1 - ഫ്യൂഡൽ ഭാഷകളിലേക്കൊരു എത്തിനോട്ടം

Post Reply
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1 - ഫ്യൂഡൽ ഭാഷകളിലേക്കൊരു എത്തിനോട്ടം

Post posted by VED »

Image
Image

Image


Image
Last edited by VED on Sun Aug 25, 2024 3:59 am, edited 14 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

Contents' list

Post posted by VED »

c #


കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.

1. അവതാരികയുടെ അവതാരിക

2. അഹംതത്ത്വാത്മകമോ വസ്തുനിഷ്ഠമോ

3. എഴുത്തുകാരന്‍റെ വ്യക്തിപരമായ കുറവുകൾ

4. ആപേക്ഷിക മേൽക്കോയ്മയുടെ തെളിവുകൾതേടി

5. ഫ്യൂഡൽ ഭാഷകളും പ്ളെയ്നാർ ഭാഷകളും

6. ചരിത്രവും ഭാഷാ കോഡുകളും

7. ഭാഷാകോഡുകൾക്ക് മനുഷ്യമനസ്സിന്മേലുള്ള സ്വാധീനം

8. മലബാറിയും മലയാളവും

9. ചുറ്റിക പ്രഹരം ഏൽപ്പിക്കുന്ന വാക്ക്-കോഡുകൾ

10. വാക്ക്കോഡുകളുടെ പ്രഹരം ഏൽക്കുമ്പോൾ

11. ഒരു ഇങ്ഗ്ളിഷ് രാജ്യത്തിൽ കാപ്പിരികൾക്കുണ്ടായ അനുഭവം

12. ആരെ അകറ്റിനിർത്തേണം

13. മനോവിഭ്രാന്തി ഉളവാക്കുന്ന വാക്ക്-കോഡൂകൾ

14. കപട മനോഭാവത്തിന്‍റെ കോഡുകൾ

15. ആത്മാഭിമാനവും മറിച്ചിടാനുള്ള വെപ്രാളവും

16. ഇരുത്തേണ്ടിടത്ത് ഇരുത്തേണം എന്നതിന്‍റെ കോഡുകൾ

17. പീക്കിരിത്തരത്തിന്‍റെ മാനസിക കോഡുകൾ

18. പരുക്കൻ പ്രതികരണത്തിന്‍റെ കോഡുകൾ

19. വ്യക്തമല്ലാത്ത വ്യക്തിത്തം

20. മോശമായത് പടരുന്നു, നല്ലത് അപ്രത്യക്ഷമാകുന്നു

21. മുകൾപ്പരപ്പ് മുഷിഞ്ഞതെങ്ങിനെ

22. സർക്കാർ തൊഴിലാളികളും സാധാരണ തൊഴിലാളികളും

23. താഴെക്ക് പിടിച്ച് വലിക്കുന്നതെങ്ങിനെ

24. ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നതിനോടുള്ള എതിർപ്പ്

25. നിലവാരത്തകർച്ച നേരിടുന്ന ഇങ്ഗ്ളിഷ്

26. വിരസമായ ഇങ്ഗ്ളിഷ് പഠനത്തിന്‍റെ ഉത്തരവാദിത്വം

27. നിലവിട്ടുള്ള കാര്യക്ഷമത

28. അമിത വിധേയത്വവും സാമൂഹിക വളർച്ചയും

29. ഭാഷാപരമായ കുണ്ടും കുഴിയും

30. ഒരു വിധേയന്‍റെ അത്യാവശ്യകത

31. നിഷേധാത്മതകളുടെ ഉറവിടം

32. ബഹുമാനത്തിനയുള്ള ആർത്തി

33. ഇന്ത്യൻ ഭരണഘടനയുടെ മൗലിക ഘടന

34. ബൃട്ടണിലെ അവസ്ഥ

35. ഇന്ത്യൻ പൗരന്‍റെ നൈസർഗികമായ അവകാശങ്ങൾ

36. ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്യുമ്പോൾ

37. മൂന്ന് വ്യത്യസ്തത്വം നിലവാരത്തിലുള്ള പൗര

38. നിഗൂഡ കോഡുകൾ നിർവ്വീര്യമാക്കുന്നതെങ്ങിനെ

39. എളുപ്പപ്പണികളിലൂടെ കാര്യങ്ങൾ നേടാനായുള്ള വെമ്പൽ

40. പ്രാദേശിക സംസ്ക്കാരത്തിന് അനുസൃതമായുള്ള ഭരണഘടന

41. ചരിത്രത്തിൽ നിന്നും ഒരു ജനകീയ മുന്നേറ്റത്തിന്‍റെ കഥ

42. പുതിയ സവർണ്ണർ

43. രാഷ്ട്രം ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് കീഴടങ്ങുമ്പോൾ

44. പാഠപുസ്തകങ്ങളിലെ തരിശായ വിഡ്ഢിത്തങ്ങൾ

45. George Washington എന്ന പമ്പരവിഡ്ഢി

46. ഇങ്ഗ്ളിഷ് കൊളോണിയൽ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യങ്ങൾ

47. ഭരണഭാഷ മലയാളമാകുമ്പോൾ ഉളവാകുന്ന പ്രശ്നങ്ങൾ

48. ആര് ആർക്ക് വിധേയത്വം പ്രകടിപ്പിക്കണം

49. പാരമ്പര്യ സംസ്ക്കാരം തിരിച്ചുവന്നാൽ

50. താഴെപ്പെടുന്നരുടെ തമ്മിൽത്തമ്മിലുള്ള മത്സരം

51. ‘അവൻ’ ‘അദ്ദേഹം’ആകുമോ എന്ന ഭയം

52. ഭാഷാ കോഡുകളുടെ പ്രഹരശക്തി

53. സമൂഹത്തെ മലക്കം മറിക്കാനാവുന്ന ഹ്രസ്വശബ്ദം

54. മലബാറിൽ കുട്ടിരാജാക്കളുടെ അധികാരം അസ്തമിക്കുന്നു


Image
Last edited by VED on Sun Feb 11, 2024 12:55 pm, edited 40 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

1. അവതാരികയുടെ-അവതാരിക

Post posted by VED »

Image

കുറേ കാലമായി ചില കാര്യങ്ങൾ എഴുതണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പലതും എഴുതിയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. എന്നാൽ ഇതിൽ മിക്കതും ഇങ്ഗ്ളിഷിലാണ് .

പലപ്പോഴും 'ഇന്ത്യൻ' ചരിത്രം എന്ന് ഔപചാരിക വിദ്യാഭ്യാസപരമായി കാണപ്പെടുന്ന പലതും, തെറ്റാണ് എന്ന ധാരണ ഉണ്ടാവാറുണ്ട്. ഒന്നോ രണ്ടോ മൂന്നോ ലക്ഷം രൂപ മാസ ശമ്പളമായി ലഭിക്കുന്ന ചരിത്ര പ്രൊഫസർമാർക്ക് പലതും എഴുതാനും പ്രസിദ്ധീകരിക്കാനും ആവും, ഈ പാഴ്വേലക്കുള്ള പാഴ്സമയം ലഭിക്കും. വിക്കീപീഡിയ പോലുള്ള ഇടങ്ങളിൽ ഇന്ത്യൻ പേജുകൾ ഇക്കൂട്ടർ കൈവശപ്പെടുത്തിയിരിക്കുകയാണ്.

ഇതിനെയെല്ലാം ഖണ്ഡിച്ച് എഴുതുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്വന്തം സമയവും സാമ്പത്തികവും ചിലവാക്കേണ്ടിവരും.

എഴുതിയാൽത്തന്നെ ഇത് ആരുടേയും ശ്രദ്ധയിൽപെടുത്താൻ പ്രയാസം തന്നെയാണ്. മാത്രവുമല്ല, ശ്രദ്ധയിൽ പെടുത്തിയാൽ തന്നെ, നീണ്ടലേഖനങ്ങൾ വായിപ്പിക്കാൻ പ്രയാസകരമാണ്. കാരണം, അത്രയ്ക്ക് അധികം എഴുത്തുകളാണ് എല്ലായിടത്ത് നിന്നും പുറത്ത് വരുന്നത്.

ഇന്ന് ഏറ്റവും അരോചകമായിട്ടുള്ള എഴുത്ത്, പിഎച്ച്ഡി ഡോക്ടറൽ തീസിസുകളാണ് (PhD Doctoral Thesis). മിക്കതും വെറും സമയംപോക്ക് ഏർപ്പാടും, എന്തെങ്കിലും പ്രത്യേക ഉപകാരമോ, വിവരമോ ഉള്ളതു അല്ല. ഇവ സാധാരണ ജനങ്ങളുടെ ശ്രദ്ധയിൽ വരുന്നില്ലായെങ്കിലും, വിദഗ്ദ്ധ വിഷയ ചർച്ചാ ഇടങ്ങളിൽ ഈ ഡോക്ടറൽ തീസിസുകൾ ഒരുതരം തരംതാഴ്ന്ന പ്രളയം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

ഈ പ്രശ്നങ്ങളെ മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ് ഈ എഴുത്ത് ആരംഭിക്കാൻ പോകുന്നത്.

ഈ എഴുത്ത് എല്ലാ ദിവസവും തുടരണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ആവുമോ എന്ന് അറിയില്ല.


Image
Last edited by VED on Sun Feb 11, 2024 12:57 pm, edited 7 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

2. അഹംതത്ത്വാത്മകമോ വസ്തുനിഷ്ഠമോ

Post posted by VED »

Image

പണ്ട് ഒരു 'വിദ്വാൻ' എന്‍റെ എഴുത്തുകൾക്ക് ഉള്ള ഒരു പോരായ്മ എന്താണ് എന്ന് എന്നോട് പറഞ്ഞിരുന്നു. അവ മുഴുവനും Subjective ആണ് എന്നും, ഒട്ടുംതന്നെ Objective അല്ലായെന്നും.

ഈ ആൾ ഉദ്ദേശിച്ചത്, ഞാൻ എഴുതുന്നത് എല്ലാംതന്നെ എന്‍റെ വ്യക്തിപരമായ തോന്നലുകളോ, അല്ലെങ്കിൽ വ്യക്തിപരമായ അനുഭവങ്ങളോ ആണ് എന്നും, യാഥാർത്ഥ്യ ബോധം ഇല്ലാത്തതുമാണ് എന്നാണ്.

എന്നിരുന്നാലും ഈ Subjective / Objective പ്രശ്നം ഈ എഴുത്തുകളെ എങ്ങിനെ ബാധിക്കുന്നു എന്ന് ഒന്ന് സൂചിപ്പിച്ചിട്ട് മുന്നോട്ട് നീങ്ങാം.

ഒരാൾ ഡ്രൈവിങ്ങ് ലൈസൻസിനായി അപേക്ഷിക്കുന്നു. അതിനായുള്ള ഫീസ് ആർടിഓ ഓഫിസിൽ പോയി അടക്കുന്നു. അതിന് ശേഷം Driving Learner's Test പരീക്ഷ എഴുതി പാസാകുന്നു. ഈ ലൈസൻസ് നൽകുന്ന സൗകര്യം ഉപയോഗിച്ച്, ഒരു പരിശീലകന്‍റെ സഹായത്താൽ ഒരു കാർ ഓടിച്ച് പഠിക്കുന്നു.

അതിന് ശേഷം മുഖ്യ Driving Testന് അപേക്ഷിക്കുന്നു. അതിന് ശേഷം Driving Testൽ പങ്കെടുക്കുന്നു. ആ ആളുടെ ഡ്രൈവിങ്ങിലുള്ള നൈപുണ്യം മനസ്സിലാക്കി, അയാൾക്ക് Driving Licence അനുവദിച്ചുകൊണ്ടുള്ള രേഖ ആർടിഓ ഓഫിസ് നൽകുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അയാൾക്ക് Driving Licence ലഭിക്കുന്നു.

ഇതാണ് Driving Licenceനെ സംബന്ധിച്ചുള്ള Objective ആയുള്ള വിവരണം.

എന്നാൽ, യഥാർത്ഥിൽ ഇങ്ങിനെ ലളിതമായുള്ളതല്ല Driving Licence ലഭിക്കാനുള്ള നടപടിക്രമം. യഥാർത്ഥത്തിൽ ഉള്ള അനുഭവം തന്നെ ഏറ്റവും കറഞ്ഞത് രണ്ട് വ്യത്യസ്ഥ രീതിയിലുള്ളതാവാം. ഒന്ന് ഡ്രൈവിങ്ങ് സ്ക്കൂൾ പറയുന്ന പണം നൽകുക. ഇതിൽ, ആർടിഓ ഓഫിസിലെ ജീവനക്കാർക്ക് കൈക്കൂലിയായി നൽകാനുള്ള വിഹിതം ഉൾപ്പെടും.

ഇത് നൽകപ്പെട്ടാൽ, Driving Licence ലഭിക്കാൻ എളുപ്പമാണ്. നേരത്തെ പറഞ്ഞ Objective വിവരണത്തിൽ ഈ കൈക്കൂലിപ്പണം എന്ന അതി പ്രധാനമായുള്ള ഘടകത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല.

കൈക്കൂലിപ്പണം നൽകാതെ, ഡ്രൈവിങ്ങിൽ നല്ല നൈപുണ്യം ഉണ്ട് എന്ന 'ധിക്കാരപരമായ' ധാരണയോടുകൂടി, വെറും സർക്കാർ ഫീസ് മാത്രം നൽകി ഡ്രൈവിങ്ങ് ലൈസൻസിനായി അപേക്ഷിച്ചാൽ, ലഭിക്കുന്ന അനുഭവം വേറയാകാൻ സാധ്യതയുണ്ട്.

ഈ രണ്ട് അനുഭവങ്ങളും വിവരിച്ചാൽ, അത് ആദ്യം സൂചിപ്പിച്ച Objectiveൽ നിന്നും വ്യത്യസ്തമായിരിക്കും. എന്നാൽ അവ വെറും Subjective ആണ് എന്ന് വേണമെങ്കിൽ പറയാം. കാരണം, വെറും വ്യക്തിപരമായ അനുഭവമല്ലെ?

ഈ പ്രകാരമുള്ള ഒരു Subjective സ്വഭാവം എന്‍റെ എഴുത്തുകൾക്ക് ഉണ്ട്. ഇത് ഒരു പോരായ്മയായി കാണാമെങ്കിലും, വ്യത്യസ്തമായി നിന്ന് കാര്യങ്ങൾ അനുഭവിക്കുമ്പോൾ, പൊതുവായുള്ള കീഴ്വഴക്കങ്ങളിലൂടെ നീങ്ങാതിരുന്നാലും, ചിന്തിക്കാതിരുന്നാലും, സാധാരണയായി അറിവ് ലഭിക്കാത്ത പലതും അനുഭവിച്ചേക്കാം.

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം എഴുതുമ്പോൾ, മുകളിൽ സൂചിപ്പിച്ച Subjective കാര്യം (കൈക്കൂലിപ്പണം എന്ന അതി പ്രധാനമായുള്ള ഘടകത്തെക്കുറിച്ചുള്ള സൂചന) പലപ്പോഴും സൂചിപ്പിക്കപ്പെടാതെ പോകുന്നുണ്ട് എന്നുള്ളതാണ് വാസ്തവം.

Image
Last edited by VED on Fri May 24, 2024 1:37 pm, edited 9 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

3. എഴുത്തുകാരന്‍റെ വ്യക്തിപരമായ കുറവുകൾ

Post posted by VED »

Image


ചരിത്രം എഴുതാൻ തുടങ്ങുന്നതിന് മുൻപായി ഏതാനും കാര്യങ്ങൾ പ്രസ്താവിക്കാനുണ്ട്.

ആദ്യം പറയാനുള്ളത് ഭാവത്തെക്കുറിച്ചാണ്.

ഈ എഴുത്തുകാരൻ അതി ബുദ്ധിമാനും വിവരമുള്ള ആളും, മറ്റുള്ളവർ ബുദ്ധികുറഞ്ഞവരും, വിവരമില്ലാത്തവരും ആണ് എന്ന യാതോരു വിചാരവും ഈ എഴുതുന്ന ആൾക്ക് ഇല്ലതന്നെ.

സമൂഹത്തിന്‍റെ പലതട്ടുകളിലുള്ളവരുമായി കാര്യമായിത്തന്നെ ഇടപഴകി പരിചയമുള്ളതിൽ നിന്നും നേരിട്ടു മനസ്സിലാക്കിയിട്ടുള്ള കാര്യം ബുദ്ധിയും വിവരവും പല തരത്തിൽ മിക്ക ആളുകളിലും ഉണ്ട് എന്നുള്ളതാണ്.

എന്നാൽ ഈ ഉപദ്വീപിലെ ആൾക്കാർക്ക് പ്രത്യേകമായും, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന എല്ലാ ജനതകൾക്കും പൊതുവായും മറ്റ് ചില പരാതീനതകൾ ഉണ്ട് എന്നുള്ളതാണ് കാണാൻ പറ്റിയിട്ടുള്ളത്. അവ എന്താണ് എന്നത് പിന്നീട് പ്രസ്താവിക്കുകയും വിശദീകരിക്കുകയും ചെയ്യാം.

ഈ എഴുത്തുകാരന്‍റെ എഴുത്തുകൾക്ക് ഒരു പരാധീനത ഉണ്ട്. അത് ഈ പ്രദേശത്തിലുള്ള ജനങ്ങളിൽ കാണുന്ന ഒരു പൊതുവായുള്ള സ്വഭാവവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ആ പ്രശ്നവും ഈ പ്രദേശത്തിലെ ഉച്ചനീചത്വ ഭാഷാകോഡുകളുടെ ഒരു പ്രതിഫലനമാണ്.

ഈ ഉപദ്വീപിൽ പല ഭാഷക്കാരും പല മതസ്തരും, വ്യത്യസ്ത നിലവാരത്തിൽ കുടുക്കി നിർത്തപ്പെട്ടിട്ടുള്ള ജാതികളും, തൊഴിലുകാരും ഉണ്ട്. പലതരം മാനസിക പ്രതിഭാസങ്ങൾ ഇവരിൽ ഭാഷാകോഡുകൾ സൃഷ്ടിച്ചിട്ടുണ്ട്.

അതിൽ ഇവിടെ വളരെ പ്രസക്തമായിട്ടുള്ളത് എല്ലാ മതസ്തർക്കും ജാതിക്കാർക്കും വളരെ കാര്യമായും, ചില ഭാഷക്കാർക്കെങ്കിലും ചെറുതായെങ്കിലും കണ്ടുവരുന്ന കുലീനതാ പാരമ്പര്യ അവകാശവാദമാണ്. ഈ കാര്യം പിന്നീട് വിശദമായി പ്രതിപാദിക്കാം.

എന്നാൽ ഇവിടെ പറയാനുളളത്, ഈ എഴുത്തുകരന്‍റെ എഴുത്തിന് പലപ്പോഴും, ആരെയും പ്രത്യേകമായി പുകഴ്ത്താതെ, സംഭാവ്യമായ സത്യാവസ്ഥ യാതോരു വിട്ടുവീഴ്ചയും ഇല്ലതെ എഴുതുക എന്ന ഒരു പോരായ്മ ഉണ്ട് എന്നുള്ളതാണ്.

ഇത് പല ജാതിക്കാരെയും ഭാഷക്കാരെയും മതസ്തരെയും ചെറുതായെങ്കിലും ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കൂട്ടരിൽ പെട്ടവർക്ക് ഈ എഴുത്തുകളിൽ മറ്റുള്ളവരെക്കുറിച്ചുള്ള വാസ്തവ വിവരങ്ങൾ കാണുന്നതിൽ സന്തോഷമേ ഉണ്ടാവാറുള്ളു.

ഈ പ്രശ്നത്തെക്കുറിച്ച് കുറച്ചു കൂടി എഴുതാനുണ്ട്. അടുത്ത എഴുത്തിലാകാം.

ഇത്രയും പറഞ്ഞ് നിർത്തുന്നതിന് മുൻപായി, മറ്റൊരു കാര്യം കൂടി രേഖപ്പെടുത്താൻ താൽപ്പര്യപ്പെടുന്നു. അത് ഇതാണ്:

ഈ എഴുത്തുകൾക്ക് വ്യക്തമായ തത്വസംഹിതയും ലക്ഷ്യവും മറ്റും ഉണ്ടെങ്കിലും, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുക, അപമാനിക്കുക, ആരോപണവിധേയനാക്കുക എന്നിവ ഈ എഴുത്തിന്‍റെ ലക്ഷ്യങ്ങളിൽ പെടുന്നകാര്യമല്ല.

എന്നാൽ, ചില ആളുകളുടെ വ്യക്തിപരമായ ചെയ്തികൾ ചരിത്ര സംഭവങ്ങളുടെ ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുള്ളത് പറയുമ്പോൾ, ആ വ്യക്തിയെ പഴിചാരാൻ വേണ്ടി എഴുതുന്നതല്ല ആ വക കാര്യങ്ങൾ.

മറ്റുള്ളവരെ പഴിചാരി സ്വയം മാന്യനായി വിലസാനുള്ള ശേഷിയുള്ള ആളല്ല ഈ എഴുത്തകാരൻ. അങ്ങിനെ ശേഷിയുള്ള ആളുകൾ ഇല്ലാ എന്നും അഭിപ്രായപ്പെടുന്നില്ല.

Image
Last edited by VED on Sun Feb 11, 2024 12:59 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

4. ആപേക്ഷിക മേൽക്കോയ്മയുടെ തെളിവുകൾതേടി

Post posted by VED »

Image

ഈ ഉപദ്വീപിലെ വ്യത്യസ്ത ജാതിക്കാരിൽ, തമ്മിൽ തമ്മിൽ ആർക്കാണ് ആപേക്ഷിക മേൽക്കോയ്മയുള്ളത് എന്ന് തെളിയിക്കാനായി പലവിധ കഥകളും ബന്ധങ്ങളും അവകാശവാദങ്ങളും പറഞ്ഞ് ഫലിപ്പിക്കുന്നതിനെ കുറിച്ച് REV. SAMUEL MATEER തന്‍റെ NATIVE LIFE IN TRAVANCORE എന്ന ഗ്രന്ഥത്തിൽ 1883-ൽ ആശ്ചര്യത്തോടെ എഴുതിയിരിക്കുന്നത് കാണുക:

— the amount of research bestowed by each to discover local traditions, verbal derivations, analogies in ceremonies or usages, or anything whatever that might enable them to outvie rival castes — the contempt felt for the boasting of others — and the age-long memories of reported or imagined honours once enjoyed by them.

തർജ്ജമയുടെ തുടക്കം: പ്രാദേശിക ആചാരങ്ങൾ, പുരാവൃത്തങ്ങൾ, വാമൊഴിയായ അനുമാനങ്ങൾ, അനുഷ്ഠാനങ്ങളിലോ അല്ലെങ്കിൽ ആചാരങ്ങളിലോ ഉള്ള സാദൃശ്യം, അത് പോലെ, അവരോട് മത്സരിക്കുന്ന ജാതിക്കാരെ കടത്തിവെട്ടാനായി ഉപയോഗപ്രദമായ മറ്റെന്തും - മറ്റുള്ള പക്ഷക്കാരുടെ വീമ്പുപറച്ചിലോട് ഉള്ള പുച്ഛം - പോരാത്തതിന് അവരുടെ പക്ഷക്കാർക്ക് പഴമയിൽപറയപ്പെടുന്ന സംഭവവിവരണങ്ങളിൽ ഉള്ളതോ അല്ലെങ്കിൽ സാങ്കൽപ്പികമോ ആയിട്ടുള്ള സാമൂഹിക പൂജ്യത, കുലീനത, ശ്രേഷ്ഠപദവി തുടങ്ങിയവ ഓരോ കൂട്ടരും കണ്ടെത്താനായി കാട്ടുന്ന ഉൽസാഹം. തർജ്ജമയുടെ അന്ത്യം.

ഈ ചെറിയ കുറിപ്പ് തിരുവിതാംകൂർ രാജ്യത്തിനെക്കുറിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത് എങ്കിലും, ഇന്ന് പാക്കിസ്ഥാൻ, ഇന്ത്യ, ബങ്ഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉപദ്വീപിലെ മിക്ക സ്ഥലങ്ങൾക്കും ബാധകമാണ് ഈ പുരാവൃത്തം.

ഈ പ്രദേശത്തിലെ ചരിത്രം ഫലപ്രദമായി മനസ്സിലാക്കണമെങ്കിൽ ഈ പ്രദേശത്തിലുള്ള ഭാഷാകോഡുകളെക്കുറിച്ച് കാര്യമായ വിവരം ഉണ്ടായേതീരൂ. കാരണം, ഈ ഭാഷാകോഡുകൾ ഈ പ്രദേശത്ത് വസിച്ചിരുന്ന എല്ലാ ജനക്കൂട്ടങ്ങളുടേയും ചെറുതും വലുതുമായ എല്ലാ പെരുമാറ്റങ്ങളെയും ജീവിതചര്യയേയും വ്യക്തിബന്ധങ്ങളെയും കാര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്.

അതിനാൽ തന്നെ ചരിത്രം എഴുതാൻ മുതിരുന്നതിന് മുൻപായി ഈ വിഷയത്തെക്കുറിച്ച് ചെറിയ തോതിൽ ഒരു വിവരണം നൽകാതെവയ്യ.

ഈ കാര്യം അടുത്ത എഴുത്തിൽ ആവാം എന്നു വിചാരിക്കുന്നു.

Image
Last edited by VED on Sun Feb 11, 2024 1:00 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

5. ഫ്യൂഡൽ ഭാഷകളും പ്ളെയ്നാർ ഭാഷകളും

Post posted by VED »

Image

ഈ എഴുത്തുകാരൻ ചെറിയതോതിലുള്ള നിരീക്ഷണ-പരീക്ഷണ-പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭാഷകളെ മുഖ്യമായി രണ്ടുതരത്തിൽ ഉള്ളതായി നിർവ്വചിച്ചിട്ടുണ്ട്. ഇങ്ഗ്ളിഷ് പോലുള്ള നിരപ്പുള്ള ഭാഷകളെ Planar (നിരപ്പുള്ള) languages എന്നും ജന്മികുടിയാൻ ഉച്ചനീചത്വകോഡുകളുള്ള ഭാഷകളെ Feudal (ഫ്യൂഡൽ) languages എന്നും വ്യത്യസ്തമായി തരംതിരിച്ചു.

ഇതുമായി ബന്ധപ്പെട്ട് 1989ൽ MARCH of the EVIL EMPIRES: English versus the feudal languages എന്ന പുസ്തകത്തിന്‍റെ കരട് രൂപം (ഡ്രാഫ്റ്റ്) എഴുതി. ഏതാണ്ട് 2000ന് ചുറ്റുപാടിൽ ഈ ഗ്രന്ഥം ഓൺലൈനായി പ്രസിദ്ധീകരിച്ചു.

ഈ ഗ്രന്ഥത്തിൽ ഭാഷ എന്നത് ഒരു സോഫ്റ്റ്വേറോ, അല്ലെങ്കിൽ ഒരു സോഫ്റ്റ്വേർ ആപ്ളിക്കേഷനോ ആണ് എന്ന ഒരു വാദം വച്ചിരുന്നു.

കുറെ വർഷങ്ങൾക്ക് ശേഷം ഭാഷകളുടെ യഥാർത്ഥകോഡുകളെക്കുറിച്ചുതന്നെ നേരിട്ട് നിരീക്ഷണം ചെയ്ത് തുടങ്ങിയപ്പോൾ, 'ഫ്യൂഡൽ' എന്ന പദം തന്നെ അപര്യാപ്തമായ ഒരു സാങ്കേതിക പദം ആണ് എന്ന് മനസ്സിലാക്കിത്തുടങ്ങി.

അങ്ങിനെയാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ പദത്തിന് പകരം കൂടുതൽ ഉചിതമായിട്ടുള്ള സാങ്കേതിക പദപ്രയോഗം '3-D Virtual Arena-coded languages' ആണ് എന്ന് മനസ്സിലാക്കുകയും Pristine-English: What is different about it? എന്ന ഗ്രന്ഥത്തിൽ അത് ഉപയോഗിക്കുകയും ചെയ്തത്.

എന്നാൽ കൂടുതൽ സൌകര്യപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന പ്രയോഗം 'ഫ്യൂഡൽ ഭാഷ' എന്നുള്ളത് തന്നെയാണ്.

ദക്ഷിണ ഏഷ്യൻ ഉപദ്വീപിലെ ഭാഷകളിൽ 'ജന്മി-അടിമ ഉച്ചനീചത്വ കോഡുകൾ' ഉണ്ട്. ഇത് ഒരു പുതിയ കണ്ടുപിടുത്തമാണ് എന്ന് അവകാശപ്പെടാൻ ആവുന്ന കാര്യമല്ല. കാരണം, ഈ പ്രദേശത്തിലുള്ള ഏവർക്കും ഇത് അറിവുള്ള കാര്യമാണ്.

ഈ കാര്യം വിക്കീപീഡിയയിലുള്ള ഭാഷാ പഠനത്തെക്കുറിച്ചുള്ള പേജിൽ കുറേവർഷങ്ങൾക്ക് മുൻപ് എഴുതിയപ്പോൾ, ഉടനടി അത് മായ്ക്കപ്പെട്ടു.

മലയാളം ഭാഷയെക്കുറിച്ചുള്ള പേജിന്‍റെ ചർച്ചാ (Talk) പേജിൽ ഈ കാര്യം മലയാളം ഭാഷയുടെ സവിശേഷതകളിൽ രേഖപ്പെടുത്തണമെന്ന് ഒരു സൂചന കൊടുത്തപ്പോൾ, ആ പേജ് നിർവ്വഹണം ചെയ്യുന്ന അമിത വിവരമുള്ള ഏതോ 'ഭാഷാ പണ്ഡിതൻ' വന്ന് തികച്ചും പരിഹാസ വാക്കുകളോടെയും, വിദ്യാഭാസമില്ലാത്ത ആളുകൾക്ക് എഴുതാനുള്ള സ്ഥലമല്ലാ വിക്കീപീഡിയ എന്ന ധ്വനിയും നൽകിക്കൊണ്ടും, തന്‍റെ കൈവശമുള്ള 'അഭിനവ ഇങ്ഗ്ളിഷ് ഭാഷാ പാണ്ഡിത്യം' കാട്ടിക്കൊണ്ടും (Yeah? എന്നപ്രയോഗം) ഈ എഴുത്തുകാരൻ എഴുതിയ സൂചന വെട്ടിക്കളഞ്ഞുകൊണ്ട് പേജിൽ പ്രദർശിപ്പിക്കുകയും, പിന്നീട് പൂർണ്ണമായും മാച്ചുകളയുകയും ചെയ്തു.

2011ൽ മലയാളം ഭാഷ നിർബന്ധിച്ചു പഠിപ്പിക്കണമെന്ന് സർക്കാർ കൽപ്പന വന്നപ്പോൾ, ഫ്യൂഡൽ ഭാഷകൾ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് എന്നും, അവ ഈ നാട്ടിലെ പൌരന് ഭരണഘടന നൽകുന്ന ഭരണ യന്ത്രത്തിന് മുന്നിലുള്ള സമത്വത്തിനും, പൌരന് അവകാശപ്പെട്ടിട്ടുള്ള വ്യക്തിപരമായ അന്തസ്സിനും ഘടകവിരുദ്ധവുമാണ് എന്നും, ഈ വക ഭാഷകൾ ഈ രാജ്യത്ത് ഏറ്റവും കുറഞ്ഞത് മൂന്ന് വ്യത്യസ്ത നിലവാരത്തിലുള്ള പൌരന്മാരെ സൃഷ്ടിക്കുമെന്നും വാദിച്ചുകൊണ്ട് ഈ എഴുത്തുകാരൻ ബഹുമാനപ്പെട്ട കേരളാ ഹൈകോടതിയിൽ നേരിട്ട് വാദിച്ചു. വാദഗതി പൂർണ്ണമായി ഈ ലങ്കിൽ കാണാവുന്നതാണ്.

ഈ വാദങ്ങളിൽ മലയാളവും ഒരു ഫ്യൂഡൽ ഭാഷയാണ് എന്ന് ചേർത്തിരുന്നു. എന്നാൽ സർക്കാർ പക്ഷവും, റിറ്റ് പെറ്റിഷനിൽ കക്ഷിചേർന്ന മലയാള ഭാഷാ സംരക്ഷണ സംഘടനയും, ഭാഷാ ശാസ്ത്രത്തിൽ ഇങ്ങിനെയൊരു 'ഫ്യൂഡൽ ഭാഷ' എന്ന കാര്യം തന്നെയില്ലാ എന്ന് പറഞ്ഞ് ഈ വാദഗതിയെ നിലംപരിശാക്കാൻ ശ്രമിച്ചു.

ഈ ഉപദ്വീപിലെ ജനങ്ങളിൽ ഒട്ടുമിക്കവർക്കും വ്യക്തമായോ അല്ലെങ്കിൽ അവ്യക്തമായോ അറിവുള്ള കാര്യമാണ് ഈ പ്രദേശത്തുള്ള ഒട്ടുമിക്ക ഭാഷകളിലും ഉച്ചനീചത്വ വാക്ക് കോഡുകൾ ഉണ്ട് എന്നത്. ഇത് ഭാഷാ ശാസ്ത്രത്തിന് അറിവില്ല എന്നത് തന്നെ ഈ വക ശാസ്ത്രങ്ങളുടെ ആഴമില്ലാത്ത 'ഗഹന'തയെക്കുറിച്ചുള്ള ഒരു സൂചനയാണ്.

ഭാഷാ ശാസ്ത്രത്തിന് Honorific എന്ന ഒരു പ്രയോഗം അറിവുള്ളതാണ് എന്നുതോന്നുന്നു. എന്നാൽ ഈ പദപ്രയോഗം ഫ്യൂഡൽ ഭാഷാകോഡുകളെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല എന്നാണ് തോന്നുന്നത്.

Image
Last edited by VED on Sun Feb 11, 2024 1:00 pm, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

6. ചരിത്രവും ഭാഷാ കോഡുകളും

Post posted by VED »

Image

ഈ ഉപദ്വീപിന്‍റെ ചരിത്രം എഴുതാൻ തുടങ്ങുമ്പോൾ, ഈ പ്രദേശത്തിലുള്ള ഭാഷകളിൽ ഉണ്ട് എന്ന് പറഞ്ഞ് സമർത്ഥിക്കപ്പെടുന്ന ഫ്യൂഡൽ ഭാഷാ സവിശേഷതളെക്കുറിച്ച് പ്രതിപാദിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണ്?

ചരിത്രത്തിൽ പലതും സംഭവിക്കും. അതിൽ പ്രതിപാദിക്കപ്പെടുന്നവർ നല്ലവരെന്നും ചിലർ ദുഷ്ടരെന്നും, ചിലർ ഗുണമേന്മയുള്ളവരെന്നും, അങ്ങിനെ പലതുമായി ആളുകളെ വേർതിരിച്ച് നിർവ്വചിക്കപ്പെട്ട് കാണും. എന്നാൽ വാസ്തവത്തിൽ പലപ്പോഴും ഓരോ ജനതയ്ക്കും അവരുടെ മുകൾത്തട്ടിലുള്ളവർക്കും, കീഴിലുള്ളവർക്കും ഉള്ള പല പൊതു സ്വഭാവങ്ങളും, പ്രതികരണങ്ങളും മാനസിക പെരുമാറ്റങ്ങളും മറ്റും അവർ സംസാരിക്കുന്നതോ, ജീവിക്കുന്ന ചുറ്റുപാടിലുള്ളതോ ഉള്ള ഭാഷയിൽ അന്തർലീനമായിട്ടുള്ള സാമൂഹിക രൂപകൽപനാ കോഡുകൾക്ക് അനുസൃതമായിരിക്കും.

ഇതിനെക്കുറിച്ച് കാര്യമായി ഇവിടെ പ്രതിപാദിക്കുന്നില്ല, ഇപ്പോൾ.

എന്നാൽ, എന്താണ് ദക്ഷിണ ഏഷ്യൻ ഉപദ്വീപിലെ ഭാഷകളുടെ പൊതുവായുള്ള മനുഷ്യ ബന്ധകോഡുകൾ എന്നത് തെളിച്ച് പറയാം.

ഇതിന് മുൻപായി ഇതും കൂടി പറയാം. ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, പടിഞ്ഞാറൻ യൂറോപ്പ്, ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ, ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ഓരോ ഭാഷയ്ക്കും, വ്യത്യസ്തങ്ങളായ മനുഷ്യ ബന്ധ രൂപകൽപനാ കോഡുകൾ ഉണ്ടാവാം. ഇവ ഓരോന്നും ഏത് വിധത്തിലുള്ളതാണ് എന്ന് മനസ്സിലാക്കേണമെങ്കിൽ ആ ഓരോ ഭാഷയും പ്രത്യേകമായി പഠനത്തിന് വിധേയമാക്കേണ്ടിവരും.

ദക്ഷിണ ഏഷ്യൻ ഉപദ്വീപിലെ പല ഭാഷകൾക്കും ഉള്ള ഫ്യൂഡൽ രൂപഘടന ഇങ്ങിനെയാണ്.

ഇങ്ഗ്ളിഷിലെ YOU എന്ന പദത്തിനെ ഹിന്ദിയിൽ തൂ, തും, ആപ്പ്

എന്നും,

മലയാളത്തിൽ നീ, നിങ്ങൾ, സാർ (താങ്കൾ)

എന്നും,

ഇങ്ഗ്ളിഷിലെ HE എന്ന പദത്തിന്

ഹിന്ദിയിൽ ഉസ്സ്, ഉൻ എന്നും,

മലയാളത്തിൽ അവൻ, അയാൾ, സാർ (അവര്, അദ്ദേഹം)

എന്നൊക്കെയാണ്.

ഭാഷാ ശാസ്ത്രപരമായ കാര്യങ്ങൾ കൂടുതലായി ഇവിടെ പ്രതിപാദിക്കുന്നില്ല. കാരണം, ഇത് വളരെ വലിയ ഒരു വിഷയമാണ്.

ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കാനുള്ള സംഗതി ഉണ്ട്. മലയാളവും മലബാറിയും (മലബാറിലെ പാരമ്പര്യ ഭാഷ) തമ്മിൽ മനുഷ്യബന്ധ കോഡുകളിൽ കാര്യമായ വ്യത്യാസം ഉണ്ട്. കൂടുതൽ ഇവിടെ പ്രസ്താവിക്കുന്നില്ല.

ഫ്യൂഡൽ ഭാഷകളിൽ മനുഷ്യവ്യക്തിത്വത്തിലും, മനുഷ്യബന്ധങ്ങളിലും, സമൂഹത്തിന്‍റെ ഘടനയിലും, മറ്റും ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിക്കുമ്പോൾ കാര്യമായ വ്യത്യാസം കാണാൻ പറ്റുന്നതാണ്.

അതിലേക്കും കടക്കുന്നില്ല.

എന്നാൽ പൊതുവായി പറയുകയാണെങ്കിൽ, മനുഷ്യനോട് അറപ്പ്, അമിത ബഹുമാനം, അമിതമായുള്ള വിദേയത്വവും, അത് ഇല്ലാതാകുമ്പോൾ ചതിക്കാനുള്ള മനോഭാവം, അമിതമായുള്ള കുശുമ്പ്, പിന്നിൽ നിന്നും കുത്താനുള്ള മാനസിക പ്രേരണ (പാരപണി), അച്ചടക്കത്തെക്കുറിച്ച് ഇങ്ഗ്ളിഷിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാട്, തൊഴിലാളി-തൊഴിലുടമാ ബന്ധത്തിൽ ഇങ്ഗ്ളിഷിൽ നിന്നും കാര്യമായ വ്യത്യാസം, തുടങ്ങി മനുഷ്യന്‍റെ ഒട്ടുമിക്ക കാര്യങ്ങളെയും ഇത് ബാധിക്കുന്നുണ്ട്.

ഉദാഹരണത്തിന്, ഒരാളെ കസേരയിൽ ഇരുത്തണമോ വേണ്ടയോ എന്നത് തീരുമാനിക്കാൻ അവസരം നൽകുന്ന കോഡുകൾവരെ ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ഇങ്ഗ്ളിഷിൽ നിസ്സാരമായി കണക്കാക്കപ്പെടുന്ന പലതിനും സങ്കീർണ്ണങ്ങളായ സവിശേഷതകൾ ഫ്യൂഡൽ ഭാഷകളിൽ കാണപ്പെടുന്നുണ്ട്.

ഒരു തൊഴിലുടമ തന്‍റെ വേതനക്കാരിൽ ആരോടെങ്കിലും, ഒരു ഗ്ളാസ് ചായ കൊണ്ടുവരുവാൻ പറയുന്നതിൽ വരെ, പലപ്പോഴും താങ്ങാൻ പറ്റാത്ത സാമൂഹിക ഭാരം ഫ്യൂഡൽ ഭാഷകൾ നൽകും. ഒരു ഗ്ളാസ് ചായക്ക് യഥാർത്ഥത്തിൽ അത്രയ്ക്ക് ഭാരമൊന്നുമില്ലതന്നെ.

Image
Last edited by VED on Sun Feb 11, 2024 1:02 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

7. ഭാഷാകോഡുകൾക്ക് മനുഷ്യമനസ്സിന്മേലുള്ള സ്വാധീനം

Post posted by VED »

Image

മുന്നോട്ട് നീങ്ങുന്നതിന് മുൻപായി ഫ്യൂഡൽ ഭാഷകൾക്ക് മനുഷ്യ മനസ്സിന് മേലും, മനുഷ്യ വികാരങ്ങൾക്ക് മേലും, മനുഷ്യന്‍റെ ശാരീരിക രൂപകൽപനയുടേയും മേലും ഉള്ള സ്വാധീനശക്തിയെക്കുറിച്ച് കുറച്ച് കൂടി പ്രതിപാദിക്കാം എന്ന് കരുതുന്നു.

ആദ്യം ഒരു ചെറിയ ഉദാഹരണം എടുക്കാം.

സമൂഹത്തിലെ അറിയപ്പെടുന്ന മാന്യനായ മനുഷ്യൻ ഒരു നിയമപരമായ പ്രശ്നത്തിൽപ്പെട്ട് ഒരു ഐപിഎസ് ഓഫിസറെ വീട്ടിൽ പോയികാണുന്നു. ഐപിഎസ് ഓഫിസർ എല്ലാം കേട്ടതിന് ശേഷം, അയാളോട് ഇങ്ങിനെ പറയുന്നു, 'നീ എന്തിനാണ് ഇതെല്ലാം ചെയ്യാൻ പോയത്?'

തീർച്ചായും 'നീ' എന്ന പ്രയോഗം തരംതാഴ്ത്തിക്കൊണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ ഇത് പറഞ്ഞത്, പോലീസ് വകുപ്പിലെ ഏറ്റവും ഉയർന്ന ജീവനക്കാരനാണ്. വലിയ പ്രശ്നം ഇല്ല. ചെറുതായൊന്നു താഴ്ന്നു അത്രമാത്രം.

കുറച്ചു നേരം വിഷാദത്തോടു കൂടി വരാന്തയിൽ ഇരിക്കുമ്പോൾ, ഐപിഎസ്സുകാരന്‍റെ വീട്ടു വേലക്കാരൻ അടുത്ത് വന്ന് അയാളോട് പറയുന്നു, 'നീ എന്തിനാണ് ഇതിനെല്ലാം പോയത്?'

ഇവിടെയും 'നീ' എന്ന പ്രയോഗം തരംതാഴ്ത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രാവശ്യം തരംതാഴ്ന്നത് കുത്തനെ സാമൂഹിക ഗർത്തത്തിലേക്കാണ്.

ഇങ്ങിനെയുള്ള നിസ്സാരം എന്ന് തോന്നാവുന്ന വാക്ക്-കോഡ് ഉപയോഗിച്ച് ആളെ മലക്കംമറിക്കുന്നത് പോലെ എടുത്ത് കുടയാനും എറിയാനും ഉള്ള കഴിവ് ഫ്യൂഡൽ ഭാഷകളുടെ വാക്ക്-കോഡുകൾക്ക് ഉണ്ട്.

ഉദാഹരണത്തിന്, പോലീസ് കോൺസ്റ്റബ്ൾ ഐപിഎസ് ഓഫീസറെ നീയെന്നോ, ഇഞ്ഞിയെന്നോ വളരെ സ്നേഹാദരങ്ങളോടുകൂടി സംബോധന ചെയ്താലും ഇതേ പോലുള്ള കുടച്ചിൽ അനുഭവപ്പെടും. വാക്ക്-കോഡ് ആണെങ്കിൽ, ശരിക്കും കേൾക്കാൻപോലും പറ്റാത്ത ചെറിയൊരു ശബ്ദം മാത്രം.

Image
Last edited by VED on Sun Feb 11, 2024 1:02 pm, edited 6 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

8. മലബാറിയും മലയാളവും

Post posted by VED »

Image

ഇനി മറ്റൊരു ഉദാഹരണം എടുക്കാം. ഇത് മലയാളവും (വടക്കേ മലബാറിലെ) മലബാറിയും തമ്മിലുള്ള ഒരു നിസ്സാരമായ വാക്ക്-കോഡ് താരതമ്യപ്പെടുത്തലാണ്.

മലയാളത്തിൽ YOU എന്ന പ്രയോഗം സാറ്, അങ്ങുന്ന്, നിങ്ങൾ, താൻ, ഇയാള്, നീ തുടങ്ങി പലവാക്കുകളാലും ആണ്.

മലബാറിയിൽ, YOU എന്ന പ്രയോഗത്തിന് ഇഞ്ഞി എന്നും നിങ്ങൾ/ ഇങ്ങൾ എന്ന രണ്ട് പ്രയോഗങ്ങളേ ഉള്ളു (നിങ്ങളും ഇങ്ങളും തമ്മിൽ കാര്യമായ ഒരു വ്യത്യാസം ഉണ്ട്. അത് ഇവിടെ ചർച്ചക്ക് ഇപ്പോൾ എടുക്കുന്നില്ല).

നിങ്ങൾ/ ഇങ്ങൾ വളരെ ഉയരത്തിലും, ഇഞ്ഞി വളരെ താഴെയും ആണ്.

ഇതേ പോലെ, HE എന്ന വാക്ക് മലയാളത്തിൽ, സാറ്, അദ്ദേഹം, അങ്ങുന്ന്, അങ്ങേര്, അയാൾ, പുള്ളി, പുള്ളിക്കാരൻ, അവൻ തുടങ്ങിയ വാക്കുകളാണ്. (വേറെയും വാക്കുകൾ ഉണ്ട്)

മലബാറിയിൽ, HE എന്ന പ്രയോഗത്തിന് ഓൻ, അയാൾ, മൂപ്പര്, ഓര്/ ഓല്, എന്ന പ്രയോഗങ്ങൾ ഉണ്ട്.

SHE എന്ന വാക്ക് മലയാളത്തിൽ സാറ്, മാഢം, മേഢം, അവര്, അയാൾ, പുള്ളി, പുള്ളിക്കാരി, അവൾ തുടങ്ങിയ പ്രയോഗങ്ങളാണ്. (വേറെയും വാക്കുകൾ ഉണ്ട്).

മലബാറിയിൽ, SHE എന്ന പ്രയോഗത്തിന് ഓള് എന്നും ഓര്/ ഓല് എന്ന രണ്ട് വ്യത്യസ്ത നിലവാരങ്ങളുള്ള പ്രയോഗങ്ങളാണ് മുഖ്യമായി ഉപയോഗിച്ചുവരുന്നത്.

ഇവിടെ ചർച്ചക്ക് ഈ SHE എന്ന വാക്ക് മാത്രം എടുക്കാം.

മലയാളത്തിൽ തൊഴിലിനുവരുന്ന സ്ത്രീയെക്കുറിച്ചും, ആ ആളോടും പലപ്പോഴും, അയാൾ, പുള്ളി, പുള്ളിക്കാരി, നിങ്ങൾ തുടങ്ങിയ വാക്കുകളാണ് തിരുവിതാംകൂറിൽ ഉപയോഗിക്കാറുണ്ടായിരുന്നത് എന്ന് തോന്നുന്നു. ഇതിൽ 'അവൾ' എന്ന പ്രയോഗം പലപ്പോഴും ഉപയോഗിക്കില്ലായിരുന്നു.

അതേ അവസരത്തിൽ മലബാറിൽ, ബഹുമാനിക്കപ്പെടുന്ന സ്ത്രീയെ നിങ്ങൾ/ഇങ്ങൾ എന്ന് സംബോധന ചെയ്യുകയും, 'ഓര്/ഓല്' എന്ന് പരാമർശിക്കുകയും ചെയ്യും. എന്നാൽ ചെറിയതോതിൽ ഇത്രമാത്രം ബഹുമാനം നൽകാൻ പറ്റാത്ത ഏത് സ്ത്രീയേയും, വടക്കെ മലബാറിൽ 'ഇഞ്ഞി' എന്ന് സംബോധന ചെയ്യുകയും, 'ഓള്' എന്ന് പരാമർശിച്ച് സംസാരിക്കുകയും ചെയ്യും.

ഇത് മലബാറിന്‍റെ സാമൂഹികാന്തരീക്ഷത്തെത്തന്നെ വികലപ്പെടുത്തിയിട്ടുണ്ട്. പല ഉൾനാടൻ പ്രദേശങ്ങളിൽ കുറച്ച് സാമൂഹിക മഹിമയുള്ള വീടുകളിലെ സ്ത്രീകൾ തൊട്ടടുത്തുള്ള അങ്ങാടിയിൽ സാധനം വാങ്ങിക്കാൻപോകാൻ പോലും ഇഷ്ടപ്പെടില്ല.

പല സ്ത്രീകളും 'ഓള്', 'ഇഞ്ഞി' പ്രയോഗത്തിന്‍റെ പ്രഹരത്താൽ, അവരുടെ മേൽ ആധിപത്യം ഉള്ള ആളുകളുടെ മുന്നിൽ ഒരു അമിതവിനയം കാട്ടിനടക്കാൻ ശ്രമിക്കും. എന്നാൽ, ഏതെങ്കിലും രീതിയിൽ ഒരു അദ്ധ്യാപികയോ മറ്റോ ആവാൻ പറ്റിയാൽ, ഈ ഭാഷാ കെടുതിയിൽ നിന്നും രക്ഷനേടും. അങ്ങാടിയിൽ പോകാനുള്ള വൈമനസ്യം നന്നായിത്തന്നെ മാറിക്കിട്ടും. ആളുടെ പെരുമാറ്റവും സ്വഭാവവും ശരിക്കും കുത്തനെ മാറിമറിയാനും മതി.

ഈ വിഷയം ഇവിടെ നിർത്തുകയാണ്. എന്നാൽ, വായനക്കാരന് ചിന്തിക്കാനുള്ള ഒരു കാര്യം നൽകാം.

മലബാറിയിൽ, പുരുഷന് 'ഓൻ' എന്ന നിലവരത്തിൽനിന്നും 'അയാൾ' എന്ന നിലവാരത്തിലേക്ക് ഉയരാൻ പറ്റും. എന്നാൽ 'ഓര്' എന്ന നിലവാരത്തിലേക്ക് ഉയരാൻ അത്ര എളുപ്പമല്ല, പലർക്കും.

അതേസമയം, ആ ആളുടെ ഭാര്യക്ക് കുറച്ച് സാമൂഹിക മഹിമ ലഭിച്ചാൽ, നേരേ ഉയരുന്നത് 'ഓര്' എന്ന നിലവാരത്തിലേക്കാണ്.

മലയാളത്തിൽ, കാര്യങ്ങൾ വേറെ വിധത്തിലാണ്.

ഇതിനെക്കുറിച്ച് വായനക്കാരന് സ്വയമായി ചിന്തിക്കാവുന്നതാണ്. ഭാഷാ കോഡുകളുടെ ഒരു ചെറിയ ചിത്രീകരണം മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്.

ഇതു മാതിരി, ആയിരക്കണക്കിന് വാക്ക്-കോഡുകൾ ഓരോ ഭാഷയിലും ഉണ്ട്. കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ മാത്രം, ഇത് മാതിരിയുള്ള അതീവ സങ്കീർണ്ണതകൾ ഉള്ള വാക്ക്-കോഡുകൾ ഇല്ലതന്നെ. ഇത് ഇങ്ഗ്ളിഷിന്‍റെ ഒരു പരാജയമായി ഫ്യൂഡൽ ഭാഷക്കാർ ചിത്രീകരിക്കുന്നത് കണ്ടിട്ടുണ്ട്.

Image
Last edited by VED on Sun Feb 11, 2024 1:03 pm, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

9. ചുറ്റിക പ്രഹരം ഏൽപ്പിക്കുന്ന വാക്ക്-കോഡുകൾ

Post posted by VED »

Image

ഈ ഉപദ്വീപിന്‍റെ ചരിത്രത്തിലേക്ക് പോകുന്നതിന് മുൻപായി, ഫ്യൂഡൽ ഭാഷാ-കോഡുകൾ ജനക്കൂട്ടങ്ങളെ പ്രഹരിക്കുന്ന അവസരത്തിൽ, അവ ഏൽപ്പിക്കുന്ന ബലത്തെക്കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിക്കാം.

നേരത്തെ നൽകിയ ഉദാഹരണത്തിൽ, ഐപിഎസ് ഉദ്യോഗസ്ഥന്‍റെ വീട്ടുവേലക്കാരൻ 'നീ' എന്നോ 'ഇഞ്ഞി' എന്നോ സംബോധനചെയ്താലും, 'അവൻ' ('ഓൻ'), 'അവള്' ('ഓള്') എന്നോക്കെ പരാമർശിച്ച് സംസാരിച്ചാലും, ഉളവാക്കുന്ന സാമൂഹികമായി അമർത്തുന്നതിന്‍റെ ശക്തി, ഒരു ഉദാഹരണം മാത്രമാണ്.

പൊതുവായിപ്പറഞ്ഞാൽ, പഴയ കാലങ്ങളിലെ ബ്രാഹ്മണരെ ഇന്നത്തെ സർക്കാർ ഉദ്യോഗസ്ഥരിലെ ഉന്നതരുമായി താരതമ്യം ചെയ്യാവുന്നാണ്. മലബാർ, തിരുവിതാംകൂർ പ്രദേശങ്ങളിൽ പൊതുവായി നായന്മാരെ, പോലീസ് കോൺസ്റ്റബ്ൾമാരായും താരതമ്യം ചെയ്യാവുന്നതാണ്. ചുറ്റുപാടിലുള്ള ജനങ്ങൾ 'ബഹുമാനം' ഇവർക്ക് നൽകിയേ തീരൂ. മാത്രവുമല്ല, ഇവർക്ക് കൈയ്യൂക്കൂം കൈയ്യാംകളിയും ആവാം. താഴെയുള്ളവരോട് നീ (ഇഞ്ഞി), അവൻ (ഓൻ), അവൾ (ഓള്), അവറ്റകൾ (ഐറ്റിങ്ങൾ) തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാം. അവരെ വെറും പേരുവിളിക്കാം.

ബ്രാഹ്മണർക്ക് തൊട്ടുതാഴെയായി അമ്പലവാസികൾ എന്ന കൂട്ടർ ഉണ്ട്. ഇവർ അമ്പലവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരാണ്. സർക്കാർ തൊഴിലുകാരിലും ഇതുപോലുള്ള പലതട്ടുകളും ഉണ്ട്.

ജാതിപരമായി താഴോട്ട് പോകുമ്പോൾ, നീ, എടാ, എടി, അവൻ, അവൾ, അവറ്റകൾ (മലബാറിയിൽ ഇഞ്ഞി, ഓൻ, ഓള്, ഐറ്റിങ്ങൾ) എന്നീ വാക്കുകളുടെ പ്രഹര ശക്തിക്ക്, മുകളിലെ പല സാമൂഹിക തട്ടുകളുടേയും ഭാരം വൻ ഊക്ക് നൽകും.

അങ്ങ് താഴോട്ടേക്ക് എത്തുമ്പോഴേക്കും, ഈ വാക്കുകൾക്ക് ശരിക്കും ചുറ്റികയുടെ പ്രഹരശക്തിതന്നെ വന്നുചേരും.

ഏൽക്കുന്ന ആളുടെ മുഖഭാവത്തിലും, ശരീരഘടനയിലും ഈ പ്രഹരത്തിന്‍റെ ഊക്ക് തട്ടിയതിന്‍റെ അടയാളം കാണാനായേക്കാം.

Image
Last edited by VED on Sun Feb 11, 2024 1:03 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

10. വാക്ക്കോഡുകളുടെ പ്രഹരം ഏൽക്കുമ്പോൾ

Post posted by VED »

Image

വാക്കുകളുടെ പ്രഹര ശക്തിയെക്കുറിച്ച് പറയുമ്പോൾ, മറ്റൊരു കാര്യം കൂടി പറയേണ്ടിവരും. ജാതീയമായോ, മറ്റേതെങ്കിലും വിധേനെയോ തരം താഴ്ത്തി ഉച്ചനീചത്വ കോഡുകളിൽ ബന്ധിക്കപ്പെട്ടിട്ടുള്ളവരിലാണ് ഈ മാതിരിയുള്ള ചുറ്റികയ്ക്ക് ഊക്ക് കൂടുന്ന പ്രതിഭാസം കൂടുതലായും സംഭവിക്കുള്ളു.

ഉദാഹരണത്തിന്, പഴയകാല ബ്രാഹ്മണൻ തന്‍റെ മകനെ 'നീ' എന്ന് സംബോധന ചെയ്താലുളവാകുന്ന പ്രഹരം നിസ്സാരമായിരിക്കും. കാരണം, അതേ മകന് കീഴെയായി ബഹുമാനിക്കുകയും അങ്ങിനെ ഉയർത്തിപ്പിടിക്കുന്നതുമായ വലിയൊരു ജനസംഖ്യ ഉണ്ടാവും. മാത്രവുമല്ല, ഈ മകന് അവരെ നീ(ഇഞ്ഞി), അവൻ (ഓൻ), അവൾ(ഓള്) തുടങ്ങിയ വാക്കുകളാൽ അമർത്തിപ്പിടിക്കാനും, അതിനാൽതന്നെ ലഭിക്കുന്ന പ്രതിപ്രവർത്തനത്താൽ, മാനസികമായും ശാരീരികമായും ഉയരാനും ആവും.

അതേ സമയം, ജാതീയ സംവിധാനത്തിൽ വളരെ അടിയിൽ അകപ്പെട്ടുപോയ വളരെ താഴ്ന്ന ജാതിക്കാരൻ തന്‍റെ മകനെ 'നീ' എന്നോ 'ഇഞ്ഞി'യെന്നോ സംബോധന ചെയ്താൽ, ചുറ്റിക പ്രഹത്തിന് കാര്യമായ ഊക്ക് ഉണ്ടായിരിക്കും.

Note: മനുഷ്യ രൂപകൽപ്പനാ കോഡുകുളിൽ പലതരം കോഡുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ വാക്കുകൾ കൊണ്ടുള്ള കോഡുകൾ ഒന്നുമാത്രമേ ആകുന്നുള്ളു. വാക്കുകൾ അല്ലാത്ത വേറെ പലതും ഉണ്ട്. ഈ കാര്യത്തെക്കുറിച്ച് ചെറുതായുള്ള ഒരു വിവരണം, ഈ എഴുത്തുകാരന്‍റെ തന്നെ ഗ്രന്ഥമായ Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c.ൽ കാണാവുന്നതാണ്.

ഇതേ പാതയിൽ ചിന്തിച്ചാൽ, ഈ പ്രത്യേകമായിട്ടുള്ള പ്രഹരം ബ്രാഹ്മണ മതത്തിന് അടിമപ്പെടാത്ത ജനസമൂഹങ്ങളെ കാര്യമായി ബാധിക്കില്ല എന്നാണ് തോന്നുന്നത്. ഉദാഹരണത്തിന്, ഈ ഉപഭൂഖണ്ടത്തിൽ, മതം മാറിയും അല്ലാതെയും ഉള്ള മുസ്ളിംസ്, ക്രിസ്ത്യാനികൾ എന്നിവരെ ഈ പ്രത്യേകമായുള്ള പ്രഹരം ചെറുതായേ ബാധിക്കുള്ളു. എന്നാൽ, ഭാഷാ കോഡുകളിലെ പൈശാചികത ഇവരേയും മറ്റുവിധത്തിൽ ബാധിച്ചേക്കാം.

Image


1780കളിൽ ഫ്രഞ്ച് പട്ടാളം ഒരു ഇങ്ഗ്ളിഷ് നാവിക കപ്പിലിനെ കീഴ്പ്പെടുത്തി, അതിലുള്ള നാവികരെ ടിപ്പു സൽത്താന്‍റെ (Sultan Tipuവിന്‍റെ) ആളുകൾക്ക് കൈമാറി. ഇവരിൽ James Scurry എന്ന ചെറുപ്പക്കാരനെ ടിപ്പുവിന്‍റെ ആളുകളിൽ ചിലർ വീട്ടുവേലക്കാരനായി ഏറ്റെടുത്തു. തുടർന്ന് ഏതാണ്ട് 10 വർഷക്കാലം ഇദ്ദേഹം പ്രാദേശിക ഭാഷ സംസാരിക്കാൻ പഠിച്ച്, അവരുടെ ഇടയിൽ ഒരു വീട്ടുവേലക്കാരനായി ജീവിച്ചു.

നിലത്ത് മറ്റ് പണിക്കാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. യജമാനന്മാർ നൽകിയ പഴയ വസ്ത്രങ്ങൾ ധരിച്ചു. നിലത്ത് കിടന്നു. യജമാനന്മാരുടെ ആട്ടും YOU, HE, HIS, HIM എന്ന വാക്കുകളുടെ താഴെക്കിടയിലുള്ള പദപ്രയോഗങ്ങളും കേട്ടും അനുഭവിച്ചും ജീവിച്ചു. ഇദ്ദേഹത്തിന്‍റെ ശരീരം ശരിക്കും പ്രാദേശിക ഭാഷയിലെ ചെക്കൻ, ചെറുക്കൻ എന്ന രീതിയിലേക്ക് മാറി. കസേരയിൽ ഇരിക്കാൻ പോലും ഇദ്ദേഹം മറന്നുപോയി.

ഇങ്ഗ്ളിഷുകാർ വർഷങ്ങൾക്ക് ശേഷം ടിപ്പുവിനെ തോൽപ്പിച്ചപ്പോൾ, ഇദ്ദേഹം തിരിച്ച് ഇങ്ഗ്ളണ്ടിലേക്ക് പോയി. അവിടെ വച്ച് പലർക്കു ഇദ്ദേഹം ഒരു ഇങ്ഗ്ളിഷുകാരനാണ് എന്ന് സമ്മതിച്ചുകൊടുക്കാൻ പോലും പ്രയാസമായിവന്നു. കാരണം, ശരീരപ്രകൃതം തിക്കച്ചും ഈ ഉപദ്വീപിലെ വളരെ താഴ്ന്ന പണിക്കാരുടേത് പോലെയായിരുന്നു. മാത്രവുമല്ല, ഇദ്ദേഹത്തിന് ഇങ്ഗ്ളിഷുകാരിൽ സ്വതസിദ്ധമായി ഉണ്ടായിരുന്ന ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ടിരുന്നു. മേശക്കരികിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ പോലുമുള്ള ആത്മവിശ്വാസം നഷ്ടമായിരുന്നു. ഇവയെല്ലാം തിരിച്ചു കിട്ടാൻ വർഷങ്ങൾ തന്നെ വേണ്ടിവന്നു. കൂടുതൽ വിവരത്തിന് Click here

Image
Last edited by VED on Sun Feb 11, 2024 1:04 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

11. ഒരു ഇങ്ഗ്ളിഷ് രാജ്യത്തിൽ കാപ്പിരികൾക്കുണ്ടായ അനുഭവം

Post posted by VED »

Image

തൊട്ടു താഴെ നൽകിയിരിക്കുന്നത് 1808ന് ചുറ്റുപാടിൽ, British West African Squadron അമേരിക്കയിലേക്ക് അടിമ വ്യാപാരികൾ കാപ്പിരികളെ കൊണ്ടുപോകുന്ന കപ്പൽ തടഞ്ഞ് വച്ച് അതിലെ അടിമകളെ 'രക്ഷിച്ച'ചിത്രമാണ്. കാപ്പിരി അടിമകൾ അഫ്രിക്കൻ സമൂഹത്തിലെ താഴെക്കിടയിലുള്ളവരായിരുന്നു മിക്കവരും. അതുമല്ലെങ്കിൽ മറ്റ് ആഫ്രിക്കൻ നേതൃസംഘങ്ങൾ യുദ്ധത്തിൽ തോൽപ്പിച്ച് അടിമ വ്യാപാരികൾക്ക് വിറ്റവരായിരുന്നു.

Image

ഈ അടിമകളെ ലോകത്തിന്‍റെ പലദിക്കുകളിലും വിറ്റിരുന്നെങ്കിലും, അമേരിക്കയിലെ ഇങ്ഗ്ളിഷ് പ്രദേശങ്ങളിൽ വിറ്റവർക്ക് യഥാർത്ഥത്തിൽ മാനസികമായി ഉന്നമനമായിരുന്നു സംഭവിച്ചത്. അവരുടെ യജമാനന്മാരുമായി ഇങ്ഗ്ളിഷിൽ സംഭാഷണം ചെയ്തപ്പോൾ, അവരുടെ പ്രാദേശിക ഭാഷയിൽ ഉണ്ടായിരുന്ന മിക്കവാറും അമർത്തലുകൾ അപ്രത്യക്ഷപ്പെട്ടു.

മുകളിൽ നൽകിയിരിക്കുന്നത്, ആഫ്രിക്കയിലെ സ്വതന്ത്ര ജനതയുടെ ചിത്രമാണ്. അടിമ വ്യാപാരികൾ പിടികൂടിയപ്പോൾ.

കാപ്പിരി അടിമകൾ അഫ്രിക്കൻ സമൂഹത്തിലെ താഴെക്കിടയിലുള്ളവരായിരുന്നു മിക്കവരും. അതുമല്ലെങ്കിൽ മറ്റ് ആഫ്രിക്കൻ നേതൃസംഘങ്ങൾ യുദ്ധത്തിൽ തോൽപ്പിച്ച് അടിമ വ്യാപാരികൾക്ക് വിറ്റവരായിരുന്നു.

ഈ അടിമകളെ ലോകത്തിന്‍റെ പലദിക്കുകളിലും വിറ്റിരുന്നെങ്കിലും, അമേരിക്കയിലെ ഇങ്ഗ്ളിഷ് പ്രദേശങ്ങളിൽ വിറ്റവർക്ക് യഥാർത്ഥത്തിൽ മാനസികമായി ഉന്നമനമായിരുന്നു സംഭവിച്ചത്. അവരുടെ യജമാനന്മാരുമായി ഇങ്ഗ്ളിഷിൽ സംഭാഷണം ചെയ്തപ്പോൾ, അവരുടെ പ്രാദേശിക ഭാഷയിൽ ഉണ്ടായിരുന്ന മിക്കവാറും അമർത്തലുകൾ അപ്രത്യക്ഷപ്പെട്ടു.

ഇങ്ങിനെ നോക്കുമ്പോൾ, British West African Squadron മുകളിലെ ചിത്രത്തിലെ കാപ്പിരികളോട് ചെയ്തത്ത് 100% നല്ലകാര്യമാണ് എന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല. കാരണം, ഇവർ യൂഎസ്ഏ പ്രദേശങ്ങളിൽ ആണ് വിറ്റഴിക്കപ്പെട്ടിരുന്നതെങ്കിൽ, വെറും 50 വർഷങ്ങൾക്കുള്ളിൽ നല്ല ഇങ്ഗ്ളിഷ് സംസാരിക്കുന്ന യൂഎസ് പൌരന്മാരായിത്തീരുമായിരുന്നു.

എന്നാൽ British West African Squadron രക്ഷിച്ച അടിമകൾ അവരുടെ ഭീകരമായ സാമൂഹിക അന്തരീക്ഷത്തിലേക്കാണ് മിക്കവാറും തിരിച്ചുപോയത്.

ആഫ്രിക്കൻ സമൂഹങ്ങളിലെ ഭീകരാവസ്ഥ ശരിക്കും മനസ്സിലാകണമെങ്കിൽ, അവിടങ്ങളിൽ ഉള്ള പ്രാദേശിക ഭാഷകളിലെ ഭീകരങ്ങളായ കോഡുകളെക്കുറിച്ച് ബോധവാന്മാരിയിരിക്കേണം. എന്നാൽ പൊതുവെ പറഞ്ഞാൽ, ഈ കാര്യത്തെക്കുറിച്ച് ഇന്നുള്ള ഇങ്ഗ്ളിഷുകാർക്ക് യാതോരു വിവരവും ഇല്ലതന്നെ.

ചരിത്രമെഴുത്തിലും, സാമൂഹീക ശാസ്ത്രങ്ങളിലും (Social Science) രാഷ്ട്രതന്ത്രത്തിലും (Political Science), മനശാസ്ത്രത്തിലും (Psychology) മറ്റും മറ്റും, ഈ കാര്യത്തെക്കുറിച്ച് സൂചനകൾ കാണാനാവുമോ എന്ന് തീർത്തും പറയാനാവില്ല.

യൂഎസ്ഏയിൽ ഇങ്ഗ്ളിഷ് നിർബന്ധപൂർവ്വം പഠിച്ച് അടിമത്തത്തിലും വർണ്ണവിവേചനത്തിലും പെട്ട് ഉഴലുന്ന കാപ്പിരികളുടെ ചിത്രമാണ് താഴെ. ഇവർക്ക് ഇന്നും പരാതികളെ ഉള്ളു:

Image
Last edited by VED on Sun Feb 11, 2024 1:05 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

12. ആരെ അകറ്റിനിർത്തേണം

Post posted by VED »

Image

നേരത്തെ സൂചിപ്പിച്ച James Scurryയുടെ കഥയിൽ നിന്നും മറ്റ്ചില കാര്യങ്ങൾകൂടി പറയുവാനുണ്ട്.

അത് അയിത്തത്തെക്കുറിച്ചാണ്.

മുൻകാലങ്ങളിൽ ബ്രാഹ്മണരോട് നായന്മാർ പ്രത്യക്ഷമായിത്തന്നെ അടിയാളത്തം പ്രകടിപ്പിക്കേണ്ടിയിരുന്നു. ബ്രാഹ്മണരോട് നായന്മാർ ഈ വിധം അടിയാളത്തം പ്രകടിപ്പിച്ചില്ലായെങ്കിൽ പ്രശ്നം തന്നെയാണ്.

കോൺസ്റ്റബ്ൾ, ഐപിഎസ് കാരെ 'നീ' എന്ന് സംബോധന ചെയ്യുന്നത് പോലെയും, 'അവൻ', 'അവൾ' എന്ന് പരാമർശിക്കുന്നതും പോലെയാകും ഇത്.

അങ്ങിനെയുള്ള നായന്മാർ പ്രശ്നക്കാരും അപ്രിയരും അറപ്പുളവാക്കുന്നവരും ആകും. അടുപ്പിക്കാൻ കൊള്ളില്ല.

എന്നാൽ, സാധാരണ ഗതിയിൽ നായന്മാർ ഇതിന് മുതിരില്ല. കാരണം, ഇതിന് മുതിരുന്നത്, അവർക്ക് സാമൂഹികമായി ഉന്നമനം നൽകുന്ന സാമൂഹിക ഘടനക്ക് മഴുവെക്കുന്ന പരിപാടിയാകും.

എന്നാൽ, ജാതി വ്യവസ്ഥയിൽ താഴോട്ടുള്ളവർക്ക് ഈ അടിയാളത്ത വ്യവസ്ഥ നിലനിർത്താൻ അത്രകണ്ട് താൽപ്പര്യം ഉണ്ടാവില്ല. അവർ അവസരം ലഭിച്ചാൽ, 'അടിയാളത്ത പ്രകടനം' പിൻവലിക്കും.

ഇങ്ങിനെയുള്ള താഴ്ന്ന ജാതിക്കാരെ അകറ്റി നിർത്തുക തന്നെ വേണം എന്ന് ഫ്യൂഡൽ ഭാഷാ-കോഡുകൾ അനുശാസിക്കുന്നു. അവരെ കായികമായും മാനസികമായും തളർത്തിയിരിക്കേണം.

ഈ അടിയാളത്ത പ്രകടനത്തെ സാധാരണയായി ബഹുമാനിക്കുക എന്നാണ് ഫ്യൂഡൽ ഭാഷകളിൽ നിർവ്വചിക്കുക

ഇവിടെ വ്യക്തമായി പറയേണ്ടത്, ഫ്യൂഡൽ ഭാഷകളിൽ ഉള്ള ബഹുമാനം എന്ന സങ്കൽപ്പത്തിന് തത്തുല്യമായ ഒരു പദപ്രയോഗം കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-ENGLISH) ഇല്ലതന്നെ. ഇങ്ഗ്ളിഷിലെ 'Respect' എന്ന പദപ്രയോഗവും ഫ്യൂഡൽ ഭാഷകളിലെ ബഹുമാനവും തമ്മിൽ വളരെ കുറച്ച് മാത്രമെ ബന്ധമുള്ളു. ഫ്യൂഡൽ ഭാഷകളിലെ ബഹുമാനം ഭയപ്പെടുത്തിയും, ഭീഷണിയുടെ നിഴലിലും, കായിക ശക്തി പ്രകടിപ്പിച്ചും, മറ്റും നിർബന്ധപൂർവ്വം പിടിച്ചുവാങ്ങുന്ന അടിയാളത്തഭാവം തന്നെയാണ്.

ഇങ്ഗ്ളിഷിലെ 'Respect' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, മനസ്സിൽ തോന്നുന്ന ഒരു ലളിതവും, ലോലവും, ദിവ്യവുമായ ഒരു അനുഭൂതിയാണ്. ഇത് നൽകുന്ന ആൾക്ക് യാതോരുവിധ അടിയാളത്തഭാവവും വേണ്ടതന്നെ.

Image
Last edited by VED on Sun Feb 11, 2024 1:05 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

13. മനോവിഭ്രാന്തി ഉളവാക്കുന്ന വാക്ക്-കോഡൂകൾ

Post posted by VED »

Image

ഫ്യൂഡൽ ഭാഷകളുടെ വിവിധതരം സവിശേഷതകളെക്കുറിച്ച് ആയിരക്കണക്കിന് കാര്യങ്ങൾ പറയാവുന്നതാണ്. കാരണം, അവയിലെ വാക്ക് കോഡുകൾ ഈ ഭാഷകൾ സംസാരിക്കുന്നവരുടെ ഓരോ വാക്കിലും പ്രവർത്തിക്കും.

ഇവയെക്കുറിച്ച് പിന്നീട് അവസരോചിതമായി സൂചിപ്പിക്കാം.

എന്നാൽ ഇവയെന്താണ് എന്നതിനെക്കുറിച്ച് ചില ചെറിയ ഉദാഹരണങ്ങൾ ഇവിടെ നൽകാം.

ഏറ്റവും ആദ്യം ഇവിടെ സൂചിപ്പിക്കുന്നത്, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരിൽ പൊതുവെ കണ്ടുവരുന്ന വിവിധവും വൈരുധ്യപൂർണ്ണവുമായ വ്യക്തിത്വ ഭാവങ്ങൾ ആണ്.

ഒരേ വ്യക്തിയെ അയാളെക്കാൾ സാമൂഹികമോ മറ്റോ ആയ രീതിയിൽ ഉയർന്ന ആൾ, 'നീ', 'നിങ്ങൾ', 'സാർ'/'മാഡം' എന്ന് സംബോധന ചെയ്യുന്നതിന് അനുസൃതമായി ആ ആളുടെ വ്യക്തിത്തവും വളരെ വ്യക്തമായിത്തന്നെ മാറും.

ഇതേ വ്യക്തിയെത്തന്നെ അയാളെക്കാൾ സാമൂഹികമോ മറ്റോ ആയ രീതിയിൽ താഴ്ന്ന ഒരു വ്യക്തി 'നീ', 'നിങ്ങൾ', 'സാർ'/'മാഡം' എന്ന് സംബോധന ചെയ്യുന്നതിന് അനുസൃതമായും ആ ആളുടെ വ്യക്തിത്വത്തിൽ വ്യതിചലനം സംഭവിക്കും.

മുകളിൽ ചെറുതായി സൂചിപ്പിച്ച ഉദാഹരണങ്ങൾ പ്രകാരം ആ വ്യക്തിക്ക് ആറുതരം വ്യക്തിത്വ ഭാവങ്ങൾ ഉണ്ടാവാം.

ഒരാളോട് മാന്യമായി പെരുമാറുക, ഞെട്ടിച്ച് സംസാരിക്കുക, പരിഹസിച്ച് സംസാരിക്കുക, തരംതാഴ്ത്തി സംസാരിക്കുക, പുകഴ്ത്തി സംസാരിക്കുക, കളവില്ലാതെ സംസാരിക്കുക, കളവ് ചേർത്ത് സംസാരിക്കുക, സമയകൃത്യതപാലിക്കുക, സമയകൃത്യതപാലിക്കാതിരിക്കുക, വാക്ക് പാലിക്കുക, വാക്ക് പാലിക്കാതിരിക്കുക തുടങ്ങിയ ഓരോ മനോഭാവവും ഈ മുകളിൽ സൂചിപ്പിച്ച ആപേക്ഷികമായ വാക്ക്-കോഡ് നിലവാരത്തെ ആശ്രയിച്ചായിരിക്കും ഇരിക്കുക.

ശരിക്കും പറഞ്ഞാൽ, എല്ലാവരും 'സാറ്' എന്ന് സംബോധന ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്നും ഒരു വ്യക്തി 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, മനഃശ്ശാസ്ത്രം എന്ന വിഡ്ഢി ശാസ്ത്രത്തിൽ 'schizophrenia' എന്ന് വിളിക്കുന്ന മനോരോഗത്തിന്‍റെ പല ലക്ഷണങ്ങളും ചെറുതായോ കാര്യമായിത്തന്നെയോ പ്രകോപിപ്പിക്കപ്പെട്ടേക്കാം.

ഇതിന്‍റെ ഏറ്റവും വ്യക്തമായ ഉദാഹരണം, കേരളത്തിൽ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ പോയി അവിടുള്ള ജീവനക്കാരിൽ ആരെയെങ്കിലും ഒരു 'സാധാരണ' പൌരൻ, 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, (പ്രത്യേകിച്ചും ഇൻസ്പെക്ക്ടറെ), ആ ജീവനക്കാരന് മനോനില നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഗതന്‍റെ മുഖത്ത് അടിവീഴാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല.

സർക്കാർ ഓഫിസുകളിൽ പോയി അവിടെയുള്ള ജീവനക്കാരനെ ഒരു 'സാധാരണ' പൌരൻ, 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, അസഭ്യവർഷവും അടിയും കിട്ടുകയില്ലെങ്കിലും, കിട്ടാനുള്ള ഔദ്യോഗിക കടലാസുകൾ കിട്ടാൻ ചിലപ്പോൾ പ്രയാസം വന്നേക്കും. കാരണം, ജീവനക്കാരന് അതികഠിനമായ വ്യക്തിവിരോധം വന്നുപെട്ടിട്ടുണ്ടാവും. മനസ്സിൽ ഒരു തരം വിഷം കയറിയ അവസ്ഥയായിരിക്കും.

ഇവിടെ ഈ വക മാനസിക വിക്ഷോഭങ്ങൾ സൃഷ്ടിക്കുന്നത് ഭാഷാ കോഡുകളാണ്. വ്യക്തിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഈ വക നിരീക്ഷണങ്ങൾ ഇങ്ഗ്ളിഷ് പോലുള്ള ഒരു നിരപ്പുള്ള ഭാഷാ മനോഭാവത്തിൽ നിന്നും നോക്കിയാലാണ് വളരെ വ്യക്തമായി കാണാനാവുക.

Image
Last edited by VED on Sun Feb 11, 2024 1:06 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

14. കപട മനോഭാവത്തിന്‍റെ കോഡുകൾ

Post posted by VED »

Image

ഫ്യൂഡൽ ഭാഷയുടെ പ്രവർത്തന രീതിയെക്കുറിച്ച് പ്രതിഫലിക്കുന്ന മറ്റൊരു ഉദാഹരണം നൽകാം.

ചതിക്കുക എന്നുള്ളത് ഒരു വ്യക്തിയുടെ സ്വഭാവഗുണത്തിനേക്കാൾ ഏറെ ഭാഷാ കോഡിന്‍റെ നിർബന്ധപൂർവ്വമായുള്ള പ്രവർത്തനം ആവാം. ഫ്യൂഡൽ ഭാഷകളിൽ ഈ വക കാര്യങ്ങൾ പലപ്പോഴും ഒരു നിത്യചര്യയായി കോഡ് ചെയ്യപ്പെട്ടിരിക്കും.

ഏറ്റവും ചെറിയ ഒരു ഉദാഹരണം നൽകാം.

പൊതുവെ കൈയിൽ ഒരുങ്ങാത്ത സാമൂഹിക നിലവാരമോ ഔദ്യോഗിക പദവിയോ പ്രായമോ സാമ്പത്തിക നിലവാരമോ ഉള്ള ഒരാളെ അയാളുടെ മുന്നിൽ വച്ച് പരാമർശിക്കുമ്പോൾ, ബഹുമാനപൂർവ്വമായുള്ള വാക്കുകൾ, ചെറിയൊരു അടിയാളഭാവത്തോടൊപ്പം ഉപയോഗിക്കേണ്ടിവരും. ഇത് ചെയ്തില്ലായെങ്കിൽ, പ്രത്യക്ഷമായ് അപമാനിക്കലും തരംതാഴ്ത്തലും, സാമൂഹികമായോ തൊഴിൽ നിലവാരപരമായോ അച്ചടക്കലംഘനവും ആയേക്കാം.

ഇങ്ങിനെ ബഹുമാനപൂർവ്വമായുള്ള വാക്കുകൾ ഉപയോഗിക്കുന്നത് നല്ലതായി മനസ്സിലാക്കപ്പെടും.

എന്നാൽ പലപ്പോഴും ഇങ്ങിനെ ചെയ്യുന്നതിൽ ഉളാവകുന്ന ആപേക്ഷികമായ തരംതാഴത്തപ്പെടലും അടിയാളത്തഭാവവും പലർക്കും ഒരു സുഖമുള്ള മാനസികാവസ്ഥ നൽകില്ല. ഇതിന് പ്രിതിവിധിയെന്നോണം, ബഹുമാനിക്കപ്പെടുന്ന ആളുടെ സാന്നിദ്ധ്യം ഇല്ലാത്ത ഇടങ്ങളിൽ വച്ച് അയാളെ പരാമർശിക്കുമ്പോൾ, നേരത്തെ ബഹുമാനം നൽകിയ ആൾത്തന്നെ അയാളെ തരംതാഴ്ത്തിയും ബഹുമാനം ഇല്ലാത്ത വാക്കുകളാൽ പരാമർശിച്ചും സംസാരിക്കും.

ഉദാഹരണത്തിന്, അദ്ദേഹം, സാറ്, അവര് (ഓര് /ഓല്), ചേട്ടൻ, ചേച്ചി, മാഡം/മേഢം തുടങ്ങിയ പദങ്ങളാൽ പരാമർശിച്ച ആളെത്തന്നെ അയാൾ, അവൻ (ഓൻ), അവൾ (ഓള്) തുടങ്ങിയ വാക്കുകളാൽ പരസ്യമായിത്തന്നെ ഈ ആൾ പരാമർശിക്കും.

ഈ തരം വാക്ക് കോഡുകളുടെ ആന്ദോളനം അനുഭവപ്പെടുന്നത് പലപ്പോഴും ശക്തമായ അധികാര പദവിയും, ശിക്ഷിക്കാനുള്ള കഴിവും കുറയുന്നവരും, എന്നാൽ ഏതെങ്കിലും വിധേനെ അയാളുടെ മുന്നിൽവച്ച് ബഹുമാനം നൽകപ്പെടേണ്ട ആളുകളും ആണ്.

ഈ രീതിയിലുള്ള ഒരു നെറികേട് ഇങ്ഗ്ളിഷ് പോലുള്ള ഒരു പരന്ന കോഡുകളുള്ള ഭാഷകളിൽ നടപ്പിൽ വരുത്താൻ കാര്യമായിത്തന്നെ പദ്ധതിയിട്ടാലെ നടപ്പുള്ളു. ഫ്യൂഡൽ ഭാഷകളിൽ ഇത് ആരും കാര്യമായിത്തന്നെ കരുതിക്കൂട്ടാതെ തന്നെ നടപ്പിൽ വരുത്താൻ ആവും.

ഇത്യാദി കോഡ് പ്രയോഗങ്ങളും, അതുപോലുള്ള നിസ്സാരം എന്ന് പരിഗണിക്കാവുന്ന പലതും ഈ ദക്ഷിണ ഏഷ്യൻ ഉപഭൂഖണ്ട സാമൂഹിക ആശയവിനിമയ ലോകത്തിൽ പടർന്ന് കിടപ്പുണ്ട്. ഇവ ഈ പ്രദേശത്തിലെ ചരിത്രഗതിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

Image
Last edited by VED on Sun Feb 11, 2024 1:06 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

15. ആത്മാഭിമാനവും മറിച്ചിടാനുള്ള വെപ്രാളവും

Post posted by VED »

Image

ഫ്യൂഡൽ ഭാഷാ കോഡുകൾ പ്രകോപിപ്പിക്കുന്ന ചതിക്കാനുള്ള വാസനയുമായി ബന്ധപ്പെട്ട മറ്റൊരു ഉദാഹരണം നൽകാം.

ഇങ്ഗ്ളിഷിൽ പൊതുവായി ഉപദേശിക്കപ്പെടാറുള്ള ഒരു വ്യാപാര നിർവ്വഹണ തന്ത്രമാണ് ഡെലിഗേഷൻ (delegation of power) അഥവാ അധികാരം പങ്കിട്ടുകൊടുക്കൽ. ഇതിന്‍റെ രീതിയെന്തെന്നാൽ, വ്യാപാരത്തിലെ കീഴ്ജീവനക്കാർക്ക് കാര്യമായ വ്യാപാരവിവരവും, കാര്യങ്ങൾ സ്വന്തമായി നടത്തിക്കൊണ്ടുപോകാനുള്ള അധികാരങ്ങളും നൽകുക എന്നതാണ്.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ സംസാരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ ഇത് വളരെ അപകടം പിടിച്ച ഒരു പദ്ധതിയും തനിവിഡ്ഢിത്തവും ആയേക്കാം.

ഇതിന് പിന്നിൽ ഫ്യൂഡൽ ഭാഷാ കോഡുകൾ നാനാവിധ വെപ്രാളങ്ങൾ മനുഷ്യമനസ്സിൽ സൃഷ്ടിക്കും.

വ്യാപാരം വലുതും, അതിന് വേണ്ടുന്ന സമ്പത്ത് വളരെയും മറ്റും ആകുമ്പോൾ, കീഴ്ജീവനക്കാർ വ്യാപാരം സ്വന്തമായി തുടങ്ങുവാൻ യത്നിക്കില്ല. സർക്കാർ ക്ളാർക്കിന് തനിക്ക് മുകളിലുള്ള ഐഏഎസ് ഓഫിസറെ മറിച്ചിട്ട്, ഐഏഎസ് ഓഫിസർ ആകാൻ പറ്റില്ല എന്ന കണക്കെ ഇതിന് ആരും തുനിയില്ല.

എന്നാൽ സാധ്യമായി തോന്നുന്ന ഇടത്ത് കീഴ്ജീവനക്കാരനിൽ അതിനുള്ള പ്രകോപനങ്ങൾ ഫ്യൂഡൽ ഭാഷാ കോഡുകൾ നൽകിയേക്കാം. ഇതിൽ ആ വ്യക്തിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഇതിലേക്ക് നയിക്കുന്ന മാനസിക സോഫ്ട്വേർ യന്ത്ര സംവിധാനം ഇപ്രകാരം ആകാം.

കീഴ്ജീവക്കാരൻ പലപ്പോഴും 'അവനും', 'നീയും', വെറും പേരും മറ്റുമാണ് മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ. ചിലപ്പോൾ 'പയ്യനും' ആവാം. തമിഴിൽ തമ്പി. (മലബാറിയിൽ, 'ഇഞ്ഞ്', 'ഓൻ' തുടങ്ങിയ പദങ്ങൾ. ചിലപ്പോൾ 'ചെക്കനു'മാകാം.) ചിലപ്പോൾ 'എടാ' എന്നോ 'എടേ' എന്നോ ഉള്ള വിളിവിശേഷത്തിൽപ്പെടുന്ന ആളുമായിരിക്കും.

മുതൽ ഉടമ 'അദ്ദേഹവും', 'അവരും', 'സാറും', 'ചേട്ടനും' മറ്റുമാണ്, വ്യാപാരത്തിലും പുറംലോകത്തിലും.

മുതലുടമയുടെ ഭാര്യയ്ക്കും മക്കൾക്കും ഇതിന്‍റെ പ്രഭാവം വാക്ക് കോഡുകളിൽ ലഭിച്ച് കൊണ്ടിരിക്കും. ഭാര്യ 'അദ്ദേഹത്തിന്‍റെ' ഭാര്യയാണ്, 'അവരാണ്' അല്ലെങ്കിൽ 'മാഡമാണ്', അതുമല്ലെങ്കിൽ 'ചേച്ചി'യാണ്.

മക്കൾ 'അദ്ദേഹത്തിന്‍റെ' മക്കളാണ്.

ഇതിന്‍റെയെല്ലാം സൌകുമാര്യത മറ്റ് ജനങ്ങളുടെ സാമൂഹികമായ പല പെരുമാറ്റങ്ങളിലും അനുഭവിച്ച് അവർക്ക് സുഖം ലഭിക്കും.

അതേ സമയം കീഴ്ജിവനക്കാരന്‍റെ ഭാര്യ 'അവന്‍റെ' ('ഓന്‍റെ') ഭാര്യയാണ്. 'അവളാണ്' (ഓളാണ്), വെറും പേരാണ്, 'നീ'യാണ് (ഇഞ്ഞിയാണ്). മുതൽ ഉടമയുടെ ഭാര്യയുടെ മുന്നിൽ എഴുന്നേറ്റു നൽക്കേണ്ട ആളാണ്. മുതലുടമയേയും ഭാര്യയേയും എല്ലാ സംഭാഷണങ്ങളിലും, സ്വയം താണ്, വാക്ക് കോഡുകളിൽ ഉയർത്തിപ്പിടിക്കേണ്ട ആളാണ്. ചിലപ്പോൾ പലരും 'എടീ' എന്ന സവിശേഷമായ വിളിയാലും നിർവ്വചിക്കപ്പെടുന്ന ആളാണ്.

പലരും ഇത്രത്തോളം സങ്കീർണ്ണമായി ചിന്തിക്കില്ലെങ്കിലും, മനസ്സിൽ ഇതിന്‍റെയെല്ലാം അലയടി ഒരു നിഴൽപോലെ കിടക്കും. കീഴ്ജീവനക്കാരന്‍റെ മകൻ 'അവന്‍റെ' (ഓന്‍റെ) മകനാണ്. മുതലുടമയുടെ മക്കളുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ, അവർ 'അദ്ദേഹത്തിന്‍റെ' മകനും, ഇക്കൂട്ടർ 'അവന്‍റെ' മകനും.

ഇത് വെറും സ്വന്തം തൊഴിലുടമയുമായുള്ള താരതമ്യമായി ഒതുങ്ങി നിൽക്കില്ല. മറിച്ച് മറ്റെല്ലാ തൊഴിലുടമകളുടേയും ഭാര്യമാരുടേയും മക്കളുടേയും കാര്യത്തിലും ഇത് കീഴ്ജീവനക്കാരന്‍റെ മക്കൾക്ക് ബാധകമാണ്.

കീഴ്ജീവനക്കാരനും അയാളുടെ ഭാര്യയും മക്കളും മാനസിക അഭിമാനം വളരെ കുറവുള്ളവരാണെങ്കിൽ വലിയ പ്രശ്നമില്ല. കാരണം, അവർക്ക് ലഭിക്കുന്നതോ ലഭിക്കാത്തതോ ആയ സാമൂഹിക നിലവാരത്തിൽ അവർക്ക് കാര്യമായ വേവലാതി ഉണ്ടാവില്ല.

എന്നാൽ ഇക്കൂട്ടരിൽ ആർക്കെങ്കിലും ചെറുതായുള്ള ഒരു ആത്മാഭിമാനം (self-esteem) ഉണ്ടെങ്കിൽ പ്രശ്നമാണ്.

കീഴ്ജീവനക്കാരൻ തന്‍റെ മുതലുടമയോട് എത്രതന്നെ കൂറുള്ള ആളാണെങ്കിലും, ഒന്നുകിൽ സ്വന്തം മനസ്സ്, അല്ലെങ്കിൽ അയാളുടെ ഭാര്യയുടെയോ മക്കളുടേയോ മനസ്സ്, സ്വന്തം തൊഴിലുടമയെ മറിച്ചിടാനും, സ്വന്തമായി വളരാനും ഉത്തേജനം നൽകിക്കൊണ്ടിരിക്കും.

എന്നാൽ പലപ്പോഴും, കീഴ് ജീവനക്കാരന്, താൻ തൊഴിൽചെയ്യുന്ന വ്യാപാരത്തിനെക്കുറിച്ചുള്ള വിവരം മാത്രമേ അനുഭവ ജ്ഞാനമായി ഉണ്ടാവുള്ളു.

സ്വന്തം വ്യപാര വിവരങ്ങളും അധികാരങ്ങളും കീഴ്ജീവനക്കാരന് നൽകിയ മുതൽ ഉടമക്കാണ് ഇത് പ്രശ്നമായി വരിക.

ഈ ഒരു മാനസിക താന്തോന്നിത്തം ദക്ഷിണ ഏഷ്യൻ ഉപഭൂഖണ്ട ചരിത്രഗതിയെ, പലപ്പോഴും സ്വന്തമായോ, അല്ലെങ്കിൽ ഇതുപോലുള്ള മറ്റ് ചില ഭാഷാ കോഡുകളോടൊപ്പമോ, കാര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്.
-------
NOTE: ഇത്യാദി ആശയങ്ങളിൽ കീഴെവരുന്നവർ നല്ലവെരെന്നും മുകളിൽവരുന്നവർ ചൂഷകരെന്നും മറ്റും വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല. കാരണം രണ്ട് കൂട്ടരും ഒരേ ഭാഷാകോഡുകളിൽ ആപേക്ഷികമായി വ്യത്യസ്ത നിലവാരങ്ങളിൽ നിലകൊള്ളുന്നവർ മാത്രമാണ്. END OF NOTE
Image
Last edited by VED on Sun Feb 11, 2024 1:07 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

16. ഇരുത്തേണ്ടിടത്ത് ഇരുത്തേണം എന്നതിന്‍റെ കോഡുകൾ

Post posted by VED »

Image

ഫ്യൂഡൽ ഭാഷകളുടെ ഏതാനും ചില സവിശേഷതകൾ ചൂണ്ടിക്കാണിക്കാം. ഇതിൽ ഒന്ന് ഇങ്ഗ്ളിഷ് കൊളോണിയൽ ഭരണകാലത്ത്, ഇങ്ഗ്ളിഷുകരിൽപെട്ട പലരും കണ്ട് അത്ഭുതപ്പെട്ട ഒരു കാര്യമായിരുന്നു.

ഈ ഉപഭൂഖണ്ടത്തിൽ ജന്മികളും, ഭൂവുടമകളും, മറ്റ് സാമൂഹിക അധിപന്മാരും, അവരുടെ കീഴിൽ താഴ്ന്ന നിലവാരത്തിലായി നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യുന്നവരോട് കഠിനമായാണ് പെരുമാറിയിരുന്നുത്. പ്രത്യേകിച്ചും കായികമായി അദ്ധ്വാനിക്കുന്ന, അടിമയെപ്പോലുള്ളവരോട്.

പലപ്പോഴും അവർക്ക് മതിയായ ആഹാരം നൽകാതെയും, വീടിന് പുറത്തായി വെറും നിലത്ത് കാര്യമായ പുതപ്പും മറ്റും നൽകാതെയും മറ്റും അവർക്ക് കഴിയേണ്ടി വന്നു. ഇങ്ഗ്ളിഷ് ഭാഷാന്തരീക്ഷത്തിൽ നിന്നും നോക്കിയാൽ, തികച്ചും പരുക്കനും മൃഗീയവുമായ പെരുമാറ്റം.

എന്നാൽ ഈ രീതിയിൽ കഷ്ടപ്പാട് അനുഭവിക്കുന്നവരിൽ, അവരുടെ ജന്മിയോടും, ഭൂവുടമയോടും, മറ്റും യതോരു വിരോധമോ, എതിർപ്പോ വന്ന് കണ്ടില്ല. മറിച്ച് അവരോട് കൂടുതൽ ആദരവാണ് ഇങ്ങിനെ കഷ്ടപ്പെടുന്നവർ നൽകിയത്.

ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ചിരുന്ന പ്രാദേശിക ഭാഷയിലെ വാക്ക്-കോഡുകളെക്കുറിച്ച് ഇങ്ഗ്ളിഷുകർക്ക് യാതോരു വിവരവും ഉണ്ടായിരുന്നതായി കണുന്നില്ല.

Impolite (മര്യാദയില്ലാതെ) ആയി പെരുമാറുന്നവരോട് കൂടുതൽ ആദരവും വിനയവും നൽകുക എന്നുള്ളത് ഇങ്ഗ്ളിഷിൽ മനസ്സിലാക്കാൻ പറ്റാത്ത ഒരു വികാരമാണ്.

എന്നാൽ ഇങ്ങിനെയാണ് ഉപഭൂഖണ്ടത്തിലെ മിക്ക ഫ്യൂഡൽ ഭാഷകളിലും കോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

കീഴെ പെട്ടിരിക്കുന്നവരോട് കഠിനമായിത്തന്നെ പെരുമാറണം. അല്ലെങ്കിൽ അവർക്ക് ബഹുമാനം കുറയും. നിലത്ത് ഇരുത്തേണ്ടവനെ നിലത്ത് തന്നെ ഇരുത്തേണം. അതേ സമയം ബഹുമാനിക്കപ്പെടേണ്ട ആൾക്ക് കൂടുതൽ കൂടുതൽ സൗകര്യങ്ങളും ആദരവുകളും നൽകേണം.

താഴ്ന്ന വാക്കുകളാൽ നിർവ്വചിക്കപ്പെടുന്നവർക്ക് വളരാനുള്ള അവസരം നൽകിയാൽ, മുകളിൽ ഇരിക്കുന്ന ആളുകൾക്ക് ലഭിച്ചിരുന്ന ബഹുമാനം നഷ്ടമാകും.

വളരെ കുനിഞ്ഞും തൊഴുതും അടിയാളത്തം പ്രകടിപ്പിച്ചും ബന്ധപ്പെട്ടിരുന്നവർക്ക് അവരുടെ സാമൂഹികവും കുടുംബപരവും തൊഴിൽപരവും ആയുള്ള നിലവാരത്തിന് അതീതമായുള്ള ഐശ്വര്യം വന്നുപെട്ടാൽ, പിന്നീടങ്ങോട്ട് അവരിൽ ബഹുമാനവും തൊഴലും ഉയർന്ന വാക്കുകൾ നൽകേണ്ടുന്ന ആവശ്യവും അടിയളത്തഭാവവും ഇല്ലാതെ വരും.

ഇതിനാൽത്തന്നെ താഴെയുള്ളവർ ഉയരാനുള്ള യാതൊരു പഴുതും മുകളിൽ ഉള്ളവർ നൽകില്ല. മാത്രവുമല്ല, ഇങ്ങിനെ താഴെനിലവാരത്തിൽ കുടുങ്ങി നിൽക്കുമ്പോൾ, അവർ നൽകുക സ്നേഹാദരങ്ങളാണ്. വളർന്നാൽ നൽകുക പുച്ഛമാണ്.

ഈ വാക്ക്-കോഡ് പ്രവർത്തനത്തിൽനിന്നും നേരിട്ട് ആവിർഭവിക്കുന്ന ഒരു പ്രതിഭാസമാണ് 'പീക്കിരി' എന്നുള്ളത്. ഇതിനെക്കുറിച്ച് അടുത്ത എഴുത്തിൽ ആവാം.

Image
Last edited by VED on Sun Feb 11, 2024 1:07 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

17. പീക്കിരിത്തരത്തിന്‍റെ മാനസിക കോഡുകൾ

Post posted by VED »

Image

'പീക്കിരി', 'അൽപ്പൻ' തുടങ്ങിയ വാക്കുകൾക്ക് തത്തുല്യമായ ഇങ്ഗ്ളിഷ് പദങ്ങൾ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ആലോചിച്ചിട്ട് ഇങ്ങിനെയുള്ള പദങ്ങൾ കണ്ടെത്താൻ പറ്റിയില്ല. ഇതിന് അടുത്തുള്ള അർത്ഥങ്ങൾ വരുത്താൻ പറ്റുന്ന വാക്കുകൾ ഉണ്ടെങ്കിലും, മലയാളത്തിൽ ഈ വാക്കുകൾ പ്രതിനിധീകരിക്കുന്ന വ്യക്തിത്വങ്ങളെ നിർവ്വചിക്കാനാവുന്ന വാക്കുകൾ ഇങ്ഗ്ളിഷിൽ ഇല്ലാ എന്നാണ് തോന്നുന്നത്. തീർത്ത് പറയാൻ മാത്രം ഗഹനമായി ഇക്കാര്യം പഠനത്തിന് വിധേയമാക്കിയിട്ടില്ല.

(ഇങ്ഗ്ളിഷിൽ 'over-smart' എന്നൊരു പദം 'അൽപ്പൻ' എന്നതിന് അടുത്തായി ഉപയോഗിച്ച് കാണുന്നുണ്ട് എന്നാൽ ആ പദം ഇങ്ഗ്ളിഷ് നിഖണ്ടുവിൽ ഇല്ലാ എന്നാണ് തോന്നുന്നത്. ഈ വാക്ക് മലയാളത്തിലെ 'അൽപ്പൻ' എന്ന വാക്കിനെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല. അതേ പോലെതന്നെ 'small guy acting too big' എന്ന വാക്കുകൾ 'പീക്കിരി' എന്ന വാക്കിനെ നിർവ്വചിക്കുന്ന രീതിയിൽ ഉപയോഗിക്കാമെങ്കിലും, അതും അപര്യാപ്തമാണ്.)

ഈ വാക്കുകൾ ഫ്യൂഡൽ ഭാഷകളിലെ ഉച്ചനീചത്വ കോഡുകൾ പലവിധേനെ സൃഷ്ടിക്കുന്ന മനുഷ്യവ്യക്തിത്വങ്ങളാണ് എന്നാണ് തോന്നുന്നത്.

ഇവിടെ ഇപ്പോൾ 'പീക്കിരി' എന്ന വാക്ക് എടുക്കാം.

പലപ്പോഴും പലകാരണത്താൽ, മനുഷ്യാത്മാവിന് അർഹതപ്പെട്ട വ്യക്തിത്വം ഭാഷാ കോഡുകളിലൂടെ മറ്റുള്ളവർ നൽകാതിരുന്നാൽ ഉളവാകുന്ന വ്യക്തിത്വമാവാം 'പീക്കിരി' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

തന്നെപ്പോലുള്ള മറ്റുള്ളവർക്ക് വാക്ക്-കോഡുകളിൽ ലഭിക്കുന്ന ബഹുമാനം ലഭിക്കാതിരിക്കുന്ന ആളുകളാണ് ഈ 'പീക്കിരി' വ്യക്തിത്വം പ്രദർശിപ്പിക്കുക. സാധാരണയായി, മലയാളവും, തമിഴും, മലബാറിയും മറ്റും തരംതാണതായി നിർവ്വചിക്കുന്ന തൊഴിലുകളിൽപ്പെട്ടവാരാണ് ഈ വ്യക്തിത്വത്തിന് അടിമപ്പെടുക. എന്നാൽ വാസ്തവത്തിൽ ഈ ഭാഷകൾ സംസാരിക്കുന്ന ആളുകളിൽ, എല്ലാ തൊഴിൽ നിലവാരത്തിലും, 'പീക്കിരി' വ്യക്തിത്വം കാണാവുന്നതാണ്.

കുറച്ചുംകൂടി തെളിച്ചു പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന നല്ലൊരു ശതമാനം ആളുകൾക്കും ഒരു വേദിയിൽ അല്ലെങ്കിൽ മറ്റൊരു വേദിയിൽ 'പീക്കിരി' വ്യക്തിത്വം ഉണ്ടാവാം. ഇതിന് ഒഴിവായിനിൽക്കുന്നവർ ഫ്യൂഡൽ ഭാഷയിൽ എല്ലാ വേദിയിലും ബഹുമാനം മാത്രം ലഭിക്കുന്നവരാണ്.

പൊതുവായിപ്പറയുകയാണെങ്കിൽ 'പീക്കിരി' വ്യക്തിത്വം പ്രദർശിപ്പിക്കുന്ന അവസരത്തിൽ, ആളുകൾ കിട്ടുന്ന അവസരങ്ങളിലെല്ലാം 'ഓവർസ്മാർട്ടാകാൻ' ശ്രമിക്കും.

തൊഴിൽപരമായി ജനങ്ങൾ പൊടുന്നനെ താരതമ്യരീതിയിൽ 'നീ' ('ഇഞ്ഞി'), 'അവൻ' ('ഓൻ'), 'പയ്യൻ' ('ചെക്കൻ'), 'ലവൻ', 'ഒരുത്തൻ' തുടങ്ങിയ പദപ്രയോഗങ്ങളിൽ പതിക്കുന്നവർക്ക് പലപ്പോഴും ആവശ്യമായി വരുന്ന ഒരു വ്യക്തിത്വം ആണ് ഇത്. ഇതിൽ അവരെ കുറ്റം പറയാൻ ആവില്ലതന്നെ. കാരണം, എല്ലാവരേയും എല്ലാറ്റിനേയും പൊതിയുന്നതും, ആവരണം ചെയ്യുന്നതുമായ പൈശാചിക ഭാഷാ കോഡുകളിൽ എല്ലാവരും അകപ്പെട്ടിരിക്കുകയാണ്. അതിനുള്ളിലെ വാക്ക്-കോഡുകൾ സൃഷ്ടിക്കുന്ന മാനസിക ഭാവങ്ങളിൽ നിന്നും വേറിട്ടുനിൽക്കുക എന്നത് അത്ര എളുപ്പമല്ല.

മറ്റ് രീതിയിൽ സാമൂഹികമായി ഭാഷാ കോഡുകളിൽ തരംതാണ് നിൽക്കുന്ന അവസരത്തിൽ, എങ്ങിനെയെങ്കിലും മറ്റുള്ളവരെ കടത്തിവെട്ടിയും, മറികടന്നും, പലവിധ കായിക ശേഷികൾ പ്രദർശ്ശിപ്പിച്ചും, പൊങ്ങച്ചം പറഞ്ഞും, വലിയ ബന്ധങ്ങൾ സൂചിപ്പിച്ചും മറ്റും മുകളിൽ പിടിച്ചുകേറുക എന്ന് വേണമെങ്കിൽ ഈ കൂട്ടരുടെ പെരുമാറ്റത്തെ വിലയിരുത്താം.

എന്നാൽ, മനുഷ്യ ജീവന്‍റെ സോഫ്ട്വേർ കോഡുകളുമായി (Software codes of life) കോർത്തിണങ്ങിക്കിടക്കുന്ന യാഥാർത്ഥ്യത്തിന്‍റെ കോഡുകളിൽ (Codes of reality) ഈ പ്രതിഭാസത്തിന് വ്യക്തമായ പരിവേഷം ഉണ്ട്. ഇതിനെക്കുറിച്ച് ഇവിടെ പ്രതിപാദിക്കാൻ ആവില്ല.

വാഹനം ഓടിക്കുന്നവരിൽ 'പീക്കിരി'ക്കൂട്ടരെ പെട്ടെന്ന് തിരിച്ചറിയാൻ ആകും.

അനാവശ്യമായും മറ്റുള്ളവരെ അസ്വാസ്ഥ്യപ്പെടുത്തുന്നതുമായ രീതിയിൽ ഹോൺ അടിക്കുക, വീരസാഹസികത കാട്ടുന്ന രീതിയിൽ ഡ്രൈവ് ചെയ്യുക, മറ്റ് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവരെ ശല്യം ചെയ്യുന്ന രീതിയിലും, അവരുടെ സഞ്ചാരത്തിന് തടസ്സം നൽകിയും വാഹനം ഓടിക്കുക എന്നിവ ഈ കൂട്ടരുടെ വ്യക്തമായ പെരുമാറ്റമാണ്.

അതെ സമയം, സർക്കാർ ഓഫിസുകളിൽ വ്യക്തിത്വം കുറഞ്ഞ തൊഴിൽ സ്ഥാനങ്ങളിൽ പെടുന്നവർ, ഓഫിസിലേക്ക് എന്തെങ്കിലും കാര്യത്തിനായി വരുന്ന ആളെ സാങ്കേതികതകൾ പറഞ്ഞും അലോസരപ്പെടുത്തിയും വെറുതെയിട്ട് നടത്തിപ്പിക്കുക എന്നത് മറ്റൊരു മേഖലയിലെ പീക്കിരികളാണ്.

Image
Last edited by VED on Sun Feb 11, 2024 1:08 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

18. പരുക്കൻ പ്രതികരണത്തിന്‍റെ കോഡുകൾ

Post posted by VED »

Image

പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ചെറിയ തൊഴിൽ സ്ഥാനങ്ങളായി നിർവ്വചിക്കപ്പെടുന്ന തൊഴിലുകളിൽപ്പെടുന്നവരോട് മാന്യമായി ഇടപെടുമ്പോൾ, ഞെട്ടിച്ച് സംസാരിക്കുക, കുരക്കുന്ന രീതിയിൽ പ്രതികരിക്കുക, മുരളുക, ചോദ്യങ്ങൾക്ക് മറുചോദ്യം ഉത്തരമായി നൽകുക എന്നിവ മറ്റ് ചിലരിലെ 'പീക്കിരിത്തര'മാവാം.

സാധാരണ സംസാരം തന്നെ ഒരുതരം സാമൂഹിക യുദ്ധരംഗത്തിന്‍റെ കോഡുകളുള്ളതാണ്. 'പോർവിളി' എന്നത് പ്രാകൃത യുദ്ധരംഗത്തിന്‍റെ ഒരു അവിഭാജ്യ ഘടകമാണ്. അട്ടഹാസങ്ങളും, ബഹളങ്ങളും മറ്റും വെച്ച് പ്രതിയോഗിയെ വിരട്ടുക. ഇതാണ്, 'പീക്കിരിത്തത്തിന്' പിന്നിലുള്ള ഭൌതികമായ ചേതോവികാരം എന്ന് തോന്നുന്നു.

ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന പൊതുവായുള്ള പ്രശ്നം ഫ്യൂഡൽ ഭാഷകളിലെ ആശയവിനിമയം മിക്കവാറും തമ്മിൽതമ്മിൽ കുത്തിക്കുത്തികൊണ്ടുള്ളതാണ് എന്നതാണ്.

ഇങ്ങിനെ ചെപ്പടി വിദ്യകളിലൂടെ മറികടക്കാൻ ശ്രമിക്കുന്നവരുമായി ബന്ധപ്പെടുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സാമൂഹിക സംവിധാനം തന്നെ ഈ ഉപഭൂഖണ്ടത്തിൽ ഉണ്ട്. അതായത്, ഇക്കൂട്ടരുമായി ഒന്നുകിൽ സംസാരിക്കുന്നത് ഒഴിവാക്കുക അല്ലെങ്കിൽ, അവരുമായി സംസാരിക്കാൻ ഒന്നുകിൽ അവരെപ്പോലുള്ളവരെയോ, അതുമല്ലെങ്കിൽ അവരെക്കാൾ തരംതാണതായി ഭാഷാകോഡുകൾ നിർവ്വചിക്കുന്നവരെയോ നിയമിക്കുക.

ഇത് തന്നെ ഒരു വലിയ അലിഖിത സാമൂഹിക പ്രത്യയശാസ്ത്രമായി വികസിച്ചുവന്നിട്ടുണ്ട്. ഈ പ്രശ്നം ഈ ഉപഭൂഖണ്ടത്തിൽ ഇങ്ഗ്ളിഷ് ഭരണം നേരിട്ടു നിലവിൽ ഉണ്ടായിരുന്ന പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭരണ കർത്താക്കൾക്ക് ചെറുതായെങ്കിലും അറിവുണ്ടായിരുന്നു എന്നും, അതിനെ കാര്യക്ഷമമായി നേരിടാനും അതിന്‍റെ നിഷേധാത്മതകളെ പൂർണ്ണമായി ഉന്മൂലനം ചെയ്യാനും അവർ കരുതിക്കൂട്ടി പ്രവർത്തിച്ചിട്ടുണ്ട് എന്നും കാണുന്നു. ഇതിനെക്കുറിച്ച് പിന്നീട് സംസാരിക്കാം.

'പീക്കിരിത്തം' എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പല കോഡുകളും ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. അവയെപ്പറ്റി ഇവിടെ കൂടുതലായി പ്രതിപാദിക്കാൻ ആവില്ല.

എന്നാൽ ചെറിയൊരു ഉദാഹരണം അടുത്ത എഴുത്തിൽ നൽകാം.

ഈ 'പീക്കിരി' പ്രതിഭാസവും ഈ ദക്ഷിണ ഏഷ്യൻ ഉപഭൂഖണ്ടത്തിന്‍റെ ചരിത്രത്തെ കാര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്.

Image
Last edited by VED on Sun Feb 11, 2024 1:08 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

19. വ്യക്തമല്ലാത്ത വ്യക്തിത്തം

Post posted by VED »

Image

ഈ എഴുത്തിൽ യാതോരുവിധ കടിച്ചാൽ പൊട്ടാത്ത സാങ്കേതിക പദങ്ങളും, അഗാധ പാണ്ഡിത്യത്തിന്‍റെ സൂചന നൽകുന്ന ഗഹനം എന്ന് കരുതിക്കൂട്ടി സൂചനയും അവകാശവാദവും നൽകുന്ന കാര്യങ്ങളും ഇല്ലാ എന്നാണ് പറയാനുള്ളത്.

ആശയങ്ങൾ വിശദീകരിക്കാനായി ഉപയോഗിക്കുന്ന ഉദാഹരണങ്ങളും ചിത്രീകരണങ്ങളും മറ്റും പലപ്പോഴും സാമൂഹിക നിത്യ ജീവിതത്തിൽ നിന്നും ഒപ്പിയെടുക്കുന്നവ തന്നെയാണ്.

മനുഷ്യനെ 'പീക്കിരി' പ്രകൃതത്തിലേക്ക് നയിക്കുന്ന ഭാഷാ കോഡുകളുടെ പ്രവർത്തനം ഒരു ഉദാഹരണത്തിലൂടെ ചിത്രീകരിക്കാനാണ് ഇനി ശ്രമിക്കുന്നത്.

ഈ എഴുത്തുകാരൻ 1980കളിൽ തിരുവനന്തപുരത്ത് പഠിക്കുന്ന കാലത്തിന് തൊട്ടു പിന്നാലെയായി കൂടെ പഠിച്ചവർ പലരും മലബാറിലേക്ക് സർക്കാർ /ബാങ്ക് ജോലികിട്ടി വന്നിരുന്നു.

അന്ന് മലബാറിൽ മലയാളം ഔപചാരിക വിദ്യാഭ്യാസം കിട്ടിയവരിൽ പടർന്നിരുന്നെങ്കിലും, ഈ പാതയിലൂടെ കടന്നുവരാത്തവർ മലബാറി ഭാഷയുടെ പലവിധ വകഭേദങ്ങൾ തന്നെയാണ് സംസാരിച്ചിരുന്നത്.

തിരുവിതാംകൂറിൽ നിന്നും വന്നവർക്ക് അന്ന് ഏറ്റവും കൂടുതൽ അത്ഭുതമായിരുന്നത് മലബാറിൽ ജനങ്ങൾ ഉദ്യോഗസ്ഥരെ 'നിങ്ങൾ' എന്ന് സംബോധന ചെയ്യാനും മാത്രം ധൈര്യം കാട്ടുന്നു എന്നുള്ളതായിരുന്നു. ഈ സംഗതിയെക്കുറിച്ച് അവർക്ക് ഗഹനമായ വിവരം ഇല്ലായിരുന്നു. മലബാറിയിൽ 'നിങ്ങൾ' എന്നും 'ഇങ്ങൾ' എന്നും രണ്ട് പദ ഭേദങ്ങൾ ഉള്ളത് പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

സ്വകാര്യ ബസ് ജീവനക്കാർ പോലീസുകരേയും പോലീസ് ഇൻസ്പെടറേയും മറ്റും 'നിങ്ങൾ' എന്ന് സംബോധന ചെയ്യുന്നത് ഒരു മലയാളിക്ക് വിശ്വസിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പറയുവാനുണ്ട്. കാരണം, യാഥാർത്ഥ്യം പൊടുന്നനെ കാണുന്ന ഉദാഹരണങ്ങളിൽ ഒതുങ്ങിനിൽക്കുന്നതല്ല. കാര്യങ്ങൾ വളരെ സങ്കീർണ്ണമാണ്. അതിലേക്ക് ഇപ്പോൾ കടക്കാൻ ആവില്ല.

മലബാറിലെ സ്വകാര്യ ബസ് ജീവനക്കാർക്ക് തിരുവിതാംകൂറിലെ വാണിജ്യ വാഹന ഡ്രൈവർമാരെ അപേക്ഷിച്ച്, കുറച്ച് ഉയർന്ന വ്യക്തിത്വം ആണ് ഉള്ളത് എന്ന ഒരു തോന്നൽ വന്നു. തിരുവിതാംകൂറിൽ അന്നു പല ഉൾപ്രദേശങ്ങളിലും സ്വകാര്യ ബസ്സുകൾ ഓടുന്നുണ്ടായിരുന്നു. ആ ബസ്സുകളിലെ ജീവനക്കാർക്ക് വ്യക്തിത്വം കുറവും, ആകപ്പാടെ ഒച്ചയും ബഹളവും ഞെട്ടിക്കലും ബസ്സിന്‍റെ ബോഡിയിൽ ഇട്ട് അടിക്കലും മറ്റും നിത്യസംഭവമായിരുന്നു.

എന്നാൽ മലബാറിൽ, സ്വകാര്യ ബസ്സുകൾക്ക് നല്ല നിലവാരവും ജീവനക്കാർക്ക് ആപേക്ഷികമായി കൂടുതൽ മെച്ചപ്പെട്ട വ്യക്തിത്വവും ഉണ്ട് എന്നൊരു തോന്നൽ മലബാറിലെ പല പട്ടണങ്ങളിലും ജോലിചെയ്യുന്ന തിരുവിതാംകൂറിൽനിന്നും വന്ന സർക്കാർ /ബാങ്ക് ജീവനക്കാർക്കും പെട്ടന്ന് അനുഭവപ്പെട്ടിരുന്നു.

(എന്നാൽ, പൊതുജനങ്ങളെക്കുറിച്ച് മറ്റ് ചില തോന്നലുകൾ ഉണ്ടായിരുന്നതിനെക്കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല ഇപ്പോൾ)

ഈ വിലയിരുത്തൽ പൂർണ്ണമായും ശരിയായിരുന്നില്ല. കാരണം, മലബാറി ഭാഷ, താഴോട്ടേക്ക് കാര്യമായിത്തന്നെ മനുഷ്യവ്യക്തിത്വം അമർത്തുന്ന വാക്ക്-കോഡുകൾ ഉള്ളതാണ്.

എന്നാൽ, പൊതുവായിപ്പറഞ്ഞാൽ, മലബാറിലെ മാപ്പിളമാരും (മലബാർ മുസ്ളിംസ്) മലബാറിതന്നെയാണ് സംസാര ഭാഷയായി ഉപോഗിച്ചിരുന്നതെങ്കിലും, അവർ ഈ ഭാഷയിലെ 'ഇഞ്ഞി',' ഓൻ', 'ഓള്', തുടങ്ങിയ വാക്കുകൾ കുറച്ചുകൂടി സമത്വസൂചനാ വാക്കുകളായാണ് (പ്രാദേശിക പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടുതന്നെ) ഉപയോഗിച്ചിരുന്നത്.

ഇതിനാൽത്തന്നെ ഈ വാക്കുകളുടെ പ്രഹരം മാപ്പിളമാരിൽ അധികമായുള്ള മാനസികാഘാതം സൃഷ്ടിച്ചില്ലാ എന്നാണ് തോന്നുന്നത്. വേറെയും കാരണങ്ങൾ ഉണ്ടാവാം.

ഇത്രയും പറഞ്ഞത് മറ്റൊരു കാര്യം വിശദീകരിക്കാനുള്ള പശ്ചാത്തലം ഒരുക്കാനാണ്.

അത് അടുത്ത എഴുത്തിൽ നൽകാം. ...

Image
Last edited by VED on Sun Feb 11, 2024 1:26 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

20. മോശമായത് പടരുന്നു, നല്ലത് അപ്രത്യക്ഷമാകുന്നു

Post posted by VED »

Image

മലബാറിൽ മലയാളം പടർന്നതോടുകൂടി, ഭാഷാപരമായി പലമാറ്റങ്ങളും സംഭവിച്ചു. മലയാളത്തിലെ നല്ലവശങ്ങൾ മലബാറിൽ പടർന്നില്ല. മറിച്ച് അതിലെ ദോഷവശങ്ങൾ പടർന്നു.

തിരുവിതാംകൂർ പട്ടണങ്ങളിൽ മലയാളം സംസാരിക്കുന്നവരിൽ അന്ന് പൊതുവായിക്കണ്ടിട്ടുള്ള ഗുണകരമായ സംസാര രീതി, 'നീ', 'അവൻ', 'അവൾ' തുടങ്ങിയ വാക്കുകൾ, കാണുന്ന പ്രായത്തിലും മറ്റ് ഉന്നമനങ്ങളിലും കുറവുള്ളവരോട് ലക്കും ലഗാനും ഇല്ലാതെ ഉപയോഗിക്കില്ലാ എന്നുള്ളതായിരുന്നു. ഗ്രാമങ്ങളിൽ കാര്യങ്ങളിൽ വ്യത്യാസം കണ്ടേക്കാം.

സ്കൂൾ കുട്ടികളെവരെ, നേരിട്ട് പരിചയമില്ലാത്തവർ, 'നിങ്ങൾ' എന്ന് വിളിക്കുന്നത് കണ്ട അനുഭവമുണ്ട്.

ഇത് മലബാറി സംസാരിക്കുന്നവർക്ക് പലപ്പോഴും അതിശയകരമായുളള കാര്യമായിരുന്നു.

സ്വന്തം മകന്‍റെ / മകളുടെ കാര്യം പറയുമ്പോൾ, പിതാവ് 'അയാൾ' എന്ന വാക്ക് പരാമർശവാക്കായി ഉപയോഗിക്കുന്ന പതിവ് Alleppeyയിൽ കണ്ടിരുന്നു.

സ്കൂളുകളിലും കോളജുകളിലും പലപ്പോഴും അദ്ധ്യാപകർവരെ 'അവൻ', 'അവൾ' എന്ന പ്രയോഗത്തിന് പകരം 'അയാൾ' എന്ന് ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു. 'നീ' എന്ന വാക്കിന് പകരം 'താൻ', 'ഇയാൾ', 'നിങ്ങൾ' തുടങ്ങിയ പ്രഹരംകുറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്ന പതിവും കണ്ടിരുന്നു.

ഇവിടെ പറയാനുള്ളത് പലവിധേനെ മേൽസ്ഥാനത്ത് അല്ലാത്തവരെ മലബാറിയിൽ ചെയ്യുന്നത് പോലെ മലയാളത്തിൽ അന്ന് അമിതമായി അമർത്തിയിരുന്നില്ല.

എന്നിരുന്നാലും, പലവിധ കായികതൊഴിൽ ചെയ്യുന്നവരോടും, വാണിജ്യവാഹന തൊഴിലാളികളോടും മറ്റും മലയാളം തികച്ചും പരുക്കനായിരുന്നു. മാത്രവുമല്ല, അസഭ്യവാക്കുകൾ മലബാറിൽ വിശ്വസിക്കാൻ പോലും പറ്റാത്തവിധം തരംതാഴ്ന്ന നിലവാരത്തിലുള്ളതും ആയിരുന്നു. അതുപോലുള്ള അസഭ്യവാക്കുകൾ മലബാറിയിൽ ലവലേശം പോലും ഇല്ലായിരുന്നു.

തിരുവിതാംകൂറിൽ പോലീസുകാർ, അവർ 'നീ' എന്നുവിളിക്കുന്നവരോട് അസഭ്യ വർഷം തന്നെ നടത്തുമായിരുന്നു.

ഇതെല്ലാം വളരെ സങ്കീർണ്ണതകൾ ഉള്ള ഒരു വിഷയമാണ്. അതിനാൽതന്നെ ഇപ്പോൾ അവ ചർച്ചയ്ക്ക് എടുക്കുന്നില്ല.

കാരണം പലവാക്കുകളേയുംപറ്റിപ്പറയേണ്ടിവരും. അവ മറ്റ് വാക്കുകളിൽ എന്തെല്ലാം ചലനവും വലിവും ഉന്തലും സൃഷ്ടിക്കുന്നു എന്നു പറയേണ്ടിവരും.

Image
Last edited by VED on Sun Feb 11, 2024 1:27 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

21. മുകൾപ്പരപ്പ് മുഷിഞ്ഞതെങ്ങിനെ

Post posted by VED »

Image

മലബാറിയിൽ, മുകൾപ്പരപ്പിൽ ആശയവിനിമയം കൂടുതൽ സുഖകരമാണ്. ഏറ്റവും വലിയ ബഹുമാനം നൽകുന്ന സംബോധനാ വാക്ക് (YOU) 'നിങ്ങൾ'/ 'ഇങ്ങൾ' ആണ്. അതിന് മുകളിൽ പോകേണ്ടുന്ന ആവശ്യം ഇല്ലതന്നെ. കാരണം മുകളിൽ വേറെ വാക്കുകൾ ഉള്ളതായി ആർക്കും അറിയില്ല.

എന്നാൽ മലയാളം പടർന്നതോട് കൂടി, 'നിങ്ങൾ' / ഇങ്ങൾ', ഉദ്യോഗസ്ഥരോടും അദ്ധ്യാപകരോടും തൊഴിലിൽ മേൽസ്ഥാനത്തിരിക്കുന്നവരോടും മറ്റും പറയുന്നത് അസഭ്യ വാക്കായിമാറി.

ഇത് മലബാറിലെ സാമൂഹിക ആശയവിനിമയത്തെ കൂടുതൽ വഷളാക്കി. നേരത്തെ 'ഇഞ്ഞി' (തെക്കൻ മലബാറിൽ ഇജ്ജ്') എന്ന് പോലീസുകാരൻ വിളിച്ചാൽ, തൊട്ടടുത്തുള്ള 'നിങ്ങൾ' എന്ന വാക്കാൽ തിരിച്ച് സംബോധന ചെയ്യാം. മലയാളം വന്നപ്പോൾ, ഈ' നിങ്ങൾ' പോരാതായി. 'സാറ്' എന്നും 'മാഢം' എന്നും പുതിയ രണ്ട് വാക്കുകൾ മലബാറിലേക്ക് മലയാളത്തോടൊപ്പം 'നിങ്ങളിന്' മുകളിലായി കടന്നു വന്നു.

(ഇവയ്ക്ക് ഇങ്ഗ്ളിഷിലെ HE, HIM, HIS, SHE, HER, HERS എന്നീവാക്കുകളും ആയും കാര്യമായ ബന്ധമുണ്ട്. )

അപ്പോൾ പൊതുജനം താഴെ നിലയിലും സർക്കാർ ജീവനക്കാരൻ, രണ്ടാം നിലവിട്ട്, മൂന്നാം നിലയിലേക്കും ഉയർന്നു.

മലബാറിന് ചരിത്രപരമായി മറ്റൊരു പ്രത്യേകതയുണ്ട്. മലബാർ (തെക്കേ മലബാറ് + വടക്കേ മലബാറ്) ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിലായിരുന്നു. ഭരണചക്രം നടന്നിരുന്നത് പരന്ന കോഡുകളുള്ള ഇങ്ഗ്ളിഷിലായിരുന്നു. ഇത് ഉദ്യോഗസ്ഥ - പൊതുജന ആശയവിനിമയത്തിൽ ആപേക്ഷികമായി നോക്കിയാൽ കാര്യമായ മയം കൊണ്ടുവന്നിരുന്നു.

തിരുവിതാംകൂർ ഒരിക്കലും ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ വന്നിരുന്നില്ല. 1947ൽ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതുവരെ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായാണ് കഴിഞ്ഞിരുന്നത്. ജാതിയടിസ്ഥാനത്തിലും മറ്റും തികച്ചും പ്രാകൃതമായ ഉച്ചനീചത്വങ്ങൾ ഭരണയന്ത്രത്തിൽ നിലനിന്നിരുന്നു. മുകളിലുള്ള ഭരണകർത്താക്കൾ ഇതിനെ ഇല്ലാതാക്കാൻ പരിശ്രമിച്ചിരുന്നെങ്കിലും, സാമൂഹിക ഘടനയിലും സാമൂഹിക ആശയവിനിമയത്തിലും മാറ്റം വരുത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

Ref: 1. [Travancore State Manual 2. NATIVE LIFE IN TRAVANCORE]

അതിനാൽത്തന്നെ ഇങ്ഗ്ളിഷ് ഭാഷയുടെ മയവും വിനയവും തിരുവിതാംകൂറിലെ താഴെക്കിടയിലുള്ള സർക്കാർ 'ഓഫിസർമാർക്ക്' പരിചയിക്കാൻ ഒരിക്കലും അവസരം ലഭിച്ചിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട് അനവധി കാര്യങ്ങൾ പറയുവാനുണ്ട്. അവ അനുയോജ്യമായ അവസരങ്ങളിൽ പറയുന്നതാണ്.

ഇനി മലബാറിൽ ഒരു പ്രത്യേക തൊഴിൽ പെരുമാറ്റത്തിൽ വന്ന മാറ്റത്തെക്കുറിച്ച് സൂചിപ്പിക്കാം. അടുത്ത എഴുത്തിൽ.

.............................

NOTE 1: 'സാറ്', 'മാഢം' തുടങ്ങിയ വാക്കുകളെ മുകളിൽ സൂചിപ്പിച്ചതിനേക്കാൾ ഗഹനമായി പരിശോധിക്കാനുള്ള ആവശ്യം ഉണ്ട്. അത് ഇപ്പോൾ ചെയ്യാവുന്ന കാര്യമല്ല.

NOTE 2: ഈ പ്രക്ഷേപണം വായിക്കുന്ന ആളുകൾക്ക് ചരിത്രവിവരവും സാമൂഹിക വിവരവും മറ്റും ഉണ്ട് എന്നും പലതുംപഠിച്ചിട്ടുണ്ട് എന്നതും വാസ്തവം തന്നെയാണ്. അവ വീണ്ടും എഴുതി വായിക്കുവാനായി അയക്കുകയല്ല ഈ പ്രക്ഷേപണം കൊണ്ട് ഉദ്ദേശിക്കുന്നത്.

തികച്ചും വ്യത്യസ്തമായ കാഴ്ചപാടിലൂടെ, പലപ്പോഴും ചർച്ചക്കും പഠനത്തിനും ചിന്തയ്ക്കും വിധേയമാക്കത്തതുമായ കാര്യങ്ങൾ ആണ് ഈ എഴുത്തിൽ പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നത്.

Image
Last edited by VED on Sun Feb 11, 2024 1:29 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

22. സർക്കാർ തൊഴിലാളികളും സാധാരണ തൊഴിലാളികളും

Post posted by VED »

Image

കഴിഞ്ഞ രണ്ട് പോസ്റ്റുകളും ഇന്നത്തെ മലബാറിലെ വാണിജ്യവാഹന തൊഴിലാളികളുടെ പെരുമാറ്റത്തെ ഭാഷാ കോഡുകളിൽ വന്ന മാറ്റം എങ്ങിനെ ബാധിച്ചു എന്ന് ഒരു സൂചന നൽകാനാണ്.

സ്വകാര്യ ബസ്സുകളിൽ നേരത്തെ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞ ബഹളമയമായ പെരുമാറ്റ രീതി മലബാറിൽ ഇന്ന് സർവ്വസാധാരണമാണ്. ഒച്ചവച്ചും, ഞെട്ടിച്ചും, ബസ്സിൽ നിന്നും ഇറങ്ങുന്നവരെ വാക്കുകൾ കൊണ്ട് പ്രഹരിച്ചും, ബസ്സിന്‍റെ ബോഡിയിൽ ഇട്ട് അടിച്ചും, അനാവശ്യമായി ഹോൺ അടിച്ചും മറ്റും ആണ് വ്യക്തിത്വം തിരിച്ച് പിടിക്കാൻ ബസ്സ് തൊഴിലാളികൾ ശ്രമിക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ കൂറേകൂടി വ്യാപകമായ അടിത്തറയുണ്ട്.

ഇത് വ്യക്തമാക്കാൻ, സ്വകാര്യ ബസ്സ് ജീവനക്കാരെ കെഎസ്ആർടിസി ബസ് ജീവനക്കാരുമായി താരതമ്യം ചെയ്തു നോക്കുക. പൊതുവെ പറയുകയാണെങ്കിൽ, ഇക്കൂട്ടരിൽ ജോലിസ്ഥിരത ലഭിച്ചവർ പ്രത്യേകിച്ചും, മുകളിൽ സൂചിപ്പിച്ച പീക്കിരിപ്പെരുമാറ്റം കാഴ്ച വെക്കാറില്ല.

ഭാഷാപരമായ വ്യക്തിത്വം ഇവർക്ക് വ്യത്യസ്തമാണ്. ഇവരെ 'ഇഞ്ഞി', 'നീ', 'അവൻ' തുടങ്ങിയവാക്കുകളാൽ തരംതാഴ്ത്തുന്ന മുതലാളിമാർ ഇവർക്ക് ഇല്ല. (തൊഴിൽമേധാവികൾ ഉണ്ട് എന്നത് ശരിയാണ്). സർക്കാർ ഉദ്യോഗസ്ഥർ എന്ന നിർവ്വചനം ഉണ്ട്. ഇത് പലവിധത്തിൽ ഭാഷാകോഡുകളെ സ്വാധീനിക്കുന്നുണ്ട്.

ഇവരെ സാധാരണ പൗരൻ അവരിൽനിന്ന് ലഭിച്ച പ്രകോപനപരമായ പെരുമാറ്റത്താൽപോലും തിരിച്ച് നീ (ഇഞ്ഞി) എന്ന് സംബോധന ചെയ്യുന്നത് ഉദ്യോഗസ്ഥനെ 'നീ' എന്നു വിളിക്കുന്നതിന് തുല്യമായാണ് പരിഗണിക്കപ്പെടുക. അത് സർക്കാർ അനുവദിക്കുന്ന കാര്യമല്ല. ഇതുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഒരു പ്രത്യേക സംഭവവികാസം തന്നെയുണ്ടായിട്ടുണ്ട്.

അത് പിന്നീട് പറയാം.

കെഎസ്ആർടിസി ഡ്രൈവറെ പോലീസുകാർ 'എടാ', 'നീ' ('ഇഞ്ഞ്'), 'അവൻ' ('ഓൻ') തുടങ്ങിയ വാക്കുകളാൽ തരംതാഴ്ത്തുന്നത് അപൂർവ്വമായിരിക്കും.

സ്വകാര്യ ബസ് ജീവനക്കാരനെ പോലീസുകാർ 'എടാ', 'നീ' ('ഇഞ്ഞ്'), 'അവൻ' ('ഓൻ') തുടങ്ങിയവാക്കുകളിലല്ലാതെ നിർവ്വചിക്കുന്നതും അപൂർവ്വമായിരിക്കും.

സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആർടിസി ബസ് ജീവനക്കാരും തമ്മിൽ എന്തെങ്കിലും തർക്കം തെരുവിൽ വച്ചുസംഭവിച്ചാൽ, ഈ രണ്ട് കൂട്ടരോടും പോലീസ് വ്യത്യസ്തമായാണ് പലപ്പോഴും പെരുമാറുക. കാരണം രണ്ട് കൂട്ടരോടും വ്യത്യസ്തമായ ഭാഷാ കോഡുകളാണ് ഉപയോഗിക്കുക.

പൊതുജനവും പലപ്പോഴും ബസ് ജീവനക്കാരോട് തർക്കിച്ചാൽ, ഇതേ പോലെതന്നെ വിവേചനം ചെയ്താണ് സംസാരിക്കുക. കെഎസ്ആർടിസി ജീവനക്കാരോട് താരതമ്യേനെ ബഹുമാനത്തോടും, മറ്റവരോട് യാതോരുവിധ മര്യാദയുമില്ലാതെയും.

സ്വകാര്യ ബസ് ജീവനക്കാർക്ക് പലപ്പോഴും ആത്മാഭിമാനവും വ്യക്തിത്വവും തിരിച്ച് പിടിക്കാനുള്ള ഹ്രസ്വമാർഗ്ഗം മുകളിൽ സൂചിപ്പിച്ച ഒച്ചാപ്പാടുകൾ മാത്രമാണ് ഉള്ളത്. മിക്കവർക്കും മറ്റ് യാതോരു പിൻബലവും അവരുടെ കൈയിൽ ഇല്ലതന്നെ.

Image
Last edited by VED on Sun Feb 11, 2024 1:27 pm, edited 5 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

23. താഴെക്ക് പിടിച്ച് വലിക്കുന്നതെങ്ങിനെ

Post posted by VED »

Image

കഴിഞ്ഞ പോസ്റ്റിൽ നിന്നും തുടരുന്നു......

അതേ സമയം, ഇതൊന്നും കാണിക്കാതെ തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ആപേക്ഷികമായ നിലവാരം ഉയരത്തിൽ നിർത്താനാകും. അവരെ ഉയരത്തിൽ നിർത്തുന്ന കാര്യങ്ങൾ പിന്നണിയിൽ ഉണ്ട്.

യഥാർത്ഥത്തിൽ ഈ പെരുമാറ്റങ്ങളുടെ ആപേക്ഷികമായ വ്യത്യാസത്തിന് വളരെ ആഴമേറിയ കാര്യങ്ങൾ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അവയെക്കുറിച്ച് പ്രതിപാദിക്കാൻ ഇവിടെ സ്ഥലപരിധി അനുവദിക്കുന്നില്ല.

എന്നാൽ ഒന്ന് രണ്ട് കാര്യങ്ങൾ ചെറുതായി സൂചിപ്പിക്കാം.

ഒന്ന്, ഈ ഉപദ്വീപിലെ ഫ്യൂഡൽ ഭാഷകളിൽ ആളുകൾ തമ്മിൽ വാക്ക് തർക്കങ്ങളിൽ, പെട്ടെന്ന് തന്നെ ഒരുപക്ഷമെങ്കിലും ഏറ്റവും താഴ്ന്ന വാക്ക് കോഡുകളിലേക്ക് സംഭാഷണത്തെ വലിച്ചിറക്കും. അതായത്, 'നീ' ('ഇഞ്ഞി'), 'എടാ', 'എടി', 'അവൻ' ('ഓൻ'), എന്താടാ, എന്താടി, അവള് (ഓള്) തുടങ്ങിയ പദങ്ങളിലേക്ക്.

ഇത് സാമൂഹികമായും, തൊഴിൽപരമായും അതേ ഭാഷയിൽ തരംതാണതായി വിശേഷിപ്പിക്കപ്പെട്ട ആൾക്ക് ഗുണം ചെയ്യുന്നതാണ്. കാരണം, ഉയർന്ന പക്ഷത്തെ തങ്ങളുടെ നിലയിലേക്ക് തരംതാഴ്ത്താൻ ഈ ഒരു സംഭാഷണം മാത്രംമതി.

ഈ മുകളിൽ പറഞ്ഞ കാര്യം വളരെ സങ്കീർണ്ണമായ ഒരു കോഡ് പ്രവർത്തനമാണ്. ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു ഫലിപ്പിക്കാൻ ആവില്ല. എന്നാൽ, ആലോചിച്ചു നോക്കുക. സ്വാകര്യ ബസ് ജീവനക്കാരും ഒരു സംഘം ചെറുപ്പക്കാരും തമ്മിൽ വാക്ക് തർക്കം വന്നാൽ, ചെറുപ്പക്കാർ വളരെ വേഗത്തിൽ ബസ് ജീവനക്കാരെ 'എടാ',' നീ' ('ഇഞ്ഞി') എന്നൊക്കെ വിളിക്കും. ബസ് ജീവനക്കാർക്ക് പ്രായം കൂടുതൽ ആണെങ്കിൽ കൂടി.

(ശരിക്കും പറഞ്ഞാൽ മിക്കവാറും ഏത് വാഗ്വാദങ്ങളിലും ഇതാണ് ഏറ്റവും സംഭാവ്യമായ സാധ്യത. ഇത് അതീവ പ്രകോപനം ഉള്ള ഒരു ദിക്കാണ്. കൊലപാതകം വരെ നടക്കാം.)

ഈ ഉപഭൂഖണ്ടത്തിലെ ഫ്യൂഡൽ ഭാഷകളിൽ ഇന്ന്, പ്രായം ഒരു പ്രധാന ഘടകം ആണ് എന്ന് ഓർക്കുക.

രണ്ട്. ഭാഷാകോഡുകളിൽ തരംതാണതായി നിർവ്വചിക്കപ്പെട്ടിട്ടുള്ള തൊഴിലുകൾ ചെയ്യുന്നവർ, സൌമ്യമായും മാന്യമായും, വിനയത്തോടും, ബുദ്ധിപരമായും പെരുമാറിയാൽ അവർക്ക് ബഹുമതിയും, പരിഗണനയും, ബഹുമാന വാക്കുകളും ലഭിക്കില്ല. എന്നാൽ, ഭാഷാകോഡുകളിൽ ഉയർന്ന സ്ഥാനങ്ങളിൽ ഉള്ളവർ സൌമ്യമായും മാന്യമായും, വിനയത്തോടും, ബുദ്ധിപരമായും പെരുമാറിയാൽ ജനങ്ങൾ അവരെപ്പറ്റി നല്ലതേ പറയുള്ളു.

മൂന്ന്. സ്കൂൾ വിദ്യാർത്ഥികൾ എന്ന കൂട്ടരെ കെഎസ്ആർടിക്കാർക്ക് അയിത്തമാണ്. കാരണം, ഭാഷാപരമായി ഏറ്റവും അപകടകാരികളാണ് ഇക്കൂട്ടർ എന്ന് അവർ തിരിച്ചറിയുന്നു. അവരെ മുഴുവനും സ്വകാര്യ ബസ് ജീവനക്കാരുടെ മേലാണ്, വളരെ കുരുട്ടു ബുദ്ധിയോടുകൂടി, സർക്കാർ വച്ചിട്ടുള്ളത്.

വായനക്കാരന് മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കൂടി ഒന്നിച്ച് ചിന്തിക്കാൻ സമയം ഉണ്ടെങ്കിൽ പലതും സ്വന്തമായി ചിന്തിച്ചെടുക്കാനേ ഉള്ളു. മാത്രവുമല്ല, പല വായനക്കാർക്കും മുകളിൽ പറഞ്ഞ കാര്യങ്ങൾ അറിവുള്ള കാര്യങ്ങൾതന്നെയാകാനും സാധ്യതയുണ്ട്.

ഇനിയും പലതും പറയാനാകുന്നതാണ്. എന്നാൽ ഈ വിഷയം ഇവിടെ നിർത്തുകയണ്. മറ്റ് കാര്യങ്ങളിലേക്ക് നീങ്ങുകായാണ്.

Image
Last edited by VED on Sun Feb 11, 2024 1:30 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

24. ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നതിനോടുള്ള എതിർപ്പ്

Post posted by VED »

Image

ഭാഷാകോഡുകൾക്ക് സമൂഹത്തിന്‍റെ ഘടനയുടെ രൂപകൽപ്പനയിൽ കാര്യമായ പങ്കുണ്ട്.

ഇങ്ഗ്ളിഷ് പോലുള്ള പരന്ന ഭാഷകൾ (Planar languages) സാമൂഹിക ബന്ധങ്ങളിൽ ഒരു നിരപ്പുള്ള പ്രതീതി ഉളവാക്കും. ഈ കാര്യം കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് സംസാരിക്കുന്ന വേദികളിൽ വളരെ വ്യക്തമായിത്തന്നെ പ്രതിഫലിക്കും.

എന്നാൽ ഇത് ഈ ഭാഷ സംസാരിക്കാൻ ആവില്ലാത്തവരിൽ കാര്യമായ അങ്കലാപ്പ് സൃഷ്ടിക്കുക ചെയ്യും. കാരണം പലപ്പോഴും അവരേക്കാൾ കായിക ശേഷിയും സ്വരഗാംഭീര്യവും മറ്റ് സ്വാധീന ശക്തിയും പ്രതാപവും സാമ്പത്തിക നിലവാരവും കുറഞ്ഞവർപോലും (ചെറിയ കുട്ടികൾ പോലും) ഇങ്ഗ്ളിഷിൽ, യാതോരു ആശയവിനിമയ തടസ്സങ്ങളും ഇല്ലാതെ, സംസാരിക്കുന്നത് കാണുമ്പോൾ, അവരോട് വിരോധം വരും എന്നുള്ളതാണ് പൊതുവായുള്ള അനുഭവം.

എന്നാൽ ഈ പ്രദേശത്ത് ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ ഇങ്ഗ്ളിഷുകാരല്ല. മറിച്ച്, പ്രാദേശിക ഭാഷ അറിയുന്നവരാണ് മിക്കവരും. ഇവർ പലപ്പോഴും ഇങ്ഗ്ളിഷ് ഉപയോഗിക്കുന്നത്, പ്രാദേശിക ഫ്യൂഡൽ ഭാഷകളിലെ ഉച്ചനീചത്വ കോഡുകളെ തരണം ചെയ്ത് കാര്യങ്ങൾ സുഗമമായി പറഞ്ഞ് തീർക്കാനാണ്.

ഇത് അവർക്കുള്ള ഒരു വ്യക്തിപരമായ കഴിവല്ല. മറിച്ച് ഇങ്ഗ്ളിഷ് എന്ന അതിസുഗമമായ ആശയവിനിമയ സോഫ്ട്വേർ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന കഴിവാണ്. ഈ കഴിവ് ആർക്കും ലഭിക്കാനാവുന്നതാണ്.

എന്നാൽ ഈ നാട്ടിൽ ഇങ്ഗ്ളിഷ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത് തടയാനാണ് ഇങ്ഗ്ളിഷ് അറിയുന്നവരും ശ്രമിക്കുക.

ഇതിന് പല കാരണങ്ങൾ ഉണ്ട്.

പ്രധാനമായും പ്രാദേശിക ഭാഷയിലെ ഫ്യൂഡലിസമാണ് ഇതിൽ മുഖ്യപങ്കും വഹിക്കുന്നത്.

സാമൂഹികമായോ പ്രായത്തിലോ, സാമ്പത്തികമായോ തൊഴിൽ പരമായോ കീഴെ ഉള്ളവർ ഇങ്ഗ്ളിഷ് പഠിച്ചാൽ, അവരിൽ കാലാകാലങ്ങളായുള്ള കെട്ടുകൾ അഴിയും. ഇത് ഒരു തരം അച്ചടക്കലംഘനമായിത്തന്നെയാണ് ഇവർക്ക് മുകളിൽ ഉള്ളവർ വീക്ഷിക്കുക.

ഇങ്ഗ്ളിഷ് പഠിച്ചാൽ, മുകളിലുള്ളവർ താഴോട്ട് നീങ്ങും. കീഴിലുള്ളവർ മുകളിലേക്ക് നീങ്ങും. എന്നാൽ ആരും തന്നെ അധിക്ഷേപിക്കപ്പെടില്ല. അപമാനിക്കപ്പെടില്ല. കാരണം, ഇങ്ഗ്ളിഷിൽ മുകളിൽ ആൾ - കീഴെ ആൾ എന്ന രീതിയിൽ ഉള്ള വാക്ക് കോഡുകൾ ഇല്ല.

ഇവിടെ പൊതുജനങ്ങൾക്ക് ഇങ്ഗ്ളിഷ് പ്രാവീണ്യം ലഭിക്കരുത് എന്ന് ഏറ്റവും കൂടുതലായി വാദിക്കുന്നവർ, നന്നായി ഇങ്ഗ്ളിഷ് അറിയുന്നവർ തന്നെയാണ്. അവരുമായി പലവട്ടം സംവാദങ്ങിൽ ഇങ്ഗ്ളിഷിൽത്തന്നെ ഈ എഴുത്തുകാരൻ പങ്കെടുത്തിട്ടുണ്ട്.

സാമാന്യം നല്ല ഇങ്ഗ്ളിഷിൽത്തന്നെ, ഈ നാട്ടിൽ ഹിന്ദിയാണ് പഠിപ്പിക്കേണ്ടത്, മലയാളമാണ് പഠിപ്പിക്കേണ്ടത്, സംസ്കൃതമാണ് പഠിപ്പിക്കേണ്ടത് എന്നെല്ലാം ഇക്കൂട്ടർ യാതോരു ഉളുപ്പിമില്ലാതെ വാദിക്കുന്നു. അപ്പോൾ അവർക്ക് ഇങ്ഗ്ളിഷ് അറിയുന്നതിനെപ്പറ്റി സൂചിപ്പിച്ചാൽ, ഇങ്ഗ്ളിഷ് വെറും നിസ്സാര ഭാഷയാണ് എന്ന രീതിയിലേക്ക് സംവാദം നീങ്ങും.

വിചിത്രമെന്ന് പറയട്ടെ, സംസ്കൃത്തിന്‍റെയും തമിഴിന്‍റെയും സ്വാധീനം വളരെതുച്ഛംമാത്രമുള്ള മലബാറി പഠിക്കണം എന്ന് ഇന്ന് മലബാറിലെ ആളുകൾ ആരും തന്നെ പറഞ്ഞുകേൾക്കുന്നില്ല.

Image
Last edited by VED on Sun Feb 11, 2024 1:30 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

25. നിലവാരത്തകർച്ച നേരിടുന്ന ഇങ്ഗ്ളിഷ്

Post posted by VED »

Image

നിലവാരമുള്ള ഇങ്ഗ്ളിഷ് പഠനം ഈ എഴുത്തുകാരൻ പണ്ടൊരിക്കൽ വളരെ പരിമിതമായ കാലത്തോളം കണ്ടറിയുകയും ചെറുതായി അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇതിൽനിന്നും മനസ്സിലാക്കാൻ പറ്റിയത്, ഇന്ന് ഇവിടുള്ള മിക്ക സർക്കാർ സ്കൂളുകളിലും ഇങ്ഗ്ളിഷ് എന്ന പേരിൽ പഠിപ്പിക്കുന്നത്, നിലവാരം കുറഞ്ഞ മറ്റെന്തിന്‍റെയോ വിലകുറഞ്ഞ ഇങ്ഗ്ളിഷ് പരിഭാഷമാത്രമാണ്, എന്നാണ്. ഇതിനെ ഇങ്ഗ്ളിഷ് എന്ന് വിളിക്കുന്നത് ഒരു മോശമായ കാര്യമാണ്.

അതേ സമയം ഈ അടുത്തുള്ള പ്രദേശങ്ങളിലെ ഇങ്ഗ്ളിഷ് മീഡിയം സ്കൂളുകളിലും പഠിപ്പിക്കുന്നത്, പണ്ട് ഈ എഴുത്തുകാരൻ ചെറിയൊരു കാലത്തോളം കണ്ടിരുന്ന നിലവാരമുള്ള ഇങ്ഗ്ളിഷിന്‍റെ അടുത്തു വരില്ല, ഗുണനിലവാരത്തിൽ.

ഇവിടെ ഉദ്ദേശിച്ചത്ത് ഇങ്ഗ്ളിഷ് പദങ്ങളുടെ ഉച്ചാരണ ശുദ്ധിയും ശൈലീ ഗാംഭീര്യവും അല്ല. മറിച്ച്, വിക്റ്റോറിഎ്ൻ കാലഘട്ട (Victorian-Age) ഇങ്ഗ്ളിഷ് സംസ്ക്കാരം എന്ന് പൊതുവെ പറയപ്പെടുന്നതും, എന്നാൽ ഇങ്ഗ്ളണ്ടിൽ കാലാകാലങ്ങളായി നിലനിന്നിരുന്നതുമായ അതിലോലവും മൃദുലവും ആശയവിനിമയത്തിൽ മനുഷ്യനെ കോഴിക്കാട്ടമാക്കാത്തതുമായ കലർപ്പ് പുരളാത്ത ഇങ്ഗ്ളിഷ് (pristine-English) സംസ്ക്കാരം ഉറഞ്ഞ് കൂടിനിൽക്കുന്ന ഇങ്ഗ്ളിഷ് ക്ളാസിക്കൽ എഴുത്തുകളെക്കുറിച്ചാണ് (English Classical Literature) ഇവിടെ സൂചിപ്പിച്ചത്.

(ഷെയ്ക്ക്സ്പിയറുടെ യൂറോപ്യൻ രാജവംശങ്ങളുടെ കഥകൾ പറയുന്ന നാടകങ്ങൾ ഇതിൽ പെടില്ല.)

ഇന്ന് ഇതുമായി പുലബന്ധമില്ലാത്തവർ ഇങ്ഗ്ളിഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ട്രെയ്റ്റും മറ്റും എടുത്ത്, നാട്ടിൽ ഇങ്ഗ്ളിഷ് എന്നും പറഞ്ഞ് മറ്റെന്തോ വിതരണംചെയ്യുന്നു. എന്നിട്ട് ഈ വിഡ്ഢിസത്വത്തെ ചൂണ്ടി കാണിച്ച്, ഇത് എന്തിന് കൊള്ളും എന്ന് ചോദിക്കുന്നു. എന്ന് വാദിക്കുന്നു.

ശരിയാണ്. ഇവർ ഇങ്ഗ്ളിഷ് എന്ന പേരിൽ നൽകുന്നത് ഒരു തരം തോന്യാസ ഭാഷയാണ്. ഇങ്ഗ്ളണ്ടിൽ ഉണ്ടായിരുന്ന pristine-English അല്ല.

വികലമായ വാക്യപ്രയോഗങ്ങളും ആഭാസ വാക്കുകളും മറ്റും മറ്റ് ഭാഷകളിൽ നിന്നും കാര്യമായി ഇന്ന് ഇങ്ഗ്ളിഷിൽ നിറച്ചിട്ടുണ്ട്. ആർക്കും എന്തും പറയാം എന്നരീതിയിൽ ആക്കിയിട്ടുണ്ട് ഇങ്ഗ്ളിഷിനെ. മാത്രവുമല്ല, ഓരോ ഭാഷക്കാരും അവരവരുടെ പ്രാദേശിക ഭാഷയിലെ സാമൂഹികാന്തരീക്ഷങ്ങൾ ഇങ്ഗ്ളിഷിൽ നിറച്ച് ആ ഭാഷയെ പോഷിപ്പിക്കുന്നു എന്നും അവകാശപ്പെടുന്നു. എന്നാൽ ഇവർ യഥാർത്ഥത്തിൽ കലർപ്പില്ലാത്ത ഇങ്ഗ്ളിഷിനെ വികലപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഇത് തടയാൻ ആർക്കും അധികാരം ഇല്ലാ എന്നാണ് ഇവരുടെ ഭാവം.

അതേ സമയം ഇങ്ഗ്ളിഷ് ഭാഷയുടെ ഉടമസ്ഥർ എന്നു പറയാനാവുന്ന ഇങ്ഗ്ളണ്ടിലെ ജനതക്ക് പുറത്തുനിന്നും അവരുടെ ഭാഷയിലേക്ക് കയറിക്കൂടുന്ന ഭീമത്സങ്ങളായ കോഡുകളെക്കുറിച്ച് കാര്യമായ വിവരവും ധാരണയും ഇല്ലാ എന്നുള്ളതും വാസ്തവമാണ്.

Image
Last edited by VED on Sun Feb 11, 2024 1:31 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

26. വിരസമായ ഇങ്ഗ്ളിഷ് പഠനത്തിന്‍റെ ഉത്തരവാദിത്വം

Post posted by VED »

Image

ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്‍റെ നിലവാരത്തെക്കുറിച്ച് സൂചിപ്പിച്ച് തുടങ്ങിപ്പോയതിനാൽ, അത് മുഴുവിപ്പിക്കേണ്ടിയിരിക്കുന്നു.

ഇങ്ഗ്ളിഷ് വിദ്യാഭ്യാസം പൊതുവായിപ്പറഞ്ഞാൽ, നിലവാരം കുറവാണ് എന്നുള്ളതിന് ഏറ്റവും എളുപ്പത്തിൽ കുറ്റം ചുമത്തപ്പെടാവുന്നവർ അദ്ധ്യാപകരാണ്. എന്നാൽ ഇങ്ങിനെ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ ഇതിൽ പൊടുന്നനെ ആരുടേയെങ്കിലും മേൽ ആരോപണം കൊണ്ടുവെക്കുകമാത്രമാണ് ചെയ്യപ്പെടുന്നത്.

ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്‍റെ നിലവാരത്തകർച്ചയിൽ ഏറ്റവും കുറച്ച് ഉത്തരവാദിത്വം മാത്രമെ അദ്ധ്യാപകർക്കുള്ളു. പല അദ്ധ്യാപകർക്കും ഇങ്ഗ്ളിഷിൽ പ്രാവീണ്യം പോരാ എന്നുള്ളത് അല്ലാ യഥാർത്ഥ പ്രശ്നം. മറിച്ച് പ്രശ്നമായിട്ടുള്ളത്, വിദ്യാഭ്യാസ നയരൂപീകരണ ഇടങ്ങളിൽ ഇങ്ഗ്ളിഷ് പ്രചരണം നിരുത്സാഹപ്പെടുത്തേണം എന്നുള്ള അലിഖിതമായ നയമാണ് ഉള്ളത് എന്നുള്ളതാണ്.

വിസ്മയം ജനിപ്പിക്കുമാറുള്ള വൻ ആകർഷകത്വമുള്ള ഇങ്ഗ്ളിഷ് പാഠഭാഗങ്ങൾ എന്താണ് എന്ന് വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നവരിൽ പലർക്കും അറിവില്ലാ എന്നാണ് തോന്നുന്നത്. മാത്രവുമല്ല, അത്യാകർഷകമായ പുസ്തക രൂപകൽപ്പനയും നടക്കുന്നില്ല എന്നുള്ളതും വാസ്തവമാണ്.

അദ്ധ്യാപകർക്ക് പഠിപ്പിക്കാനായി നൽകുന്ന ഇങ്ഗ്ളിഷ് പാഠപുസ്തകങ്ങൾ അതീവ വിരസവും, ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിലെ മനോഹരങ്ങളായ വസ്ത്തുക്കളുടെ അഭാവം ഉള്ളതുമാണ് ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിൽ നിന്നും പലപ്പോഴും പഠിക്കാനായി തിരഞ്ഞെടുക്കുന്നവ കടിച്ചാൽ പൊട്ടാത്തതരത്തിലുള്ളതുമാണ്.

ഇങ്ഗ്ളിഷ് പഠനത്തിന്‍റെ ഉദ്യേശ്യം എന്താണ് എന്ന് പോലും നയം സൃഷ്ടിക്കുന്നവർക്ക് അറിവില്ലാ എന്നാണ് തോന്നുന്നത്.

മിക്ക സ്വകാര്യ ഇങ്ഗിഷ് മീഡിയം സ്കുളുകളിലും ലഭ്യമായിരിക്കുന്ന ഇങ്ഗ്ളിഷ് പാഠപുസ്തകങ്ങൾ, ഘനഗാംഭീര്യമുള്ളവയാണ് എന്ന് തോന്നാമെങ്കിലും, പലതും വെറും കച്ചവടക്കണ്ണുമാത്രം വെച്ചുകൊണ്ട് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളവയാണ് എന്നാണ് തോന്നുന്നത്.

ഈ എഴുത്തുകാരൻ പണ്ടൊരിക്കൽ കുറച്ചു നാൾ ഡെൽഹിൽ ഉണ്ടായിരുന്നപ്പോൾ, പാഠപുസ്തക വ്യവസായവുമായി ചെറിയ തോതിൽ ബന്ധപ്പെടാൻ അവസരം ലഭിച്ചിരുന്നു. കോടാനുകോടി രൂപയുടെ പാഠപുസ്തക വ്യവസായം ഒരു വൻ സാമ്പത്തിക ലക്ഷ്യമുള്ളതാണ്. അതിൽ പടവെട്ടി പൊങ്ങിവരുന്നവർ ഗുണമേന്മയുള്ള ഉത്പന്നങ്ങളിലൂടെയല്ല വളരുന്നത്. മറിച്ച് വിപുലമായ മാർക്കറ്റിങ്ങ് സംവിധാനങ്ങൾ സൌകര്യപ്പെടുത്തിയാണ്.

ഇതുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ഉണ്ട്. എന്നാൽ അവ ഇവിടെ കുറിച്ചിടാൻ താൽപ്പര്യപ്പെടുന്നില്ല.

ഇങ്ഗ്ളിഷ് വിദ്യാഭ്യാസം അദ്ധ്യാപകർ നല്ല നിലവാരത്തിൽ എത്തിക്കണമെങ്കിൽ, ആദ്യം അങ്ങിനെയുള്ള ഒരു പദ്ധതിക്ക് പ്രോത്സാഹനം നൽകുന്ന ഒരു അന്തരീക്ഷം വിദ്യാഭ്യാസ നയത്തിൽ ഉണ്ടായിരിക്കേണം.

അതില്ലതന്നെ.

നയം രചിക്കുന്നവർക്ക് ഗുണമേന്മയുള്ള ഇങ്ഗ്ളിഷിനെക്കുറിച്ച് ബോധം ഉണ്ടായിരിക്കേണം. അതും ഇല്ലാ എന്നാണ് തോന്നുന്നത്.

എന്നാൽ ഇവരുടെ അടുത്ത് എത്തിയാൽ, അവർക്ക് നൽകപ്പെട്ടിട്ടുള്ള വിരസമായ വിദ്യാഭ്യാസത്തെയും അവർക്ക് നൽകപ്പെട്ടിട്ടുള്ള നിർദ്ദേശത്തെയും കുറ്റംപറയേണ്ടിവരും.

അവിടെ നിന്നും ആരോപണം മുകളിലേക്ക് പോകേണ്ടിവരും. ഇങ്ങിനെ ഇതിന്റെ ഉത്തരവാദിത്വം കണ്ടെത്താൻ മുകളിലോട്ട് പലതട്ടുകൾ നീങ്ങിയാൽ, അവസാനം യഥാർത്ഥ ഉത്തരവാദിത്വം ആരോപിക്കപ്പെടേണ്ടുന്ന യഥാർത്ഥ കേന്ദ്രത്തിൽ ചെന്നെത്തും.

അത് ഏതാണ് എന്ന് പിന്നീട് ഒരിക്കൽ സൂചിപ്പിക്കാം.

Image
Last edited by VED on Sun Feb 11, 2024 1:31 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

27. നിലവിട്ടുള്ള കാര്യക്ഷമത

Post posted by VED »

Image

ഭാഷാ കോഡുകൾക്ക് സാമൂഹിക ഘടനയെ രൂപകൽപ്പന ചെയ്യുന്നതിൽ കാര്യമായ പങ്കുണ്ട് എന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു. മാത്രവുമല്ല, കലർപ്പില്ലാത്ത ഇങ്ഗ്ളിഷിന്‍റെ സ്വഭാവ വിശേഷണത്തെക്കുറിച്ചും ചെറുതായി. പ്രതിപാദിച്ചുകഴിഞ്ഞു.

ഈ എഴുത്തിലെ പതിനഞ്ചാം അദ്ധ്യായത്തിൽ, ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന കീഴ്ജീവനക്കാർക്ക് കഴിവുംവിവരവും മറ്റും നൽകിയാലുള്ള ഭവിഷ്യത്തിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നു.

ഈ കാര്യം ഈ ഉപദ്വീപിലെ സാമൂഹിക ഘടനയെ മാത്രമല്ല മറിച്ച് ചരിത്രത്തെത്തന്നെ കാര്യമായി ബാധിച്ചിട്ടുണ്ട്.

പൊതുവായി പറയുകയാണെങ്കിൽ, ഇങ്ഗ്ളിഷുകാരിൽ വ്യക്തിപരമായ കഴിവുകളിൽ ഏറ്റക്കുറച്ചിലുകൾ, താരതമ്യേനെ തുച്ഛമായിരിക്കും. വ്യക്തിയുടെ കഴിവല്ല, മറിച്ച് പലപ്പോഴും ഇങ്ഗ്ളിഷ് ജനങ്ങൾക്ക് മൊത്തമായുള്ള സ്വഭാവഗുണമാണ് അവരുടെ സംവിധാനങ്ങളിലെ കാര്യക്ഷമത നിലനിർത്തുക. ഈ കാര്യം അവർക്ക് പോലും അറിവില്ല എന്നാണ് തോന്നുന്നത്.

അതേ സമയം, ഈ ദക്ഷിണ ഏഷ്യൻ ഉപദ്വീപിലും, മറ്റ് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഇടങ്ങളിലും കാര്യങ്ങൾ വേറെരീതിയിലാണ്. ആളുടെ പദവിക്ക് അനുസരിച്ച് ആ ആളുടെ കഴിവിൽ കാര്യമായ വ്യത്യാസംതന്നെ വരും. ആ വ്യക്തിയുടെ ശരീരഘടനയിൽ അതിന്‍റെ സ്വാധീനം കാണാനുമാവും.

ഉദാഹരണം:

നല്ലവണം കാര്യങ്ങൾ ചെയ്തുതീർക്കാനും, കാര്യഗൌരവത്തോടുകൂടി സംവിധാനങ്ങളെ നിർവ്വഹണം ചെയ്യാനും പറ്റുന്ന ആൾ. എന്നാൽ വ്യാപാര സംഘടനയിൽ ചെറിയ തൊഴിലിൽപദവിയിൽപെട്ട ആൾ. ഈ ആളെ ഏതെങ്കിലും സങ്കീർണ്ണമായ ഒരു പ്രശ്നം തീർക്കാൻ അയച്ചാൽ, പലപ്പോഴും കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് സംഭവിക്കുക.

കാരണം, ഈ ആളുടെ തൊഴിൽ പദവിക്കനുസൃമായെ, മറ്റുള്ളവർ ഈ ആളുമായി ആശയവിനിമയം നടത്തുള്ളു. മാത്രവുമല്ല, ഈ ആളുടെ തൊഴിൽ പദവിക്ക് അനുസൃതമല്ലാത്ത കാര്യക്ഷമത ഈ ആൾ കാണിച്ചാൽ പലർക്കും അങ്കലാപ്പും വിരോധവും വെറുപ്പം വരും. ഇതും ഭാഷാ കോഡുകളിൽ ആലേഖനം ചെയ്യപ്പെട്ട കാര്യമാണ്.

അതേ സമയം കാര്യക്ഷമതയും കഴിവും വിവരവും ഉള്ള ആളെ വ്യാപാരത്തിൽ മുകളിൽ സ്ഥാപിച്ചാലും പ്രശ്നമാണ്. കാരണം, അധികം താമസിയാതെ അയാൾത്തന്നെ ഈ വ്യാപാരത്തിന് ഒരു ഭീഷണിയാകും.

Image
Last edited by VED on Sun Feb 11, 2024 1:32 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

28. അമിത വിധേയത്വവും സാമൂഹിക വളർച്ചയും

Post posted by VED »

Image

പൊതുവായി പറയുകയാണെങ്കിൽ, സ്വന്തം സ്ഥാനത്തിന് കീഴിൽ, കഴിവുള്ളവരെയോ കഴിവില്ലാത്തവരെയോ അല്ല നിയമിക്കുക.

മറിച്ച്, അമിത വിധേയത്വം, അമിത ബഹുമാനം, തുടങ്ങിയവ യഥാർത്ഥത്തിലോ, കൃത്രിമമായോ കാഴ്ചവെക്കുകയും, ഈ പെരുമാറ്റം മറ്റുള്ളവർക്ക് ഒരു മാതൃകയായി കാണിച്ചുകൊടുക്കുകയും ചെയ്യുന്നവരെയാണ് ഫ്യൂഡൽ ഭാഷാ സംവിധാനങ്ങളിൽ ഏത് സംഘടനയിലും ഉയർന്ന സ്ഥാനങ്ങളിൽ, മേലധികാരി സ്ഥാപിക്കുക.

പൊതുവായി പറഞ്ഞാൽ, ഈ ഒരു പ്രത്യയശാസ്ത്രം ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ, ഇങ്ഗ്ളിഷ് സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു ചട്ടക്കൂടിലാണ് ആളുകളെ ഘടനപ്പെടുത്തുന്നതായാണ് കാണുക. കാരണം ഇങ്ഗ്ളിഷിൽ അമിത വിധേയത്വം എന്നുള്ളത് ഒരു വ്യക്തിത്വ ദോഷമായാണ് കാണുന്നത്. അത് ആവശ്യപ്പെടുന്ന വാക്ക് കോഡുകൾ ഇല്ലതന്നെ.

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ, ഏത് സംഘടനയിലും താഴോട്ടുള്ള സ്ഥാനങ്ങളിൽ കൂടുതൽ കൂടുതൽ മുകളിലേക്ക് നോക്കി കുനിയുന്ന ആളുകളുടെ ഒരു ചട്ടകൂട് ആണ് രൂപപ്പെടുക.

മുകൾസ്ഥാനങ്ങളിൽ വരുന്നവർ താഴോട്ടേക്ക്, ഒരു അടിച്ചമർത്തുന്ന പെരുമാറ്റം കാണിക്കും. താഴെയുള്ളവർ ഇതേ പ്രകാരം കുനിയുകയും ബഹുമാനിക്കുകയും വേണം എന്ന് അവർക്കും നിർബന്ധമായിരിക്കും.

ഇത് നടപ്പാക്കിക്കിട്ടാനുള്ള പദ്ധതികൾ ആണ് ഇവർ ആവിഷ്ക്കരിക്കുക. കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം എന്നുള്ളത് രണ്ടാംസ്ഥാനത്താണ്. കാരണം, കാര്യങ്ങളുടെ കാര്യക്ഷമതഎന്നുള്ളത് തന്നെ, മുകളിലോട്ടുള്ള വിധേയത്വവുമായി കൂടിക്കിണഞ്ഞാണിരിക്കുന്നത്.

അമിതമായി വ്യക്തിപരമായ കഴിവും പ്രതിഭയും ഉണ്ട് എന്ന് സംശയിക്കപ്പെടുന്നവരെ ഏറ്റവും തരംതാഴ്ത്തിയാണ് സ്ഥാപിക്കുക.

ഈ ഒരു കാര്യം ഈ ഉപദ്വീപിലെ ജാതി വ്യവസ്ഥയിലും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ബ്രാഹ്മണർക്ക് കീഴിലായി വന്നവരിൽ ഏറ്റവും വിധേയത്വവും, ചോദിക്കുന്നതെന്തും നൽകാനും തയ്യാറായുള്ളവരെയാണ് ജാതി വ്യവസ്ഥയിൽ ബ്രാഹ്മണർക്ക് തൊട്ട്കീഴിലായി ഏറ്റവും ഉയരങ്ങളിൽ സ്ഥാപിക്കപ്പെട്ടത്.

എന്നാൽ, സ്വതന്ത്രമായി വിട്ടാൽ മുകൾപ്പരപ്പിൽ കയറാനുംമാത്രം വ്യക്തിപരമായ കഴിവും, അതോടൊപ്പം തന്നെ വിധേയത്വം നൽകാൻ തയ്യാറാവാത്തവരുമാണ് പലപ്പോഴും ജാതി വ്യവസ്ഥയിൽ കീഴിൽ വന്നുപെട്ടത്.

ഇങ്ങിനെ നോക്കുമ്പോൾ ഇന്ന് പുലയർ എന്നുവിളിക്കപ്പെടുന്നവർക്ക് കഴിവുകുറഞ്ഞതുകൊണ്ടല്ല അവരുടെ അധോഗതി വന്നത്, മറിച്ച് കഴിവ് കൂടിയത് കൊണ്ടോ, അല്ലെങ്കിൽ അമിത വിധേയത്വം നൽകാൻ കൂട്ടാക്കാതിരുന്നതിനാലോ ആണ് അതുസംഭവിച്ചത് എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല.

വിചിത്രം എന്ന് പറയട്ടെ ഈ ആശ്ചര്യകരമായ വാദത്തിന് തെളിവുകളുടെ സൂചന ചരിത്രത്തിൽ അങ്ങിങ്ങായി കാണുന്നുമുണ്ട് എന്നുള്ളതാണ് വാസ്തവം. എന്നാൽ പലർക്കും ഇക്കാര്യങ്ങൾ പുറത്തുവരുന്നതിനോട് താൽപ്പര്യമില്ലാ എന്നും കാണുന്നു.

വാക്കുകളാലുള്ള ഭാരമേറിയ ചുറ്റികപ്രയോഗം ലഭിച്ചാൽ ആരും ഒന്ന് അമർന്ന് പോകും. ഇങ്ങിനെ അമർത്താതെവിട്ടാൽ അവർ തലക്ക് മുകളിൽ കയറുകയും ചെയ്യും. ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിന്‍റെ പ്രവർത്തനഫലമാണ് ഇത്.

ഇതുപോലുള്ള പല സംഗതികളും ഈ പ്രദേശത്തിലെ ചരിത്രത്തിൽ ശ്രദ്ധിച്ചാൽ കണ്ടെത്താൻ പറ്റുന്നതാണ്. ഈ കാര്യങ്ങൾ പിന്നിട്ട് പ്രതിപാദിക്കാം.

Image
Last edited by VED on Sun Feb 11, 2024 1:33 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

29. ഭാഷാപരമായ കുണ്ടും കുഴിയും

Post posted by VED »

Image

മനുഷ്യന്‍റെ വ്യക്തിപരമായ മിക്കാവാറും എല്ലാ പെരുമാറ്റങ്ങളെുയും ഈ ഭാഷാകോഡുകൾ സ്വാധീനിച്ചിട്ടുണ്ട്.

വ്യക്തമായിപ്പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ആളുകൾ ഒരു തരം മൃഗങ്ങളാണെങ്കിൽ, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവർ തികച്ചും വ്യത്യസ്തമായ മൃഗങ്ങൾ ആണ്. ചിന്തയിലും, ആക്രമണ സ്വഭാവത്തിലും, കാരുണ്യ പ്രവർത്തനത്തിലും അങ്ങിനെ എല്ലാ വിഷയങ്ങളിലും ഈ വ്യത്യാസം കാണാനാവുന്നതാണ്.

ഉദാഹരണത്തിന്, ഒരു മനുഷ്യനോ, അല്ലെങ്കിൽ കുറേ മനുഷ്യരോ, മൃഗമോ, മൃഗങ്ങളോ, ഏതെങ്കിലും വിധേന വേദനിക്കുന്നതോ വിഷമിക്കുന്നതോ കണ്ടാൽ, രണ്ടുകൂട്ടരും പ്രതികരിക്കുന്ന രീതിയിൽത്തന്നെ കാര്യമായ വ്യത്യാസം ഉണ്ടാവും.

രണ്ട് കൂട്ടരിലും ഉളവാകുന്ന സഹതാപവും മറ്റും ഒരേ പോലുള്ളതാവാമെങ്കിലും, ഭാഷാകോഡുകൾ സമൂഹത്തിന്‍റെ രൂപകൽപനയിലൂടെ പ്രവർത്തിക്കുമ്പോൾ, പലപ്പോഴും ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവർ മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് വിലകൊടുക്കാൻ തയ്യാറാവില്ലാ എന്നുള്ളതാണ് വാസ്തവം. കാരണങ്ങൾ പലതുമാണ്.

ഒന്നാമതായി താൻതന്നെ പലതരം സാമൂഹികമായുള്ള ബന്ധനങ്ങളിൽ പെട്ടിരിക്കുന്ന ആളാണ്. അതേ പോലെ മറ്റുള്ളവർക്കും പല പ്രശ്നങ്ങൾ ഉണ്ട്. അത് അവർ അനുഭവിക്കട്ടെ എന്നൊരു ഭാവം.

മറ്റൊന്ന് ഒരാളെയോ ഒരു മൃഗത്തെയോ സഹായിക്കണമെന്നുണ്ടെങ്കിൽ സമൂഹത്തിൽ ഉള്ള ആശയവിനിമയത്തിൽ ഉള്ള ഉച്ചനീചത്വങ്ങൾ ആ സഹായിക്കുന്ന ആളെ പല തരത്തിലുള്ള വേദനാ ജനകമോ, തരംതാഴ്ത്തുന്നതോ ആയ അനുഭവങ്ങളിലൂടെ കടത്തിവിടാം.

ഈ വക അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള പലരും ഈ കാര്യം ഈ എഴുത്തുകാരനോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.

അതേ സമയം പ്രാദേശികമായി ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നവർക്ക് ഈ വക പ്രശ്നങ്ങൾ ഇല്ലതന്നെ. അവർ പലരുടേയും കഷ്ടപ്പാടുകൾ കാണുമ്പോൾ ഇടപെടാനും അവരെ സഹായിക്കാനും മറ്റും ഒരുമ്പെടാനാഗ്രഹിക്കുകയാണെങ്കിൽ ഭാഷാപരമായ കെണികൾ അവർ നേരിടില്ല.

മാത്രവുമല്ല, പലപ്പോഴും താഴ്ന്ന് കിടക്കുന്ന ജനങ്ങൾക്കും മറ്റും വിവരവും സാങ്കേതിക വിജ്ഞാനവും മറ്റും നൽകാനും അവർക്ക് മടികാണില്ല. അവർക്ക് ഭാഷാപരമായുള്ള ബന്ധനങ്ങളും കെട്ടുകളും കുണ്ടുംകുഴിയും ഇല്ലതന്നെ.

ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവർക്ക് സാങ്കേതിക വിദ്യയും വിജ്ഞാനവും മറ്റും യാതോരു പരിധികളും വെക്കാതെ കൈമാറുന്നതിൽ ചെറിയൊരു വിഢ്ഢിത്തം ഉണ്ട് എന്ന് പറയാതെ വയ്യ. കാരണം, ഇങ്ങിനെയുള്ള സാങ്കേതിക വിദ്യപങ്കിടലും, സമൂഹികമായി ഉയർത്തലും ഫ്യൂഡൽ ഭാഷക്കാർ തമ്മിൽതമ്മിൽ ചെയ്യാത്ത കാര്യമാണ്.

കാരണം, അവർ തങ്ങളുടെ കൂടെയുള്ള ജനക്കൂട്ടങ്ങളെ തമ്മിൽതമ്മിൽ ഭാഷാ കോഡുകളിലൂടെ കടിച്ചുകീറുന്നവരായിട്ടാണ് വീക്ഷിക്കുന്നത്. വളരാനുള്ള എന്തെങ്കിലും സൌകര്യം മറ്റുള്ളവർക്ക് നൽകുന്നത് അതീവ അപകടകരമായ കാര്യമാണ് എന്ന് ഏവർക്കും അറിവുള്ളതാണ്.

തന്നോടും തന്‍റെ കുടുംബക്കാരോടുംമറ്റും ഭാഷാകോഡുകളിൽ മത്സരിക്കുന്നവർക്ക് ബലംനൽകുന്ന എന്തുനൽകുന്നതും അപകടമാണ്. അവർ ശക്തിപ്രാപിച്ച് തിരിച്ച് കടിക്കും.

എന്നാൽ ഈ കാര്യങ്ങളൊന്നും ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ. കാരണം, ഭാഷാ കോഡുകളിൽ തമ്മിൽതമ്മിൽ ചവിട്ടി മെതിക്കാനും കടിച്ചുകീറാനും കോഡുകൾ ഉണ്ട് എന്ന കാര്യംതന്നെ അവർക്ക് സ്വപ്നത്തിൽപ്പോലും അറിവു ലഭിച്ചകാര്യമല്ല.

Image
Last edited by VED on Sun Feb 11, 2024 1:34 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

30. ഒരു വിധേയന്‍റെ അത്യാവശ്യകത

Post posted by VED »

Image

ഫ്യൂഡൽ ഭാഷാ കോഡുകളുടെ സാമൂഹികവും വ്യക്തിപരവും മറ്റുമായ സവിശേഷതകൾ മുഴുവനും ഇവിടെ കുറിച്ചിടാൻ ആവുന്നകാര്യമല്ല. കാരണം, ഈ എഴുത്തുപരമ്പരയുടെ ലക്ഷ്യസ്ഥാനം മറ്റൊരു ദിക്കാണ്.

എന്നാൽ ഈ എഴുത്തുകാരൻ 1989ൽ ആദ്യം കരടുരൂപത്തിൽ എഴുതിയതും 2000ത്തോടുകൂടി ഓൺലൈനായി പ്രസിദ്ധീകരിക്കുകയും ചെയ്ത March of the Evil Empires: English versus the feudal languages എന്ന ഗ്രന്ഥത്തിൽ ഈ ഭാഷാ സവിശേഷതകളെ ഇങ്ഗ്ളിഷുമായി താരതമ്യം ചെയ്യുന്നുണ്ട്. ഇത് ഏതാണ് 165000 വാക്കുകളുള്ള ഒരു പുസ്തകമാണ്. ഇങ്ഗ്ളിഷിലാണ് എഴുതിയിട്ടുള്ളത്.

ഈ എഴുത്തുപരമ്പരയുടെ ഈ അവതാരിക ഏതാനും പേജുകൾ കൂടി ഉണ്ട്. ഫ്യൂഡൽ ഭാഷയെക്കുറിച്ച് അൽപംകൂടി പറയാം.

പൊതുവായിപ്പറഞ്ഞാൽ, കുറച്ച് പൊങ്ങച്ചം പറയേണ്ടുന്ന ആവശ്യം ഈ തരം ഭാഷകളിൽ ഉണ്ട്.

വീട്ടിലും തൊഴിൽസ്ഥലത്തും ബഹുമാനവും ഉയർന്ന സ്ഥാനവും ഉള്ളത് നല്ലതുതന്നെ. എന്നാൽ പുറംലോകത്തിൽ ഇത് അറിയിക്കാൻ എപ്പോഴും കൂടെഒരാൾ വിധേയത്വം പ്രദർശിപ്പിച്ചുകൊണ്ട് ഉള്ളത് നല്ലതാണ്. ഈ ആളുടെ സാന്നിധ്യം സമൂഹത്തിൽ തന്‍റെ ദിവ്യത്വം പ്രചരിപ്പിക്കാൻ സൊകര്യപ്പെടുത്തും.

ഇങ്ങിനെയുള്ള ഒരാൾ കൂടെനടന്ന്, 'സാർ', 'അദ്ദേഹം', 'അവര്', ('ഓര്'/'ഓല്'), 'മാഢം', 'മേഢം', 'ചേട്ടൻ', 'ചേച്ചി', 'ആന്റി', 'അങ്കിൾ', 'മാഷ്', 'ടീച്ചർ', 'ജീ', 'ബായ്', 'ഇക്ക', 'അണ്ണൻ', 'അക്ക', 'അമ്മ', 'ഗുരു' എന്നൊക്കെ മറ്റുള്ളവരെ കൊണ്ടുവിളിപ്പിക്കുന്നതിൽ വിജയിച്ചാൽ, വ്യക്തിക്ക് സാമൂഹികമായ മഹിമയും ആദരവും നേതൃത്വവും സ്നേഹവും മറ്റും ലഭിക്കും.

ഈ കൂടെയുള്ള ആൾ മറ്റുള്ളവർ കാൺകെ ഭവ്യതയോടും വിധേയത്വത്തോടുംകൂടി ഒന്ന് വെറുതെ എഴുന്നേറ്റ് നിന്നാൽ മാത്രംമതി, ഭാഷാകോഡുകളിൽ വൻ ബലംഏകുന്ന വ്യതിചലനം വന്നുചേരും.

ഇങ്ങിനെയുള്ള ഒരു ആൾ ഇല്ലായെന്നുവന്നാൽ, ഈ അഭാവത്തിന്‍റെ ന്യൂനത ഒഴിവാക്കാൻ പിന്നെയുള്ള മാർഗ്ഗം സ്വന്തമായി പൊങ്ങച്ചം പറയുക, വലിയ ബന്ധങ്ങൾ സംസാരവിധേനെ അൽപ്പാൽപ്പം സൂചിപ്പിക്കുക, തനിക്ക് ബഹുമാനം ലഭിച്ച പല കഥകളും ഉരുവിടുക, മറ്റുള്ള ചിലരെ കൊച്ചാക്കുകയോ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ആരോപണവിധേയനാക്കുകയോ ചെയ്യുന്ന കഥകൾ വ്യക്തമായിത്തന്നെയോ, അല്ലെങ്കിൽ സൂചനകളിലൂടെയോ മറ്റുള്ളവരെ അറിയിക്കുക, തുടങ്ങിയവയാണ്.

മറ്റുള്ളവരെപ്പറ്റി പരാമർശിക്കുമ്പോൾ, വാക്കു-കോഡുകളെ (Indicant words - അവൻ, അയാൾ, അവര് /അദ്ദേഹം /സാർ &c.) ശ്രദ്ധയോടുകൂടി തിരഞ്ഞെടുത്ത്, ആളെ പ്രഹരിക്കുകയോ പുകഴ്ത്തുകയോ ചെയ്യുക എന്നതും ഇതിന്‍റെ ഭാഗമാണ്.

Image
Last edited by VED on Sun Feb 11, 2024 1:35 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

31. നിഷേധാത്മതകളുടെ ഉറവിടം

Post posted by VED »

Image

ഫ്യൂഡൽ ഭാഷാ സമൂഹത്തിന്‍റെ കാര്യമാണ്:

ചെറിയ വാക്ക് വ്യത്യാസങ്ങൾ സമൂഹത്തിലും മനുഷ്യമനസ്സിലും അതിഗംഭീര മാറ്റങ്ങൾ വരുത്തിത്തീർക്കും. ഒരു വ്യക്തിയെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും, അയാളുടെ പേരിന് പിന്നിലായി ബഹുമനം ചേർത്തുകിട്ടുന്നതിലോ, അതുമല്ലെങ്കിൽ ബഹുമാനം നൽകുന്നതിലോ ആണ് കിടക്കുന്നത്. മറിച്ച് ആ ആളുടെ വ്യക്തിപരമായ സത്യസന്ധത, സൽസ്വഭാവം, മറ്റുള്ളവരോടുള്ള കനിവ്, അനുകമ്പ തുടങ്ങിയവയിൽ അല്ല കിടക്കുന്നത്.

ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ ഈ ഉപദ്വീപിലെ ആളുകൾക്ക് വ്യക്തമായിത്തന്നെയോ, അതുമല്ലെങ്കിൽ അവ്യക്തമായോ അറിവുള്ള കാര്യങ്ങളാണ്. ഇവ ഒന്നുംതന്നെ ഈ എഴുത്തുകാരന്‍റെ മാത്രമായുള്ള കണ്ടുപിടുത്തങ്ങളല്ല.

ഈ ഉപദ്വീപിന്‍റെ ചരിത്രത്തിൽ ഈ വാക്ക് കോഡുകളുടെ പ്രവർത്തനം പലതരം ഒച്ചപ്പാടുകൾക്കും, കോലാഹലങ്ങൾക്കും, അട്ടഹാസങ്ങൾക്കും, പൊട്ടിത്തെറികൾക്കും, കൂട്ടക്കൊലക്കും, കൊള്ളിവെപ്പുകൾക്കും, വർഗ്ഗീയകലാപങ്ങൾക്കും വഴിവച്ചിട്ടുണ്ട്.

അങ്ങിനെ ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട് ഈവക ഭാഷാ സോഫ്റ്റ്വേറുകളിലെ വൈറസ് കോഡുകൾ.

എന്നാൽ അത്ഭുതമെന്ന് പറയട്ടെ ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഇത്യാദികാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ല എന്നുള്ളതാണ് വാസ്തവം

ഇത് അവരുടെ സ്വകാര്യമായ സാമൂഹത്തിൽ പലതരം പോസിറ്റിവ് ഗുണങ്ങളും നൽകുന്നുണ്ട്. എന്നാൽ, ഈ പ്രദേശങ്ങളിലേക്ക് ഫ്യൂഡൽ ഭാഷക്കാർ വന്നുചേരുന്നതോടുകൂടി, പലതരം നിഷേധാത്മതകളും ആ പ്രദേശങ്ങളിൽ കലർന്ന് പടരുന്നുണ്ട്. അതിന്‍റെ കാരണം അവർക്ക് (ഇങ്ഗ്ളിഷുകാർക്ക്) മനസ്സിലാകുന്നുമില്ല.

Image
Last edited by VED on Sun Feb 11, 2024 1:36 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

32. ബഹുമാനനത്തിനായുള്ള അത്യാഗ്രഹം

Post posted by VED »

Image

ഫ്യൂഡൽ ഭാഷകളുടെ ചില ആനുകാലികമായ സാമൂഹിക ഫലങ്ങൾ ഇവിടെ സൂചിപ്പിക്കാം.

സാമൂഹികമായ ഇടപഴലുകളെ ഈ ഭാഷകൾ നിയന്ത്രിക്കുകയും പലപ്പോഴും വിപരീതമായി സ്വാധീനിക്കുകയും ചെയ്യും എന്നുള്ളത് നേരത്തെ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.

സാമൂഹികമായോ തൊഴിൽ സ്ഥാനപരമായോ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർ മതിയായ ബഹുമാനം ഇല്ലാതെ വാക്കുകൾ ഉപയോഗിക്കുന്നത് ഒരു വൻ മാനസിക ഭയമായി സമൂഹത്തിൽ നിലകൊള്ളുന്നുണ്ട്.

തക്കതായ പരിചയപ്പെടുത്തൽ ഇല്ലെങ്കിൽ പ്രശ്നമാണ്.

പ്രായത്തിന്‍റെയോ, തൊഴിലിന്‍റെയോ, മാതാപിതാക്കളുടെ തൊഴിലിന്‍റെയോ, വസ്ത്രവിധാനങ്ങളുടെ വിലയുടേയോ, കുടുംബത്തിന്‍റെ സാമ്പത്തിക നിലവാരത്തിന്‍റെയോ, സുഹൃത്തുക്കളുടെ സാമൂഹിക നിലവാരത്തിന്റേയോ, അങ്ങിനെ പലതിന്‍റെയും അടിസ്ഥാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉള്ള വാക്ക്-കോഡുകൾ (indicant words) ആളുകൾ ഉപയോഗിക്കാം.

തന്നോട് ഉപയോഗിച്ചതോ, അതുമല്ലെങ്കിൽ തന്നെ പരാമർശിച്ച് ഉപയോഗിച്ചതോ ആയ വാക്ക് തനിക്ക് അഹർതപ്പെട്ടത് അല്ലായെന്ന് തോന്നുന്ന അവസരങ്ങളിൽ ഒരു വൻ മാനസികാഘാതംതന്നെ സംഭവിക്കാം.

'Parnoia', 'Phobia' തുടങ്ങിയ വാക്കുകളാൽ മന'ശാസ്ത്രം' നിർവ്വചിക്കുന്ന മാനസികാവസ്ഥകൾ പലതും പലപ്പോഴും ഈ വാക്ക്-കോഡുകളുടെ പ്രതികൂല പ്രവർത്തനത്തിന്‍റെ ബാഹ്യമായ ആവിഷ്ക്കരണം മാത്രമായേക്കാം.

സാമൂഹികമായുള്ള ഈ തരം ഭീതികൾ ഈ വക ഭാഷകൾ സംസാരിക്കുന്നവരെ പലതരം അത്യാർത്തികളിലേക്കും നയിക്കുന്നുണ്ട് എന്നാണ് കാണുന്നത്.

പണമോ, സ്ഥാനമോ ഉള്ളവർ 'സാറും', 'മാഢവും', 'അങ്ങും', 'അദ്ദേഹവം', 'അവരും', 'സാറന്മാരും' മറ്റും ആകുമ്പോൾ, ഇത് രണ്ടും ഇല്ലാത്തവർ 'നീ'യും 'അയാളും', 'അവനും', 'അവളും', 'അവന്മാരും', 'അവറ്റകളും', 'ചെറ്റകളും' മറ്റുമാകുന്ന ഭാഷകളിൽ മനുഷ്യർക്കും, മൃഗങ്ങൾക്കും പലതരം ദുഷിച്ച മാനസിക വ്യതിചലനങ്ങൾ സംഭവിക്കും.

ഈ നാട്ടിൽ പലർക്കും സ്വന്തം മക്കളെ ഡോക്ടറാക്കണം എന്നുള്ള മോഹംതന്നെ ഈ മാനസികാവസ്ഥയിൽ നിന്നുമാണ് ഉദിക്കുന്നത്. ഡോക്ടറായാൽ മകൻ/ മകൾ സ്വാഭാവികമായുംതന്നെ വാക്കു-കോഡുകളുടെ കടികിട്ടുന്ന ദിക്കിൽ നിന്നും മാറി, ഉയരങ്ങളിലേക്ക് നീങ്ങും. അതോടൊപ്പംത്തന്നെ അവർക്ക് മറ്റുള്ള പലരേയും വാക്ക്-കോഡുകളാൽ കടിച്ചുകീറാനും ആകും.

ഇങ്ങിനെ കടിച്ചുകീറപ്പെടുന്നവർക്ക് പലപ്പോഴും തിരിച്ചുകടിക്കാനും ആവില്ല. കാരണം, അത് ഭാഷാ കോഡുകളിൽ തനി അധികപ്രസംഗവും തെമ്മാടിത്തരവും ആയി മറ്റുള്ളവർ നിർവ്വചിക്കും.

സർക്കാർ ജോലിയോടുള്ള ക്രാന്തി, സർക്കാർ ജോലികിട്ടിയാൽ പൊതുജനത്തോട് മനസികമായി വരുന്ന അറപ്പ്, കൈക്കൂലി വാങ്ങിക്കാനുള്ള അക്രാന്തി, തുടങ്ങിയവയിലും ഭാഷാ കോഡുകളുടെ പ്രവർത്തനം ഉണ്ട്.

സാധാരണക്കാരന് സർക്കാർ ഓഫിസ് തൊഴിലാളികളോട് സ്വന്തം അന്തസ് താഴ്ത്താതെ സംസാരിക്കാനോ, കാര്യങ്ങൾ ചർച്ചചെയ്യാനോ, തന്‍റെ പക്ഷം വാദിക്കാനോ ആവില്ലാത്ത സാമൂഹികാന്തരീക്ഷം ഈ ഭാഷാ കോഡുകളുടെ നേരിട്ടുള്ള പ്രവർത്തനഫലം ആണ്.

ഈ ഉപദ്വീപിന്‍റെ ചരിത്രത്തിലൂടെ നോക്കിയാൽ ഈ ഭാഷാകോഡുകൾ സമൂഹത്തിൽ പലതരം നാശങ്ങളും വിതച്ചതിന്‍റെ അടയാളങ്ങൾ കാണാനാവുന്നതാണ്.

ഇവയിൽ പലതും ചരിത്രം എഴുതിത്തുടങ്ങുമ്പോൾ, അവസരോചിതമായി സൂചിപ്പിക്കാം.

Image
Last edited by VED on Sun Feb 11, 2024 1:37 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

33. ഇന്ത്യൻ ഭരണഘടനയുടെ മൗലിക ഘടന

Post posted by VED »

Image

ദക്ഷിണേഷ്യൻ ഉപദ്വീപ് വിട്ട് അൽപ്പനേരം ഇന്ത്യയെന്ന പുതിയ രാജ്യത്തിലേക്ക് കടക്കാം.

ഫ്യൂഡൽ ഭാഷകൾ ഇവിടുള്ള മിക്കവാറും എല്ലാ ഔദ്യോഗിക ചട്ടങ്ങളേയും ഭരണ സംവിധാനങ്ങളേയും സാവധാനത്തിൽ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് പിന്നീട് കൂടുതലായി പ്രതിപാദിക്കാം.

ഈ അവസരത്തിൽ, ഈ അവതാരിക അവസാനിക്കുന്നതിന് മുൻപായി ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ചെറുതായി ഒന്ന് സൂചിപ്പിക്കാം.

മിക്ക സർക്കാർ ഓഫിസ് തൊഴിലാളികളും സാധാരണ പൗരനോട്, പണ്ടുള്ള ജന്മിമാരുടെ കയ്യാളുകൾ കീഴ്ജാതിക്കാരോട് പെരുമാറുന്നത് പോലെയും തരംതാഴ്ത്തിയുള്ള വാക്ക് പ്രയോഗം ഉപയോഗിച്ചുമാണ് പെരുമാറുന്നത്. ഇത് ഒരു അതീവ സങ്കീർണ്ണമായ സംഗതിയായതിനാൽ ഇപ്പോൾ ഇതിലേക്ക് കടക്കുന്നില്ല.

എന്നാൽ ഇന്ത്യൻ ഭരണഘടനയെടുക്കാം. ഇന്ത്യൻ ഭരണഘടയുടെ മൗലികമായ പ്രഖ്യാപനങ്ങൾ പരിശോധിച്ചാൽ, ലോകത്തിലെ ഏറ്റവും പേരുകേട്ട ഭരണഘടനകളോട് താരതമ്യം ചെയ്യാവുന്ന മൌലിക ഘടനയാണ് ഇന്ത്യൻ ഭരണഘടനക്ക് ഉള്ളത് എന്നാണ് തോന്നുന്നത്.

ഈ മൗലിക ഘടന മാത്രമേ ഇവിടെ ചർച്ചക്ക് എടുക്കുന്നുള്ളു.

ഇന്ത്യൻ ഭരണഘടന എഴുതപ്പെട്ടിട്ടുള്ളത് ഇങ്ഗ്ളിഷിലാണ്. ഇത് ആരാണ് എഴുതിയത് എന്നും മറ്റും ഇവിടെ ചർച്ചക്ക് എടുക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പറയാനുണ്ടെങ്കിലും, തൽക്കാലത്തേക്ക് അവയിലേക്ക് കടക്കുന്നില്ല.

ഇന്ത്യയെന്ന രാജ്യത്തിന്‍റെ പരിപാവനമായ വേദഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന. ഇതിൽ ആലേഘനംചെയ്യപ്പെട്ടിട്ടുള്ള ചട്ടങ്ങൾ പ്രകാരം മാത്രമേ ഈ രാജ്യം നടത്തിക്കൊണ്ട് പോകാൻ പാടുള്ളു. അതല്ലാതെ, ആ ചട്ടങ്ങൾക്ക് വിരുദ്ധമായി രാജ്യഭരണം നടത്തുന്നത് ഒരു മതത്തിന്‍റെ പരിപാവന ഇടങ്ങളിൽ കയറി തെമ്മാടിത്തരം കാണിക്കുന്നതിന് തുല്ല്യമാണ്.

Image
Last edited by VED on Sun Feb 11, 2024 1:37 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

34. ബൃട്ടണിലെ അവസ്ഥ

Post posted by VED »

Image

ബൃട്ടണിൽ ഭരണഘടന (Constitution) ഇല്ല. കാലാകാലങ്ങളായി സമൂഹത്തിൽ ഉളവായിവന്ന കീഴ്വഴക്കങ്ങളാണ് അവിടെ കാര്യങ്ങൾ കുറേകാലത്തോളം നടത്തിവന്നിരുന്നത്. എന്നാൽ പുറത്തുനിന്നും ഫ്യൂഡൽ ഭാഷക്കാർ ഇന്ന് ബൃട്ടണിൽ കയറിക്കൂടിയിരിക്കുകയാണ്. ഇനിയങ്ങോട്ട് ബൃട്ടണ് ഇങ്ങിനെയൊരു ഭരണഘടനയില്ലാത്ത അവസ്ഥ മുന്നോട്ടുകൊണ്ട് പോകുവാൻ പറ്റുമോ എന്നു തീർത്തുപറയാനാവില്ല.

എന്നാൽ ഇങ്ഗ്ളണ്ടിലെ സാമൂഹികവും ഭരണപരവും ആയ കീഴ്വഴക്കങ്ങൾ പലതും ഇങ്ഗ്ളിഷ് ഭാഷയിലുള്ള തത്വസംഹിതകൾ രൂപപ്പെടുത്തിയിട്ടുള്ളവയാണ്.

അവിടെ രാജകുടുംബ ഭരണം ഉണ്ടായിരുന്നെങ്കിലും, രാജാവോ റാണിയോ, പൌരന്മാരുടെ വ്യത്യസ്ത സാമൂഹികവും തൊഴിൽപരവും ആയ സ്ഥാനങ്ങൾക്ക് അനുസൃതമായി അവരെ, വ്യത്യസ്തങ്ങളായ You എന്നരീതിയിൽ 'നീ', 'നിങ്ങൾ', 'സാറ്', 'മാഡം', എന്നോ, He/She എന്നതിന് ബദലായി 'അവൻ/അവൾ', 'അയാൾ', 'അദ്ദേഹം', 'അവര്', 'സാർ', 'മാഡം', എന്നൊക്കെയോ, they/them എന്നതിന് ബദലായി 'അവരെന്നും', 'അവന്മാരെന്നും' 'അവറ്റകളെന്നും' വ്യത്യസ്തമായും നിർവ്വചിക്കാറില്ല.

രാജസേവനം നടത്തുന്ന (On Her Majesty's Service), പോലീസ് ഉൾപ്പെടെയുള്ള, സർക്കാർ ഓഫിസുകളും ജനങ്ങളോട് വിവേചനം ചെയ്തുകൊണ്ട് വ്യത്യസ്തമായി പെരുമാറില്ലായിരുന്നു.

(ഇനിയങ്ങോട്ടുള്ള കാര്യം തീർത്തു പറയാനാവില്ല. പുറത്തിനിന്നും വന്ന അന്യഭാഷക്കാരുടെ ഒരു വേലിയേറ്റം തന്നെ ബൃട്ടണിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടരുടെ കൈയിൽ അകപ്പെട്ട ഇങ്ഗ്ളിഷിന്‍റെ നിലവാരംതന്നെ തകർച്ചയുടെ ഭീഷണിയിലാണ്).

സർക്കാർ ഓഫിസ് തൊഴിലാളികൾ സാധാരണ പൗരനേക്കാൾ ഒരു പടി ഉയരത്തിലാണ് എന്ന ധ്വനിയും കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) ഭാഷയിൽ ഇല്ലതന്നെ.

Image
Last edited by VED on Sun Feb 11, 2024 1:38 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

35. ഇന്ത്യൻ പൗരന്‍റെ നൈസർഗികമായ അവകാശങ്ങൾ

Post posted by VED »

Image

ഇന്ത്യൻ ഭരണഘടനയുടെ ആന്തരിക ആത്മാവ് ഇങ്ഗ്ളിഷ് ഭാഷയുടെ സാമൂഹിക തത്വസംഹിതയാണ്. ഇന്ത്യൻ ഭരണഘടനയിൽ പൌരന് മൗലികമായി ചില അവകാശങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ ഇവിടെ സൂചിപ്പിക്കാവുന്നവ നിയമത്തിന് മുന്നിലുള്ള തുല്യതയാണ്, തുല്യമായുള്ള അന്തസ്സുമാണ്. മറ്റൊന്ന് പൗരന് അയാളുടെ അന്തസ്സ് നിലനിർത്താനുള്ള അവകാശമാണ്.

ഈ മുകളിൽ പറഞ്ഞ വെറും നിസ്സാരമെന്ന് തോന്നാവുന്ന രണ്ട് അവകാശങ്ങൾ മാത്രംമതി, ഇന്ത്യൻ ഭരണഘടന ഈ ഉപദ്വീപിലെ പാരമ്പര്യങ്ങൾക്കും, സാമൂഹിക ഘടനയ്ക്കും വിപരീതമാണ് എന്ന് സ്ഥാപിക്കാൻ. കാരണം, ഇവിടുള്ള ഭാഷകൾ ഉച്ചനീചത്വം ഉള്ളവയാണ്. പാരമ്പര്യങ്ങൾ മനുഷ്യർ തമ്മിൽ അറപ്പുള്ളതും, താഴെപ്പെടുന്നവരെ ചവിട്ടീത്താഴ്ത്തുന്നതും ആണ്. സാമൂഹിക ഘടന ഉച്ചനീചത്വം ഉള്ളതാണ്.

ഇന്ത്യൻ ഭരണഘടനയ്ക്ക് ഒരു മൗലിക ഘടനയുണ്ട് എന്ന് ഇന്ത്യൻ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറെ നിയമപരമായ കലഹങ്ങൾ നടന്നിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ, ഇതിലൊന്നും വ്യാപകമായതും ആഴത്തിലുള്ളതും ഈ രാജ്യത്തിലെ പൗരന്‍റെ സാമൂഹിക നിലവാരത്തെ ക്രീയാത്മകമായി ഉന്നമനപ്പെടുത്തുന്നതുമായതും ആയ യാതോരു കാര്യവും ഉണ്ട് എന്ന് തോന്നുന്നില്ല.

കാരണം എന്താണ് ഇന്ത്യൻ ഭരണഘടനയുടെ മൗലികമായ ഘടന എന്നത് കോടതി വ്യക്തമാക്കിയില്ല എന്നാണ് തോന്നുന്നത്.

Image
Last edited by VED on Sun Feb 11, 2024 1:40 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

36. അവകാശങ്ങൾ ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്യുമ്പോൾ

Post posted by VED »

Image

ഇന്ത്യൻ ഭരണ ഘടനയുടെ പ്രീയാംബ്ളിൽ (Preambleളിൽ) (അവതാരികയിൽ) നിന്നും ഉള്ള ചില വാക്കുകളാണ് താഴെ ഉദ്ദരിച്ചിട്ടുള്ളത്. നോക്കുക:

QUOTE: JUSTICE, Social, ———; LIBERTY of thought, expression, belief, faith and worship; EQUALITY of status and opportunity; FRATERNITY assuring the dignity of the individual ——. END of QUOTE.

സാമൂഹീകമായ നീതി,--------അന്തസ്സിലും അവസരത്തിലും ഉള്ള സമത്വം, വ്യക്തിയുടെ അന്തസ്സ് ഉറപ്പു നൽകിക്കൊണ്ടുള്ള സാഹോദര്യം തുടങ്ങിയവ വളരെ വ്യക്തമായ വാക്കുകളിൽ ഈ പ്രീയാംബ്ളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പ്രീയാംബ്ളിൽ നിന്നും ഇന്ത്യൻ ഭരണഘടനയുടെ Spirit അഥവാ പൊരുൾ, സ്വഭാവം, ആദർശം, ആത്മാവ്, മനോഭാവം, മാനസികഭാവം, പ്രാണൻ എന്നിവ കണ്ടെത്താൻ കഴിയുന്നതാണ്.

ഈ ആത്മസത്തയിൽ നിന്നും നേരിട്ട് പിറന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ Article 14: Right to equality before the law. (നിയമത്തിന് മുന്നിൽ സമത്വത്തിനായുള്ള അവകാശം).

ഈ അവകാശത്തെക്കുറിച്ച് നിയമപണ്ഡിത വേദികളിൽ പലവിധ ചർച്ചകളും, ഉപന്യാസങ്ങളും, ബുദ്ധിവൈഭവങ്ങളും നിലവിലുണ്ട്. എന്നാൽ, ഈ അവകാശം ഇങ്ഗ്ളിഷിൽ നിന്നും ഇന്ത്യൻ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുമ്പോൾ അതിന് സംഭവിക്കുന്ന ഭീകരമായ രൂപവ്യത്യാസവും, പരിധികളും ഈ ബുദ്ധിമാന്മാരുടെ മനസ്സിൽ ഉദിക്കുന്നില്ലാ എന്നത് ഭീകരമായ ഒരു വസ്തുതതന്നെയാണ്.

ഇന്ത്യയിൽ കോടതിയിൽ മാത്രമല്ല നിയമം നടപ്പിലാക്കപ്പെടുന്നത്. ഏതൊരു സർക്കാർ ഓഫിസിലേയും ശിപായിവരെ ഇന്ന് ഇതു നടപ്പിലാക്കാൻ വേണ്ടി ഉദ്യമിക്കാൻ താൽപ്പര്യപ്പെടുന്നു. കാരണം, ആളുകളുടെ മേൽ അധികാരം പ്രകടിപ്പിക്കാൻ തരപ്പെടുന്നത് ഇന്ത്യൻ ഭാഷകളിൽ വളരെ സുഖമുള്ള അനുഭൂതിയാണ്.

ഭരണഘടനയിലെ ആർട്ടിക്കിൾ 14 വായിക്കാനോ, പഠിക്കാനോ, അതിന്‍റെ ചേതന മനസ്സിലാക്കാനോ, അവരോട് ഒരു നിയമ പണ്ഡിതനും പറയാനും താക്കീത് നൽകാനും ആയിട്ടില്ലതന്നെ. അവർക്കു തന്നെ ഇതിനെക്കുറിച്ച് കാര്യമായ ഉൾക്കാഴ്ച ലഭിച്ചിട്ടുണ്ടോ എന്നതും സംശയമാണ്. അതുമല്ലെങ്കിൽ, അവർക്ക് ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുന്നതിൽ താൽപ്പര്യം ഇല്ലാ എന്നും ചിന്തിക്കാവുന്നതാണ്.

Image
Last edited by VED on Sun Feb 11, 2024 1:40 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

37. മൂന്ന് വ്യത്യസ്ത നിലവാരത്തിലുള്ള പൗരത്വം

Post posted by VED »

Image

ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വ്യക്തവും അനിഷ്യേധ്യവുമായ മൌലിക വസ്തുത അത് ഇങ്ഗ്ളിഷിൽ എഴുതപ്പെട്ട ഒരു രേഖയാണ് എന്നതാണ്. ഈ വിശുദ്ധ ഗ്രന്ഥത്തിൽ പൗരന് നൽകപ്പെട്ടിട്ടുള്ള പലതരം സമത്വങ്ങളും അന്തസ്സുകളും ഇങ്ഗ്ളിഷിൽ മാത്രമേ ഉള്ളു എന്നുള്ളതാണ് വാസ്തവം.

മൂന്ന് പൗരന്മാർ പോലീസ് സ്റ്റേഷനിൽ ചെന്നാൽ, അവരെ മൂന്നുപേരെയും അവരുടെ തൊഴിലിനെ അടിസ്ഥാനപ്പെടുത്തി, നീയെന്നും (എടാ, എടീ, എന്താടാ, എന്താടീ തുടങ്ങിയവയും), നിങ്ങളെന്നും, സാർ എന്നും വ്യത്യസ്തമായും വിവേചനപരമായും പോലീസ് വകുപ്പിലെ ജീവനക്കാർ വിളിച്ചാൽ, അത് ഇന്ത്യൻ ഭാഷകളിൽ ഒരു തെറ്റുള്ളകാര്യമല്ല.

സംബോധനയ്ക്കും പരാമർശത്തിനുമായി വ്യത്യസ്തമായ വാക്കുകൾ ഉപയോഗിക്കുമ്പോൾ, ഇരിക്കുക, നിൽക്കുക, കുനിയുക, എന്നതിൽ വ്യത്യസ്തമായിത്തന്നെ ആഗതൻ പെരുമാറേണ്ടിവരും. അയാളോട ചോദിക്കുന്ന കാര്യങ്ങളുടെ നിലവാരത്തിലും, അവയ്ക്ക് ഉപയോഗിക്കപ്പെടുന്ന സ്വരത്തിലും വ്യത്യാസം ഉണ്ടായിരിക്കും. അയാൾക്ക് വെറുതെ ഏതാനും അടി മുഖത്ത് നൽകിയാൽ അത് ഗുരുതരമായ തെറ്റോ അല്ലെങ്കിൽ നിസ്സാരമായ ഒരു പ്രവർത്തിയോ ആണ് എന്ന് തീരുമാനിക്കുന്നതും ഈ വാക്യ പ്രയോഗങ്ങളാണ്.

അല്ലാതെ പൊലിസ് ആക്റ്റിലെ വകുപ്പുകൾ അല്ലാ എന്നതാണ് ഈ രാജ്യത്തിലെ യാഥാർത്ഥ്യം. ഈ ആക്റ്റിലെ വകുപ്പുകൾക്കാണ് പ്രസക്തി എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ, അയാൾക്കുള്ള വിവരം അയാളുടെ സ്കൂളിലേയും കോളജിലേയും വിഢ്ഡിത്തം നിറച്ച് വച്ചിരിക്കുന്ന സിവിക്ക്സ് പാഠപുസ്തകത്തിൽ നിന്നും മാത്രം ലഭിച്ചിട്ടുള്ളതാവാം.

എന്നാൽ, ഇത്തരം ഹീനമായ വിവേചനാപരമായ പ്രവർത്തികൾ ഇങ്ഗ്ളിഷിൽ എഴുതപ്പെട്ടിട്ടുള്ള ഭരണഘടന പ്രകാരം, ഗുരുതരമായ ഹറാം പ്രവർത്തിയാണ്. വിശുദ്ധ ഗ്രന്ഥത്തിന് ചില്ലിക്കാശിന്‍റെ വില നൽക്കാത്ത ഇടപാടാണ്.

സർക്കാർ ജീവനക്കാരൻ ഭരണഘടനയോട് തന്നെ 'നീ പോടാ' എന്ന് പറഞ്ഞത് മാതിരിയാണ്.

എന്നാൽ മിക്ക പൗരന്മാർക്കും പോലീസുകാർക്കും ഇങ്ഗ്ളിഷ് അറിയില്ല. ഇങ്ങിനെ ഒരു പ്രശ്നം ഉള്ളതായി ചിന്തിക്കാനേ ആവില്ല. അറിഞ്ഞാൽത്തന്നെ ഈ ഗുരുതരമായ ചെയ്തിയെ എങ്ങിനെയാണ് വ്യാഖ്യാനിക്കേണ്ടത് എന്ന് അറിയില്ല. എന്നാൽ ചെറുതായി സൂചിപ്പിച്ചാൽ, ഭരണഘടന മനസ്സിലാക്കൻ പറ്റാത്തവരാണ് ഇവിടെ ഭരണം നടത്തുന്നത് എന്ന് പറയാമെന്ന് തോന്നുന്നു. ഇങ്ങിനെയുള്ള ആളുകളാണ് ഭരണയന്ത്രത്തിൽ ജോലിചെയ്യുന്നത് എന്നും തോന്നുന്നു.

Image
Last edited by VED on Sun Feb 11, 2024 1:41 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

38. നിഗൂഡ കോഡുകൾ നിർവ്വീര്യമാക്കുന്നതെങ്ങിനെ

Post posted by VED »

Image

ഇന്ത്യൻ ഭരണഘടനയുടെ മൗലിക ഘടനയെ മാറ്റാൻ പാടില്ലാ എന്ന നിലപാട് സുപ്രീം കോടതി എടുത്തിട്ടുണ്ട്. ഇങ്ങിനെ വരുമ്പോൾ, ഇങ്ഗ്ളിഷ് ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളതും, ഇങ്ഗ്ളിഷ് ഭാഷയിൽ ഉള്ളതുമായ അവകാശങ്ങൾക്കുവേണ്ടി ചട്ടം കെട്ടുന്നതുമായ ഭരണഘടനയെ ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്ത്, അതിന് നിയമ സാധുത നൽകിയതിലുള്ള ഗുരുതരമായ അശൂദ്ധമാക്കലിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.

പണ്ടൊരിക്കൽ ഈ എഴുത്തുകാരൻ, ഒരു വേദ പണ്ഡിതൻ എഴുതിയ വേദമന്ത്രങ്ങളെക്കുറിച്ചുള്ള മലയാളത്തിലെഴുതപ്പെട്ട ഒരു ഗ്രന്ഥം ഇങ്ഗ്ളിഷിലേക്ക് തർജ്ജമ ചെയ്തിരുന്നു. വേദ മന്ത്രങ്ങളുടെ വാക്യാർത്ഥം ഇങ്ഗ്ളിഷ് വാക്കുകളിൽ എഴുതിയപ്പോൾ, അവയക്ക് യാതോരു മാന്ത്രിക ശക്തിയും കണ്ടില്ല.

അതുപോലെ തന്നെ ഇസ്ളാം മതസ്തരുടെ ബിസ്മില്ല എന്ന മന്ത്രം മലയാളത്തിലും ഇങ്ഗ്ളിഷിലും തർജ്ജമചെയ്ത് ചൊല്ലിയാൽ എങ്ങിനെയിരിക്കും എന്നതിനെക്കുറിച്ച് തീർത്ത് പറയാനുള്ള വിവരം ഇല്ല.

ഇവയുടെയെല്ലാം മൗലികമായ ഭാഷകളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള നിഗൂഡ കോഡുകൾ ഭാഷ മാറുമ്പോൾ നിർവ്വീര്യമാകാൻ ഇടയുണ്ട്.

ഈ സംഗതി വളരെ ചെറിയൊരു ചിത്രീകരണത്തിലൂടെ വ്യക്തമാക്കാവുന്നതാണ്.

ഇങ്ഗ്ളിഷിലെ He beat him എന്ന വാക്യം നോക്കുക.

ഈ വാക്യത്തെ ഫ്യൂഡൽ ഭാഷകളിൽ പലതായി തർജജമചെയ്യാവുന്നതാണ്. ഈ ഉദാഹരണങ്ങൾ നോക്കുക.

1. അവൻ അദ്ദേഹത്തെ അടിച്ചു.

2. അദ്ദേഹം അവനെ അടിച്ചു.

അവൻ അദ്ദേഹത്തെ അടിച്ചാൽ, അത് യാതോരു രീതിയിലും മാപ്പ് നൽകാനാവാത്ത കുറ്റമാണ്.

അദ്ദേഹം അവനെ അടിച്ചാൽ, അവന് അർഹതപ്പെട്ട അടിയാണ്. അവന് ഒന്നുംകൂടി കൊടുക്കേണ്ടാതായിരുന്നു എന്ന് ചുറ്റുമള്ളവർ മനസ്സിലാക്കാം.

ഈ ഒരു പ്രശ്നം ഈ ഉപദ്വീപിലെ സമൂഹത്തിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്.

ഇങ്ഗ്ളിഷിലെ നിസ്സാരമായ ഒരു വാക്യത്തെ ഭീബത്സമായ രീതിയിൽ മാറ്റിമറിക്കുകയും, ആളുകളെ പല നിലവാരങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്യപ്പെടുന്നു.

കുറച്ചുപേരെ മുകളിൽ സ്ഥാപിക്കുകയും അവർക്കും അവരുടെ വാക്കുകൾക്കും അവരുടെ ചെയ്തികൾക്കും ദിവ്യത്വം നൽകുകയും, മറ്റുള്ളവരെ തരംതാഴ്ത്തുകയും കൊള്ളരുതാത്തവരും ആക്കുന്ന ഭാഷകളിലേക്ക് ഇന്ത്യൻ ഭരണഘടനയെ തർജ്ജമ ചെയ്യാൻ പാടുണ്ടോ?

ഇത് മൗലികമായ വിശുദ്ധ ഗ്രന്ഥത്തെ പങ്കിലമാക്കുന്ന നീച പ്രവർത്തിയല്ലെ?

ഇങ്ങിനെയൊരു പ്രവർത്തിക്ക് കൂട്ടുനിൽക്കുന്നത് ചെകുത്താന് കൂട്ടുനിൽക്കുന്നതിന് തുല്യമല്ലെ?

ഈ വിഷയത്തെക്കുറിച്ച് ഇനിയും പലതും പറയാനാവും. അതിന് ഇവിടെ സാവകാശം ഇല്ല. എന്നാൽ, ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് കേരള ഹൈകോടതിയിൽ ഫ്യൂഡൽ ഭാഷകൾ നിർബന്ധിച്ച് പഠിപ്പിക്കുന്നതിന് എതിരായി 2011ൽ ഒരു റിറ്റ് ഹരജി ഈ എഴുത്തുകാരൻ നൽകിയിരുന്നു. ഇതിലെ വാദഗതികൾ പൂർണ്ണമായും ഈ ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്.

Image
Last edited by VED on Sun Feb 11, 2024 1:41 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

39. എളുപ്പപ്പണികളിലൂടെ കാര്യങ്ങൾ നേടാനായുള്ള വെമ്പൽ

Post posted by VED »

Image

ഇന്ന് ഇന്ത്യൻ ഭരണഘടന, അതിന്‍റെ ആത്മസത്തയെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും യാതോരു കഴിവും ഉത്സാഹവും, താൽപ്പര്യവും ഇല്ലാത്ത കുറേ ആളുകളുടെ കൈയിൽപ്പെട്ട് അലങ്കോലപ്പെട്ടുപോയിക്കൊണ്ടിരിക്കുയാണ്.

ഉൽകൃഷ്ടമായതും, ഈ ഉപദ്വീപിൽ പാരമ്പര്യമായി ഇല്ലാത്തതുമായ ആശയങ്ങളും, മനുഷ്യവ്യക്തിത്വങ്ങളും, മറ്റും പ്രഖ്യാപിക്കുന്ന ഈ ഗ്രന്ഥത്തെ ഉൾക്കൊള്ളാനായി ജനങ്ങളുടെ മാനസിക നിലവാരം ഉയർത്തുന്നതിന് പകരം, ഈ കൂട്ടർ എളുപ്പപ്പണികളിലൂടെ കാര്യങ്ങൾ നേടാനായി വെമ്പൽകൂട്ടുകയാണ്.

ജനങ്ങളുടെ ഇങ്ഗ്ളിഷ് നിലവാരം ഉയർത്തുന്നതിന് പകരം, ഭരണഘടനയെ ജനങ്ങളുടെ നിലവാരം കുറയ്ക്കുന്ന അതേ ഹീന കോഡുകൾക്ക് പിടികൂടുവാൻ അവസരം ഒരുക്കുകയാണ് ഇന്നുള്ള ഭരണ കർത്താക്കൾ ചെയ്യുന്നത്.

ഇതിന്‍റെ മുന്നോടിയായിട്ടാണ് ഭരണഘടനയെ ഹിന്ദിയിലേക്കും മറ്റ് ഫ്യൂഡൽ ഭാഷകളിലേക്കും തർജ്ജമ ചെയ്തുതുടങ്ങിയത്. ഇത് ഒരു വൻ ജനകീയ സംരഭം ആണ് എന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കിക്കുന്നു. ജനങ്ങളും അതിന് കൈയ്യടി നൽകുന്നു. കാരണം, ഇങ്ഗ്ളിഷിൽ നിന്നും ഭരണഘടന ഫ്യൂഡൽ ഭാഷകളിലേക്ക് സ്ഥാനച്ചലനം നടത്തിയാൽ, അതിനോടൊപ്പം ജനങ്ങളുടെ പലവിധ അന്തസ്സുകളും അന്തസ്സുകൾക്കായുള്ള അവകാശങ്ങളും അസ്തമിക്കും എന്ന് അവർ അറിയുന്നില്ല.

'ഇന്ത്യൻ' സംസ്ക്കാരത്തിന് അനുസൃതമായി ഭരണഘടന തിരുത്തിയെഴുതും എന്ന് ഇന്ന് രാഷ്ട്രീയ നേതാക്കളുടെ പ്രഖ്യാപനങ്ങൾ വന്നുകഴിഞ്ഞു എന്ന് അറിയുന്നു.

'ഇന്ത്യൻ' സംസ്ക്കാരത്തിന് അനുസൃതമായി തിരുത്തിയെഴുതപ്പെടുന്ന ഭരണഘടനയുടെ ആത്മസത്ത എന്തായിരിക്കും എന്ന് അടുത്ത എഴുത്തിൽ സൂചിപ്പിക്കാൻ ശ്രമിക്കാം.

'ഇന്ത്യൻ' ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ട ഭരണ ഘടന ഈ എഴുത്തുകാരൻ നേരിട്ട് കണ്ടിട്ടില്ല. അത് പോലെ തന്നെ നിയമങ്ങളും മറ്റ് വകുപ്പുകളും ഫ്യൂഡൽ ഭാഷകളിൽ എഴുതപ്പെട്ടത് കാര്യമായ അളവിൽ കണ്ടിട്ടില്ല.

ഈ വക നിയമങ്ങളിൽ, You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകൾ ഫ്യൂഡൽ ഭാഷകളിൽ പരാമർശിക്കപ്പെടുമ്പോൾ, അവ വ്യത്യസ്ത നിലവാരങ്ങളിൽ നാലുപാടും തെറിച്ച് മാറിനിൽക്കില്ലെ?

വടക്കൻ ഇന്ത്യൻ കോടതികളിൽ സാധാരണക്കാരൻ തൂ, തും, ഉസ്സ് എന്ന പദങ്ങൾക്കല്ലെ അർഹതപ്പെടുള്ളു? പദവിയുള്ളവരെ ഈ പദങ്ങളിൽ നിർത്താനും ആവില്ല. ഇങ്ങിനെയുള്ള ഒരു സാഹചര്യം ഒരുക്കുന്ന കോടതികൾത്തന്നെ ഭരണഘടനാപരമായി നോക്കുമ്പോൾ, കോടതികളാണ് എന്ന് അംഗീകരിക്കാനാവുന്ന സംവിധാനങ്ങളാണോ?

നാടിലെ സംസ്ക്കാരത്തിന് അനുസൃതമായാണ് കാര്യങ്ങൾ നടത്തുന്നത് എങ്കിൽപ്പിന്നെ, ഭരണഘടനയും നിയമങ്ങളും മറ്റും ആവശ്യമുണ്ടോ?

Image
Last edited by VED on Sun Feb 11, 2024 1:42 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

40. പ്രാദേശിക സംസ്ക്കാരത്തിന് അനുസൃതമായുള്ള ഭരണഘടന

Post posted by VED »

Image

ഇന്ത്യൻ ഭരണഘടനയെ പ്രാദേശിക സംസ്ക്കാരത്തിന് അനുസൃതമായി തിരുത്തിയെഴുതിയാൽ, തികച്ചും വ്യത്യസ്തമായ ഒരു മനോവികാരം ഉള്ള ഒരു ഭരണഘടനയാണ് ഉളവാകുക.

വ്യക്തികൾ നിയമത്തിന് മുന്നിൽ തുല്യരല്ല എന്ന പ്രാദേശിക ഭാഷകളിലെ യാഥാർത്ഥ്യം ലിഖിത രൂപത്തിൽ വരും.

'അവനേയും'('അവളേയും)' 'അദ്ദേഹത്തേയും' ഒരേ നിലവാരത്തിൽ വീക്ഷിക്കുവാൻ ആകില്ല എന്നുള്ളത് ഒരു നിത്യസത്യവും പരമയാഥാർത്ഥ്യവും നീതി നർവ്വഹണത്തിന്റേയും ഭാഗവും ആവും.

'അവൻ'('അവൾ') പലവേദികളിലും എഴുന്നേറ്റ് നിന്ന് 'അദ്ദേഹത്തെ' വന്ദിക്കേണം. ഇത് ചെയ്യാത്തവർക്ക് നീതിമാത്രമല്ല, മറ്റ് പലതും നിഷേധിക്കപ്പെടും. സർക്കാർ ഓഫിസ് ജീവനക്കാർ 'അദ്ദേഹത്തിന്‍റെ' വാക്കുകളെ മാനിക്കും. 'അവന്‍റെ' ('അവളുടെ') വാക്കുകൾക്ക് പുല്ലിന്‍റെ വിലനൽകും. പോലീസ് വകുപ്പ് ജീവനക്കാരും ഇത് തന്നെ ചെയ്യും.

'അദ്ദേഹത്തിന്' ആദരവ് നൽകും. 'അവനെ'/'അവളെ' ഞെട്ടിക്കും. കഴിയുമെങ്കിൽ ഒന്ന് മെനക്കെടുത്തുകയോ, കായികമായി ഒന്ന് കൈകാര്യം ചെയ്യുകയോ ചെയ്യും.

രേഖകളിലും (Files) എഫ് ഐ ആറിലും, മറ്റ് റിപ്പോർട്ടുകളിലും മറ്റും ആളുകളെ തരംതിരിച്ച് നിർവ്വചിക്കപ്പെടും. 'അദ്ദേഹവും' 'അവനും' നിയമത്തിന് മുന്നിൽ ഏറ്റുമുട്ടിയാൽ, 'അവന്‍റെ' കാര്യം പരിതാപകരമാകും.

'അദ്ദേഹത്തിന്' 'അവനോട്'/'അവളോട്' പലതും ആവശ്യപ്പെടാം. പരിധികളില്ലാതെ. അത് നൽകാൻ ബാധ്യസ്ഥരായിരിക്കും 'അവൻ'/'അവൾ'. ആവില്ല എന്ന് 'അവൻ'/'അവൾ' പറഞ്ഞാൽ, ഗുരുതരമായ തെറ്റും തെമ്മാടിത്തവും ആയിരിക്കും.

പ്രാദേശിക സ്ക്കൂളുകളിൽ അദ്ധ്യാപകൻ കയറിവന്നാൽ, കുട്ടികൾ യാന്ത്രികമായി എഴുന്നേൽക്കുന്നുണ്ട്. ഇത് ചെയ്യാൻ തയ്യാറാവാത്ത വിദ്യാർത്ഥികൾ തെമ്മാടികളാണ് എന്ന് അദ്ധ്യാപകർ നിർവ്വചിക്കുന്നു. അവർ മറ്റ് രീതിയിൽ എത്ര നല്ലവരാണെങ്കിൽ കൂടി. അതുപോലയാണ് മുകളിൽ പറഞ്ഞ കാര്യങ്ങൾ.

ഈ സമൂഹിക പ്രത്യയശാസ്ത്രം ലിഖിത രൂപത്തിലുള്ള ചട്ടത്തിന്‍റെ പിൻബലത്തോടുകൂടി രാജ്യത്തിലെ എല്ലാവിധ സർക്കാർ തൊഴിലാളികളും ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ വെമ്പൽകൊള്ളും.

വാസ്തവം പറയുകയാണെങ്കിൽ, ഈ വിധം തന്നെയാണ്, പ്രദേശിക ഭാഷയിൽ ഭരണയന്ത്രം നടക്കുന്ന മിക്ക സർക്കാർ ഓഫിസുകളിലും കാര്യങ്ങൾ ഇന്ന് നടക്കുന്നത്.

ഇങ്ങിനെയല്ലാതുള്ള ഒരു അനുഭവം ഇങ്ഗ്ളിഷ് ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന ഇടങ്ങളിൽ മാത്രമേ ഇന്ന് ബാക്കിയായി നിലകൊള്ളുന്നുള്ളു. എന്നാൽ ഈ ഇങ്ഗ്ളിഷ് അന്തരീക്ഷം ഈ രാജ്യത്തിലെ 95ശതമാനം ആളുകളും അനുഭവിച്ചിട്ട് കൂടിയുണ്ടാവില്ല.

എന്നാൽ, കാര്യങ്ങൾ ഇങ്ങിനെയല്ല വേണ്ടത്, മറിച്ച്, പൊതുജനത്തിന്‍റെ വെറും തൊഴിലാളികളാണ് സർക്കാർ ഓഫിസുകളിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാർ എന്ന വിവരം ഇന്ന് ബാക്കിവരുന്ന 5 ശതമാനം പേരിൽത്തന്നെ ഒരു ചെറിയ ശതമാനത്തിന് മാത്രമേ സങ്കൽപ്പിക്കാൻ പോലും പറ്റുള്ളു.

കാരണം, ഈ നാട്ടിൽ ആരേയും 'അവൻ' ('അവൾ') - അദ്ദേഹം എന്ന രീതിയിൽ വേർതിരിക്കാൻ ആവില്ല എന്ന് ഇങ്ഗ്ളിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവർക്ക് മാത്രമേ തിരിച്ചറിയാൻ ആവുള്ളു.

പ്രാദേശിക ഭാഷകളിൽ 'അദ്ദേഹം'/'അവർ' എന്നും 'അവൻ'/'അവൾ' എന്നും വെവ്വേറെയായി തരം തിരിക്കപ്പെടുന്നവർ ഇങ്ഗ്ളിഷിൽ വെറും ഒറ്റനിലവാരത്തിലുള്ള 'He'/'She' മാത്രമാണ് എന്ന അതി ഗംഭീരമായ സാമൂഹിക രൂപകൽപ്പനാ കോഡ് ഇങ്ഗ്ളിഷിൽ മാത്രമേ ഉള്ളു.

Image
Last edited by VED on Sun Feb 11, 2024 1:42 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

41. ചരിത്രത്തിൽ നിന്നും ഒരു ജനകീയ മുന്നേറ്റത്തിന്‍റെ കഥ

Post posted by VED »

Image

ഈ ഉപദ്വീപിന്‍റെ വടക്ക്-കിഴക്കായി രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ പറയുന്ന മഗധാ രാജ്യത്തിൽ, ജനങ്ങളുടെ കാര്യങ്ങൾ നോക്കുവാനായി പല മഹാമന്ത്രിമാരെയും (Mahapatras) അശോക രാജാവ് നിയമിച്ചിരുന്നു. ഇക്കൂട്ടർ ഓരോ പ്രദേശങ്ങളിലും വർഷത്തിൽ ഒരു പ്രാവശ്യം വൻ ആൾ ബലത്തോടുകൂടി ഒരാഴ്ചത്തേക്ക് വന്ന് തമ്പടിക്കും. ആ ഒരാഴ്ച ആ ചുറ്റുപാടിലുള്ള ഗ്രാമീണരുടെ കഷ്ടകാലമായിരിക്കും.

ഈ കൂട്ടർ ചോദിക്കുന്നതെല്ലാം നൽകേണം. ഈ ഉപദ്വീലിലെ രാജാധികാരം കൈയിലുള്ള ആളുകൾ ഒരു വീട്ടിൽ കയറി എന്തെല്ലാം ചോദിക്കും എന്ന് പ്രത്യേകിച്ച് എണ്ണിപ്പറയേണ്ടതില്ല.

ഈ ഉദ്യോഗസ്ഥരുടെ കടന്നുകൈയ്യേറ്റം എല്ലാ പ്രദേശങ്ങളിലേയും ജനങ്ങൾ സഹിക്കുകയാണ് ചെയ്തത്. ഇന്ന് മിക്ക സർക്കാർ ഓഫിസുകളിലേയും പെരുമാറ്റം ജനം ഒറ്റക്കൊറ്റക്ക് നിന്ന് സഹിക്കുന്നത് പോലെ.

എന്നാൽ, തക്ഷശിലയിൽ ജനം സംഘടിച്ച്, ഈ മഹാമന്ത്രിമാരുടെയും അവരുടെ കൈയ്യാളുകളുടെയും തലവെട്ടി.

തക്ഷശിലയിലെ പൊതുഭാഷയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് അറിയില്ല.

അശോക രാജാവ് സൈന്യത്തെ ഇറക്കി ജനകീയ വിപ്ളവത്തെ അടിച്ചമർത്തി. ഉദ്യോഗസ്ഥരെന്ന 'അദ്ദേഹങ്ങളെ' ജനം ബഹുമാനിക്കുകയും അവർ ചോദിക്കുന്നതെല്ലാം അവർക്ക് കൊടുക്കുകയും ചെയ്യേണം എന്നാണ് ഫ്യൂഡൽ ഭാഷകളിലെ ലിഖിതവും അലിഖിതവുമായ ചട്ടം.

ഇന്ത്യയിൽ ഭരണഘടന ഇന്ത്യൻ സംസ്ക്കാരത്തിന് അനുസൃതമായി തിരുത്തി എഴുതിയാൽ, ഇതാണ് സംജാതമാകാൻ പോകുന്ന സാമൂഹിക യാഥാർത്ഥ്യം.

രാജ്യത്തിനും രാജാവിനും മറ്റും വൻ പ്രത്യയശാസ്ത്രങ്ങളും മറ്റും ഉണ്ടാവും. എന്നാൽ, ജനങ്ങളും ഭരണചക്രത്തിൽ തൊഴിൽ ചെയ്യുന്നവരും തമ്മിൽ സംസാരിക്കുന്നത് ഫ്യൂഡൽ ഭാഷകളിൽ ആകുമ്പോൾ, എത്ര മഹനീയമായ പ്രത്യയശാസ്ത്രം ഉണ്ടെങ്കിലും, കാര്യങ്ങൾ ഭാഷാകോഡുകൾക്ക് അനുസൃതമായാണ് നടക്കുക.

അശോകന്‍റെ പ്രാദേശിക ഭാഷ പാലിയും പ്രാകൃതും ആയിരുന്നു എന്ന് പറയപ്പെടുന്നു. സംസ്കൃതവുമായി ഇവയ്ക്ക് ബന്ധമില്ലായെന്നും സൂചിപ്പിക്കപ്പെട്ടുകാണുന്നു.

Image
Last edited by VED on Sun Feb 11, 2024 1:42 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

42. പുതിയ സവർണ്ണർ

Post posted by VED »

Image

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിന്‍റെ സാമൂഹികവും ഭാഷാപരവും ആയ സംസ്ക്കാരം പുതുതായി ജനിച്ച ഇന്ത്യ, പാക്കിസ്ഥാൻ, ബെങ്ഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലേയും അനൌപചാരിക സംസ്ക്കാരം ആയിരിക്കും.

പലതും കുറച്ചു കാലത്തോളം ഇങ്ഗ്ളിഷിന്‍റെ സമത്വാധിഷ്ഠിതമായ (egalitarian) സംസ്ക്കാരപരമായി ഔപചാരികമായി ചിലയിടങ്ങളിൽ നടന്നിരുന്നു. ഉദാഹരണത്തിന്, ഇങ്ഗ്ളിഷ് ഭരണം ഉണ്ടായിരുന്ന മലബാറിൽ പല ഔദ്യോഗിക കീഴ്വഴക്കങ്ങളും ഈ രീതിയിലായിരുന്നു. സ്വതന്ത്ര രാജ്യമായി നിലനിന്നിരുന്ന തിരുവിതാംകൂറിൽ ഈ കാര്യങ്ങൾ ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല.

ഇനിയങ്ങോട്ട് ഈ ഉപദ്വീപിലെ പ്രാദേശിക സംസ്ക്കാരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ, വാരാവുന്ന വ്യത്യാസങ്ങളുടെ നിഴുലുകൾ രാജ്യത്തുടനീളം പരന്നു കഴിഞ്ഞിട്ടുണ്ട്.

ബ്രാഹ്മണരിൽ പല നിലവാരങ്ങൾ ഉണ്ട്. ഏറ്റവും ഉയരത്തിൽ ഉള്ളത് ഐഏഎസ്, ഐപിഎസ് നിലവാരത്തിന് തുല്യരായ, ഏറ്റവും ഉയർന്ന പൂജാരികളായ ബ്രാഹ്മണ തമ്പുരാന്മാർ.

അവർക്ക് കീഴിലായി നമ്പൂതിരിപ്പാട്, വിശിഷ്ടരായി അറിയപ്പെടുന്ന ഭട്ടതിരിയും മറ്റും. പിന്നെ സാമാന്യ ബ്രാഹ്മണർ. അവർക്ക് കീഴിലായി നമ്പി തുടങ്ങിയവർ. അവർക്ക് കീഴിൽ ശാന്തിക്കാർ അഥവ എമ്പ്രാൻ. പിന്നെ നമ്പൂരി (സപഗ്രസ്ഥൻ). ഏറ്റവും താഴെയായി പാപിഷ്ടരായ ബ്രാഹ്മണർ. (ഇത് ആധികാരികമായ വിവരം അല്ല. പിശകുണ്ടാകാം).

ഇന്നത്തെ ഉദ്യോഗസ്ഥ വർഗ്ഗവുമായി ഈ ബ്രാഹ്മണ നിലവാരങ്ങളെ താരത്മ്യപ്പെടുത്തുകയാണെങ്കിൽ, ഇന്നുള്ള ഇന്ത്യൻ പോലീസ് വകുപ്പിലെ ഇൻസ്പെകടർ നിലവാരം ഏറ്റവും കീഴെവരുന്ന ബ്രാഹ്മണർക്ക് നൽകാനാവും. ഏറ്റവും ഉയരങ്ങളിലുള്ള ബ്രഹ്മണരെ ഐഏഎസ് - ഐപിഎസ് കാരുമായി താരതമ്യം ചെയ്യാവുന്നതാണ്.

ഇവർക്ക് കീഴിലായി വരുന്ന ബ്രാഹ്മണർക്കും നായന്മാർക്കും ഇടയിൽപ്പെടുന്ന അമ്പലവാസി, ഉണ്ണി, നമ്പീശൻ, പിശാരടി, വാരിയൻ, ചാക്കിയാർ, നമ്പിയാർ തുടങ്ങിയവരെ ഇൻസ്പെകടർക്കും കോൺസ്റ്റബ്ളിനും ഇടയിൽ ഉള്ള ഏഎസ്ഐ, ഹെഡ് കോൺസ്റ്റബ്ൾ തുടങ്ങിയവരുമായി താരതമ്യം ചെയ്യാവുന്നതാണ്.

ഇവരുടെയെല്ലാം ആജ്ഞാനുവർത്തിയായി വരുന്ന നായന്മാരെ കോൺസ്റ്റബ്ൾമാരുമായി താരതമ്യം ചെയ്യാവുന്നതാണ്.

നായന്മാരാണ് കീഴ് ജാതിക്കാരുടെ മേൽ നേരിട്ടുള്ള കായികവും ശബ്ദപരമായും അധികാരം കാട്ടിയിരുന്നത്.

ഇനി പറയാനുള്ളത് കീഴ് ജാതിക്കാർക്ക് തുല്യരായി കാണാവുന്ന പൊതുജനം എന്ന സാധാരണ പൗരനെക്കുറിച്ചാണ്.

അത് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.

Image
Last edited by VED on Sun Feb 11, 2024 1:43 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

43. രാഷ്ട്രം ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് കീഴടങ്ങുമ്പോൾ

Post posted by VED »

Image
രാഷ്ട്രം ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് കീഴടങ്ങുമ്പോൾ, ഇത്രയും നാൾ സാമൂഹികാന്തരീക്ഷത്തെ സമത്വാധിഷ്ഠിതമായി (egalitarian) നിലനിർത്താനായി പ്രവർത്തിച്ച ഇന്ത്യൻ ഭരണഘടനയുടെ പ്രവർത്തനങ്ങളും ധർമ്മശാസ്ത്രങ്ങളും പാഴ്വേലയായി മാറും.

ഇന്ത്യൻ ജനങ്ങളുടെ സാമൂഹിക രൂപകൽപ്പന, നിരപ്പുള്ള സാമൂഹികാന്തരീക്ഷത്തിൽനിന്നും പൂർണ്ണമായും മാറി, പലതട്ടുകളുള്ളതും, പിരമിഡ് രൂപത്തിലുള്ളതും, ആയ അനവധി ഘടകങ്ങളായ രൂപഘടന കൂടുതൽ ഉറപ്പിക്കപ്പെടും.

സർക്കാർ ജോലി എന്നുള്ളത് പണ്ട് കാലങ്ങളിൽ ഉള്ള ജന്മിത്വത്തിന് തുല്യമാകും. അതായത് കുറച്ച് വൻ ജന്മിമാരും, അവർക്ക് കീഴിലായി കുറെ കുട്ടിജന്മിമാരും, അവർക്കെല്ലാം കീഴെയായി അനവധി കൈയ്യാളുകളും.

ഈ കൈയ്യാളുകളുമായി ഇന്നുള്ള പോലീസ് ഇൻസ്പെടർ, ഏഎസ്ഐ, ഹെഡ് കോൺസ്റ്റബ്ൾ, കോൺസ്റ്റബ്ൾ എന്നിവരേയും, സർക്കാർ ഓഫിസിലെ ഓഫിസ് സൂപ്രണ്ടുമാരെയും ക്ളാർക്കുമാരെയും (ഗുമസ്തന്മാരെയും) പ്യൂണുകളെയും താരതമ്യപ്പെടുത്താനാവുന്നതാണ്. സർക്കാർ സേവനത്തിലെ ഏറ്റവും പരുക്കൻ പെരുമാറ്റം പൊതുവെ ഇവരിൽ നിന്നുമാണ് പൊതുജനത്തിന് ലഭിക്കുക.

അതേ സമയം ഇവരേക്കാൾ ഉയരത്തിൽ ഉള്ളവരുമായി പൊതുജനത്തിന് അടുക്കാൻ പറ്റില്ലതന്നെ. പലവിധ തടസ്സങ്ങളും മറ്റും ഉള്ള ഒരുതരം അയിത്തം മിക്ക ആളുകളെയും ഇവരുമായി അടുക്കുന്നതിന് തടസ്സമായി നിലനിൽക്കും.

പഴയ കാല ജാതി വ്യവസ്ഥയുടെ പലവിധ ഭാവങ്ങളും ഇന്ന് സർക്കാർ തൊഴിലാളികളും ജനങ്ങളും തമ്മിൽ നിലനിൽക്കുന്നുണ്ട്.

REV. Samuel Matter എഴുതിയ Native Life in Travancoreൽ, തിരുവിതാംകൂർ രാജ്യത്തിൽ ഉണ്ടായിരുന്ന ജാതിവ്യവസ്ഥയുടെ കാഠിന്യം വളരെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. ഈ ചിത്രീകരണത്തിലെ വ്യക്തികളെ മാറ്റി ഒരു പക്ഷത്ത് ഇന്നത്തെ സർക്കാർ ഓഫിസ് തൊഴിലാളികളും മറു പക്ഷത്ത് ഇന്നുള്ള പൊതുജനവും ആയി കഥാപാത്രങ്ങളെ മാറ്റിയാൽ, അന്നത്തെ ജാതി വ്യവസ്ഥ ഇന്നുള്ള സർക്കാർ ഓഫിസ് തൊഴിലാളികളും സാധാരണ പൗരനും തമ്മിലുള്ള ബന്ധത്തിന്‍റെ സാമാന്യമായ ചിത്രീകരണമായി കാണാവുന്നതാണ്.

ഈ തരം അയിത്തങ്ങൾക്ക് ആരെയും കുറ്റം പറയാൻ ആവില്ലതന്നെ. കാരണം, ആളുകൾ ഭാഷയുടെ രൂപകൽപ്പനാ കോഡുകൾക്ക് അനുസൃതമായി ചിട്ടപ്പെടുത്തപ്പെടുകയാണ്. അവരോരോരുത്തർക്കും ലഭിച്ചിട്ടുള്ള സ്ഥാനത്തിൽ (Slots) നിന്ന്കൊണ്ട് ആ സ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഭാഷാ കോഡുകൾ പ്രകാരം ഓരോരുത്തരും പെരുമാറും. ഇടപഴകും. പ്രതികരിക്കും. പരുക്കനും മൃദലനും ആവും. ഞെട്ടിക്കും. വിധേയത്വം കാണിക്കും. കൈക്കൂലി വാങ്ങിക്കും. കൈക്കൂലി നൽകും. വ്യക്തികളോട് വിവേചനം കാണിക്കും. ബഹുമാനം ലഭിക്കുന്നതിൽ സായൂജ്യം കണ്ടെത്തും. അധമത്വം പ്രകടിപ്പിക്കുന്നതിൽ ആത്മസംതൃപ്തിയും കാര്യനേട്ടവും നേടും.

പരുക്കൻ കോഡുകളുള്ള ഭാഷകൾ പരുക്കൻ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കും. പരുക്കൻ സാമൂഹികാന്തരീക്ഷത്തിൽ അവിടവിടങ്ങളിലായി മൃദുലമായ അനുഭവങ്ങൾ ലഭിക്കും ഇടക്കിടക്ക്. ഈ അനുഭവങ്ങളിൽ സമൂഹീകാന്തരീക്ഷത്തിന്‍റെ അലൌകിക സൗന്ദര്യം കണ്ടെത്തും. സാമൂഹികാന്തരീക്ഷത്തിലെ ഈ നുറുങ്ങ് സൗന്ദര്യത്തെ മതിമറിന്ന് ഇഷ്ടപ്പെടും. ഇക്കാര്യം വിളിച്ചു പറയും.

Image
Last edited by VED on Sun Feb 11, 2024 1:43 pm, edited 4 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

44. പാഠപുസ്തകങ്ങളിലെ തരിശായ വിഡ്ഢിത്തങ്ങൾ

Post posted by VED »

Image

ഇന്നുള്ള ഇന്ത്യയിലെ പൊതുജനം എന്നു പറയുന്നത് തന്നെ പലതട്ടുകളായി, അന്യോന്യം അറപ്പും വിദ്വേഷവും, ഉള്ളവരും, കീഴെവരുന്നവരെ വാക്ക് കോഡുകളാൽ അമർത്തുന്നവരും, മുകളിൽ വരുന്നവരെ വിധേയത്തത്താലോ, നിർബന്ധത്താലോ ബഹുമാനിക്കുന്നവരും, മറ്റുമാണ്.

താഴെക്കിടയിലുള്ളവരെ പലവിധത്തിലും അമർത്തിവെക്കണം എന്നത് ഒരു അലിഖിതമായ സാമൂഹിക ചട്ടംതന്നെയാണ്. ഇത് ചെയ്തില്ലെങ്കിൽ അവർ മുകളിലുള്ളവരുടെ ഇടയിലേക്ക് ഇടിച്ച് കയറുകയും അവരെ വാക്ക്-കോഡുകളാലും, മറ്റ് അതിരുകടന്ന പെരുമാറ്റങ്ങളാലും അലോസരപ്പെടുത്തും.

ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങൾ ഇങ്ങിനെത്തനെയാണ്.

മാനസികവും ശാരീരികവും ആയ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് സർക്കാർ ഉദ്യോഗസ്ഥരോട് പെരുമാറുന്നത് സാമൂഹികമായും വ്യാപാരപരമായും തൊഴിൽപരമായും ആത്മഹത്യാപരമാണ്. സർക്കാർ ഉദ്യോഗസ്ഥരെന്ന ജന്മി വർഗ്ഗത്തിനോടും, അവരുടെ കയ്യാളുകളോടും വിധേയത്വവും ബഹുമാനവും വ്യക്തമായും എല്ലാ വാക്കുകളിലും ശാരീരിക ഭാഷയിലും പ്രകടിപ്പിക്കുന്നതാണ് കാര്യപ്രാപ്തിക്കും നിലനിൽപ്പിനും അഭികാമ്യം.

ഇതാണ് ഇന്ന് ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാമൂഹിക പ്രത്യയശാസ്ത്രം. അല്ലാതെ സ്ക്കൂളിലും കോളജിലും സാമൂഹിക ശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും മറ്റും പഠിപ്പിക്കുന്ന തരിശായ വിഡ്ഢിത്തങ്ങൾക്ക് യാതോരു അർത്ഥവും ഇല്ലതന്നെ.

ജനങ്ങൾക്ക് സാമൂഹിക സമത്വത്തിന് അവകാശമുണ്ട്. അവരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തിന്‍റെ ഉടമസ്ഥർ അവരാണ്. അവർക്ക് ഈ നാട്ടിൽ അന്തസ്സിന് അവകാശമുണ്ട് എന്നൊക്കെ പാഠപുസ്തകങ്ങളിൽ ചറപറയെന്ന രീതിയിൽ എഴുതിക്കൂട്ടുന്നത് പലവിധ പാഠപുസ്തക വിൽപ്പനക്കാർക്കും സാമ്പത്തിക മുതിൽക്കൂട്ട് നൽകും എന്നല്ലാതെ, ചില്ലിക്കാശിന്റെൽ വിലയില്ലാത്ത വാക്കുകളാണ്.

കാരണം, പ്രാദേശിക ഭാഷകളിൽ ഈ വക കാര്യങ്ങൾ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്ന അതേ അവസരത്തിൽത്തന്നെ, സമൂഹത്തിൽ വലിയവർ ഉണ്ട് എന്നും അവർ സർക്കാർ ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതാക്കളും, ഡോക്ടർമാരും മറ്റുമായ 'അദ്ദേഹങ്ങളും', 'സാറമ്മാരും', 'മാഡങ്ങളും' ആണ് എന്നും, ഇവർക്ക് കീഴിലായി വരുന്നവരാണ് പൊതുജനം എന്ന 'അവനും', 'അവളും', 'അയാളുമാരും' 'അവന്മാരും' 'അവളുമാരും', 'അവറ്റകളും' എന്ന വിലകുറഞ്ഞവരെന്നും കുരുതിക്കൂട്ടിയും, കരുത്തിക്കൂട്ടിയല്ലാതെയും പഠിപ്പിക്കപ്പെടുന്നുണ്ട്.

സ്ക്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും അറിയാം, അവരിൽ പലരും 'അവന്റേിയും' 'അവളുടേയും' മക്കളും, മറ്റുചിലർ 'അദ്ദേഹത്തിന്റെയയും' 'മാഢത്തിന്റേുയും' മക്കളും ആണ് എന്ന്.

പൊതുജനമെന്ന ഹീനജാതിക്കാരും സർക്കാർ തൊഴിലാളികളെന്ന ജന്മിവർഗ്ഗവും തമ്മിൽ ഉള്ള അയിത്തങ്ങളുടെ വ്യക്തമായ വാക്ക്-കോഡ് സാങ്കേതികത അടുത്ത എഴുത്തിൽ നൽകാം.


Image
Last edited by VED on Sun Feb 11, 2024 1:43 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

45. George Washington എന്ന പമ്പരവിഡ്ഢി

Post posted by VED »

Image

യൂഎസ്ഏ (USA) എന്ന രാഷ്ട്രം 1777ൽ രൂപീകരിച്ചപ്പോൾ, ഒരു Bill of Rights എഴുതിയുണ്ടാക്കിയിരുന്നു. എന്തോ വലിയ പുതിയ കണ്ടുപിടുത്തം എന്ന രീതിയിലാണ് അമേരിക്കക്കാർ ഇതിനേയും, യൂഎസ് ഭരണഘടനയിൽ പ്രസ്താവിച്ചിരിക്കുന്ന മനുഷ്യ വ്യക്തിത്വങ്ങളും പൗരന്റെി അന്തസ്സും മറ്റും ഉരുവിട്ടുകൊണ്ടിരിക്കുന്നത്.

ഈ മനുഷ്യവ്യക്തിത്വങ്ങൾ അത്രയും ഇങ്ഗ്ളണ്ടിലെ പ്രാദേശിക ഭാഷയായ ഇങ്ഗ്ളിഷിൽ യാതോരു കരുതിക്കൂട്ടലുകളും, ലിഖിതരൂപത്തിലുള്ള അവകാശ പ്രസ്താവനകളും ഇല്ലാതെ തന്നെ ഉള്ള കാര്യങ്ങളാണ്. കാരണം, ഈ ഭാഷയിൽ സർക്കാർ ഓഫിസ് തൊഴിലാളിയും സാധാരണ പൗരന്മാരും മറ്റും എല്ലാം തന്നെ വെറും You, Your, Yours, He, Him, His, She, Her, Hers എന്ന പദങ്ങളാൽ മാത്രം നിർവ്വചിക്കപ്പെടുന്നവരാണ്.

അല്ലാതെ സർക്കാർ തൊഴിലാളികൾ 'അദ്ദേഹവും' 'മാഢവും' ആണ് എന്നും സാധാരണക്കാർ 'അവനും' 'അവളും' ആണ് എന്നും അല്ല എന്നതിനെക്കുറിച്ച് അമേരിക്ക എന്ന രാജ്യം രൂപീകരിച്ചവർക്ക് അന്ന് മനസ്സിലായിട്ടില്ല. ഇനി എപ്പോഴെങ്കിലും മനസ്സിലാകുമോ എന്നും അറിയില്ല.

ഭൂഖണ്ഡ യൂറോപ്പുകാർ വളരെ എളുപ്പത്തിൽ പ്രലോഭിപ്പിക്കുകയും വശീകരിക്കുകയും ചെയ്ത ആളാണ് George Washington എന്ന കാര്യം യാതോരു ചരിത്രപുസ്തകങ്ങളിലും എഴുതിക്കാണുന്നില്ല എന്നുള്ളത് തന്നെ ഒരു വൻ വിവര ശേഖരത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ചൂണ്ടിക്കാട്ടുന്നത്.


Image
Last edited by VED on Sun Feb 11, 2024 1:44 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

46. ഇങ്ഗ്ളിഷ് കൊളോണിയൽ വിദ്യാഭ്യാസത്തിന്റെച ലക്ഷ്യങ്ങൾ

Post posted by VED »

Image

ദക്ഷിണേഷ്യൻ ഉപദ്വീപിൽ ഉദ്യോസ്ഥ വർഗ്ഗത്തിനാണ് കാലാകാലങ്ങളായി വാക്ക് കോഡുകളിൽ മഹിമ. ഇവർക്ക് കീഴെയായി പലവിധ തൊഴിലുകളും ചെയ്യുന്നവർ വാക്ക് കോഡുകളുടെ ഹീന പ്രയോഗങ്ങൾ ഏറ്റുവാങ്ങേണ്ടവരാണ്.

Image

ദക്ഷിണേഷ്യൻ ഉപദ്വീപിൽ ഏറ്റവും വലിയ നൈപുണ്യവും സാങ്കേതിക വിദ്യയും മറ്റും ഉള്ളവരായിരുന്നു ഇവിടുള്ള പാരമ്പര്യ ആശാരിമാർ. ഈ ഉപദ്വീപിൽ ഏതാണ്ട് പകുതിയോളം സ്ഥലത്ത് ഇങ്ഗ്ളിഷ് ഭരണം നടന്ന കാലത്ത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഇക്കൂട്ടരുടെ നൈപുണ്യം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

യാതോരു കോളജിലും പഠിപ്പില്ലാത്ത ഇവർ വൻ കെട്ടിടങ്ങളും മണിമാളികകളും വെറും നിസ്സാരം എന്ന് തോന്നിക്കാവുന്ന പണി ആയുധങ്ങൾ ഉപയോഗിച്ച് കൊണ്ട് സൃഷ്ടിക്കുമായിരുന്നു. എന്നാൽ ഇക്കൂട്ടർ ഈ ഉപദ്വീപിലെ ഉദ്യോഗസ്ഥക്കൂട്ടരുടെ (അധികാരികളുടെ) മുന്നിൽ വിലയില്ലാത്തവരായിരുന്നു. പലപ്പോഴും സാമൂഹികാധികരം കൈവശമുള്ള ഉയർന്നവരുടെ 'നീ', 'അവൻ', 'അവൾ', പ്രയോഗങ്ങൾ ഏറ്റുവാങ്ങേണ്ടവരായിരുന്നു ഇവർ.

ഇങ്ഗ്ളിഷ് ഭരണം ഇവിടെ പ്രചരിപ്പിച്ച പൊതുവിദ്യാഭ്യാസം ശരിക്കും പറഞ്ഞാൽ, ശ്രമിച്ചിരുന്നത് ജനങ്ങളുടെ ആശയവിനിമയത്തിലുള്ള തടസ്സങ്ങൾ മാറ്റാനാണ്. സാങ്കേതിക വിദ്യാഭ്യാസം അതിന് ശേഷവും, മുകളിലും ആയിരുന്നു.

എന്നുവച്ചാൽ, ആദ്യം ഈ പ്രദേശത്തുള്ള ആശയവിനിമയത്തിലുള്ള പൈശാചികതയെ ഉന്മൂലനം ചെയ്തതിനോ, അല്ലെങ്കിൽ അതിനെ ചെറുതായെങ്കിലും നിർവ്വീര്യം ചെയ്തതിനോ ശേഷമേ, ഇന്ന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത എന്നുപറയുന്ന വിദ്യാഭ്യസങ്ങളിലേക്കും, ഉയർന്ന സർക്കാർ ജോലികളിലേക്കും ആളുകളെ കയറ്റിവിട്ടിരുന്നുള്ളു. ഇങ്ഗ്ളിഷ് നന്നായി അറിയുന്നവർക്കേ സർക്കാർ സേവനത്തിലെ ഉയർന്ന പദവികളിലും ഡോക്ടർ പോലുള്ള വിദ്യാഭ്യാസങ്ങൾക്കും പ്രവേശനം നൽകിയിരുന്നുള്ളു.

Image

ഇതിന്‍റെ ഗുണം പൊതുജനത്തിനാണ് ലഭിച്ചിരുന്നത്. കാരണം, മനുഷ്യനെ വിലകുറയ്കുന്ന വാക്ക് കോഡുകൾ കുറേയെങ്കിലും മനസ്സിൽ നിർവ്വീര്യമാക്കിയാൽ മാത്രമെ ഇത്യാദി നിലവരങ്ങളിലേക്ക് പ്രവേശിക്കാൻ ആകുള്ളു.

ശരിക്കും പറഞ്ഞാൽ ഈ ഉപദ്വീപിലെ ഏതാണ്ട് പകുതിയോളം പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭരണം നടന്നിരുന്ന ഇടത്ത് (British-India), ഭരണകർത്താക്കൾ ഇങ്ങിനെ ഒരു ഉദ്യമത്തിൽ ഏർപ്പെട്ടിരുന്നു എന്ന കാര്യത്തെക്കുറിച്ച് ഇന്നുള്ള ബൃട്ടണിലും, ഇങ്ഗ്ളണ്ടിലും ഒരു ചെറിയ അറിവ് പോലും ബാക്കിയില്ല എന്നുള്ളതാണ് വാസ്തവം.

അതേ സമയം ഇന്ത്യയിലും പാക്കിസ്ഥാനിലും, ബങ്ഗ്ളാദേശിലും മറ്റും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥവർഗ്ഗവും, വിദ്യാഭ്യാസ പണ്ഡിതരും മറ്റും ചരിത്രത്തിൽ സംഭവിച്ച കാര്യങ്ങളുടെ പുറംതോടുപോലും തൊടാതെ എന്തെല്ലാമോ എഴുതിക്കൂട്ടി, വിദ്യാർത്ഥികളെക്കൊണ്ടും ഉദ്യോഗാർത്ഥികളെക്കൊണ്ടും മാർക്ക് നേടാനായി ധൃതിപ്പാടോടുകൂടി പഠിക്കാനും തത്തപറയുന്നത് പോലെ ഉരുവിടാനും പ്രചോദനം നൽകുന്നു.


Image
Last edited by VED on Sun Feb 11, 2024 1:44 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

47. ഭരണഭാഷ മലയാളമാകുമ്പോൾ ഉളവാകുന്ന പ്രശ്നങ്ങൾ

Post posted by VED »

Image

ഇന്ത്യയൊട്ടുക്കും സംസ്ഥാന സർക്കാർ ഓഫിസ് സംവിധാനങ്ങൾ പ്രാദേശിക ഭാഷയിൽ ആക്കിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ കമ്മിറ്റികൾ പഠന റിപ്പോട്ട് നൽകിയിട്ടുണ്ടാകാം.

ഈ വക വിദഗ്ദ്ധ കമ്മിറ്റികൾ ഈ ഭാഷാ മാറ്റത്തെക്കുറിച്ച് എന്താണ് പഠിച്ചത് എന്ന് ഈ എഴുത്തുകാരന് അറിയില്ല. എന്നാൽ, തോന്നുന്നത് ഈ വക പഠനങ്ങൾ പലപ്പോഴും വെറും ആഴമില്ലാത്ത വാചക കസർത്തുകൾ ആകും എന്നാണ്. കാരണം, മലയാളം വിദ്യാഭ്യാസത്തിൽ നിർബന്ധ ഭാഷയാക്കാൻ വിദഗ്ദ്ധ കമ്മിറ്റി നൽകിയ റിപ്പോട്ട് 2011ൽ വായിച്ചതായി ഓർക്കുന്നു. അതിൽ കാര്യമായി ഒരു ഗഹന പഠനവും കണ്ടില്ലാ എന്നാണ് ഓർമ്മ. കമ്മിറ്റിയിൽ ഡോക്ട്രെയ്റ്റ് ബിരുദ്ധധാരികൾ ഉണ്ടായിരിന്നു എന്നും ഓർമ്മിക്കുന്നു.

സർക്കാർ ഓഫിസുകളിൽ നിർവ്വഹണം പൂർണ്ണമായി ഫ്യൂഡൽ ഭാഷകളിലേക്ക് മാറ്റിയാൽ ഉണ്ടാവുന്ന ഏതാണ്ട് 30ഓളം പ്രശ്നങ്ങൾ ഈ എഴുത്തുകാരന്റെൂ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവ ലിഖിത രൂപത്തിൽ ഈ എഴുത്തുകാരൻ രേഖപ്പെടുത്തി വച്ചിട്ടുണ്ട്.

അവയിൽ ഒന്ന് ഇവിടെ ഇപ്പോൾ പ്രസ്താവിക്കാം: ഇങ്ഗ്ളിഷ് ഭരണകാലത്ത് സർക്കാർ ഓഫിസ് തൊഴിലാളികളെ Public Servants (പൊതുജനങ്ങളുടെ തൊളിലാളികൾ) എന്ന വാക്കുകളിലാണ് നിർവ്വചിക്കപ്പെട്ടിരുന്നത്.

ഫ്യൂഡൽ ഭാഷകളിൽ തൊഴിലാളി മുതലാളിയെ ബഹുമാനിക്കേണം. അതായത്, ഭരണ ഭാഷ ഫ്യൂഡൽ ഭാഷയായാൽ, ബഹുമാന പദങ്ങൾ പൊതുജനത്തിനോടും, തരംതാഴ്ത്തപ്പെടുന്ന വാക്കുകൾ സർക്കാർ ഓഫിസ് തൊഴിലാളിളുടെ മേലും ഉപയോഗിക്കേണ്ടവയാണ്.

ഇതിനോട് യാതോരു കാരണവശാലും സർക്കാർ ഓഫിസ് തൊഴിലാളികൾ യോജിക്കില്ലതന്നെ.

മാത്രവുമല്ല, സർക്കാർ ഓഫിസിലേക്ക് വരുന്ന പൗരനെ ബഹുമാനിക്കേണം എന്നതും സർക്കാർ ഓഫിസ് തൊഴിലാളിക്ക് സമ്മതിക്കാനാവുന്ന കാര്യമല്ല.

ഭരണ ഭാഷ മലയാളമാക്കുമ്പോൾ, ഈ പ്രശ്നനത്തെക്കുറിച്ച് വിദഗ്ദ്ധ കമ്മിറ്റി എന്താണ് അഭിപ്രായപ്പെട്ടത് എന്ന് അറിയില്ല.

അതേ സമയം, സാധരണ പൗരൻ സർക്കാർ ഓഫിസ് തൊഴിലാളിയെ ബഹുമാനിക്കേണം എന്നാണ് വിദഗ്ദ്ധ കമ്മിറ്റിയുടെ കണ്ടുപിടുത്തമെങ്കിൽ, പൗരൻ സർക്കാർ ഓഫിസ് തൊഴിലാളിയുടെ കീഴിൽ വരുന്ന ആളാണ് എന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടുണ്ട് എന്ന് വിദഗ്ദ്ധ കമ്മിറ്റി സൂചിപ്പിച്ചിട്ടാണ്ടാവും എന്ന് വിശ്വസിക്കാം.

സർക്കാർ ഓഫിസ് നിർവ്വഹണം ഇങ്ഗ്ളിഷിൽ ആണെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലെ എന്ന ചോദ്യത്തിന് മറുപടി പറയാൻ പലതും പറയേണ്ടിവരും. എന്നാൽ അതിന് ഇവിടെ പ്രസക്തിയില്ലതന്നെ. പ്രശ്നം സർക്കാർ രേഖകളിൽ ഏത് പക്ഷത്തെയാണ് ബഹുമാനിക്കപ്പെടേണ്ടത്, ഏത് പക്ഷത്തെയാണ് തരം താഴ്ത്തേണ്ടത് എന്നത് പ്രഥമദൃഷ്ട്യാതന്നെ വരുന്ന ഒരു പ്രശ്നമാണ്.

രണ്ടു പക്ഷത്തേയും തരംതാഴ്താത്താൻ പാടില്ല എന്നാണ് വാദഗതിയെങ്കിൽ, അത് മലയാളം ഭാഷയിൽ നടക്കുന്ന കാര്യമല്ലതന്നെ. തൊഴിലാളിയേയും തൊഴിലുടമയേയും രണ്ടു തട്ടിൽത്തന്നെയാണ് ഫ്യൂഡൽ ഭാഷകൾ സ്ഥാപിക്കുന്നത്.

ഈ നിസ്സാരം എന്ന് തോന്നുന്ന വാദഗതിക്ക് ബൃട്ടിഷ് മലബാറിലെ ഒരു പ്രത്യേക ചരിത്ര സംഭവവുമായി കാര്യമായ ബന്ധമുണ്ട്. ഇത് ഇന്ത്യൻ ഔദ്യോഗിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോഎന്ന് അറിയില്ല.


Image
Last edited by VED on Sun Feb 11, 2024 1:44 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

48. ആര് ആർക്ക് വിധേയത്വം പ്രകടിപ്പിക്കണം

Post posted by VED »

Image

സർക്കാർ ഓഫിസ് തൊളിലാളികളെ സംബന്ധിച്ചെടുത്തോളം, ഓഫിസിൽ കയറിവരുന്ന പൗരൻ ബഹുമാനിച്ചും കുനിഞ്ഞും നിന്നില്ലെങ്കിൽ പ്രശ്നമാണ്. കാരണം ഫ്യൂഡൽ ഭാഷകളിൽ ബഹുമാനം കാണിക്കാത്തവർ അധികപ്രസംഗം മാതിരിയാണ് പെരുമാറുക. അല്ലാതെ രണ്ട് പക്ഷവും തുല്യമായ അന്തസുള്ളവരും ഒരേ നിലവാരമുള്ളവരും ആയി ആശയവിനിമയം അധികനേരം നടത്താനാവുന്ന ഭാഷകളല്ല ഫ്യഡൽ ഭാഷകൾ.

കയറിവന്ന പൗരനെ പേര് വിളിച്ചുകൊണ്ട് സംസാരിക്കാനുള്ള അവകാശം സർക്കാർ ഓഫിസ് തൊഴിലാളി പ്രകടിപ്പിക്കും. ഇതേ അവകാശം കയറിവന്ന പൗരൻ സർക്കാർ ഓഫിസ് തൊഴിലാളിയോട് പ്രകടപ്പിച്ചാൽ, കാര്യം ഗൗരവമേറിയ തെമ്മാടിത്തവും അസഭ്യവാക്ക് (abusive word) പ്രയോഗവും മറ്റുമായി പരിഗണിക്കപ്പെടും.

മലയാളത്തിൽ, പൗരൻ സർക്കാർ ഓഫിസ് തൊഴിലാളിയെ 'നിങ്ങൾ' എന്ന് സംബോധനചെയ്താൽ മിക്ക ഓഫിസുകളിലും തെമ്മാടിത്തമായിത്തന്നെയാണ് കാണുക.

പൗരനെ 'നിങ്ങൾ' എന്ന് സർക്കാർ ഓഫിസ് തൊഴിലാളി സംബോധന ചെയ്താൽ, പ്രശ്നമല്ലതന്നെ. മാത്രവുമല്ല, എന്തെങ്കിലും അത്യാവശ്യ കടലാസിനായി കഷ്ടപ്പെട്ട് നിൽക്കുന്ന പൗരനെ പല ഉൾനാടൻ ഓഫിസിലേയും പ്യൂൺവരെ 'നീ' എന്ന് സംബോധന ചെയ്യാറുണ്ട് എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്.

പൗരൻ ഇതേ നാണയത്തിൽ തിരിച്ച് 'നീ'യെന്ന് സർക്കാർ ഓഫിസ് തൊഴിലാളിയെ സംബോധന ചെയ്താൽ, ഗൗരവമേറിയ കുറ്റം തന്നെയാണ്. ഇങ്ങിനെയുള്ളവരെ ജയിലിലാക്കാൻ പോന്ന നിയമങ്ങൾ കരുതിക്കൂട്ടി സർക്കാർ ഓഫിസ് തൊഴിലാളികൾ സംഘടിതമായി ഗൂഡാലോചന ചെയ്ത് ലിഖിതരൂപത്തിൽ ആക്കിവച്ചിട്ടുണ്ട്.

ഇത്യാദി നിയമങ്ങൾക്ക് സാധുത നൽകുന്ന ജനപ്രതിനിധികളെപ്പറ്റി എന്ത് പറയാനാണ്? എന്തെങ്കിലും പറഞ്ഞാൽ, അതും കുറ്റമായിപ്പോയാലോ?

തലകുനിച്ചാൽ തലയിൽ കയറണം എന്നുള്ളത് ഫ്യൂഡൽ ഭാഷകൾക്കുള്ളിലെ കോഡുകളിൽ അന്തർലീനമായ കാര്യമാണ്. ഇത് സർക്കാർ ഓഫിസ് തൊഴിലാളിക്ക് വ്യക്തമായി അറിയാവുന്ന കാര്യവുമാണ്. അവരുടെ മുന്നിൽ കുനിയാതെ നിൽക്കുന്ന സാധാരണക്കാരനെ കുനിപ്പിക്കാതെ അവർക്ക് സ്വൈര്യം ലഭിക്കില്ലതന്നെ.

അമിത വിധേയത്വം നൽകാതെ സർക്കാർ ഓഫിസ് തൊഴിലാളിയെ, 'നിങ്ങൾ' എന്ന് സാധാരണക്കാരൻ സംബോധന ചെയ്താൽ, പല സർക്കാർ ഓഫിസ് തൊഴിലാളികളിലും മാനസിക സമനിലതെറ്റിയ പെരുമാറ്റംവരെവന്നേക്കാം. അടിക്കാനും ഇടിക്കാനും സൗകര്യമുള്ള ഇടമാണെങ്കിൽ, സമനിലതെറ്റിയ ആൾ അക്രമാസക്തമായിത്തന്നെ പെരുമാറിയേക്കാം.

എന്നാൽ പ്രശ്നം സർക്കാർ ഓഫിസ് തൊഴിലാളികളിലും സാധാരണ പൗരനിലും അല്ല കിടക്കുന്നത്. ഇവിടെ പ്രശ്നക്കാരൻ ഫ്യൂഡൽ ഭാഷതന്നെയാണ്. ഇങ്ങിനെയുള്ള മാനസികനില തെറ്റിക്കാൻ കഴിവുള്ള ഭാഷകളെ സർക്കാർ ഓഫിസുകളിലെ ഔദ്യോഗിക ഭാഷയാക്കാനായി ശുപർശചെയ്ത വിദഗ്ദ്ധ കമ്മിറ്റികൾ ഈ പ്രശ്നത്തെക്കുറിച്ച് എന്താണ് ബോധിപ്പിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് അറിയില്ല.

ആര് ആരെ ബഹുമാനിക്കേണം എന്നുള്ളതാണ് കാതലായ പ്രശ്നം. പണിക്കാരനെ ബഹുമാനിച്ചാൽ, പണിക്കാരൻ പണിയെടുക്കില്ല എന്നുള്ളതും ഒരു പ്രശ്നം തന്നെയാണ്.

മുകളിൽ സൂചിപ്പിച്ച ആശയവുമായി ബന്ധപ്പെട്ട് കുറച്ച് കൂടി പറയാനുണ്ട്. കുറച്ച് ചരിത്രവും കൂട്ടിച്ചേർക്കാനുണ്ട്. മറ്റ് മുപ്പതോളം പ്രശ്നങ്ങൾ പിന്നീടൊരിക്കൽ എടുക്കാം.


Image
Last edited by VED on Sun Feb 11, 2024 1:45 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

49. പാരമ്പര്യ സംസ്ക്കാരം തിരിച്ചുവന്നാൽ

Post posted by VED »

Image

ഇല്ലാത്ത അധികാരം പ്രകടിപ്പിക്കാതെ മാന്യമായി പെരുമാറിയാൽ, താഴെക്കിടയിലുള്ളവർ ഞെട്ടിച്ച് സംസാരിക്കും. ഒരു പരിധിവരെ ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന 'പീക്കിരി' മനോഭാവം ആണ് ഇതിന് പ്രചോദനം നൽകുന്നത്.

ഇങ്ങിനെ നോക്കുമ്പോൾ, സർക്കാർ തൊഴിലാളികൾ ഞെട്ടിച്ച് നിൽക്കുന്നത് ഒരു സ്വരക്ഷക്കായിട്ടുള്ള പ്രതിരോധ നടപടിയായിട്ടാണ്. എന്നാൽ കാര്യങ്ങൾ വളരെ സങ്കീർണ്ണമാണ്. ഈ സങ്കീർണ്ണതയുടെ കെട്ടഴിച്ച്, കുടുക്കുകൾ വ്യക്തമായി എടുത്ത് പരിശോധിക്കാനാവുന്നതാണ്. അതിന് ഇപ്പോൾ മുതിരുന്നില്ല.

എന്നാൽ പൊതുവായി പറഞ്ഞാൽ ഫ്യൂഡൽ ഭാഷകൾ ഉള്ള ഇടങ്ങളിൽ ജനങ്ങളെ വ്യക്തമായി കീഴ്പ്പെടുത്തി ഘടനപ്പെടുത്തിയിട്ടില്ലെങ്കിൽ, കാര്യങ്ങൾ ഇങ്ങിനെതന്നെയാണ്. കാരണം അവരെ പരുക്കൻ പെരുമാറ്റത്താൽ കൃത്രിമമായി കീഴ്പ്പെടുത്തേണ്ടിവരും.

ഇങ്ങിനെയല്ലാതിരിക്കേണമെങ്കിൽ, സർക്കാർ തൊഴിലാളിൽകാർ ഒരു തരം ജന്മി വർഗ്ഗമാണ് എന്ന് ലിഖിത രൂപത്തിൽ നിയമ സാധുതയുള്ള ചട്ടം ഉണ്ടാക്കപ്പെടണം. എന്നിട്ട്, പൊതുജനം ഇവരിലെ ഓരോ നിലവാരത്തോടും ഏതെല്ലാം വിധേയത്വ വാക്കുകൾ പറയുകയും ശാരീരിക ഭാഷയായി, എന്തെല്ലാം അടിയാളത്തവും പരിചാരകഭാവവും പ്രകടിപ്പിക്കേണം എന്നും പുതുതായി ഫ്യൂഡൽ ഭാഷകളിൽ എഴുതപ്പെടുന്ന ഭരണഘടനയിൽ വ്യക്തമാക്കിയാൽ മതിയാകും.

പ്രാദേശിക സ്ക്കൂളുകളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ രീതിയിലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. അദ്ധ്യാപകൻ എത്രത്തോളം കഠിനമായി പെരുമാറുന്നു, അത്രത്തോളം വിദ്യാർത്ഥി, അദ്ധ്യാപകനെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യും.

ഇങ്ങിനെയുള്ള ഒരു സാമൂഹികാന്തരീക്ഷത്തിൽ, കാണിക്ക നൽകുക എന്നുള്ളത് ഒരു സാമൂഹിക ആചാരവും മറ്റുമാകും. ഇതിനെ കൈക്കൂലി എന്ന് വിളിക്കാനും ആവില്ല.

ഇതായിരുന്നു ഈ ഉപഭൂഖണ്ടത്തിലെ പാരമ്പര്യമായ സാമൂഹികാന്തരീക്ഷം. ഇങ്ഗ്ളിഷ് ഭരണം വന്നയിടങ്ങളിൽ മാത്രം ഇതിന് ഒരു ഇടിച്ചിൽ സംഭവിച്ചു.

പഴയകാല ചൈനാ പ്രദേശത്ത് ഔദ്യോഗിക കാര്യാലയങ്ങളിൽ പാരമ്പര്യമായി ജനങ്ങൾ പ്രകടിപ്പിച്ച് കാണിക്കേണ്ടിയിരുന്ന ദാസ്യഭാവത്തിന്‍റെ ചിത്രമാണ് താഴെ നൽകിയിട്ടുള്ളത്.

Image
Picture details: Credit line: Wellcome Trust logo.svg
Gallery:
This file is licensed under the Creative Commons Attribution 4.0 International license.

ചൈനാ, ജപ്പാൻ, തുടങ്ങി മിക്ക ഏഷ്യൻ പ്രദേശങ്ങളിലും പാരമ്പര്യമായി ഭാഷാപരമായി ഫ്യൂഡൽ സ്വഭാവം ഉണ്ടായിരുന്നു. മിക്ക സ്ഥലങ്ങളിലും അത് ഇന്നും ഒരു ശക്തമായ വാസ്തവമായി തുടരുന്നുണ്ട്. ചൈനാ, ജപ്പാൻ തുടങ്ങിയ ഇടങ്ങളിലെ വാക്ക്-കോഡുകൾക്ക് കീഴിൽ വരുന്നവരുടെ ശരീരം ആകമാനം കുനിപ്പിക്കുവാൻ മാത്രം ശക്തിയുണ്ട് എന്നാണ് തോന്നുന്നത്.

പട്ടാള അച്ചടക്കത്തോടുകൂടി സർക്കാർ ഓഫിസ് തൊഴിലാളികളെ മേലധികാരികളായി അംഗീകരിക്കപ്പെടുകയും, ജനങ്ങൾ അത് അംഗീകരിക്കുകയും ചെയ്താൽ, പൗരൻ കുനിഞ്ഞ് നിൽക്കുകയും, സർക്കാർ ഓഫിസ് തൊഴിലാളി ഒരു തരം ഭക്തവത്സലൻ എന്ന രീതിയിൽ വരദാനങ്ങൾ നൽകുകയും ചെയ്യും.

അതതു ഭാഷയിൽ അന്തർലീനമായിരിക്കുന്ന കോഡുകൾക്ക് അനുസൃതമായി സാമൂഹിക ഘടന രൂപപ്പെടും.

ഈ പ്രദേശത്തിലെ പാരമ്പര്യങ്ങളിൽനിന്നും ഇന്ത്യക്ക് ലഭിച്ച ഫ്യൂഡൽ ഭാഷാ സമൂഹികാന്തിരീക്ഷത്തിൽ ഏറ്റവും സ്വാഭാവികമായുള്ള ഘടന, ഉച്ചനീചത്വപരമായി പൗരന്മാർ അടക്കിവെക്കപ്പെടുക എന്നതാണ്.


Image
Last edited by VED on Sun Feb 11, 2024 1:45 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

50. താഴെപ്പെടുന്നരുടെ തമ്മിൽത്തമ്മിലുള്ള മത്സരം

Post posted by VED »

Image

വിപ്ളവം വരും. സാമൂഹിക പരിവർത്തനം സംഭവിക്കും. പുതിയൊരു തലമുറവരും. ഉച്ചനീചത്വങ്ങൾ മാറും. ഒരു പുതിയ മാനവൻ ഉയർത്തെഴുനേൽക്കും എന്നെല്ലാം ഘോഷിക്കാമെങ്കിലും, വാസ്തവം പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഇതൊന്നും സംഭവിക്കില്ലതന്നെ. വിപ്ളവങ്ങൾ നടന്നാൽ, പല പദവികളിലും ഉള്ള ആളുകൾ മാറുമെന്നല്ലാതെ, സാമൂഹിക ഉച്ചനീചത്വങ്ങൾ ഉടച്ച് വാർത്ത്, പാറപോലെ വീണ്ടും ഉറച്ച്തന്നെ തിരികെ വരും.

താഴെജാതിക്കാരായി നിലനിർത്തിയവർക്ക് ശരിക്കും പറഞ്ഞാൽ സംഘടിച്ച് അവരെ അമർത്തുന്നവരെ തുരത്താൻ വലിയ പ്രയാസം ഇല്ലതന്നെ. എന്നാൽ ഇങ്ങിനെയല്ല കാര്യങ്ങൾ നടമാടുക.

ഹീനജാതിക്കാരായി വച്ചവരിൽ ആണ് തമ്മിൽതമ്മിൽ ഏറ്റവും കൂടുതൽ തമ്മിൽ പോരും, കടിച്ചൂകീറലും മറ്റും. Edgar Thurstonആണോ, Samuel Mateer ആണോ എന്ന് ഓർമ്മയില്ല, ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം സൂചിപ്പിച്ചത് കണ്ടതായി ഓർമ്മവരുന്നു.

ജാതിവ്യവസ്ഥയിൽ താഴോട്ട് ഒരു പരിധിവരെ ഓരോ ജാതിക്കാരുടേയും കൃത്യമായ ഉച്ചനീചത്വങ്ങൾ ബ്രാഹ്മണരും മറ്റ് ഉയർന്നവരും വ്യക്തമായി ചട്ടംകെട്ടിയിരുന്നു. എന്നാൽ വളരെ താഴെയുള്ള ജാതിക്കാരിൽ തമ്മിൽതമ്മിൽ ആരാണ് മുകളിൽ എന്ന് വ്യക്തമാക്കിയിരുന്നില്ല.

ഇത് വളരെ താഴെക്കിടയിൽപ്പെട്ട ജാതിക്കാരിൽ ഒരു തരം പരിഹാസ്യകരമായ തമ്മിൽതമ്മിൽ ഉള്ള മത്സരം കാഴ്ചവച്ചിരുന്നു. അവർക്ക് തമ്മിൽ സംഘടിക്കാനും അവരെ അടിച്ചമർത്തുന്നവർക്കെതിരെ നീങ്ങാനോ, അതുമല്ലെങ്കിൽ അവരെ അവഗണിച്ച് സ്വതന്ത്രമായി നിലകൊണ്ട് വളരാനോ അല്ല മനോഭാവം കണ്ടിരുന്നത്. മറിച്ച്, തമ്മിൽ തമ്മിൽ ആരാണ് ആപേക്ഷികമായി വലുത് എന്ന് തെളിയിക്കാനാണ് പ്രചോദനം വന്നുകണ്ടത്.

ഈ ചിത്രീകരണം കാണുക:

ഒരു കോളജിൽ പ്രൻസിപൾ മുതൽ താഴോട്ട് പ്രൊഫസർ, ലക്ചറർ, ലാബ് അസിസ്റ്റന്റ്, എന്നിങ്ങനെ ഹൈയറാർക്കി (hierarchy) കൃത്യമായി വച്ചിരിക്കുന്നു. എന്നാൽ, അങ്ങ് താഴെ, സെക്യൂറിറ്റി നിൽക്കുന്ന പാറാവ്കാരനാണോ, തോട്ടപ്പണിക്കാരനാണോ മുകളിൽ എന്ന് വ്യക്തമാക്കിയില്ല. ഇവർ തമ്മിൽ നിത്യവും ആര്ക്ക് ആരോട് ആജ്ഞാപിക്കാം എന്ന രീതിയിൽ കശപിശ. വയസ്, യൂണിഫോം, സ്വന്തം മേലധികാരിയുടെ ഉയർന്ന നിലവാരം തുടങ്ങിയ കാര്യങ്ങൾ നിരത്തിവച്ച് ഇവർ അവരുടെ ആപേക്ഷികമായ ഉയർന്ന നിലവാരം വാദിച്ചുകൊണ്ടിരിക്കുന്നു.

ഈ വാദപ്രതിവാദം മുകളിൽ ഇരിക്കുന്ന ആളുകൾ കൗതുകത്തോടും ആതീവ തമാശയായും വീക്ഷിക്കുന്നു.

ഇത് പോലെയായിരുന്നു മുകളിൽ പറഞ്ഞ, ഏറ്റവും താഴെപ്പെട്ട ജാതിക്കാർ തമ്മിൽ തമ്മിലുള്ള മത്സരം മുകളിൽ ഉള്ളവർ കണ്ട് രസിച്ചത്.

താഴെയുള്ളവരുടെ ഈ അനുകമ്പ അർഹിക്കന്ന മനോഭാവവത്തോടും, മുകളിൽ ഉള്ളവർ ഇതിന് പ്രോത്സാഹനം നൽകുന്നതിനോടും ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് കാര്യമായ ബന്ധമുണ്ട്.


Image
Last edited by VED on Sun Feb 11, 2024 1:49 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

51. ‘അവൻ’ ‘അദ്ദേഹം’ ആകുമോ എന്ന ഭയം

Post posted by VED »

Image

സർക്കാർ ഓഫിസ് തൊഴിലാളികൾ എത്രമാത്രം ഒരു സ്വകാര്യ വ്യക്തിയെ വിഷമിപ്പിച്ചാലും, മറ്റ് മിക്ക സാധാരണക്കാരനും അതിൽ സന്തോഷമേ ഉണ്ടാകുള്ളു. കാരണം, അവർ നേരിട്ട് സാമൂഹികമായും ഭാഷാകോഡുകളിലും മറ്റും മത്സരിക്കുന്നത് അവരുടെ നിലവാരത്തിലുള്ളവരോടാണ്. മറിച്ച് അവരെ തമർത്തുന്ന സർക്കാർ തൊഴിലാളികളോടല്ല.

ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഒരു വിശദീകരണം നൽകാൻ ഇത്രമാത്രം പറഞ്ഞാൽ മതി:

'അദ്ദേഹം', 'അവര്', തുടങ്ങിയവർ വളരുന്നതിൽ ആർക്കും വിഷമമില്ല. കാരണം അവർ 'അദ്ദേഹവും' 'അവരു'മാണ്. എന്നാൽ 'അവൻ' (ഓൻ) വളർന്ന് 'അവരോ' 'അദ്ദേഹമോ' ആവുന്നത് ആർക്കും സഹിക്കാനാവുന്ന കാര്യമല്ല.

കാരണം, 'അവൻ' വളർന്ന് 'അദ്ദേഹമോ', 'അവരോ' ആയാൽ, പിന്നെ മറ്റെ ആളും, അയാളുടെ മക്കുളും ഭാര്യയും മറ്റും ഈ പുതിയ 'അദ്ദേഹ'ത്തിന്‍റെ (ഓരുടെ) മുന്നിൽ എഴുന്നേക്കുകയും, ആ ആളെ 'സാർ', 'അദ്ദേഹം', 'അവര്' തുടങ്ങിയ വാക്കുകളാൽ ഉയർത്തിവെക്കുകയും വേണ്ടിവരും.

ഇന്നുള്ള 'അവനെ' നാളയിലെ 'സാറായും' 'അദ്ദേഹ'മായും ബഹുമാനിക്കേണ്ടിവരിക എന്നുള്ളത് ഒരു ദുസ്വപ്നമാണ്. സ്വന്തം സാമൂഹിക പദവി നാളെ ഗർത്തത്തിലേക്ക് വീഴുന്ന ഏർപ്പാടാണ്.

കാരണം ഈ പുതിയ 'അദ്ദേഹ'ത്തിന്‍റെ പരിപാടികളിൽ ഒന്ന്, പണ്ടുള്ള 'അദ്ദേഹ'ത്തെയും കൂട്ടരേയും 'അവനും' 'അവളും' ആക്കുകയെന്നതാണ്. ഫ്യൂഡൽ ഭാഷകളിൽ സാമൂഹിക വളർച്ചയുടെ മാനദണ്ഡംതന്നെ ഇതാണ്.

ഇങ്ങിനെ തന്നെയും തന്‍റെ കുടുംബത്തേയും 'നീ'യെന്നും, 'അവനെ'ന്നും, 'അവളെ'ന്നും നിർവ്വചിക്കുകയും, വീട്ടിന് പുറത്ത് നിലത്തിരുത്തുകയും ചെയ്തവരെ തിരിച്ച് ഇതേ രീതിയിൽ നിർവ്വചിക്കാൻ അവസരം ലഭിക്കുമ്പോഴുണ്ടാകുന്ന ചാരിതാർത്ഥ്യം, ഇങ്ഗ്ളിഷുകാർക്ക് അവരുടെ ഏറ്റവും നല്ല മധൂരസ്വപ്നങ്ങളിൽപോലും ലഭിക്കില്ല. ഇങ്ങിനെയൊരു സുഖം ലോകത്തിൽ ഉണ്ട് എന്ന കാര്യം പോലും അവർക്ക് അറിയില്ലതന്നെ.

അതേ സമയം പുതിയ അദ്ദേഹത്തിന്, പണ്ട് തന്‍റെ കൂടെ 'അവനായും' 'അവളായും' ഉണ്ടായിരുന്നവരെ ഏതായാലും, തന്നോടൊപ്പം 'അദ്ദേഹവും' 'അവരും' ആക്കാനും ആവില്ലതന്നെ.

ഈ മുകളിൽ സൂചിപ്പിച്ച മാനസിക വികാരങ്ങൾ പ്രാദേശികമായി ഇങ്ഗ്ളിഷ് സംസാരിക്കുന്നവർക്ക് യതോരു രീതിയിലും അറിവില്ലാത്ത വികാരങ്ങളാണ്.

അവർക്ക് അറിവില്ലാത്ത വികാരങ്ങൾ മനുഷ്യരിൽതന്നെ ഉണ്ടെങ്കിൽ, മനുഷ്യർക്ക് മൊത്തമായി അറിവില്ലാത്ത എന്തെല്ലാം വികാരങ്ങൾ മറ്റ് ജീവജാലങ്ങളിൽ ഉണ്ടാകാം!


Image
Last edited by VED on Sun Feb 11, 2024 1:50 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

52. ഭാഷാ കോഡുകളുടെ പ്രഹരശക്തി

Post posted by VED »

Image

ഇനി നേരത്തെ സൂചിപ്പിച്ച, മലബാറിൽ ഇങ്ഗ്ളിഷ് ഭരണകർത്താക്കളുടെ ശ്രദ്ധയിൽ വന്ന, ചരിത്രത്തിലുള്ള സംഭവം വിവരിക്കാം.

മലബാർ എന്നുള്ളത് തെക്കെ മലബാറെന്നും വടക്കെ മലബാറെന്നും വിളിക്കപ്പെട്ടിരുന്ന രണ്ട് വ്യത്യസ്ത പ്രദേശങ്ങളായിരുന്നു. ഇവ രണ്ട് പ്രദേശങ്ങളും തമ്മിൽ കാര്യമായ സാമൂഹിക ബന്ധം തന്നെ ഉണ്ടായിരുന്നില്ല എന്നാണ് സൂചിപ്പിക്കപ്പെട്ട് കാണുന്നത്. ഈ രണ്ട് പ്രദേശങ്ങളേയും വേർതിരിച്ചിരുന്നത് കോരപ്പുഴയായിരുന്നു.

ഈ രണ്ട് പ്രദേശങ്ങളിലും ജനങ്ങളും വ്യത്യസ്തങ്ങളായിരുന്നു. വടക്കെ മലബാറിലെ നായന്മാർക്ക് തെക്കെ മലബാറിലെ നായന്മാരോട് തെല്ലൊരു അയിത്തംതന്നെ ഉണ്ടായിരിന്നു. തെക്കെ മലബാറിലെ കുടുംബക്കാരുമായി വൈവാഹിക ബന്ധങ്ങൾ വിലക്കപ്പെട്ടിരുന്നു. ഇതിന്‍റെ കാരണം എന്താണ് എന്ന് അറിയില്ല. എന്നാൽ നായന്മാരിലും ജാതീയമായി പലതട്ടുകളും ഉണ്ടാവാം എന്നുള്ളതും, ഇവ ഓരോന്നിന്‍റെയും ഉത്ഭവത്തിലുള്ള വ്യത്യാസങ്ങളും ഇതിന് കാരണമായേക്കാം.

ഇവർക്ക് തൊട്ട് കീഴിൽ വന്നിരുന്ന തീയ്യന്മാരിലും ഇതിന് സമാന്തരമായ ചില ഭ്രഷ്ടുകൾ ഉണ്ടായിരുന്നതായി കാണുന്നു. വടക്കെ മലബാറിലെ തീയ്യന്മാർ മരുമക്കത്തായ കുടുംബ സംവിധാനത്തിലുള്ളവരായിരുന്നു. എന്നവച്ചാൽ അമ്മ വഴിയാണ് കുടുംബ സ്വത്ത് അനന്തരവകാശികളിലേക്ക് നീങ്ങുക. ആൺമക്കളുടെ മക്കൾക്ക് കുടുംബസ്വത്തിൽ അവകാശം ഇല്ലായിരുന്നു.

അതേ സമയം തെക്കെ മലബാറിലുളള തീയ്യന്മാർ മക്കത്തായകുടുംബക്കാരായിരുന്നു. കുടുംബ സ്വത്തിൽ ആൺമക്കളുടെ മക്കൾക്കാണ് അവകാശം.

മരുമക്കത്തായതീയ്യന്മാർ മക്കത്തായ തീയ്യന്മാരുമായുള്ള വൈവാഹിക ബന്ധങ്ങൾ വിലക്കിയിരുന്നു.

ഇങ്ങിനെ നോക്കുമ്പോൾ, ഈ രണ്ട് കൂട്ടരും ഒരേ ജാതിക്കാരാണ് എന്ന് പറയുന്നതിൽത്തന്നെ തെല്ലൊരു പിശകുണ്ട് എന്ന് കാണാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങൾ പറയനാവുന്നതാണ്. എന്നാൽ ഇപ്പോൾ അതിന് മുതിരുന്നില്ല.

ഇങ്ഗ്ളിഷ് ഭരണം തെക്കെ മലബാറിനെയും, വടക്കെ മലബാറിനേയും ഒന്നിച്ചപ്പോൾ പലവിധ സാമൂഹിക മാറ്റങ്ങളും ഈ പ്രദേശങ്ങളിൽ വന്നു.

പൊതുവെ പറഞ്ഞാൽ തീയ്യന്മാരിലും മറ്റ് കീഴ് ജാതിക്കാരിലും ചിലയിടങ്ങളിൽ ഒരു മാനസിക ഉയർച്ച വന്നുചേർന്നു. കാരണം, പലപ്പോഴും അവരുടെ ഏതെങ്കിലും കുടുംബ ബന്ധു സർക്കാർ ഉദ്യോഗത്തിലോ, ഇങ്ഗ്ളിഷ് കച്ചവട സംഘടനയിലോ, അതുമല്ലെങ്കിൽ ഇങ്ഗ്ളിഷ് ഗൃഹങ്ങളിലോ ജോലിചെയ്യാനുള്ള പുതുതായുള്ള അവസരം വന്നിട്ടുണ്ടാവും. ഇങ്ഗ്ളിഷ് ഭാഷയിൽ തരംതാഴ്ത്തുന്ന സംബോധനാ പദങ്ങളും പരാമർശവാക്കുകളും സാധാരണ ഉപയോഗത്തിൽ ഇല്ലാ എന്നുള്ളതും, ഇങ്ഗ്ളിഷുകാർ ജാതീയമായ അറപ്പുകൾക്ക് അതീതരായിരുന്നു എന്നുള്ളതും ഇതിന് കാരണമായേക്കാം.

ഈ മാനസിക ഉന്നമനം ശരിക്കും പറഞ്ഞാൽ സാമൂഹിക അച്ചടക്കത്തിലും ഘടനയിലും കാര്യമായ സങ്കീർണ്ണത കൊണ്ടുവരുവാൻ ഇടയാക്കി.

കീഴിൽ ഇരിക്കുന്നവരെ ഉയർത്തുന്നതിൽ ഇങ്ഗ്ളിഷുകാർക്ക് ഉത്സാഹവും അതുപോലെ തന്നെ എന്തോ വലിയ കാര്യം ചെയ്തു എന്ന ഭാവവും പൊതുവെ വന്നുചേർന്നിരുന്നു.

എന്നാൽ, സമൂഹത്തിൽ മുകൾത്തട്ടുകളിൽ ജീവിച്ചിരുന്ന ആളുകൾക്കും ജാതിക്കാർക്കും, ഇതിനാലുളവായ ഭീമത്സമായ പ്രയാസങ്ങളെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് യാതോരു വിവരവും വന്നുചേർന്നതായി കാണുന്നില്ല.

കാലാകലങ്ങളായി ഇഞ്ഞി (നീ) എന്നും, ചെക്കൻ എന്നും, പെണ്ണ്, എന്നും എന്താനെ, എന്താളെ എന്നും ഐറ്റിങ്ങൾ എന്നും മറ്റും നിർവ്വചിക്കപ്പെടുന്നവർ സാമൂഹികമായി വളർന്നാൽ, അവർ ഇതേ മുറയിൽ തിരിച്ചടിക്കും എന്നതിനെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണകർത്താക്കൾക്ക് യാതോരു വിവരവും ലഭിച്ചിരുന്നു എന്ന് തോന്നുന്നില്ല.

തീയ്യന്മാരായി അറിയപ്പെട്ടിരുന്ന രണ്ട് വ്യത്യസ്ത ജാതിക്കാരിലും ഭൂവുടമകളും മറ്റും ഉണ്ടായിരുന്നെങ്കിലും, വലിയൊരു വിഭാഗം കാർഷിക തൊഴിലാളികളും തെങ്ങേറ്റക്കാരും മറ്റുമായിരുന്നു എന്നാണ് തോന്നുന്നത്.

ഈ കാർഷിക തൊഴിൽ ചെയ്യുന്ന തീയ്യന്മാരുടെ വേഷവിധാനങ്ങളും മറ്റും സാമൂഹികമായി കഠിനമായി നിയന്ത്രിക്കപ്പെട്ടിരുന്നു. ഭൂവുടമകളുടെ കാര്യത്തെക്കുറിച്ച് ആധികാരികമായി പറയാനുള്ള രേഖകൾ ഈ എഴുത്തുകാരന്‍റെ കൈവശം ഇല്ല.

Image: താഴെ നൽകിയിട്ടുള്ള ചിത്രം തലശ്ശേരിയിൽ കയർ കമ്പനിയിൽ ജോലിചെയ്യുന്ന തീയ്യ സ്ത്രീകളുടെ ചിത്രമാണ്. ഇവരിൽ മാനസിക അടിമത്തവും തളർച്ചയും സംഭ്രമവും അധപ്പതനവും വരുത്തിയിരുന്നത് തരം താഴ്ത്തുന്ന വാക്കുകളായ ഇഞ്ഞി, ഓള്, അളെ, ഒരുത്തി, തീയ്യത്തി, ഐറ്റിങ്ങൾ, തുടങ്ങിയവാക്കുകളുടെ പ്രഹരം, ഇവരെ അമർത്തുന്ന ജാതിക്കാരിൽനിന്നും, അവരുടെ മക്കളിൽനിന്നും, മാത്രമല്ല സാമൂഹിക നിലവാരത്തിൽ വളരെ തരംതാഴ്ന്നു കിടന്ന സ്വന്തം പുരഷന്മാരിൽനിന്നും മറ്റ് കുടുംബക്കാരിൽനിന്നും ലഭിച്ചതിനാലാണ്.

Image
Image from: Castes and Tribes of Southern India by Edgar Thurston

Image
Last edited by VED on Sun Feb 11, 2024 1:50 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

53. സമൂഹത്തെ മലക്കം മറിക്കാനാവുന്ന ഹ്രസ്വശബ്ദം

Post posted by VED »

Image

സാമൂഹിക സുരക്ഷയും നിയമ സംവിധാനങ്ങളും നായന്മാർതൊട്ട് മുകളിലോട്ടുള്ളവരുടെ കൈവശമായിരുന്നു. ഏറ്റവും മുകളിൽ, ഇന്നത്തെ ഐഏഎസ്കാരോട് ഉപമിക്കാവുന്ന ബ്രാഹ്മണ ജാതിക്കാർ. ഏറ്റവും താഴെ കോൺസ്റ്റബ്ളിനോട് സാമ്യപ്പെടുത്താവുന്ന നായന്മാർ.

ഇങ്ഗ്ളിഷ് ഭരണം മലബാറിൽ പടർന്നതോടുകൂടി, ഈ ഭരണവർഗ്ഗവും സംവിധാനവും അനാവശ്യവും, വ്യർത്ഥവും, അധികപ്പറ്റുമായി. പ്രത്യേകിച്ചും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പോലീസ് സംവിധാനങ്ങളും ലിഖിത രൂപത്തിലുള്ള നിയമങ്ങളും കോടതികളും നടപ്പിൽ വരുത്തിയതോടുകൂടി.

കീഴ് ജാതിക്കാർക്ക് സ്വന്തമായി കച്ചവട യത്നങ്ങൾ ചെയ്യാമെന്ന രീതിയിൽ നിയമ സംരക്ഷണം വന്നതോടുകൂടി, ഈ പ്രദേശത്തിലെ പാരമ്പര്യ ഭരണസംവിധാനങ്ങളോടും, ഉദ്യോഗസ്ഥ വർഗ്ഗത്തോടും താദാത്മ്യത്തിൽ നിന്നിരുന്ന ഫ്യൂഡൽ ഭാഷയിലെ കോഡുകൾ പലവിധ പ്രശ്നങ്ങളും സൃഷ്ടിക്കും എന്ന കാര്യം ഇങ്ഗ്ളിഷ് ഭരണത്തിന് യാതോരു വിവരവും ഇല്ലായിരുന്നു എന്ന് കാണുന്നു.

ഇങ്ഗ്ളിഷിലെ നിസ്സാരവാക്യമായ Where are you going? മാത്രം മതി പ്രശ്നമുണ്ടാക്കാൻ. കീഴ് ജാതിക്കാരൻ സാമൂഹിക അടിത്തട്ടിൽ നിന്നുകൊണ്ട് ഇത് ചോദിക്കുന്നതും, ഇതേ കീഴ് ജാതിക്കാരൻ, പുതുതായി ഉദിച്ച സാമൂഹിക സ്വാതന്ത്ര്യത്താൽ, പാരമ്പര്യ ഉദ്യോഗസ്ഥവർഗ്ഗത്തിൽപ്പെട്ട ആളോട് ഇതേ ചോദ്യം ചോദിക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്. വ്യക്തമായിപ്പറഞ്ഞാൽ, 'ഇങ്ങള് ഏടയാ പോന്നേ?' എന്നത് 'ഇഞ്ഞി ഏടയാ പോന്നേ?' എന്നായി മാറും.

നിസ്സാരം എന്ന് തോന്നിക്കുന്ന ഒരു ശബ്ദ വ്യത്യാസം മാത്രം ആണ് ഇത്. എന്നാൽ, സാമൂഹിക ഘടനയെ മലക്കം മറിക്കാൻ കഴിവുള്ള ശബ്ദവ്യത്യാസം ഇതിൽ ഉണ്ട്. ഇക്കാര്യം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ആദ്യമൊക്കെ ഒട്ടുംതന്നെ അറിവ് ലഭിച്ചില്ല എന്നാണ് കാണുന്നത്. പിന്നീട് കാലങ്ങളിൽ ഇവിടുള്ള ഭാഷയിൽ എന്തോ പന്തികേടുണ്ട് എന്ന് അവർ മനസ്സിലാക്കിയതായും കാണുന്നുണ്ട്.

ഇന്ന് പോലീസ് കോൺസ്റ്റബ്ളിനെ ഒരു കൂലിക്കാരൻ വന്ന് 'നീ' എന്ന് സംബോധന ചെയ്താലുള്ള പ്രശ്നം മനസ്സിലാക്കാനേയുള്ളു. എന്നാൽ, യാതോരു കൂലിക്കരനോ, വാണിജ്യ വാഹന ഡ്രൈവറോ, മറ്റ് ആരെങ്കിലുമോ, ഇന്ന് ഇതിന് തയ്യാറാകില്ല. മറിച്ചൊരു സാമൂഹിക സംരക്ഷണ / സുരക്ഷാ സംവിധാനം ഉദിച്ചുവരുന്നത് വരെ.

ഈ പറയുന്ന കാര്യങ്ങൾ തികച്ചും അനുഭാവ്യമായ ചിത്രീകരണമാണ്. കാരണം, അന്നുള്ള ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ എഴുത്തുകളിൽ, ഈ സംഭവ വികാസങ്ങൾ സൂചിപ്പിച്ച് കാണുന്നുണ്ടെങ്കിലും, എന്താണ് സംഭാഷണത്തിൽ വന്ന യഥാർത്ഥ പ്രശ്നം എന്ന് അവർ മലബാറി വാക്കുകൾ ഉപയോഗിച്ച് കൊണ്ട് വിവരിക്കുന്നില്ലതന്നെ.

എന്നാൽ ഇവ വായിക്കുമ്പോൾ, മലബാറിയും മലയാളവും അറിയുന്ന ഈ എഴുത്തുകാരന് എന്തായിരിക്കാം സംഭവിച്ചത് എന്ന് ഊഹിക്കാൻ കഴിയുന്നുണ്ട്.

കീഴ് ജാതിക്കാരൻ നായരോ, അതിനേക്കാൾ ഉയരത്തിലുള്ള ജാതിക്കാരായ കുട്ടികളെയോ മുതിർന്നവരെയോ, 'ഇഞ്ഞ്' എന്ന് സംബോധന ചെയ്യുക, 'എന്താളെ', 'എന്താനെ' എന്ന് അഭിസംബോധന ചെയ്യുക, അല്ലെങ്കിൽ അവരെ 'ഓൻ' (അവൻ), 'ഓള്' (അവള്), 'ഒരുത്തൻ', 'ഒരുത്തി', തുടങ്ങിയവാക്കുകളാൽ പരാമർശിക്കുക തുടങ്ങിയ കാര്യങ്ങൾ സംഭവിച്ചിരിക്കും.

ഇന്നും ഈ രാജ്യത്തിലെ പൗരൻ ഏതെങ്കിലും ഇന്ത്യൻ ഉദ്യോഗസ്ഥനെ ഈ പദപ്രയോഗങ്ങളാൽ നിർവ്വചിക്കാൻ ശ്രമിച്ചത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടാൽ അപകടമാണ്.

ഇത് തന്നെയാണ് അന്നും സംഭവിച്ചത്. ഇത്യാദി തെമ്മാടിത്തരം നടത്തിയ, അധികപ്രസംഗികളായ കീഴ് ജാതിക്കാരനെ ഗ്രാമത്തിലെ അധികാരിയും കൂട്ടരും വന്ന് പിടികൂടികൊണ്ട് പോയി ഒരു കുടിലിനുള്ളിൽ കെട്ടിയിട്ട്, അടിച്ച് ശരിയാക്കും. എന്നിട്ട് നാലഞ്ച് ദിവസം അവിടെകെട്ടിയിടും.

Image
Last edited by VED on Sun Feb 11, 2024 1:51 pm, edited 3 times in total.
VED
Posts: 4734
Joined: Wed Aug 23, 2023 7:32 am
Contact:

54.മലബാറിൽ കുട്ടിരാജാക്കളുടെ അധികാരം അസ്തമിക്കുന്നു

Post posted by VED »

Image

ആദ്യകാലങ്ങളിൽ ഇങ്ഗ്ളിഷ് ഭരണത്തിന് ഈ സാമൂഹിക നീതിനടപ്പിലാക്കലിനെ എങ്ങിനെ കാണണം എന്ന് നിശ്ചയമില്ലായിരുന്നു. ഈ മനുഷ്യത്വരഹിതമായ നടപടിയെ കാര്യക്ഷമമായി നിയന്ത്രിക്കാൻ അവർക്ക് ചില തടസ്സങ്ങൾ ഉണ്ടായിരുന്നു.

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ലണ്ടനിലെ ആസ്ഥാനത്ത് നിന്നും അവർക്ക് ആദ്യകാലങ്ങളിൽ കർശ്ശനമായ താക്കീതുണ്ടായിരുന്നു, കമ്പനി ഭരിക്കുന്ന ഇടങ്ങളിലെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടരുത് എന്ന്.

രണ്ട് അവർക്ക് ഇങ്ങിനെയുള്ള സംഭവങ്ങളെക്കുറിച്ച് ലഭിച്ച് വിവരം ഒരു ഇങ്ഗളിഷ് തർജ്ജമയായാണ്. കീഴ് ജാതിക്കാരൻ abusive word (അസഭ്യ വാക്ക്) ഉപയോഗിച്ചുവെന്ന്. എന്നാൽ ഈ അസഭ്യവാക്ക് അവർക്ക് മനസ്സിലാക്കാൻ തെല്ലൊരു പ്രശ്നം തന്നെയായിരുന്നു. You, your, yours, he, his, him, she, her, hers തുടങ്ങിയവാക്കുകളിൽ എന്താണ് അസഭ്യമായിട്ടുള്ളത്?

ഇന്ന് ഭരണ സംവിധാനങ്ങളും വിദ്യാഭ്യാസവും, നിയമങ്ങളും, ഭരണഘടനയും മറ്റും പ്രാദേശിക ഫ്യൂഡൽ ഭാഷകളിലേക്ക് മാറ്റുമ്പോൾ, ഈ വക പ്രശ്നങ്ങളെ നേരിടാൻ ഉദ്യോഗസ്ഥവർഗ്ഗം കരുതിക്കൂട്ടി കരുക്കൾ നീക്കും.

ഇങ്ഗ്ളിഷ് ഭരണകാലം ശക്തിപ്പെട്ടതോടുകൂടി, കുട്ടിരാജാക്കന്മാരുടേയും, ഉയർന്ന ജാതിക്കാരുടെയും, ഭൂപ്രഭുക്കളുടേയും, തമ്പുരാക്കന്മാരുടേയും, സാമൂഹികാധികാരം നിഷ്പ്രഭമായി. എന്നാൽ, കീഴ് ജാതിക്കാർക്ക് മുകൾതട്ടിലുണ്ടായിരുന്നവരെ തോണ്ടാനുള്ള സൌകര്യം അല്ല നൽകിയത്. മറിച്ച് ഈ വക മാനസികവിഭ്രാന്തി വരുത്തുന്ന ഭാഷയ്ക്ക് നിയമ സാധുത ഇല്ലാതാക്കുകയാണ് ചെയ്തത്.

സമത്വാധിഷ്ഠിത ഭാഷയായ ഇങ്ഗ്ളിഷ് പ്രചരിച്ച പ്രദേശങ്ങളിൽ സാമൂഹിക ശാന്തത പരന്നു. ഇങ്ഗ്ളിഷ് ഭരണത്താൽ കീഴ്ജാതിക്കാർക്ക് സമത്വചിന്തകൾ വരികയും, അതേസമയം ഇങ്ഗ്ളിഷ് ഭാഷയുമായി കാര്യമായ ബന്ധം സ്ഥാപിക്കാനും പറ്റാതിരുന്ന പ്രദേശങ്ങളിൽ പലവിധ കലാപങ്ങളും ഇത് സംജാതമാക്കി.

ചരിത്രത്തിൽ നിന്നും ഈ പാഠം പഠിക്കാവുന്നതാണ്. പൗരന്മാർക്ക് ഭരണഘടന പലവിധ സ്വാതന്ത്ര്യങ്ങളും വാഗ്ദാനം ചെയ്യുകയും അതേസമയം ഭാഷാപരമായി അവർ കീഴ് ജാതിക്കാരാണ് എന്നും വരുത്തിത്തീർക്കുകയും ചെയ്താൽ, ഇക്കൂട്ടരിൽ കുറച്ച് ശക്തി സമാഹരിക്കുന്നവർ പലവിധ കലാപങ്ങൾക്കും ശ്രമിക്കും. ഫ്യൂഡൽ ഭാഷകളിൽ ഇതിനൊന്നും ശാശ്വതമായ പരിഹാരമില്ലതന്നെ.

Image
Post Reply