniaഉം ഉണ്ട് എന്നുവരെ ചില ചെറുകിട ചർച്ചാവേദികളിൽ ചർച്ചചെയ്തിരിക്കാം. എൻ്റെ രണ്ട് കുട്ടികളേയും സ്കൂളിൽ വിടുന്നില്ല എന്നതുതന്നെ ഇതിനെല്ലാം വൻ ബലം നൽകുന്ന വിവരമായി കണ്ടിരുന്നതായും കേട്ടിരുന്നു.

Paranoia: ഉപദ്രവ ഭ്രമങ്ങൾ, അവിശ്വാസം, ശത്രുത എന്നിവയാൽ സവിശേഷമായ ഒരു മാനസികാവസ്ഥ.

വ്യക്തിപരമായ കാര്യങ്ങളിലേക്ക് പോകാൻ പറ്റില്ല. എന്നാൽ പറയേണ്ടുന്ന കാര്യം, കേരളമൊട്ടുക്കും ഇരു ചക്രവാഹനത്തിലും നാലുചക്രവാഹനത്തിലും സ്വന്തമായി ഡ്രൈവ് ചെയ്തു നിരന്തരം യാത്രചെയ്തു പരിചയമുള്ള ആൾക്കാണ് എന്തോ ഭയം ഉണ്ട് എന്ന ചർച്ച!

Psychosis: യാഥാർത്ഥ്യത്തിൽ നിന്നുള്ള വിച്ഛേദനം, പലപ്പോഴും ഭ്രമാത്മക ദർശനങ്ങൾ, ഭ്രമങ്ങൾ, അസംഘടിത ചിന്ത എന്നിവ ഉൾപ്പെടുന്ന ഒരു ഗുരുതരമായ മാനസിക വൈകല്യം.

ഇൻ്റർനെറ്റിലൂടെ, ഭൗതിക രൂപം ഇല്ലാത്ത ആളുകളുമായി സംസാരിക്കുക, കാര്യങ്ങൾ ചർച്ചചെയ്യുക, ദൂരത്തുള്ള പ്രദേശങ്ങൾ കാണുക എന്നിവ പ്രബുദ്ധരായ വ്യക്തികളുടെ മനഃശാസ്ത്ര വിവരത്തിൻ്റെ വീക്ഷണകോണിൽ നിന്നും നോക്കിയാൽ, Psychosis തന്നെ.

Boeingൻ്റെ തൊഴിൽ ശാല കണ്ടതും ഒരു തരം Psychosis തന്നെ.

വാസ്തവം, മറ്റൊന്നായിരുന്നു. അതീവ സങ്കീർണ്ണതകൾ നിറഞ്ഞനിന്ന പലവിധ വാണിജ്യ പ്രസ്ഥാനങ്ങളും സൃഷ്ടിച്ചെടുക്കാനുള്ള ബദ്ധപ്പാടിലായിരുന്നു അന്ന് ഞാൻ. അതേ സമയം കുടുംബക്കാരിലും അവരുമായി ബന്ധപ്പെട്ട പലരിലും, എന്നെ ഒന്ന് ഒതുക്കണം എന്ന ചിന്തതന്നെയായിരുന്നു ഉണ്ടായിരുന്നത്.

ഇതിൽ ഉള്ള ഒരു പ്രശ്നം ഇവരാരേയും ഞാൻ ഉപദ്രവിക്കാൻ പോകാറില്ലായിരുന്നു എന്നതാണ്. അവരിൽ നിന്നും വിട്ടുനിൽക്കുക എന്നതു തന്നെ സഹിക്കാൻ പറ്റാത്ത ധിക്കാരവും അനുസരണമില്ലായ്മയായും തിരിച്ചറിയപ്പെട്ടിരുന്നു എന്നാണ് തോന്നുന്നത്.

എല്ലാറ്റിനും വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. കാരണങ്ങൾ ഉണ്ടായാൽ മാത്രം പോര. ഈ വിധ കാരണങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കികൊടുക്കാനും ആവേണം. അല്ലായെങ്കിൽ പ്രശ്നം തന്നെയാണ്.

മനഃശാസ്ത്രത്തിൽ വിവരം ഉണ്ട് എന്ന് കാണിക്കാൻ വളരെ എളുപ്പത്തിൽ ഉള്ള ഒരു സൂത്രം subconscious mind (ഉപബോധ മനസ്സ്) എന്ന പ്രയോഗം വച്ചുകാച്ചുക എന്നതാണ്. അതോടെ ആ ആൾക്ക് മനുഷ്യ മനസ്സിനെക്കുറിച്ച് അപാര വിവരം ആണ് എന്ന ധാരണ തന്നെ വരുത്താനാകും.

കമ്പ്യൂട്ടറിൻ്റെ പ്രവർത്തനത്തിൽ ഒരു subconscious mind പ്രവർത്തിക്കുന്നുണ്ട് എന്നു പറയുന്നതുപോലുള്ള ഒരു വിഡ്ഢിത്തം മാത്രമാണ് ഈ subconscious mind.

പലവിധ Academic വിഷയങ്ങളിലും പലർക്കും പല Academic നോട്ട്സുകളും Reportകളും ഞാൻ എഴുതിക്കൊടുത്തിട്ടുണ്ട്. അതിൽ Psycologyയും പെടും.

Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

25. മായക്കുതിരപ്പുറത്ത്

Post posted by VED »

Image



Edgar Thurston എഴുതിയ Omens and superstitions of Southern India എന്ന ഗ്രന്ഥത്തിൽ അനവധി അന്ധവിശ്വാസങ്ങളെക്കുറിച്ചും, സംഭാവ്യമല്ലാത്ത (improbable) വിശ്വാസങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.

എന്നാൽ ഇന്ന് സോഫ്ട്വർ, ഡിജിറ്റൽ സാങ്കേതിക വിദ്യകളും കമ്പ്യൂട്ടറും സ്മാട്ട്ഫോണും മറ്റും തുറന്നുതന്നിരിക്കുന്നത് ആ വിധ അന്ധവിശ്വാസങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതവും അപ്പുറത്തുള്ളതുമായ കഴിഇവുകളും സാധ്യതകളും വിശ്വാസങ്ങളും മറ്റുമാണ്.

Deverkovilൽ വന്നതോടുകൂടിയാണ് ഈ വിധമായുള്ള സാങ്കേതിക വിദ്യകൾ ഓരോന്നായി ഞാൻ കാര്യമായി പരിചയിച്ചു തുടങ്ങിയത്. അതായത്, ഏതാണ്ട് 2002 ഓടുകൂടി. എന്നാൽ 1999 മുതൽ ഈ വേദികളുമായി ഇടവിട്ടിടവിട്ട് ഞാൻ ഇടപെട്ടുകൊണ്ടിരുന്നിട്ടുണ്ട്.

അതായത്, 1999ൽ തന്നെ കമ്പ്യൂട്ടറിൽ ഞാൻ പലരുടേയും പുസ്തകങ്ങൾ എഡിറ്റ് ചെയ്യുകയും അവയിലെ വാക്കുകളേയും വരികളേയും പുനർവാക്യം ചെയ്യുകയും അവയിലെ ഉള്ളടക്കങ്ങളും ആശയങ്ങളും വിപുലപ്പെടുത്തുകയും ചിലപ്പോഴെല്ലാം പുനർവ്യാഖ്യാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇതും ശരിക്കും പറഞ്ഞാൽ, ഏതാനും നൂറ്റാണ്ടുകളോളം ഇങ്ഗ്ളണ്ടിൽ ആളുകൾ കായികമായി ചെയ്തകാര്യം തന്നെയാണ്.

പോരാത്തതിന്, ഞാൻ MS Wordൽ ചെയ്തെടുക്കുന്ന പുസ്തകത്തിലെ വാക്കുകളെ അച്ചടിക്കാനായി ആരും തന്നെ അച്ച് നിരത്തുകയും, അത് ഒരു പ്രാവശ്യം അച്ചടിച്ച് തെറ്റുതിരുത്തുകയും വേണ്ട.

ഇതും ഒരു രീതിയിൽ പറഞ്ഞാൽ ഒരു മായാ സാങ്കേതിക വിദ്യതന്നെയായിരുന്നു.

കാരണം, ഞാൻ ദൂരത്തെവിയോ നിന്ന് ചെയ്തെടുത്ത് അയച്ചുകൊടുക്കുന്ന ഫൈൽ ആണ് ഏതെങ്കിലും ഒരു ആധുനിക അച്ചടിശാലയിൽ ഉപയോഗിക്കുന്നത്. ഞാൻ എന്ന വ്യക്തിയെ പലപ്പോഴും ഇവരിൽ ആരും തന്നെ കണ്ടിട്ടുകൂടിയുണ്ടാവില്ല.

2002 ആയപ്പോഴേക്ക് എനിക്ക് ഇൻ്റർനെറ്റിലൂടെ ഇങ്ഗ്ളിഷ് രാജ്യങ്ങളിലും ഇന്ത്യയിലും തന്നെയുള്ള അശരീരികളായ പല വ്യക്തിത്വങ്ങളുമായി ബന്ധപ്പെടാനും സംസാരിക്കാനും ആശയവിനിമയം നടത്താനും ഉപദേശം ചോദിക്കാനും തെറ്റുകൾ തിരുത്തിക്കൊടുക്കാനും, കൂട്ടമായി ചില സംരഭങ്ങളിൽ പങ്കെടുക്കാനും ആയിത്തുടങ്ങി.

അന്ന് ഈ കാര്യങ്ങൾ ശരിക്കും പറഞ്ഞാൽ, സുൽത്താൻ വേഷവുമിട്ടുകൊണ്ട് ആയിരത്തിയൊന്ന് രാവുകൾ എന്ന അറബിക്കഥയിലെ മായക്കുതിരയായ ബുറാക്കന് പുറത്ത് കയറി പലദേശങ്ങളിലും പറന്ന് നടന്ന് പലതും ചെയ്തെടുക്കുന്നതു പോലുള്ള ഒരു അനുഭവ പരമ്പര തന്നെയായിരുന്നു.

ഇങ്ഗ്ളിഷ് വേദികളിൽ ഞാൻ ദക്ഷിണേഷ്യയിൽ നിന്നുമാണ് എന്ന കാര്യം ഞാൻ വെളിപ്പെടുത്തിയിരുന്നു. അതിൽ ആർക്കും കാര്യമായ വിരോധം കണ്ടില്ല.

എന്നിരുന്നാലും, എന്നോട് ഏതെങ്കിലും പുതിയ ഇങ്ഗ്ളിഷുകാരൻ സംസാരിച്ചുതുടങ്ങിയൽ, പിന്നണിയിൽ നിന്നും എൻ്റെ പ്രദേശിക വിവരം ആരെങ്കിൽ ആ ആൾക്ക് നൽകുന്നുണ്ട് എന്ന തോന്നൽ എന്നിൽ വന്നിരുന്നു.

ഇങ്ങിനെയൊക്കെയാണെങ്കിലും, ഇന്ത്യൻ ഭാഷകൾ ഇൻ്റർനെറ്റിൽ വളരെ പണിപ്പെട്ടാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. അതിൻ്റെ കരണം, അന്ന് Unicode ലിപികൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നതായിരുന്നു.

ഞാൻ DTP അച്ചടിക്കായി (പ്രദേശിക അച്ചടിക്കായി) ഉപയോഗിച്ചിരുന്നത് ISM fontകൾ ആയിരുന്നു. ഇവ ഓൺലൈൻ വേദികളിൽ കയറില്ല.

എന്നാൽ image ആയും pdf ആയും കയറ്റാം.

ഇന്ത്യൻ ഭാഷകളിൽ ഏത് ഉന്നതനേയും മൃഗങ്ങളേയും വെറും നീ, അവൻ, അവൾ, എടാ, എടീ, എന്താടാ?, എന്താടീ? വാക്കുകൾ ഉപയോഗിച്ചുകൊണ്ട്, വളരെ സ്നേഹഭാവത്തിൽ കടിച്ചുകീറാൻ മനോവീര്യമുള്ള ഉന്നതരും കോഴിക്കാട്ടങ്ങളും വരെ, ഇൻ്റർനെറ്റിന് പുറത്ത് കാത്തുനിൽപ്പുണ്ട് എന്ന കാര്യം വളരെ വ്യക്തമായിരുന്നു.

ഇവർക്ക് കൂടി ഇൻ്റർനെറ്റിൽ കയറാനായി Unicode font സൃഷ്ടിച്ചെടുക്കാനായി പല നാട്ടിലേയും അക്കാഡമിക്ക് വിദ്വാന്മാരുടെ മക്കൾ പോലും Googleളിലും മറ്റും തകൃതിയായി പണിയെടുക്കുന്നുണ്ടായിരുന്നു.

ഉറുമ്പ്, എലി, അങ്ങിനെ പലവിധ മൃഗങ്ങൾക്കും യാതോരു സാങ്കേതിക വിദ്യയും ലഭിച്ചിരുന്നില്ല എന്ന കാര്യം ഓർക്കുക. ഇൻ്റർനെറ്റും അവർക്ക് അന്യം തന്നെ. ഇതേ നിലവാരത്തിലായിരുന്നു അന്ന് ഇന്ത്യൻ ഭാഷക്കാരുടേയും കാര്യം.

എന്നാൽ ഭൗതിക ലോകത്തിൽ ഇന്ത്യൻ ഭാഷക്കാർക്കും അവരുടെ നൈസർഗികമായ കഴിവുകൾക്ക് അതീതമായ പലവിധ കാര്യങ്ങളും ഭാഷയെന്ന അതീന്ദ്ര്യ സോഫ്ട്വേറിനെ അവരുടെ കായിക കഴിവുകളുമായി കോർത്തിണക്കിക്കൊണ്ട് അവർക്ക് ചെയ്യാൻ കഴിയുമായിരുന്നു.

ഉദാഹരണത്തിന്, ഇങ്ഗ്ളിഷുകാർ ഒരു Royal personage (രാജകീയ വ്യക്തിത്വം) ആയി കാണുന്ന ആനയെ ഇന്ത്യയിലെ ഒരു വൻ പ്രഭുവിൻ്റെ താഴെക്കിടയിലുള്ള പണിക്കാൻ ഇരുമ്പ് തോട്ടി ചെവിയിൽ കുത്തിക്കൊണ്ടും, കാലിൽ ഉരുക്ക് ചങ്ങല അണിയിച്ചുകൊണ്ടും നിയന്ത്രണത്തിൽ നിർത്തുന്നു. നീ, എടാ, എടീ, അവൻ, അവൾ വാക്കുകളിൽ തരംതാഴ്ത്തിപ്പിടിക്കുന്നു.

ഈ വിധമായുള്ള ഇരുമ്പ് ആയുധങ്ങൾ ഈ ആൾക്ക് സ്വന്തമായി ഉണ്ടാക്കാൻ ആവില്ല. എന്നാൽ ഈ വ്യക്തി മറ്റ് പല വ്യക്തികളും ഒന്നിച്ചു പ്രവർത്തിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ, അറിവുള്ള പലവിധ ഭാഷകളിൽ തമ്മിൽ ബന്ധപ്പെട്ടുകൊണ്ട്, ഈ വിധമായുള്ള പണി ആയുധങ്ങൾ കരസ്ഥമാക്കി, കൂലി ഉറപ്പിച്ച് പണിയെടുക്കുമ്പോൾ, ആന അടിമയായി മാറുന്നു.

ഇൻ്റർനെറ്റ് എന്ന മായാ ലോകത്തിലും ഇതേ പോലുള്ള കഴിവുകൾ ആണ് വ്യക്തികളിൽ വന്നുചേരുന്നത് എന്ന് ഞാൻ കണ്ടറിഞ്ഞിരുന്നു. യാതോരു രീതിയിലും ഭൗതികമായി കണ്ടറിവില്ലാത്ത ഒരു വൻ കൂട്ടം ആളുകളുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു മായാ സാമൂഹികാന്തരീക്ഷത്തിൽ അവരുമായി ആശയവിനിമയം നടത്തുന്നു. തമ്മിൽ സാങ്കേതിക വിവരങ്ങളും ആയുധ വേലാ വിവരങ്ങളും പങ്കിടുന്നു.

എന്നാൽ, എൻ്റെ പ്രവർത്തന വേദിയിൽ ഇങ്ഗ്ളിഷ് ഇൻ്റർനെറ്റ് മാത്രം ഉള്ളത് കൊണ്ട് ആരേയും തമർത്തുന്നതും, കടിച്ചുകീറുന്നതും, അവഹേളിക്കുന്നതും, അടിമയാക്കുന്നതുമായ ഒരു പ്രവർത്തന ലക്ഷ്യം കണ്ടില്ല.

എന്നാൽ ഇങ്ഗ്ളിഷ് ലോകത്തിന് തൊട്ടപ്പുറത്തായി ഇതെല്ലാം ചെറിയതോതിലെങ്കിലും ഇൻ്റർനെറ്റിൽ ഉണ്ടയിരുന്നു എന്നതും വാസ്തവം തന്നെ.

ഏതാണ്ട് 2005ൽ തന്നെ മലയാളം Unicode fonts സൃഷ്ടിക്കപ്പെട്ടിരുന്നു എങ്കിലും, ഓൺലൈൻ വേദികളിൽ സുഖമമായി ഉപയോഗിക്കാൻ പറ്റുന്ന, ചെറിയതോതിൽ പരിമിതികൾ ഉള്ള, Malayalam Unicode fonts വന്നത്, 2016 ആണ് എന്നു തോന്നുന്നു.

ഇതോടുകൂടിയാണ്, ഭൗതിക ലോകത്തിൽ മലയാളത്തിൽ ആരേയും കടിച്ചുകീറാനാവുന്ന വൻ കഴിവുള്ള വാക്ക് കോഡുകൾ ഓൺലൈൻ വേദികളിൽ കയറിക്കൂടിയത്.

എന്നാൽ, ഇതു വന്നതോടു കൂടിയാണ് എനിക്ക് ഈ എഴുത്ത് WhatsAppലൂടെ ആരംഭിക്കാൻ പറ്റിയത്.

ഈ വിഷയം മുന്നോട്ട് ഇപ്പോൾ കൊണ്ടു പോകുന്നില്ല.

എന്നാൽ, ഭൗതികലോകത്തിന് പിന്നണിയിൽ നിൽക്കുന്ന അതീന്ദ്ര്യ Virutal arenaയെക്കുറിച്ച് കാര്യമായ ഒരു അനുഭവ പരിചയവും അവബോധവും ലഭിച്ചത് ഞാൻ Deverkovilൽ 2002ൽ വന്നതിന് ശേഷമാണ്.

അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ ചെറുതായി ഒന്ന് പ്രതിപാദിച്ചതിന് ശേഷം, എഴുത്തിൻ്റെ ഒഴിക്കിലേക്ക് തിരിച്ചു കയറാം എന്നു വിചാരിക്കുന്നു.


Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

26. ഫ്യൂഡൽ ഭാഷകൾ ഒഴുകുന്നിടത്ത്

Post posted by VED »

Image



ഭാഷാ പരമായുള്ള പലകാര്യങ്ങളും വളരെ നേരത്തെ തന്നെ മനസ്സിൽ ഉണ്ടയിരുന്നുവെങ്കിലും, Deverkovilലിൽ വന്നതിന് ശേഷമാണ് ഈ വിധ കാര്യങ്ങളെക്കുറിച്ച് വളരെ ആഴത്തിൽ ആലോചിക്കാനും പലവിധ അനുഭവജ്ഞാനങ്ങളെ വിശകലനം ചെയ്യാനും ആയത്.

അതിനുള്ള ഒരു കാരണം, നിരന്തരമായി പലവിധ പുസ്തകങ്ങൾ ഒന്നിന് പുറകെ മറ്റൊന്ന് എന്നരീതിയിൽ എഴുതിയത് കൊണ്ടാവാം. അങ്ങിനെ ചെയ്യുമ്പോൾ നിരന്തരമായി ഈ വിധ കാര്യങ്ങളുടെ ഉള്ളറകളിലേക്ക് കയറിച്ചെന്ന് ചികഞ്ഞ് ചിന്തിക്കേണ്ടതായി വരും.

അതേ സമയം തികച്ചും അസ്വാഭാവികമായ സാമൂഹികാന്തരീക്ഷത്തിലും കൂടുംബംബന്ധകണ്ണികളിലും പെട്ട് ജീവിക്കുന്നതും വലവിധ വിചിത്ര അനുഭവ ജ്ഞാനങ്ങളിലും മനസ്സിനെ എത്തിച്ചിട്ടുണ്ടായിരുന്നു.

സാമൂഹ്യതാഴ്ച എന്നതും, സാമൂഹിക ഔന്നിത്യം എന്നതുമായ സങ്കൽപ്പം പല ഭാഷകളിലും കണ്ടേക്കാം. ഇങ്ഗ്ളിഷിൽ പോലും ഇതുണ്ടാവാം. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഇത് ഒരു വൻ പ്രതിഭാസം തന്നെയാണ്.

അമേരിക്കയിലെ Colorado പ്രദേശത്താണ് Grand Canyon. ഏതാണ്ട് 446 കിലോ മീറ്റർ നീളവും 29 കിലോ മീറ്റർ വീതിയും 1857 മീറ്റർ ആഴവും ഉള്ള ഒരു ഗിരികന്ദരം അഥവാ ഭൂമിയിൽ ഒരു വൻ താഴ്ച ആണ് ഇത്.

Colorado river അഥവാ Colorado നദി Colorado പ്രദേശത്തിലൂടെ അനേകായിരും വർഷക്കാലം ഒഴുകിയാണ് ഈ വൻ ഗർത്തം സൃഷ്ടിക്കപ്പെട്ടത് എന്ന് അനുമാനിക്കപ്പെടുന്നു.

ഇതേ പോലെ തന്നെയാണ് ഒരു സാമൂഹത്തിലൂടെ മലയാളം പോലൂള്ള വികട ഭാഷകൾ നിരന്തരമായി ഓടിനടന്നാലുള്ള അവസ്ഥ. സമൂഹത്തിൽ വൻ ഉയരങ്ങളും കഠിനമായ ഗർത്തങ്ങളും താനെ സ്ഥാപിക്കപ്പെടും.

ബൃട്ടിഷ് പട്ടാളത്തിലും വൻ ഉയരങ്ങളും വൻ താഴ്ചയും ഉണ്ട് എന്ന് പറയാമെങ്കിലും, ഈ ഉയർച്ചത്താഴ്ച്ചയുടെ മേൽ മറ്റൊരു ഭീകര വസ്തു അധ്യാരോപം (superimpose) ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഫ്യൂഡൽ ഭാഷാ പ്രസ്ഥാനങ്ങളിൽ വരിക.

ഈ ഭീകര വസ്തുവാണ് പരന്നുകിടക്കേണ്ടുന്ന സമൂഹത്തിൽ യഥാർത്ഥത്തിൽ വൻ സാമൂഹിക ഉയർച്ചകളും താഴ്ചകളും സൃഷ്ടിക്കുന്നത്.

ഇത് ഭൗതികമായി തൊട്ടുനോക്കാനും തലോടാനും കാണാനും മറ്റും ആവുന്ന കാര്യം അല്ലായെങ്കിലും, സാമൂഹിക ഉയരങ്ങളലിക്ക് വ്യക്തിയെ വലിച്ചു കയറ്റാനും, സാമൂഹിക ഗർത്തത്തിലേക്ക് വലിച്ചു താഴ്ത്താനും കഴിവുള്ള ഒരു അഭൗമ്യ വാസ്തവം തന്നെയാണ്.

എന്നുവച്ചാൽ ഇത് ഒരു അതീന്ദ്ര്യ സോഫ്ട്വേർ പ്രതിഭാസം തന്നെയാണ്.

സാമൂഹിക ആഴം എന്നുവച്ചാൽ വ്യക്തിയുടെ കഴുത്തിൽ അമ്മിക്കല്ല് കെട്ടിത്തൂക്കിയ അനുഭവം തന്നെയാണ്. വ്യക്തികൾക്ക് മറ്റ് പല സാധാരണ വ്യക്തികളോട് വൻ ഭയപ്പാടും അകൽച്ചയും അറപ്പും വരുത്തുന്ന ഒരു പ്രതിഭാസം തന്നെയാണ് ഇത്.

അതേ സമയം മറ്റ് ചില വ്യക്തികളിൽ വൻ ആകർഷകത്തം വരുത്തുന്നതും ആണ് ഇത്.വാക്കുകൾ ഹൈഡ്രജൻ ബലൂണിൽ കെട്ടിയിട്ടതുമാതിരി അങ്ങ് ആകാശ ഉയരങ്ങളിലേക്ക് ഉയരും.

ഇവിടെ പറഞ്ഞുവന്ന ഈ കാര്യത്തിന് മറ്റൊരു വശവും ഉണ്ട് എന്ന കാര്യം ശരിക്കും അനുഭവിച്ചറിഞ്ഞത് എൻ്റെ ശ്രദ്ധിയിൽ പെട്ടത് 2002ന് ശേഷം തന്നെയാണ്.

അതായത് പലവിധ അടുത്ത വ്യക്തി ബന്ധങ്ങളിലൂടെ വ്യക്തി വിദൂരങ്ങളിൽ നിന്നു പോലും സാമൂഹിക ഉയരങ്ങളിലേക്കും, താഴ്ചകളിലേക്കും നീങ്ങുന്നത്, അതീന്ദ്ര്യമായ ഏതോ മീഡിയത്തിലൂടെ വിദൂരങ്ങളിൽ ഉള്ള എനിക്ക് പലവിധ വൈകാരിക അനുഭവങ്ങളിലുടെ അറിവ് ലഭിച്ചിരുന്നു എന്ന കാര്യം.

ഇവിടെ ഈ പറഞ്ഞ കാര്യത്തിൻ്റെ വ്യക്തമായ വിവരണം ഇവിടെ എനിക്ക് പറയാൻ ആവില്ല.

എന്നാൽ ഈ വിധം ഒന്ന് ചിന്തിക്കുക.

സാമൂഹിക ഉയരങ്ങളിൽ ഉള്ള ഒരു വ്യക്തി ഒരു പോലീസ് കോൺസ്റ്റബ്ൾ റാങ്കിൽ ചേരുന്നു. അതായത് sepoy റാങ്കിൽ. കുറച്ചുകാലം തൊഴിൽ ചെയ്തതിന് ശേഷം, ഈ വ്യക്തി Civil Service പരീക്ഷ എഴുതി IPS ഉദ്യോഗസ്ഥനായി മറ്റൊരു സംസ്ഥാനത്ത് പോലീസ് ഉന്നതങ്ങളിൽ ചേരുന്നു.

ഈ വ്യക്തിയുടെ ജീവിതത്തിലെ ശിപായി റാങ്ക് തൊഴിൽ ഈ വ്യക്തിയുടെ വ്യക്തിത്വത്തിലും മാനസിക നിവാരങ്ങളിലും ഒരു ഗർത്തമായി നിലനിൽക്കുന്നു. എന്നാൽ വിദൂരങ്ങളിൽ ജീവിക്കുന്ന IPS ഓഫിസർക്ക് ഇത് ഒരു വലിയ ആവലാതി അല്ല.

എന്നിരുന്നാലും, വൻ ഉന്നത സ്ഥാനീകരണത്തിൽ ഇരുന്നുകൊണ്ട് ചിലപ്പോഴെല്ലാം ശിപായി റാങ്കുകാരേയും അവരേക്കാൾ ഉയരത്തിലുള്ള ഇൻസ്പെക്ടർ പോലുള്ള ജീവനക്കാരേയും നിയന്ത്രിക്കുന്ന അവസരത്തിൽ മാനസികമായി എന്തോ ഒരു അമർത്തൽ അഥവാ പിടിച്ചുതാഴ്ത്തൽ അനുഭവപ്പെടുന്നു.

ഇങ്ങിനെ സംഭവിക്കുന്നതുമായി വ്യക്തി ജീവതിത്തിൽ സ്വകാര്യമായി അന്വേഷണം നടത്തുന്ന അവസരത്തിൽ കണ്ടെത്തുന്നത്, ഈ ഉദ്യോഗസ്ഥൻ്റെ ശിപായി റാങ്കിലുള്ള പഴയ സുഹൃത്തുക്കൾ ഈ വ്യക്തിയെ അവരുടെ നിലവരാത്തിലേക്ക് പലവിധ വാക്ക് കോഡ് ഉപയോഗത്തിലും ചിന്തകളിലും അവരോട് സമൻ ആക്കുന്ന അവസരങ്ങളിൽ ആണ് ഇത് സംഭവിക്കുന്നത് എന്ന്.

വ്യക്തിത്വത്തിലും സ്വരഗാംഭീര്യത്തിലും ചിന്തകളിലും ഇടറൽവരെ ഇത് IPS ഉദ്യോഗസ്ഥനിൽ വരുത്താം. ശരീരം തണുത്തുപോകാം. തലചുറ്റൽ അനുഭവപ്പെടാം.

എന്നാൽ ഇവിടെ വ്യക്തമായി പറയേണ്ടത്, ഈ ദൃഷ്ടാന്തീകരണത്തിൽ IPS വ്യക്തിയെ ഉപയോഗിച്ചത്, ശരിക്കും പറഞ്ഞാൽ ഒരു പിശകാണ്. കാരണം, IPS ഉദ്യോഗസ്ഥൻ സർക്കാർ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്. ഈ സ്ഥാനത്തിന് അസാധാരണ ഉറപ്പ് ഉണ്ട്. ചെറുകിട വാക്കുകൾക്കും ബന്ധങ്ങൾക്കും ഈ ഉറപ്പിനെ ഇല്ലാതാക്കാൻ ആവില്ല.

എന്നാൽ ഇതേ പോലുള്ള ഒരു അനുഭവം സംഭവിക്കുന്നത് ഒരു സാധാരണ വ്യക്തിക്കാണ് എങ്കിൽ അത് ഒരു കഠിന അനുഭവം തന്നെയായിരിക്കും. കാരണം, പല സാധാരണ വ്യക്തികൾക്കും യാതോരു വിധ ഉറപ്പുള്ള platformഉം കണ്ടേക്കില്ല.

മനഃശാസ്ത്ര പാഠപുസ്തകങ്ങളിൽ Panic attack എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ പ്രതിഭാസം സൃഷ്ടിക്കാൻ തന്നെ ഇതിന് ആവും എന്നാണ് തോന്നുന്നത്.

ഈ ഒരു പ്രതിഭാവുമായി ബന്ധപ്പെട്ട് പലതും പറയാൻ പറ്റും. എന്നാൽ അവയിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

എന്നാൽ അതീന്ദ്ര platform എന്ന കാര്യത്തെക്കുറിച്ച് ചെറുതായി ചിലത് പറയാം.

അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.


Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

27. Platform

Post posted by VED »

Image



അതീന്ദ്ര്യ വേദിയിൽ രൂപകൽപ്പനചെയ്യപ്പെടുന്ന platform എന്ന കാര്യത്തെക്കുറിച്ച് ഒന്ന് ചെറുതായി സൂചിപ്പിച്ചതിന് ശേഷം, എഴുത്ത് വീണ്ടും സാമൂഹിക ചരിത്ര വേദിയിലേക്ക് തിരിച്ചുപോകാം എന്നു കരുതുന്നു.

ഈ എഴുത്തിൽ പലപ്പോഴായി പരാമർശിച്ചിരിക്കുന്ന അതീന്ദ്ര്യ വേദി എന്നത്, ഭൂമധ്യരേഖ, ഭൂമിയുടെ അച്ചുതണ്ട് എന്നെല്ലാം പറയുന്ന രീതിയിൽ ഉള്ള ഒരു തികച്ചും സാങ്കൽപ്പിക്ക കാര്യം അല്ലായെന്ന് മനസ്സിലാക്കുക.

ഭൂമിയിൽ എവിടേയും ഒരു ഭൂമധ്യരേഖയുടെ അടയാളം ഉണ്ട് എന്നു തോന്നുന്നില്ല.

അതേ സമയം സ്മാട്ട്ഫോണിൽ കാണുന്ന വീഡിയോയിന് ഭൗതിക അസ്തിത്വം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നതാണ് ശരിയായ ഉത്തരം. അതിൻ്റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകുന്നില്ല.

a എന്ന ലിപി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യപ്പെടുന്നത് 01100001 എന്ന binary codeൽ ആണ്.

കമ്പ്യൂട്ടറിലും, സ്മാട്ട്ഫോണിലും ടെക്സ്റ്റും, ചിത്രങ്ങളും ശബ്ദരേഖയും വീഡിയോകളും കമ്പ്യൂട്ടറും സ്മാട്ട്ഫോണും പ്രവർത്തിക്കാനുള്ള നിർദ്ദേശങ്ങളും മറ്റും binary codeകളിലാണ് സ്റ്റോർ ചെയ്യപ്പെടുന്നത്. ഈ 0,1 എന്നിവകൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന അനേക ദശലക്ഷക്കണക്കിന് binary codeകളുടെ നിരനിരായായുള്ള running ആണ് നാം കാണുന്ന കമ്പ്യൂട്ടറിലേയും സ്മാട്ട്ഫോണിലേയും പ്രവർത്തനങ്ങൾ.

binary codeളെ നമുക്ക് കാണാൻ പറ്റുന്നില്ലായെങ്കിലും, അവ ഈ വിധ പ്രവർത്തനങ്ങളുടെ പിന്നണിയിൽ നിലനിൽക്കുന്നുണ്ട്. പോരാത്തതിന്, അവയാൽ സൃഷ്ടിക്കപ്പെടുന്ന സോഫ്ട്വേറുകളും ഒരു ഭൗതിക യാഥാർത്ഥ്യം തന്നെയാണ്

മനുഷ്യ ജീവനും, ഇതേപോലുള്ള പലതും അദൃശ്യമായി പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഇതിനുമുപരിയായി പറയേണ്ടുന്ന കാര്യം, ഓരോ വ്യത്യസ്ത ഭാഷാ ലോകത്തിൽ ജീവിക്കുന്ന ആളുകളേയും ആവിധ ഭാഷകളിൽ അദൃശ്യമായി നിലനിൽക്കുന്ന പലവിധ കോഡുകളും ബാധിക്കുന്നുണ്ട് എന്നതാണ്.

പറയാൻ വന്ന platform എന്ന കാര്യം അതീന്ദ്ര് സോഫ്ടവേർ സംവിധാനത്തിൻ്റെ അഗധ ആഴങ്ങളിൽ ഉള്ള കാര്യം അല്ല. മറിച്ച്, ഭൗതിക ജീവിതത്തിന് തൊട്ടടുത്തായിത്തന്നെ നിലനിൽക്കുന്ന ഒരു കാര്യം ആയേക്കാം.

പറയാൻ വന്ന കാര്യത്തെ ലളിതമാക്കാനായി ഈ വിധം അതിനെ അവതരിപ്പിക്കുകയാണ്:

ഇങ്ങൾ👆 - ഇഞ്ഞി👇ഏണിപ്പടി എന്ന കാര്യം ഭൂമധ്യരേഖ പോലുള്ള ഒരു സാങ്കൽപ്പിക വസ്തുമാത്രമാണ്. എന്നാൽ, ഇങ്ങിനെയുള്ള പല ഏണിപ്പടികളിൽ നിൽക്കുന്നുവെന്ന് സങ്കൽപ്പിക്കപ്പെടുന്നത് അതീന്ദ്ര്യ virtual വേദിയിൽ ആണ്.

ഈ വേദിയിൽ ഓരോ മനുഷ്യനും സ്ഥാനച്ചലനം സംഭവിക്കുന്നത്, വ്യക്തികളിൽ പലവിധ വൈകാരിക മാറ്റങ്ങളും സംഭവിപ്പിക്കാം.

ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾ തന്നെ ഒരു അദൃശ്യമായ platform സൃഷ്ടിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഒരു കുടുംബത്തിലെ മകന് / മകൾക്ക്, ആ വീട്ടിൽ പലവിധ സ്ഥാനീകരണങ്ങൾ ലഭിക്കാം.

ചില വീടുകളിൽ ആ വ്യക്തിക്ക് വൻ ഉറപ്പുള്ള ഉന്നത പദവി നൽകപ്പെട്ടിരിക്കും. ഇത് ആ വ്യക്തിയുടെ വൈകാരിക ഭാവത്തിന് വൻ ഉറപ്പും നൽകും.

ഈ വിധമായുള്ള ഒരു വ്യക്തിക്ക് പലപ്പോഴും പൊതു സമൂഹത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കാനായേക്കാം. ചിലപ്പോൾ, ഈ വ്യക്തി ഉറപ്പുള്ള മറ്റൊരു platform തേടി, പൊതു സമൂഹത്തിൽ സുഹൃത്തുക്കൾക്കായും അണികൾക്കായും പ്രണയിക്കാൻ ഒരാൾക്കായും തിരഞ്ഞു പോകില്ലാ എന്നും വരാം.

എന്നാൽ മറ്റ് ചില വീടുകളിൽ മകന് / മകൾക്ക് തീരെ വില നകപ്പെടില്ല. ഈ വിധമായുള്ള വ്യക്തിയുടെ വൈകാരിക ഭാവത്തിന് കാര്യമായ ഉറപ്പ് കണ്ടേക്കില്ല. പലപ്പോഴും മാനസികമായി ദുർബലരായി കാണപ്പെടാം.

ചിലപ്പോൾ, ഈ വ്യക്തി ഉറപ്പുള്ള ഒരു platform തേടി, പൊതു സമൂഹത്തിൽ സുഹൃത്തുക്കൾക്കായും അണികൾക്കായും പ്രണയിക്കാൻ ഒരാൾക്കായും തിരഞ്ഞു കൊണ്ടിരിക്കാനും സാധ്യതയുണ്ട്.

ഈ വിധ ആളുകൾ പലപ്പോഴും മറ്റുള്ളവരുടെ തട്ടിപ്പുകൾക്കും വഞ്ചനാപരമായ പെരുമാറ്റങ്ങളിലും അകപ്പെട്ടും പോകാം.

എന്നാൽ ഈ വിധ വ്യക്തികൾക്ക് ഉറപ്പുള്ള വ്യക്തി ബന്ധങ്ങൾ കണ്ടെത്താനും അണികളെ ലഭിക്കാനും സാധിച്ചാൽ, ഇവരും പുറം ലോകത്ത് വൻ കഴിവുകൾ പ്രകടിപ്പിച്ചേക്കാം. ഇതിനായി വളരെ കൃത്യമായി പദ്ധതിയിടുന്നവരും ഉണ്ടാവാം.

ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം, വാക്കുകൾ ആണ് ഈ വിധമായുള്ള platformകൾ നെയ്തെടുക്കുന്നതും, അവയിൽ തുളയിടുന്നതും, ചിലപ്പോൾ അവയെ തകർക്കുന്നതും.

മകന് / മകൾക്ക് ചിലപ്പോൾ വൻ ഉന്നത പദവിയും മറ്റ് ചിലപ്പോൾ വെറങ്ങലിച്ച പദവിയും നൽകുന്ന വീടുകളും ഉണ്ട്. അതായത് വാക്കുകളിലെ ഔന്നിത്യം പെട്ടന്ന് പിൻവലിച്ച്, വാക്കുകളിലെ തരംതാഴ്ച പകരം വെക്കുന്നു.

ഈ അവസ്ഥാവിശേഷവും വളരെ പ്രശ്ന ഭരിതമായ ഒന്നാണ്. വ്യക്തിയുടെ മാനസിക ബദ്രതതന്നെ താറുമാറാകാം.

ഭർത്താവിന് ഉറപ്പുള്ള platform സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് ഭാര്യയാണ്.

അതേ പോലെ തന്നെ ഭാര്യക്ക് ഉറപ്പുള്ള platform സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് ഭർത്താവാണ്. എന്നാൽ, പൊതുവായി കാണന്നത്, ഫ്യൂഡൽ ഭാഷകളിൽ ഭാര്യ ഭർത്താവിന് കീഴിൽ ആണ്. എന്നിരുന്നാലും, ഭാര്യയുടെ വ്യക്തിത്വത്തെ മറ്റുള്ളവരുടെ മുന്നിൽ ഉറപ്പിച്ചു വെക്കേണ്ടത് ഭർത്താവാണ്.

ഈ വിധമായുള്ള platformകൾ നിലനിർത്തുന്നതും ഫ്യൂഡൽ ഭാഷയിലെ വാക്കുകളെ വളരെ കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ടാണ്.

എന്നാൽ ഇവിടെ ഇടയിൽ കയറി പറയേണ്ടുന്ന കാര്യം, ഫ്യൂഡൽ ഭാഷകളിൽ അനേകം ആളുകൾ മനുഷ്യരുടെ എല്ലാ ബന്ധങ്ങളിലും പലവിധ വലിക്കലും ഉന്തലും പിടിച്ചു പൊക്കലും തരംതാഴ്ത്തലും മറ്റും ഭാഷാ വാക്കുകളുടെ വ്യത്യസ്ത indicant കോഡുകളിലൂടെ നിരന്തരം ചെയ്തുകൊണ്ടിരിക്കും എന്നതാണ്.

ഇതും മനസ്സിലാക്കിക്കൊണ്ട്, പുറത്തുള്ള ആളുകളെ വളരെ ശ്രദ്ധയോടുകൂടി അരിച്ചുപെറുക്കിത്തന്നെ വേണം അടുപ്പിക്കാനും, അകറ്റിനിർത്താനും. ഓരോ വ്യക്തിയും ഏതെല്ലാമോ ഇങ്ങൾ👆 - ഇഞ്ഞി👇ഏണിപ്പടികളിൽ ഏതെല്ലാമോ ഉയരങ്ങളിലും താഴ്ചയിലും നിൽക്കുന്നവരാണ്. അവർ ഉപയോഗിക്കുന്ന വാക്ക് കോഡുകൾക്ക്, ഈ വിധ ഏണിപ്പടികളിൽ അവർക്കുള്ള സ്ഥാനീകരണം superimpose ചെയ്തിരിക്കും.

ഉന്നതന് കീഴ്ജീവനക്കാര് ഉറപ്പുള്ള platform സൃഷ്ടിച്ചുകൊടുക്കാൻ ആവും. അത് ആ കീഴ്ജീവനക്കാരന് വൻ ഗുണം ചെയ്യുന്ന കാര്യം തന്നെയാണ്.

സമൂഹ മധ്യത്തിലും കുടുംബത്തിൽത്തന്നേയും തങ്ങൾക്ക് ഉയർന്ന platform മകനും മകളും സൃഷ്ടിച്ചുകൊടുക്കേണം എന്ന് ഫ്യൂഡൽ ഭാഷകളിൽ മാതാവും പിതാവും പ്രതീക്ഷിക്കും. ഇതിനായി ചിലപ്പോൾ, അവർ ഏതെങ്കിലും ഒരു മകനേയോ മകളേയോ കുടുക്കിനിർത്താനും ശ്രമിക്കാം.

ഈ വിധമായുള്ള platformകളിൽ, അവ സൃഷ്ടിച്ചവർക്ക് തന്നെ തുളയുണ്ടാക്കാൻ പറ്റുന്ന പലതും കണ്ടേക്കാം. അതിൽ ഒന്ന് കളവ് പറയുക എന്നതാണ്.

ഭാര്യ ഭർത്താവിനോട്, ഭർത്താവ് ഭാര്യയോട്, പിതാവ് മകനോട്, അണി നേതാവിനോട്, ഉന്നതൻ കീഴ്ജീവനക്കാരനോട് തുടങ്ങിയവരോട് കളവ് പറയുന്നത്, പലപ്പോഴും വൻ കുഴിതന്നെ സൃഷ്ടിച്ചുവച്ചിരിക്കുന്ന platformൽ തുള സൃഷ്ടിക്കും (മലബാറിയിൽ: ഓട്ട).

അതേ പോലെ തന്നെ ഒരിക്കൽ പറഞ്ഞു കൊടുത്ത കാര്യം മാറ്റിപ്പറയുക എന്നതും platformന് വിറയലും ഉറപ്പ് കുറവും വരുത്താം.

ഇവയെല്ലാം തന്നെ യഥാർത്ഥത്തിൽ ഭൗതിക യാഥാർത്ഥ്യത്തിന് പിന്നണിയിൽ നിൽക്കുന്ന Virtual design arenaയിൽ വ്യക്തികൾക്ക് സ്ഥാനച്ചലനമായും സ്ഥാനത്തിന് വിറയൽ വന്നതായും കാണപ്പെടാം.



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

28. platformൻ്റെ ആകൃതി

Post posted by VED »

Image



അതീന്ദ്ര്യ വേദയിൽ രൂപകൽപ്പന ചെയ്യപ്പെടുന്ന platform എന്ന വസ്തുവിനെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇപ്പോഴുള്ള അതീന്ദ്ര്യവേദിയിലേക്കുള്ള ഈ എഴുത്തിൻ്റെ കടന്നുകയറ്റം അവസാനിപ്പിക്കാം.

ഈ platform എന്ന വസ്തുത ഫ്യൂഡൽ ഭാഷകളിലും ഇങ്ഗ്ളിഷ് ഭാഷയിലും ഉണ്ട് എന്ന് പറയാമെങ്കിലും, ഫ്യൂഡൽ ഭാഷകളിൽ ഉള്ള platform എന്നത് യഥാർത്ഥത്തിൽ ഒരു പരന്ന നിരപ്പുള്ള ഒരു പീഠം പോലുള്ള ഒരു കാര്യം ആയിരിക്കില്ല.

ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന വീട്ടിൽ മകന് ഒരു ഉറച്ച് platform ഉണ്ട്. വീട്ടിൽ ആ മകന് മുകളിലായി മുതിർന്നവർ ഉണ്ട്.

അതേ സമയം ആ മകന് കീഴിലായി പടിപടിയായി മറ്റ് പലരും ഉണ്ട്. ഇളയവരും, പ്രായം കുറഞ്ഞ അയൽ വീട്ടിലെ ആളുകളും മറ്റും. പോരാത്തതിന്, വളരെ വിധേയത്തത്തോടുകൂടി പെരുമാറുകയും വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്ന വീട്ടുവേലക്കാരും, വീട്ടുവളപ്പിൽ തൊഴിൽ ചെയ്യുന്ന പുറത്തുനിന്നും വരുന്ന പണിക്കാരും.

അങ്ങിനെ നോക്കുമ്പോൾ, ഈ മകന് ആ വീട്ടിൽ ലഭിക്കുന്ന platform എന്നത് ഒരു പിരമിഡ് ആകൃയിൽ ആ ആളുടെ തൊട്ടുകീഴിൽ ആയി നിൽക്കുന്ന ഒരു രൂപകൽപ്പനയാണ്.

ഇത് ഭൂമധ്യ രേഖയെന്ന് പറയുന്നതു പോലുള്ള ഒരു സാങ്കൽപ്പിക വസ്തുവല്ലാ എന്നും മനസ്സിലാക്കുക. ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾ ഇഞ്ഞി👇 - ഇങ്ങൾ👆 എന്ന കോഡിങ്ങ് സൃഷ്ടിക്കുന്നുണ്ട് എന്നത് ഒരു ഭൗതിക വാസ്തവം തന്നെയാണ്. ഈ കോഡിങ്ങ് ആണ് ഈ ഒരു പിരമിഡ് ആകൃതിയിലുള്ള അതീന്ദ്ര്യ platformമും സൃഷ്ടിക്കുന്നത്.

ഈ വിധമായുള്ള ഒരു platformൻ്റെ കീഴ്പടിയിൽ നിക്കുന്ന ഒരു വീട്ടുവേലക്കാരൻ തൻ്റെ പ്രായക്കൂടുതൽ മനസ്സിൽ വച്ചുകൊണ്ട് ആ മകനെ നീയെന്ന് സംബോധന ചെയ്യുകയും, അവൻ എന്ന് പരാമർശിക്കുകയും ചെയ്യുകയാണ് എങ്കിൽ ആ platformമിന് ഒരു വികൃതാകൃതി വന്നുനിൽക്കാം.

എന്നിരുന്നാലും, ഇത് ഒരു പതിവ് ആകൃതിയായി നിലനിന്നാൽ, ഈ ആകൃതിയും ഒരു platform ആയി നിലനിൽക്കും, ചെറിയതോതിലോ വലിയതോതിലോ ആയുള്ള പളിച്ചകളോടുകൂടിത്തന്നെ.

ഈ രീതിയിൽ ഉള്ള ഒരു platformനെ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് സൃഷ്ടിക്കാൻ ആവില്ല. എന്നാൽ ആ ഭാഷയിലും platform എന്ന കാര്യം ഉണ്ടായിരിക്കാം. അതിനെ വേറേരീതിയിൽ കാണേണ്ടതാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഫ്യൂഡൽ ഭാഷാ വീട്ടിൽ മകന് ലഭിക്കുന്ന platformന് തുരങ്കം വെക്കാൻ പലർക്കും ആവും. അത് ഏറ്റവും എളുപ്പത്തിൽ ചെയ്യാനാവുന്നത് ആ വീട്ടിലെ മുതിർന്നവർക്കാണ്.

ഉദാഹരണത്തിന്, ആ മകൻ്റെ പിതാവോ മാതാവോ, ആ മകന് കീഴിൽ ഉള്ളവരിൽ ചിലരോട് മകനെ വിലവെക്കേണ്ടാ എന്ന സൂചന നൽകാനാവുന്നത്, ആ platformൽ വൻ തുളതന്നെ സൃഷ്ടിക്കാനാവും. ആ മകൻ ആ platformൻ്റെ ചിലയിടത്ത് കാൽവെക്കുമ്പോൾ, കുഴിയിൽ പെട്ട പ്രതീതി ആ മകന് അനുഭവപ്പെടാം.

ഇവിടേയും നടത്തപ്പെടുന്നത്, വാക്കുകളുടെ indicant valueൽ മൂല്യചോഷണം വരുത്തുകയെന്നതാണ്. വാക്ക് കോഡുകൾ കുത്തനെ താഴേക്ക് പതിക്കുന്നു.

ഇതും ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ പോലും ആവാത്ത ഒരു കാര്യം തന്നെയാണ്.

ഫ്യൂഡൽ ഭാഷകളിലെ platform എന്നത്, അണി, അനുസരണം, വിധേയത്തം, കൂറ്, പ്രതിജ്ഞാബദ്ധത തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടും കിടക്കുന്നുണ്ട്.

നേതാവ് അഥവാ leader എന്ന വാക്കിന് തന്നെ ഫ്യൂഡൽ ഭാഷകളിൽ ലഭിക്കുന്ന അർത്ഥം ഇങ്ഗ്ളിഷിൽ ലഭിക്കുന്ന അർത്ഥവുമായി കാര്യമായ വ്യത്യാസം ഉണ്ട്.

ഫ്യൂഡൽ ഭാഷകളിൽ നേതാവ് എന്നത്, ഇഞ്ഞി👇 - ഇങ്ങൾ👆 സൃഷ്ടിക്കുന്ന ഒരു conical heirarchyയുടെ (കോണാകൃതിയിലുള്ള ക്രമവ്യവസ്ഥയുടെ) മുകൾ സ്ഥാനമാണ്.

ഇങ്ഗ്ളിഷിലെ leader എന്നത് ഈ രീതിയിൽ ഉള്ള സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയല്ല.

ഫ്യൂഡൽ ഭാഷയിൽ നേതാവ് അണിയോട്, അഥവാ ഭർത്താവ് ഭാര്യയോട്, അഥവാ പിതാവ് മകനോട്, അഥവാ അദ്യാപകൻ
വിദ്യാർത്ഥിയോട് ഒരു കാര്യം ചെയ്യാൻ പറയുന്നു.

അത് അണി അഥവാ ഭാര്യ അഥവാ മകൻ അഥവാ വിദ്യാർത്ഥി, യാതോരു മറുചോദ്യവും ചോദിക്കാതേയും, വാഗ്വാദം ആരംഭിക്കാതേയും ഇപ്പോഴാകില്ലാ എന്നു പറയാതേയും, ഞാൻ ഒന്ന് ആലോചിച്ചിട്ട് ചെയ്യാമെന്ന് പറയാതേയും ഇപ്പോൾ എനിക്ക് അതിന് സമയം ഇല്ലായെന്ന് പറയാതേയും ചെയ്യുന്നു.

ഇത് platformൻ്റെ വൻ ഉറപ്പിനേയാണ് സൂചിപ്പിക്കുന്നത്.

ഫ്യൂഡൽ ഭാഷകളിൽ, അത് ചെയ്യണമോ എന്ന് സംശയം പ്രകടിപ്പിക്കുക, ഉത്തരവിൻ്റെ പ്രസക്തിയെ ചോദ്യം ചെയ്യുക, ഒന്ന് ആലോചിച്ചിട്ട് ചെയ്യുന്നതല്ലെ നല്ലത്, എന്നെല്ലാമുള്ള വാക്കുകളും ഭാവങ്ങളും വാക്ക് കോഡുകളിൽ 180ᵒ തകിടംമറിക്കലായാണ് നേതാവിന് അനുഭവപ്പെടുക.

തകിടം മറി നടക്കുന്നില്ലായെങ്കിൽ പോലും, അങ്ങിനെ ചെയ്ത പ്രതീതി തന്നെ മുകൾ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിക്ക് തോന്നാം.

അതേ സമയം ഇങ്ഗ്ളിഷിൽ കിട്ടിയ നിർദ്ദേശത്തിൻ്റെ പ്രായോഗികത, ആവശ്യകത, കാര്യക്ഷമത അങ്ങിനെ പലതിനെക്കുറിച്ചും മുകൾ സ്ഥാനക്കാരമോട് ചോദിക്കുന്നതും, ആ കാര്യങ്ങൾ ചർച്ചചെയ്യുന്നതും മറ്റും, ഉത്തരവിനെ ചോദ്യചെയ്ത പ്രതീതി വരുത്താൻ സാധ്യത കുറവാണ്.

ഫ്യൂഡൽ ഭാഷകളിൽ ഈ വിധമായുള്ള ഒരു ബുദ്ധി പ്രയോഗം ചെയ്യുന്നത് അവൻ അല്ലെങ്കിൽ അവൾ ആണ്. അതിന് മാത്രം ബുദ്ധി അവനും അവളും കാണിക്കുന്നത് ഒരുതരം കുബുദ്ധി ആയിട്ടാണ് പലപ്പോഴും മുകൾസ്ഥാനക്കാരന് അനുഭവപ്പെടുക.

ഭാഷയാണ് പ്രശ്നക്കാരൻ. വ്യക്തിയല്ല.

ഇങ്ഗ്ളിഷ് ഭാഷയിൽ താഴെയുള്ള ആളും മുകളിലുള്ള ആളും, ഒരേ നിലവാരക്കായിരിക്കില്ലായെങ്കിലും, He, She വാക്കുകളിൽ ഒരേ വാക്കുകളാൽ നിർവ്വചിക്കപ്പെടുന്നവർ തന്നെയാണ്.

ഭാര്യാ-ഭർത്ത് ബന്ധത്തിൽ വിജയകരമായ ലൈഗികത എന്ന ഒരു കാര്യവും ഉണ്ട്. ഇതിനെക്കുറിച്ച് ലൈഗികതയുമായുള്ള കാര്യങ്ങളിൽ ഈ എഴുത്ത് എത്തിച്ചേരുകയാണ് എങ്കിൽ എഴുതാം.

ചരിത്രം എഴുതാൻ ഒരുമ്പിടുമ്പോൾ, ഈ വിധമായുള്ള മനുഷ്യ ചിന്തകളുടേയും മനുഷ്യ വ്യക്തിത്വങ്ങളുടേയും മനുഷ്യ ഭാവങ്ങളുടേയും വൈകാരിക പ്രകോപനങ്ങളുടേയും ഹേതുക്കളേയും മറ്റും എന്തിനാണ് ഇത്രമാത്രം തലനാരിഴയുടെ നേർമ്മയിൽ അപഗ്രഥിക്കേണ്ടത് എന്ന് വായനക്കാരൻ ചിന്തിച്ചേക്കാം.

ഇതിനുള്ള വ്യക്തമായ ഉത്തരം, ഈ വിധമായുള്ള അനേകം മനുഷ്യ ഭാവങ്ങൾ തന്നെയാണ് ഈ ഉപദ്വീപിലെ ആളുകളുടെ ചിന്തകളേയും പെരുമാറ്റങ്ങളേയും വ്യക്തിബന്ധങ്ങളേയും പ്രകോപനങ്ങളേയും ആക്രമചിന്തകളേയും ആൾക്കൂട്ടപെരുമാറ്റങ്ങളേയും സാമൂഹിക വ്യവസ്ഥിതിയേയും രൂപകൽപ്പന ചെയ്തത് എന്നതാണ്.

ഇവയൊന്നും മനസ്സിലാക്കാതെ ചരിത്രം എഴുതാൻ പോയാൽ, ഇന്നത്തെ സ്കൂൾ, കോളെജ് ചരിത്ര പാഠപുസ്തകങ്ങളിൽ ഉള്ളതുപോലുള്ള കുറെ വിഡ്ഢി വിവരങ്ങളുടെ ഒരു ഊഷര എഴുത്തുമാത്രമായി ഈ എഴുത്ത് അധഃപതിച്ചേക്കാം.


Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

29. എതിർ ദിശകളിലേക്ക് വിരൽ ചൂണ്ടുന്ന management വ്യക്തി ബന്ധ ശ്രേണികൾ

Post posted by VED »

Image



മനസ്സിൽ ചെറിയ ഒരു തുണ്ട് ചിന്ത ബാക്കി നിൽക്കുന്നു. അതു കൂടി പറഞ്ഞിട്ട് സാമൂഹിക ചരിത്ര എഴുത്തിൻ്റെ പാതയിലേക്ക് കടക്കാം എന്നു വിചാരിക്കുന്നു. എന്നാൽ ഈ തുണ്ട് വിവരം അതീന്ദ്ര്യ സോഫ്ട്വേർ കോഡുകളുടെ ലോകത്തേയും സാമൂഹിക ചരിത്ര യാഥാർത്ഥ്യത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം ആയിരിക്കാം എന്നും തോന്നുന്നു.

നമ്മൾ ഇപ്പോൾ എത്തിനിൽക്കുന്ന ഇടം അതീന്ദ്ര്യ സ്വഭാവമുള്ള platformൻ്റെ അടുത്താണ്. ഇതിൽ നിന്നും നേതാവ്, അണി, ആജ്ഞ, അനുസരണം തുടങ്ങിയ പലതിലേക്കും ചിന്തകളെ വ്യാപിപ്പിക്കാവുന്നതാണ് എന്നും കണ്ടു കഴിഞ്ഞു. ഇതിനെല്ലാം ഉപരിയായി ഈ ഒരു കാര്യത്തെ പലതരത്തിലുള്ള management എന്നതുമായും ബന്ധിപ്പിക്കാവുന്നതാണ്, എന്നും തോന്നുന്നു.

കലർപ്പില്ലാത്ത-ഇങ്ഗ്ളിഷിൽ (pristine-Englishൽ) യാതോരു രീതിയിലും ഇല്ലാത്ത പല കോഡുകളും വാക്ക് കോഡുകളും ഉള്ളതാണ് ഫ്യൂഡൽ ഭാഷകളിലെ management എന്ന പ്രതിഭാസം.

ഇതുതന്നെ രണ്ട് വ്യത്യസ്ഥ വാക്ക് കോഡുകളിൽ ആണ് മലയാളത്തിൽ ഇന്ന് ഉള്ളത്. ആദ്യത്തേത്, തിരുവിതാംകൂറിൽ നിന്നും പുതുതായി പൊന്തിവന്ന മലയാളം ഭാഷയിൽ ഉള്ളതാണ്.

അതായത്, ഉന്നത സ്ഥാനക്കാരൻ സാർ ആണ്. ഇന്ന് ഉന്നത സ്ഥാനക്കാരിക്ക് മാഡം എന്ന ഒരു വിചിത്ര വാക്കും സൃഷ്ടിക്കപ്പെട്ടു കാണുന്നുണ്ട്.

ഇപ്പോഴുള്ള ഈ ഉപന്യസിക്കലിൽ സാർ എന്ന വാക്ക് മാത്രം എടുക്കാം.

ഈ മലയാളം managementൽ വ്യക്തികൾ തമ്മിൽ ഉള്ള ബന്ധം ഈ വിധമായിരുന്നു. സാർ👆 - നിങ്ങൾ👇.

അതേ സമയം സാർ👆 - നീ👇 എന്ന കുറച്ചുകൂടി കടുപ്പമുള്ള ഒരു വ്യക്തി ബന്ധ കോഡിങ്ങും നിലവിൽ ഉണ്ട്.

സാധാരണ ഗതിയിൽ വ്യപാര / വാണിജ്യ സംഘടനകളിലും മറ്റ് രീതിയിലുള്ള സംഘടനകളിലും, ഈ രണ്ട് വ്യക്തി ബന്ധ കോഡുകളുടെ ഒരു മിസൃത രൂപം ആണ് നിലനിൽക്കുക.

നിങ്ങൾ👆 - നീ👇 എന്ന വ്യക്തി ബന്ധ കോഡുകൾ ആ വിധ സംഘടനകളിൽ നിലനിൽക്കുമോ എന്ന് അറിയില്ല. ഇല്ലാ എന്നാണ് തോന്നുന്നത്.

അതേ സമയം മറ്റൊരു വ്യക്തി ബന്ധ കോഡിങ്ങും കാണപ്പെടുന്നുണ്ട്.

അത് ചേട്ടൻ👆 - നിങ്ങൾ👇 എന്നതാണ്. ഇതിൻ്റെ തന്നെ കുറച്ചുകൂടി കടുപ്പമുള്ള ഒരു വകഭേദമാണ് ചേട്ടൻ👆 - നീ👇. ഈ രണ്ട് കോഡിങ്ങും, തിരുവിതാംകൂറിലെ വാണിജ്യ / വ്യാപാര സംഘടനകളിലും മറ്റും നിലവിൽ ഉണ്ടോ എന്ന് അറിയില്ല.

എന്നാൽ ഇവ രണ്ടും മലബാറിൽ, അതും ഉത്തര മലബാറിൽ, നിലവിൽ ഉണ്ട് എന്ന് കണ്ടറിയുന്നു.

മലബാറിൽ പലയിടത്തും, ഉന്നതനെ സാർ👆 ബന്ധത്തിൽ നിലനിർത്താതിരിക്കാൻ സൗകര്യം നൽകുന്ന ഒരു കോഡിങ്ങ് ആണ് ചേട്ടൻ👆 - നിങ്ങൾ👇 / ചേട്ടൻ👆 - ഇഞ്ഞി👇 എന്നത്.

ഇതിൽ ആദ്യത്തേത് ഉപയോഗിക്കാൻ പറ്റിയാൽ, ഉന്നതനെ സാർ എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ ആവും. മാത്രവുമല്ല, ചേട്ടൻ എന്ന് വിളിക്കേണ്ടുന്ന ആളെ നിങ്ങൾ എന്നും സംബോധന ചെയ്യാനാവും.

ശ്രദ്ധിക്കുക, ഇങ്ങൾ വാക്കിൻ്റെ കാര്യം ഇപ്പോൾ എടുക്കുന്നില്ല.

സാർ എന്നു വിളിക്കപ്പെടുന്ന വ്യക്തിയെ നിങ്ങൾ എന്ന് സംബോധന ചെയ്യാൻ ആവില്ല എന്ന് ഓർക്കുക.

എന്നുവച്ചാൽ 'ചേട്ടാ, നിങ്ങൾ എന്നെ എന്തിനാണ് വിളിച്ചത്?' എന്ന രീതിയിൽ വാക്യം പ്രയോഗിക്കാം.

'സാറെ, നിങ്ങൾ എന്നെ എന്തിനാണ് വിളിച്ചത്?' എന്നു പറയാൻ പറ്റില്ല.

മലബാറുകാരിൽ പലർക്കും സാർ വിളി അത്രകണ്ട് താൽപ്പര്യമുള്ള ഒരു വാക്കല്ല. കാരണം, പാരമ്പര്യമായി നോക്കിയിൽ ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥരെ സാർ എന്ന് വിളിക്കുന്ന കീഴ്വഴക്കം ഇല്ലായിരുന്നു, എന്നതുതന്നെ.

എന്നാൽ ചേട്ടൻ👆 - നിങ്ങൾ👇 എന്ന കോഡിങ്ങിൽ ശക്തിയേറിയ പൊട്ടിത്തെറി സാധനം ഒളിഞ്ഞു കിടപ്പുണ്ട്.

ഇങ്ഗ്ളിഷ് ഭരണ കാലത്ത്, ഉന്നത ഉദ്യോഗസ്ഥർ അവരുടെ കീഴിൽ ഉള്ള പ്രായം കൂടിയ ആളുകളെ അവരുടെ പേരിന് മുന്നിൽ Mr., Mrs, Miss തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാണ് സംബോധന ചെയ്യുക. നിങ്ങൾ എന്ന വാക്കും ഉപയോഗിക്കും.

എന്നാൽ ഇന്ന് മലബാറിൽ അതുമില്ല, ഇതുമില്ലാ എന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്.

പല സർക്കാർ ഓഫിസുകളിലും, ആശുപത്രികളിലും മറ്റും ചേട്ടൻ👆 - നിങ്ങൾ👇 കോഡിങ്ങാണ് കാണുന്നത്.

ഈ ചേട്ടൻ എന്നത്, പ്രായത്തെ ആണ് കണക്കിലെടുക്കുന്നത്. വ്യക്തമായി ഉന്നത സ്ഥാനം കാണിക്കുന്ന ഒരു തൊഴിൽസ്ഥാനപ്പേരില്ലാത്ത വ്യക്തികളുടെ കാര്യത്തിൽ ഇത് ഒരു പ്രശ്നം തന്നെയാണ്.

കോവിഡ് കാലത്ത്, Calicutലെ YMCA റോഡിൽ ഉള്ള ഒരു മൊബൈൽ കമ്പനിയുടെ ഓഫിസിൽ കണ്ട കാര്യം പറയാം. അവിടെ ചെറുപ്പക്കാരാണ് പ്രവർത്തിക്കുന്നത്.

എന്നാൽ, ആളുകൾ ഉള്ളിലേക്ക് കടന്നുവരുന്നത് നിയന്ത്രിക്കാനായി നിൽക്കുന്നത് ഒരു ശിപായി സ്ത്രീയാണ്.

ഈ സ്ത്രീയുടെ വയസ്സ് ആ ചെറുപ്പക്കാരേക്കൾ ഉയർന്നതാണ്. ഈ സ്ത്രീയെ ആ ചെറുപ്പക്കാർ ചേച്ചി എന്ന വാക്ക് ചേർത്താണ് വിളിക്കുന്നത്. അതേ സമയം, ഈ ശിപായി സ്ത്രീ ആ ചെറുപ്പക്കാരായ വ്യക്തികളെ തൻ്റെ പ്രായത്തിൻ്റെ ബലത്തിൽ നീ എന്നാണ് വിളിക്കുന്നത്. വെറും പേരും വിളിക്കുന്നുണ്ട്.

ഒരു സാർക്കാർ ആശുപത്രിയുടെ കാര്യം പറയാം. നല്ലവണ്ണം ഇങ്ഗ്ളിഷ് പ്രാവീണ്യമുള്ള ഒരു യുവ ഡോക്ടർ പറഞ്ഞകാര്യമാണ്. ഇങ്ഗ്ളിഷ് പരിജ്ഞാം ഉള്ളതിനാൽ ഈ വ്യക്തിയുടെ മുഖ ഭാവത്തിൽ ഒരു softness ഉണ്ട്.

ഈ യുവ ഡോക്ടർ പറഞ്ഞു, ആ ആശുപത്രിയിലെ ചില ശിപായിമാർ തന്നോട് സംസാരിക്കുമ്പോൾ തന്നെ മോനെ എന്നു വിളിക്കും പോലും. അതിനാൽ തന്നെ താൻ ചെറുതായി ഒന്ന് കഠിനമായി അവരോട് പെരുമാറേണ്ടിവരും എന്ന്.

എന്നാൽ, ഇതിന് വിപരീതമായി നിൽക്കുന്ന ഒരു കാര്യം, ഈ ശിപായിമാർക്ക് പ്രായം കൂടുതൽ ആണ് എന്നതാണ്. അതിനാൽ തന്നെ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം എല്ലാരും ഇവരെ ചേട്ടാ എന്ന വാക്കിനാലാണ് സംബോധന ചെയ്യകു. അതായത്, ഗോവിന്ദേട്ടാ തുടങ്ങിയരീതിയിൽ.

ഈ ഡോക്ടർ പറഞ്ഞത്, ചില പ്രായമേറിയ രോഗികളും അവരുടെ കൂടെ വരുന്നവരും, ഇദ്ദേഹത്തെ മോനെ, ഇഞ്ഞി തുടങ്ങിയ വാക്കുകളിൽ സംബോധന ചെയ്ത അനുഭവവും ഉണ്ട് പോലും.

ഇതിന് ഒരു മറു വശവും ഉണ്ട്.

പ്രായം കുറഞ്ഞതും സാമ്പത്തികമായി ബലം കുറഞ്ഞവരും ആയ രോഗികളേയും അവരുടെ കൂടെ വരുന്നവരേയും ഡോക്ടർമാരും, മറ്റ് ആശുപത്രി ജീവനക്കാരും മോനെ, ഇഞ്ഞി വാക്കുകളിൽ സംബോധന ചെയ്യുന്ന അവസരങ്ങളും ഉണ്ട് എന്നും മനസ്സിലാക്കുന്നു.

മലയാളം ഭാഷയും മലബാറിയും ആശയവിനിമയത്തിൽ ഒരു യുദ്ധ രംഗം തന്നെ സമൂഹത്തിൽ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

ഒരു ബാങ്കിൽ പണ്ടൊരിക്കൽ പോയപ്പോൾ കണ്ട കാഴ്ച, അവിടുള്ള സെക്യൂറിറ്റി ജീവനക്കാരൻ വളരെ ഉയരം കൂടിയതും, ഉഗ്ര നിലവാരമുള്ള യൂണിഫോമ് ധരിച്ചിരിക്കുന്നതും ആയ, പട്ടാളത്തിൽ നിന്നും വിരമിച്ച 45 വയസ്സോളം പ്രായമുള്ള ആളാണ്.

ഈ ആൾ യഥാർത്ഥത്തിൽ ബാങ്കിലെ കീഴ് ജീവനക്കാരൻ മാത്രമാണ്. എന്നാൽ, വൻ പെൻഷനും, ഉഗ്രയൂണിഫോമും തങ്ങളേക്കാൾ പ്രായവും ഉള്ള ഈ ആളെ ബാങ്കിലെ മിക്ക ഉദ്യോഗസ്ഥരും ചേട്ടാ വാക്ക് ചേർത്താണ് സംബോധന ചെയ്യുക.

ഈ ആൾ തന്നെക്കാൾ ഉന്നത പദവിൽ ഉള്ള ഗുമസ്തർ പദവിയിൽ ഉള്ളവരെ വെറും പേരും നിങ്ങൾ വാക്കും ഉപയോഗിച്ചാണ് സംബോധന ചെയ്യുന്നത് കണ്ടത്.

ഈ ആൾക്ക് ആ ബാങ്കിലെ Information officer പദവി അനൗപചാരികമായി നൽകിയതായാണ് കണ്ടത്. എന്നുവച്ചാൽ പുതിയ ഉപഭോക്താക്കൾ കയറിവന്നാൽ ആദ്യം തന്നെ ഈ ആളിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കുക.

ഈ ആളുടെ യൂണിഫോമും ഉഗ്ര ഭാവവും കണ്ടത് കൊണ്ടാവാം, ഉപോഭക്താകളിൽ ചിലർ ഈ ആളെ സാർ എന്നാണ് വിളിച്ചു കണ്ടത്. അതേ സമയം, കയറിവന്ന ഉപഭോക്താക്കളിൽ ചിലരെ അളന്ന് കുറിച്ച്, ഈ ആൾ നീ എന്ന് സംബോധന ചെയ്യുന്നതും കാണുകയുണ്ടായി.

ഇവിടെ കാണുന്നത്, ചേട്ടൻ👆 - നിങ്ങൾ👇 അല്ലെങ്കിൽ, ചേട്ടൻ👆 - നീ👇 വ്യക്തി ബന്ധ കോഡിൻ്റെ താന്തോനിത്യമാണ്.

ഈ വിധമായുള്ള ഒരു management വ്യവസ്ഥിതിയിൽ ഉള്ള പാളിച്ച എന്താണ് എന്നുവച്ചാൽ, ആ ഓരോ ഓഫിസിലും ഔപചാരിക വ്യക്തി ബന്ധത്തിന് വിപരീതവും, അതിനോടോ മത്സരിക്കുന്നതുമായ മറ്റൊരു വ്യക്തിബന്ധ സംവിധാനം നിലനിൽക്കും എന്നുള്ളതാണ്.

ഈ രണ്ടാമത്തേതിൽ വയസ്സ് എന്ന ഘടകം മറ്റെല്ലാത്തിനേയും മറിച്ചിടാൻ വെമ്പൽ കൊണ്ടുനിൽക്കും.

രണ്ടു പക്ഷത്തിനും അതിൻ്റേതായ ന്യായീകരണങ്ങൾ കണ്ടേക്കാം. എന്നാൽ, ഇന്ത്യൻ പട്ടാളത്തിൽ രണ്ടാമത്തെ കോഡിങ്ങിന് യാതോരു പ്രസക്തിയും നൽകില്ലതന്നെ എന്നും ഓർക്കുക. വയസ്സ് എത്രതന്നെ ഉയർന്നതായാലും, കീഴ്ജീവനക്കാരൻ तू അഥവാ നീ തന്നെയാണ്.

ഓഫിസിൽ എന്തെങ്കിലും അപ്രതീക്ഷിതമായ പ്രതിസന്ധിയോ അപകടമോ വന്നുപെട്ടാൽ, ഈ രണ്ടാമത്തെ വ്യക്തി ബന്ധശ്രേണി management കൈക്കലാക്കാൻ ശ്രമിച്ചേക്കാം.

മറ്റൊരു കാര്യം, പട്ടാളത്തിൽ നിന്നും പുറത്തുവരുന്ന സാധരാണ പട്ടാളക്കാർ പഴയകാല തിരുവിതാംകൂർ രാജ്യത്തിലെ നായർ പ്രസ്ഥാനത്തിൻ്റെ പുതിയ പതിപ്പ് നാട്ടിൽ സൃഷ്ടിക്കുക തന്നെ ചെയ്യും. അത് മറ്റൊരു വിഷയമാണ്.


Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

30. എമ്പോക്കികളുടെ നിർബന്ധിക്കൽ

Post posted by VED »

Image



Civil Service പരീക്ഷയുടെ കാര്യത്തിലേക്ക് ഈ എഴുത്ത് സാവധാനത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിൽ എങ്ങിനെയാണ് ആ പാത വിട്ട് ആദ്ധ്യാത്മികതയിലേക്കും അതീന്ദ്ര്യ സംവിധാനങ്ങളിലേക്കും കടന്നത് എന്ന് ഇപ്പോൾ കൃത്യമായി പറയാനാവുന്നില്ല.

പറഞ്ഞുവന്നത് അക്കാഡമിക്ക് വിഷയങ്ങളുടെ കാര്യങ്ങൾ ആയിരുന്നുവെന്ന് തോന്നുന്നു.

ഇങ്ഗ്ളിഷ് ഭരണമാണ് ഈ ഉപദ്വീപിൽ ആദ്യമായി ഈ വിധമായുള്ള ഒരു പഠന പദ്ധതിയും അതിലൂടെ കുറച്ചു പേരെ സർക്കാർ ഓഫിസുകളിലെ ഓഫിസർമാരായി തിരഞ്ഞെടുക്കുന്ന സംവിധാനവും സ്ഥാപിച്ചത്.

ഇങ്ഗ്ളണ്ടിലും പോരാത്തതിന് ബൃട്ടണിൽ തന്നെയും ഈ വിധമായുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നിരിക്കാം. അവയുടെ പ്രതിഫലനങ്ങൾ പോലെയാണ് ഈ വിധമായുള്ള കാര്യങ്ങൾ ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) സ്ഥാപിച്ചെടുത്തത് എന്ന് പറയാമെങ്കിലും, ഇന്ത്യയിൽ ഇവ സ്ഥാപിച്ചെടുത്തതിൽ കരുതിക്കൂട്ടിയോ അല്ലാതേയോ മറ്റ് ചില ഉദ്ദേശങ്ങൾകൂടി ഉണ്ടായിരുന്നുവെന്നാണ് തോന്നുന്നത്.

പ്രാഥമിക വിദ്യാഭ്യാസത്തിൽ ചിലർക്കെങ്കിലും ഉന്നത ഇങ്ഗ്ളിഷ് പരിജ്ഞാനം നൽകപ്പെടുകയും, ഉന്നത വിദ്യാഭ്യാസം എന്നത് പൂർണ്ണമായും ഇങ്ഗ്ളിഷിൽ തന്നെയും. ഇതാണ് ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) നടത്തിയ വിദ്യാഭ്യാസം.

ഇങ്ഗ്ളിഷിലെ വിദ്യാഭ്യാസം എന്നത് ഒരു കാര്യം ആണ്. അതേ സമയം പ്രാദേശിക ഭാഷയിലെ വിദ്യാഭ്യാസം എന്നത്, ഇതുമായി കാര്യമായ ബന്ധമില്ലാത്തതും, ഈ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ തേച്ചുമാച്ചുകളയാൻ ശ്രമിക്കുന്ന ഒന്നുമായിരുന്നു.

അതായത്, ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന് പകരം മലയാളത്തിലൂടെയുള്ള വിദ്യാഭ്യാസം എന്നത്, എല്ലാരീതിയിലും ഇങ്ഗ്ളിഷ് വിദ്യാഭ്യാസം എന്നതിന് എതിരായുള്ള ഒരു വികടന പദ്ധതിയായിരുന്നു.

ഇങ്ഗ്ളിഷിലെ വിദ്യാഭ്യാസം എന്നത് Lord Macaulay തൻ്റെ Minutes on Indian education എന്ന പഠന റിപ്പോട്ടിൽ പറഞ്ഞകാര്യം ആണ് ലക്ഷമിട്ടിരുന്നത്.

അതായത്, "a class of persons, Indian in blood and colour, but English in taste, in opinions, in morals, and in intellect." (രക്തത്തിലും നിറത്തിലും ഇന്ത്യക്കാർ, എന്നാൽ, അഭിരുചിയിലും, അഭിപ്രായങ്ങളിലും, സാൻമാർഗ്ഗികതയിലും ധർമ്മാധർമ്മവിവേചനത്തിലും, ബുദ്ധിശക്തിയിലും ഇങ്ഗ്ളിഷുകാർ ആയുള്ളവർ) എന്ന ആളകളെ ഇന്ത്യയിൽ സൃഷ്ടിക്കുക എന്നത്.

മലയാളത്തിലൂടെയുള്ള വിദ്യാഭ്യാസം എന്നാൽ, അങ്ങോട്ട് സാർ എന്ന് സംബോധന ചെയ്താൽ തിരിച്ച് നീ എന്ന് സംബോധന ചെയ്യണം എന്നതിൽ നിന്നും തുടങ്ങി, തിരുവിതാംകൂർ രാജ്യത്തിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന എല്ലാ വിധ സാമൂഹികവും കുടുംബപരവും വ്യക്തി ബന്ധപരവും ആയ അനാശാസ്യങ്ങളേയും താലോലിച്ച് ആളുകളിൽ ഒരു തരം രോഗബാധയായി പടർന്നു പിടിപ്പിക്കുന്ന ഒരു വിദ്യാഭ്യാസം.

തലക്ക് കുറച്ച് വെളിവുള്ള ആരും തന്നെ ഇതിനെ വിദ്യാഭ്യാസം എന്ന് പേരിടില്ല.

ഈ വിധ കാര്യങ്ങൾ നേരത്തെ പലയിടുത്തും പറഞ്ഞു കഴിഞ്ഞിട്ടുള്ള കാര്യമായതിനാൽ, ഈ കാര്യവും ഇവിടെ വിടുകയാണ്.

സർക്കാർ തൊഴിലിന് ഇന്ത്യയിൽ എവറസ്റ്റ് കൊടുമുടിയോളം ഉയരത്തിലുള്ള ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും ആണ് നൽകപ്പെടുന്നത്.

ഇതും പ്രാദേശിക ഭാഷകളുടെ സ്വാധീനത്താലാണ് നടപ്പിലായത്.

ഇങ്ഗ്ളണ്ടിൽ ഒരു ആശാരിക്ക് ലഭിക്കുന്ന മാസവരുമാനം പോലും അവിടുള്ള ഒരു സർക്കാർ ഗുമസ്തനോ പോലീസുകാരനോ ലഭിക്കുന്നില്ല. ഈ കാര്യം വളരെ എളുപ്പത്തിൽ ഇന്ന് സ്ഥിരീകരിക്കാവുന്നതാണ്.

Meta aiയിൽ In Britain, earnings of a carpenter vs the monthly salary of a senior military officer? എന്ന് ഒന്ന് പോസ്റ്റ് ചെയ്തുനോക്കുക. തുടർന്ന് ലഭിക്കുന്ന മറുപടിയോട് ചില ചോദ്യങ്ങൾ ചോദിക്കുക.

അതിന് ശേഷം Earnings of a carpenter in England? എന്നും ചോദിക്കുക.

ഇന്ന് ഇന്ത്യയിൽ ഏവർക്കും ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്. ഈ യോഗ്യതാ കടലാസ് അല്ലാതെ, ഇതുമായി ബന്ധപ്പെട്ടുകൊണ്ട് തലയിൽ കാര്യമായ മറ്റൊന്നും ആവശ്യമില്ല.

വിദ്യാഭ്യാസം പൗരൻ്റെ മൗലിക അവകാശമായി 2002ൽ ആണ് പ്രഖ്യാപിക്കപ്പെട്ടത് എന്നു തോന്നുന്നു.

ഈ വിദ്യാഭ്യാസം എന്നത് ഇങ്ഗ്ളിഷ് വിദ്യാഭ്യാസമാണോ, അതോ അതിന കടക വിരുദ്ധമായുള്ള പ്രാദേശിക ഭാഷാ വിദ്യാഭ്യാസമാണോ എന്ന കാര്യം ഈ നിയമം പാസാക്കിയ വിദ്വാന്മാർ വ്യക്തമാക്കിയില്ലാ എന്നാണ് തോന്നുന്നത്.

തമ്മിൽ വിപരീതമായുള്ള രണ്ട് വ്യത്യസ്ത വിദ്യാഭ്യാസങ്ങൾ ഈ രാജ്യത്തിൽ ഉണ്ട് എന്ന കാര്യം തന്നെ ഈ വിദ്വാന്മാർക്ക് അറിവുണ്ടായിരുന്നില്ല എന്നും തോന്നുന്നു.

ഇതിൽ ഗുണമേന്മയുള്ളതിനെ ഒരച്ച് മാച്ചുകളയുന്ന ഒന്നാണ് പ്രാദേശിക ഭാഷാ വിദ്യാഭ്യാസം എന്ന കാര്യവും ഈ താന്തോനികൾക്ക് അറിവുണ്ടായിരുന്നില്ല എന്നതും സത്യമായേക്കാം.

ഗുണമേന്മയുള്ളതിനെ മാച്ചുകളയുന്ന തരംതാണതും ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായുള്ളതുമായ ഒരു വിദ്യാഭ്യാസത്തിലേക്ക് ആളുകളെ പോലീസ്, കോടതി, ഉദ്യോഗസ്ഥ പ്രസ്ഥാനം എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ജീവിതം അലങ്കോലപ്പെടുത്തിയും നിർബന്ധിച്ച് ചേർക്കുക എന്നത് എന്തു തരം നിയമ നിർമ്മണമാണ്?

ഇന്ത്യയിൽ നിർബന്ധ വിദ്യാഭ്യാസം നടപ്പിലാക്കിയിട്ട് ഇന്ന് ഇപ്പോൾ പതിനാറു വർഷത്തോളം ആയി എന്നു തോന്നുന്നു. ഈ രാജ്യത്തിലെ ജനങ്ങളുടെ ഗുണമേന്മയിൽ എന്തു മൂല്യ വർദ്ധനമാണ് കയറിവന്നിട്ടുള്ളത്?

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടന്നാൽ, അവരുടെ കുടുംബക്കാർക്ക് ഇന്ത്യയിൽ വൻ പണമാണ്. ഇതും നിർബന്ധ വിദ്യാഭ്യാസവും തമ്മിൽ യാതോരു ബന്ധവും ഇല്ല.

ഈ നാട്ടിൽ പാരമ്പര്യമായി ആളുകൾ ചെറുപ്രയാത്തിൽ തന്നെ പഠിച്ചെടുക്കുന്ന ആശാരിപ്പണി, കാർഷിക തൊഴിൽ, കെട്ടിടനിർമ്മാണ തൊഴിൽ, ബെയ്ക്കറി പണി, പാചക വിദ്യ തുടങ്ങിയ പല കാര്യങ്ങളും ഇന്ന് ആളുകൾ പഠിച്ചെടുക്കുന്നത്, ഈ നിർബന്ധ വിദ്യാഭ്യാസം കഴിഞ്ഞ്, മറ്റ് യാതോരു ജീവിത മാർഗ്ഗവും ഇല്ലാ എന്നു കാണുമ്പോൾ മാത്രമാണ്.

എന്നാൽ ഈ നിർബന്ധ വിദ്യാഭ്യാസം ആളുകളുടെ മനസ്സിൽ ചേർക്കുന്ന മനോഭാവം, ഈ വിധ തൊഴിലുകൾ വെറും അവൻ, അവൾ എന്ന രീതിയിൽ തരം താഴ്ന്ന തൊഴിലാളികളുടെ തൊഴിൽ ആണ് എന്നാണ്.

അതേ സമയം സർക്കാർ തൊഴിൽ, ഡോക്ടർ, വക്കീൽ, തുടങ്ങിയ തൊഴിലുകൾ സാർ, മാഡം എന്നരീതിയിൽ ആളുകളെ നിർവ്വചിക്കുന്ന ഉന്നത തൊഴിലുകൾ ആണ് എന്നുമാണ്.

ഈ വിധമായുള്ള ഒരു ഭീകരഭാവം മനസ്സിൽ കയറ്റിവിടുന്ന പ്രാദേശിക ഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തെനിർബന്ധിച്ചും അല്ലാതേയും ഈ നാട്ടിൽ നിലനിർത്താൻ പാടുണ്ടോ?

എന്നാൽ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള ധനികരായ ആളുകൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടന്ന് അവിടെ ചെറുകിട തൊഴിലുകൾ ചെയ്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നു.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയായിരിക്കെ ഇന്ത്യയിലെ തരംതാണ വിദ്യാഭ്യാസത്തിലേക്ക് നിർബന്ധമായി ചേരനുള്ള ആളുകളുടെ അവകാശം എന്ന നിയമം നടപ്പിലാക്കിയ എരപ്പാളികളെക്കുറിച്ച് എന്താണ് പറയേണ്ടത്?

അവരുടെ മക്കൾ എല്ലാം തന്നെ ഒന്നുകിൽ സർക്കാർ തൊഴിലുകാരോ അല്ലെങ്കിൽ, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടന്നുകളഞ്ഞവരോ ആയരിക്കാൻ സാധ്യത ഏറെയാണ്.

ഈ വിധ കാര്യങ്ങളിൽ മിക്കതും നേരത്തെ ഈ എഴുത്തിൽ പലയിടത്തായി വന്നിട്ടുണ്ട്. അതിനാൽ തന്നെ ഇനി പലതരം ഉന്നത വിദ്യാഭ്യാസങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങാം.

അതിന് ശേഷം Civil Service പരീക്ഷയുടെ കാര്യത്തിലേക്ക് കടക്കാം.


Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

31. ഔപചാരിക വിദ്യാഭ്യാസം

Post posted by VED »

Image



പുസ്തക എഴുത്ത് പ്രസ്ഥാനത്തിൽ content development എന്ന ഒരു കാര്യം ഉണ്ട്. എന്തെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുക. ഉദാഹരണത്തിന് രാജസ്ഥാനിലെ Bikaner എന്ന പ്രദേശത്തിലെ കൊട്ടാരക്കെട്ടുകളെക്കുറിച്ച് ഒരു പുസ്തകം എഴുതുക.

വീട്ടിലിരുന്ന് കൊണ്ട് ഇൻ്റർനെറ്റിൽ Bikaner എന്ന പ്രദേശത്തെക്കുറിച്ച് പലവിധ തിരയലുകളും നടത്തി പലവിവരങ്ങളും സമാഹരിച്ചുകൊണ്ട് ഈ പുസ്തകം രചിക്കാം. വേണമെങ്കിൽ, Bikanerൽ ഒന്ന് പോയും ഇത് ചെയ്യാം.

ചിലപ്പോൾ ഒരു പുസ്തകത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം ഇത് ചെയ്യും.

ഈ പ്രവർത്തിയെ Book content development എന്നു പറയും. ഇത് പലപ്പോഴും ചെയ്യുന്നത് മറ്റൊരു വ്യക്തിക്ക് വേണ്ടിയാവും.

ചില ആളുകൾക്ക് സ്വന്തം പേരിൽ ഒരു നോവലോ, അതുമല്ലെങ്കിൽ ബൃട്ടിഷ് ഭരണം ഇന്ത്യയെ കട്ടുമുടിച്ചു വെന്നതു പോലുള്ള ഒരു പുസ്തകമോ എഴുതാൻ താൽപ്പര്യം വരാം.

ഇതും എഴുതിക്കൊടുക്കാൻ തയ്യാറുള്ള ആളുകൾ കാണും.

വേറൊന്ന് ബൃട്ടിഷ്, അമേരിക്കൻ യൂണിവേസിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അക്കാഡമിക്ക് പഠനങ്ങൾ സ്വന്തമായി എഴുതി സമർപ്പിക്കുന്ന കാര്യം മറ്റ് വ്യക്തികൾ എഴുതിക്കൊടുക്കും.

ഈ രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പൊതുവായുള്ള ഒരു പേരാണ് Ghost writing. ഇതിൽ ചിലതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്.

എൻ്റെ തന്നെ ഒരു ഇങ്ഗ്ളിഷ് ട്രെയ്നി ആയുള്ള ചെറുപ്പക്കാരൻ Londonൽ Business management പഠിക്കാനായി പോയിരുന്നു. ആ ആൾക്ക് പ്രൊഫസർക്ക് സമർപ്പിക്കാനുള്ള എന്തോ ഒരു തരം നീണ്ട നോട്ടുകൾ ഞാൻ എഴുതിക്കൊടുത്തിരുന്നു.

ഞാൻ പണ്ട് പലവിധ വ്യാപാരങ്ങളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. അതിനാൽ തന്നെ ആ എഴുത്തിൽ പറഞ്ഞിരുന്ന പലകാര്യങ്ങളിലും നേരിട്ടും അല്ലാതേയും ഞാൻ പങ്കെടുത്തിട്ടുണ്ട്.

ഇവയിൽ പലതും ഈ നാട്ടിലെ പല തെരുവു കച്ചവടക്കാർക്കും അറിവും തിരിച്ചറിവും ആയി ഉള്ള കാര്യങ്ങൾ ആയിരിക്കും. പോരാത്തതിന് മൊത്തക്കച്ചവടക്കാർക്കും അറിവുള്ള കാര്യങ്ങളും ഉണ്ട്. ഈ വിധ വിവരങ്ങൾ വൻ തിയറികളും മറ്റുമായി പഠിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല.

എന്നാൽ, അതിൻ്റെയൊന്നും ആവശ്യം ഇല്ല എന്നതാണ് വാസ്തവം.

ഈ പഠനം ഇങ്ഗ്ളണ്ടിൽ പോയി നേരിട്ടു പഠിച്ചുവെന്നുള്ളത് ഒരു പ്രത്യേക ഗുണം മനസ്സിൽ നൽകും. എന്നാൽ ഈ ഗുണത്തിന് ഇന്ത്യയിലെ സാധാരണ വ്യാപാര സ്ഥാപനങ്ങളിൽ കാര്യമായ ഒരു പ്രസക്തിയില്ല എന്നുള്ളതും വാസ്തവം.

അതേ സമയം ഇതേ യൂണിവേസിറ്റിയുടെ ഇതേ നോട്ടുകൾ ഇന്ത്യയിൽ ഇരുന്നു പഠിച്ച് ഓൺലൈനായും ഓഫ്ലൈനായും പരീക്ഷയെഴുതി പാസായാൽ, ഡിഗ്രി ലഭിക്കും. എന്നാൽ ഇങ്ഗ്ളണ്ടിൽ പോയ ഗുണം മനസ്സിൽ ഉണ്ടാവില്ല.

ഈ പഠനത്തിൽ നിന്നും ലഭിച്ച വിവരം തെരുവുകച്ചവടക്കാർക്കും, മൊത്ത വ്യാപാര കച്ചവക്കാർക്കും, മറ്റും ഉള്ളതു തന്നെ. അതിനാൽ ആ രീതിയിൽ നോക്കിയാൽ, ആ പഠനം കാര്യമായ ഒരു വിവരമോ, പ്രവർത്തന പരിചയമോ നൽകില്ല.

പോരാത്തതിന്, ഈ പഠന നോട്ട്സുകളിൽ ഉള്ള സാങ്കേതിക പദങ്ങൾ തെരുവുകച്ചവടത്തിലും കടകളിലെ കച്ചവടത്തിലും മൊത്തവ്യാപാര കച്ചവടത്തിലും ഉപയോഗിക്കുന്നവയാവില്ല.

ഇങ്ങിനെ നോക്കിയാൽ, ഈ പഠനം നൽകുന്ന ഡിഗ്രി സാക്ഷ്യപത്രത്തിന് യാതോരു വിലയും ഇല്ലായെന്ന് തോന്നാം.

എന്നാൽ അങ്ങിനെയല്ല കാര്യങ്ങൾ. ഈ MBA degree Certificate ഒരു വിദ്യാഭ്യാസ യോഗ്യതയാണ്. പല സർക്കാർ തൊഴിലുകൾക്കും അപേക്ഷിക്കാൻ ഒരു degree certificate ആവശ്യമാണ്.

എന്നാൽ സർക്കാർ തൊഴിലിൽ ചെയ്യുന്ന തൊഴിലും ഈ degree certificate തമ്മിൽ പുല ബന്ധം കണ്ടേക്കില്ല.

ഇത് ഈ വിധ ഡിഗ്രികളെക്കുറിച്ചുള്ള ഒരു വശം. മറ്റൊരു വശവും ഉണ്ട്.

ഉന്നത ഇങ്ഗ്ളിഷ് ആശയവിനിമയ അന്തരീക്ഷമുള്ള MBA കോളെജുകളിൽ പഠിച്ചു വരുന്നവർക്ക്, ഉന്നത അന്തർദ്ദേശീയ കമ്പനികളിലും, ഇന്ത്യയിൽ തന്നെയുള്ള ഉന്നത കോർപ്പറെയ്റ്റ് കമ്പനികളിലും ഉന്നത നിലവാര അന്തരീക്ഷത്തിലുള്ള തൊഴിലുകൾ ലഭിക്കാം.

ഇവിടേയും നോക്കുന്നത്, ക്ളാസ് മുറികളിൽ പഠിച്ച ഊഷര വിവരത്തുണ്ടുകൾ അല്ല, മറിച്ച് ഉന്നത ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ പ്രവർത്തിച്ചു പരിചയമുണ്ടോ എന്നതാണ്.

കൂടെ പഠിച്ചവർ ഇതേ ഇങ്ഗ്ളിഷ് മാനസിക നിലവാരമുള്ളവർ ആണോ എന്നും നോക്കും.

ഈ വിധമായുള്ള ഒരു മാനസിക അന്തരീക്ഷം ഉള്ള വ്യക്തികൾ ഇന്ത്യൻ സർക്കാർ സേവന തൊഴിലുകളിൽ പ്രവർത്തിച്ചാൽ മാനസികമായി അവർ വളരെ പ്രയാസപ്പെടാം. ആ വിഷയത്തിലേക്ക് പോകുന്നില്ല.

ഇവിടെ പറഞ്ഞുവന്നത്, ഇന്ത്യയിൽ ഇന്നുള്ള ഉന്നത വിദ്യാഭ്യാസം യഥാർത്ഥത്തിൽ ഈ നാട്ടിലെ ജനങ്ങളുടെ സാമൂഹിക പുരോഗതിക്ക് യാതോരു വിധ പാതയും ഒരുക്കുന്നില്ലാ എന്നതാണ്.

ഈ വിധ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം എന്താണ് എന്ന കാര്യം തന്നെ ഇന്ത്യയിലെ വിദ്യാഭ്യാസ വിദഗ്ദർക്ക് അറിവുണ്ട് എന്നു തോന്നുന്നില്ല.

അവരും ഇതേ പാതയിൽ വന്നാണ് വൻ സർക്കാർ ഉദ്യോഗം ലഭിച്ചത്. ഇത് തന്നെ വീണ്ടും വീണ്ടും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുക. അതിൽ, ഒരു നിസ്സാര ശതമാനം പേർക്ക് സർക്കാർ തൊഴിൽ കിട്ടാനുള്ള ഒരു ഡിഗ്രിയായി ഇത് നിലനിൽക്കും.

മറ്റുള്ളവർക്ക് ലഭിക്കുന്ന വിവരം, അവർ മാനസികമായും ബുദ്ധിപരമായും കഴിവു കുറഞ്ഞവർ ആണ് എന്നായിരിക്കും.

എന്നാൽ വാസ്തവം നോക്കുകയാണ് എങ്കിൽ ഈ രാജ്യത്ത് നടക്കുന്ന മിക്ക വാണിജ്യവും നിർമ്മാണപരവും ബുദ്ധിപരവുമായ പ്രവർത്തനങ്ങൾ നടത്തുന്നത് ഈ വിധം മാനസികമായും ബുദ്ധിപരമായും കഴിവു കുറഞ്ഞവർ എന്ന് ഔപചാരിക വിദ്യാഭ്യാസം മുദ്രകുത്തിയവർ തന്നെയാണ്.

കേരളത്തിൽ താഴെ നൽകിയിട്ടുള്ള വിഷയങ്ങളിൽ BA, MA, BSc., MSc.യും പോരാത്തതിന് PhDയും പഠിച്ചെടുക്കാനാവുന്നതാണ്. ഈ സംസ്ഥാനത്ത് പല സർവ്വകലാശാലകളും ഉണ്ട്.

BA Subjects
- Anthropology
- Economics
- Geography
- History
- Languages
- Literature
- Philosophy
- Political Science
- Psychology
- Sociology
- Applied Arts
- Music
- Theatre


BSc Subjects
- Biotechnology
- Computer Science
- Information Technology
- Nursing
- Biology
- Biochemistry
- Microbiology
- Chemistry
- Geology
- Physics
- Mathematics
- Statistics

അനേകം കോടി രൂപ എല്ലാ മാസവും ചിലവാക്കി ഇത്രമാത്രം വിവര വിജ്ഞാനം ഈ നാട്ടിൽ പടർത്തുന്നുണ്ട് എന്നതിനാൽ ഈ നാട്ടിലെ ആളുകളിൽ പലവിധ വ്യക്തിത്വ പരമായ വികസനവും കാണേണ്ടതാണ്.

എന്നാൽ, സർക്കാർ തൊഴിലും പണവും ആണ് ഇന്ന് മിക്ക ആളുകൾക്കും വ്യക്തിത്വം നൽകുന്നുള്ളു എന്നതാണ് വാസ്തവം.

ഇത് ഇല്ലാത്തവരെ തരം താഴ്ത്താനുള്ള ഒരു മാനോഭാവവും ഈ വിദ്യാഭ്യാസം മനസ്സിൽ തിരുകി കയറ്റുന്നുണ്ട്.

പോരാത്തതിന്, ഇവ രണ്ടും ഇല്ലായെങ്കിൽ സ്വന്തം വ്യക്തിത്തം നിലനിർത്തിക്കൊണ്ട് മറ്റാളുകളോട് സംസാരിക്കാൻ തന്നെ പ്രയാസം പലരുടേയും മനസ്സിൽ പടർന്നു കയറിയിരിക്കും.

അവരുടെ അധമത്വത്തെക്കുറിച്ച് അവരും ബോധവാന്മാരായിരിക്കും. ഈ ബോധം അവരിൽ ഇല്ലായെങ്കിൽ മറ്റുള്ളവർക്ക് പ്രയാസം തന്നെയും ആവും.

ഈ ഔപചാരിക വിദ്യാഭ്യാസ സാക്ഷ്യപത്രങ്ങൾ ഇല്ലാത്തവരെ വിഡ്ഢികൾ ആയിത്തന്നെയാണ് ഔപചാരികമായി കാണുന്നത്.

ഈ വിധ സാക്ഷ്യപത്രങ്ങൾ ഇല്ലാത്തവർക്ക് സർക്കാർ മേഖലയിലെ ഉന്നത തൊഴിലുകളിലേക്ക് പ്രവശനം ഇല്ല. എന്നുവച്ചാൽ, ഈ വിഡ്ഢി വിദ്യാഭ്യാസം നേടാത്തവർ പഴയ കാല തിരുവിതാംകൂർ രാജ്യത്തിലെ താഴ്ന്ന ജാതിക്കാരുടെ നിലവാരത്തിൽ ഉള്ളവർ ആണ്.

ഈ വിധമായുള്ള ഉന്നത വിദ്യാഭ്യാസം ലഭിച്ചവരിൽ മിക്കുവർക്കും ഇങ്ഗ്ളിഷ് പരിജ്ഞാനം ഇല്ല. ചിലർക്ക് ഇങ്ഗ്ളിഷ് നന്നായി വായിക്കാനും സംസാരിക്കാനും ആവും. എന്നാൽ ഇങ്ഗ്ളിഷ് ഭാഷയുടെ ആഴങ്ങളിൽ നിലകൊള്ളുന്ന മനുഷ്യ സമത്വത്തിൻ്റേയും മനുഷ്യ വ്യക്തിത്തത്തിൻ്റേയും ആശയങ്ങൾ ഇവരിൽ എത്തിയിരിക്കില്ല.

ഇവർ ഇങ്ഗ്ളിഷിലെ Mr. എന്ന വാക്കിനെ പേരിന് പിന്നിൽ സാർ എന്നു ചേർത്താണ് ഇങ്ഗ്ളിഷിലും ഉപയോഗിക്കുക. Mr. Ramesh ന് പകരം Ramesh Saar / Ramesh Sir.

ഈ വിധ വിദ്യാഭ്യാസം കൊണ്ട് ഈ നാട്ടിൽ യാതോരു സാമൂഹിക പുരോഗതിയും വരില്ല. പിന്നെ കുടുംബ പരമായി പുരോഗതി ലഭിക്കാൻ, പണം ഉണ്ടാക്കാനായുള്ള പല വിധ പദ്ധതിയും കണ്ടെത്തുക.

അല്ലെങ്കിൽ വല്ല ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും തൊഴിൽ കണ്ടെത്തുക. അവിടെ എങ്ങിനെയെങ്കിലും ഒട്ടിപ്പിടിച്ചു നിൽക്കുക. അവിടെയിരുന്നു കൊണ്ട് ഇന്ത്യയുടെ മഹത്വത്തെക്കുറിച്ച് വായാടിത്തം നടത്തുക.



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

32. Psychology എന്ന അക്കാഡമിക്ക് വിഷയം

Post posted by VED »

Image



ഒരിക്കൽ ഞാൻ അക്കാഡമിക്ക് നോട്ട്സ് ആയി ഒരാൾക്ക് എഴുതിക്കൊടുത്തത് Psychology എന്ന വിഷയത്തിലെ ചില ഭാഗങ്ങൾ ആയിരുന്നു. ഇത് ഓൺലൈനായി ലഭിച്ച ഒരു Ghostwriting ആയിരുന്നു.

ഈ വിഷയത്തിൻ്റെ ചില ഭാഗങ്ങൾ മാത്രമേ ഞാൻ എഴുതിയിരുന്നുള്ളു എന്നതിനാൽ, Psychology എന്ന പൂർണ്ണവിഷയത്തെ എനിക്ക് ലഭിച്ച എഴുത്ത് പരിചയത്തിൽ നിന്നും വിലയിരുത്താൻ ആവില്ല എന്നുള്ളത് ശരിയാണ്.

എഴുത്ത് മുന്നോട്ട് കൊണ്ട് പോകുന്നതിന് മുൻപായി എനിക്ക് പറയാനുള്ളത്, വ്യക്തികളുടെ മാനസിക പ്രശ്നങ്ങൾ കേൾക്കാനും അവയോട് അനുകമ്പയോടുകൂടി പ്രതികരിക്കാനും, അവയ്ക്ക് കാര്യക്ഷമമായ സാന്ത്വന ഉപദേശങ്ങളും പരിഹാരമാർഗ്ഗങ്ങളും നൽക്കാനും കെൽപ്പുള്ള ഒരു ആൾ ഉള്ളത് നല്ലതു തന്നെയാണ് എന്നതാണ്.

ഇങ്ങിനെയുള്ള ആൾക്ക് മനഃശാസ്ത്ര വിഷയത്തിൽ ഒരു വിദ്യാഭ്യാസ യോഗ്യതയുണ്ട് എങ്കിൽ അതും നല്ലതുതന്നെയാണ്. എന്നാൽ ഈ വ്യക്തിക്ക് വെറും വിദ്യാഭ്യാസ പഠനത്തിൽ നിന്നും ലഭിച്ച വിവരം മാത്രമേ ഉള്ളുവെങ്കിൽ അത് വൻ പോരായ്മതന്നെയാണ്.

അതേ സമയം, ഈ വിധമായുള്ള ഒരു മനഃശാസ്ത്ര വിദഗ്ദന് ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം നിർബന്ധമായും ഉണ്ടായിരിക്കേണം. കാരണം, മനുഷ്യ വ്യക്തിത്വത്തിനെ വിശാലമായി കാണാൻ ഇത് സാഹായിക്കും.

ഇതിനെല്ലാം ഉപരിയായി, ഹോമിയോപതി പോലുള്ള ഇതരമാർഗ ചികിസ്താരീതികളിൽ യോഗ്യതയുള്ളവരും നല്ലതാവാം

എന്നാൽ, മാനസിക പ്രശ്നവുമായി വരുന്ന വ്യക്തിയെ പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ നീ, അവൻ, അവൾ വാക്കുകളിൽ സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യാൻ മോഹമുള്ള മനഃശാസ്ത്ര വിദഗ്തരുടെ അടുത്തു പോകാതിരിക്കുന്നതും നല്ലതാണ്.

മാനസികമായി തളർന്നിരിക്കുന്ന ആളെ വീണ്ടും തരംതാഴ്ത്താൻ മോഹിക്കുന്ന ഉപേദശ്ഷ്ടാവ് ഒരു സഹായി അല്ല.

ഇനി ഞാൻ Psychology വിഷയത്തിൽ ചെയ്ത ghostwritingനെ കുറിച്ച് പറയാം.

ആ എഴുതിയ നോട്ട്സുകളിൽ ഞാൻ യാതോരു വിധ വിവരമോ മറ്റോ കണ്ടില്ലാ എന്നാണ് എനിക്ക് തോന്നുന്നത്.

എന്നാൽ നോട്ട്സുകൾ എഴുതി അയച്ചുകൊടുത്തതിന് ശേഷം, ആ വ്യക്തി Psychology വിഷയത്തിലെ കുറേ സാങ്കേതിക പദങ്ങൾ അയച്ചുതന്നു.

അവയെന്തായിരുന്നു എന്ന് എനിക്ക് ഇന്ന് ഓർമ്മയില്ല. എന്നാൽ ഈ വിധമായുള്ള കുറേ വാക്കുകൾ: Bipolar disorder, Borderline Personality Disorder, Hypomania, Mood disorders, Paranoia, Schizophrenia, Neurosis, Obsessive-compulsive disorder &c.

ആ ആൾ എന്നോട് ആവശ്യപ്പെട്ടത്, ഈ വിധമായുള്ള സാങ്കേതിക പദങ്ങൾ ഞാൻ എഴുതിക്കൊടുത്ത നോട്ട്സുകളിൽ ഉചിതമായയിടങ്ങളിലും സന്ദർഭോചിതമായ ഇടങ്ങളിലും തിരികച്ചേർക്കുക എന്നതായിരുന്നു. ഈ വിധമായുള്ള സാങ്കേതിക പദങ്ങൾ ആ നോട്ട്സുകളിൽ നിറഞ്ഞുനിന്നാലേ അതിന് പ്രഫൊസർ വിലനൽകുള്ളു എന്നും പറഞ്ഞു.

പണ്ട് ഞാൻ Civil Service പരീക്ഷാ കോച്ചിങ്ങിന് പോയപ്പോൾ, Political Science & International relationship എന്ന വിഷയത്തിൽ എഴുതിയ ലേഖനത്തിൽ സാങ്കേതിക പദങ്ങൾ നിറഞ്ഞുനിൽക്കണം എന്ന് പ്രൊഫസർ പറഞ്ഞ കാര്യം എനിക്ക് ഓർമ്മവന്നു.

മറ്റൊരു കാര്യം പറയാനുള്ളത് Psychology എന്നത് മനുഷ്യ മനസ്സിലെ വികാര വിക്ഷോഭങ്ങളേയും മറ്റും ഉപദേശങ്ങളിലൂടേയും മറ്റും മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത് എന്നാണ് തോന്നുന്നത്.

എന്നാൽ, psychiatry എന്ന വിഷയം മാനസിക പ്രശ്നങ്ങളെ ചികിത്സിക്കാനുള്ള ഒരു വൈദ്യശാസ്ത്ര ശാഖയാണ്. ഇതിൽ ഔഷധങ്ങളും മറ്റ് രീതികളിലുള്ള വൈദ്യശാസ്ത്ര പരമായുള്ള ഇടപെടലുകളും ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

ഈ വിഷയത്തിൻ്റെ ഉള്ളറകൾ എനിക്ക് ഒട്ടും തന്നെ അറിയില്ല. എന്നാൽ Psychologyയും psychiatryയും സംഘടിതമായി നിന്ന് ഉപദേശിച്ച ഒരു മനോരോഗ ചികിസ്താ രീതിയുണ്ടായിരുന്നു. അത് Lobotomy ആയിരുന്നു.

വളരെ വ്യത്യസ്തമായി പെരുമാറുകയും മറ്റുള്ളവരുടെ നിയന്ത്രണ ശ്രമങ്ങളെ കഠിനമായി നേരിടുകയും ചെയ്യുന്ന പ്രകൃതക്കാരായിട്ടുള്ളവരിലും മറ്റും ഇത് ചെയ്യുമായിരുന്നു.

വളരെ ലളിതമായി പറയുകയാണ് എങ്കിൽ തലയോട്ടി തുറന്ന്, തലച്ചോറിൻ്റെ frontal lobeൽ ഒരു മൂർച്ചമുള്ള കത്തികൊണ്ട് ചെറുതായി ചുരണ്ടിക്കളയൽ ആണ് ഇത്.

ഇത് വൻ മനഃശാസ്ത്ര വൈദഗ്ദ്യമായി 1940കളിൽ സ്തുതിക്കപ്പെട്ടിരുന്നു. 1949ൽ ഈ ചികിസ്താരീതി കണ്ടെത്തിയവർക്ക് Nobel സമ്മാനം ലഭിക്കുകയും ചെയ്തു.

എന്നാൽ, ഈ ചികിസ്താരീതി അനുഭവിച്ച വ്യക്തികളിൽ പലരും ഏതാണ്ട് vegetable അവസ്ഥയിലേക്ക് മാറി എന്ന ആരോപണം വന്നതോടുകൂടി, ഇത് നിരോധിക്കപ്പെട്ടു.

അമേരിക്കൻ പ്രസിഡൻ്റായിരുന്ന John F. Kennedyയുടെ സഹോദരിയായിരുന്ന Rosemary Kennedyയെ കുടുംബത്തിലുള്ളവർക്ക് നിയന്ത്രിക്കാനാവുന്നില്ല എന്ന തോന്നൽ വന്നു. പോരാത്തതിന്, പഠിക്കാനായി താമസിച്ചിരുന്ന Conventൽ നിന്നും യാതോരു നിയന്ത്രണവും വകവെക്കാതെ പുറത്തു കടക്കുന്ന ഒരു സ്വഭാവും ഇവർക്ക് ഉണ്ടായിരുന്നു.

Kennedy കുടുംബ ഐറിഷുകാരായിരുന്നു. ഫ്യൂഡൽ ഭാഷാ ജനം.

Rosemary Kennedyയെ Lobotomyക്ക് വിധേയമാക്കിയാൽ, ഇവർ അനുസരണത്തിലേക്ക് വരും എന്ന് ചില ഡോക്ടർമാർ ഇവരുടെ പിതാവിന് ഉപേദശം നൽകി. അങ്ങിനെ ഇരുപത്തി മൂന്ന് വയസ്സുള്ള ഇവരെ Lobotomyക്ക് വിധേയയാക്കി. അതോടുകൂടി, ഇവർ ഒരു vegetable ആയി മാറി.

ഇതേ പോലുള്ള ഒരു ചികിസ്താരീതിയാണ് Shock therapy അഥവാ Electroconvulsive Therapy. തലച്ചോറിലൂടെ കറണ്ട് കടത്തി വിടുക എന്നതാണ് ഇത്.

ഇങ്ഗ്ളിഷ് സാഹിത്യത്തിൽ Nobel സമ്മാനം ലഭിച്ച Ernest Hemingwayക്ക് ജീവതത്തിൽ നിത്യവും എന്തെങ്കിലും ദുരിതമോ അപകടമോ വരുമായിരുന്നു.

ഇത് ഇദ്ദേഹത്തിൽ പലതരത്തിലുള്ള വിഷാദങ്ങളും വരുത്തിയിരുന്നു. 1960ലോ മറ്റൊ ഇദ്ദേഹത്തിന് Schizophrenia ഉണ്ട് എന്ന് ചില മനോരോഗ വിദഗ്ദർ വിധിയെഴുതി. ഇദ്ദേഹത്തെ പിടിച്ച് തലച്ചോറിന് ഷോക്ക് ചികിസ്ത നൽകി, പതിനഞ്ചു പ്രാവശ്യം.

ഇതോടുകൂടി, ഇദ്ദേഹത്തിന് എഴുതാൻ പറ്റാത്ത അവസ്ഥ വന്നു. തുടർന്ന് ഇദ്ദേഹം സ്വയം തലക്ക് വെടിവെച്ചുകൊണ്ട് ആത്മഹത്യ ചെയ്തു.

ഏതാണ്ട് മുപ്പത് വർഷത്തിന് മുൻപ് ഇതേ പോലെ തലച്ചോറിന് ഷോക്ക് നൽകി ചികിസ്തിച്ച് അക്രമവാസന ഇല്ലാതാക്കപ്പെട്ട രണ്ട് വ്യക്തികളെക്കുറിച്ച് എനിക്ക് അറിയാം. അതിൽ ഒരാളുമായി ഞാൻ നേരിട്ട് സംസാരിച്ചിട്ടുമുണ്ട്.

രണ്ടു പേർക്കും അവരുടെ ബുദ്ധി ഉപയോഗിക്കുന്നതിന് ചെറിയ തോതിലുള്ള ന്യൂനത സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു.

രണ്ട് പേരിൽ ഒരാൾ അയാളുടെ പിതാവുമായും മറ്റേയാൾ മാതാവുമായും ഏറ്റുമുട്ടിയെന്നാണ് തോന്നുന്നത്. മറ്റാളുകളുമായി ഇവർക്ക് യാതോരു പ്രശ്നവും ഉണ്ടായിരുന്നില്ല.

കറണ്ട് ചികിസ്ത നൽകിയതോടുകൂടി, അവർക്ക് അവരുടെ മാതാപിതാക്കളെ ആക്രമിക്കാനുള്ള കഴിവു നഷ്ടപ്പെട്ടു.

ഈ വിധമായുള്ള Lobotomy / Electroconvulsive Therapy കൾക്ക് അന്നുണ്ടായിരുന്ന മുഖ്യ പ്രശ്നം രോഗി എന്ന് അനുമാനിക്കപ്പെടുന്ന വ്യക്തിക്ക് തനിക്ക് ചികിസ്ത ലഭിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ യാതോരു തീരുമാനവും സ്വന്തമായി എടുക്കാൻ ആവില്ല എന്നതാണ്.

കുടുംബക്കാർ പിടിച്ചു കൊണ്ടു പോയി ബലം പ്രയോഗിച്ചാണ് ഇതു ചെയ്യുക.

ഏതാണ്ട് നൽപ്പത് വർഷങ്ങൾക്ക് മുൻപ് ഇതേ പോലെ psychiatristൻ്റെ മുന്നിൽ കൊണ്ട് വരപ്പെട്ട ഒരു ചെറുപ്പക്കാരന് പറ്റിയ അനുഭവം അത് കണ്ടു നിന്ന ഒരു യുവ ഡോക്ടർ എന്നോട് പറയുകയുണ്ടായി.

ഈ ചെറുപ്പക്കാരനെ കുടുംബക്കാർ പിടിച്ചു കെട്ടിയാണ് കൊണ്ടുവന്നത്. ഡോക്ടർ എന്തോ ചോദിച്ചപ്പോൾ, ആ ആൾ തർക്കുത്തരമായാണ് മറുപടി പറഞ്ഞത്. ഡോക്ടർക്ക് അത് അത്രകണ്ട് പിടിച്ചില്ല.

ഡോക്ടർ കൈ അടയാളം കാണിച്ചു. ആ ആശുപത്രിയിലെ ശിപായിമാർ ഈ ആളെ പിടിച്ചു വലിച്ച് Electroconvulsive Therapy / Shock treatment നൽകുന്ന മേശയിൽ പിടിച്ചു കിടത്തി. എന്നിട്ട് തലയിൽ ഇലക്ട്രോടുകൾ ഘടിപ്പിച്ചു. കറണ്ട് നൽകി.

ചെറുപ്പക്കാരൻ പിടഞ്ഞു കൊണ്ടിരുന്നു. നേരിയ നേരം കൊണ്ട് ഇത് കഴിഞ്ഞു. ചെറുപ്പക്കാരൻ ആകെ തളർന്നു പോയിരുന്നു.

എന്നാൽ പണ്ട്, അതായത്, ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ്, പരിചയമുള്ള ഒരു MD ഡോക്ടറോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആ ആൾ എന്നോട് പറഞ്ഞത്: Don't talk to me about psychiatry. So many Gulmal is going on in there എന്നാണ്.

ഇത് പണ്ടെത്തെ കാര്യം. ഇന്ന് ഈ ചികിസ്താരീതി വളരെ പുരോഗമിച്ചിട്ടുണ്ട് എന്നും ഈ പ്രക്രിയക്ക് വിധേയമാക്കുന്ന വ്യക്തിയെ മയക്കിക്കിടത്തിയാണ് ഇത് ചെയ്യുന്നതെന്നും ഓൺലൈൻ വേദികളിൽ എഴുതിക്കാണുന്നു.

ഈ വിധമായുള്ള ചികിസ്തയിൽ ഉള്ള മികവ്, ഇത് വളരെ ചിലവ് കുറഞ്ഞ ഒരു ചികിസ്താരീതിയാണ് എന്നതാണ്. അക്രമാസക്തനായ വ്യക്തി വളരെ പെട്ടെന്ന് തളരും.

എന്നാൽ മനോരോഗ ചികിസ്തയിൽ മൊത്തമായി ഒരു പ്രശ്നം ഉണ്ട്.

അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ എഴുതാം എന്നു വിചാരിക്കുന്നു.



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

33. മനഃശാസ്ത്രം

Post posted by VED »

Image



എൻ്റെ ചെറുപ്പകാലത്ത് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു വമ്പൻ മലയാളം വാരികയിൽ വെല്ലൂർ എന്ന സ്ഥലനാമം പേരിൽ ചേർത്തുകൊണ്ടുള്ള ഒരു Dr. നിരന്തരമായി ഒരു മനഃശാസ്ത്ര പംക്തി എഴുതുമായിരുന്നു.

Dr. എന്ന തലക്കെട്ട് പേരിന് മുന്നിൽ സാധാരണ ഗതിയിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം എടുത്തവരാണ് ഉപയോഗിക്കാറ്. പോരാത്തതിന്, PhD കൈക്കലാക്കിയവർക്കും ഇത് ചെയ്യാം.

എന്നാൽ ഈ മനഃശാസ്ത്രജ്ഞൻ Dr.എന്നത് ഉപയോഗിച്ചത്, ഒന്നുകിൽ ആ ആൾ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളെജിലെ Psychiatrist ആയതു കൊണ്ടാവാം. അതുമല്ലായെങ്കിൽ Psycologyൽ BAയും MAയും എടുത്തതിന് ശേഷം, ഒരു PhDയും കരസ്ഥമാക്കിയിട്ടുണ്ടാവാം.

എന്നാൽ Psycologyൽ BAയോ MAയോ എടുത്തവർ വല്ല ആശുപത്രിയിലും Clinical Psychologistഓ Psychotherapistഓ ആയി പ്രവർത്തിക്കുമ്പോൾ Dr. എന്ന തലക്കെട്ട് പേരിന് മുൻപിൽ വച്ചാൽ, ആളുകളുടെ മനസ്സിൽ ഒരു സ്ഥാനീകരണം ലഭിക്കും. ഇതും ഗുണം ചെയ്യുന്ന കാര്യം തന്നെ.

ഈ വെല്ലൂരിലെ Dr. എന്തു തരം മനഃശാസ്ത്രജ്ഞൻ ആണ് എന്ന് എനിക്ക് അറിയില്ല. എന്നാൽ, ഇദ്ദേഹം ഓരോ ആഴ്ചയിലും ഓരോ വ്യക്തികളുടെ മനഃപ്രയാസങ്ങൾക്ക് നീണ്ട ഉത്തരങ്ങൾ നൽകുന്നത് വായിക്കാൻ അന്ന് വൻ രസം തന്നെയായിരുന്നു. പലരും ഇത് ഒരു ലഹരിപോലെ വായിക്കുമായിരുന്നു.

ഈ എഴുത്തുകളിൽ ഞാൻ ശ്രദ്ധിച്ച കാര്യം ഉന്നത നിലവാരത്തിലുള്ള ഭാഷാ വാക്കുകൾ കൈവശമുള്ള ആരോ ആണ് ഇത് എഴുതുന്നത് എന്നതായിരുന്നു. ഈ വിധം നിത്യമായി ഒരു വാരികയിൽ എഴുതുന്നത് പലപ്പോഴും ആ വാരികയിലെ എഡിട്ടോറിൽ വിഭാഗത്തിലെ ജീവനക്കാരുടെ ഒരു കൂട്ടായ പ്രവർത്തനമായിരിക്കും.

ഇതേ പോലെ തന്നെ അന്ന് മനഃശാസ്ത്രജ്ഞൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് Dr. A.T.Kovoor ആണ്. ഇദ്ദേഹം യുക്തിവാദിയും ദൈവത്തിൻ്റെ അസ്തിത്വത്തെ മനഃശാസ്ത്ര വിവരങ്ങളിലൂടെ നിഷേധിച്ചു കാണിക്കുന്ന വ്യക്തിയും ആയിരുന്നു.

ഇദ്ദേഹത്തിൻ്റെ Dr. പദവി parapsycologyൽ എടുത്ത PhD ആണ്. അല്ലാതേയുള്ള ഡോക്ടർ അല്ല ഇദ്ദേഹം.

ഈ എന്തു PhD ആണ് എന്നും ഇത് എവിടുന്ന് ഇദ്ദേഹത്തിന് കിട്ടിയെന്നു പറഞ്ഞ് അന്ന് കുറേ കോലാഹലങ്ങൾ നടന്നിരുന്നു.

പിന്നെ അന്ന് പിറന്ന ഒരു മാസികയും ഉണ്ടായിരുന്നു. പേര് മനഃശാസ്ത്രം എന്നാണ് ഓർമ്മ.

ഇവയെല്ലാം വായിച്ച എനിക്ക് മൊത്തമായി തോന്നിയത്, ഇവരെല്ലാം വളരെ തുച്ഛമായ വിവരത്തോടുകൂടി, വളരെ തുച്ഛമായ വിവരം ഉള്ള ആളുകളിൽ വൻ മതിപ്പ് ഉളവാക്കുകയാണ് എന്നായിരുന്നു.

ഇതേ കാര്യം എന്നോട് മറ്റൊരു വ്യക്തി അന്ന് പറയുകയുണ്ടായി. ആ ആൾ എന്നോട് പറഞ്ഞ കാര്യം ഞാൻ കുറച്ചുകൂടി വിശാലമായി ഇവിടെ എഴുതുകയാണ്:

ഈ വിധ മനഃശാസ്ത്ര എഴുത്തുകളും ഉപദേശങ്ങളും മാസികകളും മറ്റും മനുഷ്യൻ സമൂഹത്തിലേയും കുടുംബത്തിലേയും തൊഴിൽ വേദികളിലേയും വ്യക്തി ബന്ധങ്ങളിലേയും പലവിധ സങ്കീർണ്ണമായ കണ്ണികളിലും പെട്ട് ഉഴലുമ്പോളും, അവയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വേവലാതികളെ നേരിടുമ്പോളും, അവയിൽ നിന്നും രക്ഷനേടാനായി ശ്രമിക്കുമ്പോഴും സ്വമേധയാ പ്രതികരിക്കുന്ന ഭാവത്തിനും വാക്കുകൾക്കും ചെയ്തികൾക്കും മറ്റും neurosis, phobia, obsessive-compulsive disorder (OCD) തുടങ്ങിയ പേരുകൾ നൽകിക്കൊണ്ട് ആളുകളിൽ പേടി വരുത്തുകയാണ് ചെയ്യുക എന്ന്.

ഇതെല്ലാം വായിച്ച ജനം തമ്മിൽത്തമ്മിൽ വൻ പേരുകൾ ഉള്ള മനോരോഗാവസ്ഥകൾ കണ്ടു തുടങ്ങും.

ആരെങ്കിലും ചെറുതായി ഒന്ന് വ്യതിചലിച്ചുകൊണ്ട് പ്രവർത്തിച്ചാൽ, ഉടനെ മനോരോഗ വിദഗ്ദൻ്റെ അടുത്ത് അയാളെ കൊണ്ടു പോകണം എന്ന് വൻ വിവരജ്ഞാനത്തോടുകൂടി ഉപദേശിക്കും, പ്രഖ്യാപിക്കും.

ഈ വിധമായുള്ള ഉപദേശങ്ങൾക്കും എഴുത്തുകൾക്കും ഉള്ള ഒരു പരാധീനത, ഇവ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നാൽ, ആളുകൾക്ക് ബോറടിക്കും എന്നതാണ്.

മാത്രവുമല്ല, പലപ്പോഴും കണ്ട കാര്യം, ഈ വിധ ഉപദേശങ്ങളിൽ ആ ഉപദേശകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളും ചായ്വുകളും അറപ്പുകളും അനുഭവജ്ഞാനങ്ങളും വിവരങ്ങളും വിവരക്കേടുകളും കലർന്നിരിക്കും എന്നതാണ്. എന്നു വച്ചാൽ, absolute അഥവാ കേവലമായ ശാസ്ത്ര സത്യങ്ങൾ അല്ല ഇവർ ഉരുവിടുന്നത് എന്ന്.

പലപ്പോഴും ഈ വിധമായുള്ള മനഃശാസ്ത്രജ്ഞരുടെ ഉപദേശങ്ങളിൽ അവരുടെ സ്വന്തമായ വിവര പരിധികളും സാംസ്ക്കാരിക വിലയിരുത്തലുകളും പേടികളും കയറിക്കൂടും.

എന്നിരുന്നാലും, നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് വായനാ ശീലം ഇവരിൽ ഒരു മികവു വരുത്തിയേക്കാം.

Psycologyയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് Dr. Sigmund Freud ആണ്. ഇദ്ദേഹത്തിൻ്റെ Dr. ഡിഗ്രി വൈദ്യശാസ്ത്ര പഠനത്തിൽ നിന്നും ലഭിച്ചതുതന്നെയാണ് എന്നാണ് തോന്നുന്നത്.

ഇദ്ദേഹം ഇങ്ഗ്ളിഷുകാരനല്ല. അതിനാൽ തന്നെ ഇദ്ദേഹത്തിൻ്റെ രാജ്യത്തിലെ (Austria) ഭാഷയുടെ മാനസികവും സാമൂഹികവും ആയ രൂപകൽപ്പനാ കോഡുകൾ ഇദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങളെ സ്വാധീനിച്ചിരിക്കാം.

ഇദ്ദേഹം ലൈഗികതയ്ക്ക് മനഃശാസ്ത്രത്തിൽ വൻ പ്രാധാന്യം നൽകിയിരുന്നു എന്നാണ് തോന്നുന്നത്. ഇത് ഇവിടെ എടുത്ത് പറയേണ്ടുന്ന ഒരു കാര്യം തന്നെയാണ്.

കാരണം, ചിലപ്പോഴെല്ലാം ചില മലയാളം മനഃശാസ്ത്രജ്ഞരുടെ അനുഭവ കഥകൾ പറയുന്ന വീഡിയോകൾ കണ്ടിട്ടുണ്ട്. അവയിൽ ചിലതിൽ ചെറുപ്പക്കാരിൽ ചിലർ സ്വന്തം മാതാവിനോട് ലൈംഗിക താൽപ്പര്യം കാണിച്ച കാര്യത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്.

ഇവർ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വാചാലമായി തെറ്റായ കൂട്ടുകെട്ടിനെക്കുറിച്ചും, ഇന്ന് വളരുന്ന ചെറുപ്പക്കാരുടെ മാനസിക നിലവാരത്തകർച്ചയെക്കുറിച്ചും മറ്റും പറയുന്നത് കേട്ടിട്ടുണ്ട്.

പുരുഷന്മാർക്ക് സ്വന്തം മാതാവിനോട് ലൈംഗിക താൽപ്പര്യം തോന്നുക എന്ന കാര്യം ഒരു സാധരണ കാര്യമാണ് എന്നു തോന്നുന്നില്ല. എന്നാൽ ഇത് ചിലരിൽ നിലവിൽ ഉള്ള കാര്യവുമാവാം.

മനഃശാസ്ത്രത്തിൻ്റെ പിതാവായ Freud പുരുഷന്മാരിൽ ഈ വിധമായുള്ള ഒരു വികാരം ഉണ്ട് എന്ന് തറപ്പിച്ചു പറയുന്നുണ്ട് എന്ന് വായിച്ചതായി ഓർക്കുന്നു.

ഈ മാനസിക ഭാവത്തിന് ഇദ്ദേഹം ഒരു പേരും കൊടുത്തിട്ടുണ്ട്: Oedipus complex.

ഇദ്ദേഹം മാനസിക പ്രശ്നങ്ങളെ മാറ്റാനായി പല പദ്ധതികളും രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അവ പ്രാവർത്തികമായേക്കാം.

ഞാൻ ഇദ്ദേഹത്തിൻ്റെ കൃതികൾ വായിച്ചിട്ടില്ല. എന്നാൽ, ഇദ്ദേഹത്തിൻ്റെ നിഗമനങ്ങൾക്കും ഒരു വ്യക്തമായ തിരിച്ചറിവിൻ്റെ platform ഇല്ലായിരുന്നുവെന്ന് ഒരു തോന്നൽ.

ഈഡിപസ് കോംപ്ളക്കിൻ്റെ (Oedipus complex) കാര്യം പറഞ്ഞപ്പോൾ, ഒരു കാര്യം ഓർമ്മവരുന്നു.

കുറേ വർഷങ്ങൾക്ക് മുൻപ് ഒരു ചെറുപ്പക്കാരൻ എന്നോട് പറയുകയുണ്ടായി, അയാൾ സ്വന്തം മാതാവിൻ്റെ ശരീര ലാവണ്യത്തെ നോക്കിക്കൊണ്ട് മുഷ്ടിമൈഥുനം ചെയ്യാറുണ്ട് എന്ന്. ഈ ആളെക്കാൾ വെറും പതിനേഴോ മറ്റോ പ്രായം മാത്രമാണ് മാതവിന് ഉണ്ടായിരുന്നത്. മാതാവണെങ്കിൽ വൻ സുന്ദരിയും.

നേരത്തെ സൂചിപ്പിക്കപ്പെട്ട ചില മലയാളം മനഃശാസ്ത്രജ്ഞർ ഈ ഒരു കാര്യത്തെക്കുറിച്ച് വാചാലമായി സംസാരിക്കുമ്പോൾ, എന്തു കൊണ്ടാണ് മനഃശാസ്ത്രത്തിൻ്റെ പിതാവ് പലവട്ടം പറഞ്ഞിട്ടുള്ള Oedipus complex സൂചിപ്പിക്കാതെ, ഇന്നത്തെ ചെറുപ്പാക്കാരുടെ തെറ്റായ കൂട്ടുകെട്ടിനെക്കുറിച്ചും, അവരുടെ മാനസിക നിലവാരത്തകർച്ചയെക്കുറിച്ചും മറ്റും വാചാലമാകുന്നു എന്നു ആലോചിച്ചുപോകുന്നു.

എന്തെല്ലാമോ വിവരങ്ങളും വിവരക്കേടുകളും!

ഇവരെക്കുറിച്ച് ഈ വിധം പറയുമ്പോഴും, ഇവർ ഉപയോഗ ശൂന്യരായ കൂട്ടർ ആണ് എന്ന് വിധിയെഴുതാൻ ഞാൻ തയ്യാറല്ല.

തുടരും....



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

34. വൈദഗ്ധ്യത്തിൻ്റെ പരിമിതി

Post posted by VED »

Image



കഴിഞ്ഞ അദ്ധ്യായത്തിൽ പരാമർശിച്ച സ്വന്തം മാതാവിൻ്റെ ശരീര ലാവ്യണ്യത്തെ നോക്കിയും ഭാവനചെയ്തും മുഷ്ടിമൈഥുനം ചെയ്തിരുന്ന ചെറുപ്പക്കാരന് ഈ വിധമായുള്ള ഒരു സ്വഭാവം വളർന്നുവന്നത്, ആറാം വയസ്സിൽ കുളിമുറിയൽ കുളിക്കുന്ന തൻ്റെ മാതാവിൻ്റെ നഗ്നത കണ്ടതുകൊണ്ടാണ്.

കുളിമുറിയുടെ കട്ടില ഭിത്തിയിൽ നിന്നും ചെറുതായി അടർന്നാണ് നിന്നിരുന്നത് പോലും. അന്നുണ്ടായിരുന്ന ഫിലമെൻ്റ് ബൾബ് പ്രകാശത്തിൽ 23 വയസ്സോളം പ്രായമുള്ള ഒരു യുവതിയുടെ നഗ്നതയാണ് ആറു വയസ്സുള്ള മകൻ കണ്ടു നിന്നത്, പലവട്ടം.

ഇതിൽ നിന്നും ഉടലെടുത്ത ലൈംഗിക വികാരം, Sigmund Freud സിദ്ധാന്തീകരിച്ച Oedipus Complexസുമായി എന്തെങ്കിലും ബന്ധം ഉണ്ട് എന്നു തോന്നുന്നില്ല.

Oedipus Complex സിദ്ധാന്തം പ്രകാരം, മകനിൽ അച്ഛനോട്, അമ്മയുടെ കാര്യത്തിൽ ഒരു മത്സര ബുദ്ധിതന്നെ നിലനിൽക്കുംപോലും. ഇതൊക്കെ ഉള്ള കാര്യം തന്നെയാണോ, ആവോ?

കമ്പിക്കഥകൾ എന്ന വെബ് സൈറ്റുകളിൽ, ഈ വിധമുള്ള, മകന് ചെറുപ്പക്കാരിയായ അമ്മയോടുള്ള താൽപ്പര്യ കഥകൾ ഉള്ളതായി പണ്ട് കണ്ടിരുന്നു. ഇന്ന് അശ്ലീല സാഹിത്യങ്ങളിൽ തൽപ്പര്യം തീരെ കുറവായതിനാൽ ആ വിധ കാര്യങ്ങൾ വായിക്കാൻ പോകാറില്ല. എന്നിരുന്നാലും, ഓർമ്മയിൽ ഉള്ളത്, ഈ വിധ കഥകൾ പലതിലും വളരെ അറപ്പുതോന്നിക്കുന്ന കാര്യങ്ങളും നിറഞ്ഞു നിന്നിരുന്നു എന്നതാണ്.

ഈ വിധ കഥകൾക്ക് വായനക്കാർ ഉണ്ട് എന്നതും ഒരു വാസ്തവം തന്നെയായിരുന്നു. അപ്പോൾ മനസ്സിലാകുന്നത്, ഈ വിധം ചിന്തകൾ ഉള്ള ചെറുപ്പക്കാരും ഉണ്ട് എന്നതാവാം.

Sigmund Freudൻ്റെ സിദ്ധാന്തത്തിൽ ലൈംഗികതയ്ക്ക് വൻ പ്രാധാന്യം നൽകുന്നുണ്ട് എന്നാണ് തോന്നുന്നത്. മനുഷ്യൻ്റെ പലവിധ പെരുമാറ്റങ്ങൾക്കും പിന്നിൽ ചെറുപ്പകാലത്ത് അനുഭവിച്ച ലൈംഗിക അനുഭവങ്ങൾ കാരണമാവും എന്ന്.

ഇതും ശരിയാണ് എന്നു തോന്നുന്നില്ല. ഒരേ പോലുള്ള ലൈംഗിക അനുഭവങ്ങൾ ലഭിച്ച വ്യത്യസ്ത വ്യക്തികൾ വ്യത്യസ്ത ചുറ്റുപാടുകളിൽ വളർന്നുവന്നാൽ വ്യത്യസ്ത വ്യക്തിത്വം തന്നെയായിരിക്കും അവർക്ക് ഉണ്ടാവുക എന്നാണ് എനിക്കു തോന്നുന്നത്.

എന്നാൽ, അവരിൽ ഒരേ പോലുള്ള ലൈംഗിക ചിന്തകളും പ്രവർത്തനങ്ങളു കണ്ടേക്കാം. എന്നാൽ ഒരു വ്യക്തിയുടെ പെരുമാറ്റം തികച്ചും ലൈംഗികതയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. മനസ്സിൽ അനേകായിരം മറ്റ് ചിന്തകളും കാണും.

Sigmund Freud എഴുതിയ The Interpretation of Dreams (സ്വപ്നങ്ങളുടെ വ്യഖ്യാനം) എന്ന ഗ്രന്ഥത്തിൽ ലൈംഗികതയെ പരാമർശിക്കുന്നില്ലാ എന്ന് Freud അവകാശപ്പെടുന്നുണ്ട് പോലും. എന്നാൽ, ഈ ഗ്രന്ഥം Oedipus Complex എന്ന സിദ്ധാന്തത്തിന് പിന്നീട് അടിസ്ഥാനമായി വരുന്നുണ്ട് എന്നും എഴുതിക്കാണുന്നു.

Sigmund Freud എഴുതിയ യാതോരു പുസ്തകങ്ങളും ഞാൻ വായിച്ചിട്ടില്ല. അതിനാൽ തന്നെ ഈ വിധമായുള്ള കാര്യങ്ങളെപ്പറ്റി ആധികാരികമായി എനിക്ക് യാതൊന്നും പറയാൻ ആവില്ല.

എന്നാൽ ഞാൻ അക്കാഡമിക്ക് നോട്ട്സോ മറ്റോ ആയി MSc. വിദ്യാർത്ഥിക്ക് Psycologyയിൽ എഴുതിക്കൊടുത്ത കാര്യങ്ങളിൽ ഈ വിധമായുള്ള യാതൊന്നും കണ്ടതായി ഓർക്കുന്നില്ല. അതിൽ കണ്ടത്, പണ്ട് വെല്ലൂരുകാരൻ ഡോക്ടർ മലയാളം വാരികയിൽ നിത്യവും എഴുതിക്കൊണ്ടിരുന്ന കാര്യങ്ങളുടെ ഒരു വിശാല രൂപം മാത്രമായിരുന്നു.

വിവരവും വിശാല മനോഭാവവും ഉള്ള ഒരു മനഃശാസ്ത്രജ്ഞൻ വൻ ഉപകാരം ചെയ്യുന്ന വ്യക്തിതന്നെയാണ്.

എന്നാൽ ഈ വ്യക്തിയുടെ കൈകളിൽ ഉള്ള തൊഴിൽ ഉപകരണവും തൊഴിൽ പഠിപ്പിക്കൽ ശാസ്ത്രവും ആയ Psycologyയും Psychiatryയും എത്രമാത്രം കാര്യക്ഷമതയും വൈദഗ്ധ്യവും ഉള്ള കാര്യങ്ങൾ ആണ് എന്നത് ഒരു ചോദ്യമായി നിലനിൽക്കേണ്ടുന്നതാണ്.

എന്നാൽ ഇന്നുള്ള പല അക്കാഡമിക്ക് വിഷയങ്ങൾക്കും ഈ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്.

എല്ലാ വൈദ്യ ശാസ്ത്ര തൊഴിലുകൾക്കും ലൈസൻസ് ആവശ്യമാണ്. ഇതില്ലാതെ Psycologyയും Psychiatryയും പ്രാക്ടിസ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല.

മാത്രവുമല്ല ഈ വിധമായുള്ള ലൈസൻസ് ഉള്ളവർക്ക് മറ്റ് ആളുകളുടെ മേൽ പലവിധ അധികാരങ്ങളും വന്നുചേരും. ഒരു വ്യക്തിയെ പിടിച്ച് മനോരോഗ ചികിസ്തക്കായി പിടിച്ചുവെക്കാൻവരെ ഇവർക്ക് ശുപാർശ ചെയ്യാൻ ആവും.

മനോരോഗ ചികിസ്തയ്ക്ക് ഉള്ള ഏറ്റവും വലിയ പരാധീനത, എന്താണ് മനസ്സ് എന്നതിനെക്കുറിച്ച് ഈ വിധ വിദഗ്ദർക്ക് യാതോരു ധാരണയും ഇല്ലാ എന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പല കാര്യങ്ങളും പറയേണ്ടിയിരിക്കുന്നു.

അത് അടുത്ത എഴുത്തിൽ ആവാം എന്നും പറയുന്നു.



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

35. മനസ്സിന്‍റെ മേഖല

Post posted by VED »

Image



പല മൃഗങ്ങളിലും ലൈംഗികതയുടെ കാര്യത്തിൽ മാതാവ് - പിതാവ്, സഹോദരീ സഹോദരൻ തുടങ്ങിയ വേലിക്കെട്ട് ഇല്ലായെന്നാണ് തോന്നുന്നത്.

എന്നാൽ ചില മൃഗങ്ങളുടെ കാര്യത്തിൽ വ്യക്തവും വളരെ ദൃഢവുമായ കുടുംബ ബന്ധ വേലിക്കെട്ടുകൾ ജീവിതകാലമത്രയും നിലനിൽക്കും പോലും.

ഇങ്ങിനെയുള്ള ഒന്നാണ് Grey wolves എന്നു പറയപ്പെടുന്നു.

ഇവിടെ ഈ കാര്യം പറഞ്ഞുവെന്നേയുള്ളു. ഇതും ഈ എഴുതിക്കൊണ്ടിരിക്കുന്ന വിഷയവുമായി എന്താണ് ബന്ധം എന്നു പറയാനാവില്ല.

എന്നാൽ ലൈംഗികതയ്ക്ക് ഈ മൃഗങ്ങളുടെ മാനസിക സമനിലയുമായി എന്തെങ്കിലും ബന്ധം കാണും എന്നു തോന്നുന്നില്ല.

എന്നാൽ, ലൈംഗികതയുടെ കാര്യത്തിൽ വൻ വേലിക്കെട്ടുകളും ലഭ്യതക്കുറവും മത്സരങ്ങളും ഉള്ള ഒരു ജീവിത വേദിയിൽ ഇത് മനസ്സിനെ ബാധിച്ചേക്കാം എന്നും പറയാമെന്നു തോന്നുന്നു. കൂടുതൽ പറയാനുള്ള വിവരം എനിക്കില്ല.

ഇനി മനസ്സിൻ്റെ കാര്യം പറഞ്ഞു തുടങ്ങാം.

പണ്ട്, കുറേ വർഷങ്ങൾക്ക് മുൻപ്, ഒരു ഇങ്ഗ്ളിഷ് വാരികയിൽ, മനഃശാസ്ത്രജ്ഞനോട് ചോദിക്കുക എന്ന പംക്തിയിൽ ഒരാൾ എഴുതിയതു കണ്ടു.

അയാൾ ഗൾഫിൽ ഒരു ആശുപത്രിയിൽ ജീവനക്കാരനാണ്. ഇളം ഉറക്കത്തിൽ ചിലപ്പോൾ അനുഭവിക്കുന്ന ഒരു കാര്യമാണ് ഈ ആൾ പറഞ്ഞത്.

പെട്ടെന്ന് ശരീരം അനക്കാൻ പറ്റാതെയാവും. തലയ്ക്കുള്ളിൽ വൻ ബഹുവർണ്ണ വെളിച്ചവും, ശബ്ദമില്ലാത്ത പൊട്ടിത്തെറിയും മറ്റും അനുഭവപ്പെടും.

ഇത് ഏതാനും സെക്കണ്ടുകൾ നീണ്ടുനിൽക്കും. പിന്നീട്, ചെറിയ തോതിലുള്ള വിയർപ്പോടുകൂടി, വ്യക്തി എഴുന്നേൽക്കും.

ഇത് എന്ത് പ്രതിഭാസമാണ്? വല്ല മനോരോഗമോ മറ്റോ ആണോ?

ഈ ചോദ്യത്തിന് ഉത്തരമായി കണ്ടത്, തലച്ചോറിൽ സംഭവിക്കുന്ന electro-chemical അസന്തുലിതാവസ്ഥ (imbalance) ആണ് ഇത് സൃഷ്ടിക്കുന്നത് പോലും.

ഇതേ കാര്യം ഏതാനും ദിവസങ്ങൾക്ക് മുൻപ് ഞാൻ Meta aiയോട് ചോദിച്ചു. അപ്പോൾ ലഭിച്ച ഉത്തരവും ഏതാണ്ട് ഇതേ പോലുള്ളതായിരുന്നു. ഈ പ്രതിഭാസത്തിൻ്റെ പേര് sleep paralysis ആണ് പോലും.

Sleep paralysis is a temporary inability to move or speak when falling asleep or waking up, often accompanied by hallucinations, which can include seeing lights, hearing sounds, or feeling a presence. These hallucinations can be very vivid and distressing.

മതിയായ ഉറക്കം ലഭിക്കാതിരിക്കൽ, ഉറക്കവുമായി ബന്ധപ്പെട്ട അസുഖങ്ങൾ, കുടുംബത്തിൽ ഇത് ആരിലെങ്കിലും ഉള്ള ചരിത്രം, മാനസിക പിരിമുറുക്കം, ഉൽക്കണ്ഠ എന്നിവ കാരണം ഇത് ഉണ്ടാവാം പോലും. മാത്രവുമല്ല ഇത് മിക്കപ്പോഴും സംഭവിക്കുന്നത് ഉറക്കത്തിൻ്റെ rapid eye movement (REM) stageൽ ആണ് പോലും.

ഈ ഉത്തരത്തിൽ നിന്നും തലച്ചോറിൽ എന്താണ് ഈ അവസ്ഥയിൽ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് യാതോരു വിവരവും കണ്ടില്ല. അതിനാൽ തന്നെ വീണ്ടും ഒരു ചോദ്യം ചോദിച്ചു

What is happening in the brain?

അപ്പോൾ ലഭിച്ച വിവരം, Sleep paralysis അവസ്ഥയിൽ തലച്ചോറ് REM ഉറക്കവും ഉണർന്നിരിക്കുന്ന അവസ്ഥയും തമ്മിൽ ഇടകലർന്നിരിക്കുന്ന സ്ഥിതിയിൽ ആണ് പോലും.

മറ്റൊരു കാരണം പറഞ്ഞത്, ഉറക്ക അവസ്ഥയും ഉണർന്നിരിക്കുന്ന അവസ്ഥയും നിയന്ത്രിക്കുന്ന Brainstemൻ്റെ പ്രവർത്തനത്തിൽ എന്തോ പാളിച്ചവന്നത് കൊണ്ടുമാവാം, എന്നും.

മറ്റൊന്ന് പറഞ്ഞു കണ്ടത്, serotonin, norepinephrine, acetylcholine എന്നീ Neurotransmitter വസ്ത്തുക്കൾ തമ്മിലുള്ള അനുപാതത്തിൽ ക്രമക്കേട് വന്നതു കൊണ്ടാവാം എന്ന്.

എന്നുവച്ചാൽ വ്യക്തി കാണുന്ന ചിത്രങ്ങളും നിറങ്ങളും മറ്റും സൃഷ്ടിക്കുന്നത് രാസവസ്തുക്കൾ ആണ് എന്ന്. കാഴ്ച തന്നെ പല രാസവസ്തക്കുകളുടേയും പ്രവർത്തനമാവാം എന്നും ധരിക്കാം.

ഇങ്ങിനെ പലതും തട്ടിവിടാം എന്നല്ലാതെ മനഃശാത്രത്തിന് തലച്ചോറിൽ യഥാർത്ഥത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതോരു അറിവും ഇല്ലാ എന്നുള്ളതാണ് വാസ്തവം.

ചില ഡോക്ടർമാർ പറയുന്നത് കേട്ടിട്ടുണ്ട്, താൻ പല തലച്ചോറുകളും തുറന്നു നോക്കിയിട്ടുണ്ട്. അവയിലെവിടെയും ആത്മാവിനെ താൻ കണ്ടിട്ടില്ലായെന്ന്.

കമ്പ്യൂട്ടർ തറുന്നു നോക്കി, കമ്പ്യൂട്ടറിൻ്റെ തലച്ചോർ കണ്ടെത്താൻ ശ്രമിക്കുന്നതു പോലുള്ള ഒരു വിഡ്ഢിത്തത്തിലാണ് നാം ഇപ്പോൾ വന്നു നിൽക്കുന്നത്.

Meta aiയോട് വീണ്ടും ചോദിച്ചു, Why do you not simply say that brain mechanism has not been clearly understood by science?

ആശയം: മസ്തിഷ്ക പ്രവർത്തനിനെ ശാസ്ത്രത്തിന് വ്യക്തമായി മനസ്സിലായിട്ടില്ലാ എന്ന് വളരെ ലളിതമായി എന്തു കൊണ്ട് നിങ്ങൾ പറയുന്നില്ലാ?

അപ്പോൾ ലഭിച്ച ഉത്തരമാണ് കാര്യങ്ങളും നിജ സ്ഥിതി വ്യക്തമാക്കിയത്:

You're right; the exact brain mechanisms behind sleep paralysis are not yet fully understood by science. While research has shed some light on the topic, there's still much to be discovered.

Saying that the brain mechanism hasn't been clearly understood by science is a more accurate and humble approach. It acknowledges the complexity of the issue and the limitations of current knowledge.

ആശയം: നിങ്ങൾ പറഞ്ഞത് ശരിയാണ്. Sleep paralysisന് പിന്നിൽ സംഭവിക്കുന്ന മസ്തിഷ്ക പ്രവർത്തനം ശാസ്ത്രത്തിന് കൃത്യമായി മനസ്സിലായിട്ടില്ല.

മസ്തിഷ്ക പ്രവർത്തനത്തിൻ്റെ മെക്കാനിസം ശാസ്ത്രത്തിന് വ്യക്തമായി മനസ്സിലായിട്ടില്ലാ എന്ന് സമ്മതിച്ചുകൊടുക്കുന്നതാണ് വളരെ കൂടുതൽ കൃത്യതയുള്ളതും വിനീതമായതുമായ സമീപനം. END

ഇവിടെ പറയാൻ തോന്നുന്ന കാര്യം ഭൗതിക ശാസ്ത്രത്തിൻ്റെ മേഖലയിൽ ഉള്ള കാര്യങ്ങൾ അല്ല ജീവൻ, തലച്ചോറിൻ്റെ പ്രവർത്തനം, മനസ്സ്, ചിന്ത, വൈകാരികഭാവങ്ങൾ, ആസ്വാദനം, സ്വപ്നം, ഓർമ്മ, വാക്കുകളുടെ പ്രവാഹം, അങ്ങിനെ പലതും.

ഇവയെല്ലാം ഒരു അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനത്തിന്‍റെ മേഖലയിൽ ഉള്ള കാര്യങ്ങൾ ആണ്.

എന്നുവച്ചാൽ, ഇന്നുള്ള ഡോക്ടർമാരുടേയും ഊർജ്ജതന്ത്രജ്ഞരുടേയും രസതന്ത്രജ്ഞരുടേയും മേഖലയിൽ നിന്നും വിട്ടുനിൽക്കുന്ന ഇടത്താണ് ഈ വിധ കാര്യങ്ങളുടെ പ്രവർത്തന വേദി.

അടുത്ത എഴുത്തിൽ ഈ വിധ കാര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെന്നൊന്ന് നോക്കാൻ ശ്രമിക്കാം.



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

36. അകത്തും പുറത്തും

Post posted by VED »

Image



പണ്ടു കാലങ്ങളിൽ വീടുകളിൽ കാണപ്പെട്ടിരുന്ന മെക്കാനിക്കൽ ക്ളോക്കുകൾ തുറന്നു നോക്കിയാൽ, തമ്മിൽത്തമ്മിൽ അതി സൂക്ഷ്മമായി ബന്ധപ്പെട്ടുകിടക്കുന്ന ചെറുതും വലുതുമായ കുറേ പല്ലുള്ള ചക്രങ്ങളും അവയെ ചലിപ്പുക്കുന്ന പെൻഡുലവും മറ്റും കാണും.

അറുപതുകളിലെ റേഡിയോപ്പെട്ടി തുറന്നു നോക്കിയാൽ, ഒരു ചെറിയ ബോഡിന് മുകളിൽ കുറച്ച് വെളിച്ചം നൽകുന്ന ബൾബ് പോലുള്ള എന്തൊക്കെയോ കാണുമായിരുന്നു. പിന്നെ കുറേ വയറുകളും.

പിന്നീട് വന്ന ട്രാൻസിസ്റ്റർ റേഡിയോ തുറന്നാൽ, ഈ പ്രകാശിക്കുന്ന ബൾബ് പോലുള്ള കാര്യം കാണില്ല. അതിന് പകരം ഒരു ചെറിയ ബോഡിന് മുകളിലായി കുറേ transistorsസും resistorsസും, capacitorsസും മറ്റും ഒട്ടിപ്പിടിച്ചിരിക്കുന്നത് കാണാനാവും. പിന്നെ കുറേ വയറുകളും.

അതേ പോലെ തന്നെ TV തുറന്നു നോക്കിയാലും ഇതുപോലുള്ള എന്തൊക്കെയോ കാണും.

ഈ ഉള്ളിൽ കാണുന്ന പലതരം വയറുകളും ബോഡും, അതിന് മേൽ ഒട്ടിനിൽക്കുന്ന ബൾബുകളും ICകളും തമ്മിൽ പ്രവർത്തിച്ചാണ് റേഡിയോയും ടിവിയും പ്രവർത്തിക്കുന്നത് എന്നത് വ്യക്തം. അദൃശ്യമായ ഇലക്ട്രിക്ക് കറണ്ടിൻ്റെ സാന്നിധ്യവും ആവശ്യമാണ്.

ഇതേ പോലെ കമ്പ്യൂട്ടറും തുറന്നാൽ, ഇതേ പോലുള്ളതോ, അതിൽ നിന്നും വ്യത്യ്സ്തമായതോ ആയ പലകാര്യങ്ങളും കാണാനാവും. ഇവയുടെ തമ്മിൽ ബന്ധപ്പെട്ടുകൊണ്ടുള്ള പ്രവർത്തനത്താലാണ് കമ്പ്യൂട്ടറും അതിനുള്ളിൽ ഉണ്ട് എന്നു തോന്നുന്ന അതി ഗംഭീരമായ ബുദ്ധിയും പ്രവർത്തിക്കുന്നത് എന്നു തോന്നാം.

എന്നാൽ കമ്പ്യൂട്ടറുകളുടേയും, സ്മാട്ട്ഫോണുകളുടേയും അതുപോലുള്ള പല ആധുനിക ഉപകരണങ്ങളുടേയും കാര്യത്തിൽ, അദൃശ്യമായ ഒരു സോഫ്ട്വേർ സംവിധാനം പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വിവരം വ്യക്തമായി ആരെങ്കിലും പറഞ്ഞുതന്നാലേ, ഈ കാര്യം അറിവിൽ വരികയുള്ളു.

കാരണം കാണാനും കേൾക്കാനും തൊട്ടറിയാനും പറ്റാത്ത ഒരു കാര്യമാണ് സോഫ്ട്വേർ.

മുകളിൽ നൽകിയിട്ടുള്ള ചിത്രം മനുഷ്യ മസ്തിഷ്കത്തിൻ്റെ അടിയിൽ നിന്നുംഉള്ള വീക്ഷണകോണിൽനിന്നും നോക്കിയാൽ കാണുന്ന രീതിയിൽ ഉള്ള ചിത്രമാണ്. ഈ മസ്തിഷ്കത്തെ ഒരു ക്ളോക്കിനേയോ, റേഡിയോയിനേയോ, അതുമല്ലെങ്കിൽ ഒരു ടീവിയേയോ പഠിക്കുന്നതു പോലെ പഠിക്കാവുന്നതാണ്.

അതിനുള്ളിലുള്ള വസ്തുക്കളുടെ ഭൗതിക സ്വഭാവ വിശേഷങ്ങൾ പഠിച്ചുകൊണ്ട് പലതും പറയാൻ ആവും. പോരാത്തതിന്, അതിനുള്ളിലൂടെ ചലിക്കുന്ന അദൃശ്യമായ ഇലക്ട്രിക്ക് കറണ്ട് എന്ന കാര്യത്തേയും പഠിക്കാനാവും.

രാസ വസ്തുക്കളും ഇലക്ട്രിക്ക് കറണ്ടും തമ്മിൽ പ്രവർത്തിച്ചും പ്രതിപ്രവർത്തിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു യന്ത്രമാണ് മനുഷ്യൻ്റെ മസ്തിഷ്കം എന്ന് കണ്ടെത്താൻ ആവും.

എന്നാൽ, ഒരു ക്ളോക്ക് മെക്കാനിക്ക്, അല്ലെങ്കിൽ ഒരു ഡീസൽ എഞ്ചിൻ മെക്കാനിക്ക് ഒരു കമ്പ്യൂട്ടറിനെ കാണുകയും അത് തുറന്ന് അതിൻ്റെ പ്രവർത്തനം പഠിക്കാൻ ശ്രമിക്കുകയും ചെയ്താൽ കിട്ടുന്ന വിവരം പോലുള്ള ഒരു ഊഷരമായ വിവരം മാത്രമായിരിക്കും ഇത്.

കാരണം, ഭൗതിക വസ്തുക്കൾക്കും അദൃശ്യമായ ഇലക്ട്രിക്ക് കറണ്ടിനും അതീതമായി നിലകൊള്ളുന്ന ഒരു ബുദ്ധിയും മനസ്സും മനുഷ്യ മസ്തിഷ്കത്തിന് അകത്തും പുറത്തുമായി പ്രവർത്തിക്കുന്നുണ്ട്, എന്നതാണ് വാസ്തവം.

ഈ ഒരു കാര്യത്തെ അലോപ്പതി ഡോക്ടർമാർക്കും, ഉർജ്ജതന്ത്രജ്ഞർക്കും രസതന്ത്രജ്ഞർക്കും ജീവശാസ്ത്രജ്ഞർക്കും അറിവുണ്ടാവാൻ സാധ്യത കുറവാണ്. എന്നാൽ സോഫ്ട്വേർ എന്ന കാര്യത്തെക്കുറിച്ച് അറിവള്ളവർക്ക് ഈ ഒരു കാര്യം ഭാവന ചെയ്യാനാവുന്നതാണ്.

എന്താണ് സോഫ്ട്വേർ എന്ന കാര്യം വിശദീകരിക്കാൻ പ്രയാസം ഉള്ളതായി ഞാൻ കണ്ടിട്ടുണ്ട്. പണ്ട് ഗൾഫിൽ DTP operator ആയി പ്രവർത്തിക്കുന്ന ഒരു ചെറുപ്പക്കാരൻ, സോഫ്ട്വേർ എന്താണ് എന്ന് വിശദീകരിക്കാൻ വിഷമിക്കുന്നത് ഞാൻ കാണുകയുണ്ടായി. അയാൾ പറഞ്ഞത്, അത് കുറേ packageകൾ ആണ് എന്നാണ്. അയാൾ ഉദ്ദേശിച്ചത്, MS Word പോലുള്ള Softwareകൾ ആണ്.

ഇത് യഥാർത്ഥത്തിൽ ഒരു വളരെ പരിമിതമായ വിശദീകരണം ആണ്.

സോഫ്ട്വേറുകളെക്കുറിച്ച് പലതും ഈ എഴുത്തിൽ ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. അതിനാൽത്തന്നെ അതിലേക്ക് പോകുന്നില്ല.

മനുഷ്യമനസ്സിന് ചിന്തിക്കാൻ ആവും. ഇന്ന് പല സോഫ്ട്വേറുകൾക്കും അത് ചെയ്യാൻ ആവും.

മനുഷ്യമനസ്സിന് ചിത്രങ്ങൾ കാണാൻ ആവും, അവയെ ഒരു സ്റ്റോറെജ് സ്ഥലത്ത് സൂക്ഷിച്ചുവെക്കാൻ ആവും. ഇതും, സോഫ്ട്വേറുകൾക്ക് ആവും.

മലവെള്ളപ്പാചിലിൻ്റെ പ്രവാഹം പോലെ ബുദ്ധിപൂർവ്വമായുള്ള വാക്കുകളുടെ പ്രവാഹം സൃഷ്ടിക്കാൻ ആവും. ഇതും സോഫ്ട്വേറുകൾക്ക് ആവുന്ന കാര്യം തന്നെയാണ്.

ശരീരത്തിൽ സ്പർശിച്ചാൽ, അത് മനസ്സിന് അറിവു ലഭിക്കും. ഇതും ഇന്ന് സോഫ്ട്വേറുകൾക്ക് ചെയ്യാനാകും.

മനസ്സിൽ സ്വപ്നം എന്ന പ്രതിഭാസം നിലവിൽ ഉണ്ട്. ഈ സ്വപ്നങ്ങളിൽ ചിത്രങ്ങളും കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളും മറ്റും ഉണ്ടാവാം. പലപ്പോഴും അവയെല്ലാം വളരെ ബുദ്ധിയുള്ളതും യുക്ത്യനുസൃതമായതുമായ രീതിയിൽ തിരക്കഥ എഴുതിയതുമാതിരിയായിരിക്കും അനുഭവപ്പെടുക.

ഇതെങ്ങിനെയാണ് സാധിക്കുക എന്ന ചിന്തവരാം. electro-chemical reactionനുകൾക്ക് ഇത്രമാത്രം കാര്യക്ഷമതയോ എന്ന് ആശ്ചര്യപ്പെടാം.

എന്നാൽ ഇന്ന് AI അഥവാ artificial intelligenceന് ഇതല്ലൊം ഞൊടിയിടകൊണ്ട് ചെയ്തെടുക്കാൻ ആവുന്ന കാര്യങ്ങൾ മാത്രമാണ്.

പറഞ്ഞുവന്നത് മനുഷ്യ മനസ്സ് എന്നത് ഒരു അതി ഗംഭീരവും അഭൗമികവും ആയിട്ടുള്ള ഒരു സോഫ്ട്വേർ സംവിധാനം തന്നെയാണ് എന്നാണ്.

ഇത് മനുഷ്യ മസ്തിഷ്കത്തിന് അകത്തുമാത്രം നിലനിൽക്കുന്ന ഒരു സംവിധാനം ആയിരിക്കേണം എന്നില്ല. മറിച്ച് മറ്റ് പല വെർച്വൽ വേദികളിൽ സാന്നിധ്യമുള്ളതും അല്ലെങ്കിൽ അതു പോലുള്ള പലയിടങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്നതുമായ ഒരു സംവിധാനം ആയിരിക്കാം.

കമ്പ്യൂട്ടറിൻ്റെ കാര്യവും ഇതേ പോലെതന്നെയാണ്.

എൻ്റെ laptop എൻ്റെ മുന്നിൽ മേശപ്പുറത്താണ് ഉള്ളത് എങ്കിലും, അത് ലോകത്തിലെ പല ഇടങ്ങളുമായി നിരന്തരമായി ബന്ധിപ്പിക്കപ്പെട്ടാണ് കിടക്കുന്നത്. laptop സ്വിച്ച് ഓൺ അല്ലാത്ത സമയത്തും ഈ ബന്ധം നിലനിൽക്കുന്നുണ്ട്.

പുറത്തുനിന്നുള്ള പല കാര്യങ്ങളും എൻ്റെ laptopനുള്ളിൽ പല വിധ സ്വാധീനങ്ങളും ചലുത്തുന്നുണ്ട്.

ഇന്ന് laptop തുറന്നപ്പോൾ കണ്ട വെബ് ബ്രൗസർ ഇന്നലെ കണ്ട് ബ്രൗസറിൽ നിന്നും വ്യത്യസ്തമാണ്.



Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

37. മനസ്സിൻ്റെ കാര്യം പറഞ്ഞു തുടങ്ങുകയാണ്

Post posted by VED »

Image



Psychology (മനഃശാസ്ത്രം) മനുഷ്യൻ്റേയും ഒരു പരുധിവരെ മൃഗങ്ങളുടേയും ചിന്തകൾ, വൈകാരിക ഭാവങ്ങൾ, മാനസിക പ്രേരണകൾ, പെരുമാറ്റങ്ങളെ രൂപകൽപ്പന ചെയ്യുന്നതും നിയന്ത്രിക്കുന്നതും വ്യക്തിബന്ധങ്ങളെ സ്വാധീനിക്കുന്നതും മറ്റുമായ കാര്യങ്ങൾ പഠനവിധേയമാക്കുന്നു എന്നു വേണം കരുതുവാൻ.

ഇതിൽ ചിന്തകൾ, വികാരങ്ങൾ, പ്രചോദനങ്ങൾ തുടങ്ങിയ മാനസിക പ്രക്രിയകളും മനുഷ്യരുടെയും മൃഗങ്ങളുടെയും പെരുമാറ്റവും പഠനവിധേയമാക്കുന്നു. ഇതിൽ അലോപ്പതി മരുന്നുകൾ ഉപയോഗിക്കപ്പെടുന്നില്ല.

Psychiatry എന്നതിൽ അലോപ്പതി മരുന്നുകൾ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നു മനസ്സിലാക്കുന്നു.

മാത്രവുമല്ല, തലച്ചോറിൻ്റെ ഉള്ളറകളിൽ ഉള്ള വിവിധതരം പ്രവർത്തന ഭാഗങ്ങളെക്കുറിച്ചും (internal parts) പഠിക്കുന്നുണ്ട് എന്നു വേണം കരുതുവാൻ. ഈ internal partsൽ മുഖ്യമായുള്ളവ Cerebrum, Cerebellum, Brainstem എന്നിവയാണ്.

ഇവയോരോന്നിനും ഉള്ളിലും പല internal parts വേറേയും ഉണ്ട്.

പോരാത്തതിന്, തലച്ചോറിൽ Thalamus, Hypothalamus തുടങ്ങി വേറേയും പല ഭാഗങ്ങൾ ഉണ്ട്.

ഇവിടെ ഇപ്പോൾ, Psychology (മനഃശാസ്ത്രം) എന്ന കാര്യം മാത്രം നോക്കാം.

ഇവിടെ മുഖദാവിൽ തന്നെ പറയാനുള്ളത്, എനിക്ക് ഈ അക്കാഡമിക്ക് വിഷയത്തിൻ്റെ ആഴങ്ങളിൽ എന്താണ് ഉള്ളത് എന്ന കാര്യം അറിയില്ലാ എന്നതാണ്.

അതിനാൽ തന്നെ ഞാൻ ഇവിടെ പറയാൻ പോകുന്നത്, എൻ്റെ സ്വന്തം മനസ്സിൽ വരുന്ന കാര്യങ്ങൾ മാത്രമാണ്. എന്നുവച്ചാൽ, മനുഷ്യൻ്റെ ചിന്തകൾ, വൈകാരിക ഭാവങ്ങൾ, മാനസിക പ്രേരണകൾ, പെരുമാറ്റങ്ങളെ രൂപകൽപ്പന ചെയ്യുന്നതും നിയന്ത്രിക്കുന്നതും, വ്യക്തിബന്ധങ്ങളെ സ്വാധീനിക്കുന്നതും മറ്റുമായ കാര്യങ്ങൾ എന്നിവയെക്കുറിച്ച്.

ഇത് ഒരു അതിസങ്കീർണ വിഷയം തന്നെയാണ്.

ആദ്യമായി പ്രസ്താവിക്കാനുള്ളത്, മനുഷ്യമനസ്സിന് പിന്നണിയിൽ ഒരു Virtual world അഥവാ വെർച്വൻ ലോകം ഉണ്ട് എന്നതാണ്. ഇതുമായി മനുഷ്യൻ്റെ ഭാഷകളും ഭാഷകളിലെ വാക്കുകളും വാക്യപ്രയോഗങ്ങളും നിത്യവും പ്രതിപ്രവർത്തിക്കുന്നുണ്ട് എന്നതും സത്യമാണ്.

ഇക്കാര്യത്തിൻ്റെ തെളിവിലേക്കൊന്നും ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല. പലതും നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ്.

ആദ്യം ഭാഷാ വാക്കുകളുടെ കാര്യം മാത്രം എടുക്കാം. ഇതിനെക്കുറിച്ച് അധികം പറയാൻ ഉദ്ദേശിക്കുന്നില്ല. കാരണം, ഈ കാര്യം ഈ എഴുത്തിൽ ഉടനീളം പരാമർശിച്ചിട്ടുള്ള കാര്യം തന്നെയാണ്.

മനുഷ്യ മനസ്സിൽ ഉള്ള വൻ പ്രകോപനത്തിൻ്റെ തെളിവായി കാണപ്പെടുന്ന ഒരു കാര്യമാണ് ഗാർഹിക പീഡനം. വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ടകാര്യങ്ങളിലേക്ക് ഈ എഴുത്ത് എത്തപ്പെടുകയാണ് എങ്കിൽ ഈ കാര്യം വളരെ വിശദമായി എഴുതാമെന്നു കരുതുന്നു.

ഗാർഹിക പീഡനത്തിൻ്റെ യഥാർത്ഥ പീഠങ്ങളിൽ ഒന്ന് insubordination അഥവാ അനുസരണമില്ലായ്മയും ധിക്കാരവും എന്നതാവാം.

ഓരോ മനുഷ്യ ബന്ധ സംവിധാനത്തിലും, അതിൻ്റേതായ ഉന്നതനും വിധേയനും ഓരോ വ്യക്തി ബന്ധത്തിലും ഉണ്ടാവാം. ഇതിൻ്റെ കൃത്യമായ രൂപം സ്വമേധയാ നിശ്ചയിക്കുന്നത് അതാത് സംവിധാനത്തിൽ ഉള്ള ഭാഷതന്നെയാണ്.

ഓരോ വ്യത്യസ്ത ഭാഷകളിലും അതുമായി ബന്ധപ്പെട്ട വ്യക്തി സ്വതന്ത്ര്യ പരിധികളും വ്യക്തിബന്ധ ഡിസൈനുകളും ഉണ്ടാവും.

ഇക്കാര്യം ഇങ്ഗ്ളിഷ് ഭാഷയിലും ഉണ്ട്. എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ വ്യക്തി ബന്ധത്തിലും മറ്റും വാക്കുകൾ വൻ വിശാലതയുള്ള സ്വാതന്ത്ര്യ പരിധികൾ നൽകുന്നുണ്ട് എന്നുമാത്രം.

ഇങ്ഗ്ളിഷിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ജീവനക്കാരും മേലധികാരികളും തമ്മിൽ വാക്കുളിൽ കാര്യമായ ഉച്ചനീചത്വം ഉണ്ടാവില്ല. എന്നുവച്ച്, ജീവനക്കാർക്ക് എന്തും ചെയ്യാമെന്നില്ല.

ഇന്ത്യൻ പട്ടാളത്തിലുള്ള അതികഠിനമായ അനുസരണം ഹിന്ദി ഭാഷാ വാക്കുകൾ നൽകുന്ന രൂപകൽപ്പനകളിലൂടെ ആണ്.

ഇവിടെ അനുസരണക്കേട് സംഭവിക്കുന്ന അവസരത്തിൽ ആപ്പ് (आप्प्) വാക്കും അതുമായി ബന്ധപ്പെട്ട മറ്റു വാക്കുകളും സ്വമേധയാ തൂ (तू) വാക്കിലേക്കും, അതുമായി ബന്ധപ്പെട്ട വാക്കുകളിലേക്കും പ്രത്യക്ഷമായോ പരോക്ഷമായോ മാറും.

പോരാത്തതിന്, ഈ മാറ്റം വാക്കുകളിലൂടെ മാത്രം ആവേണം എന്നില്ല. മറിച്ച്, മുഖ ഭാവത്തിലൂടേയും ഗോഷ്ടകളിലൂടേയും പെരുമാറ്റത്തിലൂടേയും പ്രകടമാക്കാം. (non-verbal signals).

ഇങ്ങിനെ സംഭവിച്ചാൽ, പട്ടാളത്തിലെ ഉന്നത വ്യക്തി അനുസരണക്കേട് കാണിച്ച താഴേ നിലവാരത്തിലുള്ള വ്യക്തിയെ കഠിനമായി ശിക്ഷിക്കാൻ ശ്രമിക്കും. അതിനുള്ള സൗകര്യം പട്ടാളത്തിൽ ഉണ്ട്.

ഇതേ പോലെ തന്നെ ഭാഷാ വാക്കുകളിലൂടെ സമൂഹത്തിൽ സ്വമേധയാ ഉള്ള ഒരു social educationൻ്റെ ഭാഗമായി ആളുകൾ ഏതുരീതിയിൽ ആണ് പോലീസുകാരോട് പെരുമാറേണ്ടത് എന്ന കാര്യം നിശ്ചയിക്കപ്പെട്ടിരിക്കും.

വാക്കുകളിലും പെരുമാറ്റത്തിലും ഗോഷ്ടികളിലും മുഖഭാവത്തിലും മറ്റും ഒരു സാധാരണക്കാരൻ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് അനുസരണക്കേട് അഥവാ വിധേയത്വക്കുറവ് പ്രകടിപ്പിച്ചാൽ, പോലീസുകാരിൽ അതി കഠിനമായ വിരോധം വന്നുചേരാം.

വന്നു കയറിയ വ്യക്തി സാമൂഹികമായി വാക്കുകളിൽ വിലയില്ലാത്ത ആളാണ് എങ്കിൽ അവർ അയാളുടെ മുഖത്തിട്ടടിക്കുകയും ചിലപ്പോൾ അയാളെ നിലത്തിട്ട് ചവിട്ടുകയും ചെയ്യും.

നീ എന്ന വ്യക്തി നീ ആയിത്തന്നെ പെരുമാറേണം.

ഇതേ പോലെ തന്നെയാണ് സ്കൂളിലെ കാര്യവും. വിദ്യാർത്ഥി നീയും അദ്യാപകൻ സാറും ആണ്. ഈ വ്യക്തി ബന്ധ കണ്ണിയിൽ നിന്നല്ലാതെ വിദ്യാർത്ഥി അദ്ധ്യാപകനോട് പെരുമാറിയാൽ അദ്ധ്യാപകൻ പ്രകോപിതനാകും. കഴിയുമെങ്കിൽ വിദ്യാർത്ഥിയുടെ മുഖത്തിട്ടടിക്കും.

ഇതേ പോലുള്ള ഒരു വ്യക്തി ബന്ധ ശ്രേണി ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ട്. ഭാര്യ നീ ആണ്. ഭർത്താവ് ചേട്ടൻ, ഇങ്ങൾ, അണ്ണൻ, ഇക്ക, ഇച്ചായൻ തുടങ്ങിയ നിലവാരങ്ങളിൽ ഉള്ള വ്യക്തിയാണ്.

നീ ആയിരിക്കുന്ന ഭാര്യക്ക് ഈ വാക്ക് വ്യക്തമായ നിലവാരങ്ങളും പെരുമാറ്റച്ചട്ടങ്ങളും മുഖഭാവങ്ങളും മറ്റും നിശ്ചയിക്കുന്നുണ്ട്. ഈ പെരുമാറ്റച്ചട്ടങ്ങൾക്കുള്ളിൽ നിൽക്കാത്ത ഭാര്യ ഭർത്താവിൽ വൻ പ്രകോപനം സൃഷ്ടിക്കും.

അനുസരണം വരുത്താൻ മറ്റ് യാതോരു മർഗ്ഗവും ഇല്ലായെങ്കിൽ ഭർത്താവ് കൈവീശും. ഇതും ഭാഷാ വാക്കുകളുടെ പ്രവർത്തനമാണ്.

എന്നാൽ മുകളിൽ പരാമർശിച്ച എല്ലാ വ്യക്തി ബന്ധങ്ങളിലും മറ്റ് പലരുടേയും സാന്നിധ്യം പ്രകോപനരീതിയെ ബാധിക്കാം. അവയോരോന്നും ഇവിടെ ഇപ്പോൾ എടുത്ത് പരിശോധിക്കാൻ ആവില്ല.

ഇവിടെ പറഞ്ഞുവന്നത്, ഗാർഹിക പീഠനം എന്ന വിഷയത്തെ മനഃശാസ്ത്ര പഠനത്തിന് വിധേയമാക്കുന്ന അവസരത്തിൽ ഈ ഒരു കാര്യം കൂടി പരിഗണിക്കണം എന്നതാണ്.

വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും പറയാവുന്നതാണ്. അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.

എന്നാൽ സംശയ രോഗം എന്ന് പരക്കെ പറയപ്പെടുന്ന കാര്യത്തിൻ്റെ കാര്യം വളരെ ചെറുതായി ഒന്ന് സൂചിപ്പിക്കാം. ഈ വിഷയവുമായി ബന്ധപ്പെട്ട് പലതും ഉണ്ട്. എന്നാൽ, ഇവിടെ ഒരു കാര്യം മാത്രം പറയാം.

ഒരാൾക്ക് മറ്റൊരാളുടെ പെരുമാറ്റത്തിലും പ്രവർത്തിയിലും സംശയം ജനിക്കുന്നുണ്ട് എങ്കിൽ അതിൻ്റെ മുഖ്യ കാരണക്കാരൻ ആ സംശയം ഉളവാക്കുന്ന വ്യക്തി തന്നെയാവാൻ സാധ്യതകൾ വളരെ ഉണ്ട്.

ഭാര്യയുടെ പെരുമാറ്റത്തിൽ ഭർത്താവിന് സംശയം ഉണ്ട് എങ്കിൽ അതില്ലാതാക്കാനുള്ള മുഖ്യമായ ഉത്തരവാദിത്വം ഭാര്യക്ക് തന്നെയാണ്. ഭർത്താവിന് സംശയം ഉണ്ട് എങ്കിൽ അത് ഇല്ലാതാക്കാനുള്ള കാര്യങ്ങൾ വളരെ വ്യക്തമായി ഭർത്താവിനോട് പറയേണം.

അതേ പോലെ തന്നെയാണ് ഭർത്താവിൻ്റെ കാര്യവും.

ഈ വിഷയവും ഓരോ വ്യക്ത്യസ്തമായ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടുകൊണ്ട് വിവിധ രീതിയിൽ പഠനത്തിന് വിധേയമാക്കാവുന്നതാണ്. അതിലേക്ക് ഇപ്പോൾ പോകാൻ സാധ്യമല്ലതന്നെ.

മനസ്സിൻ്റെ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയതേയുള്ളു. ഇത് എവിടെയെല്ലാം എത്തിച്ചേരും എന്ന് ഇപ്പോൾ പറയാൻ ആവില്ല.


Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

38. 3-D മേഖലകൾ തമ്മിൽ പ്രവർത്തിക്കുന്ന മനസ്സെന്ന പ്രതിഭാസം

Post posted by VED »

Image



AI എന്ന പ്രതിഭാസത്തെക്കുറിച്ചൊന്ന് ആലോചിക്കുക. ഇത് ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പുതുതായി വികസിപ്പിച്ചെടുത്ത ഒരു കാര്യമാണ് ഇത്.

ഇതിനോട്, അല്ലെങ്കിൽ ഇവനോട്, അതുമല്ലെങ്കിൽ ഇദ്ദേഹത്തോട് എന്തെങ്കിലും ചോദിച്ചാൽ മനുഷ്യ മനസ്സിന് ഏതാണ്ട് അസാധ്യമായ തരത്തിലുള്ള അഗാധതയും വ്യാപ്തിയുള്ളതും ആയ ഒരു മറുപടി വൻ വേഗതയിൽ ഈ ആൾ നൽകും.

കാര്യവിവരമില്ലാത്ത ഒരാൾക്ക് തോന്നാം, AIയുടെ സ്വന്തം മനസ്സിനകത്ത് ഉള്ള ഒരു വിവര സംഗ്രഹാലയത്തിൽ (repositoryയിൽ) നിന്നും വാരിയെടുത്ത് നിരത്തുന്നതാണ് ഈ വിധമായള്ള വൻ വ്യാപ്തിയുള്ള വിവരം എന്ന്.

എന്നാൽ വാസ്തവും ആ രീതിയിൽ ആയിരിക്കേണം എന്നില്ല.

മറിച്ച്, ഇൻ്റർനെറ്റിലും അതിനുള്ളിലുള്ള അനേകായിരം വെബ് പേജുകളിൽ നിന്നും മറ്റ് പലവിധ ഡിജിറ്റൽ ശേഖരണങ്ങളിൽ നിന്നും ഞൊടിയിടകൊണ്ട് വാരിയെടുത്ത് വളരെ ഗഹനമായി ആലോചിച്ചെടുത്തും വേണ്ടുന്നത് മാത്രം വളരെ യുക്തിയുക്തമായി അരിച്ചും പെറുക്കിയും എടുത്ത് നിരത്തുന്നതാണ് ഈ വിവരങ്ങൾ.

അപ്പോൾ ഇവിടെ കാണുന്നത് ഈ AI എന്ന പ്രതിഭാസത്തിന് പിന്നിൽ നമ്മൾ കാണാത്തതും ഭാവനചെയ്യാത്തതുമായ പലതും ഉണ്ട് എന്നതാണ്.

ഏതാണ്ട് ഇതേ പോലതന്നെയാണ് മനുഷ്യ മനസ്സും.

പല കാര്യങ്ങളും മിന്നിലിനെ പിന്നിലാക്കുന്ന വേഗത്തിൽ തന്നെയാണ് മനുഷ്യ മസ്തിഷ്കം കണ്ടെത്തുകയും വാരിക്കൂട്ടുകയും അരിച്ചും പെറുക്കിയും, വാക്കുകളായും ചിന്തകളായും ഭാവനകളായും മൂല്യനിർണ്ണയങ്ങളായും മനുഷ്യനിൽ കൊണ്ടെത്തിക്കുന്നത്.

ഈ ഒരു പ്രതിഭാസത്തിന് പിന്നിൽ മനുഷ്യ മസ്തിഷ്കത്തിനുള്ളിലുള്ള പലവിധ data കലവറകളും യന്ത്രസംവിധാനങ്ങളും യന്ത്രപ്രവർത്തനങ്ങളും ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കാവുന്നതാണ്.

എന്നാൽ, എല്ലാം മനുഷ്യ മസ്തിഷ്കത്തിന് അകത്ത് മാത്രം തന്നെയായിരിക്കില്ല ഇരിക്കുന്നത്.

മറിച്ച് പലതും, നാം ഇന്ന് കണ്ടെത്തിയിട്ടില്ലാത്തതും, നമ്മുടെ ഇന്നത്തെ സാങ്കേതിക വിജ്ഞാനത്തിൽ ഭാവനചെയ്യാൻ പറ്റാത്തതുമായ, നമ്മുടെ മസ്തിഷ്കത്തിനും ശരീരത്തിനും പുറത്തെവിടെയോ നിലകൊള്ളുന്ന ഒന്നോ ചിലപ്പോൾ അതിലധികമോ ആയിട്ടുള്ള virtual പ്രദേശങ്ങളിൽ ആയിരിക്കും ഉണ്ടായിരിക്കുക.

ഇങ്ഗ്ളിഷുകാർക്ക് പരിചയമില്ലാത്ത ഒരു മസ്തിഷ്ക പ്രവർത്തനമാണ്, ഫ്യൂഡൽ ഭാഷകളിൽ കാണപ്പെടുന്ന വ്യക്തിയെ ഏത് നിലവാരത്തിലുള്ള വാക്കുകളുടെ indicant നിലവാരത്തിൽ നിർവ്വചിക്കണം എന്ന കാര്യം.

ഇത് ശരിക്കും പറഞ്ഞാൽ, മലയാളം ഭാഷക്കാർക്കും മറ്റും ഒരു നിസ്സാര കാര്യമായി തോന്നിയേക്കാം.

അതായത്, ഒരു പുതിയ വ്യക്തി വീട്ടിലോ ഓഫിസിലോ സമീപത്തേക്കോ കയറിവരുന്നു. ഈ ആളെ നീ, നിങ്ങൾ, സാർ വാക്കുകളിൽ ഏതിൽ ആണ് സംബോധന ചെയ്യേണ്ടത്, പരാമർശിക്കേണ്ടത്, പരിചയപ്പെടുത്തേണ്ടത് എന്നെല്ലാമുള്ള കാര്യങ്ങൾ.

യഥാർത്ഥത്തിൽ നമ്മുടെ മസ്തിഷ്കം, ഒരു AIയുടെ അതേ ശുഷ്കാന്തിയോടും കൃത്യതയോടും കൂടി മിന്നലിനെ കടത്തിവെട്ടുന്ന വേഗത്തിൽ പ്രവർത്തിച്ചും ആണ് അനുയോജ്യമായ വാക്ക് നിലവാരങ്ങൾ കണ്ടെത്തുന്നത്.

ആ വ്യക്തിയുടെ ശരീര പ്രകൃതവും, വസ്ത്രങ്ങളുടെ നിലവാരവും മുഖഭാവവും സാമ്പത്തിക നിലവാരവും, വന്ന വാഹനത്തിൻ്റെ നിലവാരവും മറ്റും തുടങ്ങിയ കാര്യങ്ങൾ മാത്രമായിരിക്കില്ല, മൂല്യനിർണ്ണയത്തിൽ എടുക്കുന്നത്.

മറിച്ച്, ആ ആൾ ജീവിക്കുന്ന സമൂഹത്തിൻ്റെ സ്വഭാവം, അതിനുള്ളിൽ അയാൾക്കുള്ള നിലവാരം, അയാളുടെ വ്യക്തി ബന്ധങ്ങളുടേയും കുടുംബ ബന്ധങ്ങളുടേയും നിലവാരം, അയാൾ ജീവിക്കുന്ന സമൂഹത്തിൽ അയാളുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന മറ്റ് ആളുകളുടെ നിലവാരവും, അവരുടെ പലവിധ സ്ഥാനീകരണങ്ങളും, അയാളെക്കുറിച്ച് ആളുകൾ പറയുന്ന അഭിപ്രായങ്ങളും, അയാളക്കുറിച്ചുള്ള നല്ല കഥകളും, ചീത്ത കഥകളും, മറ്റും ഈ മൂല്യനിർണ്ണയത്തിൽ വരുന്നുണ്ട്.

ഇവയെല്ലാം മനുഷ്യ മസ്തിഷ്കം കണ്ടെത്തുന്നത്, ചിലപ്പോൾ നമുക്ക് അറിവില്ലാത്ത പല വിധ virtual മാർഗ്ഗങ്ങളിലൂടെയായിരിക്കാം.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങളെയെല്ലാം ഒരു 3-D രൂപത്തിലുള്ള സംവിധാനമായി നമുക്ക് കരുതാം.

എന്നാൽ ഇതൊന്നും ആ വ്യക്തിയെ കാണുന്ന ആളുടെ മനസ്സിൽ തെളിഞ്ഞുവരില്ല. കാരണം, ഇതൊന്നും ചിന്തിക്കാനുള്ള സമയം ആ ആൾക്ക് ലഭിക്കില്ല. എന്നാൽ, ആ ആളുടെ മസ്തിഷ്കം ഇതെല്ലാം മിന്നലിനെ കടത്തിവെട്ടുന്ന വേഗതയിൽ process ചെയ്യുന്നുണ്ട്.

അപ്പോൾ നോക്കുക, മനുഷ്യ മസ്തിഷ്കവും അതുമായി ബന്ധപ്പെട്ട പല വിധ virtual സ്ഥാനങ്ങളും ഒരു ഭാഗത്ത്. മറു ഭാഗത്ത്, മലയാളം പോലുള്ള ഒരു ഫ്യൂഡൽ ഭാഷ.

ഈ ഭാഷയിൽ, You, your, yours, you, He, his, his, him, She, her, hers, her എന്നീ പദങ്ങളുടെ പല ഉയർച്ചത്താഴ്ചകളിൽ നിൽക്കുന്ന വാക്കുകളുടെ indicant രൂപങ്ങൾ. പോരാത്തതിന്, ഈ ഓരോ വാക്ക് രൂപങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന അനേകായിരം മറ്റ് വാക്കുകളും, ഭാവങ്ങളും, സ്വരരൂപങ്ങളും, പെരുമാറ്റങ്ങളും, ഗോഷ്ടികളും മറ്റും.

ഇതെല്ലാം മറ്റൊരു 3-D രൂപത്തിലുള്ള സംവിധാനമായി നമുക്ക് കരുതാം.

ഈ രണ്ട് 3-D രൂപത്തിലുള്ള സംവിധാനങ്ങളും ഞൊടിയിടയിൽ തമ്മിൽ പ്രവർത്തിച്ചും, തമ്മിൽ ആശയവിനിമയം നടത്തിയും, ചോദ്യങ്ങൾ ചോദിച്ചും, പ്രതിപ്രവർത്തിച്ചും മറ്റുമാണ് ഒരാൾ മറ്റൊരാളെ, പ്രാദേശിക ഭാഷയിലെ ഉച്ചനീചത്വ വാക്ക് കോഡുകളിൽ മൂല്യനിർണ്ണയം ചെയ്യുന്നതും നിർവ്വചിക്കുന്നതും, സ്ഥാനീകരിക്കുന്നതും, മറ്റും.

ഇത് മനുഷ്യ മനസ്സിൻ്റെ പ്രവർത്തനത്തിൽ ഒരു നിസ്സാര കാര്യം മാത്രമാണ്.

എന്നാൽ മനുഷ്യ മനസ്സ് പ്രവർത്തിക്കുന്ന എല്ലാ കാര്യങ്ങളിലും ഇതേ പോലുള്ളതോ, അതുമല്ലെങ്കിൽ ഇതിനേക്കാൾ പതിന്മടങ്ങ് സങ്കീർണ്ണതയുള്ളതോ ആയ മറ്റ് പലകാര്യങ്ങളും നടക്കുന്നുണ്ടാവാം.

ഇതൊന്നും നാം അറിയുന്നില്ല.

എന്തിന് പറയുന്നു, നാം ഉപയോഗിക്കുന്ന SmartPhoneന് പിന്നിൽ അദൃശ്യമായും മിന്നലിനെ മറികടക്കുന്ന വേഗതയിലും പലതും നടക്കുന്നുണ്ട്. അവയൊന്നും നാം അറിയുന്നില്ല.

നാം കേൾക്കുന്നു, കാണുന്നു, എഴുതുന്നു, സംസാരിക്കുന്നു, Telegram ഉപയോഗിക്കുന്നു, അങ്ങിനെ പലതും ചെയ്യുന്നു.

ഇതിലൊന്നും യാതോരു അത്ഭുതവും നാം കാണുന്നില്ലാ എന്നതു തന്നെ വൻ ആശ്ചര്യം നൽകുന്ന കാര്യം തന്നെയാണ്.

മനുഷ്യ മനസ്സിൻ്റെ അതീന്ദ്ര്യ നിലവാരത്തിലുള്ള കഴിവകളത്രയും നമക്ക് ഒരു സാധാരണ സംഭവം മാത്രമാണ്. എന്നാൽ, ഇവ യഥാർത്ഥത്തിൽ ഒരു സാധാരണ സംഭവം അല്ലതന്നെ.


Image
Last edited by VED on Sun Jun 29, 2025 5:33 pm, edited 1 time in total.
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

39. മനസ്സിൻ്റെ പിന്നണിയിൽ

Post posted by VED »

Image



മനുഷ്യൻ എന്ന് ഇന്ന് നിർവ്വചിക്കപ്പെടുന്നവരുടെ മനസ്സും ഭൗതിക പ്രപഞ്ചത്തിലെ വിവിധ ഘടകങ്ങളും പോരാത്തതിന് അഭൗമിക യാഥാർത്ഥ്യത്തിലെ വിവിധ കാര്യങ്ങളും മറ്റുമായുള്ള പലവിധ ബന്ധങ്ങളെക്കുറിച്ച് മുൻപ് സൂചിപ്പിച്ചിട്ടുള്ളതാണ്.

അതിലേക്കൊന്നും പോകാതെ ഒരു ഏകനായ വ്യക്തിയുടെ മനസ്സിൻ്റെ മാത്രം, ആ ആളുമായുള്ള പരിമിത, ഇടങ്ങളിൽ നിന്നു കൊണ്ടൊന്ന് നോക്കാം.

വ്യക്തിയുടെ മനസ്സിനും ഭൗതിക അസ്തിത്വത്തിനും പിന്നണിയിൽ ഒരു അതീന്ദ്ര്യ സോഫ്ട്വേർ virtual പ്രദേശം ഉണ്ട് എന്ന കാര്യം നേരത്തെ പറഞ്ഞു കഴിഞ്ഞതാണ്.

ഫ്യൂഡൽ ഭാഷാ സാമൂഹികന്തരീക്ഷത്തിൽ ജീവിക്കുകയും ആ ഭാഷ സംസാരിക്കുകയും ആ ഭാഷയിൽ ചിന്തിക്കുകയും ചെയ്യുന്ന ഒരാളുടെ മനസ്സിൻ്റേയും ഭൗതിക അസ്തിത്വത്തിൻ്റേയും പിന്നണിയിൽ ഉള്ള ഈ virtual പ്രദേശത്തിൽ ആ ആളുടെ പ്രതിരൂപം അല്ലെങ്കിൽ ആ ആളുടെ അസ്തിത്വത്തിൻ്റെ virtual രൂപം പല വിധ ഉച്ചനീചത്വങ്ങളിൽ പെട്ടുകിടക്കും.

ഫ്യൂഡൽ ഭാഷകളെ ദൃഷ്ടാന്തീകരിക്കാനായി ഞാൻ പലവിധ രേഖാഗണിതപരമായ (geometric) ചിത്രങ്ങൾ ഈ എഴുത്തിൽ നൽകിയിരുന്നു. അവയിൽ തന്നെ എനിക്ക് ഏറ്റവും കാര്യക്ഷമമായുള്ളതായി തോന്നിയിട്ടുള്ളത് ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി എന്ന ചിത്രം ആണ്.

ഫ്യൂഡൽ ഭാഷകളിൽ ഒരു വ്യക്തി ഈ വിധമായുള്ള ഏണിപ്പടികളിലെ ആ ആളുടെ സ്ഥാനീകരണത്തിൽ നിന്നും മുകളിലേക്കും ചിലപ്പോൾ താഴേക്കും, അതുമല്ലായെങ്കിൽ ആ ഏണിയിൽ നിന്നും പുറത്തേക്കും നീങ്ങിയേക്കാം.

ഇത് അയാളുടെ ഭൗതിക ലോക അനുഭവം ആയേക്കാം. ഇത് തന്നെ ഒരു വൻ മാനസിക അനുഭവമായി അനുഭവപ്പെടാം.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ ആ ആൾ നിന്നിരുന്ന പടിയിൽ നിന്നും മുകളിലേക്ക് ആ ആൾ നീങ്ങിയാൽ, സാധാരണ ഗതിയിൽ ആ വ്യക്തിയിൽ വൻ മാനസിക ഉല്ലാസം തന്നെ വാരം.

എന്നാൽ, ഇതും ആ ആളുമായി ബന്ധപ്പെട്ട മറ്റ് അനേകം കാര്യങ്ങളേയും ആശ്രയിച്ചിരിക്കാം. അവയിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.

എന്നിരുന്നാലും സാധാരണ ഗതിയിൽ ആ ആളുമായി ബന്ധപ്പെട്ട വാക്ക് കോഡുകളിൽ വൻ മുന്നേറ്റം തന്നെ സംഭവിക്കും.

ഇത് സാധാരണ ഗതിയിൽ ആ ആൾക്ക് ഉഷാറുതരുന്ന കാര്യം തന്നെയാണ്.

എന്നാൽ, ഈ വിധം ഉഷാറുതരാത്ത സംഭവവും ഉണ്ടായക്കാം. അതിൻ്റെ കാരണവും കണ്ടെത്താൻ പറ്റുന്നതാണ്, ഈ വിധ കാര്യങ്ങൾ മനസ്സിൽ അറിവുള്ള ഒരു വ്യക്തിക്ക്.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ ആ ആൾ നിന്നിരുന്ന പടിയിൽ നിന്നും ആ ആൾ താഴെ പടിയിലേക്ക് നീങ്ങിയാൽ സാധാരണ ഗതിയിൽ ആ ആളിൽ വൻ മനോവേദനയും വെപ്രാളവും, ആളുകളോട് ഇടപഴകാനുള്ള ഭയവും മറ്റും വരാം.

ഇതെല്ലാം ഭൗതിക ലോകത്തിൽ വളരെ വ്യക്തമായി കാണാനാകുന്ന കാരണങ്ങൾ തന്നെയാണ്.

എന്നാൽ, അഭൗമികമായി നിലകൊള്ളുന്ന അതീന്ദ്ര്യ സോഫ്ട്വറിൻ്റെ virtual പ്രദേശത്ത് ഇതേ പോലുള്ള പലതും സംഭവിക്കാം. അതിൻ്റെ വളരെ കൃത്യമായ യന്ത്ര സംവിധാനം പുറം ലോകത്ത് കാണാൻ പറ്റിയേക്കില്ല.

ഈ കാര്യം ഈ രീതിയിൽ ചിത്രീകരിക്കാം. ഈ ചിത്രീകരണം ഭൗതിക ലോകത്തിൽ നിന്നും തന്നെയാണ്.

ഒരു ചെറുപ്പക്കാരനായ പോലീസ് Sub Inspector.

ഈ ആൾ നിത്യേനെ പോയി സന്ദർശിക്കേണ്ടത്, പ്രായം ഏതാണ്ട് അൻപത് വയസ്സോളം വരുന്ന ഒരു DySpയെ ആണ്. അതും DySpയുടെ വീട്ടിൽ വച്ച്.

കൂടെ കൊണ്ടു പോകേണ്ടുന്നത്, ഏതാണ്ട് അൻപത് വയസ്സോളം വരുന്ന ഒരു ഹെഡ് കോൺസ്റ്റബ്ൾനെ. ഈ ഹെഡ് കോൺസ്റ്റബ്ൾന് ആ DySpയേയും, ആ DySpയുടെ വീട്ടുകാരേയും വളരെ അടുത്ത് പരിചയമുണ്ട്.

DySpയും ഹെഡ് കോൺസ്റ്റബ്ൾളും ഏതാണ്ട് ഒരേ പ്രായക്കാരാണ് എന്ന രീതിയിൽ തമ്മിൽ പെരുമാറും.

ചെറുപ്പക്കാരനായ Sub Inspector ഒരു പൈയ്യൻ എന്ന രീതിയിൽ ആണ് DySp ആ ചെറുപ്പക്കാരനോട് പെരുമാറുക.

ചിലപ്പോൾ, മോനെ എന്നു വരെ സംബോധന ചെയ്യുകയും ചെയ്യും.

മാത്രവുമല്ല, ഹെഡ് കോൺസ്റ്റബ്ൾനെക്കൊണ്ടും ഇതേ പോലെ പെരുമാറാൻ DySp പ്രോത്സാഹിപ്പിക്കുന്നു.

പോരാത്തതിന്, അവൻ, ഇവൻ തുടങ്ങിയ വാക്കുകൾ ആ DySp ഈ Sub Inspectorറെക്കുറിച്ച് പറയുന്നു, ആ Sub Inspectorറുടേയും ആ ഹെഡ് കോൺസ്റ്റബ്ളിൻ്റെ സാന്നിദ്ധ്യത്തിൽ.

അതേ പോലെ തന്നെ, ആ Sub Inspector ചെറുതായി ഒന്ന് മാറിനിൽക്കുന്ന അവസരത്തിൽ, ഇതേ വാക്കുകൾ ആ Sub Inspectorറെപ്പറ്റി പറയാൻ ആ ഹെഡ് കോൺസ്റ്റബ്ളിന് പ്രോത്സാഹനവും ആ DySp നൽകുന്നു.

ഇത് ശരിക്കും പറഞ്ഞാൽ, പോലീസ് സംവിധാനത്തിൽ തനിക്കുള്ള പലവിധ സ്ഥാനമാനങ്ങളും അധികാരങ്ങളും കൽപ്പനാ അധികാരങ്ങളും തേച്ചുമാച്ചുകളയപ്പെടുന്നു എന്ന അനുഭവമാണ് ആ Sub Inspectorക്ക് ലഭിക്കുക.

ഇത് ഒരു വൻ മാനസിക രോഗാവസ്ഥ തന്നെയാണ്.

പോലീസുകാരെ ഈ ദൃഷ്ടാന്തരീകരണത്തിൽ ഉപയോഗിച്ചത്, ഈ പറഞ്ഞകാര്യത്തിന് ഒരു ഉറപ്പ് കൂട്ടാൻ (as an intensifier) മാത്രമായാണ്.

ഇതേ പോലുളള അനുഭവം ചില ആളുകൾക്ക്, സ്വന്തം ജീവിതത്തിൽ ചില ആളുകളുടെ സാന്നിദ്ധ്യത്തിൽ അനുഭവപ്പെടാറുണ്ട്.

എന്നു വച്ചാൽ ചില മേലാളന്മാരുടെ സാന്നിദ്ധ്യത്തിൽ, ആ വ്യക്തിക്ക് ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ തനിക്കുള്ള സ്ഥാനീകരണത്തിന് അപായം സംഭവിക്കുന്ന മാനസിക അനുഭവം.

ഇത് വ്യക്തമായ വാക്കുകളിൽ തന്നെയാണ് നടക്കുന്നത്.

എന്നാൽ ഈ വ്യക്തി ഇതേ മേലാളൻ്റെ സാന്നിദ്ധ്യത്തിൽ മറ്റൊരു വ്യക്തിയോടൊപ്പം വരുമ്പോൾ, ആ മേലാളൻ യാതൊന്നും വാക്കുകളിൽ പറയാതെ തന്നെ, സ്വന്തം മുഖ ഭാവത്തിലൂടേയും, നെറ്റി കൂർപ്പിച്ചും, നേത്രദൃഷ്ടികളിലൂടേയും മറ്റ് ശരീര ഗോഷ്ടികളിലൂടേയും, പോരാത്തതിന് അടുത്തു നിൽക്കുന്ന മറ്റുള്ളവരിൽ വരുത്തുന്ന ഭാവ വ്യത്യാസങ്ങളിലൂടേയും മറ്റും, ഇതേ പോലൂള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ അപായപ്പെടുന്ന പ്രതീതിയും മാനസിക അനുഭവവും വരുത്താം.

ഇവിടെ ശ്രദ്ധിക്കുക, വാക്കുകൾ പറഞ്ഞിട്ടേയില്ല എന്നത്.

എന്നാൽ, ഇതും നേരത്തെ പറഞ്ഞത് പോലെ ഒരു ഭൗതിക ലോക പ്രതിഭാസം തന്നെയാണ്.

ഒരു സാധാരണക്കാരനായ മോശമില്ലാത്ത വ്യക്തിത്വം ഉള്ള ഒരു വ്യക്തി ഒരു തിരുവിതാംകൂർ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ, ആ ആളോട് ആരും തന്നെ മോശമായി സംസാരിച്ചില്ലായെങ്കിലും, ആ ആൾക്ക് ആ ആളെ പിടിച്ചു വിധേയത്വ ഭാവത്തിൽ ആക്കുന്ന എന്തോ ഒരു അതീന്ദ്ര്യ ഭാരമോ പ്രേരക ശക്തിയോ അനുഭവപ്പെടാം.

ഇവിടെ ഭൗതികമായി കാണാനാവുന്ന യാതോരു ഭാരം വെക്കലോ ശക്തി പ്രയോഗമോ നടത്തിയതായി കാണില്ല.

ചില വ്യക്തികൾക്ക് ഈ വിധമായുള്ള ഒരു അനുഭവം വെറും ഒരു തരം തോന്നലായി അനുഭവപ്പെടാം. അതായത്, ചില ആളുകളുടെ സാന്നിദ്ധ്യത്തിൽ തൻ്റെ കീഴിൽ വരുന്ന വ്യക്തി തന്നെക്കാൾ ഉയരത്തിൽ സ്ഥാനീകരിക്കപ്പെടുന്ന അനുഭവം.

ചില കെട്ടിടങ്ങളിൽ ഇത് അനുഭവപ്പെടാം. ചില സാമൂഹികമോ കുടുംബ പരമോ ആയ സന്ദർഭങ്ങളിൽ ഇത് അനുഭവപ്പെടാം.

നിഷേധാത്മകമായ അനുഭവം ലഭിച്ച വ്യക്തി ചിലപ്പോൾ മനോനില കൈവിട്ടതുമാതിരി പെരുമാറിയേക്കാം. ചിലപ്പോൾ അക്രമാസക്തനാകാം.

എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന ചോദ്യം വരേണ്ടതാണ്.

എന്നാൽ, ഇതിന് പകരം, ഊഷരമായ ഏതെങ്കിലും മനഃശാസ്ത്ര പാഠപുസ്തകത്തിലും ഉള്ള എന്തെങ്കിലും ഒരു സാങ്കേതിക പദപ്രയോഗം പെറുക്കിയെടുത്ത്, ഇത് അതാണ്, ഇതാണ്, Neurosis അഥവാ psychoneurosis ആണ്, phobia ആണ്, Obsessive-compulsive disorder (OCD) ആണ്, obsession ആണ്, neurotic disorder ആണ്, schizophreniaആണ് എന്നെല്ലാം പറഞ്ഞാൽ വൻ വിവര വിജ്ഞാനത്തിൻ്റെ അടയാളമായി കാണപ്പെടാം.

എന്നാൽ, എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഒട്ടും തന്നെ വിവരവിജ്ഞാനിക്ക് അറിവു ലഭിച്ചിരിക്കില്ല.

മനുഷ്യ മനസ്സിന് പിന്നണിയിൽ നിൽക്കുന്ന അഭൗമ്യവും അതീന്ദ്ര്യവും ആയുള്ള 3-D vertual മേഖലയെക്കുറിച്ച് പറഞ്ഞു കഴിഞ്ഞതാണ്.

അവിടെ ഭാഷാ വാക്കുകൾ മാത്രമല്ല, മറ്റ് പലതും പലതരം ആകൃതിയിലും ഡിസൈനിലും ആഴങ്ങളിലും ഉയരങ്ങളിലും ഉള്ളറകളിലും പുറം അറകളിലും മറ്റുമായി നിലനിൽക്കുന്നുണ്ട്.

അവയുമായെല്ലാം മനുഷ്യമനസ്സ് അലിഞ്ഞും പിരിഞ്ഞും, പതിഞ്ഞും, ഒട്ടിനിന്നും നിലകൊള്ളുന്നുണ്ടാവാം. അവയിൽ സംഭവിക്കുന്ന പലതരം വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മനസ്സിനെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചുലക്കാം.

ഇവിടെ ഈ വിധമായുള്ള മാനസിക ബലക്കുറവ് മാറ്റാനുള്ള ഒരു മാർഗ്ഗം, മനസ്സിന് പിന്നണിയിൽ പ്രവർത്തിക്കുന്ന 3-D vertual മേഖലക്ക് ഉറപ്പ് നൽകുക എന്നതാണ്. പുറം വേദികളിൽ നിന്നും അതിൽ കൊടുംകാറ്റ് അടിക്കാനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ്.

എന്നാൽ ഇത് ചെയ്യുന്നതിന് മുൻപായി, ഈ 3-D vertual മേഖല എന്നത് എന്താണ് എന്ന കാര്യം കണ്ടെത്തുകയോ പഠിച്ചെടുക്കുകയോ മറ്റോ ചെയ്യുണ്ടുന്നതാണ്.

അതിലേക്കുള്ള ആദ്യ പാത, ഇങ്ങിനെയുള്ള ഒരു അതീന്ദ്ര സോഫ്ട്വർ യാഥാർത്ഥ്യം മനസ്സിനും, ചിന്തകൾക്കും, വൈകാരിക കാര്യങ്ങൾക്കും, ജീവനും, ഭൗതിക യാഥാർത്ഥ്യത്തിനും പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം വിശ്വസിക്കുക എന്നതാണ്.

Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

40. തോളത്തു കയറി വിലസുന്ന കാര്യം

Post posted by VED »

Image



മനോരോഗാവസ്ഥയ്ക്ക് കാരണം ആയി വരുന്ന കാര്യങ്ങളിൽ ഒന്ന് ഫ്യൂഡല്‍ ഭാഷയിലെ വാക്ക് കോഡുകളുടെ നേരിട്ടുള്ളതോ അതുമല്ലെങ്കിൽ പരോക്ഷമായതോ ആയ ആക്രമണമാണ് എന്നു പറഞ്ഞു കഴിഞ്ഞു.

നേരത്തെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് ഷാമനിസ്റ്റിക്ക് മൂർത്തികളുടെ ആരാധനാലയത്തിൻ്റെ ചില ദിശകളിൽ ചില നിശ്ചിത ദൂരത്തിൽ ഉള്ള വീട്ടിൽ ജീവിക്കുക, കെട്ടിടത്തിൽ കച്ചവടം നടത്തുക, തൊഴിൽ ചെയ്യുക എന്നത് ചില ആളുകൾ മനോരോഗം എന്ന് ആക്ഷേപിക്കപ്പെടാവുന്ന രീതിയിൽ ചിലരുമായി പെരുമാറിയേക്കാം എന്നത്.

വാസ്തു വിദ്യ എന്ന് ദക്ഷിണേഷ്യൻ ഭാഷകളിൽ പറയപ്പെടുന്നതും, അതേ പോലെ തന്നെ ചൈനീസുകാർ ഫെങ് ഷൂയി എന്നു പറയുന്നതും മറ്റുമായ occultist അറിവിൽ പറയപ്പെടുന്ന കാര്യത്തിലേക്ക് ഒന്ന് എത്തിനോക്കാം.

കെട്ടിടം കെട്ടുന്ന അവസരത്തിൽ അതിനുള്ളിലെ വ്യത്യസ്ത മുറികൾക്കും ഗെയ്റ്റിനും മറ്റും ഉത്തമമായ സ്ഥാനങ്ങൾ ഏഷ്യൻ ഫ്യൂഡൽ ഭാഷാ കോഡുകളുടെ ഗുപ്തമായ അഥവാ നിഗൂഡമായ താക്കിതുകൾക്ക് അനുസൃതമായി ഈ വിധ വിദ്യങ്ങൾ പറഞ്ഞു തരുന്നുണ്ട്.

ഭാഷാ കോഡുകൾ മനസ്സിനേയും വ്യക്തി ബന്ധങ്ങളേയും സാമൂഹിക സ്ഥാനങ്ങളേയും മറ്റും വളരെ വ്യക്തമായി ബാധിക്കുന്നുണ്ട് എന്നതിനാൽ, ഈ വിധ താക്കിതുകളെ മൊത്തമായി അവഗണിക്കുന്നത് നല്ലതായിരിക്കില്ലാ എന്നാണ് എനിക്ക് തോന്നുന്നത്.

തനി വിഡ്ഢിത്തമായി പറഞ്ഞുകേട്ട ഒരു കാര്യം കിടക്കുന്നതിനുള്ള ദിശയെക്കുറിച്ചാണ്.

കിടന്നുറങ്ങുന്ന അവസരത്തിൽ തല വടക്കോട്ട് വച്ച് കിടക്കുന്നത് നല്ലതല്ല പോലും. ഏറ്റവും ഉത്തമമായി ഞാൻ അറിഞ്ഞ ദിശ കിഴക്കോട്ട് തലവച്ചുറങ്ങുന്നതാണ്.

ഇത് തനി വിഡ്ഢി വിവരമാണ് എന്ന് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. കാരണം, ഈ വിധ ഉപദേശങ്ങൾക്ക് യാതോരു ശാസ്ത്രീയ പിന്തുണയും ഇല്ല എന്നതു തന്നെ.

എന്നാൽ ഈ കാര്യം വിശ്വസിക്കുന്നവർ, അതിന് ശാസ്ത്രീയ പിന്തുണ നൽകാനായി നൽകിയ വിവരം ആണ് ആശ്ചര്യകരം.

ഒരാൾ പറഞ്ഞു, ഭൂമി കറങ്ങുന്നത് കീഴക്കോട്ടാണ്. ആ ദിശയിൽ തലവച്ച് ഉറങ്ങുന്നതാണ് ഭൂമിയുടെ കറക്കവുമായി നമ്മുടെ തലച്ചോറിനെ രമ്യതപ്പെടുത്തുക എന്ന്. കാരണം, ഊർജ്ജതന്ത്രത്തിൽ Centrifugal force എന്ന കാര്യം പഠിപ്പിക്കുന്നുണ്ട്.

അത് ഒരു പ്രത്യേക ദിശയിൽ നമ്മുടെ ശരീരത്തിൽ പ്രയോഗിക്കപ്പെടുന്നതാണ് നല്ലതെന്ന്.

മറ്റൊരു ശാസ്ത്ര വിശ്വായി പറഞ്ഞത്, ഭൂമിയുടെ magnetism (കാന്തിക വലയം) ഭൂമിക്ക് പുറത്ത് തെക്ക് - വടക്ക് ദിശയിലും, ഭൂമിക്ക് അകത്ത് വടക്ക് - തെക്ക് ദിശകളിലും ആണ്.

ഈ ദിശകൾക്ക് വിലങ്ങനെ (perpendicular) ആയി കിടന്ന് തല വടക്കോട്ട് വച്ചുറങ്ങന്നത് ഉത്തമമാണ്.

ഇതിൻ്റെ കാരണം ശാസ്ത്രം പിന്നീട് കണ്ടെത്തും. അത്ര തന്നെ.

ഇവിടെ ചോദ്യമായി വരുന്ന കാര്യം ശാസ്ത്രത്തിന് എന്താണ് അറിവുള്ളത് എന്നതാണ്.

ശാസ്ത്രത്തിന് വൈദ്യുതിയെക്കുറിച്ചും, നീരാവിയെക്കുറിച്ചും, ഭൂമിയുടെ ഗുരുത്വാകർഷണത്തെക്കുറിച്ചും, കാന്തികബലത്തെക്കുറിച്ചും, വൈദ്യുതകാന്തികബലം മറ്റും വിവരം ഉണ്ട്.

ഈ കാര്യങ്ങൾ ശാസ്ത്രത്തിന് അറിവുണ്ട് എന്ന കാര്യം തെളിയിക്കാൻ വളരെ എളുപ്പമാണ്. കാരണം, സാങ്കേതിക വിദ്യ എന്തെല്ലാമാണ് ഇന്ന് നിർമ്മിച്ചിട്ടുള്ളത്!

കാറും ബസ്സും, ചക്രവും, വിമാനവും, റോക്കറ്റും, കമ്പ്യൂട്ടറും മറ്റുമെല്ലാം സാങ്കേതിക വിദ്യയാണ് സൃഷ്ടിച്ചിട്ടുള്ളത്.

സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ശാസ്ത്ര സത്യങ്ങളേയും ശാസ്ത്ര കണ്ടുപിടുത്തങ്ങളേയും ആണ്.

ഇവിടെ വരുന്ന മറ്റൊരു വീക്ഷണ കോണിനെക്കുറിച്ച് പറയാതെ വയ്യ.

സങ്കേതിക വിദ്യ പല കാര്യങ്ങളും സൃഷ്ടിക്കാനായി പലതും കണ്ടെത്തുന്നു. ഈ കണ്ടെത്തലുകളെ ശാസ്ത്രീയ സത്യങ്ങളായി കാണപ്പെടുന്നു, എന്ന്.

ഉദാഹരണത്തിന്, സാങ്കേതിക വിദ്യ വൈദ്യുതിയുടെ ampere, volt, watt തുടങ്ങിയ കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് പല ഉപകരണങ്ങളും സൃഷ്ടിക്കുന്നു. വേറേയും പല സാങ്കേതിക വിദ്യകൾ കണ്ടെത്തിയ ലോഹങ്ങളും, ഗ്ളാസും മറ്റും മറ്റും ഇതിനായി ഉപയോഗിക്കുന്നു.

ഉദാഹരണത്തിന്, Edison അനവധി ലോഹങ്ങളെ പരീക്ഷിച്ചതിന് ശേഷം ഫിലമെൻ്റ് ബൾബ് നിർമ്മിക്കാനായി ഏറ്റവും ഉത്തമം Carbon filament ആണ് എന്ന് അന്ന് കണ്ടെത്തി. ഇതും ഒരു ശാസ്ത്ര വിവരമായി മാറി.

Boyle's law, Charles'law തുടങ്ങിയ കണ്ടു പിടുത്തങ്ങൾ എല്ലാം തന്നെ ഭൗതിക യാഥാർത്ഥ്യത്തിൽ നിലവിൽ ഉള്ള വസ്തുക്കളുടെ സ്വഭാവം, ഗുണം, നിറം, മറ്റ് സ്വഭാവ സവിശേഷതകൾ, അവയുമായി ബന്ധപ്പെട്ട പലവിധ അളവുകൾ തുടങ്ങിയവയുടെ കണ്ടെത്തലുകൾ മാത്രമാണ്.

എന്നാൽ, ഭൗതിക യാഥാർത്ഥ്യത്തിൽ നിലവിൽ ഉള്ള, ഇവ എന്താണ് എന്ന കാര്യം ഇന്നും ശാസ്ത്രത്തിന് അജ്ഞാനം തന്നെയാണ്.

എന്നു വച്ചാൽ, ശാസ്ത്രം ചെയ്യുന്നത് മിക്കവാറും സാങ്കേതിക വിദ്യയുടെ തോളത്തുകയറി വിലസുകമാത്രമാണ്.

സാങ്കേതിക വിദഗ്ദ്ധർ, അവർ ആരുമാകട്ടെ, കണ്ടുപിടിക്കുന്ന കാര്യങ്ങൾ പുസ്തകങ്ങളിൽ ആക്കി, വൻ ശാസ്ത്ര കണ്ടുപിടുത്തമായി സ്കൂളുകളിലും കോളെജുകളിലും ഊഷമായി പഠിപ്പിച്ച്, വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി, ഒട്ടു മിക്കവർക്കും യാതോരു ഉപയോഗവും ഇല്ലാത്ത മാർക്കും നൽകി സമയം പാഴാക്കലാണ് ഇന്ന് നടക്കുന്നത്.

ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

നമ്മൾ പറഞ്ഞു വന്നത്, വാസ്തു വിദ്യാ വിവര പ്രകാരം തല വടക്കോട്ട് വച്ചു കടിക്കുന്നതും, ഭൂമിയുടെ അച്ചുതണ്ടിന് മേലുള്ള കറക്കവും ഭൂമിയുടെ കാന്തിക വലയും മറ്റുമായുള്ള ബന്ധത്തെക്കുറിച്ചാണ്.

ഗുരുത്വാകർഷണം, കാന്തിക ആകർഷണം എന്നിവയെ ശാസ്ത്രം കാര്യമായി പഠിച്ചിട്ടുണ്ട് എന്നത് വാസ്തവം ആയിരിക്കാം. അതുമല്ലായെങ്കിൽ, സാങ്കേതിക വിദഗ്ദ്ധർ ഈ വിധ കാര്യങ്ങളെപ്പറ്റി പഠിച്ച്, അവയെ അവർ നിർമ്മിച്ചിട്ടുള്ള ഉപകരണങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്, എന്നും പറയാം.

ഒരു പന്തെടുത്ത് പത്തടി ഉയരത്തിൽ നിന്നും നിലത്തിടുന്നു. ആ പന്ത് നിലത്ത് വന്ന് വീണ് ഒരു നിശ്ചിത ഉയരത്തിൽ ബൗൻസ് ചെയ്യുന്നു.

ഇക്കാര്യം ഒരു സാങ്കേതിക വിദഗ്ദ്ധൻ പഠിക്കുന്നു. അതിൽ നിന്നും ഒരു formula സൃഷ്ടിക്കുന്നു. ഇത്ര ഉയരത്തിൽ നിന്നും നിലത്തു വീണാൽ പന്ത് ഇത്ര ദുരം ഉയരത്തിൽ ബൗൻസ് ചെയ്യുന്നു.

എന്നാൽ, ഈ സാങ്കേതിക വിദഗ്ദ്ധന് ഈ പന്ത് എന്താണ് എന്നും അതിൽ എന്താണ് ഉള്ളത് എന്നും അറിയില്ല.

എന്നാൽ, കണ്ടെത്തിയ formula ഉപയോഗിച്ച്, ഈ പന്തിനെ പല ഉപകരണങ്ങളിലും ഉപയോഗിക്കുന്നു.

ഇതേ പോലെ തന്നെയാണ് ഇന്നുള്ള പല ശാസ്ത്ര കണ്ടെത്തലുകളുടേയും പിന്നാമ്പുറം.

എന്നാൽ ഈ വിധ കണ്ടെത്തലുകൾക്ക് വൻ മൂല്യമുണ്ട്. അവയാണ് ഇന്നത്തെ ലോകത്തിലെ ഒട്ടുമിക്ക സാങ്കേതിക വിദ്യകളേയും നയിക്കുന്നത്.

പന്തിൻ്റെ കാര്യത്തിൽ നിന്നും അടുത്ത എഴുത്ത് തുടങ്ങാം.

എഴുത്ത് ചെറുതായി പാത വിട്ട് ഓടിയേക്കാം.

എന്നാൽ എഴുത്തിൻ്റെ ഇപ്പോഴുള്ള പാത, Psychology എന്ന അക്കാഡമിക്ക് പഠന വിഷയം തന്നെയാണ്. ആ കാര്യം മറക്കുന്നില്ല.


Image
VED
Posts: 5627
Joined: Wed Aug 23, 2023 7:32 am
Contact:

41. യാഥർത്ഥ്യത്തിൻ്റെ മൗലിക രൂപം എന്തെന്ന് അറിയാത്ത ശാസ്ത്രം

Post posted by VED »

Image



ശാസ്ത്ര സത്യങ്ങളുടെ ആഴങ്ങളെക്കുറിച്ചും, അവയുടെ അടിസ്ഥാനത്തെക്കുറിച്ചും, അവയുടെ പരിധിയെക്കുറിച്ചും ഒന്ന് എഴുതിനോക്കാം. എന്താണ് പുറത്തു വരിക എന്ന് ഇപ്പോൾ പറയാൻ ആവില്ല.

Sir Isaac Newton ആണ് Gravity അഥവാ ഗുരുത്വാകർഷണം എന്നത് ആദ്യമായി ആശയവൽക്കരിച്ചത്. ഇദ്ദേഹത്തിൻ്റെ Law of universal gravitation അഥവാ സാർവത്രിക ഗുരുത്വാകർഷണ നിയമം ആണ് Gravity എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ഒരു ആശയം നൽകിയത്.

ഇത് ഒരു വൻ കണ്ടുപിടുത്തം തന്നെയായിരുന്നു. എന്നാൽ കഴിഞ്ഞ എഴുത്തിൽ പറഞ്ഞ ബൗൻസ് ചെയ്ത പന്തിൻ്റെ കാര്യം പോലെ തന്നെയാണ് ഈ കണ്ടു പിടുത്തം.

ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട പല formulaകൾ പലവിധ സാങ്കേതിക ഉപകരണങ്ങളുടെ പ്രവർത്തനത്തിലും ഉപയോഗിക്കപ്പെട്ടു.

എന്നാൽ ഗുരുത്വാകർഷണം എന്ത് ചരട് ഉപയോഗിച്ചാണ് പിണ്ഡങ്ങളെ തമ്മിൽ വലിപ്പിക്കുന്നത് എന്ന കാര്യം ഇന്നും അജ്ഞാനം തന്നെയാണ്.

ഈ ഒരു അജ്ഞത ഇന്ന് ശാസ്ത്രവുമായി ബന്ധപ്പെട്ടകൊണ്ട് ഉപരിപ്ലവമായ (superficial) സ്വരത്തിലും ഭാവത്തിലും പറയപ്പെടുന്ന പല കാര്യങ്ങളുടേയും കാര്യത്തിലും ശരിയാണ്.

Electricity, Magnetism, Static electricity, Light and photons എന്നങ്ങിനെയുള്ള പലതിനെക്കുറിച്ചും ശാസ്ത്രത്തിനും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പലവിധ സാങ്കേതിക വൈദഗ്ദ്ധ്യത്തിനും പല കാര്യങ്ങളും അറിവുള്ളതാണ്.

എന്നാൽ ചോദിച്ചു ചോദിച്ച് അങ്ങ് ആഴങ്ങളിൽ ചെന്നെത്തുമ്പോൾ, ഇവയെല്ലാം എന്താണ് എന്ന യാതോരു വിവരവും ആർക്കും കാണില്ല.

Aiയോട് ആദ്യം magnetism അഥവാ കാന്തശക്തിയെക്കുറിച്ച് ശാസ്ത്രത്തിന് കാര്യമായി എന്തെങ്കിലും അറിയാമോ എന്നു ചോദിച്ചു.

അപ്പോൾ വന്ന മറുപടി, ഈ വിധമാണ്:

Magnetism is a well-understood phenomenon in physics. It's a fundamental aspect of electromagnetism, one of the four fundamental forces of nature.

അതായത്, ഊർജ്ജതന്ത്രത്തിന് കാന്തശക്തിയെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ട് എന്നും, ഇതിനെ വളരെ നല്ലവിധ മനസ്സിലായിട്ടുണ്ട് എന്നും.

ഈ ഉത്തരത്തിൽ സംതൃപ്തനാണെങ്കിൽ പ്രശ്നമില്ല.

എന്നാൽ, magnetic force or lines of force എന്തിനാലാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് ചോദിച്ചപ്പോൾ മറുപടി ഈ വിധമായി:

These lines help us understand and predict the behavior of magnetic forces, but they themselves are not physical entities.

അതായത്, magnetic lines of force ഭൗതിക വസ്തുക്കൾ അല്ലായെന്ന്.

അവ വല്ല അദൃശ്യ ചരടോ മറ്റോ ആണോ എന്നൊക്കെ ചോദിച്ച് ചോദിച്ച്, കഴിഞ്ഞപ്പോൾ, AI അവസാനം ഉള്ള കാര്യം പറഞ്ഞു:

Science has a solid grasp of how magnetic fields behave and interact with matter, but the fundamental nature of magnetism remains an open question in physics.

അതായത്, കാന്തിക lines of force എങ്ങിനെ പെരുമാറുമെന്നും, അവ പിണ്ഡവുമായി ഏതു വിധത്തിൽ ഇടപഴകും എന്നും ഉള്ള കാര്യം ശാസ്ത്രത്തിന് വളരെ വ്യക്തമായി അറിയാം.

എന്നാൽ, അവയുടെ അടിസ്ഥാന സ്വഭാവം അഥവാ രൂപം, എന്താണ് എന്ന കാര്യം ഇന്നും ഊർജ്ജതന്ത്രത്തിൽ ഒരു തുറന്ന ചോദ്യമായി അവശേഷിക്കുന്നുണ്ട്, എന്ന്.

അടുത്തതായി ചോദിച്ചത്, gravitational force അഥവാ ഗുരത്വകർഷണത്തെക്കുറിച്ചാണ്. ഇതിനും ഒടുവിൽ കിട്ടിയ മറുപടി ഈ വിധം തന്നെ:

Both magnetism and gravity are well-described in their behavior, but their fundamental nature remains an active area of research.

അതായത്, കാന്തിക ശക്തിയെപ്പോലെ തന്നെ ഗുരത്വകർഷണത്തിൻ്റെ മൗലിക രൂപം എന്താണ് എന്ന് ശാസ്ത്രത്തിന് യാതോരു പിടിയും ഇല്ല എന്ന്.

പിന്നെ ചോദിച്ചത്, Static electricity അഥവാ സ്ഥിത വൈദ്യുതിയെക്കുറിച്ചാണ്. ഇതിനും ലഭിച്ച മറുപടി ഇതാണ്:

The behavior of static electricity is well-understood, but like magnetism and gravity, the fundamental nature of the electromagnetic force is still an area of ongoing research.

ഇതിൻ്റേയും മൗലിക രൂപം എന്താണ് എന്ന് ശാസ്ത്രത്തിന് അറിയില്ല.

അടുത്തതായി ചോദിച്ചത്, electricity അഥവാ വൈദ്യുതി പ്രവാഹത്തെക്കുറിച്ചാണ്. അതിന് ലഭിച്ച മറുപടി ഈ വിധം തന്നെ:

While we can describe and predict the behavior of electrons in response to potential differences, the fundamental nature of electricity and the underlying forces remains an area of ongoing research and exploration.

വൈദ്യൂതി പ്രവാഹത്തിൻ്റേയും ആ പ്രവാഹത്തെ ഉന്തിവിടുന്ന വസ്തുവിൻ്റേയും മൗലിക സ്വഭാവം എന്താണ് എന്ന് ഇന്നും വ്യക്തമായി മനസ്സിലായിട്ടില്ല.

അടുത്തതായി ചോദിച്ചത് light and photons അഥവാ പ്രകാശത്തേയും ഫോട്ടോണുകളേയും കുറിച്ചാണ്.

കോടാനുകോടി ഫോട്ടാണുകളെ ആരാണ്, അല്ലെങ്കിൽ എന്താണ് വൻ വേഗതയിൽ ശൂന്യതയിലൂടേയും മറ്റ് മാധ്യമങ്ങളിലൂടേയും മുന്നോട്ടേക്ക് തള്ളിവിടുന്നത്?

While we understand how photons behave and interact, the fundamental nature of light and its propagation remains an integral part of ongoing research in physics.

ഫോട്ടോണുകൾ എങ്ങിനെ പെരുമാറുമെന്നും, അവ എങ്ങിനെ ഇടപഴകും എന്നും നമുക്ക് അറിയാം.

എന്നാൽ, പ്രാകശത്തിൻ്റെ മൗലിക സ്വഭാവം എന്താണ് എന്നും അതിനെ എന്താണ് പ്രവഹിപ്പിക്കുന്നത് എന്നും ഉള്ള കാര്യങ്ങൾ ഇന്നും അജ്ഞാതം തന്നെയാണ്.

ഇനിയും പലതും പറയാം. എന്നാൽ അതിലേക്കൊന്നും ഈ എഴുത്തിനെ വലിച്ചു നീട്ടുന്നില്ല.

പറഞ്ഞുവന്നത്, ഇന്ന് നാം ശാസ്ത്ര കണ്ടുപിടുത്തം എന്നു പറയുന്നത്, നമുക്ക് ഇന്നും യാതോരു രീതിയിലും എന്തെന്ന് മനസ്സിലാക്കാൻ പറ്റാത്ത പലതിൻ്റേയും സ്വഭാവ വിശേഷങ്ങളും അവ ഏത് രീതിയിൽ പെരുമാറുമെന്നും, അവ ഏത് രീതിയിൽ ഭൗതിക വസ്ത്തുക്കളുമായി ഇടപഴകും എന്നു ഉള്ള അറിവ് മാത്രമാണ്.

ഈ അറിവിനെ ഇന്ന് പലവിധ നിർവ്വചനങ്ങളിലും ശാസ്ത്ര നിയമങ്ങളിലും formulaകളിലും മറ്റും ഒതുക്കി നിർത്തി, അവയെ സാങ്കേതിക നൈപുണ്യമുള്ളവർ പല വിധ സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.

ഇത് ഒരു വൻ കാര്യം തന്നെയാണ്.

എന്നാൽ, ഇതിന് അപ്പുറത്തുള്ള കാര്യങ്ങളെ നിഷേധിക്കാനോ, അവഹേളിക്കാനോ, പരിശോധിക്കാനോ ഉള്ള കഴിവോ ഉപകരണമോ ശാസ്ത്രത്തിന് ഇല്ലാ എന്നുള്ളതാണ് വാസ്തവം.

ദക്ഷിണേഷ്യയിൽ വടക്കോട്ട് തലവച്ച് കിടക്കുന്നത് ദോഷകരമാണ് എന്ന് പറയുന്നത് വെറും പൊട്ട അന്ധവിശ്വാസം ആയേക്കാം.

അതുമല്ലായെങ്കിൽ അതിന് പിന്നിൽ ഇന്നുള്ള ഭൗതിക ശാസ്ത്രത്തിന് അതീതമായുള്ള എന്തോ അടിസ്ഥാനം കാണാനും വഴിയില്ലാതില്ല.

ഭൗതിക യാഥാർത്ഥ്യത്തിൻ്റെ മൗലിക ഭാവവും സ്വാഭാവവും അടിസ്ഥാനവും എന്താണ് എന്ന് ശാസ്ത്രത്തിന് അറിവില്ലതന്നെ.

ജീവൻ്റെ കാര്യവും ഇതുതന്നെ.

അങ്ങിനെ വരുമ്പോൾ ഹോമിയോപ്പതിക്ക് ശാസ്ത്രീയ അടിസ്ഥാനം ഇല്ലാ എന്ന് വിളിച്ചു പറയുന്നതിൽ അർത്ഥമില്ല. കാരണം, ഹോമിയോപ്പതി ഒരു ശാസ്ത്ര കണ്ടു പിടിത്തം അല്ല.

അതേ പോലെ തന്നെ സോഫ്ട്വേർ എന്നത് ഒരു ശാസ്ത്ര കണ്ടുപിടുത്തമല്ല.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് പലരും വാനോളം പുകഴ്ത്തുന്ന Albert Einstenൻ്റെ കണ്ടുപിടുത്തത്തെക്കുറിച്ച് ചിലത് പറയാം. ഈ ആളാണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിഭാശാലിയെന്നുവരെ പറയുന്നത് കേട്ടിട്ടുണ്ട്.

Einstenൻ്റെ പേരിന് മാസ്മര പ്രകാശം നൽകിയത്, ഈ ആൾ കണ്ടെത്തിയെന്ന് പറയപ്പെടുന്ന Relativity എന്ന ഉർജ്ജതന്ത്ര വിഷയം ആണ് എന്നു തോന്നുന്നു.

ഈ വിഷയം യഥാർത്ഥത്തിൽ ഈ വ്യക്തിയല്ല മൗലികമായി സിദ്ധാന്തീകരിച്ചത്. Einsten ഇതുമായി ബന്ധപ്പെട്ടുകൊണ്ട് സിദ്ധാന്തീകരിക്കുന്നത് മുൻപുതന്നെ പലരും ഇതിൻ്റെ അടസ്ഥാന തത്വങ്ങൾ സിദ്ധാന്തീകരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് Hendrik Lorentz, Henri Poincaré, George FitzGerald, Ernst Mach എന്നിവരുടെ പേരുകൾ പറയാം എന്നു തോന്നുന്നു.

Relativity അഥവാ ആപേക്ഷികതാ സിദ്ധാന്തം എന്നത് എന്താണ് എന്ന് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല. അത് മറ്റൊരു നീണ്ട എഴുത്തായി മാറിയേക്കാം എന്നതു കൊണ്ട്.

Einstenൻ്റെ സിദ്ധാന്തങ്ങൾ സൂര്യനെക്കുറിച്ചും, വൻ നക്ഷത്രങ്ങളെക്കുറിച്ചു, അനന്തതയിലേക്ക് നീണ്ടുകിടക്കുന്ന ദൂരങ്ങളെക്കുറിച്ചും, പ്രകാശത്തിൻ്റെ വേഗതയിൽ നീങ്ങിയാൽ സമയം നിന്നുപോകും എന്നും പിണ്ഡത്തിന് അനന്തമായ വലുപ്പം വരും എന്നതിനെക്കുറിച്ചും മറ്റുമായ കാര്യങ്ങളിലേക്ക് നീങ്ങി നിൽക്കുന്നു.

എന്നുവച്ചാൽ, ഭീമാകാരമായ കാര്യങ്ങളെക്കുറിച്ച്.

ഈ ആൾ കണ്ടെത്തിയ സിദ്ധാന്തം, അന്ന് നിലവിൽ ഉണ്ടായിരുന്ന ഗണിതതത്വങ്ങളേയും ഊർജ്ജതന്ത്ര വിവരങ്ങളേയും ഉപയോഗിച്ചുതന്നെ വളർത്തിയെടുത്തതാണ്.

ഏതൊരു സിദ്ധാന്തം കണ്ടെത്തിയാലും അത് പലവിധ കാര്യങ്ങളിൽ ഉപയോഗിക്കാം, പലതിനേയും പഠിക്കാം, പലവിധ കാര്യങ്ങളേയും അതിലൂടെ ഒന്ന് അവലോകനം ചെയ്യാനായേക്കാം, പലതും അങ്ങിനെ നടക്കും ഇങ്ങിനെ നടക്കും എന്നൊക്കെ പറയാനായി സൗകര്യം നൽകും.

ഏതൊരു ചെറിയ സിദ്ധാന്തത്തിനും ഇത് സാധ്യമായേക്കാം.

ഒരു കുതിര വണ്ടിയിൽ അഞ്ഞൂറ് കിലോ ഭാരം കയറ്റി അത് എത്ര വേഗത്തിൽ പോയാൽ, ഒരു പ്രത്യേക വളവിൽ അത് മറിയും എന്ന് കണ്ടെത്താൻ Relativityക്ക് ആവില്ല.

എന്നാൽ അത് Issac Newton വികസിപ്പിച്ചെടുത്ത Classical Mechanicsലെ നിയമങ്ങൾക്ക് ഇത് പറയാനേയാക്കാം.

എന്നാൽ സൂര്യൻ്റെ കാര്യം പറയുന്നതാണോ, ചരക്കു കയറ്റിയ കുതിര വണ്ടിയുടെ കാര്യമാണോ ഉഗ്രവിവരം?

ഇതാണ് ശാസ്ത്ര വിശ്വാസികളിൽ വൻ തെറ്റിദ്ധാരണ സൃഷ്ടിച്ചത്.

യഥാർത്ഥത്തിൽ Issac Newtonനോട് താരതമ്യം ചെയ്യുമ്പോൾ, Albert Einsten വളരെ ചെറിയ കണ്ടുപിടുത്തക്കാരനാണ്.

ഇന്ന് ഇവിടെ കമ്പ്യൂട്ടറും, മൊബൈൽ ഫോൺ കണക്ഷനും, സ്മാട്ട്ഫോണുകളും കണ്ടുപിടിച്ചു കഴിഞ്ഞിട്ടുണ്ട്. പോരാത്തതിന് സോഫ്ട്വേർ എന്ന കാര്യവും അനവധി സോഫ്ട്വേർ ഭാഷകളും സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്.

കാറുകളും ട്രക്കുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഇവയെല്ലാം കണ്ടുപിടിച്ചത് സാധാരണ വ്യക്തികൾ മാത്രമാണ്. അവരവർ അവരുടെ തൊഴിൽ മേഖലയിൽ വൻ പ്രതിഭാ ശാലികൾ തന്നെ.

ഇവരെല്ലാം ഉപയോഗിച്ചിരിക്കുക Classical Mechanicsലെ തത്വങ്ങളും, Issac Newtonൻ്റെ തന്നെ മറ്റ് പല കണ്ടുപിടുത്തങ്ങളും ആയിരിക്കും.

ഇവരേക്കാളെല്ലാം പ്രതിഭാശാലിയാണോ Albert Einsten?

ഇത്രയും ഇവിടെ പറഞ്ഞുകഴിഞ്ഞതിന് ശേഷം, വീണ്ടും പറയുകയാണ്, എല്ലാരും ഉപയോഗിച്ച ഈ ശാസ്ത്ര സത്യങ്ങൾ ഭൗതിക യാഥാർത്ഥ്യത്തിൻ്റെ അടിസ്ഥാന മൗലികതയെ സ്പശിച്ചിട്ടില്ലായെന്ന്.

Isaac Newton യഥാർത്ഥത്തിൽ ഒരു Occultist ആയിരുന്നു. ഇദ്ദേഹത്തിൻ്റെ Occultist പഠനത്തിൽ, ഭൗതിക വസ്ത്തുക്കളുടേയും പ്രപഞ്ചത്തിൻ്റേയും അടിസ്ഥാന സ്വഭാവം കണ്ടെത്താനുള്ള ശ്രമമുണ്ടായിരുന്നു.

To understand the fundamental nature of matter and the universe.

മാത്രവുമല്ല, വസ്ത്തുക്കളിൽ രൂപാന്തരങ്ങൾ വരുത്താനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. ഇതിന് ഇന്നു കാണുന്ന കോഡിങ്ങ്, സോഫ്ട്വേർ പ്രോഗ്രാമിങ്ങ് എന്നിവയുമായി സാദൃശ്യം ഉണ്ട് എന്നും തോന്നുന്നു.

Involved experimenting with transformations of substances, which might be seen as analogous to modern concepts of coding and programming.


Image
Post Reply

Who is online

Users browsing this forum: No registered users and 1 guest