20.
1. ചികിത്സയും പുലി വാലും

ജോതിഷത്തിലെ വൈവാഹിക പൊരുത്തങ്ങളെക്കുറിച്ച് എഴുതാം എന്നു വിചാരിച്ചതായിരുന്നു.
കാരണം, അവയ്ക്കും വൈവാഹിക ജീവിതത്തിലെ മാനസികാവസ്ഥയുമായി ചെറിയതോതിലെങ്കിലും ബന്ധം കണ്ടേക്കാം എന്ന ഒരു തോന്നൽ മനസ്സിലുണ്ട്.
എന്നാൽ ആ വിഷയത്തിലേക്ക് പോകേണ്ടാ എന്നാണ് ഇപ്പോൾ തീരുമാനിച്ചത്. കാരണം, അതിലേക്ക് കടന്നാൽ അതിൽ നിന്നും എഴുത്ത്, ഗോട്ടികൾ ഉരുട്ടിവിട്ടതുമാതിരി, പലവിധ ദിശകളിലേക്ക് ഓടിക്കളഞ്ഞേക്കാം.
മനഃശാസ്ത്രം അഥവാ Psychology എന്ന വിഷയത്തിൻ്റെ പാതയിൽ തന്നെ ഇപ്പോൾ എഴുത്തിനെ പിടിച്ചു നിർത്താം എന്നു വിചാരിക്കുന്നു.
Psychologyക്ക് തൊട്ടുടുത്തു നിൽക്കുന്ന വിഷയം ആണ് Psychiatry. വളരെ ലഘുവായി പറഞ്ഞാൽ മരുന്നും Theraphyയിലൂടേയും (രോഗചികിത്സയിലൂടേയും) മനോരോഗങ്ങളെ മാറ്റുന്ന ചികിത്സാരീതിയാണ് ഇത് എന്നു കാണുന്നു.
ഈ വിഷയത്തിൻ്റെ ഔപചാരിക ആഴം എനിക്ക് അറിയില്ലാ എന്നതുകൊണ്ട് അതിനെ പരിശോധിക്കാനുള്ള വിവരം എനിക്കില്ലാ എന്ന് പറഞ്ഞുകൊണ്ടു തന്നെ ചില കാര്യങ്ങൾ പറയുകയാണ്.
പല അക്കാഡമിക്ക് വിഷയങ്ങളും അവയിൽ ബിരുദവും ബിരുദന്തര ബിരുദം നേടിയവരുടെ കൈകളിൽ ആണ്.
അവയെല്ലാത്തിൻ്റേയും ആഴവും പരപ്പും മറ്റുള്ളവർക്ക് അറിയാൻ സാധ്യത കുറവാണ്.
പുറത്തുള്ളവർക്ക് ഓരോ അക്കാഡമിക്ക് വിഷയത്തിൻ്റേയും ആഴവും പരപ്പും സൂക്ഷ്മതയും കൃത്യതയും മനസ്സിലാക്കാനായി സമയം പാഴാക്കാൻ ആവില്ല.
Mood Disorders: Depression, bipolar disorder.
Anxiety Disorders: Generalized anxiety disorder, panic disorder, social anxiety disorder.
Psychotic Disorders: Schizophrenia, schizoaffective disorder, Bipolar disorder.
Personality Disorders: Borderline personality disorder, antisocial personality disorder.
Trauma-Related Disorders: Post-traumatic stress disorder (PTSD).
Neurodevelopmental Disorders: ADHD (attention-deficit/hyperactivity disorder).
Substance use Disorders.
തുടങ്ങിയ കാര്യങ്ങളെയാണ് Psychiatry എന്ന വൈദ്യരോഗ ചികിത്സാ സമ്പ്രദായം ചികിസ്തിക്കാൻ ശ്രമിക്കുന്നത്. ഔഷധ വിദ്യയാണ് ഈ ചികിസ്താ സമ്പ്രദായത്തിന്‍റെ പണിയായുധം.
ഈ വിധമായുള്ള ഒരു ചികിത്സാ പദ്ധതിയുള്ളത് നല്ലതു തന്നെ. കാരണം വ്യക്തികൾക്ക് മനോരോഗാവസ്ഥ വന്നാൽ ആരേയെങ്കിലും ചികിത്സക്കായി അവർക്ക് സമീപിക്കാനുള്ളത് നല്ലതു തന്നെ.
എന്നാൽ ഈ അക്കാഡമിക്ക് വിഷയത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ Science എന്ന പദത്തിൻ്റെ ഊരാക്കുടുക്കിൽ പെട്ടുകിടക്കുകയാണ് എന്നതാണ് പ്രശ്നം.
പോരാത്തതിന്, ചികിത്സകന്‍റെ ജീവിത വരുമാന മാർഗ്ഗവും സാമൂഹിക അന്തസ്സും മറ്റും പഠിച്ച വിഷയത്തോട് കൂറുകാണിച്ചാലെ നിലനിർത്താനാവൂ എന്നതും ഒരു പ്രശ്നം തന്നെയാണ്.
പഠിച്ച കാര്യങ്ങളുടെ നിജ സ്ഥിതി ചോദ്യം ചെയ്താൽ ജീവിതം അവതാളത്തിലാകാം.
മുകളിൽ എഴുതിച്ചേർത്തിരിക്കുന്ന സാങ്കേതിക പദ പ്രയോഗങ്ങൾ മനസ്സിൽ പതിയുന്നവയും ആഞ്ഞുപതിയുന്നവയും ആണ് എന്നാണ് തോന്നുന്നത്.
Political Scienceൻ്റെ കാര്യത്തിലും മറ്റും പറഞ്ഞത് പോലെ ഇവയും എന്താണ് എന്ന് അന്വേഷിച്ചുപോയാൽ, ഏത് സാധാരണ വ്യക്തിക്കും മനസ്സിലാവുന്ന കാര്യങ്ങൾ തന്നെയാണ്.
എന്നാൽ സാങ്കേതിക പദപ്രയോഗങ്ങൾ തന്നെയാണ് ഏത് അക്കാഡമിക്ക് വിഷയത്തേയും ഉയർത്തിവെക്കുന്നത്.
Audio and visual hallucinations (കേൾവിയിലേയും കാഴ്ചയിലേയും മിഥ്യാബോധം).
അതാതയത് ഭൗതികമായി കാണാത്ത ഏതോ ഒരു ശ്രോതസ്സിൽ നിന്നും ശബ്ദ സന്ദേശങ്ങൾ കേൾക്കുക. അതായത്, യാതോരു മനുഷ്യനേയും കാണുന്നില്ല, എന്നാൽ ഒരു മനുഷ്യനോ മറ്റോ മനുഷ്യ സ്വരത്തിലും ഭാഷയിലും എന്തൊക്കെയോ പറയുന്നത് കേൾക്കുക.
ഭൗതികമായി മറ്റാർക്കും കാണാൻ പറ്റാത്ത വ്യക്തികളേയോ ദൃശ്യങ്ങളേയോ കാണുക.
സത്യം പറഞ്ഞാൽ, ഇന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യ ഈ കാര്യങ്ങൾ ഒരു ഭൗതിക യാഥാർത്ഥ്യമായി മാറ്റിയിട്ടുണ്ട്.
ചെവിയിൽ earphone വച്ചുകൊണ്ട് ദൂരെയുള്ളവരുമായി സംസാരിക്കുക, Google Mapൽ നിന്നും നിർദ്ദേശങ്ങൾ കേൾക്കുക, Alexa, Siri തുടങ്ങിയവയുമായി സംസാരിക്കുക എന്നെല്ലാമുള്ളത്, ഈ വിധ സാങ്കേതിക വിദ്യളെക്കുറിച്ച് അറിവില്ലാത്തവർക്ക് തനി വട്ടായി തോന്നും എന്നുള്ളതാണ് വാസ്തവം.
എന്നാൽ മനോരോഗമായി ഈ വിധ പ്രതിഭാസങ്ങൾ ഇന്ന് കാണപ്പെടുന്നത് ഈ വിധ കഴിവുകൾ യാതോരു ഡിജിറ്റൽ സാങ്കേതിക ഉപകരണത്തിൻ്റേയും സാന്നിദ്ധ്യമില്ലാതെ ഒരാൾക്ക് ലഭിച്ചാലാണ്.
ഈ എഴുത്തിൽ കുറച്ച് അദ്ധ്യായങ്ങൾക്ക് മുൻപ് കിഴക്കൻ പേരാമ്പ്ര മലയോരങ്ങളിൽ വച്ച് ഞാൻ കണ്ട Medium വ്യക്തി ഇതേ പോലുള്ള ശബ്ദ സന്ദേശങ്ങൾ ചെവിയിൽ കേൾക്കുമായിരുന്നു.
ഇത് ഒരു വൻ കഴിവല്ല, മറിച്ച് schizophreniaയുടേയും മയക്ക് മരുന്ന് ഉപയോഗത്തിൻ്റേയും ലക്ഷണമായി Psychiatryക്ക് വിധിയെഴുതാവുന്നതാണ്.
പ്രവാചകനായ മുഹമ്മദിന് ഗബ്രിയേൽ മാലാഖയെ കാണാൻ പറ്റിയതും അതീന്ദ്ര്യ സ്രോതസ്സുളിൽ നിന്നും ശബ്ദ സന്ദേശങ്ങൾ ലഭിച്ചതും മറ്റും പ്രവാചകന് schizophrenia ഉണ്ടായിരുന്നതിൻ്റെ ലക്ഷണമാണ് എന്ന് Salman Rushdie അഭിപ്രായപ്പെട്ടത് വായനക്കാരന് ഓർമ്മയുണ്ടാവും.
ഈ പ്രസ്താവനയോടുകൂടി Rushdie ലോക പ്രസിദ്ധനായി.
ഒരു മനുഷ്യൻ്റെ മനസ്സിൽ ഇന്നുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യയെ മറികടക്കുന്ന രീയിയിൽ ഉള്ള ഒരു കഴിവാണ് യഥാർത്ഥത്തിൽ Audio and visual hallucinations.
ഈ വിധം ശബ്ദ സന്ദേശങ്ങളും കാഴ്ചകളും ഒരു വ്യക്തിക്ക് ലഭിക്കുന്നുണ്ട് എങ്കിൽ ആ വ്യക്തിയുടെ brain softwareൽ ഈ വിധ സന്ദേശങ്ങളുടെ സിഗ്നലുകളെ detect ചെയ്യാനും അവയെ process ചെയ്യാനും ആ സിഗ്നലുകളെ ശബ്ദരൂപത്തിലേക്കും കാഴ്ചകളിലേക്കും മാറ്റാനുമുള്ള സോഫ്ട്വേർ സംവിധാനങ്ങൾ ഉണ്ടായിരിക്കേണം.
ഇങ്ങിനെയുള്ള ഒരു വസ്തുതയെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെ ഈ കഴിവുകളെ മനസ്സിൽ നിന്നും തുടച്ചുമാറ്റാൻ നോക്കുന്നത്, മനുഷ്യന് ഇന്ന് മനസ്സിലാക്കാൻ പറ്റാത്ത ഒരു കഴിവ് വ്യക്തിയിൽ ഉണ്ട് എന്നും, അത് മറ്റ് മനുഷ്യർക്ക് അപകടമാവാം എന്നും ഉള്ള ഒരു മനസ്സിലാക്കൽ കൊണ്ടാവാം.
എന്നാൽ സാധാരണ ഗതിയിൽ ഈ വിധ കഴിവുകൾ ഒരു വ്യക്തിയിൽ ഉള്ളത് മറ്റ് വ്യക്തികൾക്ക് അപകടമല്ലായെന്നതാണ് വാസ്തവം.
എന്നാൽ ആ വ്യക്തിയുമായി പരിചയമില്ലാത്ത മറ്റാരോ സമ്പർഗ്ഗം പുലർത്തുന്നു എന്നത് ആ ആളുടെ വീട്ടിലുള്ളവർക്ക് ഒരു വിഷമാവസ്ഥ തന്നെയാവാം.
സ്വന്തം ഭാര്യ മൊബൈയിൽ ഫോണിലൂടെ മറ്റേതോ പരിചയമില്ലാത്ത വ്യക്തിയോട് ഇടക്കിടക്ക് സംസാരിക്കുന്നത് പോലെള്ള ഒരു അവസ്ഥയാണ് ഇത് എന്നു വേണമെങ്കിൽ പറയാം.
ഇവിടെയുള്ള പ്രശ്നം ഈ പ്രതിഭാസത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയെന്താണ് എന്ന യാതോരു അറിവും Psychiatryക്ക് ഇല്ലായെന്നതാണ്.
ഈ വിധ കഴിവുകളെ Schizophrenia എന്ന് നിർവ്വചിച്ച്, ഔഷധ വിദ്യ നടത്തി ഈ കഴിവുകളെ തുടച്ചുമാറ്റാനായില്ലാ എങ്കിൽ Electric shock therapyയും (Electroconvulsive Therapy (ECT)) നൽകിക്കൂടാതില്ല.
ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത് ഔഷധ പ്രയോഗത്തിലൂടേയും Electroconvulsive Therapyയിലൂടേയും ചെയ്യാൻ ശ്രമിക്കുന്നത് പണ്ട് Lobotomyയിലൂടേയും ചെയ്യാൻ ശ്രമിച്ച കാര്യങ്ങളുടെ, മറ്റ് ആളുകൾക്ക് കേട്ടാൽ സഹിക്കാനാവുന്ന, ഒരു പതിപ്പുതന്നെയാണ്.
Lobotomyയിൽ തലച്ചോറിലെ ലോഭുകളിൽ കത്തിപ്രയോഗം നടത്തലാണ് എന്ന് ഓർക്കുക. അതായത്, മാന്തിയെടുക്കുക.
ഇന്ന് രാസവസ്തുപ്രയോഗത്താലും കറണ്ടും മറ്റും ഉപയോഗിച്ച് തലച്ചോറിൻ്റെ യന്ത്രസംവിധാനത്തിൽ കാര്യമായ മറ്റം വരുത്തലാണ് ചെയ്യുന്നത്.
Psychiatryയിൽ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക പദങ്ങളേയും ഇവിടെ ചർച്ചക്ക് എടുക്കാൻ ആവില്ല. എന്നാൽ Bipolar disorder എന്നതിൻ്റെ കാര്യം ഒന്ന് നോക്കാം.
Bipolar disorder:
Periods of elevated mood, increased energy, impulsivity.
Depressive Episodes: Periods of low mood, loss of interest, fatigue.
ചുരുക്കിപ്പറഞ്ഞാൽ, വ്യക്തിയിൽ വൻ ഉഷാറുള്ള അവസ്ഥ, അമിതമായുള്ള ഊർജ്ജസ്വല്ലത, എടുത്തുചാടി പെരുമാറുന്ന അവസ്ഥ, വിഷാധാവസ്ഥയുള്ള അവസരങ്ങൾ, പ്രവർത്തി ചെയ്യാനുള്ള വൈമുഖ്യത, താൽപ്പര്യക്കുറവ്, മാനസികവും ശാരീരികവും ആയ ക്ഷീണം തുടങ്ങിവ.
ഇവയെല്ലാം വ്യക്തിയിൽ നിന്നും മാത്രം ഉത്ഭവിക്കുന്ന കാര്യങ്ങൾ ആണോ എന്ന് തീർച്ചപറയാനാവില്ലാ എന്നാണ് തോന്നുന്നത്.
ഒരു വ്യക്തി സ്വന്തം കുടുംബത്തിൽ, സ്വമേധായ സൃഷ്ടിക്കപ്പെടുന്ന അദൃശ്യമായ supernatural virtual arenaയിൽ പല കുടുംബാംഗങ്ങളും ഉള്ള ഒരു വൻ വലക്കെട്ടിൽ ഒരു പ്രത്യേക സ്ഥാനത്താണ് നില നിൽക്കുന്നത്.
ഈ സ്ഥാനം മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിലെ വാക്കുകളും ബന്ധകണ്ണികളും മറ്റുമാണ് നിർവ്വചിക്കുന്നത്.
ഇതേ വ്യക്തി ഒരു തൊഴിൽ സ്ഥലത്ത് പോയാൽ, ചിലപ്പോൾ ഇതേ സ്ഥാനീകരണത്തിൽ നിന്നും വളരെ വിപരീതമായ സ്ഥാനീകരണമുള്ള ഒരു വലക്കെട്ടിൽ പെട്ടുപോകാം. അതുമല്ലായെങ്കിൽ വൻ ഉന്നത നിലകളിൽ ആവാം നിൽക്കുന്നത്.
അതുമല്ലായെങ്കിൽ, ജീവിത്തിൽ വരുന്ന അപ്രതീക്ഷിതമായ മാറ്റങ്ങളും ഈ സ്ഥാനീകരണത്തെ വിപരീതമായോ, അല്ലെങ്കിൽ വൻ ഗുണകരമായോ ഈ വ്യക്തിയെ സ്ഥാനീകരിക്കാം.
വലയിൽ വ്യക്തി അങ്ങോട്ടോ ഇങ്ങോട്ട് വലിഞ്ഞു നീങ്ങാം. പൊന്തുകയോ താഴുകയോ ചെയ്യാം. ഉലഞ്ഞാടാം.
ഇതെല്ലാം മനസ്സിനെ നിയന്ത്രിക്കുന്ന അതീന്ദ്ര്യ സോഫ്ട്വിൽ കാര്യമായ ചലനങ്ങളും മൂല്യവ്യത്യാസങ്ങളും വരുത്തും.
ഈ അവസ്ഥയെ Psychiatry ഔഷധ പ്രയോഗത്തിലൂടെ ചികിസ്തിക്കാൻ നോക്കുമ്പോൾ, സംസാരിക്കുന്നതും ചുറ്റുമുള്ള ആളുകൾ സംസാരിക്കുന്നതുമായ ഭാഷയുടെ സ്വഭാവ ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടുന്നതാണ്.
ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾക്ക് വൻ ബലം തന്നെ പ്രയോഗിക്കാൻ ആവും. ഈ വ്യക്തി അനുഭവിച്ചിരുന്ന വാക്കുകളും, പുതുതായി അനുഭവിക്കുന്ന വാക്കുകളും കണ്ടെത്തേണം.
പോരാത്തതിന്, രോഗിയായി വന്നു നിൽക്കുന്ന വ്യക്തി മറ്റ് വ്യക്തികളുടെ ഇടയിൽ ഏതെല്ലാം, എന്തെല്ലാം വാക്ക് കണ്ണികളിൽ ആണ്, തൂങ്ങിനിൽക്കുന്നത് എന്നും ഉയർന്നു നിൽക്കുന്നത് എന്നും അറിഞ്ഞിരിക്കേണ്ടതാണ്.
പോരാത്തതിന്, ജീവിതത്തിൽ വൻ വിപരീതാവസ്ഥ വന്നാൽ പലവ്യക്തികളും അവയെ നേരിടാനായി പെരുമാറ്റത്തിൽ മാറ്റം വരുത്താം. ഇത് ഒരുതരം ആത്മരക്ഷ പ്രതിരോധ പദ്ധതിയാവാം.
ഇതിനെല്ലാം പുറമേ, ചികിസ്തിക്കാനായി കൊണ്ടുവരപ്പെട്ട വ്യക്തി സ്വമനസ്സാലെയാണോ ചികിസ്ത തേടിയത് എന്നതും ഒരു പ്രശ്നം തന്നെയാണ്.
നമുക്ക് ഇഷ്ടമില്ലാത്തവരെ മനോരോഗിയായി ചിത്രീകരിക്കുക എന്നത് പൊതുവേ ഉപയോഗിക്കുപ്പെടുന്ന ഒരു ആയുധമാണ് എന്നും മസ്സിലാക്കേണ്ടതാണ്.
ഇത് Psychiatristന് ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.
ഇതിനെല്ലാം ഉപരിയായി മറ്റൊരു കാര്യവും ഉണ്ട്.
ഒരു വ്യക്തി Psychologistൻ്റേയോ Psychiatristൻ്റേയോ അടത്ത് കൺസൾട്ടേഷന് പോയാൽ, ആശുപത്രി അഥവാ ക്ളിനിക്ക് നൽകുന്ന ചീട്ടിൽ കാണുന്ന നിർവ്വചന വാക്ക് Patient എന്നാണ്. അതായത് രോഗിയെന്ന്. അതായത് മനോരോഗി എന്ന്.
ഇത് ഒരു വൻ പുലിവാലുതന്നെയാണ്.
ആള് Medical recordൽ മനോരോഗിയായി മാറി. കുടുംബം തന്നെ വിഷമാവസ്ഥയിലേക്ക് കടന്നുപോകും.
അത് മനോരോഗിയുടെ വീടാണ്. ആ ആൾക്ക് മനോരോഗമായിരുന്നു എന്നല്ലാം, മേൽവിലാസത്തിൽ കയറിക്കൂടിയാൽ പ്രശ്നം തന്നെയാണ്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു സംഭവം ഓർമ്മവരുന്നുണ്ട്.
ഞാൻ ഡെൽഹിയിൽ വച്ച് പരിചയപ്പെട്ട 1984 batchലെ IAS officer.
ഇദ്ദേഹം ആണ് ഞാൻ ജീവിതത്തിൽ നേരിട്ടു പരിചയപ്പെട്ട ആളുകളിൽ വച്ച് ഇങ്ഗ്ളിഷ് സാഹിത്യത്തിൽ ഏറ്റവും ഗംഭീരമായ വിവരവും ആഴവും ഉള്ള വ്യക്തി.
ഇത് ഇദ്ദേഹത്തിൻ്റെ മേലുദ്യോഗസ്ഥരായ IAS officerമാർക്കിടയിൽ ഒരു വൻ പ്രശ്നം തന്നെയായിരുന്നിരിക്കാം.
കാരണം, വിശാലമായ സാമൂഹിക നീതിയെ ഉൾക്കൊള്ളുന്ന ഒരു മാനസികാവസ്ഥ ഇദ്ദേഹത്തിൽ കണ്ടിരുന്നു.
ഇദ്ദേഹത്തിന് യാതോരു പോസ്റ്റിങ്ങും നൽകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇദ്ദേഹം Supreme Court റിറ്റ് ഫൈൽ ചെയ്ത്, നേരിട്ട് വാദിച്ചു.
ജഡ്ജിനും ഇദ്ദേഹത്തിൻ്റെ ആഴവും പരപ്പും സഹിച്ചില്ലായിരിക്കാം.
ഇദ്ദേഹം നിരന്തരമായി കോടതിയിൽ വാദിച്ചു.
അപ്പോൾ സർക്കാർ പക്ഷം കോടതിയിൽ ഒരു വാദം നൽകി. ഈ ആൾക്ക് കോടതിൽ വാദിക്കുക എന്ന ഒരു മാനസിക രോഗം ഉണ്ട്. അത് ഒരു മനോരാഗ വിദഗ്ദനെക്കൊണ്ട് പരിശോധിക്കണം.
കൈയിൽ കിട്ടിയ വടി ജഡ്ജും കൈവെടിഞ്ഞില്ല.
ഇദ്ദേഹത്തിനെ ഡെൽഹിയിലെ അറിയപ്പെടുന്ന മനോരാഗാശുപത്രിയിൽ പരിശോധിക്കാനുള്ള നിർദ്ദേശം കോടതി നൽകി.
തുടർന്ന് ആശുപത്രി നോട്ടിസ് നൽകി. രോഗിയെ (മനോരോഗിയെ) ഇത്രാം തീയതി ആശുപത്രിയിൽ ഹാജരാക്കുക.
പോരെ പുലിവാല്?

2. മനസ്സിനെ ചികിസ്തിക്കുന്ന രീതികൾ

1985ൽ ആണ് ഞാൻ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചത്. അത് Grundy NewBrain എന്ന പേരിൽ ഉള്ള, Englandൽ ഉൽപ്പാദിപ്പിച്ച ഒരു കമ്പ്യൂട്ടർ ആയിരുന്നു.
അത് ഇന്നത്തെ പോലെ mouse ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. മറിച്ച് BASIC programming language കോഡുകൾ ടൈപ്പ് ചെയ്ത് ഉപയോഗിച്ചുകൊണ്ട് പ്രവർത്തിപ്പിക്കേണ്ടിയിരുന്ന ഒന്നായിരുന്നു അത്.
ഇത് അന്ന്, അതായത് 1985ൽ, ഉപയോഗിച്ചപ്പോൾ തന്നെ എനിക്ക് കമ്പ്യൂട്ടറും മനുഷ്യ മനസ്സും തമ്മിൽ എന്തോ ചില സാദൃശ്യം ഉണ്ട് എന്ന ഒരു തോന്നൽ വന്നിരുന്നു.
എന്നാൽ ഈ അഭിപ്രായം കേട്ടവർ ഇതിനെ പരിഹസിക്കുകയാണ് ചെയ്തത്.
കാരണം, അന്ന് പലരുടേയും കൈകളിൽ ഉണ്ടായിരുന്ന calculator എന്നത്, bank ജീവനക്കാരും പലചരക്ക് കടയിലെ ജീവനക്കാരും നിത്യേനെ ചെയ്യുന്ന ചില കാര്യങ്ങൾ ഞൊടിയിട കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ഉപകരണമായിരുന്നു.
എന്നുവച്ച് calculatorറിനെ മനുഷ്യ ബുദ്ധിയുമായി ആരും തന്നെ താരതമ്യം ചെയ്യാറില്ല.
ഇനി ഈ ഒരു ദൃശ്യം കാണുക.
അടുത്ത വീട്ടിലെ വിശാലമായ മുറ്റം രണ്ട് പേർ രണ്ടിടത്ത് നിന്നും തൂത്തുവാരുകയും മുന്നിൽ പെടുന്ന പല വസ്തുക്കളേയും അവയുടെ ഉചതിമായ സ്ഥാനങ്ങളിലേക്ക് എടുത്തുകൊണ്ടു പോയി വെക്കുകയും ചെയ്യുന്നു.
രണ്ടു പേരും ഒരേ പോലുള്ള യൂണിഫോമാണ് ധരിച്ചിരുക്കുന്നത്. കണ്ടാൽ രണ്ടു പേരും ഏതാണ്ട് ഒരേ പോലുള്ളവർ.
അതിൽ ഒരാൾ ജീവനും ബുദ്ധിയും ഉള്ള ഒരു മനുഷ്യൻ തന്നെയാണ്. മറ്റേത് വൻ കഴിവുകൾ ഉള്ള AI നിയന്ത്രിക്കുന്ന ഒരു robot (കൃത്രിമമനുഷ്യൻ) ആണ്.
രണ്ട് പേരും ചെയ്യുന്ന കാര്യങ്ങൾ അവർക്ക് വ്യക്തമായി നൽകപ്പെട്ട നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ്.
ഈ നൽകിയ ദൃഷ്ടാന്തത്തിൽ നിന്നും അധികമായുള്ള യാതോരു വിവരവും ഞാൻ പറിച്ചെടുക്കാൻ ശ്രമിക്കുന്നില്ല.
ആകെ പറയുന്നത് ഈ രണ്ട് വ്യക്തികളുടേയും മനസ്സിൽ hardware എന്ന കാര്യം ഉണ്ട്. അവയെ നിയന്ത്രിക്കുന്നത് സോഫ്ട്വേറാണ്.
ഇവയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറോ പോരായ്മയോ വരികയാണ് എങ്കിൽ ഒന്നുകിൽ hardwareൽ സംഭവിച്ച തകരാറാവാം കാരണം. അതുമല്ലായെങ്കിൽ അവയെ പ്രവർത്തിപ്പിക്കുന്ന softwareൽ ആവാം പ്രശ്നം.
മറ്റ് ചിലപ്പോൾ, ഇവ രണ്ടിലും യാതോരു തകരാറോ പിശകോ കാണില്ല. മറിച്ച് ഈ വ്യക്തകൾക്ക് നൽകപ്പെട്ട നിർദ്ദേശങ്ങളിലെ പാളിച്ച കാരണം ആവാം പ്രശ്നം.
അതുമല്ലായെങ്കിൽ ഈ രണ്ട് വ്യക്തികളും അവരുടെ ജീവിതത്തിനിടയിലും പ്രവർത്തനത്തിനിടയിലും അനുഭവിച്ചറിഞ്ഞതിലോ ഗ്രഹിച്ചെടുത്ത വിവരത്തിലോ ഉള്ള പിശകുമാവാം പ്രശ്നക്കാരൻ.
ഇവയൊന്നുമല്ല, മറിച്ച് ഇവർക്ക് ബോധപൂർവ്വം നൽകപ്പെട്ട തെറ്റായ വിവരമായിരിക്കാം പ്രശ്നക്കാരൻ.
ചിലപ്പോൾ ഇവർ ഇവരെപ്പോലുള്ളവർ പെരുമാറുന്ന തെറ്റായ രീതികൾ കണ്ട് അവ സ്വായത്തമാക്കിയതും ആവാം പിശകിന് കാരണം.
വേറെയും സാധ്യതകൾ ഉണ്ട്. ഇവയ്ക്ക് ശരിയായ വിവരവും നിർദ്ദേശങ്ങളും നൽകിയിരിക്കാം. എന്നാൽ മുഴുവൻ സത്യാവസ്ഥ ഇവയെ അറിയിച്ചിരിക്കില്ല. മറിച്ച് പലതും ഇവരിൽ നിന്നും മറച്ചു വച്ചിരിക്കാം.
ഈ മുകളിൽ നിരത്തിവച്ച ദൃഷ്ടാന്തത്തെ മനുഷ്യ മനസ്സുമായും മാനസിക പ്രശ്നങ്ങളുമായും പെരുമാറ്റ രീതികളും ആയും ബന്ധപ്പെടുത്താനാവും എന്നു തോന്നുന്നു.
മനുഷ്യ മനസ്സിൻ്റെ hardware എന്നത് തലച്ചോറിലെ പലവിധ ഘടകങ്ങൾ ആണ്. തലച്ചോറിനെ തുറന്നുവച്ച് നോക്കിയാൽ അവയിൽ മിക്കതും കാണാൻ പറ്റുന്നവ തന്നെയും ആവാം.
ഇവയെല്ലാം പ്രവർത്തിക്കുന്നത് രക്തത്തിനുള്ളിലുള്ള പലവിധ രാസപദാർത്ഥങ്ങളുടെ പ്രവർത്തനത്താലും പ്രതിപ്രവർത്തനത്താലും ആണ് എന്നതാണ് ആധുനിക ശാസ്ത്രത്തിൻ്റേയും വൈദ്യശാസ്ത്രത്തിൻ്റേയും വിവരം.
ഈ വിവരത്തെ അടിസ്ഥാനപ്പെടുത്തി മനുഷ്യമനസ്സിനെ പഠിക്കുകയും ചികിസ്തിക്കുകയും ചെയ്യുന്ന അക്കാഡമിക്ക് വിഷയമാണ് Neurology എന്നു തോന്നുന്നു.
തലച്ചോറ് (brain), സുഷുമ്നാ നാഡി (spinal cord), ഞരമ്പുകൾ / നാഡികൾ (nerves) എന്നിവയേയും അവയുടെ പ്രവർത്തനത്തേയും Neurology പഠിക്കുന്നു.
Epilepsy (ചുഴലി രോഗം), stroke, multiple sclerosis, വിറവാതം (Parkinson's disease), Alzheimer's disease പോലുള്ള പല രോഗങ്ങളേയും, തലചോറിൻ്റേയും സുഷുമ്നാ നാഡിയുടേയും ഞരമ്പുകളുടേയും / നാഡികളുടേയും hardwareൽ വരുന്ന പിശകുകളേയും മരുന്നിലൂടെ neurologist ചികിസ്തിക്കുന്നു.
തലച്ചോറിനുള്ളിലുള്ള മുഴ (brain tumour), രക്തധമനിയുടെ ഭിത്തിയിലെ ബലഹീനത (aneurysms), spinal disorders തുടങ്ങിയവ ശസ്ത്രകൃയയിലൂടെ ചികിസ്തിക്കുന്നത് Neurosurgeron ആണ്. ആ വിഷയത്തിലേക്ക് പോകുന്നില്ല.
വിഷാധ രോഗം, schizophrenia, anxiety (ഉൽക്കണ്ട്ഠ), പെരുമാറ്റത്തിലെ അസ്വഭാവികത തുടങ്ങിയ മനോരോഗങ്ങളെ Psychiatrist മരുന്നുപയോഗിച്ചു ചികിസ്തിക്കുന്നു എന്നും തോന്നുന്നു.
അതേ സമയം Psychologist ചെയ്യുന്നത് തെറാപ്പിയിലൂടേയും പെരുമാറ്റങ്ങളിൽ ഇടപെട്ടും പുതുത് പഠിപ്പിച്ചും, തെറ്റായവയെ മാറ്റിയെടുത്തും (behavioral interventions) മാനസിക പ്രശ്നങ്ങളേയും പെരുമാറ്റ ദൂഷ്യങ്ങളേയും ചികിത്സിച്ചു ഭേദമാക്കുന്നു എന്നും മനസ്സിലാക്കുന്നു.
ഈ മുകളിൽ പരാമർശിച്ച മൂന്ന് ചികിസ്താ രീതികളിലും പലവിധ ഫലപ്രാപ്തി ലഭിക്കാം.
എന്നാൽ ഇവ മൂന്നിലും ഉള്ള ഒരു പോരായ്മ, മുകളിൽ പരാമശിക്കപ്പെട്ട robotൻ്റെ കാര്യത്തിൽ പറഞ്ഞിരുന്ന software എന്ന കാര്യത്തെക്കുറിച്ച് യാതോരു പരമാർശമോ സൂചനയോ ഇവയിലൊന്നിലും കാണില്ല എന്നതാണ്.
ഒരു വ്യക്തിക്ക് നൽകപ്പെടുന്ന നിർദ്ദേശങ്ങളിലെ പാളിച്ച, പിശക്, അപൂർണ്ണത, പക്വതയില്ലായ്മ എന്ന കാര്യം നോക്കാം.
ഒരു പ്രത്യേക രീതിയിൽ പെരുമാറിയാൽ ആണ് വാക്കുകൾക്കും വ്യക്തിത്വത്തിനും ബലം ലഭിക്കുക എന്ന രീതിയിൽ ഒരു ഒരു നിർദ്ദേശം വ്യക്തിക്ക് ലഭിച്ചാൽ ആ വ്യക്തി ആ രീതിയിൽ പെരുമാറാം.
ഫ്യൂഡൽ ഭാഷകളിൽ വ്യക്തിക്ക് ലഭിക്കുന്ന നിർദ്ദേശം കാര്യം ലഭിക്കാനായി അമിത വിധേയത്വം കാണിക്കണം എന്നും, കാര്യം ലഭിക്കാനൊന്നുമില്ലായെങ്കിൽ മേക്കിട്ടു കയറുന്ന പെരുമാറ്റമാണ് ഉചിതം എന്നും ആണ്.
മുന്നിൽ നിൽക്കുന്ന വ്യക്തിയെ തള്ളിമാറ്റി മുന്നിൽ കയറുക എന്നതും ഇതേ ഭാഷകൾ പഠിപ്പിച്ചുവിടും. ബസ്സിൽ കയറുമ്പോൾ, മുന്നിലെ ആളെ തള്ളിമാറ്റിവേണം ബസ്സിൽ കയറാൻ.
ഇതൊന്നും കേരളത്തിൽ ഇന്ന് ഒരു മാനസിക രോഗാവസ്ഥയായി ആരും കാണില്ല. മറിച്ച് മാനസിക ഊർജ്ജസ്വലതയും സാമർത്ഥ്യവും ആയാണ് കാണുക.
എന്നാൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഈ പെരുമാറ്റം ഒരു മാനസിക വൈകല്യം ആയിത്തന്നെ കണ്ടിരുന്നു. ഇന്നത്തെ കാര്യം അറിയില്ല.
ഫ്യൂഡൽ ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ വ്യക്തിയുടെ സ്ഥാനീകരണവും ഒരു പ്രശ്നം തന്നെയാണ്.
ഉദാഹരണത്തിന്, മലയാളം ഭാഷാ സ്ക്കൂളുകളിൽ വിദ്യാർത്ഥികൾ എന്നത് ആ അന്തരീക്ഷത്തിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ ഏറ്റവും കീഴിൽ നിൽക്കുന്ന വ്യക്തികൾ ആണ്.
ഇവരിൽ ഇങ്ഗ്ളിഷിൽ കാണാൻ പറ്റാത്ത തരത്തിലുള്ള ഒരു ഊർജ്ജ്വസ്വലത കാണപ്പെടും.
വൻ കുഴിയിൽ നിന്നും മുകളിലേക്ക് ഉച്ചത്തിൽ വിളിച്ചു പറയുന്നതും, മുകളിലേക്ക് എടുത്തു ചാടുന്നതുമായ ഭാവം പെരുമാറ്റത്തിലും ഊർജ്ജത്തിലും സ്വരത്തിലും കാണപ്പെടാം.
അതുമല്ലായെങ്കിൽ അതിന് നേരെ വിപരീതമായ ഭാവവും ആവാം.
പൊതുവായി പറഞ്ഞാൽ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷമുള്ള സ്കൂളിലും കോളെജിലും തൊഴിൽവേദിയിലും മറ്റും വ്യക്തികളിൽ ഈ വിധമായുള്ള ഒരു പെരുമാറ്റമോ, ഭാവമോ, സ്വരമോ കാണാൻ സാധ്യതയില്ല. കാരണം, അതിൻ്റെ ആവശ്യം ഇല്ല. ആ വിധ സ്ഥാനീകരണവും ഇല്ല.
ഇത് മലയാളത്തിൽ നിന്നും നോക്കിയാൽ വൻ effiminate സ്വഭാവം ആണ്. എന്നാൽ മലയാളത്തിലെ പല സ്ത്രീകളിലും ഇതേ effiminate ഭാവം കാണില്ല എന്നതും വാസ്തവം ആവാം.
ഇതിൽ ഏത് ഭാവമാണ് മാനസിക വൈകല്യം എന്നത്, ഏത് അന്തരീക്ഷത്തിൽ ആണ് വ്യക്തിയെന്നതിനെ ആശ്രയിച്ചിരിക്കും.
മനഃശാസ്ത്രജ്ഞൻ ഏത് അന്തരീക്ഷത്തിൽ ഉള്ള ആളാണ് എന്നതിനെ ആശ്രയിച്ച്, വ്യക്തിക്ക് മാനസിക വൈകല്യമോ മാനസിക ഔന്നിത്യമോ ഉള്ളത് എന്ന് തീരുമാനിക്കപ്പെടും. അത് അനുസരിച്ച് ചികിസ്തിക്കും.
ഇങ്ഗ്ളിഷ് ഭാഷയിൽ manners എന്ന കാര്യം കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നു വച്ചാൽ മറ്റേ വ്യക്തിക്ക് വിഷമം ഉണ്ടാക്കുന്ന പെരുമാറ്റം അരുത് എന്നത്.
എന്നുവച്ച് ഇങ്ഗ്ളിഷുകാർ എല്ലാം ഇതേ രീതിയിൽ പെരുമാറും എന്ന അർത്ഥമില്ല.
അതേ സമയം മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിലെ കോഡിങ്ങ് മറ്റുള്ളവരെ അളന്ന് ചിലർക്ക് വിധേയത്തം നൽകാനും, മറ്റ് ചിലരെ പലതരത്തിൽ തമർത്താനും ഉള്ള പ്രോത്സാഹനമാണ്.
എന്നുവച്ച്, മലയാളം സംസാരിക്കുന്ന എല്ലാരും ഇതേ പോലെ പെരുമാറും എന്നുമില്ല.

Who is online
Users browsing this forum: No registered users and 1 guest