Page 1 of 1
English class details
Posted: Fri Aug 08, 2025 5:39 pm
by Admn
Free online English class
Posted: Wed Aug 13, 2025 11:59 pm
by Admn
പഠിക്കേണ്ടുന്ന രീതി
Posted: Sat Oct 11, 2025 9:21 am
by Admn
ഏതാണ്ട് 2004ന് ചുറ്റുപാടിൽ ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്തെടുത്ത ഒരു ഇങ്ഗ്ളിഷ് പഠിപ്പിക്കൽ പദ്ധതി ഈ ക്ളാസിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഇങ്ഗ്ളിഷ് ഭാഷയിലെ ചില മൗലിക പദങ്ങളെ വാക്യം സൃഷ്ടിക്കലിനായി ഉപയോഗിക്കാവുന്ന കോഡ് വാക്കുകളായി ഭാവനചെയ്തുകൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തെടുത്തിട്ടുള്ളത്. ഈ പദ്ധതി copyrighted ആണ്.
ഈ കാര്യം മിക്കപേജുകളിലും പലവിധത്തിലുള്ള പട്ടികകളിൽ കാണാൻ പറ്റുന്നതാണ്. ഈ കോഡ് വാക്കുകളുടെ കാര്യം ആദ്യം തന്നെ മനസ്സിലാക്കിയെടുക്കുക. കാരണം, യാതോരു വ്യാകരണ നിയമങ്ങളും പഠിപ്പിക്കാതെ, ഈ കോഡ് വാക്കുകളുടെ പട്ടികകളിലൂടെയാണ് ഈ പഠിപ്പിക്കൽ മുന്നോട്ട് നീങ്ങുന്നത്.
പഠിക്കുന്ന ഓരോ പേജിലും ഉള്ള വാക്യങ്ങളുടെ ശബ്ദരേഖ വ്യക്തമായി കേൾക്കുക. എന്നിട്ട് പലവട്ടം ആവർത്തിക്കുക. ഇങ്ങിനെ ആവർത്തിക്കാതെ പേജുകൾ മനസ്സിൽ വായിച്ചുകൊണ്ട് മുന്നോട്ട് നീങ്ങരുത്.
മനസ്സിലും നാവിലും ഈ വാക്യങ്ങൾ പതിഞ്ഞുതന്നെ വേണം പഠനം മുന്നോട്ട് നീക്കാൻ.
മിക്ക ക്ളാസ് പേജുകളിലും American accentൽ (American ഭാഷാശൈലിയിൽ) കുറേ വാക്യങ്ങളുടെ ശബ്ദരേഖ കേൾക്കാവുന്നതാണ്. ഇവയും വളരെ ശ്രദ്ധയോടുകൂടി കേൾക്കുകയും ആവർത്തിക്കുകയും ചെയ്യുക.
ഈ American accentൽ ഉള്ള ശബ്ദരേഖകൾ എൻ്റെ ഇളയ മകൾ അവരുടെ ചെറുപ്പകാലത്ത് നൽകിയ ശബ്ദ രേഖകളിൽ നിന്നും സൃഷ്ടിച്ചെടുത്തിട്ടുള്ളതാണ്. ഈ ശബ്ദരേഖകളും അവയുടെ voice രൂപങ്ങളും copyrighted ആണ്.
ചില ക്ളാസുകളിൽ പ്രസംഗങ്ങൾ കാണാനാവുന്നതാണ്. അവ കഴിയുമെങ്കിൽ മനഃപാഠമാക്കി സ്വന്തമായി പ്രസംഗരൂപത്തിൽ പറയാൻ ശ്രമിക്കുക. വേറെ അനവധി പ്രസംഗങ്ങൾ ഈ പേജിൽ കാണാൻ പറ്റുന്നതാണ്.
ചില ക്ളാസുകളിൽ English rhymeകൾ കാണാൻ പറ്റും. ഇവ ചൊല്ലാൻ പഠിക്കുന്നത് ഇങ്ഗ്ളിഷ് ഭാഷ വൻ ഒഴുക്കോടുകൂടി സംസാരിക്കാൻ നാവിനും മനസ്സിനും കഴിവുനൽകിയേക്കാം. കുറേ English rhymeകൾ ഈ പേജിൽ കാണാൻ പറ്റുന്നതാണ്.
ഉയർന്ന നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം വളർത്താനായി ഈ പേജ് സന്ദർശിക്കുക.
Go to the TOP
നിത്യവും ഉള്ള തത്സമയ ഓൺലൈൻ English class
Posted: Sat Oct 11, 2025 10:00 am
by Admn
ദിവസവും ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു ഇങ്ഗ്ളിഷ് ക്ളാസ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നുണ്ട്.
ഇതേ പോലുള്ള മറ്റ് ക്ളാസുകളും നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഇവ ഇന്ന് നടക്കുന്നത് Google Meetലൂടെയാണ്. പഠിപ്പിക്കുന്നത് മുകളിൽ നിൽകിയിട്ടുള്ള ക്ളാസ് നോട്സുകളെ നോക്കിക്കൊണ്ടു തന്നെയാണ്.
ഒരു മാസത്തേക്ക് 500 രൂപയും 90 രൂപ GSTയും ആണ് ക്ളാസ് ഫീസ്.
ഈ ക്ളാസ് വളരെ സാവധാനത്തിലാണ് നീങ്ങുക. പഠിപ്പിക്കുന്ന ഒരോ വാക്യവും പലവട്ടം പറയിച്ചും, ഉച്ചാരണം ശരിയാക്കിയും മറ്റുമാണ് മുന്നോട്ട് നീങ്ങുക.
മുകളിലെ അൻപതോളം പാഠങ്ങളും ഇനിയും ചേർക്കാൻ പോകുന്ന പാഠങ്ങളും പഠിപ്പിച്ചു തീർക്കാൻ എത്ര കാലം ആവശ്യം വരും എന്ന് ഇന്ന് കൃത്യമായി പറയാൻ ആവില്ല.
അഞ്ചും അതിലധികവും മാസക്കാലം ആവശ്യം വേണ്ടിവന്നേക്കാം.
ആദ്യത്തെ അഞ്ച് ദിവസത്തേക്ക് ആർക്കും സൗജന്യമായി ഈ ക്ളാസിൽ ചേരാവുന്നതാണ്.
ചേരാൻ താൽപ്പര്യമുള്ളവർ അവരുടെ Gmail admn@victoria.org.in എന്ന ഈ-മെയ്ലിലേക്ക്:Subject: English class എന്ന് എഴുതിക്കൊണ്ട് അയച്ചുതരിക. അതുമല്ലായെങ്കിൽ, Telegramൽ @Eclass036 എന്ന ചാനലിൽ ചേരുക. ക്ളാസിൻ്റെ വിവരം ഈ ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്.
Go to the TOP